അജ്ഞാതം

"പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി റിപ്പോർട്ട്‌ ഭാഗം 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 1: വരി 1:
==ഭാഗം 2==
'''ഭാഗം 2'''

പാനൽ റിപ്പോർട്ട്‌ രണ്ട്‌ ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു - ഭാഗം I ഉം ഭാഗം IIഉം. റിപ്പോർട്ടിന്റെ പ്രധാന ഭാഗമായ ഭാഗം 1 ൽ വിശകലനവിധേയമാക്കേണ്ട വസ്‌തുതകളെപ്പറ്റി സമഗ്രമായി പ്രതിപാദിച്ചിരിക്കുന്നു. ഭാഗം 2 ൽ ആവട്ടെ, പശ്ചിമഘട്ട നിരകളുടെ തൽസ്ഥിതി, പ്രധാന റിപ്പോർട്ടിൽ പരാമർശിതമായ വിവിധ മേഖലകളെപ്പറ്റിയുള്ള വിശദവിവരങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. പശ്ചിമഘട്ട പ്രദേശങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം, എപ്രകാരം പരിസ്ഥിതി സൗഹാർദപരവും, സാമൂഹികാംഗീകാരവുമുള്ള സുസ്ഥിരവികസനം സാധ്യമാക്കാമെന്നും, അവയെ ഭരണസംവിധാനത്തിലെ വിവിധ നിയന്ത്രണതലങ്ങളുമായി എപ്രകാരം ബന്ധപ്പെടുത്താം എന്നിവ സംബന്ധിച്ച നിർദേശങ്ങളോടുകൂടിയാണ്‌ റിപ്പോർട്ടിന്റെ 2-ാം ഭാഗം ഉപസംഹരിക്കപ്പെടുന്നത്‌.

വരി 6: വരി 6:

ഭൂമിയിടെ ഉൽപ്പത്തി മുതലിങ്ങോട്ടുള്ള സുദീർഘമായ കാലയളവിൽ സംഭവിച്ച ഭൗമ-ജൈവപരിണാമപ്രക്രിയകളുടേയും, മാനവസംസ്‌കൃതിയുടേയും വികസനഘട്ടങ്ങളുടേയും ഒരു സങ്കീർണ ഉൽപന്നമാണ്‌ പശ്ചിമഘട്ടനിരകൾ. 255 ദശലക്ഷം വർഷങ്ങൾക്കു മുമ്പ്‌, ഗോണ്ട്വാന ഭൂഖണ്ഡം പിളർന്ന്‌ ഇന്ത്യ-മഡഗാസ്‌കർ ഖണ്ഡം വടക്കോട്ട്‌ തെന്നിനീങ്ങാനാരംഭിച്ചതു മുതൽക്കേ ഈ പ്രക്രിയകൾക്ക്‌ ആരംഭം കുറിച്ചിരിക്കാം. പന്നൽവർഗത്തിൽപ്പെട്ട ചെടികൾ, ജിംനോസ്‌പേമുകൾ, തവളകൾ, ഉരഗങ്ങൾ തുടങ്ങിയ ജൈവവിഭാഗങ്ങൾ ധാരാളമായി കാണപ്പെട്ടിരുന്ന ഗോണ്ട്വാന ഭൂഖണ്ഡത്തിൽ, പക്ഷേ, പുഷ്‌പിതസസ്യങ്ങൾ, ഈച്ചകൾ, ചിത്രശലഭങ്ങൾ, പക്ഷികൾ, സസ്‌തനികൾ എന്നിവ പൊതുവെ അവയുടെ വികസനപ്രക്രിയയുടെ ദശയിലായിരുന്നു. 90 ദശലക്ഷം വർഷങ്ങൾക്കു മുമ്പ്‌ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽനിന്ന്‌ മഡഗാസ്‌കർ ദ്വീപ്‌ വേർതിരിഞ്ഞതിനെ തുടർന്നുണ്ടായ സമ്മർദത്തിൽനിന്നാണ്‌ പശ്ചിമതീരത്തിന്‌ സമാന്തരമായി പശ്ചിമഘട്ടനിരകൾ ഉയർന്നുവന്നത്‌.

65 ദശലക്ഷം വർഷങ്ങൾക്കു മുമ്പ്‌ ഇന്ത്യൻ ഖണ്ഡം അതിന്റെ വടക്കോട്ടുള്ള യാത്രയിൽ ഭൂവൽക്കത്തിലെ ഒരു ദുർബല മേഖലയിലൂടെ കടന്നുപോകാനിടയായി. ആ ഘട്ടത്തിലുണ്ടായ അഗ്നിപർവതസ്‌ഫോടനങ്ങളാണ്‌, ഡക്കാൻ മേഖലയുടെ പിറവിക്ക്‌ നിദാനം. അഗ്നിപർവതസ്‌ഫോടനങ്ങളെ തുടർന്നുണ്ടായ കനത്ത ധൂളീപടലം മൂലം ഭൂപ്രതലം തണുക്കാനിടയാക്കി; എന്നു മാത്രമല്ല, ദിനോസറുകളുടെ വംശനാശത്തിനും, അതിനെ തുടർന്ന്‌ പക്ഷികളുടേയും സസ്‌തനികളുടേയും ആധിപത്യത്തിനും വഴിതെളിയിക്കുകയും ചെയ്‌തു. 55 ദശലക്ഷം വർഷങ്ങൾക്ക്‌ മുമ്പ്‌ ഇന്ത്യൻ ഘണ്ഡം ഏഷ്യൻ വൻകരയുമായി കൂട്ടിയിടിക്കപ്പെട്ടു എന്ന്‌ കരുതപ്പെടുന്നു. കാരണം, ഇതിനെത്തുടർന്നാണ്‌ ഏഷ്യൻ വൻകരയിൽ മാത്രം കാണപ്പെട്ടിരുന്ന പക്ഷിവർഗങ്ങളും സസ്‌തനികളും, പുഷ്‌പിതസസ്യവിഭാഗങ്ങളും ഇന്ത്യൻ ഖണ്ഡത്തിലേക്കും വ്യാപിക്കാനിടയായത്‌.

ഹിമാലയ പർവതനിരകൾ ഉയർന്നുവരാനിടയായതും ഈ കൂട്ടിയിടിയുടെ അനന്തരഫലമാണെന്നു കരുതപ്പെടുന്നു. ഹിമാലയ പർവതനിരകൾ രൂപംകൊണ്ടതിനു ശേഷമായിരിക്കാം, ഒരു പക്ഷേ, കാലവർഷക്കാറ്റുകൾ മുഖേന ഇന്ത്യയിൽ വ്യാപകമായ കാലവർഷം ലഭിക്കാൻ തുടങ്ങിയത്‌. പശ്ചിമഘട്ടനിരകൾ കാലവർക്കാറ്റുകളെ തടഞ്ഞുനിർത്തുന്നു. തൻമൂലം പശ്ചിമഘട്ടപ്രദേശങ്ങളിലെല്ലായ്‌പ്പോഴുംതന്നെ ദക്ഷിണപൂർവേഷ്യയിലേതിനു സമാനമായ ഈർപ്പം നിറഞ്ഞ കാലാവസ്ഥ നിലനിൽക്കുന്നു. മാത്രമല്ല, പൂർവഹിമാലയൻ പ്രദേശങ്ങളിൽ ഉള്ളതുപോലെ സമ്പന്നമായ ജൈവ സാന്നിധ്യവും ഈ പ്രദേശങ്ങളിലുണ്ട്‌. പൂർവ ഹിമാലയപ്രദേശങ്ങളിലെ ജൈവ സമ്പത്തിനോളംതന്നെ വൈവിധ്യമില്ലെങ്കിൽപോലും ഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്ന ഒട്ടുമിക്ക സസ്യ-ജന്തുവിഭാഗങ്ങളും പശ്ചിമഘട്ടമേഖലയിൽ മാത്രം കാണപ്പെടുന്നു. വിവിധ രാഷ്‌ട്രങ്ങൾക്ക്‌ അവരുടെ തനത്‌ ജനിതകസമ്പത്തിന്മേൽ ഇക്കാലത്ത്‌ പരമാധികാരം ഉണ്ടെന്നിരിക്കേ, ഇന്ത്യയുടെ ഏറ്റവും മൂല്യവത്തായ ജൈവകലവറയാണ്‌ പശ്ചിമഘട്ടനിരകൾ എന്നത്‌ അതീവ പ്രാധാന്യത്തോടെ പരിഗണിക്കേണ്ട വസ്‌തുതയാണ്‌.

