അജ്ഞാതം


"പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി റിപ്പോർട്ട്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 282: വരി 282:
പരിസ്ഥിതി ദുർബലമേഖല ഒന്ന്‌, രണ്ട്‌, മൂന്ന്‌ എന്നിവയുടെ അതിർത്തി വ്യക്തമായി നിർണ്ണയിക്കുന്നതിനും ഒരു പ്രദേശാധിഷ്‌ഠിത മാനേജ്‌മെന്റ്‌ പദ്ധതിക്ക്‌ രൂപം നൽകുന്നതിനും സൂക്ഷ്‌മജലസ്രോതസ്സുകളുടെയും ഗ്രാമങ്ങളുടെയും അതിർത്തി കണക്കിലെടുത്തുമുള്ള ഒരു മേഖലാസംവിധാനത്തിന്‌ രൂപം നൽകുകയാണ്‌ അഭികാമ്യം. പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി നിലവിൽ വരുമ്പോൾ വിശാലാടിസ്ഥാനത്തിലുള്ള പങ്കാളിത്ത പ്രക്രിയയിലൂടെ അതോറിട്ടി നിർവ്വഹിക്കേണ്ട ചുതലയാണത്‌. എന്നാൽ ആദ്യചുവടുവയ്‌പ്പ്‌ എന്ന നിലയിൽ ഞങ്ങൾ നടത്തിയ അപഗ്രഥനത്തിന്റെ അടിസ്ഥാനത്തിൽ മേഖല ഒന്നിന്റെയും രണ്ടിന്റെയും മൂന്നിന്റെയും പ്രാരംഭപരിധി താൽകാലികമായി വിജ്ഞാപനം ചെയ്യണമെന്ന്‌ ഞങ്ങൾ പരിസ്ഥിതി-വനം മന്ത്രാലയത്തോട്‌ ശുപാർശ ചെയ്യുന്നു. ഈ അതിർത്തി നിർണ്ണയം താലൂക്ക്‌/ ബ്ലോക്ക്‌ തലത്തിൽ നടത്തുന്നതാണ്‌ ഉചിതം. ഈ കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തിൽ പശ്ചിമഘട്ടത്തിലെ 134 താലൂക്കുകളേയും ഞങ്ങൾ മേഖല ഒന്നിലോ രണ്ടിലോ മൂന്നിലോ ആയി ഉൾപ്പെടുത്തി താലൂക്കിന്റെ ഏറിയപങ്കും ഉചിതമായ മേഖലയിൽ ഉൾപ്പെടുത്തിയാണ്‌ ഇതിന്‌ രൂപം നൽകിയത്‌.
പരിസ്ഥിതി ദുർബലമേഖല ഒന്ന്‌, രണ്ട്‌, മൂന്ന്‌ എന്നിവയുടെ അതിർത്തി വ്യക്തമായി നിർണ്ണയിക്കുന്നതിനും ഒരു പ്രദേശാധിഷ്‌ഠിത മാനേജ്‌മെന്റ്‌ പദ്ധതിക്ക്‌ രൂപം നൽകുന്നതിനും സൂക്ഷ്‌മജലസ്രോതസ്സുകളുടെയും ഗ്രാമങ്ങളുടെയും അതിർത്തി കണക്കിലെടുത്തുമുള്ള ഒരു മേഖലാസംവിധാനത്തിന്‌ രൂപം നൽകുകയാണ്‌ അഭികാമ്യം. പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി നിലവിൽ വരുമ്പോൾ വിശാലാടിസ്ഥാനത്തിലുള്ള പങ്കാളിത്ത പ്രക്രിയയിലൂടെ അതോറിട്ടി നിർവ്വഹിക്കേണ്ട ചുതലയാണത്‌. എന്നാൽ ആദ്യചുവടുവയ്‌പ്പ്‌ എന്ന നിലയിൽ ഞങ്ങൾ നടത്തിയ അപഗ്രഥനത്തിന്റെ അടിസ്ഥാനത്തിൽ മേഖല ഒന്നിന്റെയും രണ്ടിന്റെയും മൂന്നിന്റെയും പ്രാരംഭപരിധി താൽകാലികമായി വിജ്ഞാപനം ചെയ്യണമെന്ന്‌ ഞങ്ങൾ പരിസ്ഥിതി-വനം മന്ത്രാലയത്തോട്‌ ശുപാർശ ചെയ്യുന്നു. ഈ അതിർത്തി നിർണ്ണയം താലൂക്ക്‌/ ബ്ലോക്ക്‌ തലത്തിൽ നടത്തുന്നതാണ്‌ ഉചിതം. ഈ കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തിൽ പശ്ചിമഘട്ടത്തിലെ 134 താലൂക്കുകളേയും ഞങ്ങൾ മേഖല ഒന്നിലോ രണ്ടിലോ മൂന്നിലോ ആയി ഉൾപ്പെടുത്തി താലൂക്കിന്റെ ഏറിയപങ്കും ഉചിതമായ മേഖലയിൽ ഉൾപ്പെടുത്തിയാണ്‌ ഇതിന്‌ രൂപം നൽകിയത്‌.
ഗോവ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ഈ മേഖല രൂപീകരണത്തിന്റെ ചുരുക്കം, പട്ടിക 3ലും 4ലും ജില്ലകളുടെയും താലൂക്കുകളുടെയും വിശദാംശങ്ങൾ അനുബന്ധം രണ്ടിലും മൂന്നിലും ലഭിക്കും
ഗോവ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ഈ മേഖല രൂപീകരണത്തിന്റെ ചുരുക്കം, പട്ടിക 3ലും 4ലും ജില്ലകളുടെയും താലൂക്കുകളുടെയും വിശദാംശങ്ങൾ അനുബന്ധം രണ്ടിലും മൂന്നിലും ലഭിക്കും
table 3
പട്ടിക 3 : മേഖലകളിലേക്ക്‌ നിർദ്ദേശിച്ചിട്ടുള്ള പ്രദേശം 50% ത്തിൽ അധികമുള്ള പശ്ചിമഘട്ടജില്ലകൾ
സംസ്ഥാനം ജില്ലകൾ മേഖല ഒന്നിലെ മേഖല രണ്ടിലെ മേഖല മൂന്നിലെ
താലൂക്കുകൾ താലൂക്കുകൾ താലൂക്കുകൾ
ഗുജറാത്ത്‌ 3 1 1 1
മഹാരാഷ്‌ട്ര 10 32 4 14
ഗോവ 2 ബാധകമല്ല ബാധകമല്ല ബാധകമല്ല
കർണ്ണാടക 11 26 5 12
കേരളം 12 15 2 8
തമിഴ്‌നാട്‌ 6 9 2 2
മൊത്തം 44 83 14 37
50 ശതമാനമോ അതിലധികമോ പ്രദേശം പശ്ചിമഘട്ട അതിർത്തിക്കുള്ളിൽ ഉൾപ്പെടുത്തിയിട്ടുള്ള താലൂക്കുകൾ മാത്രമേ പട്ടിക 3ൽ ചേർത്തിട്ടുള്ളൂ. മേഖല ഒന്നിന്റെയോ, രണ്ടിന്റെയോ നിലവാരം കല്‌പിക്കപ്പെടുന്ന പ്രദേശങ്ങൾ ഉൾപ്പെട്ട താലൂക്കുകൾ പട്ടിക 3ൽ ഉൾപ്പെടുത്താത്തവ പട്ടിക നാലിലാണ്‌ ഉൾപ്പെടുത്തിയിട്ടുള്ളത്‌. ഗോവയുടെ കാര്യത്തിൽ 1 മിനിട്ട്‌ X 1 മിനിട്ട്‌ സമചതുരമാണ്‌ ഉപയോഗിച്ചിട്ടുള്ളത്‌. ഗോവയുടെ വലിപ്പക്കുറവ്‌ പരിഗണിച്ച്‌ മേഖലാവത്‌ക്കരണത്തിന്‌ പരിസ്ഥിതി സവിശേഷതയാണ്‌ അല്ലാതെ താലൂക്കല്ല ആധാരമാക്കിയിട്ടുള്ളത്‌. (അനുബന്ധം ഒന്ന്‌ കാണുക) ഈ മേഖലകൾ ഗോവയിലിപ്പോൾ നടന്നുവരുന്ന മേഖലാ പ്ലാൻ 2021-ലെ പരിസ്ഥിതി ദുർബലമേഖലാവൽക്കരണവുമായി സമഞ്‌ജസപ്പെടണം.
പട്ടിക 4 : മേഖല ഒന്നിലേക്കും രണ്ടിലേക്കും നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പ്രദേശം 50% ത്തിൽ താഴെ ഉള്ള പശ്ചിമഘട്ട ജില്ലകൾ
സംസ്ഥാനം പശ്ചിമഘട്ടത്തിലെ മേഖല ഒന്നിൽ മേഖല രണ്ടിൽ
ജില്ലകൾ പെടുന്നവ പെടുന്നവ
ഗുജറാത്ത്‌ 2 - 4
മഹാരാഷ്‌ട്ര 11 6 23
ഗോവ - - -
കർണ്ണാടക 15 1 22
കേരള 9 2 16
തമിഴ്‌നാട്‌ - - -
* അനുബന്ധം 2, 3 കാണുക
ഇതുപോലെ ഉൾപ്പെടുത്തേണ്ട ഗ്രാമപഞ്ചായത്തുകളെ കണ്ടെത്തി വിപുലമായ ഒരു പങ്കാളിത്ത പ്രക്രിയയിലൂടെ മേഖല ഒന്നിന്റെയും രണ്ടിന്റെയും അതിരുകൾ നിശ്ചയിക്കുകയും പ്രദേശാധിഷ്‌ഠിത മാനേജ്‌മെന്റ്‌ പ്ലാനിന്‌ രൂപം നൽകുകയും ചെയ്യേണ്ടത്‌ പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടിയാണ്‌. അത്തരത്തിൽ ഏറ്റവും താഴെ തട്ടിലുള്ള ഒരു സംരംഭമാണ്‌ ബോക്‌സ്‌ 5ൽ കൊടുത്തിട്ടുള്ളത്‌. പട്ടിക 5ൽ കൊടുത്തിട്ടുള്ള സിന്ധുദുർഗ്‌ ദില്ലയിലെ 25 ഗ്രാമങ്ങളിലെ ഗ്രാമസഭകൾ അവരുടെ പഞ്ചായത്ത്‌ പ്രദേശം പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്‌ പ്രമേയം പാസ്സാക്കി സമർപ്പിച്ചു. ഇത്തരമൊരു പ്രമേയത്തിന്റെ സംക്ഷിപ്‌ത രൂപം ബോക്‌സ്‌ 6ൽ കാണാം.
