അജ്ഞാതം


"ജലം സംരക്ഷിക്കൂ ജീവൻ രക്ഷിക്കൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
 
വരി 119: വരി 119:
നഗരങ്ങളിലെ കുടിവെള്ള വിതരണത്തിനു സ്ഥാപിച്ച കുഴലുകളിലെ ചോർച്ച കാരണം രോഗാണുക്കൾ കുടിവെള്ളത്തിൽ കലരാനിടയാകുന്നു. വേണ്ട രീതിയിൽ വിപുലീകരിക്കാത്തതും, മെയ്ന്റനൻസ് പണികൾ നടത്താത്തതുമാണിതിനു കാരണം. ചോർച്ച വഴി നഷ്ടമാകുന്ന വെള്ളം വേറെ. ഇതു തടയുന്നതിനുള്ള അടിയന്തിര നടപടികൾ കൈക്കൊള്ളണം.  
നഗരങ്ങളിലെ കുടിവെള്ള വിതരണത്തിനു സ്ഥാപിച്ച കുഴലുകളിലെ ചോർച്ച കാരണം രോഗാണുക്കൾ കുടിവെള്ളത്തിൽ കലരാനിടയാകുന്നു. വേണ്ട രീതിയിൽ വിപുലീകരിക്കാത്തതും, മെയ്ന്റനൻസ് പണികൾ നടത്താത്തതുമാണിതിനു കാരണം. ചോർച്ച വഴി നഷ്ടമാകുന്ന വെള്ളം വേറെ. ഇതു തടയുന്നതിനുള്ള അടിയന്തിര നടപടികൾ കൈക്കൊള്ളണം.  
വീടുകളിൽനിന്നുള്ള ഖരജലമാലിന്യങ്ങളുടെ സംസ്‌കരണം, ജനപങ്കാളിത്തത്തോടെയും വ്യാപകമായ ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെയും നടത്തേണ്ടതാണ്.   
വീടുകളിൽനിന്നുള്ള ഖരജലമാലിന്യങ്ങളുടെ സംസ്‌കരണം, ജനപങ്കാളിത്തത്തോടെയും വ്യാപകമായ ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെയും നടത്തേണ്ടതാണ്.   
10. പാഴ്‌ച്ചെലവു കുറയ്ക്കുക  
 
==പാഴ്‌ച്ചെലവു കുറയ്ക്കുക==
എല്ലാവർക്കും കുടിവെള്ളം കിട്ടാൻ ബുദ്ധിമുട്ടുള്ള വറുതിക്കാലത്തും ധാരാളം വെള്ളം പാഴാക്കുന്നുണ്ട്.
എല്ലാവർക്കും കുടിവെള്ളം കിട്ടാൻ ബുദ്ധിമുട്ടുള്ള വറുതിക്കാലത്തും ധാരാളം വെള്ളം പാഴാക്കുന്നുണ്ട്.
നമ്മുടെ ആവശ്യത്തിന്റെ ഗണ്യമായ പങ്ക് വെള്ളം വീട്ടിലും കൃഷിയിടങ്ങളിലും വ്യവസായശാല യിലുമായി പാഴായിപ്പോകുന്നുണ്ട്. ചെറിയ ശ്രദ്ധകൊണ്ടുമാത്രം ചെയ്യാവുന്ന ധാരാളം പ്രവർത്തനങ്ങളിലൂടെ ഗണ്യമായ അളവിൽ വെള്ളം ലാഭിക്കാനാവും.
നമ്മുടെ ആവശ്യത്തിന്റെ ഗണ്യമായ പങ്ക് വെള്ളം വീട്ടിലും കൃഷിയിടങ്ങളിലും വ്യവസായശാല യിലുമായി പാഴായിപ്പോകുന്നുണ്ട്. ചെറിയ ശ്രദ്ധകൊണ്ടുമാത്രം ചെയ്യാവുന്ന ധാരാളം പ്രവർത്തനങ്ങളിലൂടെ ഗണ്യമായ അളവിൽ വെള്ളം ലാഭിക്കാനാവും.
===കുഴൽവെള്ളം ഉപയോഗിക്കുന്നവർ ചെയ്യേണ്ടത് ===
വാട്ടർമീറ്റർ ഇടയ്ക്കിടെ പരിശോധിക്കുക. വീട്ടിനകത്തെ കുഴലുകളിൽനിന്ന് ചോർച്ചയില്ലെന്ന് ഉറപ്പു വരുത്തുക. 
--കക്കൂസിന്റെ വിവിധ ഭാഗങ്ങൾ (ഫ്‌ളഷിംഗ് ടാങ്ക് ഉൾപ്പെടെ) ചോർച്ചയില്ലാത്തതാക്കുക.
