അജ്ഞാതം

"ജ്യോതിശ്ശാസ്ത്രം-പകലും രാത്രിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 843: വരി 843:

ധൂമകേതു പഠനം ഇന്ന്‌ ജ്യോതിശ്ശാസ്‌ത്രത്തിലെ ഒരു പ്രധാന പഠന മേഖലയാണ്‌. അതിന്‌ കാരണം സൗരയൂഥത്തിന്റെ പ്രാരംഭ അവസ്ഥയെക്കുറിച്ച്‌ അത്‌ അറിവ്‌ നൽകിയേക്കും എന്ന പ്രതീക്ഷയാണ്‌. ഐസോൺ ധൂമകേതു ശോഭയുടെ കാര്യത്തിൽ പ്രതീക്ഷ നിറവേറ്റിയാലും ഇല്ലെങ്കിലും ജ്യോതിശ്ശാസ്‌ത്രജ്ഞർക്ക്‌ അതിലുള്ള താൽപ്പര്യത്തിൽ ഒരു കുറവും വരില്ല.

നമുക്കോ? നമ്മുടെ താൽപ്പര്യത്തിലും ഒരു കുറവും വരാൻ പാടില്ല. കാരണം, കേരളത്തിന്‌ നഷ്‌ടമായിക്കൊണ്ടിരിക്കുന്ന ശാസ്‌ത്രബോധവും യുക്തിചിന്തയും തിരിച്ചുപിടിക്കാൻ സഹായിക്കുന്ന ഒരവസരമാക്കി ഐസോണിന്റെ വരവിനെ മാറ്റുക എന്നതാണ്‌ നമ്മുടെ ഉദ്ദേശ്യം. അന്ധവിശ്വാസങ്ങളും പ്രാകൃത ആചാരങ്ങളും കേരളത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുന്നു. അത്‌ വർഗീയതയ്‌ക്കും ജാതി-മത ചിന്തകൾക്കും വളക്കൂറുള്ള മണ്ണൊരുക്കുന്നു. ശാസ്‌ത്രത്തിന്റെ ഉൽപ്പന്നങ്ങളായ സാങ്കേതിക വിദ്യകളെ രണ്ടുകൈയും നീട്ടി സ്വീകരിക്കുമ്പോൾ തന്നെ അവയ്‌ക്കു പിന്നിലെ ശാസ്‌ത്രതത്ത്വങ്ങളെ തിരസ്‌കരിക്കാൻ ഇസ്ലാം-ക്രിസ്‌ത്യൻ മൗലികവാദികളും ഹിന്ദുത്വ വാദികളും ഒന്നിക്കുന്നു. എല്ലാ വിജ്ഞാനവും വിശുദ്ധ ഗ്രന്ഥങ്ങളിൽ ഉണ്ടെന്ന്‌ അവരെല്ലാം വാദിക്കുന്നു. അവയെ വ്യാഖ്യാനിച്ചെടുക്കുകയേ വേണ്ടൂ.

വിജ്ഞാനം തപസ്സുകൊണ്ടും ദിവ്യദൃഷ്‌ടികൊണ്ടും കിട്ടുന്നതല്ല എന്നും അങ്ങനെ ലഭിച്ചു എന്ന രീതിയിൽ പ്രചരിപ്പിക്കപ്പെടുന്ന `ശാസ്‌ത്രങ്ങളെല്ലാം' അബദ്ധജടിലമാണെന്നും നമ്മുടെ നിരീക്ഷണ ശേഷിയുടെയും മനനശേഷിയുടെയും അളവനുസരിച്ച്‌ തെറ്റിൽ നിന്ന്‌ ശരിയിലേക്കും ശരിയിൽ നിന്ന്‌ കൂടുതൽ ശരിയിലേക്കും വളരുന്നതാണ്‌ ശരിയായ ശാസ്‌ത്രമെന്നും പറയാനുള്ള ഒരവസരമായാണ്‌ നമ്മൾ ഐസോണിന്റെ വരവേൽപ്പിനെ കാണുന്നത്‌. ഗ്രഹണഭയവും ധൂമകേതുഭയവും എങ്ങനെയാണ്‌ ഉണ്ടായത്‌, എങ്ങനെയാണ്‌ ശാസ്‌ത്രത്തിന്റെ മുന്നേറ്റത്തിൽ അത്‌ ഇല്ലാതായത്‌ എന്ന്‌ പറയുന്നത്‌ ഈ അർഥത്തിൽ പ്രയോജനം ചെയ്യും.

നല്ല ചിട്ടയോടെ കാര്യങ്ങൾ നടക്കുന്ന ആകാശത്തിൽ ഒരു ചിട്ടയുമില്ലാതെ പ്രത്യക്ഷപ്പെടുന്ന സംഭവങ്ങളാണ്‌ ഗ്രഹണവും ധൂമകേതുവും. പ്രവചനം അസാധ്യമായ കാര്യങ്ങൾ. ഋഗ്‌വേദകാലത്ത്‌ ഗ്രഹണത്തെക്കുറിച്ച്‌ ഭാരതീയ ജ്യോതിഷികളുടെ ധാരണ ഇതായിരുന്നു: സ്വർഭാനു എന്ന അസുരൻ തന്റെ മാസ്‌മര ശക്തിയാൽ സൂര്യന്റെ തേജസ്‌ കെടുത്തിക്കളയുന്നു.അതിന്‌ പ്രതിവിധി അത്രി മഹർഷിയുടെ മന്ത്രങ്ങളാണ്‌. (അത്രികുലത്തിൽ പിറക്കുന്നവരാണ്‌ അത്രിമഹർഷിമാർ). ഗ്രഹണം തുടങ്ങിയെന്നറിഞ്ഞാൽ അത്രി മന്ത്രം ഉരുവിട്ടുതുടങ്ങും. ക്രമേണ സ്വർഭാനുവിന്റെ ശക്തി ക്ഷയിക്കും. സൂര്യൻ മോചിതനാകും. (മന്ത്രം ജപിക്കാഞ്ഞാൽ എന്തു സംഭവിക്കുമെന്നറിയാൻ ഒരു മാർഗവുമില്ല; അത്രി മന്ത്രം ചൊല്ലാതിരുന്നിട്ടുവേണ്ടേ!)