ഭൂമിയുടെ ഉൽപത്തിക്കുശേഷം, എത്രയോ ഏറെ വർഷങ്ങൾ കഴിഞ്ഞാണ്‌ ആഫ്രിക്കൻ ഉപഭൂഖണ്ഡത്തിൽ നരവംശം രൂപംകൊള്ളുന്നത്‌. ഉദ്ദേശം 60,000 വർഷങ്ങൾക്കു മുമ്പാണ്‌ ഇന്ത്യയിലെ ഇന്നത്തെ തലമറയുടെ പൂർവികർ ഇവിടേക്ക്‌ കുടിയേറിപ്പാർത്തത്‌. തുടക്കത്തിൽ, സിന്ധു തുടങ്ങിയ നദീതടങ്ങളേയും വരണ്ട പ്രദേശങ്ങളേയും കേന്ദ്രീകരിച്ചായിരുന്നു മനുഷ്യവാസകേന്ദ്രങ്ങൾ നിലനിന്നിരുന്നത്‌. ഇത്തരം ആവാസകേന്ദ്രങ്ങളിൽ ഉദ്ദേശം 10000 വർഷങ്ങൾക്കുമുന്നേ തന്നെ കൃഷി വ്യാപകമാവുകയും തൻമൂലം തന്നിടങ്ങളിലെ സ്വാഭാവിക ഭൂപ്രകൃതിയിൽ വൻ മാറ്റങ്ങൾ കാലക്രമേണ ഉണ്ടാവുകയും ചെയ്‌തു. എന്നാൽ പശ്ചിമഘട്ടങ്ങളിലാവട്ടെ വളരെ വൈകി, ഉദ്ദേശം 3000 വർഷങ്ങൾക്കു മുമ്പ്‌ മാത്രമാണ്‌ കുടിയേറ്റം ആരംഭിച്ചതുതന്നെ. ഇരുമ്പുകൊണ്ടുള്ള ആയുധങ്ങൾ വ്യാപകമായതും ഈ കാലഘട്ടത്തിലാണ്‌. ഇരുമ്പുകൊണ്ടുള്ള മഴു (പരശു) എറിഞ്ഞ്‌ പരശുരാമൻ സൃഷ്‌ടിച്ചതാണ്‌ പശ്ചിമതീരവും അവിടെ നിലനിൽക്കുന്ന സംസ്‌കൃതിയുമെന്ന ഐതിഹ്യം ഒരു പക്ഷേ, ഈ ലോഹയുഗത്തിന്റെ സംഭാവനയായിരിക്കാം. പശ്ചിമഘട്ട പ്രദേശങ്ങളിൽ മനുഷ്യ ആവാസം പുരോഗമിച്ചതോടുകൂടി തീയുടേയും ഇരുമ്പിന്റേയും വ്യാപകമായ ഉപയോഗം അവിടങ്ങളിലെ സസ്യജാലങ്ങളെ നിർണയിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു.

'''ഭൈമ-ജഐവ ഭൂവിഭാഗങ്ങൾ'''

പശ്ചിമഘട്ട ആവാസവ്യവസ്ഥ വിദഗ്‌ധ സമിതിക്കുവേണ്ടി തയ്യാറാക്കപ്പെട്ട ഒരു റിപ്പോർട്ടിൽ പാസ്‌കൽ (1988), ഡാനിയൽസ്‌ (2010) എന്നിവർ നടത്തിയ പഠനങ്ങൾ ഉദ്ധരിച്ചുകൊണ്ട്‌, മൊത്തം പശ്ചിമഘട്ട മേഖലയെ മൂന്നു പ്രധാന മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന ഒമ്പത്‌ ഭൂപ്രകൃതി വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. സൂററ്റ്‌-ഗോവ, ഗോവ-നീലഗിരി, പാലക്കാട്‌ ചുരത്തിന്റെ ദക്ഷിണ ഭാഗം എന്നിവയാണ്‌ മൂന്ന്‌ പ്രധാന മേഖലകൾ. ഇവയിൽ വ്യാപിച്ചുകിടക്കുന്ന, മേൽ പരാമർശിച്ച ഒമ്പതു ഭൂവിഭാഗങ്ങൾ താഴെ പറയുന്നവയാണ്‌:

1) സൂററ്റിനും ബൽഗാമിനുമിടയിൽ വ്യാപിച്ചുകിടക്കുന്ന സൂററ്റ്‌-ഗോവ ഡെക്കാൻ മേഘല - L1

2) പനാജിക്കും കുദ്രേമുഖിനുമിടയിലുള്ള ഗോവ-നീലഗിരി കംബ്രിയൻ പൂർവ ധാർവാർ ഭൂവി ഭാഗം - L2

3) ഷിമോഗ - കുടജാദ്രിക്കും, മൈസൂരിനും ഇടയിലായി സ്ഥിതിചെയ്യുന്ന, ഗോവ-നീലഗിരി കാംബ്രിയൻ പൂർവ നീസ്‌ (gneiss) ഉപഭൂഖണ്ഡം - L3

4) ഗോവ-നീലഗിരി മേഖലയിലെ കാംബ്രിയൻ പൂർവ ചാർണോക്കൈറ്റ്‌ (charnochites) ഭൂവിഭാഗം (കാസറഗോഡിനും നീലഗിരിക്കും ഇടയിലായി സ്ഥിതിചെയ്യുന്നത്‌) - L4

5) ഗോവ-നീലഗിരി മേഖലയിലെ അവസാദശിലാ ഭൂവിഭാഗം (മലബാറിനും തൃപ്പൂരിനും ഇടയിൽ) - L5

6) പാലക്കാട്‌ ചുരത്തിന്‌ ദക്ഷിണ ഭാഗത്തുള്ള കാംബ്രിയൻ പൂർവ ചാർണോക്കൈറ്റ്‌ ഭൂവിഭാഗം (ആനമലയ്‌ക്കും പഴനി കുന്നുകൾക്കും ഇടയിലായി ചെങ്കോട്ട ചുരം വരെ വ്യാപിച്ചുകിട ക്കുന്നു) - L6

7) പാലക്കാട്‌ ചുരത്തിന്‌ തെക്ക്‌ ഭാഗത്തുള്ള കാംബ്രിയൻ-പൂർവ നീസ്‌ ഉപഭൂഖണ്ഡവിഭാഗം (മധുര മുതൽ കന്യാകുമാരിവരെ പൂർവരേഖാംശം 78o ക്ക്‌ പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു) - L7

8) പാലക്കാട്‌ ചുരത്തിന്‌ തെക്കുഭാഗത്തുള്ള കാംബ്രിയൻ പൂർവ കോണ്ടലൈറ്റ്‌സ്‌ (Khondalites) ഭൂവിഭാഗം ചെങ്കോട്ട ചുരത്തിന്‌ തെക്കു ഭാഗത്തായി ഉദ്ദേശം തിരുവനന്തപുരം വരെ പശ്ചിമദിശയിൽ വ്യാപിച്ചുകിടക്കുന്നു - L8

9) പാലക്കാട്‌ ചുരത്തിനു തെക്കു ഭാഗത്തുള്ള താരതമ്യേന പഴക്കം കുറഞ്ഞ അവസാദശിലാ ഭൂവിഭാഗം (കൊച്ചി മുതൽ തിരുവിതാംകൂർ വരെ) - L9

പശ്ചിമഘട്ട നിരകളിലെ മൂന്ന്‌ പ്രധാന മേഖലകളുടേയും അവയിൽ വ്യാപിച്ച്‌ കിടക്കുന്ന ഒമ്പത്‌ വ്യത്യസ്‌ത ഭൂപ്രകൃതി വിഭാഗങ്ങളുടേയും സ്ഥാനം ചിത്രം 1ൽ കൊടുത്തിരിക്കുന്നു.