ബോക്‌സ്‌ 5 : താഴെ തട്ടിലുള്ള ഒരു സംരംഭം
സിന്ധു ദുർഗ ജില്ലയിലെ 25 ഗ്രാമസഭകൾ അവരുടെ പഞ്ചായത്തു പ്രദേശം പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്‌ പ്രമേയം പാസാക്കി. ഈ ഗ്രാമസഭായോഗങ്ങളിൽ യഥാർത്ഥത്തിൽ എന്തു ചർച്ചയാണ്‌ നടന്നതെന്നോ ശരിയായ നടപടിക്രമം പാലിച്ചാണോ ഈ യോഗങ്ങൾ ചേർന്നതെന്നോ സമിതിക്ക്‌ അറിയില്ല. എന്നാൽ ഈ ഗ്രാമങ്ങളിലെ സന്ദർശനം വ്യക്തമാക്കുന്നത്‌ ഈ പ്രമേയങ്ങൾക്ക്‌ ഉറച്ച ജനപിന്തുണ ഉണ്ടെന്നാണ്‌ തങ്ങളുടെ പഞ്ചായത്തിനെ പരിസ്ഥിതി ദുർബലപ്രദേശമായി പ്രഖ്യാപിക്കരുതെന്നാവശ്യപ്പെട്ട്‌ പ്രമേയം പാസ്സാക്കിയ നിരവധി പഞ്ചായത്തുകൾ അവിടെതന്നെയുണ്ട്‌. തുടർന്നു നടത്തിയ ചർച്ചയിൽ നിന്ന്‌ മനസ്സിലാക്കിയത്‌ രണ്ട്‌ തീരുമാനങ്ങൾ തമ്മിൽ തുലനം ചെയ്യാൻ ജനങ്ങൾ ശ്രമിക്കുന്നു എന്നാണ്‌. പരിസ്ഥിതി ദുർബലപ്രദേശമായി പ്രഖ്യാപിക്കപ്പെട്ടാൽ തങ്ങളുടെ പഞ്ചായത്ത്‌ ഖനന ഭീഷണിയിൽ നിന്ന്‌ രക്ഷപ്പെടണമെന്ന്‌ ആശ്വസിക്കുന്നതോടൊപ്പം പഞ്ചായത്ത്‌ പ്രദേശം വനംവകുപ്പിന്റെ കരാളഹസ്‌തത്തിലമരുമെന്ന ഭയവും അവർക്കുണ്ട്‌. ജനപങ്കാളിത്തമില്ലാത്ത വികസനത്തിനും ജനത്തെ ഒഴിച്ചുനിർത്തിയുള്ള സംരക്ഷണത്തിനും ഇത്‌ ഉത്തമ ഉദാഹരണമാണ്‌. ജനപങ്കാളിത്തത്തോടെയും സഹകരണത്തോടെയും ഉള്ള വികസനത്തിന്‌- സംരക്ഷണസംഭംഭങ്ങളിലൂടെ മാത്രമേ പരിസ്ഥിതി സുസ്ഥിരതയും ജനസൗഹൃദവികസനവും കൈവരിക്കാൻ കഴിയൂ. ഈ രീതിയാണ്‌ അഭികാമ്യം എന്നാണ്‌ സമിതിയുടെ അഭിപ്രായം തങ്ങളുടെ പഞ്ചായത്ത്‌ പരിസ്ഥിതി ദുർബല പ്രദേശമെന്ന്‌ വിജ്ഞാപനം ചെയ്യണമെന്ന്‌ പ്രമേയം പാസ്സാക്കിയ 25 ഗ്രാമപഞ്ചായത്തുകളും ഡാറ്റാബേസ്‌ പ്രകാരം മേഖല ഒന്നിൽ ഉൾപ്പെട്ട പ്രദേശങ്ങളുടെ ഒരു ശൃംഖലയാണ്‌.
പട്ടിക 5 : സിന്ധുദിർഗ ജില്ലയിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങളായി നിർദ്ദേശിക്കപ്പെട്ടവ
താലൂക്ക്‌ വില്ലേജുകൾ
ദോഡാമാർഗ്‌ ഫുകേരി, കോൾസാർ, കുമ്പ്രാൽ, സാസോളി, കൽനെ ഉഗാഡജ്‌, സൊലാമ്പെ, തൽക്കത്‌ ബി.കെ. കോനാൽ, ധർപി
സാവന്ത്‌ വാടി കേസരി, ഡബിൽ, അസനിയെ. പാട്ട്‌വെ-മജ്‌ഗോൺ, ഉഡേലി, ഡെഗ്‌വെ, ബലാവൽ, സർമാലെ, ഒറ്റാവനെ, ഫൻസാവാഡെ, തമ്പോളി, കോൺഷി,നങ്കർടാസ്‌, നെവേലി, പട്‌വെ
വനം സംരക്ഷണത്തിനും ഗ്രാമത്തിന്റെ വികസനത്തിനും ചുവടെ പറയുന്ന ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ട്‌.
ജലസ്രോതസ്സുകളുടെ വികസനം. ഗ്രാമങ്ങളിൽ വറ്റാത്ത അരുവികൾ നമുക്ക്‌ വേണ്ടുവോളമുണ്ടെങ്കിലും ഇവ കാര്യക്ഷമമായി ഉപയോഗിക്കുന്നതിന്‌ പദ്ധതിയുണ്ടാവണം.
ആസൂത്രണമില്ലായ്‌മ മൂലം വേനൽക്കാലത്ത്‌ കൃഷിയിടങ്ങൾക്ക്‌ ആവശ്യത്തിന്‌ വെള്ളം ലഭിക്കുന്നില്ല. ചെറിയ അണകളും ബണ്ടുകളും നിർമ്മിച്ച്‌ വെള്ളം കെട്ടിനിർത്താവുന്നതേയുള്ളൂ. സർക്കാർ ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ച്‌ ഗ്രാമങ്ങളിൽ പ്രാഥമിക നിരീക്ഷണങ്ങളും പശ്ചാത്തല അന്വേഷണങ്ങളും നടത്തിയിട്ടുണ്ട്‌. അക്കാരണത്താൽ ജലസ്രോതസ്സുകളുടെ വികസനത്തിന്‌ മുൻഗണന നിശ്ചയിക്കേണ്ടത്‌ അത്യാവശ്യമാണ്‌ ഗ്രാമത്തിലെ ഓരോ വാർഡിനും ഇതുണ്ടാകണം.
പശ്ചിമഘട്ടത്തിലെ ഗ്രാമങ്ങളിൽ വറ്റാത്ത നീരുറവുകൾ വേണ്ടുവോളമുണ്ട്‌. ഈ അരുവികളിൽ ചെറിയ ജലവൈദ്യുതപദ്ധതികൾ നിർമ്മിച്ച്‌ വൈദ്യുതി ഉല്‌പാദിപ്പിക്കുകയും ചെയ്യാം. ഇതിന്റെ സാധ്യതയെ പറ്റി പഠനം നടത്തേണ്ടതുണ്ട്‌. കശുമാവ്‌, അടക്ക തോട്ടങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ മെച്ചപ്പെടുത്തണം. ഫലവക്ഷഫലഭൂയിഷ്‌ഠതയ്‌ക്ക്‌ വേണ്ട ജലമോ വനമോ ഇല്ലാത്ത ഇടങ്ങളിൽ മഴവെള്ളത്തെ ആശ്രയിച്ചുള്ള സസ്യവനവൽക്കരണം വികസിപ്പിക്കാം. ഇതിന്‌ സർക്കാരിൽ നിന്നുള്ള ഫണ്ടും പരിശീലനവും വേണം.
ഇപ്പോൾ നമുക്ക്‌ വേണ്ടത്ര സസ്യനഴ്‌സറികൾ ഇല്ല. മേല്‌പറഞ്ഞ സസ്യവനവൽക്കരണത്തിന്‌ തദ്ദേശീയമായ സസ്യനഴ്‌സറി നമുക്ക്‌ വികസിപ്പിച്ചെടുക്കാം. ചില സ്വയംസഹായ ഗ്രൂപ്പുകൾക്ക്‌ ഇതിൽ നിന്ന്‌ ആദായവും ലഭിക്കും.
വില്ലേജ്‌ ടൂറിസം: നമ്മുടെ ഗ്രാമത്തിലെ പച്ചപ്പ്‌, തോട്ടങ്ങൾ, പ്രാചീന തറവാട്‌ വീടുകൾ എന്നിവ വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. മുംബൈയിൽ താമസമാക്കിയിള്ള `തൽക്കത്ത്‌' സ്വദേശികൾ പട്ടണത്തിലെ അവരുടെ സുഹൃത്തുക്കളുമായി ഇവിടെ എത്താറുണ്ട്‌. ഈ ഗ്രാമം ഒരു വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ട്‌.
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം: തൽകത്ത്‌ ഗ്രാമം വനത്തോട്‌ ചേർന്ന്‌ കിടക്കുന്ന പ്രദേശമാണ്‌. തോട്ടങ്ങൾ വനങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. അംബോളിയ്‌ക്കും തില്ലാരിക്കും ഇടയ്‌ക്കുള്ള ഈ വനപ്രദേശം വന്യമൃഗ സമ്പന്നമാണ്‌. അനേകവർഷങ്ങളായി ഈ വന്യമൃഗങ്ങൾക്കിടയിലായി ജീവിക്കുന്ന ഞങ്ങൾ ഈ അടുത്ത കാലത്തായി കുരങ്ങ്‌, ആന, പുള്ളിപ്പുലി എന്നിവയുടെ ശല്യത്തെ നേരിടേണ്ടി വരുന്നുണ്ട്‌. ഈ പ്രദേശത്തിന്‌ ഒരു വികസനപദ്ധതി തയ്യാറാക്കുമ്പോൾ ഈ പ്രശ്‌നവും കൂടി കണക്കിലെടുക്കണം. കാരണം തുടർന്നും ഈ വന്യജീവികൾക്കൊപ്പം കഴിയാൻ ആഗ്രഹിക്കുന്നവരാണ്‌ ഞങ്ങൾ.
ഞങ്ങളുടെ പ്രദേശം പരിസ്ഥിതി ദുർബലപ്രദേശമായതിനാൽ ഇവിടത്തെ വികസനപദ്ധതി തയ്യാറാക്കേണ്ടത്‌ സർക്കാരും ഗ്രാമവാസികളും കൂട്ടായിട്ടാണ്‌. മൈനിങ്ങ്‌ പ്രൊജക്‌ടുകളും മറ്റും ജീവന്‌ ഹാനികരമാണെന്ന്‌ മാത്രമല്ല നമ്മുടെ വരുമാന സ്രോതസ്സിനെയും അത്‌ നശിപ്പിക്കുന്നു. ഇത്തരം പ്രോജക്‌ടുകൾക്കുപകരം ഞങ്ങൾ ആഗ്രഹിക്കുന്നത്‌ ഞങ്ങളുടെ ഗ്രാമം ഒരു പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ചുകാണാനാണ്‌.
