അജ്ഞാതം

"പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി റിപ്പോർട്ട്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 2,022: വരി 2,022:
സമിതി സ്ഥലസന്ദർശനവേളയിലും അല്ലാതെയും സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ പ്രതിനിധികൾ, പഞ്ചായത്ത്‌ രാജ്‌ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ, സംസ്ഥാന നിയമസഭാംഗങ്ങൾ, പാർലമെന്റംഗങ്ങൾ, ശാസ്‌ത്രസാങ്കേതിക വിദഗ്‌ധർ, കർഷകർ, മത്സ്യതൊഴിലാളികൾ, കരകൗശലതൊഴിലാളികൾ, വ്യാവസായിക-തോട്ടം തൊഴിലാളികൾ എന്നിവരുമായി നടത്തിയ ആശയവിനിമയത്തിലെല്ലാം വ്യക്തമായൊരു കാര്യം പരിസ്ഥിതി ഭരണനിർവ്വഹണത്തിലെ കടുത്ത പോരായ്‌മകളാണ്‌.

ഉദാഹരണത്തിന്‌ ജർമ്മനിയുടെ സാമ്പത്തിക-സാങ്കേതിക സഹായത്തോടെ നിലവിലുള്ള വ്യവസായങ്ങളുടെ മേഖലാടിസ്ഥാനത്തിലുള്ള ഭൂപടമുണ്ടാക്കാൻ കേന്ദ്ര-സംസ്ഥാന മലിനീകരണനിയന്ത്രണ ബോർഡുകളെ ചുമതലപ്പെടുത്തി. രാജ്യത്തെ എല്ലാ ജില്ലകൾക്കും ഒരു സ്ഥലപര ഡാറ്റാബേസിന്‌ ഇവർ രൂപം നൽകി. നിലവിലെ മലിനീകരണനിലവാരം,പരിസ്ഥിതിപരമായും സാമൂഹ്യമായും ഉള്ള ദുർബല പ്രദേശങ്ങൾ, മലിനീകരണ നില ഇനിയും ഉയർത്തുന്നത്‌ അഭികാമ്യമല്ലാത്ത പ്രദേശങ്ങൾ, വിവിധ നിലവാരത്തിലുള്ള വായുമലിനീകരണവും, ജലമലിനീകരണവും ഉള്ള അനുവദനീയമായ വ്യവസായങ്ങൾ എന്നിവ സംബന്ധിച്ചെല്ലാം പ്രത്യേക ഭൂപടങ്ങൾ തയ്യാറാക്കിയിട്ടുണ്ട്‌. ചില പരിമിതികൾ ഉണ്ടെങ്കിൽ പോലും ഇത്‌ വളരെ വിലപ്പെട്ട ഒരു സംഭാവനയാണ്‌. പരിസ്ഥിതിപരമായും സാമൂഹ്യമായും സുസ്ഥിരവികസനം കൈവരിക്കാൻ ഇതിലൂടെ സാധിക്കും. എന്നാൽ കടുത്ത സമ്മർദ്ദത്തെ തുടർന്ന്‌ പരിസ്ഥിതി വനം മന്ത്രാലയത്തിന്‌ ഇത്‌ പരസ്യപ്പെടുത്താനായില്ല. തൽഫലമായി രത്‌നഗിരിയുടെ മേഖലാഭൂപടം ഇതുവരെ പ്രസിദ്ധപ്പെടുത്താൻ കഴിഞ്ഞില്ല. ആവർത്തിച്ച്‌ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടാണ്‌ സമിതിക്കുതന്നെ ഒരു കോപ്പി ലഭിച്ചത്‌. പലകുറി ആവർത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും പശ്ചിമഘട്ട ജില്ലകളുടെ ഭൂപടം ഇതുവരെ സമിതിക്ക്‌ ലഭ്യമാക്കിയിട്ടില്ല. പരിസ്ഥിതി വനം മന്ത്രാലയം കഴിവതും വേഗം ഈ രേഖകൾ പ്രസിദ്ധീകരിക്കണം. രത്‌നഗിരി ജില്ലയുടെ ഭൂപടം പരിശോധിച്ചാൽ വ്യവസായങ്ങളുടെ സ്ഥാനം നിർദ്ദിഷ്‌ട മാനദണ്ഡങ്ങൾക്ക്‌ വിരുദ്ധമായാണ്‌ നിശ്ചയിച്ചിട്ടുള്ളതെന്ന്‌ കാണാം. ഇത്‌ അടിയന്തിരമായി പുന:പരിശോധിക്കേണ്ടതുണ്ട്‌.
