അജ്ഞാതം


"പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി റിപ്പോർട്ട്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
(' പ്രസാധകക്കുറിപ്പ്‌ പശ്ചിമഘട്ട വികസനവുമായി ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 162: വരി 162:
പ്രകൃതി സംരക്ഷണം ഇന്ത്യൻ സമൂഹത്തിന്റെ സമ്പന്നമായ പാരമ്പര്യമാണ്‌. പശ്ചിമഘട്ടത്തിലെ തനത്‌ വൃക്ഷലതാദികൾക്ക്‌ വിശുദ്ധികല്‌പിച്ചാണ്‌ അവർ സംരക്ഷിച്ചുപോന്നത്‌. ജൈവവൈവിദ്ധ്യത്തിന്റെ നാശത്തിന്‌ കാരണക്കാർ തദ്ദേശവാസികളാണെന്നും അതിനാൽ അവരെ പരമാവധി ഒഴിവാക്കി വേണം സംരക്ഷണ പദ്ധതികൾ നടപ്പക്കേണ്ടതുമെന്ന ധാരണയാണ്‌ `സംരക്ഷിതമേഖല`കളായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഔദ്യോഗിക നടപടികൾ. ഉദാഹരണത്തിന്‌ ബോക്‌സ്‌ 2 കാണുക. വനം വകുപ്പുമാത്രമാണ്‌ പഞ്ചായത്ത്‌ രാജ്‌ സ്ഥാപനങ്ങളുമായി സഹകരിക്കാത്ത ഏക സർക്കാർ വകുപ്പ്‌. സാമൂഹ്യവനവൽക്കരണ വിഭാഗം ഇക്കൂട്ടത്തിൽപെടുന്നില്ല.
പ്രകൃതി സംരക്ഷണം ഇന്ത്യൻ സമൂഹത്തിന്റെ സമ്പന്നമായ പാരമ്പര്യമാണ്‌. പശ്ചിമഘട്ടത്തിലെ തനത്‌ വൃക്ഷലതാദികൾക്ക്‌ വിശുദ്ധികല്‌പിച്ചാണ്‌ അവർ സംരക്ഷിച്ചുപോന്നത്‌. ജൈവവൈവിദ്ധ്യത്തിന്റെ നാശത്തിന്‌ കാരണക്കാർ തദ്ദേശവാസികളാണെന്നും അതിനാൽ അവരെ പരമാവധി ഒഴിവാക്കി വേണം സംരക്ഷണ പദ്ധതികൾ നടപ്പക്കേണ്ടതുമെന്ന ധാരണയാണ്‌ `സംരക്ഷിതമേഖല`കളായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഔദ്യോഗിക നടപടികൾ. ഉദാഹരണത്തിന്‌ ബോക്‌സ്‌ 2 കാണുക. വനം വകുപ്പുമാത്രമാണ്‌ പഞ്ചായത്ത്‌ രാജ്‌ സ്ഥാപനങ്ങളുമായി സഹകരിക്കാത്ത ഏക സർക്കാർ വകുപ്പ്‌. സാമൂഹ്യവനവൽക്കരണ വിഭാഗം ഇക്കൂട്ടത്തിൽപെടുന്നില്ല.
വികസന പദ്ധതികൾ അയവില്ലാത്ത ചട്ടക്കൂട്ടിൽ ഒതുക്കി നിർത്തരുതെന്ന്‌ ഇന്ന്‌ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യമാണ്‌. പ്രാദേശിക സ്ഥിതിഗതികൾ കണക്കിലെടുത്ത്‌ സമയബന്ധിതമായ നിബന്ധനകളോടെ പ്രാദേശിക സമൂഹത്തിന്റെ പൂർണ്ണപങ്കാളിത്തത്തോടെ ആയിരിക്കണം പദ്ധതികൾ രൂപകല്‌പനചെയ്യാൻ. ഇതാണ്‌ പ്രാദേശിക പങ്കാളിത്ത മാനേജ്‌മെന്റ്‌ (Adaptive co-management). പ്രാദേശിക സമൂഹത്തിന്റെ ആഗ്രഹങ്ങൾക്കനുസൃതമായി പാരിസ്ഥിതികവും സാമൂഹ്യവും സാമ്പത്തികവുമായ സാഹചര്യങ്ങൾ കണക്കിലെടുത്ത്‌ വികസനപദ്ധതികളിലെ ഓരോ ഇനവും വേണമോ വേണ്ടയോ എന്ന്‌ നിശ്ചയിക്കണം. അത്തരം ഒരു മാനേജ്‌മെന്റ്‌ രീതി വികസനവും സംരക്ഷണവും കൈകോർത്തുപോകാൻ സഹായിക്കും. ഈ സമീപനത്തെ സംബന്ധിച്ച ചർച്ചയ്‌ക്കായി ബോക്‌സ്‌-3 കാണുക.
വികസന പദ്ധതികൾ അയവില്ലാത്ത ചട്ടക്കൂട്ടിൽ ഒതുക്കി നിർത്തരുതെന്ന്‌ ഇന്ന്‌ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യമാണ്‌. പ്രാദേശിക സ്ഥിതിഗതികൾ കണക്കിലെടുത്ത്‌ സമയബന്ധിതമായ നിബന്ധനകളോടെ പ്രാദേശിക സമൂഹത്തിന്റെ പൂർണ്ണപങ്കാളിത്തത്തോടെ ആയിരിക്കണം പദ്ധതികൾ രൂപകല്‌പനചെയ്യാൻ. ഇതാണ്‌ പ്രാദേശിക പങ്കാളിത്ത മാനേജ്‌മെന്റ്‌ (Adaptive co-management). പ്രാദേശിക സമൂഹത്തിന്റെ ആഗ്രഹങ്ങൾക്കനുസൃതമായി പാരിസ്ഥിതികവും സാമൂഹ്യവും സാമ്പത്തികവുമായ സാഹചര്യങ്ങൾ കണക്കിലെടുത്ത്‌ വികസനപദ്ധതികളിലെ ഓരോ ഇനവും വേണമോ വേണ്ടയോ എന്ന്‌ നിശ്ചയിക്കണം. അത്തരം ഒരു മാനേജ്‌മെന്റ്‌ രീതി വികസനവും സംരക്ഷണവും കൈകോർത്തുപോകാൻ സഹായിക്കും. ഈ സമീപനത്തെ സംബന്ധിച്ച ചർച്ചയ്‌ക്കായി ബോക്‌സ്‌-3 കാണുക.
box1
ബോക്‌സ്‌-1 : ലോട്ടെ MIDC രാസവ്യവസായശൃംഖലയും
ദാബോൾ കടലിടുക്കിന്റെ മലിനീകരണവും
പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനങ്ങളെ ലോകമെമ്പാടും നയിച്ചിട്ടുള്ളത്‌ സർക്കാരുകളോ വ്യവസായങ്ങളോ അല്ല ജനങ്ങളാണെന്നതാണ്‌ അനുഭവസാക്ഷ്യം. ആകയാൽ പരിസ്ഥിതി സംരക്ഷണഅവലോകന ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ പരമാവധി ജനപങ്കാളിത്തം ഉറപ്പുവരുത്തുകയാണ്‌ ആവശ്യം. ഇതിനായി കേന്ദ്ര പരിസ്ഥിതി-വനംവകുപ്പ്‌ മന്ത്രാലയം ഏർപ്പെടുത്തിയ ജില്ലാതല പദ്ധതിയാണ്‌ പര്യാവരൻവാഹിനി (Paryavaran Vahini). ഈ പദ്ധതിപ്രകാരം മലിനീകരണം, വനനശീകരണം തുടങ്ങിയ പരിസ്ഥിതിപ്രശ്‌നങ്ങൾ വിലയിരുത്തി ജില്ലാകലക്‌ടർക്ക്‌ റിപ്പോർട്ടുചെയ്യാനുള്ള അധികാരം ആ പ്രദേശത്തെ ഓരോ പൗരനും നൽകിയിട്ടുണ്ട്‌. ഈ റിപ്പോർട്ടിൽ ജില്ലാകലക്‌ടർ വിശദമായ അന്വേഷണം നടത്തും. 1990 കളിൽ ഈ പദ്ധതി ദക്ഷിണ കന്നടപോലെയുള്ള ജില്ലകളിൽ വളരെ ഫലപ്രദമായി നടപ്പാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 11-ാം പഞ്ചവത്സര പദ്ധതിയുടെ പരിസ്ഥിതി-വനം സ്റ്റിയറിംഗ്‌ കമ്മിറ്റി `പര്യാവരൻവാഹിനി' 11-ാം പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന്‌ ശക്തമായി ശുപാർശ ചെയ്‌തു. മഹാരാഷ്‌ട്ര സർക്കാർ ഉദ്യോഗസ്ഥരുമായി 2010 സെപ്‌തംബർ 30 ന്‌ മുംബൈയിൽ നടത്തിയ ചർച്ചയിൽ ജനപങ്കാളിത്തത്തോടെ പരിസ്ഥിതി സംരക്ഷണ അപഗ്രഥന പ്രവർത്തനങ്ങൾ നടത്തുന്ന എന്തെങ്കിലും പദ്ധതികൾ രത്‌നഗിരി, സിന്ധു ദുർഗ ജില്ലകളിൽ നടക്കുന്നുണ്ടോ എന്ന ശ്രീ. മാധവ്‌ ഗാഡ്‌ഗിലിന്റെ ചോദ്യത്തിന്‌ രത്‌നഗിരി ജില്ലാ കളക്‌ടറുടെ നേതൃത്വത്തിൽ ജില്ലാ പരിസ്ഥിതി സമിതി ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുത്ത്‌ നടത്തുന്നുണ്ടെന്നാണ്‌ മറുപടി ലഭിച്ചത്‌. ക്രമേണ ഇതും ഇല്ലാതായി. Lote MIDC എന്ന ഒരു രാസവ്യവസായ ശൃംഖലയുമായി ബന്ധപ്പെട്ട്‌ ലോട്ടെ അഭ്യാസ്‌ ഗാട്ട്‌ എന്ന പേരിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനം നടക്കുന്നതായും അറിയിച്ചു.