ഒമ്പത്‌ ഭൗമ-വിഭാഗങ്ങളിൽ ഏറ്റവും വലുത്‌ സൂററ്റ്‌-ഗോവ മേഖലയാണ്‌. മൊത്തം പശ്ചിമഘട്ട നിരകളുടെ ഏകദേശം മൂന്നിലൊന്നോളം വിസ്‌തൃതി വരുന്ന ഈ ഭൂവിഭാഗം ഭൂമിപരമായി ഏകസ്വഭാവത്തോടുകൂടിയതാണ്‌. (L1 - ചിത്രം കാണുക) ഗോവ-നീലഗിരി മേഖലയാകട്ടെ നാല്‌ വ്യത്യസ്‌ത ഭൂപ്രകൃതി വിഭാഗങ്ങൾ അടങ്ങുന്നതാണ്‌. വിസ്‌തീർണത്തിൽ ഏറ്റവും ചെറുത്‌, പാലക്കാട്‌ ചുരം മേഖലയാണ്‌. ഈ മേഖലയിലും നാല്‌ ഭൂപ്രകൃതി മേഖലകൾ ഉണ്ട്‌ (L6 - L9). ഈ നാല്‌ ഭൂവിഭാഗങ്ങളും ഒന്നിനൊന്ന്‌ ഭിന്നപ്രകൃതികളുമാണ്‌. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ആനമുടി ഈ ഭൂവിഭാഗത്തിലാണ്‌ സ്ഥിതിചെയ്യുന്നത്‌. മഴ ലഭ്യതകൊണ്ടും (ഉദാ: വാൽപ്പാറ) വളരെ ഹ്രസ്വമായ വരൾച്ചാവേളകൾ കൊണ്ടും (തിരുവിതാംകൂറിൽ ഇത്‌ രണ്ടോ മൂന്നോ മാസം മാത്രമാണ്‌ - പാസ്‌കൽ - 1988) സവിശേഷതയാർന്ന സ്ഥലങ്ങൾ ഈ ഭൂവിഭാഗത്തിലുണ്ട്‌. മഴ വളരെക്കുറവു മാത്രം ലഭിക്കുന്ന വരണ്ടുണങ്ങിയ കിഴക്കൻ പഴനിമല (കൊടൈക്കനാൽ) പോലുള്ള പർവതപ്രദേശങ്ങളും പശ്ചിമഘട്ടനിരകളിലുണ്ട്‌.

ചിത്രം 1. പശ്ചിമഘട്ടത്തിലെ മൂന്ന്‌ പ്രധാന മേഖലകളും അവയിലെ ഒമ്പത്‌ ഭൂപ്രകൃതി വിഭാഗങ്ങളും

L1 സൂററ്റ്‌-ഗോവ ഡെക്കാൻ മേഖല
L1 സൂററ്റ്‌-ഗോവ ഡെക്കാൻ മേഖല
വരി 35: വരി 50:
L 9 പാലക്കാട്‌ ചുരത്തിന്‌ തെക്കുള്ള പഴക്കം കുറഞ്ഞ അവസാദശിലാ മേഖല

(അവലംബം: ഡാനിയൽസ്‌, 2010)
(അവലംബം: ഡാനിയൽസ്‌, 2010)
'''സസ്യജാലം'''

പശ്ചിമഘട്ട മേഖലയിലെ ഭൂപ്രകൃതി വിഭാഗങ്ങളുടെ തരംതിരിവും അവിടങ്ങളിലെ സസ്യജാലങ്ങളുടെ സാന്നിധ്യവും തമ്മിൽ ബന്ധമുള്ളതായി കാണുന്നില്ല. എന്നാൽ ഒരു പ്രത്യേക പ്രദേശത്തിന്റെ കിടപ്പ്‌, ഉന്നതി, തത്‌പ്രദേശത്തെ സവിശേഷ കാലാവസ്ഥ എന്നിവ പ്രസ്‌തുത പ്രദേശത്തെ സസ്യ ഇനങ്ങളെ നിർണയിക്കുന്നതിൽ സുപ്രധാന പങ്കു വഹിക്കുന്നുണ്ടുതാനും. തത്‌പ്രദേശത്ത്‌ അനുഭവപ്പെടുന്ന വരൾച്ചാവേളകളുടെ ദൈർഘ്യമാണ്‌ പ്രധാനമായും അവിടത്തെ സസ്യവർഗങ്ങളെ, നിലനിൽപു സാന്നിധ്യം എന്നിവ തീരുമാനിക്കുന്നത്‌. പശ്ചിമഘട്ടപ്രദേശങ്ങളിൽ കാണപ്പെടുന്ന 11 ഇനം നിത്യഹരിത സസ്യവർഗങ്ങളിൽ ഏഴെണ്ണവും L 3 ഭൂവിഭാഗത്തിലാണ്‌ കാണപ്പെടുന്നത്‌. അതിനാൽ L 3 ഭൂവിഭാഗം ആണ്‌ പശ്ചിമഘട്ട മേഖലയിലെ ഏറ്റവും സസ്യജാലവൈവിധ്യമാർന്ന ഭൂമേഖല(1) - (പട്ടിക1)

പട്ടിക 1: പശ്ചിമഘട്ടത്തിലെ വ്യത്യസ്‌ത ഭൂപ്രകൃതി മേഖലകളും അവയിൽ കാണപ്പെടുന്ന

നിത്യഹരിത സസ്യവർഗങ്ങളും
നിത്യഹരിത സസ്യവർഗങ്ങളും
വരി 78: വരി 96:
ആകെ 1 2 7 3 1 2 0 1 1
ആകെ 1 2 7 3 1 2 0 1 1
അവലംബം: ഡാനിയേൽസ്‌, 2010, പട്ടിക 3, പേജ്‌ 8.

L 7 ഭൂപ്രകൃതി മേഖലയിൽ നിത്യഹരിത മഴക്കാടുകൾ കാണപ്പെടുന്നില്ല. എന്നാൽ, പശ്ചിമഘട്ടത്തിലെ ഒരു പ്രത്യേക ഭൂപ്രകൃതിമേഖലയും, അതിൽ ഇപ്പോഴുള്ള സസ്യജാലങ്ങളും തമ്മിൽ അഭേദ്യമായ ബന്ധം ഇല്ലാത്ത സാഹചര്യത്തിൽ, വിവിധ ഭൂപ്രകൃതിവിഭാഗത്തിൽ ഇപ്പോഴുള്ള സസ്യഇനങ്ങൾ ഒന്നുകിൽ നിരന്തര പരിക്രമത്തിലൂടെ തത്‌പ്രദേശങ്ങളിൽ അതിജീവനം സിദ്ധിച്ചവയാകാം; അഥവാ അടുത്തകാലത്തായി മനുഷ്യർ കൃത്രിമമായി നട്ടുവളർത്തിയതുമാകാം.

'''സ്ഥലപരമായ വർഗവൈവിധ്യം,ഉന്നതസംരക്ഷണനൂല്യം, പരിസ്ഥിതി വിലോലത'''

