അജ്ഞാതം

"പരിഷത്ത് സംഘടനയുടെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
10,303 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20:10, 2 സെപ്റ്റംബർ 2020
വരി 62: വരി 62:
നമ്മുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം, ബഹിരാകാശ ശാസ്ത്രം, റോക്കറ്റുകൾ വഴിയുള്ള ഗവേഷണം, ഭൂമിയുടെ ആകൃതി, ഒഴിഞ്ഞുകിടക്കുന്ന ഭൂമി, സമുദ്രത്തിന്റെ വെല്ലുവിളി, കോസ്മിക രശ്മികൾ, കത്തിജ്വലിക്കുന്ന ആകാശം മുതലായ ചലച്ചിത്രങ്ങൾ പ്രദർശിപ്പിച്ചു.  

മലയാളത്തിൽ ശാസ്ത്രസാഹിത്യ രചന ചെയ്യാൻ കഴിവുള്ളവരുടെ പേരും മേൽവിലാസവും അവർക്ക് കൈകാര്യം ചെയ്യാൻ കഴിവുള്ള ശാസ്ത്ര ശാഖകളും ഉൾപ്പെടുത്തി ഒരു ലഘുലേഖ (Who is Who) തയ്യാറാക്കി എല്ലാ പ്രസിദ്ധീകരണ ശാലക്കാർക്കും ആനുകാലികങ്ങൾക്കും അയച്ചുകൊടുത്തു.

1963-65ലെ പ്രധാന പരിഷത്ത് പ്രവർത്തനങ്ങൾ സിംപോസിയങ്ങൾ ആയിരുന്നു. ഐ. സി. ചാക്കോ, മെൻഡൽ, ജെ. ബി. എസ്. ഹാൽഡേൻ എന്നിവരെപ്പറ്റി കോഴിക്കോട് വെച്ച് സിംപോസിയങ്ങൾ നടത്തി. ഈ പ്രവർത്തനം ഗവേഷണ വിദ്യാർഥികളേയും ശാസ്ത്രസാഹിത്യ പരിഷത്തിലേക്കാകർഷിച്ചു. ഏറ്റവും സങ്കീർണമായ കാര്യങ്ങൾ പോലും സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ ലളിതമായ ഭാഷയിൽ അവതരിപ്പിക്കാൻ കഴിയുമെന്ന് ഈ സിംപോസിയങ്ങൾ തെളിയിച്ചു. ഇതേ കാലയളവിൽ തിരുവനന്തപുരത്ത് മണ്ണ്, പ്രകൃതിസംരക്ഷണം, ഭക്ഷണം എന്നീ വിഷയങ്ങളെ ആധാരമാക്കി സിംപോസിയങ്ങൾ നടന്നു.

1965 ഡിസംബറിൽ, മോസ്‌കോവിൽ നിന്ന് മടങ്ങിയെത്തിയ ഡോ. എം. പി. പരമേശ്വരൻ, പി. ടി. ഭാസ്‌കരപണിക്കർ, എം. എൻ. സുബ്രഹ്മണ്യൻ എന്നിവരുമായി ചർച്ച നടത്തുകയും ബോംബെയിൽ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഒരു ശാഖ രൂപീകരിക്കാനുള്ള തീരുമാനം എടുക്കുകയും ചെയ്തു. മാത്രമല്ല, മലയാളത്തിൽ ശാസ്ത്രവിഷയങ്ങൾക്കു മാത്രമായി ഒരു ആനുകാലികത്തിന്റെ പ്രസിദ്ധീകരണം ആരംഭിക്കണമെന്നും അതിനു വേണ്ട സഹായങ്ങൾ ബോംബെയിൽ നിന്ന് നൽകണമെന്നും കൂടി അന്ന് തീരുമാനമെടുക്കുകയുണ്ടായി. നൂറു ശാസ്ത്രഗതിക്കുള്ള വാർഷിക വരിസംഖ്യയും ആദ്യ ലക്കത്തിലേക്കുള്ള മൂന്നു ലേഖനങ്ങളും ഏതാനും മാസങ്ങൾക്കുള്ളിൽ ബോംബെയിൽ നിന്ന് അയച്ചുകൊടുക്കുകയും ഉണ്ടായി.

