അജ്ഞാതം

"നമ്മൾ ജനങ്ങൾ - ഭരണഘടനയ്ക്കൊപ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 135: വരി 135:
മൊത്തത്തിൽ നോക്കുമ്പോൾ ഇന്ത്യയുടെ പരമാധികാരം ജനങ്ങളിൽ നിക്ഷിപ്തമാക്കിക്കൊണ്ടാണല്ലൊ ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടത്. ആ പരമാധികാരത്തിന്റെ അടിസ്ഥാനശിലകളാണ് മുകളിൽ സൂചിപ്പിച്ച മൗലികാവകാശങ്ങൾ എന്നുപറയാവുന്നതാണ്. മൗലികാവകാശങ്ങൾ അലംഘനീയങ്ങളാണ്. എന്തെങ്കിലും അസാധാരണ സന്ദർഭങ്ങളിലല്ലാതെ മൗലികാവകാശങ്ങൾ പൗരന്മാർക്കു നിഷേധിക്കുവാൻ ഭരണകൂടത്തിന് അധികാരമില്ല. രാജ്യത്തിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യത്തിലാണ് ഇതിന് മാറ്റം ഉണ്ടാകുന്നത്. അല്ലാതുള്ള സന്ദർഭങ്ങളിലെല്ലാം മൗലികാവകാശങ്ങൾക്കു വിരുദ്ധമായ ഏതുനിയമവും അസാധുവാണ്. അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുവാനുള്ള പ്രത്യേക അധികാരം രാഷ്ട്രപതിക്കാണ്. ഏതേതു സാഹചര്യങ്ങളിലാണ് രാജ്യത്ത് മൊത്തമായോ ഏതെങ്കിലും പ്രത്യേക ഭാഗത്തോ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുവാൻ രാഷ്ട്രപതിയെ അധികാരപ്പെടുത്തിയിരിക്കുന്നതെന്നും ഭരണഘടനയിൽ എടുത്തുപറഞ്ഞിട്ടുണ്ട്.  

==രാഷ്ട്രനയത്തിന്റെ നിർദേശകതത്വങ്ങൾ==
==രാഷ്ട്രനയത്തിന്റെ നിർദേശകതത്വങ്ങൾ==
  നാലാം അധ്യായത്തിൽ നൽകിയിരിക്കുന്ന രാഷ്ട്രനയത്തിന്റെ നിർദേശകതത്വങ്ങൾ (Directive Principles of State Policy) സാർവദേ ശീയ മനുഷ്യാവകാശപ്രഖ്യാപനത്തിലെ സാമൂഹിക-സാമ്പത്തികാവകാശങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇതിൽ പ്രതിപാദിച്ചിരിക്കുന്ന പൗരാവകാശങ്ങൾ കോടതി മുഖാന്തിരം നേടിയെടുക്കാൻ കഴിയാത്തവയാണ്. എന്നാൽ ഇന്ത്യയെ ഒരു ക്ഷേമരാഷ്ട്രമാക്കി മാറ്റാനും ഇവിടെയൊരു സ്ഥിതിസമത്വ സമൂഹം സ്ഥാപിക്കുന്നതിനും വേണ്ടി ഭരണകൂടം പിൻതുടരേണ്ട മാർഗനിർദേശങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഐറിഷ് ഭരണഘടനയിലെ ''സാമൂഹികമായ നിർദേശകതത്വങ്ങൾ'' എന്നതിന്റെ ചുവടുപിടിച്ചാണ് നമ്മുടെ ഭരണഘടനയിലും നിർദേശകതത്വങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭരണകൂടം കരുതലോടെ പാലിക്കേണ്ട മൗലികതത്വങ്ങളുടെ ഒരു പട്ടികയാണിത്. രാഷ്ട്രഭരണത്തിന്റെയും നിയമ, നയരൂപീകരണത്തിന്റെയും കാര്യത്തിൽ ഭാവിയിൽ നിയമനിർമാണസഭകളും കാര്യനിർവഹണവിഭാഗവും സ്വീകരിക്കേണ്ട സമീപനങ്ങൾക്കുള്ള വഴികാട്ടിയായിട്ടാണ് ഈ നിർദേശങ്ങൾ നൽകിയിരിക്കുന്നത്. ക്ഷേമരാഷ്ട്രരൂപീകരണത്തിൽ താഴെപ്പറയുന്ന ലക്ഷ്യങ്ങൾ ഏറ്റവും മുഖ്യമാണെന്ന് ഈ തത്വങ്ങളിൽ പ്രതിപാദിക്കുന്നു.  

# എല്ലാ പൗരന്മാർക്കും-സ്ത്രീകൾക്കും പുരുഷന്മാർക്കും-മതിയായ ഉപജീവനോപായങ്ങൾ ലഭ്യമാക്കുക.  

# സമൂഹത്തിന്റെ ഭൗതികവിഭവങ്ങളുടെ ഉടമസ്ഥതയും നിയന്ത്രണവും പൊതുനന്മയ്ക്ക് ഏറ്റവും ഉതകുന്നതരത്തിൽ വിതരണം ചെയ്യുക.  

വരി 143: വരി 143:
# കുട്ടികൾക്ക് ആരോഗ്യകരമായ രീതിയിലും സ്വാതന്ത്ര്യവും അന്തസ്സും നിലനിൽക്കുന്ന പരിതസ്ഥിതികളിലും വളരുവാൻ അവസരങ്ങളും സൗകര്യങ്ങളും നൽകുക; ബാല്യത്തെയും യൗവനത്തെയും ചൂഷണത്തിൽനിന്നും സാന്മാർഗികവും ഭൗതികവുമായ പരിത്യാഗത്തിൽനിന്നും പരിരക്ഷിക്കുക.  

