അജ്ഞാതം


"പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം - പേരാമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
 
വരി 8: വരി 8:




[[പ്രമാണം:മേപ്പയൂർ സ്വീകരണ കേന്ദ്രം.jpg|നടുവിൽ|ലഘുചിത്രം|മേപ്പയൂർ സ്വീകരണ കേന്ദ്രം]]
ഡിസംബർ 1 വെള്ളി
 
മേഖല ഗ്രാമശാസ്ത്ര ജാഥ
 
ഒന്നാം ദിവസം
 
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാമ്പ്ര മേഖലയുടെ നേതൃത്വത്തിൽ പുത്തൻ ഇന്ത്യ പണിയാൻ ശാസ്ത്രബോധം വളരണം എന്ന മുദ്രാവാക്യമുയർത്തി നടത്തിയ ഗ്രാമശാസ്ത്ര ജാഥയുടെ  രണ്ടാം ദിനം മേപ്പയൂർ യൂണിറ്റിൽ നിന്നും ആരംഭിച്ചു. ജാഥ സ്വീകരണത്തിന് ഉള്ള എല്ലാ സൗകര്യങ്ങളും യൂണിറ്റ് ഒരുക്കിയിരുന്നു. മേപ്പയൂർ ബസ് സ്റ്റാൻഡ് പരിസരമായിരുന്നു സ്വീകരണ കേന്ദ്രം.  10 മണിക്ക് പരിപാടി ആരംഭിച്ചു. പരിപാടിയിൽ യൂണിറ്റ് സെക്രട്ടറി വിജയൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.  ആറാം വാർഡ് മെമ്പർ പ്രസീത അധ്യക്ഷത വഹിച്ച പരിപാടി   ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെടി രാജൻ  ഉദ്ഘാടനം ചെയ്തു. ജാഥയുടെ ആമുഖവതരണം നടത്തിയത് ഗ്രാമശാസ്ത്ര ജാഥയുടെ ജില്ലാതല കൺവീനർ വി.കെ ചന്ദ്രൻ മാഷ് ആയിരുന്നു.  രണ്ടാം ദിനം ജാഥ നയിച്ചത് രാഷ്ട്രീയ പ്രവർത്തകനും സാംസ്കാരിക സാമൂഹിക രംഗത്ത് ശക്തമായ ഇടപെടൽ നടത്തിക്കൊണ്ടിരിക്കുന്ന അജയ് ആവളയായിരുന്നു. തുടർന്ന് അദ്ദേഹം സംസാരിച്ചു.  വൈസ് ക്യാപ്റ്റൻ  അശ്വിൻ ഇല്ലത്തും യോഗത്തിൽ സംസാരിച്ചു. യൂണിറ്റ് പ്രസിഡണ്ട്  ആർ വി അബ്ദുറഹിമാൻ നന്ദി പറഞ്ഞു. ജാഥയുമായി ബന്ധപ്പെട്ടു കൊണ്ടുള്ള തീം അടിസ്ഥാനമാക്കി മേഖലാ കമ്മിറ്റി തയ്യാറാക്കിയ
 