ഫ്‌ളഷിംഗ് ടാങ്കിൽ ആവശ്യത്തിലധികം വെള്ളം സംഭരിച്ച് ഒഴുക്കിക്കളയാൻ ഇടയാവരുത്. ഓരോ തവണ ഫ്‌ളഷ് ചെയ്യുമ്പോഴും 20 ലിറ്റർ വെള്ളമാണ് ഒഴുക്കിക്കളയുന്നത്. രാജസ്ഥാനിലും മറ്റും ഒരാൾക്ക്  ഒരുദിവസം ഇത്രയും വെള്ളമാണ് ലഭ്യമാകുന്നത്. 
കുളി കഴിഞ്ഞ വെള്ളം ഫലപ്രദമായ രീതിയിൽ അടുക്കളത്തോട്ടം നനയ്ക്കാനുപയോഗിക്കുക. 
ഷവറുകൾ ഉപയോഗിക്കുന്നതു വെള്ളം ലാഭിക്കാൻ സഹായകമായിരിക്കും.
സോപ്പ് പുരട്ടുമ്പോഴും പല്ലുതേക്കുമ്പോഴും ടാപ്പ് അടച്ചിടാൻ മറക്കരുത്.
പ്ലേറ്റുകളും ഗ്ലാസുകളും വലിയ പാത്രത്തിലിട്ടു കഴുകുക. 
===അടുക്കളത്തോട്ടം നനയ്ക്കുമ്പോൾ=== 
മണ്ണിൽ ചപ്പുചവറുകളോ മറ്റോ ഉപയോഗിച്ച് ജൈവാവരണമുണ്ടാക്കിയാൽ ജലനഷ്ടം കുറയ്ക്കാൻ കഴിയും. 
കാറ്റ് അധികമില്ലാത്ത സ്ഥലങ്ങൾ തെരഞ്ഞെടുക്കുക. കാറ്റു തടയുന്നതരത്തിൽ ചെടികളും വൃക്ഷങ്ങളും നട്ടുപിടിപ്പിക്കുക. 
അനുയോജ്യമായ വിധത്തിൽ അടുത്തടുത്ത് ചെടികൾ നടുക.
കളകൾ ഒഴിവാക്കുക.   
ഒരുതവണ നനയ്ക്കുമ്പോൾ കൂടുതൽ വെള്ളം നൽകുന്നതായിരിക്കും കൂടുതൽ തവണ നനയ്ക്കുന്നതിനെക്കാൾ ലാഭകരം. 
ചെടികൾക്കുചുറ്റും വെള്ളം ഒഴുകിപ്പോകാത്തവിധത്തിൽ ചെറിയ കുഴികളുണ്ടാക്കുക.
===കൃഷിയിടങ്ങളിൽ=== 
മഴയും ബാഷ്പീകരണ നിരക്കും മണ്ണിന്റെ ജലസംഭരണ ശേഷിയും വിളകളുടെ യഥാർത്ഥ ആവശ്യവും മനസ്സിലാക്കി ഓരോ കൃഷിയിടത്തിനും ഒരു ശാസ്ത്രീയ ജലസേചനക്രമം ഉണ്ടാക്കി അതനുസരിച്ചുമാത്രം വെള്ളം നൽകുക. ഇക്കാര്യത്തിൽ കൃഷിഭവനുകളുടെ സേവനം ഉപയോഗപ്പെടുത്തണം.
ജലസേചനത്തിനുപയോഗിക്കുന്ന വെള്ളം അളക്കുന്നതിനുള്ള സംവിധാനങ്ങൾ സ്ഥാപിച്ച് കണക്കെടുക്കുന്ന സ്വഭാവം ദുർവ്യയം കുറയ്ക്കുന്നതിനു സഹായിക്കും.
പാലക്കാടു ഭാഗത്ത് വേനൽക്കാലത്ത് പാടങ്ങൾ ഉഴുതിടാറുണ്ട്. ആദ്യമഴ ഏൽക്കുമ്പോൾ മണ്ണിൽ ഈർപ്പം കൂടുതൽ സ്ഥലത്ത് വ്യാപിക്കാൻ ഇത് സഹായിക്കും.
ജലക്ഷാമം ഉറപ്പാണെങ്കിൽ, ഒരു വിളയുടെ കാലം മുഴുവൻ കുറഞ്ഞ അളവിൽ വെള്ളം നൽകണം. അല്ലാതെ ആദ്യം ധാരാളിത്തവും ഒടുവിൽ തീരെ പഞ്ഞവും എന്ന സ്ഥിതി ഉണ്ടായാൽ വിളയുടെ പ്രതിരോധശക്തി ഇല്ലാതാകും. 
അധികജലസേചനം ചെടികളുടെ വളർച്ചയെ ദോഷകരമായി ബാധിക്കുകയും, വെള്ളം പാഴാക്കുകയും ചെയ്യും. മണ്ണിലടങ്ങിയിരിക്കുന്ന പോഷകമൂലകങ്ങൾ ഒഴുകിപ്പോകുന്നതിന് ഇടയാക്കുകയും ചെയ്യും. 
--മണ്ണിലെ ഈർപ്പം എളുപ്പം നഷ്ടപ്പെട്ടുപോകാതിരിക്കാൻ മണ്ണ് കിളച്ചിടുന്നത് നല്ലതാണ്. 