ഇന്ത്യയിൽ സ്വർഭാനുവായിരുന്നു കുഴപ്പക്കാരനെങ്കിൽ പേർഷ്യയിൽ ദുഷ്ടനായ `അപെപി' ആയിരുന്നു; ചൈനയിൽ വ്യാളിയും. എന്നാൽ ഇന്ത്യയിൽ ക്രമേണ ഗ്രഹണ ഹേതു മാറി. സ്വർഭാനു പോയി രാഹു വന്നു. പരാശരമുനിയുടെ കാലത്തെ വിശ്വാസമനുസരിച്ച്‌ രാഹു തമോഗ്രഹമാണ്‌. അതു സൂര്യനെ മറയ്‌ക്കുന്നു. അതു പ്രവചിക്കാനും കഴിയുമെന്ന്‌ പരാശരമുനി അവകാശപ്പെടുന്നു. ഗ്രഹണത്തിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിലെ സൂര്യചന്ദ്രന്മാരുടെ ഭാവപകർച്ചകൾ നോക്കിയാൽ മതി, ഒരു വിദഗ്‌ധനു സൂചന കിട്ടും. എന്നിട്ടും സംശയം ബാക്കിയായാൽ, ഒരു പാത്രത്തിലെ വെള്ളത്തിലേക്ക്‌ ഒരു തുള്ളി എണ്ണ ഉറ്റിക്കുക. അതു പരക്കുന്ന രീതി, വർണവ്യതിയാനങ്ങൾ ഇവ നിരീക്ഷിച്ച്‌ പ്രവചിക്കാൻ കഴിയും. (ഇതു മഹാ മണ്ടത്തരമാണെന്ന്‌ പിൽക്കാലത്തെ മഹാജ്യോതിഷിയായ വരാഹമിഹിരൻ പറയുന്നുണ്ട്‌. അക്കാലമായപ്പോഴേയ്‌ക്കും ശരിയായ ഗ്രഹണകാരണം മനസ്സിലായിക്കഴിഞ്ഞിരുന്നു. ആര്യഭടനാണ്‌ അതിന്റെ സിദ്ധാന്തം ആവിഷ്‌ക്കരിച്ചത്‌)

പരാശരന്റെ കാലത്ത്‌ വാൽനക്ഷത്രത്തിന്റെ പേരായിരുന്നു കേതു. അതിനൊക്കെ ശേഷമാണ്‌, ഗ്രഹണസമയത്ത്‌ സൂര്യചന്ദ്രന്മാരെ വിഴുങ്ങുന്ന സർപഖണ്ഡങ്ങളായി രാഹുകേതുക്കൾ അവതരിപ്പിക്കപ്പെടുന്നത്‌. ഗ്രഹണകഥയും സങ്കൽപ്പങ്ങളും ഒക്കെ മാറിമാറി വന്നെങ്കിലും ഗ്രഹണദോഷം പരിഹരിക്കാനും സൂര്യചന്ദ്രന്മാരെ മുക്തമാക്കാനും മന്ത്രവും ഹോമവുമൊക്കെ കൂടിയേ കഴിയൂ എന്ന വിശ്വാസത്തിന്‌ മാറ്റമൊന്നും ഉണ്ടായില്ല. ഗ്രഹണവും കേതുവും (വാൽനക്ഷത്രം) രാജാക്കന്മാരെയും പ്രഭുക്കളെയും ദോഷകരമായി ബാധിക്കും എന്ന ധാരണയും വ്യാപകമായിരുന്നതുകൊണ്ട്‌ അതിന്‌ പരിഹാരകർമങ്ങൾ ചെയ്യുന്ന പുരോഹിതർക്ക്‌ അവർ കയ്യയച്ച്‌ ദാനങ്ങൾ നൽകാൻ മടിച്ചില്ല. ഗ്രഹണം കാണുന്നതും ഗ്രഹണസമയത്ത്‌ ഭക്ഷണം കഴിക്കുന്നതും പുറത്തിറങ്ങുന്നതും എല്ലാം ഏവർക്കും നിഷിദ്ധമായിരുന്നു.

ഗ്രഹണം പോലെ തന്നെ മനുഷ്യനെ ഭീഷണിപ്പെടുത്തിയ ഒന്നാണല്ലോ വാൽനക്ഷത്രവും. ഇന്ത്യക്കാർ അതിനെ കേതു എന്നാണ്‌ വിളിച്ചത്‌. പിന്നീടാണ്‌ ധൂമകേതുവായത്‌. അഥർവവേദത്തിലാണ്‌ കേതുവിനെക്കുറിച്ചുള്ള ആദ്യപരാമർശം കാണുന്നത്‌. കേതുവിൽ നിന്നും കൊള്ളിമീനുകളിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ എന്ന ഒരു പ്രാർഥനാ മന്ത്രമാണത്‌.

കേതുക്കളെ വിശദമായ നിരീക്ഷണങ്ങൾക്ക്‌ വിധേയമാക്കിയതും സിദ്ധാന്തങ്ങൾ രൂപീകരിച്ചതും പരാശരനും വൃദ്ധഗർഗനും ആണെന്നു കരുതപ്പെടുന്നു. അവരുടെ കാലം കൃത്യമായറിയില്ലെങ്കിലും ക്രി.മു. നാലു നൂറ്റാണ്ടുകൾക്കപ്പുറമാണെന്നതിൽ സംശയമില്ല. (യഥാർഥത്തിൽ അത്രിയും വസിഷ്‌ഠനും പോലെ പരാശരനും ഗർഗനും കുലനാമങ്ങളാണ്‌. വൃദ്ധഗർഗൻ ഗർഗ കുലത്തിലെ ആദ്യ ഗുരുവായിരിക്കാം. ഗർഗപുത്രനും ഗർഗൻ തന്നെ). രണ്ടുപേരുടെയും കൃതികൾ - ഗർഗസംഹിതയും പരാശരസംഹിതയും - കണ്ടുകിട്ടിയിട്ടില്ല. എന്നാൽ പലരുടെയും ഉദ്ധരണികളിൽ നിന്നും വരാഹമിഹിരന്റെ വിമർശനങ്ങളിൽ നിന്നും അവരുടെ സംഭാവനകൾ കുറേയൊക്കെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്‌. അന്നത്തെ മറ്റു ചിന്തകരിൽ നിന്നു വ്യത്യസ്‌തമായി പരാശരമുനി അദ്ദേഹത്തിന്റെ നിഗമനങ്ങളെല്ലാം രചിച്ചിരിക്കുന്നത്‌ ഗദ്യത്തിലാണ്‌.

ക്രി.പി.11-12 നൂറ്റാണ്ടുകളിൽ എപ്പോഴോ മിഥില ഭരിച്ചിരുന്ന ബെല്ലാലസേനൻ എന്ന രാജാവ്‌ (അദ്ദേഹം ഒരു മികച്ച ജ്യോതിശ്ശാസ്‌ത്രജ്ഞൻ കൂടിയായിരുന്നു) രചിച്ച `അത്ഭുതസാഗരം' എന്ന കൃതിയിൽ പരാശരസംഹിതയിൽ നിന്നുള്ള ദീർഘമായ ഉദ്ധരണികൾ കാണാം. ആ ഗ്രന്ഥത്തിലെ എട്ടാം അധ്യായമായ `കേതുഅത്ഭുത'ത്തിലാണ്‌ വാൽനക്ഷത്രങ്ങളെ സംബന്ധിച്ച ഉദ്ധരണികൾ ഉള്ളത്‌. അതിൽ പറയുന്നത്‌ ഇപ്രകാരമാണ്‌:

