അജ്ഞാതം


"പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി റിപ്പോർട്ട്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 413: വരി 413:
ഉന്നതതല സമിതികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ പശ്ചിമഘട്ടവിദഗ്‌ധ സമിതിയുടെ ചെയർമാൻ ശ്രമിച്ചിട്ടുണ്ടെന്നുള്ളത്‌ തീർച്ചയായും പ്രകീർത്തിക്കപ്പെടേണ്ടതാണ്‌. ഈ സമിതിയുടെ കാലാവധി ഹ്രസ്വമായതിനാൽ അതിന്റെ എല്ലാചർച്ചകളിലും ഉന്നതതല സമിതികൾക്ക്‌ പങ്കെടുക്കാൻ കഴിയുമായിരുന്നില്ല.
ഉന്നതതല സമിതികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ പശ്ചിമഘട്ടവിദഗ്‌ധ സമിതിയുടെ ചെയർമാൻ ശ്രമിച്ചിട്ടുണ്ടെന്നുള്ളത്‌ തീർച്ചയായും പ്രകീർത്തിക്കപ്പെടേണ്ടതാണ്‌. ഈ സമിതിയുടെ കാലാവധി ഹ്രസ്വമായതിനാൽ അതിന്റെ എല്ലാചർച്ചകളിലും ഉന്നതതല സമിതികൾക്ക്‌ പങ്കെടുക്കാൻ കഴിയുമായിരുന്നില്ല.
നിർദ്ദിഷ്‌ട പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി നിലവിൽ വരുമ്പോൾ ബന്ധപ്പെട്ട ഉന്നതതല സമിതികൾക്ക്‌ അതോറിട്ടിയുമായി തുടർച്ചയായി ആശയവിനിമയം നടത്താൻ സംവിധാനമൊരുക്കുന്നത്‌ പ്രയോജനകരമായിരിക്കും. മാത്രവുമല്ല ഉന്നതതല സമിതിക്ക്‌ പരിസ്ഥിതി വനം മന്ത്രാലയത്തോടുള്ള ഉത്തരവാദിത്വവും അവയുടെ പ്രവർത്തനവും അതോറിട്ടിയുടെ പൊതുനിയന്ത്രണത്തിലായിരിക്കണം. അതോറിട്ടിയുടെ പ്രവർത്തന മേഖല വളരെ വിപുലമായതിനാൽ സൂക്ഷ്‌മതലത്തിൽ വികസനപ്രവർത്തനങ്ങളെ അവലോകനം ചെയ്യാൻ അതോറിട്ടിക്കാവില്ല. ആകയാൽ പരിസ്ഥിതി ദുർബലമേഖലകൾക്കായി ഉന്നതല അവലോകന സമിതികൾ പോലെയുള്ള ഭരണയൂണിറ്റുകൾ രൂപീകരിക്കണം. അതോറിട്ടിയിൽ സർക്കാർ ഇതര സന്നദ്ധ സംഘടനകൾ, വിനോദസഞ്ചാര മേഖലയിലെയും സാമൂഹ്യസാമ്പത്തിക മേഖലയിലെയും വിദഗ്‌ധർ എന്നിവരെ കൂടി സാങ്കേതിക വിദഗ്‌ധർക്കു പുറമേ ഉൾപ്പെടുത്തേണ്ടതുണ്ട്‌.
നിർദ്ദിഷ്‌ട പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി നിലവിൽ വരുമ്പോൾ ബന്ധപ്പെട്ട ഉന്നതതല സമിതികൾക്ക്‌ അതോറിട്ടിയുമായി തുടർച്ചയായി ആശയവിനിമയം നടത്താൻ സംവിധാനമൊരുക്കുന്നത്‌ പ്രയോജനകരമായിരിക്കും. മാത്രവുമല്ല ഉന്നതതല സമിതിക്ക്‌ പരിസ്ഥിതി വനം മന്ത്രാലയത്തോടുള്ള ഉത്തരവാദിത്വവും അവയുടെ പ്രവർത്തനവും അതോറിട്ടിയുടെ പൊതുനിയന്ത്രണത്തിലായിരിക്കണം. അതോറിട്ടിയുടെ പ്രവർത്തന മേഖല വളരെ വിപുലമായതിനാൽ സൂക്ഷ്‌മതലത്തിൽ വികസനപ്രവർത്തനങ്ങളെ അവലോകനം ചെയ്യാൻ അതോറിട്ടിക്കാവില്ല. ആകയാൽ പരിസ്ഥിതി ദുർബലമേഖലകൾക്കായി ഉന്നതല അവലോകന സമിതികൾ പോലെയുള്ള ഭരണയൂണിറ്റുകൾ രൂപീകരിക്കണം. അതോറിട്ടിയിൽ സർക്കാർ ഇതര സന്നദ്ധ സംഘടനകൾ, വിനോദസഞ്ചാര മേഖലയിലെയും സാമൂഹ്യസാമ്പത്തിക മേഖലയിലെയും വിദഗ്‌ധർ എന്നിവരെ കൂടി സാങ്കേതിക വിദഗ്‌ധർക്കു പുറമേ ഉൾപ്പെടുത്തേണ്ടതുണ്ട്‌.
ബോക്‌സ്‌ 9 : മഹാബലേശ്വർ പഞ്ചഗനി മേഖലയിലെ പൗരജനങ്ങളുടെ
പ്രതികരണം മാധവ്‌ ഗാഡ്‌ഗിൽ തയ്യാറാക്കിയതും പ്രാദേശിക കർഷ കനായ സുരേഷ്‌ പിംഗളെ ക്രോഡീകരിച്ചതും
പരിസ്ഥിതി ദുർബല മേഖലകളെ സംബന്ധിച്ച പരിപാടികൾ രൂപകല്‌പന ചെയ്യുന്നതും നടപ്പാക്കുന്നതും വളരെ കേന്ദ്രീകൃതമായ രീതിയിലാണ്‌. പരിസ്ഥിതിപരമായ ലക്ഷ്യങ്ങൾ എങ്ങനെ മെച്ചപ്പെട്ട നിലയിൽ കൈവരിക്കാമെന്നതിലും പരിസ്ഥിതി ദുർബല മേഖലാ അതോറിറ്റികളുടെ ദൈനംദിന പ്രവർത്തനത്തിലും തദ്ദേശവാസികൾക്ക്‌ യാതൊരു പങ്കുമില്ല.
ലക്ഷ്യമിട്ട അനധികൃത നിർമ്മാണങ്ങളിൽ മിക്കതും താത്‌ക്കാലിക ഷെഡുകളോ, തൊഴുത്തുകളോ ആയിരുന്നു. കൈകൂലികൊടുക്കാൻ വിസമ്മതിച്ചവരെ ബലിയാടുകളാക്കി. അതേസമയം ട്രാൻസ്‌പോർട്ട്‌ സ്റ്റാന്റിനടുത്ത്‌ അനുമതിയില്ലാതെ നിർമ്മിച്ചുകൊണ്ടിരുന്ന ഒരു ഹോട്ടലിലെ നടപടികളിൽ നിന്ന്‌ ഒഴിവാക്കി പരിസ്ഥിതി ദുർബലമേഖയുടെ രൂപരേഖ തയ്യാറാക്കിയതും നിർദ്ദേശങ്ങൾ സമർപ്പിച്ചതും മുംബൈ ആസ്ഥാനമായുള്ള കുറച്ചുപേരാണ്‌. പ്രദേശവാസികൾക്കോ പ്രത്യേകിച്ച്‌ കർഷകർക്കും ആദിവാസികൾക്കും ഇതിൽ യാതൊരു പങ്കും ഉണ്ടായിരുന്നില്ല. പരിസ്ഥിതി ദുർബല മേഖലയുടെ ഉദ്ദേശമെന്നതിനെ പറ്റിപോലും തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഉൾപ്പടെയുള്ള പ്രദേശവാസികൾക്ക്‌ യാതൊരു ധാരണയുമില്ലായിരുന്നു. ഗാവ്‌ലിസ്‌, കോളിസ്‌, ധവാദ്‌ മുസ്ലിങ്ങൾ തുടങ്ങി വിദൂര ഉൾപ്രദേശത്തെ കുടിലുകളിൽ താമസിക്കുന്ന തദ്ദേശീയരെ അവിടെനിന്ന്‌ ഒഴിപ്പിക്കാൻ പോവുകയാണെന്ന കിംവദന്തി പരത്തി ഉദ്യോഗസ്ഥർ ആ പാവങ്ങളെ ചൂഷണം ചെയ്‌തു. കാട്ടുനിവാസികളെ വനത്തിൽ നിന്നകറ്റുന്നത്‌ പ്രതികൂല ഫലമുളവാക്കും. അതേസമയം കള്ളപ്പണക്കാരും കള്ളക്കടത്തുകാരുമെല്ലാം വൻകിടഹോട്ടലുകളും മറ്റും നിർമ്മിച്ചുകൊണ്ടേയിരുന്നു. ബോംബെ പോയിന്റുപോലെ ടൂറിസ്‌റ്റുകൾക്ക്‌ മനോഹരദൃശ്യങ്ങൾ കാണാനുള്ള സംവിധാനത്തിന്റെ അറ്റകുറ്റപണികൾ പോലും വനംവകുപ്പ്‌ ഉദ്യോഗസ്ഥർ ശ്രദ്ധിച്ചില്ല.
പരിസ്ഥിതി ദുർബലമേഖല എന്ത്‌ നേട്ടമാണ്‌ ലക്ഷ്യമിടുന്നതെന്നോ അതോറിട്ടിയുടെ പ്രവർത്തനം എന്താണെന്നോ ജനങ്ങൾക്ക്‌ അറിവുണ്ടായിരുന്നില്ല.
ചില രാഷ്‌ട്രീയ നേതാക്കൾക്കും കഴിഞ്ഞ ഒരു വർഷമായി അവിടെ വന്നുതാമസിക്കുന്ന ഏതാനും വിദ്യാസമ്പന്നർക്കും അല്ലാതെ പൊതുജനങ്ങൾക്ക്‌ പരിസ്ഥിതിദുർബല മേഖലയെ പറ്റി ഒന്നും അറിയുമായിരുന്നില്ല. അവർക്ക്‌ ആകെ അറിയാമായിരുന്നത്‌ ഭോപ്പാലിലെയും മുംബൈയിലെയും ചില ആഫീസുകളാണ്‌ ഇവിടത്തെ കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നുമാത്രമാണ്‌. പ്രദേശവാസികളിൽ നിന്ന്‌ കഴിയുന്നതും അകന്നു നിക്കുന്ന രീതിയാണ്‌ വനംവകുപ്പ്‌ ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്‌. പരിസ്ഥിതി ദുർബലമേഖല പദ്ധതിയിലൂടെ പ്രദേശവാസികൾക്ക്‌ താൽപര്യമുള്ള എന്ത്‌ പദ്ധതികളാണ്‌ ഉണ്ടാകാൻ പോകുന്നതെന്നതു സംബന്ധിച്ച്‌ രാഷ്‌ട്രീയ നേതാക്കൾക്കുപോലും ധാരണ ഉണ്ടായിരുന്നില്ല.
അരുവികളുടെ സംരക്ഷണം അഥവാ പുന:സ്ഥാപനം, ജൈവ കൃഷി പ്രോത്സാഹനം. മണ്ണിലെ കാർബണിന്റെ അളവ്‌ കുറയ്‌ക്കൽ കാർഷിക രാസവസ്‌തുക്കളുടെ ഉപയോഗം കുറയ്‌ക്കൽ, ഊടുവഴികൾക്ക്‌ പ്രോത്സാഹനം തുടങ്ങിയ വിശാലതാത്‌പര്യങ്ങൾ പൂർണ്ണമായും അവഗണിച്ചു.
പരിസ്ഥിതി ദുർബല മേഖല ചുമതല, നിർമ്മാണ പ്രവർത്തനങ്ങളും മരംവെട്ടും നിയന്ത്രിക്കാൻ മാത്രമായി ചുരുങ്ങി. ഒരു നഴ്‌സറി ഉടമകൂടിയായ സുരേഷ്‌ പിംഗളെ സ്വദേശികളായ സസ്യ ഇനങ്ങൾ പ്രചരിപ്പിക്കാൻ ശ്രമം നടത്തി. എന്നാൽ ഈ ആശയത്തോട്‌ ഉദ്യോഗസ്ഥർ സഹകരിച്ചില്ല.
