അജ്ഞാതം

"പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി റിപ്പോർട്ട്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 481: വരി 481:

റിപ്പോർട്ടിന്‌ രണ്ട്‌ ഭാഗങ്ങളാണുള്ളത്‌. ഭാഗം ഒന്നും ഭാഗം രണ്ടും. ഭാഗം ഒന്നാണ്‌ സമിതിയുടെ പ്രധാന റിപ്പോർട്ട്‌. സമിതിയോട്‌ പഠനവിഷയമാക്കാൻ ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും അതിലാണുള്ളത്‌. പശ്ചിമഘട്ട പരിസഥിതിയുടെ നിലവിലുള്ള അവസ്ഥയെ സംബന്ധിച്ച വിശദമായ ചർച്ചകൾ, ഭൂവിനിയോഗം, മനുഷ്യവാസകേന്ദ്രങ്ങൾ, ജലവിഭവ സ്രോതസ്സുകൾ, കൃഷി(ഫലവർഗ്ഗ, തോട്ടം വിളകൾ ഉൾപ്പടെ) വനവൽക്കരണവും ജൈവവൈവിധ്യവും, വ്യവസായങ്ങൾ- സംഘടിതം, ഖനനം, വൈദ്യുതിയും ഊർജ്ജവും, ടൂറിസം, ഗതാഗതവും വാർത്താവിനിമയവും, വിദ്യാഭ്യാസം, ശാസ്‌ത്രവും സാങ്കേതിക വിജ്ഞാനവും, വിജ്ഞാനവ്യാപനം എന്നിങ്ങനെ പ്രധാന റിപ്പോർട്ടിലെ ശുപാർശകൾക്കാധാരമാക്കിയ വിഷയങ്ങളെ സംബന്ധിച്ച വിശദമായ കുറിപ്പുകൾ എന്നിവയാണ്‌ രണ്ടാം ഭാഗത്തിലുള്ളത്‌.

ഒന്നാം ഭാഗത്തിലെ ഒന്നാം അധ്യായത്തിൽ ഒന്നാം ഭാഗത്തിൽ പ്രതിപാദിക്കുന്ന വിഷയങ്ങളുടെ രത്‌നചുരുക്കവും രണ്ടാം അധ്യായത്തിൽ ആമുഖവും മൂന്നാം അദ്ധ്യായത്തിൽ സമിതിയുടെ ചുമതലകളും നാലാം അദ്ധ്യായത്തിൽ റിപ്പോർട്ടിന്റെ ഘടനയും അഞ്ചാം അദ്ധ്യായത്തിൽ ഏറ്റെടുത്ത പ്രവർത്തനങ്ങളും ആറാം അദ്ധ്യായത്തിൽ അദ്ധ്യായത്തിൽ പശ്ചിമഘട്ടമേഖലയുടെ അതിരുകളും ഏഴാം അദ്ധ്യായത്തിൽ പശ്ചിമഘട്ടത്തിന്റെ മൊത്തത്തിലുള്ള അവസ്ഥയും അദ്ധ്യായം എട്ടിൽ പശ്ചിമ ഘട്ട പരിസ്ഥിതി അതോറിട്ടി നിലവിൽ വരുമ്പോൾ കൂടുതൽ വികസനത്തിന്‌ ഉതകുമെന്ന്‌ കമ്മിറ്റി കരുതുന്ന സംരക്ഷണ/വികസനസമീപനവും ഒൻപതും പത്തും അദ്ധ്യായങ്ങളിൽ പരിസ്ഥിതി ദുർബല പ്രദേശമെന്ന ആശയത്തെ സംബന്ധിച്ച ചർച്ചയും പരിസ്ഥിതി (സംരക്ഷണ) നിയമ (1986) പ്രകാരം പരിസ്ഥിതി ദുർബലമേഖലകൾ ഒന്ന്‌-രണ്ട്‌-മൂന്ന്‌ എന്ന്‌ വിഭജിക്കാനാവശ്യമായ സ്ഥിതി വിവര അടിസ്ഥാന വികസനവും അദ്ധ്യായം 11ൽ പരിസ്ഥിതി ദുർബല പ്രദേശങ്ങളുടെ നിലവിലുള്ള ഭരണസംവിധാനത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ പുന: പരിശോധിക്കുകയും അദ്ധ്യായം 12ൽ പശ്ചിമഘട്ടത്തിലെ സംരക്ഷിത പ്രദേശങ്ങൾക്കു ചുറ്റുമുള്ള പരിസ്ഥിതി ദുർബലപ്രദേശങ്ങളെ സംബന്ധിച്ച അപഗ്രഥനവും അദ്ധ്യായം 13ൽ പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങളുടെ തുടർന്നുള്ള വികസനത്തിന്‌ സഹായകവുമാകുമെന്ന്‌ സമിതി കരുതുന്ന സമീപനരീതിയും പരിസ്ഥിതിയെ പ്രതുകൂലമായി ബാധിക്കുന്ന പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും അനുകൂലമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും അദ്ധ്യായം 14ൽ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടികളും ജില്ലകളിൽ പരിസ്ഥിതി സമിതികളും രൂപീകരിക്കാനാവശ്യമായ നിർദ്ദേശങ്ങളും അദ്ധ്യായം 15ൽ അതിരപ്പിള്ളി, ഗുൻഡിയാ ജലവൈദ്യുത പദ്ധതികളെ സംബന്ധിച്ച പുന:പരിശോധന ശുപാർശകളും അദ്ധ്യായം 16ൽ രത്‌നഗിരി, സിന്ധു ദുർഗ ജില്ലകളെ സംബന്ധിച്ച പഠനശുപാർശകളും അദ്ധ്യായം 17ൽ ഗോവയിലെ ഖനനലൈസൻസുകളെ സംബന്ധിച്ച ശുപാർശകളും ഉൾപ്പെടുന്നു. അനുബന്ധങ്ങൾ സൂചികകൾ എന്നിവയും റിപ്പോർട്ടിന്റെ ഒന്നാം ഭാഗത്തിലുണ്ട്‌.

===ഏറ്റെടുത്ത പ്രവർത്തനങ്ങൾ===

2010 മാർച്ച്‌ 30 ന്‌ ബംഗളുരുവിൽ ചേർന്ന ആദ്യ യോഗത്തോടെയാണ്‌ സമിതി പ്രവർത്തനമാരംഭിച്ചത്‌. സമിതി ആകെ 14 തവണ യോഗം ചേർന്നു. അവസാനയോഗം 2011 ആഗസ്റ്റ്‌ 16-17 തിയ്യതികളിൽ ബംഗളൂരുവിലായിരുന്നു. 42 ഔദ്യോഗിക കുറിപ്പുകൾ, അതിവിപുലമായ 7 ആശയവിനിമയ ചർച്ചായോഗങ്ങൾ ഒരു വിദഗ്‌ധ കൂടിയാലോചനായോഗം, സർക്കാർ ഏജൻസികളുമായുള്ള 8 കൂടിയാലോചന യോഗങ്ങൾ, സാമൂഹ്യസംഘടനകളുമായുള്ള 40 കൂടിയാലോചനായോഗങ്ങൾ, 14 സ്ഥലസന്ദർശനങ്ങൾ എന്നിവയിലൂടെയാണ്‌ സമിതി ആവശ്യമായ വിവരശേഖരണം നടത്തിയത്‌. ഇതിനുപുറമേ ഗോവ സർക്കാരിന്റെ സുവർണ്ണജൂബിലി വികസന കൗൺസിൽ അംഗങ്ങളായ മാധവ്‌ ഗാഡ്‌ഗിൽ, ലിജിയ നൊറോണ എന്നിവരെ സമിതി അംഗങ്ങളാക്കുക വഴി ഗോവയിലെ സർക്കാർ, സർക്കാർ ഇതര ഏജൻസികളിൽ നിന്നും ഒട്ടേറെ വിവരങ്ങൾ സമാഹരിക്കാൻ കഴിഞ്ഞു. പൊതുജനങ്ങളിൽ നിന്ന്‌ പരമാവധി വിവരങ്ങൾ സമാഹരിക്കാനായി ഒരു വെബ്‌സൈറ്റും സമിതി തുറന്നു. പ്രവർത്തനങ്ങളുടെ കൂടുതൽ വിവരങ്ങൾ അനുബന്ധം ബി-എഫിൽ ചേർത്തിട്ടുണ്ട്‌.

സമിതിയുടെ ചുമതലകൾ ഒട്ടേറെ ശാസ്‌ത്രീയമായ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. മനുഷ്യന്റെ അനവധി ഇടപെടലുകളുടെ പ്രത്യാഘാതങ്ങൾക്ക്‌ പ്രത്യേക ഊന്നൽ നൽകി, 129, 037ചതുരശ്രകി.മീ. വിസ്‌തീർണ്ണമുള്ള പശ്ചിമഘട്ടമേഖലയിലെ പരിസ്ഥിതിയുടെ നിലവിലുള്ള അവസ്ഥയും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളും സംബന്ധിച്ച്‌ വിശദമായൊരു ധാരണ ആവശ്യമായിരുന്നു. ഇതു സംബന്ധിച്ച്‌ ധാരാളം വിവരങ്ങൾ ലഭ്യമായിരുന്നു. എന്നാൽ ഈ വിവരങ്ങൾ ഗുണപരമായും വിശ്വാസതയിലും അത്ര പോരായിരുന്നു എന്നുമാത്രമല്ല സുസംഘടിതവും ആയിരുന്നില്ല. ഉദാഹരണത്തിന്‌ നിലവിൽ നടന്നുവരുന്ന ഗോവ റീജിയണൽ പ്ലാൻ 2021 എന്ന സംരംഭം വിവിധ സംസ്ഥാന സർക്കാർ ഏജൻസികളിലായി ചിതറി കിടന്നിരുന്ന സ്ഥിതി വിവരണ കണക്കുകൾ സമാഹരിച്ച്‌ ഒരു ഗൂഗിൾ എർത്ത്‌ ഇമേജ്‌ പ്ലാറ്റഫോമിൽ അണിനിരത്തുന്ന ജോലി ഏറ്റെടുത്തു. പശ്ചിമഘട്ട മേഖലയ്‌ക്കാകമാനം ഇത്തരമൊരു സംരംഭം ഇന്ന്‌ സാധ്യമാണ്‌. സമിതിയുടെ ആദ്യശ്രമം ഇതായിരുന്നു. മാത്രവുമല്ല രാജ്യത്തിന്‌ മൊത്തമായി ഇത്തരമൊരു സംരംഭത്തിന്‌ രൂപംനൽകണമെന്ന്‌ 2000ൽ തന്നെ പ്രണാബ്‌ സെൻ കമ്മിറ്റി ശക്തമായി ശുപാർശ ചെയ്‌തിരുന്നു. ഒരുദശകത്തിന്‌ ശേഷമാണെങ്കിലും സമിതി ഇക്കാര്യത്തിൽ ഉചിതമായൊരു തുടക്കം കുറിച്ചു.

സമിതിയുടെ ഒരു പ്രധാന ചുമതല പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുർബലമേഖലകളെ കണ്ടെത്തി 1986 ലെ പരിസ്ഥിതി (സംരക്ഷണ) നിയമപ്രകാരം വിജ്ഞാപനം ചെയ്യാൻ നടപടി സ്വീകരിക്കുക എന്നതായിരുന്നു. അടിസ്ഥാന സ്ഥിതി വിവരണകണക്കുകളുടെ സഹായത്തോടെ വസ്‌തുനിഷ്‌ഠമായി ഇത്‌ നിർവ്വഹിക്കാനായിരുന്നു സമിതിയുടെ തീരുമാനം. ഇതിന്‌ അനുയോജ്യമായ ഒരു ശാസ്‌ത്രീയ നിർവ്വഹണരീതിക്ക്‌ രൂപം നൽകുകയും പൊതുജന പ്രതികരണം ആരാഞ്ഞുകൊണ്ട്‌ അത്‌ `കറന്റ്‌ സയൻസ്‌' ആനുകാലികത്തിന്റെ 2011 ജനുവരി 25 ലക്കത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്‌തു. (അനുബന്ധം - 4)

===പശ്ചിമഘട്ടത്തിന്റെ അതിരുകൾ===

പരിസ്ഥിതി സംബന്ധിയായ കാഴ്‌ച്ചപ്പാടിലൂടെ പശ്ചിമഘട്ടത്തെ നിർവ്വചിക്കാനാണ്‌ സമിതി ശ്രമിച്ചത്‌. അറേബ്യൻ സമുദ്രതീരത്തിന്‌ സമാന്തരമായി പാലക്കാട്‌ ചുരം ഒഴികെ ഇടതടവില്ലാതെ 1500 കി.മീ. നീളത്തിൽ തെക്കുവടക്ക്‌ ദിശയിൽ സ്ഥിതി ചെയ്യുന്ന താപിനദി മുതൽ (ഉത്തര അക്ഷാംശം 210 16') ഇന്ത്യൻ ഉപഭൂഖണ്‌ഡത്തിന്റെ തെക്കേ മുനമ്പായ കന്യാകുമാരിയ്‌ക്കടുത്തുവരെ (ദക്ഷിണ അക്ഷാംശം 80 19') വ്യാപിച്ചുകിടക്കുന്ന മലനിരകളാണ്‌ പശ്ചിമഘട്ടം എന്ന പദം സൂചിപ്പിക്കുന്നത്‌. എന്നാൽ പശ്ചിമഘട്ടം അഥവാ സഹ്യാദ്രി എന്ന പദം കൊണ്ട്‌ താപി നദി മുതൽ പെനിൻസുലാർ പീഡഭൂമിയുടെ പടിഞ്ഞാറൻ പ്രദേശവും തെക്കോട്ട്‌ കുടക്‌ വരെയുള്ള ഭാഗവും മാത്രമാണെന്നും വിവക്ഷയുണ്ട്‌. (ഉത്തര അക്ഷാംശം 12ഡിഗ്രി) തുടർന്ന്‌ തെക്കോട്ട്‌ ഉയർന്ന മലനിരകളായ നീലഗിരി, ആനമല, ഏലമലകൾ, അഗസ്‌ത്യമല എന്നിവ ഉൾപ്പെട്ട ഭൂമിശാസ്‌ത്രപരമായി വ്യത്യസ്‌തമേഖല ദക്ഷിണ ബ്ലോക്ക്‌ (മണി 1974) എന്നും അറിയപ്പെടുന്നു. എന്നാൽ പശ്ചിമഘട്ടത്തെ താപി മുതൽ കന്യാകുമാരി വരെയുള്ള പ്രദേശം എന്ന വിശാല അർത്ഥത്തിലാണ്‌ സമിതി പരിഗണിക്കുന്നത്‌.

പശ്ചിമഘട്ടത്തിന്റെ അതിരുകൾ നിർണ്ണയിക്കുന്നതിൽ പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്‌നം ഭൂമിശാസ്‌ത്രപരമായി പൂർവ്വഘട്ടം (Eastern Ghats) എന്ന്‌ കരുതപ്പെടുന്ന പ്രദേശത്തിന്റെ കിഴക്കേ അതിർത്തി നിർണ്ണയമാണ്‌. ഈ ഘട്ടങ്ങളുടെ അതിർത്തി കൃത്യമായി നിർണ്ണയിക്കാൻ പല ശ്രമങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ ഒരു വിശദീകരണം ഇനിയും ആവശ്യമാണ്‌. പശ്ചിമഘട്ടത്തിൽ പ്രത്യേകിച്ചും മഹാരാഷ്‌ട്രയിലും തമിഴ്‌നാട്ടിലും നിരവധി പശ്ചിമ, പൂർവ്വ പർവ്വതശിഖരങ്ങൾങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്‌. വ്യക്തമായ അതിർത്തി നിർണ്ണയത്തിന്‌ ഇതും തടസ്സമാണ്‌. ദേശീയവും (നാഷണൽ റിമോട്ട്‌ സെൻസിംഗ്‌ ഏജൻസി) അന്തർദേശീയവും (ബേഡ്‌ലൈഫ്‌ ഇന്റർനാഷണൽ, കൺസർവേഷൻ ഇന്റർനാഷണൽ )ആയ പല സ്ഥാപനങ്ങളും അവയുടെ ജൈവ വൈവിദ്ധ്യ സർവ്വെയുടെയും സംരക്ഷണപരിപാടികളുടെയും പശ്ചാത്തലത്തിൽ അതിർത്തി നിർണ്ണയത്തിന്‌ ശ്രമിച്ചെങ്കിലും അത്രകണ്ട്‌ ഫലവത്തായില്ല. ഇക്കാര്യത്തിൽ വ്യക്തമായൊരു സമവായത്തിലെത്താൻ കഴിയാതിരുന്നതിന്‌ കാരണം അതിർത്തി നിർണ്ണയത്തിന്‌ ഉപയോഗിച്ച മാനദണ്ഡങ്ങൾ ശരിയാംവണ്ണം നിർവ്വഹിക്കാതെയും പരസ്‌പരം അംഗീകരിക്കാതെയും പോയതാണ്‌.

