അജ്ഞാതം


"ക്യാമ്പയിൻ ലഘുലേഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
51,621 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15:43, 12 ഒക്ടോബർ 2018
തിരുത്തലിനു സംഗ്രഹമില്ല
വരി 75: വരി 75:
* ഭൂമി കയ്യേറ്റങ്ങൾക്ക് എതിരെയുള്ള നിയമവ്യവസ്ഥകൾ കർശനമാക്കണം.   
* ഭൂമി കയ്യേറ്റങ്ങൾക്ക് എതിരെയുള്ള നിയമവ്യവസ്ഥകൾ കർശനമാക്കണം.   
* ശാസ്ത്രീയമായ പഠനം, ദീർഘകാലത്തെ അനുഭവം എന്നിവയുടെ അടിസ്ഥാനത്തിൽ നിർമിതിയോ മാറ്റങ്ങളോ പാടില്ലെന്ന് നിർദേശിക്കപ്പെടുന്ന സ്ഥലങ്ങളെ സംരക്ഷിത മേഖലകളായി (Protected Zone) വിജ്ഞാപനം ചെയ്യണം. അവിടെയുള്ള ജനതയുടെ പുനരധിവാസം ശാസ്ത്രീയമായി നടപ്പാക്കണം.
* ശാസ്ത്രീയമായ പഠനം, ദീർഘകാലത്തെ അനുഭവം എന്നിവയുടെ അടിസ്ഥാനത്തിൽ നിർമിതിയോ മാറ്റങ്ങളോ പാടില്ലെന്ന് നിർദേശിക്കപ്പെടുന്ന സ്ഥലങ്ങളെ സംരക്ഷിത മേഖലകളായി (Protected Zone) വിജ്ഞാപനം ചെയ്യണം. അവിടെയുള്ള ജനതയുടെ പുനരധിവാസം ശാസ്ത്രീയമായി നടപ്പാക്കണം.
പ്രത്യേക പാരിസ്ഥിതികവ്യൂഹങ്ങളുടെ സംരക്ഷണം
കേരളത്തിന്റെ പൊതുപരിസ്ഥിതിയുടെ സംരക്ഷണത്തെപ്പറ്റി സംസാരിക്കുമ്പോൾ തന്നെ വയലുകൾ-തണ്ണീർത്തടങ്ങൾ, പശ്ചിമഘട്ടം, നദീതടങ്ങൾ, കായൽവ്യവസ്ഥ, കുട്ടനാട് പ്രദേശം, ഇടനാടൻ കുന്നുകൾ, തീരദേശമേഖല എന്നിവയുടെ സംരക്ഷണം പ്രത്യേക പ്രാധാന്യം അർഹിക്കുന്നു. ഇവയുടെ സംരക്ഷണത്തിന് താഴെ പറയുന്ന നിർദേശങ്ങൾ പരിഗണിക്കേണ്ടതാണ്.
നെൽവയൽ - തണ്ണീർത്തടങ്ങൾ
• നെൽവയൽ-തണ്ണീർത്തട സംരക്ഷണത്തിന്റെ കാര്യത്തിൽ 2008 ലെ മൂലനിയമത്തിലെ വ്യവസ്ഥകൾ നിലനിർത്തണം. വയലുകളുടെ വിസ്തൃതി ഇനിയും കുറയുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം.                      •  നെൽവയലുകളുടെ ഡാറ്റാബാങ്ക് ശാസ്ത്രീയമായി തയ്യാറാക്കി          അടിയന്തിരമായി പ്രസിദ്ധീകരിക്കണം. ഇതിന്  റിമോട്ട് സെൻസിങ്ങ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കണം.                          •  നെൽവയലുകൾ തരിശിടുന്നവരിൽനിന്ന് പിടിച്ചെടുത്ത് കൃഷിചെയ്യാനുള്ള അധികാരം തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് നൽകണം. • കുളങ്ങൾ, ജലാശയങ്ങൾ എന്നിവ നികത്തുന്നതിനും, മലിനപ്പെടുത്തുന്നതിനും ഉള്ള ശിക്ഷാവ്യവസ്ഥകൾ കർശനമായി നടപ്പാക്കണം.
പശ്ചിമഘട്ട സംരക്ഷണം
ജൈവവൈവിധ്യത്തിന്റെ കാര്യത്തിൽ അതീവ പ്രാധാന്യമുള്ള ലോകത്തെ 34 പാരിസ്ഥിതിക വ്യവസ്ഥകളിൽ ഒന്നാമതാണ് പശ്ചിമഘട്ടം. അഞ്ച് സംസ്ഥാനങ്ങളുടെ പരിസ്ഥിതിയിൽ നിർണായക പ്രാധാന്യമുള്ള ഒരിടമാണിത്. രാജ്യത്ത് കാണുന്ന ജന്തു, സസ്യവൈവിധ്യത്തിന്റെ നല്ലൊരുഭാഗം കാണപ്പെടുന്നത് ഇവിടെയാണ്. പുഷ്പിത സസ്യങ്ങളുടെ 27%, വർണലതാദികളുടെ 43%, ചെറുസസ്യവിഭാഗങ്ങളുടെ 28% ശതമാനവും പശ്ചിമഘട്ടത്തിൽ കാണപ്പെടുന്നു. ജന്തുവൈവിധ്യത്തിന്റെ കാര്യത്തിലാകട്ടെ നട്ടെല്ലില്ലാത്ത ജീവികളുടെ 28%, മത്സ്യങ്ങളുടെ 48%, ഉഭയജീവികളുടെ 78 ശതമാനവും, പശ്ചിമഘട്ടത്തിലാണ്.
നമ്മുടെ നദികളുടെ ഉത്ഭവസ്ഥാനം പശ്ചിമഘട്ടം ആണ്. അതിനാൽതന്നെ പശ്ചിമഘട്ടത്തിന്റെ സംരക്ഷണം എന്നത് കേരളത്തിന്റെ മൊത്തം ജലലഭ്യതക്കും, പരിസ്ഥിതിസംരക്ഷണത്തിനും നിർണായകമാണ്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ വനപ്രദേശമാണ് കേരളത്തിന്റെ മൊത്തം കാലാവസ്ഥയുടെ നിയന്ത്രണത്തിൽ പങ്കുവഹിക്കുന്ന ഒരു ഘടകം. ഈ സാഹചര്യം പരിഗണിച്ച് പശ്ചിമഘട്ടസംരക്ഷണത്തിന് ഒരു സമഗ്രനയം നടപ്പാക്കണം.