ഉദാഹരണത്തിന്‌ ജർമ്മനിയുടെ സാമ്പത്തിക-സാങ്കേതിക സഹായത്തോടെ നിലവിലുള്ള വ്യവസായങ്ങളുടെ മേഖലാടിസ്ഥാനത്തിലുള്ള ഭൂപടമുണ്ടാക്കാൻ കേന്ദ്ര-സംസ്ഥാന മലിനീകരണനിയന്ത്രണ ബോർഡുകളെ ചുമതലപ്പെടുത്തി. രാജ്യത്തെ എല്ലാ ജില്ലകൾക്കും ഒരു സ്ഥലപര ഡാറ്റാബേസിന്‌ ഇവർ രൂപം നൽകി. നിലവിലെ മലിനീകരണ നിലവാരം, പരിസ്ഥിതിപരമായും സാമൂഹ്യമായും ഉള്ള ദുർബല പ്രദേശങ്ങൾ, മലിനീകരണ നില ഇനിയും ഉയർത്തുന്നത്‌ അഭികാമ്യമല്ലാത്ത പ്രദേശങ്ങൾ, വിവിധ നിലവാരത്തിലുള്ള വായുമലിനീകരണവും, ജലമലിനീകരണവും ഉള്ള അനുവദനീയമായ വ്യവസായങ്ങൾ എന്നിവ സംബന്ധിച്ചെല്ലാം പ്രത്യേക ഭൂപടങ്ങൾ തയ്യാറാക്കിയിട്ടുണ്ട്‌. ചില പരിമിതികൾ ഉണ്ടെങ്കിൽ പോലും ഇത്‌ വളരെ വിലപ്പെട്ട ഒരു സംഭാവനയാണ്‌. പരിസ്ഥിതിപരമായും സാമൂഹ്യമായും സുസ്ഥിരവികസനം കൈവരിക്കാൻ ഇതിലൂടെ സാധിക്കും. എന്നാൽ കടുത്ത സമ്മർദ്ദത്തെ തുടർന്ന്‌ പരിസ്ഥിതി വനം മന്ത്രാലയത്തിന്‌ ഇത്‌ പരസ്യപ്പെടുത്താനായില്ല. തൽഫലമായി രത്‌നഗിരിയുടെ മേഖലാഭൂപടം ഇതുവരെ പ്രസിദ്ധപ്പെടുത്താൻ കഴിഞ്ഞില്ല. ആവർത്തിച്ച്‌ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടാണ്‌ സമിതിക്കുതന്നെ ഒരു കോപ്പി ലഭിച്ചത്‌. പലകുറി ആവർത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും പശ്ചിമഘട്ട ജില്ലകളുടെ ഭൂപടം ഇതുവരെ സമിതിക്ക്‌ ലഭ്യമാക്കിയിട്ടില്ല. പരിസ്ഥിതി വനം മന്ത്രാലയം കഴിവതും വേഗം ഈ രേഖകൾ പ്രസിദ്ധീകരിക്കണം. രത്‌നഗിരി ജില്ലയുടെ ഭൂപടം പരിശോധിച്ചാൽ വ്യവസായങ്ങളുടെ സ്ഥാനം നിർദ്ദിഷ്‌ട മാനദണ്ഡങ്ങൾക്ക്‌ വിരുദ്ധമായാണ്‌ നിശ്ചയിച്ചിട്ടുള്ളതെന്ന്‌ കാണാം. ഇത്‌ അടിയന്തിരമായി പുന:പരിശോധിക്കേണ്ടതുണ്ട്‌.

രത്‌നഗിരി, സിന്ധു ദുർഗ ജില്ലകളിലെ പ്രകതിവിഭവങ്ങളുടേയും മറ്റ്‌ ശേഷികളുടെയും പ്രാധാന്യം കണക്കിലെടുത്തുകൊണ്ടും ഭൂവിനിയോഗ മുൻഗണനകൾ നിശ്ചയിച്ചുകൊണ്ടും ഈ ജില്ലകൾക്കായി മഹാരാഷ്‌ട്ര സർക്കാർ ഒരു മേഖലാപ്ലാൻ തയ്യാറാക്കിയിട്ടുണ്ട്‌. ഇതിലെ നിർദ്ദേശങ്ങളെല്ലാം തന്നെ ഇപ്പോൾ വ്യാപകമായി ലംഘിച്ചുവരികയാണ്‌. ഇതും അടിയന്തിരമായി പുന:പരിശോധിക്കണം.