മഹാരാഷ്‌ട്ര സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡിന്റെ സഹായത്തോടെ ശ്രീ. മാധവഗാഡ്‌ഗിൽ അപ്പോൾത്തന്നെ രത്‌നഗിരി ജില്ലാ കളക്‌ടറുമായും ലോട്ടെ അഭ്യാസ്‌ ഗാട്ടുമായും ബന്ധപ്പെട്ടു. 2010 ഒക്‌ടോബർ 5 ന്‌ ശ്രീ. ഗാഡ്‌ഗിൽ ലോട്ടെ അഭ്യാസ്‌ ഗാട്ടുമായി ചർച്ച നടത്തി. തുടർന്നു നടത്തിയ സ്ഥലസന്ദർശനത്തിൽ ഒരു പൊതുമാലിന്യ സംസ്‌കരണശാലയും സമീപപ്രദേശങ്ങളും ധാബോൾ കടലിടുക്കും അദ്ദേഹം സന്ദർശിക്കുകയും പലരുമായും ചർച്ചനടത്തുകയും ചെയ്‌തു. മുംബൈയിൽ നടന്ന യോഗത്തിൽ ഉദ്യോഗസ്ഥർ നൽകിയ വിവരങ്ങൾക്ക്‌ വിരുദ്ധമായി അഭ്യാസ്‌ ഗാട്ട്‌ പ്രവർത്തനരഹിതമാണെന്നും 2 വർഷമായി യോഗം ചേരുകപോലും ഉണ്ടായിട്ടില്ലെന്നും കണ്ടെത്തി. മലിനീകരണം കൊണ്ട്‌ പൊറുതിമുട്ടിയ കോട്ടാവാലെ വില്ലേജിന്റെ ഒരു പ്രതിനിധിയെ അഭ്യാസ്‌ ഗാട്ടിൽ ഉൾപ്പെടുത്തണമെന്ന അവരുടെ മുറവിളിപോലും അധികൃതർ ചെവിക്കൊണ്ടില്ല. മാലിന്യസംസ്‌കരണ ശാലയിലെത്തുന്ന മാലിന്യങ്ങൾ വേണ്ടവിധം സംസ്‌കരിക്കാനുള്ള കഴിവ്‌ അതിനില്ലായിരുന്നു. അസംസ്‌കൃതമാലിന്യം കവിഞ്ഞൊഴുകി കോട്ടാവാലെ ഗ്രാമത്തിലേക്കൊഴുകുന്ന അരുവികളിൽ ചെന്നുചേരുന്നതായി ശ്രീ. ഗാഡ്‌ഗിലിന്‌ കാണാൻ കഴിഞ്ഞു. ഈ സ്ഥിതിയിൽ മനംനൊന്ത്‌ ആ ഗ്രാമത്തിലെ സാർപാഞ്ച്‌ അരുവിയിലെ മലിനജലം കുടിച്ച്‌ ആത്മഹത്യക്ക്‌ ശ്രമിച്ചു. അദ്ദേഹത്തെ ഉടൻ മുംബൈയിലെ ആശുപത്രിയിലെത്തിച്ചതുകൊണ്ട്‌ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. ഇതുകൊണ്ടും കോട്ടാവാല ഗ്രാമത്തിന്റെ പ്രശ്‌നത്തിന്‌ പരിഹാരമുണ്ടായില്ല. മാത്രവുമല്ല രാസവ്യവസായശാലകളിൽ നിന്നുള്ള കട്ടിയായ അവശിഷ്‌ടങ്ങൾ മണ്ണുമായി കലർത്തി പശ്ചിമഘട്ടമേഖലയിൽ തള്ളുന്നതായും പ്രദേശവാസികൾ പറഞ്ഞു. പല വ്യവസായശാലകളും രാസമാലിന്യങ്ങൾ കുഴൽകിണറുകളിലേക്ക്‌ പമ്പ്‌ചെയ്യുന്നതുവഴി ഭൂഗർഭജലവും മലിനപ്പെടുന്നതായി മനസ്സിലാക്കാൻ കഴിഞ്ഞു. ഇത്തരം വ്യക്തമായ മൂന്ന്‌ സംഭവങ്ങൾ പുറത്തുകൊണ്ടുവന്നിട്ടും ഒരു നടപടിയുമുണ്ടായില്ല. `ഖേദ്‌' പട്ടണത്തിന്‌ ശുദ്ധജലം നൽകുന്ന `ബൊറാജ്‌' അണക്കെട്ടിൽ രാസമാലിന്യങ്ങൾ ടാങ്കറിൽ കൊണ്ടുവന്ന്‌ തള്ളിയ സംഭവവും അടുത്തിടെ ഉണ്ടായി. ഇതുമൂലം പട്ടണത്തിലേക്കുള്ള ജലവിതരണം ആഴ്‌ചകളോളം മുടങ്ങിയിട്ടും ഇതിന്‌ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ കഴിഞ്ഞില്ല. `ലോട്ടെ' യിൽ നിന്നുള്ള രാസമലിനീകരണം മൂലം `ദാബോൾ' കടലിടുക്കിലെ മത്സ്യസമ്പത്തും ഗണ്യമായി കുറഞ്ഞു. മത്സ്യത്തൊഴിലാളികൾ ഇതുമൂലം ദുരിതത്തിലാണ്‌. പ്രശ്‌നങ്ങൾ ഇത്രയേറെ രൂക്ഷമായിട്ടും പരിഹരിക്കാൻ ശ്രമിക്കാതെ മലിനീകരണനിയന്ത്രണബോർഡ്‌ അവരുടെ ആഫീസ്‌ `ലോട്ടെ' യിൽ നിന്ന്‌ ചിപ്‌ലനിലേക്ക്‌ മാറ്റി രംഗം വിടുകയാണ്‌ ചെയ്‌തത്‌.
വികസനപ്രക്രിയയിൽ ജനങ്ങളെ പങ്കാളികളാക്കുന്നില്ലെന്നു മാത്രമല്ല കടുത്ത മലിനീകരണം പോലെയുള്ള കാര്യങ്ങളിൽ പ്രതിഷേധിക്കാനുള്ള അവരുടെ അവകാശത്തെ തന്ത്രപൂർവ്വം അടിച്ചമർത്തുകയാണ്‌ അധികൃതർ ചെയ്യുന്നത്‌.`ജയ്‌താപൂർ' പ്രോജക്‌ടിനെതിരെയുള്ള സമരത്തിൽ 2011 ആദ്യം ഒരു പോലീസ്‌ കോൺസ്റ്റബിൾ ഓടിച്ച ന്യൂക്ലിയർ പവർ കോർപ്പറേഷന്റെ ജീപ്പിടിച്ച്‌ ഒരു പ്രക്ഷോഭകാരി കൊല്ലപ്പെടുന്നതുവരെ രത്‌നഗിരി ജില്ലയിൽ മലിനീകരണത്തിനെതിരെ അക്രമാസക്തമായ സമരങ്ങളൊന്നും ഉണ്ടായിട്ടില്ല. `ലോട്ടെ' രാസഫാക്‌ടറികളിൽ നിന്നുള്ള അസഹനീയമായ മലിനീകരണത്തിനെതിരെ ഉയർന്ന ശക്തമായ പ്രതിഷേധത്തെ പരാജയപ്പെടുത്താനായി 28/08/2007നും 21/10/2009നും ഇടയ്‌ക്ക്‌ 191 ദിവസം ആ പ്രദേശത്ത്‌ 5 പേരിൽ കൂടുതൽ കൂട്ടം കൂടുന്നത്‌ തടഞ്ഞുകൊണ്ട്‌ ജില്ലാകളക്‌ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചു.