• പശ്ചിമഘട്ടത്തിലെ സംരക്ഷിതവനപ്രദേശം, ബഫർസോണുകൾ, അതിനോട് ചേർന്ന പരിസ്ഥിതിലോല മേഖലകൾ എന്നിവ ശാസ്ത്രീയമായി തിട്ടപ്പെടുത്തി വിജ്ഞാപനം ചെയ്ത് സംരക്ഷണപദ്ധതി പ്രഖ്യാപിക്കണം. •  സംരക്ഷിതവനപ്രദേശം മാത്രമല്ല വനമേഖലയിൽ സംരക്ഷിക്കപ്പെടേണ്ടത്. അതോടുചേർന്നുള്ള ബഫർസോണുകൾ, പരിസ്ഥിതിദുർബലപ്രദേശങ്ങൾ എന്നിവ ശാസ്ത്രീയമായി നിർണയിച്ച് വിജ്ഞാപനം ചെയ്യണം. ഇതിനെ ഗാഡ്ഗിൽ കമ്മിറ്റിയുടെ ശുപാർശകളും ഗൗരവമായി പരിഗണിക്കണം. •  പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുർബലമേഖലകളിൽ ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ നിർമാണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. ആവശ്യമായ സ്ഥലങ്ങളിൽ പുനരധിവാസ പദ്ധതികൾ നടപ്പാക്കണം. •  പശ്ചിമഘട്ട വനമേഖലകളിലെ കയ്യേറ്റങ്ങൾ കർശനമായി ഒഴിപ്പിക്കണം, പാട്ടക്കാലാവധി കഴിഞ്ഞ സ്വകാര്യതോട്ടങ്ങൾ സർക്കാർ ഉടമസ്ഥതയിലേക്ക് തിരിച്ചെടുക്കണം. •  പശ്ചിമഘട്ടത്തിൽ പ്രവർത്തിക്കുന്ന പാറമടകളുടെ പ്രവർത്തനം നിയന്ത്രണവിധേയമാക്കണം. സമഗ്രമായ ഒരു പഠനത്തിന്റെ അടിസ്ഥാനത്തിൽ ഓരോ സ്ഥലത്തുനിന്നും എടുക്കാ വുന്ന പാറയുടെ അളവ്, കാലാവധി എന്നിവ നിർണയിക്കുകയും അതിന് അനുസൃതമായി അത് നിയന്ത്രിക്കുകയും വേണം. •  പശ്ചിമഘട്ടത്തിന്റെ ഭാഗമായ സംരക്ഷിതവനത്തിന്റെയും ബഫർസോണുകളുടെയും ഗുണത ഉയർത്തുന്നതിനുള്ള ശാസ്ത്രീയപദ്ധതികൾ തദ്ദേശ ജനതയുടെ പങ്കാളിത്തത്തോടെ നടപ്പാക്കണം.
നദീതട-കായൽ-തീരദേശ ആവാസവ്യവസ്ഥ
•  പുഴമണൽ ഖനനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ പുനരാലോചിക്കാവൂ. അനുമതി നൽകുന്നത് ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണം. • ഓരോ നദിയുടെയും ജലസംവഹനശേഷിയും, അതുമായി ബന്ധപ്പെട്ട അണക്കെട്ടുകൾ തുറന്നുവിടേണ്ടി വരുമ്പോൾ പരമാവധി ഉയരാവുന്ന ജലനിരപ്പും കണക്കാക്കിവേണം നിയന്ത്രണമേഖലകൾ പ്രഖ്യാപിക്കേണ്ടത്. ഓരോ നദീതടത്തിലും റിവർ റെഗുലേറ്ററി സോണുകൾ (ഞഞദ) പ്രഖ്യാപിക്കണം. •  നദീതട നടത്തിപ്പിന് അതത് നദികളുടെ വൃഷ്ടിപ്രദേശങ്ങളിൽ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കൂടി ഉൾപ്പെട്ട നദീതട മാനേജ്‌മെന്റ്‌സമിതികൾ ഉണ്ടാകണം. •  നദികളുടെ പുനരുജ്ജീവനത്തിന് നദീതടങ്ങളെ (ഞശ്‌ലൃ യമശെി) അധിഷ്ഠിതമാക്കി അതിന് കീഴിൽ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ബന്ധിപ്പിച്ച് സമഗ്ര നീർത്തടവികസനപദ്ധതികൾ നടപ്പിലാക്കണം. മേൽപ്പറഞ്ഞ മാനേജ്‌മെന്റ്‌സമിതികൾ ഉൾപ്പെടെ നദീതട മാനേജ്‌മെന്റ്‌സമിതികളുടെ ഏകോപനം ഇക്കാര്യത്തിൽ ഗുണകരമാകും. • പശ്ചിമഘട്ടത്തിലുള്ള പെരിയാർ കടുവ സങ്കേതത്തിന്റെ ഹൃദയമേഖലയിലാണ് ശബരിമലയും പമ്പയുടെ നദീതടവും സ്ഥിതി ചെയ്യുന്നത്. പ്രളയാനന്തരം ശബരിമലയുടെ വികസനം നടക്കേണ്ടത് ദീർഘകാല മാസ്റ്റർപ്ലാനിന്റെ അടിസ്ഥാനത്തിലാകണം. നിലവിലുള്ള ശബരിമല മാസ്റ്റർപ്ലാനിനെ ഈ പശ്ചാത്തലത്തിൽ പുനരവലോകനം ചെയ്യാവുന്നതാണ്. തീർത്ഥാടന ദിനങ്ങൾ വർധിപ്പിച്ച് അവിടെ ദൃശ്യമാകുന്ന അമിതതിരക്ക് ഒഴിവാക്കാനാകണം. ശബരിമലയോട് ചേർ ന്നുള്ള ചെറുപട്ടണങ്ങളിൽ കൂടുതൽ ഇടത്താവളങ്ങൾ നിർമിച്ച് താമസസൗകര്യങ്ങളൊരുക്കി ശബരിമലയിൽ കൂടുതൽ നിർമിതികളും അതിനായുള്ള പുതിയ വനവിനിയോഗവും ഒഴിവാക്കണം. • കേരളത്തിലെ കായൽവ്യവസ്ഥകളുടെ സംരക്ഷണത്തിന് സമഗ്രപദ്ധതികൾ ആവിഷ്‌കരിക്കണം. ഡോ.