അജ്ഞാതം


"പരിഷത്ത് സംഘടനയുടെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,23,279 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21:22, 2 സെപ്റ്റംബർ 2020
വരി 273: വരി 273:


==പരിഷത്തിന്റെ പ്രത്യയശാസ്ത്രം==
==പരിഷത്തിന്റെ പ്രത്യയശാസ്ത്രം==
ഒരു പിടി ശാസ്ത്രസാഹിത്യകാരന്മാരുടെ മാത്രം സംഘടനയല്ല ഇന്ന് പരിഷത്ത്. വ്യക്തമായ സാമൂഹ്യലക്ഷ്യമുള്ള ശാസ്ത്രപ്രചാരകരുടെ സംഘടനയാണിത്. സയൻസിനേയും സാങ്കേതിക വിദ്യകളേയും ഉപാധികളാക്കി ഈ രാജ്യത്ത് സാമൂഹ്യ മാറ്റത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കലാണ് ഇന്നത്തെ സാഹചര്യത്തിൽ പരിഷത്തിന്റെ കടമ എന്ന് കഴിഞ്ഞകാല പ്രവർത്തനാനുഭവങ്ങളിൽ നിന്നു നാം മനസ്സിലാക്കിയിട്ടുണ്ട്. ഈ ശ്രമം വളരെ ബോധപൂർവവും ഒരു ചുവടുപോലും പിഴക്കാതെയുള്ളതുമാകണമെന്ന് നാം കൂടുതൽ ചിന്തിച്ചത് ഈ വർഷമാണ്. സംഘടനയുടെ ആദ്യനാളുകളിൽ നാം മനസ്സിൽ കണ്ടിരുന്നതും പിൽക്കാല പ്രവർത്തനാനുഭവ പാഠങ്ങളിലൂടെ പരിപോഷിപ്പിച്ചിരുന്നതുമായ ഒരു പ്രത്യയശാസ്ത്രം നമുക്കുണ്ടായിരുന്നുവെങ്കിലും അതു കൂടുതൽ തേച്ചുമിനുക്കി കാന്തിയും മൂല്യവും ചേർക്കേണ്ടതുണ്ടെന്ന് ചില പ്രവർത്തകർ ഈ വർഷം ഓർമിപ്പിക്കുകയുണ്ടായി. അതിവേഗമുള്ള വളർച്ചയുടെ ഈ നാളുകളിൽ അത് ആവശ്യമാണെന്നു തോന്നിയതിന്റെ അടിസ്ഥാനത്തിൽ തവനൂർ ക്യാമ്പിലും തൃശ്ശൂരിലും തിരുവനന്തപുരത്തും ചേർന്ന കേന്ദ്രനിർവാഹക സമിതിയോഗങ്ങളിലും പരിഷത്തിന്റെ പ്രത്യയ ശാസ്ത്രത്തെക്കുറിച്ച് നീണ്ട ചർച്ചകൾ ഈ വർഷം നടത്തുകയുണ്ടായി.
ഒന്നര പതിറ്റാണ്ടുകാലത്തെ ഇടവേളക്കു ശേഷം കേരളത്തിലെ രണ്ടാമത്തെ പഞ്ചായത്ത് മുൻസിപ്പൽ തെരഞ്ഞെടുപ്പ് 1979-ൽ പ്രഖ്യാപിച്ചു. പരിഷത്തിന്റെ വികസന കാഴ്ചപ്പാട് പൊതു പ്രവർത്തകരിലും ജനപ്രതിനിധികളിലും എത്തിക്കാനുള്ള സന്ദർഭമായി അത് ഉപയോഗിക്കാൻ തീരുമാനിക്കപ്പെട്ടു. 'കേരളത്തിന്റെ സമ്പത്ത്' എന്ന പുസ്തകത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ 'വികസന പരിപ്രേക്ഷ്യം' എന്ന കുറിപ്പ് ആയിരുന്നു അടിസ്ഥാന രേഖ. തെരഞ്ഞെടുപ്പിനു മുമ്പ് സ്ഥാനാർഥികൾക്കും തെരഞ്ഞെടുപ്പിനു ശേഷം വിജയികൾക്കും പൊതുവേദികളിൽ സ്വീകരണം നൽകുക, അവർക്കു മുമ്പിൽ വികസന രേഖ അവതരിപ്പിക്കുക, അവരുടെ പ്രതികരണം ആവശ്യപ്പെടുക - ഇതായിരുന്നു രീതി. വ്യത്യസ്ത വിഭാഗങ്ങളിലുള്ള പൊതു പ്രവർത്തകർ ഇങ്ങനെ ഒരേ വേദിയിൽ അണിനിരന്നത് ജനങ്ങളിൽ വലിയ താൽപര്യം ഉളവാക്കി. പഞ്ചായത്ത് വികസനത്തിൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായ കൂട്ടായ്മ ആവശ്യമാണെന്ന കാഴ്ചപ്പാടിന്റെ ആദ്യകാല സൂചനകൾ ഇതിൽ കാണാവുന്നതാണ്. പഞ്ചായത്ത് ബോഡി യോഗങ്ങളിൽ പരിഷദ് പ്രവർത്തകരെ ക്ഷണിച്ച് ചർച്ച നടത്തിയ ഒട്ടേറെ അനുഭവങ്ങൾ ഉണ്ടായി. ഗ്രാമശാസ്ത്ര സമിതികൾ ഉള്ള പ്രദേശങ്ങളിലേ സ്ഥാനാർഥി സ്വീകരണ ചടങ്ങ് ഫലപ്രദമായി സംഘടിപ്പിക്കപ്പെട്ടുള്ളൂ. തെരഞ്ഞെടുപ്പിനു ശേഷം വിജയികൾക്ക് സ്വീകരണം നൽകുന്ന പരിപാടിയും വളരെ കുറച്ചു കേന്ദ്രങ്ങളിലേ നടത്താൻ കഴിഞ്ഞുള്ളൂ.
ഇതുവരെ മെഡിക്കൽ ക്യാമ്പുകളിൽ ഒതുങ്ങി നിന്നിരുന്ന ആരോഗ്യ പ്രവർത്തനങ്ങൾ ഔഷധരംഗത്തെ അശാസ്ത്രീയതകൾക്കെതിരായും ജനകീയാരോഗ്യത്തിനു വേണ്ടിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളിലേക്കും ഉയരാൻ തുടങ്ങിയത് ഇതേ കാലഘട്ടത്തിലാണ്. കേരളത്തിനു പുറത്തുള്ള മെഡിക്കോഫ്രണ്ട് സർക്കിൾ, വാളന്ററി ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ തുടങ്ങി ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ഇതര സംഘടനകളുമായി ബന്ധം സ്ഥാപിക്കുന്നത് 1978-79 കാലഘട്ടത്തിലത്രെ. നമ്മുടെ ആരോഗ്യ കാഴ്ചപ്പാട് വികസിപ്പിക്കുന്നതിന് ഈ ബന്ധം സഹായകമാകാൻ തുടങ്ങി.
സൈലന്റ്‌വാലി പ്രക്ഷോഭത്തെ തുടർന്ന് പരിസര രംഗത്തുണ്ടായ അവബോധം പരിസര രംഗത്തെ നമ്മുടെ ഇടപെടലിന്റെ ആക്കം വർധിപ്പിച്ചു. ചാലിയാർ, കുട്ടനാട് പ്രശനങ്ങളിൽ ഇടപെടുന്നത് ഇതിന്റെ ഭാഗമായാണ്. ചാലിയാർ പ്രശ്‌നത്തെക്കുറിച്ച് നാം പഠിക്കാൻ തുടങ്ങുന്നത് 1978-79 കാലത്താണ്. 1000 ലേറെ പരിസര ക്ലാസുകൾ ഇതിന്റെ ഭാഗമായി ആസൂത്രണം ചെയ്‌തെങ്കിലും പകുതി ക്ലാസുകൾ മാത്രമേ നടന്നുള്ളു. ജൂൺ 5 പരിസരദിനമായി ആചരിക്കാൻ തുടങ്ങളിയത് 1979ലാണ്.
ബഹുജന വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന പരിഷത്ത്, സാക്ഷരത ഒരു ലക്ഷ്യമല്ലെങ്കിലും ഒരവശ്യ ഘടകമായി അംഗീകരിക്കുന്നത് 1977ലാണ്. 1977ലെ മലമ്പുഴ വാർഷിക ക്യാമ്പിൽ വെച്ച് സാക്ഷരതാ പ്രവർത്തനങ്ങൾക്ക് ഒരു പ്രത്യേക കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. 1977 ഡിസംബർ 26ന് തൃശ്ശൂരിൽ ചേർന്ന വിദ്യാഭ്യാസ സബ്കമ്മിറ്റി അടുത്ത 5 വർഷത്തിനുള്ളിൽ മുഴുവൻ കേരളീയർക്കും പൂർണ സാക്ഷരത എന്ന പ്രവർത്തനം ഗ്രാമശാസ്ത്രസമിതികളുടെ പ്രധാന പ്രവർത്തനമായി അംഗീകരിക്കുവാൻ നിർദ്ദേശിക്കുകയുണ്ടായി. ഇതിനൊരു പ്രൊജക്റ്റ് റിപ്പോർട്ട് 1978ൽ ഉണ്ടാക്കി. 1979 മുതൽ തന്നെ ഗ്രാമശാസ്ത്രസമിതികൾ അവിടെയും ഇവിടെയുമായി കുറെയേറെ സാക്ഷരതാക്ലാസുകൾ തുടങ്ങിയിരുന്നു.
ഈ കാലയളവിലെല്ലാം നമ്മുടെ സംഘടനയിലെ വനിതാപങ്കാളിത്തം കുറവായിരുന്നു. ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ മാത്രമായിരുന്നു വനിതാപങ്കാളിത്തം നാമമാത്രമായെങ്കിലും ഉണ്ടായിരുന്നത്.
പരിഷത്തിന്റെ 17-ാം വാർഷിക സമ്മേളനം 1980 ഫെബ്രുവരി 29, മാർച്ച് 1, 2 തിയ്യതികളിൽ തൃശൂർ ടൗൺഹാളിൽ വെച്ചു നടന്നു. സമ്മേളനത്തോടനുബന്ധിച്ച് ഒരു വ്യവസായ സെമിനാർ നടത്തി വ്യവസായ സുവനീറും പ്രസിദ്ധീകരിച്ചു. 'ശാസ്ത്രാന്വേഷണ പ്രൊജക്റ്റുകളും സയൻസ് പരീക്ഷണങ്ങളും' എന്ന പേരിൽ ഒരു പുസ്തകവും വാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ചിരുന്നു.
ഈ സമ്മേളനത്തിൽ വെച്ച് പ്രൊഫ. എം. കെ. പ്രസാദിനെ പ്രസിഡന്റായും ശ്രീ. സി. ജെ. ശിവശങ്കരനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. മറാത്തി വിജ്ഞാൻ പരിഷത്ത് സെക്രട്ടറി എം. എൻ. ഗോഗ്‌തെ, പ്രൊഫ. മാധവ് ഗാഡ്ഗിൽ എന്നിവർ വാർഷിക സമ്മേളനത്തിൽ സംബന്ധിച്ചിരുന്നു. മൃഗസംരക്ഷണത്തെ സംബന്ധിച്ച് ഒരു സെമിനാറും വാർഷികത്തോടനുബന്ധിച്ച് നടത്തിയിരുന്നു. വാർഷികത്തിന്റെ മുന്നോടിയായി ഒരു മാസക്കാലം 'ശാസ്ത്രസായാഹ്നം' എന്ന ശാസ്ത്രപ്രഭാഷണ പരമ്പര തേക്കിൻകാട് മൈതാനിയിൽ നടത്തിയിരുന്നു. കൂടാതെ ശാസ്ത്രപുസ്തക പ്രദർശനവും ഉണ്ടായിരുന്നു.
1977ലെ ശാസ്ത്ര സാംസ്‌കാരിക ജാഥയുടെ പാഠം ഉൾക്കൊണ്ട് ആസൂത്രണം ചെയ്ത 1980ലെ ശാസ്ത്രകലാജാഥ തുടർന്നങ്ങോട്ടുള്ള പരിഷദ് പ്രവർത്തനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായി. ശാസ്ത്രപ്രചാരണത്തിന് ഒരു പുതിയ മാധ്യമം തുറന്നുകിട്ടി. മറ്റു മാധ്യമങ്ങളിലൂടെ എത്തിപ്പെടാൻ കഴിയാത്ത ജനവിഭാഗങ്ങളെ ആകർഷിക്കാൻ ഇത് ഏറെ സഹായിച്ചു. സംഘാടനരീതി, ആദ്യന്തമുള്ള കൂട്ടായ്മ, ഉള്ളടക്കത്തിന്റെ വൈവിധ്യം, അവതരണരീതി, കലാകാരൻമാരുടെ അമെച്വർ സ്വഭാവം, പരിപാടികളുടെ കാപ്‌സ്യൂൾ സ്വഭാവം, വിവിധ കലാരൂപങ്ങളെ ഏകോപിപ്പിച്ചുള്ള പ്രയോഗം എന്നിങ്ങനെ നിരവധി സവിശേഷതകൾ നമ്മുടെ കലാജാഥക്ക് അവകാശപ്പെടാം. സംഭാവന പിരിക്കാതെ പുസ്തക പ്രചാരണത്തിലൂടെ ജാഥാസംഘാടനത്തിനുള്ള ചെലവ്  കണ്ടെത്തുകയെന്ന നൂതനശൈലിപോലും നിരവധി പ്രവർത്തകരെ സംഘടനയിലേക്ക് ആകർഷിച്ചിട്ടുണ്ട്. പരിഷത്തിനെ ഒരു ബഹുജന സംഘടനയാക്കുന്നതിൽ കലാജാഥക്കുള്ളിടത്തോളം പങ്ക് മറ്റൊരു പ്രവർത്തനത്തിനും അവകാശപ്പെടാനില്ല. 1980-81 ൽ 181 യൂണിറ്റുകളും 4016 അംഗങ്ങളുമുണ്ടായിരുന്ന സംഘടനയിൽ തൊട്ടടുത്ത വർഷം 309 യൂണിറ്റുകളും 6163 അംഗങ്ങളും ഉണ്ടായി. ശതമാനക്കണക്കിൽ യൂണിറ്റുകളുടെ ഏറ്റവും വലിയ വർധന ഇതാണ്. പുസ്തക പ്രചാരണത്തിൽ ഇത് ചരിത്രം സൃഷ്ടിച്ചു. 1.75 ലക്ഷം രൂപയുടെ പുസ്തകങ്ങൾ പ്രചരിപ്പിക്കാൻ ഒന്നാം ശാസ്ത്രകലാജാഥക്കു കഴിഞ്ഞു.
ശാസ്ത്രകലാജാഥയെക്കുറിച്ച് 20-ാം വാർഷിക സുവനീറിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.
ശാസ്ത്രപ്രചാരണത്തിന് കല ഉപയോഗിക്കുന്നത് വളരെ ഫലപ്രദമായിരിക്കുമെന്ന ചിന്തയാണ് ശാസ്ത്രകലാജാഥക്ക് തുടക്കമിട്ടത്. പരിഷത്തിന്റെ കാഴ്ചപ്പാട് കലയുടെ മാധ്യമത്തിൽ കൂടി ജനങ്ങളിൽ എത്തിക്കുക എന്നതായിരുന്നു കലാജാഥയുടെ ലക്ഷ്യം. 1980 ജൂണിൽ കലാരൂപങ്ങൾ തയ്യാറാക്കുന്നതിനായി ഒരു കർമ സമിതി രൂപീകരിച്ചു. വി. കെ. ശശിധരനായിരുന്നു സമിതിയുടെ കൺവീനർ. ഗാനങ്ങളും തെരുവുനാടകങ്ങളും പലരെക്കൊണ്ടും എഴുതിച്ചു. ചർച്ചകളിലൂടെ വേണ്ടത്ര ഭേദഗതി വരുത്തി.
1980 സെപ്തംബർ 4 മുതൽ 12 വരെ കലാകാരൻമാർ തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്ത് പരിശീലനം തടത്തി.
1980 സെപ്തംബർ 12, 13, 14 തിയ്യതികളിൽ മാന്നാറിൽ വെച്ച് പരിഷത്തിന്റെ സംസ്ഥാന പ്രവർത്തക ക്യാമ്പ് നടന്നു. അതുവരെയുള്ള പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ഭാവിപരിപാടികൾ ആസൂത്രണം ചെയ്തു. ക്യാമ്പിൽ ശാസ്ത്രകലാജാഥയിലെ കലാരൂപങ്ങൾ എല്ലാം അവതരിപ്പിച്ചു. പരിഷദ് പ്രവർത്തകരും പൊതുജനങ്ങളും പരിപാടികൾ വീക്ഷിച്ച് പല നിർദേശങ്ങളും നൽകി. അവയ്ക്കനുസരണമായ വ്യതിയാനങ്ങൾ പരിപാടികളിൽ വരുത്തി.
സെപ്തംബർ 26 മുതൽ ഒക്‌ടോബർ രണ്ടുവരെ വീണ്ടും തിരുവനന്തപുരത്ത് താമസിച്ച് കലാകാരന്മാർ പരിശീലനം നേടി.
1980 ഒക്‌ടോബർ 2-ന് തിരുവനന്തപുരം ജില്ലയിലെ കാരക്കോണം ഗ്രാമത്തിൽ നിന്ന് ജാഥ ആരംഭിച്ചു. അന്നത്തെ അഭ്യന്തര വകുപ്പുമന്ത്രി ടി. കെ. രാമകൃഷ്ണൻ ജാഥ ഉദ്ഘാടനം ചെയ്തു. കോന്നിയൂർ ആർ. നരേന്ദ്രനാഥ് ചടങ്ങിൽ ആധ്യക്ഷ്യം വഹിച്ചു.
ജാഥയിലെ കലാകാരന്മാരെല്ലാം പരിഷദ് പ്രവർത്തകർ തന്നെയായിരുന്നു. കർഷകരും പഠിപ്പു കഴിഞ്ഞ് ജോലി അന്വേഷിച്ചുകൊണ്ടിരിക്കുന്നവരും സർക്കാർ ജീവനക്കാരും എഞ്ചിനീയർമാരും ഡോക്ടർമാരുമൊക്കെ കലാകാരന്മാരായി ഉണ്ടായിരുന്നു. ശ്രീ. എം. എസ്. മോഹനൻ ആയിരുന്നു ജാഥാ ക്യാപ്റ്റൻ. വി. കെ. ശശിധരൻ കൺവീനറും പി. ജി. പത്മനാഭൻ മാനേജരും ആയിരുന്നു.
കൈലിയും തലയിൽ കെട്ടും ചുവന്ന അരയിൽ കെട്ടും ആയിരുന്നു കലാകാരന്മാരുടെ വേഷം. ചെണ്ട, ഉടുക്ക്, ഗഞ്ചിറ, ഇലത്താളം എന്നീ വാദ്യോപകരണങ്ങൾ മാത്രമേ ഉപയോഗിച്ചിരുന്നുള്ളു. ഓരോ ജില്ലയിലും ശരാശരി മൂന്നു ദിവസം വീതം പര്യടനം നടത്തി. ഒരു ദിവസം 6 പരിപാടികൾ വീതം നടത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും പല ദിവസങ്ങളിലും കൂടുതൽ പരിപാടികൾ നടത്തേണ്ടതായി വന്നുകൂടി.
''നാളെ നേതാക്കളായ് മാറേണ്ട നിങ്ങൾക്ക്
കാലം അമാന്തിച്ചുപോയില്ല
നിങ്ങൾ പഠിക്കുവിൻ നിങ്ങൾ പഠിക്കുവിൻ
ആദ്യക്ഷരം മുതൽ മേലോട്ട്
...............................................
..............................................
തയ്യാറാകണമിപ്പോൾ തന്നെ
ആജ്ഞാശക്തിയായ് മാറീടാൻ.''
എന്ന അവതരണ ഗാനം സദസ്യരിൽ ഉന്മേഷം പകർന്നു. സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുവാൻ കാലതാമസം വരുത്തുന്ന ചുവപ്പു നാടയ്‌ക്കെതിരെ വിരൽചൂണ്ടുന്നതായിരുന്നു ആഫീസ് എന്ന നാടകം. 'വെളിച്ചത്തിലേക്ക്' എന്നത് അന്ധവിശ്വാസങ്ങൾ തള്ളിക്കളഞ്ഞ് ശാസ്ത്രീയമായി ചിന്തിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന ഒരു നാടകമായിരുന്നു. വന നശീകരണത്തിനും പരിസര മലിനീകരണത്തിനും എതിരായ ശക്തമായ ഒരു കലാസൃഷ്ടി ആയിരുന്നു കുറവരശികളി.
''സാധന വിലകൾ വാണംപോലെ
കേറികേറി മേലോട്ട്
സാധാരണ ജനജീവിതമങ്ങനെ
താളംതെറ്റി താഴോട്ട്''
***
''സായിപ്പു പോയിട്ട് മുപ്പതു വർഷത്തിലേറെ കഴിഞ്ഞിട്ടും
ആ സായിപ്പിൻ ഭാഷയിലല്ലാതീനാടു ഭരിക്കുവാനാവില്ലല്ലോ.''
***
''പശ്ചിമഘട്ടം കേറിമറിഞ്ഞീ നമ്മൾ ലോകം മുഴുവൻ
എത്തിയ കാര്യം കവി പാടുന്നതു കേട്ടല്ലോ.''
എന്നീ ഗാനങ്ങൾ എല്ലാവരേയും രസിപ്പിക്കുന്നതായിരുന്നു, ചിന്തിപ്പിക്കുന്നവയും. മലകളെ നീക്കം ചെയ്യാൻ ശ്രമിക്കുന്ന വൃദ്ധന്റെ കഥയായിരുന്നു 'സമതലം' എന്ന നാടകം. 'ധർമാശുപത്രി' എന്ന ഓട്ടൻ തുള്ളൽ കുത്തഴിഞ്ഞ ഗതാഗത രംഗത്തെ ശോച്യാവസ്ഥയും തുറന്നുകാട്ടിയിരുന്നു. നരബലി, ഗലീലിയോ എന്നീ വിൽപാട്ടുകളും ധാരാളം കേന്ദ്രങ്ങളിൽ അവതരിപ്പിക്കുകയുണ്ടായി. സോഷ്യലിസ്റ്റ് വിപ്ലവ ദിനമായ നവംബർ 7-ാം തീയതി കണ്ണൂർ ജില്ലയിലെ കാസറഗോഡ് ശാസ്ത്രകലാജാഥ സമാപിച്ചു.
37 ദിവസം നീണ്ടുനിന്ന കലാജാഥ 244 വേദികളിൽ കലാപരിപാടികൾ അവതരിപ്പിച്ചു. പ്രസിദ്ധീകരണ സമിതി ഈ ഓരോ കേന്ദ്രങ്ങളിൽ മുൻകൂട്ടി പുസ്തകങ്ങൾ എത്തിക്കുകയും അതു വിൽപന നടത്തുന്ന തുക ജാഥാ ക്യാപ്റ്റനെ ഏൽപിക്കണമെന്നു നിർദേശം നൽകുകയും ചെയ്തിരുന്നു. ജാഥാ പരിപാടികൾ ലഘുലേഖകളായി അച്ചടിച്ച് അവയും വിൽപന നടത്തി. ചുരുങ്ങിയത് നാലുലക്ഷം പേരെങ്കിലും കലാജാഥ കണ്ടിരിക്കണം.
വികസന രംഗത്ത് പ്രധാനപ്പെട്ട ചില ഇടപെടലുകൾ ഇക്കാലത്ത് നാം നടത്തുകയുണ്ടായി. ഗ്രാമശാസ്ത്ര സമിതി പ്രവർത്തകർക്ക് ഒരു കൈപ്പുസ്തകം ഉണ്ടായതും ഗ്രാമങ്ങൾതോറും ഗ്രാമവികസന ചർച്ചകൾ സംഘടിപ്പിച്ചതും സമിതി പ്രവർത്തനങ്ങൾക്ക് ഉത്തേജനമേകി. 700ഓളം ഗ്രാമശാസ്ത്ര സമിതികൾ ഈ ഘട്ടത്തിൽ നിലവിൽ വന്നു കഴിഞ്ഞിരുന്നു. മലപ്പുറം ജില്ലയിലെ വാഴയൂർ പഞ്ചായത്തിൽ നടന്ന ഗ്രാമവികസന സർവെ ഈ രംഗത്തെ ഏറ്റവും ശ്രദ്ധേയമായ ഒരു പ്രവർത്തനമായിരുന്നു.