പശ്ചിമഘട്ടത്തിന്റെ അതിർത്തി നിർണ്ണയിക്കാൻ സമിതി അവലംബിച്ചത്‌ സമുദ്രനിരപ്പിൽ നിന്നുള്ള ഉയരവും വനങ്ങളുടെ വ്യാപ്‌തിയുമാണ്‌. അതുകൊണ്ട്‌ `ഘട്ട' (Ghat)ത്തിനുള്ള ഞങ്ങളുടെ നിർവ്വചനം നിശ്ചിത ഉയരത്തിലുള്ള വനപ്രദേശം എന്നാണ്‌. തന്മൂലം 500 മീറ്ററിന്‌ മുകളിലുള്ള വനപ്രദേശത്തെ കിഴക്കേ അതിർത്തിയായി നിർശ്ചയിച്ചു. ഡെക്കാൺ പീഢഭൂമിയിൽ നിന്ന്‌ പശ്ചിമഘട്ടം ഉയർന്നു നിക്കുനില്‌ക്കുന്നത്‌ പൊതുവിൽ500 മീറ്റർ ഉയരത്തിൽ നിന്നാണെന്ന കണക്കാണ്‌ ഇതിനാധാരം. പടിഞ്ഞാറുവശത്ത്‌ പർവ്വതനിരകൾ സമുദ്രതീരത്തേക്ക്‌ ചരിഞ്ഞ്‌ സ്ഥിതിചെയ്യുന്നതിനാൽ 150 മീറ്ററിലധികം ഉയരത്തിലുള്ള വനപ്രദേശത്തെ പശ്ചിമ അതിർത്തിയായും നിശ്ചയിച്ചു 150 മീറ്ററിലധികം ഉയരത്തിലുള്ള വനപ്രദേശങ്ങൾ സമുദ്രം വരെയോ സമുദ്രതീരത്തിന്‌ ഒരു കിലോമീറ്റർ ദൂരം വരെയോ എത്തുന്ന പ്രദേശങ്ങളിൽ തീരം നിർണ്ണയിക്കുക ബുദ്ധിമുട്ടാണ്‌. അങ്ങനെയുള്ള സ്ഥലങ്ങളിൽ (മഹാരാഷ്‌ട്രയിലെപോലെ) ഘട്ടത്തിന്റെ പശ്ചിമ അതിർത്തി തീരദേശം തന്നെയെന്ന്‌ നിശ്ചയിച്ചു. വനമേഖല നിർണ്ണയിക്കുന്നതിന്‌ ഫോറസ്റ്റ്‌ സർവ്വെ ഓഫ്‌ ഇന്ത്യ വികസിപ്പിച്ചെടുത്ത ഭൂവിനിയോഗഭൂപടവും (Land-use map) 1x1 കി.മീ. എന്ന അപഗ്രഥനത്തിൽ ഉയരം നിശ്ചയിക്കാൻ GTOPO 30 ഉം (Global 30 Arc -Second Elevation Data Set) ആണ്‌ ഉപയോഗിച്ചത്‌. മേല്‌പറഞ്ഞ മാനദണ്ഡവും രണ്ട്‌ ഡാറ്റാസെറ്റുകളും അവലംബിച്ചാണ്‌ അതിർത്തികൾ നിർണ്ണയിച്ചത്‌. സസ്യജാലം അഥവാ വനമേഖലയുടെ നിർണ്ണയത്തിനായി ഒരു പകരം സംവിധാനമെന്ന നിലയിൽ വാർഷിക വർധന കാണിക്കുന്ന NDVI (Normalised Difference Vegetation Index) മൂല്യങ്ങളും ഞങ്ങൾ ഉപയോഗിച്ചു. എന്നാൽ ഫോറസ്റ്റ്‌ സർവ്വെ ഓഫ്‌ ഇന്ത്യയുടെ ഭൂപടം തന്നെ ഇതിന്‌ മതിയാകുമെന്ന്‌ പിന്നീട്‌ കണ്ടെത്തി.

പൂർവ്വഘട്ടത്തിന്റെ തെക്കേ അറ്റവും പടിഞ്ഞാറേ അറ്റവും ബിലിഗിരി രംഗൻസ്‌ (Biligiri rangance) എന്നറിയപ്പെടുന്ന കർണ്ണാടകയിലെയും തമിഴ്‌നാട്ടിലെയും മലനിരകളാണെന്നത്‌ ശാസ്‌ത്രകൃതികളിൽ പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌ (മണി 1974). രണ്ട്‌ മലനിരകൾക്കിടയിൽ കുറഞ്ഞ ഉയരത്തിൽ (250 മീറ്റർ) സിങ്കൂർ (Singur) പീഠഭൂമിക്കും തലമലൈ (Talamalai) പീഠഭൂമിക്കുമിടയിൽ മോയാർ (Moyar) നദിയുടെ താഴ്‌വരയാണ്‌. പശ്ചിമഘട്ടത്തിന്റെയും (നീലഗിരി) പൂർവ്വഘട്ടത്തിന്റെയും (ബിലിഗിരിരംഗൻസ്‌) സംഗമസ്ഥലം. ഭൂതലവും വനങ്ങളും ഇടതടവില്ലാതെ തുടരുന്നതിനാൽ നീലഗിരി- ബിലിഗിരി രംഗൻസ്‌ മലനിരകൾ തമ്മിൽ ഭൂമിശാസ്‌ത്രപരമായി വ്യക്തമായൊരു അതിര്‌ നിർണ്ണ യിക്കുക വിഷമകരമാണ്‌. അനേകം സസ്യജാലങ്ങളുടെ ആവാസകേന്ദ്രമാണ്‌ ഈ മലനിരകൾക്കിടയ്‌ക്കുള്ള പ്രദേശമെന്നതിനാൽ ബിലിഗിരിരംഗൻ മലനിരകളെ ഘട്ടത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിനായി രൂപീകരിക്കുന്ന പശ്ചിമഘട്ട അതോറിട്ടിയുടെ പരിധിയിൽ ഉൾപ്പെടുത്തേണ്ടതുണ്ട്‌.

ആകയാൽ കർണ്ണാടകത്തിലും തമിഴ്‌നാട്ടിലുമായി തെക്കുവടക്ക്‌ 150 കി.മീറ്ററോളം നീളത്തിൽ സ്ഥിതിചെയ്യുന്ന ബിലിഗിരിരംഗൻമലനിരകളെ പശ്ചിമഘട്ട അതോറിട്ടിയുടെ പരിധിയിൽപെടുത്താനായി പശ്ചിമഘട്ടത്തിന്റെ അതിർത്തിയിലുൾപ്പെടുത്താൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു. ബിലിഗിരിരംഗൻ മലനിരകളുടെ കിഴക്കേ അതിർത്തി നിർണ്ണയിക്കാനായി ഭൂതല അതിർത്തിക്ക്‌ ആപേക്ഷികമായി സുവ്യക്തമായ ഭരണപരമായ അതിർത്തി സമിതി നിർദ്ദേശിക്കുന്നു. കർണ്ണാടകയിൽ ബിലിഗിരിരംഗൻ മലനിരകളുടെ വടക്കുഭാഗത്തെ അതിർത്തി കൊല്ലഗൽ- സത്യമംഗലം ഹൈവേയുടെ പൊതുഅതിർത്തിയായ ചാമരാജനഗർ ഫോറസ്റ്റ്‌ ഡിവിഷന്റെ അതിർത്തി തന്നെയായിരിക്കണം. തമിഴ്‌ നാട്ടിൽ ബിലിഗിരിരംഗൻ മലനിരകളുടെ ദക്ഷിണഭാഗത്തെ സംബന്ധിച്ചിടത്തോളം സത്യമംഗലം ഫോറസ്റ്റ്‌ ഡിവിഷന്റെ ഒരു ഭാഗം ഉൾപ്പെടുന്ന നീലഗിരി ബയോസ്‌ഫിയർ റിസർവ്വും കിഴക്ക്‌ കൊല്ലഗൽ- സത്യമംഗലം ഹൈവേയുടെ പൊതു അതിർത്തിയുമാണ്‌ ഞങ്ങൾ നിർദ്ദേശിക്കുന്നത്‌.

മേല്‌പറഞ്ഞ അതിർത്തികൾ പ്രകാരം വടക്ക്‌ താപി താഴ്‌വരമുതൽ തെക്ക്‌ കന്യാകുമാരി വരെ 1490 കി.മീറ്ററാണ്‌ പശ്ചിമഘട്ടത്തിന്റെ ദൈർഘ്യം. (ചിത്രം 1) ഏകദേശ വിസ്‌തീർണ്ണം 129037 ചതുരശ്ര കിലോമീറ്ററാണ്‌. വീതി തമിഴ്‌നാട്ടിൽ 210 കി. മീറ്ററാണെങ്കിൽ മഹാരാഷ്‌ട്രയിൽ 48 കി.മീ മാത്രമാണ്‌. (പാലക്കാട്‌ ചുരം ഒഴികെ) പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി നിലവിൽ വരുമ്പോൾ ഞങ്ങൾ നിർദ്ദേശിച്ചിട്ടുള്ള അതിർത്തികൾ അവർക്ക്‌ വീണ്ടും പരിശോധിക്കേണ്ടതായി വരും. കാരണം അതിസൂക്ഷ്‌മമായി ഇത്‌ നിർണ്ണയിക്കാനുള്ള സമയമോ സാവകാശമോ ഞങ്ങൾക്ക്‌ ലഭിച്ചില്ല. ഉദാഹരണത്തിന്‌ രത്‌നഗിരി ജില്ലയിലെ ഡാപോളി (Dapoli) ഗുഹഗർ (Guhagar) എന്നീ പ്രധാന പ്രദേശങ്ങളും പശ്ചിമഘട്ടത്തിന്റെ ഉപമലനിരകളായ താനെ, റെയ്‌ഗഡ്‌ ജില്ലകളിൽപെട്ട തുംഗേരേശ്വർ (Tungareswar), പ്രബാൽ (Prabal), ടാൻസ (Tansa), മാനർ (Manor), വൈതാമ (Vaithama) തുടങ്ങിയവ ഉൾപ്പെടുത്താൻ വിട്ടുപോയിരുന്നു.
 
മേല്‌പറഞ്ഞ അതിർത്തികൾ പ്രകാരം വടക്ക്‌ താപി താഴ്‌വരമുതൽ തെക്ക്‌ കന്യാകുമാരി വരെ 1490 കി.മീറ്ററാണ്‌ പശ്ചിമഘട്ടത്തിന്റെ ദൈർഘ്യം. (ചിത്രം 1) ഏകദേശ വിസ്‌തീർണ്ണം 129037 ചതുരശ്ര കിലോമീറ്ററാണ്‌. വീതി തമിഴ്‌നാട്ടിൽ 210 കി. മീറ്ററാണെങ്കിൽ മഹാരാഷ്‌ട്രയിൽ 48 കി.മീ മാത്രമാണ്‌. (പാലക്കാട്‌ ചുരം ഒഴികെ) പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി നിലവിൽ വരുമ്പോൾ ഞങ്ങൾ നിർദ്ദേശിച്ചിട്ടുള്ള അതിർത്തികൾ അവർക്ക്‌ വീണ്ടും പരിശോധിക്കേണ്ടതായി വരും. കാരണം അതിസൂക്ഷ്‌മമായി ഇത്‌ നിർണ്ണയിക്കാനുള്ള സമയമോ സാവകാശമോ ഞങ്ങൾക്ക്‌ ലഭിച്ചില്ല. ഉദാഹരണത്തിന്‌ രത്‌നഗിരി ജില്ലയിലെ ഡാപോളി (Dapoli) ഗുഹഗർ (Guhagar) എന്നീ പ്രധാന പ്രദേശങ്ങളും പശ്ചിമഘട്ടത്തിന്റെ ഉപമലനിരകളായ താനെ, റെയ്‌ഗഡ്‌ ജില്ലകളിൽപെട്ട തുംഗേരേശ്വർ (Tungareswar), പ്രബാൽ (Prabal), ടാൻസ (Tansa), മാനർ (Manor), വൈതാമ (Vaithama) തുടങ്ങിയവ ഉൾപ്പെടുത്താൻ വിട്ടുപോയിരുന്നു.തിരുത്താൻ കഴിയാത്ത വിധം വൈകിയാണ് ഇത് ഞങ്ങളുടെ ശ്രദ്ധടിൽപെട്ടത്.പശ്ചിമഘട്ടത്തിന്റെ ഭൂമിശാസ്ത്രപരമായ അതിർത്തി പട്ടിക ഒന്നിൽ കൊടുത്തിട്ടുണ്ട്.
 
പട്ടിക 1

  താലൂക്ക്‌, ജില്ല എന്നിവപോലെ പശ്ചിമഘട്ടത്തെ പ്രത്യേക ഭരണ യൂണിറ്റുകളായി നിശ്ചയിക്കുക സാധ്യമല്ല. കൊടക്‌, നീലഗിരി, വയനാട്‌, ഇടുക്കി എന്നിവ ഒഴിച്ചാൽ പൊതുവിൽ ജില്ലാ അതിരുകൾ പശ്ചിമഘട്ടത്തിന്റെ അതിർത്തിയുമായി ഒത്തുവരുന്നില്ല. ഭൂരിഭാഗം ജില്ലകളിലും പശ്ചിമഘട്ട പ്രദേശങ്ങൾക്കൊപ്പം പശ്ചിമതീരത്തിന്റെയോ പടിഞ്ഞാറൻ പീഠഭൂമിയുടെയോ ഭാഗങ്ങൾക്കൂടി ഉൾപ്പെടുന്നുണ്ട്‌.

ഡൽഹിയിലെ ടൗൺ ആന്റ്‌ കൺട്രി പ്ലാനിംഗ്‌ ഓർഗനൈസേഷൻ (Town and country Planning Organisation) 1960കളിൽ തയ്യാറാക്കിയ റിപ്പോർട്ടിലാണ്‌ മേഖലാ ആസൂത്രിത പ്രക്രിയയ്‌ക്കുവേണ്ടി പശ്ചിമഘട്ടത്തെ ആദ്യം ഭരണയൂണിറ്റുകളായി വിഭാവന ചെയ്‌തത്‌. ഈ റിപ്പോർട്ടിൽ പശ്ചിമഘട്ടത്തെ താലൂക്ക്‌ തലത്തിലാണ്‌ കണക്കിലെടുത്തിട്ടുള്ളത്‌. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ആസൂത്രണ കമ്മീഷന്റെ പശ്ചിഘട്ട വികസനപദ്ധതി (Western Ghat's Development Programme WGDP) 1974-75ൽ 132(3) താലൂക്കുകളിൽ ആരംഭിച്ചത്‌. കേന്ദ്ര സർക്കാർ സഹായം ലഭിക്കാൻ തുടങ്ങിയതിനടിസ്ഥാനം ഈ പദ്ധതിയാണ്‌. എന്നാൽ ഭരണപരമായ ഈ നിർവചനത്തിന്‌ പരിസ്ഥിതി നിയന്ത്രണവുമായി യാതൊരു ബന്ധവുമില്ല. പക്ഷെ പശ്ചിമഘട്ടത്തെ നിർണ്ണയിക്കുന്നതിന്‌ താലൂക്കുകൾ ഒരു യഥാർത്ഥ ഭരണയൂണിറ്റാകയാൽ തുടർന്നുള്ള ചർച്ചകൾക്ക്‌ താലൂക്ക്‌ അടിസ്ഥാനമാക്കാമെന്ന്‌ സമിതി നിശ്ചയിച്ചു.

===ഭൂപ്രകൃതി===

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ജലഗോപുരവും ജൈവവൈവിദ്ധ്യത്തിന്റെ നിധികുംഭവുമായ പശ്ചിമഘട്ടത്തിലെ മലനിരകൾ വടക്ക്‌ താപി നദിമുതൽ തെക്ക്‌ കന്യാകുമാരിവരെ ഇന്ത്യയുടെ പശ്ചിമതീരത്തിന്‌ സമാന്തരമായി നിലകൊള്ളുന്നു. പടിഞ്ഞാറ്‌ തീരദേശത്തേയ്‌ക്ക്‌ ചരിഞ്ഞിറങ്ങുന്ന മലനിരകൾ ഡക്കാൻ പീഠഭൂമിയിൽ കുന്നിൻനിരകളുമായി താദാത്മ്യം പ്രാപിക്കുന്നു. ഭൂമിശാസ്‌ത്രപരമായി പശ്ചിമഘട്ടത്തെ രണ്ട്‌ വിഭാഗമായി തരിക്കാം. താരതമ്യേന ബലം കുറഞ്ഞ പാറക്കൂട്ടങ്ങളും, മുകൾഭാഗം പരന്ന മലകളും നിറഞ്ഞ കാളീനദിക്ക്‌ വടക്കുള്ള ഡെക്കാൻ ട്രാപ്പ്‌. ഈ മേഖലയിലെ മലകൾക്ക്‌ 1500 മീറ്ററിലധികം ഉയരമില്ല. കാളിനദിക്ക്‌ തെക്കുള്ള ഭാഗം കടുപ്പമേറിയ പാറകൾ നിറഞ്ഞ പ്രീ കാമ്പ്രിയൻ (Precambrian) പ്രദേശം. ഉരുണ്ട ആകൃതിയിലുള്ള മലകൾ നിറഞ്ഞ ഈ മേഖലയ്‌ക്ക്‌ 2000മീറ്ററോ അതിലധികമോ ഉയരമുണ്ട്‌.