പ്രഭാത് പട്‌നായിക്ക് ചെയർമാനായി പരിഷത്ത് രൂപംനൽകിയ കായൽ കമ്മീഷൻ റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കണം. കായലോരങ്ങളിലും തീരസംരക്ഷണം, പ്രത്യേക അജണ്ടയാവണം. •  നദി-കായൽ തീരസംരക്ഷണത്തിന് കയർ ഭൂവസ്ത്രം ഉപയോഗിച്ചുള്ള അരിക്‌സംരക്ഷണസാധ്യതകൾ, കണ്ടൽക്കാടുകൾ, മുളകൾ വച്ചുപിടിപ്പിക്കൽ തുടങ്ങി പരിസ്ഥിതി സൗഹൃദ രീതികൾ വ്യാപകമാക്കണം. • പ്രളയാനന്തരം കായലുകളിലും തീരക്കടലിലുംവലിയതോതിൽ ചെളിയും പ്ലാസ്റ്റിക്കും അടിഞ്ഞുകൂടിയിട്ടുണ്ട്. ഇത് സുഗമമായ നീരൊഴുക്കിന് തടസ്സം സൃഷ്ടിക്കും. ഇവയെക്കുറിച്ച് വിശദമായ പഠനങ്ങൾ നടത്തി പരിഹാരത്തിന് പ്രത്യേക പദ്ധതികൾ ഉണ്ടാകണം. •  കാലവർഷക്കാലത്ത് പൊഴികളുടെ മാനേജ്‌മെന്റിന് പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കണം. •  തീരദേശ പരിപാലനനിയമം കർശനമായി നടപ്പാക്കുകയും, തീരദേശത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുകയും വേണം.
കുട്ടനാട്
ഈ വർഷത്തെ പ്രളയത്തിൽ ഏറ്റവും ദുരന്തം അനുഭവിച്ച പ്രദേശമാണ് കുട്ടനാട്. കുട്ടനാടിന്റെയും, വേമ്പനാട് കായലിന്റെയും വികസനം പാരിസ്ഥിതിക പുനഃസ്ഥാപന മുൻഗണനകളോട് കൂടിയ പ്രത്യേക പാക്കേജുകളായി നടപ്പാക്കണം. വെള്ളപ്പൊക്ക വേളയിൽ കുട്ടനാടിന് പ്രത്യേകമായി താല്കാലിക താമസകേന്ദ്രങ്ങളും (എഹീീറ ടവലഹലേൃ) ജനങ്ങളെ ഒഴിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങളും (ഋ്മരൗമശേീി ജൃീീേരീഹ) തയ്യാറാക്കണം. • കുട്ടനാടിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് പ്രത്യേക പാക്കേജ് നടപ്പാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഒരു പ്രത്യേക സംവിധാനം ഉണ്ടാക്കണം.
നേരത്തെ വിവിധ സമിതികൾ കുട്ടനാട്ടിലും വേമ്പനാട്ട് കായലിലുമായി തയ്യാറാക്കിയ റിപ്പോർട്ടുകൾ (ഡച്ച് സർക്കാർ, എം.എസ്.സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, ചഋഞക (ചമശേീിമഹ ഋിഴശിലലൃ െഞലലെമൃരവ കിേെശൗേലേ), കേന്ദ്ര ആസൂത്രണ കമ്മീ ഷൻ എന്നിങ്ങനെ) സമഗ്രമായി പരിശോധിച്ച് അവയിലെ മികച്ച ശുപാർശകൾ ക്രോഡീകരിച്ച് പ്രത്യേക പാക്കേജാക്കി നടപ്പാക്കാം.
തണ്ണീർമുക്കം ബണ്ട്, തോട്ടപ്പിള്ളി സ്പിൽവേ എന്നിവയുടെ ഭാവി ഉപയോഗ്യത സംബന്ധിച്ച് ശാസ്ത്രീയ പരിശോധന നടത്തുകയും ആവശ്യമായ പുനഃക്രമീകരണങ്ങൾ വരുത്തുകയും വേണം. കുട്ടനാടിന്റെ പരിസ്ഥിതിക്ക് അനുയോജ്യമായ കാർഷികരീതികളെ സംബ ന്ധിച്ച് ഒരു പൊതുസമ്മിതി രൂപപ്പെടുത്തി പ്രാവർത്തികമാക്കാനാ കണം
• കുട്ടനാടിന് അനുസൃതമായ ഭവനനിർമാണ രീതികൾ, വെള്ളക്കെട്ടുള്ള പ്രദേശങ്ങൾക്ക് അനുസൃതമായ കക്കൂസ്, മാലിന്യസംസ്‌കരണ ഉപാധികൾ എന്നിവ വികസിപ്പിക്കുന്നതിനും, വ്യാപിപ്പിക്കുന്നതിനും പ്രത്യേക പദ്ധതികൾ ഉണ്ടാകണം.