വരി 2,030: വരി 2,030:
പരിസ്ഥിതി ആഘാത അപഗ്രഥനം പല പ്രസക്ത പ്രശ്‌നങ്ങളും പരിഗണിക്കുന്നില്ല . ഉദാഹരണത്തിന്‌ വൈദ്യുത പ്രോജക്‌ടുകളിൽ നിന്നുള്ള വിതരണലൈനുകൾക്ക്‌ അവയ്‌ക്ക്‌ കീഴെയുളള മാവ്‌, കശുമാവ്‌ തോട്ടങ്ങളിലും പശ്ചിമഘട്ടത്തിലെ വനങ്ങളിലും വലിയ ആഘാതമേല്‌പിക്കാൻ കഴിയും. പക്ഷെ ഇത്‌, അവഗണിക്കപ്പെട്ടിരിക്കാണ്‌. അതുപോലെ തന്നെ ട്രക്കുകളിൽ റോഡുമാർഗ്ഗവും ജലമാർഗ്ഗവും കപ്പലുകളിൽ കടൽമാർഗ്ഗവും കൊണ്ടുപോകുന്ന അയിരുകൾ കടുത്ത പരിസ്ഥിതി, സാമൂഹ്യപ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നുണ്ട്‌. ഇവയും വേണ്ടവിധം പരിഗണിക്കപ്പെടുന്നില്ല.

പൊതുതെളിവെടുപ്പ്‌ വേളയിൽ ലഭിച്ച വിലപ്പെട്ട വിവരങ്ങൾ കണക്കിലെടുത്തിട്ടില്ല. ഇത്‌ വലിയ സാമൂഹ്യഅസ്വസ്ഥതയ്‌ക്കും ഭിന്നതയ്‌ക്കും കാരണമായിട്ടുണ്ട്‌. ഉദാരഹരണത്തിന്‌ സിന്ധുദുർഗിലെ കലാനെവില്ലേജിൽ ഒരു ഖനിയുമായി ബന്ധപ്പെട്ട്‌ 20-9-2008ൽ ആദ്യപൊതുതെളിവെടുപ്പ്‌ നടത്തി. ഈ സമയം മറാത്തിയിലുള്ള പരിസ്ഥിതി ആഘാത അപഗ്രഥന റിപ്പോർട്ട്‌ തയ്യാറാകാതിരുന്നതിനാൽ തെളിവെടുപ്പ്‌ മാറ്റിവെച്ചു. അപഗ്രഥന റിപ്പോർട്ട്‌ മറാത്തിഭാഷയിൽ ലഭ്യമാക്കിയശേഷം 11-10-2008 വീണ്ടും പൊതുതെളിവെടുപ്പ്‌ നടത്തി. ഖനനത്തെ എതിർത്തുകൊണ്ട്‌ ഗ്രാമപഞ്ചായത്ത്‌ ഐക്യകണ്‌ഠ്യേന അംഗീകരിച്ച പ്രമേയം തെളിവെടുപ്പുവേളയിൽ സമർപ്പിച്ചു. പുറമേ താഴെപറയുന്ന എതിരഭിപ്രായങ്ങളും ഉയർന്നുവന്നു.
പൊതുതെളിവെടുപ്പ്‌ വേളയിൽ ലഭിച്ച വിലപ്പെട്ട വിവരങ്ങൾ കണക്കിലെടുത്തിട്ടില്ല. ഇത്‌ വലിയ സാമൂഹ്യഅസ്വസ്ഥതയ്‌ക്കും ഭിന്നതയ്‌ക്കും കാരണമായിട്ടുണ്ട്‌. ഉദാരഹരണത്തിന്‌ സിന്ധുദുർഗിലെ കലാനെവില്ലേജിൽ ഒരു ഖനിയുമായി ബന്ധപ്പെട്ട്‌ 20-9-2008ൽ ആദ്യപൊതുതെളിവെടുപ്പ്‌ നടത്തി. ഈ സമയം മറാത്തിയിലുള്ള പരിസ്ഥിതി ആഘാത അപഗ്രഥന റിപ്പോർട്ട്‌ തയ്യാറാകാതിരുന്നതിനാൽ തെളിവെടുപ്പ്‌ മാറ്റിവെച്ചു. അപഗ്രഥന റിപ്പോർട്ട്‌ മറാത്തിഭാഷയിൽ ലഭ്യമാക്കിയശേഷം 11-10-2008 വീണ്ടും പൊതുതെളിവെടുപ്പ്‌ നടത്തി. ഖനനത്തെ എതിർത്തുകൊണ്ട്‌ ഗ്രാമപഞ്ചായത്ത്‌ ഐക്യകണ്ഠേന അംഗീകരിച്ച പ്രമേയം തെളിവെടുപ്പുവേളയിൽ സമർപ്പിച്ചു. പുറമേ താഴെപറയുന്ന എതിരഭിപ്രായങ്ങളും ഉയർന്നുവന്നു.