അറേബ്യൻ സമുദ്രത്തിൽ നിന്നുവരുന്ന നീരാവി നിറഞ്ഞ കാറ്റിനെ തടഞ്ഞുനിർത്തി വർഷത്തിൽ 2000 മി.മീറ്ററോ അതിലധികമോ മഴ പെയ്യിക്കുന്നത്‌ പശ്ചിമഘട്ടമലനിരകളാണ്‌. ഈ മലകളുടെ അടിവാരം മഴക്കാടുകളാണ്‌. കിഴക്കുഭാഗത്തെ മലഞ്ചേരിവുകൾ പടിഞ്ഞാറുഭാഗത്തെ അപേക്ഷിച്ച്‌ വരണ്ട പ്രദേശമാണ്‌. തെക്കോട്ട്‌ വർഷത്തിൽ എട്ട്‌,ഒൻപതുമാസം കനത്ത മഴ ലഭിക്കും. വടക്കുഭാഗത്ത്‌ 4 മാസം നീണ്ടുനിൽക്കുന്ന തെക്കുപടിഞ്ഞാറൻ മൺസൂണിലൂടെ കുറച്ചുമഴയേ ലഭിക്കുന്നുള്ളൂ.

മഴയുടെ ഈ ഏറ്റക്കുറച്ചിൽ കാരണം പശ്ചിമെഘട്ടത്തിന്റെ പടിഞ്ഞാറേ മലഞ്ചെരിവുകൾ തിങ്ങിനിറഞ്ഞ പച്ചിലക്കാടുകളും കിഴക്കേ മലഞ്ചെരിവുകളിലേക്ക്‌ വരുംതോറും ക്രമേണ ഈർപ്പം കുറഞ്ഞ്‌ വരണ്ട പ്രദേശമായി മാറുകയും ചെയ്യുന്നു. സസ്യലതാദികളുടെ വൈവിദ്ധ്യം ഏറ്റവും ഉയർന്ന നിലയിലെത്തുന്നത്‌ തെക്കേ അറ്റത്ത്‌ കേരളത്തിലെ സമ്പന്നമായ മഴക്കാടുകളിലെത്തുമ്പോഴാണ്‌. വാണിജ്യപരമായി ഏറ്റവും പ്രധാന വൃക്ഷമായ തേക്ക്‌ സുലഭമായി വളരുന്നത്‌ മിതമായി മഴലഭിക്കുന്ന ഈർപ്പമുള്ള പ്രകൃതിദത്തമായ വനങ്ങളിലാണ്‌.

ഇന്ത്യയിൽ ജൈവവൈവിദ്ധ്യത്തിന്റെ നിധികുംഭം എന്ന നിലയിൽ കിഴക്കൻ ഹിമാലയം കഴിഞ്ഞാൽ തൊട്ടടുത്ത സ്ഥാനം പശ്ചിമഘട്ടത്തിന്‌ അവകാശപ്പെട്ടതാണ്‌. ആഗോളതലത്തിൽ ജൈവവൈവിദ്ധ്യഭീഷണി നേരിടുന്ന ഒന്നായി അംഗീകരിക്കപ്പെട്ടിട്ടുള്ള പശ്ചിമഘട്ടത്തെ ശ്രീലങ്കയുടെ പച്ചപ്പ്‌ മേഖല (Wet zone) വരെ നീളുന്ന ഭൂമിശാസ്‌ത്രപരമായ അതിന്റെ സ്ഥിതിയും കണക്കിലെടുത്ത്‌ കടുത്ത ജൈവവൈവിദ്ധ്യഭീഷണി നേരിടുന്ന ലോകത്തെ എട്ട്‌ പ്രദേശങ്ങളിൽ ഒന്നായി പശ്ചിമഘട്ടത്തെ വിലയിരുത്തുന്നു (Myers et al 2000). 18-ാം നൂറ്റാണ്ടിന്റെ മദ്ധ്യം മുതൽ ഭൂപ്രകൃതിയിലുണ്ടായിട്ടുള്ള വലിയ മാറ്റവും ഉയർന്ന ജനസാന്ദ്രതയും കണക്കിലെടുത്ത്‌ പശ്ചിമഘട്ടസംരക്ഷണവും അവിടത്തെ വിഭവങ്ങളുടെ സുസ്ഥിരവിനിയോഗവും അടിയന്തിര പ്രാധാന്യമർഹിക്കുന്നു. കർണ്ണാടകം, കേരളം, തമിഴ്‌നാട്‌ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന ദക്ഷിണമേഖലയിൽ നടത്തിയ ഒരു പഠനപ്രകാരം 1920-1990 കാലഘട്ടത്തിൽ അവിടത്തെ തനത്‌ സസ്യജാലങ്ങളുടെ 40 ശതമാനം നഷ്‌ടപ്പെടുകയോ ആ സ്ഥലം ഇതരആവശ്യങ്ങൾക്കായി രൂപമാറ്റം വരുത്തുകയോ ചെയ്‌തിട്ടുണ്ടെന്നാണ്‌. (Menon & Bawa 1997) വളരെ വലിയൊരു പ്രദേശത്ത്‌ വനത്തിന്റെയും വൃക്ഷങ്ങളുടെയും ആവരണമുണ്ടെങ്കിലും പശ്ചിമഘട്ടത്തിന്റെ 7 ശതമാനത്തിലധികം സ്ഥലത്ത്‌ ഇപ്പോൾ പ്രാഥമിക സസ്യജാലആവരണമില്ല. ഘട്ടത്തിന്റെ 15 ശതമാനത്തോളം സംരക്ഷിത പ്രദേശങ്ങളിലുൾപ്പെടുന്നു.

വലിയ ഭൂതല വൈവിധ്യവും (ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടിയുടെ ഉയരം സമുദ്രനിരപ്പിൽ നിന്ന്‌ 2695 മീറ്ററാണ്‌.) വ്യത്യസ്‌ത അളവിലുള്ള മഴ ലഭ്യതയും (കിഴക്കേ മലഞ്ചെരുവിൽ 50 സെ.മീ. മുതൽ പടിഞ്ഞാറേ മലഞ്ചേരുവിൽ 700 സെ.മീ. വരെ) ചേർന്ന്‌ ഇവിടത്തെ സസ്യ-ജീവജാല വൈവിദ്ധ്യം സങ്കീർണ്ണമാക്കുന്നു. നിത്യഹരിത ഉഷ്‌ണമേഖലാ വനങ്ങൾ, ചോലമരക്കാടുകൾ, പുൽമേടുകൾ, ചെങ്കൽ പീഠഭൂമികൾ,. വരണ്ട വൃക്ഷക്കാടുകൾ, വരണ്ട മുൾച്ചെടി വനങ്ങൾ, തുടങ്ങിയവയെല്ലാം പശ്ചിമഘട്ടത്തിൽ യഥേഷ്‌ടമുണ്ട്‌. ഇവയിൽ പലതും സസ്യങ്ങളുടെയും ജന്തുക്കളുടെയും ആവാസകേന്ദ്രമെന്ന നിലയിൽ വളരെ പ്രാധാന്യമർഹിക്കുന്നു. ഉദാഹരണത്തിന്‌ മഹാരാഷ്‌ട്രയിലെ ചെങ്കൽ പീഠഭൂമി അപൂർവ്വ സസ്യ- ജീവജാലങ്ങളുടെ വിളനിലവും കാട്ടുപോത്ത്‌ പോലെയുള്ള വലിയ സസ്‌തനികളുടെ മേച്ചിൽപുറങ്ങളുമാണ്‌. പശ്ചിമഘട്ടത്തിന്റെ തെക്കുഭാഗത്തുള്ള ചോലവനങ്ങളും പുൽമേടുകളും അനുപമവും ഭാവി കാലാവസ്ഥാ വ്യതിയാനത്തിൽ നിർണ്ണായകപങ്കുള്ളവയുമാണ്‌. പശ്ചിമഘട്ടത്തിൽ നിന്ന്‌ കിഴക്കോട്ടും പടിഞ്ഞാറോട്ടും ഒഴുകുന്ന നിരവധി നദികൾക്കും അരുവികൾക്കും ഓരത്തുള്ള നിബിഢവനങ്ങൾ ഉയർന്ന തലത്തിലുള്ള സസ്യങ്ങളുടെയും ജന്തുക്കളുടെയും വൈവിധ്യമാർന്ന ആവാസകേന്ദ്രങ്ങളും ഇടനാഴികളുമാണ്‌. താഴ്‌ന്ന പ്രദേശങ്ങളിലുള്ള ഈ വനങ്ങളും ചതുപ്പുപ്രദേശങ്ങളും ഇന്ന്‌ കടുത്ത ഭീഷണി നേരിടുന്നു.

നാം അറിയുന്ന സസ്യങ്ങളുടെയും ജന്തുക്കളുടെയും വൈപുല്യത്തിൽ നിന്ന്‌ ജൈവ വൈവിധ്യത്തിന്റെ കാര്യത്തിൽ പശ്ചിമഘട്ടത്തിനുള്ള പ്രാധാന്യവും അപൂർവ്വതയും മനസ്സിലാക്കാവുന്നതാണ്‌. (Gunavardene et al 2007)

ഏതാണ്ട്‌ 4000 ഇനം പുഷ്‌പച്ചെടികൾ അഥവാ രാജ്യത്തെ മൊത്തം പുഷ്‌പിക്കുന്ന ചെടിവർഗ്ഗങ്ങളുടെ 27 ശതമാനം ഇവിടെ കാണാം. 645 നിത്യഹരിതവൃക്ഷ ഇനങ്ങളുടെ 56 ശതമാനം പശ്ചിമഘട്ടത്തിൽ മാത്രം കാണുന്നവയാണ്‌. ചെറു സസ്യവിഭാഗത്തിൽ 850-1000 ഇനങ്ങൾ ഉൾപ്പെടുന്നു. ഇവയുടെ വൈവിധ്യം അത്യാകർഷകമാണ്‌. ഇവയിൽ 28 ശതമാനം അപൂർവ്വ ഇനങ്ങൾ ഉൾപ്പടെ 682ഇനം പായലുകളും 43 ശതമാനം അപൂർവ്വ ഇനങ്ങൾ ഉൾപ്പടെ 280 ഇനം വർണ്ണലതാദികളും ഉൾപ്പെടുന്നു.

നട്ടെല്ലില്ലാത്ത വിഭാഗത്തിൽപെടുന്ന ജീവികളിൽ 350 ഇനം ഉറുമ്പുകളും (20 ശതമാനം അവിടെ മാത്രം കാണുന്നവ), 330 ഇനം (11 ശതമാനം അവിടെ മാത്രം കാണുന്നു) ചിത്രശലഭങ്ങളും, 174 ഇനം (40% അവിടെ മാത്രം കാണുന്നവ) തുമ്പികളും, 269 ഇനം (76% അവിടെ മാത്രം കാണുന്നവ) ഒച്ചുകളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്‌. 288 ഇനം മത്സ്യങ്ങളെ കണ്ടെത്തിയിട്ടുള്ളതിൽ 41 ശതമാനം ഈ മേഖലയിൽ മാത്രം കാണുന്നവയാണ്‌. 220 ഇനം ഉഭയജീവികളുടെ ആവാസകേന്ദ്രമാണ്‌ പശ്ചിമഘട്ടം. ഇവയിൽ 78 ശതമാനവും ഇവിടെ മാത്രം കാണുന്നവയാണ്‌. ഈയിടെ പശ്ചിമഘട്ടത്തിന്റെ തെക്കുഭാഗത്ത്‌ കണ്ടെത്തിയ ഇന്തോമെഡഗാസ്‌കർ ബന്ധമുള്ള പുതിയ വർഗ്ഗത്തിൽപെട്ട തവള (Nasikabactrachus sahyadrensis ) പ്രാചീന ഗോണ്ട്‌വാനൻ താഴ്‌വഴിയെ സംരക്ഷിക്കുന്നതിൽ ഈ മേഖലയ്‌ക്കുള്ള പ്രാധാന്യം വ്യക്തമാക്കുന്നു. കേയ്‌സിലിയൻ വൈരുദ്ധ്യ (caecilian diversity)ത്തിന്റെ കാര്യത്തിൽ ഈ മേഖലയ്‌ക്കുള്ള സ്ഥാനം അനുപമമാണ്‌. കാരണം രാജ്യത്തെ 20 ഇനങ്ങളിൽ 16ഉം ഇവിടെ മാത്രം കാണുന്നവയാണ്‌. 225 ഇനം ഉരഗങ്ങളിൽ 62 ശതമാനം ഇവിടെ മാത്രമേ ഉള്ളൂ. പശ്ചിമഘട്ടത്തിന്റെ തെക്കൻമലനിരകളിൽ മാത്രമുള്ള Uropeltidae വിഭാഗത്തിൽപെട്ട പാമ്പുകൾ പ്രത്യേക പരാമർശം അർഹിക്കുന്നു. 500 ലേറെ ഇനം പക്ഷികളെയും 120 ഇനം സസ്‌തനികളെയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്‌. ഏഷ്യൻ ആനകളുടെ എണ്ണത്തിൽ ഒന്നാംസ്ഥാനം പശ്ചിമഘട്ടത്തിനാണ്‌. കടുവ, കാട്ടുപോത്ത്‌, കുറുക്കൻ എന്നിവ ഉൾപ്പടെയുള്ള വിവിധ സസ്‌തനികളും ഇവിടെ ധാരാളമുണ്ട്‌. കുരുമുളക്‌, ഏലം, മാവ്‌, പ്ലാവ്‌, വാഴ തുടങ്ങിയവയുടെ കാട്ടിനങ്ങൾ ഇവിടെ സമൃദ്ധമായി കാണാം. ഈ ജൈവസമ്പത്ത്‌ വർഷങ്ങളായി നമുക്ക്‌ വൻനേട്ടമാണ്‌ നൽകിക്കൊണ്ടിരിക്കുന്നത്‌. കുരുമുളക്‌, ഏലം, ചന്ദനം, ആനക്കൊമ്പ്‌ തുടങ്ങിയ വനഉല്‌പന്നങ്ങൾക്കും പശ്ചിമഘട്ടം പ്രശസ്‌തമാണ്‌.

കഴിഞ്ഞ നൂറ്റാണ്ടുമുതൽ പ്രത്യേകിച്ചും ഇക്കഴിഞ്ഞ ദശകങ്ങളിൽ ഈ വൈവിധ്യം തുടർച്ചയായി തകർച്ച നേരിടുന്നു. ഈ കാലയളവിൽ നിരവധി സസ്യജീവജാല സമൂഹങ്ങൾ ഏതാണ്ട്‌ പൂർണ്ണമായിത്തന്നെ അപ്രത്യക്ഷമായി. പാവനത്വം കല്‌പിക്കപ്പെട്ടിട്ടുള്ളു കാവുകൾ, കുളങ്ങൾ, നദികൾ എന്നിവയുടെ സംരക്ഷണത്തിനായി തുടർന്നുവരുന്ന പ്രാചീന രീതിയുടെയും പാവനമായി കരുതപ്പെട്ടുന്ന സസ്‌തനവർഗ്ഗത്തിലുൾപ്പടെയുള്ള നിരവധി ജന്തുവർഗ്ഗങ്ങളുടെ സംരക്ഷണോപാധികളും ജൈവവൈവിദ്ധ്യത്തിന്റെ വിവിധ ഘടകങ്ങളെ ഇന്നും ഫലപ്രദമായി സംരക്ഷിക്കപ്പെടുന്നു. ഇവയ്‌ക്ക്‌ പുറമേ സമീപദശകങ്ങളിലായി രൂപം നൽകിയിട്ടുള്ള വന്യമൃഗസങ്കേതങ്ങൾ, ദേശീയ പാർക്കുകൾ, കടുവ റിസർവ്വുകൾ എന്നിവ വഴി അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന സസ്യജീവജാല വൈവിധ്യത്തെ സംരക്ഷിക്കാൻ കഴിയുന്നു. നിരവധി വന്യജീവികളുടെ എണ്ണം വർദ്ധിക്കാൻ ഈ നടപടികൾ സഹായിച്ചിട്ടുണ്ട്‌. എന്നാൽ ദു:ഖകരമെന്നു പറയപ്പെട്ട ഈ നടപടികൾ മൂലം മനുഷ്യനും വന്യജീവികളും തമ്മിലുള്ള ഏറ്റുമുട്ടൽ വർദ്ധിച്ചിട്ടേ ഉള്ളൂ.

പശ്ചിമഘട്ടത്തിലെ പരമ്പരാഗത കൃഷിരീതിയനുസരിച്ച്‌ താഴ്‌വരകളിൽ നെല്ലും മലഞ്ചെരിവുകളിൽ ധാന്യങ്ങളുമാണ്‌ കൃഷി ചെയ്‌തിരുന്നത്‌. പരമ്പരാഗത ഫലസസ്യവിളകളിൽ മലകളിൽ അടയ്‌ക്കയും തീരദേശത്ത്‌ തെങ്ങും മാവും പ്ലാവുമൊക്കെ വ്യാപകമായി കൃഷി ചെയ്‌തിരുന്നു. പ്രകൃതിദത്തമായ പുൽച്ചെടികൾ നിറഞ്ഞ പ്രദേശങ്ങളിൽ ആടുമാടുകളേയും എരുമകളേയുമൊക്കെ ധാരാളമായി വളർത്തിയിരുന്നു. എന്നാൽ നിത്യഹരിത വനമേഖലയിൽ ഇത്‌ കണ്ടിരുന്നില്ല.

