അജ്ഞാതം

"പരപ്പ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
3,441 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  06:07, 11 ജനുവരി 2022
വരി 84: വരി 84:

വീണ്ടും 2020 ജനുവരിയിൽ പുരോഗമന ചിന്താഗതിക്കാരായ ചില സാമൂഹ്യപ്രവർത്തകർ ചേർന്ന് യൂണിറ്റ് പുനഃസംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി '''സുകുമാരൻ''', മേഖലാ സെക്രട്ടറിയായിരുന്ന '''സിന്ധു, കണ്ണൻ മാഷ്''' എന്നിവരായിരുന്നു രൂപീകരണ യോഗത്തിൽ പങ്കെടുത്തത്. '''CH ഇക്ബാൽ (സെക്രെട്ടറി), പി. ശ്യാം പ്രകാശ് (പ്രസിഡണ്ട്), അഗജ. ഏ. ആർ. (ജോ.. സെക്രട്ടറി), സ്വപന ഏ. വി. (വൈ: പ്രസിഡണ്ട്) സ്വർണ്ണലത ടി.(ട്രഷറർ)''' എന്നിവരായിരുന്നു ഭാരവാഹികൾ. കോവിഡ് 19ന്റ പശ്ചാത്തലത്തിൽ ഒരു വർഷക്കാലം യൂണിറ്റിൽ യോഗങ്ങളോ പരിപാടികളോ നടന്നില്ല.

==1984 ലെ ഭോപാൽ സയൻസ്ട്രെയ്ൻ==
1984 ഡിസംബർ :2 ന് മധ്യപ്രദേശിലെ ഭോപാലിൽ രാജ്യത്തെ നടുക്കിയ വാതക ദുരന്തം ഉണ്ടായി. യൂണിയൻ കാർബൈഡ് കമ്പനിയിൽ മീഥൈൽ ഐസോസൈനേറ്റ് എന്ന വിഷവാതകം (ഏകദേശം 40 ടൺ) ചോർന്ന് പതിനാറായിരത്തോളം പേർ മരിക്കുകയും ഏകദേശം 5 ലക്ഷത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ ഫാക്ടറി ദുരന്തമായി ഇത് വിശേഷിപ്പിക്കപ്പെട്ടു. ദുരന്തത്തിന്റെ പ്രത്യാഘാതം നേരിൽ കാണുന്നതിനായി കേരള ശാസത്രസാഹിത്യപരിഷത്ത് സംസ്ഥാന കമിറ്റിയുടെ നേതൃത്വത്തിൽ '''സയൻസ് ടെയിൻ''' എന്ന പേരിൽ ഒരു ടെയിനിൽ പ്രവർത്തകർ ഭോപാലിലേക്ക് പോയി. ഇതിന്റെ തുടർച്ച എന്ന നിലക്ക് നമ്മുടെ നാട്ടിൽ പരിഷത്ത് വിശദമായ ലഘുലേഖ തയ്യാറാക്കി  പ്രചരിപ്പിച്ചു. യൂണിയൻ കാർബൈഡിനെതിരായയ പ്രതിഷേധം എന്ന നിലക്ക് കമ്പനിയുടെ ഉദ്പന്നങ്ങൾ ബഹിഷ്കരിക്കാൻ പരിഷത്ത് ആഹ്വാനം ചെയ്തു. ഇതിന്റെ ഭാഗമായി '''എവറെഡി ബാറ്ററി''' ബഹിഷകരിച്ചു. എല്ലാ കടകളിലും കയറി ബാറ്ററി ബഹിഷ്കരിക്കാൻ ബോധവൽക്കരണം നടത്തി. ടെയിൻയാത്രയിൽ പരപ്പയിൽ നിന്നും '''കണ്ണൻ മാഷും, വി. കെ. സുരേശൻ മാഷും''' ഉണ്ടായിരുന്നു. ഭോപാൽ പട്ടണത്തിൽ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിക്ഷേധക്കാർ പത്യേകം കൂട്ടം കൂട്ടമായി തങ്ങളുടെ ഭാഷയിൽ പ്രതിക്ഷേധ മുദ്രാവാക്യങ്ങളുമായി നീങ്ങിയിരുന്നു. ഒരു മുസ്ലീം പള്ളിക്കു സമീപത്ത്  എത്തിയപ്പോൾ എല്ലാവരും മൗനം പാലിച്ചു കടന്നു പോയതായും കണ്ണൻ മാഷു പറഞ്ഞിരുന്നു. അതേസമയം കേരളത്തിലെ പ്രതിനിധികൾ അവിടേയും മുദ്രാവാക്യം വിളിച്ചുതന്നെ നീങ്ങിയിരുന്നു.
418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10724" എന്ന താളിൽനിന്ന് ശേഖരിച്ചത്