അജ്ഞാതം

"പരിഷത്ത് സംഘടനയുടെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 32: വരി 32:
ശാസ്ത്രലേഖകരും ശാസ്ത്രാഭിമുഖ്യം ഉള്ള സാമൂഹ്യ പ്രവർത്തകരിൽ ചിലരും ചേർന്ന് രൂപം നൽകിയ ശാസ്ത്രസാഹിത്യ സമിതി ഏറെക്കാലം നിലനിന്നില്ല. പെൻഗ്വിൻ ശാസ്ത്രപുസ്തക പരമ്പരയുടെ മാതൃകയിൽ ''ആധുനിക ശാസ്ത്രം'' (1958) എന്ന പുസ്തകം പ്രസിദ്ധീകരിച്ചതും ഡാർവിന്റെ വിഖ്യാതകൃതിയായ Origin of species (ജീവജാതികളുടെ ഉൽപത്തി) മലയാളത്തിലേക്ക് തർജ്ജുമ ചെയ്യാൻ ശ്രമിച്ചതുമായിരുന്നു സമിതിയുടെ മുഖ്യ പ്രവർത്തനങ്ങൾ.

1962-ൽ കോഴിക്കോട്ടുവെച്ച് മറ്റൊരു സംഘം ശാസ്ത്രലേഖകർ രൂപീകരിച്ച സംഘടനയാണ് ഇന്നത്തെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ തായ്ത്തടി. അക്കൊല്ലം സെപ്തംബറിൽ കോഴിക്കോട്ട് അഞ്ചു ദിവസത്തെ ശാസ്ത്ര- ശാസ്ത്രപുസ്തക- പ്രദർശനവും ഒരു ദിവസത്തെ സെമിനാറും സംഘടിപ്പിച്ചുകൊണ്ടാണ് അവർ പരിഷദ് സംഘടനക്ക് ആരംഭം കുറിച്ചത്. ഏതാണ്ട് 30 പേരാണ് അതിൽ അംഗങ്ങളായിരുന്നത്. കേരളത്തിലെ പ്രശസ്ത ശാസ്ത്രസാഹിത്യകാരൻമാരുടെ സഹകരണം നേടാൻ അവർക്കു കഴിഞ്ഞു. കോഴിക്കോട്ടും കേരളത്തിലെ മറ്റു ചില നഗരങ്ങളിലും പലപ്പോഴായി സംഘടിപ്പിച്ച ചില സിമ്പോസിയങ്ങളും സെമിനാറുകളും ആയിരുന്നു ആദ്യത്തെ ഏതാനും വർഷങ്ങളിൽ പരിഷത്തിന്റെ മുഖ്യ പ്രവർത്തനം. ശാസ്ത്രപ്രവർത്തനം മുഖ്യമായി എഴുത്തിൽ കേന്ദ്രീകരിച്ചവരായിരുന്നു ഇതിന്റെ സംഘാടകരിൽ മിക്കവരും.