1. `കലാനെ' നദിയിലെ മലിനീകരണം മൂലം ഗോവയ്‌ക്കടുത്ത ചണ്ടലിയിൽ ഈ നദിയിലെ ജലവിതരണ സ്‌കീം അവതാളത്തിലായി (2) കലാനെയിലെ പ്രകൃതിദത്ത ജലസ്രോതസ്സുകളെ ആശ്രയിച്ചുള്ള ഫലവർഗ്ഗകൃഷി വൈഷമ്യത്തിലായി. പൊതുതെളിവെടുപ്പിന്റെ മിനുട്ട്‌സ്‌ ലഭ്യമാക്കിയത്‌ 57 ദിവസം കഴിഞ്ഞാണ്‌. ഖനനത്തിനെതിരായ ഐക്യകണ്‌ഠ്യേന അംഗീകരിച്ച നിർദ്ദേശം നിലനിൽക്കവേ 2009 മാർച്ച്‌ 17 ന്‌ മഹാരാഷ്‌ട്ര സർക്കാർ ഖനനത്തിന്‌ പരിസ്ഥിതി ക്ലിയറൻസ്‌ നൽകി. സുതാര്യവും പങ്കാളിത്ത അപഗ്രഥന സംവിധാനവും നിലവിലില്ലാത്തതിനാൽ പരിസ്ഥിതി ക്ലിയറൻസ്‌ നൽകുമ്പോൾ വ്യവസ്ഥ ചെയ്യുന്ന നിബന്ധനകൾ വ്യപകമായി ലംഘിക്കപ്പെടുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി പരിസ്ഥിതി സംബന്ധമായ സമരപരിപാടികളുടെ സിരാകേന്ദ്രമാണ്‌ രത്‌നഗിരി ജില്ല.
1. `കലാനെ' നദിയിലെ മലിനീകരണം മൂലം ഗോവയ്‌ക്കടുത്ത ചണ്ടലിയിൽ ഈ നദിയിലെ ജലവിതരണ സ്‌കീം അവതാളത്തിലായി (2) കലാനെയിലെ പ്രകൃതിദത്ത ജലസ്രോതസ്സുകളെ ആശ്രയിച്ചുള്ള ഫലവർഗ്ഗകൃഷി വൈഷമ്യത്തിലായി. പൊതുതെളിവെടുപ്പിന്റെ മിനുട്ട്‌സ്‌ ലഭ്യമാക്കിയത്‌ 57 ദിവസം കഴിഞ്ഞാണ്‌. ഖനനത്തിനെതിരായ ഐക്യകണ്ഠേന അംഗീകരിച്ച നിർദ്ദേശം നിലനിൽക്കവേ 2009 മാർച്ച്‌ 17 ന്‌ മഹാരാഷ്‌ട്ര സർക്കാർ ഖനനത്തിന്‌ പരിസ്ഥിതി ക്ലിയറൻസ്‌ നൽകി. സുതാര്യവും പങ്കാളിത്ത അപഗ്രഥന സംവിധാനവും നിലവിലില്ലാത്തതിനാൽ പരിസ്ഥിതി ക്ലിയറൻസ്‌ നൽകുമ്പോൾ വ്യവസ്ഥ ചെയ്യുന്ന നിബന്ധനകൾ വ്യപകമായി ലംഘിക്കപ്പെടുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി പരിസ്ഥിതി സംബന്ധമായ സമരപരിപാടികളുടെ സിരാകേന്ദ്രമാണ്‌ രത്‌നഗിരി ജില്ല.

ഗ്രാമ-താലൂക്ക്‌ -ജില്ലാ പഞ്ചായത്തുകളിലെയും മുനിസിപ്പാലികളിലെയും പ്രാദേശിക അംഗങ്ങളെ ഉൾപ്പെടുത്തി ജൈവവൈവിദ്ധ്യമാനേജ്‌മെന്റ്‌ കമ്മിറ്റികൾ രൂപീകരിക്കണമെന്ന്‌ 2002 ലെ ജൈവവൈവിദ്ധ്യനിയമം അനുശാസിക്കുന്നു. പ്രാദേശിക ജൈവവൈവിദ്ധ്യ വിഭവങ്ങൾ രേഖപ്പെടുത്തുകയും അവിടത്തെ കാർഷിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും അനുവദനീയമായ ഉപയോഗങ്ങൾക്ക്‌ കളക്ഷൻ ചാർജ്‌ ചുമത്തുകയും ചെയ്യുക എന്നത്‌ ഈ കമ്മിറ്റികളുടെ ചുമതലയാണ്‌. ഈ കമ്മിറ്റികൾക്ക്‌ ഫലപ്രദമായ ഒരു പൊതുവേദിയായി പ്രവർത്തിക്കാനും പ്രാദേശിക പരിസ്ഥിതി മാനേജ്‌മെന്റിലും അവലോകനത്തിലും സുപ്രധാനപങ്കുവഹിക്കാനും ഈ കമ്മിറ്റികൾക്ക്‌ കഴിയും. നിർഭാഗ്യവശാൽ ജൈവവൈവിദ്ധ്യനിയമം മഹാരാഷ്‌ട്ര സംസ്ഥാനത്ത്‌ നടപ്പിലാക്കാൻ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. ഗോവയിലാണെങ്കിൽ ഇത്‌ നടപ്പിലാക്കിയത്‌ ഒട്ടും തൃപ്‌തികരമായ നിലയിലല്ല. ഈ കമ്മിറ്റികൾ എല്ലാതലത്തിലും ഉടനടി പ്രവർത്തനോന്മുഖമാക്കണം.