ആകെ 11 വിഭാഗങ്ങളിലായി 101 കേതുക്കളാണുള്ളത്‌. 16 എണ്ണം പിറന്നത്‌ മൃത്യുവിൽ (യമൻ)നിന്നാണ്‌. 12 എണ്ണം ആദിത്യനിൽ (സൂര്യനിൽ) നിന്ന്‌; 11 എണ്ണം രുദ്രന്റെ (ശിവൻ) കോപത്തിൽ നിന്ന്‌; 6 എണ്ണം പിതാമഹനിൽ (ബ്രഹ്മാവ്‌) നിന്ന്‌. കോപിഷ്‌ഠനായ ഉദ്ദാലകനിൽ നിന്ന്‌ 15, പ്രജാപതിയുടെ ചിരിയിൽ നിന്ന്‌ 5, മരീചിയുടെയും കശ്യപന്റെയും നെറ്റിത്തടത്തിൽ നിന്ന്‌ 17, വിഭാവസുവിൽ നിന്ന്‌ 3, പാലാഴിമഥനത്തിൽ ഉടലെടുത്തത്‌ 14, ധൂമത്തിൽ ജനിച്ചത്‌ 1, ബ്രഹ്മകോപത്തിൽ ജനിച്ചത്‌ 1 എന്നിങ്ങനെ ബാക്കിയുള്ളവ.

ആദ്യം മൃത്യുവിൽ നിന്ന്‌, ഒന്നിനു പിറകെ ഒന്നായി വശാകേതു, അസ്‌തികേതു, ശാസ്‌ത്രകേതു എന്നിവ പ്രത്യക്ഷപ്പെടുകയും 130 വർഷത്തേയ്‌ക്ക്‌ ദുരന്തങ്ങൾ വിതയ്‌ക്കുകയും ചെയ്യും. ഭീകരവെള്ളപ്പൊക്കവുമായാണ്‌ വശാകേതു എത്തുക. വടക്കോട്ടു തലയുമായി പടിഞ്ഞാറാണ്‌ ഉദയം. പിന്നെ അസ്‌തികേതു കിഴക്കുദിക്കും. നാടാകെ പഞ്ഞമാകും ഫലം.ശാസ്‌ത്രകേതുവും ഉദയം കിഴക്കു തന്നെ. രാജാക്കന്മാർക്കും ആയുധം ഉപയോഗിക്കുന്ന മറ്റുള്ളവർക്കുമാണത്‌ ആപത്തുണ്ടാക്കുക.

തുടർന്ന്‌, പടിഞ്ഞാറ്‌ കുമുദകേതു ഉദിക്കും. തൂകിയ പാൽ പോലുള്ള ശരീരവുമായി ഒരു രാത്രി മുഴുവൻ തല കിഴക്കോട്ടായി അത്‌ ഉദിച്ചുനിൽക്കും. 10 കൊല്ലത്തേയ്‌ക്ക്‌ സൽഫലങ്ങൾ നൽകാൻ അതിനു കഴിയും. എന്നാൽ പശ്ചിമദേശത്ത്‌ പകർച്ചവ്യാധികൾ പടരാൻ അത്‌ ഇടയാക്കും.

125 കൊല്ലവും ഒന്നര മാസവും പിന്നിടുമ്പോൾ ആദിത്യ സൃഷ്ടിയായ കപാലകേതു കിഴക്കുദിക്കും. ജ്വലിക്കുന്ന മുഖവുമായ്‌ അത്‌ ആകാശമധ്യത്തിലേക്ക്‌ നീങ്ങുന്നതോടെ കടുത്ത വരൾച്ചയും പഞ്ഞവുമാകും ഫലം. വിളകളിൽ പാതി നശിക്കും; പാതി മനുഷ്യരും.

തുടർന്നു വരുന്ന മണികേതു ഉപകാരിയാണ്‌. രണ്ടരമാസക്കാലം മനുഷ്യന്‌ ആരോഗ്യവും സുഭിക്ഷതയും പ്രദാനം ചെയ്യും. ഒരു ദിവസമേ മാനത്തുണ്ടാകാൻ പാടുള്ളൂ എന്നു മാത്രം; ഏറിയാൽ ഭൂമിയിൽ കീടങ്ങൾ പെരുകും.

മുന്നൂറാം വർഷം രുദ്രകോപത്തിൽ പിറന്ന കലികേതു കിഴക്കുദിക്കും ശൂലരൂപത്തിൽ ചെമ്പു നിറത്തിലുള്ള മൂന്നു തലയുമായി ക്രാന്തിപഥത്തിലൂടെ അതു പടിഞ്ഞാറോട്ടു നീങ്ങും. എത്രമാസക്കാലം ആ ഭീകരൻ മാനത്തുണ്ടാകുമോ അത്രയും വർഷക്കാലംകൊണ്ട്‌ അതു മൂന്നിൽ രണ്ടുഭാഗം മനുഷ്യരെയും തുടച്ചുനീക്കും. 115 വർഷംകഴിയുമ്പോൾ മറ്റൊരു ശൂലത്തലയൻ വരും. പിതാമഹസൃഷ്ടിയായ ചലകേതു. വടക്കോട്ട്‌ ആദ്യം അഭിജിത്‌ നക്ഷത്രത്തിലേക്ക്‌, അവിടുന്ന്‌ സപ്‌തർഷി മണ്ഡലത്തിലേക്ക്‌, പിന്നെ ധ്രുവനിലേക്ക്‌ - പത്തു മാസം അതു ലോകത്തെ വിറപ്പിക്കും. മധ്യദേശത്തെ മനുഷ്യരെയാകെ ഉന്മൂലനം ചെയ്യും. യുദ്ധവും പഞ്ഞവും രോഗങ്ങളും രാജ്യം മുഴുവൻ പരക്കും.

പിന്നെ, ആശ്വാസവുമായി ജലകേതു എത്തും. 9 മാസം അത്‌ സുഭിക്ഷതയും ആരോഗ്യവും പ്രദാനം

.... ഇങ്ങനെ പോകുന്നു കേതുവർണന. ഒടുവിൽപ്രത്യക്ഷപ്പെടുന്ന ഭീകരനാണ്‌ ധൂമകേതു. പുകയിൽ പിറന്നവൻ. ചെമ്പുനിറത്തിൽ, ശൂലത്തലയുമായി അത്‌ വന്നാൽപ്പിന്നെ, ഭൂകമ്പം, കൊടുങ്കാറ്റ്‌, തീയ്‌ക്ക്‌ ചൂടില്ലായ്‌മ ഒക്കെയാവും ഫലം. മഹാകൊലയാളിയായ ഇവന്റെ പേരാണ്‌ പിന്നീട്‌ എല്ലാ വാൽനക്ഷത്രങ്ങൾക്കും കിട്ടിയത്‌.