മൂന്നാമത്തെ ധാര കേരളത്തിനു പുറത്തുനിന്നായിരുന്നു. ശാസ്ത്രസാഹിത്യം മലയാളത്തിൽ സൃഷ്ടിക്കുന്നതിന്റെ സാധ്യതകൾ 1965 മുതൽ ബോംബെയിലെ ചില മലയാളി ശാസ്ത്രജ്ഞന്മാർ സജീവമായി ചർച്ച ചെയ്യാൻ തുടങ്ങി. മോസ്‌കോയിൽ ഉപരിപഠനം കഴിഞ്ഞ് തിരിച്ചെത്തിയ [https://ml.wikipedia.org/wiki/M._P._Parameswaran%20ഡോ:%20എം.%20പി.%20പരമേശ്വരൻ ഡോ: എം. പി. പരമേശ്വരൻ] അടക്കമുള്ള ചില യുവ ശാസ്ത്രജ്ഞരാണ് ഇതിനു നേതൃത്വം വഹിച്ചത്. ശാസ്ത്രജ്ഞന്മാരുടെ സാമൂഹ്യ പ്രതിബദ്ധത, ജനങ്ങളിൽ ശാസ്ത്രീയബോധം പ്രചരിപ്പിക്കാൻ തങ്ങൾക്കു ചെയ്യാവുന്ന കാര്യങ്ങൾ എന്നിവയെക്കുറിച്ച് മോസ്‌കോയിലെ ഇന്ത്യൻ വിദ്യാർഥികൾ നടത്തിയ സംവാദങ്ങൾ ആണ് ഇതിനു പ്രേരകമായി ഭവിച്ചത്. വിവിധ ഇന്ത്യൻ ഭാഷകളിൽ ശാസ്ത്രസാഹിത്യം വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ വരെ അവർ ആവിഷ്‌കരിച്ചിരുന്നു. ബോംബെ ശാസ്ത്രജ്ഞന്മാരും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തകരും തമ്മിലുള്ള ബന്ധം 1966 ജനുവരിയിൽ ശാസ്ത്രസാഹിത്യ പരിഷത്ത് (മലയാളം) ബോംബെ എന്ന സംഘടന രൂപീകരിക്കുന്നതിന് ഇടയാക്കി. തമിഴ്, കന്നട, തെലുങ്ക്, മറാഠി, ഗുജറാത്തി, ഹിന്ദി എന്നീ ഭാഷകളിലും ബോംബെ കേന്ദ്രമായി ഇതുപോലുള്ള സംഘടനകൾ രൂപീകരിച്ചിരുന്നു. ഇന്ത്യൻ ഭാഷകളിലെ ശാസ്ത്രസംഘടനകളുടെ ഫെഡറേഷൻ (Federation of Indian Languages Science Associations - F I L S A) വഴി അവയുടെ പ്രവർത്തനം ഏകോപിപ്പിക്കാനുള്ള ശ്രമവും നടന്നു.
മൂന്നാമത്തെ ധാര കേരളത്തിനു പുറത്തുനിന്നായിരുന്നു. ശാസ്ത്രസാഹിത്യം മലയാളത്തിൽ സൃഷ്ടിക്കുന്നതിന്റെ സാധ്യതകൾ 1965 മുതൽ ബോംബെയിലെ ചില മലയാളി ശാസ്ത്രജ്ഞന്മാർ സജീവമായി ചർച്ച ചെയ്യാൻ തുടങ്ങി. മോസ്‌കോയിൽ ഉപരിപഠനം കഴിഞ്ഞ് തിരിച്ചെത്തിയ [[https://ml.wikipedia.org/wiki/M._P._Parameswaran ഡോ: എം. പി. പരമേശ്വരൻ|ഡോ: എം. പി. പരമേശ്വരൻ]] അടക്കമുള്ള ചില യുവ ശാസ്ത്രജ്ഞരാണ് ഇതിനു നേതൃത്വം വഹിച്ചത്. ശാസ്ത്രജ്ഞന്മാരുടെ സാമൂഹ്യ പ്രതിബദ്ധത, ജനങ്ങളിൽ ശാസ്ത്രീയബോധം പ്രചരിപ്പിക്കാൻ തങ്ങൾക്കു ചെയ്യാവുന്ന കാര്യങ്ങൾ എന്നിവയെക്കുറിച്ച് മോസ്‌കോയിലെ ഇന്ത്യൻ വിദ്യാർഥികൾ നടത്തിയ സംവാദങ്ങൾ ആണ് ഇതിനു പ്രേരകമായി ഭവിച്ചത്. വിവിധ ഇന്ത്യൻ ഭാഷകളിൽ ശാസ്ത്രസാഹിത്യം വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ വരെ അവർ ആവിഷ്‌കരിച്ചിരുന്നു. ബോംബെ ശാസ്ത്രജ്ഞന്മാരും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തകരും തമ്മിലുള്ള ബന്ധം 1966 ജനുവരിയിൽ ശാസ്ത്രസാഹിത്യ പരിഷത്ത് (മലയാളം) ബോംബെ എന്ന സംഘടന രൂപീകരിക്കുന്നതിന് ഇടയാക്കി. തമിഴ്, കന്നട, തെലുങ്ക്, മറാഠി, ഗുജറാത്തി, ഹിന്ദി എന്നീ ഭാഷകളിലും ബോംബെ കേന്ദ്രമായി ഇതുപോലുള്ള സംഘടനകൾ രൂപീകരിച്ചിരുന്നു. ഇന്ത്യൻ ഭാഷകളിലെ ശാസ്ത്രസംഘടനകളുടെ ഫെഡറേഷൻ (Federation of Indian Languages Science Associations - F I L S A) വഴി അവയുടെ പ്രവർത്തനം ഏകോപിപ്പിക്കാനുള്ള ശ്രമവും നടന്നു.