ജൈവ സമാനതകളില്ലാത്ത ഒരു പ്രദേശം /അഥവാ ഒരു ആവാസകേന്ദ്രത്തിൽ ഉയർന്ന സംരക്ഷണമൂല്യം കൂടി ഉള്ളതായി കണക്കാക്കപ്പെടുന്നു എന്നിരിക്കട്ടെ ആ പ്രത്യേക പ്രദേശം ആ പരിസ്ഥിതി വിലോല മേഖല എന്ന ഗണത്തിൽ പെടുത്തരുതെന്ന്‌ ഡാനിയേൽസ്‌ (2010) വാദിക്കുന്നു. (പേജ്‌ 11). ഉയർന്ന സംരക്ഷണമൂല്യമുള്ളതായി കണക്കാക്കപ്പെടുന്ന പ്രദേശങ്ങളും അവയിലെ സവിശേഷമായ സസ്യ-ജന്തുവർഗ വൈവിധ്യവും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള ഒരു പൊരുത്തം അഥവാ അനുരൂപത നിലനിൽക്കുന്നു എന്ന നിരീക്ഷണത്തിന്‌ ഉത്തമഉദാഹരണമാണ്‌ പശ്ചിമഘട്ടപ്രദേശങ്ങൾ എന്ന്‌ അദ്ദേഹം അഭിപ്രായപ്പെടുന്നു. പാസ്‌കൽ (1988) വേർതിരിച്ച മൂന്ന്‌ മേഖലകളിൽ ഗോവ-നീലഗിരിപ്രദേശം പാലക്കാട്‌ ചുരത്തിന്‌ തെക്കുള്ള പ്രദേശവും ആണ്‌ ഏറ്റവും ജൈവ വൈവിധ്യം നിറഞ്ഞവ. പാലക്കാട്‌ ചുരത്തിന്‌ തെക്കുള്ള ജൈവവൈവിധ്യത്തിന്റെ കാര്യത്തിൽ അതിവിശിഷ്‌ടമായ ഒട്ടേറെ പ്രദേശങ്ങൾ പാലക്കാട്‌ ചുരത്തിന്‌ തെക്കുഭാഗത്തുള്ള പശ്ചിമഘട്ട പ്രദേശങ്ങളിലുണ്ട്‌. ഒരു പക്ഷേ, ജൈവവൈവിധ്യത്തിന്റെ കാര്യത്തിൽ അതുല്യമായ ഏറ്റവുമേറെ പ്രദേശങ്ങൾ ഈ മേഖലയിൽതന്നെയാണ്‌. ?പരിസ്ഥിതി വിലോല മേഖല? എന്ന ഗണത്തിൽ വരുന്നവയെ മുൻഗണനാടിസ്ഥാനത്തിൽ ക്രമപ്പെടുത്തുവാൻ തത്‌പ്രദേശങ്ങളുമായി അവിടുത്തെ ജൈവ മേഖലയ്‌ക്കുള്ള പൊരുത്തം ഏറെ സഹായകമാവുന്നു. പരിസ്ഥിതി വിലോല മേഖലകളെ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും കൈക്കൊള്ളുന്ന നടപടിക്രമങ്ങളിൽ പാരിസ്ഥിതികമൂല്യത്തിന്റെ കാര്യത്തിൽ, പകരം മറ്റൊന്ന്‌ ചൂണ്ടിക്കാണിക്കാനില്ലാത്ത ഇത്തരം മേഖലകൾക്ക്‌ അതിപ്രാധാന്യമുണ്ട്‌.

പശ്ചിമഘട്ട പ്രദേശങ്ങൾക്ക്‌ ചില പൊതുവായ പ്രകൃതങ്ങൾ ഉള്ളതായി ?ഡാനിയേൽസ്‌? നിരീക്ഷിക്കുന്നു. യുക്തിസഹമായ ഈ നിരീക്ഷണങ്ങൾ പരക്കെ അംഗീകരിക്കപ്പെട്ടവയുമാണ്‌. പരിസ്ഥിതി വിലോല മേഖലകളെ അവയുടെ സവിശേഷതകളുടെ അടിസ്ഥാനത്തിൽ ക്രമീകരിക്കുവാനും തരം തിരിക്കുവാനും ഈ നിരീക്ഷണങ്ങൾ സഹായകവുമാണ്‌.

'''ബോക്സ് 1 പശ്ചിമഘട്ടനിരകളുടെ സവിശേഷതകൾ'''
* 1600 കി. മീറ്റർ നീളത്തിൽ തെക്കുവടക്കായി സ്ഥിതിചെയ്യുന്ന പശ്ചിമഘട്ടമലനിരകളെ 3 പ്രധാന മേഖലകളായി തിരിച്ചിരിക്കുന്നു. ഗോവയ്‌ക്ക്‌ വടക്കുള്ള പ്രദേശം, മധ്യഭാഗത്തുള്ള ഗോവ നീലഗിരിപ്രദേശം, തെക്കു ഭാഗത്ത്‌ സ്ഥിതിചെയ്യുന്ന പാലക്കാട്‌ ചുരത്തിന്‌ തെക്കുള്ള പശ്ചിമഘട്ടപ്രദേശം എന്നിവയാണവ.
* മേൽപറഞ്ഞ ഓരോ മേഖലയിലും ഒന്നോ അതിലധികമോ വ്യത്യസ്‌തങ്ങളായ ഭൂപ്രകൃതിവിഭാഗങ്ങൾ ഉണ്ട്‌. 3 പ്രധാന മേഖലകളിലുമായി, മൊത്തത്തിൽ, ഇത്തരത്തിലുള്ള 9 ഭൂപ്രകൃതിവിഭാഗങ്ങളാണുള്ളത്‌. ഗോവയ്‌ക്ക്‌ വടക്കുള്ള ഭാഗത്തെ L1 എന്ന വിഭാഗത്തിൽ പെടുത്തിയിരിക്കുന്നു. മധ്യത്തിലുള്ള ഗോവ-നീലഗിരി മേഖലയെ L 2 മുതൽ L 5 വരെ നാല്‌ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. പാലക്കാട്‌ ചുരത്തിന്‌ തെക്കുഭാഗത്തുള്ള പശ്ചിമഘട്ട പ്രദേശങ്ങളെ L 6 മുതൽ L 9 വരെയുള്ള നാല്‌ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
* മൂന്ന്‌ പ്രധാന മേഖലകളിലെ 9 പ്രകൃതിവിഭാഗങ്ങളിലായി 11 ഇനം നിത്യഹരിത സസ്യജാലങ്ങൾ കാണപ്പെടുന്നു. L 7 വിഭാഗത്തിൽ നിത്യഹരിത സസ്യജാലങ്ങൾ ഒട്ടുംതന്നെ കാണപ്പെടുന്നില്ല, എന്നാൽ, L 3 വിഭാഗത്തിലാകട്ടെ ആകെയുള്ള 11 ഇനങ്ങളിൽ 7 ഇനങ്ങളും ഉള്ളതായി കാണാം.
* നിത്യഹരിത സസ്യജാലങ്ങളുടെ സാന്നിധ്യം, ആധിക്യം എന്നിവയിന്മേൽ അവ കാണപ്പെടുന്ന പ്രത്യേക ഭൂപ്രകൃതി വിഭാഗത്തിന്‌ ഭൗമശാസ്‌ത്രപരമായ എന്തെങ്കിലും സ്വാധീനം ഉള്ളതായി കാണപ്പെടുന്നില്ല. മറിച്ച്‌, മഴയുടെ ലഭ്യത, മഴ തീരെ ലഭിക്കാത്ത വരണ്ട വേളകളുടെ ദൈർഘ്യം, സ്ഥലത്തിന്റെ പ്രകൃതം എന്നിവയ്‌ക്ക്‌ വൻ സ്വാധീനമുണ്ടുതാനും.
* ഭൗമ-കാലാവസ്ഥ വ്യതിയാനങ്ങൾ മൂലം ഉണ്ടാവുന്ന ബീറ്റ-ഡൈവേഴ്‌സിറ്റി (ഇക്കോവ്യവസ്ഥകളുടെ വൈവിധ്യവൽക്കരണം) വൃക്ഷങ്ങളുടെ കമ്യൂണിറ്റിയേയാണ്‌, പക്ഷികളുടെ കമ്യൂണിറ്റിയേക്കാൾ കൂടുതലായി ബാധിച്ചു കാണാറുള്ളത്‌. മറ്റു ഇനത്തിൽപ്പെട്ടവയിൽ ഇത്തരം മാറ്റങ്ങൾ എന്തുമാത്രം ബിറ്റാ-ഡൈവേഴ്‌സിറ്റിക്ക്‌ ഇടയാക്കുന്നുവെന്നതിനെ പറ്റിയുള്ള വിവരങ്ങൾ വളരെ പരിമിതമാണ്‌.
* നിവാസതല വ്യതിയാനങ്ങളോടുള്ള പുനരുജ്ജീവനശേഷിയുമായും തദ്വാര പരിസ്ഥിതി വിലോലതയുടേയും ഒരു വിശ്വസനീയ മാനദണ്ഡമാണ്‌ ബീറ്റ-വൈവിധ്യം (ഇക്കോവ്യവസ്ഥകളുടെ വൈവിധ്യവൽക്കരണം).