അന്താരാഷ്ട്ര ശിശുവർഷാചരണത്തിന്റെ ഭാഗമായി കുട്ടികൾക്കുവേണ്ടി അമ്പതു ശാസ്ത്രപുസ്തകങ്ങളുടെ 'സയൻസ് ക്രീം' സെറ്റ് പ്രസിദ്ധീകരണരംഗത്തെ നമ്മുടെ ഒരു പ്രധാന സംഭാവനയാണ്. സർവ വിജ്ഞാനകോശം എന്ന കാഴ്ചപ്പാടിലൂടെ അതേ സമയം ഓരോന്നും സ്വതന്ത്രപുസ്തകമെന്ന രീതിയിൽ തയ്യാറാക്കിയവയായിരുന്നു ഈ പരമ്പരയിലെ ഓരോ പുസ്തകവും. ഉള്ളടക്കം ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിലും ശൈലി ഗ്രന്ഥകാരന്മാരുടെ തനതാണ്. പരിഷത്തിന്റെ പ്രസിദ്ധീകരണ സമിതി 11 പുസ്തകങ്ങളുടെ സെറ്റിനു ശേഷം ഏറ്റെടുത്ത പ്രീ പബ്ലിക്കേഷൻ പദ്ധതിയാണിത്. മലയാള ബാലസാഹിത്യത്തിന് ഇത്രയേറെ പുസ്തകങ്ങൾ ഒറ്റയടിക്ക് ഇതിനു മുമ്പു ലഭിച്ചിട്ടില്ല. പ്രസിദ്ധീകരണ രംഗത്ത് നമ്മുടെ അഭിമാനമായി മാറിയ ശാസ്ത്രകൗതുകത്തിന്റെ പ്രാരംഭ ജോലികൾ 1980ൽ തന്നെ തുടങ്ങി.
നമ്മുടെ ചിരകാല സ്വപ്നമായിരുന്ന സയൻസ് സെന്ററിന്റെ ശിലാസ്ഥാപനം 1980 നവംബർ 2ന് കോഴിക്കോട് ബീച്ചിൽ കോർപറേഷൻ അനുവദിച്ചു തന്ന 32 സെന്റ് സ്ഥലത്ത് അന്നത്തെ മുഖ്യമന്ത്രി ശ്രീ. ഇ. കെ. നായനാർ നടത്തി. കേരള സർക്കാർ നൽകിയ 2.25 ലക്ഷം രൂപ ഉപയോഗിച്ചാണ് സയൻസ് സെന്റർ കെട്ടിടം നിർമിച്ചത്.
ഗ്രാമശാസ്ത്രസമിതി പ്രവർത്തനങ്ങൾക്കായി സർക്കാരിൽ നിന്ന് വളരെ ഉദാരമായ ചില സഹായങ്ങൾ നമുക്കു ലഭിച്ചു. സമിതി പ്രവർത്തനത്തിനായി വാഹനങ്ങൾ, സ്ലൈഡ് പ്രൊജക്റ്ററുകൾ, ഫിലിം പ്രൊജക്റ്റർ, ഫിലിമുകൾ എന്നിവ വാങ്ങിക്കുന്നതിന് 1,80,000 രൂപ കേരള സർക്കാർ നൽകി. ഈ ഉപകരണങ്ങൾ പരിഷത്തിന്റെ പ്രവർത്തനത്തിന് വളരെ ഉപയോഗപ്രദമായിരുന്നു.
സൈലന്റ്‌വാലി പദ്ധതിയെക്കുറിച്ച് സമഗ്രമായ പഠനങ്ങൾ നാം നടത്തുന്നത് 1980ലാണ്. ഇതിനുമുമ്പു തന്നെ സൈലന്റ്‌വാലിയുടെ പ്രത്യേകത സൂചിപ്പിക്കുന്ന ലഘുലേഖ പ്രസിദ്ധീകരിക്കുകയുണ്ടായി. സൈലന്റ്‌വാലി പദ്ധതി ജനങ്ങൾക്കിടയിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. ഒരു വികസന പ്രവർത്തനത്തിൽ ഇടപെട്ടുകൊണ്ട് ജനകീയ ചർച്ചകൾ ഇത്ര വ്യാപകമായി നടത്തുന്നത് ഇന്ത്യയിൽ തന്നെ ഇതാദ്യമായിരുന്നു.
സോഷ്യൽ ഫോറസ്ട്രി എന്ന ആശയം പരിഷത്തിൽ ഉരുത്തിരിയുന്നത് ഈ വർഷമാണ്. തെരഞ്ഞെടുത്ത പഞ്ചായത്തുകളിൽ ആസൂത്രിത വനവൽക്കരണമെന്ന ആശയമായിരുന്നു ഈ ഘട്ടത്തിലുണ്ടായിരുന്നത്.
നേഴ്‌സറി വിദ്യാഭ്യാസ രംഗത്തെ അശാസ്ത്രീയതകൾക്കെതിരെയുള്ള ബോധവൽക്കരണം, സെമിനാറുകൾ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഫീഡിങ് സെന്റർ കേന്ദ്രീകരിച്ച് ചില സ്ഥലങ്ങളിൽ ബാലവാടികൾ രൂപീകരിക്കുന്നതിന് നേതൃത്വം നൽകാൻ സാധിച്ചു.
വികേന്ദ്രീകരണമെന്ന വികസനരംഗത്തെ നമ്മുടെ കാഴ്ചപ്പാടുകൾക്ക് ഉത്തേജനം നൽകുന്ന ജില്ലാ കൗൺസിൽ നിയമനിർമാണം ഈ വർഷമാണ് നടക്കുന്നത്. ഘടട, ഡടട പരീക്ഷകൾക്കു വേണ്ടിയുള്ള കോച്ചിങ് ക്യാമ്പുകൾ, ബ്രിഡ്ജ് കോഴ്‌സുകൾ എന്നീ പ്രവർത്തനങ്ങളായിരുന്നു ഈ വർഷത്തെ പ്രധാന ബാലവേദി പ്രവർത്തനങ്ങൾ.
കൂപ്പൺ, രസീത് എന്നിവ വഴിയും, സുവനീർ പ്രസിദ്ധീകരിച്ചും പ്രവർത്തന ഫണ്ട് ശേഖരിക്കാൻ ഈ വർഷം ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. വനിതാരംഗത്തെ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനായി ഒരു വനിതയെയെങ്കിലും ജില്ലാ കമ്മറ്റിയിലേക്ക് കോ-ഓപ്റ്റ് ചെയ്യാൻ തീരുമാനിച്ചതും ഈ വർഷമായിരുന്നു.
വളരുന്ന സംഘടനക്ക് ഉചിതമായ വിധത്തിൽ ശക്തമായ നേതൃനിരയുടെ ആവശ്യകത കൂടുതൽ കൂടുതൽ ബോധ്യപ്പെട്ടു വരികയായിരുന്നു. ഈ ലക്ഷ്യം സാധിക്കുന്നതിനു വേണ്ടി വൻമേഖലാ തലത്തിലും തുടർന്ന് ജില്ലാതലത്തിലും കേഡർ ക്യാമ്പുകൾ സംഘടിപ്പിക്കപ്പെട്ടു.
ഗ്രാമതല വാർത്താ വിനിമയത്തിൽ പുതിയൊരു മാതൃക സൃഷ്ടിച്ച ഗ്രാമപത്രം വ്യാപകമായി ഉപയോഗപ്പെടുത്താൻ തുടങ്ങിയത് 1981 ജൂലൈ മാസത്തിലാണ്. ജനങ്ങൾക്കിടയിൽ വമ്പിച്ച പ്രതികരണമാണ് ഗ്രാമപത്രങ്ങൾ ഉണ്ടാക്കിയത്. പരിഷദ് പ്രസിദ്ധീകരണങ്ങളിലും സ്ഥിരമായി ഗ്രാമപത്രം വാർത്തകൾ പ്രസിദ്ധീകരിക്കുന്ന പതിവ് അന്നേ ആരംഭിച്ചു.
സോഷ്യൽ ഫോറസ്ട്രി എന്ന ആശയത്തിന് പ്രാവർത്തിക രൂപം നൽകിയത് 1981ലാണ്. ഈ വർഷം ജൂൺ - ജൂലൈ മാസങ്ങളിൽ തൃശ്ശൂർ ജില്ലയിലെ 17 ബ്ലോക്കുകളിലായി 17 പഞ്ചായത്തുകളിൽ മരവൽക്കരണ പ്രവർത്തനം നടന്നു. ഈ കാലയളവിൽ 10 ലക്ഷം തൈകൾ വിതരണം ചെയ്യപ്പെട്ടു. ഇതിന്റെ മോണിറ്ററിങ്ങിനായി നടന്ന സർവെ പ്രവർത്തനം വഴി ഒരു പദ്ധതിയുടെ ആസൂത്രണത്തിനും നിർവഹണത്തിനും വിലയിരുത്തലിനും ജനകീയ പങ്കാളിത്തം അനിവാര്യമെന്നു ബോധ്യപ്പെട്ടു. 'യുവശക്തി പരിസര വികസനത്തിന്' എന്ന രേഖ പ്രസിദ്ധീകരിക്കുകയും അധ്യാപകർക്ക് പരിശീലനം നൽകുകയും ചെയ്തു. തുടർന്നുള്ള വർഷത്തിൽ ഇതിന്റെ അടിസ്ഥാനത്തിൽ ക്ലാസുകൾ സംഘടിപ്പിക്കപ്പെട്ടു. ബത്തേരി റിസർവ് വനംകൊള്ളയ്‌ക്കെതിരെ ജനകീയ സമിതിയുടെ സഹകരണത്തോടെ നടത്തിയ ചെറുത്തുനിൽപുകൾ, അതിന്റെ വിജയം എന്നിവ പരിസരരംഗത്തെ പ്രവർത്തനങ്ങളിൽ എടുത്തു പറയേണ്ടതാണ്.
ഏപ്രിൽ 7 ആരോഗ്യദിനമായി നാം ആചരിക്കാൻ തുടങ്ങുന്നത് ഈ വർഷത്തിലാണ്. ഈ വർഷത്തിൽ വ്യാപകമായി ആരോഗ്യ ക്ലാസുകൾ നടത്താൻ തീരുമാനിച്ചുവെങ്കിലും വിദഗ്ധരുടെ സേവനം വേണ്ടത്ര ലഭിക്കാത്തതിനാൽ ജില്ലാതല ഉദ്ഘാടനങ്ങൾ മാത്രമേ നടന്നുള്ളൂ.
ബഹുജനാരോഗ്യപ്രസ്ഥാനത്തെക്കുറിച്ച് നമ്മുടെ കാഴ്ചപ്പാട് വ്യാപകമാക്കുന്ന ഒരു രേഖ തയ്യാറാക്കാൻ തീരുമാനിക്കുകയും 1982-ൽ ആരോഗ്യരേഖ പ്രസിദ്ധീകരിക്കുകയും ചെയ്തു.
പരിഷത്തിന്റെ 18-ാം വാർഷികം 1981 ഫെബ്രുവരി 13, 14, 15 തിയ്യതികളിൽ പാലക്കാട് വെച്ചു നടന്നു. ജനറൽ കൗൺസിൽ അംഗങ്ങളും പ്രതിനിധികളുമായി 350-ൽ പരം ആളുകൾ പങ്കെടുത്തു. വനിതകളും ധാരാളം പേർ വന്നിരുന്നു. പാലക്കാടിന്റെ വികസനത്തെക്കുറിച്ചു നടന്ന സെമിനാർ ആയിരുന്നു പ്രധാനപരിപാടി. അതോടനുബന്ധിച്ച് 'പാലക്കാട് ഇന്നലെ ഇന്ന് നാളെ' എന്ന പേരിൽ ഒരു പുസ്തകം പിന്നീട് പ്രസിദ്ധീകരിക്കുകയുണ്ടായി.
നൂറണി ശാരദാ ശങ്കരകല്യാണ മണ്ഡപത്തിൽ വെച്ചു നടന്ന ജനറൽ കൗൺസിൽ പ്രൊഫ. എം. കെ. പ്രസാദിനെ പ്രസിഡന്റായും സി. ജെ. ശിവശങ്കരനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. 13-ാം തിയ്യതി ചേർന്ന സൗഹൃദ സമ്മേളനത്തിൽ കർണാടക, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും എത്തിയ സൗഹാർദ്ദ പ്രതിനിധികൾ സംബന്ധിച്ചിരുന്നു. സമാപന സമ്മേളനത്തിൽ വെച്ച് സയൻസ് ക്രീം ക്വിസ് എന്ന പുസ്തകം പ്രകാശനം ചെയ്തു.
വനിതാരംഗത്തെ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുവാനുള്ള തീരുമാനങ്ങൾ ഇതിനുമുമ്പ് പലപ്പോഴുമുണ്ടായിട്ടുണ്ടെങ്കിലും കുറെയൊക്കെ പ്രായോഗിക രൂപം കൈക്കൊണ്ടത് 1981-ലാണ്. പാലക്കാട് വാർഷികത്തിൽ ഇതിനുള്ള തീരുമാനമുണ്ടായി. ഓരോ ജില്ലയിലും 20 വനിതകൾ വീതമുള്ള 5 യൂണിറ്റുകളെങ്കിലും സ്ഥാപിക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതിന്റെ ഫലമായി അടുത്ത വർഷം 500 ഓളം വനിതാ അംഗങ്ങളും ഏതാനും വനിതാ യൂണിറ്റുകളും വനിതാ ഗ്രാമശാസ്ത്ര സമിതികളും ഉണ്ടായതായി കാണാം. തൊട്ടടുത്ത വർഷം കേന്ദ്ര നിർവാഹക സമിതിയിൽ വനിതാ സബ്കമ്മിറ്റിക്ക് പ്രത്യേക ചുമതല നൽകപ്പെട്ടു.
പാലക്കാട് വാർഷികത്തിന്റെ മറ്റൊരു പ്രധാന സംഭാവന അതിന്റെ അനുബന്ധമായി പ്രസിദ്ധീകരിച്ച 'പാലക്കാട് ഇന്നലെ ഇന്ന് നാളെ' എന്ന സുവനീറാണ്. സൈലന്റ്‌വാലി പദ്ധതിക്കു ബദലായി ജില്ലയിലെ കാർഷിക വ്യാവസായിക വികസനത്തിന് ഒരു ബദൽ രേഖ തയ്യാറാക്കുവാനുള്ള ശ്രമമായിരുന്നു അത്. തുടർന്ന് ബദൽ നിർദേശങ്ങൾ അടങ്ങിയ പാലക്കാട് ജില്ലാ വികസന രേഖ പ്രസിദ്ധീകരിച്ചു.
1978-79-ൽ ആരംഭിച്ച ബാലവേദി പ്രവർത്തനങ്ങൾ ഇതുവരെ സംഘടിതമായിരുന്നില്ല. ഇതിലേക്കുള്ള നല്ലൊരു സംഭാവനയായിരുന്നു. 1981-ൽ പ്രസിദ്ധീകരിച്ച 'യുറീക്കാ ബാലവേദികൾ' എന്ന കൈപ്പുസ്തകം. ബാലവേദി പ്രവർത്തനത്തിന്റെ കാഴ്ചപ്പാടും ഒരു മാതൃകാ ബാലവേദിക്കുള്ള പ്രവർത്തന പരിപാടിയും അടങ്ങുന്നതായിരുന്നു ഈ കൈപ്പുസ്തകം.
പ്രൈമറി ക്ലാസുകളിലെ ശാസ്ത്രബോധത്തിനുള്ള പുസ്തകങ്ങൾക്ക് ഒരു നല്ല മാതൃക സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു 1981-ൽ പ്രസിദ്ധീകരിച്ച 'പ്രൈമറി സയൻസ്' എന്ന ചിത്രപുസ്തകം. ഇതുപോലുള്ള പുസ്തകങ്ങൾ തുടർന്നു പ്രസിദ്ധീകരിക്കാൻ നമുക്കു കഴിഞ്ഞില്ല.
പ്രസിദ്ധീകരണ രംഗത്ത് ഇതിനകം വേരുറച്ചു കഴിഞ്ഞ പരിഷത്തിന്റെ രണ്ടു പ്രസിദ്ധീകരണങ്ങൾക്ക് 1981-ൽ അവർഡു ലഭിച്ചു. പി. ആർ. മാധവപണിക്കർ എഴുതിയ 'ദൂരെ ദൂരെ ദൂരെ' എന്ന പുസ്തകത്തിന് 1980ലെ ഏറ്റവും മികച്ച ബാലശാസ്ത്ര കൃതിക്കുള്ള കേരള സാഹിത്യ അക്കാദമി അവർഡും പ്രൊഫ. കെ. എൻ. പി. കുറുപ്പ് എഴുതിയ 'പരിസര സംരക്ഷണം' എന്ന പുസ്തകത്തിന് ഐ.സി ചാക്കോ അവാർഡുമാണ് ലഭിച്ചത്.
1981 ഒക്‌ടോബർ 2-ാം തിയ്യതി തിരുവനന്തപുരത്തെ കെടാകുളത്തുനിന്നും കണ്ണൂരിലെ പയ്യന്നൂരിൽ നിന്നും ആരംഭിച്ച ശാസ്ത്രകലാജാഥ നവംബർ 7ന് തൃശ്ശൂരിൽ സമാപിച്ചു. 420 കേന്ദ്രങ്ങളിലായി 7 ലക്ഷത്തോളം ആളുകളാണ് ഇത്തവണ കലാജാഥ വീക്ഷിച്ചത്. പുറം സംസ്ഥാനങ്ങളിൽ നിന്നും വന്നെത്തിയ പരിഷദ് ബന്ധുക്കളും കലാജാഥ കാണുകയും അഭിനന്ദിക്കുകയും ചെയ്തു.
കുട്ടനാട്ടിലെ പരിസര പ്രശ്‌നങ്ങൾ ഗുരുതരമായതിനെ തുടർന്ന് ഒരു പരിഷദ് പഠനസംഘം 1981-ൽ കുട്ടനാട് സന്ദർശിച്ചു. പക്ഷേ, തുടർ പ്രവർത്തനങ്ങൾ ഒന്നും തന്നെ നടത്താനായില്ല.
1982 ഫെബ്രുവരി 11, 12 തിയ്യതികളിൽ പരിഷത്തിന്റെ 19-ാം വാർഷികം മഞ്ചേരി ലക്ഷ്മി ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. സി. ജി. ശാന്തകുമാറിനെ പ്രസിഡന്റായും കെ. കെ. കൃഷ്ണകുമാറിനെ ജനറൽ സെക്രട്ടറിയായും സമ്മേളനം തെരഞ്ഞെടുത്തു. സമ്മേളനത്തിൽ കേരളത്തിനു പുറത്തുനിന്ന് സുന്ദർലാൽ ബഹുഗുണയും (ചിപ്‌കോ ആന്ദോളൻ), ദത്താസാവ്‌ലെയും (പീഡിത്) പങ്കെടുത്തിരുന്നു.
പ്രസ്തുത വാർഷികത്തിന്റെ പ്രചരണാർഥം മലപ്പുറം ജില്ലയിലെ വന്നേരി മുതൽ വഴിക്കടവു വരെ നൂറോളം ഗ്രാമങ്ങളെ ബന്ധപ്പെടുത്തുന്നതിനുള്ള ഒരു പരിപാടി ആസൂത്രണം ചെയ്തിരുന്നു. ഉദ്ദേശിച്ച രീതിയിൽ സംഘടിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും ഈ ഗ്രാമസന്ദർശന പരിപാടിയാണ് 1982 ആഗസ്റ്റ് 21 മുതൽ 31 വരെ നടന്ന ആദ്യത്തെ ഗ്രാമശാസ്ത്ര ജാഥകളിലേക്കു നയിച്ചത്.
മഞ്ചേരി വാർഷികത്തിന്റെ മുഖ്യ സംഭാവന വാർഷികത്തിനു പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ രേഖയാണ്. വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന പലരുമായും ചർച്ച ചെയ്താണ് ഈ രേഖ തയ്യാറാക്കിയത്.
1981-ൽ ആരംഭിച്ച കേഡർ പരിശീലനത്തെ തുടർന്ന് സംഘടനാ വിദ്യാഭ്യാസത്തിനുള്ള പ്രവർത്തനങ്ങൾ 1982ലും നടത്തുകയുണ്ടായി. ചെങ്ങന്നൂർ, ചിറ്റൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നടന്ന ഇരുദിന ക്യാമ്പുകൾ പങ്കാളിത്തക്കുറവു കാരണം ഉദ്ദേശിച്ച ഫലം ചെയ്തില്ല. തുടർച്ചയായി പഠന പ്രവർത്തനങ്ങൾ സാധ്യമാക്കുന്നതിനായി ഒരു സ്ഥിരം പരിഷദ് സ്‌കൂൾ ആരംഭിക്കണമെന്ന നിർദേശം ജില്ലാകൗൺസിലുകളിൽ ചർച്ചക്കായി തയ്യാറാക്കിയ രേഖയിൽ കേന്ദ്രനിർവാഹക സമിതി മുന്നോട്ടു വെച്ചത് ഈ സാഹചര്യത്തിലായിരുന്നു.
1982-ൽ രണ്ടു ജില്ലകൾക്ക് ഒന്ന് എന്ന ക്രമത്തിൽ സംഘടിപ്പിച്ച ഗ്രാമശാസ്ത്രജാഥകൾ, ഗ്രാമശാസ്ത്രസമിതി പ്രവർത്തനങ്ങൾക്ക് നവോന്മേഷം പകർന്നു. 'വഞ്ചിക്കപ്പെടുന്ന ഉപഭോക്താവ്' എന്ന വിഷയത്തെ അധികരിച്ചുള്ള പ്രഭാഷണങ്ങളായിരുന്നു ജാഥയിലെ മുഖ്യപരിപാടി. ആരോഗ്യസംബന്ധിയായ ഏതാനും ലഘുലേഖകളും 273 ജാഥാകേന്ദ്രങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടു.
ഗ്രാമശാസ്ത്രം മാസിക ഗ്രാമീണ വൃത്താന്ത പത്രമായി മാറ്റുന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗമായി മൂന്നു റിപ്പോർട്ടർ കളരികൾ സംഘടിപ്പിക്കുകയുണ്ടായി. കൊല്ലം ജില്ലയിലെ വാടി, മലപ്പുറം ജില്ലയിലെ കുന്നുമ്മൽ, തൃശ്ശൂർ ജില്ലയിലെ കിരാലൂർ എന്നിവിടങ്ങളിലായിരുന്നു പരിശീലനം. ഗ്രാമീണ വാർത്തകൾ ശേഖരിക്കുവാനും ഗ്രാമീണ പ്രശ്‌നങ്ങളോട് പ്രതികരിക്കുവാനും കഴിവുള്ള റിപ്പോർട്ടർമാരെ വാർത്തെടുക്കുകയായിരുന്നു കളരികളുടെ ലക്ഷ്യം.
ഗ്രാമതല പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിനും മാതൃകകൾ കരുപ്പിടിപ്പിക്കുന്നതിനും വേണ്ടി ഒരു ഗ്രാമീണ അക്കാദമി സ്ഥാപിക്കുക എന്ന സങ്കൽപം ഏതാനും വർഷങ്ങളായി വളർന്നുവരികയായിരുന്നു. ഗ്രാമശാസ്ത്ര സമിതികളുടെ ഈറ്റില്ലമായ കണ്ണൂരിലാവണം അക്കാദമിയുടെ ആസ്ഥാനം എന്ന് തീരുമാനിക്കപ്പെട്ടു. കണ്ണൂരിൽ അക്കാദമിയുടെ താൽക്കാലിക ഓഫീസ് ആരംഭിച്ചു. അക്കാദമിക്ക് ഒരു കെട്ടിടം നിർമിക്കുന്നതിനുവേണ്ടി കണ്ണൂരിൽ പറശ്ശിനിക്കടവിനടുത്ത് പതിമൂന്ന് സെന്റ് സ്ഥലം 1982-ൽ വാങ്ങിച്ചു. ആശയപരമായ അവ്യക്തതയും ആൾശേഷിക്കുറവും കാരണം അക്കാദമിയുടെ പ്രവർത്തനം കാര്യമായി മുന്നോട്ടു പോകുവാൻ കഴിഞ്ഞില്ല. ഗ്രാമശാസ്ത്രസമിതി പ്രവർത്തനം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തക പരിശീലനം, പുകയില്ലാത്ത അടുപ്പ് സ്ഥാപനം എന്നിവയിൽ ഒതുങ്ങിനിന്നു. 1979-80 കാലഘട്ടത്തിൽ ആരംഭിച്ച പുകയില്ലാത്ത അടുപ്പുകളുടെ നിർമാണത്തിൽ ഗ്രാമീണ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഒരു സംസ്ഥാന പരിശീലനം 1982-ൽ ആലപ്പുഴയിലെ ഓതറയിൽ വെച്ചു നടന്നു. വഴിമുട്ടിനിന്ന ഗ്രാമീണ അക്കാദമി സങ്കൽപം യാഥാർഥ്യമാകുന്നത് ഐ. ആർ. ടി. സി. നിലവിൽ വന്നതോടുകൂടിയാണ്.
പരിസര രംഗത്തെ വളരെ പ്രധാനപ്പെട്ട പ്രവർത്തനങ്ങൽക്ക് 1982 സാക്ഷ്യം വഹിച്ചു. മൂവാറ്റുപുഴ, ചാലിയാർ, കല്ലടയാർ മലിനീകരണ പ്രശ്‌നങ്ങളിൽ ഇടപെട്ടത് ഈ വർഷത്തിലാണ്.
ചാലിയാർ പ്രക്ഷോഭം നാലു വർഷങ്ങളായി നടന്നു വരികയായിരുന്നു. വ്യത്യസ്ത നിലപാടുകളുള്ള പതിനഞ്ചോളം സംഘടനകളാണ് അവിടെ രംഗത്തുണ്ടായിരുന്നത്. ഇവയെ ഒരുമിച്ചു ചേർത്ത് പരിഷത്തിന്റെ മുൻകൈയോടെ രൂപീകൃതമായ ചാലിയാർ ഏകോപനസമിതി മലിനീകരണത്തിനെതിരെ വ്യാപകമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. സംസ്ഥാനത്തുടനീളം യൂണിറ്റുകളിൽ ചാലിയാർ പ്രശ്‌നം ചർച്ചാവിഷയമായി.