ഈ വ്യവസായശൃംഖല 11000 പേർക്ക്‌ തൊഴിൽ നൽകുമ്പോൾ ഇവിടത്തെ മത്സ്യത്തൊഴിലാളികളിൽ 20000 പേരാണ്‌ ഇതുമൂലം തൊഴിൽരഹിതരായത്‌. അതിരൂക്ഷമായ ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുമ്പോഴും വ്യവസായശൃംഖലയിലെ ഒരു ഉദ്യോഗസ്ഥൻ ഞങ്ങളോടുപറഞ്ഞത്‌ സമീപത്തുള്ള 550 ഹെക്‌ടറിൽ ഒരു പുതിയ പെട്രോകെമിക്കൽ വ്യവസായ ശൃംഖല സ്ഥാപിക്കാൻ പദ്ധതി തയ്യാറായി വരുന്നു എന്നാണ്‌.
box2
ബോക്‌സ 2 : ബി.ആർ.ടി. മലയിലെ സോളിഗാ ഗിരിജനങ്ങൾ
നീലഗിരിക്ക്‌ കിഴക്ക്‌ കർണ്ണാടകത്തിലുള്ള വനനിബിഡമായ പ്രദേശമാണ്‌ BRT മലകൾ. `സോളിഗ' ഗിരിജനങ്ങളുടെ പരമ്പരാഗത വാസസ്ഥലമാണിത്‌. നായാട്ടും കൃഷിയുമൊക്കെയായിരുന്നു അവരുടെ ഉപജീവനമാർഗ്ഗം. ചമ്പക മരക്കൂട്ടം നിറഞ്ഞ ആ വനപ്രദേശം പരിശുദ്ധി കല്‌പിച്ചാണ്‌ അവർ സംരക്ഷിച്ചുപോന്നത്‌. എന്നാൽ ആ പ്രദേശം വന്യമൃഗസങ്കേതമായി പ്രഖ്യാപിച്ചതോടെ ഗിരിജനങ്ങൾക്ക്‌ നായാട്ട്‌ നടത്താനോ കൃഷിചെയ്യാനോ കഴിയാതെ പോയി. അങ്ങനെ ഉപജീവനത്തിനായി തേൻ, ഔഷധസസ്യങ്ങൾ തുടങ്ങിയവ അവർ ശേഖരിക്കാൻ തുടങ്ങി. ഈ സമയം രംഗത്തുവന്ന ' വിവേകാനന്ദഗിരിജന കല്യാണകേന്ദ്രം' എന്ന സന്നദ്ധ സംഘടന ഇവരെ സംഘടിപ്പിച്ച്‌ വനവിഭവങ്ങൾ നിയന്ത്രിതമായി സമാഹരിച്ച്‌ സംസ്‌കരിച്ച്‌ വിപണനം ചെയ്യുന്നതിന്‌ സംവിധാനമുണ്ടാക്കി. ഗിരിവർഗ്ഗക്കാർ വനവിഭവങ്ങൾ ശേഖരിക്കുന്ന രീതിയേയും അത്‌ സൃഷ്‌ടിക്കുന്ന ആഘാതത്തെയും പറ്റി പഠിച്ച ATREE എന്ന ശാസ്‌ത്രസ്ഥാപനം കണ്ടെത്തിയത്‌ ഇത്‌ സുസ്ഥിരമാണെന്നാണ്‌. വന വിഭവങ്ങൾ സംസ്‌കരിച്ച്‌ വിപണനം ചെയ്യുന്നതിനാൽ ഈ കാട്ടുമക്കളുടെ വരുമാനത്തിലും വർദ്ധനവുണ്ടായി. കഷ്‌ടമെന്നു പറയട്ടെ വില്‌പനക്കായി വനവിഭവങ്ങൾ ശേഖരിക്കുന്നത്‌ വനംവകുപ്പു നിരോധിച്ചതോടെ `സോളിഗാസി`ന്റെ ജീവിതം ത്രിശങ്കുവിലായി.
box 3
ബോക്‌സ്‌ 3 : പ്രാദേശിക പങ്കാളിത്ത മാനേജ്‌മെന്റ്‌
സാമൂഹ്യ-പരിസ്ഥിതി ഘടകങ്ങളുടെ ഭരണനടത്തിപ്പിനായി സ്വീകരിച്ചിട്ടുള്ള ഒരു നൂതന സമീപനമാണ്‌ പ്രാദേശിക പങ്കാളിത്ത മാനേജ്‌മെന്റ്‌ (Adaptive co-management). പങ്കാളിത്ത മാനേജ്‌മെന്റിന്റെ അനുഭവസാധ്യതകളും കൂട്ടായ്‌മയുടെ അനന്തസാധ്യതകളും ഉൾക്കൊണ്ടുകൊണ്ട്‌ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും കൂട്ടായി പങ്കിടുന്നതാണ്‌ ഇതിന്റെ സവിശേഷത. പരസ്‌പരപൂരകമായ ഈ സമീപനം കാര്യനിർവ്വഹണത്തിലെ നൂലാമാലകൾ ഒഴിവാക്കി അനുഭവപഠനം ഊർജ്ജസ്വലമാക്കുന്നു. സങ്കീർണ്ണസംവിധാനത്തെ ലഘൂകരിക്കാൻ പ്രാദേശിക പങ്കാളിത്ത മാനേജ്‌മെന്റിന്‌ കഴിയും. ഏറെ ശക്തമായ സാമൂഹ്യ-പരിസ്ഥിതി സംവിധാനത്തെ പരിപോഷിപ്പിക്കാൻ ശേഷിയും ഉയർന്ന തലത്തിൽ ചട്ടങ്ങളുടേയും പ്രോത്സാഹനങ്ങളുടേയും പിൻബലവും ഉള്ള സ്വയം സംഘടിതമായ ഭരണസംവിധാനമായാണ്‌ ഇതിനെ കാണുന്നത്‌. ഇതിന്റെ മുഖ്യസവിശേഷതകൾ ചുവടെ പറയുന്നു.
n ചെയ്യുന്ന പ്രവൃത്തികളിൽ നിന്ന്‌ പാഠം ഉൾക്കൊള്ളാൻ പ്രേരിപ്പിക്കുന്നു.
n വ്യത്യസ്‌ത വിജ്ഞാനശാഖകളെ സംയോജിപ്പിക്കുന്നു.
n മേഖലാടിസ്ഥാനത്തിലും ദേശീയതലത്തിലും വിവിധ വിഭാഗങ്ങൾ തമ്മിൽ യോജിച്ച്‌ പ്രവർത്തിക്കാനും അധികാരം പങ്കിടാനും സഹായിക്കുന്നു.
n മൃദു മാനേജ്‌മെന്റ്‌ സമീപനം.
കാലാകാലങ്ങളിൽ ലഭിക്കുന്ന സാമൂഹ്യവും പാരിസ്ഥിതികവുമായ അറിവുകളോട്‌ പ്രതികരിക്കുന്ന വികസനം സുസ്ഥിരമാക്കുന്ന ഭരണസമീപനത്തെ ഈ സവിശേഷതകൾ പ്രോത്സാഹിപ്പിക്കുന്നു. പ്രാദേശികമായും ദേശീയതലത്തിലും തല്‌പരഗ്രൂപ്പുകളും വ്യക്തികളുമായുള്ള ആശയവിനിമയം പല തലങ്ങളിലുള്ള സ്ഥാപനങ്ങളുടെ വികസനം മാറ്റങ്ങളിലൂടെ പാഠങ്ങൾ ഉൾക്കൊള്ളാനും പരീക്ഷണങ്ങൾക്ക്‌ ഉതകുന്ന തന്ത്രങ്ങളും സ്ഥാപനങ്ങളും രൂപകല്‌പനചെയ്‌ത്‌ വികസിപ്പിക്കുക എന്നിവയെല്ലാം ഇതിലുൾപ്പെടുന്നു. വികസന പ്രക്രിയയെയും അവയുടെ ഫലത്തെയും വിലയിരുത്തുക, ഊർജ്ജത്തിന്‌ പ്രത്യേക പ്രാധാന്യം നൽകുക, സാമൂഹ്യമൂലധനത്തിന്റെ പങ്ക്‌, സാമൂഹ്യപരിസ്ഥിതി ഭരണസംവിധാനത്തിന്‌ ഊന്നൽ നൽകിയുള്ള അർത്ഥപൂർണ്ണമായ സംവാദങ്ങൾ എന്നിവ പ്രാദേശിക പങ്കാളിത്തമാനേജ്‌മെന്റിന്റെ പ്രത്യേകതകളാണ്‌.
