അജ്ഞാതം


"പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി റിപ്പോർട്ട്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 647: വരി 647:
ഒട്ടും പാഴാക്കാതെ പരമാവധി കാര്യക്ഷമതയോടെ ഊർജ്ജ ഉപഭോഗം നടത്തുന്ന കെട്ടിടങ്ങൾ വൈദ്യുതി ഉപകരണങ്ങൾ, മോട്ടോറുകൾ തുടങ്ങിയവ പ്രോത്സാഹിപ്പിക്കാൻ വ്യാപകമായ പ്രചരണപരിപാടി കൾ നടത്തുക.
ഒട്ടും പാഴാക്കാതെ പരമാവധി കാര്യക്ഷമതയോടെ ഊർജ്ജ ഉപഭോഗം നടത്തുന്ന കെട്ടിടങ്ങൾ വൈദ്യുതി ഉപകരണങ്ങൾ, മോട്ടോറുകൾ തുടങ്ങിയവ പ്രോത്സാഹിപ്പിക്കാൻ വ്യാപകമായ പ്രചരണപരിപാടി കൾ നടത്തുക.
വൈദ്യുതി വികേന്ദ്രീകരണത്തെയും സൗരോർജ്ജ ഉപയോഗത്തെയും പ്രോത്സാഹിപ്പിക്കുക.
വൈദ്യുതി വികേന്ദ്രീകരണത്തെയും സൗരോർജ്ജ ഉപയോഗത്തെയും പ്രോത്സാഹിപ്പിക്കുക.
ഒഴുക്കുള്ള നദികളിൽ പരമാവധി 3 മീറ്റർ ഉയരത്തിൽ തടയണ നിർമ്മിച്ച്‌ മൈക്രോ ജലവൈദ്യുതി ഉൽപാദനം നടത്തി (Run off the river schemes) ഗിരിവർഗ്ഗക്കാരെയും പ്രാ ദേശിക സമൂഹത്തി നും തോട്ടം കോളനികൾക്കും വൈദ്യുതി ലഭ്യമാക്കാം. ഗ്രാമസഭയുടെ അനുമതിയോടെയും പശ്ചിമഘട്ട അതോറിട്ടിയുടെയും എല്ലാ ക്ലിയറൻസും വാങ്ങിയുമായിരിക്കണം ഇത്‌ നടപ്പാക്കാൻ.
പുതിയ പ്രൊജക്‌ടിനുവേണ്ടി നദി ഗതി തിരിച്ച്‌ വിടുകയോ ഫോറസ്റ്റ്‌ ക്ലിയറൻസ്‌ നൽകുകയോ പാടി ല്ല.
ഒഴുക്കിനെ ആശ്രയിച്ചുള്ള വൈദ്യുതി ഉൽപാദന സ്‌കീമുകൾ ആദ്യത്തെ യോ രണ്ടാമത്തെയോ നദിപ്രവാഹധാരകളിൽ അനുവദിക്കരുത്‌.
ആളുകൾ സ്വയം നടത്തുന്ന ചെറുകിട സൂക്ഷ്‌മജലവൈദ്യുത പദ്ധതികൾ അനുവദനീയമാണ്‌.
10മെഗാവാട്ടിൻ താഴെയുള്ള പുതിയ ചെറുകിട ജലവൈദ്യുത പദ്ധതികൾ അനുവദനീയമാണ്‌.
പുതിയ തെർമൽ പ വർ പ്ലാന്റുകളൊ ന്നും അനുവദനീയമല്ല
നിലവിലുള്ള തെർ മൽ പവർപ്ലാന്റുകൾ ക്ക്‌ കർശനമായ പരിസ്ഥിതി നിയന്ത്രണം ഏർപ്പെടുത്തുക.
ഫ്‌ളൈ ആഷ്‌/കട്ടകൾ ഉണ്ടാക്കുന്ന നിലവിലുള്ള രീതിക്കുപുറമെ റോഡ്‌ നിർമ്മാണത്തിനും മറ്റും ഫ്‌ളൈ ആഷ്‌ ഉപയോഗിക്കുന്ന രീതി
നിലവിലുള്ള തെർമ ൽ പ്ലാന്റുകൾ പ്രോ ത്സാഹിപ്പിക്കണം.
വൻകിട കാറ്റാടിയന്ത്ര പദ്ധതികൾ പാടില്ല.
വികേന്ദ്രീകരണ ഊർ ജ്ജ ആവശ്യങ്ങൾ ക്കായി സൗ രോർജ്ജ സ്രോതസ്സുകളെ പ്രോത്സാഹിപ്പിക്ക ണം.
ഗിരിജനസമൂഹത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഉപയോഗത്തിന്‌ തടയണ അനുവദനീയമാണ്‌
15 മീറ്ററിൽ കൂടുതൽ ഉയരമുള്ള അണക്കെട്ടുകളോ പുതിയ തെർമൽ പ്ലാനുകളോ പാടില്ല.
10 മുതൽ 25 മെഗാവാട്ട്‌ വരെയുടുള്ള (10 മെഗാഹെട്‌സ്‌ വരെ) ജലവൈദ്യുത പദ്ധതികൾ അനുവദനീയമാണ്‌.
സംസ്ഥാന പരിസ്ഥിതി അതോറിട്ടി ജില്ലാ പരിസ്ഥിതി കമ്മിറ്റികൾ, പശ്ചികഘട്ട പരിസ്ഥിതി അതോറിട്ടി എന്നിവയുടെ ക്ലിയറൻസിന്‌ വിധേയമായി എല്ലാ പദ്ധതികൾക്കും അനുമതി നൽകാം.
നദീതടത്തെ സംബന്ധിച്ച ആഘാത പഠനത്തിനുശേഷം ഒഴുക്കുള്ള നദിഗതിയിൽ (ൃൗി ീളള വേല ൃശ്‌ലൃ) പ്രവർ ത്തിക്കുന്ന ജലവൈദ്യുത പദ്ധതികളാവാം.
വിശദമായ പഠനത്തിനുശേഷം മാത്രമേ കാറ്റാടിപദ്ധതികൾ പാടുള്ളൂ.
നിലവിലുള്ള തെർമൽ പവർ പ്ലാന്റുകളിലെ മലിനീകരണം `0' ആക്കണം.
ചുവടെ പറയുന്ന നിബന്ധനകൾക്ക്‌ വിധേയമായി വൻകിട ഊർ ജ്ജ ഉത്‌പാദനപ്ലാന്റുകൾ അനുവദിക്കാം.
1. ആഴത്തിലുള്ള സ ഞ്ചിത ആഘാത പഠനം
2. വാഹകശേഷി സമ്പന്ധിച്ച പഠനം (മാനദണ്ഡങ്ങൾ പ ശ്ചിമഘട്ട അതോറിട്ടി നിശ്ചയിക്കണം)
3. ഏറ്റവും കുറഞ്ഞ ഫോറസ്റ്റ്‌ ക്ലിയറൻസ്‌
4. നദിയുടെ പരിസ്ഥിതി ആവശ്യങ്ങൾ ഉൾപ്പടെ താഴോട്ടുള്ള ആവശ്യമായ ഒഴുക്കി ന്റെ വിലയിരുത്തൽ.
കർശനനിയന്ത്രണത്തിനും സോഷ്യൽ ആഡിറ്റിനും വിധേയമായി. നിലവുലുള്ള ഊർജ്ജ ഉല്‌പാദനപ്ലാന്റുകൾക്ക്‌ പ്രവർ ത്തിക്കാം.
വിശദമായ പഠനത്തിനുശേഷം മാത്രമേ കാ റ്റാടിപദ്ധതികൾ പാടുള്ളൂ.
നിലവിലുള്ള തെർമൽ പവർ പ്ലാന്റുകളിലെ മലിനീകരണം `0' ആക്കണം.
നിലവിലുള്ള അണകെട്ടുകളുടെ ജലായശ പ്രവർത്തനം താഴേക്ക്‌ കൂടുതൽ ജലം ഒഴുക്കാൻ പര്യാപ്‌തമായ രീതിയിൽ പുനഃക്രമീകരിക്കണം.
ഒരു ഊർജ്ജഉൽപ്പാദന പദ്ധതിക്കുവേണ്ടിയും നദികളുടെ ഗതി തിരിക്കുവാൻ അനുവദിക്കില്ല. നിലവിൽ അങ്ങനെ ഉണ്ടെങ്കിൽ അത്‌ ഉടൻ അവസാനിപ്പിക്കും.
ജലസ്രോതസ്സ്‌ സംബന്ധിച്ച തത്വങ്ങളുടെ അടിസ്ഥാനത്തിൽ അണക്കെട്ടിന്റെ വൃഷ്‌ടിപ്രദേശം ഘട്ടം ഘട്ടമായി സംപുഷ്‌ടമാക്കി സംരക്ഷിക്കണം. തുടർച്ചയായി 3 വർഷം ഇപ്രകാരം ചെയ്യാതിരുന്നാൽ നിലവിലുള്ള പദ്ധതിയുടെ പ്രവർത്തനം അവസാനിപ്പിക്കും.
അനുവദിച്ച കാലപരിധികഴിഞ്ഞതും പ്രവർത്തനക്ഷമത ഇല്ലാത്തതുമായ അണക്കെട്ടുകളുടെയും (30-50 വർഷം) തെർമൽപ്ലാന്റുകളുടെയും പ്രവർത്തനം ഘട്ടംഘട്ടമായി അവസാനിപ്പിക്കും.
ജില്ലാ പരിസ്ഥിതി കമ്മിറ്റികളുടെ കർശന നിയന്ത്രണത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെയും പവർബോർഡുകളുടെയും സംയുക്താഭിമുഖ്യത്തിലായിരിക്കും എല്ലാ വിഭാഗം പ്രൊജക്‌ടുകളും പ്രവർത്തിക്കുക.
ഗതാഗതം
അത്യാവശ്യമുള്ള ഇടങ്ങളിലായി പു തിയ റെയിൽവേ ലൈനോ വലിയ റോഡുകളോ പാ ടില്ല. അനുവദിച്ചാൽ തന്നെ അത്‌ കടുത്തനിയന്ത്രണങ്ങളുടെയും സോഷ്യൽ ആഡിറ്റിനും വിധേയമായിരിക്കും
പുതിയ ഹൈവേകളും എക്‌സ്‌പ്രസ്‌ വേകളും ഒഴിവാക്കണം.
അത്യാവശ്യമുള്ള ഇടങ്ങളിലായി പുതിയ റെ യിൽവേ ലൈനോ വലി യ റോഡുകളോ പാടില്ല. അനുവദിച്ചാൽ തന്നെ അത്‌ കടുത്തനിയന്ത്രണങ്ങളുടെയും സോഷ്യൽ ആഡിറ്റിനും വിധേയമായിരിക്കും
കടുത്ത നിയന്ത്രണങ്ങൾക്കും സോഷ്യൽ ആഡിറ്റിനും വിധേയമായി റോഡുകൾ മെച്ചപ്പെടുത്താൻ അനുവദിക്കും.
കടുത്ത നിയന്ത്രണത്തിനും സോഷ്യൽ ആഡിറ്റിനും വിധേയമായി അത്യാവശ്യമുള്ള പുതിയറോഡുക ളും റെയിൽവേ ലൈ നും അനുവദിക്കാം.
ടൂറിസം
ടൂറിസം ചെലുത്തു ന്ന ആഘാതം പരമാവധി ലഘൂകരിക്കാൻ വേണ്ടി പരിസ്ഥിതി വനം മന്ത്രാലയത്തിന്റെ ഇക്കോ ടൂറിസം നയം പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി ഭേദഗതി വരുത്തിയതുപ്രകാരം അനുവദിക്കുന്നവ.
മാലിന്യസംസ്‌കരണത്തിനും ഗതാഗതനിയന്ത്രണത്തി നും ജലഉപയോഗത്തിനും കർശന നി യന്ത്രണം വേണം.
ടൂറിസം മാസ്റ്റർ പ്ലാനിന്റെയും സോഷ്യൽ ആഡിറ്റിന്റെയും അടിസ്ഥാനത്തിൽ കർശന നിയന്ത്രണങ്ങൾ ഏർ പ്പെടുത്തുക. ഒരു പ്രദേശത്തിന്‌ താങ്ങാവുന്ന ശേഷിയുടെയും സാമൂഹ്യപരിസ്ഥിതി വിലയുടെ അടിസ്ഥാനത്തി ൽ വേണം മാസ്റ്റർപ്ലാനി ന്‌ രൂപം നൽകാൻ
ടൂറിസം മാസ്റ്റർ പ്ലാനിന്റെയും സോഷ്യൽ ആഡിറ്റിന്റെയും അടിസ്ഥാനത്തിൽ കർശന നിയന്ത്രണങ്ങൾ ഏർ പ്പെടുത്തുക. ഒരു പ്രദേശത്തിന്‌ താങ്ങാവുന്ന ശേഷിയുടെയും സാമൂഹ്യപരിസ്ഥിതി വിലയുടെ അടിസ്ഥാനത്തിൽ വേണം മാസ്റ്റർ പ്ലാനിന്‌ രൂപം നൽ കാൻ
വിദ്യാഭ്യാസം പ്രാദേശിക പരിസ്ഥിതി പ്രശ്‌നങ്ങളുടേയും, ഭൂമി, ജലം, വായു തുട ങ്ങിയ പ്രകൃതി വിഭവങ്ങളുടെ നശീകരണത്തിനും ജലമലിനീകരണ ത്തിനും ഇടവരുത്തുന്ന വികസനപ്രവർത്തനങ്ങളുടെയും പരിഹാര ത്തിനും നിയന്ത്രണത്തിനും പ്രാധാന്യം കല്‌പിച്ചുള്ള വിദ്യാഭ്യാസ പരിപാടികളിലൂടെ കുട്ടികളെയും യുവജനങ്ങളേയും പ്രാദേശിക പരി സ്ഥിതിയുമായി ബന്ധപ്പെടുത്തണം.
പ്രാദേശിക സമൂഹത്തെ പങ്കാളിയാക്കി പരിസ്ഥിതി വിദ്യാഭ്യാസപ ദ്ധതികളെ പങ്കാളിത്ത പരിസ്ഥിതി അപഗ്രഥനത്തിനുള്ള ഒരുപകര ണമാക്കി പ്രാദേശിക ജൈവ വൈവിദ്ധ്യ മാനേജ്‌മെന്റ്‌ കമ്മിറ്റികൾക്ക്‌ � ജനകീയ ജൈവവൈവിദ്ധ രജിസ്റ്ററുകൾ� തയ്യാറാക്കാൻ കഴിയും.
ഒരു നദിയുടെ മാർഗ്ഗത്തിലുടനീളമുള്ള സ്‌കൂളുകളിൽ വിദ്യാർത്ഥിക ളുടെ `റിവർ ക്ലബുകൾ' രൂപീകരിച്ച്‌ വേണ്ട പ്രോത്സാഹനം നൽകണം.
കൃഷിപഠനം സ്‌കൂളുകളിൽ വ്യാപകമാക്കണം.
ശാസ്‌ത്രവും
സാങ്കേതികശാസ്‌ത്രവും
അണക്കെട്ടുകൾ, ഖനികൾ, ടൂറിസം, ഭവനനിർമ്മാണം തുടങ്ങി എല്ലാ പുതിയ പദ്ധതികളേയും സംബന്ധിച്ച്‌ ആഘാതാപഠനം നടത്തി ആ പ്രദേശം അതിന്‌ താങ്ങാൻ കഴിയുന്ന ശേഷിക്കുള്ളിലാണെന്ന്‌ കണ്ടാൽ മാത്രമേ അനുമതി നൽകാവൂ.
ഹരിത സാങ്കേതിക വിദ്യകുറ്റമറ്റതാക്കാൻ ഗവേഷണം നടത്തുകയും അത്‌ സാധാരണക്കാരന്‌ താങ്ങാൻ കഴിയുന്നതാക്കുകയും വേണം.
പരിസ്ഥിതിയുടെ ചലന അപഗ്രഥന സൂചകങ്ങൾക്ക്‌ ഗവേഷണസ്ഥാപനങ്ങൾ, സന്നദ്ധസംഘടനകൾ പ്രാദേശിക സമൂഹം എന്നിവർ ഒത്തുചേർന്ന്‌ രൂപം നൽകണം.
വിജ്ഞാന മാനേജ്‌മെന്റ്‌
പശ്ചിമഘട്ടസമിതി തയ്യാറാക്കിയ അടിസ്ഥാനത്തിൽ പരിസ്ഥിതി അപഗ്രഥനത്തിന്‌ ജനങ്ങളുടെയും പ്രത്യേകിച്ച്‌ വിദ്യാർത്ഥിസമൂഹത്തെയും പങ്കെടുപ്പിച്ച്‌ തുറന്നതും സുതാര്യവും പങ്കാളിത്തപരവുമായ ഒരു പരിസ്ഥിതി അവലോകനസംവിധാനത്തിന്‌ രൂപം നൽകണം.
നദികളെ സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ സമയാസമയങ്ങളിൽ പുതുക്കുകയും നദീതടതലത്തിലുള്ള വിവരങ്ങളും പരിസ്ഥിതി സംബന്ധിച്ച സ്ഥിതി വിവരങ്ങളും സംയോജിപ്പിക്കുകയും വേണം.
പശ്ചിമഘട്ടമേഖലയുടെ മൊത്തത്തിലുള്ള ആസൂത്രണവും വികസനവും നിർദ്ദിഷ്‌ട പരിസ്ഥിതി ദുർബല മേഖലകളുടെ ചട്ടക്കൂട്ടിൽ ഉൾപ്പെടുത്തേണ്ടതുണ്ട്‌. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിലെ റിട്ട. ചീഫ്‌ ടൗൺ ജനറൽ പ്ലാനർ പ്രൊഫ. എഡ്‌ഗാർ റിബേറോ വികസിപ്പിച്ചെടുത്ത സമീപനരേഖ ബോക്‌സ്‌ II ൽ കാണാം.
ബോക്‌സ്‌ നമ്പർ 11 : മേഖലാ പ്ലാനുകളും പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടിയും
(പ്രൊഫ. എഡ്‌ഗാർ റിബേറോ തയ്യാറാക്കിയത്‌)
A. ഭരണഘടനയുടെ കീഴിലെ ഡി.പി.സികളും / എം.പി.സി.കളും
1. 1992 ലെ 73, 74 ഭരണഘടനാ ഭേദഗതി നിയമങ്ങൾ ജില്ലാആസൂത്രണ സമിതികളും (DPC) മെട്രോപൊളിറ്റൻ ആസൂത്രണകമ്മിറ്റികളും (MPC) എന്ന ആശയത്തിന്‌ രൂപം നൽകി. അങ്ങനെ ഇന്ത്യയിലെ ഭരണജില്ലകൾക്കുള്ളിൽ 1950ൽ പഞ്ചവൽസര പദ്ധതികൾ ഉദയംചെയ്‌തതോടെ ആണ്‌ സബ്‌ ജില്ലകളായ താലൂക്കുകൾക്ക്‌ അനുബന്ധമായി വികസനബ്ലോക്കുകൾ നിലവിൽ വന്നത്‌. ഡി.പി.സികളും എം.പി.സി.കളും ലക്ഷ്യമിടുന്നത്‌ താഴെ തലം മുതൽ മുകളിലോട്ടുള്ള പങ്കാളിത്ത വികസനമാണ്‌. ജില്ലയിലെ വികസന ബ്ലോക്കുകൾക്കുള്ളിൽ മുനിസിപ്പാലിറ്റികളെയും വില്ലേജ്‌ പഞ്ചായത്തുകളെയും നിർവ്വചിക്കുന്ന ഇലക്ട്രൽ വാർഡുകളെ അടിസ്ഥാനമാക്കിയാണിത്‌. ഈ ത്രിതല സംവിധാനത്തിൽ ഭരണപരമായ ആവർത്തനമില്ല. ഡി.പി.സി.കളുടെയും എം.പി.സികളുടെയുംപരിധി ബന്ധപ്പെട്ട ജില്ലയാണ്‌.