വെള്ളൂർ ന്യൂസ്പ്രിന്റ് ഫാക്ടറിയുടെ പ്രവർത്തനഫലമായി ഉയർന്നുവന്ന മൂവാറ്റുപുഴയുടെ മലിനീകരണത്തിനെതിരെ വൈക്കം താലൂക്കിൽ വ്യാപകമായ പ്രചരണം നടന്നു. അതുവഴി ആ പ്രദേശങ്ങളിൽ സംഘടന വളരെ ശക്തമായി. 1982 ഏപ്രിൽ 26 മുതൽ 31 കേന്ദ്രങ്ങളിൽ മലിനീകരണ വിരുദ്ധ കലാജാഥ സംഘടിപ്പിച്ചു.
കല്ലടയാറിലെ മലിനീകരണത്തിനെതിരായി 1982 ഏപ്രിൽ മാസത്തിൽ കാൽനട പ്രചാരണ ജാഥകൾ സംഘടിപ്പിച്ചു. ചവറ, വേളി, ആലുവ, കൊച്ചി എന്നീ മേഖലകളിലെ വ്യവസായ മലിനീകരണങ്ങളും മാനന്തവാടി പദ്ധതിയുടെ പരിസര പ്രശ്‌നങ്ങളും വ്യാപകമായ വനനശീകരണ പ്രശ്‌നങ്ങളും ഈ ഘട്ടത്തിൽ നമ്മുടെ ശ്രദ്ധയിൽ പെട്ടെങ്കിലും ആവശ്യമായ പഠന പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞില്ല. പ്രാദേശിക പരിസര പ്രശ്‌നങ്ങളിൽ കാര്യമായ ശ്രദ്ധ ഈ കാലഘട്ടത്തിൽ സംഘടനയ്ക്കകത്ത് വളർന്നു വരുന്നതായി കാണാം.
1981 ൽ ആരംഭിച്ച സാമൂഹ്യ വനവൽക്കരണ പരിപാടിയുമായി ഈ വർഷവും സഹകരിച്ചു. പക്ഷേ തൈ തെരഞ്ഞെടുക്കുക തുടങ്ങിയ ചില കാര്യങ്ങളിൽ വിയോജിപ്പുണ്ടായതിനാൽ പ്രചരണ കാര്യത്തിൽ മാത്രമേ നാം സഹകരണം നൽകിയുള്ളൂ.
നിരോധിക്കപ്പെട്ട മരുന്നുകളെക്കുറിച്ച് കാമ്പെയിൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് 1982ലാണ്. ആരോഗ്യരംഗത്തെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുവാൻ ആരോഗ്യസേന എന്ന ആശയം ഉടലെടുക്കുകയും ഇതിനായി ഒരു സബ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.
ബാലവേദി പ്രവർത്തനങ്ങൾക്ക് 1982-ഓടു കൂടി അടുക്കും ചിട്ടയും കൈവന്നു. സി.വി. രാമൻ ജന്മദിനമായ നവംബർ 7 ബാലവേദി ദിനമായി ആചരിക്കാൻ തുടങ്ങി. ബാലവേദി പാഠാവലിയുടെ പ്രസിദ്ധീകരണം ആ രംഗത്തെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താൻ വളരെയേറെ സഹായിച്ചു. സി.വി രാമൻ, സാമൂഹ്യ മനുഷ്യനും പ്രപഞ്ചവും എന്നീ പുസ്തകങ്ങളാണ് ബാലവേദി പാഠാവലിയിൽ പ്രസിദ്ധീകരിച്ചത്. 1982 സെപ്തംബർ 25,26,27 തിയ്യതികളിൽ വടക്കൻ പറവൂരിൽ നടന്ന ബാലവേദി പ്രവർത്തക ക്യാമ്പ് പ്രവർത്തകർക്ക് ആവേശം നൽകി. നമ്മുടെ ബാലവേദി കൂട്ടുകാർ സംസ്ഥാനത്തിനു പുറത്തുള്ള ബാലോത്സവങ്ങളിൽ പങ്കെടുത്തു തുടങ്ങുന്നത് 82-ലാണ്. 1982 മെയ് 25 മുതൽ 28 വരെ മധുരയിൽ നടന്ന അന്തർ ഭാരതി ബാല ആന്ദോളൻ മേളയിൽ കേരളത്തിലെ 13 ബാലവേദി കൂട്ടുകാർ പങ്കെടുത്തു.
പരിഷത്തിന്റെ മികച്ച പുസ്തകങ്ങളിലൊന്നായ 'ശാസ്ത്രകൗതുകം' പ്രസിദ്ധീകൃതമാകുന്നത് 1982-ലാണ്. ബാലശാസ്ത്ര പാഠാവലിയുടെ പ്രധാന പ്രവർത്തനങ്ങൾക്കും ഈ വർഷം തുടക്കം കുറിച്ചു.
വനിതാരംഗത്തെ പ്രവർത്തനങ്ങൾ ഒരു പടികൂടി മുന്നേറുവാൻ സംസ്ഥാന തലത്തിലുള്ള വനിതാ യോഗങ്ങൾ വഴിയും കലാജാഥകളിൽ വനിതകളെ പങ്കെടുപ്പിക്കുക വഴിയും സാധിച്ചു. ശാസ്ത്രമാസം ക്ലാസുകൾ എടുക്കുന്നതിനും ആസൂത്രണം ചെയ്യുന്നതിനും വനിതാ പ്രവർത്തകർ മുന്നോട്ടു വന്നത് ഈ രംഗത്തെ മുന്നേറ്റത്തെ കുറിക്കുന്നു.
1982 നവംബർ 7-നു ചെറായിയിൽ നടന്ന ബാലവേദി സംഗമം 2000 കുട്ടികളുടെ പങ്കാളിത്തത്തോടെ അഭൂതപൂർവമായ സംഭവമായിരുന്നു. തിരുവനന്തപുരത്തെ ഭരതന്നൂർ യുറീക്ക ബാലവേദി അവതരിപ്പിച്ച കുരുത്തോല എന്ന നാടകം 82 ലെ കുട്ടികളുടെ നാടക മത്സരത്തിൽ സംഗീത നാടക അക്കാദമിയുടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 1981-82-ൽ 67 ബാലവേദികൾ ഉണ്ടായിരുന്നത് 1982-83-ൽ 152 ആയും 1983-84-ൽ 333 ആയും വളർന്നതായി കാണാം.
1982 ഒക്‌ടോബർ 2-ാം തിയ്യതി ഇടുക്കിയിലെ ഉടുമ്പന്നൂരിൽ നിന്നും വയനാട്ടിലെ കൽപ്പറ്റയിൽ നിന്നും ആരംഭിച്ച കലാജാഥകൾ നവംബർ 7ന് ചെറായിയിൽ സമാപിച്ചു. 4 പെൺകുട്ടികൾ കൂടി ജാഥയിലുടനീളം പങ്കെടുത്തു എന്നതായിരുന്നു ഈ ജാഥയുടെ ഒരു സവിശേഷത.
സംഘടനയുടെ ചരിത്രത്തിലെ ആദ്യത്തെ പ്രത്യേക ജനറൽ കൗൺസിൽ ശാസ്ത്രകലാജാഥകളുടെ സംയുക്ത സമാപന കേന്ദ്രമായ ചെറായിയിൽ 1982 നവംബർ 7-നു നടന്നു. ചില ഭരണഘടനാ ഭേദഗതി നിർദേശങ്ങൾ ചർച്ച ചെയ്യുന്നതിനായിരുന്നു ഈ ജനറൽ കൗൺസിൽ ചേർന്നത്. ജില്ലാ കമ്മിറ്റികൾക്ക് ട്രഷറർമാരെ നിശ്ചയിച്ചതും ജനറൽ കൗൺസിലിനോട് നേരിട്ടു ബാധ്യതയുള്ള സംസ്ഥാന ഇന്റേണൽ ഓഡിറ്റർമാരെ തെരഞ്ഞെടുക്കാൻ നിശ്ചയിച്ചതും ഈ ജനറൽ കൗൺസിലിലാണ്.
പരിഷത്തിന്റെ 20-ാം വാർഷികം 1983 ഫെബ്രുവരി 9,10,11,12 തിയ്യതികളിൽ തിരുവനന്തപുരത്ത് അട്ടക്കുളങ്ങളര സെൻട്രൽ ഹൈസ്‌കൂളിൽ വെച്ചു നടന്നു. പ്രസിഡണ്ടായി സി.ജി. ശാന്തകുമാറിനേയും ജനറൽ സെക്രട്ടറിയായി കെ.കെ. കൃഷ്ണകുമാറിനേയും  തെരഞ്ഞെടുത്തു.
1983ൽ പരിഷത്തിന് ആദ്യമായി ഒരു ദേശീയ അവാർഡ് ലഭിച്ചു. ശാസ്ത്രസാങ്കേതിക വിജ്ഞാനവും സമൂഹവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് പരിഷത്ത് നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിരുന്നു ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച്(കഇടടഞ)ന്റെ അയ്യായിരം രൂപയും ബഹുമതി പത്രവും അടങ്ങുന്ന വിക്രംസാരാഭായ് അവാർഡ്.
പ്രവർത്തക പരിശീലനത്തിനായി പരിഷദ് സ്‌കൂൾ നടത്താനുള്ള 1982-ലെ കേന്ദ്രനിർവാഹക സമിതി നിർദേശം തൊട്ടടുത്ത വർഷം തന്നെ നടപ്പിലായി. 1983 മെയ് 8 മുതൽ 13 വരെ ആദ്യത്തെ സംസ്ഥാനതല പരിഷദ് സ്‌കൂൾ തിരുവനന്തപുരം സെന്റർ ഫോർ ഡവലപ്പ്‌മെന്റ് സ്റ്റഡീസിൽ വെച്ചു നടന്നു. തുടർന്ന് മൂന്നു കേന്ദ്രങ്ങളിലായി ഉത്തര-മധ്യ-ദക്ഷിണ മേഖലാ പരിഷദ് സ്‌കൂളുകളും നടന്നു. ശാസ്ത്രബോധം, പരിസ്ഥിതി വിജ്ഞാനം, ജന കീയാരോഗ്യം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ക്ലാസുകളും ഏതാനും അതിഥി പ്രഭാഷണങ്ങളുമായിരുന്നു സംസ്ഥാന പരിഷദ് സ്‌കൂളിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതിനെ തുടർന്ന് ജില്ലാ മേഖലാ തലങ്ങളിലും ആദ്യമായി പരിഷദ് സ്‌കൂൾ സംഘടിപ്പിക്കപ്പെട്ടു. പഠനത്തിന്റെ പ്രാധാന്യം മേഖലാതലം വരെയുള്ള കുറേ പ്രവർത്തകർക്ക് ബോധ്യപ്പെട്ടു എന്നതൊഴിച്ചാൽ ഈ പരിഷദ് സ്‌കൂളുകൾ വേണ്ടത്ര വിജയിക്കുകയുണ്ടായില്ല.
1983-ൽ തിരുവനന്തപുരത്തുവെച്ചു നടന്ന പരിഷത്തിന്റെ 20-ാം വാർഷികത്തോടനുബന്ധിച്ച് ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ രണ്ടാമത്തെ അഖിലേന്ത്യാ സമ്മേളനം നടക്കുകയുണ്ടായി. കർണാടകം, തമിഴ്‌നാട്, മഹാരാഷ്ട്ര, പശ്ചിമബംഗാൾ, മധ്യപ്രദേശ്, യു.പി, ദൽഹി, കേരളം, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 31 സംഘടനകളിലെ നൂറോളം പ്രതിനിധികളും ശ്രീലങ്ക, ഫിലിപ്പൈൻസ്, തായ്‌ലന്റ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ സൗഹാർദ പ്രതിനിധികളും കൺവെൻഷനിൽ സംബന്ധിച്ചു. ഇന്ത്യയിലെ വിവിധ ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങൾ തമ്മിലുള്ള ആശയ വിനിമയം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇംഗ്ലീഷിലുള്ള ഒരു ബുള്ളറ്റിൻ പരിഷദ് മുൻകൈയെടുത്ത് പ്രസിദ്ധീകരിക്കണമെന്ന് തീരുമാനിച്ചെങ്കിലും അത് ഉടൻ നടപ്പിലാക്കാൻ കഴിഞ്ഞില്ല.
1983-ൽ രണ്ടാം ഗ്രാമശാസ്ത്രജാഥ ആഗസ്റ്റ് 11 മുതൽ 21 വരെ കേരളീയ ഗ്രാമങ്ങളിൽ 380ലേറെ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. ആകെ 6 ജാഥകളായിരുന്നു. ആരോഗ്യമായിരുന്നു മുഖ്യപ്രഭാഷണ വിഷയം. ഗ്രാമശാസ്ത്രം മാസികക്ക് രണ്ടായിരത്തിലേറെ വാർഷിക വരിസംഖ്യ ശേഖരിക്കാൻ കഴിഞ്ഞത് ജാഥയുടെ നേട്ടമായിരുന്നു പരമാവധി ഗ്രാമശാസ്ത്ര സമിതികൾ ഈ കാലഘട്ടത്തിലാണ് നിലവിൽ വരുന്നത് (778). ഇവയിൽ സജീവസമിതികൾ 65 എണ്ണം മാത്രമായിരുന്നു എന്ന് 83-84 ലെ പ്രവർത്തന റിപ്പോർട്ട് വിലയിരുത്തുന്നു.
1980-ലെ വാഴയൂർ സർവെ മാതൃകയിൽ ഗ്രാമസർവെ നടത്തുന്നതിനുള്ള ഒരു പരിപാടി 1983-ൽ ആസൂത്രണം ചെയ്യുകയുണ്ടായി. ഏതാനും പഞ്ചായത്തുകളിൽ സർവെ നടത്തിയെങ്കിലും തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ കഴിഞ്ഞില്ല.
വ്യാപകമായി വരുന്ന വനനശീകരണത്തിനെതിരെ ബോധവത്കരണം നടത്തുന്നതിനായി ഏപ്രിൽ 26 മുതൽ മെയ് 7 വരെ ഒരു വാഹന പ്രചരണ ജാഥയും സമാപന ദിവസം ജില്ലാ കേന്ദ്രങ്ങളിൽ ഉപവാസ ധർണയും സംഘടിപ്പിച്ചത് പരിസര പ്രവർത്തനങ്ങളിൽ വലിയ മുന്നേറ്റമുണ്ടാക്കി. ജാഥാ സമാപനത്തോടനുബന്ധിച്ച് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനുശേഷം നിയമസഭാ സാമാജികർക്കു നൽകിയ ഭീമഹർജി വനനശീകരണ പ്രശ്‌നം നിയമസഭ പെറ്റീഷൻസ് കമ്മിറ്റിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. ജാഥയിൽ ശേഖരിച്ച രണ്ടു ലക്ഷം ഒപ്പുകൾ ലോകസഭ സ്പീക്കർക്ക് സമർപ്പിക്കപ്പെട്ടു. പ്രാദേശിക തലത്തിൽ വനസംരക്ഷണ സമിതികൾ രൂപീകരിക്കുക എന്ന തുടർ പ്രവർത്തനം മലപ്പുറം ജില്ലയിലെ ചുങ്കത്തറയിൽ മാത്രമാണ് വിജയിച്ചത്.
ഗവേഷണ രംഗത്ത് പരിഷത്തിന്റെ ആദ്യശ്രമം 1983 ലാണ് ആരംഭിക്കുന്നത്. മെച്ചപ്പെട്ട വിറകടുപ്പുകളും വെയിലടുപ്പുകളും രൂപപ്പെടുത്തുന്നതിനുവേണ്ടി ഡിപ്പാർട്ട്‌മെന്റ് ഓഫ് സയൻസ് ആന്റ് ടെക്‌നോളജി(ഉടഠ)യുടെ സാമ്പത്തിക സഹായത്തോടെ ഏറ്റെടുത്ത ഗവേഷണ പദ്ധതിയുടെ സംഭാവനയാണ് ഇന്നത്തെ പരിഷത്തടുപ്പുകൾ.
അഞ്ചാംപനിക്കെതിരെ 10,000 വാക്‌സിനുകൾ സംസ്ഥാന വ്യാപകമായി വിതരണം ചെയ്യാൻ കഴിഞ്ഞത് ആരോഗ്യ സേനയുടെ പ്രധാന പ്രവർത്തനമായിരുന്നു. ഇതോടൊപ്പം 'മണ്ണൻ' എന്ന ലഘുലേഖയും വ്യാപകമായി പ്രചരിപ്പിച്ചു.
നമ്മുടെ ക്ഷണമനുസരിച്ച് 1983 നവംബർ 29,30 തിയ്യതികളിൽ തിരുവനന്തപുരത്തെത്തി വിവിധ പരിപാടികളിൽ പങ്കെടുത്ത ബംഗ്ലാദേശിലെ ഡോ. സഫറുള്ള ചൗധരിയുടെ സാന്നിധ്യം നമ്മുടെ ആരോഗ്യ പ്രവർത്തകരിൽ ആവേശം വളർത്തി. പ്രവർത്തനങ്ങളെ ജനകീയവൽക്കരിക്കുന്നതിൽ ഡോ. സഫറുള്ള ചൗധരിയുടെ നേതൃത്വത്തിലുള്ള 'ഗൊണശാസ്തായ കേന്ദ്രം' നേടിയ വിജയം നമുക്ക് വലിയൊരു അനുഭവപാഠമായിരുന്നു. ആരോഗ്യരംഗത്ത് നമ്മുടെ കാഴ്ചപ്പാടുകൾ വ്യക്തമാക്കുന്ന ആരോഗ്യ രേഖ 1982-ൽ തന്നെ തയ്യാറായിരുന്നുവെങ്കിലും 1983 ഏപ്രിൽ മാസത്തിലാണ് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞത്.
നമ്മുടെ കലാജാഥകൾക്ക് ആദ്യമായി സംസ്ഥാനാന്തര സന്ദർശനം നടത്താനുള്ള അവസരം ലഭിച്ചത് ഇക്കാലത്താണ്. 'തേടൽ സംഘത്തി'ന്റെ ക്ഷണപ്രകാരം 1983 നവംബർ 9 മുതൽ 12 വരെ തമിഴ്‌നാട്ടിലും കേരള ക്ലബ്ബിന്റെ വാർഷികത്തോടനുബന്ധിച്ച് ഡിസംബർ 9 മുതൽ 13 വരെ ഡൽഹിയിലും ശാസ്ത്രകലാപരിപാടികൾ അരങ്ങേറി. ഡൽഹി പര്യടനത്തിനിടയിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മുമ്പാകെ വനനശീകരണത്തിനെതിരായ പരിചമുട്ടുകളി അവതരിപ്പിക്കാൻ കഴിഞ്ഞത് പ്രത്യേകം പ്രസ്താവ്യമാണ്. പരിസരവകുപ്പു മന്ത്രി ദ്വിഗ്വിജയ്‌സിംഗ്, ആസൂത്രണ കമ്മീഷൻ അംഗം എം.ജി.കെ. മേനോൻ എന്നിവരും കേരളത്തിൽ നിന്നുള്ള എം.പി.മാരും പരിഷദ് പരിപാടികൾ കണ്ട് അഭിനന്ദനങ്ങൾ അറിയിച്ചു.
1980 കളിലെ ആദ്യത്തെ ക്ലാസ് പരമ്പരയായിരുന്നു 1983 ജനുവരിയിൽ സംഘടിപ്പിച്ച ശാസ്ത്രമാസം ക്ലാസുകൾ. പ്രകൃതി സമൂഹം ശാസ്ത്രം, പരിസര സംരക്ഷണം, വഞ്ചിക്കപ്പെടുന്ന ഉപഭോക്താവ് എന്നീ വിഷയങ്ങളിൽ 10,000 ക്ലാസുകൾ സംഘടിപ്പിക്കുകയായിരുന്നു ലക്ഷ്യം. മുൻ ശാസ്ത്രമാസം ക്ലാസുകളെപ്പോലെ വൻതോതിൽ പുതിയ പ്രവർത്തകരെ രംഗത്തുകൊണ്ടുവരാൻ ഈ കാമ്പെയിൻ സഹായകമായില്ല.
മലിനീകരണ വിരുദ്ധ പ്രവർത്തനങ്ങൾ കുറച്ചുകൂടി ഊർജിതമായി 1983-ൽ തുടർന്നു. ചാലിയാർ പ്രശ്‌നത്തിൽ ഭാഗികമായ പരിഹാരം ഉണ്ടാക്കാൻ സാധിച്ചു. പരിശോധനക്കായി ശേഖരിക്കുന്ന മലിനജലം പരിഷദ് പ്രവർത്തകരുടെ സാന്നിധ്യത്തിൽ ശേഖരിക്കണമെന്ന നിബന്ധന അംഗീകരിക്കപ്പെട്ടു. മോണിറ്ററിംങ് കമ്മിറ്റിയിൽ പരിഷദ് പ്രവർത്തകൻ അംഗമായി.
മൂവാറ്റുപുഴ മലിനീകരണ പ്രശ്‌നത്തിൽ പരിഷദ് കാഴ്ചപ്പാട് പ്രാദേശിക രാഷ്ട്രീയ നേതാക്കളെയും മലിനീകരണ വിരുദ്ധ പ്രവർത്തകരെയും ധരിപ്പിക്കുന്നതിന് കേന്ദ്ര നിർവാഹക സമിതിയുടെ ഒരു പ്രതിനിധിസംഘം വെള്ളൂർ സന്ദർശിച്ചു.
കല്ലടയാർ മലിനീകരണ പ്രശ്‌നത്തെ സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് ചെയ്യാൻ കേരള ഹൈക്കോടതി പരിഷത്തിനോടാവശ്യപ്പെട്ടത് നമുക്കു ലഭിച്ച അംഗീകാരമായിരുന്നു. പരിഷദ് പഠനസംഘത്തിന്റെ റിപ്പോർട്ട് അനുസരിച്ച് കോടതി നടപടികൾ എടുക്കുകയുണ്ടായി.
അംഗീകൃത വിദ്യാലയങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അതിനെതിരായ ബോധവത്കരണപരിപാടി 1983-ൽ നടന്നു. വിദ്യാഭ്യാസ സംരക്ഷണ സമിതികൾ രൂപീകരിക്കുകയും യോഗങ്ങളും ധർണകളും സംഘടിപ്പിക്കുകയും ചെയ്തുകൊണ്ടായിരുന്നു ഇത്. 'വിദ്യാലയവും രക്ഷിതാവും', 'വിദ്യാഭ്യാസ രംഗത്തെ അശാസ്ത്രീയതകള ചെറുക്കുക' എന്നീ ലഘുലേഘകൾ ഇതോടനുബന്ധിച്ച് പ്രസിദ്ധീകരിച്ചു.
സൈലന്റ്‌വാലി പ്രക്ഷോഭത്തിന്റെ വിജയം കുറിച്ചുകൊണ്ട് എം.ജി.കെ. മേനോൻ കമ്മിറ്റിയുടെ ശുപാർശപ്രകാരം ഈ പദ്ധതി ഉപേക്ഷിക്കാൻ ഗവൺമെന്റ് തീരുമാനിച്ചു. പരിസര രംഗത്തെ ഇടപെടലിലൂടെ പരിഷത്ത് നേടിയ ജനകീയ അംഗീകാരത്തിന്റെ പ്രതിഫലനമെന്നോണം പശ്ചിമഘട്ട വികസനത്തിനായി കേന്ദ്രഗവൺമെന്റ് നിയമിച്ച ദേശീയ ഉപദേശക സമിതിയിലും മുച്ചിക്കുണ്ട് അന്വേഷണ കമ്മീഷനിലും പരിഷത്തിന്റെ പ്രതിനിധികൾ അംഗങ്ങളാക്കപ്പെട്ടു.
1983-ൽ ആരോഗ്യരംഗത്ത് നടത്തിയ പ്രവർത്തനങ്ങൾ കൂടുതൽ ഡോക്ടർമാരെയും മറ്റു വിദഗ്ധരേയും പരിഷത്തിലേക്ക് ആകർഷിക്കാൻ സഹായിച്ചു. ആരോഗ്യരേഖ ചർച്ച ചെയ്യപ്പെട്ടത് ഈ വർഷത്തിലാണ്. വയറിളക്ക രോഗത്തിനെതിരെ ഒ.ആർ.ടി. ചികിത്സാരീതി പ്രചരിപ്പിക്കാൻ കൂടുതൽ പ്രവർത്തനങ്ങൾ നടത്തുന്നത് 1983-ൽ തന്നെ.