n 1600 കി. മീറ്റർ നീളത്തിൽ തെക്കുവടക്കായി സ്ഥിതിചെയ്യുന്ന പശ്ചിമഘട്ടമലനിരകളെ 3 പ്രധാന മേഖലകളായി തിരിച്ചിരിക്കുന്നു. ഗോവയ്‌ക്ക്‌ വടക്കുള്ള പ്രദേശം, മധ്യഭാഗത്തുള്ള ഗോവ നീലഗിരിപ്രദേശം, തെക്കു ഭാഗത്ത്‌ സ്ഥിതിചെയ്യുന്ന പാലക്കാട്‌ ചുരത്തിന്‌ തെക്കുള്ള പശ്ചിമഘട്ടപ്രദേശം എന്നിവയാണവ.
n മേൽപറഞ്ഞ ഓരോ മേഖലയിലും ഒന്നോ അതിലധികമോ വ്യത്യസ്‌തങ്ങളായ ഭൂപ്രകൃതിവിഭാഗങ്ങൾ ഉണ്ട്‌. 3 പ്രധാന മേഖലകളിലുമായി, മൊത്തത്തിൽ, ഇത്തരത്തിലുള്ള 9 ഭൂപ്രകൃതിവിഭാഗങ്ങളാണുള്ളത്‌. ഗോവയ്‌ക്ക്‌ വടക്കുള്ള ഭാഗത്തെ L1 എന്ന വിഭാഗത്തിൽ പെടുത്തിയിരിക്കുന്നു. മധ്യത്തിലുള്ള ഗോവ-നീലഗിരി മേഖലയെ L 2 മുതൽ L 5 വരെ നാല്‌ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. പാലക്കാട്‌ ചുരത്തിന്‌ തെക്കുഭാഗത്തുള്ള പശ്ചിമഘട്ട പ്രദേശങ്ങളെ L 6 മുതൽ L 9 വരെയുള്ള നാല്‌ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
n മൂന്ന്‌ പ്രധാന മേഖലകളിലെ 9 പ്രകൃതിവിഭാഗങ്ങളിലായി 11 ഇനം നിത്യഹരിത സസ്യജാലങ്ങൾ കാണപ്പെടുന്നു. L 7 വിഭാഗത്തിൽ നിത്യഹരിത സസ്യജാലങ്ങൾ ഒട്ടുംതന്നെ കാണപ്പെടുന്നില്ല, എന്നാൽ, L 3 വിഭാഗത്തിലാകട്ടെ ആകെയുള്ള 11 ഇനങ്ങളിൽ 7 ഇനങ്ങളും ഉള്ളതായി കാണാം.
n നിത്യഹരിത സസ്യജാലങ്ങളുടെ സാന്നിധ്യം, ആധിക്യം എന്നിവയിന്മേൽ അവ കാണപ്പെടുന്ന പ്രത്യേക ഭൂപ്രകൃതി വിഭാഗത്തിന്‌ ഭൗമശാസ്‌ത്രപരമായ എന്തെങ്കിലും സ്വാധീനം ഉള്ളതായി കാണപ്പെടുന്നില്ല. മറിച്ച്‌, മഴയുടെ ലഭ്യത, മഴ തീരെ ലഭിക്കാത്ത വരണ്ട വേളകളുടെ ദൈർഘ്യം, സ്ഥലത്തിന്റെ പ്രകൃതം എന്നിവയ്‌ക്ക്‌ വൻ സ്വാധീനമുണ്ടുതാനും.
n ഭൗമ-കാലാവസ്ഥ വ്യതിയാനങ്ങൾ മൂലം ഉണ്ടാവുന്ന ബീറ്റ-ഡൈവേഴ്‌സിറ്റി (ഇക്കോവ്യവസ്ഥകളുടെ വൈവിധ്യവൽക്കരണം) വൃക്ഷങ്ങളുടെ കമ്യൂണിറ്റിയേയാണ്‌, പക്ഷികളുടെ കമ്യൂണിറ്റിയേക്കാൾ കൂടുതലായി ബാധിച്ചു കാണാറുള്ളത്‌. മറ്റു ഇനത്തിൽപ്പെട്ടവയിൽ ഇത്തരം മാറ്റങ്ങൾ എന്തുമാത്രം ബിറ്റാ-ഡൈവേഴ്‌സിറ്റിക്ക്‌ ഇടയാക്കുന്നുവെന്നതിനെ പറ്റിയുള്ള വിവരങ്ങൾ വളരെ പരിമിതമാണ്‌.
n നിവാസതല വ്യതിയാനങ്ങളോടുള്ള പുനരുജ്ജീവനശേഷിയുമായും തദ്വാര പരിസ്ഥിതി വിലോലതയുടേയും ഒരു വിശ്വസനീയ മാനദണ്ഡമാണ്‌ ബീറ്റ-വൈവിധ്യം (ഇക്കോവ്യവസ്ഥകളുടെ വൈവിധ്യവൽക്കരണം).
അവലംബം: ഡായിനേൽസ്‌ (2010, പേജ്‌ 13).
അവലംബം: ഡായിനേൽസ്‌ (2010, പേജ്‌ 13).
സ്വാഭാവിക പരിസ്ഥിതി വീണ്ടെടുക്കൽ സംബന്ധിച്ചാണെങ്കിൽ L 3 ഭൂപ്രകൃതി വിഭാഗത്തിന്‌ പരിഗണനീയ സ്ഥാനമുണ്ട്‌. ഷിമോഗക്കും മൈസൂരിനും ഇടയിലായി നീണ്ടുകിടക്കുന്ന കടൽത്തീരം കൂടി ഉൾപ്പെട്ട ഈ മേഖലയെ തെക്കൻ കർണാടക പശ്ചിമഘട്ടം എന്ന്‌ വളിക്കുന്നതായിരിക്കും അഭികാമ്യമെന്ന്‌ ഡാനിയേൽസ്‌ അഭിപ്രായപ്പെടുന്നു. ഉയർന്ന മഴ ലഭിക്കുന്നതു മാത്രമല്ല, ഹ്രസ്വമായ വരൾച്ചാവേളകളും വളരെ കുറഞ്ഞ തോതിലുള്ള മാനുഷിക ഇടപെടലുകളുമാണ്‌ ഈ മേഖലയിലെ നിത്യഹരിത സസ്യവൈവിധ്യത്തിന്‌ നിദാനമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. L 3 മേഖലയിലെ അതിശയകരമായ നിത്യഹരിതസസ്യവൈവിധ്യത്തിൽനിന്ന്‌ വിഭിന്നമായി L 1 മേഖലയിലും, L 2 മേഖലയുടെ വടക്കുഭാഗത്തും നിത്യഹരിത സസ്യവിഭാഗങ്ങൾ ത്വരിതഗതിയിൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന പ്രതിഭാസം വിരൽചൂണ്ടുന്നത്‌ രണ്ട്‌ കാര്യങ്ങളിലേക്കാണ്‌ - സുദീർഘമായ വരൾച്ചാവേളകൾ, മനുഷ്യന്റെ വിവേകരഹിതമായ ഇടപെടലുകൾ എന്നിവയാണവ. ഇക്കാര്യം സാധൂകരിക്കാനാവശ്യമായ പ്രസിദ്ധീകരിക്കപ്പെട്ട വിവരങ്ങൾ വേണ്ടത്ര ഇല്ലെങ്കിൽപോലും ഇത്തരം വസ്‌തുതകൾ സംബന്ധിച്ച്‌ പാസ്‌കലിന്റെ നിരീക്ഷണങ്ങൾ ഇനി പറയുന്ന നിഗമനങ്ങളിലെത്തിച്ചേരാൻ സഹായകമാകുമെന്ന്‌ ഡാനിയേൽസ്‌ അഭിപ്രായപ്പെടുന്നു.