നിർദ്ദിഷ്‌ടപരിസ്ഥിതി ദുർബലപ്രദേശങ്ങളിൽ മനുഷ്യന്റെ പ്രവർത്തനം നിയന്ത്രിക്കുന്നതിനുള്ള യാതൊരു മാർഗ്ഗരേഖയ്‌ക്കും പ്രണാബ്‌ സെൻ കമ്മിറ്റി രൂപം നൽകിയില്ല. എന്നാൽ ഈ ജോലി പിന്നീട്‌ പരിസ്ഥിതി-വനം മന്ത്രാലയം സ്വയം ഏറ്റെടുത്തു. പരിസ്ഥിതി സംരക്ഷണനിയമത്തിലെ 5-ാം വകുപ്പുപ്രകാരം ഭൂവിനിയോഗത്തിന്മേൽ മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തി. പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിക്കാനുള്ള ഒരു നിർദ്ദേശം ലഭിച്ചാൽ സാധാരണയായി മന്ത്രാലയം വിജ്ഞാപനം തയ്യാറാക്കി പൊതുജനങ്ങളിൽ നിന്നും ബന്ധപ്പെട്ട സംസ്ഥാന സർക്കാരിൽ നിന്നും പ്രതികരണം ആരായും. ഭൂമി ഒരു സംസ്ഥാനവിഷയമായതിനാൽ വിജ്ഞാപനത്തിൽ വിഭാവന ചെയ്‌തിട്ടുള്ളതുപോലെ ഭൂവിനിയോഗം ചിട്ടപ്പെടുത്തി ഒരു മേഖലവികസന പദ്ധതി തയ്യാറാക്കാൻ ബന്ധപ്പെട്ട സംസ്ഥാന സർക്കാരിനോട്‌ ആവശ്യപ്പെടും. ജനപങ്കാളിത്തം ഉറപ്പുവരുത്തി സംസ്ഥാനസർക്കാർ മേഖലാവികസനപദ്ധതിക്ക്‌ അന്തിമ രൂപം നൽകും.
ഈ പദ്ധതി നിർവ്വഹണത്തിന്റെ മേൽനോട്ടത്തിനായി മന്ത്രാലയം രൂപീകരിക്കുന്ന ഉന്നതതല അവലോകന സമിതിയിൽ മിക്കപ്പോഴും പ്രാദേശിക പ്രാതിനിധ്യം ഉണ്ടായിരിക്കില്ല.
പരിസ്ഥിതി ദുർബ്ബല പ്രദേശങ്ങളുടെ രൂപീകരണം ഗുണകരമായ പരിണിതഫലങ്ങൾ പ്രദാനം ചെയ്യുന്നതോടൊപ്പം ഈ സംവിധാനത്തിൽ അപാകതകളും ധാരാളമുണ്ട്‌. ഇതിൽ ഏറ്റവും ഗൗരവമുള്ള പ്രശ്‌നം ഈ സംവിധാനം ഉദ്യോഗസ്ഥ നിയന്ത്രിതങ്ങളെ ക്രമാതീതമായി ആശ്രയിക്കേണ്ടി വരുന്നു എന്നുള്ളതാണ്‌. പ്രാദേശിക സമൂഹത്തിന്റെ പങ്കാളിത്ത കുറവും സുതാര്യമല്ലാത്ത ഉദ്യോഗസ്ഥ പ്രവർത്തനവും ഉത്തരവാദിത്വ കുറവും അഴിമതിയെ പരിപോഷിപ്പിക്കുന്നു. തൽഫലമായി സമൂഹത്തിലെ ദുർബല വിഭാഗം കടുത്ത പീഠനത്തിനും ചൂഷണത്തിനും വിധേയമാകുന്നു. അതേ സമയം സമ്പന്നരും ശക്തരും നിയന്ത്രണങ്ങൾ കാറ്റിൽ പറത്തുന്നു. ഇത്‌ പ്രാദേശിക എതിർപ്പിനും സംഘർഷത്തിനും കാരണമാകുന്നു.
മഹാരാഷ്‌ട്ര സംസ്ഥാനത്ത്‌ 4 പരിസ്ഥിതി ദുർബ്ബല മേഖലകളാണ്‌ രൂപീകരിച്ചത്‌. മുരുട്‌-ജാൻജിറ, ദഹനു താലൂക്ക്‌, മാതേരൻ, മഹാബലേശ്വർ-പഞ്ചഗനി എന്നിവയാണിവ. തുടർ നടപടികൾ സ്വീകരിക്കുന്നതിൽ കേന്ദ്ര - സംസ്ഥാന സർക്കാർ അധികൃതർ ഒരുപോലെ വിമുഖരാണെന്നതാണ്‌ അനുഭവം. ഉദാഹരണത്തിന്‌ 19-12-1996ൽ ദഹന താലൂക്ക്‌ പരിസ്ഥിതി സംരക്ഷണ അതോറിറ്റി രൂപീകരിച്ചത്‌ ഒരു വർഷത്തേക്കാണ്‌. തുടർന്ന്‌ ആദ്യം രണ്ട്‌ മാസത്തേക്കും പിന്നെ മൂന്ന്‌ മാസത്തേക്കും തുടർന്ന്‌ ആറു മാസത്തേക്കും കാലാവുധി ദീർഘിപ്പിച്ചു. അതോറിറ്റിയുടെ അവലോകനശേഷി കണക്കിലെടുത്ത്‌ ഇതൊരു സ്ഥിരം സംവിധാനമാക്കണമെന്ന്‌ പരിസ്ഥിതി - വനം മന്ത്രാലയത്തോട്‌ അഭ്യർത്ഥിച്ചെങ്കിലും വീണ്ടും 6 മാസത്തേക്കു കൂടി കാലാവധി നീട്ടാനേ മന്ത്രാലയം തയ്യാറായുള്ളൂ. തുടർന്ന്‌ കോടതി ഇടപെടലിലൂടെയാണ്‌ പരിസ്ഥിതി (സംരക്ഷണ) നിയമത്തിലെ (1986) വ്യവസ്ഥകൾ പ്രകാരം നിർദ്ദേശങ്ങളും മറ്റും നൽകാനുള്ള അധികാരം അതോറിറ്റിക്ക്‌ സിദ്ധിച്ചത്‌.
മഹാബലേശ്വർ - പഞ്ചഗനി ഉന്നതതല അവലോകന സമിതിയും തുടർച്ചയ്‌ക്ക്‌ നേരിട്ട തടസ്സവും അധികാരമില്ലായ്‌മയും മൂലം കടുത്ത പ്രതിസന്ധിയിലായി. മഹാബലേശ്വർ ഉന്നതതല സമിതിയുമായും മറ്റ്‌ പ്രവർത്തകരുമായും ഈ സമിതി നടത്തിയ ചർച്ചകളിലും പ്രാദേശിക സമൂഹവുമായി നടത്തിയ ചർച്ചകളിലും സന്ദർശനങ്ങളിലും ഒരു സമ്മിശ്ര പ്രതികരണമാണ്‌ ലഭിച്ചത്‌. നിർഭാഗ്യവശാൽ 2002 മുതൽ 2005 വരെ ഇത്തരമൊരു സമിതിയേ നിലവിലുണ്ടായിരുന്നില്ല. മുൻപതിവിൽ നിന്ന്‌ വ്യത്യസ്‌തമായി നിലവിലുള്ള ചെയർമാൻ ശ്രീ.ദേവ്‌ ഗുപ്‌തയുടെ നേതൃത്വത്തിൽ സമിതി അംഗങ്ങൾ ജനങ്ങളിലേക്കെത്താനും അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനും തയ്യാറായി. ഇത്തരം സമിതികളുടെ സമീപനത്തിൽ വന്ന പാകപ്പിഴകൾ മൂലം പരിസ്ഥിതി ദുർബ്ബല മേഖലകൾ പുറമേ നിന്ന്‌ അവരുടെ മേൽ അടിച്ചേല്‌പിക്കപ്പെട്ടതാണെന്നും തങ്ങളെ പീഡിപ്പിക്കാനും ചൂഷണം ചെയ്യാനുമുള്ള അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ ഒരുപാധിയാണിതെന്നും ജനങ്ങൾ ധരിച്ചുവശായി. സ്വന്തം കൃഷിയിടത്തിൽ കുഴൽകിണർ കുഴിക്കാൻ അനുമതി ലഭിക്കാൻ ഉദ്യോഗസ്ഥർക്ക്‌ 20,000 രൂപ കൈകൂലി കൊടുക്കേണ്ടിവന്നത്‌ സംബന്ധിച്ച പരാതി ഈ സമിതിക്ക്‌ ലഭിച്ചിരുന്നു. മഹാബലേശ്വർ - പഞ്ചഗനി മേഖലകളിൽ പട്ടിക വർഗ്ഗക്കാരും പരമ്പരാഗത വനവാസികളും ധാരാളമുണ്ടായിരുന്നു. ആകയാൽ വനാവകാശനിയമം അഞ്ചുവർഷം മുൻപ്‌ ഇവർക്ക്‌ നടപ്പാക്കേണ്ടതായിരുന്നു. ഇക്കാര്യത്തിൽ യാതൊരു ശ്രമവുമുണ്ടായിട്ടില്ല. ചൂഷണം തുടരാൻ വേണ്ടി ആയിരുന്നു ഇതെന്ന്‌ അനുമാനിക്കണം. സ്വന്തം ഗ്രാമത്തിലേക്കുള്ള പഴയ വഴികൾ പോലും വനംവകുപ്പ്‌ ട്രഞ്ചുകൾ കുഴിച്ച്‌ തടസ്സ പ്പെടുത്തുന്നതായി പരാതി ഉയർന്നിരുന്നു. തുടർന്ന്‌ ശ്രീ. മാധവ്‌ ഗാഡ്‌ഗിൽ നേരിട്ട്‌ ഈ വിഷയം പരിശോധിച്ചു. കൈകൂലി വാങ്ങികൊണ്ട്‌ അപ്പോഴേക്ക്‌ ഈ ട്രഞ്ചുകൾ മണ്ണിട്ട്‌ നിരപ്പാക്കിയതാണ്‌ കാണാൻ കഴിഞ്ഞത്‌. മുംബൈ പരിസ്ഥിതി ആക്ഷൻ ഗ്രൂപ്പ്‌ മാതേരനിൽ അവർ തന്നെ പ്രമോട്ട്‌ ചെയ്യുന്ന ഒരു പരിസ്ഥിതി ദുർബ്ബല മേഖല സന്ദർശ്ശിക്കാൻ പോലീസ്‌ സംരക്ഷണം തേടിയതിൽ നിന്ന്‌ ഇതിലെ ജനപങ്കാളിത്തത്തിന്റെ അഭാവം മനസ്സിലാക്കാവുന്നതാണ്‌. (Kapoor, M: K Kohli and M Menon 2009)
7, 8, 9 ബോക്‌സുകൾ ഈ അനുഭവങ്ങൾ പങ്കുവെയ്‌ക്കുന്നു.
ബോക്‌സ്‌ 7: ദഹാനു താലൂക്ക്‌ പരിസ്ഥിതി സംരക്ഷണ അതോറിറ്റി
1994ലെ 231-ാം നമ്പർ റിട്ട്‌ തീർപ്പാക്കികൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ ചുരുക്കം.