1966-ൽ തന്നെ മലയാളത്തിനു പുറമേ, അതത് ഭാഷകൾ അറിയുന്ന ശാസ്ത്രജ്ഞരെ സംഘടിപ്പിച്ചുകൊണ്ട് തമിഴ്, തെലുങ്ക്, കന്നട, മറാഠി, ഗുജറാത്തി, ഹിന്ദി എന്നീ ഭാഷകളിലും ശാസ്ത്രപ്രചാരണത്തിനുള്ള സംഘടനകൾക്കു രൂപം നൽകുകയുണ്ടായി. അതിനു മുൻകൈ എടുത്തതും ഡോ. എം. പി. പരമേശ്വരനായിരുന്നു.

1966 ജനുവരിയിൽ ആണ് ശാസ്ത്രസാഹിത്യ പരിഷത്ത് (മലയാളം) ബോംബെ രൂപീകരിക്കപ്പെട്ടത്. ഡോ. എം. പി. പരമേശ്വരൻ, ടി. ശേഷയ്യാങ്കാർ, ഡോ. പി. വി. എസ്. നമ്പൂതിരിപ്പാട്, വി. സി. നായർ, ഡോ. എ. ഡി. ദാമോദരൻ, എ. പി. ജയരാമൻ, പി. ടി. ഗോപാലകൃഷ്ണൻ, എം. പി. എസ്. രമണി, കെ. കെ. കൃഷ്ണൻകുട്ടി മുതലായവരായിരുന്നു അതിൽ പ്രധാനികൾ. വിവിധ ശാസ്ത്രസാങ്കേതിക മേഖലകളിൽ വിദഗ്ധരായ നൂറോളം പേരുണ്ടായിരുന്നു ബോംബെ പരിഷത്തിൽ. പ്രതിമാസ ചർച്ചായോഗങ്ങളിൽ ഒന്നോരണ്ടോ വിഷയങ്ങളെപ്പറ്റി വിദഗ്ധന്മാർ പ്രബന്ധമവതരിപ്പിക്കുകയും ബോംബെയിലെ ദാദർ ബുക് സെന്റർ(സോമയ്യ പബ്ലിക്കേഷൻസ്) കുട്ടികൾക്കു വേണ്ടി വിവിധ ഇന്ത്യൻ ഭാഷകളിൽ 'നാളത്തെ പൗരന്മാർ' എന്ന ശാസ്ത്രപരമ്പര പ്രസിദ്ധീകരിക്കുവാൻ തുടങ്ങി. അവർക്കുവേണ്ടി നാല് പുസ്തകങ്ങൾ ബോംബെ പരിഷത്ത് അംഗങ്ങൾ മലയാളത്തിലേക്ക് തർജ്ജുമ ചെയ്യ്തു കൊടുക്കുകയും അവർ പ്രസിദ്ധീകരിക്കുകയും ചെയ്തു.

വരി 72: വരി 72:
1967 മെയ് 13-ാം തിയ്യതി തൃശ്ശൂരിൽ നടന്ന പരിഷത്തിന്റെ നാലാം വാർഷികം നിർണായകമായ പല തീരുമാനങ്ങളുമെടുത്തു. സമ്മേളനത്തിൽ പി.ടി. ഭാസ്‌കരപണിക്കർ അവതരിപ്പിച്ച ഭരണഘടന ഭേദഗതികളോടെ അംഗീകരിച്ചു.
