അജ്ഞാതം


"പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി റിപ്പോർട്ട്‌ ഭാഗം 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 1,790: വരി 1,790:
മറ്റൊന്ന്‌ പ്രകൃതിവിഭവങ്ങളും അതിൽ നിന്നുള്ള ആദായവും പങ്കിടുന്നതിന്‌ വ്യക്തമായ സംവിധാനം ഉണ്ടാകണം.
മറ്റൊന്ന്‌ പ്രകൃതിവിഭവങ്ങളും അതിൽ നിന്നുള്ള ആദായവും പങ്കിടുന്നതിന്‌ വ്യക്തമായ സംവിധാനം ഉണ്ടാകണം.
പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടിയിൽ തദ്ദേശ സർക്കാരുകൾക്ക്‌ പ്രാതിനിധ്യം നൽകുന്നത
പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടിയിൽ തദ്ദേശ സർക്കാരുകൾക്ക്‌ പ്രാതിനിധ്യം നൽകുന്നത
പരമ്പരാഗത രാഷ്‌ട്രീയക്കാരും അവരെ പിന്തുണച്ചിരുന്ന ഉദ്യോഗസ്ഥവന്ദവും ധരിച്ചിരുന്നത്‌ സർക്കാർ പദ്ധതികൾ നടപ്പിലാക്കാനുള്ള, ഇന്ത്യയിൽ ഏറ്റവും അടിത്തട്ടിലുള്ള സ്ഥാപനങ്ങൾ മാത്രമാണ്‌ പഞ്ചായത്തുകൾ എന്നായിരുന്നു. തന്മൂലം ഇന്ത്യൻ ഭരണഘടന അവയ്‌ക്ക്‌ നൽകിയിട്ടുള്ള സ്വയംഭരണ സർക്കാർ എന്ന പദവി ഒരു വിദൂരസ്വപ്‌നമായി അവശേഷിച്ചു. ഇക്കാരണത്താലാണ്‌ കേരളത്തിലെ പാലക്കാട്‌ ജില്ലയിൽപെട്ട പ്ലാച്ചിമട പഞ്ചായത്ത്‌ ഒരു ആഗോള പാനീയ നിർമ്മാണ കോർപ്പറേറ്റിന്‌ ലൈസൻസ്‌ നിഷേധിക്കുകയും ഇതിനെതിരായി കമ്പനി ഫയൽ ചെയ്‌ത റിട്ട്‌ കേരള ഹൈക്കോടതി തള്ളുകയും ചെയ്‌തപ്പോൾ അതിന്‌ വൻ പ്രാധാന്യം കൈവന്നത്‌.
പഞ്ചായത്ത്‌ ഒരു സർക്കാരായി മാറിയതാണ്‌ ഈ സംഭവത്തിലൂടെ വെളിപ്പെട്ടത്‌. സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ പഞ്ചായത്തും കമ്പനിയും തമ്മിൽ നടന്ന ഈ ഏറ്റുമുട്ടലിൽ ഭരണഘടനാപരമായ അവകാശങ്ങളും അവയ്‌ക്ക്‌ പൊതുനന്മയിലുള്ള സാംഗത്യവുമാണ്‌ ഇവിടെ മാറ്റുരയ്‌ക്കപ്പെട്ടത്‌.
ലൈസൻസ്‌ റദ്ദാക്കുക വഴി പഞ്ചായത്ത്‌ അതിന്റെ ഭരണഘടനാപരമായ അവകാശമാണ്‌ വിനിയോഗിച്ചത്‌. തെരഞ്ഞെടുക്കപ്പെട്ട തദ്ദേശസർക്കാർ എന്ന നിലയിൽ പഞ്ചായത്തിലെ ജനങ്ങളുടെ ക്ഷേമം സംരക്ഷിക്കാനുള്ള കടമ പഞ്ചായത്തിനുണ്ടെന്നായിരുന്നു അവരുടെ വാദം. ആകയാൽ ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന എന്തിനും അനുമതി നിഷേധിക്കാനും റദ്ദാക്കാനും പഞ്ചാത്തിനവകാശമുണ്ട്‌. അവരുടെ അതിർത്തിക്കുള്ളിലെ ഭൂജലനിരപ്പ്‌ താഴുന്നതിന്‌ കമ്പനിയാണ്‌ ഉത്തരവാദിയെന്നും ഇത്‌ ആ പ്രദേശത്തെ കൃഷിയിയെ പ്രതികൂലമായി ബാധിക്കുന്നുവെന്നും പഞ്ചായത്ത്‌ അഭിപ്രായപ്പെട്ടു. പഞ്ചായത്ത്‌ ഉന്നയിച്ച കാരണം വളരെ പ്രധാനമാണ്‌. എന്തെന്നാൽ പ്രാദേശിക പ്രകൃതി വിഭവങ്ങൾ കൈകാര്യം ചെയ്യുന്നതിലെ മുഖ്യകണ്ണി പഞ്ചായത്തുകളാണ്‌. ചരിത്രപരമായി പഞ്ചായത്തുകൾ രൂപീകരിച്ചതുതന്നെ ഇതിനാലാണ്‌. തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന്റെ ഒന്നത്യവും ആധിപത്യവും പ്ലാച്ചിമട പഞ്ചായത്ത്‌ തെളിയിച്ചു.
പഞ്ചായത്ത്‌ സംസ്ഥാന സർക്കാരിന്റെ ഒരു കീഴ്‌ഘടകം മാത്രമാണെന്നും ഈ വക കാര്യങ്ങൾ അതിന്റെ അധികാരപരിധിയിൽ പെടുന്നില്ലെന്നുമായിരുന്നു കമ്പനിയുടെ നിലപാട്‌. ബഹുരാഷ്‌ട്രകുത്തകകളുടെ പതിവ്‌ അഹങ്കാരമാണിത്‌. പക്ഷെ തുടർന്ന സംഭവങ്ങൾ ഈ വാദഗതിയെ നിലംപരിശാക്കി. സ്ഥിരമായ അനുമതി നിഷേധിച്ചാലുള്ള സ്ഥിതിയോർത്ത്‌ കമ്പനി അങ്കലാപ്പിലായി. ഇപ്പോൾ പഞ്ചായത്ത്‌ അധികൃതരുമായി ഒത്തുതീർപ്പിന്‌ ശ്രമിച്ചുവരികയാണ്‌. പൂർണ്ണമായും സംസ്ഥാന സർക്കാരിന്റെ നയത്തിന്‌ പുറത്ത്‌ പ്രവർത്തിക്കാനാവശ്യമായ അധികാരം പഞ്ചായത്തുകൾക്ക്‌ ഭരണഘടന നൽകുന്നുണ്ട്‌. സ്വന്തം നയങ്ങൾക്ക്‌ രൂപം നൽകാനും അത്‌ നടപ്പാക്കാനുമുള്ള പഞ്ചായത്തുകളുടെ അധികാരത്തെ സുപ്രിം കോടതിയും ശരിവച്ചിട്ടുണ്ട്‌. തദ്ദേശ സർക്കാരുകൾക്കുള്ള അധികാരത്തിന്റെ ആദ്യപാഠമാണ്‌ പ്ലാച്ചിമട.
ലോകത്തിലെ ഏറ്റവും വലിയ വ്യവസായിക ദുരന്തമായ ഭോപ്പാൽ മനസ്സില്ലാമനസ്സോടെയാണെങ്കിലും ഓർമ്മിക്കാൻ ഇന്ത്യ ശ്രമിക്കുമ്പോഴാണ്‌ പ്ലാച്ചിമട സംഭവമെന്നത്‌ ഒരു വിരോധാഭാസമാണ്‌. സർക്കാരും ജനങ്ങളും തമ്മിലുള്ള വിടവ്‌ എങ്ങനെ നീതി നടത്തുന്നതിന്‌ വിഘാതമാകുന്നു എന്നതിന്‌ ഉത്തമ ഉദാഹരണമാണ്‌ ഭോപ്പാൽ. ഈ ദുരന്തത്തിന്‌ ഉത്തരവാദികളായ ആരെയും യഥാർത്ഥത്തിൽ ശിക്ഷിച്ചിട്ടില്ല. ജനങ്ങൾക്കും അവരുടെ ചുറ്റുപാടുകൾക്കും നേരിടേണ്ടിവരുന്ന ഹാനികരമായ കാര്യങ്ങളെ പറ്റി അറിയാനുള്ള അവരുടെ അവകാശം ഇവിടെ നിഷേധിക്കപ്പെട്ടു എന്നതാണ്‌ പ്രധാനം. 1984 ഡിസംബർ 2-3 തിയ്യതികൾ വരെ അവരുടെ പിന്നാമ്പുറത്ത്‌ ഉരുണ്ടുകൂടിയ വിഷത്തെപറ്റി ഒരു സൂചനപോലും തദേദേശവാസികൾക്ക്‌ ലഭിച്ചിട്ടില്ല.
ഭോപ്പാൽ ദുരന്തമുണ്ടാകുമ്പോൾ പഞ്ചായത്തുകൾ ഭരണഘടനാ സ്ഥാപനങ്ങളായിരുന്നില്ല (പഞ്ചായത്തുകൾക്ക്‌ ആ പദവി കൈവന്നത്‌ 1992ലെ 72ഉം 73ഉം ഭരണഘടനാ ഭേദഗതതിയോടെയാണ്‌.). ജനങ്ങളെ ഭരണത്തിന്റെ ഭാഗമാക്കുന്നതിനേക്കാൾ പ്രധാനം കൂടുതൽ വ്യവസായങ്ങൾ നേടുന്നതിലായിരുന്നു. ബഹുരാഷ്‌ട്രനിക്ഷേപം നേടുന്നതിനുള്ള ഈ നയം ഇന്നും തുടരുന്നുണ്ട്‌. പ്ലാച്ചിമടയിലെ ജനങ്ങൾ കമ്പനിയോട്‌ ചോദിച്ച ചോദ്യങ്ങൾ ഭോപ്പാലിലെ ജനങ്ങൾ ദുരന്തമുണ്ടാകുന്നതിന്‌ വളരെ മുൻപേ ഉന്നയിച്ചിരുന്നുവെങ്കിൽ ദുരന്തം ഒഴിവാക്കാൻ കഴിയുമായിരുന്നു എന്ന്‌ വാദിക്കാം. രാജ്യത്ത്‌ കോർപ്പറേറ്റ്‌ ഉത്തരവാദിത്വവും ബിസിനസ്സ്‌ ഇടപാടുകൾ പരസ്‌പരധാരണയോടെ നടത്തുന്നതിനുമുള്ള ഫലപ്രദമായൊരു സംവിധാനത്തിന്‌ പ്ലാച്ചിമട വഴിയൊരുക്കി.
ശേഷിയുള്ള സർക്കാരുകൾ എന്ന നിലയിൽ പഞ്ചായത്തുകൾ പക്വതയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്‌. രാജ്യത്തിന്റെ സാമ്പത്തിക ഉദാരവൽക്കരണ പരിപാടിയെ പ്ലാച്ചിമട പിന്നോട്ടടിച്ചു എന്ന്‌ വാദിക്കുന്നവർ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്‌ട്രത്തിന്റെ ഉത്തരവാദിത്വം മറക്കുകയാണ്‌.
ഫെഡറലിസത്തിന്റെ പേരിൽ കേന്ദ്രത്തിൽ നിന്ന്‌ കൂടുതൽ അധികാരങ്ങൾക്കുവേണ്ടി മുറവിളി കൂട്ടുന്ന സംസ്ഥാനങ്ങൾ അതേ വാദഗതി അംഗീകരിച്ചുകൊണ്ട്‌ സ്വന്തം കൈവശമുള്ള കൂടുതൽ അധികാരങ്ങൾ പഞ്ചായത്തുകൾക്ക്‌ നൽകണം.
പ്ലാച്ചിമടപോലുള്ള ശക്തമായ പഞ്ചായത്തുകൾക്ക്‌ നിക്ഷേപസമാഹരണം സുഗമവും ദ്രുതഗതിയിലും ആക്കാൻ കഴിയും. ശക്തമായ ഉദ്യോഗസ്ഥ ശ്രേണിയെ മറികടക്കാനും പ്ലാച്ചിമടപോലുള്ള സംഭവങ്ങൾ ഒഴിവാക്കാനും കമ്പനികൾക്ക്‌ കഴിയും. കാരണം പഞ്ചായത്തുകളുടെ വളർച്ചയ്‌ക്ക്‌ അനുരൂപമായ കമ്പനികളെ പ്രോത്സാഹിപ്പിക്കാനും കമ്പനിയുടെ പ്രവർത്തനങ്ങളെ സ്വയം നിരീക്ഷിക്കാനും പഞ്ചായത്തുകൾക്ക്‌ കഴിയും. വലിപ്പത്തിൽ ചെറുതാകയാൽ തർക്കങ്ങൾ പെട്ടെന്ന്‌ പരിഹരിക്കാൻ പഞ്ചായത്തുകൾക്ക്‌ കഴിയും.
പക്ഷെ ഇതിനെല്ലാം പുറമെ ഒരു തുടക്കമെന്ന നിലയിൽ പ്ലാച്ചിമടയ്‌ക്ക്‌ എന്താണോ ആവശ്യം അത്‌ നൽകാൻ കമ്പനിയും കേരള സർക്കാരും തയ്യാറാകണം.
മേൽപ്പറഞ്ഞ കാര്യങ്ങൾക്ക്‌ ഒരു പരിഹാരമാണ്‌.
നിലവിലുള്ള പരിസ്ഥിതി ആഘാത അപഗ്രഥന പ്രക്രിയയിൽ ചുവടെ പറയുന്നവ കൂടി ഉൾപ്പെടുത്തുന്നത്‌ നന്നായിരിക്കും (ദത്ത & ശ്രീധർ 2010)
n പശ്ചിമഘട്ടത്തിലെ പ്രോജക്‌ടുകൾക്കുവേണ്ടിയുള്ള പരിസ്ഥിതി ആഘാത അപഗ്രഥന റിപ്പോർട്ട്‌ തയ്യാറാവുന്നതിന്‌ പ്രത്യേക പരാമർശവിഷയങ്ങൾക്ക്‌ രൂപം നൽകുകയും അത്‌ പൊതുജനത്തിന്റെ അഭിപ്രായമറിയാൻ ലഭ്യമാകുകയും വേണം.
n ഇതിനായുള്ള കൺസൽട്ടന്റ്‌ നിയമനം സ്വാഗതാർഹമാണ്‌. പക്ഷെ പ്രോജക്‌ട്‌ ഭാരവാഹികൾ ഇതിനുള്ള തുക പരിസ്ഥിതി-വനം മന്ത്രാലയത്തിലടയ്‌ക്കുകയും മന്ത്രാലയം കൺസൾട്ടന്റിനെ നിശ്ചയിക്കുകയും ചെയ്‌താൽ കൺസൾട്ടന്റിന്റെ നിഷ്‌പക്ഷത ഉറപ്പുവരുത്താൻ കഴിയും.
n പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ആഘാത അപഗ്രഥന പ്രക്രിയ മേഖലാ- ആവർത്തന ആഘാത അപഗ്രഥനത്തിലേക്ക്‌ നീങ്ങുകയും വാഹകശേഷി പഠനം നടത്തുകയുമാണ്‌ വേണ്ടത്‌.