``പരിസ്ഥിതി ദുർബ്ബലമായ ദഹാനു താലൂക്കിന്റെ സംരക്ഷണത്തിന്‌ സംസ്ഥാന സർക്കാരിന്റേയും മറ്റ്‌ സ്വതന്ത്ര സ്റ്റാറ്റിയൂട്ടറി അതോറിറ്റിയുടേയും തുടർച്ചയായ അവലോകനം ആവശ്യമാണ്‌. കേന്ദ്രസർക്കാർ 1996ൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ വ്യവസ്ഥകൾക്ക്‌ വിധേയമായി കേന്ദ്രസർക്കാർ അംഗീകരിക്കുന്ന ടൗൺ/ റീജിയണൽ പ്ലാൻ നടപ്പാക്കാൻ സംസ്ഥാനസർക്കാരിന്‌ ബാധ്യതയുണ്ട്‌. ദഹാനു മേഖലയുമായി ബന്ധപ്പെട്ട്‌ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച രണ്ട്‌ വിജ്ഞാപനങ്ങളിലെ വ്യവസ്ഥകൾക്ക്‌ വിധേയമായി നിർദ്ദിഷ്‌ട പ്ലാൻ നടപ്പാക്കാൻ മഹാരാഷ്‌ട്രാ സർക്കാരിനോട്‌ നിർദ്ദേശിച്ചു. ഈ വിധിന്യായത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള NEERI ശുപാർശകൾ സംസ്ഥാന സർ ക്കാർ പരിഗണിച്ച്‌ നടപ്പാക്കേണ്ടതാണ്‌.''
അവലോകനത്തിനായി മുംബൈ ഹൈക്കോടതിയിലേക്ക്‌ മാറ്റിയ ആ റിട്ട്‌ പെറ്റീഷൻ ഇപ്പോഴും അവിടെ കുടുങ്ങിക്കിടക്കുകയാണ്‌. റിട്ടിന്റെ നമ്പർ 981/1998.
പരിസ്ഥിതി ദുർബലമായ ദഹാനു താലൂക്കിന്റെ സംരക്ഷണത്തിനും മലിനീകരണ നിയന്ത്രണത്തിനും ആവശ്യമായ അധികാരങ്ങളുള്ള ഒരു അതോറിറ്റി (പരിസ്ഥിതി സംരക്ഷണ നിയമത്തിലെ 3 (3) വ്യവസ്ഥ പ്രകാരം) രൂപീകരിക്കാനും കേന്ദ്രഗവൺമെന്റിനോട്‌ സുപ്രീം കോടതി നിർദ്ദേശിച്ചു. ഒരു റിട്ടയേഡ്‌ ഹൈക്കോടതി ജഡ്‌ജിയുടെ നേതൃത്വത്തിലുള്ള ഈ അതോറിറ്റിയിൽ ജലപഠനം, സമുദ്ര പഠനം, ഉപരിതല-ജലപരിസ്ഥിതി, പരിസ്ഥിതി എഞ്ചിനിയറിങ്‌, വികസനം, പരിസ്ഥിതി ആസൂത്രണം, വിവര സാങ്കേതിക വിദ്യ എന്നീ മേഖലകളിലെ വിദഗ്‌തരെ അംഗങ്ങളായും കേന്ദ്രസർക്കാർ നിയമിക്കണമെന്നും കോടതി നിർദ്ദേശിച്ചു. 1986ലെ പരിസ്ഥിതി (സംരക്ഷണ) നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം നിർദ്ദേശങ്ങൾ നൽകാനും നടപടി എടുക്കാനും ഉള്ള അധികാരം ഈ അതോറിറ്റിക്ക്‌ നൽകണമെന്നും നിർദ്ദേശിച്ചിരുന്നു.
1996 ഡിസംബർ 20നകം അതോറിറ്റി രൂപീകരിക്കണമെന്നായിരുന്നു നിർദ്ദേശം. മുൻകരുതൽ തത്വവും മലിനീകരണം നടത്തുന്നവർ അതിന്റെ വില നൽകണമെന്ന തത്വവും അതോറിറ്റി നട പ്പാക്കണം. NEERI യുടെ ശുപാർശകളും ദഹാനു താലൂക്കിന്റെ മേഖലാ പദ്ധതിയും ദഹാനുപട്ടണത്തിന്റെ വികസന പദ്ധതിയും അതോറിറ്റി നടപ്പാക്കണം.
അങ്ങനെ 19/12/1996 ലെ വിജ്ഞാനപ്രകാരം ദഹാനു താലൂക്ക്‌ പരിസ്ഥിതി സംരക്ഷണ അതോറിറ്റി കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം രൂപീകരിച്ചു.
തുടക്കത്തിൽ ഒരു വർഷമായിരുന്നു അതോറിറ്റിയുടെ കാലാവധി. തുടർന്ന്‌ ആദ്യം 2 മാസവും പിന്നീട്‌ 3 മാസവും തുടർന്ന്‌ 6 മാസവും ദീർഘിപ്പിച്ചു. അവലോകന ചുമതല കാര്യക്ഷമമായി നിർദ്ദേശിക്കാൻ വേണ്ടി അതോറിറ്റി ഒരു സ്ഥിരം സംവിധാനമാക്കണമെന്ന്‌ മന്ത്രാലയത്തോട്‌ അഭ്യർത്ഥിച്ചിരുന്നു. എന്തായാലും മന്ത്രാലയം 6 മാസത്തേക്കുകൂടി കാലാവധി ദീർഘിപ്പിച്ചു. അതിനുശേഷം സുപ്രീം കോടതിയിൽ മന്ത്രാലയം സമർപ്പിച്ച റിട്ടിന്റെ അടിസ്ഥാനത്തിൽ ഇനി ഒരു ഉത്തരവ്‌ ഉണ്ടാകുന്നതുവരെ അതോറിറ്റിയുടെ കാലാവധി സുപ്രീം കോടതി ദീർഘിപ്പിച്ചു.
അതോറിറ്റിയിൽ പൊതുസമൂഹത്തെ പ്രതിനിധാനം ചെയ്‌ത്‌ ഒരു സന്നദ്ധ സംഘടനാ പ്രതിനിധിയാണുണ്ടായിരുന്നത്‌. എന്നാൽ കഴിഞ്ഞ 16 വർഷമായി ഇത്‌ ഒഴിഞ്ഞു കിടക്കുകയാണ്‌.
അതോറിറ്റിയുടെ സവിഷേതകൾ
n അതോറിറ്റിയുടെ യോഗങ്ങൾ തുറന്ന യോഗങ്ങളാണ്‌. പ്രദേശവാസികൾ, പ്രവർത്തകർ, ബന്ധപ്പെട്ട സർക്കാർ വകുപ്പ്‌ ഉദ്യോഗസ്ഥർ, പ്രോജക്‌ട്‌ ഏജൻസികൾ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ്‌ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നത്‌. അതോറിറ്റിക്ക്‌ ലഭിക്കുന്ന എല്ലാ പരാതികളും ഈ വേദിയിൽ ചർച്ച ചെയ്യപ്പെടും. അക്ഷരാർത്ഥത്തിൽ ഇതൊരു പൊതു കൂടിയാലോചനയാണ്‌. എല്ലാവരുടേയും സാന്നിദ്ധ്യത്തിൽ ചർച്ച ചെയ്‌തെടുക്കുന്ന തീരുമാനങ്ങൾ കൃത്യമായി നടപ്പാക്കും. ഇതുവരെ എല്ലാ തീരുമാനങ്ങളും കൈകൊണ്ടത്‌ ഐക്യകണ്‌ഠേനയാണ്‌. അതോറിറ്റിയുടെ യോഗങ്ങളിൽ 70 മുതൽ 100 വരെ പ്രദേശവാസികൾ സംബന്ധിക്കുകയും അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുകയും ചെയ്യുന്നുണ്ട്‌.
n അതോറിറ്റി മുറുകെപ്പിടിക്കുന്ന അനുപമമായ ഒരു മാനദണ്ഡം പദ്ധതിയുടെ സാമൂഹ്യപ്രതിബന്ധതയാണ്‌. പദ്ധതികൾ ബാധിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾക്ക്‌ സമാജമന്ദിരങ്ങൾ, സിമന്റ്‌ ഭണ്‌ഠാരങ്ങൾ, ബസ്‌സ്റ്റാന്റ്‌ ഷെഡുകൾ, ജിംനേഷ്യങ്ങൾ, സെമിത്തേരി, കുഴൽകിണറുകൾ, സഞ്ചരിക്കുന്ന ആശുപത്രി വാനുകൾ, ട്രോമാ സെന്ററുകൾ, മണ്ണൊലിപ്പ്‌ തടയാൻ സംവിധാനങ്ങൾ തുടങ്ങിയ സാമൂഹ്യസൗകര്യങ്ങൾ ചെയ്‌തുകൊടുക്കണമെന്ന്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക്‌ നിർദ്ദേശം നൽകിയിട്ടുണ്ട്‌. ഈ സാമൂഹ്യസൗകര്യങ്ങൾ വികസിപ്പിക്കാൻ പദ്ധതി ഉടമകളും പൊതുജനങ്ങളും സഹകരിച്ച്‌ മുന്നോട്ടു പോകുന്നു എന്നതുതന്നെ സന്തോഷകരമാണ്‌.
n മെച്ചപ്പെട്ട പരിസ്ഥിതിക്കുള്ള അവകാശം ഭരണഘടനാ 21-ാം ആർട്ടിക്കിൾ പരിഗണിക്കുന്ന അവിഭാജ്യ ഘടകമാണ്‌. അതാണ്‌ ജീവിക്കാനുള്ള അവകാശം. അതിനാൽ ഇതിന്‌ ചുറ്റുപാടും ജീവിക്കുന്ന ആളുകളുടെ മേൽ പ്രത്യേക ശ്രദ്ധ പുലർത്തുന്നു. തെർമ്മൽ പവർ പ്ലാന്റുകളിൽ നിന്നും മറ്റ്‌ വ്യവസായശാലകളിൽ നിന്നും വമിക്കുന്ന പുകയും മറ്റും പരിസ്ഥിതിയിലേൽപ്പിക്കുന്ന ആഘാതം അപഗ്രഥിക്കാനായി ശാരീരിക ആരോഗ്യ പരിശോധന നടത്തുന്നുണ്ട്‌. ഇക്കാര്യത്തിൽ പദ്ധതി ഉടമകളും സാമൂഹ്യസംഘടനകളും പൊതുജനങ്ങളും അതോറിറ്റിയെ സഹായിക്കുന്നുണ്ട്‌. പ്രദേശത്തെ സ്‌ത്രീകൾക്കും കുട്ടികൾക്കും ഫാക്‌ടറി തൊഴിലാളികൾക്കും വേണ്ടി ആരോഗ്യ സംഘടനകളും മെഡിക്കൽ ക്യാമ്പുകളും അതോറിറ്റി സംഘടിപ്പിക്കുന്നുണ്ട്‌. ഇന്ത്യൻ ഭരണഘടനയുടെ 51ാം വകുപ്പ്‌ ഉറപ്പുനൽകുന്ന മെച്ചപ്പെട്ട പരിസ്ഥിതി അതോറിറ്റി പ്രദാനം ചെയ്യുന്നു.