വയനാട് - ഇടുക്കി
• സുസ്ഥിരപാരിസ്ഥിതികസാമൂഹിക വ്യൂഹങ്ങളെ പുനഃസ്ഥാപിച്ചുകൊണ്ട് വയനാടിന്റെ പാരിസ്ഥിതിക പ്രാധാന്യവും പരിസ്ഥിതിലോലതയും കണക്കിലെടുത്ത് ഈ ഭൂഭാഗത്തെ സമഗ്രമായി പഠിച്ച് ഒരു ഭൂവിനിയോഗമാർഗരേഖ തയ്യാറാക്കണം. • 45 ഡിഗ്രിയിൽ കൂടുതൽ ചരിവുള്ളപ്രദേശങ്ങളിൽ നിർമ്മാണപ്രവർത്തനങ്ങൾ കർശനമായി നിരോധിക്കുകയും അതിൽക്കുറഞ്ഞ ചരിവുള്ള പ്രദേശങ്ങളിൽ  നിർമ്മാണത്തിന് കൃത്യമായ മാർഗരേഖ പുറത്തിറക്കുകയും ചെയ്യണം. • വലിയ മലകളും ടെറിട്ടോറിയൽ വനമേഖലയും കൂടുതൽ ജാഗ്രതയോടെ വനമായിത്തന്നെ സംരക്ഷിക്കുന്നതിനായി നടപടികൾ സ്വീകരിക്കണം. തനതു ജൈവവൈവിധ്യത്തിന്റെ സാന്നിധ്യം കണക്കിലെടുത്ത് ദേശീയ ഉദ്യാന പദവിയിലേക്കുയർത്തണം. • പുനർനിർമ്മാണത്തിൽ വയനാടിനെ ചുറ്റിപിണഞ്ഞു കിടന്നിരുന്ന നീരുറവകളുടേയും സ്വാഭാവിക ഉറവകളിലേയ്ക്ക് നീരൊഴുക്കിന്റെ തുടർച്ച ഉറപ്പാക്കി ചെറുതോടുകളെ സജീവമാക്കിയിരുന്ന ചതുപ്പുകളുടേയും പുനരുജ്ജീവനം പരിഗണിക്കേണ്ടതാണ്. • മലഞ്ചെരിവുകളേയും കുന്നുകളേയും വൃക്ഷാഭമായി നിലനിർത്താൻ കഴിയുന്നതരത്തിൽ, സ്വാഭാവിക വൃക്ഷങ്ങളും കാപ്പിയും കുരുമുളകും അടങ്ങിയ സമ്മിശ്ര തോട്ടങ്ങളാണ് വയനാടിനുവേണ്ടത്. • വയനാടിന്റെ ചെറുതും വലുതുമായ പുഴത്തടങ്ങളിലെ വെള്ളപ്പൊക്കസാധ്യതാ പ്രദേശങ്ങൾ സോണുകളായി തിരിച്ച് വ്യത്യസ്ത പരിപാലന വികസനപാക്കേജുകൾ വികസിപ്പിക്കേണ്ടത് ആവശ്യമാണ്. • ഏത് പ്രതികൂല കാലാവസ്ഥയിലും ഉൽപ്പാദനം ഉറപ്പാക്കുന്നതിനായി സമാന്തര പ്ലാനുകളും, പ്രതികൂലകാലാവസ്ഥകളെ അതിജീവിക്കുന്ന വിത്തുകളുടേയും, മറ്റു വിഭവങ്ങളുടേയും കരുതൽ ശേഖരങ്ങളും ഉണ്ടാവണം. നഷ്ടപരിഹാരത്തിനപ്പുറം ഭക്ഷേ്യാത്പാദനം ഉറപ്പാക്കാനും സാമ്പത്തികവ്യവസ്ഥയെ സചേതനമായി നിലനിർത്താനും ഇത് അത്യാവശ്യമാണ്. • ഭൂരഹിതരായ ആദിവാസികളുടെ പുനരധിവാസത്തിനും തൊഴിലിനും പുനർനിർമ്മാണത്തിൽ പ്രഥമ പരിഗണനവേണം.
വയനാടിന് സമാനമായ സാഹചര്യങ്ങൾ ഇടുക്കിയിലും നിലനിൽക്കുന്നതിനാൽ മേൽ നിർദേശങ്ങൾ അവിടെയും പരിഗണിക്കണം.
ജലമാനേജ്‌മെന്റ്
• വെള്ളപ്പൊക്കം ഒരു പ്രകൃതിപ്രതിഭാസമാണ്. സാധാരണയിൽ കവിഞ്ഞുള്ള വെള്ളത്തിന് ഒഴുകിപ്പോകാൻ സ്വാഭാവികമാർഗങ്ങൾ ഇല്ലാതാകുമ്പോഴാണ് അധികജലം അപകടമുണ്ടാക്കുന്നത്. വെള്ളം ഏറ്റവും പ്രധാന ജീവനോപാധിയാണെന്ന നിലപാടിലാവണം അതിന്റെ വിനിയോഗം ആസൂത്രണം ചെയ്യേണ്ടത്. • ജലവിഭവവിനിയോഗത്തിന്റെയും വികസനത്തിന്റെയും ഏറ്റവും ശാസ്ത്രീയമായ മാർഗം നിർത്തടാധിഷ്ഠിത വികസനമാണ്. • സ്വാഭാവിക നീരൊഴുക്കുപാതകൾ കെട്ടിയടയ്ക്കാൻ ആർക്കും അവകാശമുണ്ടാവരുത്. • വലിയ ചുറ്റുമതിലുകൾക്ക് പകരം നീരൊഴുക്കിനെ തടസ്സപ്പെടുത്താത്ത ജൈവവേലികൾ പ്രോത്സാഹിപ്പിക്കണം. റോഡ്, പാലം, ബണ്ട്, എന്നിവയുടെ പണിയുമ്പോഴും നീരൊഴുക്കിന് തടസ്സമുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണം. • എല്ലാവർഷവും തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നീർച്ചാലുകൾ, കുളങ്ങൾ, തോടുകൾ എന്നിവ ആഴം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ ഏറ്റെടുക്കണം.  • മഴക്കുഴികൾ, മഴച്ചാലുകൾ, മഴവെള്ളക്കൊയ്ത്ത്, തടയണകൾ, അടിയണകൾ, നിലം തട്ടാക്കൽ, കോണ്ടൂർ ബണ്ടുകൾ, തടമെടുക്കൽ, തടയിടൽ, ഭൂവസ്ത്രം തുടങ്ങിയവയുടെ സംയോജിതമായ ഉപയോഗത്തിലൂടെ ഭൂജല പോഷണവും അതുവഴി കിണർവെള്ളത്തിന്റെ വർധനവും സാധ്യമാക്കണം. •  നിലവിലുള്ള എല്ലാ അണക്കെട്ടുകളുടെയും റിസർവോയറുകൾ ചെളിനീക്കി ജലസംഭരണശേഷി ഉയർത്തുന്ന തിനുള്ള ഒരു സമയബന്ധിതപരിപാടി വേണം. • കേരളത്തിലെ അണ ക്കെട്ടുകൾ പലതിനും 50 വർഷത്തിനുമേൽ പ്രായമായിരിക്കുന്നു. അതിനാൽ അണക്കെട്ടുകളുടെ സുരക്ഷാപരിശോധന നടത്തി ആവശ്യമായ ബലപ്പെടുത്തൽ നടപടികൾ കൈക്കൊള്ളണം. പിന്നീട് നിശ്ചിതകാലയളവിൽ ഈ പരിശോധന ആവർത്തിക്കണം.