കിഴങ്ങുവർഗ്ഗങ്ങളും ധാരാളം ഫലവൃക്ഷങ്ങളും ഈ മേഖലയിലേക്ക്‌ കടന്നുവന്നത്‌ യൂറോപ്യൻ സ്വാധീനത്താലാണ്‌. തേയില, കാപ്പി, റബ്ബർ, കശുവണ്ടി, മരച്ചീനി, ഉരുളക്കിഴങ്ങ്‌, എന്നിവയാണ്‌ ഇതിൽ പ്രധാനം. പശ്ചിമഘട്ടത്തിലെ നിത്യഹരിത വനങ്ങൾ സ്വദേശമായുള്ള ഏലം, കുരുമുളക്‌ എന്നിവ ഇന്ന്‌ തോട്ടം വിളകൾ എന്ന നിലയിൽ വളരെ വ്യാപകമായി കൃഷി ചെയ്‌തു വരുന്നുണ്ട്‌. പ്രമുഖ ഗിരിവർഗ്ഗ ആവാസകേന്ദ്രങ്ങളായിരുന്ന പ്രകൃതിദത്തമായ നിത്യഹരിതവനങ്ങൾ വെട്ടിനിരത്തിയാണ്‌ നാം ഇന്നു കാണുന്ന പല പുതിയ തോട്ടങ്ങളും വികസിപ്പിച്ചെടുത്തിട്ടുള്ളത്‌.

പശ്ചിമഘട്ടത്തിലെ ആദ്യകാലത്തെ പ്രധാന വന ഉല്‌പന്നങ്ങൾ ഏലം, കുരുമുളക്‌, ആനക്കൊമ്പ്‌ എന്നിവയായിരുന്നു. മദ്ധ്യകാലഘട്ടത്തിൽ പശ്ചിമ തീരതുറമുഖങ്ങളിൽ നിന്ന്‌ ധാരാളമായി തേക്കുതടികൾ കയറ്റുമതി ചെയ്‌തിരുന്നു. 17-ാം നൂറ്റാണ്ടിൽ ഛത്രപതി ശിവജിയുടെ മറാത്ത നേവൽ ചീഫുകൾ (Angres) വളർത്തിയെടുത്ത തേക്കിൻകാടുകളാണ്‌ ആദ്യകാലതോട്ടങ്ങളെന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. ബ്രിട്ടീഷുകാരുടെ വരവോടെയാണ്‌ വൃക്ഷങ്ങൾ വൻതോതിൽ ചൂഷണം ചെയ്യാൻ തുടങ്ങിയത്‌. റെയിൽവെ സ്ലീപ്പറുകൾക്കും മറ്റും വേണ്ടി നിത്യഹരിതവനങ്ങളും തേക്കുതോട്ടങ്ങൾ വച്ചുപിടിപ്പിക്കാൻ വേണ്ടി മറ്റ്‌ നിബിഢവനങ്ങളും വെട്ടിമാറ്റി. ഇത്തരത്തിലുള്ള ആവശ്യങ്ങൾ വർദ്ധിച്ചതോടെ അതുവരെ ഗ്രാമസമൂഹങ്ങൾ പരിപാലിച്ചിരുന്ന വനങ്ങൾ വിഭജിച്ച്‌ ഗ്രാമഭൂമിയെന്നും സർക്കാർ ഉടമസ്ഥതയിലുള്ള റിസർവ്വ്‌ വനങ്ങളെന്നും നാമകരണം ചെയ്‌തു. അങ്ങനെ പശ്ചിമഘട്ടത്തിലെ അതിവിശാലമായ മേച്ചിൽപുറങ്ങളും വനങ്ങളും സമൂഹം കയ്യടക്കി കുറേ വനഭൂമി സ്വകാര്യവ്യക്തികളിലുമെത്തി. പിൽക്കാലത്ത്‌ ഇവ അമിത ചൂഷണം മൂലം നശിച്ചു.

പേപ്പർ, പ്ലൈവുഡ്‌, പോളിഫൈബർ, തീപ്പെട്ടി തുടങ്ങി വനം അധിഷ്‌ഠിത വ്യവസായങ്ങൾക്കുവേണ്ടി റിസർവ്‌ വനങ്ങളുടെ ചൂഷണം അതിന്റെ ഉച്ചാവസ്ഥയിലെത്തിയത്‌ 1950-1980 കാലഘട്ടത്തിലാണ്‌. വെട്ടിമാറ്റുന്നവയ്‌ക്കു പകരം വൃക്ഷങ്ങൾ വച്ചുപിടിപ്പിച്ച്‌ തുടർച്ചയായ വനവൽക്കരണം നടത്താമെന്നാണ്‌ നിശ്ചയിച്ചിരുന്നതെങ്കിലും അത്‌ നടന്നില്ല.വനങ്ങളുടെ അമിതചൂഷണം തുടർന്നുകൊണ്ടേയിരുന്നു. അതായത്‌ വനസംരക്ഷണം വന ആക്രമണത്തിന്‌ വഴിമാറി. പ്രകൃതിദത്തവനങ്ങൾ വൻതോതിൽ വെട്ടിമാറ്റി, യൂക്കാലിപ്‌റ്റസ്‌, അക്കേഷ്യ തോട്ടങ്ങൾ പടുത്തുയർത്തി. രോഗങ്ങൾ പിടിപെട്ട്‌ യൂക്കാലിപ്‌റ്റസ്‌ തോട്ടങ്ങൾ നശിച്ചു. തൽഫലമായി 1980കൾക്ക്‌ ശേഷം റിസർവ്വ്‌ വനങ്ങളിൽ നിന്നുള്ള വിളവെടുപ്പ്‌ കുറഞ്ഞു. ക്രമേണ വനഅധിഷ്‌ഠിത വ്യവസായങ്ങൾ പൾപ്പ്‌, പൾപ്പ്‌ വുഡ്‌, തടി എന്നിവ വിദേശങ്ങളിൽ നിന്ന്‌ ഇറക്കുമതി ചെയ്യാൻ തുടങ്ങി. ഇതിനു പുറമേ കൃഷിക്കും നദീതട പദ്ധതികൾക്കുവേണ്ടിയും വൻതോതിൽ റിസർവ്വ്‌ വനങ്ങൾ കയ്യേറി.

വളരെ കാലം പശ്ചിമഘട്ടത്തിൽ നിന്ന്‌ കുരുമുളക്‌, ഏലം, ആനക്കൊമ്പ്‌, തേൻ, മെഴുക്‌ തുടങ്ങിയ വനഉല്‌പന്നങ്ങൾ ശേഖരിച്ചിരുന്നു. കുട്ട, വട്ടി നെയ്‌ത്തിനും മറ്റുമായി ഇവിടെ നിന്നുമുള്ള ഈറ്റ തുടങ്ങിയവ ഉപയോഗിച്ചിരുന്നു. മലകളിലെ തടികൾ ഉപയോഗിച്ചിരുന്ന കപ്പൽനിർമ്മാണശാലകൾ പശ്ചിമതീരത്ത്‌ പ്രവർത്തിച്ചിരുന്നു. തടികൊണ്ട്‌, കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്ന കരകൗശലവിദഗ്‌ധരുമുണ്ടായിരുന്നു. വനവിഭവങ്ങളുടെ ലഭ്യത ഗണ്യമായി കുറയുകയും ആനക്കൊമ്പിന്റെ വിനിയോഗം പൂർണ്ണമായി നിരോധിക്കുകയും ചെയ്‌തതോടെ ഈ പ്രവർത്തനങ്ങൾ ഏറെക്കുറെ അവസാനിച്ചു.

പശ്ചിമഘട്ടത്തിൽനിന്നുള്ള വനഉല്‌പന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള പല വ്യവസായങ്ങളും ആരംഭിച്ചത്‌ സ്വാതന്ത്ര്യത്തിന്‌ മുൻപുള്ള ദശകങ്ങളിലായിരുന്നു. തടിമില്ലുകൾ, ഓട്‌, കട്ടകമ്പനികൾ, പേപ്പർ, പോളിഫൈബർ, തീപ്പെട്ടി, പ്ലൈവുഡ്‌, ടാനിങ്ങ്‌ കമ്പനികൾ എന്നിവ ഇവയിലുൾപ്പെടും. ഭദ്രാവതി സ്റ്റീൽപ്ലാന്റുപോലെ മലകളിലെ ധാന്യവിഭവങ്ങൾ അടിസ്ഥാനമാക്കിയുള്ള പുതിയ വ്യവസായങ്ങളും ഉയർന്നുവന്നു. പശ്ചിമഘട്ട വനവിഭവങ്ങൾക്ക്‌ താങ്ങാൻ കഴിയാത്തവിധം ഈ വ്യവസായങ്ങൾ വളർന്നു വലുതായപ്പോൾ ഇവയ്‌ക്കു ഇറക്കുമതിയെ ആശ്രയിക്കേണ്ടതായും കൃഷിഭൂമിയിൽ വൃക്ഷങ്ങൾ വളർത്തിയെടുക്കേണ്ടതായും വന്നു.

ഇന്ത്യ ഉപഭൂഖണ്ഡത്തിൽ പതിക്കുന്ന മഴയുടെ സിംഹഭാഗവും പശ്ചിമഘട്ടത്തിലാണ്‌ ലഭിക്കുന്നത്‌. ദക്ഷിണ ഉപഭൂഖണ്ഡത്തിലെ പ്രമുഖനദികളായ കൃഷ്‌ണ, ഗോദാവരി, കാവേരി എന്നിവ ഉത്ഭവിക്കുന്നതും ഇവിടെനിന്നാണ്‌. ഇവയ്‌ക്കുപുറമേ പശ്ചിമതീരത്ത്‌ പടിഞ്ഞാറോട്ട്‌ ഒഴുകുന്ന അനേകം ചെറിയനദികൾ ഇവിടെ നിന്നാരംഭിക്കുന്നു. പരമ്പരാഗതമായി ഇവയിലെ ജലം ചെറിയകുളങ്ങളും ചാലുകളും നിർമ്മിച്ച്‌ അതിലൂടെ താഴ്‌വാരങ്ങളിലെ നെൽകൃഷിക്കും അടക്കകൃഷിക്കും ജലസേചനത്തിനായി ഉപയോഗിച്ചിരുന്നു. എന്നാൽ ബ്രിട്ടീഷുകാരുടെ വരവോടെ വരണ്ട പ്രദേശങ്ങൾ നനയ്‌ക്കാനും ഈ ജലസ്രോതസ്സുകളുടെ കുത്തൊഴുക്കിൽ നിന്ന്‌ വൈദ്യുതി ഉല്‌പാദിപ്പിക്കാനുമായി പല വൻകിട നദീതട പദ്ധതികളും നടപ്പാക്കി. സ്വാതന്ത്ര്യാനന്തരം ഇത്തരം പദ്ധതികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു. മഹാരാഷ്‌ട്രയിലെ മുംബൈ മുതൽ കൊൽഹാപ്പൂർ വരെയുള്ള നദീതടങ്ങളിൽ കാണുന്നതുപോലെ ഇന്ന്‌ ഒട്ടെല്ലാ നദീതടങ്ങളിലും ഇത്തരം പദ്ധതികൾ ഉയർന്നു കഴിഞ്ഞു. ആംബിവാലി (Amby Valley), ലവാസ (Lavasa) തുടങ്ങിയയപോലെ ഇത്തരം ജലസംഭരണിപ്രദേശങ്ങൾ സുഖവാസകേന്ദ്രങ്ങളായും റിസോർട്ടുകളായും വികസിപ്പിച്ചുവരുന്നു. അടുത്ത കാലത്തായി കണ്ടുവരുന്ന മറ്റൊരു വികസന സംരംഭം പശ്ചിമഘട്ടമലനിരകളുടെ നെറുകയിലേക്ക്‌ റോഡുവെട്ടി അവിടെ കാറ്റാടിയന്ത്രങ്ങൾ (Windmills) സ്ഥാപിക്കുന്നതാണ്‌. ഈ മേഖലയിലെ പരിസ്ഥിതിക്കും ജലസ്രോതസ്സിനും പ്രതികൂല ആഘാതം സൃഷ്‌ടിക്കുന്നതാണ്‌ ഈ നടപടി.

പശ്ചിമഘട്ട മലനിരകൾ ഇരുമ്പയിര്‌, മാംഗനീസ്‌, ബോക്‌സൈറ്റ്‌ എന്നിവയാൽ സമ്പന്നമാണ്‌. ഇവിടെ നിന്ന്‌ പ്രത്യേകിച്ച്‌ ഗോവയിൽ നിന്ന്‌ ഇവ വൻതോതിൽ ഖനനം നടത്തി അയിരായി തന്നെ കയറ്റുമതി നടത്തുന്നു. ഇരുമ്പയിരിന്റെ വില ക്രമാതീതമായി കുതിച്ചുയരുകയും താരതമ്യേന ഗുണനിലവാരം കുറഞ്ഞ അയിരിനുപോലും ആവശ്യം വർദ്ധിക്കുകയും ചെയ്‌തതിന്റെ ഫലമായി എല്ലാ നിയമങ്ങളേയും കാറ്റിൽ പറത്തി ഖനനം വ്യാപകമായിരിക്കുന്നു. ഇത്‌ കടുത്ത പരിസ്ഥിതി നാശത്തിനും സാമൂഹ്യസംഘർഷത്തിനും കാരണമാകും.

ഇവിടത്തെ തീർത്ഥാടനകേന്ദ്രങ്ങൾ പണ്ടുമുതൽ തന്നെ പശ്ചിമഘട്ടത്തിലേക്ക്‌ ജനലക്ഷങ്ങളെ ആകർഷിച്ചുവരുന്നു. കേരളത്തിലെ ശബരിമല, കർണ്ണാടകത്തിലെ മാധവേശ്വരമല, മഹാരാഷ്‌ട്രയിലെ മഹാബലേശ്വർ എന്നിവയാണ്‌ ഇവയിൽ മുഖ്യം. പില്‌ക്കാലത്ത്‌ നിരവധി വിനോദസഞ്ചാരകേന്ദ്രങ്ങളും ഇവിടെ ഉയർന്നുവന്നിട്ടുണ്ട്‌. നീലഗിരിയിലെ ഊട്ടി, കേരളത്തിലെ തേക്കടി വന്യജീവി സങ്കേതം എന്നിവ ഉദാഹരണം. മലകളിലെ സുഖവാസകേന്ദ്രങ്ങളിലും തോട്ടങ്ങളിലും ഒഴിവുകാല വസതികളും ടൂറിസ്റ്റ്‌ റിസോർട്ടുകളും നിർമ്മിക്കുന്നത്‌ ഇപ്പോൾ പതിവായിട്ടുണ്ട്‌.

പശ്ചിമഘട്ടത്തിലെ പാറക്കെട്ടുകളും ശക്തമായ മഴയും വെള്ളത്തിന്റെ കുത്തൊഴുക്കിൽ ഒലിച്ചുപോകുന്ന റോഡുകളും നിബിഡവനങ്ങളും ഇവിടെ ഗതാഗത വാർത്താവിനിമയം ബുദ്ധിമുട്ടിലാക്കുന്നു. ഈ അപ്രാപ്യതയുടെ തന്ത്രപരമായ ആനുകൂല്യം മുതലെടുത്താണ്‌ ഛത്രപതി ശിവജി ശക്തമായ മറാത്ത സാമ്യാജ്യം പടുത്തുയർത്തിയത്‌. ഗതാഗത-വാർത്താവിനിമയ സൗകര്യങ്ങൾ പശ്ചിമഘട്ടത്തിന്റെ ഉൾപ്രദേശങ്ങളിലേക്ക്‌ കടന്നുചെന്നത്‌ ബ്രിട്ടീഷ്‌ ഭരണകാലത്താണ്‌. സ്വാതന്ത്ര്യാനന്തരം വൻകിട നദീതടപദ്ധതികളും ഖനനപദ്ധതികളും ആരംഭിച്ചതോടെ ഗതാഗത വാർത്താവിനിമയ സൗകര്യങ്ങളും വൻതോതിൽ വർദ്ധിച്ചു. പ്രകൃതിദത്ത ആവാസകേന്ദ്രങ്ങൾ തമ്മിലുള്ള ബന്ധം തടസ്സപ്പെടുത്തികൊണ്ട്‌ മലകൾക്ക്‌ കുറുകെ റോഡുകളും റെയിൽപാതകളും നിർമ്മിച്ചിട്ടുണ്ട്‌.

തൊട്ട്‌ കിടക്കുന്ന സമതലപ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പശ്ചിമഘട്ടത്തിൽ ജനവാസം തീരെ കുറവാണ്‌. സുഖകരമല്ലാത്ത ഭൂതലവും മലമ്പനിയുടെ കടന്നാക്രമണവുമാണ്‌ ഇതിനുള്ള പ്രധാനകാരണം. നെൽകൃഷിയും കേരകൃഷിയും നിറഞ്ഞ സമതലപ്രദേശങ്ങൾ ജനവാസ കേന്ദ്രങ്ങളാണെങ്കിലും കിഴക്കുള്ള ഡെക്കാൺ പീഠഭൂമിയിൽ ജനസാന്ദ്രത കുറവാണ്‌. പശ്ചിമഘട്ടത്തിലെ ജനവാസകേന്ദ്രങ്ങൾ വലുപ്പത്തിൽ ചെറുതും ചിതറിക്കിടക്കുന്നവയുമാണ്‌.വലിയ പട്ടണങ്ങൾ കിഴക്കുവശം പ്രധാനനദികളുടെ കരയിലോ പശ്ചിമതീരത്ത്‌ തുറമുഖങ്ങളായി പ്രവർത്തിക്കുന്ന നദീമുഖങ്ങളിലോ ആണുള്ളത്‌. ഗതാഗത വാർത്താവിതരണ രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങളും സമ്പന്നരായ വലിയൊരു മദ്ധ്യവിഭാഗത്തിന്റെ ഉദയവും മലകൾ ഇടിച്ചുനിരത്താനും ഉഴുതു മറിക്കാനും പര്യാപ്‌തമായ എർത്ത്‌ മൂവിങ്ങ്‌ മെഷ്യനറികളുടെ ലഭ്യതയും പശ്ചിമഘട്ടത്തെ ഒഴിവുകാല വസതികളും റിസോർട്ടുകളും നിറഞ്ഞ നഗരങ്ങളായി മാറ്റിക്കൊണ്ടിരിക്കുന്നു. തൽഫലമായി പ്രകൃതിദത്ത സസ്യജീവജാല സമൂഹത്തിന്റെ ഉന്മൂലനവും പ്രദേശവാസികളുടെ നിഷ്‌ക്കാസനവും സംഭവിക്കുന്നു.