ജീവിക്കാനുള്ള അവകാശം മുൻനിർത്തി മുൻകൂർ വന വൽക്കരണവും മുൻകൂർ പുനരധിവാസവും എന്ന പുതിയ ആശയമാണ്‌ അതോറിറ്റി സ്വീകരിച്ചിട്ടുള്ളത്‌. ഇതിനുള്ള ഭൂമി മുന്നേതന്നെ കണ്ടെത്തിയിട്ടുള്ളതാണെന്നാണ്‌ സർക്കാർ ഏജൻസികൾ പറയുന്നത്‌. ആകയാൽ ഈ ആശയത്തിൽ അടിയുറച്ച്‌ മുന്നേറുകയാണ്‌ അഭികാമ്യം. കാരണം ബദൽ വനവൽക്കരണവും പുനരധിവാസവും അനുപേക്ഷണീയമാണ്‌.
രാഷ്‌ട്രപിതാവ്‌ മുന്നോട്ട്‌ വച്ച പബ്ലിക്‌്‌ ട്രസ്റ്റ്‌ എന്ന സംവിധാനം (Public Trust Doctrine) ഇന്ത്യൻ സുപ്രീം കോടതിയും അമേരിക്കൻ സുപ്രീം കോടതിയും ഇന്ന്‌ അംഗീകരിച്ചിട്ടുണ്ട്‌. ഇതനുസരിച്ച്‌ സംസ്ഥാനമോ സർക്കാരോ പ്രകൃതിവിഭവങ്ങളുടെ ഉടമകളല്ല, മറിച്ച്‌ ട്രിസ്റ്റികൾ മാത്രമാണ്‌. അതുകൊണ്ട്‌ ഇത്‌ പൊതുനന്മയ്‌ക്കുവേണ്ടി ഉപയോഗിക്കേണ്ടത്‌ സ്റ്റേറ്റിന്റെ കടമയാണ്‌. അതായത്‌ സ്വകാര്യവ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സ്വാർത്ഥ താല്‌പര്യത്തേക്കാൾ പൊതു ഉപയോഗത്തിനായി ഈ വിഭവങ്ങൾ പുനർവിതരണം നടത്തണം.
സുപ്രീം കോടതി 1996 ഒക്‌ടോബർ 31ലെ ഉത്തരവും പ്രകാരം റിട്ട്‌ പെറ്റീഷൻ തീർപ്പാക്കാതെ പ്രശ്‌നം മൊത്തത്തിൽ അവലോകനം ചെയ്യാൻ നിർദ്ദേശിച്ചുകൊണ്ട്‌ മുംബൈ ഹൈക്കോടതിക്ക്‌ കൈമാറി. ദഹനു താലൂക്കിൽ പ്രവർത്തിക്കുന്ന മലിനീകരണമുണ്ടാക്കുന്നതും ആരോഗ്യത്തിന്‌ ഹാനികരവുമായ വ്യവസായങ്ങളെ നിയമാനുസൃതം കൈകാര്യം ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ വിജ്ഞാപനങ്ങൾ, ടൗൺ/മേഖലാ പ്ലാനുകൾ, NEERI റിപ്പോർട്ട്‌ എന്നിവ കൂടി കണക്കിലെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതോറിറ്റിക്ക്‌ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ ഇത്‌ വളരെ സഹായകമായി. നിർഭാഗ്യവശാൽ കല്‌ക്കരി ഉപയോഗിച്ച്‌ ഊർജ്ജോല്‌പാദനം നടത്തുന്ന ഇവിടുത്തെ പ്ലാന്റ്‌ യാഥാർത്ഥത്തിൽ കടലിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. തന്മൂലം ഇവിടെ ഒരു FGD (Flue Gas Desulfurizer) പ്ലാന്റ്‌ സ്ഥാപിക്കേണ്ടത്‌ അത്യന്താപേക്ഷി തമായിരുന്നു. അന്തരീക്ഷമലിനീകരണമുണ്ടാക്കുന്ന ഫ്‌ളൈ ആഷായിരുന്നു ഗൗരവകരമായ മറ്റൊരു പ്രശ്‌നം. ഈ പ്ലാന്റ്‌ അതോറിറ്റിയുടെ സൂക്ഷ്‌മ നിരീക്ഷണത്തിലാണ്‌. ഫ്‌ളൈ ആഷിന്റെ 70% ഇപ്പോൾ ഉപയോഗപ്പെടുത്തുന്നുണ്ട്‌. ബാക്കി 30% എങ്ങനെ ഉപയോഗപ്പെടുത്താമെന്നതു സംബന്ധിച്ച്‌ ചർച്ചകൾ നടന്നുവരുന്നു.
ബോക്‌സ്‌ 8 : മഹാബലേശ്വർ പഞ്ചഗനി പരിസ്ഥിതി ദുർബ്ബല മേഖല
(HLMC - High Land Monitoring Committee - ഉന്നതാധികാര മേൽനോട്ട സമിതി ചെയർമാൻ ശ്രീ. ഡി. മേത്ത അവതരിപ്പിച്ചത്‌)
സംക്ഷിപ്‌ത പശ്ചാത്തലം
മലമുകളിലെ പ്രശസ്‌തമായൊരു വിനോദസഞ്ചാരകേന്ദ്രമാണ്‌ മഹാബലേശ്വർ പഞ്ചഗണി. ഉത്തരപശ്ചിമ ഘട്ടത്തിലെ ഇത്തരത്തിലുള്ള ഏക കേന്ദ്രം കൂടിയാണിത്‌. ഈ മേഖലയ്‌ക്ക്‌ ഒരു സമ്പന്ന പ്രകൃതി പൈതൃകമുണ്ട്‌ കൃഷ്‌ണ, കൊയ്‌ന നദികൾ ഇവിടെയാണ്‌ ഉത്ഭവിക്കുന്നത്‌. വിനോദസഞ്ചാരികളുടെ ബാഹുല്യവും അതുമായി ബന്ധപ്പെട്ട അനധികൃത കുടിയേറ്റവും ഹോട്ടൽ നിർമ്മാണവും വനനശീകരണവും ഖരമാലിന്യങ്ങളും ഗതാഗതകുരുക്കുമെല്ലാം ഈ പ്രദേശത്തിന്‌ കടുത്ത ഭീഷണിയാണ്‌.
ഈ അനിയന്ത്രിത വികസനത്തിന്റെ ദൂഷ്യഫലങ്ങൾ കണക്കിലെടുത്ത്‌ ഇവിടുത്തെ 123.96 ചതുരശ്രകിലോമീറ്റർ പ്രദേശം പരിസ്ഥിതി ദുർബ്ബല മേഖലയായി പ്രഖ്യാപിച്ചുകൊണ്ട്‌ 2001 ജനുവരിയിൽ കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. നിയന്ത്രിതമായ സുസ്ഥിര വികസനവും പരിസ്ഥിതി സംരക്ഷണവും ഉറപ്പുവരുത്താൻ വേണ്ടിയായിരുന്നു ഇത്‌. കൃഷ്‌ണ ജല തർക്ക ട്രൈബ്യൂണലിന്റെ അടുത്തകാലത്തുണ്ടായ വിധി മഹാബലേശ്വർ പഞ്ചഗണി പരിസ്ഥിതി ദുർബ്ബല മേഖലയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. `അൽമാട്ടി' അണക്കെട്ടിനേയും അതിന്റെ വൃഷ്‌ഠി പ്രദേശങ്ങളെയും സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളവയാണ്‌ കൃഷ്‌ണ, കൊയ്‌ന നദികൾ.
കൃഷ്‌ണ നദിയിലെ `ധോം, ബാൽക്കാവടി അണക്കെട്ടുകളും' , കൊയ്‌ന നദിയിലെ ജലസംഭരണിയും വളരെ ശ്രദ്ധാപൂർവ്വം പരിരക്ഷിച്ചാൽ മാത്രമേ അൽമാട്ടി അണക്കെട്ടിന്‌ മേൽഭാഗത്തുള്ള പ്രദേശത്തെ മഴക്കാലത്ത്‌ പ്രളയക്കെടുതിയിൽ നിന്ന്‌ രക്ഷിക്കാൻ കഴിയൂ. അതുകൊണ്ട്‌ തന്നെ മഹാബലേശ്വർ പഞ്ചഗണി പരിസ്ഥിതി ദുർബ്ബല മേഖലയുടെ സംരക്ഷണം വളരെ പ്രാധാന്യമർഹിക്കുന്നു.
മൺസൂൺ കാലത്ത്‌ മഹാബലേശ്വറിൽ ലഭിക്കുന്ന 8000 മി.മീ മഴവെള്ളം ഇവിടത്തെ വനപ്രദേശങ്ങളും 9 പീഠഭൂമികളും മറ്റും ചേർന്നാണ്‌ വലിച്ചെടുക്കുന്നത്‌. ഇവിടുത്തെ കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായി മഴ ലഭ്യതയിലും കാലാവസ്ഥയിലും കാവ്യമായ മാറ്റം സംഭവിച്ചിട്ടുണ്ട്‌.
ഈ മേഖലയുടെ പരിസ്ഥിതി നദീതട പ്രാധാന്യത്തിനു പുറമേ പ്രതിവർഷം ഇവിടെ എത്തുന്ന 10 ലക്ഷം വിനോദസഞ്ചാരികൾക്ക്‌ ആവശ്യമായ ഉയർന്ന നിലവാരമുള്ള താമസ-ഭക്ഷണ സൗകര്യങ്ങളും ഇവിടെ ഒരുക്കേണ്ടതായിട്ടുണ്ട്‌.
ഇതിനു പുറമേയാണ്‌ തദ്ദേശവാസികളുടെ ജീവിതാവശ്യങ്ങൾ.
മോണിട്ടറിങ്ങ്‌ കമ്മറ്റിയുടെ പ്രവർത്തനം
ഉന്നതതല അവലോകനസമിതിയുടെ ആദ്യ നിയമനം 2002 മുതൽ 2005വരെയും രണ്ടാമത്തെ നിയമനം 2008 മുതൽ 2012 വരെയും ആയിരുന്നു.
സമിതിയുടെ പ്രധാന തീരുമാനങ്ങൾ ചുവടെ
പ്രവർത്തന - വികസനാധിഷ്‌ഠിത തീരുമാനങ്ങൾ :
1. മേഖലാപ്ലാൻ
ഉന്നതതല സമിതി മേഖലാപ്ലാൻ വിശദമായി പരിശോധിക്കുകയും ചില കൂട്ടിേേച്ചർക്കലുകളും ഭേദഗതികളും വരുത്തി കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന്‌ സമർപ്പിച്ചു. മന്ത്രാലയം ഇത്‌ പൂർണ്ണമായി അംഗീകരിച്ച ശേഷം വിജ്ഞാപനം ചെയ്യാനായി മഹാരാഷ്‌ട്ര സർക്കാരിന്‌ നൽകി.