വൃദ്ധഗർഗന്റെ അഭിപ്രായത്തിൽ ധൂമകേതുക്കൾക്ക്‌ ഒരു 1000 വർഷചക്രമുണ്ട്‌. വെള്ളപ്പൊക്കവുമായി വരുന്ന വശാകേതുവിൽ തുടങ്ങി ധൂമകേതുവിൽ അവസാനിക്കുന്ന ഈ ചക്രം ആവർത്തിച്ചുകൊണ്ടേയിരിക്കും. ഇതൊക്കെ മണ്ടത്തരമായിരുന്നു എന്ന്‌ നമുക്കറിയാം. പ്രശസ്‌ത ജ്യോതിഷിയായ വരാഹമിഹിരൻ തന്നെ ഗർഗമുനിയെയും പരാശരമുനിയെയും വസിഷ്‌ഠനെയും എല്ലാം പഞ്ചസിദ്ധാന്തികയിൽ വിമർശിക്കുന്നുണ്ട്‌. ഋഷിമാർ നല്ല നിരീക്ഷകരും ചിന്തകരും ആയിരുന്നെങ്കിലും ദിവ്യദൃഷ്‌ടിയുടെ ഉടമകൾ ആയിരുന്നില്ല എന്ന്‌ വ്യക്തം. അവരുടെ സിദ്ധാന്തങ്ങളിലേറെയും വെറും ഭാവനകളാണ്‌. പക്ഷേ, ക്രമേണ അവ ചോദ്യം ചെയ്യപ്പെടുകയും പുതിയ സിദ്ധാന്തങ്ങൾ രൂപപ്പെടുകയും ചെയ്യുമായിരുന്നു. അതിനു തടസ്സമായി നിന്നത്‌ പുരോഹിതരുടെ സ്വാർഥതയാണ്‌. ഗ്രഹണപൂജയും ധൂമകേതു ദോഷപരിഹാരവുമെല്ലാം നല്ല വരുമാനമാർഗങ്ങളായി അവർ കണ്ടു; ഇന്ത്യയിൽ മാത്രമല്ല, മറ്റിടങ്ങളിലും. അതുകൊണ്ട്‌ എല്ലാ മാറ്റങ്ങളെയും അവർ ചെറുത്തു.

ധൂമകേതുഭയം അന്യനാടുകളിൽ
 
====ധൂമകേതുഭയം അന്യനാടുകളിൽ====
 
ജ്യോതിശ്ശാസ്‌ത്രസംബന്ധമായ ഏറ്റവും പഴയ രേഖകളുള്ളരാജ്യങ്ങളിലൊന്ന്‌ചൈനയാണ്‌. ചൈനീസ്‌ ചക്രവർത്തിമാർക്ക്‌ ഏറ്റവും പേടി ഗ്രഹണത്തെയും ധൂമകേതുക്കളെയുമായിരുന്നു. രാജ്യം ഭരിക്കുന്നവരോട്‌ ദൈവങ്ങൾക്കുള്ള അപ്രീതിയുടെ സൂചനയായാണ്‌ അവർ അതിനെ കണ്ടത്‌. അതു മറ്റാരും കാണും മുമ്പെ അറിഞ്ഞ്‌ പരിഹാരകർമങ്ങൾ ചെയ്‌തില്ലെങ്കിൽ അപകടമാണ്‌; ഭരണം തന്നെ പോയെന്നിരിക്കും. അതുകൊണ്ട്‌ ചൈനയുടെ അന്നത്തെ തലസ്ഥാനമായ നാങ്കിങ്ങിനടുത്ത്‌ `ചുവന്ന കുന്നിൽ' (Purple mountain) അവർ സകല സൗകര്യങ്ങളോടും കൂടിയ ഒരു വാനനിരീക്ഷണകേന്ദ്രം തുടങ്ങുകയും പകലും രാത്രിയും നിരീക്ഷണത്തിനായി അനേകം വിദഗ്‌ധരെ നിയോഗിക്കുകയും ചെയ്‌തു. രാജകീയ സൗകര്യങ്ങളോടെയായിരുന്നു അവർ ജീവിച്ചതെങ്കിലും ഒരു കാര്യത്തിൽ കടുത്ത നിയന്ത്രണമുണ്ടായിരുന്നു. അവർക്ക്‌ രാജാവിന്റെ മറ്റ്‌ ഉദ്യോഗസ്ഥ വൃന്ദവുമായോ നാട്ടുകാരുമായോ ഒരു ബന്ധവും പാടില്ല. കാരണം, ദൈവകോപം രാജാവറിയും മുമ്പ്‌ മറ്റാരെങ്കിലും അറിഞ്ഞ്‌ അട്ടിമറി നടത്തിയാലോ. ഒരിക്കൽ ഹീ എന്നും ഹോ എന്നും പേരുള്ള രണ്ടു നിരീക്ഷകർ മദ്യപിച്ച്‌ ലക്കുകെട്ടിരിക്കുമ്പോൾ ഗ്രഹണം സംഭവിക്കുകയും അത്‌ കാണാതെ പോയ അവരുടെ തലവെട്ടുകയും ചെയ്‌തതായി ചൈനീസ്‌ രേഖകളിൽ കാണാം.

മാനത്ത്‌ വെറും കണ്ണുകൊണ്ട്‌ കാണാവുന്ന എല്ലാ നക്ഷത്രങ്ങളുടെയും നെബുലകളുടെയും സ്ഥാനങ്ങൾ ചൈനീസ്‌ ജ്യോതിശ്ശാസ്‌ത്രജ്ഞർക്ക്‌ മന:പാഠമായിരുന്നു. അതുകൊണ്ട്‌ പുതുതായി എന്തു വസ്‌തു മാനത്ത്‌ പ്രത്യക്ഷപ്പെട്ടാലും അവർ തിരിച്ചറിയുമായിരുന്നു. അങ്ങനെയാണ്‌ ക്രി.പി.1054ൽ ഒരു നവതാരത്തെ അവർ കണ്ടെത്തിയത്‌. ഏതാനും ആഴ്‌ചമാത്രം മാനത്ത്‌ അതിശോഭയോടെ ജ്വലിച്ചു നിന്നശേഷം പൊലിഞ്ഞുപോയ ആ നക്ഷത്രത്തിന്റെ സ്ഥാനം അവർ കൃത്യമായി രേഖപ്പെടുത്തിവെച്ചു. ഒരു നക്ഷത്രസ്‌ഫോടനം (Supernova) ആയിരുന്നു അവർ കണ്ടത്‌. ആ സ്ഥാനത്ത്‌ ഇപ്പോൾ കാണുന്ന അതിന്റെ അവശിഷ്ടങ്ങൾ ക്രാബ്‌ നെബുല (Crab nebula) എന്ന പേരിലാണറിയപ്പെടുന്നത്‌. 1408 ഒക്‌ടോബറിൽ അവർ ദർശിച്ച മറ്റൊരു നക്ഷത്രസ്‌ഫോടനത്തിന്റെ സ്ഥാനത്താണ്‌ നമ്മളിപ്പോൾ സിഗ്നസ്‌ എക്‌സ്‌ -1 (Cygnus X-1) എന്ന തമോഗർത്തത്തെ കാണുന്നത്‌. ചുരുക്കത്തിൽ, അന്ധവിശ്വാസവും ഭയവും കൊണ്ടാണ്‌ ചൈനക്കാർ പണ്ട്‌ വാനനിരീക്ഷണത്തിന്‌ പ്രാധാന്യം നൽകിയിരുന്നതെങ്കിലും, അവർ സൂക്ഷിച്ച രേഖകൾ ആധുനിക ജ്യോതിശ്ശാസ്‌ത്രജ്ഞർക്ക്‌ വളരെ പ്രയോജനപ്പെട്ടു.