ഉന്നതതല അവലോകന സമിതിയുടെയും ഉദ്യോഗസ്ഥരുടെയും ചുമതലകളെ പറ്റി ജനങ്ങളെ അറിയിച്ചില്ല. ഇത്‌ വലിയ അഴിമതിക്ക്‌ അവസരമൊരുക്കി. രാഷ്‌ട്രീയ നേതാക്കൾക്കുപോലും ഇവരുടെ ചുമതലകൾ അവ്യക്തമായിരുന്നു. പരിസ്ഥിതി സംരക്ഷണത്തിൽ തല്‌പ്പരരായ പ്രാദേശിക നേതൃത്വത്തെപോലും ഒട്ടും പ്രോത്സാഹിപ്പിച്ചില്ല. ബന്ധപ്പെട്ടവർ ഇവരെയെല്ലാം ശത്രുക്കളെപോലെയാണ്‌ കണ്ടിരുന്നത്‌.
അവിടെ ഭൂമിയുള്ള പുറമേനിന്നുള്ള സമ്പന്നരുടെ താല്‌പ്പര്യങ്ങളും വാണിജ്യതാല്‌പര്യങ്ങളും സംരക്ഷിക്കാനായിരുന്നു. റവന്യൂ-വനം ഉദ്യോഗസ്ഥർക്ക്‌ താല്‌പര്യം.
ജൈവവൈവിദ്ധ്യനിയമം, സസ്യ ഇനസംരക്ഷണവും കർഷക അവകാശങ്ങളും സംബന്ധിച്ച നിയമം സാമൂഹ്യവനവിഭവങ്ങൾ, വന അവകാശനിയമം തുടങ്ങി പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ തദ്ദേശവാസികൾക്ക്‌ സജീവപങ്കാളിത്തം ഉറപ്പുവരുത്തുന്ന നിയമങ്ങൾ നടപ്പാക്കാനോ അതു സംബന്ധിച്ച്‌ ജനങ്ങൾക്ക്‌ അറിവ്‌ പകരാനോ ശ്രമമുണ്ടായില്ല.
ഈ നിയമങ്ങളിലെ വ്യവസ്ഥകൾ നടപ്പാക്കാൻ പ്രാദേശിക നേതൃത്വം തയ്യാറായിരുന്നുവെങ്കിലും അവരെ സഹകരിപ്പിച്ചില്ല.
നിർമ്മാണപ്രവർത്തനങ്ങളെയും വാണിജ്യ ടൂറിസം ലോബിയേയും സഹായിക്കുന്ന സമീപനമാണ്‌ ഉദ്യോഗസ്ഥരും രാഷ്‌ട്രീയനേതൃത്വവും തുടർച്ചയായി സ്വീകരിച്ചുപോന്നത്‌.
കടുത്ത അഴിമതിയിലൂടെ കൃഷിഭൂമി കാർഷികേതര ആവശ്യങ്ങൾക്കായി മാറ്റുന്ന പ്രവർത്തനം ഇന്നും അവിടെ നിർബാധം നടക്കുന്നു.
അതേ സമയം വീടുകളുടെ ചെറിയ അറ്റകുറ്റപണിക്കും നാമമാത്ര നിർമ്മാണങ്ങൾക്കും കിണർ കുഴിക്കാനും മറ്റും വലിയ കൈകൂലിയാണ്‌ സാധാരണക്കാരിൽ നിന്ന്‌ ഈടാക്കുന്നത്‌.
സുരേഷ്‌ പിംഗളെ സ്വന്തം നഴ്‌സറിയിലെ ചെടികളെ സംരക്ഷിക്കാനായി മുളകൊണ്ട്‌ നിർമ്മിച്ച ഷെഡ്‌ അനധികൃതനിർമ്മാണമാണെന്ന്‌ അവർ മുദ്രകുത്തി. പക്ഷെ പൊളിക്കാൻ നോട്ടീസ്‌ ലഭിക്കും മുൻപ്‌ പിംഗളെ അത്‌ പൊളിച്ചുമാറ്റി. ഇതൊക്കെ അവിടെ പതിവ്‌ സംഭവങ്ങളാണ്‌. ഒരു കുഴൽ കിണർ കുഴിക്കാൻ അനുമതി ലഭിക്കാൻ 20,000 രൂപയാണത്രെ കൈകൂലി. തുറസ്സായ കിണറാണെങ്കിൽ തുക ഇതിലും കൂടും. മലമുകളിലെ ഭൂമി നിരപ്പാക്കാൻ അനുമതി നൽകുന്നത്‌ കൈകൂലിയുടെ അടിസ്ഥാനത്തിലാണ്‌. വീടിന്റെ വരാന്ത അല്‌പം നീട്ടണമെങ്കിൽ നിർദ്ധനകർഷകൻ 1000-1500 രൂപ കൈകൂലി നൽകണം.
വനത്താൽ ചുറ്റപ്പെട്ട പഴയ ഗ്രാമങ്ങളിലേക്ക്‌ പണ്ടുമുതൽ ഉണ്ടായിരുന്ന റോഡുകൾ കെട്ടിയടച്ചും ജനങ്ങളെ പീഠിപ്പിക്കുന്നു.
മുൻപ്‌ ജീപ്പോ കാളവണ്ടികളോ പോയിരുന്ന റോഡുകൾ വനംവകുപ്പ്‌ ട്രഞ്ചുകളും മറ്റും കുഴിച്ച്‌ ഉപയോഗശൂന്യമാക്കിയിരിക്കുന്നു. ഇത്‌ നന്നാക്കാൻ അനുവദിക്കണമെങ്കിൽ അതിനും കൈകൂലി കൊടുക്കണം.
അനുമതി ഇല്ലാത്ത ഗ്രാമങ്ങളിൽ താമസിക്കുന്ന ഗ്രാമീണർ കടുത്ത പീഢനത്തിനിരയാകുന്നു.
കഴിഞ്ഞ 40 വർഷങ്ങളിൽ ജനസംഖ്യ ഗണ്യമായി വർദ്ധിച്ചില്ലെങ്കിലും ഈ ഗ്രാമ-ഊരുകളുടെ വിസ്‌തീർണ്ണം കൂടിയിട്ടില്ല. ജനസംഖ്യാവർദ്ധനവിനനുസരിച്ച്‌ പുതിയ നിർമ്മാണങ്ങൾ ആവശ്യമാണെങ്കിലും അതിന്‌ അനുമതി നൽകുന്നില്ല. ലാന്റ്‌റവന്യൂ കോഡിലെ വ്യവസ്ഥപ്രകാരം കുറഞ്ഞത്‌ ഒരേക്കർ കൃഷിഭൂമിയുള്ള കർഷകന്‌ ഒരു ഫാം ഹൗസ്‌ നിർമ്മിക്കാൻ അനുമതി നൽകും. എന്നാൽ പരിസ്ഥിതി ദുർബലമേഖലയിൽ രണ്ട്‌ ഏക്കറിൽ കുറവ്‌ ഭൂമിയുള്ളവർക്ക്‌ ഫാം ഹൗസിന്‌ അനുമതി ലഭിക്കില്ല. ഇവിടത്തെ കർഷകരിൽ 80%ത്തിനും രണ്ട്‌ ഏക്കറിൽ താഴെ മാത്രമേ ഭൂമിയുള്ളൂ. ഇവർക്ക്‌ ഫാംഹൗസിന്‌ അനുമതി ലഭിക്കാത്തതുമൂലം ഉൾഗ്രാമങ്ങളിലെ കുടിലുകളിൽ ഞെങ്ങിഞെരുങ്ങി കഴിയാൻ ഇവർ നിർബന്ധിതരായിരിക്കുന്നു.
നിയമവിരുദ്ധമായ നിർമ്മാണം, മരംവെട്ട്‌, ഇരുമ്പ്‌ ഷീററുകൊണ്ട്‌ കോട്ടപോലെയുള്ള വേലി നിർമ്മാണം തുടങ്ങിയ നിയമലംഘനങ്ങൾ വളരെ വ്യാപകമാണ്‌.
രംഭ ഹോട്ടൽസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ വെട്ടിമാറ്റിയത്‌ 3000 വൃക്ഷങ്ങളാണ്‌. ബ്രൈറ്റ്‌ ലാന്റ്‌ ഹോട്ടൽ വിപുലീകരിക്കാനും ഇതുപോലെ ധാരാളം മരങ്ങൾ മുറിച്ചുമാറ്റി. ബോസ്‌ വില്ലേജിൽ നിയമം ലംഘിച്ച്‌ നിർമ്മാണങ്ങൾ നടക്കുന്നുണ്ട്‌. മഹാബലേശ്വറിലെ 4 വലിയ പ്ലോട്ടുകളിൽ ഇരുമ്പുഷീറ്റുകൊണ്ടുള്ള വേലിമറയ്‌ക്കുള്ളിൽ അനധികൃത നിർമ്മാതാവും മരംവെട്ടും നടക്കുന്നു.
മറ്റ്‌ നിർദ്ദേശങ്ങൾ
പ്രവർത്തനങ്ങളിൽ പ്രാദേശിക ജനതയെ പങ്കാളികളാക്കുകയും ബോധവൽക്കരണം പ്രോത്സാഹിപ്പിക്കുകയും വേണം. പരിസ്ഥിതി ദുർബല മേഖല പരിപാടികള ജനങ്ങൾക്ക്‌ അനുകൂലമായ അവസരങ്ങൾ പ്രദാനം ചെയ്യണം. വനം, റവന്യൂവകുപ്പ്‌ ഉദ്യോഗസ്ഥരുടെ കടുംപിടുത്തം ആ പ്രദേശത്തിന്റെ സാമൂഹ്യ-പരിസ്ഥിതി തുലനാവസ്ഥ തകിടം മറിക്കുന്നു. ഈ നിലപാടുകൾ അവിടെ ജീവിക്കുന്ന ഗ്രാമീണരും കർഷകരും ആദിവാസികളുമെല്ലാം പദ്ധതി പ്രവർത്തനങ്ങളിൽ നിന്ന്‌ അകന്നുപോകുന്നു. ജനങ്ങൾ പ്രത്യേകിച്ച്‌ വിദ്യാസമ്പന്നരായ യുവജനങ്ങളും ചിന്താശീലമുള്ള നേതൃത്വവും ജൈവവൈവിദ്ധ്യസംരക്ഷണം അനുപേഷണീയമാണെന്ന്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌. സംഘർഷത്തിന്റെ പാതവിട്ട്‌ സർക്കാർ ഉദ്യോഗസ്ഥർ ജനപങ്കാളിത്തത്തെ പ്രോത്സാഹപ്പിക്കുന്നുവെന്ന ഒരു സമീപനം സ്വീകരിച്ചാൽ ആരോഗ്യകരമായ പരിസ്ഥിതിലക്ഷ്യങ്ങൾ നേടാൻ അത്‌ ഏറെ സഹായകമാകും.
ഈ ലക്ഷ്യങ്ങൾ മനസ്സിൽ സൂക്ഷിച്ചുകൊണ്ടു തന്നെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനും ശ്രമിക്കണം. ഇക്കാര്യത്തിൽ കൃഷിക്ക്‌ വലിയൊരു പങ്ക്‌ വഹിക്കാൻ കഴിയും. ജൈവകൃഷിയെ പ്രത്യേകിച്ച്‌ ഫലവർഗ്ഗകൃഷിയെ പ്രോത്സാഹിപ്പിക്കണം. ആവശ്യമായ സാങ്കേതിക സഹായം വിപണന സൗകര്യം എന്നിവ ലഭ്യമാക്കണം. കാർഷിക ഉൽപ്പന്നങ്ങൾ സംസ്‌കരിച്ച്‌ കേടുകൂടാതെ ആകർഷകമാക്കി പായ്‌ക്കുചെയ്‌ത്‌ വിപണനം നടത്തിയാൽ കർഷകരുടെ വരുമാനം ഗണ്യമായി വർദ്ധിപ്പിക്കാൻ കഴിയും. കാർഷിക പ്രവർത്തനങ്ങൾ, ഇക്കോ-ഹെൽത്ത്‌ ടൂറിസം വനത്തിലെ ട്രക്കിംങ്ങ്‌ എന്നിവ തൊഴിലവസരം ഗണ്യമായി വർദ്ധിപ്പിക്കുന്നു.