ഈ മേഖലയിലെ വെള്ളച്ചാട്ടങ്ങളേയും അരുവികളേയും സംബന്ധിച്ച്‌ ഒരു സർവ്വെ നടത്താനായി 2010 മാർച്ചിൽ ശ്രീ. ഡേവീഡ്‌ കാർഡോസിന്റെ നേതൃത്വത്തിൽ ഉന്നതതല സമിതി ഒരു ഉപസമിതിയെ നിയോഗിച്ചു. ഉപസമിതി സർവ്വെ ചെയ്‌ത അരുവികളുടെ ഉറവിടങ്ങളേയും 12 വെള്ളച്ചാട്ടങ്ങളേയും മേഖലാ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. പരിസ്ഥിതി ദുർബ്ബല മേഖലയ്‌ക്ക്‌ ചുറ്റുമുള്ള കരുതൽ മേഖലയുടെ അതിർത്തി യുക്തി സഹമായി നിർണ്ണയിക്കുന്നതിനെ പറ്റി പ്രൊ.ജയ്‌ സാമന്ത്‌, പ്രൊ.വിജയ്‌ പരഞ്ച്‌പൈ എന്നിവർ പഠനം നടത്തി വരികയാണ്‌. പഠനം പൂർത്തിയായാൽ ഉചിതമായ ശുപാർശകൾ സർക്കാരിന്‌ സമർപ്പിക്കും.
2. ടൂറിസം മാസ്റ്റർ പ്ലാൻ
ടൂറിസം മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ ഉന്നതതല സമിതി തീരുമാനിച്ച്‌ മഹാരാഷ്‌ട്ര ടൂറിസം വികസന കോർപ്പറേഷന്‌ നൽകിയെങ്കിലും കോർപ്പറേഷൻ ഇതുവരെ മാസ്റ്റർപ്ലാൻ തയ്യാറാക്കിയിട്ടില്ല. മേഖലാ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തേണ്ട ഒരു പ്രധാന ഇനമാണിത്‌.
3. വികസന പദ്ധതികൾ
പഞ്ചഗണി, മഹാബലേശ്വർ, ടൗൺഷിപ്പ്‌ അടക്കമുള്ള വികസന പദ്ധതികൾക്ക്‌ അന്തിമരൂപം നൽകുന്നതിനുള്ള മാർഗ്ഗ രേഖകൾ ഉന്നതതല സമിതി, മഹാരാഷ്‌ട്ര നഗരാസൂത്രണ ഡയറക്‌ടർക്ക്‌ നൽകിയിട്ടുണ്ട്‌. ഇവർ തയ്യാറാക്കുന്ന വികസന പദ്ധതികൾ പരിസ്ഥിതി-വനം മന്ത്രാലയം അംഗീകരിച്ചു കഴിഞ്ഞാൽ അവ ഉപമേഖലാ മാസ്റ്റർ പ്ലാനുകളായി കണക്കാക്കും.
4. കാലാവസ്ഥാ വ്യതിയാന പഠന ഇൻസ്റ്റിറ്റിയൂട്ട്‌
കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ ഹ്രസ്വകാല ദീർഘകാല അടിസ്ഥാനത്തിൽ നിരീക്ഷിക്കുന്നതിനായി ആധുനിക ഉപകരണങ്ങളും സംവിധാനങ്ങളുമുള്ള ഒരു ഇൻസ്റ്റിറ്റിയൂട്ട്‌ മഹാബലേശ്വറിൽ സ്ഥാപിക്കണമെന്ന്‌ തീരുമാനിച്ചു. മഹാബലേശ്വറിലുള്ള മെറ്റീരിയോളജിക്കൽ വകുപ്പിന്റെ വളപ്പിൽ ഇത്‌ സ്ഥാപിക്കാനാണ്‌ തീരുമാനം.
5. പുതിയ ഗ്രാമീണ വാസസ്ഥലങ്ങൾ
മഹാരാഷ്‌ട്രാ സർക്കാറിന്റെ പ്രഖ്യാപനം വൈകുന്നതുമൂലം പരിസ്ഥിതി ദുർബ്ബല മേഖലയിലെ 12 ഗ്രാമങ്ങൾ ഭരണപരവും വികസനപരവുമായ നിരവധി പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്‌. നിർദ്ദിഷ്‌ട മേഖലയിൽ വീടുകൾക്കായുള്ള അപേക്ഷകൾക്ക്‌ അംഗീകാരം നൽകാൻ സത്താറ ജില്ലാ കളക്‌ടറോടും ഈ ഭേദഗതി മേഖലാ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്താൻ നഗരാസൂത്രണ ഡയറക്‌ടറോടും ഉന്നതതല സമിതി അതിന്റെ കഴിഞ്ഞ യോഗത്തിൽ ശുപാർശ ചെയ്‌തു.
ഈ പ്രദേശങ്ങളിലേക്ക്‌ റോഡ്‌ സൗകര്യമുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാൻ ഈ തീരുമാനം സഹായകമാകുമെന്നാണ്‌ പ്രതീക്ഷ.
6. പരിസ്ഥിതി അവബോധം
ഒരു ബോധവൽക്കരണ പരിപാടിയ്‌ക്ക്‌ രൂപം നൽകുകയും മറാത്തിയിലും ഇംഗ്ലീഷിലും അച്ചടിച്ച ലഘുരേഖകളും സിഡികളും, ഫിലിമുകളും മറ്റും ജനങ്ങളുമായി നിരന്തരം ബന്ധപ്പെടുന്ന സർക്കാർ ആഫീസുകളിലും ഗ്രാമപഞ്ചായത്തുകളിലും ഹോട്ടലുകളിലും സ്‌കൂളുകളിലും വിതരണം ചെയ്യുകയും ചെയ്‌തു. ഇത്‌ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. ഉന്നതതല സമിതിയുടെ പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന വെബ്‌സൈറ്റ്‌ ഉടൻ തുടങ്ങുന്നതാണ്‌. പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച പ്രശ്‌നങ്ങളുടെ വ്യാഖ്യാനത്തിനായി ഓരോ കേന്ദ്രങ്ങൾ മഹാബലേശ്വറിലും പഞ്ചഗണിയിലും സ്ഥാപിച്ചിട്ടുണ്ട്‌. ഇത്തരം കൂടുതൽ കേന്ദ്രങ്ങൾ മേഖലയിലാകമാനം സ്ഥാപിച്ചിരിക്കുകയാണ്‌. പരിസ്ഥിതി ദുർബ്ബല മേഖലയെ സംബന്ധിച്ച്‌ വിശദീകരിക്കാനും അവരുടെ പ്രതികരണം അറിയാനുമായി സ്‌കൂൾ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പ്രിൻസിപ്പൽമാർ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സെമിനാറുകൾ സംഘടിപ്പിക്കുകയുണ്ടായി.
7. പ്രദേശവാസികളുടെ പങ്കാളിത്തം
ഉന്നതതല സമിതിയുടെ ഓരോ യോഗത്തിനു മുമ്പും ഗ്രൂപ്പുകളായി സംവേദിക്കുന്നതിന്‌ പ്രദേശവാസികളുടെ യോഗം വിളിച്ചിരുന്നു. തദ്ദേശഭരണസ്ഥാപനങ്ങളിലെ ജീവനക്കാർ, സ്‌കൂൾ അദ്ധ്യാപകർ, സന്നദ്ധ സംഘടനകൾ, സജീവ പ്രവർത്തകർ, ഹോട്ടൽ അസോസിയേഷൻ, ടാക്‌സി, കുതിരവണ്ടി ഉടമ അസോസിയേഷൻ. സ്‌ട്രാബറി - ഉൽപാദകസംഘം, ടൂർ ഓപ്പറേറ്റർമാർ, എന്നിവർ ഇതിൽ ഉൾപ്പെടുന്നു.
പരിസ്ഥിതി ദുർബ്ബല മേഖലയെ സംബന്ധിച്ച വിശദാംശങ്ങൾ അതിന്റെ ചരിത്രപരവും ഭൂമിശാസ്‌ത്രപരവും, ജീവശാസ്‌ത്ര പരവും, പാരമ്പര്യപരവുമായ വിവരങ്ങൾ എന്നിവ ഇവർ ലഭ്യമാക്കിയിരുന്നു. പ്രാദേശികമായ ബുദ്ധിമുട്ടുകളും നിർദ്ദേശങ്ങളും ഉന്നതതല സമിതിക്ക്‌ മനസ്സിലാക്കാൻ ഇത്‌ വഴിയൊരുക്കി. സമിതിയുടെ തീരുമാനങ്ങളിൽ ഇത്‌ പ്രതിഫലിക്കുന്നുമുണ്ട്‌.
മെച്ചപ്പെട്ട ആശയസംവാദത്തിനായി പ്രദേശവാസികളുടെ സന്നദ്ധസംഘടനകൾ രൂപീകരിക്കുന്നതിനെ ഞങ്ങൾ പരമാവധി പ്രോത്സാഹിപ്പിക്കുന്നു.
8. ഇക്കോ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നു
സുഖവാസ പരമ്പരാഗത ടൂറിസത്തിൽ നിന്ന്‌ പരിസ്ഥിതി-സാംസ്‌കാരിക-കാർഷിക സൗഹൃദ ടൂറിസത്തിലേക്ക്‌ മാറണമെന്ന്‌ ഉന്നതതല സമിതി ബന്ധപ്പെട്ട എല്ലാ ഏജൻസികളേയും ഉദ്‌ബോധിപ്പിക്കുന്നു. ഇതിനായി ഗൈഡുകളുടെ പ്രത്യേക യോഗം വിളിക്കുകയും അവയ്‌ക്കായി ഒരു പരിശീലന ശില്‌പശാല സംഘടിപ്പിക്കുകയും ചെയ്‌തു. പ്രകൃതിഭംഗി ആസ്വദിക്കുന്നതിലേക്കും കുതിരസവാരിയിലേക്കും മറ്റും ടൂറിസ്റ്റുകളെ തിരിച്ചുവിടാനായി ഹോട്ടലുകളുടെ സഹായത്തോടെ മാതൃകയും തയ്യാറാക്കി.