പശ്ചിമഘട്ടത്തിലെ ആളുകൾ പണ്ടുമുതൽ അവരുടെ പാർപ്പിടം, കാലിത്തീറ്റ, ഇന്ധനം(വിറക്‌) എന്നിവയ്‌ക്ക്‌ പൂർണ്ണമായും ആശ്രയിച്ചിരുന്നത്‌ പ്രകൃതിദത്തമായ വനങ്ങളെ ആയിരുന്നു. അവർക്ക്‌ ആവശ്യമായ പോഷകം ലഭിച്ചിരുന്നത്‌ വേട്ടയാടി കിട്ടുന്ന മാംസാഹാരത്തിൽ നിന്നായിരുന്നു. വനവും വന്യജീവികളും നശിച്ചതോടെ ഈ ജനസമൂഹത്തിന്റെ ആരോഗ്യവും ഭീഷണിലാണ്‌. ഇവരുടെ ജീവിതത്തിലുണ്ടായിട്ടുള്ള മെച്ചം രോഗങ്ങളിൽ നിന്ന്‌ പ്രത്യേകിച്ച്‌ മലമ്പനിയിൽ നിന്നുള്ള മോചനവും ഗതാഗത വാർത്താവിനിമയ രംഗത്തുണ്ടായ വികസനവുമാണ്‌. കേരളത്തിലൊഴിച്ച്‌ മറ്റൊരിടത്തും ആധുനിക ആരോഗ്യസംരക്ഷണ-വിദ്യാഭ്യാസ സൗകര്യങ്ങൾ കാര്യമായി ഇവരിലേക്കെത്തിയിട്ടില്ല. കേരളത്തിൽ ഇക്കാര്യത്തിലുണ്ടായിട്ടുള്ള പുരോഗതി വളരെ മെല്ലെയാണ്‌. ഇവിടെ ജനസംഖ്യാ വർദ്ധനവിലും ഗണ്യമായ കുറവുണ്ട്‌.

മുംബൈയ്‌ക്ക്‌ വടക്കുള്ള ഡാംഗ്‌സ്‌, താനെ ജില്ലകളിലെ ചില ഇടങ്ങളിലും വയനാട്‌, നീലഗിരി മേഖലയിലും മാത്രമാണ്‌ പശ്ചിമഘട്ടത്തിൽ ഗിരിവർഗ്ഗക്കാർ കൂടുതലായുള്ളത്‌. ശിലായുഗ നായാടികളായ യഥാർത്ഥ ചോല നായ്‌ക്കന്മാരെ നീലിഗിരിയിൽ മാത്രമാണ്‌ കാണാൻ കഴിയുക. പശ്ചിമഘട്ടപരിസ്ഥിതി നശീകരണത്തിന്റെ തിക്തഫലങ്ങൾ ഏറെ അനുഭവിക്കുകയും വികസനത്തിന്റെ ആനുകൂല്യം വളരെ പരിമിതമായി മാത്രം ലഭിക്കുകയും ചെയ്‌തത്‌ ഈ ഗിരിവർഗ്ഗക്കാർക്കാണ്‌. ഈ അശരണവിഭാഗങ്ങൾക്ക്‌ മെച്ചപ്പെട്ട പരിഗണന ലഭിക്കാനായി രൂപം നൽകിയ PESA, FRA നിയമങ്ങൾ നടപ്പാക്കുന്നത്‌ സ്ഥാപിത താല്‌പര്യക്കാർ തടയുകയും ചെയ്‌തു.

മനുഷ്യനിർമ്മിത മൂലധനത്തിന്റെ കുത്തൊഴുക്കിൽപ്പെട്ട്‌ പശ്ചിമഘട്ടത്തിലെ പ്രകൃതിദത്ത മൂലധനം ഒലിച്ചുപോയി. ഇത്‌ പരിസ്ഥിതിക്ക്‌ കടുത്ത ആഘാതമേൽപ്പിക്കുകയും സാമൂഹ്യമൂലധനത്തിന്റെ അധഃപതനത്തിന്‌ കാരണമാവുകയും ചെയ്‌തു. എന്നാൽ ഇതിനൊരു അനുകൂലവശവുമുണ്ട്‌. മേല്‌പറഞ്ഞ മാറ്റങ്ങളുടെ ഫലമായി രാജ്യത്തെ ഏറ്റവും ഉയർന്ന സാക്ഷരതയും വളരെ ഉയർന്ന പരിസ്ഥിതി അവബോധവും പശ്ചിമഘട്ട നിവാസികൾക്ക്‌ സിദ്ധിച്ചു. ഇവിടെ ജനാധിപത്യസ്ഥാപനങ്ങൾ വളരെ ശക്തമാണ്‌. മനുഷ്യശേഷി ഉയർത്തുന്നതിലും പഞ്ചായത്ത്‌ രാജ്‌ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുന്നതിലും കേരളം ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ്‌. ഗ്രാമസഭകളിൽ നിന്നുള്ള പാഠം ഉൾക്കൊണ്ടുകൊണ്ട്‌ ഭൂവിനിയോഗ നയരൂപീകരണത്തിനായി ഗോവ ഈയിടെ റീജിയണൽ പ്ലാൻ 2021 ന്‌ രൂപം നൽകിയത്‌ വളരെ ശ്രദ്ധേയമാണ്‌. വളരെ ശ്രദ്ധയോടെ പരിസ്ഥിതി സൗഹൃപരമായ ഒരു വികസന പന്ഥാവിലേക്ക്‌ പ്രവേശിക്കുന്നതിന്‌ രാജ്യത്തെ വളരെ അനുയോജ്യമായ ഒരു മേഖലയാണ്‌ പശ്ചിമഘട്ടം.

=== സുസ്ഥിരമായി വികസിപ്പിക്കുക- ശ്രദ്ധാപൂർവ്വം പരിരക്ഷിക്കുക===

പശ്ചിമഘട്ടത്തിലെ പ്ലാൻസ്‌കീമുകൾക്ക്‌ കേന്ദ്രസാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനു പുറമേ ഈ മേഖലയിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന്‌ ഫലപ്രദമായൊരു സംവിധാനം കൂടി ഏർപ്പെടുത്തണമെന്ന്‌ ഈ മേഖലയുമായി ബന്ധപ്പെട്ട ഒട്ടേറെ പേർ നിർദ്ദേശിച്ചു. അതായത്‌ പശ്ചിമഘട്ടത്തിന്റെ അതിരുകൾക്കുള്ളിൽ ചില പ്രവർത്തനങ്ങൾ പൂർണ്ണമായി നിരോധിക്കുകയും അതിരുകൾക്ക്‌ പുറത്ത്‌ ഇവ പൂർണ്ണമായി അനുവദിക്കുകയും ചെയ്യുക എന്നതായിരുന്നു ഉദ്ദേശം. എന്നാൽ വികസന പ്രക്രിയയെ തടസ്സപ്പെടുത്തുന്ന നിർദ്ദേശങ്ങളോട്‌ സമിതിക്ക്‌ യോജിപ്പില്ലായിരുന്നു. ഉദാഹരണത്തിന്‌ മഹാരാഷ്‌ട്ര സംസ്ഥാനത്ത്‌ ഒരു ഫാംഹൗസ്‌ നിർമ്മിക്കണമെങ്കിൽ കൃഷിയിടത്തിന്‌ കുറഞ്ഞത്‌ 2ഏക്കർ വിസ്‌തീർണ്ണമുണ്ടായിരിക്കണമെന്നതാണ്‌ നിബന്ധന. എന്നാൽ പശ്ചിമഘട്ടത്തിൽ നിലവിലുള്ള ESA കളിൽ ഒന്നായ മഹാബലേശ്വറിൽ 80 ശതമാനം കർഷകർക്കും 2 ഏക്കറിൽ താഴെ മാത്രമേ കൃഷിഭൂമിയുള്ളൂ. തൽഫലമായി കഴിഞ്ഞ 60 വർഷമായി കാര്യമായ വികസനം ഉണ്ടായിട്ടില്ലാത്ത ജനസാന്ദ്രതയേറിയ ഗോതൻസിലെ (Gaothance) കുടിലുകളിൽ ഞെരുങ്ങിക്കഴിയാൻ ഇവർ നിർബന്ധിതരായി. ഈ നിബന്ധനയിൽ കാലോചിതമായ മാറ്റം വേണമെന്ന അവരുടെ മുറവിളി പരിഹരിക്കപ്പെടാതിരിക്കുമ്പോൾ തന്നെ സമ്പന്നർക്കുവേണ്ടിയുള്ള ബംഗ്ലാവുകളും ഹോട്ടലുകളും നിർബാധം പണിതുയർത്തുന്നത്‌ അവരെ വല്ലാതെ അസ്വസ്ഥരാക്കുന്നു.

പശ്ചിമഘട്ടത്തിന്‌ ചുറ്റും മാത്രമല്ല രാജ്യത്തുടനീളം നാം കാണുന്നത്‌ സമൂഹത്തെ ഒഴിവാക്കിയുള്ള വികസനവും പരിസ്ഥിതി സംരക്ഷണവും കൈകോർത്ത്‌ നീങ്ങുന്നതാണ്‌. വികസനത്തെ സംബന്ധിച്ച തീരുമാനമെടുക്കാനുള്ള അധികാരം പഞ്ചായത്ത്‌ രാജ്‌ സ്ഥാപനങ്ങൾക്കും നഗരപാലകർക്കും നൽകിക്കൊണ്ടുള്ള73, 74 ഭരണഘടനാ ഭേദഗതികളുടെ അന്ത:സത്തയ്‌ക്ക്‌ വിരുദ്ധമായി വികസനതീരുമാനങ്ങൾ ഇന്ന്‌ ജനങ്ങളിൽ അടിച്ചേല്‌പ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ഉദാഹരണത്തിന്‌ രത്‌നഗിരി ജില്ലയിലെ പലഗ്രാമപഞ്ചായത്തുകളും പഞ്ചായത്ത്‌ സമിതികളും രത്‌നഗിരിതാലൂക്ക്‌ പഞ്ചായത്ത്‌ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും പരിസ്ഥിതി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട്‌ പാസ്സാക്കിയ പ്രമേയങ്ങൾ സംസ്ഥാനസർക്കാർ പൂർണ്ണമായി അവഗണിക്കുകയാണ്‌ ചെയ്‌തത്‌. ഈ ജില്ലയിൽ തന്നെ ഒരു രാസവ്യവസായ വികസനത്തിന്റെ കാര്യത്തിൽ ബന്ധപ്പെട്ടവരെ ഒഴിവാക്കിയുള്ള വികസനപ്രക്രിയയുടെ പ്രത്യക്ഷ ഉദാഹരണം ബോക്‌സ്‌ 1-ൽ വിവരിക്കുന്നു.

പ്രകൃതി സംരക്ഷണം ഇന്ത്യൻ സമൂഹത്തിന്റെ സമ്പന്നമായ പാരമ്പര്യമാണ്‌. പശ്ചിമഘട്ടത്തിലെ തനത്‌ വൃക്ഷലതാദികൾക്ക്‌ വിശുദ്ധികല്‌പിച്ചാണ്‌ അവർ സംരക്ഷിച്ചുപോന്നത്‌. ജൈവവൈവിദ്ധ്യത്തിന്റെ നാശത്തിന്‌ കാരണക്കാർ തദ്ദേശവാസികളാണെന്നും അതിനാൽ അവരെ പരമാവധി ഒഴിവാക്കി വേണം സംരക്ഷണ പദ്ധതികൾ നടപ്പക്കേണ്ടതുമെന്ന ധാരണയാണ്‌ `സംരക്ഷിതമേഖല`കളായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഔദ്യോഗിക നടപടികൾ. ഉദാഹരണത്തിന്‌ ബോക്‌സ്‌ 2 കാണുക. വനം വകുപ്പുമാത്രമാണ്‌ പഞ്ചായത്ത്‌ രാജ്‌ സ്ഥാപനങ്ങളുമായി സഹകരിക്കാത്ത ഏക സർക്കാർ വകുപ്പ്‌. സാമൂഹ്യവനവൽക്കരണ വിഭാഗം ഇക്കൂട്ടത്തിൽപെടുന്നില്ല.

വികസന പദ്ധതികൾ അയവില്ലാത്ത ചട്ടക്കൂട്ടിൽ ഒതുക്കി നിർത്തരുതെന്ന്‌ ഇന്ന്‌ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യമാണ്‌. പ്രാദേശിക സ്ഥിതിഗതികൾ കണക്കിലെടുത്ത്‌ സമയബന്ധിതമായ നിബന്ധനകളോടെ പ്രാദേശിക സമൂഹത്തിന്റെ പൂർണ്ണപങ്കാളിത്തത്തോടെ ആയിരിക്കണം പദ്ധതികൾ രൂപകല്‌പനചെയ്യാൻ. ഇതാണ്‌ പ്രാദേശിക പങ്കാളിത്ത മാനേജ്‌മെന്റ്‌ (Adaptive co-management). പ്രാദേശിക സമൂഹത്തിന്റെ ആഗ്രഹങ്ങൾക്കനുസൃതമായി പാരിസ്ഥിതികവും സാമൂഹ്യവും സാമ്പത്തികവുമായ സാഹചര്യങ്ങൾ കണക്കിലെടുത്ത്‌ വികസനപദ്ധതികളിലെ ഓരോ ഇനവും വേണമോ വേണ്ടയോ എന്ന്‌ നിശ്ചയിക്കണം. അത്തരം ഒരു മാനേജ്‌മെന്റ്‌ രീതി വികസനവും സംരക്ഷണവും കൈകോർത്തുപോകാൻ സഹായിക്കും. ഈ സമീപനത്തെ സംബന്ധിച്ച ചർച്ചയ്‌ക്കായി ബോക്‌സ്‌-3 കാണുക.

box1
box1
  ബോക്‌സ്‌-1 : ലോട്ടെ MIDC രാസവ്യവസായശൃംഖലയും
  '''ബോക്‌സ്‌-1 : ലോട്ടെ MIDC രാസവ്യവസായശൃംഖലയും ദാബോൾ കടലിടുക്കിന്റെ മലിനീകരണവും
ദാബോൾ കടലിടുക്കിന്റെ മലിനീകരണവും
'''
പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനങ്ങളെ ലോകമെമ്പാടും നയിച്ചിട്ടുള്ളത്‌ സർക്കാരുകളോ വ്യവസായങ്ങളോ അല്ല ജനങ്ങളാണെന്നതാണ്‌ അനുഭവസാക്ഷ്യം. ആകയാൽ പരിസ്ഥിതി സംരക്ഷണഅവലോകന ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ പരമാവധി ജനപങ്കാളിത്തം ഉറപ്പുവരുത്തുകയാണ്‌ ആവശ്യം. ഇതിനായി കേന്ദ്ര പരിസ്ഥിതി-വനംവകുപ്പ്‌ മന്ത്രാലയം ഏർപ്പെടുത്തിയ ജില്ലാതല പദ്ധതിയാണ്‌ പര്യാവരൻവാഹിനി (Paryavaran Vahini). ഈ പദ്ധതിപ്രകാരം മലിനീകരണം, വനനശീകരണം തുടങ്ങിയ പരിസ്ഥിതിപ്രശ്‌നങ്ങൾ വിലയിരുത്തി ജില്ലാകലക്‌ടർക്ക്‌ റിപ്പോർട്ടുചെയ്യാനുള്ള അധികാരം ആ പ്രദേശത്തെ ഓരോ പൗരനും നൽകിയിട്ടുണ്ട്‌. ഈ റിപ്പോർട്ടിൽ ജില്ലാകലക്‌ടർ വിശദമായ അന്വേഷണം നടത്തും. 1990 കളിൽ ഈ പദ്ധതി ദക്ഷിണ കന്നടപോലെയുള്ള ജില്ലകളിൽ വളരെ ഫലപ്രദമായി നടപ്പാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 11-ാം പഞ്ചവത്സര പദ്ധതിയുടെ പരിസ്ഥിതി-വനം സ്റ്റിയറിംഗ്‌ കമ്മിറ്റി `പര്യാവരൻവാഹിനി' 11-ാം പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന്‌ ശക്തമായി ശുപാർശ ചെയ്‌തു. മഹാരാഷ്‌ട്ര സർക്കാർ ഉദ്യോഗസ്ഥരുമായി 2010 സെപ്‌തംബർ 30 ന്‌ മുംബൈയിൽ നടത്തിയ ചർച്ചയിൽ ജനപങ്കാളിത്തത്തോടെ പരിസ്ഥിതി സംരക്ഷണ അപഗ്രഥന പ്രവർത്തനങ്ങൾ നടത്തുന്ന എന്തെങ്കിലും പദ്ധതികൾ രത്‌നഗിരി, സിന്ധു ദുർഗ ജില്ലകളിൽ നടക്കുന്നുണ്ടോ എന്ന ശ്രീ. മാധവ്‌ ഗാഡ്‌ഗിലിന്റെ ചോദ്യത്തിന്‌ രത്‌നഗിരി ജില്ലാ കളക്‌ടറുടെ നേതൃത്വത്തിൽ ജില്ലാ പരിസ്ഥിതി സമിതി ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുത്ത്‌ നടത്തുന്നുണ്ടെന്നാണ്‌ മറുപടി ലഭിച്ചത്‌. ക്രമേണ ഇതും ഇല്ലാതായി. Lote MIDC എന്ന ഒരു രാസവ്യവസായ ശൃംഖലയുമായി ബന്ധപ്പെട്ട്‌ ലോട്ടെ അഭ്യാസ്‌ ഗാട്ട്‌ എന്ന പേരിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനം നടക്കുന്നതായും അറിയിച്ചു.