ഔപചാരിക വിദ്യാഭ്യാസരംഗത്ത് കൂടുതൽ ചിട്ടയായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നതിനു സഹായകമായ വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ സംസ്ഥാന സമിതിക്ക് രൂപം കൊടുക്കാൻ ഈ വർഷം സാധിച്ചു. തുടർന്ന് വിദ്യാഭ്യാസ സംരക്ഷണ യോഗങ്ങൾ, ധർണകൾ, വാരാചരണം (ജൂലൈ24-31), ഉപവാസങ്ങൾ, വിദ്യാഭ്യാസ സംരക്ഷണ ജാഥ എന്നീ പ്രക്ഷോഭ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
സിലബസ് പരിഷ്‌കരണത്തിലെ അശാസ്ത്രീയതകൾ, വിമർശനങ്ങൾ, നിർദേശങ്ങൾ എന്നിവ ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട് ഗവൺമെന്റിനു സമർപ്പിച്ചു. സിലബസ് പരിഷ്‌കരണ ചർച്ചകളിൽ അധ്യാപക വിദ്യാർഥി സാമൂഹ്യ സംഘടനാ പ്രതിനിധികളുടെ പങ്കാളിത്തം എടുത്തുപറയേണ്ടതാണ്. മധ്യവേനലവധിയിൽ നാം നടത്തിയ ശാസ്ത്രപോഷണ ക്ലാസുകൾ വിദ്യാർഥികൾക്കിടയിൽ സംഘടനയെ പരിചയപ്പെടുത്തുന്നതിനും അതുവഴി ബാലവേദി പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നതിനും സഹായകരമായി. നഴ്‌സറി വിദ്യാഭ്യാസ രംഗത്തെ അശാസ്ത്രീയതകൾക്കെതിരെയുള്ള പ്രവർത്തനങ്ങളുടെ തുടർച്ചയായി ''വിദ്യാഭ്യാസം അഞ്ചു വയസ്സിനു മുമ്പ്'' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.
ഗ്രാമശാസ്ത്ര സമിതികൾക്ക് പുതിയ പ്രവർത്തന ശൈലിയും കാഴ്ചപ്പാടും വളർത്തിയെടുക്കുവാൻ ഗ്രാമശാസ്ത്രജാഥ സഹായകമായി. ഇക്കാലത്ത് വരൾച്ചക്കാല സർവെ, കച്ചിപ്പെട്ടി, നാടൻ ഫ്രിഡ്ജ് നിർമാണം എന്നീ പ്രവർത്തനങ്ങൾ ഗ്രാമശാസ്ത്രസമിതികൾ ഏറ്റെടുക്കുവാൻ തുടങ്ങി.
കലാവിഭാഗങ്ങൾ ജില്ലാ തലത്തിലേക്ക് വികേന്ദ്രീകരിക്കപ്പെട്ടു. 1983-ലെ ശാസ്ത്രകലാജാഥാ സമാപനം കരിവെള്ളൂരിൽ ചരിത്ര സംഭവമായി മാറി. 20,000 ലേറെ ആൾക്കാർ ഇതിൽ പങ്കെടുത്തെന്നു കണക്കാക്കുന്നു.
സംഘടനാരംഗത്ത് ഫലപ്രദമായ ചലനങ്ങൾ ഉണ്ടാക്കിയതിന്റെ തെളിവായി മേഖലാ വർഷികങ്ങൾ ശ്രദ്ധേയമായി നടത്താൻ കഴിഞ്ഞത് ഈ വർഷമാണ്. കൊല്ലം ജില്ലയിൽ ഒരു വനിതാ കലാട്രൂപ്പ് 1983-ൽ ഉണ്ടായി. ''സ്ത്രീകളും സമൂഹവും'' എന്ന വിഷയത്തെക്കുറിച്ച് നടന്ന ക്ലാസുകൾ വനിതാരംഗത്ത്  ഉണർവുണ്ടാക്കി.
1984 ഫെബ്രുവരി 10,11,12 തിയ്യതികളിൽ ആലപ്പുഴ എസ്.ഡി.വി. ഗേൾസ് ഹൈസ്‌കൂളിൽ വെച്ച് പരിഷത്തിന്റെ 21-ാം വാർഷികം നടന്നു. സംസ്ഥാന വാർഷികത്തിന് ഒരു മാസം മുമ്പേ ആലപ്പുഴ ജില്ലയിലുടനീളം ശാസ്ത്ര ക്ലാസുകൾ, സിനിമാ പ്രദർശനം, ശാസ്ത്രജാഥകൾ, ശാസ്ത്രകലാപരിപാടികൾ എന്നിവ നടന്നു. ഒരാഴ്ചക്കാലം ആലപ്പുഴ പട്ടണത്തിൽ നടന്ന ശാസ്ത്ര സായാഹ്നങ്ങളിലൂടെ കയർ വ്യവസായം, തെങ്ങുകൃഷി, മത്സ്യബന്ധനം എന്നീ രംഗങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ജനങ്ങൾക്കു മുമ്പാകെ പരിഷത്ത് വിശദീകരിച്ചു. വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ''യുദ്ധവും ശാസ്ത്രവും'' എന്ന എക്‌സിബിഷൻ ശ്രദ്ധേയമായിരുന്നു. സമ്മേളനത്തിൽ വെച്ച് ഡോ. ബി. ഇക്ബാലിനെ പ്രസിഡണ്ടായും കൊടക്കാട് ശ്രീധരനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു.
പരിഷത്തിന്റെ വളർച്ചയിലെ ഒരു നിർണായക ഘട്ടത്തിലാണ് 1975-ലെ പീച്ചി ക്യാമ്പിലെ തീരുമാനപ്രകാരം ഗ്രാമശാസ്ത്ര സമിതികൾ ആരംഭിക്കുന്നത്. സമിതി രൂപീകരണ തീരുമാനം തുടക്കത്തിൽ സംഘടനയ്ക്കകത്ത് ആശയപരമായ സംഘർഷമുണ്ടാക്കിയെങ്കിലും തുടർന്ന് ഒരു ദശകക്കാലം പരിഷദ് പ്രവർത്തനങ്ങളുടെ മുഖ്യധാരയായി ഇതുമാറി. എൺപതുകളുടെ തുടക്കത്തിൽ നിരവധി പുതിയ സമിതികൾ രൂപീകരിച്ചുകൊണ്ടും നൂതന പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ചുകൊണ്ടും മുന്നേറിയ ഗ്രാമശാസ്ത്ര സമിതി പ്രവർത്തനം 1984-ഓടെ പ്രതിസന്ധിയിലെത്തി. ആദ്യകാല സമിതികൾ വളരെവേഗം യൂണിറ്റുകളായി രൂപപ്പെടുകയും യൂണിറ്റുകളും സമിതികളും സമാന പ്രവർത്തനങ്ങൾ നിർവഹിക്കുകയും ചെയ്തു വന്നപ്പോൾ ഗ്രാമശാസ്ത്ര സമിതികളുടെ പ്രത്യേക പ്രസക്തി നിർവഹിക്കാൻ സാധിക്കാതെ വന്നു. ക്രമേണ സമിതി എന്ന നിലയ്ക്കുള്ള പ്രവർത്തനങ്ങൾ ദുർബലപ്പെടാൻ തുടങ്ങി. ഈ ഘട്ടത്തിലാണ് 1984 ആഗസ്റ്റ് 25 മുതൽ സെപ്തംബർ 4 വരെ 3-ാം ഗ്രാമശാസ്ത്രജാഥ നടന്നത്. ''കേരളത്തിന്റെ സമ്പത്ത്'' എന്ന പുസ്തകത്തിലൂടെ അവതരിപ്പിച്ച വികസന കാഴ്ചപ്പാട് ജനങ്ങൾക്കിയിൽ വ്യാപകമായി പ്രചരിപ്പിക്കുന്നതിനുവേണ്ടി 'ഗ്രാമവികസനം' എന്നൊരു രേഖ തയ്യാറാക്കി. ഇതായിരുന്നു ജാഥയുടെ മുഖ്യ പ്രഭാഷണ വിഷയം. മുൻ ജാഥകളിൽ നിന്ന് വ്യത്യസ്തമായി ഗ്രാമശാസ്ത്രജാഥ-84 പ്രവർത്തനങ്ങളിൽ കൂടുതൽ ഊന്നിയിരുന്നു. ഓരോ ജില്ലയിലും അഞ്ചുവീതം പഞ്ചായത്തുകളിലായി 10 വീതം കേന്ദ്രങ്ങളിലായിരുന്നു ജാഥ. ഒരു ദിവസം 2 കേന്ദ്രം. കേന്ദ്രത്തിലെത്തുന്ന ജാഥാംഗങ്ങൾ നേരത്തെ നിശ്ചയിച്ച ഒരു വീട്ടിൽ പൊതു ജനങ്ങളുടെ മുമ്പാകെ പരിഷത്തടുപ്പ് സ്ഥാപിക്കുക. ചുറ്റുപാടുമുള്ള ഭവനങ്ങൾ സന്ദർശിക്കുക എന്നിങ്ങനെയായിരുന്നു പരിപാടി. അനുബന്ധ പ്രവർത്തനങ്ങളായി പഞ്ചായത്തിനെക്കുറിച്ച് വിശദമായ പഠനം നടത്താനും നിർദേശിച്ചിരുന്നു. അറുപതിലേറെ പഞ്ചായത്തുകളിൽ ജാഥക്ക് സ്വീകരണ കേന്ദ്രങ്ങൾ ഉണ്ടായിരുന്നെങ്കിലും പ്രാദേശിക പഠനം നടത്താൻ കഴിഞ്ഞത് 25 പഞ്ചായത്തുകളിൽ മാത്രമാണ്. തുടർ പ്രവർത്തനങ്ങളിൽ മറ്റു ജാഥകളെ പോലെ ഇതും പരാജയമായിരുന്നു.
1983 ലെ ജാഥയിൽ ശേഖരിച്ചതിന്റെ നാലിലൊന്നുപോലും ഗ്രാമശാസ്ത്രം വരിസംഖ്യ ശേഖരിക്കാൻ ഈ ജാഥയ്ക്ക് കഴിഞ്ഞില്ല. ഗ്രാമതല പ്രവർത്തനത്തേയും ഗ്രാമശാസ്ത്രത്തേയും ഉദ്ദേശിച്ച രീതിയിൽ ഏകോപിപ്പിക്കുവാൻ നമുക്കു കഴിഞ്ഞില്ല. ഗ്രാമീണരെ ഉദ്ദേശിച്ച് പ്രസിദ്ധീകരിക്കുന്ന മാസിക യഥാർഥ ആവശ്യക്കാരിൽ എത്തിക്കാനും കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ മാസികയുടെ പ്രസിദ്ധീകരണം നിർത്തിവെച്ചു.
വനസംരക്ഷണത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ സംഘടനയിൽ വർധിച്ചുവരികയായിരുന്നു. 1984 മെയ് മാസം രണ്ടു ജില്ലകൾക്ക് ഒന്നുവീതം ഏഴു വനസംരക്ഷണ ജാഥകൾ സംഘടിപ്പിച്ചു. മലയോര മേഖലയിലായിരന്നു ജാഥയുടടെ പര്യടന കേന്ദ്രങ്ങളിൽ അധികവും. പരിചമുട്ടുകളി തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരുന്നു. വനസംരക്ഷണത്തിന്റെ  പ്രാധാന്യം  വനമേഖലയിലെ ജനങ്ങളിലെത്തിക്കാൻ കുറേയൊക്കെ ഈ പ്രവർത്തനം സഹായിച്ചു. യൂണിറ്റുകളുടെ മേൽ സമ്മർദം വർധിച്ചു വരികയായിരുന്നു. വനനശീകരണം തടയാൻ എന്തെങ്കിലും ചെയ്‌തേപറ്റൂ എന്ന വിചാരം സംഘടനയിൽ വളർന്നുവന്നു. ഇതാണ് മുണ്ടേരി മാർച്ചിലേക്ക് നയിച്ചത്.
വെട്ടാൻ തീരുമാനിച്ച മുണ്ടേരിവനം സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ മലപ്പുറം ജില്ലയിലെ ചുങ്കത്തറയിൽ രൂപീകരിച്ച വന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ചു. മുണ്ടേരിവനം സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നതിനുവേണ്ടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരിഷദ് പ്രവർത്തകർ 1984 ജൂലൈ 2ന് മുണ്ടേരിയിലെത്തി. പോലീസ് നിരോധനാജ്ഞയുടെ പശ്ചാത്തലത്തിൽ കോരിച്ചെരിയുന്ന മഴയത്ത് നിരോധിതമേഖലയിൽ ചെന്നെത്തി മുണ്ടേരി വനത്തിന്റെ പരിധിയിൽ പരിഷത്ത് പതാക നാട്ടി വനസംരക്ഷണ പ്രതിജ്ഞയെടുത്തത് ആവേശകരമായ അനുഭവമായിരുന്നു. മുണ്ടേരിവനം വെട്ട് തൽക്കാലം നിർത്തിവെച്ചു.
അണു നിലയങ്ങളെക്കുറിച്ച് ഏറണാകുളത്തു നടന്ന സെമിനാർ, അണുനിലയങ്ങളോടുള്ള നമ്മുടെ സമീപനം വ്യക്തമാക്കി. അശാസ്ത്രീയ മത്സ്യബന്ധനത്തെക്കുറിച്ച് പഠിക്കാനും മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിൽ സഹകരിക്കാനും നാം തയ്യാറായി. പരിസര രംഗത്ത് വിവിധ പ്രാദേശിക പ്രശ്‌നങ്ങളിൽ ഇടപെട്ടു സ്വകാര്യ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നതിനെതിരെ നടന്ന പ്രവർത്തനങ്ങളിൽ പരിഷത്ത് സഹകരിച്ചു.
ബാലവേദി കൈപ്പുസ്തകത്തിന്റെ പ്രസിദ്ധീകരണം, പീച്ചി ബാലവേദി ക്യാമ്പ് എന്നിവ ബാലവേദിയുടെ പ്രവർത്തന ശൈലിയിൽ മാറ്റം വരുത്താൻ സഹായകമായി. ക്ലാസ് റൂം ശൈലിയിൽ നിന്നും വിട്ട് നാടകം, പാട്ട്, അഭിനയം, പ്രകൃതിപഠനം എന്നീ രൂപത്തിലേക്ക് ബാലവേദി പ്രവർത്തനങ്ങൾ മാറി.
ഊർജം എന്ന ലഘുലേഖ പ്രസിദ്ധീകരിച്ചു.
പരിഷദ് സ്‌കൂൾ, സംഘടനാ വിദ്യാഭ്യാസ രംഗത്തെ പുത്തൻ കാൽവെപ്പായിരുന്നു. വനിതാ വേദികൾ സജീവമായി. വിദ്യാഭ്യാസ രംഗത്തെ അഴിമതികൾക്കെതിരായി ഈട്ടം കൂടിവന്ന പ്രതിരോധ പ്രചരണ പ്രവർത്തനങ്ങൾ 84 ൽ ഒരു ബഹുജന അഴിമതി അന്വേഷണ കമ്മീഷന്റെ രൂപീകരണത്തിലേക്കു നയിച്ചു. 1984 ജൂലൈ 17 ന് കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ ജില്ലാ ജഡ്ജി ഉദ്ഘാടനം ചെയ്ത കമ്മീഷന്റെ പര്യടനം ജൂലൈ 29ന് തിരുവനന്തപുരത്തെ വെഞ്ഞാറമൂട്ടിൽ സമാപിച്ചു.
സി. അച്യുതമേനോൻ, സി.ജി.ശാന്തകുമാർ, പി.ചിത്രൻ നമ്പൂതിരിപ്പാട്, ഡോ. മാത്യുകുര്യൻ, ഡോ. എം.എസ് മേനോൻ, സി.സി. നായർ, പ്രൊഫ. പി.ജി.കെ. പണിക്കർ, ഡോ. എൻ.പി. പിള്ള തുടങ്ങി 31 പേർ വിവിധ കേന്ദ്രങ്ങളിൽ കമ്മീഷൻ അംഗങ്ങളായി പ്രവർത്തിച്ചു. 13 ജില്ലകളിലായി 25 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കപ്പെട്ട തെളിവെടുപ്പ് പരിപാടികളിൽ വ്യക്തികളും സംഘടനാപ്രതിനിധികളുമായി 292 പേർ കമ്മീഷൻ മുമ്പാകെ നേരിട്ട് ഹാജരായി തെളിവുകൾ നൽകി. കൂടാതെ 300-ലേറെ പേർ പരിഷത്ത് വിതരണം ചെയ്ത ചോദ്യാവലികൾ പൂരിപ്പിച്ച് തരികയും ചെയ്തു.
വിദ്യാഭ്യാസ രംഗത്തെ നൂറുകണക്കിന് അഴിമതികളെ സംബന്ധിച്ച തെളിവുകൾ കമ്മീഷനു മുമ്പിൽ സമർപ്പിക്കപ്പെട്ടു. സമ്മർദ്ദ പിരിവുകൾ, അധ്യാപക നിയമനത്തിലെ കോഴ നിശ്ചയിക്കുന്നതിനുള്ള ടെണ്ടർ സമ്പ്രദായം തുടങ്ങിയവ കേരള മനസ്സാക്ഷിയെ ഞെട്ടിക്കുവാൻ പോന്നതായിരുന്നു. കമ്മീഷൻ ശേഖരിച്ച തെളിവുകളുടെ സമാഹാരം പത്രസമ്മേളനത്തിലൂടെ പൊതുജനങ്ങൾക്കു മുമ്പിലും അച്ചടി രേഖയായി ഗവർണർക്കും സമർപ്പിക്കുകയുണ്ടായി. അഴിമതി അന്വേഷണ കമ്മീഷനെ തുടർന്ന് വിദ്യാഭ്യാസ സംരക്ഷണ സമിതികൾ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നു. തിരുവനന്തപുരം പരപ്പാറ മുകൾ, പൊന്നാനി കെ. പുരം, പാലോളിപ്പാലം തുടങ്ങിയ കേന്ദ്രങ്ങളിൽ സംരക്ഷണ സമിതികൾ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി.
അശാസ്ത്രീയതകളുടെ കൂത്തരങ്ങായ നഴ്‌സറി വിദ്യാഭ്യാസ രംഗത്ത് മാറ്റം വരുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി മിക്ക ജില്ലകളിലും നഴ്‌സറി അധ്യാപക പരിശീലനം നടത്തുകയുണ്ടായി. കേരളത്തിൽ പുതിയൊരു സർവകലാശാല സ്ഥാപിക്കുവാനുള്ള നിർദേശം വന്നപ്പോൾ പരിഷത്ത് എതിർപ്പ് പ്രകടമാക്കി. വിദ്യാഭ്യാസ രംഗത്തെ അഴിമതികൾക്കെതിരെ സംഘടിക്കുക എന്ന ലഘുലേഖ ഈ സന്ദർഭത്തിലാണ് പ്രസിദ്ധീകരിച്ചത്.
1984 ഡിസംബർ 2-ലെ ഭോപാൽ സംഭവത്തെ തുടർന്ന് അതിവേഗം സംഘടന പ്രതികരിക്കുകയും ഈ കൂട്ടക്കൊലയുടെ പൊരുൾ ജനങ്ങളിൽ എത്തിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുകയും ചെയ്തു. ശാസ്ത്രഗതിയുടെ ഒരു പ്രത്യേക പതിപ്പ് പുറത്തിറങ്ങി. 1984 ഡിസംബർ 19 ന് എല്ലാ ജില്ലകളിലും നടന്ന പ്രതിഷേധ റാലികൾ എതിർപ്പിന്റെ തീപ്പൊരികളുയർത്തി. പ്രത്യേകമായി ആഹ്വാനമില്ലാതെ തന്നെ യൂണിറ്റുകൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയുണ്ടായി. 1985 ജനുവരി 5ന് കൊച്ചിയിൽ യൂണിയൻ കാർബൈഡ് ഓഫീസിനു മുന്നിലും മറ്റു ജില്ലകളിൽ കാർബൈഡ് ഉൽപന്നങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിലും ബഹുജനധർണ നടന്നു. ഈ ധർണകളിൽ കാർബൈഡ് ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കുവാൻ ആഹ്വാനം നൽകി.
1985 ഫെബ്രുവരി 8,9,10 തിയ്യതികളിൽ പരിഷത്തിന്റെ 22-ാം വാർഷികം കോഴിക്കോട് ദേവഗിരി സെന്റ്‌ജോസഫ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. അതോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച സുവനീർ കേരളത്തിന്റെ വികസനത്തെ പറ്റിയുള്ള പരിഷത്തിന്റെ കാഴ്ചപ്പാടിന് കൂടുതൽ തെളിമ വരുത്തുന്നതിനു സഹായിച്ചു. പിന്നീട് നടന്ന മൂന്നു വാർഷിക സമ്മേളനങ്ങളിലായി അതിന് ഒരു സമഗ്രത കൈവന്നു. ഓരോ വർഷത്തെ സുവനീറും ഇതിലേക്ക് ഒരു മുതൽക്കൂട്ടായിരുന്നു.
സമ്മേളനത്തിന്റെ ഭാഗമായി 6 സെമിനാറുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ചിരുന്നു. ശാസ്ത്രപ്രചാരണവും പത്രപ്രവർത്തനവും, തൊഴിൽ രംഗത്തെ ആരോഗ്യ പ്രവർത്തനങ്ങൾ, കൈത്തറി രംഗം പ്രശ്‌നങ്ങളും സാധ്യതകളും, കയർ വ്യവസായ രംഗം, നഗരവത്കരണത്തിന്റെ പ്രശ്‌നങ്ങൾ, ഓട്-കളിമൺ വ്യവസായം എന്നീ വിഷയങ്ങളാണ് സെമിനാറുകളിൽ ചർച്ച ചെയ്യപ്പെട്ടത്.
ഈ സമ്മേളനത്തിൽ വെച്ച് ഡോ. ബി. ഇക്ബാലിനെ പ്രസിഡണ്ടായും കൊടക്കാട് ശ്രീധരനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.
ഭോപാൽ കൂട്ടക്കൊല ഉയർത്തുന്ന പ്രശ്‌നങ്ങളിലേക്ക് ജനശ്രദ്ധയാകർഷിക്കുന്നതിനായി 85 ഏപ്രിൽ 17 മുതൽ മെയ് ഒന്നുവരെ സംസ്ഥാനതലത്തിൽ ഒരു വാഹന പ്രചരണജാഥ നടന്നു. 'എവറഡി' ബഹിഷ്‌കരണാഹ്വാനം നടത്തി മഞ്ചേശ്വരത്തുനിന്നാരംഭിച്ച ഈ ജാഥ തിരുവനന്തപുരത്ത് സമാപിക്കുന്ന മെയ് ഒന്നിന് ഭോപാൽ ഐക്യദാർഢ്യദിനമായി ആചരിച്ചു. 1985 ആഗസ്റ്റ് 9 യുദ്ധവിരുദ്ധ, കുത്തക വിരുദ്ധ, സാമ്രാജ്യത്വ വിരുദ്ധ ദിനമായി ആചരിച്ചു. അങ്ങനെ ഭോപാൽ കൂട്ടക്കൊലയോടുള്ള പ്രതികരണം ബഹുരാഷ്ട്ര കുത്തകകളിലേക്ക് തിരിഞ്ഞു. ബഹുരാഷ്ട്ര കുത്തകകമ്പനികൾക്കും യൂണിയൻ കാർബൈഡിനും എതിരായ മുദ്രാവാക്യങ്ങളുയർത്തിയ നിരവധി കാൽനട പ്രചാരണജാഥകൾ മേഖലകളിൽ നടന്നു.
ഇന്നും ടോർച്ച് ബാറ്ററി വാങ്ങുമ്പോൾ 'എവറഡി'വേണ്ട എന്നു നമ്മുടെ പ്രവർത്തകർ എടുത്തു പറയാറുണ്ട്. ഈ ബഹുരാഷ്ട്ര കുത്തക വിരുദ്ധ മനോഭാവം ഭോപാൽ കാമ്പയിന്റെ അന്തർധാരയാണ്. ബഹുരാഷ്ട്ര കുത്തകളുമായി ബന്ധപ്പെട്ട പല മേഖലകളിലേക്കും ഇതു നമ്മുടെ ശ്രദ്ധയെ തിരിച്ചു വിട്ടു. ഔഷധ വ്യവസായ രംഗത്തെ ബഹുരാഷ്ട്ര കുത്തകകളുടെ സാന്നിധ്യം ബോധ്യപ്പെടുകയും മരുന്നു വ്യവസായത്തിലെ അശാസ്ത്രീയതകൾ ചൂണ്ടിക്കാട്ടുന്ന രണ്ടു ലഘുലേഖകൾ പ്രസിദ്ധീകരിക്കുകയുമുണ്ടായി.
ബഹുരാഷ്ട്ര കുത്തകകൾക്കു വിവിധ രംഗങ്ങളിൽ ഉള്ള സ്വാധീനം ജനങ്ങൾക്കിടയിൽ ചർച്ചയ്ക്കായി അവതരിപ്പിച്ചത് 1984 ലാണ്. 'ഭോപാൽ ദുരന്തമല്ല കൂട്ടക്കൊല', 'ഗാന്ധിജി ഭോപാലിൽ' എന്നീ ലഘുലേഖകളും 'പരിസ്ഥിതി ദുരന്തം ഭോപാൽ വരെ' എന്ന പുസ്തകവും 1985ൽ പ്രസിദ്ധീകരിക്കപ്പെട്ടു. 'ഗാന്ധിജി ഭോപാലിൽ' എന്ന ലഘുലേഖയിലെ പ്രതിപാദ്യം അവതരിപ്പിച്ചുകൊണ്ട് 1985 ഒക്‌ടോബർ 2-ന് സംസ്ഥാന വ്യാപകമായി സ്വാശ്രയത്വദിനം ആചരിച്ചു.
ഔഷധ രംഗത്തെ ബഹുരാഷ്ട്ര ഇടപെടൽ സംബന്ധിച്ച് നിരവധി ക്ലാസുകൾ നടത്തി. ദേശീയ ഔഷധ നയത്തിലെ അശാസ്ത്രീയകൾ ചർച്ച ചെയ്യുന്ന സെമിനാറുകൾ ഈ വർഷം നടന്നു. 85 നവംബർ 24,25 തിയ്യതികളിൽ തിരുവനന്തപുരത്തുവെച്ചു നടന്ന അ റലരമറല മളലേൃ വമവേശ ഇീാാശേേലല എന്ന അഖിലേന്ത്യാ സെമിനാർ ഏറെ ശ്രദ്ധേയമായി.