വിദ്യാഭ്യാസം, പ്രാദേശിക ആദിവാസികളുടെ കരകൗശല വസ്‌തുക്കളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കൽ എന്നിവയിലൂടെ നിർധനരുടെ ജീവിതം മെച്ചപ്പെടുത്താൻ സാധിക്കും. ഇതിനായി ഒരു ഇൻസ്റ്റിറ്റിയൂട്ട്‌ സ്ഥാപിക്കണം. പൂനയ്‌ക്കടുത്തുള്ള ഖോർപാടി ഗ്രാമത്തിൽ നിന്നുള്ള 200ഓളം മെജിഷ്യന്മാർ മഹാബലേശ്വറിലും പഞ്ചഗണിയിലും ടുറിസ്റ്റുകൾക്കു മുന്നിൽ മാജിക്‌ കാണിച്ച്‌ നല്ലവരുമാനം ഉണ്ടാക്കുന്നുണ്ട്‌. ഇതുപോലെ പാട്ടും സംഗീതവും കലാപരിപാടികളും അവതരിപ്പിക്കാൻ പ്രദേശത്തെ യുവജനങ്ങളെ പരിശീലിപ്പിക്കാവുന്നതാണ്‌.
വനത്തിലെ കുടിലുകളിൽ താമസിക്കുന്നവരുടെ ചെറിയ ഗ്രാമസഭയെ വനാവകാശനിയമത്തിലെ വ്യവസ്ഥകൾ സംബന്ധിച്ച്‌ ബോധവൽക്കരിക്കണം.
പരിസ്ഥിതി ദുർബലമേഖലയുമായി ബന്ധപ്പെട്ട മറ്റൊരു പ്രവർത്തനസരണിക്ക്‌ വഴിതുറന്നത്‌ ഇന്ത്യൻ ബോർഡ്‌ ഫോർ വൈൽഡ്‌ ലൈഫ്‌ 2002ൽ അംഗീകരിച്ച ഒരു പ്രമേയമാണ്‌. വന്യമൃഗസങ്കേതങ്ങൾ, ദേശീയപാർക്കുകൾ തുടങ്ങിയ സംരക്ഷിതപ്രദേശങ്ങളുടെ അതിർത്തിയിൽ നിന്ന്‌ 10 കി.മീ. ചുറ്റളവിലുള്ള പ്രദേശം പരിസ്ഥിതി ദുർബലമേഖലയായി പ്രഖ്യാപിക്കണമെന്നായിരുന്നു പ്രമേയത്തിലെ വിഷയം. ഇതുസംബന്ധിച്ച്‌കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം സംസ്ഥാനസർക്കാരുകളുടെ നിർദ്ദേശം ക്ഷണിച്ചു . പരിസ്ഥിതി ദുർബല മേഖലകൾ വേർതിരിക്കുന്നതിനുള്ള മാനദണ്ഡം നിശ്ചയിച്ചുകൊണ്ടുള്ള പ്രണാബ്‌ സെൻ കമ്മിറ്റി (2000) റിപ്പോർട്ട്‌ അപ്പോഴേക്ക്‌ ലഭിച്ചിരുന്നു. സ്ഥിതി വിവര അടിസ്ഥാനരേഖ രേഖപ്പെടുത്തുകയും ശാസ്‌ത്രീയമായ മാപ്പിങ്ങ്‌ നടത്തുകയും വിപുലമായ അവലോകന-ചിന്താ പരിപാടിയും നെറ്റ്‌ വർക്കും രൂപകല്‌പന ചെയ്യുകയും ഇതിൽ സർക്കാർ ഏജൻസികൾക്കും പുറമേ മറ്റ്‌ സ്ഥാപനങ്ങൾ, സർവകലാശാലകൾ സന്നദ്ധസംഘടനകൾ ആ പ്രദേശത്തുള്ള വ്യക്തികൾ എന്നിവരെക്കൂടി ഭാഗഭാക്കാക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇത്തരമൊരു വിജ്ഞാന അടിത്തറ സൃഷ്‌ടിക്കപ്പെട്ടില്ല. എന്നാൽ ഈ വഴിക്ക്‌ സ്വാഗതാർഹമായ ഒരു ശ്രമം സ്വയം നടത്തിയത്‌ പൂണെയിലെ ഭാരതി വിദ്യാപീഠ്‌ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ എൻവറോൺമെന്റൽ റിസർച്ച്‌ ആന്റ്‌ എഡ്യുക്കേഷനിലെ എം.എസ്‌. സി. വിദ്യാർത്ഥിയായ ആശിശ്‌ കൂർന്നെ ആണ്‌. പശ്ചിമഘട്ടത്തിലേത്‌ ഉൾപ്പെടെ മഹാരാഷ്‌ട്രയിലെ 16 സംരക്ഷിത പ്രദേശങ്ങൾ ഇദ്ദേഹം സന്ദർശിക്കുകയും ഇക്കാര്യത്തിൽ പരിഹരിക്കപ്പെടേണ്ട പ്രശ്‌നങ്ങൾ ഉൾക്കൊള്ളിച്ച്‌ ഒരു പ്രബന്ധം തയ്യാറാക്കുകയും ചെയ്‌തു. 2004 ലാണ്‌ ഈ പ്രബന്ധം സമർപ്പിച്ചത്‌. അദ്ദേഹത്തിന്റെ ഗൈഡായിരുന്നു ഡോ. ഇറാച്ച്‌ ബറൂച്ച. ഗവേഷണഫലങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ദീകരിച്ച വിശദമായ രേഖ മാഹാരാഷ്‌ട്ര വനം വകുപ്പിന്‌ സമർപ്പിച്ചു. (Bharucha et el. 2011)
2005 ലെ ഒരു കോടതി ഉത്തരവിനെ തുടർന്ന്‌ ഈ പ്രസിദ്ധീകരണവുമായി കൂടിയാലോചിച്ച്‌ യുക്തമായ നിർദ്ദേശങ്ങളും സമർപ്പിക്കാൻ വനംവകുപ്പ്‌ ഉദ്യോഗസ്ഥർക്ക്‌ പ്രിൻസിഷൽ ചീഫ്‌ കൺസർവേറ്റർ കത്തയച്ചു. തുടർന്ന്‌ മനസ്സില്ലാ മനസ്സോടെ രാധാനഗരി വന്യമൃഗസങ്കേതം, ചന്ദോളി ദേശീയപാർക്ക്‌, കൊയ്‌ന വന്യമൃഗസങ്കേതം എന്നിവയുടെ കാര്യത്തിൽ ചില നടപടികൾ സ്വീകരിച്ചു. കോടതി ഉത്തരവ്‌ (2005) വന്ന്‌ 6 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ഇത്‌ അപൂർണമായി തുടരുന്നു.
പശ്ചിമഘട്ട സംരക്ഷിത പ്രദേശങ്ങളിൽ ഈ വഴിക്ക്‌ നടന്ന പ്രവർത്തനങ്ങളെ പറ്റിയുള്ള വിവരം ശേഖരിക്കാൻ സമിതി (WGEEP) നടത്തിയ ശ്രമത്തിൽ മഹാരാഷ്‌ട്ര സംസ്ഥാനത്തു മാത്രമേ എന്തെങ്കിലുമൊക്കെ നടന്നിട്ടുള്ളൂ എന്ന്‌ വ്യക്തമായി. `കൊൽഹാപ്പൂർ' സർക്കിളിലെ സംരക്ഷിത പ്രദേശങ്ങളെ സംബന്ധിച്ച കുറച്ച്‌ വിവരങ്ങൾ സമിതിക്ക്‌ ലഭിച്ചു. അവിടത്തെ ചുമതലക്കാരായ ഫോറസ്റ്റ്‌ കൺസർവേറ്റർമാർ എം. കെ. റാവു, സായ്‌ പ്രകാശ്‌ എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു തന്നു.
കുർന്നെ പ്രബന്ധത്തിന്റെ അടിസ്ഥാനത്തിലോ ശിവജി സർവ്വകലാശാലയിലെ ഫാക്കൽറ്റിയും ഗവേഷണവിദ്യാർത്ഥികളും നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന്‌ ഇവർ വ്യക്തമാക്കി. മഹാരാഷ്‌ട്രവനം വകുപ്പ്‌ ശാസ്‌ത്രീയമായ സ്ഥിതിവിവരക്കണക്കുകൾ രേഖപ്പെടുത്തിയിട്ടില്ലെന്നും ഇവർ അറിയിച്ചു. സംരക്ഷിത പ്രദേശത്തുനിന്ന്‌ 10 കി.മീ. ചുറ്റളവിലുള്ള പശ്ചിമഘട്ടത്തിലെ കിഴുക്കാംതൂക്കായ പാറക്കെട്ടുകളും സംരക്ഷിതവനപ്രദേശങ്ങളും പരിസ്ഥിതി ദുർബലമായി കണക്കാക്കരുതെന്ന്‌ രണ്ട്‌ വനംവകുപ്പ്‌ ഉദ്യോഗസ്ഥർ ഉപദേശിച്ചതായി ഈ മീറ്റിങ്ങിന്റെ മിനിട്ട്‌സിൽ കാണുന്നു. ഇത്‌ സ്വീകാര്യമല്ല, കാരണം പ്രണബ്‌ സെൻ കമ്മിറ്റിയുടെ മാനദണ്ഡപ്രകാരം കിഴുക്കാംതൂക്കായ മലകളും നദികളുടെ പ്രഭവകേന്ദ്രങ്ങളും പരിസ്ഥിതി ദുർബലമാണ്‌. സംരക്ഷിത പ്രദേശങ്ങൾക്ക്‌ ചുറ്റുമുള്ള പരിസ്ഥിതി ദുർബലപ്രദേശങ്ങളുടെ മാപ്പിങ്ങ്‌ ഇതുവരെ നടത്താൻ കഴിഞ്ഞിട്ടില്ലെന്ന്‌ 2011 ആഗസ്റ്റിൽ വനം വകുപ്പ്‌ സമിതിയെ അറിയിച്ചു.
ഈ സംരക്ഷിത പ്രദേശങ്ങൾക്ക്‌ ചുറ്റും ഒരു മാനേജ്‌മെന്റ്‌ സംവിധാനം രൂപപ്പെടുത്തുന്നതിന്‌ വനം വകുപ്പ്‌ നടത്തിയ ശ്രമവും തൃപ്‌തികരമായിരുന്നില്ല. ഈ പ്രശ്‌നങ്ങളിന്മേൽ പൊതുജനങ്ങളുടെ അഭിപ്രായം ക്ഷണിച്ചു കൊണ്ടുള്ള ഒരു വിജ്ഞാപനം 2010 ആഗസ്‌റ്റ്‌ - സെപ്‌തംബറിൽ പ്രസിദ്ധീകരിച്ചു. 10 കി.മീ. മേഖലക്ക്‌ മൊത്തത്തിലുള്ള മാനേജ്‌മെന്റ്‌ സംവിധാനം ഈ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിരുന്നു.
കൊൽഹപൂരിലെ സംരക്ഷിത പ്രദേശത്തിന്‌ ചുറ്റുമുള്ള കരുതൽ മേഖലയ്‌ക്കായുള്ള നിർദ്ദിഷ്‌ടമാനേജ്‌മെന്റ്‌ ചട്ടങ്ങൾ ബോക്‌സ്‌ 10ൽ കൊടുത്തിട്ടുണ്ട്‌.