ക്ലിയറൻസ്‌ നടപടിക്രമം (2006) പുന:പരിശോധിക്കണം.
2006ൽ ഏർപ്പെടുത്തിയ പരിസ്ഥിതി ആഘാത അപഗ്രഥന ക്ലിയറൻസ്‌ നടപടിക്രമങ്ങൾ പുന:പരിശോധിക്കണം.
n പരിസ്ഥിതി ക്ലിയറൻസിൽ നിഷ്‌ക്കർഷിച്ചിട്ടുള്ള നിബന്ധനകൾ പാലിക്കപ്പെടുന്നുണ്ടോ എന്ന്‌ പരിശോധിക്കുന്നതിൽ പരിസ്ഥിതി -വനം മന്ത്രാലയത്തിന്റെ റീജയണൽ ആഫീസിനുള്ള ചുമതല ക്ലിയറൻസ്‌ രേഖയിൽ വ്യക്തമാക്കിയിരിക്കണം. ഈ ചുമതല സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡുകൾ ഏറ്റെടുക്കുന്നതായിരിക്കും ഉചിതം. പ്രാദേശികമായ പ്രശ്‌നങ്ങൾ പരിഹരിക്കാനും ഖനനക്കാർ അനാരോഗ്യകരമായ പ്രവർത്തനങ്ങൾ സ്വീകരിക്കുന്നത്‌ തടയാനും ഇതുപകരിക്കും.
ഗണ്യമായ ആഘാതങ്ങൾ ഏൽപ്പിക്കാൻ സാധ്യതയുള്ള പല പ്രോജക്‌ടുകളും പരിസ്ഥിതി ആഘാത അപഗ്രഥന പ്രക്രിയയ്‌ക്ക്‌ പുറത്താണ്‌. അവയ്‌ക്ക്‌ സംസ്ഥാനസർക്കാരിന്റെ ക്ലിയറൻസ്‌ മാത്രം മതിയാകും. അതായത്‌ `B' വിഭാഗത്തിൽപെടുന്നവ. ഉദാഹരണം, നദികളുടെ ഗതിമാറ്റം, ചെറിയ ജലവൈദ്യുത പദ്ധതികൾ, കാറ്റാടി പാടങ്ങൾ, ടൂറിസം പദ്ധതികളും റിസോർട്ടുകളും പ്രത്യേകിച്ച്‌ വനഭൂമിയോടും പരിസ്ഥിതി ദുർബല പ്രദേശങ്ങളോടും ചേർന്നുള്ളവ. പശ്ചിമഘട്ടത്തെ സംബന്ധിച്ചിടത്തോളം അവിടത്തെ പ്രകൃതി വിഭവങ്ങളുടെ സമ്പന്നത പരിഗണിച്ച്‌ ഇക്കാര്യം പുന: പരിശോധിക്കേണ്ടതാണ്‌. പ്രോജക്‌ടുകളെ വേറിട്ട്‌ കാണാതെ പരിസ്ഥിതി സംരക്ഷണത്തിന്‌ സംസ്ഥാന നിയന്ത്രണ- വികസന സ്ഥാപങ്ങളും കേന്ദ്ര- സംസ്ഥാന സർക്കാരുകളും തമ്മിൽ മെച്ചപ്പെട്ട ഏകോപനം ആവശ്യമാണ്‌. പരിസ്ഥിതി ദുർബലമേഖലയായി പ്രഖ്യാപിച്ചിട്ടുള്ളിടത്ത്‌ ഒരു പ്രത്യേക പദ്ധതി അനുവദനീയമാണോ എന്നുകൂടി പരിസ്ഥിതി ആഘാത അപഗ്രഥന പ്രക്രിയ കണക്കിലെടുക്കണം.
n പരിസ്ഥിതി ക്ലിയറൻസ്‌ രേഖയിലെ വ്യവസ്ഥകൾ ലംഘിക്കുന്ന ഖനികൾക്കോ ടൂറിസപദ്ധതികൾക്കോ പദ്ധതി തുടരാനുള്ള അനുമതി നൽകരുത്‌.
n ആഘാതങ്ങൾ വിലയിരുത്താനുള്ള സ്ഥാപന ഏകോപനം ശക്തിപ്പെടുത്തണം.
സാമ്പത്തിക ഉദാരവൽക്കരണം വ്യവസായത്തിനായി സ്വകാര്യമൂലധനത്തെ പ്രീണിപ്പിക്കൽ, പ്രകൃതി വിഭവങ്ങളിൽ നിന്നുള്ള ലാഭക്കൊതി എന്നിവ കഴിഞ്ഞ ദശകത്തിൽ ഗിരിവർഗ്ഗക്കാരുടെ ജീവിതത്തിനുതന്നെ കടുത്ത വെല്ലുവിളി ഉയർത്തിയിരുന്നു. ഇതോടൊപ്പം ഉയർന്നുവന്ന ഇടതുപക്ഷ തീവ്രവാദവും ഗിരിവർഗ്ഗ സംരക്ഷണ നിയമങ്ങളോടുള്ള അവഗണനയും ദാരുണവും അക്രമപരവുമായ പ്രത്യാഘാതങ്ങൾ സൃഷ്‌ടിച്ചു.
പരിസ്ഥിതി അവലോകനസമിതി ശുപാർശ ചെയ്‌തശേഷം വീണ്ടും അപഗ്രഥനം നടത്താനായി ഒരു പ്രത്യേക പശ്ചിമഘട്ട വിദഗ്‌ധ അവലോകന സമിതി രൂപീകരിക്കുകയോ ഇത്‌ നിർദ്ദിഷ്‌ട പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടിയുടെ ചുമതലകളിൽ ഉൾപ്പെടുത്തുകയോ ചെയ്യണം.
പശ്ചിമഘട്ട ജില്ലകളിൽ വന അവകാശ നിയമംപോലെയുള്ളവ നിർബന്ധമായും നടപ്പാക്കാൻ ഒരു പ്രത്യേക സെൽ ആവശ്യമാണ്‌.
സമൂഹത്തിലൂടെ നിയന്ത്രണം ലഘൂകരിക്കുന്നു
നിലവിലുള്ള നിയമങ്ങളും ചട്ടങ്ങൾക്കും ഉപരി പശ്ചിമഘട്ടത്തിലെ ഭരണ പ്രക്രിയയിൽ കൂടുതൽ ഉപാധികൾക്കും നിബന്ധനകൾക്കും പ്രക്രിയകൾക്കും സ്ഥാനമുണ്ട്‌. അതുകൊണ്ട്‌ തന്നെ മെച്ചപ്പെട്ട വികസന മാതൃകകളെ ശക്തിപ്പെടുത്താനും സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കാനുമായി നിയന്ത്രണങ്ങളെ സമൂഹത്തിലൂടെ ലഘൂകരിക്കാൻ കഴിയും. അത്തരം പ്രക്രിയകളിലും ഉപാധികളിലും ചുവടെ പറയുന്നവകൂടി ഉൾപ്പെടുത്താവുന്നതാണ്‌.
n വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട്‌ വിവരങ്ങൾ വെളിപ്പെടുത്താനുള്ള നിർദ്ദേശം
n പദ്ധതികളുടെയും വികസനപ്രവർത്തനങ്ങളുടെയും സോഷ്യൽ ആഡിറ്റ്‌
n സൂചകങ്ങളും ഉപകരണങ്ങളും ഉപയോഗപ്പെടുത്തിയുള്ള ആഘാതങ്ങളുടെ പങ്കാളിത്ത അവലോകനം.
n ധാതുക്കൾക്കും ടൂറിസം മേഖലയ്‌ക്കും ഹരിത അക്കൗണ്ട്‌സ്‌ .
n സ്ഥല പരിസ്ഥിതി ിവരക്കണക്കുകൾ സമാഹരിക്കുക.
n സംരക്ഷണ നടപടികൾക്കും മറ്റും പ്രോത്സാഹന സഹായം
m ജൈവആവാസവ്യവസ്ഥാ സേവനങ്ങൾക്ക്‌ പ്രതിഫലം.
m സാമൂഹ്യ നിലപാടുകളെയും മാനദണ്ഡങ്ങളെയും സ്വാധീനിക്കുക.
m കോർപ്പറേഷനുകളുടെയും സർക്കാരിന്റെയും നല്ല സമീപനത്തിന്‌ പ്രതിഫലം
m ഹരിതപദ്ധതികൾക്ക്‌ പ്രോത്സാഹനം
പശ്ചിമഘട്ടത്തിലുടനീളം പരിസ്ഥിതി ഭരണത്തിലുള്ള ഗുരുതരമായ പോരായ്‌മകൾ പരിഹരിക്കാൻ അടയന്തിര നടപടി ആവശ്യമാണെന്ന്‌ സമിതി കരുതുന്നു. പരിസ്ഥിതി അവബോധത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തോടുള്ള ജനങ്ങളുടെ പ്രതിബദ്ധതയുടെയും കാര്യത്തിൽ സമിതി തൃപ്‌തരാണ്‌. എന്നാൽ നിലവിലുള്ള ഭരണസംവിധാനങ്ങളിൽ പാർശ്വവൽക്കരിക്കപ്പെട്ടതുമൂലമുള്ള അവരുടെ നിസ്സഹായാവസ്ഥയും സമിതി മനസ്സിലാക്കുന്നു. പൊതുജനങ്ങളെ പങ്കാളികളാക്കാൻ അടിയന്തിരനടപടി സ്വീകരിക്കാൻ പരിസ്ഥിതി-വനം മന്ത്രാലയത്തോട്‌ സമിതി ആവശ്യപ്പെടുന്നു. പ്രത്യേകിച്ചും ചുവടെ പറയുന്ന കാര്യങ്ങൾ.
(a) വനഅവകാശനിയമത്തിലെ സാമൂഹ്യവനവിഭവങ്ങളെ സംബന്ധിച്ച വകുപ്പുകൾ സഹാനുഭൂതിയോടെ നടപ്പാക്കുക.
(b) എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും പൂർണ്ണ അധികാരമുള്ള ജൈവവൈവിദ്ധ്യമാനേജ്‌മെന്റ്‌ കമ്മറ്റികൾ രൂപീകരിക്കുന്നു.
(c) കേരള സംസ്ഥാന ജൈവവൈവിദ്ധ്യബോർഡ്‌ രൂപം ചെയ്‌ത `ഉടുമ്പഞ്ചോല താലൂക്കിലെ ജൈവ വൈവിദ്ധ്യ സമ്പന്നമേഖലളുടെ സംരക്ഷണം' മാതൃകയിലുള്ള പദ്ധതികൾ പ്രോത്സാഹിപ്പിക്കുക.
(d) പരിസ്ഥിതി ആഘാത അപഗ്രഥനവും ക്ലിയറൻസ്‌ പ്രക്രിയയും സമൂലം പരിഷ്‌ക്കരിക്കുക.
(e) പര്യാവരൻ വാഹിനി പദ്ധതി പുനരുജ്ജീവിപ്പിക്കുക.
(f) ആന്ധ്രപ്രദേശിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ നിയമത്തിന്റെ മാതൃകയിൽ എല്ലാ പരിസ്ഥിതി പ്രശ്‌നങ്ങൾക്കും സോഷ്യൽ ആഡിറ്റ്‌ ഏർപ്പെടുത്തുക.
ഇതിലേക്ക്‌ ചുവടെ പറയുന്നവ ശുപാർശ ചെയ്യുന്നു.
n വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട്‌ വിവരങ്ങൾ വെളിപ്പെടുത്തുക.
n 2006 ലെ വന അവകാശനിയമം നടപ്പാക്കുക.
n പരിസ്ഥിതി ചട്ടങ്ങൾ ലംഘിക്കുന്ന ഖനികൾക്കും ടൂറിസം സ്ഥാപനങ്ങൾക്കും തുടർന്ന്‌ പ്രവർത്തി ക്കാൻ അനുമതി നൽകരുത്‌.
n ഉപകരണങ്ങളുടെ സഹായത്തോടെ ആഘാതങ്ങളെ പറ്റി പങ്കാളിത്തഅവലോകനങ്ങളും സോഷ്യൽ ആഡിറ്റും നടത്തുക.
n കോർപ്പറേറ്ററുകളുടെ നല്ല പെരുമാറ്റത്തെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
n ധാതുക്കൾക്കും ടൂറിസം മേഖലയ്‌ക്കും ഹരിത അക്കൗണ്ടിങ്ങ്‌.
n ഹരിത സാങ്കേതിക വിദ്യക്കും പരിസ്ഥിതി ആഘാത അപഗ്രഥനം ഏർപ്പെടുത്തുക.
n സ്ഥല പരിസ്ഥിതി വിവരക്കണക്കുകൾ തയ്യാറാക്കുക.
n പരിസ്ഥിതി ക്ലിയറൻസ്‌ നൽകുന്നതിനു മുൻപ്‌ സ്ഥാപനപരമായ ഏകോപനം ശക്തിപ്പെടുത്തുക.
n മേഖലയിലെ സാമൂഹ്യഅടിസ്ഥാനവികസന ഘടകങ്ങൾ മെച്ചപ്പെടുത്താൻ ഖനനത്തിനും വ്യവസായമേഖലയ്‌ക്കും നികുതി ഏർപ്പെടുത്തുക.
n പരിസ്ഥിതി ഭരണത്തിൽ പ്രാദേശിക പഞ്ചായത്തിനുള്ള ശേഷി ശക്തിപ്പെടുത്തുക.
n ഖനനമേഖലയിലെ പ്രാദേശിക പഞ്ചായത്തുകളെ സാമ്പത്തികമായി ശക്തിപ്പെടുത്താനായി റോയൽട്ടി അവരുമായി പങ്കിടുക.
n സ്വന്തം ഭൂഭാഗത്തിന്റെ നല്ലൊരു പങ്ക്‌ രാജ്യത്തെ വനത്തെ സംരക്ഷിക്കാനായി നൽകുന്ന പശ്ചിമഘട്ട സംസ്ഥാനങ്ങൾക്ക്‌ എപ്രകാരം നഷ്‌ടപരിഹാരം നൽകണമെന്നുള്ളതു സംബന്ധിച്ച്‌ കേന്ദ്രസർക്കാർ തീരുമാനിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻ.എസ്‌.എസ്‌., എൻ.സി.സി. കാർക്ക്‌ പ്രാദേശിക സന്നദ്ധ ഏജൻസികളുമായി പ്രവർത്തിച്ച്‌ പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിപരവും സാമൂഹ്യവുമായ ആരോഗ്യകരമായ വികസനത്തിന്‌ വളരെ പ്രധാനപ്പെട്ട സംഭാവനകൾ നൽകാൻ കഴിയും. ഇതൊരു ദീർഘകാല പദ്ധതിയുടെ ഭാഗമാക്കിയെങ്കിൽ മാത്രമെ ഫലപ്രദമായ പ്രവർത്തനം സാധ്യമാകൂ. പ്രവർത്തനം വ്യക്തമായൊരു പ്രദേശത്തെ ലക്ഷ്യം വയ്‌ക്കുകയും അവിടത്തെ പഞ്ചായത്ത്‌, ജൈവവൈവിദ്ധ്യമാനേജ്‌മെന്റ്‌ കമ്മറ്റികൾ പോലെ, സർക്കാർ ഏജൻസികൾ എന്നിവയുമായി ഒത്തുചേർന്ന്‌ മൂന്നോട്ടുപോവുകയും വേണം.