ഭോപാലിൽ കുരുതി കൊടുക്കപ്പെട്ട ആയിരങ്ങളുടെ ഓർമയ്ക്കായി സമർപ്പിക്കപ്പെട്ട ഭാരതവിജ്ഞാൻ കലാമോർച്ച ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ അഖിലേന്ത്യാ വ്യാപനത്തിനു സഹായകമായി. 1985 മെയ് 1ന് ബാംഗ്ലൂരിൽ വെച്ച് അന്നത്തെ കർണാടക മുഖ്യമന്ത്രി ശ്രീ. രാമകൃഷ്ണ ഹെഗ്‌ഡെ ഉദ്ഘാടനം ചെയ്ത കലാമോർച്ച കർണാടകം, മഹാരാഷ്ട്ര, ആന്ധ്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ദൽഹി എന്നിവിടങ്ങളിലായി 83 കേന്ദ്രങ്ങളിൽ പലാപരിപാടികൾ അവതരിപ്പിച്ചു. ഹിന്ദി, തെലുങ്ക്, മറാഠി, കന്നട, മലയാളം എന്നീ ഭാഷകളിൽ കലാപരിപാടികൾ അവതരിപ്പിച്ച ജാഥയുടെ സംഘാടനത്തിന് ആ സംസ്ഥാനങ്ങളിലെ ശാസ്ത്ര സംഘടനകൾ സഹായിച്ചു.
1985 ഡിസംബർ മൂന്നിന് ഭോപാൽ ദിനമായി ആചരിക്കുകയും ബഹുരാഷ്ട്ര കുത്തകളും ഇന്ത്യൻ സമ്പദ്ഘടനയും എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.
പരിസര രംഗത്തെ സവിശേഷമായ ഒരു പ്രശ്‌നത്തിൽ ഈ വർഷം നാം ഇടപെടുകയുണ്ടായി. കണ്ണൂർ ജില്ലയിലെ മോത്തി കെമിക്കൽസ് പ്രശ്‌നമായിരുന്നു അത്. വരാൻ പോകുന്ന ഒരു വ്യവസായശാലയിലെ മലിനീകരണ സാധ്യത മുൻകൂട്ടി പഠിച്ച് പരിഹരിക്കുന്നതിനുള്ള ജനകീയശ്രമത്തിന് ആദ്യ ഉദാഹണമായിരുന്നു അത്. പ്രശ്‌നപരിഹാരത്തിനുള്ള ശാസ്ത്രീയ നിർദേശങ്ങൾ അവഗണിച്ചുകൊണ്ട് അധികാര ശക്തി ഉപയോഗിച്ച് വ്യവസായം തുടങ്ങാൻ ശ്രമിച്ചപ്പോൾ ജനങ്ങൾ ചെറുത്തുനിന്നു.
തൃശ്ശൂരിൽ ചാക്കോസൺ മലിനീകരണം, നിലമ്പൂർ വനത്തിൽ കള്ളപ്പട്ടയം ഉപയോഗിച്ച് തടി കടത്താനുള്ള ശ്രമം ഈ പ്രശ്‌നങ്ങളിൽ ഇടപെട്ട് പ്രവർത്തിച്ചു.
പുതിയ വിദ്യാഭ്യാസനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യാഗവൺമെന്റ് 'വിദ്യാഭ്യാസത്തിന്റെ വെല്ലുവിളികൾ' എന്ന രേഖ തയ്യാറാക്കി രാജ്യവ്യാപകമായ ചർച്ചയ്ക്ക് വിധേയമാക്കുകയുണ്ടായി. ഈ രേഖയുടെ ഉള്ളടക്കത്തിൽ അടങ്ങിയ അശാസ്ത്രീയതകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് പരിഷത്ത് ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചു.
അന്താരാഷ്ട്ര യുവജന വർഷമായ 1985-ൽ യുവജനങ്ങളെ ഉദ്ദേശിച്ചുകൊണ്ട് 'നാം ജീവിക്കുന്ന ലോകം' എന്ന പേരിൽ വിപുലമായ ഒരു ശാസ്ത്രക്ലാസ് പരമ്പര നടത്തുകയുണ്ടായി. ഭൗതികലോകം, ജിവലോകം, ശാസ്ത്രലോകം, നാളത്തെ ലോകം എന്നീ നാലു വിഷയങ്ങളായിരുന്നു ഈ ക്ലാസിൽ ഉൾപ്പെടുത്തിയിരുന്നത്. ആഗസ്റ്റ് 15 മുതൽ സെപ്തംബർ 15 വരെ 10,000 ശാസ്ത്രക്ലാസുകൾ സംഘടിപ്പിക്കാനാണ് ലക്ഷ്യമിട്ടത്. സെപ്തംബർ 30 വരെ നീണ്ട ശാസ്ത്ര മാസക്കാലത്ത് 18,000 ക്ലാസുകൾ സംഘടിപ്പിക്കാൻ നമുക്ക് സാധിച്ചു.
ആദ്യകാലങ്ങളിൽ സോഷ്യൽ ഫോറസ്ട്രിയുടെ പ്രചാരകരായിരുന്ന നാം 1985-ൽ പ്രസ്തുത പരിപാടിയിലെ അശാസ്ത്രീയതകൾ ചൂണ്ടിക്കാട്ടാനും ഈ പരിപാടിയുടെ നിരർഥകത ജനങ്ങളെ ബോധ്യപ്പെടുത്താനും തുടങ്ങി. ഇതിനായി സോഷ്യൽ ഫോറസ്ട്രി സർവെ സംഘടിപ്പിച്ചു. ലോക ബാങ്കിൽ നിന്നും കടമെടുത്ത് അനാവശ്യ മരങ്ങൾ വെച്ചു പിടിപ്പിക്കുന്നതിനെതിരെ നാം ശബ്ദമുയർത്തി.
വിദ്യാഭ്യാസ രംഗത്ത് ഒട്ടനവധി പ്രവർത്തനങ്ങൾ ഇക്കാലത്ത് നടന്നു. തിരുവനന്തപുരം കാർമൽ സ്‌കൂൾ സംഭവം വളരെ ഗൗരവമായിത്തന്നെ ചർച്ച  ചെയ്യുകയും  വിദ്യാഭ്യാസ  രംഗത്തെ അശാസ്ത്രീയതകൾക്കെതിരായുള്ള നമ്മുടെ പ്രവർത്തനങ്ങളെ ഇതുമായി കൂട്ടിച്ചേർത്തുകൊണ്ടുള്ള ബോധവത്കരണ പ്രക്ഷോഭണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. പോളിടെക്‌നിക്, ആയുർവേദകോളേജ് എന്നിവയുടെ സ്വകാര്യവത്കരണത്തിനെതിരായുള്ള വിദ്യാർഥി പ്രക്ഷോഭത്തിൽ നാം സജീവമായി പങ്കെടുക്കുകയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടേയും ഇടയിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങൾ പഠിച്ചുകൊണ്ട് ആദിശേഷയ്യ കമ്മീഷൻ റിപ്പോർട്ടിനെ പറ്റിയുള്ള നമ്മുടെ വിമർശനക്കുറിപ്പ് പ്രസിദ്ധീകരിച്ചു.
1985 ഡിസംബർ 1,2 തിയ്യതികളിൽ തൃശ്ശൂരിൽ നടന്ന അധ്യാപക പണിപ്പുരയിലൂടെ നിലവിലുള്ള ഭൗതിക സാഹചര്യങ്ങളിൽ നിന്നുകൊണ്ട് അധ്യാപനം ആകർഷകമാക്കാൻ കഴിയും എന്നു തെളിയിക്കപ്പെട്ടു. മലമ്പുഴ ക്യാമ്പിനുശേഷം ബാലവേദി രംഗത്ത് ദിശാമാറ്റം കുറിച്ച ബാലവേദി ക്യാമ്പാണ് കോഴിക്കോട്ട് 1985 ഡിസംബർ 23 മുതൽ 27 വരെ നടന്ന ക്യാമ്പ്. രവശഹറൃലി' െവേലമൃേല, ജൗുുല േവേലമൃേല എന്നീ ആശയങ്ങൾ രൂപം കൊള്ളുന്നത് ഈ ക്യാമ്പിൽ വെച്ചാണ്.
സി.വി. രാമൻ ദിനത്തോടനുബന്ധിച്ച് 2500 മുതൽ 5000 കുട്ടികൾ വരെ പങ്കെടുത്ത 3 റാലികൾ നടന്നു.
പത്തനംതിട്ട ജില്ലയിലെ മെഴുവേലിയിൽ വെച്ച് സംസ്ഥാന പ്രവർത്തക ക്യാമ്പ് നടന്നു. 1985 സെപ്തംബർ 19,20,21,22 തിയ്യതികളിൽ നടന്ന ക്യാമ്പിൽ പ്രവർത്തന പരിപാടികളോടൊപ്പം ബഹുരാഷ്ട്ര കുത്തകകളും ഇന്ത്യൻ സമ്പദ് വ്യവസ്ഥയും, ശാസ്ത്രരംഗത്തെ അശാസ്ത്രീയ പ്രവണതകൾ എന്നീ വിഷയങ്ങളും ചർച്ച ചെയ്യപ്പെട്ടു.
പരിഷത്തിന്റെ 23-ാം വാർഷികം 1986 ഫെബ്രുവരി 20,22,23 തിയ്യതികളിൽ ഏറണാകുളത്ത് മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. സമ്മേളനത്തോടനുബന്ധിച്ച് കേരളത്തിന്റെ വ്യവസായവൽക്കരണത്തിന്റെ പരിപ്രേക്ഷ്യം എന്ന ഒരു സുവനീർ പ്രസിദ്ധീകരിച്ചു. പ്രസിഡണ്ടായി പ്രൊഫ. സി.ജെ. ശിവശങ്കരനെയും ജനറൽ സെക്രട്ടറിയായി കെ.ടി. രാധാകൃഷ്ണനെയും തെരഞ്ഞെടുത്തു.
കേന്ദ്ര നിർവാഹകസമിതിയിലെ സബ്കമ്മിറ്റി സംവിധാനത്തിനു കാര്യമായ മാറ്റം 1986-ൽ വന്നു. സബ്കമ്മിറ്റി സംവിധാനം കംപാർട്ട്‌മെന്റലിസ (അറവൽക്കരണ) ത്തന് കാരണമാകുന്നു എന്ന വിമർശനത്തെ തുടർന്നാണിത്. ഓരോ വിഷയത്തിനും കേന്ദ്ര നിർവാഹകസമിതി ചുമതലക്കാരനും നിർവാഹകസമിതിക്കു പുറത്തു നിന്ന് ഏതാനും വിദഗ്ധരും ചേർന്ന ആസൂത്രണ സമിതികൾ എന്നതായിരുന്നു പുതിയ സംവിധാനം. ആസൂത്രണസമിതികൾ രൂപീകരിച്ചുവെങ്കിലും ഈസംവിധാനം ഫലപ്രദമായി പ്രവർത്തിപ്പിക്കാൻ കഴിഞ്ഞില്ല.
അഖിലേന്ത്യാ തലത്തിൽ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്ക് സാധ്യതകൾ വർധിച്ചുവരുന്ന സമയമായിരുന്നു അത്. ഈ സാധ്യതക്കനുസരിച്ച് പരിഷത്തിനെ ഒരുക്കിയെടുക്കുക എന്നതായിരുന്നു മലപ്പുറത്ത് നടന്ന സംസ്ഥാന പ്രവർത്തക ക്യാമ്പിലെ ചർച്ചയുടെ ഊന്നൽ. 'ഇമ്മിണി വലിയ പരിഷത്തി'നെക്കുറിച്ച് ഒട്ടേറെ സങ്കല്പങ്ങൾ ക്യാമ്പിൽ അവതരിപ്പിക്കപ്പെട്ടു. 'കേരളത്തിന്റെ വികസന പരിപ്രേക്ഷ്യം അന്തർദേശീയ പശ്ചാത്തലത്തിൽ' എന്ന വിഷയത്തെക്കുറിച്ചുള്ള ക്ലാസ് ശ്രദ്ധേയമായിരുന്നു.
പരിഷദ് പ്രവർത്തകരിൽ അഭൂതപൂർവമായ ആവേശം വളർത്തിയ സന്ദർഭമായിരുന്നു ഹാലിധൂമകേതുവിന്റെ സന്ദർശനകാലം. ശാസ്ത്ര പ്രചാരണത്തിന് ഈ സന്ദർഭം ഏറ്റവും സമർഥമായി ഉപയോഗപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കി. 1986 ജനുവരി ഒന്നിന് ആരംഭിച്ച് ഏപ്രിൽ 7 വരെ നീണ്ടു നിന്ന നിരവധി പരിപാടികൾ ഇതോടനുബന്ധിച്ചു നടത്തി. 10,000 ജ്യോതിശാസ്ത്ര ക്ലാസുകൾ, നാടെങ്ങും നക്ഷത്ര നിരീക്ഷണം, വിദ്യാർഥികൾക്കുവേണ്ടി സയൻസ് ഒളിമ്പ്യാഡ്, ടെലസ്‌കോപ്പ് വിതരണം, ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടേയും സ്റ്റാർ ചാർട്ടി(ടമേൃ ഇവമൃ)േന്റേയും പ്രകാശനം, ഹാലിമേള എന്നിവയൊക്കെ പരിപാടികളിൽ പെടുന്നു. പരിഷദ് പ്രവർത്തകരല്ലാത്ത നിരവധി അധ്യാപകരെ സംഘടനയുമായി ബന്ധിപ്പിക്കാനും  ജ്യോതിശാസ്ത്രവുമായി  ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളുടെ പൊള്ളത്തരങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താനും ഹാലി പരിപാടികൾ സഹായിച്ചു. കേരളീയരെ മുഴുവൻ 'വാന നിരീക്ഷകരാക്കി'ക്കൊണ്ട് ഹാലി വാൽനക്ഷത്രത്തിന് നല്ലൊരു സ്വീകരണം നൽകാൻ കഴിഞ്ഞത് പരിഷത്തിനെ പോലുള്ള ഒരു ശാസ്ത്ര സംഘടനക്ക് അഭിമാനകരമാണ്.
മെയ്ദിന ശതവാർഷികാചരണം 1986 മെയ് 1 മുതൽ 31 വരെ വിവിധ പരിപാടികളോടെ അരങ്ങേറി. കലണ്ടർ ലഘുലേഘാ പ്രചാരണം, ഗൃഹ സന്ദർശനം, മെയ്ദിന ഗാനസദസ്സ്, തെരുവുയോഗങ്ങൾ, സന്ദേശ ജാഥകൾ, തൊഴിൽജന്യരോഗ പഠനങ്ങൾ എന്നിങ്ങനെ മെയ്ദിന പരിപാടികളിൽ വലിയ വൈവിധ്യം കാണാം. 'കമ്പ്യൂട്ടറും മനുഷ്യനും മുഖാമുഖം' എന്ന പുസ്തകത്തിന്റെ പ്രകാശനവും ജില്ലാതല സെമിനാറും ആയിരുന്നു സമാപന പരിപാടി.
ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങൾ ഈ കാലഘട്ടത്തിൽ വളരെ വർധിച്ചു. ലോകാരോഗ്യദിനം അവശ്യമരുന്നു ദിനമായി ആചരിക്കപ്പെട്ടു. പരിഷത്ത് മെയ് 23 ഡോ. ഒലിഹാൻസൻ ചരമദിനമായി ആചരിക്കാൻ തുടങ്ങുന്നത് 86 ലാണ്. ആദ്യത്തെ ഒലിഹാൻസൻ ചരമദിനാചരണത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച 'ഡ്രഗ് ഇൻഫർമേഷൻ പാക്കറ്റ്' ഡോക്ടർമാർക്കിടയിൽ വലിയ ചലനമുണ്ടാക്കി. ആരോഗ്യ രംഗത്തെ സാങ്കേതിക കാര്യങ്ങൾ പരിഷദ് പ്രവർത്തകർ ഡോക്ടർമാരിലെത്തിക്കാൻ ശ്രമിച്ച ആദ്യ സന്ദർഭമായിരുന്നു ഇത്.
'നിരോധിച്ച മരുന്നുകൾ, നിരോധിക്കേണ്ട മരുന്നുകൾ, അവശ്യമരുന്നുകൾ' എന്ന പേരിൽ പ്രസിദ്ധീകരിച്ച പുസ്തകം ഒരേ വർഷത്തിൽ തന്നെ മൂന്നു പതിപ്പുകളിലായി 35000 കോപ്പികൾ പ്രചരിപ്പിക്കാൻ കഴിഞ്ഞു. 1986 ഒക്‌ടോബർ 7 മുതൽ നവംബർ 7 വരെ ദേശീയ ആരോഗ്യ ശിബിരത്തിന്റെ ഭാഗമായി കേരളത്തിലുടനീളം ജനകീയാരോഗ്യം എന്ന വിഷയത്തെ അധികരിച്ച് അഞ്ചു വിഷയങ്ങളിലായി ക്ലാസുകൾ സംഘടിപ്പിച്ചു. പോഷണം രോഗപ്രതിരോധം, ആരോഗ്യ ശീലങ്ങൾ, ഓ.ആർ.ടി, പ്രഥമ ശുശ്രൂഷ- എന്നിവയായിരുന്നു വിഷയങ്ങൾ. ഈ ക്ലാസുകൾക്ക് വളരെയേറെ ജനപ്രീതി നേടാൻ സാധിച്ചു. പുതുതായി ഒട്ടേറെ ഡോക്ടർമാരും മെഡിക്കൽ വിദ്യാർഥികളും സംഘടനകളിലേക്കു വന്നു.
കേരളത്തിൽ വിദ്യാഭ്യാസ രംഗത്ത് സ്വകാര്യവൽക്കരണത്തിനുള്ള ഒട്ടേറെ ശ്രമങ്ങൾ ഈ കാലഘട്ടത്തിലുണ്ടായി. 200 ഓളം സർക്കാർ വിദ്യാലയങ്ങൾ അടച്ചു പൂട്ടുക, സ്വകാര്യ മേഖലയിൽ പോളി ടെക്‌നിക്കുകൾ അനുവദിക്കുക, അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ ഓഫ്താൽമോളജി പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സ് അനുവദിക്കുക, പ്രീഡിഗ്രിബോർഡ് രൂപീകരിക്കുക എന്നിങ്ങനെ തുടരെ തുടരെ പല പരിഷ്‌കരണ ശ്രമങ്ങളും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. വിദ്യാർഥി, അധ്യാപക സംഘടനകളുമായി ബന്ധപ്പെട്ട് ഇതിനെതിരെ ശക്തമായി പ്രതികരിക്കുവാനും വിദ്യാഭ്യാസ സംരക്ഷണ സമിതികൾ കുറേ സ്ഥലങ്ങളിൽ  രൂപീകരിക്കുവാനും  കഴിഞ്ഞു. 'സ്വകാര്യവൽക്കരിക്കപ്പെടുന്ന വിദ്യാഭ്യാസം' എന്നൊരു ലഘുലേഘ ഈ സമയത്ത് പ്രസിദ്ധീകരിച്ചു.
ആദ്യത്തെ അധ്യാപക പുന:പരിശീലന ക്യാമ്പ് നടന്നതും 1986ലാണ്.
വിദ്യാഭ്യാസ രംഗത്തെ നൂതനമായൊരു പ്രവർത്തനമായിരുന്നു ബാലോത്സവജാഥ. 1986 ആഗസ്റ്റ് ഒന്നിന് കാസറഗോഡുനിന്നും തിരുവനന്തപുരത്തുനിന്നും ആരംഭിച്ച് രണ്ടുജാഥകൾ ആഗസ്റ്റ് 15ന് തൃശ്ശൂരിൽ ഒത്തുചേർന്നു. പാവ നാടകങ്ങളിലൂടെയും കൂട്ടപ്പാട്ടുകളിലൂടെയും പാഠഭാഗങ്ങൾ അവതരിപ്പിച്ചുകൊണ്ടു നീങ്ങിയ ബാലോത്സവജാഥകൾ വരാനിരുക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ആദ്യത്തെ സംസ്ഥാന ബാലോത്സവം നടന്നതും ഈ വർഷം തന്നെ. (ഡിസംബർ 20-24)
കേരള സമ്പൂർണ സാക്ഷരതയ്ക്കുള്ള പഞ്ചവത്സരപദ്ധതിയും അതിന്റെ ഭാഗമായി ഒരു വർഷം കൊണ്ട് മലപ്പുറം ജില്ലയിലെ തെരഞ്ഞെടുത്ത ഒരു പഞ്ചായത്തിനെ സമ്പൂർണ സാക്ഷരമാക്കാനുള്ള പൈലറ്റ് പദ്ധതിയും 1986 ലെ എറണാകുളം വാർഷികത്തിൽ അംഗീകരിക്കപ്പെട്ടു. മലപ്പുറം ജില്ലയിൽ ഇതിനു തുടക്കം കുറിച്ചെങ്കിലും ഈ പദ്ധതി മുന്നോട്ടുകൊണ്ടുപോകാനായില്ല.
പരിഷദ് കലാസംഘം 1986 ഏപ്രിൽ 17 മുതൽ 27 വരെ ഗുജറാത്തിലും സെപ്തംബർ 1 മുതൽ 14 വരെ തമിഴ്‌നാട്, പോണ്ടിച്ചേരി സംസ്ഥാനങ്ങളിലും പര്യടനം നടത്തി. ഗുജറാത്ത് വിജ്ഞാൻ സഭ, തമിഴ്‌നാട് സയൻസ്‌ഫോറം, പോണ്ടിച്ചേരി സയൻസ്‌ഫോറം എന്നിവയുടെ ക്ഷണമനുസരിച്ചായിരുന്നു പര്യടനം.
1980 മുതൽ തുടർന്നു വന്ന ശാസ്ത്രകലാ ജാഥ പുതിയ രീതിയിൽ അവതരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഫലമായിരുന്നു 1986ലെ ശാസ്ത്ര സാംസ്‌കാരിക ജാഥ. വളർന്നുകൊണ്ടിരിക്കുന്ന സാംസ്‌കാരിക ജീർണതയുടേയും വർഗീയതയുടേയും പശ്ചാത്തലത്തിൽ ഇവയ്‌ക്കെതിരെയുള്ള ശക്തമായൊരാഹ്വാനമായിരുന്നു ശാസ്ത്ര സാംസ്‌കാരിക ജാഥ-86. കേരള സംസ്‌കാരത്തിന്റെ വളർച്ചയ്ക്ക് അമൂല്യ സംഭാവനകൾ നൽകിയ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കന്മാരുമായും ചരിത്രപ്രധാന കേന്ദ്രങ്ങളുമായും ജാഥയെ ബന്ധപ്പെടുത്താൻ ചെറുശ്ശേരി നഗർ മുതൽ തുഞ്ചൻ പറമ്പുവരെയും ഗുരുവായൂർ മുതൽ വൈക്കം വരെയും മണ്ണടി മുതൽ വയലാർ വരെയുമായിരുന്നു നവംബർ 7 മുതൽ ഡിസംബർ 7 വരെ ജാഥ നടന്നത്.
ശാസ്ത്ര ഗീതങ്ങളുടെ ആദ്യത്തെ പരിഷദ് കാസറ്റ് ഈ വർഷമാണ് തയ്യാറായത്.
മറ്റൊരു പ്രധാന കാമ്പയിനായിരുന്നു 1986 സെപ്തംബർ 1ന് കാസർഗോഡ് മടിക്കൈ നിന്നും ഏറണാകുളത്തു നിന്നും ആരംഭിച്ച് സംപ്തംബർ 7 ന് മലമ്പുഴയിലും പേപ്പാറയിലും സമാപിച്ച വന - ഊർജ - വികസന ജാഥകൾ. പദ്ധതികളുടെ ആവാഹപ്രദേശങ്ങളിൽ വൃക്ഷത്തൈകൾ നട്ടുകൊണ്ടായിരുന്നു പ്രസ്തുത ജാഥകളുടെ സമാപനം. വളരെ തിരക്കിട്ട് സംഘടിപ്പിച്ചതിനാൽ സംഘാടനത്തിൽ പല പിഴവുകളും പറ്റിയെങ്കിലും പരിഷത്തിന്റെ ഊർജ പരിസര നയങ്ങളെക്കുറിച്ച് ശക്തമായ വിമർശനങ്ങൾ ഉയർന്നുവന്ന കാലഘട്ടത്തിൽ ഈ ജാഥ അനിവാര്യമായിരുന്നു.
പരിസര രംഗത്ത് ശ്രദ്ധേയമായ ഒരു പ്രവർത്തനമായിരുന്നു കണ്ണൂരിൽ നടന്ന നദീതട സംരക്ഷണ ജാഥ. ചെങ്ങളായി മുതൽ കൂവേരി വരെ നാടൻ തോണിയിലും മോട്ടോർ ബോട്ടിലുമായി നീങ്ങിയ ജാഥ നദികളുമായി ബന്ധപ്പെട്ട ഒട്ടേറെ പരിസര പ്രശ്‌നങ്ങൾ തീരപ്രദേശത്തെ ജനങ്ങളുമായി ചർച്ച ചെയ്യാൻ അവസരം നൽകി. പിന്നീട് മറ്റു പല ജില്ലകളിലും നദീതട സംരക്ഷണ ജാഥകൾ സംഘടിപ്പിക്കുകയുണ്ടായി.