ഏകപാത്ര നാടകം
 
we the people of India അരങ്ങേറി എരവട്ടൂർ  മുഹമ്മദ് ആയിരുന്നു നാടകം അവതരിപ്പിച്ചത്. പരിപാടിയിൽ ജാഥാഗംങ്ങൾ പുറമേ 40 ഓളം ആളുകൾ പങ്കെടുത്തിരുന്നു.   ജാഥാഗംങ്ങൾ 35 പേരായിരുന്നു . 11 30 ഓടുകൂടി മേഖല ഗ്രാമ ശാസ്ത്ര ജാഥ ആരംഭിച്ചു മേപ്പയൂരിൽ നിന്ന് ആരംഭിച്ചു. രണ്ടാമത്തെ സ്വീകരണ കേന്ദ്രമായ കൽപ്പത്തൂരിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ആണ് അഞ്ചാം പീടിക സ്വീകരണം ഒരുക്കിയിരുന്നത്  . സ്വീകരണ കേന്ദ്രം തോരണങ്ങൾ ഉപയോഗിച്ചിരുന്നു. വനിതകൾ ഉൾപ്പെടെ ഇരുപതോളം പേർ സ്വീകരണ കേന്ദ്രത്തിൽ എത്തിച്ചേർന്നിരുന്നു. ജാഥ പൈലറ്റ് വാഹനം സ്വീകരണം കേന്ദ്രത്തിൽ എത്തിച്ചേർന്ന് ജില്ലാ ക്യാമ്പയിൻ സെൽ കൺവീനർ വി കെ ചന്ദ്രൻ മാസ്റ്റർ സ്വീകരണ കേന്ദ്രത്തിൽ ആമുഖവതരണം നടത്തി ആമുഖവതരണം പൂർത്തിയാവുമ്പോഴേക്കും ഗ്രാമ ശാസ്ത്ര ജാഥ അഞ്ചാംപീടികയിൽ എത്തിച്ചേർന്നിരുന്നു.  സ്വീകരണ പരിപാടിക്ക് സ്വാഗതം പറഞ്ഞത് യൂണിറ്റ് സെക്രട്ടറി കെ സി ശൈലേഷ് ആയിരുന്നു.  യൂണിറ്റ് പ്രസിഡണ്ട്  സി കെ നാരായണൻ മാഷ് അധ്യക്ഷം വഹിച്ചു. ജാഥ ക്യാപ്റ്റനെ ലഘുലേഖ ഏറ്റുവാങ്ങിക്കൊണ്ട് സ്വീകരിച്ചു ജാഥാ ക്യാപ്റ്റൻ അജയ് ആവള സ്വീകരണത്തിനു മറുപടി ഭാഷണം നടത്തി . ജാഥ വൈസ് ക്യാപ്റ്റൻ അശ്വിൻ ഇല്ലത്ത് സംസാരിച്ചു.മുഹമ്മദ് എരവട്ടൂർ   ഏകപാത്രനാടകം അവതരിപ്പിച്ചു.   തുടർന്ന് അടുത്ത സ്വീകരണ കേന്ദ്രമായ വാല്യക്കോട് ലക്ഷ്യമാക്കി ജാഥ നീങ്ങി ജാഥയിൽ പങ്കാളിത്തം നാൽപത് ആയി തുടർന്നു.
 
2.00 മണിയോടുകൂടി ഗ്രാമശാസ്ത്ര ജാഥ വാല്യകോടു സ്വീകരണ കേന്ദ്രത്തിൽ എത്തിച്ചേർന്നു. ഉച്ചഭക്ഷണം അവിടെയാണ് തയ്യാറാക്കിയിരുന്നത്.  ഉച്ചഭക്ഷണത്തിനുശേഷം അന്ന് ഉച്ചവരെ നടന്ന ജാഥയുമായി ബന്ധപ്പെട്ട ഒരു അവലോകനം നടത്തി ഷിജിത്ത് ഡി.ജെ, പി കെ  സതീഷ്,രാജൻ മാസ്റ്റർ അജയ് ആവള എന്നിവർ സംസാരിച്ചു. ജാഥയെ കുറിച്ചുള്ള വിലയിരുത്തലും മെച്ചപ്പെടുത്തലും ഒക്കെ ചർച്ചയിൽ വന്നു. ശേഷം വാല്യക്കോട്  സ്വീകരണ കേന്ദ്രം ഒരുക്കിയിരുന്നത് സമീപത്തു തന്നെയുള്ള പീടിക വരാന്തയിലായിരുന്നു ജാഥ അംഗങ്ങൾ അവിടേക്ക് നീങ്ങി 3 മണിയായി കാണും ഉച്ചസമയം ആയതിനാലും വെയിലിന്റെ ചൂടും ഉള്ളതിനാൽ ആവാം സ്വീകരണ കേന്ദ്രത്തിൽ പൊതുജനങ്ങളുടെ സാന്നിധ്യം കുറവായിരുന്നു.
 