2. ഭരണഘടനാഭേദഗതി പ്രകാരം എം.പി.സി.കളിൽ കുറഞ്ഞത്‌ മൂന്നിൽ രണ്ടും (2 /3), ഡി.പി.സികളിൽ നാലിൽ മൂന്നും(3/4)അംഗങ്ങൾ നിയോജക മണ്ഡലാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ടവരായിരിക്കണം. ഇതിൽ തന്നെ മൂന്നിലൊന്നുപേർ (1/3) വനിതകളായിരിക്കണം. പരിമിതമായ ഭൂമി വിവിധ വകുപ്പുകളുടെ പദ്ധതിക്ക്‌ ഉപയോഗിക്കുന്നതു സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കാനുള്ള സംവിധാനമെന്ന നിലയിൽ ഡി.പി.സികളും എം.പി.സി.കളും അവരുടെ അധികാരപരിധിക്കുള്ളിലുള്ള പദ്ധതികൾ നിർദ്ദിഷ്‌ട വികസന ഫോർമാറ്റിൽ തയ്യാറാക്കി സംസ്ഥാന സർക്കാരിന്റെ പരിഗണനയ്‌ക്ക്‌ സമർപ്പിക്കണം. എന്നാലും ഡ്രാഫ്‌ട്‌ പ്ലാനിന്റെ സാംഗത്യത്തിൽ ആശയക്കുഴപ്പം നിലനില്‌ക്കുന്നു.
3. ഇന്ന്‌ മിക്ക സംസ്ഥാനങ്ങളിലും ഡി.പി.സികൾ നിലവിലുണ്ടെങ്കിലും അവയുടെ ചുമതലകൾ പരിമിതമാണ്‌. കേരളം, കർണ്ണാടകം, മഹാരാഷ്‌ട്ര, ഗുജറാത്ത്‌ സംസ്ഥാനങ്ങളിൽ ത്രിതല പഞ്ചായത്ത്‌ രാജ്‌ സംവിധാനമാണ്‌ നിലവിലുള്ളത്‌. വില്ലേജ്‌ പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളും അടങ്ങിയ ദ്വിതല പഞ്ചായത്ത്‌ രാജ്‌ സംവിധാനമാണ്‌ ഗോവയിലുള്ളത്‌. അവിടെ ബ്ലോക്ക്‌ പഞ്ചായത്തുകൾ ഇല്ല.
4. നിലവിൽ കോൽക്കത്തയിൽ മാത്രമേ മെട്രോ പൊളിറ്റൻ ആസൂത്രണസമിതി (എം.പി.സി) പ്രവർത്തിക്കുന്നുള്ളു. ഒരു ദശലക്ഷത്തിലധികം ജനസംഖ്യയുള്ള എല്ലാ മെട്രോ പൊളിറ്റൻ സിറ്റികൾക്കും എം.പി.സി രൂപീകരിക്കണമെന്നാണ്‌ ഭരണഘടന അനുശാസിക്കുന്നത്‌. 2001ലെ കണക്കനുസരിച്ച്‌ ഇത്തരം 35 സിറ്റികൾ ഇന്ത്യയിലുണ്ട്‌. എം.പി.സികൾ രൂപീകരിക്കാത്ത സംസ്ഥാനങ്ങൾക്ക്‌ 12-ാം പഞ്ചവത്സരപദ്ധതിക്കാലത്ത്‌ ജവഹർലാൽ നെഹ്രു നഗരവികസന പദ്ധതി (JNNURM) യിൽ നിന്നുള്ള പ്രത്യേക സഹായം തടഞ്ഞുവയ്‌ക്കാനിടയുണ്ട്‌. എം.പി.സി. രൂപീകരണത്തിലുള്ള പ്രധാന തടസ്സം അധികാരാതിർത്തി സംബന്ധിച്ച്‌ ഡി.പി.സികൾ, ജില്ലാ പഞ്ചായത്ത്‌, മുനിസിപ്പൽ കോർപ്പറേഷനുകൾ, എന്നിവകൾ തമ്മിലുള്ള തർക്കമാണ്‌.
5. ഇതിനൊരു പരിഹാരമായിട്ടുള്ളത്‌ ജില്ല ഒന്നാകെ എം.പി.സി.യുടെ പരിധിയിലുൾപ്പെടുത്തുക എന്നതാണ്‌. ഇവിടെ ജില്ല പഞ്ചായത്തുകൾ, ഡ്രാഫ്‌ട്‌ വികസന പദ്ധതികൾ എം.പി.സിക്ക്‌ റിപ്പോർട്ടു ചെയ്യണം.
B. സ്ഥലപര പദ്ധതികളുടെ പങ്ക്‌ (മേഖലാ-നഗരപദ്ധതികൾ)
1. എം.പി.സികളും ഡി.പി.സികളും വിഭാവന ചെയ്‌ത ഭരണഘടനാഭേദഗതി മേഖലാ നിക്ഷേപ വികസന ആസൂത്രണത്തിന്റെ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാൻ ശ്രമിച്ചെങ്കിലും ഇത്‌ ഭൂമിയുടെ വിനിയോഗത്തിലുണ്ടാക്കുന്ന സമ്മർദ്ദത്തിന്‌ പോംവഴി കണ്ടില്ല. വർദ്ധിച്ചുവരുന്ന ഭൂമി ദൗർലഭ്യവും പൈതൃകമൂല്യമുള്ള സ്ഥലങ്ങളിലെ പരിസ്ഥിതി ദുർബലപ്രദേശങ്ങൾ സംരക്ഷിക്കാനുള്ള ബാധ്യതയും ഈ പ്രശ്‌നത്തിന്റെ രൂക്ഷത വർദ്ധിക്കുന്നു.
2. ഈ പ്രശ്‌നത്തിന്‌ ഒരു പരിഹാരമെന്ന നിലയിൽ കേന്ദ്രനഗരവികസന മന്ത്രാലയം ഒരു മാതൃക സ്ഥലപര വികസനആസൂത്രണ നിയമത്തിന്‌ രൂപം നൽകിയിട്ടുണ്ട്‌. ജില്ലാതലത്തിൽ മേഖലാപ്ലാനുകളും മുനിസിപ്പൽ/പഞ്ചായത്തുതലപ്ലാനുകളും പ്രാദേശികതലത്തിൽ വാർഡുതല പ്ലാനുകളും ഉൾപ്പെട്ട ഒരു സംയോജിത സ്ഥലപര ആസൂത്രണ സംവിധാനമാണിത്‌. 20 വർഷത്തെ ദീർഘ വീക്ഷണത്തോടെ രൂപകല്‌പന ചെയ്‌ത 5 വർഷവികസനപദ്ധതികളാണിതിലുണ്ടാവുക. ഓരോ മേഖലയിലെയും വ്യത്യസ്‌ത ഭൂമി ഉപയോഗവും ഏതെല്ലാം ഭൂമി ഏതെല്ലാം ആവശ്യങ്ങൾക്ക്‌ വിനിയോഗിക്കാമെന്നതു സംബന്ധിച്ച പട്ടികയും ഓരോ മേഖലയ്‌ക്കുമുള്ള വികസന നിയന്ത്രണ നിബന്ധനകളും ഇതിലുണ്ടാകും. വളരെ പ്രധാനപ്പെട്ടൊരുകാര്യം സംസ്ഥാനത്തെ ഭൂവിനിയോഗം നിശ്ചയിക്കുന്ന ഏകനിയമം ഇതു മാത്രമായിരിക്കുമെന്നതാണ്‌. ഇതു മൂലം പല നിയമങ്ങൾക്കു കീഴിൽ വികസനപദ്ധതികൾ തയ്യാറാക്കുന്നതുമൂലമുള്ള ആശയക്കുഴപ്പം ഒഴിവാകും. മേഖല-നഗര ആസൂത്രണ നിയമത്തിൻ കീഴിലെ പദ്ധതി നിർവ്വചനം താഴെപറയും പ്രകാരമാണ്‌.
3. ഒരു പ്രൊജക്‌ട്‌ അഥവാ സ്‌കീം എന്നാൽ ഏതെങ്കിലും ഒരു കേന്ദ്ര- സംസ്ഥാനനയമത്തിൻ കീഴിൽ ഏതെങ്കിലും ഒരു നിശ്ചിത പ്രദേശത്ത്‌ നടപ്പാക്കുന്ന പദ്ധതി എന്നർത്ഥം. ഗതാഗതം, മറ്റ്‌ അടിസ്ഥാന വികസന ഘടകങ്ങൾ, ടൗൺഷിപ്പുകൾ, ഭവനനിർമ്മാണം, വ്യവസായങ്ങൾ, വാണിജ്യം, സ്ഥാപനങ്ങൾ, വിനോദഉപാധികൾ, പഴഞ്ചൻ രൂപരേഖകളുടെ പുനർനിർമ്മാണം, പൈതൃതസംരക്ഷണം തുടങ്ങി ബന്ധപ്പെട്ട നിയമത്തിലെ വ്യവസ്ഥപ്രകാരമുള്ളതെല്ലാം ഇതിലുൾക്കൊള്ളിക്കണം.
4. സ്ഥലപരആസൂത്രണ ചട്ടക്കൂടും ഒരു പ്രോജക്‌ട്‌/സ്‌കീമും തമ്മിൽ വ്യത്യാസമുണ്ട്‌,
C. പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി (WGEA)
1. ഇന്ത്യയിലെ ഇതര പരിസ്ഥിതി ദുർബല പ്രദേശങ്ങൾക്കൊപ്പം പശ്ചിമഘട്ടത്തിനുവേണ്ടിയും ഒരു പരിസ്ഥിതി അതോറിട്ടി രൂപീകരിക്കാൻ പര്യാപ്‌തമായ അവസരമാണിത്‌. ഇന്ത്യയിലെ 650 ഓളം ജില്ലകളുടെ മൂന്നിലൊന്ന്‌ (1/3) പരിസ്ഥിതി ദുർബല പ്രദേശങ്ങളാണ്‌. ഇവിടെയെല്ലാം വികസനത്തിന്‌ ഒരു പിൻബല പങ്കാണുള്ളത്‌. മറ്റൊരുവിധത്തിൽ പറഞ്ഞാൽ ഇന്ത്യയിലെ ജില്ലകളുടെ മൂന്നിലൊന്നും വികസന സൗഹൃദപരമാണ്‌. ഇവിടെ പരിസ്ഥിതി ദുർബലമെന്ന ആശയം വളരെ ശ്രദ്ധാപൂർവ്വം വേണം നടപ്പാക്കാൻ. മറ്റു ജില്ലകളിൽ വികസനവും പരിസ്ഥിതി ദുർബലതയും തമ്മിൽ സന്തുലനം ഉണ്ടാവുകയും വേണം.
2. ചരിത്ര പ്രാധാന്യമുള്ള പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടിയുടെ അധികാരപരിധിയിൽ ഗുജറാത്ത്‌, മഹാരാഷ്‌ട്ര, ഗോവ, കർണ്ണാടക, കേരള, തമിഴ്‌നാട്‌ എന്നീ 6 സംസ്ഥാനങ്ങളിലെ നിരവധി ജില്ലകൾ ഉൾപ്പെടും ഈ ജില്ലകൾക്കെല്ലാം കേരളത്തിലെയും ഗോവയിലെയും പോലെ സ്ഥലപരമേഖലാ പ്ലാനുകൾ ആവശ്യമാണ്‌. ഈ ജില്ലകൾക്ക്‌ ജില്ലാതല ഭുതലവിനിയോഗ പ്ലാനുകൾ തയ്യാറാക്കിയാൽ പരിസ്ഥിതി ദുർബലഭൂവിനിയോഗ മേഖലകളും മറ്റ്‌ ഭൂവിനി യോഗമേഖലകളും അതിൽ വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ടാകും. ബന്ധപ്പെട്ട സംസ്ഥാനത്തെ ബന്ധപ്പെട്ട ജില്ലയുടെ സ്ഥലപരമേഖലാ പ്ലാനിൽ പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടിയുടെ അതിർത്തി വ്യക്തമായി കാണിച്ചിരിക്കണം. തന്മൂലം വികസനപ്രവർത്ത നങ്ങൾക്ക്‌ അതോറിട്ടിയിൽ നിന്ന്‌ ക്ലിയറൻസ്‌ വാങ്ങേണ്ടത്‌ ഏതൊക്കെ പ്രദേശത്തിനാണെന്ന്‌ ഇതിൽ നിന്ന്‌ മനസ്സിലാക്കാം.
3. പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി ഒരു പ്രൊജക്‌ട്‌ സംവിധാനമാണ്‌. അല്ലാതെ ഒരു ഭൂവിനിയോഗ ചട്ടക്കൂട്‌ സംവിധാനമല്ല. ഭൂവിനിയോഗ ചട്ടക്കൂടിനുള്ള വ്യവസ്ഥ ഉൾപ്പെടുന്നത്‌ സംസ്ഥാനത്തിന്റെ മേഖല നഗരവികസന ആസൂത്രണ നിയമത്തിലാണ്‌. അതോറിട്ടിയുടെ പദ്ധതി തയ്യാറാക്കുന്ന മുറയ്‌ക്ക്‌ ഏതെങ്കിലും പ്രദേശം ദുർബലമാണെന്ന്‌ അവർ കരുതുന്നുവെങ്കിൽ അത്‌ മേഖലാവികസന പ്ലാനിൽ നിർബന്ധമായും കാണിച്ചിരിക്കണം. നിശ്ചിത സമയപരിധിക്കുള്ളിൽ ഏതൊക്കെ പ്രദേശങ്ങളാണ്‌ പരിരക്ഷിക്കേണ്ടതെന്നും ഏതൊക്കെയാണ്‌ സംരക്ഷിക്കേണ്ടതെന്നും പ്രത്യേക നിബന്ധനകളോടെ ഏതൊക്കെ പ്രദേശങ്ങൾ വികസിപ്പിക്കാമെന്നും പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടിക്ക്‌ തീരുമാനിക്കാം. ഇത്‌ ഓരോ ജില്ലാതല മേഖലാപ്ലാനിലും ഉൾപ്പെടുത്തുകയും വേണം. `പ്രൊജക്‌ട്‌' എന്ന പദവും `ചട്ടക്കൂട്‌' എന്ന പദവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ ഇത്‌ സഹായിക്കും. ഭൂവിനിയോഗ മേഖല സ്ഥലപര വികസന പ്ലാനിന്റെ അവിഭാജ്യഘടകങ്ങളാണ്‌.
4. പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി ഒരു ദശകം മുൻപ്‌ നിലവിൽ വന്നിരുന്നു എങ്കിൽ `ലവാസ'/ `അംബിവാലി' മേഖലാ പദ്ധതികളുടെ രൂപം വളരെ വ്യത്യസ്‌തമാവുമായിരുന്നു. അതായത്‌ ആഗോളപരസ്യം നൽകിയുള്ള റിയൽ എസ്റ്റേറ്റ്‌ താല്‌പര്യത്തിനു പകരം അതോറിട്ടിയുടെ പരിസ്ഥിതി നിബന്ധനകൾക്കു വിധേയമാകുമായിരുന്നു. ആകയാൽ അതോറിട്ടിയുടെ പദ്ധതികൾ വിജയിക്കണമെങ്കിൽ അവ സംസ്ഥാനമേഖലാ നഗരവികസന ആസൂത്രണ നിയമത്തിന്റെ പശ്ചാത്തലത്തിൽ വികസിപ്പിച്ചെടുത്തവയാകണം. മാത്രമല്ല `വികസനം' എന്ന ആശയത്തിൽ പരിരക്ഷണവും സംരക്ഷണവും കൂടി ഉൾപ്പെടുത്തുകയും വേണം.
5. `സംരക്ഷണ പശ്ചാത്തലത്തിലെ വികസനം' എന്ന ആശയത്തിലെ `സ്ഥലപരവികസന ആസൂത്രണം' എന്ന പുതിയ ചിന്താസരണിയിൽ അതോറിട്ടി പ്രോജക്‌ടുകൾക്ക്‌ വിജയിക്കാൻ കഴിയും. അനുകൂല ഘടകങ്ങളായ വനമേഖല, പലവുരു കൃഷിയിറക്കാവുന്ന കൃഷിഭൂമി, ചതുപ്പുകൾ, ജലസ്രോതസ്സുകൾ പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ പരിസ്ഥിതി എന്നിവ നിയന്ത്രണരഹിതമായി മാപ്പിങ്ങ്‌ നടത്തിയും ഗതാഗതം, അടിസ്ഥാന വികസന ഘടകങ്ങൾ തുടങ്ങിയവ അനുയോജ്യവും പ്രോത്സാഹനപരവുമായ വികസന നിബന്ധനകളോടെ അതുമായി സംയോജിപ്പിച്ചും അതോറിട്ടിയുടെ പ്രോജക്‌ടുകൾ വൻവിജയമാക്കുവാൻ കഴിയും.
1986ലെ പരിസ്ഥിതി (സംരക്ഷണ) നിയമത്തിലെ 3-ാം വകുപ്പുപ്രകാരമുള്ള എല്ലാ അധികാരങ്ങളോടും കൂടി കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം നിയമിച്ച നിയമസാധ്യതയുള്ള സ്ഥാപനമാണ്‌ പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി. പശ്ചിമഘട്ടം അതിവിശാലമായ ഒരു മേഖലയാണ്‌. ഇത്‌ 6 സംസ്ഥാനങ്ങളിലും 44 ജില്ലകളിലും 142 താലൂക്കുകളിലുമായി വ്യാപിച്ചു കിടക്കുന്നു. അതുകൊണ്ടുതന്നെ സംസ്ഥാനസർക്കാരുകളും കേന്ദ്രപരിസ്ഥിതി-വനം മന്ത്രാലയവും സംയുക്തമായി നിയമിക്കുന്ന 6 സംസ്ഥാന പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടികളിലൂടെ വേണം പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടിക്ക്‌ അതിന്റെ ചുമതലകൾ നിർവ്വഹിക്കാൻ. സംസ്ഥാന പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടികൾ സംസ്ഥാന ജൈവ വൈവിദ്ധ്യബോർഡുകളുമായും മലിനീകരണ നിയന്ത്രണ ബോർഡുകളുമായും സംസ്ഥാനആസൂത്രണ ബോർഡുകളുമായും അടുത്ത ബന്ധം പുലർത്തുകയും ആസൂത്രണ കമ്മീഷൻ പഞ്ചവൽസര പദ്ധതികളിലൂടെ ലഭ്യമാക്കുന്ന ഫണ്ടുപയോഗിച്ച്‌ പശ്ചിമഘട്ട വികസന പരിപാടികൾ നടപ്പാക്കുകയും വേണം. എല്ലാ പശ്ചിമഘട്ട വികസന പദ്ധതികളും സംസ്ഥാന പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടികളുടെ സഹായത്തോടെ സംസ്ഥാന സർക്കാർ തയ്യാറാക്കുകയും പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടിയുടെ മാർഗനിർദ്ദേശ പ്രകാരം വികസിപ്പിച്ചെടുത്ത സുസ്ഥിരവികസനാധിഷ്‌ഠിത സ്‌കീമുകൾക്ക്‌ പിൻബലം നൽകാനായി ഉപയോഗിക്കുകയും വേണം.