വിവിധ വിഷയങ്ങളെക്കുറിച്ച് മലയാളത്തിൽ മാസംതോറും അവർ ചർച്ച സംഘടിപ്പിച്ചിരുന്നു. ബോംബെയിൽ നിന്നു പ്രസിദ്ധീകരിക്കാനായി നാലു ശാസ്ത്രപുസ്തകങ്ങൾ അവർ മലയാളത്തിലേക്ക് തർജ്ജുമ ചെയ്യുകയും ചെയ്തു.
വിവിധ വിഷയങ്ങളെക്കുറിച്ച് മലയാളത്തിൽ മാസംതോറും അവർ ചർച്ച സംഘടിപ്പിച്ചിരുന്നു. ബോംബെയിൽ നിന്നു പ്രസിദ്ധീകരിക്കാനായി നാലു ശാസ്ത്രപുസ്തകങ്ങൾ അവർ മലയാളത്തിലേക്ക് തർജ്ജുമ ചെയ്യുകയും ചെയ്തു.
മൂന്നു കാലത്തു രൂപംകൊണ്ടു എന്നതു മാത്രമല്ല ഈ ഉറവകളുടെ പ്രത്യേകത. ആദ്യത്തേതിനായിരുന്നു ജനസാമാന്യവുമായി കൂടുതൽ ബന്ധം ഉണ്ടായിരുന്നത്. ജനങ്ങളും ശാസ്ത്രവും തമ്മിൽ ഉണ്ടായിരിക്കേണ്ട ബന്ധത്തെക്കുറിച്ച് തികഞ്ഞ ബോധം ഉള്ളത് അവർക്കായിരുന്നു. ശാസ്ത്ര വിഷയങ്ങളെക്കുറിച്ച് മലയാളത്തിൽ രചന നടത്താനുള്ള കഴിവ് രണ്ടാമത്തെ കൂട്ടർക്കായിരുന്നു. കാരണം അവർക്ക് ശാസ്ത്രവിഷയങ്ങളിൽ നല്ല അവഗാഹവും മലയാളത്തിൽ വ്യുൽപത്തിയും ഉണ്ടായിരുന്നു. എന്നാൽ ഇത് എന്തിനു ചെയ്യുന്നു എന്നതു സംബന്ധിച്ച് വ്യക്തമായ ധാരണ അവർക്കുണ്ടായിരുന്നില്ല. ബോംബെ ശാസ്ത്രജ്ഞന്മാർക്ക് ശാസ്ത്രത്തേയും അത് എന്തിന് തദ്ദേശ ഭാഷകളിലാക്കുന്നു എന്നതിനെയും കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. പക്ഷേ, അവർക്ക് ജനങ്ങളുമായി നേരിട്ടുള്ള ബന്ധം കുറവായിരുന്നു.

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9118" എന്ന താളിൽനിന്ന് ശേഖരിച്ചത്