പരിസ്ഥിതി വിദ്യാഭ്യാസം ഇന്ന്‌ പ്രൈമറി തലം മുതൽ സർവ്വകലാശാലതലം വരെ നിർബന്ധപാഠ്യവിഷയങ്ങളിലൊന്നാണ്‌. 1991 നവംബർ 22 ലെ സുപ്രിംകോടതി ഉത്തരവാണിതിന്‌ ആധാരം. എൻ.സി.ഇ.ആർ.ടിയും സർവ്വകലാശാല ഗ്രാൻഡ്‌ കമ്മിഷനുമാണ്‌ സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന ഈ പരിപാടിക്ക്‌ ചുക്കാൻ പിടിക്കുന്നത്‌. പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി ഇതുമായി ബന്ധപ്പെടുന്നത്‌ ഈ പരിപാടിയെ കൂടുതൽ പലപ്രദമാക്കും. 2005 ലെ നാഷണൽ കരിക്കുലം റിവ്യു ഇതുസംബന്ധിച്ച്‌ ഒട്ടേറെ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്‌. പ്രാദേശിക പരിസ്ഥിതി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വിദ്യാർത്ഥി പ്രവർത്തനങ്ങളിൽ പരിസ്ഥിതി വിദ്യാഭ്യാസം ഉൾപ്പെടുത്തുകയും അതിലൂടെ ലഭിക്കുന്ന വിജ്ഞാനം ഇന്ത്യയുടെ പരിസ്ഥിതിയെ സംബന്ധിച്ച പൊതുജനങ്ങൾക്ക്‌ പ്രാപ്യവും സുതാര്യവുമായ ഒരു ഡാറ്റാ ബേസ്‌ സൃഷ്‌ടിക്കാൻ ഉപയോഗിക്കുകയും ചെയ്യുക എന്നത്‌ ഈ നിർദ്ദേശങ്ങളിൽ ഒന്നാണ്‌.
ലോകം മുഴുവനുമുള്ള ജനങ്ങൾ അവരുടെ പ്രാദേശിക പരിസ്ഥിതിയുടെ വിവിധ വശങ്ങളെ സംബന്ധിച്ച വിശദമായ വിവരങ്ങളുടെ വലിയ കലവറയാണ്‌. നമ്മുടെ രാജ്യത്തെ ജനങ്ങളും പ്രത്യേകിച്ച്‌, വിദ്യാർത്ഥികളും അദ്ധ്യാപകരും ഇന്ത്യയുടെ പരിസ്ഥിതിയെ സംബന്ധിച്ച വലിയൊരു വിജ്ഞാനസ്രോതസ്സ്‌ കെട്ടിപ്പടുക്കുന്നതിൽ അർത്ഥവത്തായൊരു പങ്കുവഹിക്കാൻ പ്രാപ്‌തരാണ്‌. ഇത്തരമൊരു പങ്കാളിത്ത വിജ്ഞാനസമ്പാദന പ്രക്രിയയെ സഹായിക്കുന്നതിൽ ഐ.സി.ടി. പോലെയുള്ള ആധുനിക സങ്കേതങ്ങൾക്ക്‌ വലിയ സഹായം ചെയ്യാൻ കഴിയും. ഇതിനുള്ള ഒരു ഉത്തമ ഉദാഹരണമാണ്‌ ആർക്കും എഡിറ്റ്‌ ചെയ്യാവുന്ന സൗജന്യ എൻസൈക്ലോപീഡിയായ വിക്കിപീഡിയ. വിക്കിപീഡിയയിലെ ലേഖനങ്ങൾ സർവ്വവിജ്ഞാനകോശതുല്യമാണ്‌. അതായത്‌ ഇവ ആധികാരിക പ്രസിദ്ധീകരണങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്‌, അല്ലാതെ പ്രാഥമിക നിരീക്ഷണങ്ങളിലധിഷ്‌ഠിതമല്ല. ഉദാഹരണത്തിന്‌ രത്‌നഗിരി ജില്ലയിലെ പക്ഷികളെ സംബന്ധിച്ച്‌ പ്രസിദ്ധീകരിച്ച വിവരങ്ങളുടെ അവലോകനം വിക്കിപീഡിയയിൽ നൽകുവാനുള്ള ഒരു ലേഖനത്തിന്‌ യോഗ്യമാണ്‌. അതേസമയം വ്യക്തിപരമായ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു പ്രത്യേക കോളജ്‌ കാമ്പസിലെ പക്ഷികളുടെ ചെക്ക്‌ ലിസ്റ്റ്‌ പ്രസിദ്ധീകരണയോഗ്യമല്ല. മറ്റ്‌ ഉപയോഗങ്ങൾക്കായി സ്വന്തം വെബ്‌സൈറ്റുകൾ സൃഷ്‌ടിക്കാനും വിക്കി സോഫ്‌ട്‌വെയർ സൗജന്യമായി ലഭ്യമാണ്‌. അപ്രകാരം സൃഷ്‌ടിക്കുന്ന സൈറ്റിലേക്ക്‌ മേൽപ്പറഞ്ഞ പക്ഷികളുടെ ചെക്ക്‌ ലിസ്റ്റ്‌ നൽകിയാൽ അത്‌ പരിശോധിക്കുന്നവരുടെ അറിവിൽപെടുന്ന മറ്റേതെങ്കിലും ഇനം പക്ഷികളുണ്ടെങ്കിൽ ആ ലിസ്റ്റിൽ കൂട്ടിചേർക്കുകയുമാകാം. ഈ പക്ഷികളുടെ രൂപം വിക്കിമീഡിയ കോമൺസിലും അവയുടെ പ്രാദേശിക പേരുകൾ മലയാളം വിക്കിഡിക്ഷ്‌ണറിയിലും ക്ലാസിഫിക്കേഷൻ വിവരങ്ങൾ വിക്കിസ്‌പീഷീസ്‌ലും കോളേജ്‌ കാമ്പസിന്റെ സ്ഥാനം ഗുഗിൾ എർത്ത്‌ ഇമേജിലും ചേർക്കാം.
ഒരു സ്വകാര്യ/പൊതു നെറ്റ്‌വർക്കിൽ ഏറ്റവും പുതിയ സ്ഥിതി വിവരക്കണക്കുകൾ ചേർക്കാനോ ഭേദഗതി വരുത്താനോ വേണ്ടിയുള്ള ഒരു സംവിധാനം എല്ലാവർക്കും ലഭ്യമാക്കണം. പരിസ്ഥിതി വിദ്യാഭ്യാസത്തിന്റെ ഭാഗമായി വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ വിവിധ ജലസ്രോതസ്സുകളിൽ നിന്ന്‌ ജലത്തിന്റെ ഗുണമേന്മ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കണം. വിവിധ അന്വേഷണങ്ങളിൽ നിന്ന്‌ ലഭിക്കുന്ന വിവരം ഈ സംവിധാനത്തിലേക്ക്‌ അപ്‌ ലോഡ്‌ ചെയ്യാൻ അവരെ ചുമതലപ്പെടുത്തുക. ഒരു മോഡറേറ്റർ ഇത്‌ വിലയിരുത്തണം, സംയോജിപ്പിക്കണം, അപഗ്രഥിക്കണം, അവസാനം പൊതുജനങ്ങളുമായി പങ്കുവയ്‌ക്കുകയും വേണം.
ഇന്ത്യയുടെ പരിസ്ഥിതിയെ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക്‌ ലഭ്യമാക്കുന്ന ഈ സംയുക്ത പ്രക്രിയയ്‌ക്ക്‌ പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി തന്നെ പ്രാരംഭം കുറിക്കണം. ഇതിന്റെ ഒരു പൈലറ്റ്‌ പ്രോജക്‌ട്‌ പശ്ചിമഘട്ട ജില്ലകളിൽ നിന്നുതന്നെ തുടങ്ങും. നഗര-ഗ്രാമമേഖലകളിൽ നിന്നുള്ള ജൂനിയർ, അണ്ടർ ഗ്രാജ്വേറ്റ്‌ കോളേജുകളിലെ വിദ്യാർത്ഥികളുടെ കൺസോർഷ്യവുമായി ചേർന്ന്‌ പ്രവർത്തിക്കാൻ താല്‌പര്യമുള്ള ആ ജില്ലയിലെ വ്യക്തികളെകൂടി ഈ പരിപാടിയിൽ പങ്കാളികളാക്കണം. XI, XII ക്ലാസ്സുകളിലേയും എല്ലാ രണ്ടാംവർഷം അണ്ടർ ഗ്രാജ്വേറ്റുകൾക്കും പരിസ്ഥിതി സംബന്ധിച്ച ഒരു പ്രധാന പ്രോജക്‌ട്‌ ചെയ്യേണ്ടതുള്ളതിനാൽ ഇത്‌ ഏറെ ഗുണം ചെയ്യും. ഇന്ത്യയിലുടനീളമുള്ള എല്ലാ പഞ്ചായത്തുകളും നഗരസഭകളും ജനങ്ങളുടെ ജൈവവൈവിദ്ധ്യ രജിസ്റ്റർ ' എന്ന പേരിൽ അവരവരുടെ പരിധിയിലുള്ള പ്രാദേശിക ജൈവവൈവിദ്ധ്യവിഭവങ്ങളും ബന്ധപ്പെട്ട വിവരങ്ങളും രേഖപ്പെടുത്തി വയ്‌ക്കണമെന്ന്‌ 2002 ലെ ജൈവ വൈവിദ്ധ്യ നിയമം അനുശാസിക്കുന്നു.
ഇത്തരമൊരു പരിപാടി വിജയിപ്പിക്കണമെങ്കിൽ അതിന്‌ ശക്തമായ ശാസ്‌ത്രീയ പിന്തുണ ആവശ്യമാണ്‌. ജ്ഞരുൾപ്പെട്ട പ്രാദേശിക ജില്ലാധിഷ്‌ഠിത ശാസ്‌ത്രജ്ഞർ ഉൾപ്പെട്ട ഒരു സാങ്കേതിക പിന്തുണ കൺസോർഷ്യത്തിന്റെ സഹായത്തോടെ പശ്ചിമഘട്ട അതോറിട്ടിക്ക്‌ ഇത്‌ ലഭ്യമാക്കാവുന്നതാണ്‌. വിശദമായ പഠന മാർഗ്ഗരേഖകൾ, പഠനത്തിന്‌ പിൻബലമേകാൻ സമാഹരിക്കുന്ന സ്ഥിതി വിവരക്കണക്കുകൾ രേഖപ്പെടുത്താനുള്ള മാതൃകകൾ, ജലത്തിന്റെ ഗുണമേന്മയുടെ ജൈവസൂചകങ്ങൾക്കുള്ള ഫീൽഡ്‌ ഗൈഡുകൾ തുടങ്ങിയ മാന്വലുകൾ ഈ ഗ്രൂപ്പ്‌ വികസിപ്പിച്ചെടുക്കണം. സാങ്കേതിക പിന്തുണ കൺസോർഷ്യത്തിനുള്ള പ്രധാന ചുമതല വിദ്യാർത്ഥികളും മറ്റുള്ളവരും വിവിധ വിക്കിസൈറ്റുകളിൽ നൽകുന്ന പ്രാഥമിക സ്ഥിതിവിവരക്കണക്കുകളുടെ ഗുണമേന്മ വിലയിരുത്തി `പശ്ചിമഘട്ട പരിസര' എന്ന പേരിൽ പ്രസിദ്ധീകരിക്കാൻ പാകത്തിലാക്കുക എന്നതാണ്‌. ഈ വിജ്ഞാനശേഖരത്തിൽ നിന്ന്‌ ഗുണമേന്മയുള്ളത്‌ തെരഞ്ഞെടുക്കാനും അത്‌ ലഭ്യമായ ശാസ്‌ത്രീയ വിജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കാനും സഹായിക്കാൻ ഈ കൺസോർഷ്യത്തിന്‌ കഴിയും. മേല്‌പറഞ്ഞ വിവരങ്ങളിൽ ഏറിയ പങ്കും ഗുണമേന്മയുള്ളവയും പ്രാദേശികമായി താല്‌പര്യമുള്ളവയും ആകയാൽ `പശ്ചിമഘട്ട പരിസരപ്രകാശന' എന്ന പേരിൽ ഒരു ഓൺലൈൻ പ്രസിദ്ധീകരണമാക്കുന്നത്‌ ഫലവത്തായിരിക്കും.
ഒരിക്കൽ ശരിയാംവണ്ണം വിലയിരുത്തി പ്രസിദ്ധീകരിച്ചാൽ ഈ വിവരങ്ങൾ വിക്കിപീഡിയയിൽ ലേഖനങ്ങൾ എഴുതാനായി ഉപയോഗിക്കാം.
പരമാവധി വിവരങ്ങൾ ഉൾക്കൊള്ളുന്നതിനാൽ ഇതിന്റെ ഗുണമേന്മ അപ്പപ്പോൾ വിലയിരുത്താനും കൂടുതൽ വിവരങ്ങൾ ചേർക്കാനും കഴിയുമെന്നതിനാൽ ഇത്‌ വളരെ അനുകൂലമായ ഒരു `ഫീഡ്‌ ബാക്ക്‌' സംവിധാനമായിരിക്കും. വിദ്യാർത്ഥികളും മറ്റ്‌ തല്‌പരകക്ഷികളും പരിസ്ഥിതി സംബന്ധിച്ച വിവരങ്ങൾ കൂടുതൽ കൂടുതൽ ആർജ്ജിക്കുന്നതിനാൽ പരസ്ഥിതി വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയും മെച്ചപ്പെടും. ഇതിലന്തർലീനമായിട്ടുള്ള സുതാര്യത ഇതിന്റെ സ്വീകാര്യതയും അന്തസ്സും ഉയർത്തും. വിദഗ്‌ധർ ഉൾപ്പെടെ എല്ലാവർക്കും സ്ഥിതിഗതികൾ വിലയിരുത്താനും,കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാട്ടാനും മെച്ചപ്പെടുത്താനും ഉള്ള വേദി എന്ന നിലയിൽ ഇത്‌ ഒരു സ്വയം തിരുത്തൽ സംവിധാനമായി പ്രവർത്തിക്കും. ഭാവിയിലിത്‌ പൂർണ്ണമായി സുതാര്യവും, ഇന്ത്യയിലെ പരിസ്ഥിതിയെ സംബന്ധിച്ച്‌ എല്ലാവർക്കും പ്രാപ്യമായ വിവര സ്രോതസ്സും, എല്ലാവിവരങ്ങൾക്കും വേണ്ടി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും മറ്റുള്ളവർക്കും ആശ്രയിക്കാവുന്ന ഒരു സംവിധാനവുമായി ഇത്‌ മാറും.