കേന്ദ്രപരിസ്ഥിതി-വനം മന്ത്രാലയം നിയമിച്ച ഉന്നതതല അവലോകനസമിതികളുടെ സഹായത്തോടെയാണ്‌ ഇപ്പോൾ പരിസ്ഥിതി ദുർബല പ്രദേശങ്ങളുടെ ഭരണം നടത്തുന്നത്‌. സുപ്രിംകോടതി ഉത്തരവിലൂടെ നിയമിക്കപ്പെട്ട ദഹാനതാലൂക്ക്‌ പരിസ്ഥിതി അതോറിട്ടിയുടെ കാര്യമൊഴിച്ചാൽ നിയന്ത്രണാധികാരമില്ലാത്തതിനാൽ മേല്‌പറഞ്ഞ ഭരണസംവിധാനം പരാജയമാണ്‌. സാമ്പത്തിക- മനുഷ്യവിഭവത്തിന്റെ അപര്യാപ്‌തതയും ഇതിനെ ദുർബലമാക്കുന്നു. ചില കേസുകളിൽ തുടർച്ചയായി കഴിഞ്ഞ കുറേ വർഷങ്ങളായി ഉന്നതതല സമിതി നിലവിലില്ല. പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതിക്ക്‌ (WGEEP) പകരം എല്ലാപശ്ചിമഘട്ട ജില്ലകളിലും ജില്ലാ പരിസ്ഥിതി സമിതികൾ രൂപീകരിക്കണമെന്നാണ്‌ ഞങ്ങളുടെ നിർദ്ദേശം. ഈ ജില്ലാകമ്മിറ്റികൾ ജില്ലാ പഞ്ചായത്ത്‌ ജൈവവൈവിദ്ധ്യമാനേജ്‌മെന്റ്‌ കമ്മിറ്റികളും ജില്ലാ പ്ലാനിങ്ങ്‌ കമ്മിറ്റികളുമായി സഹകരിച്ച്‌ പ്രവർത്തിക്കണം. ജില്ലാതല ജൈവവൈവിദ്ധ്യ മാനേജ്‌മെന്റ്‌ കമ്മിറ്റികൾ ജൈവവൈവിദ്ധ്യ നിയമപ്രകാരം നിയമിച്ച സ്റ്റാറ്റിയൂട്ടറി കമ്മിറ്റികളാണ്‌. അല്ലാതെ ഉന്നതതല അവലോകനസമിതികളെപോലെ വർഷങ്ങളായി പ്രവർത്തനമില്ലാത്ത അഡ്‌ഹോക്ക്‌ സമിതികളല്ല. അതുകൊണ്ട്‌ പരസ്ഥിതി-വനം മന്ത്രാലയവും സംസ്ഥാന പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടികളും നിയോഗിക്കുന്ന വിദഗ്‌ധ അംഗങ്ങളുടെ സഹായത്തോടെ ജില്ലാതല ജൈവവൈവിദ്ധ്യമാനേജ്‌മെന്റ്‌ കമ്മിറ്റികളോട്‌ പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടിയുടെ ചുമതലകൾ നിർവ്വഹിക്കാൻ ആവശ്യപ്പെടാവുന്നതാണ്‌.
പ്രവർത്തനങ്ങളിൽ സുതാര്യതയും തുറന്ന സമീപനവും പങ്കാളിത്തവും ഉറപ്പുവരുത്താൻ പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി ശ്രദ്ധിക്കണം. ഇതിനുള്ള ഏറ്റവും നല്ല മാർഗ്ഗം `പര്യാവരൻ വാഹിനി' സ്‌കീം പുനരുജ്ജീവിപ്പിക്കുകയോ പരിസ്ഥിതി സംരക്ഷകരായി പ്രവർത്തിക്കാൻ സന്നദ്ധതയുള്ള തദ്ദേശവാസികളുടെ സമിതി രൂപീകരിച്ച്‌ ജില്ലയിലെ പരിസ്ഥിതി അവസ്ഥയുടെ പ്രാഥമിക അവലോകനം നടത്തുകയാണ്‌. ഈ പര്യാവരൻ വാഹിനി വോളന്റിയർമാർക്ക്‌ സംരക്ഷണത്തിലും സുസ്ഥിരവികസനത്തിലും പരിസ്ഥിതി പുന:സ്ഥാപനത്തിലും താഴെ തട്ടിൽ ജനങ്ങളെ പ്രാപ്‌തരാക്കുന്നതിൽ വലിയൊരു പങ്ക്‌ വഹിക്കാനാകും. എല്ലാ ജില്ലകളിലും പരിസ്ഥിതി ഓംബുഡ്‌സ്‌മാനെ നിയമിക്കാൻ അതോറിട്ടി നടപടിയെടുക്കണം. ആന്ധ്രയിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ്‌ നിയമത്തിന്റെ മാതൃകയിൽ എല്ലാ പരിസ്ഥിതി പ്രശ്‌നങ്ങൾക്കും ബാധകമായ ഒരു സോഷ്യൽ ആഡിറ്റ്‌ സംവിധാനം ഏർപ്പെടുത്തണം.
ലഭ്യമായിട്ടുള്ള പശ്ചിമഘട്ടത്തിലെ ഭൂതലവിവരങ്ങൾ ജൈവ വൈവിദ്ധ്യഘടകങ്ങൾ എന്നിവ സമാഹരിച്ച്‌ 5 മിനിട്ട്‌ x 5 മിനിട്ട്‌ അല്ലെങ്കിൽ 9 കിമീ x 9 കിമീ സമചതുരത്തിലുള്ള 2200 യൂണിറ്റുകൾക്ക്‌ സ്ഥലപര ഡാറ്റാബേസ്‌ വികസിപ്പിച്ചെടുക്കുന്നതിൽ ഉന്നതതല സമിതി വലിയ പുരോഗതി നേടി. ലഭ്യമായിട്ടുള്ള മറ്റ്‌ പല ഡാറ്റാബേസുകൾ കൂടി കണക്കിലെടുത്ത്‌ ഈ ഡാറ്റാബേസ്‌ കൂടുതൽ വിപുലീകരിക്കാൻ അതോറിട്ടി ശ്രമിക്കണം. വ്യവസായങ്ങളുടെ മേഖല ഭൂപടങ്ങൾക്കുവേണ്ടി തയ്യാറാക്കിയ ഡാറ്റാബേസും ഇതരശാസത്രീയ ഘടകങ്ങളും, സ്‌കൂൾ-കോളേജ്‌ തലത്തിലെ പരിസ്ഥിതി-വിദ്യാഭ്യാസവും ജനങ്ങളുടെ ജൈവവൈവിദ്ധ്യരജിസ്റ്റർ പ്രവർത്തനങ്ങളും ഡാറ്റാബേസ്‌ വിപുലീകരിക്കുന്നതിന്‌ കണക്കിലെടുക്കാം. ആസ്‌ട്രേലിയയിലെ `റിവർവാച്ച്‌ സ്‌കീമു`കളുടെ മാതൃകയിൽ പശ്ചിമഡാറ്റാ ബാങ്കിന്റെ തുടർച്ചയായ വിപുലീകരണത്തിന്‌ ജനപങ്കാളിത്തം പ്രോത്സാഹിപ്പിക്കണം. ഇതിനായി വനമേഖലയിൽ പ്രവർത്തിക്കുന്നതിന്‌ ഇന്ന്‌ ഗവേഷകർ അനുഭവിക്കുന്ന അന്യായമായ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ അതോറിട്ടി സഹായിക്കണം. ജനങ്ങളുടെ അപേക്ഷകൾക്കു വേണ്ടിപോലും കാത്തിരിക്കാനാകാതെ വിവരാവകാശ നിയമം അനുശാസിക്കുന്നതുപോലെ പ്രസക്തമായ വിവരങ്ങൾ കാലതാമസം കൂടാതെ ലഭ്യമാക്കാൻ ബന്ധപ്പെട്ട സർക്കാർ ഏജൻസികളിൽ അതോറിട്ടി സമ്മർദ്ദം ചെലുത്തണം. ഉദാഹരണത്തിന്‌ വ്യവസായങ്ങൾക്കായുള്ള ജില്ലാതല മേഖലാ ഭൂപടങ്ങൾ കേന്ദ്രപരിസ്ഥിതി വനം മന്ത്രാലയം ഉടൻതന്നെ പരസ്യപ്പെടുത്തുകയും വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തുകയും അതിനെ പശ്ചിമഘട്ട ഡാറ്റാബാങ്കുമായി ബന്ധിപ്പിക്കുകയും വേണം.
പരിസ്ഥിതി ആഘാത അപഗ്രഥനവും ക്ലിയറൻസ്‌ പ്രക്രിയയും അടിമുടി പരിഷ്‌ക്കരിക്കാൻ അതോറിട്ടി മുൻകൈ എടുക്കണം. പരിസ്ഥിതി ആഘാത അപഗ്രഥനവും ക്ലിയറൻസും ആവശ്യമുള്ള പ്രോജക്‌ടുകളുടെ പട്ടിക പുന:പരിശോധിക്കുകയും ഇപ്പോൾ ഒഴിവാക്കപ്പെട്ടിട്ടുള്ള വിന്റ്‌മില്ലുകളും ചെറുകിട ജലവൈദ്യുതപദ്ധതികളും ഉൾപ്പെടുത്തുകയും ഈ പ്രക്രിയ സുതാര്യമാക്കുകയും വേണം. മാത്രവുമല്ല സ്‌കൂൾ- കോളേജ്‌ തലത്തിലെ പരിസ്ഥിതി വിദ്യാഭ്യാസവും ജനങ്ങളുടെ ജൈവ വൈവിദ്ധ്യരജിസ്റ്റർ നടപടികളും ഈ ക്ലിയറൻസ്‌ പ്രക്രിയയുമായി ബന്ധപ്പെടുത്തണം. നിലവിലുള്ള പ്രോജക്‌ട്‌തല ക്ലിയറൻസ്‌ പ്രക്രിയയ്‌ക്കുപകരം മൊത്തത്തിലുള്ള കാഴ്‌ചപ്പാടിനെ പ്രോത്സാഹിപ്പിക്കുകയും ആവർത്തന ആഘാത അപഗ്രഥനരീതി അവലംബിക്കുകയും വേണം.
പശ്ചിമഘട്ടത്തിലെ പരിസ്ഥിതി പുനഃസ്ഥാപനം, സുസ്ഥിരവികസനം, സംരക്ഷണം എന്നിവയിൽ താഴെനിന്ന്‌ മുകളിലേക്കുള്ള ഒരു പങ്കാളിത്ത സമീപനത്തെ പ്രോത്സാഹിപ്പിക്കണം. ഈ കാഴ്‌ചപ്പാടോടെ 73,74 ഭരണഘടനാ ഭേദഗതികളിലൂടെ ലക്ഷ്യമിട്ട ജനാധിപത്യപ്രക്രിയായ അധികാരവികേന്ദ്രീകരണത്തെ പ്രോത്സാഹിപ്പിക്കണം. പശ്ചിമഘട്ട സംസ്ഥാനങ്ങളിലൊന്നായ കേരളം ഇക്കാര്യത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിട്ടുണ്ട്‌. മറ്റ്‌ എല്ലാ പശ്ചിമഘട്ട ജില്ലകളിലും ഈ മാതൃക സ്വീകരിക്കാൻ അതോറിട്ടി മുൻകൈ എടുക്കണം.
ജൈവ വൈവിദ്ധ്യ മാനേജ്‌മെന്റ്‌ കമ്മിറ്റികളിലൂടെ ജൈവവൈവിദ്ധ്യ നിയമം നടപ്പാക്കുന്ന കാര്യത്തിലും കേരളം വളരെ മുന്നിലാണ്‌. എല്ലാ പശ്ചിമഘട്ട ജില്ലകളിലും ഗ്രാമപഞ്ചായത്തുകൾ, താലൂക്ക്‌ പഞ്ചായത്തുകൾ, ജില്ലാപഞ്ചായത്തുകൾ, നഗരപാലികകൾ, മഹാനഗരപാലികകൾ എന്നീ തലങ്ങളിൽ ജൈവവൈവിദ്ധ്യമാനേജ്‌മെന്റ്‌ കമ്മറ്റികൾ രൂപീകരിക്കാൻ അതോറിറ്റി ശ്രമിക്കണം. അതുപോലെ ജൈവവൈവിദ്ധ്യ മാനേജ്‌മെന്റ്‌ കമ്മിറ്റികൾക്ക്‌ പ്രോത്സാഹനമെന്ന നിലയിൽ ജൈവവൈവിദ്ധ്യനിയമം അനുവദിക്കുന്ന `സർവ്വീസ്‌ ചാർജ്ജ്‌' ഈടാക്കാൻ അനുവദിക്കണം. കേരളത്തിലെ ഉടുമ്പഞ്ചോല താലൂക്കിലെ ജൈവവൈവിധ്യസമ്പന്നമായ പ്രദേശങ്ങളുടെ സംരക്ഷണമാതൃകയിൽ സംരക്ഷണപരിപാടികൾ വികസിപ്പിച്ചെടുക്കുന്നതിന്‌ ഈ സ്ഥാപനങ്ങളെയെല്ലാം പങ്കാളികളാക്കണം. ഈ ജൈവവൈവിധ്യമാനേജ്‌മെന്റ്‌ കമ്മിറ്റികൾ കാർഷിക ജൈവ വൈവിദ്ധ്യത്തെകൂടി ശ്രദ്ധിക്കണം. ഈ പശ്ചാത്തലത്തിൽ 2001ലെ സസ്യസംരക്ഷണ കർഷക അവകാശനിയമത്തിലെ വകുപ്പുകൾ വളരെ പ്രസക്തമാണ്‌. ഒരു ദേശീയ ജനിതക ഫണ്ട്‌ രൂപീകരിച്ചിട്ടുണ്ട്‌. ഇതിന്‌ ധാരാളം ഫണ്ടും ലഭ്യമാണ്‌. തദ്ദേശ വിള ഇനങ്ങളുടെ ജനിതക സംരക്ഷണത്തിന്‌ പഞ്ചായത്തുതലത്തിൽ ഈ ഫണ്ട്‌ ഉപയോഗിക്കാവുന്നതാണ്‌.
പരിസ്ഥിതി പുനസ്ഥാപനത്തിൽ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പുപദ്ധതി നിയമത്തിന്‌ വലിയ സംഭാവന ചെയ്യാൻ കഴിയും. ഇതിൽ പ്രവർത്തികൾ ഏറ്റെടുക്കുന്നതിന്‌ ഗ്രാമസഭകൾ കൂടി അനുമതി വേണമെന്ന നിർദ്ദേശം സ്വാഗതാർഹമാണ്‌. പട്ടിക പ്രദേശനിയമത്തിന്റെയും വന അവകാശനിയമത്തിന്റെയും അടിസ്ഥാനത്തിൽ ഗ്രാമസഭകൾ ശക്തിപ്പെടുത്തണം. വന അവകാശനിയമത്തിൻ കീഴിൽ സാമൂഹ്യ വനനിയമത്തിന്റെയും കീഴിൽ സാമൂഹ്യവന വിഭവനിർദ്ദേശങ്ങളും PESAയും നടപ്പാക്കുന്നത്‌ അതോറിട്ടി പ്രോത്സാഹിപ്പിക്കണം.(Extension of Panchayat Raj to the Scheduled Areas Act)
പ്രകൃതി സംരക്ഷണത്തിലധിഷ്‌ഠിതമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ നിയന്ത്രണങ്ങളും പ്രതികൂല പ്രോത്സാഹനവും എന്ന രീതിക്കുപകരം വിശുദ്ധ വനങ്ങൾ എന്ന പരമ്പരാഗത ആശയത്തിന്റെ പശ്ചാത്തലത്തിൽ ആധുനിക സാഹചര്യങ്ങൾക്കനുസരിച്ചുള്ള പ്രവർത്തനങ്ങളേയും തുടർച്ചയായ സംരക്ഷണാധിഷ്‌ഠിതമായ പ്രവർത്തനങ്ങളേയും അതോറിട്ടി പ്രോത്സാഹിപ്പിക്കണം.
സ്വന്തം ഭൂമിയിൽ കണ്ടൽക്കാട്‌ സംരക്ഷിക്കുന്ന കർഷകന്‌ സംരക്ഷണ സർവ്വീസ്‌ ചാർജ്‌ നൽകുന്ന കേരള ജൈവ വൈവിധ്യബോർഡിന്റെ നടപടി ഉദാഹരണമായെടുക്കാം. സംരക്ഷണ
ചുമതലയിലുള്ള ഉദ്യോഗസ്ഥർക്കും സാങ്കേതിക വിദഗ്‌ധർക്കും ശമ്പളത്തിനും മറ്റ്‌ ആനുകൂല്യങ്ങൾക്കും ജീപ്പ്‌, ഭവനനിർമ്മാണം എന്നിവയ്‌ക്കും വേണ്ടി ഫണ്ട്‌ വിനിയോഗിക്കുന്നതിന്റെ കാര്യക്ഷമതയെ പറ്റി അതോറിട്ടി വസ്‌തുനിഷ്‌ഠമായ വിലയിരുത്തൽ നടത്തണം. ഇക്കാര്യത്തിലെ കാര്യക്ഷമത വളരെ മോശമാണെന്നത്‌ സംശയമില്ലാത്ത കാര്യമാണ്‌. ഉയർന്ന മൂല്യമുള്ള ജൈവവൈവിധ്യഘടകങ്ങളുടെ സംരക്ഷണത്തിന്‌ പ്രാദേശിക സമൂഹത്തിന്‌ അനുകൂല പ്രോത്സാഹനം നൽകാനായി ഒരു നിശ്ചിതസമയപരിധിയിലേക്ക്‌, ഈ ഫണ്ട്‌ പുനർവിന്യസിക്കണം.
ജൈവവൈവിദ്ധ്യത്തിന്റെ പ്രത്യേക ഘടകങ്ങൾക്ക്‌ സംരക്ഷണമൂല്യം നിശ്ചയിക്കാൻ ഒരു പൊതുസമീപനത്തിന്‌ രൂപം നൽകാനും പല പ്രാദേശിക സമൂഹത്തിനും അനുവദിച്ച പ്രദേശത്തിനുള്ളിൽ ജൈവവൈവിദ്ധ്യത്തിന്റെ നില അപഗ്രഥിക്കാൻ ആശ്രയിക്കാവുന്നതും സുതാര്യവുമായ ഒരു സംവിധാനം സംഘടിപ്പിക്കാനും പല സാങ്കേതിക ഘടകങ്ങൾ ആവശ്യമാണ്‌. വന അവകാശനിയമത്തിൻ കീഴിലുള്ള സമൂഹവനവിഭവങ്ങൾക്കും പഞ്ചായത്ത്‌ പ്രദേശത്ത്‌ അനുവദിച്ചിട്ടുള്ള ജൈവവൈവിദ്ധ്യമാനേജ്‌മെന്റ്‌ കമ്മിറ്റികൾക്കും ഇത്‌ വേണം. എല്ലാതലത്തിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ അതായത്‌ വില്ലേജ്‌ പ്രൈമറി സ്‌കൂൾ മുതൽ സർവ്വകലാശാലകൾ വരെ ഇക്കാര്യത്തിൽ ഒരു പ്രധാന പങ്ക്‌ വഹിക്കാൻ കഴിയും. ഇവയെല്ലാം നിശ്ചയമായും പരിസ്ഥിതി വിദ്യാഭ്യാസത്തിന്റെ പാഠ്യഭാഗത്തിലെ പ്രധാനഘടകങ്ങളായിരിക്കണം. ഭാവിയിൽ പ്രവർത്തനങ്ങളുടെ ഏകോപനത്തിനുമാത്രമായി ഒരു ചെറിയ വിഭാഗം ഉദ്യോഗസ്ഥരെ നിലനിർത്തിക്കൊണ്ട്‌ പ്രകൃതിവിഭവങ്ങളുടെ സംരക്ഷണവും മാനേജ്‌മെന്റും പൂർണ്ണമായി പ്രാദേശിക സമൂഹത്തിന്‌ വിട്ടുകൊടുക്കാൻ കഴിയണം.
അങ്ങനെയാകയാൽ ജൈവവൈവിദ്ധ്യത്തെ പ്രോത്സാഹിപ്പിക്കാനായി ചെലഴിക്കുന്ന തുക ഈ സമൂഹങ്ങളിലേക്ക്‌ എത്തും. സംരക്ഷണ പ്രവർത്തനങ്ങളിലേർപ്പെട്ടിട്ടുള്ള നിർദ്ധനർക്ക്‌ പ്രതിഫലം നൽകാനും അതുവഴി സാമൂഹ്യനീതി ഉറപ്പുവരുത്താനും ജൈവവൈവിദ്ധ്യസംരക്ഷണത്തിന്‌ അനുകൂലമായൊരവസ്ഥ പരക്കെ സൃഷ്‌ടിക്കാനും കഴിയും.