പ്രകൃതിവിഭവഖനനം
മണ്ണും വെള്ളവും കഴിഞ്ഞാൽ വികസന പ്രക്രിയയിലെ പ്രധാന ഉപാധിയാണ് പ്രകൃതിവിഭവങ്ങൾ. അതിൽ തന്നെ ഖനിജങ്ങളാണ് പ്രധാനം. പാറ, മണൽ, ചെങ്കല്ല്, കളിമണ്ണ് എന്നിവയാണ് പ്രധാന ഖനിജങ്ങൾ. ഇവയെല്ലാം നേരത്തെ തന്നെ ദുർലഭങ്ങളായി കഴിഞ്ഞിരിക്കുന്നു. അതിനാൽ, ഇവയുടെ അനുകൂലതമമായ ഉപയോഗ (ഛുശോമഹ ൗലെ) ത്തിന്നായിരിക്കണം മുൻഗണന. ഇതിനായി നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കണം. പ്രളയത്തിൽ തകർന്ന റോഡും വീടും പുനർനിർമിക്കാനെന്ന പേരിൽ നിയമങ്ങൾ ലളിതമാക്കുന്നത് അംഗീകരിക്കാനാകില്ല. • പാറപൊട്ടിക്കുന്നതിന് കേരളത്തിൽ, നിലവിൽ നിയമങ്ങളില്ല. ഇത്തരം നിയമങ്ങളിൽ ഖനിജങ്ങളെ പൊതു ഉടമസ്ഥതയിലും പ്രകൃതിവിഭവങ്ങളുടെ ഉൽപ്പാദനം, വിതരണം എന്നിവ സാമൂഹ്യനിയന്ത്രണത്തിലുമാക്കുന്ന വിധത്തിൽ നിയമനിർമാണം നടത്തണം. ഇക്കാര്യങ്ങൾക്കായി ഒരു ഹരിത നിയമകമ്മീഷനെ നിയോഗിക്കാവുന്നതാണ്.
• അതുകൊണ്ടുതന്നെ, കേരളത്തിൽ എവിടെ നിന്നൊക്കെ പാറപൊട്ടിക്കാം എവിടെനിന്ന് പൊട്ടിക്കാൻ പാടില്ല എന്ന് മാപ്പിങ്ങ് നട ത്തണം. അതിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഖനനം അനുവദിക്കാവു. വേണ്ടിവന്നാൽ, അന്യസംസ്ഥാനങ്ങളിൽ നിന്നോ പുറം രാജ്യങ്ങളിൽ നിന്നോ ഇറക്കുമതി ചെയ്യാവുന്നതാണ്. • ഒരു കെട്ടിടത്തിന് ഉപയോഗിക്കാവുന്ന പാറ, കല്ല്, മണൽ എന്നിവയുടെ അളവ് വിദഗ്ധർ തീരുമാനിക്കണം. ഇവയുടെ വിതരണം സുതാര്യമായി നടപ്പാക്കാനുള്ള സംവിധാനം വേണം. • ലൈസൻസില്ലാത്ത ഒരു പാറമടപോലും കേരളത്തിൽ പ്രവർത്തിക്കുന്നില്ലെന്ന് സർക്കാർ ഉറപ്പുവരുത്തണം. • പാരിസ്ഥിതികമായി ഖനനം പാടില്ലാത്ത സ്ഥലങ്ങളിലാണ് മിക്ക പാറമടകളും ഇന്നുള്ളത്. അവയിലേക്കുള്ള റോഡുകളും ശാസ്ത്രീയമായി നിർമിച്ചവയല്ല. ഈ പാറമടകളും റോഡുകളുമാണ് മലയിടിച്ചിലിന്റെ പ്രധാന കാരണമായിത്തീർന്നത്. ഇത്തരം പാറമടകളുടെ പ്രവർത്തനം നിർത്തിവയ്ക്കുകയോ നിരോധിക്കുകയോ വേണം.
കെട്ടിടനിർമാണം
• കേരളത്തിന്റെ ഭൂപ്രകൃതി, കുറഞ്ഞ ഭൂലഭ്യത, ജനപ്പെരുപ്പം, അപകടസാധ്യത എന്നിവയൊക്കെ പരിഗണിച്ച് കേരളത്തിന് സമഗ്രമായൊരു പാർപ്പിടനയം ഉണ്ടാവണം. ഇപ്പോൾ അടിയന്തരമായി വേണ്ടത് വീട് നഷ്ടപ്പെട്ടവർക്കുള്ള പാർപ്പിട പദ്ധതിയാണ്. വീട് നഷ്ടപ്പെട്ടവർക്ക് പുതിയ വീട് ലഭ്യമാക്കുന്നതുവരെ താൽക്കാലിക പാർപ്പിടങ്ങൾ നൽകേണ്ടിവരും. അതിന് കേരളത്തിൽ ഇപ്പോൾതന്നെയുള്ള ''തരിശു വീടുകൾ'' ഉപയോഗിക്കാൻ കഴിയുമോ എന്ന് പരിശോധിക്കണം.              • അഭികാമ്യമല്ലാത്ത സ്ഥലങ്ങളിൽ നിർമിച്ച കെട്ടിടങ്ങളാണ് തകർന്നതെങ്കിൽ അതേ സ്ഥാനത്ത് പുനർനിർമിതി പാടില്ല. നിർമാണത്തിന് പുതിയ പാർപ്പിട സാങ്കേതികവിദ്യകൾ ഉപയോഗിക്കണം.