മഹാരാഷ്‌ട്ര സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡിന്റെ സഹായത്തോടെ ശ്രീ. മാധവഗാഡ്‌ഗിൽ അപ്പോൾത്തന്നെ രത്‌നഗിരി ജില്ലാ കളക്‌ടറുമായും ലോട്ടെ അഭ്യാസ്‌ ഗാട്ടുമായും ബന്ധപ്പെട്ടു. 2010 ഒക്‌ടോബർ 5 ന്‌ ശ്രീ. ഗാഡ്‌ഗിൽ ലോട്ടെ അഭ്യാസ്‌ ഗാട്ടുമായി ചർച്ച നടത്തി. തുടർന്നു നടത്തിയ സ്ഥലസന്ദർശനത്തിൽ ഒരു പൊതുമാലിന്യ സംസ്‌കരണശാലയും സമീപപ്രദേശങ്ങളും ധാബോൾ കടലിടുക്കും അദ്ദേഹം സന്ദർശിക്കുകയും പലരുമായും ചർച്ചനടത്തുകയും ചെയ്‌തു. മുംബൈയിൽ നടന്ന യോഗത്തിൽ ഉദ്യോഗസ്ഥർ നൽകിയ വിവരങ്ങൾക്ക്‌ വിരുദ്ധമായി അഭ്യാസ്‌ ഗാട്ട്‌ പ്രവർത്തനരഹിതമാണെന്നും 2 വർഷമായി യോഗം ചേരുകപോലും ഉണ്ടായിട്ടില്ലെന്നും കണ്ടെത്തി. മലിനീകരണം കൊണ്ട്‌ പൊറുതിമുട്ടിയ കോട്ടാവാലെ വില്ലേജിന്റെ ഒരു പ്രതിനിധിയെ അഭ്യാസ്‌ ഗാട്ടിൽ ഉൾപ്പെടുത്തണമെന്ന അവരുടെ മുറവിളിപോലും അധികൃതർ ചെവിക്കൊണ്ടില്ല. മാലിന്യസംസ്‌കരണ ശാലയിലെത്തുന്ന മാലിന്യങ്ങൾ വേണ്ടവിധം സംസ്‌കരിക്കാനുള്ള കഴിവ്‌ അതിനില്ലായിരുന്നു. അസംസ്‌കൃതമാലിന്യം കവിഞ്ഞൊഴുകി കോട്ടാവാലെ ഗ്രാമത്തിലേക്കൊഴുകുന്ന അരുവികളിൽ ചെന്നുചേരുന്നതായി ശ്രീ. ഗാഡ്‌ഗിലിന്‌ കാണാൻ കഴിഞ്ഞു. ഈ സ്ഥിതിയിൽ മനംനൊന്ത്‌ ആ ഗ്രാമത്തിലെ സാർപാഞ്ച്‌ അരുവിയിലെ മലിനജലം കുടിച്ച്‌ ആത്മഹത്യക്ക്‌ ശ്രമിച്ചു. അദ്ദേഹത്തെ ഉടൻ മുംബൈയിലെ ആശുപത്രിയിലെത്തിച്ചതുകൊണ്ട്‌ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. ഇതുകൊണ്ടും കോട്ടാവാല ഗ്രാമത്തിന്റെ പ്രശ്‌നത്തിന്‌ പരിഹാരമുണ്ടായില്ല. മാത്രവുമല്ല രാസവ്യവസായശാലകളിൽ നിന്നുള്ള കട്ടിയായ അവശിഷ്‌ടങ്ങൾ മണ്ണുമായി കലർത്തി പശ്ചിമഘട്ടമേഖലയിൽ തള്ളുന്നതായും പ്രദേശവാസികൾ പറഞ്ഞു. പല വ്യവസായശാലകളും രാസമാലിന്യങ്ങൾ കുഴൽകിണറുകളിലേക്ക്‌ പമ്പ്‌ചെയ്യുന്നതുവഴി ഭൂഗർഭജലവും മലിനപ്പെടുന്നതായി മനസ്സിലാക്കാൻ കഴിഞ്ഞു. ഇത്തരം വ്യക്തമായ മൂന്ന്‌ സംഭവങ്ങൾ പുറത്തുകൊണ്ടുവന്നിട്ടും ഒരു നടപടിയുമുണ്ടായില്ല. `ഖേദ്‌' പട്ടണത്തിന്‌ ശുദ്ധജലം നൽകുന്ന `ബൊറാജ്‌' അണക്കെട്ടിൽ രാസമാലിന്യങ്ങൾ ടാങ്കറിൽ കൊണ്ടുവന്ന്‌ തള്ളിയ സംഭവവും അടുത്തിടെ ഉണ്ടായി. ഇതുമൂലം പട്ടണത്തിലേക്കുള്ള ജലവിതരണം ആഴ്‌ചകളോളം മുടങ്ങിയിട്ടും ഇതിന്‌ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ കഴിഞ്ഞില്ല. `ലോട്ടെ' യിൽ നിന്നുള്ള രാസമലിനീകരണം മൂലം `ദാബോൾ' കടലിടുക്കിലെ മത്സ്യസമ്പത്തും ഗണ്യമായി കുറഞ്ഞു. മത്സ്യത്തൊഴിലാളികൾ ഇതുമൂലം ദുരിതത്തിലാണ്‌. പ്രശ്‌നങ്ങൾ ഇത്രയേറെ രൂക്ഷമായിട്ടും പരിഹരിക്കാൻ ശ്രമിക്കാതെ മലിനീകരണനിയന്ത്രണബോർഡ്‌ അവരുടെ ആഫീസ്‌ `ലോട്ടെ' യിൽ നിന്ന്‌ ചിപ്‌ലനിലേക്ക്‌ മാറ്റി രംഗം വിടുകയാണ്‌ ചെയ്‌തത്‌.

വികസനപ്രക്രിയയിൽ ജനങ്ങളെ പങ്കാളികളാക്കുന്നില്ലെന്നു മാത്രമല്ല കടുത്ത മലിനീകരണം പോലെയുള്ള കാര്യങ്ങളിൽ പ്രതിഷേധിക്കാനുള്ള അവരുടെ അവകാശത്തെ തന്ത്രപൂർവ്വം അടിച്ചമർത്തുകയാണ്‌ അധികൃതർ ചെയ്യുന്നത്‌.`ജയ്‌താപൂർ' പ്രോജക്‌ടിനെതിരെയുള്ള സമരത്തിൽ 2011 ആദ്യം ഒരു പോലീസ്‌ കോൺസ്റ്റബിൾ ഓടിച്ച ന്യൂക്ലിയർ പവർ കോർപ്പറേഷന്റെ ജീപ്പിടിച്ച്‌ ഒരു പ്രക്ഷോഭകാരി കൊല്ലപ്പെടുന്നതുവരെ രത്‌നഗിരി ജില്ലയിൽ മലിനീകരണത്തിനെതിരെ അക്രമാസക്തമായ സമരങ്ങളൊന്നും ഉണ്ടായിട്ടില്ല. `ലോട്ടെ' രാസഫാക്‌ടറികളിൽ നിന്നുള്ള അസഹനീയമായ മലിനീകരണത്തിനെതിരെ ഉയർന്ന ശക്തമായ പ്രതിഷേധത്തെ പരാജയപ്പെടുത്താനായി 28/08/2007നും 21/10/2009നും ഇടയ്‌ക്ക്‌ 191 ദിവസം ആ പ്രദേശത്ത്‌ 5 പേരിൽ കൂടുതൽ കൂട്ടം കൂടുന്നത്‌ തടഞ്ഞുകൊണ്ട്‌ ജില്ലാകളക്‌ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചു.

ഈ വ്യവസായശൃംഖല 11000 പേർക്ക്‌ തൊഴിൽ നൽകുമ്പോൾ ഇവിടത്തെ മത്സ്യത്തൊഴിലാളികളിൽ 20000 പേരാണ്‌ ഇതുമൂലം തൊഴിൽരഹിതരായത്‌. അതിരൂക്ഷമായ ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുമ്പോഴും വ്യവസായശൃംഖലയിലെ ഒരു ഉദ്യോഗസ്ഥൻ ഞങ്ങളോടുപറഞ്ഞത്‌ സമീപത്തുള്ള 550 ഹെക്‌ടറിൽ ഒരു പുതിയ പെട്രോകെമിക്കൽ വ്യവസായ ശൃംഖല സ്ഥാപിക്കാൻ പദ്ധതി തയ്യാറായി വരുന്നു എന്നാണ്‌.  

box2
box2
  ബോക്‌സ 2 : ബി.ആർ.ടി. മലയിലെ സോളിഗാ ഗിരിജനങ്ങൾ
  '''ബോക്‌സ 2 : ബി.ആർ.ടി. മലയിലെ സോളിഗാ ഗിരിജനങ്ങൾ'''
 
നീലഗിരിക്ക്‌ കിഴക്ക്‌ കർണ്ണാടകത്തിലുള്ള വനനിബിഡമായ പ്രദേശമാണ്‌ BRT മലകൾ. `സോളിഗ' ഗിരിജനങ്ങളുടെ പരമ്പരാഗത വാസസ്ഥലമാണിത്‌. നായാട്ടും കൃഷിയുമൊക്കെയായിരുന്നു അവരുടെ ഉപജീവനമാർഗ്ഗം. ചമ്പക മരക്കൂട്ടം നിറഞ്ഞ ആ വനപ്രദേശം പരിശുദ്ധി കല്‌പിച്ചാണ്‌ അവർ സംരക്ഷിച്ചുപോന്നത്‌. എന്നാൽ ആ പ്രദേശം വന്യമൃഗസങ്കേതമായി പ്രഖ്യാപിച്ചതോടെ ഗിരിജനങ്ങൾക്ക്‌ നായാട്ട്‌ നടത്താനോ കൃഷിചെയ്യാനോ കഴിയാതെ പോയി. അങ്ങനെ ഉപജീവനത്തിനായി തേൻ, ഔഷധസസ്യങ്ങൾ തുടങ്ങിയവ അവർ ശേഖരിക്കാൻ തുടങ്ങി. ഈ സമയം രംഗത്തുവന്ന ' വിവേകാനന്ദഗിരിജന കല്യാണകേന്ദ്രം' എന്ന സന്നദ്ധ സംഘടന ഇവരെ സംഘടിപ്പിച്ച്‌ വനവിഭവങ്ങൾ നിയന്ത്രിതമായി സമാഹരിച്ച്‌ സംസ്‌കരിച്ച്‌ വിപണനം ചെയ്യുന്നതിന്‌ സംവിധാനമുണ്ടാക്കി. ഗിരിവർഗ്ഗക്കാർ വനവിഭവങ്ങൾ ശേഖരിക്കുന്ന രീതിയേയും അത്‌ സൃഷ്‌ടിക്കുന്ന ആഘാതത്തെയും പറ്റി പഠിച്ച ATREE എന്ന ശാസ്‌ത്രസ്ഥാപനം കണ്ടെത്തിയത്‌ ഇത്‌ സുസ്ഥിരമാണെന്നാണ്‌. വന വിഭവങ്ങൾ സംസ്‌കരിച്ച്‌ വിപണനം ചെയ്യുന്നതിനാൽ ഈ കാട്ടുമക്കളുടെ വരുമാനത്തിലും വർദ്ധനവുണ്ടായി. കഷ്‌ടമെന്നു പറയട്ടെ വില്‌പനക്കായി വനവിഭവങ്ങൾ ശേഖരിക്കുന്നത്‌ വനംവകുപ്പു നിരോധിച്ചതോടെ `സോളിഗാസി`ന്റെ ജീവിതം ത്രിശങ്കുവിലായി.  

വരി 543: വരി 591:

box 3
box 3
  ബോക്‌സ്‌ 3 : പ്രാദേശിക പങ്കാളിത്ത മാനേജ്‌മെന്റ്‌
  '''ബോക്‌സ്‌ 3 : പ്രാദേശിക പങ്കാളിത്ത മാനേജ്‌മെന്റ്‌'''
 
സാമൂഹ്യ-പരിസ്ഥിതി ഘടകങ്ങളുടെ ഭരണനടത്തിപ്പിനായി സ്വീകരിച്ചിട്ടുള്ള ഒരു നൂതന സമീപനമാണ്‌ പ്രാദേശിക പങ്കാളിത്ത മാനേജ്‌മെന്റ്‌ (Adaptive co-management). പങ്കാളിത്ത മാനേജ്‌മെന്റിന്റെ അനുഭവസാധ്യതകളും കൂട്ടായ്‌മയുടെ അനന്തസാധ്യതകളും ഉൾക്കൊണ്ടുകൊണ്ട്‌ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും കൂട്ടായി പങ്കിടുന്നതാണ്‌ ഇതിന്റെ സവിശേഷത. പരസ്‌പരപൂരകമായ ഈ സമീപനം കാര്യനിർവ്വഹണത്തിലെ നൂലാമാലകൾ ഒഴിവാക്കി അനുഭവപഠനം ഊർജ്ജസ്വലമാക്കുന്നു. സങ്കീർണ്ണസംവിധാനത്തെ ലഘൂകരിക്കാൻ പ്രാദേശിക പങ്കാളിത്ത മാനേജ്‌മെന്റിന്‌ കഴിയും. ഏറെ ശക്തമായ സാമൂഹ്യ-പരിസ്ഥിതി സംവിധാനത്തെ പരിപോഷിപ്പിക്കാൻ ശേഷിയും ഉയർന്ന തലത്തിൽ ചട്ടങ്ങളുടേയും പ്രോത്സാഹനങ്ങളുടേയും പിൻബലവും ഉള്ള സ്വയം സംഘടിതമായ ഭരണസംവിധാനമായാണ്‌ ഇതിനെ കാണുന്നത്‌. ഇതിന്റെ മുഖ്യസവിശേഷതകൾ ചുവടെ പറയുന്നു.

n ചെയ്യുന്ന പ്രവൃത്തികളിൽ നിന്ന്‌ പാഠം ഉൾക്കൊള്ളാൻ പ്രേരിപ്പിക്കുന്നു.
 
n വ്യത്യസ്‌ത വിജ്ഞാനശാഖകളെ സംയോജിപ്പിക്കുന്നു.
* ചെയ്യുന്ന പ്രവൃത്തികളിൽ നിന്ന്‌ പാഠം ഉൾക്കൊള്ളാൻ പ്രേരിപ്പിക്കുന്നു.
n മേഖലാടിസ്ഥാനത്തിലും ദേശീയതലത്തിലും വിവിധ വിഭാഗങ്ങൾ തമ്മിൽ യോജിച്ച്‌ പ്രവർത്തിക്കാനും അധികാരം പങ്കിടാനും സഹായിക്കുന്നു.
 
n മൃദു മാനേജ്‌മെന്റ്‌ സമീപനം.
* വ്യത്യസ്‌ത വിജ്ഞാനശാഖകളെ സംയോജിപ്പിക്കുന്നു.
 
* മേഖലാടിസ്ഥാനത്തിലും ദേശീയതലത്തിലും വിവിധ വിഭാഗങ്ങൾ തമ്മിൽ യോജിച്ച്‌ പ്രവർത്തിക്കാനും അധികാരം പങ്കിടാനും സഹായിക്കുന്നു.
 
* മൃദു മാനേജ്‌മെന്റ്‌ സമീപനം.
 
കാലാകാലങ്ങളിൽ ലഭിക്കുന്ന സാമൂഹ്യവും പാരിസ്ഥിതികവുമായ അറിവുകളോട്‌ പ്രതികരിക്കുന്ന വികസനം സുസ്ഥിരമാക്കുന്ന ഭരണസമീപനത്തെ ഈ സവിശേഷതകൾ പ്രോത്സാഹിപ്പിക്കുന്നു. പ്രാദേശികമായും ദേശീയതലത്തിലും തല്‌പരഗ്രൂപ്പുകളും വ്യക്തികളുമായുള്ള ആശയവിനിമയം പല തലങ്ങളിലുള്ള സ്ഥാപനങ്ങളുടെ വികസനം മാറ്റങ്ങളിലൂടെ പാഠങ്ങൾ ഉൾക്കൊള്ളാനും പരീക്ഷണങ്ങൾക്ക്‌ ഉതകുന്ന തന്ത്രങ്ങളും സ്ഥാപനങ്ങളും രൂപകല്‌പനചെയ്‌ത്‌ വികസിപ്പിക്കുക എന്നിവയെല്ലാം ഇതിലുൾപ്പെടുന്നു. വികസന പ്രക്രിയയെയും അവയുടെ ഫലത്തെയും വിലയിരുത്തുക, ഊർജ്ജത്തിന്‌ പ്രത്യേക പ്രാധാന്യം നൽകുക, സാമൂഹ്യമൂലധനത്തിന്റെ പങ്ക്‌, സാമൂഹ്യപരിസ്ഥിതി ഭരണസംവിധാനത്തിന്‌ ഊന്നൽ നൽകിയുള്ള അർത്ഥപൂർണ്ണമായ സംവാദങ്ങൾ എന്നിവ പ്രാദേശിക പങ്കാളിത്തമാനേജ്‌മെന്റിന്റെ പ്രത്യേകതകളാണ്‌.  