ധൂമകേതുക്കളുടെ കാര്യത്തിലും ചൈനക്കാർ കൃത്യമായി രേഖകൾ സൂക്ഷിച്ചിട്ടുണ്ട്‌. ക്രി. മു. 613ലും 446ലും അവർ കണ്ട ധൂമകേതുക്കളുടെ സ്വഭാവവും ഇടവേളയും വെച്ചു നോക്കുമ്പോൾ രണ്ടും ഹാലി ധൂമകേതു ആയിരിക്കണം എന്നാണ്‌ ഊഹം. എന്തായാലും ക്രി. മു. 240 ൽ കണ്ടത്‌ ഹാലിയാണ്‌ എന്ന്‌ ഏതാണ്ട്‌ തീർച്ചയാണ്‌.

ഗ്രീക്കുകാരും ധൂമകേതുക്കളെ ശ്രദ്ധയോടെ നിരീക്ഷിച്ചിരുന്നു. പൈതഗോറസ്‌ കരുതിയത്‌ അവ ചക്രവാളത്തിൽ മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു തരം ഗ്രഹങ്ങളാണെന്നാണ്‌. എന്നാൽ അരിസ്റ്റോട്ടിൽ പിന്നീട്‌ തറപ്പിച്ചു പറഞ്ഞു അവ ഭൂ അന്തരീക്ഷത്തിൽ നിന്നുയരുന്ന ചില ചുടുനിശ്വാസങ്ങൾ ആണെന്ന്‌. ചന്ദ്രനപ്പുറമുള്ള ദൈവങ്ങളുടെ ലോകത്ത്‌ ചിട്ടയില്ലാത്തതൊന്നും സംഭവിക്കില്ല എന്ന്‌ അദ്ദേഹത്തിനുറപ്പായിരുന്നു.

ശാസ്‌ത്രത്തിലെ എല്ലാ പ്രാഥമിക നിഗമനങ്ങളെയും പോലെ ഇതും ചോദ്യം ചെയ്യപ്പെടുകയും, കൂടുതൽ ശ്രദ്ധയോടെയുള്ള നിരീക്ഷണങ്ങളിലൂടെ പിന്നീട്‌ തള്ളപ്പെടുകയും ചെയ്യേണ്ടതായിരുന്നു. എന്നാൽ അതിനിടെ ഒരു വലിയ അത്യാഹിതം സംഭവിച്ചു. ക്രിസ്‌തീയമത മേധാവികൾ അരിസ്റ്റോട്ടിലിന്റെ പ്രപഞ്ചവീക്ഷണത്തെ പരമസത്യമായി സ്വീകരിക്കുകയും അതിനെ ചോദ്യം ചെയ്യുന്നത്‌ സഭാവിരുദ്ധ നടപടിയായി പ്രഖ്യാപിക്കുകയും ചെയ്‌തു. ക്രമേണ ധൂമകേതുവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങൾ വ്യാപകമാവുകയും അത്‌ ഒത്തിരി ആളുകളുടെ ജീവൻ അപഹരിക്കുകയും ചെയ്‌തു. ക്രി.പി.60ൽ തിളക്കമാർന്ന ഒരു ധൂമകേതു വന്നപ്പോൾ റോമിലെ ചക്രവർത്തി ക്രൂരനായ നീറോ ആയിരുന്നു. സ്വന്തം അമ്മയെയും സഹോദരങ്ങളെയും വധിച്ച്‌ ഭരണത്തിലേറുകയും രണ്ടു ഭാര്യമാരെയും കാലപുരിക്കയയ്‌ക്കുകയും റോമാ നഗരത്തിന്‌ തീയിട്ട്‌ അതു കണ്ട്‌ ആസ്വദിക്കുകയും ചെയ്‌ത നീറോ ചക്രവർത്തി ധൂമകേതുവിനെ കണ്ട്‌ വല്ലാതെ പേടിച്ചു. പക്ഷേ, കൊട്ടാര ജ്യോതിഷി ബാൽബിലസ്‌ പറഞ്ഞു: ധൂമകേതു ദൈവകോപത്തിന്റെ അടയാളം തന്നെ, സംശയമില്ല. എന്നാൽ ദൈവകോപത്തെ വഴിതിരിച്ച്‌ വിടാൻ പറ്റും. അതിന്റെ ഫലം ആരെങ്കിലും അനുഭവിച്ചാൽ മതി. അതു കേൾക്കേണ്ട താമസം, നീറോ അതിനുള്ള ഏർപ്പാടു ചെയ്‌തു. രാജാവിനെതിരെ കലാപമുണ്ടാക്കാൻ ശേഷിയുണ്ടെന്ന്‌ അയാൾ കരുതിയ മുഴുവൻ സെനറ്റർമാരെയും മറ്റു പ്രമുഖരെയും വധിക്കുകയും അവരുടെ ആൺമക്കളെയെല്ലാം നാടുകടത്തുകയും, എന്നിട്ടും സംശയം തീരാഞ്ഞ്‌ അവരെ വിഷം കൊടുത്ത്‌ കൊല്ലുകയും ചെയ്‌തു. ആറു വർഷത്തിനുശേഷം പ്രത്യക്ഷപ്പെട്ട ഹാലിധൂമകേതുവിനും നീറോയെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഒടുവിൽ 32-ാമത്തെ വയസ്സിൽ നീറോ ആത്മഹത്യചെയ്യുകയായിരുന്നു. ഗ്രഹങ്ങളും നക്ഷത്രങ്ങളും ധൂമകേതുക്കളുമൊന്നും മനുഷ്യരെ ഉപദ്രവിക്കില്ല, പക്ഷേ, അന്ധവിശ്വാസങ്ങൾ അതു ചെയ്യും എന്നതിന്റെ എക്കാലത്തെയും വലിയ തെളിവായി ഈ സംഭവം അവശേഷിക്കുന്നു.