• ചരിവ് കൂടുതലുള്ള പ്രദേശങ്ങളിൽ 'ഘ' ആകൃതിയിൽ ഭൂമി നിരപ്പാക്കി കെട്ടിടങ്ങൾ നിർമിക്കുന്നത് അപകടം വർധിപ്പിക്കും. • കേരളത്തിൽ ഒരു അണുകുടുംബത്തിന് ഒരു പാർപ്പിടത്തിലധികം അനുവദിക്കരുത്. അതേപോലെ താമസയോഗ്യമായ വീടുകൾ പൊളിച്ചുമാറ്റരുത്. ഒരു നിശ്ചിത വലുപ്പത്തിലധികം തറ വിസ്തീർണം വരുന്ന വീടുകൾക്ക് അധിക നികുതി ഈടാക്കണം.
ഭൂമി പരമാവധി കുറച്ച് ഉപയോഗിക്കുന്ന, മുകളിലേക്കുള്ള വളർച്ചാരീതി, നശിച്ച വീടുകളുടെ പുനർനിർമാണം, ഒരു കുടുംബത്തിന് ഒരു വീട്, അംഗങ്ങൾക്കനുസരിച്ച് വീടിന്റെ വലുപ്പം നിജപ്പെടുത്തൽ, കല്ല് ഉപയോഗിച്ചുള്ള വലിയ മതിൽ നിർമാണം തടയൽ, ജൈവവേലി, മഴവെള്ള സംഭരണി, സൗരോർജ ഉപയോഗം എന്നിവയൊക്കെ പാലിക്കുന്ന വീടുകൾക്കാവണം നിർമാണ അനുമതി നൽകുന്നത്. • കെട്ടിടങ്ങൾ തരിശിടുന്നതിനെ വലിയ സാമൂഹ്യപാതകമായിതന്നെ കാണണം. ചെലവ് കുറഞ്ഞ പരിസ്ഥിതി സൗഹൃദപരമായ കെട്ടിടശൈലിയെപ്പറ്റിയുള്ള ബോധവൽക്കരണം നടത്തണം. • കേരളത്തിന് പൊതുവായ കെട്ടിട നിർമാണചട്ടം പ്രായോഗികമല്ല. ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ പരിഗണിച്ചുകൊണ്ടുള്ള കെട്ടിട നിർമാണചട്ടം ഓരോ പ്രദേശത്തിനും ഉണ്ടാകേണ്ടത്.
ഗതാഗതം
• ഒരു പ്രദേശത്തെ സ്ഥലീയ ആസൂത്രണത്തിന്റെ ഭാഗമായി 20-25 കൊല്ലത്തെ ഭാവി ആവശ്യങ്ങൾ കണക്കിലെടുത്ത് എല്ലാ പട്ടണങ്ങളിലും പഞ്ചായത്തുകളിലും ഗതാഗത വികസന പദ്ധതികൾ തയ്യാറാക്കണം. • റോഡ് വികസനത്തിനുള്ള പ്രവർത്തനങ്ങൾ മുന്നിൽകണ്ട് ഓരോ റോഡിനും ആവശ്യമായ ''ബിൽഡിങ്ങ് ലൈൻ'' നിർമിച്ച് വിജ്ഞാപനം നടത്തുന്നതിന് ആവശ്യമായ വ്യവസ്ഥകൾ പ്രാദേശിക ഭരണസമിതികൾക്ക് കൈമാറാൻ കഴിയണം. ഗതാഗതവർധന കണക്കിലെടുത്തുകൊണ്ട് ദീർഘവീക്ഷണത്തോടു കൂടിയാവണം സ്‌പേഷ്യൽ പ്ലാൻ തയ്യാറാക്കേണ്ടത്. • പ്രളയത്തിൽ നമ്മുടെ റോഡ് ശൃംഖലയിൽ നല്ലൊരു ഭാഗം തകർന്നുപോയിരിക്കുന്നു. അവയുടെ പുനർനിർമാണം അടിയന്തിരമായി നടക്കേണ്ടതുണ്ട്. • നിർമാണ വസ്തുക്കളുടെ ലഭ്യതവച്ച് ദേശീയപാത, സംസ്ഥാനപാത പ്രധാന ജില്ലാറോഡുകൾ, എന്നിവക്കായിരിക്കണം പുതുക്കിപ്പണിയലിൽ മുൻഗണന. • പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തി സ്വകാര്യ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കണം. അവയുടെ ഉപയോഗരീതിയിലും മാറ്റം വരുത്തണം. • റെയിൽ, റോഡ്, ജലഗതാഗതം, വ്യോമയാനം എന്നിവയെ ശാസ്ത്രീയമായി ഏകോപിപ്പിക്കാൻ കഴിയണം.  • ചെങ്കുത്തായ മലനിരകളിലെ റോഡ് നിർമാണം നിരുത്സാഹപ്പെടുത്തണം. മലയോര ഹൈവേ പുനഃപരിശോധിക്കണം. ശബരിമലയിലെ എല്ലാ ഇടപെടലുകൾക്കും നിർമാണത്തിനും ശാസ്ത്രീയമായ പരിസ്ഥിതിആഘാതപത്രിക ഉണ്ടാവണം. • ഇവയെല്ലാം പരിഗണിച്ചുകൊണ്ടുള്ള ഒരു സമഗ്ര ഗതാഗത നയം രൂപപ്പെടുത്തണം.