പരിസ്ഥിതി ദുർബല പ്രദേശമായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പശ്ചിമഘട്ടത്തിലെ പരിസ്ഥിതിപരമായ ആഘാതങ്ങളെ പറ്റി മനസ്സിലാക്കാനും പരിസ്ഥിതി ദുർബലതയുടെ ഏറ്റക്കുറച്ചിലനുസരിച്ച്‌ മേഖല-ഒന്ന്‌, രണ്ട്‌, മൂന്ന്‌ എന്ന്‌ വേർതിരിക്കാനുമായി പശ്ചിമഘട്ടത്തിന്‌ മൊത്തത്തിൽ ഒരു ഉന്നതതല അതോറിട്ടി രൂപീകരിക്കണമെന്ന നിർദ്ദേശമുണ്ടായി. ഇതൊടൊപ്പം ഓരോ സംസ്ഥാനത്തിനും സംസ്ഥാനതല അതോറിട്ടികളും ജില്ലകളിൽ ജില്ലാപരിസ്ഥിതി കമ്മിറ്റികളും ഉണ്ടാകണമെന്നും നിർദ്ദേശിക്കപ്പെട്ടു. പശ്ചിമഘട്ട സംസ്ഥാനങ്ങളിലെ എല്ലാ വിഭാഗം പരിസ്ഥിതി ദുർബല പ്രദേശങ്ങളിലെയും പ്രവർത്തനങ്ങളുടെ ആസൂത്രണവും നിർവ്വഹണവും നിയന്ത്രണവുമാണ്‌ പശ്ചിമഘട്ടപരിസ്ഥിതി അതോറിട്ടിയുടെ ചുമതല.
പരിസ്ഥിതി സംരക്ഷണ നിയമത്തിലെ (1986) പ്രസക്ത വകുപ്പുകൾ പ്രകാരം കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം ബന്ധപ്പെട്ട സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ചാണ്‌ അതോറിറ്റി രൂപീകരിക്കേണ്ടത്‌.
വന്യജീവിസംരക്ഷണനിയമം (1972), വനം സംരക്ഷണ നിയമം (1980), പരിസ്ഥിതി സംരക്ഷണനിയമം (1986) അനുസരിച്ച്‌ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളും വിജ്ഞാപനങ്ങളും, ജൈവവൈവിദ്ധ്യനിയമം (2002), വായുനിയമം(1981), ജലനിയമം(1974), പട്ടികവർഗ്ഗവും ഇതരപരമ്പരാഗത വനവാസികൾ (വന അവകാശം അംഗീകരിക്കൽ) നിയമം (2006), പഞ്ചായത്ത്‌ (പട്ടിക മേഖലയിലേക്ക്‌ വ്യാപിപ്പിക്കൽ നിയമം (1996) അവയുടെ ചട്ടങ്ങൾ എന്നിവയ്‌ക്ക്‌ അനുരോധമായി വേണം പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി പ്രവർത്തിക്കാൻ. അതായത്‌ പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങളിലെ കടന്നുകയറ്റത്തിനെതിരെ മറ്റ്‌ പരിസ്ഥിതി നിയമങ്ങൾക്കൊപ്പമുള്ള ഒരു അഡീഷണൽ നിയമമായിവേണം ഈ വിജ്ഞാപനത്തെ കണക്കാക്കാൻ.
വിവിധ വിഷയങ്ങളിലെ പ്രഗത്ഭർ, വിവിധ മേഖലകളിലെ പ്രഗത്ഭർ, ബന്ധപ്പെട്ട മന്ത്രാലയ പ്രതിനിധികൾ എന്നിവരെ അതോറിട്ടിയിൽ ഉൾപ്പെടുത്തണം. വിഷയങ്ങളിൽ ശാസ്‌ത്രം, ധനതത്വശാസ്‌ത്രം, നിയമം, സോഷ്യോളജി എന്നിവയും മേഖലകളിൽ വനശാസ്‌ത്രം, ജലശാസ്‌ത്രം, മണ്ണ്‌ ശാസ്‌ത്രം, കൃഷി, ഭൂവിനിയോഗം, പരിസ്ഥിതി എന്നിവയും ഉൾപ്പെടുത്തണം.
പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടിയിൽ ചുവടെ പറയും പ്രകാരം 24അംഗങ്ങളാണ്‌ ഉണ്ടായിരിക്കുക.
1. ചെയർമാൻ :-കഴിയുന്നതും പശ്ചിമഘട്ട മേഖലയിൽനിന്നുള്ള റിട്ടേർഡ്‌ ചെയ്‌ത സുപ്രിംകോടതി ജഡ്‌ജിയായിരിക്കണം. ചെയർമാൻ. തെളിയിക്കപ്പെട്ട വ്യക്തിത്വവും സംരക്ഷണത്തോടും നിർദ്ധനരുടെ സുസ്ഥിര വികസനത്തോടും ആഭിമുഖ്യമുള്ളവരായിരിക്കണം.
അല്ലെങ്കിൽ
പശ്ചിമഘട്ട മേഖലയിൽ നിന്നുള്ള പ്രമുഖ സസ്യശാസ്‌ത്രജ്ഞനും കഴിഞ്ഞ 25 വർഷങ്ങളായി ഈ മേഖലയുടെ സംരക്ഷണത്തിന്‌ ഗണ്യമായ സംഭാവനകൾ നൽകിയ ആളുമായിരിക്കണം.
2. പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി ഗണ്യമായ സംഭാവനകൾ നൽകിയ സംരക്ഷണസസ്യശാസ്‌ത്രജ്ഞൻ.
3. പശ്ചിമഘട്ട സംസ്ഥാനങ്ങളിലെ പരിസ്ഥിതി നിയമങ്ങളെപറ്റി ആഴത്തിൽ അറിവുള്ള അഭിഭാഷകൻ അഥവാ പരിസ്ഥിതി നിയമാദ്ധ്യാപകൻ/പ്രൊഫസർ.
4. ഒരു പ്രമുഖ സാമൂഹ്യ ശാസ്‌ത്രജ്ഞൻ/ധനതത്വശാസ്‌ത്രജ്ഞൻ/സോഷ്യോളജി
5. ഒരു പ്രമുഖ കൃഷി ശാസ്‌ത്രജ്ഞൻ/പ്രൊഫസർ
6. ഒരു പ്രമുഖ ലാന്റ്‌സ്‌കേപ്‌ ഇക്കോളജിസ്റ്റ്‌
7. പ്രമുഖ ഗിരിവർഗ്ഗ ഗ്രൂപ്പിന്റെ ഒരു പ്രതിനിധി( ഓരോ സംസ്ഥാനത്തുനിന്നും റൊട്ടേഷൻ അടിസ്ഥാനത്തിൽ)
8-13. പശ്ചിമഘട്ടത്തിലെ ഓരോ സംസ്ഥാനത്തുനിന്നും അവിടെ പശ്ചിമഘട്ടപരിസ്ഥിതി സംരക്ഷണത്തിന്‌ കാര്യമായ സംഭാവന നൽകിയിട്ടുള്ള ഓരോ സമൂഹ പ്രതിനിധികൾ വീതം.
1 മുതൽ 5 വരെയുള്ളവർ കഴിയുന്നതും പശ്ചിമഘട്ടസംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരിക്കണം.
14. കേന്ദ്രപരിസ്ഥിതി - വനം മന്ത്രാലയത്തിലെ ഒരു അഡീഷണൽ സെക്രട്ടറി (എക്‌സ്‌ ഒഫീഷ്യോ)
15. കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡ്‌ ചെയർമാൻ (എക്‌സ്‌ ഒഫീഷ്യോ)
16. പശ്ചിമഘട്ട/പരിസ്ഥിതി കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന കേന്ദ്ര ആസൂത്രണ കമ്മീഷൻ മെമ്പർ (എക്‌സ്‌ ഒഫീഷ്യോ)
17. ദേശീയ ജൈവ വൈവിദ്ധ്യ അതോറിട്ടി ചെയർമാൻ (എക്‌സ്‌ ഒഫീഷ്യോ)
18. മെമ്പർ സെക്രട്ടറി (ഫുൾടൈം). ജോയിന്റ്‌ സെക്രട്ടറി/ സയിന്റിസ്റ്റ്‌ - ജിയുടെ ഗ്രേഡിലുള്ള ഒരാഫീസറെ അതോറിട്ടി ചെയർമാനുമായി ആലോചിച്ച്‌ കേന്ദ്രപരിസ്ഥിതി -വനം മന്ത്രാലയം ഡെപ്യൂട്ടേഷനിൽ നിയമിക്കണം.
19-24. സംസ്ഥാന പശ്ചിമഘട്ട പരിസ്ഥിതി ബോർഡുകളുടെ മെമ്പർ സെക്രട്ടറികൾ
1. ഇതൊരു സ്റ്റാറ്റിയൂട്ടറി അതോറിട്ടിയാണ്‌. ഇതിന്റെ ശുപാർശകൾ സാധാരണനിലയിൽ അതേ പടി അംഗീകരിക്കപ്പെടും. (ദേശീയ വന്യജീവി ബോർഡിന്റെ മാതൃകയിലാണിതും). ബോർഡിന്റെ ശുപാർശകൾ സുപ്രിംകോടതി പോലും ഭേദഗതി ചെയ്യാറില്ല.
2. പരിസ്ഥിതി ദുർബലമേഖലയിൽ പരിസ്ഥിതിക്ക്‌ കോട്ടം തട്ടുന്ന ഭൂവിനിയോഗ ആസൂത്രണം, വ്യവസായങ്ങളുടെയും ഇതര പ്രവർത്തനങ്ങളുടേയും സ്ഥാനനിർണ്ണയം എന്നിവയെല്ലാം അതോറിട്ടിയുടെ അധികാരപരിധിയിൽപെടും.
3. ബന്ധപ്പെട്ട സംസ്ഥാനവുമായി കൂടിയാലോചിച്ച്‌ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധസമിതി ശുപാർശ ചെയ്യുന്ന പ്രദേശങ്ങളെ പരിസ്ഥിതി ദുർബല മേഖലകളായി നിശ്ചിത സമയപരിധിക്കുള്ളിൽ അംഗീകരിക്കാനുള്ള അന്തിമ അധികാരം അതോറിട്ടിയിൽ നിക്ഷിപ്‌തമാണ്‌. പരിസ്ഥിതി ദുർബലമേഖലകളുടെ വ്യത്യസ്‌ത നിലവാരത്തെ സംബന്ധിച്ച തീർപ്പുകല്‌പിക്കുന്നത്‌ ഒരു കൂടിയാലോചന പ്രക്രിയയിലൂടെ സമയബന്ധിതമായി (6 മാസം) ആയിരിക്കണം.
4. ഒരു കാര്യം അംഗീകരിച്ചുകൊണ്ടോ, തള്ളിക്കൊണ്ടോ എടുക്കുന്ന ഏത്‌ തീരുമാനവും നിയമനടപടികളും തികച്ചും സുതാര്യവും പുറപ്പെടുവിക്കുന്ന ഉത്തരവുകളും നിർദ്ദേശങ്ങളും സ്വയം വ്യക്തതയുള്ളതുമായിരിക്കണം. അവസാന തീർപ്പുകൽപിച്ചുകഴിഞ്ഞാൽ അത്‌ പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തണം.
5. പശ്ചിമഘട്ടത്തിലെ സംസ്ഥാന അതോറിട്ടിയിൽ എന്തെങ്കിലും തർക്കമുണ്ടായാൽ അതിൽ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം ഈ അതോറിട്ടിക്കാണ്‌. സംസ്ഥാന അതോറിട്ടികളുടെ അപ്പലേറ്റ്‌ അതോറിട്ടി കൂടിയാണിത്‌.
6. പരിസ്ഥിതി ആഘാത അപഗ്രഥനത്തിന്‌ പശ്ചിമഘട്ടത്തിൽ അക്രഡിറ്റഡ്‌ കൺസൾട്ടന്റുമാരെ നിയോഗിക്കാനും അവരുടെ ഭാഗത്ത്‌ തെറ്റുകുറ്റങ്ങളോ വീഴ്‌ചയോ ഉണ്ടായാൽ അവരുടെ ഭാഗം കൂടി കേട്ടശേഷം അയോഗ്യരാക്കാനും അതോറിട്ടിക്ക്‌ അധികാരമുണ്ട്‌.
7. പശ്ചിമഘട്ടത്തിന്‌ ഹാനികരമായിട്ടുള്ള ഏത്‌ പ്രവർത്തിയും നിരോധിക്കാനും നിയന്ത്രിക്കാനും ബന്ധപ്പെട്ട സംസ്ഥാന സർക്കാരിനോ ഏജൻസികൾക്കോ നിർദേശം നൽകാനും അവ പാലിക്കുന്നു എന്ന്‌ ഉറപ്പു വരുത്താനും അതോറിട്ടിക്ക്‌ അധികാരമുണ്ട്‌.
8. വിജ്ഞാപനത്തിലെ ഏത്‌ കാര്യത്തെ സംബന്ധിച്ചുമുള്ള സംശയങ്ങൾ ദൂരീകരിക്കാൻ അതോറിട്ടിക്ക്‌ അധികാരമുണ്ട്‌.
9. പരിസ്ഥിതി സംരക്ഷണനിയമത്തിലും ഇതരപരിസ്ഥിതിനിയമങ്ങളിലും നിർദേശിക്കുന്ന പിഴയും മറ്റ്‌ ശിക്ഷാനടപടികളും നിശ്ചയിക്കാൻ അതോറിട്ടിക്ക്‌ അധികാരമുണ്ട്‌.
10. ഒരു തീരുമാനത്തിലെത്താൻ ആവശ്യമായ രേഖകൾ സംസ്ഥാന-കേന്ദ്ര ഗവൺമെന്റുകളിൽനിന്ന്‌ ആവശ്യപ്പെടാൻ അതോറിട്ടിക്ക്‌ അധികാരമുണ്ട്‌. സിവിൽ നടപടിക്രമത്തിലെ (Civil Procedure Code) വ്യവസ്ഥകൾ പ്രകാരമുളള അധികാരം അതോറിട്ടിക്കുണ്ട്‌.
1. പരിസ്ഥിതി സംരക്ഷണ നിയമത്തിലെയും (1986) മറ്റ്‌ പരിസ്ഥിതി സംബന്ധമായ നിയമങ്ങളുടെയും വ്യവസ്ഥകൾക്ക്‌ വിധേയമായാണ്‌ അതോറിട്ടി പ്രവർത്തിക്കുന്നത്‌.
2. ജില്ലാ പരിസ്ഥിതി കമ്മിറ്റിയുമായി കൂടിയാലോചിച്ച്‌ പരിസ്ഥിതി ദുർബലമേഖലയ്‌ക്കുവേണ്ടി സംസ്ഥാനസർക്കാർ തയ്യാറാക്കുന്ന ഭൂവിനിയോഗ മാസ്റ്റർ പ്ലാൻ അതോറിട്ടി അംഗീകരിക്കേണ്ടത്‌.
3. പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യം സംരക്ഷിക്കാനും സുസ്ഥിരവികസനം പ്രോത്സാഹി പ്പിക്കാനും വേണ്ടിയുള്ള മാസ്റ്റർപ്ലാൻ വികസിപ്പിച്ചെടുക്കേണ്ടത്‌ അതോറിട്ടിയാണ്‌. വില്ലേജ്‌, താലൂക്ക്‌, ജില്ലാതലത്തിൽ താഴെ നിന്ന്‌ മുകളിലേക്ക്‌ എന്ന സമീപനത്തോടെ ആയിരിക്കണം മാസ്റ്റർപ്ലാൻ തയ്യാറാക്കേണ്ടത്‌.
4. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയേയും അവിടത്തെ സമൂഹങ്ങളുടെ സാമൂഹ്യ അവസ്ഥയേയും സംബന്ധിച്ച്‌ പ്രതികൂല ഫലമുളവാക്കുന്ന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന്‌ സ്വീകരിക്കേണ്ട പരിമിതമായ നിലവാരം അതോറിട്ടി നിശ്ചയിച്ച്‌ നൽകണം.
5. പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിയിൽ ചലനങ്ങളുണ്ടാക്കാൻ കഴിയുന്ന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനും ഗവേഷണം ഏകോപിപ്പിക്കാനും അപഗ്രഥിക്കാനും അതോറിട്ടിക്ക്‌ ചുമതലയുണ്ട്‌.
6. പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനും വികസനത്തിനും ആവശ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ പരിസ്ഥിതി സംരക്ഷണനിയമത്തിലെ 3(2) വകുപ്പുപ്രകാരം അതോറിട്ടിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌.
7. `ഷെഡ്യൂളിൽ' ഉൾപ്പെട്ട നിബന്ധനകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായിവേണം അതോറിട്ടി പ്രവർത്തിക്കാൻ. വളരെ നിർണ്ണായക രാജ്യരക്ഷാ ആവശ്യങ്ങൾ ഒഴിച്ചുള്ളവയുടെ കാര്യത്തിൽ ഈ നിബന്ധനകൾ കർശനമായി പാലിച്ചിരിക്കണം.
8. ഒരു മേഖലയിൽ അനുവദനീയമായ പ്രോജക്‌ടുകളുടെ കാര്യത്തിൽ ഒരു ആവർത്തന ആഘാതസമീപനമായിരിക്കണം അതോറിട്ടി സ്വീകരിക്കേണ്ടത്‌. മേഖല ആസൂത്രണ പ്രക്രിയ ആ മേഖലയിലെ പ്രവർത്തനങ്ങളുടെയും പ്രോജക്‌ടുകളുടെയും പരമാവധി എണ്ണവും വലിപ്പവും സ്വഭാവവും കൂടി നിശ്ചയിക്കുന്നുണ്ടെന്ന്‌ അതോറിട്ടി ഉറപ്പുവരുത്തണം.
9. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങളുടെ സംരക്ഷണത്തിനും സുസ്ഥിരതയ്‌ക്കും നിയന്ത്രണത്തിനും വേണ്ടിയുള്ള ഈ വിജ്ഞാപനത്തിലെ ആവശ്യങ്ങൾക്ക്‌ വേണ്ടതാണെന്ന്‌ തോന്നുന്ന ഏതു ചുമതലയും അതോറിട്ടിക്ക്‌ ഏറ്റെടുക്കാം.
1. ബന്ധപ്പെട്ട സംസ്ഥാന സർക്കാരിനോടും അപ്പക്‌സ്‌ അതോറിട്ടിയോടും കൂടിയാലോചിച്ച്‌ കേന്ദ്ര ഗവൺമെന്റാണ്‌ സംസ്ഥാന പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടികൾ രൂപികരിക്കുന്നത്‌.
2. സംസ്ഥാന അതോറിട്ടികളിൽ ശാസ്‌ത്രം, ധനതത്വശാസ്‌ത്രം,നിയമം, സോഷ്യോളജി എന്നീ വിഷയങ്ങളിലെ വിദഗ്‌ധർ വനശാസ്‌ത്രം, ജലശാസ്‌ത്രം, മണ്ണ്‌ശാസ്‌ത്രം, കൃഷി, ഭൂവിനിയോഗം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലെ വിദഗ്‌ധർ, ബന്ധപ്പെട്ട വകുപ്പുകളിലെ പ്രതിനിധികൾ എന്നിവരുൾപ്പെടുന്നു.
ആകെ 11 അംഗങ്ങളാണുണ്ടാവുക.
അനുദ്യോഗസ്ഥാംഗങ്ങൾ
1. ചെയർമാൻ ഒരു റിട്ടയേഡ്‌ ഹൈക്കോടതി ജഡ്‌ജിയുടെയോ കഴിവതും പശ്ചിമഘട്ട മേഖലയിൽ നിന്നുള്ള പ്രമുഖ പരിസ്ഥിതി വിദഗ്‌ധനോ ആയിരിക്കും.