ഒരു പ്രദേശത്തിന്റെ പ്രത്യേകിച്ചും പശ്ചിമഘട്ടം പോലെയുള്ള മലനിരകളിലെ പരിസ്ഥിതി, വികസന പ്രശ്‌നങ്ങൾ വ്യത്യസ്‌തമായിരിക്കും. മഴ ലഭ്യത, ഭൂഘടന, വനനശീകരണത്തിന്റെ വ്യാപ്‌തി, ജനസമ്മർദ്ദം തുടങ്ങിയവയിലെ വ്യതിയാനമാണ്‌ ഇതിന്‌ കാരണം. ഒരു പ്രദേശത്തിന്റെ പ്രത്യേക പ്രശ്‌നങ്ങൾ അറിയുന്നതിനോ അന്വേഷിക്കുന്നതിനോ ആധുനിക സാങ്കേതിക ഉപകരണങ്ങളുടേയോ വൈദഗ്‌ധ്യത്തിന്റെയോ ആവശ്യമില്ല. എന്നാൽ ആസൂത്രണ വികാസത്തിന്‌ ഇവ വളരെ വിലപ്പെട്ടതാണ്‌.സ്‌കൂളുകൾക്കും, കോളേജുകൾക്കും സന്നദ്ധ ഏജൻസികൾക്കുമെല്ലാം ഒരു പ്രത്യേക പ്രദേശത്ത്‌ ഇത്തരം ലളിതവും പ്രയോജനകരവുമായ അന്വേഷണങ്ങൾ നിസ്സാരമായി നടത്താം. അന്വേഷിക്കാനുള്ള ചില വിഷയങ്ങളുടെ സാമ്പിൾ ചുവടെ ചേർക്കുന്നു.
(1) വർഷത്തിൽ വിവിധ മാസങ്ങളിൽ കിണറുകളിലെ ജലത്തിന്റെ ആഴം എന്ത്‌? ഇലക്‌ട്രിക്‌ പമ്പുസെറ്റുകൾ വച്ചതോടെ ഇക്കഴിഞ്ഞ വർഷങ്ങളിൽ ഈ അളവിൽ എന്തുമാറ്റമുണ്ടായി?
(2) നേരത്തെ മേച്ചിൽപുറങ്ങളായിരുന്ന ഭൂമിയുടെ എത്ര ഭാഗം ഇന്ന്‌ `യുപറ്റോറിയം' എന്ന പാഴ്‌ച്ചെടി വളർന്ന്‌ ഉപയോഗശൂന്യമായി?
(3) ഒരു വികസനപദ്ധതിയുടെ ഭാഗമായി പുനരധിവസിപ്പിക്കപ്പെട്ട കർഷകർക്കു ലഭിച്ച നഷ്‌ടപരിഹാരത്തിൽ എന്തുമാത്രം അവർ ഉല്‌പ്പാദനപരമായ കാര്യങ്ങളിൽ നിക്ഷേപിച്ചു?
(4) ഓരോ വർഷവും മേച്ചിലിനായി ഉപയോഗിക്കുന്ന വൈക്കോലിന്റെ അളവെത്ര?
(5) വ്യത്യസ്‌ത സീസണുകളിൽ കൊതുകിലൂടെ മലമ്പനി ബാധയുണ്ടാകുന്നവരുടെ സംഖ്യ എത്ര?
(6) വിവിധ സമയങ്ങളിൽ സമൂഹത്തിലെ വിവിധഭാഗങ്ങളിൽ ഉദരസാംക്രമിക രോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം എത്ര?
(7) കമുകിൻ തോട്ടങ്ങളിൽ ഉപയോഗിക്കുന്ന കീടനാശിനിയുടെ അളവെത്ര? ഏത്‌ കീടനാശിനിയാണ്‌ ഉപയോഗിക്കുന്നത്‌? ഇതുമൂലം വിഷബാധ ഉണ്ടായവരായി സംശയിക്കുന്നവരെത്ര?
(8) കുന്നിൻചരിവുകളിലെ കൃഷി മറ്റൊരിടത്തേയ്‌ക്ക്‌ മാറ്റുമ്പോൾ ഭൂമി തരിശിടാൻ അനുവദിച്ചിട്ടുള്ളത്‌ എത്രവർഷമാണ്‌?
(9) ഔഷധ ആവശ്യങ്ങൾക്ക്‌ ഉപയോഗിക്കുന്ന പ്രാദേശിക സസ്യങ്ങൾ എതെല്ലാം?
(10) വീടുകളിൽ പാചകത്തിന്‌ ഉപയോഗിക്കുന്ന ഊർജ്ജസ്രോതസ്സ്‌ ഏതാണ്‌?
ഇന്ത്യൻ പരിസ്ഥിതിയെ സംബന്ധിച്ച്‌ മേല്‌പറഞ്ഞ രീതിയിൽ സ്വതന്ത്രവും പരസ്യവുമായ ഒരു വിവരസ്രോതസ്സ്‌ സംഘടിപ്പിച്ചാൽ പരിസ്ഥിതി സൗഹൃദ വികസനത്തെ സംബന്ധിച്ച ചോദ്യങ്ങൾക്ക്‌ ഉത്തരംനൽകാൻ കഴിവുള്ള വിവരങ്ങളുടെ ഒരു ഖനിയായിരിക്കുമത്‌. വ്യക്തമായ പ്രാദേശിക പ്രശ്‌നങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും അവയ്‌ക്ക്‌ പരിഹാരം കാണുന്നതിനും ഇത്‌ ഉപകരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുമുള്ള ഫലപ്രദമായ സഹായിയായും ഇത്‌ ഉപയോഗിക്കാം.
പ്രാദേശികമായി സാംഗത്യമുള്ള പരിസ്ഥിതി, വികസന പ്രശ്‌നങ്ങളെ പറ്റി സാങ്കേതിക വിദഗ്‌ധർക്കും ഭരണകർത്താക്കൾക്കും വിവരം നല്‌കുന്നതിലും ജനങ്ങളെ ബോധവൽക്കരിക്കുന്നതിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സന്നദ്ധസംഘടനകൾക്കും വലിയൊരു പങ്ക്‌ വഹിക്കാൻ കഴിയും. മാധ്യമങ്ങളുടെ വിവിധ രൂപങ്ങളായ പ്രഭാഷണങ്ങൾ, പ്രദർശനങ്ങൾ, നാടകങ്ങൾ, ഗാനങ്ങൾ എന്നിവയെല്ലാം ഇക്കാര്യത്തിൽ ഉപയോഗിക്കാം. കേരളത്തിൽ പയ്യന്നൂരിലുള്ള പരിസ്ഥിതി വിദ്യാഭ്യാസത്തിനുള്ള സൊസൈറ്റിയും കേരള ശാസ്‌ത്രസാഹിത്യ പരിഷത്തും ഇതു സംബന്ധിച്ച്‌ പ്രദർശനങ്ങളും, സഞ്ചരിക്കുന്ന നാടക-കലാസംഘങ്ങളും, സംഘടിപ്പിക്കുകയും പുസ്‌തകങ്ങളും മാസികകളും പ്രസിദ്ധീകരിക്കുകയും പ്രകൃതിക്യാമ്പുകൾ നടത്തുകയുംചെയ്യുന്നുണ്ട്‌. സിർസി താലൂക്കിലെ `ഹൾഗോൾ ഗ്രൂപ്പ്‌ വില്ലേജസ്‌-കോ-ഓപ്പറേറ്റീവ്‌ സർവ്വീസ്‌ സൊസൈറ്റി അവരുടെ അംഗങ്ങൾക്കുവേണ്ടി ലൈവ്‌സ്റ്റോക്ക്‌ മാനേജ്‌മെന്റ്‌, തീറ്റ സ്രോതസ്സ്‌ വികസനം, തൊഴുത്തിൽ തീറ്റനൽകുന്നതിന്റെ നേട്ടങ്ങൾ, എന്നിവ സംബന്ധിച്ച്‌ പ്രഭാഷണങ്ങൾ നടത്തിയിരുന്നു. കുന്ത താലൂക്കിലെ `മഹാവിഷ്‌ണു യുവക്‌ മണ്ഡൽ' വീടുകളിൽ ഇന്ധന ക്ഷമതയുള്ള പുകയില്ലാത്ത അടുപ്പുകൾ നിർമ്മിക്കുന്നതു സംബന്ധിച്ച്‌ പരിശീലന പരിപാടി സംഘടിപ്പിച്ചിരുന്നു. ഇത്തരം നിരവധി നല്ല മാതൃകകൾ നമ്മുടെ മുന്നിലുണ്ട്‌. വളരെ ലാഭകരമായും വ്യാപകമായും ഇത്‌ പ്രയോജനപ്പെടുത്തുകയും ചെയ്യാം.
പരിസ്ഥിതി വികസന വഴിയിലെ ഏറ്റവും ഗൗരവതരമായ തടസ്സം നിർദ്ധനരും നിരക്ഷരരുമായ ജനങ്ങൾ ജാതിയുടെയും മതത്തിന്റെയും മതിൽക്കെട്ടുകൾക്കുള്ളിൽ ഭിന്നിപ്പിക്കപ്പെട്ടിരിക്കുന്നതിനാൽ ഒരു പൊതുതാല്‌പര്യത്തിനുവേണ്ടി ഒന്നിച്ചു പ്രവർത്തിക്കാൻ അവർക്ക്‌ കഴിയാതെ വരുന്നു എന്നതാണ്‌. നിത്യവൃത്തിക്കുവേണ്ടി അലയുന്ന അവർക്ക്‌ സ്വന്തം ഭാവി താല്‌പര്യങ്ങൾ പരിരക്ഷിക്കാൻ കഴിയുന്നില്ല. ആകയാൽ പ്രകൃതി വിഭവ പരിപാലനത്തിനും സർക്കാർ സ്‌കീമുകളുടെ ആനുകൂല്യം ശരിയാം വണ്ണം ലഭിക്കുന്നതിനും ഇവരെ സംഘടിപ്പിക്കുന്നതിനും പരസ്‌പരം സഹകരിക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും വലിയ സംഭാവന നൽകാൻ കഴിയും. ഇക്കാര്യത്തിൽ ചുവടെയുള്ള പട്ടിക വളരെ പ്രയോജനപ്പെടും.
(1) ഗ്രാമത്തിലെ പൊതുസ്ഥലത്ത്‌ സാമൂഹ്യവനവൽക്കരണ പരിപാടിയിലുൾപ്പെടുത്തി വിറകിനും തീറ്റയ്‌ക്കും വേണ്ടിയുള്ള ഒരു തോട്ടം സംരക്ഷിച്ച്‌ നടത്താൻ ഗ്രാമവാസികളെ സംഘടിപ്പിക്കുക.
(2) വില്ലേജ്‌ ഭൂമിയിൽ മാറിമാറി മേച്ചിൽ നടത്തുന്ന സംവിധാനം സംഘടിപ്പിക്കുക
(3) വനങ്ങളുടെ സംരക്ഷണത്തിന്‌ വനം തൊഴിലാളികൾ, സഹകരണസംഘങ്ങൾ, ഗിരിവർഗ്ഗക്കാർ എന്നിവരെ സംഘടിപ്പിക്കുക.
(4) ഒരു സമൂഹ ബയോഗ്യാസ്‌ പ്ലാന്റ്‌ സംഘടിപ്പിക്കുക.
(5) കൃഷിഭൂമിയിൽ മണ്ണ്‌ സംരക്ഷണത്തിന്‌ ഒരു സഹകരണ പരിപാടി സംഘടിപ്പിക്കുക.
കീഴ്‌തട്ടിലെ സാഹചര്യങ്ങളിൽ പുതിയ സാങ്കേതിക വിദ്യകൾ വ്യാപിപ്പിക്കുന്നതിലെ പ്രശ്‌നങ്ങൾ മനസ്സിലാക്കുന്നതിലെ വീഴ്‌ചയും ഈ സാങ്കേതിക വിദ്യാവ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്നതിലെ വിമുഖതയുമാണ്‌ നമ്മുടെ വികസന പദ്ധതികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. പ്രാദേശിക സ്‌കൂളുകൾക്കും കോളേജുകൾക്കും, സന്നദ്ധസംഘടനകൾക്കും സാഹചര്യം അപഗ്രഥിച്ചും മാതൃകാപ്രദർശനങ്ങൾ ഒരുക്കിയും, പദ്ധതി രൂപീകരണത്തിന്‌ സന്നദ്ധസഹായം നൽകിയും സർക്കാർ ഏജൻസികളുമായി ആശയഐക്യം സ്ഥാപിച്ചും പദ്ധതികൾ നടപ്പിലാക്കാനുള്ള ഏജൻസികളായി പ്രവർത്തിച്ചും ഈ പ്രക്രിയയിൽ വളരെ സജീവമായി പങ്കെടുക്കാൻ സാധിക്കും. പരിഗണന അർഹിക്കുന്ന ചില സാങ്കേതിക മാതൃകകൾ ചുവടെ.
(1) തരിശായി കിടക്കുന്ന മലഞ്ചെരിവുകളിൽ പ്രദേശിക ജനസമൂഹത്തിന്‌ ഉപയോഗമുള്ള ഇനങ്ങൾ വച്ചുപിടിപ്പിക്കുക.
(2) ഇന്ധനക്ഷമതയുള്ള പുകയില്ലാത്ത അടുപ്പുകൾ
(3) നിർമ്മാണത്തിന്‌ സിമന്റും മണലും ചേർത്തുണ്ടാക്കിയ കട്ടകൾ.
(4) സുലഭ ശൗഛാലയ കക്കൂസുകൾ
പരിസ്ഥിതി സൗഹൃദവികസന പ്രക്രിയയെ പ്രോത്സാഹിപ്പിക്കാൻ വിദ്യാഭ്യാസ-സന്നദ്ധ സംഘടനകൾക്ക്‌ പല മാർഗ്ഗങ്ങളുമുണ്ട്‌. അതേസമയം സാമൂഹ്യ വനവൽക്കരണത്തിനുള്ള നഴ്‌സറികൾ സ്ഥാപിച്ചും പട്ടികവർഗ്ഗവീടുകളിൽ അടുപ്പുകൾ നിർമ്മിച്ചു സ്വന്തം വിഭവസമാഹരണം ശക്തിപ്പെടുത്താനും അവർക്ക്‌ കഴിയും.
പശ്ചിമഘട്ടമേഖലയിൽ ശാസ്‌ത്രീയ ഗവേഷണത്തിനും വികസന പ്രവർത്തനങ്ങൾക്കും ഉയർന്ന മുൻഗണനയുള്ള മേഖലകളുടെ പട്ടികയാണ്‌ ചുവടെ ചേർത്തിട്ടുള്ളത്‌.
(1) രാസവളവും ജൈവവളവും ഉപയോഗിക്കുന്നതു മൂലം മണ്ണിന്റെ ഫലഭൂയിഷ്‌ഠതയിൽ വന്നിട്ടുള്ള വ്യത്യസം?
(2) നിലവിലുള്ള ജൈവപിണ്ഡവും ജൈവവളത്തിന്റെ വിവിധ സ്രോതസ്സുകളുടെ ഉല്‌പാദനക്ഷമതയും.