n 2000 മി.മീറ്ററോ അതിലധികമോ മഴ ലഭിക്കുന്ന പശ്ചിമഘട്ടത്തിലെ താഴ്‌ന്ന പ്രദേശങ്ങളിലെ ഭൂവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം, വരൾച്ചാവേളകളുടെ ദൈർഘ്യം കുടുന്തോറും ഇത്തരം പ്രദേശങ്ങൾ അവയുടെ സ്വാഭാവിക സ്ഥിതി വീണ്ടെടുക്കുന്ന പ്രക്രിയ മന്ദഗതിയിലാവുന്നു.
* 2000 മി.മീറ്ററോ അതിലധികമോ മഴ ലഭിക്കുന്ന പശ്ചിമഘട്ടത്തിലെ താഴ്‌ന്ന പ്രദേശങ്ങളിലെ ഭൂവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം, വരൾച്ചാവേളകളുടെ ദൈർഘ്യം കുടുന്തോറും ഇത്തരം പ്രദേശങ്ങൾ അവയുടെ സ്വാഭാവിക സ്ഥിതി വീണ്ടെടുക്കുന്ന പ്രക്രിയ മന്ദഗതിയിലാവുന്നു.
n 3000 മി.മീറ്ററിലോ അഥവാ 5000 മി.മീറ്ററിലോ അധികമായി മഴ ലഭിക്കുന്ന പ്രകൃതി മേഖലകൾ, ഒരു പരിധിയിലേറെ വരൾച്ചാവേളകൾ നീണ്ടുനിൽക്കുന്ന അവസരങ്ങളിൽ പ്രകടമായിതന്നെ വരണ്ടുണങ്ങുന്നു. ഈ മേഖലകളിലെ നിത്യഹരിതസസ്യജാലങ്ങളുടെ സ്വാഭാവിക പുനരുജ്ജീവനം ഇത്തരം ഘട്ടങ്ങളിൽ പ്രതികൂലമായി ബാധിക്കപ്പെടാറുണ്ട്‌.
n മനുഷ്യാവാസ മേഖലകളിൽ വിളമാറ്റി കൃഷിചെയ്യൽ, പ്രത്യേക ആവശ്യങ്ങൾക്കായുള്ള മരം മുറിക്കൽ എന്നിവയുടെ ഫലമായി സ്വാഭാവിക സസ്യജാലങ്ങൾ വൻതോതിൽ നശിപ്പിക്കപ്പെടുന്നു. കൂടാതെ, തീയിടൽ, കന്നുകാലിമേക്കൽ, എന്നിവയും സ്വാഭാവിക സസ്യജാലങ്ങൾക്ക്‌ ഭീഷണിയുയർത്തുന്നു. ചില ഘട്ടങ്ങളിൽ ഇത്തരം സസ്യജാലങ്ങൾ എന്നെന്നേക്കുമായിതന്നെ നശിപ്പിക്കപ്പെടുന്നു. ഇത്തരം പ്രദേശങ്ങളിൽ തരക്കേടില്ലാത്ത മഴ ലഭിക്കുന്നുണ്ടെങ്കിൽകൂടി, താരതമ്യേന ചെറു വരൾച്ചാവേളകൾ അനുഭവപ്പെടുന്നയിടത്തേക്കാൾ സ്വാഭാവിക സസ്യജാലങ്ങൾ നശീകരണ ഭീഷണി നേരിടുന്നതായാണ്‌ കാണപ്പെടുന്നത്‌.
n പശ്ചിമഘട്ട മേഖലയിൽ തന്നെ നന്നായി മഴ ലഭിക്കുന്ന ഭൂപ്രകൃതി വിഭാഗങ്ങളിൽ 6 മാസത്തിലേറെ നീണ്ടു നിൽക്കുന്ന വരൾച്ച അനുഭവപ്പെടുന്നപക്ഷം അവ സ്വാഭാവികസ്ഥിതി വീണ്ടെടുക്കുന്ന പ്രക്രിയ മന്ദഗതിയിലാവാറുണ്ട്‌. നിത്യഹരിത വനങ്ങളിലെ കാതൽ ഉള്ള വൃക്ഷങ്ങളിൽ ഇത്തരം പ്രതികൂല അവസ്ഥകൾ അപരിഹൃതമായ മാറ്റങ്ങളാണ്‌ ഉണ്ടാക്കുന്നത്‌.
n വരൾച്ചാ വേളകളുടെ ദൈർഘ്യം ഒരു പ്രകൃതിവിഭാഗത്തെ മാറ്റിമറിക്കുന്നത്‌ എപ്രകാരമെന്ന്‌ പരിശോധിക്കാം. ആദ്യഘട്ടത്തിൽ സമൃദ്ധമായ സ്വാഭാവിക സസ്യജാലങ്ങളടങ്ങുന്ന ഒരു പ്രദേശം (ഉദാ; L 3), വരൾച്ചാവേളകൾ നീണ്ടുനിൽക്കാനാരംഭിക്കുന്നതോടെ ദ്രുതഗതിയിൽ കടുത്ത മാറ്റങ്ങൾക്ക്‌്‌ വിധേയമാവുന്നു (L 2 മേഖലയിൽ ഇതാണ്‌ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌). വരൾച്ചാവേളകൾ തുടർന്നും നീണ്ടുനിൽക്കുന്ന അവസ്ഥയിൽ സ്വാഭാവിക സസ്യജാലങ്ങൾ എന്നെന്നേക്കുമായി നശിക്കപ്പെട്ട അവസ്ഥയ്‌ക്ക്‌ വഴിമാറുന്നു (ഉദാ: L 1 മേഖല)
n ഇന്ന്‌ കാണുന്ന തരത്തിൽ ഡൈടെറോകാർപ്പസ്‌ ഇനത്തിൽപ്പെട്ട നിത്യഹരിതസസ്യങ്ങളുടെ ആധിപത്യം, പശ്ചിമഘട്ടപർവതനിരകൾ അവയുടെ സ്വാഭാവിക പരിസ്ഥിതിയെ വീണ്ടെടുക്കുന്നു എന്നതിന്റെ ഒരു ശുഭസൂചനയായി വിലയിരുത്താം.
n ഡൈടെറോകാർപ്പസിന്റെ ആധിപത്യമുള്ള പശ്ചിമഘട്ടനിരകളിലെ നിത്യഹരിത സ്വാഭാവിക സസ്യജാലം വളരെ ഏറെ കാലങ്ങൾക്ക്‌ മുമ്പ്‌, ഇപ്പോൾ L 2 മേഖലയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഉത്തരാഖണ്ഡ്‌ ജില്ല വരേയോ, അതുമല്ലെങ്കിൽ അതിനു മറുപുറത്ത്‌ തെക്കു പടിഞ്ഞാറൻ മഹാരാഷ്‌ട്ര വരെയോ വ്യാപിച്ചിരുന്നു.
n ഡൈടെറോകാർപ്പസ്‌ ഇൻഡിക്കസിന്‌ ആധിപത്യമുള്ള നിത്യഹരിത സസ്യജാലത്തിന്‌ നാല്‌ വ്യത്യസ്‌ത ഉപവിഭാഗങ്ങളുണ്ട്‌. അതിലൊരു ഉപവിഭാഗമാണ്‌ ഡൈടെറോകാർപ്പസ്‌ ഇൻഡിക്കസ്‌ - പേർസിയ മാക്രാന്ത എന്നിവയുടെ ആധിപത്യമുള്ള സസ്യജാലം. ഈ ഉപവിഭാഗത്തിൽനിന്ന്‌ ക്രമേണ പേർസിയ മക്രാന്തയ്‌ക്ക്‌ ആധിപത്യമുള്ള സസ്യജാലം ഉത്തര കന്നട പ്രദേശത്ത്‌ അടുത്തയിടെ കണ്ടെത്തുകയുണ്ടായി. ഈ സസ്യജാലവിഭാഗത്തിൽ ചെറിയ തോതിൽ ഡൈടെറോകാർപ്പസ്‌ ഇൻഡിക്കസ്‌ കാണപ്പെടുന്നുണ്ട്‌.
n അടുത്തകാലത്തായി L 1 വിഭാഗത്തിൽ ഉൾപ്പെടുന്ന ഗോവയ്‌ക്ക്‌ വടക്കുള്ള ഭൂപ്രകൃതിവിഭാഗങ്ങളിലും പേഴ്‌സ്വ മക്രാന്തയുടെ ആധിപത്യമള്ള നിത്യഹരിതവനങ്ങൾ കാണപ്പെടുന്നുണ്ട്‌. എന്നാൽ. പാസ്‌കൽ (1988)ന്റെ അഭിപ്രായത്തിൽ ഈ ഇനം സസ്യങ്ങളുടെ സാന്നിധ്യം വിരളമായി മാത്രം കാണപ്പെടുന്ന ഒന്നാണെന്നാണ്‌. മെമി സൈലോൺ അംബലേറ്റം - സിസിജിയം ക്യുമിനി - ആക്‌ടിനോഡെഫ്‌നെ ആംഗസ്റ്റിഫോളിയ എന്നീ സസ്യ ഇനങ്ങൾക്ക്‌ പ്രാമുഖ്യമള്ള മതിരാൻ, മഹാബലേശ്വർ (മഹാരാഷ്‌ട്ര) എന്നിവിടങ്ങളിലെ നിത്യഹരിതവനങ്ങളിൽ ചില സന്ദർഭങ്ങളിൽ പേഴ്‌സിയ മക്രാന്തയുടെ സാന്നിധ്യവും കാണപ്പെടാറുണ്ട്‌.
n വിളമാറ്റി കൃഷിചെയ്യൽ, നീണ്ടുനിൽക്കുന്ന വരൾച്ചാവേളകൾ, എന്നിവയാണ്‌ മഹാരാഷ്‌്‌ട്ര സംസ്ഥാനത്തെ നിത്യഹരിതവനങ്ങളിലെ സസ്യജാലങ്ങൾക്ക്‌ പാടെ മാറ്റം സംഭവിക്കാനുള്ള ഒരു പ്രമഖ കാരണമെന്ന്‌ പാസ്‌കൽ (1988) വിലയിരുത്തുന്നു.