2. കഴിവതും പശ്ചിമഘട്ട മേഖലയിൽനിന്നുള്ള പ്രമുഖനായ ഒരു പരിസ്ഥിതി -നിയമവിദഗ്‌ധൻ
3. മേഖലയിലെ പ്രമുഖനായ പരിസ്ഥിതിവിദഗ്‌ധൻ
4-6 സംസ്ഥാനത്തെ പ്രമുഖരായ സാമൂഹ്യപ്രവർത്തകർ
ഉദ്യോഗസ്ഥാംഗങ്ങൾ
7. സംസ്ഥാനമലിനീകരണ നിയന്ത്രണബോർഡ്‌ ചെയർമാൻ (എക്‌സ്‌ ഒഫീഷ്യോ)
8. സംസ്ഥാന പരിസ്ഥിതി-വനംവകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി (എക്‌സ്‌ ഒഫീഷ്യോ)
9. സംസ്ഥാന ആസൂത്രണബോർഡിന്റെ ഒരു പ്രതിനിധി
10. സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡിന്റെ ചെയർമാൻ (എക്‌സ്‌ ഒഫീഷ്യോ)
11. മെമ്പർ സെക്രട്ടറി (ഫുൾടൈം) ജോയിന്റ്‌ സെക്രട്ടറി/ അഡൈ്വസർ - ജി ഗ്രേഡിലുള്ള ഒരു ആഫീസറെ സംസ്ഥാന സർക്കാരിന്‌ ഡെപ്യൂട്ടേഷനിൽ നിയമിക്കാം.
പ്രത്യേക ക്ഷണിതാക്കൾ: സേവനം അത്യന്താപേക്ഷിതമാണ്‌ എന്ന്‌ തോന്നുന്ന പക്ഷം സർക്കാർ ഉദ്യോഗസ്ഥരേയോ, ചില വിഷയങ്ങളിൽ പ്രാവീണ്യമുള്ള വിദഗ്‌ധരേയോ. ചെയർമാന്‌ പ്രത്യേകം ക്ഷണിച്ചുവരുത്താവുന്നതാണ്‌.
1. ഒരു നിശ്ചിത പ്രക്രിയയിലൂടെ അതോറിട്ടിക്ക്‌ മുന്നിലെത്തുന്ന പശ്ചിമഘട്ട പരിസ്ഥിതി സംബന്ധിച്ച തർക്കത്തിന്മേൽ തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാനഅതോറിട്ടിക്കാണ്‌.
2. ഓരോ ജില്ലയും പരിസ്ഥിതി ഓംബുഡ്‌സ്‌മാനെ നിയമിക്കാനുള്ള അധികാരം സംസ്ഥാന അതോറിട്ടിക്കാണ്‌. മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതിയുടെ ഓംബുഡ്‌സ്‌മാനെ നിയമിക്കുന്ന മാതൃകയിലുള്ള ഈ ഓംബുഡ്‌സ്‌മാനാണ്‌ ജില്ലാ പരിസ്ഥിതി കമ്മിറ്റിയുടെ ചെയർമാൻ.
3. പശ്ചിമഘട്ടത്തിന്‌ കോട്ടം തട്ടുന്ന ഏതുപ്രവർത്തിയും നിരോധിക്കാനും നിയന്ത്രിക്കാനും ആവശ്യമായ ഏത്‌ നിർദ്ദേശവും നൽകാനും അത്‌ പരിപാലിക്കപ്പെടുന്നു എന്ന്‌ ഉറപ്പുവരുത്താനുമുള്ള അധികാരം സംസ്ഥാന അതോറിട്ടിക്കുണ്ട്‌.
4. പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനും വികസനത്തിനും വേണ്ടി ഏതു പ്രവർത്തനം എറ്റെടുക്കാനും പരിസ്ഥിതി സംരക്ഷണനിയമത്തിലെ 3(2) വകുപ്പനുസരിച്ചുള്ള എല്ലാ അധികാരങ്ങളും അതോറിട്ടിക്ക്‌ നൽകിയിട്ടുണ്ട്‌.
5. പരിസ്ഥിതിനിയമം (1986), ബന്ധപ്പെട്ട മറ്റ്‌ നിയമങ്ങൾ എന്നിവ അനുശാസിക്കും പ്രകാരം നിയമലംഘകരിൽനിന്ന്‌ ഉചിതമായ പിഴ ഈടാക്കാനും, മറ്റ്‌ ശിക്ഷാവിധികൾ നടപ്പാക്കാനും അതോറിറ്റിക്ക്‌ അധികാരമുണ്ട്‌.
6. ഒരു തീരുമാനത്തിലെത്തുന്നതിനുവേണ്ടി കേന്ദ്രസർക്കാരിനും സംസ്ഥാനസർക്കാരിനും ബന്ധപ്പെട്ട ഏജൻസികളിലും നിന്ന്‌ എന്ത്‌ രേഖ ആവശ്യപ്പെടാനും അതോറിട്ടിക്ക്‌ അധികാരമുണ്ട്‌. സിവിൽ നടപടിക്രമത്തിലെ വകുപ്പുകൾ പ്രകാരമുള്ള അധികാരങ്ങൾ സംസ്ഥാന അതോറിട്ടിയിൽ നിക്ഷിപ്‌തമാണ്‌.
1. സംസ്ഥാന സർക്കാരും പശ്ചിമഘട്ട അതോറിട്ടിയുമായി കൂടിയാലോചിച്ച്‌ ഓരോ പശ്ചിമഘട്ട ജില്ലയിലും സംസ്ഥാന അതോറിട്ടി ഒരു ജില്ലാപരിസ്ഥിതി കമ്മിറ്റി രൂപീകരിക്കണം. സ്വന്തം അധികരപരിധിയിലുള്ള പരിസ്ഥിതി ദുർബലമേഖലയെ സംബന്ധിക്കുന്ന ഏത്‌ തർക്കവും പരിശോധിച്ച്‌ പരിഹരിക്കാനുള്ള ചുമതല ഈ ജില്ലാ കമ്മിറ്റിക്കാണ്‌.
2. ശാസ്‌ത്രം, ധനതത്വശാസ്‌ത്രം, നിയമം, സോഷ്യോളജി എന്നീ വിഷയങ്ങളിലെയും വനശാസ്‌ത്രം, ജലശാസ്‌ത്രം, മണ്ണ്‌ശാസ്‌ത്രം, കൃഷി, ഭൂവിനിയോഗം, പരിസ്ഥിതി എന്നീ മേഖലകളിലെയും വിദഗ്‌ധരും ബന്ധപ്പെട്ട വകുപ്പുകളിലെ പ്രതിനിധികളും ഉൾപ്പെട്ടതായിരിക്കണം ഈ ജില്ലാകമ്മിറ്റികൾ.
3. പരിസ്ഥിതി അവബോധ വോളന്റിയർമാരെ (പര്യാവരൻ വാഹിനി അല്ലെങ്കിൽ ഓണററി വന്യജീവി (വാർഡന്മാരുടെ മാതൃകയിൽ) ജില്ല കമ്മിറ്റി നിയമിക്കണം. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുകയും അവരെക്കൂടി പങ്കാളികളാക്കി സ്ഥിതിഗതികൾ അപഗ്രഥിക്കുകയുമാണ്‌ ഇവരുടെ പ്രധാന ചുമതല.
1. പശ്ചിമഘട്ട മാസ്റ്റർ പ്ലാനിന്റെ ജില്ലാതല ആസൂത്രണ ഏജൻസിയാണ്‌ ഈ ജില്ലാകമ്മിറ്റി ആസൂത്രണ പ്രക്രിയ താഴെനിന്ന്‌ മുകളിലേക്കായിരിക്കണം. വിവിധ വകുപ്പുകളുടെ പ്ലാനുകൾ ജില്ലാതലത്തിൽ മാസ്റ്റർപ്ലാനുമായി സംയോജിപ്പിക്കുന്നതിനാവശ്യമായ പരിശോധനയും വിലയിരുത്തലും നടത്തേണ്ടതും ജില്ലാ കമ്മിറ്റിയാണ്‌.
2. ശ്രദ്ധയിൽപെടുന്ന ഏതൊരു തർക്കവും പരിശോധിച്ച്‌ സംസ്ഥാനഅതോറിട്ടിയുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടത്‌ ജില്ലാകമ്മറ്റിയാണ്‌. ഒരു തർക്കത്തിൽ ഒന്നിലധികം ജില്ലകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത്‌ നേരിട്ട്‌ സംസ്ഥാന അതോറിട്ടിക്ക്‌ നൽകണം.
1. എല്ലാ അതോറിട്ടികളിലെയും കമ്മിറ്റികളിലെയും അംഗങ്ങളുടെ കാലാവധി 5 വർഷമാണ്‌.
1. അതോറിട്ടിയുടെ അധികാരപ്പെട്ട ഉദ്യോഗസ്ഥൻ നിർദ്ദിഷ്‌ട രീതിയിൽ ഫയൽ ചെയ്യുന്ന പരാതികളിന്മേൽ മാത്രമേ കോടതി കേസ്‌ എടുക്കാവൂ.
2. പശ്ചിമഘട്ട പരിസ്ഥിതിക്ക്‌ ദോഷമായി ബാധിക്കുന്നതോ വിജ്ഞാപനത്തിന്‌ വിരുദ്ധമോ ആയ ഏതൊരു പ്രശ്‌നത്തിന്മേലും ജില്ലാ കമ്മിറ്റിക്കോ സംസ്ഥാന അതോറിട്ടിക്കോ അപ്പക്‌സ്‌ അതോറിട്ടിക്കോ നിശ്ചിതഫോറത്തിൽ നോട്ടീസ്‌ നൽകാൻ ഏതൊരു പൗരനും അവകാശമുണ്ട്‌.
അപ്പക്‌സ്‌ അതോറിട്ടിക്കും സംസ്ഥാന അതോറിട്ടികളെയും ജില്ലാകമ്മിറ്റികൾക്കും സാമ്പത്തിക സ്വയംഭരണം കേന്ദ്രസർക്കാർ ഉറപ്പുവരുത്തുന്നു. ഇവരുടെ പ്രവർത്തനത്തിനു വേണ്ട ഫണ്ട്‌ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വരൂപിച്ച്‌ നൽകും. ഇതിനുപുറമെ പിഴ ഇനത്തിലും മറ്റും ലഭിക്കുന്നു. തുകയുടെ ഒരു ഭാഗവും ഇവയുടെ പ്രവർത്തനത്തിനുവേണ്ട ഫണ്ട്‌ കേന്ദ്ര-സംസ്ഥാനസർക്കാരുകൾ സ്വരൂപിച്ച്‌ നൽകും. ഇതിനുപുറമേ പിഴ ഇനത്തിലും മറ്റും ലഭിക്കുന്ന തുകയുടെ ഒരുഭാഗവും ഇവയുടെ പ്രവർത്തനചെലവിനായി ഉപയോഗിക്കാം.
1. വിജ്ഞാപനത്തിലെ നിബന്ധനകൾ ഏതെങ്കിലും വ്യക്തിയോ ഏജൻസിയോ ലംഘിക്കുന്നതായി ആർക്കെങ്കിലും പരാതിയുണ്ടെങ്കിലോ ഷെഡ്യൂളിൽ പറഞ്ഞിട്ടുള്ള മാർഗ്ഗരേഖകൾക്ക്‌ വിരുദ്ധമായി പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങളെ ദോഷകരമായി ബാധിക്കുന്ന എന്തെങ്കിലും വിവർത്തനം ഉണ്ടായാലോ ആർക്കും ജില്ലാ പരിസ്ഥിതി കമ്മിറ്റിയോ സംസ്ഥാന അതോറിട്ടിയോ മുഖാന്തിരം നിർദ്ദിഷ്‌ട ഫാറത്തിൽ പരാതി തയ്യാറാക്കി ബന്ധപ്പെട്ട അധികൃതരെ സമീപിക്കാം.
2. പരാതി ലഭിച്ച്‌ 30 ദിവസത്തിനകം ബന്ധപ്പെട്ട അതോറിട്ടി അഥവാ കമ്മിറ്റി ഇതിന്മേൽ നടപടി എടുക്കേണ്ടതും പരമാവധി 6 മാസത്തിനുള്ളിൽ തീർപ്പ്‌ കല്‌പിക്കേണ്ടതുമാണ്‌. ചില പ്രത്യേക കേസുകളിൽ 6 മാസത്തിൽ കൂടുതൽ സമയം വേണ്ടിവരികയാണെങ്കിൽ അതിനുള്ള കാരണം വ്യക്തമാക്കിയിരിക്കണം. ബന്ധപ്പെട്ടവർക്ക്‌ അല്ലെങ്കിൽ അവരുടെ പ്രതിനിധികൾക്ക്‌ പറയുവാനുള്ളത്‌ കേൾക്കാനുള്ള അവസരം കൂടി നൽകണം.
1. പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടിയുടെ ഉപസേവനങ്ങളെ സാമ്പത്തികമായും അല്ലാതെയും സഹായിക്കാനായി അതോറിട്ടി മുഖാന്തിരം ഒരു പശ്ചിമഘട്ട സംരക്ഷണമാനേജ്‌മെന്റ്‌ ഫൗണ്ടേഷന്‌ കേന്ദ്രസർക്കാർ രൂപം നൽകണം.
2. ആരോഗ്യകരമായ പരിസ്ഥിതി നിഗമനങ്ങളിലെത്തുന്നതിന്‌ ആവശ്യമായ വിദഗ്‌ധ ഉപദേശങ്ങളും വിവരങ്ങളും ലഭിക്കുന്നതിനായി കൂടുതൽ ഗവേഷണവും സ്ഥലസന്ദർശനവും അപഗ്രഥനങ്ങളും നടത്തുന്നതിന്‌ ഈ ഫണ്ട്‌ വിനിയോഗിക്കാവുന്നതാണ്‌.
1. അതോറിട്ടിയുടെ ലക്ഷ്യം സംബന്ധിച്ച സ്റ്റേറ്റ്‌മെന്റ്‌
2. അവതാരിക
3. നിർവ്വചനങ്ങൾ
4. അതോറിട്ടിയുടെ ഘടന
5. അംഗങ്ങളുടെ കാലാവധിയും സേവനവ്യവസ്ഥകളും
6. ജീവനക്കാരും, ഉദ്യോഗസ്ഥരും
7. അധികാരങ്ങൾ
8. ചുമതലകൾ
9. അതോറിട്ടിയുടെ നടപടിക്രമം
10. അതോറിട്ടിക്കുള്ള ധനസഹായവും വായ്‌പകളും ഫണ്ടിന്റെ ഘടനയും
11. അതോറിട്ടിയുടെ അക്കൗണ്ട്‌സും ആഡിറ്റും.
12. അതോറിട്ടിയുടെ വാർഷിക റിപ്പോർട്ട്‌
13. പാർലമെന്റിൽ വയ്‌ക്കേണ്ടവാർഷിക റിപ്പോർട്ടും ആഡിറ്റ്‌ റിപ്പോർട്ടും.
14. സംസ്ഥാനഅതോറിട്ടിയുടെ ഘടന
15. ജില്ലാ പരിസ്ഥിതി കമ്മിറ്റിയുടെ ഘടന
16. പശ്ചിമഘട്ട സംരക്ഷണ,മാനേജ്‌മെന്റ്‌ മാസ്റ്റർ പ്ലാൻ
17. പരിസ്ഥിതിദുർബല മേഖലയുടെ മാറ്റവും ഭേദഗതിയും
18. പശ്ചിമഘട്ട സംരക്ഷണമാനേജ്‌മെന്റ്‌ ഫൗണ്ടേഷൻ രൂപീകരണം.
19. കമ്പനിയുടെ കുറ്റങ്ങൾ
20. ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ ഉദ്യോഗസ്ഥർക്കുള്ള സംരക്ഷണം.
പരിസ്ഥിതി ദുർബല മേഖല ഒന്നിലും രണ്ടിലും വലിയ ജലാശയങ്ങളുള്ള അണക്കെട്ടുകൾക്ക്‌ പരിസ്ഥിതി ക്ലിയറൻസ്‌ നൽകരുതെന്നാണ്‌ ഈ സമിതിയുടെ (WGEEPയുടെ) നിർദ്ദേശം. ഹൊങ്കടഹള്ള അണക്കെട്ട്‌ ഉപേക്ഷിച്ചുകൊണ്ട്‌ ഗുണ്ഡിയ പദ്ധതിയിൽ വെള്ളത്തിനടിയിലാകുന്ന പ്രദേശത്തിന്റെ വിസ്‌തീർണ്ണം 80 ശതമാനമായി കുറയ്‌ക്കാമെന്ന്‌ കർണ്ണാടക പവ്വർ കോർപ്പറേഷൻ നിർദ്ദേശിച്ചിട്ടുണ്ട്‌. പക്ഷെ, പദ്ധതിയിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ബെട്ടാഡ്‌്‌ കുമാരി അണക്കെട്ടും മേഖല ഒന്നിലാണ്‌ വരുന്നത്‌. അതുപോലെ ആതിരപ്പിള്ളി അണക്കെട്ടിന്റെ സ്ഥാനവും മേഖല ഒന്നിലാണ്‌.അതുകൊണ്ട്‌ ഈ രണ്ട്‌ പദ്ധതികൾക്കും പരിസ്ഥിതി ക്ലിയറൻസ്‌ നൽകരുതെന്നാണ്‌ പരിസ്ഥിതി-വനം മന്ത്രാലയത്തോടുള്ള ഞങ്ങളുടെ ശുപാർശ. മാത്രവുമല്ല, പട്ടികജാതി-മറ്റ്‌ പരമ്പരാഗത വനനിവാസി(വനത്തന്മേലുള്ള അവകാശം)നിയമപ്രകാരമുള്ള നടപടികൾ ഈ രണ്ടുമേഖലയിലും ഇനിയും പൂർത്തിയായിട്ടില്ല. ആകയാൽ ഈ രണ്ട്‌ പദ്ധതികൾക്കും പരിസ്ഥിതി ക്ലിയറൻസ്‌ നൽകുന്നത്‌ തികച്ചും അനുചിതമാണ്‌.
1. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം പരമാവധിയിലെത്തുന്ന വൈകീട്ട്‌ 6 മുതൽ 10 വരെയുള്ള സമയത്തെ വൈദ്യുതി ദൗർലഭ്യം നേരിടാനായി 163 മെഗാവാട്ട്‌ ഉല്‌പാദനശേഷിയുള്ള ഒരു ജല-വൈദ്യുത അണക്കെട്ട്‌ ചാലക്കുടി പുഴയ്‌ക്ക്‌ കുറുകെ തൃശൂർ ജില്ലയിൽ നിർമ്മിക്കാനാണ്‌ കേരള സംസ്ഥാന വിദ്യുച്ഛക്തി ബോർഡ്‌ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്‌.
2. ഇവിടെ നിർമ്മിക്കാനുദ്ദേശിക്കുന്ന കോൺക്രീറ്റ്‌ അണക്കെട്ടിന്റെ ഉയരം 23 മീറ്ററും നീളം 311 മീറ്ററുമാണ്‌. ഇവിടെ വെള്ളത്തിനടിയിലാകുന്ന പ്രദേശത്തിന്റെ വിസ്‌തീർണ്ണം 104 ഹെക്‌ടറാണെങ്കിലും ആവശ്യമായ മൊത്തംവനമേഖലയുടെ വിസ്‌തീർണ്ണം 138 ഹെക്‌ടറാണ്‌. അണക്കെട്ടിൽ നിന്നുള്ള വെള്ളം 6.4 മീറ്റർ വ്യാസവും 4.69 കി.മീ നീളവുമുള്ള ടണലിലൂടെ പായിച്ചാണ്‌ ഡാം സൈറ്റിന്‌ വടക്കുപടിഞ്ഞാറ്‌ കണ്ണൻകുഴിതോടിനു മുകളിലുളള പ്രധാന പവർഹൗസിലെത്തിക്കുന്നത്‌. പവർഹൗസിൽനിന്ന്‌ കണ്ണംകുഴി തോടിലെത്തുന്ന ജലം ഒന്നരകി.മീ. സഞ്ചരിച്ച്‌ വീണ്ടും ചാലക്കുടി പുഴയിലെത്തും. 3.4 മീറ്റർ വ്യാസവും 50 മീറ്റർ നീളവുമുള്ള 2 പെൻസ്റ്റോക്കാണ്‌ പവ്വർ ഹൗസിലേക്ക്‌ നൽകുന്നത്‌. ഇവയുടെ ശേഷി 2 x 80 മെഗാവാട്ടാണ്‌. ഇതിനുപുറമേ അണക്കെട്ടിനോട്‌ ചേർന്ന്‌ 50 മീറ്റർ താഴെ 1.5 മെഗാവാട്ട്‌ ശേഷിയുള്ള രണ്ട്‌ ജനറേറ്ററുകൾ കൂടി സ്ഥാപിച്ചാണ്‌ പദ്ധതിയുടെ മൊത്തം ഉല്‌പാദനശേഷി 163 മെഗാവാട്ടായി നിശ്ചയിച്ചിട്ടുള്ളത്‌.
1. കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം ഈ പദ്ധതികൾക്ക്‌ 20/1/1998 ൽ പരിസ്ഥിതി ക്ലിയറൻസും 22-12-1997ൽ ഒന്നാം ഘട്ട വനം ക്ലിയറൻസും 16/12/1999ൽ രണ്ടാംഘട്ട വനം ക്ലിയറൻസും നൽകിയിരുന്നു.
2. മൂന്ന്‌ പൊതുതാല്‌പര്യഹർജികളുടെ അടിസ്ഥാനത്തിൽ ബഹു. കേരള ഹൈക്കോടതി ഈ ക്ലിയറൻസുകൾ സസ്‌പെന്റു ചെയ്‌തു. ടെന്റർ നടപടികളിലെ ക്രമക്കേടുകളും പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ ലംഘനമാണ്‌ മന്ത്രാലയത്തിന്റെ ക്ലിയറൻസ്‌ എന്നും ചൂണ്ടിക്കാട്ടിയാണ്‌ ഇത്‌ കോടതി സസ്‌പെന്റ്‌ ചെയ്‌തത്‌.
നടപടിക്രമം പുന: പരിശോധിക്കാൻ വിദ്യുച്ഛക്തി ബോർഡ്‌സിനോടും നേരത്തെ നൽകിയ അനുമതി പിൻവലിച്ച്‌ മന്ത്രാലയത്തിന്റെ 1994 ലെ പരിസ്ഥിതി ആഘാതഅപഗ്രഥന വിജ്ഞാപനവും, 10-4-1997 ലെ അതിന്റെ ഭേദഗതിയും (17-10-2001ലെ കേരള ഹൈക്കോടതിവിധി) പ്രകാരമുള്ള പൊതുവായ തെളിവെടുപ്പ്‌ നടത്തി അതിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതി ക്ലിയറൻസ്‌ പുന:പരിശോധിക്കുവാനും കേന്ദ്രഗവണ്മെന്റിനോടും കോടതി നിർദ്ദേശിച്ചു.
3. അതുപ്രകാരമുള്ള നടപടിയുടെ ഭാഗമായി 6-2-2002 ൽ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്‌ തൃശൂരിൽ വെച്ച്‌ പൊതുതെളിവെടുപ്പ്‌ നടത്തി. ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻസ്‌ ആന്റ്‌ റിസർച്ച്‌ ഇൻസ്റ്റിറ്റിയൂട്ട്‌ 1996ൽ നടത്തിയ പരിസ്ഥിതി ആഘാത അപഗ്രഥനത്തിന്റെ വിശ്വാസ്യതയിലും പരിസ്ഥിതിയിന്മേലും ജൈവ വൈവിദ്ധ്യത്തിന്മേലും ഉണ്ടാകാവുന്ന ആഘാതത്തെപറ്റിയും, യഥാർത്ഥജല ലഭ്യതയെ സംബന്ധിച്ച സാങ്കേതികമായ പ്രായോഗികതയെപറ്റിയും തെളിവെടുപ്പിന്‌ ഹാജരായവർ ധാരാളം സംശയങ്ങളുന്നയിക്കുകയും ഉത്‌ക്കണ്‌ഠ അറിയിക്കുകയും ചെയ്‌തു. ഇതേ തുടർന്ന്‌ തെളിവെടുപ്പ്‌ നടത്തിയ സമിതി തദ്ദേശ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, നദീതടത്തിലെ പ്രദേശവാസികൾ എന്നിവരുമായി ആശയവിനിമയം നടത്തി ബൃഹത്തായ മറ്റൊരു പരിസ്ഥിതി ആഘാത അപഗ്രഥനം കൂടി നടത്താൻ പൊതുതെളിവെടുപ്പ്‌ സമിതിനിർദ്ദേശിച്ചു.
4. ബൃഹത്തായ പരിസ്ഥിതി ആഘാത അപഗ്രഥനം നടത്താൻ വിദ്യുച്ഛക്തി ബോർഡ്‌ 2002 ജനുവരിയിൽ വാട്ടർ ആന്റ്‌ പവർ കൺസൾട്ടൻസി സർവ്വീസസ്‌ ഇന്ത്യ ലിമിറ്റഡിനെ ചുമതലപ്പെടുത്തി. ഇവർ തയ്യാറാക്കിയ റിപ്പോർട്ടിന്റെ ആധികാരികതയേയും വിശ്വാസ്യതയെയും ചാലക്കുടി പുഴ സംരക്ഷണസമിതി ചോദ്യം ചെയ്‌തു.
5. മേൽപ്പറഞ്ഞ കൺസൾട്ടൻസി തയ്യാറാക്കിയ റിപ്പോർട്ടിൽ ന്യൂനതകൾ ധാരാളമുണ്ടെന്നും ജൈവവൈവിദ്ധ്യപഠനത്തിന്‌ അവർ സ്വീകരിച്ച മാർഗ്ഗം തെറ്റാണെന്നും ആരോപിച്ച്‌ വിദ്യുച്ഛക്തി ബോർഡ്‌ ഹൈക്കോടതിയിൽ സത്യവാങ്‌മൂലം സമർപ്പിച്ചു. പൊതുതെരഞ്ഞെടുപ്പ്‌ പാനൽ നിർദ്ദേശിച്ച ഏജൻസികളുമായി കൺസൾട്ടന്റുമാർ യാതൊരു കൂടിയാലോചനയും നടത്തിയിട്ടില്ലന്നും സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
6. എന്തായിരുന്നാലും 10-2-2005 ന്‌ വിദ്യുച്ഛക്തി ബോർഡിന്‌ പരിസ്ഥിതി-വനം മന്ത്രാലയം വീണ്ടും ക്ലിയറൻസ്‌ നൽകി. ഇതിനെതിരെ ആതിരപ്പിള്ളി ഗ്രാമപഞ്ചായത്തും നിർദ്ദിഷ്‌ട അണക്കെട്ടുവന്നാൽ ഏറ്റവും ദുരിതമനുഭവിക്കേണ്ടി വരുന്ന കാടർ ഗിരിജനങ്ങളും ചേർന്ന്‌ പൊതു താത്‌പര്യഹർജി ഫയൽചെയ്‌തു. ഇതിന്‌ അടിസ്ഥാനമായി പറഞ്ഞിരുന്നത്‌ രണ്ടാമത്തെ പരിസ്ഥിതി ആഘാത അപഗ്രഥനറിപ്പോർട്ട്‌ പൊതുജനങ്ങളിൽ നിന്ന്‌ മറച്ചുവെച്ചു എന്നും ഇതിന്മേൽ പൊതു തെളിവെടുപ്പ്‌ നടത്തിയില്ല എന്നുമാണ്‌.
7. അങ്ങനെ പദ്ധതിക്ക്‌ രണ്ടാമത്‌ നൽകിയ പരിസ്ഥിതി ക്ലിയറൻസ്‌ 23-3- 2006 ൽ ബഹു. കേരള ഹൈക്കോടതി ഡിവിഷൻ ബഞ്ച്‌ റദ്ദാക്കി. വിദ്യുച്ഛക്തി ബോർഡ്‌ തയ്യാറാക്കിയ പരിസ്ഥിതി ആഘാതഅപഗ്രഥന റിപ്പോർട്ട്‌ പരസ്യപ്പെടുത്തിയശേഷം അതിന്മേൽ പൊതുതെളിവെടുപ്പ്‌ നടത്താൻ കോടതി കേരളസംസ്ഥാന മലിനീകരണ നിയന്ത്രണബോർഡിനോട്‌ ആവശ്യപ്പട്ടു.
8. അങ്ങനെ നിർദ്ദിഷ്‌ട ആതിരപ്പിള്ളി ജലവൈദ്യുത അണക്കെട്ടിനെ സംബന്ധിച്ച രണ്ടാമത്തെ പൊതുതെളിവെടുപ്പ്‌ 15.6.2006 ൽ ചാലക്കുടിയിൽ നടത്തി. ചാലക്കുടിപുഴ സംരക്ഷണസമിതി പശ്ചിമഘട്ട സമിതിക്ക്‌ സമർപ്പിച്ച നിവേദനത്തിൽ പറയുന്നത്‌ പൊതുതെളിവെടുപ്പിൽ പങ്കെടുത്ത 1200 ലധികം പേരിൽ ആരും തന്നെ പദ്ധതിയെ അനുകൂലിച്ച്‌ സംസാരിച്ചിരുന്നില്ലെന്നാണ്‌. പൊതു തെളിവെടുപ്പ്‌ പാനലിന്‌ സമർപ്പിച്ച 252 നിവേദനങ്ങളിൽ പദ്ധതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുള്ള അനുപാതം 1:9 ആണ്‌. പൊതുതെളിവെടുപ്പ്‌ ചാനലിന്റെ മിനിട്ട്‌സ്‌ ഏകകണ്‌ഠമായിരുന്നില്ലെന്നും പാനലിലെ 5 പേരിൽ 3 പേരും പദ്ധതിയെ എതിർത്തുവെന്നും, ഇതിൽ 2 പേർ അണക്കെട്ട്‌ നിർമ്മാണത്തിന്റെ കെടുതികൾ നേരിട്ടനുഭവിക്കേണ്ടി വരുന്ന ജനങ്ങളുടെ പ്രതിനിധികളായ ആതിരപ്പള്ളി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ടും ചാലക്കുടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ടുമാണെന്നും സംരക്ഷണ സമിതിയുടെ നിവേദനത്തിൽ വ്യക്തമാക്കുന്നു.
9. പദ്ധതിക്കെതിരായ ജനരോഷം വീണ്ടും ഉയർന്നു. തുടർന്ന്‌ പരിസ്ഥിതി-വനം മന്ത്രാലയം നിയോഗിച്ച അഞ്ചംഗപരിസ്ഥിതി അവലോകന സമിതി, ഡാം സൈറ്റും അനുബന്ധ പ്രദേശങ്ങളും സന്ദർശിക്കുകയും പദ്ധതിയെ എതിർക്കുന്നവരുമായും വിദ്യുച്ഛക്തി ബോർഡ്‌ ഉദ്യോഗസ്ഥരുമായും 2007 ഏപ്രിലിൽ ചാലക്കുടിയിൽ വെച്ച്‌ ചർച്ച നടത്തുകയും ചെയ്‌തു. അടുത്ത ദിവസം തൃശൂർ ടൗൺ ഹാളിൽ ഇവർ ഒരു പൊതുതെളിവെടുപ്പും നടത്തി. അന്നത്തെ വിദ്യുച്ഛക്തി ബോർഡ്‌ ചെയർമാനും ഇതിൽ സംബന്ധിച്ചു. പദ്ധതിയെ എതിർക്കുന്നവരിൽ നിന്ന്‌ അതിനുള്ള വ്യക്തമായ കാരണങ്ങൾ അന്വേഷിക്കാതെ കമ്മിറ്റി മറ്റൊരു പൊതുതെളിവെടുപ്പ്‌ നടത്തുകയാണ്‌ ചെയ്‌തത്‌.
10. കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതി-വനം മന്ത്രാലയത്തിലെ നദീതട പദ്ധതികൾക്കായുള്ള വിദഗ്‌ദസമിതി 18/7/2007ൽ പദ്ധതിക്ക്‌ വീണ്ടും ക്ലിയറൻസ്‌ നൽകി.
11. വീണ്ടും ഇതിനെതിരെ പൊതുതാല്‌പര്യഹർജികൾ ഫയൽ ചെയ്യപ്പെട്ടു. കാടർ ഗിരിവർഗ്ഗക്കാരുടെ പ്രതിനിധിയായ ശ്രീമതി ഗീതയും ഒരു ഹൈഡ്രോളജി എഞ്ചിനീയറായ ശ്രീ. സി.ജി. മധുസൂദനനും ആണ്‌ ഹർജികൾ ഫയൽ ചെയ്‌ത്‌. പരിസ്ഥിതി, ജൈവ വൈവിദ്ധ്യപ്രശ്‌നവും അത്‌ അവരുടെ ജീവിത സംവിധാനത്തിൽ സൃഷ്‌ടിച്ചേക്കാവുന്ന ആഘാതവുമാണ്‌ ശ്രീമതി ഗീത ചോദ്യം ചെയ്‌തത്‌. ശ്രീ.മധുസൂദനൻ ഉന്നയിച്ച പ്രശ്‌നം പരിസ്ഥിതി ആഘാത അപഗ്രഥനവും അതിനായി ഉപയോഗിച്ച ഹൈഡ്രോളജിക്കൽ ഡാറ്റാബേസിന്റെ സാധുതയുമാണ്‌.
12. കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ്‌ ഈ പ്രശ്‌നം വിശദമായി ചർച്ചചെയ്യുകയും ആ മേഖലയിലെ സമ്പന്നമായ ജൈവവൈവിദ്ധ്യം കണക്കിലെടുത്ത്‌ പദ്ധതിക്കെതിരായ തീരുമാനം കൈകൊള്ളുകയും വിദ്യുച്ഛക്തിബോർഡിനെ പ്രതിചേർത്ത്‌ കേരളഹൈക്കോടതിൽ സത്യവാങ്‌മൂലം ഫയൽ ചെയ്യുകയും ചെയ്‌തു.
13. ഹൈക്കോടതിയിലെ 2 ഡിവിഷൻ ബഞ്ച്‌ 2008 ലും 2009ലും രണ്ട്‌ പ്രാവശ്യം കേസ്‌ കേട്ടു. വിധിക്കായി കാത്തിരിക്കുന്നു.
14. ഈ പദ്ധതിക്കായി കേരള സർക്കാരിൽ നിന്നുയരുന്ന സമ്മർദ്ദം മൂലം പശ്ചിമഘട്ടത്തിലെ മറ്റ്‌ ചില പദ്ധതികൾക്കൊപ്പം ഇതുകൂടി പരിശോധിച്ച്‌ ശുപാർശ നൽകാൻ പശ്ചിമഘട്ട പരിസ്ഥിതി സമിതിയോട്‌ പരിസ്ഥിതി-വനം മന്ത്രാലയം ആവശ്യപ്പെട്ടിരിക്കയാണ്‌.
1. പശ്ചിമഘട്ട സമിതി 2011 ജനുവരി 29 ന്‌ നിർദ്ദിഷ്‌ട ഡാം സൈറ്റും ജലാശയമേഖലയും, പൊകലപ്പാറയിലെയും വാഴച്ചാലിലെയും ഗിരിവർഗ്ഗ കേന്ദ്രങ്ങളും അവയുടെ സമീപപ്രദേശങ്ങളും തുമ്പൂർമുഴി മേജർ ഇറിഗേഷൻ പ്രോജക്‌ടും സന്ദർശിച്ചു. കാടർ ഗിരിവർഗ്ഗക്കാരുടെ പ്രതിനിധികളുമായും ആതിരപ്പിള്ളി പഞ്ചായത്ത്‌ അധികൃതരുമായും സമിതിയുടെപത്രക്കുറിപ്പുകണ്ട്‌ എത്തിയ പൊതുജനങ്ങളുമായും സമിതി ചർച്ചകൾ നടത്തി.
2. ഇതിനപുറമേ സമിതി വിപുലമായ ഒരു സാങ്കേതിക സംവാദവും സംഘടിപ്പിച്ചു. വിദ്യുച്ഛക്തിബോർഡ്‌ ചാലക്കുടിപുഴ സംരക്ഷണസമിതി, നദി ഗവേഷണകേന്ദ്രം, കേരള ശാസ്‌ത്രസാഹിത്യപരിഷത്‌, കേരള വനം ഗവേഷണ ഇൻസ്റ്റിറ്റിയൂട്ട്‌, പ്രകൃതി സംരക്ഷണ ഫൗണ്ടേഷൻ, ജലസേചനം, ഗിരിവർഗ്ഗവികസനം, വനം-വന്യജീവി, ടൂറിസം വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ, റിട്ടയർ ചെയ്‌ത വനംവകുപ്പ്‌ ഉദ്യോഗസ്ഥർ, വനംസംരക്ഷണസമിതി, വിദ്യുച്ഛക്തിബോർഡ്‌ ആഫീസേഴ്‌സ്‌ അസോസിയേഷൻ എന്നിവയിൽ നിന്നുള്ള വിദഗ്‌ധർ തുടങ്ങിയവർ ഇതിൽ സംബന്ധിച്ചു. വാസ്‌തവത്തിൽ പദ്ധതിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള ആദ്യആശയ സംവാദമായിരുന്നു ഇത്‌.
3. ചർച്ചയിൽ പങ്കെടുത്ത എല്ലാവിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ സമിതി രേഖപ്പെടുത്തി. കൂടുതായി ഏതെങ്കിലും വിവരങ്ങൾ നൽകാനുണ്ടെങ്കിൽ അത്‌ ചെയർമാന്‌ ഇ മെയിൽ/പോസ്റ്റ്‌ ആയി നൽകാനും ചെയർമാൻ അഭ്യർത്ഥിച്ചു.
4. ഗിരിജനങ്ങൾ, ആതിരപ്പിള്ളി പഞ്ചായത്ത്‌, പൊതുജനങ്ങൾ, വിദ്യുച്ഛക്തി ബോർഡിലെ വിദഗ്‌ധർ, സംസ്ഥാന ജൈവ വൈവിദ്ധ്യബോർഡിന്റെ 26- 9-2007 ലെ 14-ാമതു മീറ്റിംഗിന്റെ മിനിട്ട്‌സ്‌, പരിസ്ഥിതി ആഘാത അപഗ്രഥന റിപ്പോർട്ടുകൾ, മൂന്ന്‌ പൊതു തെളിവെടുപ്പുകളുടെ വിശദാംശങ്ങൾ, പദ്ധതിയുടെ സാങ്കേതികമായ പ്രായോഗികതയെ സംബന്ധിച്ചുയർന്ന സംശയങ്ങൾ, വൈദ്യുതി പ്രശ്‌നത്തിനുള്ള മറ്റ്‌ പോംവഴികൾ, കേരള ഹൈക്കോടതി ഉത്തരവുകൾ എന്നിവയിലെല്ലാം വളരെ വിശദമായി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ സമിതി ചുവടെ പറയുന്ന നിഗമനങ്ങളിലെത്തുന്നു.
1. അപൂർവ്വ നദീതീര വനജൈവവ്യവസ്ഥ : ചാലക്കുടിപുഴയിലെ നദീതീര വന ജൈവവ്യവസ്ഥ പശ്ചിമഘട്ടത്തിൽ പ്രത്യേകിച്ചും കേരളത്തിൽ അത്യപൂർവ്വമാണ്‌.
2. ജൈവ വ്യവസ്ഥയിലെ തദ്ദേശീയത (endemism) : നിർദ്ദിഷ്‌ട ഡാം സൈറ്റിൽ നദീതീര വന ജൈവവ്യവസ്ഥയിൽ ഇവിടെ മാത്രം കാണുന്നതും അത്യപൂർവവുമായ 155 ഇനം സസ്യങ്ങളും RET (Rare, Endangered and Threatened) വിഭാഗത്തിൽ ഉൾപ്പെടുന്ന 33 ഇനം സസ്യങ്ങളും ഉണ്ട്‌.