യൂണിറ്റ് സെക്രട്ടറി ഭാസ്കരൻ മാസ്റ്റർ സ്വീകരണ പരിപാടിക്ക് സ്വാഗതം പറഞ്ഞു യോഗ നടപടികൾ നിയന്ത്രിച്ചത് സ്വാഗതസംഘം വൈസ് ചെയർമാൻ കൂടിയായിട്ടുള്ള സി കെ സുരേഷ് ആയിരുന്നു ശേഷം ജാഥ സ്വീകരണത്തിനുള്ള മറുപടി ജാഥാക്യാപ്റ്റൻ അജയ് അവള് സംസാരിച്ചു സ്വീകരണ പരിപാടിക്ക് നന്ദി പ്രകാശിപ്പിച്ചത് ജോ:സെക്രട്ടറി കൂടിയായിട്ടുള്ള അജയൻ മാഷ് ആയിരുന്നു. ശേഷം ജാഥയുടെ അടുത്ത സ്വീകരണ കേന്ദ്രമായ ചേനോളി യൂണിറ്റിലെ കളോളിപ്പോയിലിനെ ലക്ഷ്യമാക്കി നടന്നു നീങ്ങി.
 
ആറുമണി ആകുമ്പോഴേക്കും ജാഥ കളോളി പൊയിലിൽ  എത്തിച്ചേർന്നു റോഡരികിൽ തന്നെ പീടിക വരാന്തയിലാണ് സ്വീകരണ കേന്ദ്രം ഒരുക്കിയിരുന്നത് തോരണങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. ജാഥയെ സ്വീകരിക്കാൻ വനിതകൾ ഉൾപ്പെടെ സ്വീകരണ കേന്ദ്രത്തിൽ ഇരുപതോളം പേർ എത്തിച്ചേർന്നിരുന്നു. യൂണിറ്റ് സെക്രട്ടറി ദീപക് സ്വീകരണ പരിപാടിയിൽ സ്വാഗതം പറഞ്ഞു.  ജാഥ ക്യാപ്റ്റനിൽ നിന്ന് ലഘുലേഖ ഏറ്റുവാങ്ങിക്കൊണ്ട് സ്വീകരിച്ചു.സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നവർ ലഘുലേഖ ഏറ്റുവാങ്ങാൻ എത്തിയിരുന്നു പരിഷത്ത് യൂണിറ്റ്, ADS ,ചെന്താര ഗ്രന്ഥ വേദിക്ക് വേണ്ടി ബാലൻ ചെന്താര എന്നിവർ ലഘുലേഖ ഏറ്റുവാങ്ങി ശേഷം ജാഥാ ക്യാപ്റ്റൻ അജയ് ആവള സംസാരിച്ചു തുടർന്ന് മുഹമ്മദ് എരവട്ടൂർ ഏകപാത്ര നാടകം അവതരിച്ചു ഭക്ഷണം ഒരുക്കിയിരുന്നു ഭക്ഷണത്തിനും വിശ്രമത്തിനും ശേഷം ഒന്നാം ദിവസത്തെg അവസാന സ്വീകരണ കേന്ദ്രമായ ചാലിക്കര ലക്ഷ്യമാക്കി ജാഥ നടന്നു നീങ്ങി
 
ഒന്നാം ദിവസത്തെ അവസാന സ്വീകരണ കേന്ദ്രമായ ചാലിക്കരയിൽ 7 30 ഓടുകൂടി ജാഥ എത്തിച്ചേർന്നു . യൂണിറ്റ് സ്വീകരണ കേന്ദ്രം ടൗണിൽ ആണ് ഒരുക്കിയിരുന്നത് അതിനാൽ പൊതുജനങ്ങളുടെ ശ്രദ്ധ കിട്ടത്തക്ക വിധത്തിലുള്ള സൗകര്യമൊരുക്കിയിരുന്നു .  ആദ്യദിവസം സമാപനയോഗത്തിൽ നിർവാഹക സമിതി അംഗം പി കെ ബി ആണ് സംസാരിച്ചത്  സ്വീകരണ പരിപാടിയിൽ  സ്വാഗത പറഞ്ഞത് സ്വാഗതസംഘം ചെയർമാൻ കൂടിയായ സുരാജ് പാലയാട് ആയിരുന്നു യോഗ നടപടികൾ നിയന്ത്രിച്ചത് കുഞ്ഞിക്കണാരൻ മാഷ് ആയിരുന്നു ജമാൽ മാഷ് ജാഥ അംഗങ്ങളെ  പരിചയപ്പെടുത്തി  ജാഥാ ക്യാപ്റ്റനെ ലഘുലേഖ ഏറ്റുവാങ്ങി സ്വീകരിച്ചു വാർഡ് മെമ്പർ ആയ ലീമ പാലയാട്ട്,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി കൊട്ടാരക്കൽ, ഡിവൈഎഫ്ഐ പ്രതിനിധീകരിച്ച് മിഥുൻ സി മനോജ്,സി ഡി എസിനെ പ്രതിനിധീകരിച്ച് തുളസി,ഫാർമസിസ്റ്റ് അസോസിയേഷനെ പ്രതിനിധീകരിച്ച്റിന്റ, പെൻഷനേഴ്സ്  യൂണിയന് വേണ്ടി എം സി ഉണ്ണികൃഷ്ണൻ, കർഷക സംഘത്തെ പ്രതിനിധീകരിച്ച് ആതിരാപാലൻ നായർ എന്നിവ ഏറ്റുവാങ്ങി. ശേഷം മറുപടി പ്രസംഗം ജാഥ  ക്യാപ്റ്റൻ അജയ് ആവള നടത്തി തുടർന്ന് മുഹമ്മദ് എരവട്ടൂരിന്റെ ഏകപാത്ര  നാടകവും അരങ്ങേറി കനത്ത മഴയായിട്ടും അദ്ദേഹം നാടകം പൂർത്തീകരിച്ചു കനത്ത മഴ ജനങ്ങളെ പരിപാടിയിൽ പങ്കെടുക്കുന്നതിന് തടസ്സം നേരിട്ടു.
 