1066ൽ ശോഭയേറിയ ഒരു ധൂമകേതു മാനത്തുവന്നു. കണക്കുകൾ കാണിക്കുന്നത്‌ അത്‌ ഹാലിധൂമകേതു ആണെന്നാണ്‌. ആ വർഷം തന്നെയാണ്‌ ഇംഗ്ലണ്ടിലേക്ക്‌ നോർമൻ പട ഇരച്ചുകയറിയത്‌. ഹാരോൾഡ്‌ രാജാവ്‌ ഹേസ്റ്റിംഗ്‌സിൽ വെച്ചു നടന്ന യുദ്ധത്തിൽ വധിക്കപ്പെട്ടു. ധൂമകേതുഭയം യൂറോപ്പിൽ ഉറയ്‌ക്കാൻ ഈ സംഭവം ഇടയാക്കി. അതിനു മുമ്പും രാജാക്കന്മാർ യുദ്ധത്തിൽ തോറ്റിട്ടുണ്ട്‌, വധിക്കപ്പെട്ടിട്ടുമുണ്ട്‌. അന്നൊക്കെ ധൂമകേതു വന്നിരുന്നോ എന്നൊന്നും ആരും അന്വേഷിച്ചില്ല. ഒരു രാജാവിനുണ്ടാകുന്ന ദൗർഭാഗ്യം മറ്റൊരു രാജാവിന്റെ സൗഭാഗ്യമാവില്ലെ എന്ന ചോദ്യവും അവർ ചോദിച്ചില്ല. എന്തായാലും അത്തവണത്തെ ഹാലിധൂമകേതുവിന്റെ സന്ദർശനത്തിന്റെ ബാക്കിപത്രമായി നമുക്കു ലഭിച്ചത്‌ 70 മീറ്റർ വലുപ്പത്തിൽ ലിനനിൽ തുന്നിച്ചേർത്ത ഒരു ചിത്രയവനികയാണ്‌. ബായോടേപിസ്റ്റ്രി (Bayeux tapestry) എന്നാണതറിയപ്പെടുന്നത്‌. തുറിച്ച കണ്ണുകളുമായി ധൂമകേതുവിനെ നോക്കിനിൽക്കുന്ന കാണികൾ, തളർന്ന്‌ അവശനായി സിംഹാസനത്തിലിരിക്കുന്ന ഹാരോൾഡ്‌ രാജാവ്‌, വിശാലമായ വാലുമായി മാനത്ത്‌ ഹാലി -ഇതെല്ലാം അതിൽ ദൃശ്യമാണ്‌.

ശാസ്‌ത്രത്തിന്റെ രീതിക്ക്‌ അംഗീകാരം
 
====ശാസ്‌ത്രത്തിന്റെ രീതിക്ക്‌ അംഗീകാരം====
 
വിസ്‌മയത്തോടെയെങ്കിലും ഭീതി കൂടാതെ ധൂമകേതുക്കളെ നിരീക്ഷിക്കാൻ ആരംഭിച്ചതും ശാസ്‌ത്രത്തിന്റെ രീതി പ്രയോഗിച്ചു തുടങ്ങിയതും 15-ാം നൂറ്റാണ്ടോടെ ആണെന്നു പറയാം. ഇറ്റലിക്കാരനായ പവോലോ ടോസ്‌കാനെല്ലി (Paolo Tascanalli) ആണ്‌ 1449 - 50 കാലത്ത്‌ ഒരു ധൂമകേതുവിന്റെ പഥം നിരന്തരം നിരീക്ഷിച്ച്‌ അടയാളപ്പെടുത്താൻ ശ്രമിച്ച ആദ്യ നിരീക്ഷകൻ. ധൂമകേതുവിന്റെ വാൽ എപ്പോഴും സൂര്യനെതിരെ പിടിച്ച രീതിയിൽ ആയിരിക്കുമെന്ന്‌1530ൽ ജർമൻ നിരീക്ഷകനായ പീറ്റർ എപിയാൻ (Peter Apian) സ്ഥാപിച്ചു. എന്നാൽ, യഥാർഥ വിപ്ലവം സൃഷ്ടിച്ചത്‌ ടൈക്കോബ്രാഹെയാണ്‌. 1577ൽ പ്രത്യക്ഷപ്പെട്ട മഹാധൂമകേതുവിന്റെ സ്ഥാനം ചന്ദ്രനേക്കാൾ ചുരുങ്ങിയത്‌ നാല്‌ ഇരട്ടിയെങ്കിലും അകലെയായിരിക്കണം എന്ന്‌ അദ്ദേഹം അളന്നു തിട്ടപ്പെടുത്തി. ദൂരദർശിനിക്കു മുമ്പുള്ള കാലഘട്ടമായതുകൊണ്ട്‌ അതിലേറെ കൃത്യത സാധ്യമായിരുന്നില്ല. വളരെ അകലങ്ങളിലുള്ള രണ്ടു സ്ഥാനങ്ങളിൽ നിന്ന്‌ ഒരേ സമയം, ധൂമകേതുവിനെ നിരീക്ഷിച്ച്‌, കോണളവിലെ വ്യത്യാസം അളന്നാണ്‌ അദ്ദേഹം ഈ കണ്ടെത്തൽ നടത്തിയത്‌. അരിസ്റ്റോട്ടിലിന്റെയും ക്രിസ്‌തീയ സഭയുടെയും പ്രപഞ്ചസിദ്ധാന്തത്തിന്‌ ഏറ്റ ആദ്യപ്രഹരമായിരുന്നു അത്‌.

ഐസക്‌ ന്യൂട്ടണും എഡ്‌മണ്ട്‌ ഹാലിയും ആണ്‌ ധൂമകേതുക്കളെ സൗരയൂഥത്തിലെ അംഗങ്ങളായി തിരിച്ചറിഞ്ഞതും പരിക്രമണ പഥം കണക്കാക്കാനുള്ള ഗണിതം വികസിപ്പിച്ചെടുത്തതും. ഇന്നിപ്പോൾ അവ എന്താണെന്നും എവിടെ നിന്നു വരുന്നു എന്നും ഒക്കെ നമുക്കറിയാം. എന്നിട്ടും 1977 ൽ ഹെയ്‌ൽ ബോപ്പ്‌ വന്നപ്പോൾ ഒരിക്കൽ കൂടി അന്ധവിശ്വാസങ്ങളുടെ ഭീകരമുഖം ദൃശ്യമായി. കാലിഫോർണിയയിലെ Heavens Gate എന്നു പേരുള്ള ഒരു Doomsday Cult വിഭാഗത്തിന്റെ തലവൻ ശിഷ്യരോടു പറഞ്ഞു. ധൂമകേതുവിനു പിന്നാലെ ഒരു ബഹിരാകാശ വാഹനമെത്തും; ഇപ്പോൾ മരിച്ചാൽ അതിലേറി സ്വർഗത്തലെത്താം. 39 പേർ അവിടെ സയനൈഡ്‌ കഴിച്ച്‌ ആത്മഹത്യ ചെയ്‌തുകൊണ്ട്‌ ലോകത്തെ ഞെട്ടിച്ചു.

ഇന്ത്യയിലിപ്പോൾ ധൂമകേതു ഭയം കാര്യമായില്ല. എങ്കിലും പാപപരിഹാര പൂജകൾ നടന്നുകൂടായ്‌കയില്ല. ചൊവ്വയിൽ പോകാൻ ഇന്ത്യയിൽ നിന്ന്‌ 20000 പേർ നാസയിൽ ബുക്ക്‌ ചെയ്‌തിട്ടുണ്ടത്രെ. പക്ഷേ, അതുകൊണ്ടൊന്നും ചൊവ്വാദോഷത്തിലോ ശനിദശയിലോ കേതുദോഷത്തിലോ (കേതുഗ്രഹം; ധൂമകേതുവല്ല) ഉള്ള വിശ്വാസത്തിന്‌ ഒരു കുറവും ഇല്ല. ചൊവ്വയിൽ ചെന്നൊരു പരിഹാര പൂജ നടത്താമെന്ന്‌ കരുതുന്നവരും കണ്ടേക്കാം.