ബോക്‌സ്‌ 10 : സംരക്ഷിതവനത്തിനോട്‌ ബന്ധപ്പെട്ട പരിസ്ഥിതി ദുർബലപ്രദേ ശത്തിനുവേണ്ടി കൊൽഹാപൂർ വൈൽഡ്‌ ലൈഫ്‌ ഡിവിഷന്റെ നിർദ്ദിഷ്‌ടമാനേജ്‌മെന്റ്‌ ചട്ടങ്ങൾ
n പരിസ്ഥിതി ദുർബലമാനേജ്‌മെന്റ്‌ മേഖലക്ക്‌ 10 കി.മീ.നുള്ളിൽ ഒരു കിലോമീറ്ററിനുള്ളിലെ പ്രദേശം കരുതൽ മേഖലയായി പ്രഖ്യാപിക്കണം. ഈ മേഖലയിൽ യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും പാടില്ല. കരുതൽ മേഖല സ്വതന്ത്രവും ഹരിതാഭനിറഞ്ഞതുമായി നിലനിർത്തണം.
n ഈ മേഖലയിൽ യാതൊരു വിധ ശബ്‌ദമലിനീകരണവും പാടില്ല.
n ഇവിടെ കൃത്രിമ വെളിച്ച ഉപാധികൾ പാടില്ല.
n ഇവിടെ ഒരു വ്യവസായ സ്ഥാപനവും ഉണ്ടാകരുത്‌.
n ഇവിടെ പാറക്വാറികളോ ഖനനമോ പാടില്ല. ഇതിനായുള്ള പുതിയ നിർദ്ദേശങ്ങൾ സ്വീകരിക്കുകയുമരുത്‌.
n സ്വകാര്യ റവന്യൂഭൂമിയിലും ജില്ലാ കളക്‌ടറുടെ അനുമതിയില്ലാതെ ഇവിടെ മരംവെട്ടും പാടില്ല.
n പ്രകൃതി പൈതൃകം കർശനമായി കാത്തുസൂക്ഷിക്കണം.
n ഈ പ്രദേശത്തെ വെള്ളച്ചാട്ടങ്ങൾ, ഗുഹകൾ എന്നിവയ്‌ക്ക്‌ മാറ്റം വരുത്താൻ പാടില്ല.
n വംശനാശം നേരിടുന്ന സസ്യഇനങ്ങളെ രക്ഷിക്കാൻ പ്രത്യേകം ശ്രമം വേണം.
n കോട്ടകൾ പോലെയുള്ള മാനവ പൈതൃകങ്ങൾ സംരക്ഷിക്കപ്പെടണം.
n വ്യാവസായിക സ്ഥാപനങ്ങൾക്കും വാസഗൃഹങ്ങൾക്കും വേണ്ടി പ്രകൃതിദത്ത ജലസ്രോതസ്സുകളെ അമിതമായി ചൂഷണം ചെയ്യുന്നത്‌ നിരോധിക്കണം. നിയന്ത്രിക്കാനും ശ്രദ്ധിക്കണം.
n പ്ലാസ്റ്റികിന്റെ ഉപയോഗം നിരോധിക്കണം.
n മലഞ്ചെരുവുകളിലെ നിർമ്മാണങ്ങൾ നിരോധിക്കണം.
n മലിനജലവും മറ്റും ശാസ്‌ത്രീയമായി കൈകാര്യം ചെയ്യണം.
n ഖരമാലിന്യങ്ങൾ കത്തിക്കുന്നതുവഴി ഉണ്ടാകുന്ന മലിനീകരണം നിരോധിക്കണം.
n വാഹനങ്ങൾ പുറത്തുവിടുന്ന പുകയിൽ നിന്നുള്ള മലിനീകരണം നിയന്ത്രിക്കണം.
ഈ മാനേജ്‌മെന്റിന്റെ ചട്ടങ്ങളിൽ പരിസ്ഥിതി സൗഹൃദപരവും സ്വാഗതാർഹവുമായ പല നിർദ്ദേശങ്ങളും ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ച്‌ ഉദ്യോഗസ്ഥർ പ്രാദേശിക സമൂഹവുമായി കാര്യമായ ചർച്ചകളൊന്നും നടത്തിയിട്ടില്ല. തന്മൂലം ഇതുസംബന്ധിച്ച ധാരാളം ആശയക്കുഴപ്പവും അവ്യക്തതയും നിലനിൽക്കുന്നു. ഉദാഹരണത്തിന്‌ ' പരിസ്ഥിതി ദുർബലമേഖലയിൽ യാതൊരു കൃത്രിമ വെളിച്ച ഉപാധികളും പാടില്ല എന്ന നിർദ്ദേശം 10 കി.മീ. മേഖലയിലെ വീടുകളിൽപോലും വൈദ്യുതി വിളക്കോ തിരിയിട്ടവിളക്കുകളോ മണ്ണെണ്ണവിളക്കുകളോ പാടില്ല എന്ന വ്യാഖ്യാനത്തിനിടയാക്കുന്നു. ഈ മേഖലയിൽ നിരവധി ഗ്രാമങ്ങളും മറ്റ്‌ സ്ഥാപനങ്ങളുമുണ്ട്‌. ഇത്തരം നിയന്ത്രണങ്ങളെ ജന ങ്ങൾ കാണുന്നത്‌ ഉദ്യോഗസ്ഥർക്ക്‌ അവരെ പീഡിപ്പിക്കാനും കൈകൂലി ഈടാക്കാനും ഉള്ള ഉപാധി യായിട്ടാണ്‌.
മേല്‌പറഞ്ഞ നിയന്ത്രണങ്ങൾ പാവങ്ങളെ പീഡിപ്പിക്കാനും ചൂഷണം ചെയ്യാനും കാരണമാകുമെന്നും സമ്പന്നരും സ്വാധീനമുള്ളവരും ഇതൊക്കെ മറികടക്കുമെന്നും കാണിച്ച്‌ നിരവധി പരാതികൾ സമിതിക്ക്‌ (WGEEP) ലഭിച്ചിരുന്നു. തൽഫലമായി കൊൽഹാപൂർ ജില്ലയിലെ സംരക്ഷിതപ്രദേശങ്ങൾക്കു ചുറ്റുമുള്ള പരിസ്ഥിതി ദുർബലമേഖല എന്ന ആശയം നിരാകരിച്ചുകൊണ്ട്‌ 2010 ഒക്‌ടോബർ 6 ന്‌ കൊൽഹാപൂർ ജില്ലാ പരിഷത്‌ പ്രമേയം പാസാക്കി. 2010 ഒക്‌ടോബർ 11,12 തിയ്യതികളിൽ സമിതി കൊൽഹാപൂരും സമീപപ്രദേശങ്ങളും സന്ദർശിച്ചപ്പോൾ തങ്ങൾ പ്രകൃതിസംരക്ഷണത്തിന്‌ അനുകൂലമാണെന്നും ഇതിനെതിരായി പ്രവർത്തിക്കുകയും തങ്ങളെ പീഡിപ്പിക്കുകയും ചെയ്യുന്നത്‌ വനം വകുപ്പാണെന്നും കാണിച്ച്‌ നിരവധി പരാതികൾ എഴുതിയും വാക്കാലും ഞങ്ങൾക്ക്‌ ലഭിച്ചു. `വായ്‌' താലൂക്ക്‌ പഞ്ചായത്തിലെ ഒരു പ്രമുഖാംഗം എഴുതിതന്ന പരാതിയിൽ പറയുന്നത്‌ ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടേതിനേക്കാൾ ഭീകരമാണ്‌ വനം വകുപ്പിന്റെ ഭരണം എന്നാണ്‌.
ഇത്തരം പരാതികൾ ഉന്നയിച്ചുകൊണ്ട്‌ സിന്ധുദുർഗയിലെ വിവിധരാഷ്‌ട്രീയ പാർട്ടിനേതാക്കളും 2010 ഒക്‌ടോബർ 6 മുതൽ 10 വരെ തിയതികളിൽ ഞങ്ങൾക്ക്‌ നിവേദനങ്ങൾ നൽകിയിരുന്നു. ഇതേ സിന്ധുദുർഗ ജില്ലയിലെ 25 വില്ലേജ്‌ ഗ്രാമസഭകൾ തങ്ങളുടെ പ്രദേശം `പരിസ്ഥിതി ദുർബലപ്രദേശ'മായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്‌ പ്രമേയം പാസാക്കിയിരുന്നു എന്നത്‌ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. ഒക്‌ടോബർ 9 ന്‌ പല ഗ്രാമങ്ങളും സന്ദർശിക്കാനും `പരിസ്ഥിതി ദുർബലപ്രദേശ'മെന്ന ആശയത്തിന്റെ വിശദാംശങ്ങൾ തദ്ദേശീയരുമായി ചർച്ചചെയ്യാനും സമിതിക്ക്‌ അവസരമുണ്ടായി. അവരുടെ ഗ്രാമത്തിൽ ഇതു സംബന്ധിച്ച്‌ കർക്കശമായ യാതൊരു നിയന്ത്രണവുമുണ്ടാകില്ലെന്ന്‌ അവർക്ക്‌ വ്യക്തമാക്കികൊടുത്തു. പകരം അവർ അനുയോജ്യമെന്ന്‌ കരുതുന്ന പരിസ്ഥിതി - ജനസൗഹൃദപരമായ ഒരു മാനേജ്‌മെന്റ്‌ സംവിധാനം നിർദ്ദേശിക്കണമെന്നും അവരോട്‌ ആവശ്യപ്പെട്ടു. അതനുസരിച്ച്‌ പല ഗ്രാമങ്ങളും അവരുടെ നിർദ്ദേശങ്ങൾ സമിതിക്ക്‌ സമർപ്പിച്ചു.
മഹാബലേശ്വർ-പഞ്ചഗണി പരിസ്ഥിതി ദുർബല മേഖലയിലെ സംരക്ഷിത പ്രദേശങ്ങൾക്ക്‌ ചുറ്റിലുമുള്ള 10 കി. മീ. പ്രദേശം, പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ചത്‌ കൃഷ്‌ണ നദിയുടെയും അതിന്റെ പ്രധാന പോഷകനദിയായ കൊയ്‌നയുടെയും പ്രഭവസ്ഥാനത്തിനടുത്തുള്ള പശ്ചിമ ഘട്ടത്തിലെ നിത്യഹരിതവനത്തെ സംരക്ഷിക്കാൻ സഹായകമായി. ഇതിന്‌ വടക്കോട്ടുള്ള നിത്യഹരിത വനപ്രദേശമാണ്‌ ഭീമാശങ്കർ വന്യസങ്കേതം. കൃഷ്‌ണനദിയുടെ മറ്റൊരു പ്രധാന കൈവഴിയായ ഭീമാനദി ഉത്ഭവിക്കുന്ന മലമുകളിലെ ഒരു പ്രാചീന പുണ്യവനമാണിത്‌. ഈ സംരക്ഷിത പ്രദേശത്തിന്‌ ചുറ്റും ഒരു പരിസ്ഥിതി ദുർബല മേഖല സ്ഥാപിക്കാൻ 2002 നുശേഷം ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. എന്നാൽ മഹാരാഷ്‌ട്രയിലെ വന്യജീവി വിഭാഗം പ്രിൻസിപ്പൽ ചീഫ്‌ ഫോറസ്റ്റ്‌ കൺസർവേറ്റർ 19.8.2004 ന്‌ നാഗ്‌പൂർ, നാസിക്‌, മുംബൈ, അമരാവതി ചീഫ്‌ കൺസർവേറ്റർമാർക്കയച്ച കത്തിൽ ഇപ്രകാരം പറയുന്നു. `ഇന്ത്യൻ ബോർഡ്‌ ഫോർ വൈൽഡ്‌ ലൈഫിന്റെ 2 പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ സംരക്ഷിത പ്രദേശങ്ങൾക്കും ചുറ്റുമുള്ള 10 കി.മീ. സ്ഥലം' പരിസ്ഥിതി ദുർബല മേഖലയാക്കുന്നതിനുള്ള നിർദ്ദേശം കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇതു സംബന്ധിച്ച നടപടികൾ 2004 ഓടെ പൂർത്തിയാക്കണം. എന്നാൽ ഇതിനകം ഇക്കാര്യത്തിൽ ഒരു നടപടിയും എടുത്തതായി കാണുന്നില്ല. എന്നാൽ നാഗപൂർ ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ സംരക്ഷിതപ്രദേശങ്ങളുടെ ചുറ്റും പരിസ്ഥിതി ദുർബലമേഖലയായി പ്രഖ്യാപിക്കേണ്ടതിന്റെ ആവശ്യകത നിശ്ചയിക്കാനായി വനം വകുപ്പ്‌ ഉദ്യോഗസ്ഥർ, സന്നദ്ധസംഘടനകൾ, വൈൽഡ്‌ ലൈഫ്‌ വാർഡന്മാർ എന്നിവർ ഉൾപ്പെട്ട സമിതി രൂപീകരിക്കാൻ എല്ലാ വൈൽഡ്‌ ലൈഫ്‌ വാർഡന്മാരോടും ആവശ്യപ്പെടുന്നു. ആവശ്യപ്പെടുന്ന എവിടെയെങ്കിലും പരിസ്ഥിതി ദുർബല മേഖലയായി പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെങ്കിൽ അതിനുള്ള കാര്യകാരണങ്ങൾ വ്യക്തമാക്കിയിരിക്കണം. ഇതിന്മേലുള്ള റിപ്പോർട്ട്‌ 30-10-2004 നകം സമർപ്പിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. ഇതിനുശേഷം `എനർകോൺ' (ENERCON) എന്ന കമ്പനിയുടെ ഒരു വിന്റ്‌ മിൽ പദ്ധതി (കാറ്റിൽ നിന്ന്‌ വൈദ്യുതിഉല്‌പാദിപ്പിക്കുന്നത്‌) ഈ പ്രദേശത്ത്‌ നിലവിൽ വന്നു.
കോടതിയിൽ പല കേസുകൾ നിലവിലുള്ള ഈ പദ്ധതി തർക്കവിഷയമായി. തൽഫലമായി പരിസ്ഥിതി വനം വകുപ്പുമന്ത്രിയുടെ ചേമ്പറിൽ 2011 മാർച്ച്‌ 24 ന്‌ ചേർന്ന സമിതി, (WGEFP) യോഗത്തിൽ ഈ പദ്ധതിയുടെ കാര്യം പ്രത്യേകം അന്വേഷിക്കാൻ സമിതിയോട്‌ മന്ത്രി നിർദ്ദേശിച്ചു.