ഗ്രാമ-താലൂക്ക്‌ -ജില്ലാ പഞ്ചായത്തുകളിലെയും മുനിസിപ്പാലികളിലെയും പ്രാദേശിക അംഗങ്ങളെ ഉൾപ്പെടുത്തി ജൈവവൈവിദ്ധ്യമാനേജ്‌മെന്റ്‌ കമ്മിറ്റികൾ രൂപീകരിക്കണമെന്ന്‌ 2002 ലെ ജൈവവൈവിദ്ധ്യനിയമം അനുശാസിക്കുന്നു. പ്രാദേശിക ജൈവവൈവിദ്ധ്യവിഭവങ്ങൾ രേഖപ്പെടുത്തുകയും അവിടത്തെ കാർഷിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും അനുവദനീയമായ ഉപയോഗങ്ങൾക്ക്‌ കളക്ഷൻ ചാർജ്‌ ചുമത്തുകയും ചെയ്യുക എന്നത്‌ ഈ കമ്മിറ്റികളുടെ ചുമതലയാണ്‌. ഈ കമ്മിറ്റികൾക്ക്‌ ഫലപ്രദമായ ഒരു പൊതുവേദിയായി പ്രവർത്തിക്കാനും പ്രാദേശിക പരിസ്ഥിതി മാനേജ്‌മെന്റിലും അവലോകനത്തിലും സുപ്രധാനപങ്കുവഹിക്കാനും ഈ കമ്മിറ്റികൾക്ക്‌ കഴിയും. നിർഭാഗ്യവശാൽ ജൈവവൈവിദ്ധ്യനിയമം മഹാരാഷ്‌ട്ര സംസ്ഥാനത്ത്‌ നടപ്പിലാക്കാൻ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. ഗോവയിലാണെങ്കിൽ ഇത്‌ നടപ്പിലാക്കിയത്‌ ഒട്ടും തൃപ്‌തികരമായ നിലയിലല്ല. ഈ കമ്മിറ്റികൾ എല്ലാതലത്തിലും ഉടനടി പ്രവർത്തനോന്മുഖമാക്കണം.

രത്‌നഗിരി, സിന്ധുദുർഗ ജില്ലകളിലെ ബഹുഭൂരിപക്ഷവും ഉപജീവനത്തിനായി ആശ്രയിക്കുന്ന ടൂറിസം, മത്സ്യബന്ധനം, സസ്യഫലകൃഷി, കൃഷി തുടങ്ങിയ പരമ്പരാഗത സാമ്പത്തിക മേഖലകളുമായി ഇപ്പോഴത്തെ ഖനനം, വ്യവസായങ്ങൾ, വൈദ്യുതപദ്ധതികൾ ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ കടുത്ത സംഘർഷത്തിലാണ്‌. ഉദാഹരണത്തിന്‌ ഈ മേഖലയിൽ നിന്ന്‌ വൻതോതിൽ മാമ്പഴം കയറ്റി അയയ്‌ക്കുന്നുണ്ട്‌. ഈ അടുത്തകാലത്ത്‌ അൽഫോൺസാ മാമ്പഴത്തിന്റെ കയറ്റുമതിക്ക്‌ ഗ്ലോബൽ ജി.എ.പി സർട്ടിഫിക്കേഷൻ നിർബന്ധിതമാക്കി. ഈ ആഗോള നിലവാരമനുസരിച്ച്‌ ഈ മാന്തോട്ടങ്ങൾക്കു സമീപം കല്‌ക്കരിയധിഷ്‌ഠിത ഊർജ്ജോത്‌പാദന പ്ലാന്റുകൾ ഉൾപ്പടെയുള്ള വായുമലിനീകരണ വ്യവസായങ്ങൾ ഉണ്ടാക്കാൻ പാടില്ല. ഇതനുസരിച്ച്‌ തെർമൻ പവ്വർപ്ലാന്റുകളിൽ നിന്നുള്ള മലിനീകരണം തൽക്കാലം ഈ തോട്ടങ്ങളെ സാരമായി ബാധിക്കില്ലെങ്കിലും കയറ്റുമതി വിപണിയിലുണ്ടാവുന്ന നഷ്‌ടം സസ്യഫലകൃഷിയെ പ്രതികൂലമായി ബാധിക്കും. ഈ ഒരു സാമൂഹ്യ സംഘർഷാവസ്ഥ കണക്കിലെടുത്ത്‌ ഭാവി സാമ്പത്തിക വികസനത്തിൽ ജനങ്ങളെ പൂർണ്ണമായി വിശ്വാസത്തിലെടുക്കണം.