വനിതാരംഗത്തെ പ്രവർത്തനങ്ങൾ പതുക്കെപതുക്കെ ശക്തിപ്രാപിക്കുന്നുണ്ടായിരുന്നു. ഈ വർഷം 12 മേഖലകളിൽ വനിതകൾക്കു മാത്രമായി പരിഷദ് സ്‌കൂളുകളും ചിലേടത്ത് കുടുംബമേളകളും സംഘടിപ്പിക്കുവാൻ കഴിഞ്ഞു.
കണ്ണൂരിലെ മോത്തി കെമിക്കൽസ്, ആലുവയിലെ ഇന്ത്യൻ റെയർ എർത്ത് (കഞഋ) എന്നീ ഫാക്ടറികളിലെ മലിനീകരണ പ്രശ്‌നങ്ങളെക്കുറിച്ച് സമഗ്രമായ പഠനങ്ങളും ചർച്ചകളും നടത്തി. കുറിപ്പുകളും തയ്യാറാക്കി. തൃശ്ശൂരിൽ ആസ്ബസ്റ്റോസ് ഫാക്ടറി മലിനീകരണത്തിൽ ഇടപെടാനും ഫാക്ടറിക്ക് സമീപമുള്ള 35 കിണറുകൾ മാനേജുമെന്റിനെക്കൊണ്ട് വൃത്തിയാക്കിപ്പിക്കുവാനും സാധിച്ചു. എഞ്ചിനീയറിംഗ് വിദ്യാർഥികളുടെ സഹായത്തോടെ മലമ്പുഴയിലെ മണ്ണൊലിപ്പ് പ്രശ്‌നത്തെക്കുറിച്ച് പഠിക്കാൻ കഴിഞ്ഞു.
പരിസര രംഗത്തെ ഒട്ടനവധി പ്രാദേശിക പ്രശ്‌നങ്ങളിൽ 1986-ൽ ഇടപെട്ടിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിൽ വിദ്യാലയങ്ങളിലെ നിരക്ഷരത അകറ്റുന്നതിനുവേണ്ടിയുള്ള അക്ഷരവേദി പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് ഈ വർഷമാണ്.
ബാലവേദി പ്രവർത്തനങ്ങൾക്ക് ശക്തിയും തെളിമയും പകർന്ന കുട്ടികളും ശാസ്ത്രബോധവും, പ്രകൃതി നിരീക്ഷണം, കുട്ടികളുടെ നാടകം, യുറീക്ക പാട്ടുകൾ എന്നീ പുസ്തകങ്ങൾ ഈ വർഷം പ്രസിദ്ധീകരിച്ചു. 224 ബാലവേദികൾ അഫിലിയേറ്റുചെയ്തു.
പ്രൊഫ. എസ്. ശിവദാസിന്റെ 'വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തക'ത്തിന് കൈരളി ബുക്ട്രസ്റ്റിന്റെ അവാർഡ് ലഭിച്ചു. യുറീക്കയുടേയും ശാസ്ത്രഗതിയുടേയും പ്രചാരണത്തിൽ കുതിച്ചു ചാട്ടം തന്നെ ഈ വർഷം ഉണ്ടായി. യുറീക്ക 50,000 കോപ്പിയും ശാസ്ത്രഗതി 10,000 കോപ്പിയുമായി വർധിച്ചു.
ഗവേഷണ രംഗത്ത് നാം രണ്ടാമതൊരു പദ്ധതി ഏറ്റെടുക്കുന്നത് 1986ലാണ്. ഉമിച്ചാരത്തിൽ നിന്നും സിമന്റുനിർമിക്കാമോ എന്നു പരിശോധിക്കുന്നതിനുള്ള ഈ പദ്ധതി ഇമുമൃെേന്റ ധനസഹായത്തോടു കൂടിയുള്ളതായിരുന്നു. മലപ്പുറം ജില്ലയിലെ അതളൂർ കേന്ദ്രമാക്കി രൂപീകരിച്ച നേഷണൽ അസോസിയേഷൻ ഫോർ ഡവലപ്പ്‌മെന്റൽ എഡുക്കേഷൻ ആന്റ് ട്രെയിനിംഗ് (ചമറല)േ ആസ്ഥാനമാക്കിയായിരുന്നു ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കാനുദ്ദേശിച്ച ആഷ്‌മോഹ് സിമന്റ് പദ്ധതി.
ഇത് പല കാരണം കൊണ്ടും നീണ്ടു നീണ്ടുപോയി. 1992-ൽ മാത്രമാണ് അത് അവസാനിപ്പിക്കാൻ കഴിഞ്ഞത്. വൈദ്യുതി കണക്ഷൻ കിട്ടാനുള്ള കാലതാമസം, കണക്ഷൻ കിട്ടിയിട്ടും വോൾട്ടേജ് ഇല്ലാത്തതിനാൽ ഫ്‌ളോർമിൽ പ്രവർത്തിക്കാൻ പറ്റാതെ വന്നത്, പദ്ധതി കൊണ്ടുനടക്കുന്നതിന് വേണ്ടത്ര പരിശീലനം കിട്ടിയവരില്ലാതെ പോയത് ഇങ്ങനെ പല പ്രയാസങ്ങളും നേരിടേണ്ടി വന്ന പദ്ധതിയാണിത്. അതിന്റെ ഫലമായി നമ്മൾ ഏറ്റെടുക്കേണ്ട ഗവേഷണമായിരുന്നില്ല ഇത് എന്ന് പലപ്പോഴും അഭിപ്രായമുയർന്നിട്ടുണ്ട്.
പരിഷത്തിന്റെ 24-ാം വാർഷികം 1987 ഫെബ്രുവരി 12 മുതൽ 15 വരെ കൊല്ലം ഗവ. ബോയ്‌സ് ഹൈസ്‌കൂളിൽ നടന്നു. സമ്മേളനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഫിബ്രവരി 11-ന് അന്നത്തെ കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് സഹമന്ത്രി കെ.ആർ. നാരായണനാണ് നിർവഹിച്ചത്. സമ്മേളനത്തോടനുനബന്ധിച്ച് നടത്തിയ ''പരമ്പരാഗത വ്യവസായങ്ങളുടെ പുനഃസംഘാടനം ഒരു വിലയിരുത്തൽ'' സെമിനാറിൽ കൈത്തറി, കശുവണ്ടി, ബീഡി, മത്സ്യബന്ധനം, കയർ എന്നീ രംഗങ്ങളിലെ വിദഗ്ധർ പങ്കെടുത്തു. പ്രൊഫ. സി.ജെ. ശിവശങ്കരനെ പ്രസിഡണ്ടായും. കെടി. രാധാകൃഷ്ണനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഈ സമ്മേളത്തിൽ വെച്ച് ജില്ലാകമ്മിറ്റിയിലേക്ക് പുതിയ ആളുകളെ കോ- ഓപ്റ്റു ചെയ്യാൻ ജില്ലാകമ്മിറ്റിക്ക് തന്നെ അധികാരം നൽകിക്കൊണ്ട് ഭരണഘടനയിൽ ഭേദഗതി വരുത്തി.
1987-88 പ്രവർത്തന വർഷമായപ്പോഴേക്കും 32417 അംഗങ്ങളും 1059 യൂണിറ്റുകളുമുള്ള സാമാന്യം വലിയൊരു സംഘടനയായി കഴിഞ്ഞിരുന്നു പരിഷത്ത്. പ്രവർത്തനമേഖലകൾ വർധിച്ചു വന്നു. അഖിലേന്ത്യാതലത്തിൽ ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ വളർച്ച കൂടുതൽ വേഗത്തിലായി. ഇതിന് ആക്കം കൂട്ടുന്നതായിരുന്നു 1987 ലെ ഐതിഹാസികമായ ഭാരത ജനവിജ്ഞാന ജാഥ. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളുടേയും ഒരു മാസം കൊണ്ട് സഞ്ചരിച്ച് നവംബർ 7ന് ഭോപ്പാലിൽ സമാപിച്ച 5 ജാഥകൾ 26 ശാസ്ത്ര സംഘടനകളിലുടെയും ശാസ്ത്ര സാങ്കേതിക വകുപ്പ്, ചഇടഠഇ എന്നിവയുടെയും സംയുക്ത പരിശ്രമത്തിന്റെ ഫലമായിരുന്നു. ശാസ്ത്രകലാജാഥയെ ഭാരതം മുഴുവൻ വ്യാപിപ്പിക്കാനും ദുർബലമായ ശാസ്ത്രപ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്താനും സംഘടനയില്ലാത്തിടത്ത് അതുണ്ടാക്കാനും ആഖ്ഷ സഹായിച്ചു.
ജാഥയ്ക്കുവേണ്ടി ഒരു ദേശീയ പരിശീലന ക്യാമ്പും 5 പ്രാദേശിക പരിശീലന ക്യാമ്പുകളും തുടർന്നു 5 ജാഥകളും സംഘടിപ്പിക്കുന്നതിൽ പരിഷത്തിന്റെ പങ്ക് അതിപ്രധാനമായിരുന്നു. 1987 ഒക്‌ടോബർ 2 ന് മദിരാശി, ഷോലാപ്പൂർ, ശ്രീനഗർ, ഗുവാഹട്ടി, കൽക്കത്ത എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച ജാഥകൾ നവംബർ 7ന് ഭോപാലിൽ സംഗമിക്കുന്നതിന് സാക്ഷ്യംവഹിക്കാൻ കേരളത്തിൽ നിന്നും 750 പ്രവർത്തകരെ വഹിച്ച പ്രത്യേക ശാസ്ത്രതീവണ്ടി തന്നെ ഭോപാലിലെത്തിയത് ആവേശകരമായ ഒരനുഭവമായിരുന്നു. തൊട്ടടുത്ത കൊല്ലം എ.ഐ.പി.എസ്.എൻ രൂപീകരിക്കുന്നതിനുള്ള പശ്ചാത്തലമൊരുക്കിയതിൽ ഭാരത ജനവിജ്ഞാന ജാഥയ്ക്കുള്ള പങ്ക് നിർണായകമായിരുന്നു. അത്യന്തം സാഹസികമായിരുന്ന ഈ മഹാസംരംഭം ഇന്ത്യയിലെ ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ വളർച്ചയിൽ ഒരു നാഴികക്കല്ലായിരുന്നു.
1987-ലെ സംസ്ഥാന പ്രവർത്തക ക്യാമ്പ് പാലക്കാട് ജില്ലയിലെ ചിറ്റൂരിൽ നടന്നു. പരിഷത്തിന്റെ പഞ്ചവത്സര പരിപ്രേക്ഷ്യം ക്യാമ്പിൽ ചർച്ചചെയ്യപ്പെട്ടു. ജനസംഖ്യാ നിയന്ത്രണത്തിന്റെ അർഥശാസ്ത്രത്തെപ്പറ്റിയുള്ള ക്ലാസ് ശ്രദ്ധേയമായി.
ആരോഗ്യ രംഗത്ത് ഒരു പതിറ്റാണ്ടുകാലമായി നടത്തിയ പ്രവർത്തനങ്ങളുടെ സ്വാഭാവിക പരിണാമമായിരുന്നു 87 ലെ ആരോഗ്യ സർവെ. കേരളത്തിന് ഒരാരോഗ്യ നയം രൂപീകരിക്കുന്നതിനാവശ്യമായ അടിസ്ഥാന വിവരങ്ങൾ ലഭ്യമല്ലായിരുന്നു. സാമൂഹ്യ സാമ്പത്തിക ഘടകങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട് കേരളീയരുടെ ആരോഗ്യശീലങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും സംബന്ധിച്ച വിവരങ്ങൾ ജനകീയമായി ശേഖരിച്ചു എന്നതാണ് ഈ സർവെക്കുള്ള പ്രത്യേകത. സാമ്പിളുകളുടെ വലിപ്പം കൊണ്ടും ശേഖരിച്ച വിവരങ്ങളുടെ കൃത്യത കൊണ്ടും സർവെ പൂർത്തിയാക്കുന്നതിലുള്ള വേഗത കൊണ്ടുമൊക്കെ ആരോഗ്യസർവെ 87 താരതമ്യമില്ലാത്ത ഒന്നായിരുന്നു. ജൂലൈ 1 മുതൽ 10 വരെ ഗാർഹിക സർവെയും 11 മുതൽ 20 വരെ സ്ഥാപന സർവെയുമാണ് നടന്നത്. സാമ്പത്തികവും സാങ്കേതികവുമായ ചില കാരണങ്ങളാൽ വിവരങ്ങൾ പ്രോസസ് ചെയ്യുന്നതിനും നിഗമനങ്ങളിലെത്തിച്ചേരുന്നതിനും മൂന്നുവർഷത്തിലധികം കാത്തിരിക്കേണ്ടി വന്നു.
ദേശീയ ആരോഗ്യ നയത്തിന്റെ ജനവിരുദ്ധ സ്വഭാവം തുറന്നുകാണിച്ചുകൊണ്ടും ജനകീയാരോഗ്യ നയത്തിനുവേണ്ടിയും മേഖലാ തലത്തിൽ സംഘടിപ്പിച്ച കാൽനട ജാഥകളും വയറിളക്കം തടയുന്നതിന് ഏറെ ഉതകുന്ന ഒ.ആർ.ടിയിൽ വ്യാപകമായ പരിശീലനവുമാണ് ഈ വർഷത്തെ പ്രധാന ആരോഗ്യ ക്യാമ്പയിനുകൾ.
1986ൽ ആരംഭിച്ച ബാലോത്സവ ജാഥ കുറേക്കൂടി ചിട്ടയായി നടത്താൻ ഈ വർഷം സാധിച്ചു. ജാഥയുടെ അനുബന്ധപരിപാടിയായി ഓരോ കേന്ദ്രങ്ങളിലും ശാസ്ത്ര പരീക്ഷണങ്ങളടങ്ങിയ പഠനം പാൽപായസം പരിപാടി, രണ്ടാം ബാലോത്സവ ജാഥയുടെ പ്രത്യേകതയായിരുന്നു.
1987 ഡിസംബർ 19 മുതൽ 24 വരെ തൃശ്ശൂരിൽ നടന്ന അഖിലേന്ത്യാ ബാലോത്സവം നമ്മുടെ ബാലോത്സവ സങ്കേതങ്ങൾ അഖിലേന്ത്യാതലത്തിൽ വ്യാപിപ്പിച്ചു. കേരളത്തിനു പുറത്തുനിന്നുള്ള 361 കുട്ടികളടക്കം 1071 കുട്ടികൾ പങ്കെടുത്ത തൃശ്ശൂർ ബാലോത്സവം കേരളത്തിൽ അതുവരെ നടന്ന ഏറ്റവും വലിയ മേളയത്രെ.
അധ്യാപക പുനഃപരിശീലനം, ശാസ്ത്ര സഹവാസ ക്യാമ്പ്, ബാലവേദി പ്രവർത്തനങ്ങൾ എന്നിവയെല്ലാം കൂടി നാം നടപ്പാക്കിക്കൊണ്ടിരുന്ന പഠനം രസകരമാക്കൽ പരിപാടി തന്നെയാണ് കുറേക്കൂടി വിശദമായ രീതിയിൽ ബാലോത്സവത്തിൽ ആവിഷ്‌കരിച്ചിരുന്നത്. പലതരം പ്രവർത്തനങ്ങളിൽക്കൂടി കുട്ടികൾക്ക് പഠനത്തോടാഭിമുഖ്യം വളർത്താൻ അഖിലേന്ത്യാ ബാലോത്സവത്തിലെ പരിപാടികൾ സഹായകമായി. പാട്ടും കളികളും അഭിനയവും സൃഷ്ടിക്കുന്ന ഉത്സാഹാന്തരീക്ഷത്തിൽ കണ്ടെത്തലിന്റേയും അറിയലിന്റേയും ആനന്ദം കുട്ടികൾക്കിവിടെ ലഭിച്ചു.
ചട്ടപ്പടിയുള്ള ക്ലാസുകളോ പ്രസംഗങ്ങളോ ബാലോത്സവത്തിൽ ഉണ്ടായിരുന്നില്ല. കളികൾ, പാട്ടുകൾ, ശാസ്ത്ര പരീക്ഷണങ്ങൾ എന്നീ വിവിധ പ്രവർത്തനങ്ങളിൽക്കൂടി നേരത്തെ സൂചിപ്പിച്ച ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനുള്ള പ്രവർത്തനങ്ങളാണിവിടെ നടന്നത്. പാട്ട്, കളി, അഭിനയം, ശാസ്ത്ര പരീക്ഷണങ്ങൾ, കൗതുക വസ്തുക്കളുടെ നിർമാണം, ഇലക്‌ട്രോണിക്‌സ്, ഒറിഗാമി, ആരോഗ്യം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള മൂലകളിലാണ് ബാലോത്സവ ക്യാമ്പിലെ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചത്. പാട്ടുമൂല, കളിമൂല, എന്നിങ്ങനെ ഓരോ വിഷയത്തിനും ഓരോ മൂല നിശ്ചയിച്ചിരുന്നു. ഓരോ മൂലയിലും നടത്തേണ്ട പ്രവർത്തനങ്ങൾ തെരഞ്ഞെടുക്കുകയും അവയിൽ കുട്ടികൾക്ക് മാർഗനിർദേശം നൽകുകയും ചെയ്യാനുള്ള വിദഗ്ധർക്കുവേണ്ടി 1987ൽ നവംബർ 14,15 ഡിസംബർ 12,13 തിയ്യതികളിലായി രണ്ടുവട്ടം പരിശീലന ക്യാമ്പ് നടത്തിയിരുന്നു. പരിഷദ് പ്രവർത്തകർക്കു  പറമെ ശ്രീ. അരവിന്ദ്ഗുപ്ത, ശ്രീ. അബ്ദുൾഭായ്, ശ്രീ. രാമാനുജം തുടങ്ങിയ വിദഗ്ധന്മാർ ഈ പരിശീലന ക്യാമ്പുകളിൽ പങ്കെടുക്കുകയുണ്ടായി.
വിവിധ ഭാഷകളിലുള്ള പാട്ടുകൾ പാട്ടുമൂലയിൽ കുട്ടികൾ പഠിച്ചിരുന്നു. ശ്രീ. സുബ്ബറാവുവിന്റെ 12 ഭാഷയിലുള്ള ദേശീയോദ്ഗ്രഥന ഗാനം എല്ലാവർക്കും ഹരമായി മാറി. ബാലോത്സവത്തിന് ഉത്സവഛായ നൽകുന്നതിൽ കളിമൂലയും പാട്ടുമൂലയും അഭിനയമൂലയുമൊക്കെ നല്ല പങ്കു വഹിച്ചു. പേപ്പർ പൾപ്പുകൊണ്ട് പാവകളെ നിർമിക്കാൻ മാത്രമല്ല അവയെ ഉപയോഗിച്ച് നാടകം കളിക്കുന്നതെങ്ങനെയെന്നുകൂടി പാവമൂല കുട്ടികളെ പഠിപ്പിച്ചു. ബാലോത്സവത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മൂലകളായിരുന്നു. ചിത്രമൂലയും കൗതുകമൂലയും. കുട്ടികൾ വരച്ച നൂറുകണക്കിന് ചിത്രങ്ങൾ അവസാനം ഒരു പ്രദർശനമായി സജ്ജീകരിക്കപ്പെട്ടു. ബാലോത്സവത്തിന്റെ പതാകയുയർത്തിയ 5 വയസ്സുകാരൻ നിധിന്റെ ചിത്രങ്ങൾ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. കുട്ടികളുടെ അഭിപ്രായമാരാഞ്ഞതിൽ ഏറ്റവും അംഗീകാരം ലഭിച്ചത് അടിപിടി മൂലയ്ക്കും ഗണിത മൂലയ്ക്കുമായിരുന്നു. ശ്രീ. സുധാകരന്റെ സാന്നിധ്യവും അദ്ദേഹം തയ്യാറാക്കിയ മോഡലുകളും ഗണിത മൂലയുടെ മാറ്റ് വർധിപ്പിച്ചു. ബാലോത്സവം നടന്ന കേരള വർമ കോളേജിന്റെ പരിസരം പ്രകൃതി നിരീക്ഷണത്തിന് എന്തുകൊണ്ടും അനുയോജ്യമായിരുന്നു. ആരോഗ്യമൂലയും ഇലക്‌ട്രോണിക്‌സ് മൂലയും സ്വയം പ്രവർത്തനത്തിനുവേണ്ട അവസരം വേണ്ടത്രയുണ്ടാക്കിയില്ലെങ്കിലും കൗതുകമുളവാക്കുന്നവയായിരുന്നു.
ക്യാമ്പ് ആരംഭിക്കുന്നതിന് മുമ്പ് രാവിലെയും മൂലകളവസാനിച്ച് വൈകുന്നേരവും ദിവസേന നടത്തിയ ഒത്തുചേരൽ ഏവരെയും ഹരം പിടിപ്പിക്കുന്നവയായിരുന്നു. വൈകുന്നേരം കുട്ടികളുടെ പരിപാടി അവസാനിപ്പിച്ചതിന് ശേഷം മൂലമൂപ്പന്മാർക്കും ക്യാമ്പിലെ മറ്റു അംഗങ്ങൾക്കും വേണ്ടി പ്രത്യേകം പരിപാടികൾ ഏർപ്പെടുത്തിയിരുന്നു. കുട്ടികളെ പോലെത്തന്നെ രാജ്യത്തിന്റെ പല ഭാഗത്തുനിന്നും വന്നവർക്ക് പരസ്പരം ഇടപെടാനുള്ള അവസരം ഈ ഇടവേളപരിപാടികൾ സജ്ജമാക്കി.
1982-ൽ വനിതാ സബ്ക്കമ്മിറ്റി നിലവിൽ വന്നതോടെ ശക്തമായി തുടങ്ങിയ വനിതാ രംഗത്തെ പ്രവർത്തനങ്ങൾക്ക് ആക്കം വർധിപ്പിക്കുന്നതിന് വേണ്ടി വിശദമായ പരിപാടികൾ ആസൂത്രണം ചെയ്യപ്പെട്ടു. 1987 ജൂലൈ 24, 25, 26 തിയ്യതികളിൽ വലപ്പാട്ട് നടന്ന വനിതാ ശിബിരം പങ്കാളിത്തം കൊണ്ടും ഗൗരവം കൊണ്ടും വളരെ ശ്രദ്ധേയമായി. തുടർച്ചയായി ഒരു പഠന പരിപാടിക്ക് ക്യാമ്പ് രൂപം കൊടുത്തു. ആ പരിപാടി ചിട്ടയായി നടത്താൻ സാധിച്ചിട്ടുണ്ട്.
പ്രക്ഷോഭ പ്രവർത്തനങ്ങളിലൂടെയും പഠനത്തിലൂടെയും പരിഷത്ത് കൂടുതൽ ഉയർന്ന തലത്തിലേക്ക് വളരുകയായിരുന്നു. ബദൽ വികസന മാതൃകകൾ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത കൂടുതൽ ബോധ്യപ്പെട്ടു. ഐ.ആർ.ടി.സി എന്ന പേരിൽ നമ്മുടേതായ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിലേക്കാണ് ഇത് നയിച്ചത്. ഇന്ന് പരിഷത്തിന്റെ മുഴുവൻ ഗവേഷണ പ്രവർത്തനങ്ങളുടെയും ആസ്ഥാനം ഐ.ആർ.ടി.സി. ആണ്.
പാലക്കാട് ജില്ലയിലെ മുണ്ടൂരിൽ നാലര ഏക്കർ സ്ഥലത്താണ് ഐ.ആർ.ടി.സി (ഗ്രാമീണ സാങ്കേതിക വിദ്യാകേന്ദ്രം) സ്ഥാപിച്ചിട്ടുള്ളത്. 1987 നവംബർ 22 ന് ഇതിന്റെ പ്രവർത്തനം ആരംഭിച്ചു. മദിരാശി സർവ്വകലാശാല വൈസ് ചാൻസ്‌ലർ പ്രൊഫ. കെ.സുന്ദരേശനാണ് ഉദ്ഘാടനം നടത്തിയത് പ്രൊഫ. കെ.വിശ്വനാഥനായിരുന്നു ആദ്യത്തെ ഡയരക്ടർ. തുടർന്ന് ഡോ. എം.പി. പരമേശ്വരൻ ഡയറക്ടറായി.
1987-ൽ തന്നെ എറണാകുളം കേന്ദ്രമാക്കി പരിസര കേന്ദ്രം ആരംഭിച്ചു. പരിസര പ്രശ്‌നങ്ങളെ ശാസ്ത്രീയമായി അപഗ്രഥിച്ച് അനുയോജ്യമായ പ്രവർത്തന പരിപാടികൾ ആവിഷ്‌കരിക്കാൻ ഈ രംഗത്തെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക, ജില്ലകളിലെ പ്രശ്‌നപരിഹാരത്തിന് സഹായം നൽകുക മുതലായവയാണ് ഈ കേന്ദ്രത്തിന്റെ ലക്ഷ്യം. കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിനായി ആസ്ഥാനം തൃശ്ശൂരിലേക്ക് മാറ്റി.
1980-ൽ തുടങ്ങിയ സയൻസ് സെന്റർ, 1986-ൽ സ്ഥാപിച്ച ചഅഉഋഠ, 1987-ൽ സ്ഥാപിച്ച പരിസര കേന്ദ്രം ഇവയെല്ലാം തന്നെ ഐ.ആർ.ടി.സിയുടെ ഭാഗമായി പരിഗണിക്കാൻ പിന്നീട് തീരുമാനിച്ചു.