ശാസ്ത്രീയമായ രീതിയിൽ നിലമൊരുക്കൽ നടത്തിയില്ലെങ്കിൽ ഫലപ്രദമായ ജലസേചനം നടക്കുകയില്ല. 
കളകൾ ഒഴിവാക്കുക.
-- ജലസേചനത്തിനുശേഷം ഒഴുകിപ്പോകുന്ന വെള്ളം പുനരുപയോഗിക്കുന്നതിനു ശ്രമിക്കുക.
ജലസേചന സംവിധാനങ്ങൾക്കു കാലാകാലങ്ങളിൽ വേണ്ട റിപ്പയർ ജോലികൾ നടന്നുവെന്നു റപ്പാക്കുക.
സൂക്ഷ്മ ജലസേചന സംവിധാനങ്ങൾ വ്യാപകമായി ഉപയോഗിക്കുക. 
ചെടികളുടെ വേരുപടലത്തിനു സമീപം ആവശ്യമുള്ള ഈർപ്പം നിലനിർത്തുന്നതിനുവേണ്ടി ജലവിതരണം നടത്തുന്നവയാണ് സൂക്ഷ്മ ജലസേചന സംവിധാനങ്ങൾ. തെങ്ങിൻചുവട്ടിൽ ചകിരിച്ചോറും തൊണ്ടും മണ്ണിട്ടു മൂടുക, മണ്ണിൽ കുഴിച്ചിട്ടിരിക്കുന്ന കുടങ്ങളിലെ ചെറിയ ദ്വാരങ്ങളിലൂടെ വെള്ളം നൽകുക തുടങ്ങി ഈർപ്പം നിലനിർത്തുന്നതിനുള്ള പരമ്പരാഗത രീതികൾ ചില പ്രദേശങ്ങളിൽ കാണാറുണ്ട്. പമ്പുകളുടെ ഉപയോഗം വ്യാപകമായതോടെ ചെറിയ തുരുമ്പെടുക്കാത്ത കുഴലുകളുപ യോഗിച്ച് പുതിയ സൂക്ഷ്മ ജലസേചന സംവിധാനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഡ്രിപ്പ്, സ്പ്രിംഗ്‌ളർ
തുടങ്ങിയ സംവിധാനങ്ങൾ കേരളത്തിലും ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്. ഡ്രിപ്പ് സംവിധാനത്തിൽ ചെറിയ കുഴലുകളിലൂടെ ചെടികളുടെ വേരുപടലത്തിനടുത്ത്, തുള്ളികളായി വെള്ളം ആവശ്യത്തിനുമാത്രം, ലഭ്യമാക്കുന്നു. നിരന്തരം ഈർപ്പം നിലനിർത്താനും, മണ്ണിലടങ്ങിയിരിക്കുന്ന പോഷകാംശങ്ങൾ ഒഴുകിപ്പോകാ തിരിക്കാനും ഈ രീതി യോജിച്ചതാണ്. സ്പ്രിംഗ്‌ളർ രീതി ഉപയോഗിച്ച് കുറച്ചു വെള്ളം കൂടുതൽ സ്ഥലത്തേക്ക് ചീറ്റിയൊഴിക്കുന്നു. ഇത് അടുത്തടുത്ത് നട്ടിരിക്കുന്ന വിളകൾക്ക് കൂടുതൽ പ്രയോജനകരമായിരിക്കും.
 
==നദീതടം ഒറ്റ യൂണിറ്റായി കണക്കിലെടുത്ത് ആസൂത്രണം നടത്തുക== 
കേരളത്തിൽ ഏകദേശം നാൽപ്പത്തിനാല് നദീതടങ്ങളുണ്ട്. ജലസ്രോതസ്സുകളുടെ  സംരക്ഷണത്തിനും വികസനത്തിനുമുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് നദീതടം ഒറ്റയൂണിറ്റായി കണക്കാക്കണം. കുടിവെള്ളം, ജലസേചനം, ജലവൈദ്യുതി ഉൽപാദനം, ജലഗതാഗതം, ഉപ്പുവെള്ളം തടയൽ, കായലുകളുടെ സംരക്ഷണം തുടങ്ങി എല്ലാ ആവശ്യങ്ങളും കണക്കിലെടുത്ത്, ഓരോ നദീതടത്തിലെയും വെള്ളത്തിന്റെ ലഭ്യതയെക്കുറിച്ചുള്ള വ്യക്തമായ കണക്കുകളോടെ ഒരു സമഗ്രാസൂത്രണ പദ്ധതിയും നിർവഹണ സംവിധാനവും ഉണ്ടാക്കണം. മണ്ണും വെള്ളവും ഉപയോഗിക്കുന്ന ഉൽപാദനപരവും ഉൽപാദനേതരവുമായ എല്ലാ മേഖലകളുടെയും ആസൂത്രണവും നദീതടാടിസ്ഥാനത്തിലായിരിക്കണം യഥാർത്ഥത്തിൽ നടക്കേണ്ടത്. കൃഷി, പാർപ്പിടം, വ്യവസായം, മൃഗപരിപാലനം, മത്സ്യബന്ധനം തുടങ്ങി ഇതുമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലാ ഘടകങ്ങളും കണക്കിലെടുക്കണം.
ജലവിഭവവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന വിവിധ വകുപ്പുകൾ ഏകോപിച്ച് പ്രവർത്തിക്കുന്നില്ല എന്നത് വലിയ ഒരു ന്യൂനതയാണ്. ഒരു നദീതടത്തിലെ വിവിധ ആവശ്യങ്ങൾ ലഭ്യതക്കനുയോജ്യമായി ഉപയോഗപ്പെടുത്തണമെങ്കിൽ ജലസേചനം, കുടിവെള്ളം, ജലവൈദ്യുതി, ജലഗതാഗതം, വ്യവസായം, മലിനീകരണനിയന്ത്രണം തുടങ്ങിയ ചുമതലകൾ നിർവഹിക്കുന്ന വകുപ്പുകൾ തമ്മിൽ വളരെ ഫലപ്രദമായ വിധത്തിൽ ഏകോപിപ്പിച്ചു പ്രവർത്തിക്കുവാൻ കഴിയണം. 
പ്രാദേശിക ഭരണകൂടങ്ങൾവഴിയോ അല്ലാതെയോ, നദീതട വികസന കാര്യങ്ങളിൽ ജനകീയ ഇടപെടലുകളുണ്ടാകണം. ജില്ലാതലത്തിലുള്ള വികസനകമ്മിറ്റിയ്ക്കു സമാനമായി നദീതട വികസന കമ്മിറ്റികളും നിർവഹണാധികാരമുള്ള അതോറിട്ടികളുമുണ്ടാകണം. ഇവയിൽ പഞ്ചായത്തുകൾക്ക് വലിയൊരു പങ്കു വഹിക്കാൻ കഴിയും. ഇന്നു ജലസേചനത്തിനും മറ്റാവശ്യങ്ങൾക്കുമുള്ള സംസ്ഥാന ജില്ലാതല ഡിപ്പാർട്ടുമെന്റുകൾ നദീതടാടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കുകയായിരിക്കും കൂടുതൽ ശാസ്ത്രീയം. 
മുഴുവൻ കുടുംബങ്ങൾക്കും വേണ്ട കുടിവെള്ളവും ഗാർഹികാവശ്യത്തിനുവേണ്ട വെള്ളവും ലഭ്യമാക്കൽ, ജലസ്രോതസ്സുകളുടെയും അതിനെ നിലനിർത്തുന്ന വ്യവസ്ഥകളുടെയും സംരക്ഷണം, കൃഷിയിടങ്ങളിൽ മണ്ണ്-ജല സംരക്ഷണപ്രവർത്തനങ്ങൾ, മൊത്തം മേച്ചിൽ ശേഷിക്കനുസരിച്ച് ആസൂത്രണം ചെയ്തിട്ടുള്ള മൃഗ പരിപാലനമേഖല, മുഴുവൻ കൃഷിയിടങ്ങളിലും സന്തുലിതമായി ഉൽപാദനം വർധിപ്പിക്കാനുതകുന്ന ചെറുതും വലുതുമായ ജലസേചന പദ്ധതികൾ, ഭൂഗർഭജല സമ്പത്തിന്റെ പുനരുൽപാദനവും ശാസ്ത്രീയമായ വിനിയോഗവും, സമുദ്രജലം ഉപരിതലത്തിലും ഭൂഗർ ഭത്തിലും തള്ളിക്കയറാതിരിക്കാനുള്ള പരിഹാര മാർഗങ്ങൾ, വ്യവസായമലിനീകരണം തടയുന്നതിനുള്ള ശ്രമങ്ങൾ, വ്യവസായത്തിനുപയോഗിച്ച വെള്ളം പുനരുപയോഗിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി ഒട്ടേറെ ചുമതലകൾ നദീതടവികസന അതോറിട്ടികൾക്ക് നൽകാവുന്നതാണ്.