(3) മൃഗങ്ങളിലും സൂക്ഷ്‌മകീടങ്ങളിലും കീടനാശിനി പ്രതിരോധത്തിൽ സംഭവിച്ചിട്ടുള്ള പരിണാമം
(4) കീടനാശിനി പ്രയോഗം മൂലം മനുഷ്യരുടെയും വളർത്തുമൃഗങ്ങളുടെയും ആരോഗ്യത്തിനേറ്റ ആഘാതം.
(5) ഭൂമിയുടെ ശേഷിയുമായി ബന്ധപ്പെടുത്തിയുള്ള അതിന്റെ വിനിയോഗം.
(6) വ്യത്യസ്‌ത ഭൂവിനിയോഗം മൂലം മലഞ്ചെരിവുകളിലെ മണ്ണൊലിപ്പ്‌ എന്തുമാത്രമുണ്ടായി.
(7) വ്യത്യസ്‌ത ഭൂവിനിയോഗത്തിൽ മലഞ്ചെരിവുകളിൽ മണ്ണിലേക്ക്‌ താഴുകയും ഒലിച്ചുപോവുകയും ചെയ്യുന്ന വെള്ളത്തിന്റെ അളവ്‌?
(8) മലഞ്ചെരിവുകളിലെ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന സാമൂഹ്യ- സാമ്പത്തിക ശക്തികൾ?
(9) മലഞ്ചെരിവുകളിലെ കൃഷി അവസാനിപ്പിച്ച്‌ അവിടെ വൃക്ഷങ്ങളും തീറ്റപ്പുല്ലും മറ്റും വച്ചുപിടിപ്പിക്കുന്ന സാങ്കേതിക-സാമ്പത്തിക സാദ്ധ്യത.
(10) മലഞ്ചെരിവുകളിൽ വൃക്ഷങ്ങളും തീറ്റപ്പുല്ലും വച്ചുപിടിപ്പിക്കുന്നതിലേക്കുള്ള മാറ്റത്തിൽ ഗ്രാമീണ തൊഴിൽദാന പരിപാടികൾക്കുള്ള പങ്ക്‌.
(11) സൂക്ഷ്‌മകാലാവസ്ഥയും ജലാംശവും നിലനിർത്തുന്നതിലും പച്ചിലവളം ലഭ്യമാക്കുന്നതിലും തേയില ഉണക്കാൻ വിറക്‌ നൽകുന്നതിലും സസ്യഫലവിളകൾ അടുത്തുള്ള വനത്തെ എത്രമാത്രം ആശ്രയിക്കുന്നു.
(12) തോട്ടം വിളകളിൽ പ്രത്യേകിച്ച്‌ ഏലത്തോട്ടങ്ങളിലെ തണൽമരങ്ങളുടെ സംരക്ഷണവും നിർമാർജ നവും
(13) പശ്ചിമഘട്ടത്തിലെ പ്രകൃതിദത്ത വനങ്ങൾ സംരക്ഷിക്കാനായി തോട്ടം വിളകൾ വ്യാപിപ്പിക്കാനുള്ള ഭാവി പദ്ധതികളുടെ പ്രത്യാഘാതങ്ങൾ.
(14) സമൂഹ-സർക്കാർ ഭൂമികളുടെ വിനിയോഗത്തിലും വിറക്‌ ശേഖരണത്തിലും സമൂഹ- സർക്കാർ-സ്വകാര്യ ഭൂമികളിലെ മേച്ചിലിനേയും സംബന്ധിച്ച ജനങ്ങളുടെ നിലപാട്‌.
(15) സമൂഹ-സർക്കാർ ഭൂമികളുടെ ശരിയായ വിനിയോഗം ഉറപ്പുവരുത്താൻ സാമൂഹ്യ സംഘടനകൾ വേണം.
(16) മാൽകി വനഭൂമികളുടെ നിലവിലെ വിനിയോഗഘടന
(17) കന്നുകാലികൾക്ക്‌ തൊഴുത്തിൽ തീറ്റ നൽകുന്നതിലേക്കുള്ള മാറ്റത്തിന്റെ സാങ്കേതിക സാമ്പത്തിക സാധ്യത.
(18) പശ്ചിമഘട്ടത്തിലെ ആടുവളർത്തൽ
(19) പശ്ചിമഘട്ടത്തിലെ തീറ്റപുൽവിഭവത്തിന്റെ വ്യാപനം
(20) പശ്ചിമഘട്ടത്തിലെ വൻകിട ജലാശയങ്ങളിലെ മത്സ്യസമ്പത്തിന്റെ വികസനം.
(21) പശ്ചിമഘട്ടത്തിലെ കന്യാവനങ്ങളുടെ ഒരു നാൾവഴി.
(22) മേച്ചിൽ, വിറക്‌ ശേഖരണം, സെലക്ഷൻ ഫെല്ലിംഗ്‌ എന്നിവ പശ്ചിമഘട്ടിത്തിലെ ജൈവ വൈവിദ്ധ്യത്തിൽ ചെലുത്തുന്ന ആഘാതം.
(23) പശ്ചിമഘട്ടത്തിലെ ജൈവവൈവിദ്ധ്യ സംരക്ഷണത്തിന്റെ സാംസ്‌കാരിക പാരമ്പര്യം
(24) മനുഷ്യ-വന്യജീവി സംഘർഷം പ്രത്യേകിച്ച്‌ ആനയുടെയും കാട്ടുപന്നിയുടെയും കാര്യത്തിൽ.
(25) കൃഷി ചെയ്‌ത സസ്യങ്ങളിലെ തദ്ദേശ ഇനങ്ങൾ അവിടെ തന്നെ നിർത്തി സംരക്ഷിക്കുന്നതിലെ സാമ്പത്തിക ശാസ്‌ത്രം.
(26) പശ്ചിമഘട്ടത്തിലെ ഭൂജലത്തിന്റെ സുസ്ഥിരമല്ലാത്ത വിനിയോഗം
(27) സൂക്ഷ്‌മ-മിനി ജലവൈദ്യുതശേഷി പരീക്ഷണ പ്രദർശനങ്ങളിലൂടെ അത്‌ പ്രയോജനപ്പെടുത്തുക.
(28) പശ്ചിമഘട്ടങ്ങളിലുള്ള വനങ്ങളിലേക്കുള്ള റോഡുകൾ ഏൽപ്പിക്കുന്ന ആഘാതം
(29) ഗ്രാമീണ ഭവന നിർമ്മാണത്തിൽ സസ്യഭാഗങ്ങളുടെ വിനിയോഗം.
(30) കുടിലുകളുടെയും തൊഴുത്തുകളുടെയും മേച്ചിലുകളുടെ കാലാവധി മെച്ചപ്പെടുത്തുക.
(31) പശ്ചിമഘട്ടത്തിലെ ഗ്രാമീണമേഖലകളിലെ രോഗാവസ്ഥയിൽ ശുചീകരണ നടപടികൾ വരുത്തുന്ന ആഘാതം.
(32) പശ്ചിമഘട്ടത്തിലെ ജനങ്ങളുടെ പോഷകാഹാര ലഭ്യതയിൽ പ്രകൃതിദത്ത വിഭവങ്ങൾക്കുള്ള പങ്ക്‌.
(33) പശ്ചിമഘട്ടത്തിൽ മലേറിയ, കെ.ഇ.ഡി. തുടങ്ങിയ രോഗങ്ങളുടെ കാര്യത്തിലുള്ള പരിസ്ഥിതി നിയന്ത്രണം.
(34) പരിസ്ഥിതി സൗഹൃദസാങ്കേതിക വിദ്യകൾ വ്യാപിപ്പിക്കുന്നതിന്‌ ബാധിക്കുന്ന സാമൂഹ്യ-സാമ്പ ത്തിക ഘടകങ്ങൾ.
(35) പശ്ചിമഘട്ടത്തിലെ കുടുംബങ്ങളിലെ കുട്ടികളുടെ എണ്ണം നിശ്ചയിക്കുന്ന സാമൂഹ്യവും സാമ്പത്തികവും മനഃശാസ്‌ത്രപരവുമായ ഘടകങ്ങൾ.
(36) വ്യത്യസ്‌തതലങ്ങളിലെ ജനങ്ങൾ പരിസ്ഥിതിപരമായും സാമൂഹ്യപരമായും സൗഹൃദപരമായും വികസനത്തിന്‌ കൽപിക്കുന്ന മുൻഗണന സംബന്ധിച്ച മനോഭാവം.
പശ്ചിമഘട്ടത്തിന്റെ ആരോഗ്യകരമായ വികസനത്തിൽ വിലപ്പെട്ട പങ്കു വഹിക്കാൻ കഴിയുന്ന സാങ്കേതികവിദ്യയും ശാസ്‌ത്രീയവിജ്ഞാനവും ലഭ്യമാക്കാൻ കഴിയുന്ന ഗവേഷണസ്ഥാപനങ്ങൾക്കും സർവകലാശാലകൾക്കും ഗവേഷണപ്രതിഭയുള്ള കോളേജധ്യാപകർക്കും ഈ പ്രക്രിയയിൽ സജീവ പങ്കാളികളാകാൻ കഴിയും. ഇത്തരത്തിലുള്ള കാര്യമായ ശ്രമങ്ങൾ ഉണ്ടാകാതിരുന്നതിന്‌ പല കാരണങ്ങളുണ്ട്‌. ജനങ്ങളുമായി ചേർന്നും താഴേതട്ടിലെ സ്ഥിതിക്കനുസരിച്ചും പ്രവർത്തിക്കുന്നതിലെ പാരമ്പര്യത്തിന്റെ അഭാവവും താൽപര്യമില്ലായ്‌മയുമാണ്‌ ഇവയിൽ മുഖ്യം. ഒറ്റപ്പെട്ട പരീക്ഷണശാലകളിൽ വികസിപ്പിച്ചെടുക്കുന്ന സാങ്കേതികവിദ്യകൾ പലപ്പോഴും അവ പ്രാവർത്തികമാക്കേണ്ട ഇടങ്ങളിൽ പലപ്പോഴും അപ്രസക്തമായിരിക്കും. ആകയാൽ പ്രവർത്തന സ്ഥലത്തെ ഗവേഷണവും സാങ്കേതികവിദ്യകൾ അവിടെ പരീക്ഷിക്കുന്നതുമായ ഒരു പുതിയ പാരമ്പര്യം സൃഷ്‌ടിക്കുക എന്നത്‌ വളരെ പ്രധാനമാണ്‌.
ഓരോ സർവകലാശാലയും ശാസ്‌ത്രസ്ഥാപനവും ഒരുകൂട്ടം ഗ്രാമങ്ങളോ നീർത്തടങ്ങളോ തെരഞ്ഞെടുത്ത്‌ അവിടെ ദീർഘകാലാടിസ്ഥാനത്തിലുള്ള നിരീക്ഷണപരീക്ഷണങ്ങൾ നടത്തുന്നത്‌ ഉചിതമായിരിക്കും. അങ്ങനെ ആയാൽ അവിടത്തെ പ്രാദേശിക വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്നദ്ധ ഏജൻസികളും സർക്കാർ സ്ഥാപനങ്ങളുമായി ചേർന്ന്‌ നിരവധി ആരോഗ്യകരമായ പരിസ്ഥിതി-വികസന അധിഷ്‌ഠിത കർമപരിപാടികളിലേർപ്പെടാൻ ഇവയ്‌ക്ക്‌ അവസരം ലഭിക്കും. പദ്ധതി പ്രാവർത്തികമാക്കുന്നതിന്റെ പ്രധാന ഉത്തരവാദിത്വം പ്രാദേശിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സന്നദ്ധസംഘടനകൾക്കും നൽകുകയും ഗവേഷണസ്ഥാപനങ്ങളുടെ തനത്‌ ഗവേഷണവും സാങ്കേതികവികസനപ്രവർത്തനങ്ങളും അതിന്റെ ഭാഗമാക്കുകയും ചെയ്യാം. ആരോഗ്യകരമായ പരിസ്ഥിതിവികസനത്തെ ഉദ്ദീപിപ്പിക്കാനുള്ള നല്ലൊരു മാതൃകയായിരിക്കുമിതെന്ന്‌ ഞങ്ങൾ കരുതുന്നു.
വന ജൈവ ആവാസവ്യവസ്ഥ സാംസ്‌കാരികവും പിന്തുണയേകുന്നതും നിയന്ത്രണപരവും ആയ നിരവധി സേവനങ്ങൾ നൽകുന്നുണ്ട്‌. വിശാലാർഥത്തിൽ ഇവയെ ?ജൈവ ആവാസവ്യവസ്ഥാസേവനങ്ങൾ? എന്നു പറയാം. ഒരു പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി രൂപീകരിക്കുന്നതിന്റെ പ്രധാന ലക്ഷ്യം ജൈവ ആവാസവ്യവസ്ഥാപരമായ സുസ്ഥിരതയെ പ്രോത്സാഹിപ്പിക്കാൻ സ്വകാര്യ കൈവശ ഭൂമിയിലും നിലവാരത്തകർച്ച നേരിടുന്ന ഭൂമികളിലും പരമാവധി വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുകയും നിലവിലുള്ള വനങ്ങൾ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ്‌. അതേ സമയം പശ്ചിമഘട്ട ജില്ലകളിലെ വർധിച്ച ജനസംഖ്യയും ലോകത്തിലെ മറ്റേതൊരു ?ജൈവ വൈവിധ്യ കലവറ?യിലുമുള്ളതിനേക്കാൾ കൂടിയ ജനസാന്ദ്രതയും കണക്കിലെടുക്കുമ്പോൾ ഈ മേഖലയുടെ സംരക്ഷണ പ്രവർത്തനങ്ങളിൽ അർഥവത്തായ ജനപങ്കാളിത്തം അനുപേക്ഷണീയമാണ്‌. നിലവിലുള്ള സാഹചര്യത്തിൽ പരമാവധി വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുകയും സംരക്ഷിക്കുകയും വന്യജീവികളുടെ സഞ്ചാരം സുഗമമാക്കുകയും ചെയ്യുന്നതുപോലെയുള്ള ജൈവ ആവാസവ്യവസ്ഥാസേവനങ്ങൾക്കും ജനങ്ങൾക്കും സമൂഹത്തിനും പ്ലാന്റേഷൻ കമ്പനികൾപോലെയുള്ള കോർപറേറ്റുകൾക്കും പ്രോത്സാഹനവും പ്രതിഫലവും നൽകേണ്ടതുണ്ടെന്ന്‌ ഞങ്ങൾ കരുതുന്നു.
ഒരു പ്രദേശത്തെ ജലത്തിന്റെ നിലവാരം നിയന്ത്രിക്കുകയും ജൈവവൈവിധ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നതിൽ വനങ്ങൾക്കുള്ള പങ്കിനു പുറമെ വൃക്ഷങ്ങളുടെ എണ്ണം പരമാവധി വർദ്ധിപ്പിക്കുന്നതിലെ അനുകൂല പരിസ്ഥിതിയുടെ പങ്ക്‌ ചുവടെ ചേർക്കുന്നു
(a) ജനങ്ങൾക്ക്‌ ജൈവപിണ്ഡവുമായി ബന്ധപ്പെട്ട ഉല്‌പന്നങ്ങൾക്ക്‌ പകരം വിഭവം ലഭ്യമാക്കിയല്ലെങ്കിൽ അവർ സ്വന്തം ആവശ്യങ്ങൾക്കായി സംരക്ഷിത പ്രദേശങ്ങളേയും കൂടുതൽ ആശ്രയിക്കും.