ഇതുകൂടാതെ പുരോഗമനസ്വഭാവമുള്ള അനേകം നിർദേശങ്ങൾ വേറെയും നൽകിയിട്ടുണ്ട്. സൗജന്യനിയമസഹായത്തിനും തുല്യനീതിക്കും അവസരസമത്വത്തിനുംവേണ്ടിയുള്ള നിയമനിർമാണവും പ്രയോഗവും എടുത്തുപറഞ്ഞിട്ടുണ്ട്. തദ്ദേശഭരണസ്ഥാപനങ്ങൾക്ക് രൂപം നൽകാനും അവയ്ക്ക് സ്വയംഭരണസ്ഥാപനങ്ങളായി പ്രവർത്തിക്കാനാവശ്യമായ അവകാശങ്ങളും അധികാരങ്ങളും ഉറപ്പുവരുത്താനുമുള്ള നിർദേശമുണ്ട്. തൊഴിലവസരം മൗലികമായി ലഭ്യമാക്കാനുള്ള അവകാശം, പണിശാലകളിൽ മാനുഷികമായ സാഹചര്യവും, സ്ത്രീകൾക്ക് പ്രസവാനുകൂല്യവും ലഭ്യമാക്കുക, തൊഴിലെടുത്തു ജീവിക്കാനാവുംവിധം കുറഞ്ഞ കൂലി ഉറപ്പുവരുത്തുക, വ്യവസായ മാനേജ് മെന്റിൽ തൊഴിലാളിപങ്കാളിത്തം സൃഷ്ടിക്കുക തുടങ്ങിയവയും നിർദേശകതത്വങ്ങളുടെ പട്ടികയിൽ ഉണ്ട്. രാജ്യത്തെ എല്ലാ പൗരന്മാർക്കും സാർവത്രികവും സൗജന്യവും നിർബന്ധിതവുമായ പ്രാഥമികവിദ്യാഭ്യാസം നൽകുക, ദുർബലവിഭാഗങ്ങളെ സംരക്ഷിക്കുകയും ആവശ്യമെങ്കിൽ അവരുടെ സാമ്പത്തിക-സാമൂഹിക താൽപര്യസംരക്ഷണത്തിനുതകുന്ന സ്ഥാപനങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക, എല്ലാവർക്കും പോഷകാഹാരം ഉറപ്പുവരുത്താനും ഉയർന്ന ആരോഗ്യപരിപാലനസൗകര്യം ലഭ്യമാക്കാനും ശ്രദ്ധിക്കുക, പ്രാഥമിക ഉല്പാദനമേഖലയായ കൃഷിയും കാലിവളർത്തലും പരിഷ്‌കരിക്കാനും പരിപോഷിപ്പിക്കുവാനും ശ്രമിക്കുക എന്നിവയും നിർദേശകതത്വങ്ങളുടെ കൂട്ടത്തിൽ ഇടംപിടിച്ചിട്ടുണ്ട്. 1976-ൽ 42-ാം ഭേദഗതിയിലൂടെ കൂട്ടിച്ചേർത്ത അനുച്ഛേദം 48 എ അനുസരിച്ച് പരിസ്ഥിതി സംരക്ഷിക്കാനും വികസിപ്പിക്കാനും വേണ്ട പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിൽവരുത്തുക എന്നത് സുപ്രധാനമായ ഒരു നിർദേശമാണ്. ചരിത്രസ്മാരകങ്ങളും അവശിഷ്ടങ്ങളും ദേശീയ പ്രാധാന്യമുള്ള സ്ഥലങ്ങളും സംര ക്ഷിച്ചുനിർത്തുക, നീതിന്യായവിഭാഗത്തെ ഭരണകർത്താക്കളിൽ നിന്നും സ്വതന്ത്രമാക്കുക, രാഷ്ട്രാന്തരീയസഹകരണവും സമാധാനവും പരിപോഷിപ്പിക്കുക എന്നിവയും നയരേഖകളിൽ ഉൾപ്പെടുന്നു. ഇന്ത്യ യ്ക്കാകെ ബാധകമായ ഒരു ഏകീകൃത സിവിൽനിയമം ഉണ്ടാക്കണമെന്നതും നിർദേശകതത്വങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്.  

ഒരു ക്ഷേമരാഷ്ട്രസങ്കല്പം സാധ്യമാക്കാൻ വേണ്ടി നൽകിയിരിക്കുന്ന വിലപ്പെട്ട നിർദേശങ്ങളിൽ ചിലതുമാത്രമേ ഇത്രയും കാലമായിട്ടും ഗൗരവതരമായ പരിഗണനയ്ക്കു വിധേയമായിട്ടുള്ളൂ. രാഷ്ട്രീയ-സാമൂഹിക ഇച്ഛാശക്തിയാണ് ഈ നിർദേശങ്ങളുടെ പ്രായോഗികത നിശ്ചയിക്കുന്ന ഘടകം.  

==പൗരന്റെ മൗലിക കർത്തവ്യങ്ങൾ==
==പൗരന്റെ മൗലിക കർത്തവ്യങ്ങൾ==
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/7699" എന്ന താളിൽനിന്ന് ശേഖരിച്ചത്