കേരളത്തിൽ ഇത്‌ യജ്ഞങ്ങളുടെ കാലമാണ്‌. നവോത്ഥാന കാലഘട്ടത്തിൽ നഷ്‌ടപ്പെട്ടുപോയ ജാതിമേധാവിത്വം തിരിച്ചുപിടിക്കാൻ ഉയർന്ന ജാതിക്കാർ നടത്തുന്ന തീവ്രശ്രമത്തിന്റെ ഭാഗം തന്നെയാണിത്‌. ഒപ്പം വർഗീയവൽക്കരണത്തിന്റെയും. പണ്ട്‌ ബ്രാഹ്മണർ വരുമ്പോൾ വഴിമാറി നടക്കാൻ നിർബന്ധിതരായിരുന്ന അയിത്ത വിഭാഗങ്ങളിൽപ്പെട്ടവർ ഇന്ന്‌ അവരുടെ മക്കളുടെ കല്യാണം മംഗളമാക്കാൻ പൂണൂലിട്ട ബ്രാഹ്മണൻ തന്നെ കർമം നടത്തണം എന്നാഗ്രഹിക്കുന്ന അവസ്ഥയിലേക്ക്‌ കാര്യങ്ങൾ എത്തിയിരിക്കുന്നു. ബ്രാഹ്മണ മഹത്വം ഉദ്‌ഘോഷിക്കുന്ന ചടങ്ങുകളാണ്‌ യജ്ഞങ്ങൾ. കോഴിക്കോട്ട്‌ ഇപ്പോൾ സോമയാഗം നടക്കാൻ പോവുകയാണ്‌. നമ്മുടെ മാധ്യമങ്ങൾ അത്‌ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ്‌.

കാലഹരണപ്പെട്ടു എന്ന്‌ ഏവരും കരുതി അവഗണിച്ച യാഗത്തിന്‌ ഒരു പുനർജനി ഉണ്ടായത്‌ 1975 ൽ പാഞ്ഞാളിൽ നടന്ന അതിരാത്രത്തോടു കൂടിയാണ്‌. പിന്നീട്‌ കേരളത്തിൽ അനേകം യാഗങ്ങൾ നടന്നു. യാഗം ലോക സമാധാനത്തിനും ശാന്തിക്കും വേണ്ടിയാണെന്നാണ്‌ പ്രചാരണം. എന്നിട്ടിപ്പോൾ ലോകത്തിന്റെ അവസ്ഥ എന്താണ്‌? ഇന്ത്യയുടെയോ? കേരളത്തിന്റെയോ?

പ്രാചീന വൈദിക ജനതയുടെ ആരാധനാക്രമമാണ്‌ യജ്ഞം. യാഗം, ഹവനം, ഹോമം ഇവയെല്ലാം അതിൽപ്പെടും. പ്രകൃതിശക്തികളെ ഭയപ്പെട്ടിരുന്ന കാലത്ത്‌ അവയെ പ്രീതിപ്പെടുത്തി വശത്താക്കാൻ ഉള്ള ശ്രമമായിരുന്നു യജ്ഞങ്ങൾ. അതിന്‌ ദൈവങ്ങൾക്ക്‌ ഇഷ്‌ടമുള്ള (അത്‌ പുരോഹിതർക്ക്‌ ഇഷ്‌ടമുള്ളവ തന്നെ) വിഭവങ്ങൾ മന്ത്രങ്ങൾ ഉച്ചരിച്ചുകൊണ്ട്‌ അഗ്നിയിൽ ഹോമിക്കുക എന്നതായിരുന്നു രീതി. അഗ്നി അത്‌ ആവാഹിച്ച്‌ സ്വർഗത്തിൽ ദൈവങ്ങൾക്ക്‌ എത്തിക്കും. മാംസവും (പശു, ആട്‌) നെയ്യ്‌, പാല്‌, ധാന്യങ്ങൾ ഇവയുമായിരുന്നു മുഖ്യമായും ഹോമദ്രവ്യങ്ങൾ. അവർണർക്കും ശൂദ്രനുമൊന്നും യാഗശാലക്കടുത്തുപോലും സ്ഥാനമുണ്ടായിരുന്നില്ല. അവർ ദസ്യുക്കൾ (ദാസന്മാർ) ആയിരുന്നു. യാഗത്തെ എതിർത്തവർ രാക്ഷസരും. ഹോമത്തിന്റെ ചെലവുകളും ഹോമപ്പശുക്കളെ നൽകുന്ന ചുമതലയും രാജാക്കന്മാർക്കായിരുന്നു. രാജാക്കന്മാർ ഇല്ലാത്ത ഇക്കാലത്ത്‌ ഏതു ധനികനും (ജാതി മതങ്ങൾ നോക്കാതെ) യാഗം സ്‌പോൺസർ ചെയ്യാം. പാഞ്ഞാളിൽ പണം മുടക്കിയത്‌ കാലിഫോർണിയ സർവകലാശാലയിലെ ദക്ഷിണേഷ്യൻ പഠനവിഭാഗം പ്രൊഫസറായ ഫ്രീറ്റ്‌സ്റ്റാളും ഫിൻലണ്ടുകാരനായ സംസ്‌കൃത പണ്ഡിതൻ അസ്‌കോ പർപോളയുമായിരുന്നല്ലോ! രണ്ടുപേരും ക്രിസ്‌ത്യാനികൾ. ഇപ്പോൾ ഏതു ജാതിക്കാരനും പങ്കെടുക്കാം. മുൻനിരയിൽ സീറ്റ്‌ സായിപ്പിന്‌.

സോമലത ഉപയോഗിച്ചുള്ള യാഗമാണ്‌ സോമയാഗം. അതിരാത്രം, വാജപേയം, അഗ്നിഷ്‌ഠോമം മുതലായവ ഉദാഹരണം. അഗ്നിഹോത്രം, ചാതുർമാസ്യം തുടങ്ങിയവ സോമലത ഉപയോഗിക്കാത്ത യാഗങ്ങളാണ്‌. (സോമരസം വൈദികർക്ക്‌ പ്രിയപ്പെട്ട മദ്യവുമായിരുന്നു)അശ്വമേധം, രാജസൂയം, പുത്രകാമേഷ്‌ടി എന്നിവ രാജാക്കന്മാർക്ക്‌ വിധിക്കപ്പെട്ട യാഗങ്ങളായിരുന്നു.