(b) ആ മേഖലയിലെ മൊത്തത്തിലുള്ള ജൈവ ആവാസ വ്യവസ്ഥയുടെ തനതു ഭാവത്തെ പ്രോത്സാഹിപ്പിക്കുക.
(c) പശ്ചിമഘട്ടത്തിലുടനീളം ആവാസ വ്യവസ്ഥകൾ തമ്മിലുള്ള ബന്ധത്തെ മെച്ചപ്പെടുത്തി സസ്യ ങ്ങൾക്കും ജന്തുക്കൾക്കും ഭാവിയിലെ കാലാവസ്ഥ വ്യതിയാനവുമായി ഇഴുകിച്ചേരാനും കുടിയേറ്റത്തിനുമുള്ള അവസരമൊരുക്കണം
(d) കാർബൺ ജൈവപിണ്ഡത്തിലേക്കാകർഷിച്ച്‌ രാജ്യത്തെ ഫാക്‌ടറികളിൽ നിന്ന്‌ പുറംതള്ളുന്ന ഗ്രീൻഹൗസ്‌ വാതകങ്ങളുടെ അളവ്‌ കുറയ്‌ക്കുക.
ആഗോള തലത്തിൽതന്നെ പ്രകൃതി സംരക്ഷണത്തിന്‌ പ്രോത്സാഹനാധിഷ്‌ഠിത സമീപനം പരീക്ഷിച്ച നിരവധിമാർഗ്ഗങ്ങളുണ്ട്‌. ജൈവവൈവിദ്ധ്യസംരക്ഷണത്തിന്‌ വിരുദ്ധമായ പ്രവർത്തനങ്ങൾക്ക്‌ തടയിടുന്ന തരത്തിലോ, താഴെപറയും പ്രകാരം പ്രോത്സാഹനം നൽകിയോ ആയിരിക്കുമിത്‌.
1. ജൈവവൈവിദ്ധ്യ വിനിയോഗത്തിലൂടെ ലഭിക്കുന്ന വരുമാനം ആ ജൈവ വൈവിദ്ധ്യത്തെ സംരക്ഷിച്ച്‌ നിലനിർത്തുന്ന പ്രാദേശിക ജനങ്ങൾക്ക്‌ ലഭിക്കുവാനുള്ള അവകാശം 1990 കളിൽ ആരംഭിച്ച സംയുക്ത വന മാനേജ്‌മെന്റ്‌ പരീക്ഷണവും ഉത്തരഖണ്ഡ്‌-ഹിമാലയയിലെ കുമയൂൺ മേഖലയിൽ 1930 ൽ ആരംഭിക്കുകയും തുടർന്ന്‌ വിപുലീകരിക്കുകയും ചെയ്‌ത ?വാൻ? പഞ്ചായത്ത്‌ സംവിധാനവും ഇതിന്‌ ഉദാഹരണങ്ങളാണ്‌.
2. സംരക്ഷണത്തിന്‌ സഹായകമായ പ്രവർത്തനങ്ങൾക്ക്‌ സബ്‌സിഡി വിശാലാടിസ്ഥാനത്തിൽ `ജൈവവികസനം' എന്ന്‌ തരംതിരിച്ചിട്ടുള്ള പദ്ധതി ഇതിനുദാഹരണമാണ്‌. ഇതനുസരിച്ച്‌ വനത്തിന്റെ ഓരത്തോ വനങ്ങൾക്കുള്ളിലോ ജീവിക്കുന്നവർക്ക്‌ വനവുമായി ബന്ധമൊന്നുമില്ലാത്ത ബിസിനസ്സുകൾ തുടങ്ങാൻ വായ്‌പകളും ചെറിയ നിക്ഷേപതുകകളും നൽകുന്നു. വനത്തിൽ നിന്ന്‌ ശേഖരിക്കുന്ന വിറകിനെ ആശ്രയിക്കുന്നത്‌ കുറയ്‌ക്കാനായി പാചകവാതകത്തിനും, സോളാർ കുക്കറിനും സബ്‌സിഡി നൽകുമെന്നതാണ്‌ ഇത്തരം പ്രോത്സാഹനത്തിനുള്ള മറ്റൊരുദാഹരണം.
3. സംരക്ഷണത്തിന്‌ നേരിട്ട്‌ പ്രതിഫലം നൽകൽ: സംരക്ഷണ പ്രവർത്തനങ്ങളിലെ പ്രകടമായ നേട്ടങ്ങൾക്ക്‌ ഭൂവുടമകൾക്കും സമൂഹത്തിനും നേരിട്ട്‌ പ്രതിഫലം നൽകുന്നതിനെ ധനതത്വശാസ്‌ത്രജ്ഞർ അനുകൂലിക്കുന്നുണ്ട്‌. ``ജൈവ ആവാസ സേവനങ്ങൾക്കുള്ള പ്രതിഫലം'' എന്ന പേരിലറിയപ്പെടുന്ന ഈ സമീപനം ഇന്ത്യയിലിതുവരെ നടപ്പിലാക്കിയിട്ടില്ലെങ്കിലും വികസിതരാജ്യങ്ങളായ അമേരിക്ക, ആസ്‌ട്രേലിയ എന്നിവിടങ്ങളിലും വികസ്വര രാഷ്‌ട്രങ്ങളായ മെക്‌സിക്കോ, കോസ്റ്റാറിക്ക, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിലും നടപ്പാക്കിവരുന്നുണ്ട്‌. സംരക്ഷിത പ്രദേശങ്ങൾക്കുള്ള ജൈവ-ടൂറിസം നയത്തിന്റെ കരട്‌ കേന്ദ്ര പരിസ്ഥിതി - വനം മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ 2011 ജൂൺ 2 ന്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. സംരക്ഷിത മേഖലകൾക്കടുത്തുള്ള സ്വകാര്യ ഭൂവുടമകൾക്ക്‌ വന സംരക്ഷണത്തിന്‌ സാമ്പത്തികസഹായം നൽകുന്നതിന്‌ ഇതിൽ വ്യവസ്ഥയുണ്ട്‌.
പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംരക്ഷണത്തിനും പ്രോത്സാഹനത്തിനും ന്യായമായ പ്രതിഫലം നേരിട്ട്‌ നൽകുന്നിതിനെ സമിതി അനുകൂലിക്കുന്നു. ഇതിന്‌ പര്യാപ്‌തമായ ഒരു ചട്ടക്കൂടിന്‌ രൂപം നൽകേണ്ടതുണ്ട്‌. ചില ഉദാഹരണങ്ങൾ ചുവടെ
(i) പ്രതിഫലം ജനങ്ങൾക്ക്‌ : പശ്ചിമഘട്ട മേഖലയിലെ ഭൂമിയുടെ ഗണ്യമായ ഭാഗം വ്യക്തികളുടെ സ്വകാര്യ ഉടമസ്ഥതയിലാണ്‌.
അനേകം ആവാസകേന്ദ്രങ്ങൾ, കൃഷി ചെയ്യുന്ന പ്രദേശങ്ങൾ, മറ്റ്‌ കാര്യങ്ങൾക്ക്‌ ഉപയോഗപ്പെടുത്തുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമി എന്നിവയെല്ലാം ഇതിൽപെടും. തന്ത്രപ്രധാന സ്ഥാനങ്ങളിലുള്ള ഇത്തരം ഭൂമിയിൽ പരമാവധി വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുന്നത്‌ മേല്‌പറഞ്ഞ അനുകൂല പരിസ്ഥിതിയുടെ പങ്ക്‌ സഫലീകരിക്കാനും വരുമാനം ഉയർത്താനും ഭൂ ഉടമകളിൽ സംരക്ഷണത്തിന്‌ അനുകൂലമായി ഒരു കാഴ്‌ചപ്പാട്‌ സ്വീകരിക്കുന്നതിനും സഹായിക്കുന്നു. രാജ്യത്ത്‌ മരം വച്ചുപിടിപ്പിക്കൽ പരിപാടിയുടെ വിജയത്തിന്‌ ഏറ്റവും പ്രധാനം ലാഭകരമെന്ന്‌ ജനങ്ങൾ കരുതുന്ന വൃക്ഷഇനങ്ങൾ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ്‌. ലാഭകരമായ ഇനങ്ങൾ നട്ടുവളർത്തി നിയന്ത്രിത അളവിൽ വിളവെടുപ്പ്‌ അനുവദിക്കുന്നതോടൊപ്പം ലാഭനഷ്‌ടങ്ങൾ നോക്കാതെ സ്വദേശി ഇനങ്ങൾ നട്ടുവളർത്താൻ സഹായം നൽകുകയും വേണം.
(ii) സമൂഹങ്ങൾക്ക്‌ സഹായം : ഭൂരിഭാഗം ഭൂമിയും ഗ്രാമസമൂഹങ്ങളുടെ നിയന്ത്രണത്തിലുള്ള വടക്കുകിഴക്കൻ മേഖലയിൽ നിന്ന്‌ വ്യത്യസ്‌തമായി പശ്ചിമഘട്ടത്തിൽ ചെറിയൊരംശം ഭൂമി മാത്രമേ സമൂഹ ഉടമസ്ഥതയിലുള്ളു. ഉദാഹരണത്തിന്‌ നീലിഗിരിയിലെ സമൂഹമേച്ചിൽപുറങ്ങൾ, പരമ്പരാഗത ടോഡ സമൂഹത്തിന്റെ പട്ടയഭൂമികൾ, ഉത്തര കന്നട ജില്ലയിലെ ബെറ്റഭൂമികൾ, കേരളത്തിലെ കോവിലകം ഭൂമികൾ എന്നിവ. ഈ ഭൂമികളിൽ പലതും മറ്റാവശ്യങ്ങൾക്കായി മാറ്റാതിരുന്നാൽ അവയ്‌ക്ക്‌ ഉയർന്ന ജൈവവൈവിധ്യമൂല്യമുണ്ടാകും. അല്ലെങ്കിലിവ വനഭൂമിയാക്കാനും സാധിക്കും. വന്യജീവി സംരക്ഷണ നിയമത്തിൽ ഇവ സമൂഹ റിസർവ്വാക്കി മാറ്റാൻ വകുപ്പുണ്ടെങ്കിലും സമൂഹ അവകാശങ്ങളിലെ വ്യക്തത കുറവും പ്രോത്സാഹനസഹായത്തിന്റെ അഭാവവും മൂലം വൈവിദ്ധ്യത്തിന്‌ അനുയോജ്യമായി ഈ ഭൂമികൾ സംരക്ഷിക്കുന്നതിന്‌ ബന്ധപ്പെട്ട സമൂഹങ്ങൾക്ക്‌ ധനസഹായം നൽകാവുന്നതാണ്‌.
(iii) കമ്പനികൾക്ക്‌ സഹായം:ജൈവ വൈവിദ്ധ്യസംരക്ഷണത്തിന്‌ കോർപ്പറേറ്റ്‌ മേഖലക്ക്‌ പ്രതിഫലം നൽകണമെന്ന നിർദ്ദേശം പ്രയോഗികമല്ലെന്ന്‌ ആദ്യം കരുതിയെങ്കിലും അതിനുള്ള സാധ്യത പരിശോധിക്കണമെന്ന്‌ ഞങ്ങൾക്ക്‌ തോന്നുന്നു. പശ്ചിമഘട്ടത്തിന്റെ ഭൂരിഭാഗവും തേയില, കാപ്പി, ഏലം, റബ്ബർ മറ്റ്‌ സുഗന്ധ ദ്രവ്യങ്ങൾ എന്നിവയുടെ തോട്ടങ്ങളാണ്‌. ഈ തോട്ടങ്ങളിലെല്ലാംതന്നെ കമ്പനികളുടെയോ വ്യക്തികളുടെയോ ഉടമസ്ഥതയിലുള്ള പട്ടയഭൂമിയാണ്‌. ചിലത്‌ സർക്കാർ ദീർഘകാല പാട്ടവ്യവസ്ഥയിൽ നൽകിയിട്ടുള്ളവയും. ഈ തോട്ടങ്ങളിൽ മിക്കവയും സംരക്ഷിതമേഖലകൾക്കുള്ളിലോ, അവയുടെ അതിർത്തിയിലോ ഉള്ളവയാകയാൽ ജൈവവൈവിദ്ധ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ഇവയ്‌ക്ക്‌ ഏറെ പ്രാധാന്യമുണ്ട്‌. മാത്രവുമല്ല ഇവ ദേശാടനപക്ഷികളുടെയും മൃഗങ്ങളുടെയും സഞ്ചാരപഥത്തിലുമാണ്‌. ആകയാൽ സംരക്ഷണത്തിന്‌ ഇവയ്‌ക്ക്‌ നേരിട്ട്‌ പ്രതിഫലം നൽകുന്നത്‌ അവയുടെ തന്ത്രപ്രധാന സ്ഥാനത്തേയും ജൈവവൈവിദ്ധ്യസംരക്ഷണത്തിന്‌ അവയ്‌ക്ക്‌ ലഭ്യമാക്കാൻകഴിയുന്ന സ്ഥലത്തിന്റെ വിസ്‌തീർണ്ണവും കണക്കിലെടുത്തുവേണം.