നിയന്ത്രണതീരുമാനങ്ങൾ
വെന്നാ തടാകത്തിന്‌ കുറുകെ റോപ്‌വെ സ്ഥാപിക്കാനുള്ള നിർദ്ദേശം ഉന്നതതല സമിതിയുടെ മുമ്പാകെ എത്തിയപ്പോൾ മഹാരാഷ്‌ട്രയിലെ റോപ്‌വെയ്‌സ്‌ നിയമത്തിന്‌ എതിരാകയാൽ അനുമതി നിഷേധിച്ചു. ശരിയായ നടപടി ക്രമങ്ങൾ പാലിക്കാതെയും സമിതിയുടെയോ പരിസ്ഥിതി വനം മന്ത്രാലയത്തിന്റെയോ അനുമതി വാങ്ങാതെ പഞ്ചഗണിയിൽ ഒരു അമ്യൂസ്‌മെന്റ്‌ പാർക്ക്‌ സ്ഥാപിച്ചു. ഈ പാർക്കുമൂലമുണ്ടാകുന്ന കെടുതികൾ പരമാവധി കുറയ്‌ക്കാൻ ഉന്നതതല സമിതി ശ്രമിച്ചുവരുന്നു. ഇതിനായി ചില തിരുത്തൽ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഏജൻസിയോട്‌ നിർദ്ദേശിച്ചിരിക്കുകയാണ്‌. ഇത്തരം അനഭിലാഷണീയമായ വികസനം ഭാവിയിലുണ്ടാകില്ലെന്ന്‌ മേഖലാമാസ്റ്റർ പ്ലാൻ ഉറപ്പുവരുത്തുന്നു.
അനധികൃത നിർമ്മാണവും മറ്റും തടയാനായി അംഗീകൃത വികസന പ്ലാനുകൾക്കുമാത്രമേ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നൽകാവൂ എന്ന്‌ തീരുമാനിച്ചിട്ടുണ്ട്‌. വ്യാപകമായി ദുരുപയോഗം ചെയ്യുന്ന തലചായ്‌ക്കാനൊരിടവും വിശപ്പടക്കാൻ മാർഗ്ഗവും എന്ന തത്വം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെട്ട മേഖലാമാസ്റ്റർ പ്ലാൻ വിജ്ഞാപനം ചെയ്യുന്നതുവരെ താല്‌ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്‌.
ഭീമാകാരമായ പരസ്യബോർഡുകൾ നിയമവിരുദ്ധമായി വ്യാപകമായി സ്ഥാപിച്ചിട്ടുള്ളതായി കാണാൻ കഴിഞ്ഞു. ഇത്‌ പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ പൈതൃക കാഴ്‌ചകൾ മറയ്‌ക്കുന്നു. അനധികൃതമായി സ്ഥാപിച്ചിട്ടുള്ള എല്ലാ ബോർഡുകളും നീക്കം ചെയ്യാൻ തീരുമാനിച്ചു. പൊതുമരാമത്ത്‌ വകുപ്പ്‌ അടുത്തകാലത്ത്‌ ഇത്തരം 58 ബോർഡുകൾ നീക്കം ചെയ്‌തു. മറ്റു വകുപ്പുകളും ഈ വഴിക്ക്‌ നീങ്ങുന്നു.
ഉന്നതതല സമിതിയുടെ മെമ്പർ സെക്രട്ടറി കൂടിയായ സതാര കളക്‌ടർ 50 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക്‌ സഞ്ചികളും മറ്റും നിരോധിക്കുകയും ഇത്തരം നടപടി സ്വീകരിക്കാൻ മുനിസിപ്പാലിറ്റികളോടും ഇതര ഏജൻസികളോടും ആവശ്യപ്പെടുകയും ചെയ്‌തു. ഈ നിർദ്ദേശം ലംഘിക്കുന്നവർക്കുള്ള പിഴ വർദ്ധിപ്പിക്കാനും തദ്ദേശഭരണസ്ഥാപനങ്ങളോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. പ്ലാസ്റ്റിക്‌ സഞ്ചികളുടെ ഉപയോഗം കുറയ്‌ക്കാനായി പാലും കുടിവെള്ളവും മറ്റും വലിയ അളവിൽ സംഭരിക്കാമെന്ന്‌ ഹോട്ടലുകളും റസിഡൻഷ്യൽ സ്‌കൂളുകളും സമ്മതിച്ചിട്ടുണ്ട്‌. പേപ്പർ-തുണി-ചണ സഞ്ചികൾ നിർമ്മിക്കാൻ ചെറുകിട ഉല്‌പാദകരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്‌.
പണിയുടെ പുരോഗതി
മഹാബലേശ്വറിലും പഞ്ചഗണിലും സ്വീവേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റുകൾ സ്ഥാപിക്കാനുള്ള തുക മഹാരാഷ്‌ട്രസർക്കാർ അനുവദിച്ചിട്ടുണ്ട്‌. പക്ഷെ ഇവയുടെ പണി വളരെ മന്ദഗതിയിലാണ്‌. പഞ്ചഗണിയുടെ കാര്യത്തിൽ പണി തൃപ്‌തികരമല്ലെന്നുമാത്രമല്ല ശരിയായ ദിശയിലുമല്ല. പണിയുടെ പുരോഗതി സംബന്ധിച്ച പ്രതിമാസ റിപ്പോർട്ട്‌ ഉന്നതതലസമിതിക്ക്‌ നൽകണമെന്ന്‌ മുനിസിപ്പൽ കൗൺസിലുകളോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.
റോഡുകളെയും ട്രാഫിക്‌ പരിപാലനത്തെയും സംബന്ധിച്ച ഒരു പ്ലാൻ തയ്യാറാക്കൽ ഉന്നതതല സമിതി നിർദ്ദേശിച്ചിട്ടുണ്ട്‌. പരിസ്ഥിതി ദുർബലമേഖലയ്‌ക്കുള്ളിൽ ജനങ്ങൾക്ക്‌ വിശ്വാസപൂർവ്വം ആശ്രയിക്കാവുന്ന ഒരു പൊതുഗതാഗത സംവിധാനത്തിന്‌ രൂപം നൽകുകയും വാഹനങ്ങൾക്ക്‌ ഇതര ഊർജ്ജം ഉപയോഗിക്കാനുള്ള സാധ്യത ആരായുയുമാണ്‌ പദ്ധതി ലക്ഷ്യം.
പരിസ്ഥിതി ദുർബലമേഖലയെ ഒരു ജൈവ കൃഷിമേഖലയായി രൂപാന്തരപ്പെടുത്തുന്നതിനാവശ്യമായ പദ്ധതികളെയും നടപടിക്രമങ്ങളെയും സംബന്ധിച്ച ആലോചനയിലാണ്‌ ഉന്നതതല സമിതി. ഹിമാചൽപ്രദേശ്‌ സർക്കാർ വിജയകരമായി നടപ്പാക്കിയ മാതൃകയാണ്‌ ഇതിന്‌ അടിസ്ഥാനമായി സ്വീകരിക്കുക. ജൈവ കൃഷിയിൽ പ്ലാസ്റ്റിക്‌ ഒഴിവാക്കുന്നതുപോലെയുള്ള പ്രശ്‌നങ്ങൾ പ്രാദേശിക കർഷക സമൂഹവുമായി കൂടിയാലോചിച്ച്‌ തീരുമാനിക്കും.
ഉന്നതതല സമിതി കൂടുതൽ കാര്യക്ഷമമാക്കാനുള്ള നിർദ്ദേശങ്ങൾ
A. മഹാബലേശ്വർ-പഞ്ചഗണി മേഖലയ്‌ക്കുള്ള പ്രത്യേക നിർദ്ദേശങ്ങൾ
1. സുപ്രിംകോടതി ഉത്തരവനുസരിച്ച്‌ `വനം പോലെയുള്ള' പ്രദേശങ്ങളായി സർവ്വെ ചെയ്‌ത പ്രദേശങ്ങൾ വനമായി തന്നെ കണക്കാക്കണം. ഇത്തരം സ്ഥലങ്ങളിൽ എങ്ങനെ വികസനാനുമതി നൽകിയെന്ന്‌ സംസ്ഥാന സർക്കാരിനോട്‌ അന്വേഷിക്കണമെന്ന്‌ ഉന്നതല സമിതി പരിസ്ഥിതി വനം മന്ത്രാലയത്തോടാവശ്യപ്പെട്ടു. സ്വന്തം സ്ഥലത്തെ വനങ്ങൾ സംരക്ഷിച്ചവരെ ശിക്ഷിക്കാൻ പാടില്ല. വിശദമായ പ്ലാനുമായി കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിനെ സമീപിക്കുന്ന ദീർഘമായ നടപടിക്രമങ്ങൾ ഒഴിവാക്കി ഇവർക്ക്‌ സ്വന്തം ഭൂമിയിന്മേൽ അവകാശം അനുവദിച്ചു നൽകേണ്ടതാണ്‌. ഭൂഉടമകളുടെ വൈഷമ്യങ്ങൾ ഒഴിവാക്കാനായി ഇത്തരം അപേക്ഷകൾ പരിഗണിക്കാനുള്ള അധികാരം ഉന്നതതല സമിതിക്ക്‌ നൽകണം.
2. വനം സംബന്ധിച്ച സർവ്വെ പ്ലാനുകൾ ഉൾപ്പെടുത്താതെ മേഖല മാസ്റ്റർപ്ലാനുകൾ പൂർണ്ണമാവില്ല. മേഖലാ മാസ്റ്റർപ്ലാനുകൾ പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനായി സർവ്വെ മാപ്പുകൾ ആദ്യം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണം. തുടർന്ന്‌ അംഗീകരിച്ച മാപ്പുകൾ തഹസിൽദാർ, വനംവകുപ്പ്‌, കളക്‌ടർ, വ്യാഖ്യാന കേന്ദ്രങ്ങൾ എന്നീ ആഫീസുകളിൽ ലഭ്യമാക്കാം.
3. ടൂറിസം മാസ്റ്റർപ്ലാൻ തയ്യാറാക്കൽ ചുമതലപ്പെട്ട സംസ്ഥാന ടൂറിസം വകുപ്പ്‌ തയ്യാറാക്കുന്ന പ്ലാൻ കേന്ദ്രപരിസ്ഥിതി വനംമന്ത്രാലത്തിന്റെയും ടൂറിസം മന്ത്രാലയത്തിന്റെയും അംഗീകാരം ലഭിച്ചശേഷം ഉപമേഖല പ്ലാനായി കണക്കാക്കാം. ദീർഘമായ 8 വർഷങ്ങൾക്കുശേഷവും ഈ പ്ലാൻ തയ്യാറാക്കുന്ന ജോലി ആരംഭിച്ചിട്ടില്ല. ഈ പ്രശ്‌നം സംസ്ഥാന സർക്കാരിന്റെ ഉന്നതതലങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടതുണ്ട്‌.
