പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം - പേരാമ്പ്ര

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
23:12, 18 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SIDIN (സംവാദം | സംഭാവനകൾ) ('== ആവള സ്വാഗത സംഘ യോഗം == പുത്തനിന്ത്യ പണിയുവാൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആവള സ്വാഗത സംഘ യോഗം

പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം എന്ന മുദ്രാവാക്യമുയർത്തി ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ പേരാമ്പ്ര മേഖലയിൽ നടക്കുന്ന പദയാത്ര 2023 നവംബർ 30ന് ടി.പി. രാമകൃഷ്ണൻ എം.എൽ.എ തുറയൂരിൽ ഉദ്ഘാടനം ചെയ്യുന്നു. ഡിസംബർ 3 ഞായറാഴ്ച ആവള മഠത്തിൽ എത്തുന്ന പദയാത്രയ്ക്ക് സ്വീകരണം നൽകാൻ ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് മെമ്പർ കെ.എം.ബിജിഷ ചെയർ പേഴ്സണും എ.എം.രാജൻ മാസ്റ്റർ കൺവീനറുമായി സംഘാടകസമിതി രൂപീകരിച്ചു. യൂനിറ്റ് പ്രസിഡന്റ് ഇ.ടി. ബാലകൃഷ്ണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന സംഘാടകസമിതി രൂപീകരണ യോഗത്തിൽ പി.എം. ഗീത പരിപാടികൾ വിശദീകരിച്ചു. കെ.കെ.ചന്ദ്രൻ മാസ്റ്റർ, കെ. അപ്പുക്കുട്ടി മാസ്റ്റർ, ടി.പി.കുഞ്ഞമ്മത്, ടി.വി. കുമാരൻ , വി.എം. നാരായണൻ, സി.കെ.ശ്രീധരൻ , സത്യൻ ചോല എന്നിവർ സംസാരിച്ചുപദയാത്രയുടെ അനുബന്ധമായി പുസ്തക പ്രചാരണം, സെമിനാർ എന്നിവ നടത്താൻ തീരുമാനിച്ചു.

ആവള യൂണിറ്റ് സ്വാഗത സംഘം നിർവ്വാഹക സമിതി അംഗം പി.എം. ഗീത ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.