==ഭൂഗർഭജലവും  ഉപരിതലജലവും  പൂരകമാംവിധം ഉപയോഗപ്പെടുത്തുക== 
ഉപരിതലത്തിലും ഭൂഗർഭത്തിലും ശേഖരിക്കുന്ന വെള്ളം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മഴക്കാലത്ത് കൂടുതൽ വെള്ളം ഉപരിതല സ്രോതസ്സുകളിലുണ്ടാകും. തടയണകൾ, കുളങ്ങൾ, അണക്കെട്ടുകൾ വഴി തടഞ്ഞു നിർത്തിയാലും വെള്ളം മിച്ചമുണ്ടാകും. സംഭരിച്ചു നിർത്തുന്ന ജലം കിനിഞ്ഞിറങ്ങി, ഭൂഗർഭജലം സമ്പുഷ്ടമാക്കും. മഴക്കാലത്ത് കൂടുതൽ ഉപരിതല സ്രോതസ്സുകൾ ഉപയോഗപ്പെടുത്താനും ഭൂഗർഭ ജലവിനിയോഗം കുറയ്ക്കാനും കഴിയും. കുറഞ്ഞ ഉപയോഗംകൊണ്ടും കിനിഞ്ഞിറങ്ങൽകൊണ്ടും സമ്പു ഷ്ടമായ ഭൂഗർഭജലം വരൾച്ചകാലങ്ങളിൽ ഉപയോഗപ്രദമാകും. ഒരു നദീതടത്തിലെ അല്ലെങ്കിൽ ഏലായിലെ ഉപരിതലത്തിലും ഭൂഗർഭത്തിലും ലഭ്യമായ വെള്ളവും അവ തമ്മിലുള്ള പരസ്പര ബന്ധവും മനസ്സിലാക്കി, മേൽ സൂചിപ്പിച്ച തരത്തിൽ ഒരു പൂരക ഉപയോഗക്രമം നടപ്പിലാക്കാൻ കഴിഞ്ഞാൽ ജലവിനിയോഗം ശാസ്ത്രീയവും ലാഭകരവുമാക്കാനാവും.
==വാട്ടർഷെഡ് മാനേജ്‌മെന്റ് നടപ്പാക്കുക== 
കേരളത്തിലെ ഇടനാട്ടിലും മലനാട്ടിലും ധാരാളം കുന്നുകളും താഴ്‌വാരങ്ങളും ചേർന്ന ഭൂപ്രകൃതിയാണല്ലോ. സമീപമുള്ള കുന്നിൻചെരിവുകളിൽ വീഴുന്ന വെള്ളം ഉപരിതലത്തിലൂടെയും ഭൂമിക്കുള്ളിലൂടെയും ഒഴുകി, താഴ്‌വാരങ്ങളിലെ ജലനിരപ്പ് ഉയരുന്നു. അധികജലം ചെറിയ ചെറിയ കൈത്തോടുകളിലൂടെ ഒഴുകി, അരുവികളായി നദികളിലെത്തിച്ചേരുന്നു. ഓരോ തോടിന്റെയും ആവാഹപ്രദേശത്തെ വാട്ടർഷെഡ് (ജലഭ്രോണീ പ്രദേശം) ഒരു യൂണിറ്റായി എടുത്തുകൊണ്ടുള്ള സംരക്ഷണ പ്രവർത്തനങ്ങൾ നടത്തണം. കേരളത്തിന്റെ ഇടനാട്ടിൽ 10 ഹെക്ടറിനും 100 ഹെക്ടറിനും ഇടയ്ക്കുള്ള ഏകദേശം മൂവായിരത്തോളം ചെറുകിട ഏലാകളുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. കുളങ്ങൾ, കിണറുകൾ, അനുയോജ്യമായ കൃഷിരീതികൾ, പാടങ്ങളിൽ നീണ്ട കാലത്തെ ജലസാന്നിധ്യം തുടങ്ങിയവ ഉപയോഗിച്ചുകൊണ്ട്, മിക്കവാറും ഏലാകളിലും സ്വയംപര്യാപ്തമായ ഒരു ജലവിനി യോഗരീതിയാണ് നിലവിലിരുന്നത്. ഓരോ ഏലായിൽനിന്നും ഉത്ഭവിക്കുന്ന തോട്ടിലെ വരൾച്ചകാല പ്രവാഹം നിലനിർത്തണം. എങ്കിലേ നദികളിൽ വരണ്ട മാസങ്ങളിൽ വെള്ളമുണ്ടാകൂ. എന്നാൽ കൃഷി രീതികളിലുണ്ടായ മാറ്റം, സ്വാഭാവിക സ്രോതസ്സുകളുടെ നാശം, മണ്ണൊലിപ്പ്, സസ്യാവരണത്തിന്റെ നാശം തുടങ്ങിയ പല കാരണങ്ങളാലും ചെറുകിട ഏലാകളുടെ സ്വയംപര്യാപ്തത നഷ്ടമായിരിക്കുന്നു. തോടുകൾ മഴയില്ലാത്ത കാലങ്ങളിൽ വരണ്ടുകിടക്കുന്ന കാഴ്ച സർവസാധാരണമാണല്ലോ.