അതിന്റെ അടിസ്ഥാനത്തിൽ മഹാരാഷ്‌ട്ര വനം വകുപ്പിലെ പ്രിൻസിപ്പൽ ചീഫ്‌ കൺസർവേറ്റർ (ജനറൽ), പൂനെയിലെ വന്യജീവിവിഭാഗം പ്രിൻസിപ്പൽ ചീഫ്‌ കൺസർവേറ്റർ, ചീഫ്‌ കൺസർവേറ്റർ എന്നിവരിൽ നിന്ന്‌ ഈ പദ്ധതിയെ പറ്റിയുള്ള വിശദാംശങ്ങൾ ശേഖരിക്കാൻ സമിതി തീരുമാനിച്ചു. എനർകോൺ പദ്ധതി സംബന്ധിച്ച രേഖകളും മാപ്പുകളും ഭീമശങ്കർ വന്യജീവിസങ്കേതത്തിനു ചുറ്റും പരിസ്ഥിതി ദുർബലമേഖല സ്ഥാപിക്കാനുള്ള നിർദ്ദേശവും സമർപ്പിക്കാനാവശ്യപ്പെട്ടുകൊണ്ട്‌ 2011 ഏപ്രിൽ 7 ന്‌ ഇവർക്കെല്ലാം സമിതി കത്തയച്ചു. മാധവ്‌ ഗാഡ്‌ഗിലിന്‌ 2011 ഏപ്രിൽ 14 നും റനി ബോർജസിന്‌ 2011 മേയ്‌ 19നും ഈ പ്രദേശേം സന്ദർശിക്കാൻ വേണ്ട സൗകര്യങ്ങൾ വനംവകുപ്പ്‌ ഒരുക്കിക്കൊടുത്തു. സന്ദർശനവേളയിൽ ഇതുമായി ബന്ധപ്പെട്ട രേഖകൾ ലഭ്യമാക്കണമെന്ന്‌ നിർദ്ദേശിച്ചിരുനനു. എന്നാൽ ഭീമാശങ്കർ വന്യമൃഗസങ്കേതത്തെ സംബന്ധിക്കുന്ന ഒരു രേഖയും ഇന്നേവരെ ശ്രീ. ഗാഡ്‌ഗിലിന്‌ ലഭ്യമാക്കിയിട്ടില്ല. പൂണെയിലെ ഫോറസ്റ്റ്‌ കൺസർവേറ്റർ ശ്രീ. സിൻഹ 2011 ജൂൺ രണ്ടിന്‌ ശ്രീ. ഗാഡ്‌ഗിലിനോട്‌ വ്യക്തിപരമായി പറഞ്ഞത്‌ ഇതുസംബന്ധിച്ച ഒരുരേഖയും മഹാരാഷ്‌ട്ര വനംവകുപ്പിന്റെ ഒരാഫീസിലും കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ്‌. എന്നാൽ `എനർകോൺ' പദ്ധതിയുമായി ബന്ധപ്പെട്ട കത്തിടപാടുകളും ശ്രീ. കാലെ ഫയൽ ചെയ്‌ത കേസിലെ നിയമനടപടികളലും അടങ്ങിയ ഫയൽ ശ്രീ. റനി ബോർജസിന്‌ ലഭിച്ചു. ഇതിനുപുറമേ പദ്ധതി പ്രദേശത്തിന്‌ തൊട്ടുള്ള ' ചാസ്‌' വില്ലേജ്‌ നിവാസിയായ ഡി.കെ. കാലെ വിവരാവകാശ നിയമപ്രകാരം ശേഖരിച്ച കുറേ അധികം രേഖകൾ സമിതിക്ക്‌ കൈമാറി. വാസ്‌തവത്തിൽ പരിസ്ഥിതി ദുർബല മേഖലയുടെ രൂപീകരണം പൂർത്തിയാകുന്നതുവരെയും വനാവകാശനിയമം നടപ്പാക്കുന്നതുവരെയും ഈ പദ്ധതിക്ക്‌ ക്ലിയറൻസ്‌ നൽകാനേ പാടില്ലായിരുന്നു.
സ്ഥലപരിശോധനയിലൂടെയും ഉപഗ്രഹ ചിത്രങ്ങളിലൂടെയും വളരെ വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞൊരു കാര്യം കാറ്റാടിയന്ത്രങ്ങൾ സ്ഥാപിച്ച മല വളരെ വലിയ മഴലഭ്യത ഉള്ളതും ജൈവവൈവിധ്യസമ്പന്നമായ നിത്യഹരിത വനങ്ങൾ നിറഞ്ഞതുമാണ്‌. മാത്രവുമല്ല, ഇത്‌ ഭീമശങ്കർ വന്യമൃഗസങ്കേതത്തിന്റെ തുടർച്ചയും മഹാരാഷ്‌ട്രരുടെ സംസ്ഥാനമൃഗമായ മലബാർ മലയണ്ണാന്റെ പാർപ്പിടസങ്കേതവുമാണ്‌.യ ഈ വസ്‌തുതകളെയെല്ലാം രേഖപ്പെടുത്തിയ പ്രാദേശിക ഫോറസ്റ്റ്‌ റേഞ്ച്‌ ആഫീസർ ഈ പദ്ധതിക്ക്‌ അനുമതി നൽകരുതെന്ന്‌ ശുപാർശ ചെയ്‌തിരുന്നു. പക്ഷെ, മേലുദ്യോഗസ്ഥർ ഇദ്ദേഹത്തിന്റെ ശുപാർശ മറികടന്ന്‌ യഥാർത്ഥ വസ്‌തുതകൾ ദുർവ്യാഖ്യാനം ചെയ്‌ത്‌ പദ്ധതിക്ക്‌ ക്ലിയറൻസ്‌ നൽകി.
വൻതോതിലുള്ള വനം നശീകരണത്തിന്‌ പുറമേ 28000 വൃക്ഷങ്ങൾ വെട്ടിമാറ്റിയിട്ടുണ്ടെന്നാണ്‌ വനം വകുപ്പിന്റെ കണക്ക്‌. റിസർവ്വ്‌ വനത്തിലെ മലകൾ ഇടിച്ചുനിരത്തിയുള്ള വീതിയേറിയ റോഡുനിർമ്മാണം, നിലവാരമില്ലാത്ത റോഡുനിർമ്മാണവും റോഡിലെ കുത്തിറക്കങ്ങളും മൂലമുള്ള മണ്ണൊലിപ്പും ഉരുൾപൊട്ടലും ഈ മണ്ണും കല്ലും വൻതോതിൽ ചെന്നടിയുന്നതുമൂലം ഫലഭൂയിഷ്‌ഠമായ കൃഷിക്കും കൃഷ്‌ണനദിയുടെ പോഷകനദികളുടെ ജലസംഭരണികൾക്കും ഉണ്ടാകുന്ന നാശനഷ്‌ടങ്ങളുമെല്ലാം കാറ്റാടിയന്ത്ര പദ്ധതിയുടെ ദോഷഫലങ്ങളാണ്‌.
ഈ മലകളിലേക്ക്‌ നിയമവിരുദ്ധമായി ജനങ്ങൾക്ക്‌ പ്രവേശനം നിഷേധിച്ചുകൊണ്ട്‌ വനംവകുപ്പ്‌ കാറ്റാടിയന്ത്ര പദ്ധതി ഉടമസ്ഥരുമായി ഒത്തുചേരുകയായിരുന്നു. എല്ലാം വനംവകുപ്പിന്റെ അനുമതിയോടെ ആണെന്നു വരുത്താൻ കമ്പനി പദ്ധതി പ്രദേശത്ത്‌ ബോർഡുകളും ചെക്ക്‌പോസ്റ്റുകളും സ്ഥാപിച്ചിരുന്നു. ഈ മലകളിൽ ധാരാളം പരമ്പരാഗത വനവാസികളുണ്ട്‌. വനാവകാശനിയമപ്രകാരമുള്ള ഇവരുടെ അവകാശങ്ങൾ അംഗീകരിക്കപ്പെട്ടില്ലെന്ന്‌ മാത്രമല്ല നൂറ്റാണ്ടുകളായി അവിടെ വസിക്കുന്ന മലയിലുള്ള അവരുടെ സ്വതന്ത്രസഞ്ചാരം നിയമവിരുദ്ധമായി തടയുകയും ചെയ്‌തു.
പരിസ്ഥിതി ദുർബല മേഖലകളുടെ രൂപീകരണത്തിനും നടത്തിപ്പിനും സർക്കാർ ഏജൻസികളെ മാത്രം ആശ്രയിക്കുന്നത്‌ ഉചിതമല്ലെന്ന്‌ സമിതി (WGEEP) വിശ്വസിക്കുന്നു. പകരം പരിസ്ഥിതി ദുർബലമേഖലകളുടെ അന്തിമ അതിർത്തി നിർണ്ണയത്തിന്‌ (സംരക്ഷിത പ്രദേശങ്ങൾക്ക്‌ ചുറ്റുമുള്ള പ്രദേശങ്ങളും യൂണെസ്‌കോ പൈതൃക സൈറ്റുകളായി നിർണ്ണയിച്ചിട്ടുള്ളവ ഉൾപ്പെടെ) സൂക്ഷ്‌മജലസ്രോതസ്സുകളും വില്ലേജ്‌ അതിർത്തികളും കണക്കിലെടുത്തുകൊണ്ട്‌ നിയന്ത്രിത പ്രോത്സാഹനഘടകങ്ങളടങ്ങിയ ഒരു സംവിധാനം വേണമെന്നാണ്‌ സമിതിയുടെ അഭിപ്രായം. ഇത്‌ ഗ്രാമപഞ്ചായത്തുകൾ, താലൂക്ക്‌ പഞ്ചായത്തുകൾ, ജില്ലാപഞ്ചായത്തുകൾ, നഗരപാലികകൾ എന്നീ തദ്ദേശസ്ഥാപനങ്ങളുടെയും പ്രാദേശിക സമൂഹത്തിന്റെയും പങ്കാളിത്തത്തോടെയും പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടിയുടെ സംസ്ഥാനതല അതോറിട്ടിയുടെയും ജില്ലാകമ്മിറ്റികളുടെയും പൊതുവായ മേൽനോട്ടത്തിലും പ്രവർത്തിക്കുന്ന ഒരു സംവിധാനമായിരിക്കണം. ഗോവ റീജിയണൽ പ്ലാൻ 2021 തയ്യാറാക്കിയ വേളയിൽ ഇതിന്‌ സമാനമായ ഒരു പ്രക്രിയയാണ്‌ നടന്നത്‌. ഈ പദ്ധതി ആസൂത്രണത്തിന്റെ ആദ്യപടിയായി ഗോവ സംസ്ഥാനത്തെ പ്രകൃതി വിഭവങ്ങൾ ജലം, ഭൂമി എന്നിവയുടെ വിപുലമായ ഡേറ്റാബേസ്‌ തയ്യാറാക്കി. പക്ഷെ പശ്ചിമഘട്ട ഡേറ്റാബേസിന്റെ കാര്യത്തിൽ നിന്ന്‌ വ്യത്യസ്‌തമായി ഇത്‌ പൊതുജനങ്ങൾക്ക്‌ ലഭ്യമായിട്ടില്ല. ഈ വിവരങ്ങൾ ചില ഗ്രാമസഭകൾക്ക്‌ കൈമാറി ഭൂമിയുടെ വിനിയോഗരീതി സംബന്ധിച്ച്‌ അവരുടെ നിർദ്ദേശങ്ങളും കൂടി കണക്കിലെടുത്ത്‌ അവസാനപ്ലാൻ തയ്യാറാക്കുകയായിരുന്നു. എന്നാൽ ഗ്രാമസഭാ നിർദ്ദേശങ്ങളിൽ നിന്ന്‌ മാറ്റം വേണമെന്ന്‌ തോന്നിയപ്പോൾ ഇക്കാര്യം വീണ്ടും ഗ്രാമസഭകളുമായിചർച്ച ചെയ്യാൻ ഗോവ സർക്കാർ തയ്യാറായില്ല.