* 3000 മി.മീറ്ററിലോ അഥവാ 5000 മി.മീറ്ററിലോ അധികമായി മഴ ലഭിക്കുന്ന പ്രകൃതി മേഖലകൾ, ഒരു പരിധിയിലേറെ വരൾച്ചാവേളകൾ നീണ്ടുനിൽക്കുന്ന അവസരങ്ങളിൽ പ്രകടമായിതന്നെ വരണ്ടുണങ്ങുന്നു. ഈ മേഖലകളിലെ നിത്യഹരിതസസ്യജാലങ്ങളുടെ സ്വാഭാവിക പുനരുജ്ജീവനം ഇത്തരം ഘട്ടങ്ങളിൽ പ്രതികൂലമായി ബാധിക്കപ്പെടാറുണ്ട്‌.
* മനുഷ്യാവാസ മേഖലകളിൽ വിളമാറ്റി കൃഷിചെയ്യൽ, പ്രത്യേക ആവശ്യങ്ങൾക്കായുള്ള മരം മുറിക്കൽ എന്നിവയുടെ ഫലമായി സ്വാഭാവിക സസ്യജാലങ്ങൾ വൻതോതിൽ നശിപ്പിക്കപ്പെടുന്നു. കൂടാതെ, തീയിടൽ, കന്നുകാലിമേക്കൽ, എന്നിവയും സ്വാഭാവിക സസ്യജാലങ്ങൾക്ക്‌ ഭീഷണിയുയർത്തുന്നു. ചില ഘട്ടങ്ങളിൽ ഇത്തരം സസ്യജാലങ്ങൾ എന്നെന്നേക്കുമായിതന്നെ നശിപ്പിക്കപ്പെടുന്നു. ഇത്തരം പ്രദേശങ്ങളിൽ തരക്കേടില്ലാത്ത മഴ ലഭിക്കുന്നുണ്ടെങ്കിൽകൂടി, താരതമ്യേന ചെറു വരൾച്ചാവേളകൾ അനുഭവപ്പെടുന്നയിടത്തേക്കാൾ സ്വാഭാവിക സസ്യജാലങ്ങൾ നശീകരണ ഭീഷണി നേരിടുന്നതായാണ്‌ കാണപ്പെടുന്നത്‌.
* പശ്ചിമഘട്ട മേഖലയിൽ തന്നെ നന്നായി മഴ ലഭിക്കുന്ന ഭൂപ്രകൃതി വിഭാഗങ്ങളിൽ 6 മാസത്തിലേറെ നീണ്ടു നിൽക്കുന്ന വരൾച്ച അനുഭവപ്പെടുന്നപക്ഷം അവ സ്വാഭാവികസ്ഥിതി വീണ്ടെടുക്കുന്ന പ്രക്രിയ മന്ദഗതിയിലാവാറുണ്ട്‌. നിത്യഹരിത വനങ്ങളിലെ കാതൽ ഉള്ള വൃക്ഷങ്ങളിൽ ഇത്തരം പ്രതികൂല അവസ്ഥകൾ അപരിഹൃതമായ മാറ്റങ്ങളാണ്‌ ഉണ്ടാക്കുന്നത്‌.
* വരൾച്ചാ വേളകളുടെ ദൈർഘ്യം ഒരു പ്രകൃതിവിഭാഗത്തെ മാറ്റിമറിക്കുന്നത്‌ എപ്രകാരമെന്ന്‌ പരിശോധിക്കാം. ആദ്യഘട്ടത്തിൽ സമൃദ്ധമായ സ്വാഭാവിക സസ്യജാലങ്ങളടങ്ങുന്ന ഒരു പ്രദേശം (ഉദാ; L 3), വരൾച്ചാവേളകൾ നീണ്ടുനിൽക്കാനാരംഭിക്കുന്നതോടെ ദ്രുതഗതിയിൽ കടുത്ത മാറ്റങ്ങൾക്ക്‌്‌ വിധേയമാവുന്നു (L 2 മേഖലയിൽ ഇതാണ്‌ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌). വരൾച്ചാവേളകൾ തുടർന്നും നീണ്ടുനിൽക്കുന്ന അവസ്ഥയിൽ സ്വാഭാവിക സസ്യജാലങ്ങൾ എന്നെന്നേക്കുമായി നശിക്കപ്പെട്ട അവസ്ഥയ്‌ക്ക്‌ വഴിമാറുന്നു (ഉദാ: L 1 മേഖല)
* ഇന്ന്‌ കാണുന്ന തരത്തിൽ ഡൈടെറോകാർപ്പസ്‌ ഇനത്തിൽപ്പെട്ട നിത്യഹരിതസസ്യങ്ങളുടെ ആധിപത്യം, പശ്ചിമഘട്ടപർവതനിരകൾ അവയുടെ സ്വാഭാവിക പരിസ്ഥിതിയെ വീണ്ടെടുക്കുന്നു എന്നതിന്റെ ഒരു ശുഭസൂചനയായി വിലയിരുത്താം.
* ഡൈടെറോകാർപ്പസിന്റെ ആധിപത്യമുള്ള പശ്ചിമഘട്ടനിരകളിലെ നിത്യഹരിത സ്വാഭാവിക സസ്യജാലം വളരെ ഏറെ കാലങ്ങൾക്ക്‌ മുമ്പ്‌, ഇപ്പോൾ L 2 മേഖലയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഉത്തരാഖണ്ഡ്‌ ജില്ല വരേയോ, അതുമല്ലെങ്കിൽ അതിനു മറുപുറത്ത്‌ തെക്കു പടിഞ്ഞാറൻ മഹാരാഷ്‌ട്ര വരെയോ വ്യാപിച്ചിരുന്നു.
* ഡൈടെറോകാർപ്പസ്‌ ഇൻഡിക്കസിന്‌ ആധിപത്യമുള്ള നിത്യഹരിത സസ്യജാലത്തിന്‌ നാല്‌ വ്യത്യസ്‌ത ഉപവിഭാഗങ്ങളുണ്ട്‌. അതിലൊരു ഉപവിഭാഗമാണ്‌ ഡൈടെറോകാർപ്പസ്‌ ഇൻഡിക്കസ്‌ - പേർസിയ മാക്രാന്ത എന്നിവയുടെ ആധിപത്യമുള്ള സസ്യജാലം. ഈ ഉപവിഭാഗത്തിൽനിന്ന്‌ ക്രമേണ പേർസിയ മക്രാന്തയ്‌ക്ക്‌ ആധിപത്യമുള്ള സസ്യജാലം ഉത്തര കന്നട പ്രദേശത്ത്‌ അടുത്തയിടെ കണ്ടെത്തുകയുണ്ടായി. ഈ സസ്യജാലവിഭാഗത്തിൽ ചെറിയ തോതിൽ ഡൈടെറോകാർപ്പസ്‌ ഇൻഡിക്കസ്‌ കാണപ്പെടുന്നുണ്ട്‌.
* അടുത്തകാലത്തായി L 1 വിഭാഗത്തിൽ ഉൾപ്പെടുന്ന ഗോവയ്‌ക്ക്‌ വടക്കുള്ള ഭൂപ്രകൃതിവിഭാഗങ്ങളിലും പേഴ്‌സ്വ മക്രാന്തയുടെ ആധിപത്യമള്ള നിത്യഹരിതവനങ്ങൾ കാണപ്പെടുന്നുണ്ട്‌. എന്നാൽ. പാസ്‌കൽ (1988)ന്റെ അഭിപ്രായത്തിൽ ഈ ഇനം സസ്യങ്ങളുടെ സാന്നിധ്യം വിരളമായി മാത്രം കാണപ്പെടുന്ന ഒന്നാണെന്നാണ്‌. മെമി സൈലോൺ അംബലേറ്റം - സിസിജിയം ക്യുമിനി - ആക്‌ടിനോഡെഫ്‌നെ ആംഗസ്റ്റിഫോളിയ എന്നീ സസ്യ ഇനങ്ങൾക്ക്‌ പ്രാമുഖ്യമള്ള മതിരാൻ, മഹാബലേശ്വർ (മഹാരാഷ്‌ട്ര) എന്നിവിടങ്ങളിലെ നിത്യഹരിതവനങ്ങളിൽ ചില സന്ദർഭങ്ങളിൽ പേഴ്‌സിയ മക്രാന്തയുടെ സാന്നിധ്യവും കാണപ്പെടാറുണ്ട്‌.
* വിളമാറ്റി കൃഷിചെയ്യൽ, നീണ്ടുനിൽക്കുന്ന വരൾച്ചാവേളകൾ, എന്നിവയാണ്‌ മഹാരാഷ്‌്‌ട്ര സംസ്ഥാനത്തെ നിത്യഹരിതവനങ്ങളിലെ സസ്യജാലങ്ങൾക്ക്‌ പാടെ മാറ്റം സംഭവിക്കാനുള്ള ഒരു പ്രമഖ കാരണമെന്ന്‌ പാസ്‌കൽ (1988) വിലയിരുത്തുന്നു.
'''പശ്ചിമഘട്ട നുരകളിലെ ഭൂപ്രകൃതി വിഭാഗങ്ങൾ-
സ്വാഭാവിക പരിസ്ഥിതി വീണ്ടടുക്കൽ'''

