ജലം സംരക്ഷിക്കൂ ജീവൻ രക്ഷിക്കൂ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
18:26, 27 ഡിസംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Peemurali (സംവാദം | സംഭാവനകൾ) ('{{Infobox book | name = ജലം സംരക്ഷിക്കൂ ജീവൻ രക്ഷിക്കൂ | i...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഓരോ വർഷവും വേനൽക്കാലം വരുന്നതോടെ കുടിവെള്ളക്ഷാമത്തെക്കുറിച്ചുള്ള വാർത്തകൾ വന്നു തുടങ്ങുകയായി. ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച് ലോറികളിൽ വെള്ളമെത്തിക്കുന്നതിന് സർക്കാർ പദ്ധതികൾ തയ്യാറാക്കും. എന്നിട്ടും പരാതികൾ പരിഹരിക്കാനാവുകയുമില്ല. ലോറി കാത്ത് ക്യൂ പാലിക്കുന്ന കുടങ്ങളുടെ ചിത്രങ്ങൾ, ചർച്ചകൾ, സെമിനാറുകൾ, ധർണകൾ അങ്ങനെ ഒട്ടേറെ കോലാഹലങ്ങൾ അരങ്ങേറും. വെള്ളം കിട്ടാതെ നശിക്കുന്ന കൃഷിയും മറ്റു വിളകളും, അതുമൂല മുണ്ടാകുന്ന സാമ്പത്തിക നഷ്ടം തുടങ്ങിയവ വേറെ. കാലവർഷം ആരംഭിക്കുന്നതോടെ എല്ലാ കോലാഹലങ്ങളും കെട്ടടങ്ങുന്നു -- അടുത്ത വേനൽക്കാലത്ത് വർധിച്ച ഊർജസ്വലതയോടെ വീണ്ടും രംഗത്തുവരാൻ മഴക്കാലത്ത് ധൂർത്തരെപ്പോലെ ചെലവഴിക്കുകയും അതിലേറെ പാഴാക്കുകയും ചെയ്യുന്നതും വരൾച്ചയെ സൗകര്യപൂർവ്വം വിസ്മരിക്കുന്നു. ഈ സ്ഥിതി ഇനിയും തുടർന്നാൽ വറുതിയും രൂക്ഷമായ ജലക്ഷാമവും സാമ്പത്തിക ഭദ്രതയെയും നിലനിൽപ് തന്നെയും അപകടത്തിലാക്കുമെന്ന കാര്യത്തിൽ സംശയമില്ല.

ജലം സംരക്ഷിക്കൂ ജീവൻ രക്ഷിക്കൂ
പ്രമാണം:T=Cover
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം പരിസരം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം മെയ്, 1990

ഈ പ്രശ്‌നത്തെ സമഗ്രമായി കാണാനും ശാശ്വതമായ പരിഹാരം ഉണ്ടാക്കാനും നമുക്ക് കഴിയില്ലെ?


കേരള ശാസ്ത്രസാഹിത്യ പരിഷത്ത്