പക്ഷെ എന്നിട്ടും ഇന്നും നമ്മൾ പരിസ്ഥിതി സംരക്ഷണത്തെ വികസനത്തിൽ നിന്ന്‌ വേറിട്ട്‌ കാണുന്ന അവസ്ഥയിൽ അകപ്പെട്ടിരിക്കയാണ്‌. ഇതിന്റെ പരിണിത ഫലം നമ്മുടെ നയങ്ങൾ ഒരു വശത്ത്‌ ചില മേഖലകളിൽ അനിയന്ത്രിത വികസനത്തെ പ്രോത്സാഹിപ്പിക്കുമ്പോൾ മറ്റ്‌ ചില മേഖലകളിൽ തത്വദീക്ഷയില്ലാത്ത പരിസ്ഥിതി സംരക്ഷണത്തിന്‌ പിന്തുണ നൽകുന്നു. ഈ പ്രക്രിയയിൽ `സംരക്ഷിതമേഖലകൾ' എന്ന പേരിൽ നാം ജൈവവൈവിദ്ധ്യത്തിന്റെ തുരുത്തുകൾ സ്ഥാപിക്കുന്നത്‌ ഇവയ്‌ക്കു പുറത്തെ പരിസ്ഥിതി നശീകരണത്തിന്റെ ആ മഹാസമുദ്രത്തിലാണ്‌. `സംരക്ഷിതമേഖല'കളിൽ ഒരു പുൽച്ചെടിയുടെ ഇലപോലും നീക്കരുതെന്ന്‌ വാശിപിടിക്കുന്ന നാം അതിനുപുറത്ത്‌ മലിനീകരണ നിയന്ത്രണനിയമങ്ങൾ പോലും പാലിക്കാൻ തയ്യാറാകാത്തത്‌ തികച്ചും അനുചിതമാണ്‌. ഇന്നത്തെ`അനിയന്ത്രിത വികസനവും തത്വദീക്ഷയില്ലാത്ത പരിസ്ഥിസംരക്ഷണവും' എന്ന സമീപനത്തിനുപകരം `സുസ്ഥിരവികസനവും ശ്രദ്ധാപൂർവ്വമുള്ള പരിസ്ഥിതി സംരക്ഷണവും' എന്ന നിലയിലേക്ക്‌ നമ്മുടെ വികസന സംരക്ഷണ പ്രവർത്തനങ്ങൾ വിഭാവന ചെയ്യപ്പെടണമെന്നാണ്‌ സമിതിയുടെ അഭിപ്രായം. പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ചുള്ള വികസന- സംരക്ഷണ പ്രവർത്തനങ്ങൾ രൂപകല്‌പന ചെയ്യുന്നതിന്‌ പ്രാദേശിക സമൂഹങ്ങളുടെ പൂർണ്ണപങ്കാളിത്തം അനിവാര്യമാണ്‌. തുണ്ടംതുണ്ടമായി വിഭജിക്കപ്പെടാത്ത തുടർച്ചയായ അതിരുകളുള്ള ഒന്നിനും അമിതപ്രാധാന്യം കല്‌പിക്കാത്ത പങ്കാളിത്ത സമീപനമാണ്‌ സമിതി ഇക്കാര്യത്തിൽ ശുപാർശ ചെയ്യുന്നത്‌. പശ്ചിമഘട്ടത്തിന്റെ അതിർത്തികളെ പറ്റിനാം സംസാരിക്കുമ്പോഴും ഈ അതുരുകൾക്ക്‌ പുറത്തുള്ള പ്രദേശങ്ങളിലും പ്രാദേശിക പങ്കാളിത്ത മാനേജ്‌മെന്റ്‌ രീതി സ്വീകരിക്കേണ്ടതാണെന്നാണ്‌ സമിതിയുടെ അഭിപ്രായം.
പരിസ്ഥിതിമലിനീകരണം നിയന്ത്രിക്കാനും തടയാനും പരിസ്ഥിതിയുടെ ഗുണമേന്മ മെച്ചപ്പെടുത്തി സംരക്ഷിക്കാനും ആവശ്യമെന്ന്‌ തോന്നുന്ന എന്ത്‌ നടപടിസ്വീകരിക്കാനും 1986ലെ പരിസ്ഥിതി (സംരക്ഷണ) നിയമത്തിലെ 3-ാം വകുപ്പ്‌ കേന്ദ്രപരിസ്ഥിതി -വനംവകുപ്പിന്‌ അധികാരം നൽകുന്നു. ഈ ലക്ഷ്യം നേടുന്നതിനായി ഏതെങ്കിലും മേഖലയിൽ വ്യവസായമോ സംസ്‌കരണമോ പാടില്ലെന്നും അഥവാ ചില മുൻകരുതലുകൾക്കു വിധേയമായി മാത്രമേ പാടുള്ളൂവെന്നും കേന്ദ്ര സർക്കാരിന്‌ നിശ്ചയിക്കാം. (സെക്ഷൻ 3(2) (v) ഒരു പ്രദേശത്തിന്റെ ജൈവവൈവിദ്ധ്യം (വകുപ്പ്‌ V) ആ പ്രദേശത്തിന്റെ പരമാവധി അനുവദനീയമായ മാലിന്യനിക്ഷേപം (വകുപ്പ്‌ ii) പരിസ്ഥിതി സൗഹൃദപരമായ ഭൂവിനിയോഗം (വകുപ്പ്‌ VI) സംരക്ഷിതമേഖലയുമായുള്ള അകലം (വകുപ്പ്‌ Viii) എന്നിവയുടെ അടിസ്ഥാനത്തിൽ വ്യവസായങ്ങളും സംസ്‌കരണവും നിരോധിക്കാനും അവയുടെ സ്ഥാനം നിയന്ത്രിക്കാനും പരിസ്ഥിതി (സംരക്ഷണ) നിയമത്തിലെ (1986) സെക്ഷൻ 5(1) കേന്ദ്രസർക്കാരിന്‌ അധികാരം നൽകുന്നു.
മഹാരാഷ്‌ട്രയിലെ ഒരു തീരദേശഗ്രാമമായ മുറുദ്‌-ജാൻജിറയിലാണ്‌ 1989ൽ ഈനിയമത്തിലെ വ്യവസ്ഥകൾ ആദ്യമായി പ്രയോഗിച്ചത്‌. മഹാരാഷ്‌ട്രയിലെ തീരപ്രദേശമായ ദഹാനു താലൂക്കിലാണ്‌ `പരിസ്ഥിതി ദുർബല പ്രദേശം' എന്ന പദം 1991ൽ ആദ്യമായി ഉപയോഗിച്ചത്‌. തുടർന്ന്‌ മഹാരാഷ്‌ട്ര പശ്ചിമഘട്ടത്തിലെ മഹാബലേശ്വർ-പഞ്ചഗനി, മാതേരൻ മലകൾ പോലെയുള്ള പല പ്രദേശങ്ങ ളേയും ഈ ഗണത്തിലുൾപ്പെടുത്തി വിജ്ഞാപനം ചെയ്‌തു.
പരിസ്ഥിതിപരമായി ഒരു പ്രത്യേക പ്രദേശത്തെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ ചില സാമൂഹ്യസംഘടനകൾ മുൻകൈ എടുത്തതു മൂലമോ വന്യജീവി സങ്കേതങ്ങൾക്കും നാഷണൽ പാർക്കുകൾക്കും 10 കി.മീ. ചുറ്റളവിലുള്ള പ്രദേശങ്ങൾ കൂടി സംരക്ഷിക്കണമെന്ന ഇന്ത്യൻ ബോർഡ്‌ ഫോർ വൈൽഡ്‌ ലൈഫിന്റെ 2002ലെ പ്രമേയത്തിന്റെ അടിസ്ഥാനത്തിലോ ആണ്‌ പല പ്രദേശങ്ങളേയും പരിസ്ഥിതി ദുർബല മേഖലകളായി പ്രഖ്യാപിച്ചിട്ടുള്ളത്‌.
പാരിസ്ഥിതിക പ്രാധാന്യമുള്ള മേഖല/പ്രദേശം, പരിസ്ഥിതി ദുർബല പ്രദേശം/മേഖല എന്നിങ്ങനെ പല പദപ്രയോഗങ്ങൾ കഴിഞ്ഞ കുറേ വർഷങ്ങളായി ഈ രംഗത്ത്‌ കടന്നുവന്നിട്ടുണ്ട്‌.
കേന്ദ്രപരിസ്ഥിതി-വനം മന്ത്രാലയം 2000ൽ നിയോഗിച്ച പ്രണാബ്‌ സെൻ കമ്മിറ്റി ഇന്ത്യയിൽ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങൾ നിശ്ചയിക്കാൻ ജന്തു-സസ്യഇനങ്ങൾ, ജൈവ ആവാസവ്യവസ്ഥ, ഭൂതലസ്വഭാവം എന്നിവയുടെ അടിസ്ഥാനത്തിൽ ചില മാനദണ്ഡങ്ങൾക്ക്‌ രൂപം നൽകിയിട്ടുണ്ട്‌. ഒരു പ്രദേശത്തിന്റെ പരിസ്ഥിതി പ്രാധാന്യം നിർണ്ണയിക്കുന്നതിന്‌ കണക്കിലെടുക്കേണ്ട മുഖ്യഘടകകം അവിടെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇനങ്ങൾ ഉണ്ടോ എന്നതാണ്‌. ഉണ്ടെങ്കിൽ അവയെ പൂർണ്ണമായി സംരക്ഷിക്കണം എന്നാണ്‌ സെൻകമ്മിറ്റിയുടെ ശുപാർശ. പുഷ്‌പചെടികൾ, മത്സ്യങ്ങൾ, തവളകൾ, പക്ഷികൾ, സസ്‌തനികൾ തുടങ്ങി വംശനാശഭീഷണി നേരിടുന്ന 2000ത്തിലേറെ ഇനങ്ങൾ പശ്ചിമഘട്ടത്തിൽ ഉണ്ടെന്നാണ്‌ കണക്ക്‌. വേണ്ടത്ര പഠനം നടത്തിയിട്ടില്ലാത്ത പ്രാണിവർഗ്ഗത്തിൽപ്പെട്ട 1000ത്തിലേറെ ഇനങ്ങൾ വേറെ ഉണ്ടാകും. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇവ നിത്യശല്യപ്രദേശങ്ങളായ റോഡ്‌സൈഡ്‌ ഉൾപ്പെടെ പശ്ചിമഘട്ടത്തിലുടനീളം വ്യാപിച്ചുകിടക്കുന്നു. സെൻ കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡപ്രകാരം പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയായി പ്രഖ്യാപിക്കാൻ വേണ്ട എല്ലാ ഗുണഗണങ്ങളും പശ്ചിമഘട്ടത്തിനുണ്ട്‌. സെൻകമ്മിറ്റി നിശ്ചയിച്ച മാനദണ്ഡത്തെ ഈ കമ്മിറ്റി പൂർണ്ണമായി പിന്തുണയ്‌ക്കുകയും പശ്ചിമഘട്ടം മുഴുവൻ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയായി പ്രഖ്യാപിക്കണമെന്ന്‌ ശുപാർശ ചെയ്യുകയും ചെയ്യുന്നു.