മാലിന്യസംസ്‌കരണം
• മാലിന്യസംസ്‌കരണത്തിന് വികേന്ദ്രീകൃതവും ഫലപ്രദവുമായ മാർഗങ്ങൾ നിർണയിച്ച് നിർബന്ധമായി നടപ്പാക്കണം. • പ്രളയത്തിന്റെ ഫലമായി ഉണ്ടായ മാലിന്യങ്ങൾ ശേഖരിക്കുന്നതിനും സംസ്‌കരിക്കുന്നതിനും ശാസ്ത്രീയമായ രീതികൾ അവലംബിക്കുന്നു. • ഒരു കാരണവശാലും ജൈവമാലിന്യങ്ങൾ കത്തിക്കരുത്. • തദ്ദേശഭരണസ്ഥാപനങ്ങൾ, അയൽക്കൂട്ടങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ, കുടുംബശ്രീ എന്നിവയുമായി ചേർന്ന് ഉറവിട മാലിന്യസംസ്‌കരണരീതി പ്രോത്സാഹിപ്പിക്കണം. • കേന്ദ്രീകൃത മാലിന്യസംസ്‌കരണരീതി കേരളത്തിന് അനുയോജ്യമായതല്ല. • മാലിന്യത്തിന്റെ തരം, സ്വഭാവം, സ്രോതസ്സ് എന്നിവയെ അടിസ്ഥാനമാക്കി പ്രത്യേകം പ്രത്യേകം സംസ്‌കരണരീതികൾ വേണം. മാലിന്യങ്ങൾ കൂട്ടിക്കലർത്തി സംസ്‌കരിക്കരുത്.
ഊർജം
• കേരളം നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് ഊർജക്ഷാമം. കേരളത്തിൽ ഇന്ന് ഉപയോഗിക്കുന്ന വൈദ്യുതിയുടെ 70ശതമാനത്തോളം താപനിലയങ്ങളിൽ നിന്നുള്ളതാണ്. ജലവൈദ്യുത പദ്ധതികൾക്കായി ഇനിയും പുതിയ അണക്കെട്ടുകൾക്കുള്ള സാധ്യത കുറവാണ്. ഈ സാഹചര്യത്തിൽ പുതുക്കപ്പെടാവുന്ന സൗരോർജം പവനോർജം, ജലോർജം എന്നിവയാണ് സുരക്ഷിത സ്രോതസ്സുകൾ.  • പുരപ്പുറത്ത് സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കാൻ നിയമം മുഖേന തന്നെ പറയാവുന്നതാണ്. • ഫോസിൽ ഇന്ധനങ്ങളെ അടിസ്ഥാനമാക്കിയുള്ള വൈദ്യുതി ഉൽപ്പാദനം പരമാവധി കുറച്ച് ചെറുകിട ജലസേചന പദ്ധതികൾ, പാരമ്പര്യേതര ഊർജസ്രോതസുകൾ എന്നിവ പ്രയോജനപ്പെടുത്തണം. • സൗരോർജവും കാറ്റാടിയും ആശ്രയിച്ചുള്ള ഊർജവ്യവസ്ഥയിൽ ഊർജ സൂക്ഷിപ്പ് (ഋിലൃഴ്യ േെീൃമഴല) പ്രധാനമാണ്. ഇതില്ലാതെ ഒരു ഊർജ വ്യവസ്ഥ നിൽക്കില്ല. കേരളത്തിൽ അതിനു ആശ്രയിക്കാവുന്ന രീതി ജൗാുലറ ടീേൃമഴല ആണ്.
ഇതൊക്കെ കണക്കിലെടുത്തുള്ള പുതിയൊരു ഊർജനയം കേരളത്തിന് ആവശ്യമാണ്.
ആരോഗ്യം, വിദ്യാഭ്യാസം
• ആരോഗ്യ വിദ്യാഭ്യാസമേഖലകൾ മികവിന്റെ കേന്ദ്രങ്ങളാകണം. മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസം മികവിന്റെ ഒരു പ്രധാന ഘടകമാണ്. • അയൽപക്ക വിദ്യാഭ്യാസരീതി പ്രോത്സാഹിപ്പിക്കണം. • കേരളത്തിൽ ഉണ്ടാകാനിടയുള്ള പ്രകൃതിദുരന്തങ്ങളുടെ പ്രത്യേകതകളും അവയ്ക്കുള്ള അതിജീവനമാർഗങ്ങളും പ്രത്യേകമായി പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. • എല്ലാവർക്കും ആരോഗ്യം, എല്ലാവർക്കും വിദ്യാഭ്യാസം എന്നത് സാമൂഹ്യ ഉത്തരവാദിത്തമായി മാറണം.
നവകേരള നിർമിതിയും ലിംഗനീതിയും
• പുതുകേരള സൃഷ്ടിയിൽ സ്ത്രീകളുടെ പങ്ക് ഏറെ നിർണായകമാണ്. അവരുടെ സാമൂഹ്യപങ്കാളിത്തവും തൊഴിൽപങ്കാളിത്തവും വലിയതോതിൽ വർദ്ധിപ്പിക്കാനും ലിംഗപദവി അടിസ്ഥാനത്തിലുള്ള അസമത്വം കുറച്ചുകൊണ്ടുവരാൻ കഴിയുന്നതുമാകണം നവകേരള സൃഷ്ടിയുടെ സമീപനം. • ട്രാൻസ് ജെൻഡർ വിഭാഗങ്ങളുടെ തുല്യനീതിക്കും പ്രാധാന്യം ലഭിക്കണം. • നവകേരള നിർമിതിയുമായി ബന്ധപ്പെട്ട് രൂപീകരിക്കുന്ന സമിതികൾ, സംഘടനാരൂപങ്ങൾ എന്നിവയിൽ സ്ത്രീകളുടെ തുല്യപങ്കാളിത്തം ഉറപ്പാക്കണം. • തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ  രൂപീകരിക്കുന്ന കർമസേനകൾ, വിദഗ്ധസമിതികൾ, സന്നദ്ധ സാങ്കേതിക സേനകൾ എന്നിവയിൽ ഇത് ഉണ്ടാകണം. പുതുതായി നടത്തുന്ന എല്ലാ നിർമാണങ്ങളിലും സ്ത്രീപക്ഷ സമീപനം ഉറപ്പാക്കണം.