കർണ്ണാടക, ഗോവ, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലെ പശ്ചിമഘട്ട നിരകളാണ്‌ ഏറ്റവും കുറഞ്ഞ വീണ്ടെടുക്കൽ ശേഷി പ്രകടിപ്പിക്കുന്നതെന്ന്‌ ഡാനിയേൽസ്‌ ചൂണ്ടിക്കാട്ടുന്നു. മഹാരഷ്‌ട്ര സംസ്ഥാനത്തിലെ L 1 വിഭാഗത്തിൽപ്പെട്ട പശ്ചിമഘട്ടപ്രദേശങ്ങൾ ഇത്തരത്തിലുള്ളവയാണ്‌. ഇവിടങ്ങളിലെ സ്വാഭാവിക നിത്യഹരിത മഴക്കാടുകൾ പൂർണമായും മൊട്ടക്കുന്നുകളായി മാറിയിരിക്കുന്നു. കർണ്ണാടകയിലെ L 2, L 3 വിഭാഗത്തിൽപ്പെട്ട പശ്ചിമഘട്ട പ്രദേശങ്ങളാവട്ടെ, അവയുടെ സ്വാഭാവിക പരിസ്ഥിതി വീണ്ടെടുക്കുന്നതിന്റെ വിവിധ ഘട്ടങ്ങളിലാണ്‌. ഷിമോഗ, കുടജാദ്രി മേഖലയിലെ പശ്ചിമഘട്ട മലനിരകളിലെ നിത്യഹരിതവനങ്ങൾ വ്യക്തമായും ഇത്തരം ഒരു മാറ്റത്തിന്റെ ഘട്ടത്തിലാണ്‌. മികച്ച പരിസ്ഥിതി പരിപാലന രീതികളിലൂടെ ഈ വിഭാഗങ്ങളിലെ സ്വാഭാവിക പരിസ്ഥിതിവീണ്ടെടുക്കുവാനും ഇവയെ ദക്ഷിണ-പശ്ചിമഘട്ട മേഖലകളിലെ പരിസ്ഥിതിക്ക്‌ സമാനമാക്കുവാനും സാധിക്കുന്നതാണ്‌. എന്നാൽ, അലംഭാവപൂർണമായ സമീപനം സ്വീകരിച്ചാൽ ഇത്തരം പ്രദേശങ്ങളിലെ സ്ഥിതി കൂടുതൽ വഷളാവാനും ഇവ L 2 വിഭാഗത്തിലേയോ അഥവാ L 1 വഭാഗത്തിലെ തന്നെയോ പരിസ്ഥിതിക്ക്‌ സമാനമായ സ്ഥിതിയിലേക്ക്‌ ചെന്നെത്തുവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നും ഡാനിയേൽസ്‌ അഭിപ്രായപ്പെടുന്നു.

L 3 ഭൂപ്രകൃതി വിഭാഗം ഉയർന്ന ബീറ്റാവൈവിധ്യം (ഇക്കോവ്യൂഹങ്ങളുടെ വൈവിധ്യം) പ്രദർശിപ്പിക്കുന്നു. സ്ഥലപരമായി ഏക സ്വഭാവമുള്ള ഈ ഭൂവിഭാഗത്തിൽ, പക്ഷേ, വിവിധ പ്രദേശങ്ങളിലായി ധാരാളം വ്യത്യസ്‌ത സ്വീഷീസുകളെ കണ്ടെത്താനായിട്ടുണ്ട്‌. സ്ഥലത്തിന്റെ സ്വാഭാവിക പരിസ്ഥിതി വീണ്ടെടുക്കുവാനുള്ള കഴിവ്‌ കുറഞ്ഞുവരുന്നുവെന്നതിന്റെ ആദ്യ സൂചനയാണിതെന്ന്‌ ഡാനിയേൽസ്‌ ചൂണ്ടിക്കാട്ടുന്നു. ഉയർന്ന പരിസ്ഥിതിവിലോലതയും ഇത്തരം പ്രദേശങ്ങളുടെ പ്രത്യേകതയാണ്‌. ജൈവവൈവിധ്യത്തിന്‌ നിർണായകമായ സസ്യസമൃദ്ധിയെ സ്വാധീനിക്കുന്നത്‌ പശ്ചിമഘട്ടത്തിന്റെ ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകളല്ല, മറിച്ച്‌ മഴ ലഭ്യത, വരൾച്ചാവേളകളുടെ ദൈർഘ്യം, സ്ഥലത്തിന്റെ പ്രാദേശികമായ പ്രത്യേകതകൾ എന്നിവയാണ്‌. അതുകൊണ്ടുതന്നെ സ്ഥലപരമായ ജൈവവൈവിധ്യം ഈ ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ഡാനിയേൽസിന്റെ അഭിപ്രായത്തിൽ സ്ഥലപരമായി ഏകസ്വഭാവമുള്ള ഒരു ഭൂവിഭാഗം ഉയർന്ന തലത്തിലുള്ള ബീറ്റാവൈവിധ്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ, ആ ഭൂവിഭാഗം അങ്ങേയറ്റം പരിസ്ഥിതി പ്രാധാന്യമുള്ളതാണ്‌.

'''മനുഷ്യന്റെ ഇടപെടലുകളും പാരിസ്ഥിതിക പ്രത്യാഘാതങ്ങളും'''
മനുഷ്യൻ തന്റെ പണിയായുധങ്ങൾകൊണ്ടും ആസൂത്രിതവും സ്വാർഥപരവുമായ പ്രവൃത്തികൾകൊണ്ടും പ്രകൃതിയെ നിരന്തരം നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ലക്ഷോപലക്ഷം വർഷങ്ങൾകൊണ്ട്‌ പശ്ചിമഘട്ടങ്ങളിൽ രൂപമെടുത്ത സവിശേഷ പരിസ്ഥിതിയേയും മനുഷ്യൻ വെറുതെ വിടുന്നില്ല. ഇരുമ്പുകൊണ്ടുള്ള ആയുധങ്ങൾ കരഗതമായതോടെ കാടുവെട്ടിത്തെളിയിച്ച്‌ കൃഷിയിറക്കാനും ആരംഭിച്ചു. മനുഷ്യന്റെ ഇത്തരം പ്രവൃത്തികൾ നശീകരണാത്മകമാണെങ്കിൽകൂടി മനഃപൂർവമായ പ്രകൃതിസംരക്ഷണമാർഗങ്ങൾ കൈകൊള്ളുന്ന ഒരേ ഒരു ജീവിവർഗവും മനുഷ്യർതന്നെയാണ്‌. താഴെ കൊടുത്തിരിക്കുന്ന പശ്ചിമഘട്ടനിരകളുടെ പടിപടിയായ ചരിത്രം വെളിപ്പെടുത്തുന്നു.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3481" എന്ന താളിൽനിന്ന് ശേഖരിച്ചത്