എന്നിരുന്നാലും പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടിക്ക്‌ മാതൃകയാക്കാവുന്ന ഒന്നാണിത്‌. അതോറിട്ടിക്ക്‌ മാതൃകയാക്കാവുന്ന ഒരു മാതൃകാ പദ്ധതിയാണ്‌ കേരള സംസ്ഥാന ജൈവവൈവിദ്ധ്യബോർഡിന്റെ '' ഉടുമ്പഞ്ചോല താലൂക്കിലെ ജൈവവൈവിദ്ധ്യസമ്പന്ന പ്രദേശങ്ങളുടെ സംരക്ഷണം.'' സംബന്ധിച്ച പദ്ധതി. ഗ്രാമപഞ്ചായത്തുകൾ, താലൂക്കുപഞ്ചായത്തുകൾ, ജില്ലാ പഞ്ചായത്തുകൾ,നഗരപാലികകൾ, മഹാനഗരപാലികകൾ, തുടങ്ങി വിവിധ തലങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളിലെ ജൈവവൈവിദ്ധ്യമാനേജ്‌മെന്റ്‌ കമ്മിറ്റിയുടെ അധികാരത്തിലും പ്രവർത്തനത്തിലും അധിഷ്‌ഠിതമായ നടപടിക്രമമാണ്‌ ഇവിടെ അവലംബിച്ചത്‌. ബന്ധപ്പെട്ട തദ്ദേശ ഭരണസ്ഥാപനത്തിലൂടെ ഇത്‌ സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡുകളുമായും, ദേശീയ ജൈവവൈവിദ്ധ്യ അതോറിട്ടിയുമായും ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയ്‌ക്കാകമാനം ബാധകമായ 2002 ലെ ജൈവവൈവിദ്ധ്യ മാനേജ്‌മെന്റ്‌ കമ്മിറ്റികളുടെ ഘടന പശ്ചിമഘട്ടത്തിന്‌ മൊത്തത്തിൽ അനുയോജ്യവും പരിസ്ഥിതി ദുർബല മേഖല ഒന്ന്‌, രണ്ട്‌, മൂന്ന്‌ എന്നിവയുടെ അതിർത്തി സംബന്ധിച്ച അന്തിമ തീരുമാനത്തിലെത്തുന്നതിന്‌ സുതാര്യവും പങ്കാളിത്തപരവുമായ സംവിധാനത്തിന്റെ രൂപരേഖ തയ്യാറാക്കുന്നതിനുള്ള ശക്തമായ അടിത്തറയായും പരിസ്ഥിതിപരവും സാമൂഹ്യവുമായ പ്രാദേശിക പശ്ചാത്തലത്തിനനുസരിച്ച്‌ ഇവയുടെ മാനേജ്‌മെന്റ്‌ സംവിധാനം രൂപപ്പെടുത്താനുള്ള മാർഗ്ഗമായും ഇത്‌ പ്രവർത്തിക്കുന്നു. വളരെ സ്വാഗതാർഹമായ ഈ പങ്കാളിത്ത പ്രക്രിയ പൂർണ്ണരൂപത്തിലാകാൻ സമയമെടുക്കും. വളരെ അഭികാമ്യമായ ഈ മാതൃക സ്വീകരിക്കണമെന്ന്‌ സമിതി ശക്തമായി ശുപാർശ ചെയ്യുന്നു. അതേ സമയം പശ്ചിമഘട്ടത്തിലെ വിലമതിക്കാനാകാത്ത പ്രകൃതി പൈതൃകങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം അടിയന്തിര നടപടി സ്വീകരിക്കണം. ഇതിനായി മന്ത്രാലയം സമിതി താലൂക്ക്‌ തലത്തിൽ ശുപാർശ ചെയ്‌ത പ്രകാരം മേഖല ഒന്നിന്റെയും രണ്ടിന്റെയും മൂന്നിന്റെയും അതിരുകളും പട്ടിക ആറിൽ നിർദ്ദേശിച്ചിട്ടുള്ളതുപോലെ അനുയോജ്യമായ നിയന്ത്രിത സംവിധാനവും ഉൾപ്പെടുത്തി പരിസ്ഥിതി (സംരക്ഷണ) നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കണം.
വിശാല ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട്‌ സംവേദന ക്ഷമതയുടെ അളവും പ്രാദേശികമായ പരിസ്ഥിതി-സാമൂഹ്യപശ്ചാത്തലവും കണക്കിലെടുത്തുകൊണ്ട്‌ വിവിധ ഗ്രേഡുകൾ അഥവാ തട്ടുകൾ ആയി തിരിക്കുന്ന ഒരു സമീപനമാണ്‌ ഇക്കാര്യത്തിൽ സമിതി സ്വീകരിക്കുന്നത്‌. ഏറ്റവും ഉയർന്ന സംവേദനക്ഷമതയുള്ള പ്രദേശത്തെ, പരിസ്ഥിതി ദുർബല മേഖല ഒന്ന്‌, അതിൽ കുറവ്‌ സംവേദന ക്ഷമതയുള്ള പ്രദേശത്തെ മേഖല രണ്ട്‌ മിതമായ സംവേദനക്ഷമതയുള്ള പ്രദേശത്തെ മേഖല മൂന്ന ്‌എന്ന്‌ വിഭജിച്ചത്‌ ഈ അടിസ്ഥാനത്തിലാണ്‌. ഗ്രാമസഭകൾ വരെ എത്തുന്ന ഒരു പങ്കാളിത്ത പ്രക്രിയ ഇതിനായി മുന്നോട്ടുവെയ്‌ക്കുന്നതോടൊപ്പം ഒരു തുടക്കമെന്ന നിലയിൽ യുക്തിസഹമായ മാർഗ്ഗരേഖയും നിർദ്ദേശിക്കുന്നു. ഉദ്യോഗസ്ഥർ, വിദഗ്‌ധർ, സമൂഹം വ്യക്തികൾ തുടങ്ങിയവരുമായെല്ലാം നടത്തിയ വിശദമായ കൂടിയാലോചനകളുടെ അടിസ്ഥാനത്തിലാണ്‌ ഈ മാർഗരേഖയ്‌ക്ക്‌ രൂപം നൽകിയത്‌. പട്ടിക 6 ൽ ഇത്‌ സംഗ്രഹിച്ചിരിക്കുന്നു.
പശ്ചിമഘട്ടത്തിലുടനീളം ജനിതകമാറ്റം വരുത്തിയ വിളകൾ അനുവദിക്കരുത്‌. കടകളിലും വാണി ജ്യസ്ഥാപനങ്ങളിലും ടൂറിസ്റ്റുകേന്ദ്രങ്ങളിലും മുൻഗണനാടിസ്ഥാന
ത്തിൽ (3വർഷത്തിൽ കൂടാതെ) പ്ലാസ്റ്റിക്‌ ബാഗുകളുടെ ഉപയോ
ഗം ഘട്ടം ഘട്ടമായി അവസാനിപ്പിക്കണം.
ഭൂവിനിയോഗം ജലസ്രോതസ്സുകൾ ജലാശയങ്ങൾ പ്രത്യേക വാസകേന്ദ്രങ്ങൾ, ഭൂമി ശാസ്‌ത്രപരമായി പ്രത്യേകതകളുള്ളയിടങ്ങൾ ജൈവവൈവിദ്ധ്യസ മ്പന്നമായ സ്ഥലങ്ങൾ, വിശുദ്ധവനങ്ങൾ എന്നിവിടങ്ങളിൽ യാതൊ രു കടന്നുകയറ്റവും അനുവദിക്കരുത്‌. പ്രത്യേക സാമ്പത്തിക മേഖ ലകൾ അനുവദിക്കരുത്‌ പുതിയ സുഖവാസകേന്ദ്രങ്ങൾ അനുവദി ക്കരുത്‌ പൊതുസ്ഥലങ്ങൾ സ്വകാര്യഭൂമിയാക്കരുത്‌
വനം കൃഷിഭൂമികൾ രൂപാന്തരപ്പെടുത്താൻ അനുവദിക്കരുത്‌. കൃഷിഭൂമി വനമായോ വൃക്ഷവിളകൾക്കോ ഉപയോഗിക്കുന്നതിനും പ്രദേശവാസികളുടെ ജനസംഖ്യാ വർദ്ധനവിനെ കുടിയിരുത്തുന്നതിനും ഇത്‌ ബാധകമല്ല.
നിലവിലുള്ള ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവയുടെ കാര്യത്തിൽ, പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി സ്‌പുടംചെയ്‌തെടുക്കുന്ന പരിസ്ഥിതി വനം മന്ത്രാലയത്തിന്റെ ടൂറിസം നയം തു ടരാം.
അതോറിട്ടിക്ക്‌ സ മർപ്പിക്കുന്ന റോഡ്‌, മറ്റടിസ്ഥാനസൗകര്യവികസന പദ്ധതികൾ നടപ്പാക്കും മുൻപ്‌ പ്രാദേശിക ആസൂത്രണ അതോറിട്ടികൾ പരിശോധിക്കുകയും ഇതിനായി പരിസ്ഥിതിക്ക്‌ കൊടുക്കേണ്ട വിലയും ജനത്തിനുള്ള നേട്ടവും ത മ്മിൽ അപഗ്രഥിച്ച്‌ നോക്കുകയും വേ ണം.
വനം കൃഷിഭൂമികൾ രൂ പാന്തരപ്പെടുത്താൻ അ നുവദിക്കരുത്‌. കൃഷിഭൂമി വനമായോ വൃക്ഷവിളകൾക്കോ ഉപയോഗിക്കുന്നതി നും പ്രദേശവാസികളുടെ ജനസംഖ്യാവർദ്ധനവിനെ കുടിയിരുത്തുന്നതിനും ഇത്‌ ബാ ധകമല്ല.
നിലവിലുള്ള ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവയുടെ കാര്യത്തിൽ പശ്ചിമഘട്ട പരിസ്ഥിതി സ്‌പുടം ചെയ്‌ തെടുക്കുന്ന പരിസ്ഥിതി വനം അതോറിട്ടി മന്ത്രാലയത്തിന്റെ ടൂറിസം നയം തുടരാം.
സാമൂഹ്യ-സാമ്പത്തികപരിസ്ഥിതി നിബന്ധനകൾക്കും ആഘാത അ പഗ്രഥനത്തിനും വിധേയമായി കൃഷിഭൂമി കൃ ഷിയിതര ആവശ്യങ്ങൾക്ക്‌ മാറ്റുന്നത്‌ അ നുവദിക്കും.
ബിൽഡിങ്ങ്‌ കോഡുകൾ
ഹരിത സാങ്കേതിക വിദ്യ യും ഹരിത നിർമ്മാണ
സാമഗ്രികളും
സ്റ്റീൽ സിമന്റ്‌, മണൽ തുടങ്ങിയവയുടെ ഉപയോഗം പരമാവധി കുറച്ച്‌ ജലസംരക്ഷണത്തിനും പാരമ്പര്യേതര ഊർജ്ജ ഉൽപാദനത്തിനും ജലസംസ്‌കരണത്തിനും ഊന്നൽ നൽകുന്ന പരിസ്ഥിതി സൗഹൃദനിർ മ്മാണ സാമഗ്രികളും നിർമ്മാണരീതിയും അവലംബിച്ചുള്ള ബിൽഡിംഗ്‌ കോഡിന്‌ പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി രൂപം നൽകണം.
സ്ഥലത്തിന്റെ തുറസ്സായ പ്ര ദേശത്തെ ലാന്റ്‌ സ ്‌കേ പ്പി ങ്ങും വികസനവും സംസ്‌കരണവും
പരിസ്ഥിതി സൗഹൃദ ഭവനനിർമ്മാണത്തിന്റെ ഗ്രീൻബിൽ ഡിംഗ്‌സർട്ടിഫിക്കേഷന്റെ മാർഗരേഖകൾ പ്രകാരം അംഗീകരിക്കപ്പെട്ടിട്ടുള്ള മേൽ മണ്ണ്‌ സംരക്ഷണം, വൃക്ഷസംരക്ഷണം തുടങ്ങിയ നിർമ്മാണ/വികസനരീതികൾ സ്വീകരിക്കണം. GRIHA ( Green Rating for Integrated Habitat Assessment) യോ മറ്റ്‌ അനുയോജ്യ കോ ഡോ പ്രോത്സാഹിപ്പിക്കണം
ചതുപ്പുനിലങ്ങളും വെള്ളക്കെട്ടുകളും നികത്തുകയും വിദേശസസ്യ-വൃക്ഷ ഇനങ്ങൾ നടുകയും ചെയ്യുന്നത്‌ ഉപേക്ഷിക്കണം.
ഗ്രൗണ്ടിൽ ഓടും കല്ലും പാകുന്നതും സിമന്റിട്ട്‌ ഉറപ്പിച്ചിരിക്കുന്നതും പരമാവധി പരിമിതപ്പെടുത്തണം. അഥവാ അങ്ങനെ ചെയ്‌താൽ തന്നെ മുകളിൽ വീഴുന്ന വെള്ളം അടിയിലേക്ക്‌ അരിച്ചിറങ്ങാൻ സൗകര്യമുണ്ടാക്കണം.