വേണ്ടത് ജനപങ്കാളിത്തത്തോടെയുള്ള പുനർനിർമാണം
കേരളത്തിന്റെ വ്യത്യസ്തമായ വികസനാനുഭവം പോലെതന്നെ ലോകത്തിന് ഒരു മാതൃക നൽകുന്നതായിരിക്കണം നവകേരള സൃഷ്ടി. സാമൂഹ്യനീതിയും ലിംഗനീതിയും സുസ്ഥിരതയും ജനകീയതയും സുതാര്യതയും വൈവിധ്യസംരക്ഷണവും, ഉയർന്ന സാമൂഹ്യമൂലധന സൃഷ്ടിയും മുഖമുദ്രയായ ഒരു ഭാവികേരളം എന്നത് ഈ പുനർനിർമ്മി തിയിലൂടെ സാധ്യമാകണം. പുതുകേരള സൃഷ്ടിയെ മുന്നോട്ടുകൊണ്ടുപോകാൻ ശുഭാപ്തിവിശ്വാസം കൈമുതലായ കേരളീയന്റെ അതിരുകളില്ലാത്ത സംഘബോധവും സന്നദ്ധതയും കൈത്താങ്ങാകണം. ലോകത്തിന് മുന്നിൽ വീണ്ടും മാതൃകയാകാൻ പുതുകേരള സൃഷ്ടി അവസരമാകണം.
• നവകേരള നിർമിതിപ്രവർത്തനങ്ങളുടെ ഏകോപനത്തിന് സംസ്ഥാന ജില്ലാതലങ്ങളിൽ ഒരു പ്രത്യേക സംവിധാനം ഉണ്ടാകുന്നത് നന്നാവും. ജനകീയാസൂത്രണ കാലഘട്ടത്തിലെ ഏകോപനസമിതി മാതൃകയിൽ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, സന്നദ്ധ സംഘടനകൾ, വിവിധ വകുപ്പുകൾ, ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങൾ, വിഷയവിദഗ്ധർ എന്നിവരുടെ പങ്കാളിത്തം ഈ സമിതിയിൽ ഉണ്ടാകണം.
• നവകേരളനിർമിതിക്ക് ആവശ്യമായ ഉപദേശത്തിനും, വൈദഗ്ധ്യത്തിനും കേരളത്തിലെ ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളുടെ വലിയ ശൃംഖലയെ ബോധപൂർവം ഉപയോഗിക്കണം. • നവകേരളനിർമിതിയുടെ ഭാഗമായ ഒരു ജനകീയ ഏകോപനസമിതിയും, വിദഗ്ധ സമിതിയും എല്ലാതദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും രൂപീകരിക്കണം. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേയും പുനർനിർമാണ പദ്ധതികൾ അവരുടെ നേതൃത്വത്തിൽ ജനകീയമായി തയ്യാറാക്കണം. ഇത്തരത്തിൽ താഴെ നിന്നാകണം പദ്ധതികൾ രൂപപ്പെടേണ്ടത്. • നവകേരള നിർമിതിയുടെ ഭാഗമായി കേരളത്തിനകത്തും പുറത്തും നിന്നുള്ള മലയാളികളിൽനിന്ന് ലഭ്യമാകാവുന്ന എല്ലാ വിഭവസമാഹരണ സാധ്യതകളും ഉപയോഗിക്കണം. വിഭവസമാഹരണത്തിൽ നിബന്ധനകളില്ലാത്ത വായ്പകൾക്ക് ആകണം മുൻഗണന. പുനർനിർമാണവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളുടെയും സൂക്ഷ്മ വിശദാംശങ്ങൾ ഉൾപ്പെടെ സുതാര്യമാക്കണം. പഞ്ചായത്ത്/നഗരസഭ തല സോഷ്യൽ ഓഡിറ്റ് സഭകൾ, കണക്കുകൾ വെബ് സൈറ്റുകളിൽ ലഭ്യമാക്കൽ എന്നിവ വ്യവസ്ഥാപിതമാക്കണം. • നവകേരള നിർമിതിക്കായി നവീന ആശയങ്ങൾ ബദൽ നിർമാണസങ്കേതങ്ങൾ, ദുരന്തനിവാരണ മാനേജ്‌മെന്റ്, പാരിസ്ഥിതികസുരക്ഷ, പ്രത്യേക പ്രദേശങ്ങൾക്കാവശ്യമായ ടോയ്‌ലറ്റുകൾ, ബദൽ ഊർജസങ്കേതങ്ങൾ, ദീർഘകാലം നിലനിൽക്കുന്ന റോഡ് നിർമാണരീതികൾ തുടങ്ങിയ കാര്യങ്ങൾക്കായി വിഭവസമാഹരണ ക്യാമ്പയിൻപോലെ ഒരു ആശയ ബാങ്ക് രൂപീകരണം സന്നദ്ധ സാങ്കേതികസേനയിലൂടെയും, ഓൺലൈൻ സംവിധാനത്തിലൂടെയും നടത്തണം. • ആശയരൂപീകരണം, വിദഗ്ധ സഹായം തേടൽ, വിഭവസമാഹരണം, പദ്ധതിരൂപീകരണം, നടപ്പാക്കൽ എന്നിവയി ലെല്ലാം പങ്കാളിത്തം, സുതാര്യത എന്നിവ ഉറപ്പാക്കുന്ന, കേരളത്തിലെ വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷിയെ ഉപയോഗിക്കുന്ന ഒരു ജനകീയപുനർനിർമാണ സമീപനം ആകണം നവകേരള നിർമിതിയിൽ പൊതുവിൽ ഉണ്ടാകേണ്ടതെന്നാണ് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ  അഭിപ്രായം.
'പ്രകൃതിയുടെ മേൽ മനുഷ്യൻ നേടിയ വിജയങ്ങളെ ചൊല്ലി അതിരുകടന്ന ആത്മപ്രശംസ നടത്തേണ്ടതില്ല. അത്തരം ഓരോ വിജയത്തിനും പ്രകൃതി നമ്മോട് പകരം വീട്ടുന്നുണ്ട്. ഓരോ വിജയവും ഒന്നാമത് ഉളവാക്കുന്നത് നമ്മൾ പ്രതീക്ഷിച്ച ഫലങ്ങളാണ് എന്നത്  ശരി തന്നെ. എന്നാൽ രണ്ടാമതും മൂന്നാമതും അതുളവാക്കുന്നത് തികച്ചും വ്യത്യസ്തവും പലപ്പോഴും അപ്രതീക്ഷിതവും ആദ്യത്തേതിനെ തട്ടിക്കിഴിക്കുന്നതുമായ ഫലങ്ങളാണ്.'
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6794" എന്ന താളിൽനിന്ന് ശേഖരിച്ചത്