പരിസ്ഥിതി സംരക്ഷണനിയമത്തിലെ വ്യവസ്ഥകൾ പ്രകാരം പശ്ചിമഘട്ടത്തിന്‌ മൊത്തത്തിൽ ഏകീകൃതസ്വഭാവമുള്ള നിയന്ത്രണങ്ങൾ പ്രഖ്യാപിക്കാനാവില്ല, ആകയാൽ പശ്ചിമഘട്ടത്തെ മൊത്തം പലമേഖലകളായി തരം തിരിക്കാനാണ്‌ സമിതി ഉദ്ദേശിക്കുന്നത്‌. അതായത്‌ പരസ്ഥിതിപരമായി ഏറ്റവും വലിയ പ്രാധാന്യമുള്ള സോൺ-1, ഉയർന്ന പ്രാധാന്യമുള്ള സോൺ-2, ബാക്കിവരുന്ന സാമാന്യം പ്രാധാന്യമുള്ള സോൺ-3. സംരക്ഷിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളവയ്‌ക്ക്‌ അനുരോധമായാണ്‌ ഈ തരംതിരിവ്‌. അവ തുടർന്നും വന്യജീവിസംരക്ഷണനിയമത്തിലെ നിയന്ത്രണങ്ങൾക്ക്‌ വിധേയമാണ്‌. ആയതിനാൽ പശ്ചിമഘട്ടത്തിലെ സംരക്ഷിത പ്രദേശങ്ങൾ സോൺ-1, സോൺ-2, സോൺ-3 എന്നിവ വേറിട്ട്‌ കാണിക്കാനായി 4 നിറങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള ഭൂപടമാണ്‌ സമിതി തയ്യാറാക്കിയിട്ടുള്ളത്‌.
മേല്‌പ്പറഞ്ഞ 3 സോണുകൾക്കുള്ള ഡാറ്റാ ബേസ്‌ രണ്ട്‌ രീതിയിൽ തയ്യാറാക്കാം. നിലവിലുള്ള സംരക്ഷിതമേഖല ശൃംഖലയെ അടിസ്ഥാനപ്പെടുത്തിയും സെൻകമ്മിറ്റി ശുപാർശ ചെയ്‌ത അടിസ്ഥാനരേഖ സ്ഥിതിവിവരങ്ങളുടെ ചിട്ടയായ മാപ്പിംഗും റെക്കോഡിംഗും അടിസ്ഥാനപ്പെടുത്തിയും. രാജ്യത്തിന്‌ മൊത്തമായി അടിസ്ഥാനരേഖ സ്ഥിതിവിവരങ്ങളുടെ ചിട്ടയായ മാപ്പിംഗും റെക്കോഡിങ്ങും നടത്തണമെന്നും സർക്കാർ ഏജൻസികൾക്കു പുറമേ ഇതരസ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, സന്നദ്ധസംഘടനകൾ, വ്യക്തികൾ എന്നിവരെയെല്ലാം പങ്കെടുപ്പിച്ച്‌ വിപുലമായ ഒരു അവലോകനപരിപാടിയും നെറ്റ്‌വർക്കും രൂപകല്‌പനചെയ്‌ത്‌ നടപ്പാക്കണമെന്നും 2000ൽതന്നെ സെൻകമ്മിറ്റി ശുപാർശ ചെയ്‌തിരുന്നു. ഈ സമിതി ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കുകയും ഭൂതലസ്വഭാവം, ജൈവവൈവിദ്ധ്യ ഘടകങ്ങൾ എന്നിവ സംബന്ധിച്ച ലഭ്യമായ വിവരങ്ങൾ കോർത്തിണക്കി 2200 ലേറെ ഗ്രിഡുകൾക്ക്‌ 5 മിനിട്ട്‌ x 5 മിനിട്ട്‌ അല്ലെങ്കിൽ 9 കി.മീ x 9 കി.മീ. എന്ന കണക്കിൽ സ്ഥലപരമായ ഡാറ്റാബേസ്‌ വികസിപ്പിച്ചെടുക്കുന്നതിൽ വളരെ മുന്നേറുകയും ചെയ്‌തു. ഇതിനായി അവലംബിച്ച വസ്‌തുതാപരമായ പ്രവർത്തനരീതി (Methodology) വ്യാപകമായ ശാസ്‌ത്രീയ പരിശോധനയ്‌ക്‌ വിധേയമാക്കാൻ വേണ്ടി ഇന്ത്യയിലെ പ്രമുഖ ശാസ്‌ത്ര ആനുകാലികമായ`കറന്റ്‌ സയൻസി'ന്റെ 2011 ജനുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.(Gadgil M. et al. 2011). ഇതിന്റെ ഒരു സംക്ഷിപ്‌തരൂപം ബോക്‌സ്‌-4ൽ കൊടുത്തിട്ടുണ്ട്‌. ഈ ഡാറ്റാബേസ്‌ വികസിപ്പിച്ചെടുക്കാൻ സ്വീകരിച്ച പ്രവർത്തനരീതിയുടെ വിശദാംശങ്ങൾ അധ്യായം 20ൽ കാണാം. പൂനെയിലെ BVIEER ഉം കൊൽഹാപ്പൂരിലെ DEVRAAI യും വികസിപ്പിച്ചെടുത്ത വിശദമായ വിജ്ഞാന അടിത്തറയ്‌ക്ക്‌ സമാനമാണ്‌ സമിതി രൂപം നൽകിയ ഡാറ്റാബേസും.
box4
ബോക്‌സ്‌ 4 : പശ്ചിമഘട്ടത്തിന്റെ മാപ്പിങ്ങിന്‌ അവലംബിച്ച പ്രവർത്തനരീതി
(സംഗ്രഹം, ഗാഡ്‌ഗിൽ മുതൽ പേർ, 2011 : കറന്റ്‌ സയൻസ്‌)
കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം നിയോഗിച്ച പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധസമിതിയുടെ ഒരു പ്രധാന ചുമതല പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങൾ, കണ്ടെത്തുകയും അവയെ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ ശുപാർശചെയ്യുകയും ചെയ്യുക എന്നതാണ്‌ പരിസ്ഥിതി ദുർബല പ്രദേശങ്ങളെ നിർവ്വചിക്കാനുള്ള മാനദണ്ഡത്തെ സംബന്ധിച്ചോ അവയെ തിരിച്ചറിയുവാനുള്ള മാർഗ്ഗത്തെ സംബന്ധിച്ചോ ആഗോളതലത്തിൽ ഒരു സമവായം ഉണ്ടായിട്ടില്ലെന്ന്‌ സമിതി പിന്നീട്‌ മനസിലാക്കി. ആയതിനാൽ പരിസ്ഥിതി ദുർബലപ്രദേശങ്ങളുടെ മാപ്പിങ്ങിന്‌ മുൻപ്‌ ഇതിനായി ഒരു പ്രവർത്തനരീതി വികസിപ്പിച്ചെടുക്കേണ്ടത്‌ അത്യന്താപേക്ഷിതമായി. പരിസ്ഥിതി ദുർബല പ്രദേശങ്ങളുടെ മാപ്പിങ്ങിനും അവയെ നിർവ്വചിക്കാനുമായി ഒരു സമവായത്തിലെത്താൻ ഈ സമിതി നടത്തിയ ചർച്ചകളുടേയും കൂടിയാലോചനകളുടേയും വിവരം ഇതിലുണ്ട്‌. ഇത്‌ പ്രസിദ്ധീകരിക്കുന്നതിന്റെ ഉദ്ദേശം രണ്ടാണ്‌.ഒന്ന്‌ ആശയപരമായും പ്രവർത്തനരീതി സംബന്ധിച്ചും സമിതി എത്തിച്ചേർന്നിട്ടുള്ള നിഗമനങ്ങളെ സംബന്ധിച്ച്‌ വിദഗ്‌ധരിൽ നിന്ന്‌ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിക്കുക, രണ്ട്‌-രാജ്യത്തിനകത്തും പുറത്തുമുള്ള ജൈവ-സമ്പന്ന മേഖലകളിലെ പരിസ്ഥിതി ദുർബലപ്രദേശങ്ങളുടെ മാപ്പിങ്ങിന്‌ ഒരു പൊതുനടപടി ക്രമം എന്ന നിലയിൽ ഈ പ്രവർത്തനരീതിയെ പ്രോത്സാഹിപ്പിക്കുക. ഈ പ്രവർത്തനരീതിക്ക്‌ മാനദണ്ഡമാക്കേണ്ട ഘടകങ്ങളും ഈ മാനദണ്ഡങ്ങളുടെ സംയുക്ത വിനിയോഗത്തിലൂടെ പശ്ചിമഘട്ടം പോലെ അതിവിപുലമായൊരു മേഖലയിൽ പരിസ്ഥിതി ദുർബലപ്രദേശങ്ങൾ വേർതിരിക്കുന്നതും സംബന്ധിച്ച നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.