ഓരോ ജലഭ്രോണീപ്രദേശവും മൊത്തത്തിൽ കണക്കിലെടുത്തുകൊണ്ടുവേണം മണ്ണു-ജല വിനിയോഗ രീതികൾ നടപ്പിലാക്കാൻ. മൊത്തം മഴയുടെ അളവ്, ആവശ്യം, സംഭരിച്ചുനിർത്താനുള്ള കഴിവ് എന്നിവ കണക്കിലെടുത്ത് തടയണകൾ, കുളങ്ങൾ എന്നിവ നിർമിക്കാം. ഭൂഗർഭജലസമ്പത്ത് വർധിപ്പിക്കുന്ന തരത്തിൽ ജലസംരക്ഷണ പ്രവർത്തനങ്ങൾ നടത്തണം. മണ്ണൊലിപ്പ് തടയുന്നതിന് ചെലവു കുറഞ്ഞതും അനുയോജ്യവുമായ മാർഗങ്ങൾ ഉപയോഗപ്പെടുത്തണം. ഓരോ ഏലായും ഭൂമിയുടെ കിടപ്പനുസരിച്ച് കുന്നിൻചെരിവുകൾ, പറമ്പുകൾ, പാടങ്ങൾ എന്നു മൂന്നായി തിരിക്കാം. ഓരോ സ്ഥലത്തിനും അനുയോജ്യമായ മണ്ണു-ജലസംരക്ഷണ രീതികളും കൃഷിമുറകളും നടപ്പാക്കണം. കുന്നിൻചെരിവുകളിൽ വൻതോതിൽ മണ്ണൊലിപ്പുണ്ടാക്കുന്ന മരച്ചീനികൃഷിയിടങ്ങളിൽ മണ്ണൊലിപ്പു നിവാരണ പ്രവർത്തനങ്ങൾ നിർബന്ധമായും നടപ്പാക്കണം. ഭൂഗർഭജലം വർധിപ്പിക്കാനുതകുന്ന തരത്തിലുള്ള കോൺടൂർ ചാലു കൾ, കുഴികൾ തുടങ്ങിയവ ഉണ്ടാക്കാവുന്നതാണ്.
പറമ്പുകളിൽ കൂടുതൽ ആദായകരമായ വിധത്തിൽ വാണിജ്യവിളകളും ഫലവൃക്ഷങ്ങളും ശാസ്ത്രീയ രീതിയിൽ കൃഷിചെയ്യാം. കിണറുകളും സൂക്ഷ്മ ജലസേചന സൗകര്യങ്ങളും ഉപയോഗപ്പെടുത്തി ക്കൊണ്ടും വിളകൾ നനയ്ക്കാൻ കഴിയണം. മണ്ണിന്റെ ഫലപുഷ്ടി നിലനിറുത്തുന്നതിനും ജൈവാംശം വർധിപ്പിക്കുന്നതിനുമുള്ള രീതികൾ അവലംബിക്കുക എന്നത് പ്രധാനമാണ്. ്യു 
പാടങ്ങളിൽ കൃത്രിമ ജലസേചനം നൽകി മൂന്നാം വിള നെൽകൃഷി ചെയ്യാനുള്ള സാധ്യത കുറവാണ്.  അതുകൊണ്ട് വെള്ളത്തിന്റെ ആവശ്യം കുറഞ്ഞ, കൂടുതൽ ലാഭകരമായ വിളകൾ കൃഷിചെയ്യാനുള്ള ശ്രമങ്ങൾ നടത്താം. ഇപ്പോൾ പാടങ്ങളിൽ പച്ചക്കറികൾ വ്യാപകമായി കൃഷിചെയ്യുന്നുണ്ട്.
ഏലാകളുടെ ജലസംഭരണശേഷി വർധിപ്പിച്ചും ലഭ്യമായ വെള്ളം ശാസ്ത്രീയമായ രീതിയിൽ ഉപയോഗിച്ചും കൃഷിമുറകളിൽ അനുയോജ്യമായ രീതിയിൽ മാറ്റങ്ങൾ വരുത്തിയും ഇടനാട്ടിലെ ഭൂരിഭാഗം ചെറുകിട ഏലാകളും സ്വയംപര്യാപ്തമാക്കാമെന്നു വിശ്വസിക്കപ്പെടുന്നു. ചില മാതൃകാസ്ഥലങ്ങളിൽ നടത്തിയ പഠനങ്ങളിൽ ഇക്കാര്യം വ്യക്തമായിട്ടുണ്ട്.
==സമഗ്രമായ ജലനിയമങ്ങൾ ഉണ്ടാക്കുക==
എല്ലാ മനുഷ്യർക്കും ജീവിതാവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള വെള്ളം ലഭ്യമാക്കുക എന്നതു സമൂഹത്തിന്റെ പ്രാഥമിക കർത്തവ്യമാണ്. ജനസംഖ്യാ വർധനവും സ്വാഭാവികമായി ജലദൗർലഭ്യമുള്ള സ്ഥലങ്ങളിൽപോലും ആവാസകേന്ദ്രങ്ങൾ വർധിച്ചതും കാരണം, ആവശ്യത്തിനു വെള്ളമെത്തിക്കുക എന്നത് സമൂഹത്തിന് വമ്പിച്ച ഭാരമായിരിക്കുന്നു. പാഴ്‌ച്ചെലവു നിയന്ത്രിക്കുക, രൂക്ഷമായ ജലക്ഷാമമുള്ള പ്രദേശങ്ങളിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക, ജലം ലഭ്യമായ സ്ഥലങ്ങളിലെ വർധിച്ച ഭക്ഷ്യോൽപ്പാ ദനം കൂടുതൽ സമതുലിതമായ വിതരണത്തിനു വിധേയമാക്കുക തുടങ്ങിയ നടപടികളിലൂടെ ജലഡിമാന്റ് നിയന്ത്രിക്കേണ്ട ചുമതലയും സമൂഹത്തിനുണ്ട്. 