(a) സ്വകാര്യഭൂമിയിലെ തോട്ടങ്ങൾ:
തോട്ടങ്ങളെ സംരക്ഷണപദ്ധതിയുടെ പരിധിയിൽ കൊണ്ടുവരുക. മിക്ക തോട്ടങ്ങളും അവരുടെ ഭൂമിയുടെ ഒരു നിശ്ചിത ശതമാനം പ്രകൃതിദത്ത വനങ്ങൾക്കായി നീക്കി വയ്‌ക്കുന്നുണ്ട്‌. ജൈവവൈവിദ്ധ്യത്തിന്റെ കാര്യത്തിൽ മാത്രമല്ല. ഇവയ്‌ക്ക്‌ പ്രാധാന്യം വന്യമൃഗങ്ങൾക്കുള്ള സഞ്ചാരപഥം കൂടിയാണിവ. ഉദാഹരണത്തിന്‌ വാൽപാറയിലെ തേയില തോട്ടങ്ങളിലെ നദീതീരകാടുകളും നീലഗിരിയിലെ സിൻഗാര കാപ്പിതോട്ടങ്ങളിലെ മുൾച്ചെടികാടുകളും ആനകളുടെ സഞ്ചാരപഥങ്ങളാണ്‌. ആകയാൽ ഇവിടങ്ങളിൽ ഭൂമി മറ്റാവശ്യങ്ങൾക്ക്‌ ഉപയോഗിക്കുന്നത്‌ നിരോധിക്കുന്ന നിയന്ത്രണ ഉത്തരവുകളും ജൈവആവാസ വ്യവസ്ഥാസേവനങ്ങൾക്ക്‌ പ്രതിഫലം നൽകുന്നതും കൈകോർത്തുപോയെങ്കിൽ മാത്രമേ സംരക്ഷണ ലക്ഷ്യം നേടാൻ കഴിയൂ. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന സിംഹവാലൻ കുരങ്ങുകളെ സംരക്ഷിക്കാനായി തോട്ടങ്ങൾക്കുള്ളിലെ നിത്യഹരിതവനങ്ങൾ സംരക്ഷിക്കുന്ന കമ്പനികളുണ്ട്‌. സ്വകാര്യഭൂമിയിലെ വനങ്ങളും പുൽമേടുകൾപോലെയുള്ള പ്രകൃതിദത്ത വനങ്ങളും സംരക്ഷിക്കുന്ന കമ്പനികളുണ്ട്‌. ഇപ്രകാരം സംരക്ഷിക്കപ്പെടുന്നതിന്റെ അടിസ്ഥാനത്തിൽ അവയ്‌ക്ക്‌ പ്രതിഫലം നൽകണം. ഈ പ്രതിഫലം അവർക്ക്‌ നേരിട്ട്‌ പണമായി നൽകണമെന്നില്ല. ഒരു പരോക്ഷ അംഗീകാരമെന്ന നിലയിൽ അവയ്‌ക്ക്‌ ഒരു `സർട്ടിഫിക്കേഷൻ' സംവിധാനം ഏർപ്പെടുത്തിയാൽ അത്‌ ആ കമ്പനികളുടെ അന്തസ്സ്‌ ഉയർത്തുകയും അതുവഴി അവയുടെ ഉല്‌പ്പന്നങ്ങൾക്ക്‌ ആഭ്യന്തര വിപണിയിലും അന്താരാഷ്‌ട്രവിപണിയിലും ഉയർന്ന വില ലഭിക്കുകയും ചെയ്യും.
b. പാട്ടഭൂമിയിലെ തോട്ടങ്ങൾ
പാട്ടഭൂമിയിലെ തോട്ടങ്ങൾക്കും ഇപ്രകാരം പ്രതിഫലം നൽകണമോ എന്നത്‌ തർക്കവിഷയമാണ്‌.പരിസ്ഥിതിവാദികളുടെ വാദഗതി ഇപ്പോഴത്തെ പാട്ടകാലാവധി അവസാനിച്ചാലുടൻ ഈ ഭൂമികൾ തിരികെ സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരണമെന്നാണ്‌. സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയിലേയും പാട്ട വ്യവസ്ഥയിലുള്ള ഭൂമിയിലേയും തോട്ടങ്ങളുടെ വിസ്‌തീർണ്ണം സംബന്ധിച്ച കൃത്യമായ കണക്കില്ലെങ്കിലും രണ്ടാമത്‌ പറഞ്ഞ ഇനം തോട്ടങ്ങൾ പശ്ചിമഘട്ടത്തിൽ താരതമ്യേന കുറവാണ്‌. ഇത്തരം തോട്ടങ്ങളുടെ നിയന്ത്രണം സർക്കാർ തിരിച്ചെടുക്കുമ്പോൾ ഇവിടെയുള്ള വലിയൊരു വിഭാഗം തൊഴിലാളികളുടെ കാര്യം കൂടി പരിഗണിക്കേണ്ടതായുണ്ട്‌. ഇവരെ തൊഴിൽ രഹിതരാക്കുന്ന പ്രശ്‌നം സാമൂഹ്യമായി അംഗീകരിക്കാൻ സാധിക്കാത്തതും രാഷ്‌ട്രീയമായി വളരെ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നതുമാണ്‌.സ്വദേശി വൃക്ഷങ്ങളുടെ തോട്ടങ്ങളായി ഇവയെ മാറ്റിയെങ്കിൽ മാത്രമേ ഇവയിലെ ജൈവവൈവിദ്ധ്യ സംരക്ഷണം സാദ്ധ്യമാകൂ. ലാഭ-നഷ്‌ടാടിസ്ഥാനത്തിൽ സ്വകാര്യമേഖലയ്‌ക്കു മാത്രമേ ഈ ലക്ഷ്യം കൈവരിക്കാൻ കഴിയൂ. വനം പുനരുജ്ജീവനത്തിന്റെയും നിയന്ത്രിത പ്രകൃതി ടൂറിസത്തിന്റെയും ഒരു സംയുക്ത തന്ത്രത്തിലൂടെ തനത്‌ തോട്ടപ്രദേശത്തിന്റെ വിസ്‌തീർണ്ണം കുറച്ച്‌ അത്തരം പ്രദേശങ്ങളിലെ സുസ്ഥിര ഭൂവിനിയോഗത്തിനുള്ള സാമ്പത്തിക സാധ്യത ലഭ്യമാക്കാൻ കഴിയും.
ഇന്ത്യയിലെ ഹരിതമേഖലയെ സംരക്ഷിക്കാനും അവയുടെ വിസ്‌തീർണ്ണം വർദ്ധിപ്പിക്കാനുമായി നിരവധി ദേശീയ നയങ്ങളും പരിപാടികളും ആവിഷ്‌ക്കരിച്ച്‌ നടപ്പാക്കിയിട്ടുണ്ട്‌. വനവൽക്കരണത്തിനും പുനർവനവൽക്കരണത്തിനും വനസംരക്ഷണത്തിനും സാമ്പത്തിക സഹായം ലഭ്യമാക്കാനുപകരിക്കുന്ന അന്താരാഷ്‌ട്ര സംവിധാനങ്ങൾ ഇപ്പോൾ രൂപപ്പെട്ട്‌ വരുന്നുണ്ട്‌. പശ്ചിമഘട്ടത്തിലെ വനങ്ങളെയും ജൈവവൈവിദ്ധ്യത്തെയും സംരക്ഷിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്ന കമ്പനികൾക്കും സമൂഹങ്ങൾക്കും വ്യക്തികൾക്കും ഇത്തരം പദ്ധതികളിലൂടെ പ്രതിഫലം നൽകാൻ കഴിയും.
(a) ഗ്രീൻ ഇന്ത്യാമിഷൻ
കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച ദേശീയ കർമ്മപദ്ധതിയുടെ കീഴിൽ രൂപീകരിച്ച 8 മിഷനുകളിൽ ഒന്നാണ്‌ ഹരിത ഇന്ത്യയ്‌ക്കായുള്ള ദേശീയ മിഷൻ. കാലാവസ്ഥാ വ്യതിയാന ലഘൂകരണം, ഭക്ഷ്യസുരക്ഷ, ജലസുരക്ഷ, ജൈവവൈവിദ്ധ്യസംരക്ഷണം, വനത്തെ ആശ്രയിക്കുന്ന സമൂഹങ്ങളുടെ ജീവിത സുരക്ഷ എന്നിവയിൽ വനമേഖലയ്‌ക്കുള്ള സ്വാധീനം ഈ മിഷൻ അംഗീകരിക്കുന്നുണ്ട്‌. കാലാവസ്ഥാ വ്യതിയാനത്തെ അതുമായി പൊരുത്തപ്പെടാനും അതിനെ ലഘൂകരിക്കാനുമുള്ള സംയുക്ത നടപടികളിലൂടെ നേരിടാമെന്നാണ്‌ മിഷൻ ലക്ഷ്യമിടുന്നത്‌. ആ നടപടി ചുവടെ പറയുന്ന കാര്യങ്ങൾക്ക്‌ സഹായിക്കും.
n സുസ്ഥിരതയോടെ കൈകാര്യം ചെയ്യുന്ന വനങ്ങളിലും മറ്റ്‌ ജൈവആവാസ വ്യവസ്ഥകളിലും കാർബൺ താഴുന്നത്‌ (carbon sinks) വർദ്ധിപ്പിക്കുക.
n വംശനാശഭീഷണി നേരിടുകയും മറ്റും ചെയ്യുന്ന സസ്യജീവജാലങ്ങളേയും ജൈവ ആവാസ വ്യവസ്ഥയേയും മാറുന്ന കാലാവസ്ഥയുമായി പൊരുത്തപ്പെടുത്തുക.
n വനത്തെ ആശ്രയിച്ച്‌ കഴിയുന്ന സമൂഹങ്ങളെ ഇതുമായി പൊരുത്തപ്പെടുത്തുക.
ഇക്കാര്യത്തിൽ പ്രാദേശിക സമൂഹത്തിനുള്ള വ്യക്തമായ പങ്കും ഭരണനടപടികൾ വികേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയും മിഷൻ വിഭാവനം ചെയ്യുന്നു. ഗ്രാമതലത്തിൽ മിഷന്റെ പരിപാടികളുടെ മേൽനോട്ടം ഗ്രാമസഭകൾക്ക്‌ നൽകാനാണ്‌ മിഷൻ ഉദ്ദേശിക്കുന്നത്‌. സംയുക്തവനം മാനേജ്‌മെന്റ്‌ കമ്മിറ്റികൾ, വനം മാനേജ്‌മെന്റ്‌ ഗ്രൂപ്പുകൾ, വാൻ പഞ്ചായത്തുകൾ തുടങ്ങി ഗ്രാമസഭകൾ രൂപീകരിച്ചിട്ടുള്ള കമ്മിറ്റികളും വനഅവകാശ നിയമപ്രകാരം രൂപീകരിച്ചിട്ടുള്ള കമ്മിറ്റികളും ജൈവവൈവിദ്ധ്യമാനേജ്‌മെന്റ്‌ കമ്മിറ്റികളിലും ഗ്രാമപ്രദേശങ്ങളിൽ വനത്തിന്റെ വികേന്ദ്രീകൃത ഭരണത്തിനുള്ള പ്രാഥമിക സ്ഥാപനങ്ങളെന്ന നിലയിൽ ശക്തിപ്പെടുത്തണം. അതുപോലെ തന്നെ ഇവയ്‌ക്ക്‌ പിൻബലം നൽകാനായി വനം വികസന ഏജൻസികളെ ശക്തിപ്പെടുത്തുന്നതിനെ മിഷൻ പിന്തുണയ്‌ക്കും. വിപുലമായ പരിപാടികളും ആവശ്യമായ സാമ്പത്തികവും ഉള്ള മിഷന്‌ പശ്ചിമഘട്ടത്തിലെ വനങ്ങളുടെ പുനരുജ്ജീവനത്തിൽ ജനങ്ങളുടെയും സമൂഹങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്താൻ കഴിയും.
(b) സംസ്ഥാന വനവൽക്കരണ നഷ്‌ടപരിഹാരങ്ങൾക്ക്‌ മാനേജ്‌മെന്റ്‌- ആസൂത്രണ അതോറിട്ടി (CAMPA)
പ്രകൃതിദത്ത വനങ്ങളുടെ സംരക്ഷണത്തിനു വന്യജീവി മാനേജ്‌മെന്റിനും, ഈ മേഖലയിലെ അടിസ്ഥാന ഘടകങ്ങളുടെ വികസനത്തിനും മറ്റ്‌ അനുബന്ധ പ്രവർത്തനങ്ങളുടേയും വേഗത വർദ്ധിപ്പിക്കാനുള്ള
ഒരുപകരണമാണിത്‌. ചുവടെ പറയുന്ന കാര്യങ്ങൾ ഈ അതോറിട്ടി പ്രോത്സാഹിപ്പിക്കും.
n നിലവിലുള്ള പ്രകൃതിദത്ത വനങ്ങളുടെ സംരക്ഷണം, പരിരക്ഷ, പുനരുജ്ജീവനം, മാനേജ്‌മെന്റ്‌
n വന്യജീവികളുടെയും സംരക്ഷിത മേഖലകൾക്കുള്ളിലും പുറത്തുമുള്ള അവയുടെ ആവാസകേന്ദ്രങ്ങളുടെയും സംരക്ഷണം, പരിരക്ഷ, മാനേജ്‌മെന്റ്‌
n പകരമുള്ള വനവൽക്കരണം.
n പരിസ്ഥിതി സേവനങ്ങളുടെ പ്രോത്സാഹനം
n ഗവേഷണം, പരിശീലനം, ശേഷി വർദ്ധിപ്പിക്കൽ
അതോറിട്ടിയുടെ പക്കൽ വരുന്ന വലിയ തുക നശിച്ച വനങ്ങളിൽ പകരം വനവൽക്കരണം നടത്തുന്നതിനും സ്വകാര്യഭൂമിയിലെ വനവൽക്കരണം വിപൂലീകരിക്കുന്നതിനും പ്രാദേശിക സമൂഹങ്ങൾക്ക്‌ പ്രോത്സാഹനസഹായമായി നൽകാം.
(c) ദേശീയ വനവൽക്കരണ ജൈവവികസന ബോർഡ്‌ (NAEB)
9-ാം പദ്ധതിയിലെ പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ 4 പദ്ധതികൾ സംയോജിപ്പിച്ചാണ്‌ ദേശീയ വനവൽക്കരണ പരിപാടി (NAP)ക്ക്‌ രൂപം നൽകിയത്‌. സംയോജിത വനവൽക്കരണ-ജൈവവികസന പ്രോജക്‌ട്‌ സ്‌കീം (IAEPS), പ്രാദേശാധിഷ്‌ഠിത വിറക്‌-തീറ്റപുൽ പ്രോജക്‌ട്‌ സ്‌കീം(AOFFPS), ഔഷധസസ്യങ്ങൾ ഉൾപ്പെടെയുള്ള മരയിതരവനഉൽപ്പന്നങ്ങളുടെ വികസന-സംരക്ഷണ സ്‌കീം (NTFP), നശിച്ച വനങ്ങളുടെ പുനരുജ്ജീവിത്തിനുള്ള പട്ടികവർഗ്ഗക്കാരുടേയും നിർദ്ധന ഗ്രാമീണരുടേയും അസോസിയേഷൻ (ASTRP) എന്നിവയാണ്‌. ഇപ്രകാരം സംയോജിപ്പിക്കപ്പെട്ട പദ്ധതികൾ ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്‌കീമുകളുടെ ബാഹുല്യം കുറയ്‌ക്കാനും, ഫണ്ട്‌ ലഭ്യമാക്കുന്നതിലും സ്‌കീം നടപ്പാക്കുന്നതിലും ഏകീകൃത സ്വഭാവം ഉറപ്പുവരുത്താനും, താഴെ തട്ടിൽ ഫണ്ട്‌ എത്തുന്നതിലെ കാലതാമസം ഒഴിവാക്കാനും, പദ്ധതി രൂപീകരണത്തിലും നടത്തിപ്പിലും ജനപങ്കാളിത്തത്തിന്‌ ഔദ്യോഗിക രൂപം കൈവരുത്താനും വേണ്ടിയാണ്‌ ഇപ്രകാരം ചെയ്‌തത്‌. നശിച്ച വനങ്ങൾക്കും വനമേഖലകളോട്‌ ചേർന്നുള്ള ഭൂമികൾക്കും പ്രത്യേക ശ്രദ്ധനൽകികൊണ്ട്‌ രാജ്യത്തെ ജൈവവികസന പ്രവർത്തനങ്ങൾ, ജൈവവ്യവസ്ഥയുടെ പുനരുജ്ജീവനം, മരങ്ങൾ വച്ചുപിടിപ്പിക്കൽ, വനവൽക്കരണത്തെ പ്രോത്സാഹിപ്പിക്കൽ തുടങ്ങിയവയുടെ ഉത്തരവാദിത്വം ദേശീയവനവൽക്കരണ ജൈവവികസന ബോർഡിനാണ്‌. ബോർഡിന്റെ ഒരു പ്രധാന ജോലി നശിച്ച വനഭൂമികളുടെയും അവയോട്‌ ചേർന്ന്‌ കിടക്കുന്ന ഭൂമിയുടെയും സുസ്ഥിര മാനേജ്‌മെന്റും ജനപങ്കാളിത്തവും പ്രോത്സാഹിക്കുകയും പഞ്ചായത്ത്‌ രാജ്‌ സ്ഥാപനങ്ങൾ, സർക്കാരിതര സംഘടനകൾ, സന്നദ്ധ ഏജൻസികൾ എന്നിവയുടെ സഹായത്തോടെ വനവൽക്കരണവും ജൈവവികസനവും പ്രോത്സാഹിപ്പിക്കാൻ ജനമുന്നേറ്റത്തെ സഹായിക്കാനാവശ്യമായ പൊതുവായ ബോധവൽക്കരണം നടത്തുക എന്നത്‌ ബോർഡിന്റെ പ്രധാന ചുമതലകളിലൊന്നാണ്‌.
(d) ശുദ്ധമായ വികസന സംവിധാനം (CDM)
കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച യു.എൻ. ഫ്രെയിം വർക്ക്‌ കൺവെൻഷന്റെ (UNFCCC) കീഴിലുള്ള ഒരു ഫണ്ടിങ്ങ്‌ സംവിധാനമാണിത്‌. വനവൽക്കരണവും പുനർവനവൽക്കരണ പ്രവർത്തനങ്ങളും ഇതിലുൾപ്പെടും. ഇതിനുകീഴിലെ വനവൽക്കരണത്തിലൂടെ ലഭിക്കുന്ന കാർബൺ വരുമാനം പ്രാദേശിക സമൂഹങ്ങൾക്കും കർഷകർക്കുമായി നൽകുകയാണ്‌ ചെയ്യുന്നത്‌. ഒരു വെടിക്ക്‌ രണ്ട്‌ പക്ഷി എന്ന ശൈലിയിൽ ഇത്‌ പ്രാദേശിക സമൂഹങ്ങൾക്ക്‌ നേട്ടം ലഭ്യമാക്കുന്നതിനു പുറമെ ആഗോളതലത്തിൽ അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്‌സൈഡിന്റെ അളവ്‌ നിയന്ത്രിക്കുകയും ചെയ്യുന്നു. ആഗോളാടിസ്ഥാനത്തിലെ പരിസ്ഥിതി നേട്ടങ്ങൾക്ക്‌ വനവാസികൾക്കും ഗ്രാമീണ സമൂഹങ്ങൾക്കും പ്രതിഫലം നൽകുന്നതാണ്‌. ഈ സംവിധാനത്തിൻ കീഴിൽ ഇന്ത്യയുടെ പലഭാഗത്തും പ്രായോഗികമായ സാങ്കേതികവും സ്ഥാപനപരവും ആയ ഇടപെടലുകൾ ഉൾപ്പെടുന്ന നിരവധി വനവൽക്കരണ പദ്ധതികൾ, വനവൽക്കരണത്തിനും പുനരുദ്ധാരണത്തിലും പങ്കാളിത്ത രീതിയിൽ ഗ്രാമീണ സമൂഹങ്ങളുടെ സാമൂഹ്യ-സാമ്പത്തിക വികസനത്തിലും അനുകൂലമായ വലിയ ആഘാതം സൃഷ്‌ടിക്കാൻ കഴിഞ്ഞു. ഏകവിളതോട്ടങ്ങൾ പ്രകൃതിദത്തമാക്കി രൂപാന്തരപ്പെടുത്തുന്നതുപോലെയുള്ള വൻകിട പുനർവല്‌ക്കരണ പദ്ധതികൾക്കും ഈ സംവിധാനം അനുയോജ്യമാണ്‌. നിലവിൽ ഇന്ത്യയിലെ 4 വനവൽക്കരണ പ്രോജക്‌ടുകൾക്ക്‌ അനുമതി ലഭിച്ചിട്ടുണ്ട്‌. അവ ഇപ്പോൾ നടപ്പാക്കൽ ഘട്ടത്തിലാണ്‌.
(e) റിഡ്ഡ്‌്‌ (REDD)
കാലാവസ്ഥ വ്യതിയാനത്തിനുള്ള യു.എൻ. ഫ്രെയിംവർക്ക്‌ കൺവെൻഷനിൽ പങ്കെടുത്തവർ പല പ്രവർത്തനങ്ങളിലൂടെ കാലാവസ്ഥാവ്യതിയാനം ലഘൂകരിക്കാമെന്ന്‌ സമ്മതിച്ചിരുന്നു. വന നശീകരണത്തിലൂടെയും നിലവാരതകർച്ചയിലൂടെയും പുറത്തുവിടുന്ന ഹാനികരമായ വാതകങ്ങളുടെ അളവ്‌ കുറയ്‌ക്കുക, വനസംരക്ഷണം, കാർബൺ സ്റ്റോക്ക്‌ വർദ്ധിപ്പിക്കൽ, വനങ്ങളുടെ സുസ്ഥിരമാനേജ്‌മെന്റ്‌ എന്നിവ സംയുക്തമായി അറിയപ്പെടുന്നത്‌ (റിഡ്ഡ്‌്‌്‌ - Reduced Emission from Deforestation and forest Degradation) എന്നാണ്‌. വനങ്ങളുടെ നശീകരണത്തിനും ഹാനികരമായ വാതകങ്ങൾ പുറത്തുവിടുന്നതിനും കാരണമായ വനത്തിന്മേലുള്ള മനുഷ്യന്റെ സമ്മർദ്ദം കുറയ്‌ക്കാൻ ഫലപ്രദമായ മാർഗ്ഗങ്ങൾ കണ്ടെത്താൻ എല്ലാ രാജ്യങ്ങളേയും `കാൻകൺ' കരാർ പ്രോത്സാഹിപ്പിക്കുന്നു. റീഡിനെ സുസ്ഥിര വികസനവും ദാരിദ്ര്യനിർമ്മാർജ്ജനവുമായി ബന്ധപ്പെടുത്തി വനസംരക്ഷണത്തിലും മാനേജ്‌മെന്റിലും കാർബൺ സ്റ്റോക്കിലും പ്രാദേശിക സമൂഹങ്ങളെ ഉൾപ്പെടുത്തിവേണം വനനശീകരണവും വനങ്ങളുടെ നിലവാരതകർച്ചയും പരിഹരിക്കാൻ. ആകയാൽ `റിഡ്ഡ്‌' പ്രവർത്തനങ്ങൾക്ക്‌ ഇന്ത്യയിൽ സാധ്യതകൾ ഏറെയാണ്‌. പ്രാദേശിക ജനങ്ങളുടെ അവകാശങ്ങൾക്ക്‌ അർഹമായ പരിഗണന നൽകണമെന്നുമാത്രം. ഇത്തരം പ്രവർത്തനങ്ങൾക്ക്‌ സാമ്പത്തികസഹായം തേടുന്ന യുക്തിസഹമായൊരു ആരംഭകേന്ദ്രമാണ്‌ പശ്ചിമഘട്ടം.
വനസംരക്ഷണത്തിലും മാനേജ്‌മെന്റിലും പ്രാദേശികസമൂഹങ്ങളെ പങ്കെടുപ്പിക്കേണ്ടതിന്റെ ആവശ്യവും പ്രാധാന്യവും ഇന്ത്യ തിരിച്ചറിഞ്ഞിട്ടുണ്ട്‌. ആയതിനാലാണ്‌ നിരവധി നയങ്ങൾക്ക്‌ രൂപം നൽകുകയും സംയുക്തവനം മാനേജ്‌മെന്റ്‌ പരിപാടിപോലെയുള്ള വൻപദ്ധതികൾ നടപ്പാക്കിവരുന്നതും. വനം സംരക്ഷണത്തിനും മാനേജ്‌മെന്റിനും ഇന്ത്യയ്‌ക്ക്‌ ബഹുമുഖസ്ഥാപനസമീപനമാണുള്ളത്‌. സംയുക്തവനം മാനേജ്‌മെന്റ്‌, സാമൂഹ്യവനവൽക്കരണം, കൃഷിസ്ഥലവനവൽക്കരണം തുടങ്ങിയ പരമ്പരാഗത പ്രവർത്തനങ്ങളിലൂടെ വനം മാനേജ്‌മെന്റിൽ നമുക്ക്‌ സമ്പന്നമായ പരിചയമുണ്ടെങ്കിലും ഇതിൽ പ്രാദേശിക സമൂഹങ്ങളുടെ യഥാർത്ഥ പങ്കാളിത്തവും ശാക്തീകരണവും പരിമിതമാണ്‌. വിശാലമായ ഈ പരിചയവും നിലവിലുള്ള നയങ്ങളും ഉപയോഗിച്ച്‌ പുതിയ പരിപാടികൾക്കും സംവിധാനങ്ങൾക്കും കീഴിൽ സുസ്ഥിര-പങ്കാളിത്ത വനവൽക്കരണത്തെ പ്രോത്സാഹിപ്പിക്കാൻ സാമ്പത്തികാധികാരങ്ങളും സ്ഥാപനങ്ങളും കൈമാറ്റം ചെയ്യുന്നതുൽപ്പെടെയുള്ള അനുയോജ്യമായ നയങ്ങൾ രൂപീകരിച്ച്‌ നടപ്പാക്കേണ്ടത്‌ ആവശ്യമാണ്‌. ഇതനുസരിച്ചുള്ള ചില ശുപാർശകൾ ചുവടെ.
(1) ഹരിത ഇന്ത്യാമിഷൻ പോലെയുള്ള മേല്‌പറഞ്ഞ ദേശീയ പരിപാടികളിൽ ജനങ്ങളേയും പ്രാദേശിക സമൂഹങ്ങളേയും പങ്കാളികളാക്കാനുള്ള നിർദ്ദേശമുണ്ടായതുകൊണ്ട്‌ മാത്രം കാര്യമില്ല. പരിപാടികൾ നടപ്പിലാക്കുന്നതിന്‌ ആവശ്യമായ അധികാരങ്ങളും ഫണ്ടും തദ്ദേശ സ്ഥാപനങ്ങൾക്ക്‌ ഫലപ്രദമായി കൈമാറ്റം ചെയ്യണം.
(2) അതുപോലെതന്നെ ശുദ്ധമായ വിസകന സംവിധാനം, റിഡ്ഡ്‌പോലെയുള്ള അന്താരാഷ്‌ട്ര സംവിധാനങ്ങളുടെ ഫണ്ട്‌ ഉപയോഗപ്പെടുത്തി വൻകിട പദ്ധതികളിലൂടെ പുനരുജ്ജീവനം നടത്തണം. കാർബൺ വരവിലൂടെയുള്ള തുക ഇപ്രകാരം പ്രാദേശിക സമൂഹങ്ങൾക്ക്‌ കൈമാറ്റം ചെയ്യുന്നതിനുള്ള ക്രമീകരണം ഇപ്പോൾതന്നെ ഈ അന്താരാഷ്‌ട്ര സംവിധാനങ്ങളിലുണ്ട്‌.
(3) ഇത്തരം അന്താരാഷ്‌ട്രസംവിധാനത്തിലൂടെയുള്ള ഫണ്ട്‌ പ്രാദേശിക സമൂഹങ്ങൾക്ക്‌ കൈമാറ്റം ചെയ്യുന്നതിന്‌ വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കണം. അല്ലാതെ പ്രാദേശിക സമൂഹങ്ങളുടെ പങ്കാളിത്തത്തെപറ്റി പറഞ്ഞതുകൊണ്ട്‌ മാത്രമായില്ല. പ്രാദേശിക സമൂഹം മുൻകൈ എടുക്കുകയും അവയ്‌ക്ക്‌ ആവശ്യമായ അധികാരങ്ങളും സാമ്പത്തിക വിഭവവും നൽകുകയും ചെയ്‌താൽ ഈ പരിപാടികൾ വളരെ ഫലപ്രദമായി നടപ്പിലാക്കാൻ കഴിയും. പക്ഷെ നാം ഇതുവരെ ഇതിന്‌ ശ്രമിച്ചിട്ടില്ല.
ദേശീയവും അന്തർദേശീയവുമായ ഈ സംവിധാനം വേണ്ടത്ര സാമ്പത്തിക വിഭവങ്ങളും, അധികാരവും നൽകി പശ്ചിമഘട്ടത്തിൽ നടപ്പിലാക്കിയാൽ പ്രാദേശിക സമൂഹങ്ങളുടെ ഫലപ്രദമായ പങ്കാളിത്തം ഉറപ്പുവരുത്താൻ കഴിയും.
പശ്ചിമഘട്ടം സമാനതകളില്ലാത്ത ഒരു ജൈവപൈതൃകമാണെന്നും അതിനെ സംരക്ഷിച്ച്‌ പരിസ്ഥിതിപരമായും സാമൂഹ്യമായും, ആരോഗ്യകരമായ വികസന പന്ഥാവിലൂടെ അതിനെ പരിരക്ഷിക്കണമെന്നും ഉള്ള കാര്യത്തിൽ ആർക്കും തർക്കമില്ല. അക്കാരണത്താലാണ്‌ പശ്ചിമഘട്ടത്തെ മുഴുവൻ പരിസ്ഥിതി ദുർബലമേഖലയായും അതിൽ ഭൂരിഭാഗം പ്രദേശങ്ങളെയും പരിസ്ഥിതി ദുർബലമേഖല ഒന്നിലും രണ്ടിലും ഉൾപ്പെടുമെന്നും ഈ സമിതി ശുപാർശചെയ്യുന്നത്‌. ഈ മേഖലകളുടെ അതിർത്തി നിർണ്ണയം, മാനേജ്‌മെന്റ്‌ സംവിധാനം, പദ്ധതി നടപ്പാക്കൽ തുടങ്ങിയവ താഴേക്ക്‌ ഗ്രാമസഭകൾ വരെയുള്ള പ്രാദേശിക ഘടകങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടായിരിക്കണമെന്നും ഈ സമിതി നിർദ്ദേശിക്കുന്നു. വിശദമായ ഈ നിർദ്ദേശങ്ങൾ ഇപ്പോൾ കേന്ദ്രസർക്കാർ സമർപ്പിച്ചിട്ടുള്ള നിർദ്ദേശങ്ങളേക്കാൾ `യുനെസ്‌കോ`യുടെ പൈതൃകപരിപാടിയുടെ ലക്ഷ്യങ്ങൾ കൂടുതൽ ഫലപ്രദമായി കൈവരിക്കാൻ പ്രാപ്‌തമാണെന്ന്‌ സമിതി വിശ്വസിക്കുന്നു. യു.എൻ. പെർമനന്റ്‌ ഫോറത്തിന്റെ ന്യൂയോർക്കിൽ നടന്ന 10-ാമത്‌ സെഷനിൽ 2011 മെയ്‌17ന്‌ ഇന്ത്യ സമർപ്പിച്ച പ്രാദേശിക പ്രശ്‌നങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങൾക്കെതിരെ ഉയർന്ന എതിർപ്പുകൾ തരണം ചെയ്യാൻ സമിതിയുടെ ഈ നിർദ്ദേശങ്ങൾക്ക്‌ കഴിയും (അനുബന്ധം 3)
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3445" എന്ന താളിൽനിന്ന് ശേഖരിച്ചത്