1. ജീവശാസ്‌ത്രഘടകങ്ങൾ : പരിസ്ഥതി ദുർബലപ്രദേശങ്ങൾ വേർതിരിക്കുന്നതിന്‌ ജീവശാസ്‌ത്രപരമായും സാംസ്‌കാരികമായും ഉള്ള സാദൃശ്യവും സമ്പന്നതയും കണക്കിലെടുക്കണമെന്ന്‌ ഞങ്ങൾ നിർദ്ദേശിക്കുന്നു.
(a) ജൈവവൈവിദ്ധ്യസമ്പന്നത : ജീവജാലങ്ങളുടെ വർഗ്ഗഗ്രൂപ്പുകളിലും വ്യത്യസ്‌ത ശ്രേണിക ളിലും ഉള്ള വൈവിദ്ധ്യസമ്പന്നത
(b) വംശപരമായ അപൂർവ്വത : എണ്ണത്തിന്റെ വലിപ്പത്തിലും വിതരണത്തിലും വർഗ്ഗപരമായ പ്രാതിനിധ്യത്തിലും ഉള്ള അപൂർവ്വത
(c) വാസസ്ഥലസമ്പന്നത : ഭൂതലഘടകങ്ങളുടെ സ്ഥലപരമായ വൈവിദ്ധ്യം
(d) ഉല്‌പാദനക്ഷമത : മൊത്തത്തിലുള്ള ജീവകണ (biomass) ഉല്‌പാദനക്ഷമത.
(e) ജീവശാസ്‌ത്രപരമായും പരിസ്ഥിതിപരമായും പൂർവ്വസ്ഥിതി പ്രാപിക്കാനുള്ള കഴിവിന്റെ കണ ക്കെടുപ്പ്‌ : അപൂർവ്വ സസ്യജാല പ്രാതിനിധ്യം
(f) സാംസ്‌കാരികവും ചരിത്രപരവുമായ പ്രാധാന്യം : പ്രദേശത്തിന്റെ പരിണാമ ചരിത്രമൂല്യവും സാംസ്‌കാരികചരിത്ര മൂല്യവും.
2. ഭൂമിശാസ്‌ത്രപരവും കാലാവസ്ഥാപരവുമായ ഘടകങ്ങൾ : ഒരു പ്രദേശത്തിന്റെ പ്രകൃതിദത്തമായ മർമ്മസ്ഥാനങ്ങളെ വിലയിരുത്താനുള്ള ഘടകങ്ങൾ ഇതിലുൾപ്പെടുന്നു. പ്രദേശത്തിന്റെ ചരിവ്‌, ഉയരം, സ്വഭാവം തുടങ്ങിയവ താഴെ പറയുന്ന മൂന്ന്‌ ഘടകങ്ങളിൽ ഉപ യോഗിക്കാം.
(a) ഭൂതലസവിശേഷതകൾ : പ്രദേശത്തിന്റെ ചരിവ്‌, ഉയരം, സ്വഭാവം തുടങ്ങിയവ
(b) കാലാവസ്ഥാപരമായ സവിശേഷതകൾ : കാലാവസ്ഥയുടെ സ്വഭാവം, മഴലഭ്യത തുടങ്ങിയവ
(c) ദുരന്തസാധ്യത : ഉരുൾപൊട്ടൽ, കാട്ടുതീ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ
3. ബന്ധപ്പെട്ടവരുടെ വിലയിരുത്തൽ :
പൊതുജനങ്ങൾ, തദ്ദേശസ്ഥാപനങ്ങൾ പ്രത്യേകിച്ച്‌ ജില്ലാ പഞ്ചായത്തുകളുടെ, ഗ്രാമതല രാഷ്‌ട്രീയ സംഘടനകൾ എന്നിവ പരിസ്ഥിതി ദുർബല പ്രദേശമെന്ന്‌ കരുതുന്നവയുടെ പട്ടിക തയ്യാറാക്കേണ്ടതും അവ പ്രധാനഘടകങ്ങളായി കണക്കിലെടുക്കേണ്ടതുമുണ്ട്‌.
(സെക്ഷൻ 20ൽ വിവരിച്ചിട്ടുള്ള പ്രവർത്തനരീതി സൂചിപ്പിക്കുന്നത്‌ മേല്‌പറഞ്ഞ സ്ഥിതിവിവരങ്ങൾ പൂർണ്ണമായി സമാഹരിക്കാനോ സെൻ കമ്മിറ്റി നിർദ്ദേശിച്ച മാനദണ്ഡം പൂർണ്ണമായി ഉൾക്കൊള്ളാനോ സമയപരിമിതി മൂലം കഴിഞ്ഞിട്ടില്ല.
എന്നിട്ടും ഗൗരവതരമായ പല പോരായ്‌മകളും ഇപ്പോഴും ബാക്കിയാണ്‌. ആനകളുടെ സഞ്ചാരപഥമൊഴിച്ച്‌ ജീവികളുടെ വാസവ്യവസ്ഥയുടെ തുടർച്ച സംബന്ധിച്ച വിവരങ്ങൾ ഡേറ്റാബേസിൽ ഉൾപ്പെടുത്തേണ്ടതായുണ്ട്‌. അരുവികൾ, നദികൾ മറ്റ്‌ ചതുപ്പുപ്രദേശങ്ങൾ, ഭൂഗർഭജലം തുടങ്ങിയവയെ സംബന്ധിച്ച സ്ഥിതി വിവരങ്ങളും പൂർണ്ണമല്ല. ജലജീവികളുടെ ആവാസവ്യവസ്ഥ, ജലസ്രോതസ്സുകൾ എന്നിവ കണ്ടെത്തി സംരക്ഷിച്ച്‌, സുസ്ഥിരത നിലനിർത്താൻ ശ്രദ്ധാപൂർവ്വമുള്ള പ്രവർത്തനം ആവശ്യമാണ്‌. ഞങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടത്‌ മലമ്പ്രദേശങ്ങളിലായതിനാൽ പശ്ചിമതീരത്തിന്റെയും തീരസമതലങ്ങളുടെയും പ്രശ്‌നങ്ങൾക്ക്‌ വേണ്ടത്ര പരിഗണന നൽകാൻ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും രാജ്യത്താദ്യമായി പൊതുജനങ്ങൾക്ക്‌ ലഭ്യമായിട്ടുള്ള സുതാര്യവും വിപുലവും സ്ഥലാധിഷ്‌ഠിതവുമായ സുപ്രധാന പരിസ്ഥിതി മാനദണ്ഡങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഡാറ്റാബേസ്‌ ഇന്ന്‌ നമുക്കുണ്ട്‌. ഒരു പ്രത്യേക പ്രദേശത്തിന്റെ പരിസ്ഥിതി പ്രാധാന്യത്തിന്റെ വ്യത്യസ്‌ത തലങ്ങൾ ശാസ്‌ത്രീയമായി വേർതിരിക്കാനുള്ള അടിസ്ഥാനമായി ഇത്‌ ഉപയോഗിക്കാം.