4. ഫണ്ടിന്റെ അപര്യാപ്‌തതമൂലം സംരക്ഷണ, ബോധവൽക്കരണ പരിപാടികൾക്കും ട്രാൻസ്‌പോർട്ട്‌-ട്രാഫിക്‌പ്ലാനുകൾ തയ്യാറാക്കാൻ കൺസൾട്ടന്റുകാരെ നിയോഗിക്കാനും ഉന്നതതല സമിതിക്ക്‌ സാധിക്കുന്നില്ല. ഇതിനായി സമിതിക്ക്‌ പ്രത്യേകം ഫണ്ട്‌ അനുവദിക്കാൻ പരിസ്ഥിതി വനം മന്ത്രാലയം സംസ്ഥാനസർക്കാരിന്‌ നിർദ്ദേശം നൽകണം. ഇതിനു പുറമേ തത്തുല്യമായ സഹായം കേന്ദ്രമന്ത്രാലയവും അനുവദിക്കണം. ഇക്കാര്യത്തിനായി ആസൂത്രിത വികസന കൗൺസിൽ ബജറ്റിന്റെ ഒരു ശതമാനം നീക്കിവെച്ചുകൊണ്ട്‌ തുടക്കമിടാം. പരിസ്ഥിതി ദുർബലമേഖലയുടെ സംരക്ഷണത്തിനായി കൃഷ്‌ണവാലി ആക്ഷൻ പ്ലാനിന്റെയും ഹിൽഏരിയ വികസന പ്ലാനിന്റെയും ഫണ്ടും ഉപയോഗപ്പെടുത്തണം.
B. ഉന്നതതല സമിതികൾക്കുള്ള പൊതുനിർദ്ദേശങ്ങൾ
1. ഘടനയും കാലാവധിയും : സമിതിയുടെ ചുമതലകൾ പൂർത്തിയാകുന്നതിന്‌ 2 വർഷകാലാവധി തീരെ അപര്യാപ്‌തമാണ്‌. കാലാവധി കുറഞ്ഞത്‌ 3 മുതൽ 5 വർഷം വരെയെങ്കിലും ആക്കണം. ജൈവവൈവിദ്ധ്യം, ജിയോഫിസിക്‌സ്‌, ഹൈഡ്രോളജി, സാമൂഹ്യസാമ്പത്തിക ശാസ്‌ത്രം തുടങ്ങിയ മേഖലകളിലെ വിദഗ്‌ധരേയും ഉൾപ്പെടുത്തത്തക്കവിധം അനുദ്യോഗസ്ഥാംഗങ്ങളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കണം. മലമ്പ്രദേശങ്ങളുടെ വളർച്ചയ്‌ക്ക്‌ ഉത്തേജനം പകരുന്നത്‌ ടൂറിസമാകയാൽ ഇക്കോടൂറിസത്തിലെ വിദഗ്‌ധനെ കൂടി ഉൾപ്പെടുത്തണം.,
കൃഷ്‌ണവാലി വികസന കോർപ്പറേഷന്റെ മാനേജിങ്ങ്‌ ഡയറക്‌ടറെകൂടി സമതിയിൽ അംഗമാക്കുന്നത്‌ ഏറെ ഉചിതമായിരിക്കും.
ഉന്നതതല സമിതിയുടെ വലുപ്പം നിയന്ത്രിക്കാൻ ചില സർക്കാർ ഉദ്യോഗസ്ഥരെ ഒഴിവാക്കാവുന്നതാണ്‌. ഉദാഹരണത്തിന്‌ പരിസ്ഥിതി പ്രശ്‌നവുമായി യാതൊരു ബന്ധവുമില്ലാത്ത മുനിസിപ്പൽ ഭരണ ഡയറക്‌ടർ. അതുപോലെതന്നെ സമിതിയോഗത്തിന്‌ എത്താൻ കഴിയാത്ത പരിസ്ഥിതി വകുപ്പ്‌ സെക്രട്ടറി. സമിതി അംഗമായ മലിനീകരണനിയന്ത്രണബോർഡിനെയാണ്‌ സെക്രട്ടറി തന്റെ പ്രതിനിധിയായി നിയോഗിക്കുക.
2. ശിക്ഷാ നടപടിക്കുള്ള അധികാരം : പരിസ്ഥിതി (സംരക്ഷണ) നിയമത്തിലെ (1986) 5-ാം വകുപ്പുപ്രകാരം കുറ്റക്കാർക്കെതിരെ ഫലപ്രദമായ ശിക്ഷാനടപടികൾ സ്വീകരിക്കാനുള്ള അധികാരം ഉന്നതതല സമിതിക്ക്‌ നൽകണം.
1995 ലെ 202-ാം നമ്പർ റിട്ട്‌ പെറ്റീഷനിലെ 2001 ലെ I.A. നമ്പർ 659, 669 പേജ്‌ 9 പാര (ii) ൽ കേന്ദ്ര എംപവേഡ്‌ കമ്മിറ്റിയുടെ ശുപാർശകളിൽ ഇപ്രകാരം പറയുന്നു.
``പരിസഥിതി (സംരക്ഷണ) നിയമത്തിലെ (1986) 19-ാം വകുപ്പനുസരിച്ച്‌ പരാതികൾ ഫയൽചെയ്യാനുള്ള അധികാരം മാത്രമേ ഉന്നതതല സമിതിക്ക്‌ നൽകിയിട്ടുള്ളു. തീരദേശ മേഖല മാനേജ്‌മെന്റ്‌ അതോറിട്ടികൾക്കും മറ്റും നൽകിയിട്ടുള്ളതുപോലെ നിയമത്തിലെ 5,10 വകുപ്പുകൾപ്രകാരമുള്ള അധികാരങ്ങൾ കൂടി സമിതിക്ക്‌ നൽകണം. ഇത്‌ സമിതിയുടെ പ്രവർത്തനം കൂടുതൽ സുഗമവും കാര്യക്ഷമവുമാക്കും.�
3. സാമ്പത്തികം : ഉന്നതതല സമിതിക്ക്‌ ആവശ്യമായ ഫണ്ട്‌ കേന്ദ്രസംസ്ഥാന സർക്കാരുകൾ നൽകുന്നില്ല. ഇതുമൂലം പ്രത്യേക പ്രോജക്‌ടുകൾ ഏറ്റെടുക്കാനോ കൺസൾട്ടൻസികളെ നിയോഗിക്കാനോ ബോധവൽക്കരണം നടത്താനോ പരിസ്ഥിതി സംബന്ധിച്ച ഗവേഷണത്തിനോ സമിതിക്ക്‌ കഴിയുന്നില്ല. സത്യത്തിൽ അനുദ്യോഗസ്ഥാംഗങ്ങൾ അവരുടെ സ്വന്തം പണവും ഇതര മാർഗ്ഗങ്ങളിലൂടെയുള്ള തുകയുമാണ്‌ സമിതി പ്രവർത്തനത്തിനായി വിനിയോഗിക്കുന്നത്‌.
4. ഏകോപനം : എല്ലാ ഉന്നതതല സമിതികളിലെയും അനുദ്യോഗസ്ഥാംഗങ്ങൾക്കുവേണ്ടി പരിസ്ഥിതി വനംമന്ത്രാലയം തുടർച്ചയായി ശില്‌പശാലകൾ നടത്തുന്നത്‌ ഏകോപനം മെച്ചപ്പെടുത്താൻ സഹായിക്കും. ബന്ധപ്പെട്ട സംസ്ഥാനത്തെ പരിസ്ഥിതി വകുപ്പ്‌ സെക്രട്ടറി, നിർദ്ദിഷ്‌ട പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി, പരിസ്ഥിതി വനംമന്ത്രാലയം ദേശീയ അന്തർദേശീയ വിദഗ്‌ധർ എന്നിവരെയെല്ലാം ഇതിൽ പങ്കെടുപ്പിക്കണം.
5. നിർവ്വഹണം : ഉന്നതതല അവലോകനസമിതിയുടെയും മെമ്പർ സെക്രട്ടറികൂടിയായ കളക്‌ടർ ഒഴികെയുള്ള സർക്കാർ ഉദ്യോഗസ്ഥരായ അംഗങ്ങളാരും തന്നെ സ്ഥിരമായി സമിതിയോഗത്തിൽ പങ്കെടുക്കാറില്ല. ഉന്നതതല സമിതിയുടെ നിർദ്ദേശങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ ഗൗരവമായി എടുക്കാറില്ലെന്നതാണ്‌ ഞങ്ങളുടെ അനുഭവം. സംസ്ഥാന സർക്കാരുകളുടെ നിലപാടും വ്യത്യസ്‌തമല്ല. സമിതി തീരുമാനങ്ങൾ വേഗത്തിൽ നടപ്പാക്കാൻ നിർദ്ദേശം നൽകണം. സമിതി തീരുമാനങ്ങൾ കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്ന്‌ പരിശോധിക്കാൻ ബന്ധപ്പെട്ട സംസ്ഥാന വകുപ്പുകൾ തുടർച്ചയായി പ്രവർത്തനം വിലയിരുത്തണം.
C. നിർദ്ദിഷ്‌ട പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി
ഉന്നതതല സമിതികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ പശ്ചിമഘട്ടവിദഗ്‌ധ സമിതിയുടെ ചെയർമാൻ ശ്രമിച്ചിട്ടുണ്ടെന്നുള്ളത്‌ തീർച്ചയായും പ്രകീർത്തിക്കപ്പെടേണ്ടതാണ്‌. ഈ സമിതിയുടെ കാലാവധി ഹ്രസ്വമായതിനാൽ അതിന്റെ എല്ലാചർച്ചകളിലും ഉന്നതതല സമിതികൾക്ക്‌ പങ്കെടുക്കാൻ കഴിയുമായിരുന്നില്ല.
നിർദ്ദിഷ്‌ട പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി നിലവിൽ വരുമ്പോൾ ബന്ധപ്പെട്ട ഉന്നതതല സമിതികൾക്ക്‌ അതോറിട്ടിയുമായി തുടർച്ചയായി ആശയവിനിമയം നടത്താൻ സംവിധാനമൊരുക്കുന്നത്‌ പ്രയോജനകരമായിരിക്കും. മാത്രവുമല്ല ഉന്നതതല സമിതിക്ക്‌ പരിസ്ഥിതി വനം മന്ത്രാലയത്തോടുള്ള ഉത്തരവാദിത്വവും അവയുടെ പ്രവർത്തനവും അതോറിട്ടിയുടെ പൊതുനിയന്ത്രണത്തിലായിരിക്കണം. അതോറിട്ടിയുടെ പ്രവർത്തന മേഖല വളരെ വിപുലമായതിനാൽ സൂക്ഷ്‌മതലത്തിൽ വികസനപ്രവർത്തനങ്ങളെ അവലോകനം ചെയ്യാൻ അതോറിട്ടിക്കാവില്ല. ആകയാൽ പരിസ്ഥിതി ദുർബലമേഖലകൾക്കായി ഉന്നതല അവലോകന സമിതികൾ പോലെയുള്ള ഭരണയൂണിറ്റുകൾ രൂപീകരിക്കണം. അതോറിട്ടിയിൽ സർക്കാർ ഇതര സന്നദ്ധ സംഘടനകൾ, വിനോദസഞ്ചാര മേഖലയിലെയും സാമൂഹ്യസാമ്പത്തിക മേഖലയിലെയും വിദഗ്‌ധർ എന്നിവരെ കൂടി സാങ്കേതിക വിദഗ്‌ധർക്കു പുറമേ ഉൾപ്പെടുത്തേണ്ടതുണ്ട്‌.
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3422" എന്ന താളിൽനിന്ന് ശേഖരിച്ചത്