1967 മെയ് 13-ാം തിയ്യതി തൃശ്ശൂരിൽ നടന്ന പരിഷത്തിന്റെ നാലാം വാർഷികം നിർണായകമായ പല തീരുമാനങ്ങളുമെടുത്തു. സമ്മേളനത്തിൽ പി.ടി. ഭാസ്‌കരപണിക്കർ അവതരിപ്പിച്ച ഭരണഘടന ഭേദഗതികളോടെ അംഗീകരിച്ചു.
1962-ൽ രൂപംകൊണ്ട പരിഷത്തിന് അഞ്ചു വർഷത്തിനു ശേഷമാണ് ഭരണഘടനയുണ്ടാവുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. പരിഷത്തിന് കൃത്യമായ ഒരു സംഘടനാ രൂപമുണ്ടാവുന്നത് ഈ സമ്മേളനത്തോടുകൂടിയാണ്.
1962-ൽ രൂപംകൊണ്ട പരിഷത്തിന് അഞ്ചു വർഷത്തിനു ശേഷമാണ് ഭരണഘടനയുണ്ടാവുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. പരിഷത്തിന് കൃത്യമായ ഒരു സംഘടനാ രൂപമുണ്ടാവുന്നത് ഈ സമ്മേളനത്തോടുകൂടിയാണ്.
'''ശാസ്ത്രഗതിയും പി.ടി.ബിയും'''
ശാസ്ത്രഗതി ആരംഭിക്കുന്നതിന് കുറച്ചു മുമ്പുണ്ടായ ഒരു സംഭവം എടുത്തുപറയാവുന്നതാണ്. മാതൃഭൂമി പത്രത്തിന്റെ ഭാരവാഹികളോട് പരിഷത്ത് കാര്യദർശി പി. ടി. ഭാസ്‌കരപണിക്കർ ഒരു അഭ്യർഥന നടത്തി. അവർ ഒരു ശാസ്ത്രമാസിക പ്രസിദ്ധീകരിക്കണം. ലേഖനങ്ങൾ ശേഖരിക്കുക, എഡിറ്റു ചെയ്യുക എന്നീ ചുമതലകൾ പരിഷത്ത് നിർവഹിക്കും. അച്ചടിക്കുകയും വിതരണം ചെയ്യുകയും മാത്രം മാതൃഭൂമി കമ്പനി ചെയ്താൽ മതി. ലേഖകൻമാർക്കോ, എഡിറ്റർമാർക്കോ യാതൊരു പ്രതിഫലവും നൽകേണ്ടതില്ല. പക്ഷേ, ഒരു ശാസ്ത്രമാസിക വിറ്റഴിയുമോ എന്ന കാര്യത്തിൽ മാതൃഭൂമി കമ്പനിക്ക് അന്ന് സംശയമുണ്ടായിരുന്നു. പരിഷത്തിന്റെ അഭ്യർഥന അവർ നിരസിച്ചു. പിന്നീട് പി. ടി. ബി. ഇതേ നിർദേശവുമായി മലയാള മനോരമ ഭാരവാഹികളെയും സമീപിച്ചു. അവരും ഈ അഭ്യർഥന തള്ളിക്കളഞ്ഞു. ഈ സാഹചര്യത്തിലാണ് സ്വന്തമായി ശാസ്ത്രഗതി ഇറക്കുവാൻ പരിഷത്ത് രണ്ടും കൽപിച്ച് തീരുമാനിച്ചത്.
ശാസ്ത്രഗതി തുടങ്ങിയതിനെക്കുറിച്ച് പി. ടി. ഭാസ്‌കരപണിക്കർ ഇങ്ങനെ എഴുതുന്നു.