പരിസ്ഥിതി സചേതനത്വം ഒരു ശാസ്‌ത്രീയപദം മാത്രമല്ല അത്‌ മാനവരാശിയുടെ വലിയൊരു ഉത്‌കണ്‌ഠയാണെന്ന്‌ സമിതി തിരിച്ചറിയുന്നു. പ്രത്യേകിച്ചും ഒരു പ്രദേശത്ത്‌ എന്ത്‌ സംഭവിക്കുന്നു അതിലേതാണാ അഭികാമ്യം എന്നതിനെ സംബന്ധിച്ച വ്യക്തമായ ധാരണ ഉണ്ടാവുക എന്നത്‌ ഒരു ശാസ്‌ത്രീയ ഡാറ്റാബേസിന്റെ ഭാഗം എന്നതു മാത്രമല്ല അത്‌ പ്രാദേശിക സമൂഹത്തിനുണ്ടാകേണ്ട അറിവാണ്‌. അതു കൊണ്ടാണ്‌ സമിതി പശ്ചിമഘട്ടത്തിലെ ഏതെല്ലാം പ്രദേശങ്ങൾ `പരിസ്ഥിതി ദുർബലമേഖല`കളായി കണക്കാക്കണമെന്നതു സംബന്ധിച്ച്‌ ബന്ധപ്പെട്ട വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അഭിപ്രായവും നിർദ്ദേശങ്ങളും ക്ഷണിച്ചത്‌.എന്തുകൊണ്ട്‌ അവർ ഇപ്രകാരം കരുതുന്നു എന്നും ഈ മേഖലകൾ പരിസ്ഥിതി ദുർബലമായി ഔദ്യോഗികമായി പ്രഖ്യാപിക്കണമെങ്കിൽ പ്രാദേശിക ആവശ്യങ്ങളനുസരിച്ച്‌ എന്തൊക്കെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും സമിതിതി അവരോട്‌ ആരാഞ്ഞിരുന്നു.
ഇതിന്‌ പ്രതികരണമായി പശ്ചിമഘട്ടത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗ്രാമപഞ്ചായത്തുകളിൽ നിന്നും സന്നദ്ധസംഘടനകളിൽ നിന്നും സമിതിക്ക്‌ നിരവധി നിർദ്ദേശങ്ങൾ ലഭിച്ചിരുന്നു. ഇവയിൽ 2 നിർദ്ദേശങ്ങൾ പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. (1) സിന്ധുദുർഗ്ഗ ജില്ലയിലെ `സാവന്ത്‌വാടി' ദോഡാമാർഗ്ഗ്‌ താലൂക്കുകളിലെ 25 ഗ്രാമങ്ങളിലെ ഗ്രാമസഭകൾ അവരുടെ പ്രദേശം `പരിസ്ഥിതി ദുർബല പ്രദേശ' മായി പ്രഖ്യാപിക്കണമെന്ന്‌ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. (2) ശിവാജി സർവ്വകലാശാല നടത്തിയ ഒരു ഗവേഷണപഠനത്തിന്റെ അടിസ്ഥാനത്തിൽ `മഹാരാഷ്‌ട്ര സഹ്യാദ്രി പരിസ്ഥിതി ദുർബലമേഖല' രൂപീകരിക്കണമെന്ന്‌ കൊൽഹാപൂരിലെ ഒരു സന്നദ്ധസംഘടനയായ DEVRAAI നിർദ്ദേശിച്ചു. പരിസ്ഥിതി ദുർബലപ്രദേശത്തിന്‌ നിലവിലുള്ള നിർവ്വചനമനുസരിച്ച്‌ അവർ ഈ നിർദ്ദേശം മുന്നോട്ടുവച്ചത്‌. എന്നാൽ വ്യത്യസ്‌ത തലത്തിലുള്ള പരിസ്ഥിതി ദുർബലപ്രദേശമായി പശ്ചിമഘട്ടത്തെ മുഴുവൻ കണക്കാക്കാൻ സമിതി തീരുമാനിച്ചുകഴിഞ്ഞിരുന്നു. പുതുതായി പരിസ്ഥിതി ദുർബലപ്രദേശമായി പ്രഖ്യാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ലഭിച്ച നിർദ്ദേശങ്ങൾ പട്ടിക-2ലുണ്ട്‌.
മേഖല-1, മേഖല-2, മേഖല-3 എന്ന്‌ വേർതിരിച്ചിട്ടുള്ള പ്രദേശങ്ങളിൽ സമിതി അടിയന്തിരനടപടി ആവശ്യപ്പെടുമ്പോൾ പട്ടിക-2ൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളുടെ കാര്യത്തിൽ സമിതി ഒരു പ്രത്യേകനടപടിയും നിർദ്ദേശിക്കുന്നില്ല. പ്രധാനമായും മൂന്ന്‌ കാരണങ്ങളാലാണിത്‌.ഒന്നാമതായി ഇവയുടെ അതിരുകൾ നിർണ്ണയിക്കുക അത്ര എളുപ്പമല്ല. രണ്ടാമതായി ഇവയ്‌ക്കുവേണ്ടി ഒരു ഭരണ സംവിധാനം രൂപകല്‌പന ചെയ്യുക എന്നതും എളുപ്പമല്ല. മൂന്നാമതായി പ്രഖ്യാപിക്കണമെന്ന്‌ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പ്രദേശങ്ങളേക്കാൾ പരിഗണന അർഹിക്കുന്ന സൈറ്റുകൾ പശ്ചിമഘട്ടത്തിൽ വേറെ ഉണ്ടാകാം. സമയപരിമിതി മൂലം ഇവയെല്ലാം കണ്ടെത്താൻ സമിതിക്ക്‌ ആവില്ല.
table 2
പട്ടിക 2 : പരിസ്ഥിതി ദുർബലപ്രദേശമായി പ്രഖ്യാപിക്കാൻ പുതുതായി ലഭിച്ച നിർദ്ദേശങ്ങൾ
പരിസ്ഥിതി ദുർബലപ്രദേശങ്ങൾ
മഹാരാഷ്‌ട്ര
n ലോണാവാല-ഖണ്ടാല
n മഹാരാഷ്‌ട്ര സഹ്യാദ്രി
n സാവന്ത്‌വാടി, ദോഡാമാർഗ്‌ താലൂക്കിലെ 25 ഗ്രാമങ്ങൾ
ഗോവ
n സഹ്യാദ്രി
n സംരക്ഷിത മേഖലയ്‌ക്ക്‌ ചുറ്റുമുള്ള പ്രദേശങ്ങൾ
കർണ്ണാടക
n സഹ്യാദ്രി
n കുടജാദ്രി
n കുടക്‌
n സംരക്ഷിതമേഖലയ്‌ക്ക്‌ ചുറ്റുമുള്ള പ്രദേശങ്ങൾ
തമിഴ്‌നാട്‌
n വാൽപ്പാറ
n സംരക്ഷിതമേഖലയ്‌ക്ക്‌ ചുറ്റുമുള്ള പ്രദേശങ്ങൾ
പരിസ്ഥിതി ദുർബലപ്രദേശങ്ങൾ
n കൊടൈക്കനാൽ
n നീലഗിരിജില്ല
കേരളം
n മണ്ടകോൽ
n പനത്തടി
n പൈതൽമല
n ബ്രഹ്മഗിരി-തിരുനെല്ലി
n വയനാട്‌
n ബാണാസുര-കുറ്റിയാടി
n നിലമ്പൂർ-മേപ്പാടി
n സൈലന്റ്‌വാലി-ന്യൂ അമരമ്പലം
n ശിരുവാണി
n നെല്ലിയാമ്പതി
n പീച്ചി - വാഴാനി
n അതിരപ്പിള്ളി - വാഴച്ചാൽ
n പൂയംകുട്ടി - മൂന്നാർ
n കാർഡമം ഹിൽസ്‌
n പെരിയാർ
n കുളത്തൂപുഴ
n അഗസ്‌ത്യമല
n സംരക്ഷിതമേഖലയ്‌ക്ക്‌ ചുറ്റിലുമുള്ള പ്രദേശം
പശ്ചിമഘട്ടത്തിലെ 2200ഓളം വ്യത്യസ്‌തപ്രദേശങ്ങളിൽ വന്യമൃഗസങ്കേതങ്ങൾ, നാഷണൽപാർക്കുകൾ, എന്നിവ ഉൾപ്പെട്ടവയെ സംരക്ഷിതപ്രദേശങ്ങളെന്നും, സമിതി രൂപം നൽകിയ ഡാറ്റാബേസിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതിപരമായ പ്രാധാന്യം കണക്കിലെടുത്ത്‌ മേഖല-1, മേഖല-2 മേഖല-3എന്നും വേർതിരിക്കാമെന്നാണ്‌ സമിതി നിർദ്ദേശിക്കുന്നത്‌. സാമൂഹ്യവും പരിസ്ഥിതിപരവുമായി മൂല്യമേറെയുള്ള `സംരക്ഷിതപ്രദേശങ്ങൾ' കണ്ടെത്താൻ ഏറെ ശ്രമവും സമയവും വേണ്ടിവന്നതിനാൽ സംരക്ഷിത പ്രദേശങ്ങൾക്ക്‌ സമാനമോ അതിലുപരിയോ സവിശേഷതകളുള്ള ഒരേ സംസ്ഥാനത്തെ പ്രദേശങ്ങളെ പരിസ്ഥിതി ദുർബ്ബല മേഖല ഒന്നിൽ ഉൾപ്പെടുത്താൻ സമിതി നിർദ്ദേശിച്ചു. ഇവയുടെ വിസ്‌തീർണ്ണം 60% ത്തിൽ കവിയരുതെന്നും ബാക്കി സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക്‌ നീക്കി വെയ്‌ക്കണമെന്നും സമിതി ശുപാർശ ചെയ്‌തു. റേറ്റിങ്ങിൽ ഏറ്റവും താഴെ വരുന്ന 25 % മേഖല 3 ലും ബാക്കി മേഖല 2ലും ഉൾപ്പെടുത്തണമെന്നും സമിതി നിർദ്ദേശിച്ചു. അതായത്‌ സംരക്ഷിത പ്രദേശം, മേഖല1, മേഖല2, എന്നിവയിലായി 75% പ്രദേശങ്ങളെ ഉൾപ്പെടുത്തണമെന്നാണ്‌ ഞങ്ങൾ നിർദ്ദേശിച്ചത്‌. മലമ്പ്രദേശങ്ങളുടെ 66% വനമായി നിലനിർത്തണമെന്നതായിരുന്നു ഞങ്ങളുടെ ദേശീയ ലക്ഷ്യം. പശ്ചിമഘട്ടം പ്രത്യേക സവിശേഷതകൾ നിറഞ്ഞ മലയോരമായതിനാൽ 75% പ്രദേശം ഇത്തരത്തിൽ പരിരക്ഷിക്കപ്പെടേണ്ടതാണെന്ന്‌ ഞങ്ങൾ ശുപാർശ ചെയ്‌തു. പശ്ചിമഘട്ടത്തിന്റെ തെക്കും വടക്കും തമ്മിൽ പരിസ്ഥിതി സവിശേഷതയുടെ കാര്യത്തിൽ വലിയ അന്തരമുള്ളതിനാൽ ഗുജറാത്ത്‌ ഡാങ്കും കേരള അഷാമ്പുമലകളും ഒരേതരത്തിൽ കാണാൻ കഴിയില്ല ആകയാൽ ഓരോ സംസ്ഥാനത്തെയും പ്രത്യേകമായി കണക്കിലെടുത്താണ്‌ ശുപാർശകൾക്ക്‌ രൂപം നൽകിയത്‌. പശ്ചിമഘട്ടത്തിന്റെ അതിർത്തി തീരപ്രദേശവുമായി ചേർന്നുവരുന്ന സംസ്ഥാനങ്ങളിൽ അതിർത്തി നിർണ്ണയപ്രക്രിയയിൽ തീരപ്രദേശപരിസ്ഥിതി മൂല്യങ്ങളും ദൗർബല്യങ്ങളും പ്രതിഫലിക്കാതിരിക്കാനായി തീരത്തുനിന്ന്‌ 1.5 കി.മീ. വീതിയിൽ വിട്ടാണ്‌ സമിതി അതിർത്തി നിർണ്ണയം നടത്തിയത്‌.