വെള്ളം സ്വകാര്യമായ സമ്പത്തായി കണക്കാക്കാനാവില്ല. ഉപരിതലത്തിലും ഭൂഗർഭത്തിലും ലഭ്യമായ വെള്ളം ഒരു ബൃഹത് ചംക്രമണവ്യവസ്ഥയുടെ ഭാഗമായിട്ടാണ് വിതരണം ചെയ്തിരിക്കുന്നത്. ഭൂമിയിലെ എല്ലാ മനുഷ്യർക്കും അവരുടെ പ്രാഥമിക ജീവിത പ്രക്രിയകൾ നിറവേറ്റുന്നതിനാവശ്യമായ വെള്ളം ലഭിക്കുന്നതിന് അവകാശമുണ്ട്. സ്വന്തം പറമ്പിലെ കിണർവെള്ളത്തിന്റെ ഉപയോഗംപോലും മറ്റുള്ള വരുടെ ലഭ്യതയെ ബാധിക്കുന്ന തരത്തിലാണ്. ആഴമുള്ള കിണർ സമീപത്തു കുഴിച്ചതു കാരണം അടു ത്തുള്ള ആഴം കുറഞ്ഞ കിണറുകളിലെ ജലനിരപ്പ് താഴ്ന്നുപോകുന്ന സംഭവങ്ങൾ വിരളമല്ല. നമ്മുടെ വീട്ടിലെ കക്കൂസിന് അയൽക്കാരന്റെ കിണർ മലിനമാക്കാൻ കഴിയും. ചുരുക്കത്തിൽ സ്വന്തമെന്ന് നാം കരുതിയിരുന്ന കിണറിന്റെ ഉപയോഗത്തിൽപോലും സാമൂഹ്യ നിയന്ത്രണങ്ങളുണ്ടാകേണ്ടിയിരിക്കുന്നു.
ഓരോ ജലവിഭവ പദ്ധതിയുടെയും നേട്ടം ആർക്കാണ് കിട്ടുന്നത്? ആർക്കാണ് നേട്ടം നിഷേധിക്ക പ്പെടുന്നത് തുടങ്ങിയ ചോദ്യങ്ങൾ കൂടുതലായി ചോദിക്കപ്പെടണം. പല പുതിയ ജലസേചനപദ്ധതി കളിലും നേട്ടം ലഭിക്കുന്നവരും നഷ്ടമുണ്ടാകുന്നവരും തമ്മിലുള്ള പോരാട്ടം ശക്തമായി വരുന്നു. ഇന്ത്യയെപ്പോലെ, ജലസേചനം പൊതുമേഖലയിലായിട്ടുള്ള രാജ്യങ്ങളിൽ, വികസനത്തിന്റെ നേട്ടം സാമൂഹ്യനീതിക്കനുസരിച്ച് വിതരണം ചെയ്യപ്പെടുമെന്ന് ഉറപ്പുവരുത്തണം. വികസിത രാജ്യങ്ങളിൽ ശക്തമായ നിയമങ്ങളുടെ ഫലമായി വിഭവവികസനം സൃഷ്ടിക്കുന്ന അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങൾ നിലവിലുണ്ട്. എന്നാൽ ഇന്ത്യയിൽ ഇത്തരം നിയമങ്ങൾ തീരെ ഇല്ല എന്നു പറയാം. 
ജലവിഭവവുമായി ബന്ധപ്പെട്ട ഒരു പ്രധാന പ്രശ്‌നമാണ് ജലസേചനപദ്ധതികളുടെ ആവാഹ പ്രദേശത്തെയും ആയക്കെട്ടിലെയും ജനങ്ങളുടെ താൽപര്യങ്ങൾ തമ്മിലുള്ള വൈരുധ്യം. ജലാശയങ്ങൾ കാരണം വെള്ളത്തിനടിയിലാകുന്ന കുടുംബങ്ങളെ ഫലപ്രദമായ രീതിയിൽ പുനരധിവസിപ്പിക്കുന്നില്ല. ക്യാച്ച്‌മെന്റ് പ്രദേശത്തെ കാർഷിക രീതികളും ഭൂവിനിയോഗവും നിയന്ത്രിക്കാനായില്ലെങ്കിൽ, മണ്ണടിഞ്ഞ് സംഭരണശേഷി കുറഞ്ഞ് അണക്കെട്ട് വളരെ വേഗത്തിൽ ഉപയോഗശൂന്യമാകും. സമൂഹത്തിന്, ആവാഹ പ്രദേശത്തെ ജനങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനവകാശമുണ്ടെങ്കിൽ, അവർക്ക് ജലസേചനം മൂലം ആയക്കെട്ടിലുണ്ടാകുന്ന നേട്ടത്തിന്റെ വിഹിതം കിട്ടാനും അർഹതയുണ്ട്. വിവിധ ജനവിഭാഗങ്ങളുടെ താൽപര്യങ്ങൾ തമ്മിലുള്ള വൈരുധ്യം പരിഹരിക്കുന്നതിനുള്ള സാമൂഹ്യ സംവിധാനങ്ങൾ വികസിപ്പിച്ചെടുത്താൽ മാത്രമേ, ഭാവിയിൽ ഫലപ്രദമായ രീതിയിൽ ജലസേചന പദ്ധതികൾ നടപ്പാക്കാൻ കഴിയൂ. ഇതിനു സാമാന്യമായ മറ്റൊരു പ്രശ്‌നമാണ് ഒരു നദിയിലെ മുകൾഭാഗത്തും താഴ്ഭാഗത്തുമുള്ള ഉപഭോക്താക്കൾ തമ്മിലുള്ള തർക്കം. നദി വിവിധ സംസ്ഥാനങ്ങളിലൂടെ കടന്നുപോയാൽ അന്തർ സംസ്ഥാന തർക്കവുമായി താഴ്ഭാഗത്തുള്ളവർ കിട്ടിയ വെള്ളം ഉപയോഗിക്കുന്നതിനുപുറമേ, കൃഷി വർധിപ്പിച്ച് കൂടുതൽ വെള്ളത്തിനുവേണ്ടി നിരന്തരം വാദിക്കുന്നു. മുകൾഭാഗത്തുള്ളവർ തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ കൂടുതൽ അണകൾ പണിയുന്നു. ഒരു നദീതടത്തിലെ വെള്ളത്തിന്റെ ലഭ്യതയും ജനങ്ങളുടെ ആവശ്യവും കണക്കിലെടുത്ത് സമഗ്രവും സമതുലിതവുമായ ഒരു വിതരണക്രമത്തിലൂടെ മാത്രമേ ഈ തർക്കങ്ങൾ പരിഹരിക്കാനാവൂ. 
കുഴൽക്കിണറുകളുടെ ഉപയോഗവും ഭൂഗർഭജലത്തിന്റെ വിനിയോഗവും നിയന്ത്രിക്കുന്ന സമഗ്ര നിയമങ്ങൾ ഉണ്ടാക്കണം. ചില സ്ഥലങ്ങളിലെങ്കിലും കുഴൽക്കിണർ കാരണം സമീപത്തുള്ള തുറസ്സായ കിണറുകൾ വരണ്ടു പോകുന്നതായി കണ്ടിട്ടുണ്ട്. ഇതുമൂലം നഷ്ടം സംഭവിക്കുന്നവർക്ക് പരിഹാര മുണ്ടാകണം. ഉപ്പുവെള്ളത്തിന്റെ തള്ളിക്കയറ്റം ഒഴിവാക്കാനായി അധികഭൂഗർഭജലവിനിയോഗം നിയന്ത്രിക്കപ്പെടണം. 
ഓരോ തുണ്ടു ഭൂമിക്കും അതിന്റെ ചെരിവും പ്രത്യേകതകളുമനുസരിച്ച് അതിനു താങ്ങാവുന്ന ഭൂവിനിയോഗക്രമം ഉണ്ട്. അത് തിട്ടപ്പെടുത്തി, ഒരു നദീതടത്തിലെ വിവിധതരം കൃഷിയിടങ്ങൾക്ക് ഭൂവിനിയോഗത്തിന്, മാർഗനിർദേശങ്ങൾ (രീറല ീള ുൃമരശേരല) തയ്യാറാക്കണം. അതനുസരിച്ച് പ്രവർത്തി ക്കുമെന്നുറപ്പാക്കാനുള്ള സംവിധാനങ്ങളും അനിവാര്യമാണ്. നമ്മുടെ മണ്ണുസംരക്ഷണ നിയമവും ഭൂവിനിയോഗനിയമവും ധാരാളം പഴുതുകളുള്ളവയും അവ നടപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ തീരെ അപര്യാപ്തവുമാണ് എന്നു പറയാതെ വയ്യ. വിവിധ പദ്ധതികളിലൂടെ നൽകുന്ന വെള്ളത്തിന്റെ നികുതി അതിന്റെ ചെലവിന്റെ ചെറിയ ഒരംശം മാത്രമാണ്. സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരൊഴികെ, കാർഷികാദായം ഉണ്ടാക്കുന്നവർ, നഗരങ്ങളിലെ ഇടത്തരക്കാരും സമ്പന്നരും, വാണിജ്യശാലകൾ തുടങ്ങിയ വിഭാഗത്തിലുള്ളവർക്ക് വെള്ളത്തിന്റെ കാര്യത്തിൽ വിലയിൽ വലിയ ഇളവ് ആവശ്യമില്ല. യാഥാർത്ഥ്യബോധത്തോടെ ജലനികുതി പിരിച്ചെടുക്കാൻ കഴിഞ്ഞാൽ ജലവിതരണപദ്ധതികളുടെ മെയ്ന്റനൻസിനുവേണ്ടി ഉപയോഗിക്കാനാവും.
751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/7722" എന്ന താളിൽനിന്ന് ശേഖരിച്ചത്