''ശാസ്ത്രഗതി അച്ചടിച്ചത് തൃശ്ശൂർ മംഗളോദയം പ്രസ്സിലാണ്. ദേശമംഗലം എ. കെ. ടി. കെ. എം. വാസുദേവൻ നമ്പൂതിരിപ്പാടാണ് മംഗളോദയത്തിന്റെ ഉടമസ്ഥൻ. ഞാനവിടെപോയി അദ്ദേഹവുമായി ഇതിനെപ്പറ്റി സംസാരിച്ചു. പ്രസ്സിൽ നിന്നൊരാളെ വരുത്തി ഒരു എസ്റ്റിമേറ്റുണ്ടാക്കി. ആയിരം കോപ്പിക്ക് നാനൂറ്റി ഇരുപത്തേഴ് ഉറുപ്പികയായിരുന്നു അന്നത്തെ മതിപ്പ്. (120 പേജ്, ക്രൗൺ 1/8)
ഒറ്റക്കാശില്ല പരിഷത്തിന്. ഇത്രയും പണം എവിടെ നിന്നുണ്ടാക്കും? പരസ്യത്തെ ആശ്രയിക്കുക തന്നെ. എനിക്ക് പരിചയമുള്ളവരിൽ നിന്നുതന്നെ അതു വാങ്ങണം. വ്യക്തിപരമായി തന്നെ എഫ്. എ. സി. ടിയിലെ എം. കെ. കെ. നായർ, കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ പി. കെ. വാര്യർ എന്നിവർക്കെഴുതി. അവർ പരസ്യം തരാമെന്നേറ്റു. അതു വലിയ രക്ഷയായി. മാസിക അച്ചടിച്ച് 'വൗച്ചർ കോപ്പി' അയച്ചാൽ ചെക്കു കിട്ടും. അച്ചടിചെലവെങ്കിലും കൊടുക്കാൻ കഴിയും എന്ന വിശ്വാസമായി. പരസ്യം കിട്ടിയ വിവരം മംഗളോദയം നമ്പൂതിരിപ്പാടിനോടു പറഞ്ഞു. ''അതിനിപ്പോൾ ഞാൻ പണിക്കരോട് പണം ചോദിച്ചുവോ? അടിച്ചുതരാം എന്നല്ലേ പറഞ്ഞത്. അതു നടക്കും.''
വിശാലഹൃദയനായിരുന്നു വാസുദേവൻ നമ്പൂതിരിപ്പാട്. അദ്ദേഹത്തിന്റെ വായിൽ കാൻസർ ബാധിച്ച് പിന്നീട് കുറെ വർഷങ്ങൾക്കു ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ കിടക്കുമ്പോൾ ഞാൻ ചെന്നുകണ്ടു. കുറെനേരം പഴയ കാര്യങ്ങളൊക്കെ സംസാരിച്ചു. ''ഇപ്പോഴും ശാസ്ത്രഗതി നടക്കുന്നില്ലേ? അത്ര മതി.'' ഇതായിരുന്നു ആ മഹാനുഭാവന്റെ പ്രതികരണം.
1966 ഒക്‌ടോബറിൽ ശാസ്ത്രഗതിയുടെ ഒന്നാം ലക്കം അടിച്ചു പൂർത്തിയായി. കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെപ്പറ്റി, വെള്ളത്തിനുവേണ്ടി, ശാസ്ത്ര വിദ്യാഭ്യാസം മാതൃഭാഷയിലൂടെ, ഇലക്‌ട്രോണിക് കമ്പ്യൂട്ടർ, പൂവ് മുതലായ 12 ലേഖനങ്ങളാണ് ഒന്നാം ലക്കത്തിലുണ്ടായിരുന്നത് (പേജ് 120. ഒറ്റപ്രതി വില ഒന്നര ഉറുപ്പിക വാർഷിക വരിസംഖ്യ 6 ഉറുപ്പിക.) 1966 നവംബർ 28-ാം തിയ്യതി ശാസ്ത്രഗതിയുടെ ഔപചാരികമായ പ്രകാശനം കോഴിക്കോട് ടൗൺഹാളിൽ വലിയൊരു സദസ്സിനു മുമ്പാകെ കെ. പി. കേശവമേനോൻ നിർവഹിച്ചു. യോഗസ്ഥലത്തുവെച്ചു തന്നെ ധാരാളം കോപ്പികൾ വിറ്റഴിഞ്ഞു. പലരും വരിക്കാരായി ചേരുകയും ചെയ്തു.