1. പശ്ചിമഘട്ട മേഖല നിർണ്ണയിച്ചത്‌ ഓരോ സംസ്ഥാനത്തിനും പ്രത്യേകമായാണ്‌.
2. നിലവിലുള്ള സംരക്ഷിത പ്രദേശങ്ങൾ നാലാമത്തെ പ്രത്യേക വിഭാഗമായാണ്‌ പരിഗണിക്കുന്നത്‌.
3. സംരക്ഷിത പ്രദേശങ്ങൾക്ക്‌ പുറത്തുള്ളവയ്‌ക്കാണ്‌ മേഖല-1, മേഖല- 2, മേഖല-3 പദവി നൽകിയത്‌.
4. നിലവിലുള്ള സംരക്ഷിത പ്രദേശങ്ങളിൽ ഉൾപ്പെടുന്നവയിൽ ഏറ്റവും കുറഞ്ഞ റേറ്റിങ്ങിന്‌ സമാനമോ അതിലുപരിയോ റേറ്റിങ്ങിനുള്ളവയെ മാത്രമാണ്‌ മേഖല ഒന്നിൽ ഉൾപ്പെടുത്തിയത്‌.
5. നദികളുടെ ഉത്ഭവസ്ഥാനങ്ങൾ, പീഠഭൂമികൾ പരിസ്ഥിതി സംരക്ഷണത്തിൽ അതിയായ താല്‌പര്യം പ്രകടിപ്പിക്കുന്ന സമൂഹം അധിവസിക്കുന്ന പ്രദേശങ്ങൾ എന്നിവ പരിസ്ഥിതി ദുർബലപ്രദേശങ്ങളായി പരിഗണിക്കേണ്ടതാണ്‌.
6. നിലവിലുള്ള സംരക്ഷിത പ്രദേശങ്ങളുടെയും മേഖല ഒന്നിന്റെയും മൊത്ത വിസ്‌തീർണ്ണം ആകെയുള്ള പ്രദേശത്തിന്റെ 60%ൽ കൂടാൻ പാടില്ല.
7. നിലവിലുള്ള സംരക്ഷിതപ്രദേശത്തിന്റെയും മേഖല-1, മേഖല-2 എന്നിവയുടെയും ആകെ വിസ്‌തീർണ്ണം ഏകദേശം 75% ആയിരിക്കണം.
8. മേഖല -3ന്റെ വിസ്‌തീർണ്ണം ആകെ വിസ്‌തീർണ്ണത്തിന്റെ 25%ത്തോളം ആയിരിക്കണം.
പശ്ചിമഘട്ടത്തിലെ സംരക്ഷിത പ്രദേശങ്ങൾ മേഖല-1, മേഖല-2,മേഖല-3 എന്നിവയുടെ കളർമാപ്പു കൾ സംസ്ഥാനാടിസ്ഥാനത്തിൽ ചിത്രങ്ങൾ 2 മുതൽ 7 വരെയിൽ നൽകിയിട്ടുണ്ട്‌.
5 മിനിട്ട്‌ X 5 മിനിട്ട്‌ അല്ലെങ്കിൽ 9 കി.മീ. x 9 കി.മീ. എന്ന സമചതുരത്തെയാണ്‌ ഡാറ്റാബേസ്‌ അടിസ്ഥാനമാക്കിയിട്ടുള്ളത്‌. ഇതിന്‌ പ്രകൃതിദത്ത ജലസ്രോതസ്സുകളുടെയോ, വില്ലേജ്‌, താലൂക്ക്‌ പോലെയുള്ള ഭരണയൂണിറ്റുകളുടെയോ അതിർത്തിയുമായി യാതൊരുബന്ധവുമില്ല.
പരിസ്ഥിതി ദുർബലമേഖല ഒന്ന്‌, രണ്ട്‌, മൂന്ന്‌ എന്നിവയുടെ അതിർത്തി വ്യക്തമായി നിർണ്ണയിക്കുന്നതിനും ഒരു പ്രദേശാധിഷ്‌ഠിത മാനേജ്‌മെന്റ്‌ പദ്ധതിക്ക്‌ രൂപം നൽകുന്നതിനും സൂക്ഷ്‌മജലസ്രോതസ്സുകളുടെയും ഗ്രാമങ്ങളുടെയും അതിർത്തി കണക്കിലെടുത്തുമുള്ള ഒരു മേഖലാസംവിധാനത്തിന്‌ രൂപം നൽകുകയാണ്‌ അഭികാമ്യം. പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി നിലവിൽ വരുമ്പോൾ വിശാലാടിസ്ഥാനത്തിലുള്ള പങ്കാളിത്ത പ്രക്രിയയിലൂടെ അതോറിട്ടി നിർവ്വഹിക്കേണ്ട ചുതലയാണത്‌. എന്നാൽ ആദ്യചുവടുവയ്‌പ്പ്‌ എന്ന നിലയിൽ ഞങ്ങൾ നടത്തിയ അപഗ്രഥനത്തിന്റെ അടിസ്ഥാനത്തിൽ മേഖല ഒന്നിന്റെയും രണ്ടിന്റെയും മൂന്നിന്റെയും പ്രാരംഭപരിധി താൽകാലികമായി വിജ്ഞാപനം ചെയ്യണമെന്ന്‌ ഞങ്ങൾ പരിസ്ഥിതി-വനം മന്ത്രാലയത്തോട്‌ ശുപാർശ ചെയ്യുന്നു. ഈ അതിർത്തി നിർണ്ണയം താലൂക്ക്‌/ ബ്ലോക്ക്‌ തലത്തിൽ നടത്തുന്നതാണ്‌ ഉചിതം. ഈ കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തിൽ പശ്ചിമഘട്ടത്തിലെ 134 താലൂക്കുകളേയും ഞങ്ങൾ മേഖല ഒന്നിലോ രണ്ടിലോ മൂന്നിലോ ആയി ഉൾപ്പെടുത്തി താലൂക്കിന്റെ ഏറിയപങ്കും ഉചിതമായ മേഖലയിൽ ഉൾപ്പെടുത്തിയാണ്‌ ഇതിന്‌ രൂപം നൽകിയത്‌.
ഗോവ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ഈ മേഖല രൂപീകരണത്തിന്റെ ചുരുക്കം, പട്ടിക 3ലും 4ലും ജില്ലകളുടെയും താലൂക്കുകളുടെയും വിശദാംശങ്ങൾ അനുബന്ധം രണ്ടിലും മൂന്നിലും ലഭിക്കും
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3421" എന്ന താളിൽനിന്ന് ശേഖരിച്ചത്