രത്‌നഗിരി, സിന്ധുദുർഗ ജില്ലകളിലെ ബഹുഭൂരിപക്ഷവും ഉപജീവനത്തിനായി ആശ്രയിക്കുന്ന ടൂറിസം, മത്സ്യബന്ധനം, സസ്യഫലകൃഷി, കൃഷി തുടങ്ങിയ പരമ്പരാഗത സാമ്പത്തിക മേഖലകളുമായി ഇപ്പോഴത്തെ ഖനനം, വ്യവസായങ്ങൾ, വൈദ്യുതപദ്ധതികൾ ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ കടുത്ത സംഘർഷത്തിലാണ്‌. ഉദാഹരണത്തിന്‌ ഈ മേഖലയിൽ നിന്ന്‌ വൻതോതിൽ മാമ്പഴം കയറ്റി അയയ്‌ക്കുന്നുണ്ട്‌. ഈ അടുത്തകാലത്ത്‌ അൽഫോൺസാ മാമ്പഴത്തിന്റെ കയറ്റുമതിക്ക്‌ ഗ്ലോബൽ ജി.എ.പി സർട്ടിഫിക്കേഷൻ നിർബന്ധിതമാക്കി. ഈ ആഗോള നിലവാരമനുസരിച്ച്‌ ഈ മാന്തോട്ടങ്ങൾക്കു സമീപം കൽക്കരിയധിഷ്‌ഠിത ഊർജ്ജോത്‌പാദന പ്ലാന്റുകൾ ഉൾപ്പടെയുള്ള വായുമലിനീകരണ വ്യവസായങ്ങൾ ഉണ്ടാക്കാൻ പാടില്ല. ഇതനുസരിച്ച്‌ തെർമൽ പവ്വർപ്ലാന്റുകളിൽ നിന്നുള്ള മലിനീകരണം തൽക്കാലം ഈ തോട്ടങ്ങളെ സാരമായി ബാധിക്കില്ലെങ്കിലും കയറ്റുമതി വിപണിയിലുണ്ടാവുന്ന നഷ്‌ടം സസ്യഫലകൃഷിയെ പ്രതികൂലമായി ബാധിക്കും. ഈ ഒരു സാമൂഹ്യ സംഘർഷാവസ്ഥ കണക്കിലെടുത്ത്‌ ഭാവി സാമ്പത്തിക വികസനത്തിൽ ജനങ്ങളെ പൂർണ്ണമായി വിശ്വാസത്തിലെടുക്കണം.