പരിസര കേന്ദ്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സെമിനാർ ഏറെ ശ്രദ്ധേയമായിരുന്നു. വ്യവസായ മലിനീകരണം, കാർഷികരംഗത്തെ പരിസരപ്രശ്‌നങ്ങൾ, നാമാവശേഷമായിക്കൊണ്ടിരിക്കുന്ന മത്സ്യസമ്പത്ത്, നഗരമാലിന്യങ്ങൾ സൃഷ്ടിക്കുന്ന പരിസര പ്രശ്‌നങ്ങൾ എന്നിവയായിരുന്നു ഈ സെമിനാറിലെ വിഷയങ്ങൾ. കായൽ സംരക്ഷണ സെമിനാർ, ചാലിയാർ സംരക്ഷണ ജാഥ എന്നിവ 1987-ലെ പ്രധാന പരിസര പ്രശ്‌നങ്ങളാണ്. കോളേജ് വിദ്യാർഥികൾക്കായി സെന്റർ ഫോർ എൻവയർമെന്റ് എഡ്യുക്കേഷനുമായി സഹകരിച്ച് എക്കോ ഡവലപ്മന്റ് ക്യാമ്പുകൾ നടത്താൻ തുടങ്ങുന്നതും ഇക്കാലത്താണ്.
ഊർജ്ജ രംഗത്തെ നമ്മുടെ ഇടപെടലിന് ശക്തി പകരാൻ തൂത്തുക്കുടി താപനിലയ സന്ദർശനവും പഠനവും സഹായകമായി.
1987 മെയ് 1 മുതൽ 7 വരെ കാലയളവിൽ വരൾച്ച, പവർക്കട്ട് എന്നിവയെ കേന്ദ്രീകരിച്ച് യൂണിറ്റ് തല കാൽനട ജാഥകൾ നടത്തുകയും വരൾച്ചയുടേയും ഊർജ്ജ ക്ഷാമത്തിന്റേയും യഥാർഥ വസ്തുതകൾ ജനങ്ങളിലേക്കെത്തിക്കാൻ ശ്രമിക്കുകയും ചെയ്തു.
1987-ൽ ശാസ്ത്ര സാംസ്‌കാരിക ജാഥ മൂന്നെണ്ണമാണ് സംഘടിപ്പിച്ചത്. കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിന്നാരംഭിച്ച് കോഴിക്കോട് ജില്ലയിലെ വേങ്ങേരിയിൽ സമാപിച്ച ഉത്തരമേഖലാ ജാഥ, ഇടുക്കിയിലെ തൊടുപുഴയിൽ നിന്നു തുടങ്ങി എറണാകുളത്ത് സമാപിച്ച മധ്യ മേഖലാ ജാഥ, കൊല്ലത്തെ മയ്യനാട് നിന്നാരംഭിച്ച് പത്തനംതിട്ടയിലെ കോന്നിയിൽ അവസാനിച്ച ദക്ഷിണമേഖലാ ജാഥ, ഇവ മൂന്നുംകൂടി മുന്നൂറ്റി മൂന്ന് കേന്ദ്രങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചു.
ജൈവയുദ്ധത്തിന് വഴിതെളിയിക്കുന്ന ഇൻഡോ- അമേരിക്കൻ വാക്‌സിൻ കരാറിനെതിരെ ശക്തിയായി പ്രതികരിക്കാൻ നമുക്ക് കഴിഞ്ഞു. പ്രാദേശിക പ്രശ്‌നങ്ങളിൽ യൂണിറ്റുകളും മേഖലകളും സജീവമായി ഇടപെടാൻ തുടങ്ങിയ വർഷമാണിത്. പല സ്ഥലങ്ങളിലും ആശുപത്രി സംരക്ഷണ സമിതികൾ രൂപംകൊണ്ടു.
1987 മെയ് 15 മുതൽ 20 വരെ സംസ്ഥാനത്തുടനീളം നടന്ന ശാസ്ത്ര സഹവാസ കേമ്പുകൾ ബാലവേദി രംഗത്ത് പുത്തനുണർവ്വുണ്ടാക്കി. 1028 ബാലവേദികൾ അഫിലിയേറ്റു ചെയ്തു.
നവോദയ വിദ്യാലയങ്ങൾക്കെതിരെ സമരങ്ങൾ രൂക്ഷമായതും ഈ വർഷത്തിലാണ്.
സ്ഥല ജല മേനേജ്‌മെന്റ്, ഗാലസ (Group Approch for Locally Adaptable and Sustainable Agriculture) എന്നീ പ്രൊജക്റ്റുകൾ ഈ വർഷം ആരംഭിച്ചു.
വൃക്ഷമിത്ര അവാർഡ് ലഭിച്ചതും ഈ വർഷമാണ്. ഇതുവരെയായി 1 ലക്ഷത്തോളം കോപ്പികൾ ചെലവഴിച്ചിട്ടുള്ള 'എന്തുകൊണ്ട് എന്തുകൊണ്ട് എന്തുകൊണ്ട്', എന്ന കുട്ടികളുടെ ജിഞ്ജാസാ കോശം ഈ വർഷമാണ് പ്രസിദ്ധീകരിച്ചത്.
ഈ വർഷത്തെ ചെറുകാട് അവാർഡ് കെ.കെ. കൃഷ്ണകുമാറിന്റെ ശാസ്ത്രം ജിവിതം എന്ന പുസ്തകത്തിന് ലഭിച്ചു.
അംഗസംഖ്യയുടെ ആറ് ശതമാനം വനിതകളായി മാറിയെങ്കിലും 85-ൽ 95 വനിതാവേദികളുണ്ടായിരുന്ന സ്ഥാനത്ത് 1982-ൽ 50-ൽ താഴെ വനിതാ വേദികളായി കുറഞ്ഞു.
അഖിലേന്ത്യാതലത്തിൽ ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനം രൂപീകരിക്കാനുള്ള ശ്രമം മുമ്പേ തുടങ്ങിയതാണെങ്കിലും അത് സഫലമായത് 1988-ൽ ആണ്. ആ വർഷം ഫെബ്രുവരി 11 മുതൽ 14 വരെ കണ്ണൂരിൽ വെച്ചുനടന്ന പരിഷത്തിന്റെ രജതജൂബിലി സമ്മേളനത്തിന്റെ ഭാഗമായി ഒന്നാം ജനകീയ ശാസ്ത്ര കോൺഗ്രസ്സും നടക്കുകയുണ്ടായി. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 15 സംഘടനകളെ പ്രതിനിധീകരിച്ച് 110 പേർ പങ്കെടുത്ത സമ്മേളനത്തിൽ വെച്ച് അഖിലേന്ത്യാ ജനകീയ ശാസ്ത്ര ശൃംഖലയ്ക്ക് (All India peoples Science Network - AIPSN) രൂപം നൽകി. പ്രൊഫ. ബി.എം. ഉദ്ഗാവുങ്കർ ചെയർമാനും ഡോ: എം.പി. പരമേശ്വരൻ കൺവീനറുമായി തെരഞ്ഞെടുക്കപ്പെട്ടു. ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ ആശയപരമായ സംവാദങ്ങൾക്കുള്ള മാധ്യമമായും പ്രവർത്തനങ്ങളുടെ സംയോജകനായും Science for Social Revolution എന്ന പ്രസിദ്ധീകരണം ആരംഭിച്ചു. എന്നാൽ ഏതാനും ലക്കങ്ങളേ അത് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞുള്ളൂ.
വിപുലമായ അനുബന്ധ പരിപാടികൾ കൊണ്ടും തികഞ്ഞ ജനപങ്കാളിത്തം കൊണ്ടും രജതജൂബിലി സമ്മേളനം ശ്രദ്ധേയമായി. സമ്മേളനത്തിൽ വെച്ച് കെ.കെ. കൃഷ്ണകുമാർ പ്രസിഡണ്ടായും ടി. ഗാഗാധരൻ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ടുകൊണ്ട് ''കേരളത്തിന്റെ 8-ാംപദ്ധതി-ചർച്ചകൾക്കൊരാമുഖം'' എന്ന പുസ്തകം 1987-ൽ പ്രസിദ്ധീകരിച്ചു. 8-ാം പദ്ധതിയെ മറ്റു പദ്ധതികളിൽ നിന്ന് വ്യത്യസ്തമാക്കുന്നതിന് -ചുരുങ്ങിയത്  കേരളത്തിലെങ്കിലും - പദ്ധതിയെക്കുറിച്ച് ജനങ്ങൾക്കിടയിലുള്ള വ്യാപകമായ ചർച്ചയും അതിന്റെ ഫലമായി ആസൂത്രണത്തിലും നിർവഹണത്തിലും സാധ്യമായേക്കാവുന്ന ഒരു ജനകീയ പങ്കാളിത്തവും ആയിരിക്കണമെന്ന പരിഷത്തിന്റെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നു ഈ പുസ്തകം. എട്ടാം പദ്ധതിയെക്കുറിച്ച് ചർച്ച നടന്ന എല്ലാ വേദികളിലും ഈ പുസ്തകം പരാമർശിക്കപ്പെടുകയുണ്ടായി.
യൂണിറ്റുതല പ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കാത്തവിധത്തിൽ സംസ്ഥാനതല കാമ്പയിൻ പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കുന്നതിന് 25-ാം വാർഷിക സമ്മേളനം തീരുമാനിക്കുകയുണ്ടായി. സംസ്ഥാന തലത്തിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് താഴേക്കു നൽകുന്നതിനു പകരം യൂണിറ്റ് തലത്തിൽ ആസൂത്രണം ചെയ്യുന്ന പരിപാടികൾക്ക് മുൻതൂക്കം നൽകുന്ന തരത്തിൽ ശൈലീമാറ്റം വരണമെന്നാണ് തീരുമാനിച്ചത്. യൂണിറ്റുകളിൽ പ്രതീക്ഷിച്ചത്ര ചലനം ശൈലീമാറ്റത്തിലൂടെ ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നതാണ് ഈ വർഷത്തിനുശേഷം വിലയിരുത്തിയത്.
ഈ വർഷത്തെ സംസ്ഥാന പ്രവർത്തക ക്യാമ്പ് 1987 സെപ്തംബർ 2,3,4 തിയ്യതികളിൽ കാസറഗോഡ് ജില്ലയിലെ തൃക്കരിപ്പൂരിൽ നടന്നു. 12 കേന്ദ്രങ്ങളിലെ ശാസ്ത്ര സായാഹ്നങ്ങൾ, മത്സരങ്ങൾ, ബാലോത്സവം, കലാപരിപാടികൾ ഇങ്ങനെ കാസറഗോഡ് ജില്ലയെ ആകെ ഉണർത്തിയ പരിപാടികൾ ക്യാമ്പിനോടനുബന്ധിച്ച് നടക്കുകയുണ്ടായി.
1987 ആഗസ്റ്റ് 6,7 തിയ്യതികളിൽ തിരുവനന്തപുരത്ത് സെന്റർ ഫോർ ഡവലപ്പ്‌മെന്റ് സ്റ്റഡീസിൽ വെച്ച് വികേന്ദ്രീകൃതാസൂത്രണത്തെക്കുറിച്ച് സംസ്ഥാനതല ശില്പശാല നടത്തി. ജില്ലകളിൽ നിന്നും 2 പ്രതിനിധികൾ വീതം ഇതിൽ പങ്കെടുത്തു.
പരിസര പ്രശ്‌നങ്ങളെക്കുറിച്ച് മനസ്സിലാക്കുവാനും ജലം, വായു ഇവയുടെ മലിനീകരണം കണ്ടെത്താനും അവ അളക്കാനും ഉള്ള പരിശീലനവും മണ്ണു സംരക്ഷണത്തിന്റെ പ്രായോഗിക പഠനവും ലക്ഷ്യമാക്കിക്കൊണ്ട് 1987 നവംബർ 25,26,27 തിയ്യതികളിൽ പീച്ചിയിൽ വെച്ചു നടത്തിയ ക്യാമ്പ് പങ്കാളിത്തംകൊണ്ടും ഫലപ്രാപ്തികൊണ്ടും ശ്രദ്ധേയമായിരുന്നു. കോളേജ് തലത്തിൽ പ്രവർത്തിക്കുന്ന സയൻസ് ഫോറങ്ങളുടെ ഒരു പരിപാടിയായിട്ടാണ് ഇത് ആസൂത്രണം ചെയ്തിരുന്നത്.
കേന്ദ്ര പരിസ്ഥിതി വനം വകുപ്പിന്റെ സഹായത്തോടെയുള്ള ജനകീയ മണ്ണു സംരക്ഷണ പദ്ധതിക്ക് ഈ വർഷം അംഗീകാരം കിട്ടി. തൃശ്ശൂർ ജില്ലയിലെ പീച്ചി, ഏറണാകുളം ജില്ലയിലെ വീട്ടൂർ, ഇടുക്കി ജില്ലയിലെ പൂമാല എന്നീ പ്രദേശങ്ങളിലാണ് ഈ പദ്ധതി നടപ്പാക്കിയത്. തീറ്റപ്പുല്ല്, രാമച്ചം, കൈതച്ചക്ക, പയർ, ലൂസിന തുടങ്ങിയ കാർഷിക വിളകൾ സമന്വയിപ്പിച്ചുകൊണ്ടുള്ള വിവിധ ആഗ്രോ ഫോറസ്ട്രി മുറകൾ തെരെഞ്ഞെടുത്ത് കൃഷിയിടങ്ങളിൽ പ്രയോഗിച്ചു കാണിക്കുക, പ്രാദേശിക കാർഷിക കാലാവസ്ഥാ ഘടകങ്ങൾ കണക്കിലെടുത്ത് ഏറ്റവും ഫലപ്രദവും സ്വീകാര്യവുമായ രീതിയിൽ തിരിച്ചറിഞ്ഞ് പ്രചരിപ്പിക്കുക, അറിവും അനുഭവവും കോർത്തിണക്കി പ്രായോഗിക പരിസര സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. 1991 മെയ് മാസത്തോടെ ഈ പദ്ധതി പൂർത്തിയാക്കി. വളരെ തൃപ്തികരമായിത്തന്നെ ഈ പദ്ധതി നടപ്പിലാക്കുവാൻ നമുക്കു കഴിഞ്ഞു.
വിദ്യാഭ്യാസ രംഗത്തെ അശാസ്ത്രീയതകൾ എന്ന പേരിൽ ഒരു ലഘുലേഖ 1988-ൽ പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസ രംഗത്ത് നേടാൻ കഴിഞ്ഞ പുരോഗതി അംഗീകരിക്കുമ്പോൾ തന്നെ മൗലിക ലക്ഷ്യം നേടുന്നതിൽ ഉണ്ടായിട്ടുള്ള വീഴ്ചയും അക്കാര്യത്തിൽ ഗവൺമെന്റ് കാണിക്കുന്ന അനാസ്ഥയും തുറന്നു കാണിക്കുന്നതായിരുന്നു പ്രസ്തുത ലഘുലേഖ. വിദ്യാഭ്യാസത്തിന് ഉണ്ടാവേണ്ട സാമൂഹ്യലക്ഷ്യം വിസ്മരിക്കുകയും വ്യക്തിഗത വളർച്ചയ്ക്ക് ഊന്നൽ നൽകുകയും ചെയ്യുന്നതിന്റെ അപകടം പ്രസ്തുത രേഖയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
പുതിയ വിദ്യാഭ്യാസ നയത്തിന്റെ നിഷേധാത്മകവശം വെളിവാക്കുന്നതിനും പൊതു വിദ്യാഭ്യാസ രംഗത്തെ അവഗണിച്ചുകൊണ്ട് നവോദയാ വിദ്യാലയങ്ങൾക്കായി കോടിക്കണക്കിന് രൂപ  നീക്കിവെക്കുന്ന  കേന്ദ്ര  സർക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ പ്രതിഷേധിക്കുന്നതിനും വേണ്ടി 1988 മെയ് 1 മുതൽ 5 വരെ കാൽനട ജാഥകളും ജില്ലാ ആസ്ഥാനങ്ങളിൽ സായാഹ്ന ധർണയും നടത്തി. 1988ലെ ബാലോത്സവജാഥ വിപുലമായ ഒരു വിദ്യാഭ്യാസ പരിപാടിയാക്കി മാറ്റാൻ നമുക്കു കഴിഞ്ഞു. ഏഴു ജാഥകളാണ് ഉണ്ടായിരുന്നത്. 1122 സ്‌കൂളുകളിൽ പഠനം രസകരമാക്കൽ പരിപാടി അവതരിപ്പിച്ചു. 13 ജില്ലകളിൽ വിദ്യാഭ്യാസ സെമിനാർ നടന്നു. ഒക്‌ടോബർ 1 മുതൽ 21 വരെ നടന്ന ബാലോത്സവ ജാഥകൾ 525 കേന്ദ്രങ്ങളിൽ പരിപാടി നടത്തി. 94 ജാഥാംഗങ്ങളിൽ 42 പേർ സ്‌കൂൾ അധ്യാപകരായിരുന്നു.
ഹൈസ്‌കൂൾ ഭൗതികശാസ്ത്രം അധ്യാപന സഹായി 1988-ൽ പ്രസിദ്ധീകരിച്ചു. തൊട്ടുമുമ്പുള്ള രണ്ടു മൂന്നു വർഷങ്ങളിൽ വിവിധ തലങ്ങളിൽ നടന്ന കൂടിച്ചേരലുകളുടേയും വർക്‌ഷോപ്പുകളുടേയും ഫലമാണ് ഈ അധ്യാപന സഹായി. കോഴിക്കോട്ടും കണ്ണൂരിലും വെച്ച് അധ്യാപക പരിശീലനം നടത്തി. നാനൂറോളം ബാലോത്സവങ്ങൾ നടന്നു. അതിഥി-ആതിഥേയ രീതിയിലാണ് ബാലോത്സവങ്ങൾ നടത്തിയത്. പരമാവധി  വിദ്യാർഥികളിലേക്കും  അധ്യാപകരിലേക്കും രക്ഷിതാക്കളിലേക്കും പുതിയ പഠനരീതി എത്തിക്കാൻ ബാലോത്സവങ്ങളിലൂടെ നമുക്ക് കഴിഞ്ഞു. ഈ പ്രവർത്തനങ്ങളുടെ ഫലമായി സംസ്ഥാനത്ത് 1136 ബാലവേദികൾ രജിസ്റ്റർ ചെയ്തു. അക്കൊല്ലം നവംബർ 14 മുതൽ 19 വരെ പോണ്ടിച്ചേരിയിൽ നടത്തിയ അഖിലേന്ത്യാ ബാലോത്സവത്തിന്റെ പ്രചോദനവും മാതൃകയും നമ്മുടെ ബാലോത്സവം തന്നെയായിരുന്നു.
ആരോഗ്യ രംഗത്ത് ഏറെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ 1988-ൽ നാം നടത്തിയിട്ടുണ്ട്. ഛർദ്ദ്യതിസാരം മൂലം ധാരാളം പേർ മരിച്ച പാലക്കാട് ജില്ലയിലെ ചിറ്റൂരിൽ ചെന്ന് മരണ കാരണത്തെക്കുറിച്ച് വിശദമായി പഠിക്കുന്നതിനുവേണ്ടി മർത്യതാ സർവെ (mortality survey) നടത്തി. ആരോഗ്യ സേവന രംഗത്ത് ഏറ്റവും മുന്നണിയിൽ നിൽക്കുന്ന കേരളത്തിൽ പോലും ഛർദ്ദ്യതിസാരം പടർന്നു പിടിക്കുന്നത് തടയാൻ വേണ്ടത്ര സംവിധാനങ്ങളില്ലായിരുന്നുവെന്നും അഭ്യസ്തവിദ്യരായ ആളുകൾക്കു പോലും ഛർദ്ദ്യതിസാര പ്രതിരോധ മാർഗങ്ങളെക്കുറിച്ച് വേണ്ടത്ര അറിവില്ലായിരുന്നുവെന്നും സർവെ വെളിപ്പെടുത്തുന്നു. 1988 മാർച്ച് മാസത്തിൽ സംസ്ഥാനത്തുടനീളം ഛഞട ക്ലാസുകൾ നടത്തി. ഛഞട പാക്കറ്റുകൾ വിതരണം ചെയ്തു. കിണറുകളിൽ ക്ലോറിനേഷൻ നടത്തി. 'വയറിളക്കമരണം ലജ്ജാകരം' എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഏപ്രിൽ 7ന്റെ ലോകാരോഗ്യ ദിനത്തിൽ പ്രചരണ പരിപാടികൾ നടത്തി. നൂറുകണക്കിനു കേന്ദ്രങ്ങളിൽ പാനീയ ചികിത്സയുടെ പ്രദർശനവും ക്ലാസും നടത്തി.
ഹാത്തി കമ്മിറ്റി റിപ്പോർട്ട് പ്രകാശിപ്പിക്കുക എന്ന വളരെക്കാലമായുള്ള നമ്മുടെ ആഗ്രഹം 1988-ൽ സാധിച്ചു. ഹാത്തി കമ്മിറ്റി റിപ്പോർട്ട് ഒരു ദശാബ്ദത്തിനുശേഷം എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പതിപ്പുകളുടെ പ്രകാശനം മെയ് 24ന് ഒലിഹാൻസൻ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ കേന്ദ്രങ്ങളിൽ നടത്തി. ഇന്ത്യയിലെ ഔഷധനയത്തെക്കുറിച്ച് പഠിക്കുന്നതിനുവേണ്ടി 1975-ൽ ഇന്ത്യൻ പാർലിമെന്റ് നിയമിച്ച ഹാത്തി കമ്മിറ്റി 1977-ൽ റിപ്പോർട്ട് സമർപ്പിച്ചുവെങ്കിലും 10 വർഷത്തിനുശേഷവും പ്രസ്തുത റിപ്പോർട്ട് വെളിച്ചം കണ്ടില്ല. ഈ സാഹചര്യത്തിലാണ് ഈ രേഖയിലെ നിർദേശങ്ങളും അതുസംബന്ധിച്ച പഠനങ്ങളും പരിഷത്ത് പ്രസിദ്ധീകരിച്ചത്. ഇതുവഴി ഔഷധ രംഗത്തെ അശാസ്ത്രീയതകൾക്കെതിരായി പരിഷത്ത് നടത്തുന്ന പ്രവർത്തനങ്ങൾ കേരളത്തിനകത്തും പുറത്തും കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.
ഇന്ത്യാഗവൺമെന്റിന്റെ പുതിയ ഔഷധനയത്തിന്റെ ജനവിരുദ്ധ സ്വഭാവം ചൂണ്ടിക്കാണിച്ചുകൊണ്ട് പരിഷത്ത് മേഖലാതല കാൽനട ജാഥകൾ നടത്തുകയുണ്ടായി. അന്നു പറഞ്ഞ കാര്യങ്ങൾ അധികം താമസിയാതെ യാഥാർഥ്യമായിത്തീർന്നു.  ഔഷധങ്ങളുടെ  വമ്പിച്ച വിലക്കയറ്റത്തിനുപുറമേ വില നിജപ്പെടുത്തിയ ചില അവശ്യമരുന്നുകൾ മാർക്കറ്റിൽ കിട്ടാത്ത അവസ്ഥയും ഉണ്ടായി. ഇതിനെതിരെ മേഖലാ കമ്മിറ്റികളുടെ അഭിമുഖ്യത്തിൽ 200ലേറെ യൂണിറ്റ്തല റിലേ ജാഥകൾ നടന്നു. ഔഷധ വിലവർധനവിനെതിരെ നാഷണൽ കാമ്പയിൻ കമ്മിറ്റി ഫോർ ഡ്രഗ് ആക്ഷൻ പ്രോഗ്രാം (NCCDP) ദേശവ്യാപകമായി നടത്തിയ പ്രചാരണപ്രവർത്തനത്തിൽ പരിഷത്തും പങ്കെടുത്തു. 25000ത്തോളം ഒപ്പുകൾ ശേഖരിച്ചു. ഇതിനു പുറമെ ഡിസംബർ 12ന് പരിഷത്തിന്റെ തന്നെ നേതൃത്വത്തിൽ 200 ഓളം കേന്ദ്രങ്ങളിൽ ബൂത്തു കെട്ടി ഒപ്പുശേഖരിച്ചു. ഒന്നരലക്ഷം ഒപ്പുകളാണ് ഇങ്ങനെ ശേഖരിക്കാൻ കഴിഞ്ഞത്. വമ്പിച്ച ജനശ്രദ്ധയാകർഷിച്ച പരിപാടിയായിരുന്നു ഇത്.
1988 നവംമ്പർ 1 മുതൽ 15 വരെയുളള തിയ്യതികളിൽ കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ അവശ്യമരുന്ന് ലഭ്യതയെക്കുറിച്ചുളള ഒരു സർവെ നടത്തി. 400 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഇതു നടന്നു. ഭൂരിഭാഗം ുവരകളിലും ഡോക്ടറുടെയും ഫാർമസിസ്റ്റുകളുടെയും പൂർണ സഹകരണത്തോടെയായിരുന്നു ഇതു പൂർത്തിയാക്കിയത്. ഇതു വഴി അടിസ്ഥാന ആരോഗ്യ സേവന യൂണിറ്റുകളായ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമായി  ബന്ധപ്പെടാൻ നമ്മുടെ പ്രവർത്തകർക്കു കഴിഞ്ഞു.
