അജ്ഞാതം

"പരിഷദ് ഗീതങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
3,937 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11:53, 16 ഒക്ടോബർ 2017
തിരുത്തലിനു സംഗ്രഹമില്ല
വരി 2,215: വരി 2,215:
ആനകളെയും ഭയമില്ലെന്നാൽ

ആനകളെയും ഭയമില്ലെന്നാൽ

കുഴിയാനകളെ ഭയമാണെ

കുഴിയാനകളെ ഭയമാണെ

==ഒരു തുള്ളി വെളിച്ചം-പി.മധുസൂധനൻ==
മഴതോർന്ന രാവിലെൻ മാന്തോപ്പിനുള്ളിലായ്

നക്ഷത്രമൊന്നു തെളിഞ്ഞു മാഞ്ഞു

ഇതു നല്ലൊരദ്ഭുതം കാണണം ഞാനതിൻ

വെട്ടം പ്രതീക്ഷിച്ചു നിന്നു വീണ്ടും

തെല്ലകലത്തായ് തെളിയുന്നു മൈ#ായുന്നു

വീണ്ടുമാ സൗമ്യപ്രകാശമപ്പോൾ

ആരുമിരുട്ടത്തു ഞെക്കു വിളക്കുമായ്

മാമ്പഴേ  തേടിയണഞ്ഞതല്ല

നക്ഷത്ര വെട്ടംവഴിതെറ്റിയെന്നുടെ

മാന്തോപ്പിനുള്ളിൽ പൊഴിഞ്ഞതല്ല

പിന്നെയോ? മിന്നാമിനിങ്ങെന്തൊരത്ഭുദം

തെന്നീ നീങ്ങുന്ന നറും വെളിച്ചം

ഏതിരുട്ടത്തുമൊരുതുള്ളിവെട്ടമു

ണ്ടെന്ന നോരോതിത്തരുനന പോലെ

മിന്നിയും മാഞ്ഞും നടക്കുകയാണതെൻ

മാന്തോപ്പിലൂടെ, മനസ്സിലൂടെ

==കഴുകന്റെ കാഴ്ചകൾ--പി.മധുസൂധനൻ==
ഉയരെപ്പാറും കഴുകനുപാടം
പച്ചക്കമ്പളമാകുന്നു.
വെള്ളം കയറി നിറഞ്ഞ തടങ്ങൾ
പൊട്ടിയ ചില്ലുകളാകുന്നു
മലയടിവാരം ചുറ്റി വരുന്നൊരു
പുഴയൊരു വെൺ തുകിലാകുന്നു
ചിതറിക്കാണും വീടുകളോരോ
വിതറിയ കൂടുകളാകുന്നു
ഭൂമിയെ മൂടും മൂടൽ മഞ്ഞല
പഞ്ഞിത്തുണ്ടുകളാകുന്നു
വലിയ മരങ്ങൾ നിറഞ്ഞൊരു കാടും
നല്ലൊരു പുൽമേടാകുന്നു
നമ്മുടെ റോഡികൾ നാനാവിധമായ്
ചിന്നിയ നാടകളാകുന്നു
അതിലേയലയും നാമോ? കഴുകനു
ചോണനുറുമ്പുകളാകുന്നു.
==ചോണന്റെ കാഴ്ചകൾ - -പി.മധുസൂധനൻ==
ചോണനുറുമ്പിനു വഴിയിൽ കാണും
കല്ലൊരു പർവ്വതമാകുന്നു
വലിയൊരു തുമ്പപ്പൂച്ചെടി മാനം
മുട്ടണമാമരമാകുന്നു.
തൊട്ടാവാടികൾ പിടികിട്ടാത്തൊരു
ഘോര വനാന്തരമാകുന്നു
വെള്ളം കെട്ടി നിറുത്തിയ വയലോ?
വലിയൊരു സാഗരമാകുന്നു.
കറുകപ്പുല്ലിൻ തളിരതിനാടൻ
പറ്റിയൊരുഞ്ഞാലാകുന്നു.
മുക്കുറ്റിപ്പൂവിതളുകൾ സ്വർണ്ണം
പൂശിയ ചുവരുകളാകുന്നു
കരിവണ്ടൊന്നിനെ വഴിയിൽ കണ്ടാ-
ലതു കണ്ടാമൃഗമാകുന്നു.
ചോണനുറുമ്പിനു മുല്ലപ്പൂമണ-
മൊരു മൂടൽ മഞ്ഞാകുന്നു.
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6396" എന്ന താളിൽനിന്ന് ശേഖരിച്ചത്