പക്ഷെ എന്നിട്ടും ഇന്നും നമ്മൾ പരിസ്ഥിതി സംരക്ഷണത്തെ വികസനത്തിൽ നിന്ന്‌ വേറിട്ട്‌ കാണുന്ന അവസ്ഥയിൽ അകപ്പെട്ടിരിക്കയാണ്‌. ഇതിന്റെ പരിണിത ഫലം നമ്മുടെ നയങ്ങൾ ഒരു വശത്ത്‌ ചില മേഖലകളിൽ അനിയന്ത്രിത വികസനത്തെ പ്രോത്സാഹിപ്പിക്കുമ്പോൾ മറ്റ്‌ ചില മേഖലകളിൽ തത്വദീക്ഷയില്ലാത്ത പരിസ്ഥിതി സംരക്ഷണത്തിന്‌ പിന്തുണ നൽകുന്നു. ഈ പ്രക്രിയയിൽ `സംരക്ഷിതമേഖലകൾ' എന്ന പേരിൽ നാം ജൈവവൈവിദ്ധ്യത്തിന്റെ തുരുത്തുകൾ സ്ഥാപിക്കുന്നത്‌ ഇവയ്‌ക്കു പുറത്തെ പരിസ്ഥിതി നശീകരണത്തിന്റെ ആ മഹാസമുദ്രത്തിലാണ്‌. `സംരക്ഷിതമേഖല'കളിൽ ഒരു പുൽച്ചെടിയുടെ ഇലപോലും നീക്കരുതെന്ന്‌ വാശിപിടിക്കുന്ന നാം അതിനുപുറത്ത്‌ മലിനീകരണ നിയന്ത്രണനിയമങ്ങൾ പോലും പാലിക്കാൻ തയ്യാറാകാത്തത്‌ തികച്ചും അനുചിതമാണ്‌. ഇന്നത്തെ`അനിയന്ത്രിത വികസനവും തത്വദീക്ഷയില്ലാത്ത പരിസ്ഥിസംരക്ഷണവും' എന്ന സമീപനത്തിനുപകരം `സുസ്ഥിരവികസനവും ശ്രദ്ധാപൂർവ്വമുള്ള പരിസ്ഥിതി സംരക്ഷണവും' എന്ന നിലയിലേക്ക്‌ നമ്മുടെ വികസന സംരക്ഷണ പ്രവർത്തനങ്ങൾ വിഭാവന ചെയ്യപ്പെടണമെന്നാണ്‌ സമിതിയുടെ അഭിപ്രായം. പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ചുള്ള വികസന- സംരക്ഷണ പ്രവർത്തനങ്ങൾ രൂപകല്‌പന ചെയ്യുന്നതിന്‌ പ്രാദേശിക സമൂഹങ്ങളുടെ പൂർണ്ണപങ്കാളിത്തം അനിവാര്യമാണ്‌. തുണ്ടംതുണ്ടമായി വിഭജിക്കപ്പെടാത്ത തുടർച്ചയായ അതിരുകളുള്ള ഒന്നിനും അമിതപ്രാധാന്യം കല്‌പിക്കാത്ത പങ്കാളിത്ത സമീപനമാണ്‌ സമിതി ഇക്കാര്യത്തിൽ ശുപാർശ ചെയ്യുന്നത്‌. പശ്ചിമഘട്ടത്തിന്റെ അതിർത്തികളെ പറ്റിനാം സംസാരിക്കുമ്പോഴും ഈ അതുരുകൾക്ക്‌ പുറത്തുള്ള പ്രദേശങ്ങളിലും പ്രാദേശിക പങ്കാളിത്ത മാനേജ്‌മെന്റ്‌ രീതി സ്വീകരിക്കേണ്ടതാണെന്നാണ്‌ സമിതിയുടെ അഭിപ്രായം.

===പരിസ്ഥിതി ദുർബലമേഖലകൾ===

പരിസ്ഥിതിമലിനീകരണം നിയന്ത്രിക്കാനും തടയാനും പരിസ്ഥിതിയുടെ ഗുണമേന്മ മെച്ചപ്പെടുത്തി സംരക്ഷിക്കാനും ആവശ്യമെന്ന്‌ തോന്നുന്ന എന്ത്‌ നടപടിസ്വീകരിക്കാനും 1986ലെ പരിസ്ഥിതി (സംരക്ഷണ) നിയമത്തിലെ 3-ാം വകുപ്പ്‌ കേന്ദ്രപരിസ്ഥിതി -വനംവകുപ്പിന്‌ അധികാരം നൽകുന്നു. ഈ ലക്ഷ്യം നേടുന്നതിനായി ഏതെങ്കിലും മേഖലയിൽ വ്യവസായമോ സംസ്‌കരണമോ പാടില്ലെന്നും അഥവാ ചില മുൻകരുതലുകൾക്കു വിധേയമായി മാത്രമേ പാടുള്ളൂവെന്നും കേന്ദ്ര സർക്കാരിന്‌ നിശ്ചയിക്കാം. (സെക്ഷൻ 3(2) (v) ഒരു പ്രദേശത്തിന്റെ ജൈവവൈവിദ്ധ്യം (വകുപ്പ്‌ V) ആ പ്രദേശത്തിന്റെ പരമാവധി അനുവദനീയമായ മാലിന്യനിക്ഷേപം (വകുപ്പ്‌ ii) പരിസ്ഥിതി സൗഹൃദപരമായ ഭൂവിനിയോഗം (വകുപ്പ്‌ VI) സംരക്ഷിതമേഖലയുമായുള്ള അകലം (വകുപ്പ്‌ Viii) എന്നിവയുടെ അടിസ്ഥാനത്തിൽ വ്യവസായങ്ങളും സംസ്‌കരണവും നിരോധിക്കാനും അവയുടെ സ്ഥാനം നിയന്ത്രിക്കാനും പരിസ്ഥിതി (സംരക്ഷണ) നിയമത്തിലെ (1986) സെക്ഷൻ 5(1) കേന്ദ്രസർക്കാരിന്‌ അധികാരം നൽകുന്നു.

മഹാരാഷ്‌ട്രയിലെ ഒരു തീരദേശഗ്രാമമായ മുറുദ്‌-ജാൻജിറയിലാണ്‌ 1989ൽ ഈനിയമത്തിലെ വ്യവസ്ഥകൾ ആദ്യമായി പ്രയോഗിച്ചത്‌. മഹാരാഷ്‌ട്രയിലെ തീരപ്രദേശമായ ദഹാനു താലൂക്കിലാണ്‌ `പരിസ്ഥിതി ദുർബല പ്രദേശം' എന്ന പദം 1991ൽ ആദ്യമായി ഉപയോഗിച്ചത്‌. തുടർന്ന്‌ മഹാരാഷ്‌ട്ര പശ്ചിമഘട്ടത്തിലെ മഹാബലേശ്വർ-പഞ്ചഗനി, മാതേരൻ മലകൾ പോലെയുള്ള പല പ്രദേശങ്ങ ളേയും ഈ ഗണത്തിലുൾപ്പെടുത്തി വിജ്ഞാപനം ചെയ്‌തു.

പരിസ്ഥിതിപരമായി ഒരു പ്രത്യേക പ്രദേശത്തെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ ചില സാമൂഹ്യസംഘടനകൾ മുൻകൈ എടുത്തതു മൂലമോ വന്യജീവി സങ്കേതങ്ങൾക്കും നാഷണൽ പാർക്കുകൾക്കും 10 കി.മീ. ചുറ്റളവിലുള്ള പ്രദേശങ്ങൾ കൂടി സംരക്ഷിക്കണമെന്ന ഇന്ത്യൻ ബോർഡ്‌ ഫോർ വൈൽഡ്‌ ലൈഫിന്റെ 2002ലെ പ്രമേയത്തിന്റെ അടിസ്ഥാനത്തിലോ ആണ്‌ പല പ്രദേശങ്ങളേയും പരിസ്ഥിതി ദുർബല മേഖലകളായി പ്രഖ്യാപിച്ചിട്ടുള്ളത്‌.

പാരിസ്ഥിതിക പ്രാധാന്യമുള്ള മേഖല/പ്രദേശം, പരിസ്ഥിതി ദുർബല പ്രദേശം/മേഖല എന്നിങ്ങനെ പല പദപ്രയോഗങ്ങൾ കഴിഞ്ഞ കുറേ വർഷങ്ങളായി ഈ രംഗത്ത്‌ കടന്നുവന്നിട്ടുണ്ട്‌.

കേന്ദ്രപരിസ്ഥിതി-വനം മന്ത്രാലയം 2000ൽ നിയോഗിച്ച പ്രണാബ്‌ സെൻ കമ്മിറ്റി ഇന്ത്യയിൽ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങൾ നിശ്ചയിക്കാൻ ജന്തു-സസ്യഇനങ്ങൾ, ജൈവ ആവാസവ്യവസ്ഥ, ഭൂതലസ്വഭാവം എന്നിവയുടെ അടിസ്ഥാനത്തിൽ ചില മാനദണ്ഡങ്ങൾക്ക്‌ രൂപം നൽകിയിട്ടുണ്ട്‌. ഒരു പ്രദേശത്തിന്റെ പരിസ്ഥിതി പ്രാധാന്യം നിർണ്ണയിക്കുന്നതിന്‌ കണക്കിലെടുക്കേണ്ട മുഖ്യഘടകകം അവിടെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇനങ്ങൾ ഉണ്ടോ എന്നതാണ്‌. ഉണ്ടെങ്കിൽ അവയെ പൂർണ്ണമായി സംരക്ഷിക്കണം എന്നാണ്‌ സെൻകമ്മിറ്റിയുടെ ശുപാർശ. പുഷ്‌പചെടികൾ, മത്സ്യങ്ങൾ, തവളകൾ, പക്ഷികൾ, സസ്‌തനികൾ തുടങ്ങി വംശനാശഭീഷണി നേരിടുന്ന 2000ത്തിലേറെ ഇനങ്ങൾ പശ്ചിമഘട്ടത്തിൽ ഉണ്ടെന്നാണ്‌ കണക്ക്‌. വേണ്ടത്ര പഠനം നടത്തിയിട്ടില്ലാത്ത പ്രാണിവർഗ്ഗത്തിൽപ്പെട്ട 1000ത്തിലേറെ ഇനങ്ങൾ വേറെ ഉണ്ടാകും. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇവ നിത്യശല്യപ്രദേശങ്ങളായ റോഡ്‌സൈഡ്‌ ഉൾപ്പെടെ പശ്ചിമഘട്ടത്തിലുടനീളം വ്യാപിച്ചുകിടക്കുന്നു. സെൻ കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡപ്രകാരം പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയായി പ്രഖ്യാപിക്കാൻ വേണ്ട എല്ലാ ഗുണഗണങ്ങളും പശ്ചിമഘട്ടത്തിനുണ്ട്‌. സെൻകമ്മിറ്റി നിശ്ചയിച്ച മാനദണ്ഡത്തെ ഈ കമ്മിറ്റി പൂർണ്ണമായി പിന്തുണയ്‌ക്കുകയും പശ്ചിമഘട്ടം മുഴുവൻ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയായി പ്രഖ്യാപിക്കണമെന്ന്‌ ശുപാർശ ചെയ്യുകയും ചെയ്യുന്നു.

പരിസ്ഥിതി സംരക്ഷണനിയമത്തിലെ വ്യവസ്ഥകൾ പ്രകാരം പശ്ചിമഘട്ടത്തിന്‌ മൊത്തത്തിൽ ഏകീകൃതസ്വഭാവമുള്ള നിയന്ത്രണങ്ങൾ പ്രഖ്യാപിക്കാനാവില്ല, ആകയാൽ പശ്ചിമഘട്ടത്തെ മൊത്തം പലമേഖലകളായി തരം തിരിക്കാനാണ്‌ സമിതി ഉദ്ദേശിക്കുന്നത്‌. അതായത്‌ പരസ്ഥിതിപരമായി ഏറ്റവും വലിയ പ്രാധാന്യമുള്ള സോൺ-1, ഉയർന്ന പ്രാധാന്യമുള്ള സോൺ-2, ബാക്കിവരുന്ന സാമാന്യം പ്രാധാന്യമുള്ള സോൺ-3. സംരക്ഷിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളവയ്‌ക്ക്‌ അനുരോധമായാണ്‌ ഈ തരംതിരിവ്‌. അവ തുടർന്നും വന്യജീവിസംരക്ഷണനിയമത്തിലെ നിയന്ത്രണങ്ങൾക്ക്‌ വിധേയമാണ്‌. ആയതിനാൽ പശ്ചിമഘട്ടത്തിലെ സംരക്ഷിത പ്രദേശങ്ങൾ സോൺ-1, സോൺ-2, സോൺ-3 എന്നിവ വേറിട്ട്‌ കാണിക്കാനായി 4 നിറങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള ഭൂപടമാണ്‌ സമിതി തയ്യാറാക്കിയിട്ടുള്ളത്‌.

====പശ്ചിമഘട്ട ഡാറ്റാബേസ്====

മേല്‌പ്പറഞ്ഞ 3 സോണുകൾക്കുള്ള ഡാറ്റാ ബേസ്‌ രണ്ട്‌ രീതിയിൽ തയ്യാറാക്കാം. നിലവിലുള്ള സംരക്ഷിതമേഖല ശൃംഖലയെ അടിസ്ഥാനപ്പെടുത്തിയും സെൻകമ്മിറ്റി ശുപാർശ ചെയ്‌ത അടിസ്ഥാനരേഖ സ്ഥിതിവിവരങ്ങളുടെ ചിട്ടയായ മാപ്പിംഗും റെക്കോഡിംഗും അടിസ്ഥാനപ്പെടുത്തിയും. രാജ്യത്തിന്‌ മൊത്തമായി അടിസ്ഥാനരേഖ സ്ഥിതിവിവരങ്ങളുടെ ചിട്ടയായ മാപ്പിംഗും റെക്കോഡിങ്ങും നടത്തണമെന്നും സർക്കാർ ഏജൻസികൾക്കു പുറമേ ഇതരസ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, സന്നദ്ധസംഘടനകൾ, വ്യക്തികൾ എന്നിവരെയെല്ലാം പങ്കെടുപ്പിച്ച്‌ വിപുലമായ ഒരു അവലോകനപരിപാടിയും നെറ്റ്‌വർക്കും രൂപകല്‌പനചെയ്‌ത്‌ നടപ്പാക്കണമെന്നും 2000ൽതന്നെ സെൻകമ്മിറ്റി ശുപാർശ ചെയ്‌തിരുന്നു. ഈ സമിതി ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കുകയും ഭൂതലസ്വഭാവം, ജൈവവൈവിദ്ധ്യ ഘടകങ്ങൾ എന്നിവ സംബന്ധിച്ച ലഭ്യമായ വിവരങ്ങൾ കോർത്തിണക്കി 2200 ലേറെ ഗ്രിഡുകൾക്ക്‌ 5 മിനിട്ട്‌ x 5 മിനിട്ട്‌ അല്ലെങ്കിൽ 9 കി.മീ x 9 കി.മീ. എന്ന കണക്കിൽ സ്ഥലപരമായ ഡാറ്റാബേസ്‌ വികസിപ്പിച്ചെടുക്കുന്നതിൽ വളരെ മുന്നേറുകയും ചെയ്‌തു. ഇതിനായി അവലംബിച്ച വസ്‌തുതാപരമായ പ്രവർത്തനരീതി (Methodology) വ്യാപകമായ ശാസ്‌ത്രീയ പരിശോധനയ്‌ക്‌ വിധേയമാക്കാൻ വേണ്ടി ഇന്ത്യയിലെ പ്രമുഖ ശാസ്‌ത്ര ആനുകാലികമായ`കറന്റ്‌ സയൻസി'ന്റെ 2011 ജനുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.(Gadgil M. et al. 2011). ഇതിന്റെ ഒരു സംക്ഷിപ്‌തരൂപം ബോക്‌സ്‌-4ൽ കൊടുത്തിട്ടുണ്ട്‌. ഈ ഡാറ്റാബേസ്‌ വികസിപ്പിച്ചെടുക്കാൻ സ്വീകരിച്ച പ്രവർത്തനരീതിയുടെ വിശദാംശങ്ങൾ അധ്യായം 20ൽ കാണാം. പൂനെയിലെ BVIEER ഉം കൊൽഹാപ്പൂരിലെ DEVRAAI യും വികസിപ്പിച്ചെടുത്ത വിശദമായ വിജ്ഞാന അടിത്തറയ്‌ക്ക്‌ സമാനമാണ്‌ സമിതി രൂപം നൽകിയ ഡാറ്റാബേസും.  