മൃഗബലിയായിരുന്നു വേദകാല യാഗങ്ങളിലെ പ്രധാന ഇനം. യാഗപ്പശു എന്നാൽ പശുവും ആടും കുതിരയും എന്തുമാകാം. അവയെ നവദ്വാരങ്ങളും അടച്ച്‌ ശ്വാസംമുട്ടിച്ചുകൊന്നശേഷം ആന്തരാവയവങ്ങൾ പിളർന്നെടുത്ത്‌ അഗ്നിക്കു ഹോമിക്കണം. ബാക്കി യാജ്ഞികർക്കുള്ളതാണ്‌. ഇതു ക്രമേണ വൻ പ്രതിഷേധങ്ങൾക്കിടയാക്കി. ശ്വാസംമുട്ടിച്ചു കൊല്ലുന്നതിലെ ക്രൂരത മാത്രമല്ല, കാലികൾ നഷ്ടമായതു മിക്കപ്പോഴും സാധാരണക്കാർക്ക്‌ (ദസ്യൂക്കൾക്ക്‌) ആയിരുന്നു. യാഗശേഷമുള്ള ദാനം രാജാക്കന്മാരുടെ ഖജനാവും കാലിയാക്കിത്തുടങ്ങി. ബി.സി. 6 - 7 നൂറ്റാണ്ടുകളായപ്പോഴേക്കും യാഗശാലകൾ ആക്രമിക്കപ്പെട്ടുതുടങ്ങി. യാഗരക്ഷയ്‌ക്കായി സൈന്യത്തെ ഉപയോഗിക്കുക പതിവായി. വിശ്വാമിത്രൻ യാഗരക്ഷയ്‌ക്കായി രാമലക്ഷ്‌മണന്മാരെ കൊണ്ടുപോയതും സുബാഹുവിനെ രാമൻ അസ്‌ത്രമെയ്‌ത്‌ വധിച്ചതും രാമായണത്തിലുണ്ടല്ലോ. എന്തായാലും, ഒടുവിൽ ചില രാജാക്കന്മാർ പോലും എതിർത്തു തുടങ്ങി. ഈ എതിർപ്പുകളുടെ അന്തസ്സത്ത ഉൾക്കൊണ്ട പ്രസ്ഥാനമായാണ്‌ ബുദ്ധന്റെയും മഹാവീരന്റെയും അഹിംസാ പ്രസ്ഥാനങ്ങൾ വന്നത്‌. ബുദ്ധൻ എല്ലാത്തരം യാഗങ്ങളെയും വൈദികമേധാവിത്വത്തെയും എതിർത്തു. ഇത്‌ ക്രമേണ വൈദിക മതത്തെ തകർച്ചയിലേക്കുനയിക്കുന്നുവെന്നു കണ്ടപ്പോഴാണ്‌ ബ്രാഹ്മണർ സസ്യഭുക്കുകളാകാൻ തീരുമാനിച്ചത്‌. ഈ മാറ്റത്തിൽ ശങ്കരാചാര്യരുടെ പങ്ക്‌ പ്രധാനമാണ്‌. എന്നിട്ടും ബംഗാളി ബ്രാഹ്മണൻ മത്സവും കാശ്‌മീരി ബ്രാഹ്മണൻ മാംസവും ഉപേക്ഷിക്കാൻ തയ്യാറായില്ല.

ഫ്രീറ്റ്‌ സ്റ്റാളിന്‌ വേദകാല അതിരാത്രം അതേ രൂപത്തിൽ കാണണമെന്ന്‌ നിർബന്ധമുണ്ടായിരുന്നു.അതുകൊണ്ട്‌ 14യാഗപ്പശുക്കളെ (ആടുകളെ) ബലിനൽകാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ ജി.ശങ്കരക്കുറിപ്പും, എൻ.വി കൃഷ്‌ണവാര്യരും തായാട്ടു ശങ്കേരനുമെല്ലാംശക്തമായ എതിർപ്പുമായി മുന്നോട്ടുവന്നു. അക്കിത്തം മാത്രം അനുകൂലിച്ചു. ഒടുവിൽ ജീവനുള്ളആടു വേണ്ട പിഷ്ടപശുക്കൾ (അരിമാവുകൊണ്ടു തീർത്ത അജരൂപങ്ങൾ) മതി എന്ന തീരുമാനമുണ്ടായി. സോമലത കൊല്ലങ്കോട്ടു രാജാവു നൽകി. അരണി കടഞ്ഞുതന്നെ തീകത്തിച്ചു. (ഇടിവെട്ടേറ്റ ആലിൻ വേടാണ്‌ കടയുന്നത്‌). തീപ്പെട്ടിയില്ലാത്ത! കാലത്തിന്റെ അവശിഷ്ടാചാരം. ബൗദ്ധായനരീതിയിലായിരുന്നു അതിരാത്ര ചടങ്ങുകൾ.കോഴിക്കോട്ട്‌ നടക്കാൻ പോണത്‌....

യാഗങ്ങളിൽ ഏറ്റവും പരിഹാസ്യം പുത്രകാമേഷ്ടിയും അശ്വമേധവുമാണ്‌. മക്കളില്ലാത്ത രാജപത്‌നിമാർ യാഗം ചെയ്യുന്ന കാർമികർക്കൊപ്പം യാഗശാലയിൽ പാർത്ത്‌ ചെയ്യുന്ന കർമങ്ങൾക്കൊടുവിൽ സന്താനലബ്‌ധി നേടുകയാണ്‌ പുത്രകാമേഷ്‌ഠിയുടെ ലക്ഷ്യം. അശ്വമേധത്തിലാകട്ടെ കുതിരയെ സ്വതന്ത്രമാക്കി വിടുകയാണ്‌. ഒരു വർഷം അതുസഞ്ചരിക്കുന്ന നാടെല്ലാം യാഗം നടത്തുന്ന രാജാവിന്റേതാണ്‌. യാഗാശ്വത്തെ തടഞ്ഞാൽ യുദ്ധം തീർച്ച. വർഷാവസാനം യാഗാശ്വത്തെയും ശ്വാസംമുട്ടിച്ചു കൊല്ലും. എന്നിട്ട്‌ ചത്ത അശ്വത്തിനൊപ്പം പട്ടമഹിഷി നഗ്നയായി ഉറങ്ങണം. മറ്റു രാജ്ഞിമാർ അശ്ലീലത്തെറി വിളിക്കണം. പിറ്റേദിവസമാണ്‌ഹോമിക്കൽ. പണ്ട്‌ ഇതേ രൂപത്തിൽ നരമേധവുംനടന്നിരുന്നു. ആകെയുള്ള ഒരാശ്വാസം, മനുഷ്യനായാലും അശ്വമായാലും യാഗപ്പശുക്കളായാലും അവർക്ക്‌ മോക്ഷം ഉറപ്പ്‌ എന്നതാണ്‌. ഈ അനാചാരങ്ങളുടെ തിരിച്ചുവരവിനാണ്‌ കോഴിക്കോടും തുടർന്ന്‌ പലയിടങ്ങളും ഇനി സാക്ഷിയാകാൻ പോകുന്നത്‌. ഐസോണിനു വരവേൽപ്പ്‌ നൽകുമ്പോൾ ഇക്കാര്യങ്ങളും നാം ജനങ്ങളോടു പറയണം.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3122" എന്ന താളിൽനിന്ന് ശേഖരിച്ചത്