വിവിധ വ്യാവസായിക, വിദ്യുച്ഛക്തി,ഖനനപദ്ധതികൾക്കുവേണ്ടി വൻതോതിൽ ഭൂമി ഏറ്റെടുക്കുന്നത്‌ വലിയ സംഘർഷത്തിനിടയാക്കുന്നുണ്ട്‌. `ജെയ്‌താപൂർ' മേഖലയിൽ എമർജൻസി വകുപ്പുകളുപയോഗിച്ച്‌ കർഷകരിൽ നിന്ന്‌ ഭൂമി ഏറ്റെടുത്ത്‌ ഗുരുതരമായ സാമൂഹ്യസംഘർഷത്തിനിടയാക്കിയിട്ടുണ്ട്‌. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും അവരുടെ ഇംഗിതത്തിനെതിരായി നിർബന്ധിച്ചും പ്രവർത്തനങ്ങൾ അടിച്ചേൽപ്പിക്കുന്നതിന്‌ ഉദാഹരണങ്ങൾ ധാരാളമുണ്ട്‌. രത്‌നഗിരി ജില്ലയിൽ ഒരു ഇക്കോടൂറിസം റിസോർട്ട്‌ തുടങ്ങാനെന്ന ധാരണ പരത്തി ജനങ്ങളിൽ നിന്ന്‌ വാങ്ങിയ ഭൂമിയിൽ ഇപ്പോൾ ഒരു കല്‌ക്കരി അധിഷ്‌ഠിത ഊർജ്ജ ഉല്‌പാദനനിലയം സ്ഥാപിക്കാൻ ആലോചിക്കുന്നു. മത്സ്യബന്ധനമേഖലയിലേക്കുള്ള മത്സ്യതൊഴിലാളികളുടെ പരമ്പരാഗത മത്സ്യബന്ധന രീതികൾ ഫിനോലക്‌സ്‌ ബലംപ്രയോഗിച്ച്‌ അടപ്പിക്കുന്നു. ഭൂവുടമകളുടെ പൂർണ്ണസമ്മതത്തോടെ വേണം എന്ന നിബന്ധനയോടെ ആണെങ്കിൽപോലും അവരെ അറിയിക്കാതെ ഭൂരേഖകളിൽ `മറ്റ്‌ അവകാശങ്ങൾ' എന്നതിൽ ഖനനം കൂടിച്ചേർത്തത്‌ 2006ൽ മാത്രമാണ്‌ അവരുടെ ശ്രദ്ധയിൽ പെട്ടെതെന്ന്‌ സിന്ധുദുർഗ ജില്ലയിലെ `തമ്പോളി' വില്ലേജ്‌ നിവാസികൾ പറയുന്നു. നിയമവിരുദ്ധമായ ഈ `എൻട്രി'മാറ്റി കിട്ടാൻ 2007 ൽ അവർക്ക്‌ മരണം വരെ ഉപവാസം ഉൾപ്പെടെയുള്ള നീണ്ടസമരപരിപാടികൾ സംഘടിപ്പിക്കേണ്ടിവന്നു.
വിവിധ വ്യാവസായിക, വിദ്യുച്ഛക്തി, ഖനനപദ്ധതികൾക്കുവേണ്ടി വൻതോതിൽ ഭൂമി ഏറ്റെടുക്കുന്നത്‌ വലിയ സംഘർഷത്തിനിടയാക്കുന്നുണ്ട്‌. `ജെയ്‌താപൂർ' മേഖലയിൽ എമർജൻസി വകുപ്പുകളുപയോഗിച്ച്‌ കർഷകരിൽ നിന്ന്‌ ഭൂമി ഏറ്റെടുത്ത്‌ ഗുരുതരമായ സാമൂഹ്യസംഘർഷത്തിനിടയാക്കിയിട്ടുണ്ട്‌. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും അവരുടെ ഇംഗിതത്തിനെതിരായി നിർബന്ധിച്ചും പ്രവർത്തനങ്ങൾ അടിച്ചേൽപ്പിക്കുന്നതിന്‌ ഉദാഹരണങ്ങൾ ധാരാളമുണ്ട്‌. രത്‌നഗിരി ജില്ലയിൽ ഒരു ഇക്കോടൂറിസം റിസോർട്ട്‌ തുടങ്ങാനെന്ന ധാരണ പരത്തി ജനങ്ങളിൽ നിന്ന്‌ വാങ്ങിയ ഭൂമിയിൽ ഇപ്പോൾ ഒരു കൽക്കരി അധിഷ്‌ഠിത ഊർജ്ജ ഉല്പാദനനിലയം സ്ഥാപിക്കാൻ ആലോചിക്കുന്നു. മത്സ്യബന്ധനമേഖലയിലേക്കുള്ള മത്സ്യതൊഴിലാളികളുടെ പരമ്പരാഗത മത്സ്യബന്ധന രീതികൾ ഫിനോലക്‌സ്‌ ബലംപ്രയോഗിച്ച്‌ അടപ്പിക്കുന്നു. ഭൂവുടമകളുടെ പൂർണ്ണസമ്മതത്തോടെ വേണം എന്ന നിബന്ധനയോടെ ആണെങ്കിൽപോലും അവരെ അറിയിക്കാതെ ഭൂരേഖകളിൽ `മറ്റ്‌ അവകാശങ്ങൾ' എന്നതിൽ ഖനനം കൂടിച്ചേർത്തത്‌ 2006-ൽ മാത്രമാണ്‌ അവരുടെ ശ്രദ്ധയിൽ പെട്ടതെന്ന്‌ സിന്ധുദുർഗ ജില്ലയിലെ `തമ്പോളി' വില്ലേജ്‌ നിവാസികൾ പറയുന്നു. നിയമവിരുദ്ധമായ ഈ `എൻട്രി'മാറ്റി കിട്ടാൻ 2007-ൽ അവർക്ക്‌ മരണം വരെ ഉപവാസം ഉൾപ്പെടെയുള്ള നീണ്ടസമരപരിപാടികൾ സംഘടിപ്പിക്കേണ്ടിവന്നു.