ഒന്നാം ദിവസം അഞ്ച് സ്വീകരണ കേന്ദ്രങ്ങളിലാണ് സ്വീകരണം ഏറ്റുവാങ്ങിയത് ഒരു സ്വീകരണത്തിന് കേന്ദ്രത്തിൽ ഒഴികെ മറ്റെല്ലാ കേന്ദ്രത്തിലും ഏകപാത്ര നാടകം അവതരിപ്പിച്ചു 30നും 40 നും ഇടയിൽ പങ്കാളിത്തം ഉണ്ടായിരുന്നു .[[പ്രമാണം:മേപ്പയൂർ സ്വീകരണ കേന്ദ്രം.jpg|നടുവിൽ|ലഘുചിത്രം|മേപ്പയൂർ സ്വീകരണ കേന്ദ്രം]]
[[പ്രമാണം:പേരാമ്പ്ര മേഖല ഗ്രാമശാസ്ത്ര ജാഥ മേപ്പയൂരിൽ നിന്ന് ആരംഭിക്കുന്നു.jpg|ഇടത്ത്‌|ലഘുചിത്രം|അജയ് ആവള നയിക്കുന്ന പേരാമ്പ്ര മേഖല ഗ്രാമശാസ്ത്ര ജാഥ മേപ്പയൂരിൽ നിന്ന് ആരംഭിക്കുന്നു]]
[[പ്രമാണം:പേരാമ്പ്ര മേഖല ഗ്രാമശാസ്ത്ര ജാഥ മേപ്പയൂരിൽ നിന്ന് ആരംഭിക്കുന്നു.jpg|ഇടത്ത്‌|ലഘുചിത്രം|അജയ് ആവള നയിക്കുന്ന പേരാമ്പ്ര മേഖല ഗ്രാമശാസ്ത്ര ജാഥ മേപ്പയൂരിൽ നിന്ന് ആരംഭിക്കുന്നു]]
[[പ്രമാണം:പ്രയാണം രണ്ടാം സ്വീകരണ കേന്ദ്രമായ അഞ്ചാംപീടികയിലേക്ക്..jpg|നടുവിൽ|ലഘുചിത്രം|പ്രയാണം രണ്ടാം സ്വീകരണ കേന്ദ്രമായ അഞ്ചാംപീടികയിലേക്ക്.]]
[[പ്രമാണം:പ്രയാണം രണ്ടാം സ്വീകരണ കേന്ദ്രമായ അഞ്ചാംപീടികയിലേക്ക്..jpg|നടുവിൽ|ലഘുചിത്രം|പ്രയാണം രണ്ടാം സ്വീകരണ കേന്ദ്രമായ അഞ്ചാംപീടികയിലേക്ക്.]]
602

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/13105" എന്ന താളിൽനിന്ന് ശേഖരിച്ചത്