box4
box4
  ബോക്‌സ്‌ 4 : പശ്ചിമഘട്ടത്തിന്റെ മാപ്പിങ്ങിന്‌ അവലംബിച്ച പ്രവർത്തനരീതി
  '''ബോക്‌സ്‌ 4 : പശ്ചിമഘട്ടത്തിന്റെ മാപ്പിങ്ങിന്‌ അവലംബിച്ച പ്രവർത്തനരീതി'''
 
(സംഗ്രഹം, ഗാഡ്‌ഗിൽ മുതൽ പേർ, 2011 : കറന്റ്‌ സയൻസ്‌)

കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം നിയോഗിച്ച പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധസമിതിയുടെ ഒരു പ്രധാന ചുമതല പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങൾ, കണ്ടെത്തുകയും അവയെ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ ശുപാർശചെയ്യുകയും ചെയ്യുക എന്നതാണ്‌ പരിസ്ഥിതി ദുർബല പ്രദേശങ്ങളെ നിർവ്വചിക്കാനുള്ള മാനദണ്ഡത്തെ സംബന്ധിച്ചോ അവയെ തിരിച്ചറിയുവാനുള്ള മാർഗ്ഗത്തെ സംബന്ധിച്ചോ ആഗോളതലത്തിൽ ഒരു സമവായം ഉണ്ടായിട്ടില്ലെന്ന്‌ സമിതി പിന്നീട്‌ മനസിലാക്കി. ആയതിനാൽ പരിസ്ഥിതി ദുർബലപ്രദേശങ്ങളുടെ മാപ്പിങ്ങിന്‌ മുൻപ്‌ ഇതിനായി ഒരു പ്രവർത്തനരീതി വികസിപ്പിച്ചെടുക്കേണ്ടത്‌ അത്യന്താപേക്ഷിതമായി. പരിസ്ഥിതി ദുർബല പ്രദേശങ്ങളുടെ മാപ്പിങ്ങിനും അവയെ നിർവ്വചിക്കാനുമായി ഒരു സമവായത്തിലെത്താൻ ഈ സമിതി നടത്തിയ ചർച്ചകളുടേയും കൂടിയാലോചനകളുടേയും വിവരം ഇതിലുണ്ട്‌. ഇത്‌ പ്രസിദ്ധീകരിക്കുന്നതിന്റെ ഉദ്ദേശം രണ്ടാണ്‌.ഒന്ന്‌ ആശയപരമായും പ്രവർത്തനരീതി സംബന്ധിച്ചും സമിതി എത്തിച്ചേർന്നിട്ടുള്ള നിഗമനങ്ങളെ സംബന്ധിച്ച്‌ വിദഗ്‌ധരിൽ നിന്ന്‌ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിക്കുക, രണ്ട്‌-രാജ്യത്തിനകത്തും പുറത്തുമുള്ള ജൈവ-സമ്പന്ന മേഖലകളിലെ പരിസ്ഥിതി ദുർബലപ്രദേശങ്ങളുടെ മാപ്പിങ്ങിന്‌ ഒരു പൊതുനടപടി ക്രമം എന്ന നിലയിൽ ഈ പ്രവർത്തനരീതിയെ പ്രോത്സാഹിപ്പിക്കുക. ഈ പ്രവർത്തനരീതിക്ക്‌ മാനദണ്ഡമാക്കേണ്ട ഘടകങ്ങളും ഈ മാനദണ്ഡങ്ങളുടെ സംയുക്ത വിനിയോഗത്തിലൂടെ പശ്ചിമഘട്ടം പോലെ അതിവിപുലമായൊരു മേഖലയിൽ പരിസ്ഥിതി ദുർബലപ്രദേശങ്ങൾ വേർതിരിക്കുന്നതും സംബന്ധിച്ച നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.

1. ജീവശാസ്‌ത്രഘടകങ്ങൾ : പരിസ്ഥതി ദുർബലപ്രദേശങ്ങൾ വേർതിരിക്കുന്നതിന്‌ ജീവശാസ്‌ത്രപരമായും സാംസ്‌കാരികമായും ഉള്ള സാദൃശ്യവും സമ്പന്നതയും കണക്കിലെടുക്കണമെന്ന്‌ ഞങ്ങൾ നിർദ്ദേശിക്കുന്നു.
'''
1. ജീവശാസ്‌ത്രഘടകങ്ങൾ :'''
പരിസ്ഥതി ദുർബലപ്രദേശങ്ങൾ വേർതിരിക്കുന്നതിന്‌ ജീവശാസ്‌ത്രപരമായും സാംസ്‌കാരികമായും ഉള്ള സാദൃശ്യവും സമ്പന്നതയും കണക്കിലെടുക്കണമെന്ന്‌ ഞങ്ങൾ നിർദ്ദേശിക്കുന്നു.
 
(a) ജൈവവൈവിദ്ധ്യസമ്പന്നത : ജീവജാലങ്ങളുടെ വർഗ്ഗഗ്രൂപ്പുകളിലും വ്യത്യസ്‌ത ശ്രേണിക ളിലും ഉള്ള വൈവിദ്ധ്യസമ്പന്നത

(b) വംശപരമായ അപൂർവ്വത : എണ്ണത്തിന്റെ വലിപ്പത്തിലും വിതരണത്തിലും വർഗ്ഗപരമായ പ്രാതിനിധ്യത്തിലും ഉള്ള അപൂർവ്വത

(c) വാസസ്ഥലസമ്പന്നത : ഭൂതലഘടകങ്ങളുടെ സ്ഥലപരമായ വൈവിദ്ധ്യം

(d) ഉല്‌പാദനക്ഷമത : മൊത്തത്തിലുള്ള ജീവകണ (biomass) ഉല്‌പാദനക്ഷമത.

(e) ജീവശാസ്‌ത്രപരമായും പരിസ്ഥിതിപരമായും പൂർവ്വസ്ഥിതി പ്രാപിക്കാനുള്ള കഴിവിന്റെ കണ ക്കെടുപ്പ്‌ : അപൂർവ്വ സസ്യജാല പ്രാതിനിധ്യം

(f) സാംസ്‌കാരികവും ചരിത്രപരവുമായ പ്രാധാന്യം : പ്രദേശത്തിന്റെ പരിണാമ ചരിത്രമൂല്യവും സാംസ്‌കാരികചരിത്ര മൂല്യവും.

2. ഭൂമിശാസ്‌ത്രപരവും കാലാവസ്ഥാപരവുമായ ഘടകങ്ങൾ : ഒരു പ്രദേശത്തിന്റെ പ്രകൃതിദത്തമായ മർമ്മസ്ഥാനങ്ങളെ വിലയിരുത്താനുള്ള ഘടകങ്ങൾ ഇതിലുൾപ്പെടുന്നു. പ്രദേശത്തിന്റെ ചരിവ്‌, ഉയരം, സ്വഭാവം തുടങ്ങിയവ താഴെ പറയുന്ന മൂന്ന്‌ ഘടകങ്ങളിൽ ഉപ യോഗിക്കാം.
'''
2. ഭൂമിശാസ്‌ത്രപരവും കാലാവസ്ഥാപരവുമായ ഘടകങ്ങൾ :'''
 
ഒരു പ്രദേശത്തിന്റെ പ്രകൃതിദത്തമായ മർമ്മസ്ഥാനങ്ങളെ വിലയിരുത്താനുള്ള ഘടകങ്ങൾ ഇതിലുൾപ്പെടുന്നു. പ്രദേശത്തിന്റെ ചരിവ്‌, ഉയരം, സ്വഭാവം തുടങ്ങിയവ താഴെ പറയുന്ന മൂന്ന്‌ ഘടകങ്ങളിൽ ഉപ യോഗിക്കാം.
 
(a) ഭൂതലസവിശേഷതകൾ : പ്രദേശത്തിന്റെ ചരിവ്‌, ഉയരം, സ്വഭാവം തുടങ്ങിയവ

(b) കാലാവസ്ഥാപരമായ സവിശേഷതകൾ : കാലാവസ്ഥയുടെ സ്വഭാവം, മഴലഭ്യത തുടങ്ങിയവ

(c) ദുരന്തസാധ്യത : ഉരുൾപൊട്ടൽ, കാട്ടുതീ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ

3. ബന്ധപ്പെട്ടവരുടെ വിലയിരുത്തൽ :
 
'''
3. ബന്ധപ്പെട്ടവരുടെ വിലയിരുത്തൽ :'''
 
പൊതുജനങ്ങൾ, തദ്ദേശസ്ഥാപനങ്ങൾ പ്രത്യേകിച്ച്‌ ജില്ലാ പഞ്ചായത്തുകളുടെ, ഗ്രാമതല രാഷ്‌ട്രീയ സംഘടനകൾ എന്നിവ പരിസ്ഥിതി ദുർബല പ്രദേശമെന്ന്‌ കരുതുന്നവയുടെ പട്ടിക തയ്യാറാക്കേണ്ടതും അവ പ്രധാനഘടകങ്ങളായി കണക്കിലെടുക്കേണ്ടതുമുണ്ട്‌.

(സെക്ഷൻ 20ൽ വിവരിച്ചിട്ടുള്ള പ്രവർത്തനരീതി സൂചിപ്പിക്കുന്നത്‌ മേല്‌പറഞ്ഞ സ്ഥിതിവിവരങ്ങൾ പൂർണ്ണമായി സമാഹരിക്കാനോ സെൻ കമ്മിറ്റി നിർദ്ദേശിച്ച മാനദണ്ഡം പൂർണ്ണമായി ഉൾക്കൊള്ളാനോ സമയപരിമിതി മൂലം കഴിഞ്ഞിട്ടില്ല.  

  എന്നിട്ടും ഗൗരവതരമായ പല പോരായ്‌മകളും ഇപ്പോഴും ബാക്കിയാണ്‌. ആനകളുടെ സഞ്ചാരപഥമൊഴിച്ച്‌ ജീവികളുടെ വാസവ്യവസ്ഥയുടെ തുടർച്ച സംബന്ധിച്ച വിവരങ്ങൾ ഡേറ്റാബേസിൽ ഉൾപ്പെടുത്തേണ്ടതായുണ്ട്‌. അരുവികൾ, നദികൾ മറ്റ്‌ ചതുപ്പുപ്രദേശങ്ങൾ, ഭൂഗർഭജലം തുടങ്ങിയവയെ സംബന്ധിച്ച സ്ഥിതി വിവരങ്ങളും പൂർണ്ണമല്ല. ജലജീവികളുടെ ആവാസവ്യവസ്ഥ, ജലസ്രോതസ്സുകൾ എന്നിവ കണ്ടെത്തി സംരക്ഷിച്ച്‌, സുസ്ഥിരത നിലനിർത്താൻ ശ്രദ്ധാപൂർവ്വമുള്ള പ്രവർത്തനം ആവശ്യമാണ്‌. ഞങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടത്‌ മലമ്പ്രദേശങ്ങളിലായതിനാൽ പശ്ചിമതീരത്തിന്റെയും തീരസമതലങ്ങളുടെയും പ്രശ്‌നങ്ങൾക്ക്‌ വേണ്ടത്ര പരിഗണന നൽകാൻ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും രാജ്യത്താദ്യമായി പൊതുജനങ്ങൾക്ക്‌ ലഭ്യമായിട്ടുള്ള സുതാര്യവും വിപുലവും സ്ഥലാധിഷ്‌ഠിതവുമായ സുപ്രധാന പരിസ്ഥിതി മാനദണ്ഡങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഡാറ്റാബേസ്‌ ഇന്ന്‌ നമുക്കുണ്ട്‌. ഒരു പ്രത്യേക പ്രദേശത്തിന്റെ പരിസ്ഥിതി പ്രാധാന്യത്തിന്റെ വ്യത്യസ്‌ത തലങ്ങൾ ശാസ്‌ത്രീയമായി വേർതിരിക്കാനുള്ള അടിസ്ഥാനമായി ഇത്‌ ഉപയോഗിക്കാം.

പരിസ്ഥിതി സചേതനത്വം ഒരു ശാസ്‌ത്രീയപദം മാത്രമല്ല അത്‌ മാനവരാശിയുടെ വലിയൊരു ഉത്‌കണ്‌ഠയാണെന്ന്‌ സമിതി തിരിച്ചറിയുന്നു. പ്രത്യേകിച്ചും ഒരു പ്രദേശത്ത്‌ എന്ത്‌ സംഭവിക്കുന്നു അതിലേതാണാ അഭികാമ്യം എന്നതിനെ സംബന്ധിച്ച വ്യക്തമായ ധാരണ ഉണ്ടാവുക എന്നത്‌ ഒരു ശാസ്‌ത്രീയ ഡാറ്റാബേസിന്റെ ഭാഗം എന്നതു മാത്രമല്ല അത്‌ പ്രാദേശിക സമൂഹത്തിനുണ്ടാകേണ്ട അറിവാണ്‌. അതു കൊണ്ടാണ്‌ സമിതി പശ്ചിമഘട്ടത്തിലെ ഏതെല്ലാം പ്രദേശങ്ങൾ `പരിസ്ഥിതി ദുർബലമേഖല`കളായി കണക്കാക്കണമെന്നതു സംബന്ധിച്ച്‌ ബന്ധപ്പെട്ട വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അഭിപ്രായവും നിർദ്ദേശങ്ങളും ക്ഷണിച്ചത്‌.എന്തുകൊണ്ട്‌ അവർ ഇപ്രകാരം കരുതുന്നു എന്നും ഈ മേഖലകൾ പരിസ്ഥിതി ദുർബലമായി ഔദ്യോഗികമായി പ്രഖ്യാപിക്കണമെങ്കിൽ പ്രാദേശിക ആവശ്യങ്ങളനുസരിച്ച്‌ എന്തൊക്കെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും സമിതിതി അവരോട്‌ ആരാഞ്ഞിരുന്നു.

ഇതിന്‌ പ്രതികരണമായി പശ്ചിമഘട്ടത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗ്രാമപഞ്ചായത്തുകളിൽ നിന്നും സന്നദ്ധസംഘടനകളിൽ നിന്നും സമിതിക്ക്‌ നിരവധി നിർദ്ദേശങ്ങൾ ലഭിച്ചിരുന്നു. ഇവയിൽ 2 നിർദ്ദേശങ്ങൾ പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. (1) സിന്ധുദുർഗ്ഗ ജില്ലയിലെ `സാവന്ത്‌വാടി' ദോഡാമാർഗ്ഗ്‌ താലൂക്കുകളിലെ 25 ഗ്രാമങ്ങളിലെ ഗ്രാമസഭകൾ അവരുടെ പ്രദേശം `പരിസ്ഥിതി ദുർബല പ്രദേശ' മായി പ്രഖ്യാപിക്കണമെന്ന്‌ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. (2) ശിവാജി സർവ്വകലാശാല നടത്തിയ ഒരു ഗവേഷണപഠനത്തിന്റെ അടിസ്ഥാനത്തിൽ `മഹാരാഷ്‌ട്ര സഹ്യാദ്രി പരിസ്ഥിതി ദുർബലമേഖല' രൂപീകരിക്കണമെന്ന്‌ കൊൽഹാപൂരിലെ ഒരു സന്നദ്ധസംഘടനയായ DEVRAAI നിർദ്ദേശിച്ചു. പരിസ്ഥിതി ദുർബലപ്രദേശത്തിന്‌ നിലവിലുള്ള നിർവ്വചനമനുസരിച്ച്‌ അവർ ഈ നിർദ്ദേശം മുന്നോട്ടുവച്ചത്‌. എന്നാൽ വ്യത്യസ്‌ത തലത്തിലുള്ള പരിസ്ഥിതി ദുർബലപ്രദേശമായി പശ്ചിമഘട്ടത്തെ മുഴുവൻ കണക്കാക്കാൻ സമിതി തീരുമാനിച്ചുകഴിഞ്ഞിരുന്നു. പുതുതായി പരിസ്ഥിതി ദുർബലപ്രദേശമായി പ്രഖ്യാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ലഭിച്ച നിർദ്ദേശങ്ങൾ പട്ടിക-2ലുണ്ട്‌.

മേഖല-1, മേഖല-2, മേഖല-3 എന്ന്‌ വേർതിരിച്ചിട്ടുള്ള പ്രദേശങ്ങളിൽ സമിതി അടിയന്തിരനടപടി ആവശ്യപ്പെടുമ്പോൾ പട്ടിക-2ൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളുടെ കാര്യത്തിൽ സമിതി ഒരു പ്രത്യേകനടപടിയും നിർദ്ദേശിക്കുന്നില്ല. പ്രധാനമായും മൂന്ന്‌ കാരണങ്ങളാലാണിത്‌.ഒന്നാമതായി ഇവയുടെ അതിരുകൾ നിർണ്ണയിക്കുക അത്ര എളുപ്പമല്ല. രണ്ടാമതായി ഇവയ്‌ക്കുവേണ്ടി ഒരു ഭരണ സംവിധാനം രൂപകല്‌പന ചെയ്യുക എന്നതും എളുപ്പമല്ല. മൂന്നാമതായി പ്രഖ്യാപിക്കണമെന്ന്‌ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പ്രദേശങ്ങളേക്കാൾ പരിഗണന അർഹിക്കുന്ന സൈറ്റുകൾ പശ്ചിമഘട്ടത്തിൽ വേറെ ഉണ്ടാകാം. സമയപരിമിതി മൂലം ഇവയെല്ലാം കണ്ടെത്താൻ സമിതിക്ക്‌ ആവില്ല.  

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3436" എന്ന താളിൽനിന്ന് ശേഖരിച്ചത്