മെഡിക്കോ ഫ്രന്റ്‌സ് സർക്കിളിന്റെ അഖിലേന്ത്യാ വാഷിക സമ്മേളനം 1989 ജനുവരി 27, 28, 29 തിയതികളിൽ ആലുവയിൽ വെച്ച് നടന്നത് പരിഷത്തിന്റെ ആതിഥ്യത്തിലാണ്.
വനിതാരംഗം താരതമ്യേ സജീവമായിരുന്നു. അശ്ലീല പോസ്റ്ററുകൾക്കെതിരെ ധർണ നടത്തുകയും കജഇ 294 അ, 1986-ലെ സ്ത്രീകളെ ആഭാസമായി ചിത്രീകരിക്കൽ തടയൽ നിയമം എന്നിവയുടെ അടിസ്ഥാനത്തിൽ അശ്‌ളീല പോസ്റ്ററുകൾ തടയണമെന്നാവശപ്പെട്ടു കൊണ്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് മെമ്മോറാണ്ടം നൽകുകയും ചെയ്തു. സ്ത്രീകളും സമ്പദ്ഘടനയും എന്ന വിഷയത്തെ ആധാരമാക്കി 1987 മെയ് 27,28,29 തിയ്യതികളിൽ തിരുവനന്തപുരത്തുവെച്ചും, സ്ത്രീകളും ആരോഗ്യവും എന്ന വിഷയത്തിൽ 1988 നവംബർ 6,7,8 തിയ്യതികളിൽ തൃശ്ശൂരിൽ വെച്ചും ശില്പശാലകൾ നടന്നു. രണ്ടുമാസത്തോളം നീണ്ടുനിന്ന പഠനത്തിനും സർവെക്കും ശേഷമാണ് ശില്പശാല നടത്തിയത്.
'പഠനം പാൽപായസം', 'അധ്യാപനം അതിമധുരം' എന്നീ മുദ്രാവാക്യങ്ങളോടെ നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ചയായിരുന്നു അക്ഷരവേദി. വിദ്യാലയങ്ങളിലെ നിരക്ഷരത നിർമാർജനം ചെയ്യാനുള്ള ഫലപ്രദമായ ഒരു പരിപാടിയാണ് ഇത്. രസകരമായ കളികൾ, പാട്ടുകൾ എന്നിവയിലൂടെ മൂന്നുമാസം കൊണ്ട് കുട്ടികളെ നല്ല വണ്ണം എഴുതാനും വായിക്കാനും പഠിപ്പിക്കുകയാണ് ഈ പ്രവർത്തനത്തിലൂടെ ചെയ്യുന്നത്. 1988-ൽ തിരുവനന്തപുരം ജില്ലയിലെ അമ്പതിൽപ്പരം വിദ്യാലയങ്ങളിലും കോഴിക്കോട് ജില്ലയിലെ കുറച്ചു വിദ്യാലയങ്ങളിലും ഈ പരിപാടി നടപ്പിലാക്കി. തുടർന്നു നടന്ന നിരവധി ചർച്ചകളിലൂടെയും ശില്പശാലകളിലൂടെയും പഠന രീതികൾ പരിഷ്‌കരിച്ച് 1989-ൽ തിരുവനന്തപുരത്തെ 438 വിദ്യാലയങ്ങളിൽ അക്ഷരവേദികൾ ആരംഭിച്ചു. ഈ പഠന ബോധന രീതികൾ വിശദമാക്കിക്കൊണ്ട് ഒരു പുസ്തകം പരിഷത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 50-60 ദിവസത്തെ അക്ഷരവേദി ക്ലാസുകൾക്കുശേഷം നടത്തിയ പഠനത്തിൽ നിന്ന് വ്യക്തമായ ഒരു കാര്യം ഈ ക്ലാസുകളിൽ കൃത്യമായി പങ്കെടുത്ത മുഴുവൻ പേരും നന്നായി എഴുതാനും വായിക്കാനും പഠിച്ചു എന്നതാണ്. ഈ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുവാൻ തീരുമാനിച്ചുവെങ്കിലും നടപ്പാക്കാൻ കഴിഞ്ഞില്ല.
11 പുസ്തകങ്ങടങ്ങളടങ്ങിയ 'യുറീക്കാമാല' പരമ്പര പ്രസിദ്ധീകരിച്ചു. പരിഷത്ത് പ്രസിദ്ധീകരിച്ച കെ.കെ. നീലകണ്ഠന്റെ 'പുല്ല്‌തൊട്ട് പൂനാരവരെ' എന്ന പുസ്തകത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.
പരിഷത്തിന്റെ 26-ാം വാർഷിക സമ്മേളനം 1989 ഫെബ്രുവരി 10,11,12 തിയ്യതികളിൽ വയനാട് ജില്ലയിലെ കൽപറ്റ ടഗങഖ ഹൈസ്‌കൂളിൽ നടന്നു. അനർട് ഡയറക്ടർ പ്രൊഫ.ആർ.വി.ജി മേനോനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. അന്നത്തെ സംസ്ഥാന പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. ഐ.എസ് ഗുലാത്തി വികേന്ദ്രീകൃതാസൂത്രണത്തെപ്പറ്റി ക്ലാസെടുത്തു. പ്രൊഫ. കെ.ശ്രീധരനെ പ്രസിഡണ്ടായും ടി.ഗംഗാധരനെ ജനറൽ സെക്രട്ടറിയായും  സമ്മേളനം തെരഞ്ഞെടുത്തു.
1989 ജൂൺ 11 ന് പ്രത്യേക ജനറൽ കൗൺസിൽ യോഗം തൃശ്ശൂരിൽ ചേർന്നു. ഏറണാകുളം സാക്ഷരതാ പദ്ധതിയുടെ ആവേശകരമായ അനുഭങ്ങളുടെ വെളിച്ചത്തിൽ കേരളത്തിൽ മുഴുവനും അഖിലേന്ത്യാ തലത്തിലും സാക്ഷരതാ പദ്ധതി വ്യാപിപ്പിക്കാനുള്ള സാധ്യത തെളിഞ്ഞിരിക്കേ അത് സാധിക്കുന്ന തരത്തിൽ സംഘടനയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ് കൗൺസിൽ ചർച്ച ചെയ്തത്.
പരിഷത്ത് ഇതുവരെ പ്രവർത്തിച്ച വിവിധ മേഖലകളിലെ പ്രവർത്തനങ്ങളുടെ സമഗ്രമായ ബോധവും വിവിധ നയങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണയും ഉള്ള 200 പ്രവർത്തകരെ സംസ്ഥാനത്തിലാകെ വളർത്തിക്കൊണ്ടുവരുവാനുള്ള സംഘടനാ വിദ്യാഭ്യാസ പരിപാടിയിലെ ആദ്യത്തെ ക്യാമ്പ് 1989 ജൂലൈ 22 മുതൽ 27വരെ ചരൽക്കുന്നിൽ വെച്ചു നടത്തി. 186 പേർ ക്യാമ്പിൽ പങ്കെടുത്തു. സംഘടന, പരിസരം, വികസനം, ആരോഗ്യം, കമ്യൂണിക്കേഷൻ, വിദ്യാഭ്യാസം ഇങ്ങനെ 6 വിഷയങ്ങളിൽ ക്ലാസ്, വിശദമായ ഗ്രൂപ്പ് ചർച്ചകൾ, ഗ്രൂപ്പ് അസൈൻമെന്റുകൾ, ചർച്ചകളുടേയും അസൈൻമെന്റുകളുടെയും അവതരണം ഇവയായിരുന്നു ക്യാമ്പിലെ പ്രധാന പരിപാടികൾ.
മേഖലാ തലത്തിൽ 20 പേരടങ്ങുന്ന പഠന ഗ്രൂപ്പിനെ വളർത്തിയെടുക്കാനുള്ള ശ്രമം ഈ വർഷത്തിൽ നടത്തി. ഇവിടെ ചർച്ച ചെയ്യുന്നതിനുവേണ്ടി ജനകീയ ശാസ്ത്ര പ്രസ്ഥാനം- പ്രസക്തിയും പ്രാധാന്യവും, വികേന്ദ്രികൃതാസൂത്രണം, സാക്ഷരത, പരിസ്ഥിതിയും വികസനവും എന്നീ രേഖകളും ഇന്ത്യയിൽ ഒരു പുതിയ ശാസ്ത്ര വിപ്ലവം, ജനങ്ങൾ സാക്ഷരരാകുന്നതെന്തിന് എന്നീ അനുബന്ധ രേഖകളും പ്രസിദ്ധീകരിച്ചു.
ഇന്ത്യാഗവൺമെന്റും യൂണിയൻ കാർബൈഡ് കമ്പനിയും തമ്മിൽ കോടതിക്കു പുറത്ത് വെച്ചുണ്ടാക്കിയ അപമാനകരമായ ഒത്തുതീർപ്പിൽ പ്രതിഷേധിച്ചുകൊണ്ട് 1989 മാർച്ച് 1ന് ഭോപാൽ വഞ്ചനാദിനമായി ആചരിച്ചു.
ദൽഹിയിലെ തെരുവീഥികളിൽ നാടകമവതരിപ്പിക്കുമ്പോൾ വധിക്കപ്പെട്ട സഫ്ദർ ഹാശ്മിയെ അനുസ്മരിച്ചുകൊണ്ട് അഖിലേന്ത്യാ വ്യാപകമായി ഏപ്രിൽ 12 സഫ്ദർ ഹാശ്മിദിനമായി ആചരിക്കപ്പെട്ടപ്പോൾ പരിഷത്തും അതിൽ പങ്കെടുത്തു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും തെരുവുനാടകങ്ങൾ അവതരിപ്പിക്കപ്പെട്ടു.
ഈ വർഷത്തിൽ രൂക്ഷമായ വരൾച്ചയുണ്ടായേക്കാമെന്ന പ്രവചനത്തെ തുടർന്ന് ഏപ്രിൽ മാസത്തിൽ യൂണിറ്റു തലത്തിൽ വ്യാപകമായ പ്രചരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വരൾച്ചാകാലത്തെ ആരോഗ്യ പ്രശ്‌നങ്ങൾ -നമുക്കെന്തുചെയ്യാം എന്ന ലഘുലേഘ പ്രസിദ്ധീകരിച്ചു.
രണ്ടായിരാമാണ്ടോടെ എല്ലാവർക്കും ആരോഗ്യം എന്ന ലോകാരോഗ്യ സംഘടനയുടെ മുദ്രാവാക്യം സാർഥകമാക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങളെ വിമർശനാത്മകമായി വിലയിരുത്താനുള്ള ശ്രമമാണ് ഈ വർഷത്തെ ലോകാരോഗ്യ ദിനത്തിൽ നടത്തിയത്. അന്താരാഷ്ട്ര തലത്തിലും ഇന്ത്യയിലും കേരളത്തിലും ഇക്കാര്യത്തിലുള്ള പ്രവർത്തനങ്ങളും പ്രശ്‌നങ്ങളും വിലയിരുത്തിക്കൊണ്ടുള്ള ''2000- ാമാണ്ടോടെ എല്ലാവർക്കും ആരോഗ്യം- സങ്കല്പവും യാഥാർഥ്യവും'' എന്ന ലഘുലേഘ പ്രചരിപ്പിച്ചു. ഈ വിഷയത്തെ ആസ്പദമാക്കി ജില്ലാ തലത്തിൽ സെമിനാറുകൾ സംഘടിപ്പിച്ചു.
ഗോയിറ്റർ നിയന്ത്രണത്തിനുവേണ്ടിയുള്ള സാർവത്രിക ഉപ്പ് അയഡീകരണ പദ്ധതി വളരെയധികം ജനശ്രദ്ധയാകർഷിക്കുകയുണ്ടായി. ഇതിന്റെ പേരിൽ കറിയുപ്പ് നിരോധിക്കാനുള്ള നീക്കം വലിയ പ്രതിഷേധങ്ങൾക്കിടയാക്കി. ഇതേക്കുറിച്ച് നാം പ്രസിദ്ധീകരിച്ച രണ്ടു ലഘുലേഘകളും (National policy for Iodisation of Salt: a Critique, കറിയുപ്പ് നിരോധനനയം -ഒരു വിമർശനം) ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇംഗ്ലീഷിലുള്ള ലഘുലേഖ Economic and Political weekly യിൽ പ്രസിദ്ധീകരിച്ചു. ഒലിഹാൻസൺ ദിനാചരണത്തിന്റെ ഭാഗമായി നടന്ന ജില്ലാതല സെമിനാറുകളുടെ വിഷയം കറിയുപ്പ് നിരോധനമായിരുന്നു.
കൽപറ്റ സമ്മേളനത്തോടനുബന്ധിച്ച് നാം നടത്തിയ രോഗ പ്രതിരോധ ചികിത്സാലഭ്യതാ സർവെ വലിയ അംഗീകാരം നേടിയെടുത്തു. തുടർന്ന് കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ പ്രസ്തുത സർവെ നടത്താൻ യൂണിസെഫും കേരള ആരോഗ്യവകുപ്പും ഔദ്യോഗികമായിത്തന്നെ പരിഷത്തിനെ ഏൽപിച്ചു. മെഡിക്കൽ കോളേജ് വിദ്യാർഥികളുടെ സഹകരണത്തോടെയാണ് സർവെ നടത്തിയത്.
ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ പ്രസ്ഥാനമായ IOCU (International Organisation of Consumer Union) ന്റെ ഔഷധ ഉപദേഷ്ടാവും പരിഷത്തിന്റെ സുഹൃത്തുമായ ഡോ. കെ.ബാലസുബ്രഹ്‌മണ്യം 1989 ഡിസംബർ 10,11 തിയ്യതികളിൽ കേരളം സന്ദർശിച്ചു. ലോക ഔഷധരംഗം ഇന്ന്, എല്ലാവർക്കു ആരോഗ്യം ഇപ്പോൾ എന്നീ വിഷയങ്ങളെ പറ്റി യഥാക്രമം കോഴിക്കോട്ടും തിരുവനന്തപുരത്തും പരിഷത്ത് സംഘടിപ്പിച്ച യോഗത്തിൽ അദ്ദേഹം പ്രഭാഷണം നടത്തി.
കങഅ യുടെ നേതൃത്വത്തിൽ നടന്ന ഡോക്ടർമാരുടെ സമരത്തിന്റെ ജനവിരുദ്ധ സ്വഭാവത്തിനെതിരെ നാം ശക്തിയായി പ്രതികരിച്ചു. എറണാകുളം ജില്ലയിൽ സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി സമ്പൂർണ രോഗപ്രതിരോധ യജ്ഞത്തിന് രൂപം നൽകി. അക്ഷരത്തിൽ നിന്ന് ആരോഗ്യത്തിലേക്ക് എന്ന പ്രചാരണ പരിപാടി വിജയകരമായിത്തന്നെ പൂർത്തിയാക്കാൻ കഴിഞ്ഞു.
തൃശ്ശൂരിൽ വെച്ച് മാതൃകാ ശാസ്ത്രസഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. 1989 മെയ് 12,13,14 തിയ്യതികളിൽ 6-ാം ക്ലാസിലെ ശാസ്ത്ര പുസ്തകത്തിനെ ആധാരമാക്കി നടത്തിയ ക്യാമ്പിൽ 31 അധ്യാപകരും 25 വിദ്യാർഥികളും പങ്കെടുത്തു. സംസാരത്തേക്കാൾ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയ ക്ലാസുകൾ അധ്യാപകരിലും വിദ്യാർഥികളിലും ഒരു പോലെ താൽപര്യം ജനിപ്പിക്കുകയുണ്ടായി.
ഈ വർഷത്തെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ വിദ്യാഭ്യാസ പ്രവർത്തനം എറണാകുളത്തെ സമ്പൂർണ നിരക്ഷരതാ നിർമാർജന പരിപാടിയായിരുന്നു. 1989 ജനുവരി 26നു കേരള മുഖ്യമന്ത്രി ശ്രീ. ഇ.കെ. നായനാരാണ് യജ്ഞം ഉദ്ഘാടനം ചെയ്തത്. 90 ഫെബ്രുവരി 4-ന് അന്നത്തെ പ്രധാനമന്ത്രി ശ്രീ. വി.പി. സിംഗ് എറണാകുളത്തെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷരതാ ജില്ലയായി പ്രഖ്യാപിച്ചു.
ദേശീയ സാക്ഷരതാമിഷൻ ശാസ്ത്രസാഹിത്യ പരിഷത്തിന് അനുവദിച്ച പ്രോജക്ടാണ് എറണാകുളം ജില്ലാ സമ്പൂർണ സാക്ഷരതാ പരിപാടി. എന്നാൽ നാളിതുവരെയുള്ള പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ ഒറ്റപ്പെട്ട സാക്ഷരതാ പ്രവർത്തനം ആരു നടത്തിയാലും വിജയിക്കില്ലെന്ന് ബോധ്യമായതുകൊണ്ടും, നിരക്ഷരതാ നിർമാർജന രംഗത്ത് പുതിയ പ്രവർത്തനശൈലി ആവിഷ്‌കരിക്കാനുള്ള വ്യഗ്രതകൊണ്ടുമാണ് പദ്ധതിയുടെ നടത്തിപ്പിന്റെ ചുമതല പ്രാതിനിധ്യ സ്വഭാവമുള്ള ഒരു സൊസൈറ്റിയെ ഏൽപിക്കാൻ നാം നിശ്ചയിച്ചത്. എറണാകുളം ജില്ലാ കലക്ടറും ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആജീവനാന്ത അംഗവുമായ ശ്രീ.കെ. ആർ. രാജൻ അധ്യക്ഷനായുള്ള ജില്ലാ ലിറ്ററസി സൊസൈറ്റിയാണ് എറണാകുളത്തെ സാക്ഷരതാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ഈ സൊസൈറ്റിയിൽ ജില്ലയിലെ MLA amÀ, MP മാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധകൾ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, കാൻഫെഡ്, തുടങ്ങിയ സന്നദ്ധസംഘടനകളുടെ പ്രതിനിധികൾ, ജില്ലയിലെ പ്രമുഖ ഉദ്യോഗസ്ഥന്മാർ, പൗരമുഖ്യർ എന്നിവർ അംഗങ്ങളാണ്. ലിറ്ററസി സൊസൈറ്റിയെ കൂടാതെ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ അധ്യക്ഷനായുള്ള ഒരു സാക്ഷരതാ കൗൺസിൽ കൂടി വിപുലമായ പ്രാതിനിധ്യത്തോടെ രൂപീകരിച്ചിരുന്നു.
നിരക്ഷരരുടെ എണ്ണത്തെ അടിസ്ഥാനമാക്കി ജില്ലയെ 20 പ്രൊജക്ട് ഏരിയകളാക്കി തിരിച്ചു. ഓരോന്നിന്റെയും ചുമതല ഓരോ അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസർമാരെ ഏൽപിക്കുകയാണ് ഉണ്ടായത്. തികച്ചും ജനാധിപത്യപരമായ രീതിയിലാണ് സാക്ഷരതാ പദ്ധതിക്കുവേണ്ട സംഘടനാരൂപം കെട്ടിപ്പടുത്തത്. പ്രൊജക്ട് ഏരിയകളിലെ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും സാക്ഷരതാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേധാവികൾ അധ്യക്ഷരായുള്ള സാക്ഷരതാ സമിതികളായിരുന്നു. ഈ സമിതികളിൽ ജനപ്രതിനിധികൾക്കു പുറമെ പൊതുപ്രവർത്തകർ, സാമൂഹ്യ സാംസ്‌കാരിക സംഘടനാ പ്രവർത്തകർ, പൗരപ്രമുഖർ എന്നിവരും അംഗങ്ങളാണ്. വാർഡുമെമ്പർ അധ്യക്ഷനായുള്ള ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലും ഉത്തരവാദിത്വത്തിലുമാണ് ഓരോ വാർഡിലും സാക്ഷരതാ പ്രവർത്തനം നടന്നത്. സാക്ഷരതാ സമിതിക്കുപുറമെ ഓരോ വാർഡിലും ഓരോ ലിറ്ററസി ബ്രിഗേഡും രൂപീകരിക്കാനുള്ള ശ്രമം നടത്തിയിരുന്നു. താല്പര്യമുള്ള ആർക്കും സജീവമായി പങ്കെടുക്കാൻ അവസരം ലഭിക്കാവുന്ന വിധത്തിലായിരുന്നു പഞ്ചായത്തുകളിലും വാർഡുകളിലുമുള്ള സാക്ഷരതാ സമിതികളുടെ ഘടന. ജില്ലയിൽ ജില്ലാ കളക്ടറും പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളും കോർപറേഷനിലും ബന്ധപ്പെട്ട തദ്ദേശ  സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരും പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നതിനാൽ സമ്പൂർണ സാക്ഷരതായജ്ഞം സർക്കാരും ജനങ്ങളും ഒരു പോലെ അംഗീകരിച്ച ഒരു പരിപാടിയാന്നെ തോന്നൽ പരക്കെ ഉളവാക്കി. എല്ലാ രാഷ്ട്രീയ പാർട്ടികളും സാമൂഹ്യ സാംസ്‌കാരിക സംഘടനകളും സാക്ഷരതാ പദ്ധതിക്ക് പിന്തുണ നൽകി. ഇതിൽ നിന്നും വിട്ടു നിൽക്കാനോ പരിപാടിയെ എതിർക്കാനോ ഉള്ള ആഹ്വാനം ആരിൽ നിന്നും ഉണ്ടായിട്ടില്ല. ജാതി മത സംഘടനകളും സാക്ഷരതാ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിക്കാനും സഹായങ്ങൾ നൽകാനും സന്നദ്ധരായിരുന്നു. എറണാകുളത്തെ ക്രിസ്തുമതാധ്യക്ഷന്മാർ സാക്ഷരതാ യജ്ഞത്തിൽ സഹകരിക്കണമെന്ന് എല്ലാ ഇടവകക്കാർക്കും നിർദേശം നൽകിയിരുന്നു. മുസ്ലീങ്ങൾ, കുടുംബികൾ എന്നിങ്ങനെ താരതമ്യേന നിരക്ഷരരുടെ ശതമാനം കൂടുതലുള്ള മതജാതി വിഭാഗങ്ങൾ താന്താങ്ങളുടെ വിഭാഗത്തിൽ സാക്ഷരതാപ്രവർത്തനം ത്വരിതപ്പെടുത്താൻ പ്രത്യേകമായ ഏർപ്പാടുകൾ ഉണ്ടാക്കി. അന്യഥാ യോജിക്കാത്ത വിഭാഗങ്ങൾ തമ്മിൽ ഒത്തൊരുമിച്ചുള്ള പ്രവർത്തനം സാക്ഷരതാ യജ്ഞത്തിന്റെ കാര്യത്തിൽ എങ്ങുമുണ്ടായിട്ടുണ്ട്.
സമ്പൂർണ സാക്ഷരതാ യജ്ഞം വിജയിപ്പിക്കാനുള്ള ശ്രമത്തിൽ എറണാകുളം ജില്ലയിലെ ഉദ്യോഗസ്ഥരുടെ പങ്ക് എടുത്തു പറയേണ്ടതാണ്. ജില്ലാ കളക്ടറുടെ സ്വന്തം നിലയിലുള്ള താല്പര്യവും നേതൃത്വപരമായ പങ്കും ഉദ്യോഗസ്ഥരുടെ പ്രത്യേകിച്ചും ഉയർന്ന ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തിന് ഒരു കാരണമായിരിക്കാം. എങ്കിൽത്തന്നെ ഔദ്യോഗികമായ ബാധ്യതകൾക്കപ്പുറം സമ്പൂർണ സാക്ഷരതാ പദ്ധതിയോട് ആഭിമുഖ്യവും താല്പര്യവും പ്രകടിപ്പിച്ച്, നേരം നോക്കാതെ, ഇതിനുവേണ്ടി കഠിനാധ്വാനം ചെയ്ത ഉദ്യോഗസ്ഥരേറെയുണ്ട്. സാമൂഹ്യ പ്രവർത്തകരുടേയും ഉദ്യോഗസ്ഥരുടേയും പരസ്പര പൂരകമായ സേവനം എറണാകുളത്തെ സാക്ഷരതാ പരിപാടിക്ക് ഒരു പ്രത്യേക മാനം നൽകി. ഓരോ താലൂക്കിലും സാക്ഷരതാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ ഓരോ ഡെപ്യൂട്ടി കലക്ടർ നിയോഗിക്കപ്പെട്ടിരുന്നു. പഞ്ചായത്തുകളിൽ ബി.ഡി.ഒ വിന്റെ പദവിയുള്ള ഒരു ഉദ്യോഗസ്ഥനെയും ഇതിനായി അയച്ചിരുന്നു. അ.ജ.ഛ മാരും, ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും യോജിച്ച് പ്രവർത്തിച്ചിട്ടുള്ളേടത്തൊക്കെ സാക്ഷരതാ പ്രവർത്തനം സുഗമമായി നീങ്ങിയിട്ടുണ്ടെന്ന കാര്യത്തിൽ സംശയവുമില്ല.
==പഠിതാക്കളും അധ്യാപകരും ==


ബാക്കി ഭാഗം തയ്യറാക്കിക്കൊണ്ടിരിക്കുകയാണ്.
ബാക്കി ഭാഗം തയ്യറാക്കിക്കൊണ്ടിരിക്കുകയാണ്.
751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8783" എന്ന താളിൽനിന്ന് ശേഖരിച്ചത്