അജ്ഞാതം

"പരിഷദ് ഗീതങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
4,794 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  09:34, 16 ഒക്ടോബർ 2017
തിരുത്തലിനു സംഗ്രഹമില്ല
വരി 1,079: വരി 1,079:
നൈൽ തെംസ് ഗംഗ യമുന ചാലിയാർ തീരവാസികൾ

നൈൽ തെംസ് ഗംഗ യമുന ചാലിയാർ തീരവാസികൾ

ഞങ്ങൾ മർത്ത്യരൊത്തു പാടിടുന്നു പുതിയ ഗീതകം.

ഞങ്ങൾ മർത്ത്യരൊത്തു പാടിടുന്നു പുതിയ ഗീതകം.

==നെഞ്ചുയർത്തി, യിന്ത്യയിൽ - സംഘമഹാഗാനം==
നെഞ്ചുയർത്തി, യിന്ത്യയിൽ

നമുക്കു പാടുവാനൊരൊറ്റ

സംഘഗാനം

അതിൻ, സിംഹനാദം

പതിയെ, യെങ്ങുമെങ്ങുമതി-

ന്നനുരണനങ്ങൾ

പതിയെ,യെങ്ങുമെങ്ങുമതിൻ

പ്രതിഫലനങ്ങൾ

സ്വന്തമായതൊക്കെ

ബലികൊടുത്തു മർത്ത്യ-

നതിനു പകരം സ്വന്തമാക്കി

ശാസ്ത്രത്തിൻ ദീപശിഖ-പക്ഷെ-

എന്തുകൊണ്ട് ചൂഷകന്റെ-

യന്ധകാരദുർഗ്ഗത്തിൽ

ബന്ധിതമിന്നും

അതിനെ മോചിപ്പിക്കാം

പൊറുതികേടുകൾക്ക് നടുവിൽ

പൊരുതിനിൽക്കും മാനവന്റെ മഹാവിമോചനത്തിന്റെ

പടവാളാക്കാം വളരുമീ കരാളരാത്രിതന്റെ

നെഞ്ചകം പിളർന്നു പ്രഭയൊഴുക്കുമൊരു പ്രകാശഗോപുരമാക്കാം

രണ്ടുവ്യാഴവട്ടങ്ങൾ പിന്തിരിഞ്ഞുനോക്കുവാൻ

കണ്ടുവോ വഴികളിൽ പൊടിഞ്ഞ രക്തം

എന്തു ദുർഘടം നിറഞ്ഞ പന്ഥാവിലീ ഞങ്ങൾ

ചിന്തയുടെ വിളക്കുമായി നടന്നുകയറി

ആയുധങ്ങൾ പലതുമടരിൽ

മുനയൊടുഞ്ഞിടുന്നു നോക്കു

ആയുധമിതണിഞ്ഞു ഞങ്ങൾ

പൊരുതികയറി അഗ്നി മർത്യനേകുവാൻ

കവർന്ന പ്രോമിത്യൂസിൻ ബോധാഗ്നി ഞങ്ങൾ

ചിന്തകളിൽ കെടാതെ കാത്തു

പതിയെ......

ഇന്നലെകൾ പകർന്ന ധന്യദിനരാത്രങ്ങളിൽ

മർത്യൻ കുന്നുകൂടിയിട്ട വിശ്വവിജ്ഞാനം

അന്യമാക്കി അവനിൽ നിന്നുമതിനെ

നിങ്ങൾ കയ്യടക്കി

വന്യമായ ലാഭക്കൊതി അതിനാൽ മാത്രം

വന്നുഞങ്ങളിന്നിതാ

ശിരസ്സുയുർത്തിയൊന്നുമാത്രം

തന്നുകൊള്ളു നിങ്ങളപഹരിച്ചതൊക്കെ

ഇന്നു ഞങ്ങൾ ഞങ്ങൾ പാടും

സംഘഗാനമേറ്റുപാടാൻ

പൊങ്ങുകയാണെന്നുമെത്രയോ

കഴുത്തുകൾ മർമ്മരങ്ങൾ ഗർജ്ജനങ്ങളായ്

മാറുന്നു

നിർമ്മിത ദുർഗ്ഗങ്ങളുടെ തറയിളകുന്നു

പതിയെ.....

കുന്നുകൾ നിരത്തി കാടുവെട്ടി

മണൽകാടാക്കി തങ്ങളുടെ ഖജാനകൾ

നിറച്ചവർ പുഴകളിൽ വിഷം കലർത്തി

പ്രാണവായുവും കെടുത്തി

പരിസരം ശ്മശാനതുല്യമാക്കിയോർ

യുദ്ധമോഹികൾ കൊള്ള ലാഭമോഹികൾ

ഭൂമിയെ കടുത്ത നരകമാക്കുവോർ

നിങ്ങൾ ഞെട്ടിവിറക്കുന്ന

ഗർജ്ജനങ്ങളാണു പല്ലവികൾ

യുദ്ധമാണതിന്റെ കാഹളധ്വനികൾ

ശക്തമായ പടയൊരുക്കമാണു

ഞങ്ങളിത്രകാലം ഇമ്രവാഹമഗ്രയാനമോർക്കുക

പതിയെ, യെങ്ങുമെങ്ങുമതി-

ന്നനുരണനങ്ങൾ

പതിയെ,യെങ്ങുമെങ്ങുമതിൻ

പ്രതിഫലനങ്ങൾ
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6389" എന്ന താളിൽനിന്ന് ശേഖരിച്ചത്