3. തദ്ദേശീയ ഇനങ്ങളുടെ സമ്പന്നത : പദ്ധതി പ്രദേശം തദ്ദേശീയമായ (endemic) നിരവധി അപൂർവ്വ സസ്യജീവജാലങ്ങളാൽ സമൃദ്ധമാണ്‌. 21% സസ്യങ്ങളും (508 ഇനങ്ങളിൽ) 16% ചിത്രശലഭങ്ങളും (54ൽ), 53% ഉഭയജീവികളും (17ൽ), 21 %ഉരഗങ്ങളും (19ൽ), 13% പക്ഷികളും (98) ൽ, 14% സസ്‌തനികളും (22ൽ) ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.
4. Syzygium occidentalis, Atuna Travancorica എന്നീ വംശനാശം നേരിടുന്ന നദീതടവൃക്ഷങ്ങൾ ഇവിടെയുണ്ട്‌.
5. കേരളത്തിലെ അപൂർവ്വ ഇനം സസ്യങ്ങൾ : Gymnema Khandalense, Lagenandra nairii എന്നീ സസ്യങ്ങൾ കേരളത്തിൽ ആതിരപ്പള്ളിയിൽ മാത്രമേ ഉള്ളൂ.
6. ആവാസകേന്ദ്രങ്ങളുടെ തുടർച്ച : വാഴച്ചാൽ-ആതിരപ്പള്ളി മേഖലയിലെ നദീതീരകാടുകൾ താഴ്‌ന്ന - ഉയർന്ന തലങ്ങളിലുള്ള ആവാസകേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു.
7. ഉയർന്ന സംരക്ഷണമൂല്യം : പോണ്ടിച്ചേരിയിലെ ഫ്രഞ്ച്‌ ഇൻസ്റ്റിറ്റിയൂട്ട്‌ കേരളത്തിനുവേണ്ടി തയ്യാറാക്കിയ ജൈവവൈവിധ്യ സംരക്ഷണതന്ത്രവും കർമ്മപദ്ധതിയും അനുസരിച്ച്‌ വാഴച്ചാലിന്റെ (പദ്ധതിപ്രദേശം) സംരക്ഷണ മൂല്യം 75% ത്തോളം ഉയർന്നതാണ്‌. കേരളവനം ഗവേഷണ ഇൻസ്റ്റിറ്റിയൂട്ട്‌ നടത്തിയ പഠന പ്രകാരം വളരെ ഉയർന്ന ജൈവവൈവിദ്ധ്യമൂല്യമുള്ള പ്രദേശമാണ്‌ വാഴച്ചാൽ. വളരെ വിശദമായ ഒരു ജൈവ വൈവിദ്ധ്യ മാനേജ്‌മെന്റ്‌ പ്ലാനും ഈ പ്രദേശത്തിനായി ഇൻസ്റ്റിറ്റിയൂട്ട്‌ തയ്യാറാക്കിയിട്ടുണ്ട്‌.
8. പക്ഷിസംരക്ഷണം : (i) കേരളത്തിൽ കണ്ടെത്തിയിട്ടുള്ള 486 ഇനം പക്ഷികളിൽ 234 എണ്ണവും വാഴച്ചാൽ-ആതിരപ്പിള്ളി മേഖലയിലാണുള്ളത്‌. (ii) കേരളത്തിൽ കാണുന്ന 4 ഇനം ഹോൺബില്ലുകളും (മലബാർ ഗ്രേ ഹോൺബിൽ, ഗ്രേ ഹോൺബിൽ, മലബാർ പൈട്‌ ഹോൺബിൽ, ഗ്രേറ്റ്‌ ഇന്ത്യൻ ഹോൺബിൽ) ആതിരപ്പിള്ളി-വാഴച്ചാൽ മേഖലയിൽ ഉണ്ട്‌. (iii) മലബാർ പൈട്‌ ഹോൺബില്ലിന്റെ വംശവർദ്ധനവ്‌ നടക്കുന്ന രണ്ട്‌ കേന്ദ്രങ്ങളാണ്‌ കേരളത്തിലുള്ളത്‌. അതിൽ ഒന്ന്‌ ആതിരപ്പിള്ളിയിലെ നദീതീരകാടുകളും മറ്റൊന്ന്‌ ആറളം വന്യമൃഗസങ്കേതവുമാണ്‌. (iv) പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന തദ്ദേശീയമായ 16 ഇനം പക്ഷികളിൽ 12 ഇനവും ആതിരപ്പിള്ളി-വാഴച്ചാൽ മേഖലയിലുണ്ട്‌.
9. പ്രധാന പക്ഷികേന്ദ്രം : വാഴച്ചാൽ-ഷോളയാർ മേഖലയെ 1995 ൽ തന്നെ ആഗോളാടിസ്ഥാനത്തിൽ പ്രമുഖപക്ഷി കേന്ദ്രമായി കേംബ്രിഡ്‌ജിലെ ബേർഡ്‌ ലൈഫ്‌ ഇന്റർനാഷണൽ തെരഞ്ഞെടുത്തിട്ടുള്ളതാണ്‌.
10. ഉയർന്ന മത്സ്യവൈവിദ്ധ്യം : കേരളത്തിൽ രേഖപ്പെടുത്തിയിട്ടുള്ള 210 ഇനം മത്സ്യങ്ങളിൽ 104 ഇനങ്ങൾ ചാലക്കുടി പുഴയിലുണ്ട്‌. ഇവയിൽ കടുത്ത വംശനാശഭീഷണി നേരിടുന്ന 9 ഇനങ്ങളും, വംശനാശഭീഷണിയുള്ള 22 ഇനങ്ങളും ഉൾപ്പെടുന്നു.
11. ചാലക്കുടിയിൽ മാത്രമുള്ള മത്സ്യങ്ങൾ : കേരളത്തിന്റെ മത്സ്യസമ്പത്തിനെ പറ്റിയുള്ള പഠനത്തിൽ കണ്ട 210 ഇനം ശുദ്ധജലമത്സ്യങ്ങളിൽ 23 ഇനങ്ങൾ ചാലക്കുടിപുഴയിൽ മാത്രമുള്ളവയാണ്‌.
12. പുതിയ മത്സ്യ ഇനങ്ങൾ : പുതുതായി കണ്ടെത്തിയിട്ടുള്ള 5 ഇനം മത്സ്യങ്ങൾ Osteochilichthys longidorsalis, Travancoria elongata Horabagrus nigrocollaris, Puntius chalakudiensis, Salarias reticulatus ഇതാദ്യമായി ചാലക്കുടിപുഴയിൽ കണ്ടെത്തിയിട്ടുണ്ട്‌.
13. അത്യപൂർവ്വ മത്സ്യ ഇനം : ചാലക്കുടിപുഴയിൽ മാത്രം കാണുന്ന അത്യപൂർവ്വ മത്സ്യഇനമായ Osteochilichthys longidodrsalis ന്റെ എണ്ണം കഴിഞ്ഞ രണ്ട്‌ ദശകത്തിനുള്ളളിൽ 99 %വും നശിച്ചുകഴിഞ്ഞു.
14. പദ്ധതി പ്രദേശത്തെ മത്സ്യബാഹുല്യം : ചാലക്കുടി പുഴയിലുള്ള 99 ഇനം മത്സ്യങ്ങളിൽ 68 ഇനവും കാണുന്നത്‌ പദ്ധതിപ്രദേശത്താണെന്ന്‌ പഠനം വ്യക്തമാക്കുന്നു.
15. മത്സ്യ പ്രജനന പ്രദേശം : ആതിരപ്പിള്ളി-വാഴച്ചാൽ മേഖല അനേകം സൂക്ഷ്‌മ ആവാസകേന്ദ്രങ്ങളൊരുക്കി ഒട്ടെല്ലാ മത്സ്യഇനങ്ങൾക്കും അനുയോജ്യമായ വംശവർദ്ധനകേന്ദ്രമായി പ്രവർത്തിക്കുന്നു.
16. മത്സ്യകുടിയേറ്റം : ചിലയിന മത്സ്യങ്ങൾ പുഴയിൽ ഒഴുക്കിനെതിരെ മുകളിലേക്കും മറ്റുചിലവ താഴേക്കും കുടിയേറി അവയുടെ ജീവിതചംക്രമണം പൂർത്തിയാക്കുന്നു. ആകയാൽ അണക്കെട്ട്‌ നിർമ്മാണം ഇവയുടെ നിലനില്‌പ്‌ പ്രത്യക്ഷത്തിൽ തന്നെ ഇല്ലാതാക്കും.
17. ചാലക്കുടിപുഴ മത്സ്യസങ്കേതം : പുഴയിലെ സമ്പന്നമായ മത്സ്യവൈവിദ്ധ്യവും മേല്‌പറഞ്ഞ പ്രാധാന്യങ്ങളും കണക്കിലെടുത്ത്‌ ചാലക്കുടി പുഴയെ, മത്സ്യജനിതക സ്രോതസ്സുകൾക്കായുള്ള ദേശീയ ബ്യൂറോ ഒരു മത്സ്യ സങ്കേതമായി പ്രഖ്യാപിക്കാൻ ശുപാർശ ചെയ്‌തിരിക്കയാണ്‌.
18. ഉഭയജീവികളുടെ സൂക്ഷ്‌മവാസസ്ഥലം : ടോറന്റ്‌ തവളയെപോലെ വെള്ളം കയറിക്കിടക്കുന്ന പൊത്തുകളിലും മറ്റും ജീവിക്കുന്ന ചില ഉഭയജീവികൾക്ക്‌ പദ്ധതി കമ്മീഷൻ ചെയ്യുന്നതോടെ അവയുടെ വാസസ്ഥലം നഷ്‌ടപ്പെടും. ടോറന്റ്‌ തവള (Micrixalus saxicolus) പദ്ധതി വഴി മുങ്ങിപ്പോകുന്ന ഉരുണ്ട പാറക്കല്ലുകൾക്കിടയിൽ്‌ മാത്രമാണ്‌ കാണുന്നത്‌.
19. എലിഫന്റ്‌ റിസർവ്വ്‌ : കേന്ദ്ര പരിസ്ഥിതി മന്ത്രാലയം `പ്രോജക്‌ട്‌ എലിഫന്റ്‌' ആയി നിർണ്ണയിച്ചിട്ടുള്ള എലിഫന്റ്‌്‌ റിസർവ്വ്‌- 9 ൽ ഉൾപ്പെടുന്നതാണ്‌ ഈ പദ്ധതി പ്രദേശം മുഴുവൻ.
20. ആനകളുടെ കുടിയേറ്റപാത : പറമ്പിക്കുളത്തുനിന്ന്‌ പൂയംകുട്ടി വനത്തിലേക്ക്‌ അങ്ങോട്ടുമിങ്ങോട്ടും ആനകൾ സഞ്ചരിക്കുന്ന മാർഗ്ഗം പദ്ധതിയുടെ ഫലമായി വെള്ളത്തിനടിയിലാവും.
21. സിംഹവാലൻ കുരങ്ങുകൾ : പശ്ചിമഘട്ടത്തിൽ വംശനാശം നേരിടുന്നതും ചില കാടുകളിൽ മാത്രം കാണുന്നതുമായ സിംഹവാലൻകുരങ്ങുകൾ വസിക്കുന്നത്‌ ഈ പുഴക്കരയിലെ കാടുകളിലാണ്‌. 13 എണ്ണമുള്ള ഒരു കൂട്ടമായാണ്‌ ഇവയെ കണ്ടത്‌.
22. മുള ആമകളുടെ വാസസ്ഥലം : വംശനാശഭീഷണി നേരിടുന്ന മുള ആമകൾ കൂടുതലുള്ള ഏകസ്ഥലം ഇതാണ്‌.
23. പുഴയോര കാടുകൾക്ക്‌ നാശം : ജൈവവൈവിദ്ധ്യത്താലും തദ്ദേശീയവും അപൂർവ്വവും വംശനാശഭീഷണി നേരിടുന്നവയുമായ സസ്യജീലജാലങ്ങളാലും സമ്പന്നമായ 28.4 ഹെക്‌ടർ പുഴയോരകാടുകളാണ്‌ അണക്കെട്ടും അനുബന്ധപ്രവർത്തനങ്ങളും മൂലം നശിച്ചുപോവുക.
24. ചെറിയ ജീവികൾക്ക്‌ നാശം : ജൈവവൈവിദ്ധ്യസമ്പന്നമായ ഈ ആവാസവ്യവസ്ഥയിലെ ചെറിയ ജീവികളുടെ എണ്ണവും വിവരവും രേഖപ്പെടുത്താൻ കാര്യമായ യാതൊരു ക്രമവും ഇതുവരെ ഉണ്ടായിട്ടില്ല. ഇപ്പോൾ തന്നെ പരിസ്ഥിതി ആഘാത അപഗ്രഥനത്തിലും ഇക്കാര്യം ഉൾപ്പെട്ടിട്ടില്ല. പല സവിശേഷതകളുമുള്ള ഈ നദീവ്യവസ്ഥയിലെ സമ്പന്നമായ സൂക്ഷ്‌മ ആവാസവ്യവസ്ഥ ഇതുവരെ കണ്ടെത്താൽ കഴിയാത്ത വർഗ്ഗത്തിൽപെട്ട പ്രത്യേകിച്ച്‌ നട്ടെല്ലില്ലാത്ത ഇനം ജീവികളെ ഇവിടെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷ നൽകുന്നു.
1. ആവാസവ്യവസ്ഥ തകിടം മറിക്കും : അണക്കെട്ടിന്റെ നിർമ്മാണം അണയുടെ മുകളിലേക്കും താഴേക്കുമുള്ള നദീതട സംവിധാനത്തിലെ ആവാസവ്യവസ്ഥയെ പാടേ തകിടം മറിക്കും. അതായത്‌ നദി ഒരു ജീവസ്സുറ്റ ആവാസവ്യവസ്ഥ എന്നതിനേക്കാൾ വെറുമൊരു നീരൊഴുക്കു സംവിധാനമായി അധ:പതിക്കും.
2. ആവാസവ്യവസ്ഥയ്‌ക്ക്‌ ജലമൊഴുക്ക്‌ അത്യന്താപേക്ഷിതം: നദിയിലെ ജലത്തിന്റെ ഒഴുക്ക്‌ മെയ്‌മാസത്തിൽ കുറഞ്ഞത്‌ 7.26 cumec (cubic meter per second) ആഗസ്റ്റിൽ 229.97 ക്യുമെക്‌ നും മദ്ധ്യേ ഏറിയും കുറഞ്ഞും ഇരിക്കുന്നതിനാലാണ്‌ അനവധി സസ്യജീവജാലങ്ങളുടെ വിളനിലമായി ഈ മേഖല നിലനില്‌ക്കുന്നത്‌.
3. ആവാസ വ്യവസ്ഥയിലെ വ്യതിയാനങ്ങൾ : അണക്കെട്ട്‌ നിർമ്മാണത്തിന്‌ നീരൊഴുക്ക്‌ 7.75 ക്യുമെക്‌ ആയി നിജപ്പെടുത്താനാണ്‌ നിർദ്ദേശം. വൈദ്യുതി നിർമ്മാണത്തിനായി വെള്ളം ഇപ്രകാരം വഴിതിരിച്ചുവിടുന്നതു മൂലം ആവസ വ്യവസ്ഥയാകെ താറുമാറാകും. പ്രത്യേകിച്ചും ഡാംസൈറ്റിനും അണക്കെട്ടിലൂടെ ഒഴുകിയെത്തിയ ജലം വീണ്ടും ചാലക്കുടിപുഴയിൽ ചേരുന്ന ഭാഗവും തമ്മിലുള്ള 7.89 കി.മീ. നീളത്തിൽ ഈ മേഖലയിലെ ജലത്തിന്റെ ഒഴുക്ക്‌ വർഷം മുഴുവൻ 7.75 ക്യുമെക്കായി നിയന്ത്രിതപ്പെടുകയും ചെയ്യും.
1. കുടിവെള്ള ലഭ്യതയെ ബാധിക്കും: അണക്കെട്ടിന്റെ നിർമ്മാണവും അണക്കെട്ടിൽ 20 മണിക്കൂറോളം വെള്ളം കെട്ടിനിർത്തിയശേഷം കുറേശ്ശെ തുറന്നുവിടുന്നതും തുടർന്ന്‌ രാത്രിയിൽ 4 മണിക്കൂർ ഇടവിട്ട്‌ 5 - 8 തവണ കൂടുതൽ വെള്ളം ഒഴുക്കിവിടുന്നതും പ്രകൃതിദത്തമായ ജലനിർഗ്ഗമനത്തെയും ജലസേചനത്തെയും ആവാസവ്യവസ്ഥയെയും ബാധിക്കുകയും ചെയ്യും.
2. തൃശൂർ, എറണാകുളം ജില്ലകളിലെ 20 തദ്ദേശഭരണസ്ഥാപനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 14000 ഹെക്‌ടർ കൃഷിസ്ഥലം ജലസേചനത്തിനായി ആശ്രിയിക്കുന്നത്‌ ചാലക്കുടി നദീ ഡൈവേർഷൻ സ്‌കീമിനെയാണ്‌ (CRDS). വിദ്യുച്ഛക്തി ബോർഡിന്റെ കണക്കുപ്രകാരം ആതിരപ്പിള്ളി പദ്ധതിയുടെ പ്രധാന ജലസ്രോതസ്സായ പെരിങ്ങൽക്കുത്ത്‌ ജലവൈദ്യുതപദ്ധതിയിൽ നിന്ന്‌ മഴ കുറഞ്ഞ മാസങ്ങളിൽ 20 മണിക്കൂർ 6.2-7.6 ക്യുമെക്‌്‌ (Cumec) വരെയും വൈദ്യുതി ആവശ്യ ഉച്ചസ്ഥായിയിലാകുന്ന വൈകീട്ട്‌ 6 മുതൽ 10 മണിവരെ 4 മണിക്കൂർ 36 -38 ക്യുമെക്‌ വരെയുമാണ്‌ വെള്ളം തുറന്നുവിടുന്നത്‌. ആതിരപ്പിള്ളി പദ്ധതി നടപ്പായാലും 20 മണിക്കൂർ 7.65 ക്യുമെക്‌ 4 മണിക്കൂർ 36 - 38 ക്യുമെക്‌ നീരൊഴുക്കുണ്ടാകുമെന്നാണ്‌ വിദ്യുച്ഛക്തി ബോർഡ്‌ ഉറപ്പ്‌ പറയുന്നു. അതായത്‌ ചാലക്കുടി റിവർഡൈവേർഷൻ സ്‌കീമിലേക്ക്‌ ആവശ്യത്തിന്‌ വെള്ളം ലഭിക്കുമെന്ന്‌ സാരം.
3. ജലം ഒഴുകുന്നതിലെ ഈ വ്യത്യാസം തന്നെ (7.65 - 38 ക്യുമെക്‌) ജലസേചനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ചാലക്കുടി പുഴ സംരക്ഷണ സമിതി ഈ കണക്കുകളെ ചോദ്യം ചെയ്യുകയും കെടുതികൾ എറെ രൂക്ഷമായിരിക്കുമെന്ന്‌ ചൂണ്ടിക്കാട്ടുകയുംചെയ്യുന്നു. 1970-71 മുതൽ 2001-02 വരെയുള്ള നീരൊഴുക്കിന്റെ കണക്കുപ്രകാരം ഇപ്പോഴുള്ള നീരൊഴുക്ക്‌ ഡിസംബർ മുതൽ ഏപ്രിൽ വരെ 14.92 ക്യുമെക്‌ വരൂ എന്നും അവർ അഭിപ്രായപ്പെടുന്നു. പെരിങ്ങൽക്കുത്തിലെ ജനറേറ്ററുകളുടെ അറ്റകുറ്റപ്പണിയുടെ ഷെഡ്യൂൾ പ്രകാരം ഡിസംബറിനും ഏപ്രിലിനും മദ്ധ്യേ 20 മണിക്കൂറിലെ ശരാശരി നീരൊഴുക്ക്‌ 7.65 ക്യുമെക്‌്‌ ആയി കുറയുകയും 4 മണിക്കൂറിലേത്‌ 50 ക്യുമെക്‌ ആയി കൂടുകയും ചെയ്യും. ഇത്‌ ഡൈവേഴ്‌സൻ സ്‌കീമിൽ നിന്നുള്ള ജലസേചനത്തെ ലാഭകരമായി ബാധിക്കും. 20 മണിക്കൂറിലെ നീരൊഴുക്ക്‌ 7.65 ക്യുമെക്‌്‌ ആയാൽ ഡൈവേഴ്‌ഷൻ സ്‌കീമിലെ ജലസേചനാവശ്യങ്ങൾ നിറവേറ്റാൻ കഴിയില്ല. ജലമൊഴുക്കിലുണ്ടാകുന്ന ഈ വ്യതിയാനം പദ്ധതിയുടെ വൃഷ്‌ടിപ്രദേശത്തെ ഭൂജലത്തിന്റെ അളവ്‌ കുറയുകയും ജലം കിണറുകളിലെ ജലനിരപ്പ്‌ താഴുന്നതിനാൽ കുടിവെള്ള പ്രശ്‌നം രൂക്ഷമാവുകയും ചെയ്യും. 2011 ജനുവരിയിൽ ചാലക്കുടിയിൽ നടത്തിയ സാങ്കേതിക സംവാദത്തിൽ വിദ്യുച്ഛക്തി ബോർഡ്‌ ഈ വാദഗതികൾ ചോദ്യം ചെയ്‌തിട്ടുമില്ല.