മാലിന്യസംസ്‌കരണം
ആരോഗ്യത്തിന്‌ ഹാനികരമായവയും രാസമാലിന്യങ്ങളും ജൈവമെഡിക്കൽ മാലിന്യങ്ങളും പുന:ചംക്രമണം നടത്താവുന്ന വസ്‌തുക്കളും കൈകാര്യം ചെയ്യാനുപയുക്തമായ സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള ചുമതല തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക്‌ നൽകണം.
ആരോഗ്യത്തിന്‌ ഹാ നികരമായതോ, രാസമാലിന്യങ്ങളോ സം സ്‌ക്കരിക്കുന്ന യൂണി റ്റുകൾ പാടില്ല
ആരോഗ്യത്തിന്‌ ഹാനികരമായതോ, രാസമാലിന്യങ്ങളോ സംസ്‌ക്കരിക്കുന്ന യൂണിറ്റുകൾ പാടില്ല
പുനഃചംക്രമണത്തി നും മാലിന്യസംസ്‌കരണത്തിനുമുള്ള യൂ ണിറ്റുകൾ മലിനീകരണനിയന്ത്രണ ബോർ ഡുകളുടെ വ്യവസ്ഥകൾക്ക്‌ വിധേയമായി മേഖല 3 ൽ സ്ഥാപി ക്കാം. തൊട്ടടുത്തു ള്ള മേഖല-ഒന്നിനും ര ണ്ടിനും കൂടി ഇത്‌ ഉപകരിക്കണം.
മലിനജലസംസ്‌കരണം
എല്ലാവിധ കെട്ടിടങ്ങൾക്കും മലിനജലസംസ്‌കരണ സംവിധാനം നിർബന്ധിതമാക്കണം. കെട്ടിടത്തിന്റെ വലിപ്പമനുസരിച്ച്‌ ഇതിനു സ്വീകരിക്കുന്ന സാങ്കേതിക വിദ്യ വ്യത്യസ്‌തമാകാം.
പ്രദേശത്തിന്റെ സ്വഭാവമനുസരിച്ച്‌ മലിനജലം സംസ്‌ക്കരിച്ച്‌ വീണ്ടും ഉപയോഗിക്കുകയോ റീചാർജ്‌ ചെയ്യുകയോ റിസൈക്കിൾ ചെയ്യുകയോ ആവാം. സാധിക്കുമെങ്കിൽ ഇതിൽ നിന്ന്‌ ഊർജ്ജം വീണ്ടെടുക്കാനും അനുവദിക്കണം.
ജലം
തദ്ദേശഭരണസ്ഥാപനതലത്തിൽ ജലവിഭവ മാനേജ്‌മെന്റിനുള്ള വികേ ന്ദ്രീകൃത പദ്ധതികൾ തയ്യാറാക്കണം.
വളരെ ഉയർന്ന പ്രദേശത്തുള്ള ജലാശയങ്ങളും ജലസ്രോതസ്സുകളും സംരക്ഷിക്കണം.
ജലവൈദ്യുത പദ്ധതികളുടെയും വൻകിട ജലസേചന പദ്ധതികളുടെയും നിലനിൽപ്പിനായി അവയുടെ വൃഷ്‌ടിപ്രദേശങ്ങൾ ശ്രദ്ധാപൂർവ്വം പരിപാലിക്കണം.
സമൂഹപങ്കാളിത്തത്തോടെ നദികളുടെ ഒഴുക്കും ജലത്തിന്റെ ഗുണമേ ന്മയും മെച്ചപ്പെടുത്താനായി ശാസ്‌ത്രീയമാർഗ്ഗങ്ങൾ അവലംബിക്കണം.
അനുയോജ്യമായ സാങ്കേതിക മാർഗ്ഗങ്ങളുപയോഗിച്ചും പൊതുജന ബോധവൽക്കരണത്തിലൂടെയും ജലസംരക്ഷണ പ്രവർത്തനങ്ങൾ നടത്തണം.
പശ്ചിമഘട്ടത്തിലെ നദീതടങ്ങളിൽ നദികൾ ഗതിതിരിച്ചുവിടാൻ അനുവദിക്കരുത്‌.
കൃഷി
ജൈവകൃഷിരീതികൾ പ്രോത്സാഹിപ്പിക്കണം. മലഞ്ചെരിവുകളിൽ (30 ശതമാനത്തിൽ കൂടുതൽ ചരിവ്‌) വാർഷിക വിളകൾ കൃഷിചെയ്യുന്നത്‌ നിരുത്സാഹപ്പെടുത്തണം. ദീർഘകാല വിളകൾ പ്രോത്സാഹിപ്പിക്കണം. മണ്ണിലെ കാർബൺ ശേഖരണത്തിന്‌ പ്രോത്സാഹന സഹായം നൽക ണം. പരമ്പരാഗത കൃഷിരീതികൾ പ്രോത്സാഹിപ്പിക്കാൻ സഹായം നൽകണം. പാരമ്പര്യകാർഷിക വിളകളുടെ ഉല്‌പാദനം വർദ്ധിപ്പിക്കാൻ വിത്തുൽപാദനം, കൂട്ടുകൃഷി സമ്പ്രദായം എന്നിവ പ്രോത്സാഹിപ്പിക്കണം. ശ്രദ്ധാപൂർവ്വമുള്ള കൃഷി രീതികൾ പ്രോത്സാഹിപ്പിക്കണം.
.
5 വർഷത്തിനുള്ളിൽ രാസകീടനാശിനികളുടെ/കളനാശിനികളുടെ ഉപയോഗം അവസാനിപ്പിക്കണം.
അനുകൂല സഹായത്തോടെ 5 വർഷത്തിനുള്ളിൽ രാസവളങ്ങളുടെ ഉപയോഗം അവസാനിപ്പിക്കണം
8 വർഷത്തിനുള്ളിൽ രാസകീടനാശിനികളു ടെ/ കളനാശിനികളുടെ ഉപയോഗം നിർത്ത ണം.
അനുകൂല്യസഹായത്തോടെ 8 വർഷത്തിനുള്ളിൽ രാസവളപ്രയോ ഗം നിർത്തണം.
10 വർഷത്തിനുള്ളിൽ രാസകീടനാശിനികളുടെ/കളനാശിനികളുടെ ഉപയോഗം നിർ ത്തണം.
അനുകൂല സഹായത്തോടെ 10 വർഷത്തിനുള്ളളിൽ രാസവള പ്രയോഗം അവസാനിപ്പിക്കണം.
മൃഗസംരക്ഷണം
കന്നുകാലികളുടെ നാടൻ ജനുസ്സുകളുടെ സംരക്ഷണച്ചെലവിനായി `സംരക്ഷണ സേവനചാർജ്‌' എന്ന നിലയിൽ പ്രോത്സാഹനധനസഹായം നൽകുക.`
രാസവളങ്ങൾക്ക്‌ നൽകുന്ന സബ്‌സിഡി കന്നുകാലികളുടെ സംരക്ഷണത്തിനും ബയോഗ്യാസ്‌, ജൈവവളം എന്നിവയുടെ ഉല്‌പാദനത്തിനുമായി വിനിയോഗിക്കുക.
സംരക്ഷിതപ്രദേശങ്ങൾക്ക്‌ വെളിയിലുള്ള വനമേച്ചിൽപുറങ്ങളും പൊതുവായ പുൽമേടുകളും പുന:സ്ഥാപിക്കുക.
പ്രതികൂല കാലാവസ്ഥയേയും സാഹചര്യങ്ങളേയും അതിജീവിക്കാൻ കഴിയുന്ന ഇനങ്ങളെ പ്രോത്സാഹിപ്പിക്കുക.കളവിഭാഗത്തിൽപെടുന്ന മിക്ക സസ്യങ്ങളും കാലിത്തീറ്റയാകയാൽ റോഡിന്റെ വശങ്ങളിലെ നാണ്യവിളകൾക്ക്‌ കളനാശിനി പ്രയോഗിക്കുന്നത്‌ നിരോധിക്കുക.
തേയില തോട്ടങ്ങളിലെ വെളിസ്ഥലങ്ങൾ കാലികൾക്ക്‌ മേച്ചിൽ സ്ഥലങ്ങളായി ഉപയോഗിച്ചാൽ ലഭിക്കുന്ന ജൈവവളം തേയില തോട്ടങ്ങൾക്ക്‌ പ്രയോജനപ്പെടും.
മത്സ്യസമ്പത്ത്‌
മത്സ്യങ്ങളെ കൊല്ലാനായി ഡൈനമിട്ട്‌ പോലെയുള്ള സ്‌ഫോടകവസ്‌തുക്കൾ ഉപയോഗിക്കുന്നത്‌ കർശനമായി നിയന്ത്രിക്കുക. ജലാശയങ്ങളിൽ മത്സ്യഏണികൾ വയ്‌ക്കുക.
ജൈവവൈവിദ്ധ്യമാനേജ്‌മെന്റ്‌ കമ്മിറ്റികളുടെയോ മത്സ്യതൊഴിലാളി സംഘങ്ങളുടെയോ നിയന്ത്രണത്തിൽ കുളങ്ങളിലും മറ്റും പ്രാദേശിക മത്സ്യഇനങ്ങളെ വളർത്തുന്നതിലും സംരക്ഷിക്കുന്നതിനും സംരക്ഷണസേവനചാർജ്‌ എന്ന നിലയിൽ പ്രോത്സാഹനധനസഹായം നൽകുക. ജൈവവൈവിദ്ധ്യ മാനേജ്‌മെന്റ്‌ കമ്മിറ്റികളുടെ സഹായത്തോടെ അലങ്കാരമത്സ്യങ്ങളുടെ വിപണനം നിയന്ത്രിക്കുക.
വനവൽക്കരണം സർക്കാർ ഭൂമി
വന അവകാശനിയമം അതിന്റെ പൂർണ്ണഅർത്ഥത്തിൽ ജനങ്ങളിലെത്തിച്ച്‌ അവരുടെ ആവശ്യങ്ങളെ സഹായിക്കുക. നിലവിലുള്ള സംയുക്തവനം പരിപാലന പരിപാടികൾക്കുപകരം വനഅവകാശ നിയമപ്രകാരമുള്ള സാമൂഹ്യവനവിഭവ വ്യവസ്ഥകൾ സ്വീകരിക്കുക.
യൂക്കാലിപ്‌റ്റസ്‌ പോലെയുള്ള വിദേ ശ ഇനങ്ങളുടെ ഏകഇനതോട്ടങ്ങൾ പാ ടില്ല.
കീടനാശഇനികൾ/കളനാശിനികൾ പ്രയോഗിക്കരുത്‌
ഔഷധസസ്യങ്ങളുടെ ചൂഷണത്തിന്‌ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക
യൂക്കാലിപ്‌റ്റസ്‌ പോലെയുള്ള വിദേശ ഇനങ്ങളുടെ ഏക ഇന തോട്ടങ്ങൾ പാടില്ല.
വംശനാശം നേരിടുന്ന ഇനങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുക.
കീടനാശിനികളുടെയും കളനാശിനികളുടെയും പ്രയോഗം നിർത്തണം.
ഔഷധസസ്യങ്ങളുടെ ചൂഷണത്തിന്‌ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുക.
യൂക്കാലിപ്‌റ്റസ്‌ പോലെയുള്ള വിദേശ ഇനങ്ങളുടെ ഏക ഇന തോട്ടങ്ങൾ പാടില്ല.
വംശനാശം നേരിടുന്ന ഇനങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുക.
കീടനാശിനികളുടെയും കളനാശിനികളുടെയും പ്രയോഗം നിർത്തണം.
ഔഷധസസ്യങ്ങളുടെ ചൂഷണത്തിന്‌ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുക.
വനവൽക്കരണം സ്വകാര്യഭൂമി
വനഅവകാശനിയമത്തിൻ കീഴിൽ ചെറുകിട പരമ്പരാഗത സ്വകാര്യ ഭൂഉടമകൾക്കുള്ള അവകാശങ്ങൾ അംഗീകരിക്കുക. ചെറുകിട ഉടമകൾക്ക്‌ പ്രകൃതിദത്ത കാടുകൾ സംരക്ഷിക്കുന്നതിനും കുന്നിൻ ചെരുവുകളിൽ വാർഷികവിളകൾ മാറ്റി സീസണൽ ഇനങ്ങൾ കൃഷി ചെയ്യുന്നതിനും `സംരക്ഷണ സേവനചാർജ്‌' ഇനത്തിൽ പ്രോത്സാഹനധനസഹായം അനുവദിക്കുക. പ്രകൃതിദത്ത കാടുകൾ സംരക്ഷിക്കുന്നതിന്‌ ചെറുകിട ഭൂഉടമകൾക്ക്‌ നികുതി ഇളവ്‌ നൽകുകയോ പാട്ടം പുതുക്കി നൽകുകയോ ചെയ്യുക.