മലിനീകരണ നിയന്ത്രണം പോലെയുള്ള നിയമങ്ങൾ നടപ്പാക്കുന്നതിലുണ്ടായ പരാജയവും സാമൂഹ്യ അസംതൃപ്‌തിക്ക്‌ കാരണമായിട്ടുണ്ട്‌. രത്‌നഗിരി ജില്ലയിലെ `ലോട്ടെ'യിലെ രാസവ്യവസായ എസ്റ്റേറ്റിൽ സ്ഥാപിച്ചിട്ടുള്ള പൊതുവായ മാലിന്യസംസ്‌കരണപ്ലാന്റിന്‌ അവിടത്തെ മുഴുവൻ മാലിന്യങ്ങളും സംസ്‌കരിക്കാനുള്ള ശേഷി ഇല്ലെന്നു മാത്രമല്ല ഇതിന്റെ പ്രവർത്തനം പരാജയവുമാണ്‌. 2010 ഒക്‌ടോബറിൽ സ്ഥലം സന്ദർശിച്ച പശ്ചിമഘട്ടസമിതിക്ക്‌ ഈ പ്ലാന്റിൽ നിന്ന്‌ സംസ്‌കരിക്കാത്ത മാലിന്യങ്ങൾ കവിഞ്ഞൊഴുകി `കോട്ടാവാലെ' വില്ലേജിൽ കുടിവെള്ളമെത്തിക്കുന്ന അരുവികളിൽ ചെന്നുചേരുന്നതായി കാണാൻ കഴിഞ്ഞു. ഈ പ്രശ്‌നത്തിന്‌ പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച്‌ കോട്ടാവാലെയിലെ `സർപാഞ്ച്‌' ആ മലിനജലം കുടിച്ച്‌ ആത്മഹത്യക്ക്‌ ശ്രമിച്ചു. അദ്ദേഹത്തെ ഉടൻ മുംബൈയിൽ എത്തിച്ച്‌ ജീവൻ രക്ഷിച്ചെങ്കിലും `കോട്ടാവാലെ`യെ ഗ്രസിച്ചിട്ടുള്ള മലിനീകരണപ്രശ്‌നത്തിന്‌ പരിഹാരമുണ്ടായില്ല. 2000ൽ 30ഓളം സ്‌കൂൾ വിദ്യാർത്ഥികൾ ലോട്ടെയ്‌ക്കടുത്ത്‌ വിഷവാതകം ശ്വസിച്ച്‌ അബോധാവസ്ഥയിലായി. എന്നാൽ ഇതിന്‌ ഉത്തരവാദികളായ കെമിക്കൽ കമ്പനിക്കാർ ഈ കുട്ടികളെ ആശുപത്രിയിൽ എത്തിക്കാൻപോലും മുന്നോട്ട്‌ വന്നില്ല. വ്യവസായങ്ങളിൽ നിന്നുള്ള ഹാനികരമായ ഖരമാലിന്യം മണ്ണുമായി കൂട്ടിക്കുഴച്ച്‌ ഘാട്ട്‌ മേഖലയിലെ കുന്നിൻചരുവുകളിലെ റോഡുകളുടെ വശങ്ങളിൽ നിക്ഷേപിക്കുന്നതായി ജനങ്ങൾ അറിയിച്ചു. ഈ അടുത്ത കാലത്ത്‌ `ഖേദ്‌' ടൗണിലെ കുടിവെള്ള സ്രോതസ്സായ`ബൊറാജ്‌' അണക്കെട്ടിൽ ഹാനികരമായ രാസമാലിന്യം ടാങ്കറിൽ കൊണ്ടുവന്ന്‌ തള്ളിയ സംഭവമുണ്ടായി. ഇതുമൂലം ടൗണിലെ ജലവിതരണം ആഴ്‌ചകളോളം മുടങ്ങിയെങ്കിലും ഇതിന്‌ കാരണക്കാരായവരെ പിടികൂടാൻ ശ്രമമുണ്ടായില്ല. ലോട്ടെയിൽ നിന്നുള്ള രാസമലിനീകരണം മൂലം `ഡാബോൾ' കടലിടുക്കിലെ മത്സ്യസമ്പത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്‌. മത്സ്യതൊഴിലാളികൾക്ക്‌ വലിയ തൊഴിൽ നഷ്‌ടത്തിന്‌ ഇതു കാരണമായിട്ടുണ്ട്‌.

19

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3452" എന്ന താളിൽനിന്ന് ശേഖരിച്ചത്