4. നിർദ്ദിഷ്‌ട അണക്കെട്ടിന്‌ താഴോട്ടുള്ള പഞ്ചായത്തുകളിൽ ഇപ്പോൾതന്നെ ജലദൗർബല്യം അനുഭവപ്പെടുന്നുണ്ട്‌. തീരത്തുനിന്ന്‌ 20 കി.മീഉള്ളിൽ വരെയുള്ള പ്രദേശങ്ങളിലെ കിണറുകളിൽ ഉപ്പിന്റെ അംശം ഇപ്പോഴുണ്ട്‌. വീണ്ടും ഒരു അണക്കെട്ടിന്റെ കൂടി നിർമ്മാണവും ജലമൊഴുക്കിൽ വീണ്ടും ഉണ്ടാകുന്ന മാറ്റങ്ങളും സ്ഥിതി കൂടുതൽ ഗുരുതരമാകും.
1 ഗിരിവർഗ്ഗ ഊരുകളെ പദ്ധതി വലുതായി ബാധിച്ചിരുന്നില്ലെങ്കിലും അവിടത്തെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. അണക്കെട്ട്‌ നിറഞ്ഞാൽ ഇവരുടെ വാസസ്ഥലങ്ങളിൽ വെള്ളം കയറുകയും ചെയ്യും.
2. വാഴച്ചാൽ ഫോറസ്റ്റ്‌ ഡിവിഷനിൽ 413 ച.കി.മീറ്ററിൽ സ്ഥിതിചെയ്യുന്ന 8 കാടർ ഊരുക്കളുണ്ട്‌. ഇതിൽ 56 കുടുംബങ്ങളുള്ള വാഴച്ചാൽ, 23 കുടുംബങ്ങളുള്ള പൊകലപ്പാറ ഊരുക്കൾ നിർദ്ദിഷ്‌ട ആതിരപ്പിള്ളി പദ്ധതിയുടെ ഉയർന്ന ആഘാതമേഖലയ്‌ക്കുള്ളിലാണ്‌.
3. കാടർ ഗിരിവർഗ്ഗം ദക്ഷിണേന്ത്യൻ വനങ്ങളിലെ ഏറ്റവും അപരിഷ്‌കൃത വിഭാഗമായാണ്‌ കരുതപ്പെടുന്നത്‌. ഒരു കാപ്പിരി പൈതൃകം ഇവരിൽ പ്രകടമാണ്‌. വേട്ടയാടി ഭക്ഷണം സമാഹരിക്കുന്ന ഇവർ വനത്തിനുള്ളിലും ചാലക്കുടി നദീതടത്തിലെ മലയോരങ്ങളിലും ഒതുങ്ങിക്കൂടുന്നു. ഇവരുടെ ജനസംഖ്യ 1500 ലധികം വരില്ല. മുൻപ്‌ പടുത്തുയർത്തിയ പല അണക്കെട്ടുകൾക്കും വേണ്ടി പലപ്പോഴും ഇവരെ അവരുടെ തനത്‌ ഊരുക്കളിൽ നിന്ന്‌ പിഴുതെറിയപ്പെട്ടിരുന്നു.
4. 56 കുടുംബങ്ങളുള്ള വാഴച്ചാൽ ഗിരിവർഗ്ഗഊര്‌, ഗിരിവർഗ്ഗസഹകരണ സംഘം, ട്രൈബൽ റസിഡൻഷ്യൽ എൽ.പി. സ്‌കൂൾ എന്നിവ അണക്കെട്ടിന്‌ 400 മീറ്റർ ഉള്ളിലാണ്‌. 23 കുടുംബങ്ങളുള്ള പൊകലപ്പാറ ഗിരിവർഗ്ഗ ഊര്‌ ജലസംഭരണിയുടെ അതിരിലാണ്‌. ജലസംഭരണി നിറഞ്ഞാൽ കുറേ വീടുകൾ വെള്ളത്തിനടിയിലാകും.
5. പട്ടികവർഗ്ഗ-ഇതര പരമ്പരാഗത വനവാസി (വനഅവകാശം അംഗീകരിക്കൽ) നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം കാട്ടുജാതിക്കാർക്ക്‌ വനത്തിൽ ജീവിക്കാനും സഞ്ചരിക്കാനുമുള്ള അവകാശം സംരക്ഷിക്കാൻ യാതൊരു നടപടിയും സ്വീകരിച്ചില്ല.
1. ചാലക്കുടി പുഴയിലെ നദീതടഗവേഷണകേന്ദ്രവും ചാലക്കുടി പുഴ സംരക്ഷണ സമിതിയും ചുവടെ പറയുന്നവയുടെ അടിസ്ഥാനത്തിൽ പദ്ധതിയുടെ സാങ്കേതിക പ്രായോഗികതയെ ചോദ്യം ചെയ്യുന്നു. പശ്ചിമഘട്ട സമിതി ചാലക്കുടിയിൽ സംഘടിപ്പിച്ച സാങ്കേതിക സംവാദത്തിൽ ഇവ ഖണ്ഡിക്കാൻ വിദ്യുച്ഛക്തി ബോർഡിന്‌ കഴിഞ്ഞതുമില്ല.
2. ജലത്തിന്റെയും വൈദ്യുതി ഉല്‌പാദനത്തിന്റെയും ലഭ്യത ജലലഭ്യതയുടെ വ്യത്യസ്‌ത അളവ്‌.
a) ജലലഭ്യത 1999 ഡി.പി.ആർ അനുസരിച്ച്‌ 1269 എം.സി.എം.(മില്യൺ ക്യുബിക്‌ മീറ്റർ)
b) ജലലഭ്യത 2003 ഡി.പി.ആർ. അനുസരിച്ച്‌ 1169 എം.സി.എം.
c) ജലലഭ്യത സി.ഡബ്ലിയു.സി. അനുസരിച്ച്‌ 1056 എം.സി.എം.
3. ഈ കണക്കിലെല്ലാം ഇടമലയാർ ഡൈവേർഷൻ സ്‌കീമിലേക്ക്‌ തിരിച്ചു വിടുന്ന വെള്ളത്തിന്റെ അളവ്‌ പരിഗണിച്ചതായി കാണുന്നില്ല. ചാലക്കുടിയിലെ നദീതട ഗവേഷണകേന്ദ്രം വിവരാവകാശനിയമത്തിലൂടെ വിദ്യുച്ഛക്തി ബോർഡിൽ നിന്നെടുത്ത കണക്കനുസരിച്ച്‌ ഇടമലയാർ ഡൈവേർഷൻ സ്‌കീമിലേക്കുള്ള വെള്ളം കഴിച്ചാൽ 750 എം.സി.എം. ജലം മാത്രമേ ആതിരപ്പള്ളി അണക്കെട്ടിലെത്തൂ.
4. 2003 ഡി.പി.ആർ. (1169 എം.സി.എം.ജലം) അനുസരിച്ച്‌ കേന്ദ്രവൈദ്യുതി അതോറിട്ടിയുടെ കണക്കുകൂട്ടലിൽ ആതിരപ്പിള്ളി പദ്ധതിയിൽ നിന്ന്‌ പ്രതിവർഷം 233 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതിയാണ്‌ ഉല്‌പാദിപ്പിക്കാൻ കഴിയുക. ജലലഭ്യത 750 എം.സി.എം. മാത്രമായതിനാൽ വൈദ്യുതി ഉല്‌പാദനവും അതനുസരിച്ച്‌ കുറയും.
പെരിങ്ങൽകുത്തിലെ 1987 മുതൽ 2006 വരെയുള്ള (വിവരാവകാശപ്രകാരം ലഭിച്ചത്‌) നിത്യവുമുള്ള വൈദ്യുതി ഉല്‌പാദനത്തിന്റെയും നീരൊഴുക്കിന്റെയും സ്ഥിതിവിവരക്കണക്കുകളുടെ അപഗ്രഥനപ്രകാരം ആതിരപ്പിള്ളിയിലെ വൈദ്യുതി ഉല്‌പാദനം ഇടമലയാറിലേക്ക്‌ ജലം തിരിച്ചുവിട്ടാൽ 170 ദശലക്ഷം യൂണിറ്റും അല്ലെങ്കിൽ 210 ദശലക്ഷം യൂണിറ്റും ആയിരിക്കും.
5. മഴകുറവുള്ള ഡിസംബർ-മെയ്‌ മാസങ്ങളിൽ ഇടമലയാർ ഡൈവേർഷൻ സ്‌കിം കൂടി പരിഗണിച്ചാൽ വൈദ്യുതോല്‌പാദനം 25 ദശലക്ഷം യൂണിറ്റിൽ കുറവായിരിക്കും. വിദ്യുച്ഛക്തി ബോർഡ്‌ അവകാശപ്പെടുന്നതുപോലെ ഇടമലയാർ ഡൈവേർഷൻ സ്‌കിം നിർത്തിയാൽ അവിടെനിന്നുള്ള 60 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി നഷ്‌ടപ്പെടുകയായിരിക്കും ഫലം. അതായത്‌ ആതിരപ്പിള്ളി പദ്ധതി യാഥാർത്ഥ്യമായാൽ മഴയില്ലാത്ത മാസങ്ങളിൽ സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉല്‌പാദനത്തിൽ ഗണ്യമായ നഷ്‌ടം ഉണ്ടാവും.
ഈ മേഖലയുടെ ജൈവവൈവിദ്ധ്യ സമ്പന്നത, ഉയർന്ന സംരക്ഷണമൂല്യം, 5 പുതിയ ഇനങ്ങൾ ഉൾപ്പെടെയുള്ള മത്സ്യസമ്പത്തിന്റെ പ്രാധാന്യം, വംശനാശം നേരിടുന്ന 22 തദ്ദേശീയ ഇനങ്ങളുടേയും കടുത്ത നാശം നേരിടുന്ന 9 ഇനങ്ങളുടെയും സാമീപ്യം, പശ്ചിമഘട്ടത്തിലെ 75%, പക്ഷിഇനങ്ങളുടേയും, ആവാസകേന്ദ്രം സംസ്ഥാനത്തിന്റെ മറ്റൊരു ഭാഗത്തും കാണാൻ കഴിയാത്ത നദിയോര ആവാസവ്യവസ്ഥ, ജൈവവൈവിദ്ധ്യത്തിലും ആവാസവ്യവസ്ഥയിലും പദ്ധതി വരുത്തുന്ന പരിഹരിക്കപ്പെടാനാകാത്ത വ്യതിയാനങ്ങൾ, അണക്കെട്ടിന്‌ താഴോട്ടുള്ള പ്രദേശങ്ങളിലെ ജലസേചന കുടിവെള്ള പ്രശ്‌നങ്ങൾ, ചോദ്യം ചെയ്യപ്പെടുന്ന പദ്ധതിയുടെ സാങ്കേതികമായ പ്രായോഗികത, പദ്ധതിയിൽ നിന്ന്‌ ലഭിക്കുന്ന പരിമിതമായ വൈദ്യുതി, കാടർ ഗിരിജനങ്ങളുടെ ആവാസകേന്ദ്രങ്ങളിൽ സൃഷ്‌ടിക്കുന്ന മാറ്റങ്ങൾ, ജൈവആവാസകേന്ദ്രങ്ങളിലെ സേവനങ്ങളും പരിസ്ഥിതിപരമായ ചെലവും കൂടാതെയുള്ള ഉയർന്ന നിർമ്മാണ ചെലവ്‌, 2001 ഒക്‌ടോബർ 17 ലെ കേരളഹൈക്കോടതി നിർദ്ദേശം `ലക്ഷ്യമിട്ട വൈദ്യുതി ഉല്‌പാദനം ഉറപ്പുവരുത്താനായി നിലവിലുള്ള ജലവൈദ്യുത പദ്ധതികളുടെ അറ്റകുറ്റപ്പണി നടത്തി അവയുടെ പൂർണ്ണ ഉല്‌പാദനശേഷി വീണ്ടെടുക്കുക, വിതരണനഷ്‌ടം പരമാവധി കുറയ്‌ക്കുക, വൈദ്യുതി മോഷണം തടയുകയോ പൂർണ്ണമായി ഒഴിവാക്കുകയോ ചെയ്യുക' എന്നീ വസ്‌തുതകൾ കണക്കിലെടുത്ത്‌ ആതിരപ്പിള്ളി-വാഴച്ചാൽ പ്രദേശം സംരക്ഷിക്കാനും നിർദ്ദിഷ്‌ട ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക്‌ അനുമതി നിഷേധിക്കാനും സമിതി കേന്ദ്രപരിസ്ഥിതി-വനം മന്ത്രാലയത്തോട്‌ ശുപാർശ ചെയ്യുന്നു. മാത്രവുമല്ല ചാലക്കുടി പുഴയെ ഒരു മത്സ്യവൈവിദ്ധ്യ സമ്പന്നമേഖലയായി പ്രഖ്യാപിച്ച്‌ കേരളത്തിലെ ഉടുമ്പഞ്ചോല താലൂക്കിലെ ജൈവവൈവിദ്ധ്യ സമ്പന്ന പ്രദേശങ്ങളെ സംരക്ഷിക്കുന്ന മാതൃകയിൽ സംരക്ഷിക്കണമെന്നും സമിതി ശുപാർശ ചെയ്യുന്നു.
കർണ്ണാടകത്തിലെ ഹാസ്സൻ, ദക്ഷിയണകന്നട ജില്ലകളിൽ ഗുണ്ഡിയ നദീതടത്തിൽ 200 മെഗാവാട്ട്‌ (613 ദശലക്ഷം യൂണിറ്റ്‌) ശേഷിയുള്ള ഒരു ജലവൈദ്യുത പദ്ധതി നിർദ്ദേശത്തിന്‌ കർണ്ണാടക പവർ കോർപ്പറേഷൻ രൂപം നൽകി. പദ്ധതിക്ക്‌ 3 ഘട്ടങ്ങളാണ്‌ നിർദ്ദേശിക്കപ്പെട്ടത്‌. ആദ്യഘട്ടത്തിൽ യെട്ടിനഹോളെ, കെരിഹോളെ, ഹെങ്കട ഹള്ള, ബെറ്റകുമാരി അരുവികളുടെ 178.5ചതുരശ്ര കിലോമീറ്റർ വൃഷ്‌ടിപ്രദേശത്തെയും രണ്ടാം ഘട്ടത്തിൽ കുമാരധാര, ലിങ്കത്ത്‌ഹോളെ അരുവികളുടെ 78 ച.കി.മീ. വൃഷ്‌ടി പ്രദേശത്തെയും മൂന്നാംഘട്ടത്തിൽ കുമാരഹളെ, അബിൻ ബിരുഹോളെ ഉൾപ്പടെയുള്ള 6 അരുവികളുടെ 70 ച.കി.മീ. വൃഷ്‌ടിപ്രദേശത്തെയും ജലം പദ്ധതിക്കായി ഉപയോഗിക്കാനായിരുന്ന ലക്ഷ്യം.
വർഷത്തിൽ ശരാശരി 975 ദശലക്ഷം ച.മീ. മഴ ലഭിക്കുന്ന 323.5 ച.കി.മീ. വൃഷ്‌ടിപ്രദേശമാണ്‌ പദ്ധതിക്കായി നിർദ്ദേശിക്കപ്പെട്ടത്‌. ഈ മേഖല രണ്ട്‌ ഘട്ടമായി വികസിപ്പിക്കാനാണ്‌ ഉദ്ദേശിച്ചത്‌. ഒന്നാം ഘട്ടത്തിൽ യെറ്റിഹോളെ, കെറിഹോളെ, ഹൊങ്കടഹള്ള, ബെറ്റകുമാരി അരുവികൾ തമ്മിൽ ബന്ധിപ്പിച്ച്‌ അവയിലെ വെള്ളം സമാഹരിക്കുക. ഇവയിൽ ചെറിയ തടയണകൾ നിർമ്മിച്ച്‌ വെള്ളത്തിന്റെ ഒഴുക്കു നിയന്ത്രിച്ച്‌ ജലം യെറ്റിനഹോളെയിൽ നിന്ന്‌ ടണൽവഴി ബെറ്റകുമാരി ജലസംഭരണിയിൽ എത്തിക്കുന്നു. അവിടെനിന്ന്‌ ജലം 7.8 കി.മീ.നീളമുള്ള ടണലിലൂടെ മറ്റൊരു ജലസംഭരണിയിലെത്തുന്നു. അവിടെനിന്ന്‌ 850 കി.മീ. നീളമുള്ള പ്രഷർ ഷാഫ്‌ടിലൂടെ രണ്ട്‌ പെൻസ്റ്റോക്ക്‌ വഴി വെള്ളം ഭൂഗർഭ പവർ ഹൗസിലെത്തിക്കുന്നു. 200 മെഗാവാട്ട്‌ വീതമുള്ള രണ്ട്‌ യൂണിറ്റാണ്‌ പവ്വർഹൗസിന്റെ ഉല്‌പാദനശേഷി. രണ്ടാംഘട്ടത്തിൽ രണ്ട്‌ ടണലുകളാണ്‌ വിഭാവന ചെയ്‌തിട്ടുള്ളത്‌. ഒരു ടണൽ കടുമനഹള്ളയിലെയും സമീപപ്രദേശങ്ങളിലെയും ജലം 13 കി.മീ. അകലെയുള്ള യെട്ടീനഹോളെ തടയണയിലെ ടണലിൽ എത്തിക്കുന്നു. രണ്ടാമത്തെ ടണൽ ലിങ്കത്ത്‌ ഹോളെ, കുമാരധാര അരുവികളിലെ ജലം 15 കി.മീ. അകലെയുള്ള ബെറ്റകുമാരി റിസർവോയറിലെത്തിക്കുന്നു. രണ്ടാംഘട്ടത്തിൽ വെള്ളം തിരിച്ചുവിടാൻ 5 മീറ്റർ ഉയരമുള്ള ചെറിയ തടയണകളാണ്‌ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌. ഒന്നാംഘട്ടം പൂർത്തിയാക്കുമ്പോൾ 90ശതമാനം ജലം ലഭിക്കുന്ന വർഷത്തിൽ 653 ദശലക്ഷം യൂണിറ്റും പദ്ധതി പൂർത്തിയാകുമ്പോൾ 1136 ദശലക്ഷം യൂണിറ്റും വൈദ്യുതി ഉല്‌പാദിപ്പിക്കാൻ കഴിയും. ഒന്നാം ഘട്ടത്തിന്റെ നിർമ്മാണചെലവ്‌ 926. 50 കോടി രൂപയാണ്‌. പദ്ധതിയുടെ സവിശേഷതകൾ പട്ടിക 7ൽ കാണുക.
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3424" എന്ന താളിൽനിന്ന് ശേഖരിച്ചത്