വനവൽക്കരണം സ്വകാര്യഭൂമി
യൂക്കാലിപ്‌റ്റസ്‌ പോ ലെയുള്ള വിദേശ ഇനങ്ങളുടെ ഏക ഇ നതോട്ടങ്ങൾ പാടില്ല. നിലവിലുള്ള ഇത്ത രം തോട്ടങ്ങളിൽ വം ശനാശഭീഷണി നേരിടുന്ന ഇനങ്ങൾ വെച്ചുപിടിപ്പിക്കണം. നേര ത്തെ പുൽമേടുകളായി ്വരുന്നവ പുൽമേടുകളാക്കി മാറ്റണം.
കീടനാശിനി/കളനാശിനി പ്രയോഗം പാ ടില്ല
ഔഷധസസ്യങ്ങളുടെ ചൂഷണം കർശനമായി നിയന്ത്രിക്കണം.
വംശനാശം നേരിടുന്ന ഇനങ്ങൾ വച്ചുപിടിപ്പിക്കുന്നത്‌ പ്രോത്സാഹിപ്പിക്കണം.
യൂക്കാലിപ്‌റ്റസ്‌ പോലെയുള്ള വിദേശ ഇനങ്ങളുടെ ഏക ഇനതോട്ടങ്ങൾ പാടില്ല. നിലവിലുള്ള ഇത്തരം തോട്ടങ്ങളിൽ വംശനാശഭീഷണി നേരിടുന്ന ഇനങ്ങൾ വെച്ചുപിടിപ്പിക്കണം. നേരത്തെ പുൽ മേടുകളായിരുന്നവ പുൽ മേടുകളാക്കി മാറ്റണം.
വംശനാശംനേരിടുന്ന ഇനങ്ങൾ വച്ചുപിടിപ്പിക്കുന്നത്‌ പ്രോത്സാഹിപ്പിക്കണം.
ഖനനത്തിന്‌ നിയന്ത്ര ണം ഏർപ്പെടുത്തണം.
കീടനാശിനികൾ/കളനാശിനികൾ ഘട്ടം ഘട്ടമായി ഒഴിവാക്കണം.
യൂക്കാലിപ്‌റ്റസ്‌ പോലെയുള്ള വിദേശ ഇനങ്ങളുടെ ഏക ഇനതോട്ടങ്ങൾ പാടില്ല. നിലവിലുള്ള ഇത്തരം തോട്ടങ്ങളിൽ വംശനാശഭീഷണി നേരിടുന്ന ഇനങ്ങൾ വെച്ചുപിടിപ്പിക്കണം. നേരത്തെ പുൽ മേടുകളായിരുന്നവ പുൽ മേടുകളാക്കി മാറ്റണം.
വംശനാശംനേരിടുന്ന ഇനങ്ങൾ വച്ചുപിടിപ്പിക്കുന്നത്‌ പ്രോത്സാഹിപ്പിക്കണം.
ഖനനത്തിന്‌ നിയന്ത്ര ണം ഏർപ്പെടുത്തണം.
കീടനാശിനികൾ/കളനാശിനികൾ ഘട്ടം ഘട്ടമായി ഒഴിവാക്കണം.
ജൈവവൈവിധ്യം സ്വകാര്യ ഭൂമി, ജൈവവൈവിധ്യ മാനേജ്‌മെന്റ്‌ കമ്മിറ്റികളുടെ അധീ നതയിലുള്ള ഭൂമി, സംയുക്ത കൃഷിഭൂമി സാമൂഹ്യവനവിഭവഭൂമി എന്നി വിടങ്ങളിൽ ജൈവവൈവിധ്യ ഘടകങ്ങൾ സംരക്ഷിക്കുന്നതിനും വിശുദ്ധ കാടുകൾ സംരക്ഷിക്കുന്നതിനും `സംരക്ഷണ സേവനചാർജ്‌' എന്ന നിലയിൽ പ്രോത്സാഹനധനസഹായം നൽകണം.
വന്യജീവികൾ മൂലമുണ്ടാകുന്ന കഷ്‌ടനഷ്‌ടങ്ങൾക്ക്‌ നഷ്‌ടപരിഹാരം നൽകാൻ ജൈവ വൈവിധ്യമാനേജ്‌മെന്റ്‌ കമ്മിറ്റികൾക്ക്‌ പ്രത്യേക ഫണ്ട്‌ ലഭ്യമാക്കണം.
ഖനനം
ഖനനത്തിന്‌ പുതിയ ലൈസൻസ്‌ നൽകരുത്‌
ഇപ്പോൾ നടക്കുന്ന ഖനനം 2016 ഓടെ പൂർണ്ണമായി അവസാനിപ്പിക്കണം.
ഖനികളുടെ പരിസ്ഥിതിപരവും സാമൂഹ്യപുനരധിവാസപരവുമായ പദ്ധതികൾ അവസാനിപ്പിക്കണം.
അനധികൃത ഖനനം ഉടനടി അവസാനിപ്പിക്കണം
ഖനനത്തിന പുതിയ ലൈസൻസ്‌ നൽ കരുത്‌
മേൽപറഞ്ഞ മൊറട്ടോറിയം ഓരോ കേസും പരിശോധിച്ച്‌ പുനർ നിർണ്ണയിക്കാം.
നിലവിലുള്ള ഖനനത്തിന്‌ മെച്ചപ്പെട്ട ഖനന ഉപാധികൾ സ്വീകരിക്കുകയും കർശനനിയന്ത്രണവും സോഷ്യൽ ആ ഡിറ്റും ഏർപ്പെടുത്തുകയും വേണം.
ഖനികൾക്കായുള്ള പരിസ്ഥിതിപരവും സാമൂഹ്യ പുനരധിവാസപരവുമായ വിശദമായ പദ്ധതികൾ അവസാനിപ്പിക്കണം.
നിയമവിരുദ്ധമായ ഖന നം ഉടനടി നിർത്തണം
സമതലങ്ങളിൽ ലഭ്യമല്ലാത്ത അപൂർവ്വ ഇനം ധാതുക്കൾക്കുവേണ്ടി മാത്രമേ പുതിയ ഖന നം അനുവദിക്കാനാ വൂ. ഇത്‌ കർശന വ്യവസ്ഥകൾക്കും സോ ഷ്യൽ ആഡിറ്റിനും വിധേയമായിരിക്കണം. ഗിരിവർഗ്ഗക്കാരുടെയും മറ്റുള്ളവരുടെയും മുൻകൂട്ടിയുള്ള അറിവോടെയും അവരുടെ അവകാശങ്ങൾ അംഗീകരിച്ചുകൊണ്ടുമായിരിക്കണം ഇത്‌.
നിലവിലുള്ള ഖനനത്തിന്‌ മെച്ചപ്പെട്ട ഖന ന ഉപാധികൾ സ്വീകരിക്കുകയും കർശനനിയന്ത്രണവും സോ ഷ്യൽ ആഡിറ്റും ഏർ പ്പെടുത്തുകയും വേണം.
നിയമവിരുദ്ധമായ ഖ നനം ഉടനടി നിർ ത്തണം
ക്വാറികളും മണൽ ഖനനവും
നിലവിലുള്ളവ പരിസ്ഥിതിയുടെയും സാമൂഹ്യപ്രത്യാഘാതങ്ങളുടെയും പേരിൽ ഉടനടി ഫലപ്രദമായ രീതിയിൽ നിയന്ത്രിക്കണം.
ക്വാറികൾക്കും, മണൽ ഖനനത്തിനും പുതിയ ലൈസൻസുകൾ നൽകരുത്‌
നിലവിലുള്ളവ കർശന നിയന്ത്രണങ്ങൾക്കും സോഷ്യൽ ഓഡിറ്റിനും വിധേയമായി മെച്ചപ്പെടുത്തി തുടരാം.
നിലവിലുള്ളതും പുതിയതുമായ ക്വാറികളും മണൽ ഖനനവും കർശന നിയന്ത്രണങ്ങൾക്കും സോഷ്യ ൽ ആഡിറ്റിങ്ങിനും വിധേയവും ഗിരിജനങ്ങളുടെ അവകാശങ്ങളെ ഹനിക്കാതെ യുമാകണം.
മലിനീകരണ വ്യവസായങ്ങൾ (ചുവപ്പ്‌/ഓറഞ്ച്‌)
പുതിയ മലിനീകരണ വ്യവസായങ്ങൾ (ചുവപ്പ്‌,ഓറഞ്ച്‌ വിഭാഗം) പാടില്ല. നിലവിലുള്ളവയെ 2016 ആകുമ്പോഴേക്ക്‌ `0' മലിനീകരണത്തിലെത്തിക്കുകയും കടുത്ത നിയന്ത്രണത്തിനും സോഷ്യൽ ആഡിറ്റിന്‌ വിധേയമാകുകയും വേണം..
പുതിയ മലിനീകരണ വ്യവസായങ്ങൾ (ചുവപ്പ്‌,ഓറഞ്ച്‌ വിഭാഗം) പാടില്ല. നിലവിലുള്ളവയെ 2016 ആകുമ്പോഴേക്ക്‌ `0' മലിനീകരണത്തിലെത്തിക്കുകയും കടുത്ത നിയന്ത്രണത്തിനും സോഷ്യൽ ആഡിറ്റിന്‌ വിധേയമാകുകയും വേണം..
കർശന നിയന്ത്രണങ്ങളും സോഷ്യൽ ആഡിറ്റിനും വിധേയമാക്കി പുതിയ വ്യവസായങ്ങൾ തുടങ്ങാം.
മലിനീകരണമില്ലാത്ത വ്യവസായങ്ങൾ (പച്ച, നീല)
കടുത്ത നിയന്ത്രണങ്ങൾക്കും സോഷ്യൽ ആഡിറ്റിനും വിധേയമായിരിക്കണം.
പ്രാദേശിക ജൈവവിഭവാധിഷ്‌ഠിതമായ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാം. കർശനനിയന്ത്രണത്തിനും സോഷ്യൽ ആഡിറ്റിനും വിധേയമായിരിക്കണം.
പച്ച/നീല വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാം.
പ്രാദേശിക ജൈവവിഭവാധിഷ്‌ഠിതമായ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാം. കർശനനിയന്ത്രണത്തിനും സോ ഷ്യൽ ആഡിറ്റിനും വി ധേയമായിരിക്കണം.
പച്ച/നീല വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാം.
പ്രാദേശിക ജൈവ വിഭവാധിഷ്‌ഠിതമായ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാം. കർശനനിയന്ത്രണത്തിനും സോഷ്യൽ ആഡിറ്റിനും വിധേയമായിരിക്കണം.
വൈദ്യുതി/ഊർജ്ജം വൈദ്യുതി ഉല്‌പാദനത്തിന്റെ പരിസ്ഥിതിപരവും സാമൂഹ്യപരവുമായ പ്രത്യാഘാതങ്ങളെപറ്റിയും ആഡംബരങ്ങൾക്ക്‌ വൈദ്യുതി ഉപയോ ഗിക്കുന്നത്‌ കുറയ്‌ക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും വൈദ്യുതി ഉപഭോക്താക്കളെ ബോധവൽക്കരിക്കുക.
വൈദ്യുതി ഉപഭോഗരംഗത്തെ മിതപ്പെടുത്തലിനെ പ്രോത്സാഹിപ്പിക്കു കയും, വിവിധമേഖലകളിലെ ഊർജ്ജകാര്യക്ഷമത ഉയർത്തുകയും ചെയ്യുക.
ഒട്ടും പാഴാക്കാതെ പരമാവധി കാര്യക്ഷമതയോടെ ഊർജ്ജ ഉപഭോഗം നടത്തുന്ന കെട്ടിടങ്ങൾ വൈദ്യുതി ഉപകരണങ്ങൾ, മോട്ടോറുകൾ തുടങ്ങിയവ പ്രോത്സാഹിപ്പിക്കാൻ വ്യാപകമായ പ്രചരണപരിപാടി കൾ നടത്തുക.
വൈദ്യുതി വികേന്ദ്രീകരണത്തെയും സൗരോർജ്ജ ഉപയോഗത്തെയും പ്രോത്സാഹിപ്പിക്കുക.
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3423" എന്ന താളിൽനിന്ന് ശേഖരിച്ചത്