അക്കാലമാകുമ്പോഴേക്കും പരിഷത്തിനുണ്ടായ ആശയപരമായ വളർച്ച ശാസ്ത്രഗതി പ്രഥമ ലക്കത്തിന്റെ മുഖപ്രസംഗത്തിൽ പ്രതിഫലിച്ചു കാണാം.
സാധാരണക്കാരനും ശാസ്ത്രകാരനും ശാസ്ത്രമെന്നാൽ ഒന്നല്ല അർഥം; ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിൽ പ്രത്യേകിച്ച്. കാരണം ശാസ്ത്ര പാരമ്പര്യം വളരെ നാളായി നാമാവശേഷമായി തീർന്നിരിക്കയാണിവിടെ. ഇന്നത്തെ അപഗ്രഥനാത്മകമായ ശാസ്ത്രീയ ചിന്താരീതി നാട്ടിലെ സാമൂഹ്യ ജീവിതത്തിന്റെ ഉള്ളിലേക്കിറങ്ങി ചെന്നിട്ടുമില്ല. ഈ പരിതഃസ്ഥിതിയിൽ  സ്വാഭാവികമായി,  ശാസ്ത്രകാരന്റെ ലോകത്തിൽ നിന്നും വളരെ അകന്നാണ് സാധാരണക്കാരൻ ജീവിക്കുന്നത്.
ശാസ്ത്രത്തെ സാമാന്യ ജനങ്ങളുടെ ഇടയിലേക്കെത്തിക്കുകയും അങ്ങനെ അവരെയും ശാസ്ത്രകാരന്മാരെയും തിരിച്ചുനിർത്തുന്ന അതിർവരമ്പുകൾ തട്ടിമാറ്റുകയുമാണ് ഞങ്ങളുടെ ഉദ്ദേശ്യം. ജനങ്ങൾ ശാസ്ത്രം പഠിച്ചാൽ മാത്രം പോര. അതിനൊത്തു ജീവിക്കുകയും വേണം.
ശാസ്ത്രീയ ചിന്തയെ ബുദ്ധിപൂർവം സ്വീകരിക്കുക, മനുഷ്യ ജീവിതത്തിൽ അതിനുള്ള സ്ഥാനം ശരിയായി മനസ്സിലാക്കുക. ശാസ്ത്രീയ രീതിയിൽ അടിപതറാത്ത യുക്ത്യധിഷ്ഠിതമായ വിശ്വാസമുണ്ടാകുക; എല്ലാറ്റിനുമുപരിയായി, സമുദായത്തിൽ വിശാലമായ ഒരു ശാസ്ത്രീയ മനോഭാവം വളർന്നു കാണുവാൻ ആത്മാർഥമായി ആഗ്രഹിക്കുക, ഇത്രയുമായാൽ ശാസ്ത്രീയ വിപ്ലവം വിജയിച്ചു. അതിനുള്ള കളമൊരുക്കാൻ ശാസ്ത്രഗതിക്കു തെല്ലെങ്കിലും കഴിഞ്ഞാൽ ഞങ്ങൾ കൃതാർഥരായി.''
<small>'''(ആദ്യലക്കം ശാസ്ത്രഗതിയുടെ എഡിറ്റോറിയൽ)'''</small>

==മലയാളത്തിലെ ശാസ്ത്രസാങ്കേതിക പദങ്ങൾ - നാലാം വാർഷികത്തിലെ ചർച്ച==
==മലയാളത്തിലെ ശാസ്ത്രസാങ്കേതിക പദങ്ങൾ - നാലാം വാർഷികത്തിലെ ചർച്ച==
751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8776" എന്ന താളിൽനിന്ന് ശേഖരിച്ചത്