അജ്ഞാതം


"മടിക്കൈ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
4,825 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13:18, 18 ഡിസംബർ 2021
(ചെ.)
വരി 60: വരി 60:
ബഹുരാഷ്ട്ര ഭീമൻമാരുടെ അയൊഡൈസ്ഡ് ഉപ്പ് പ്രചരിപ്പിക്കാൻ വേണ്ടി രാജീവ്ഗാന്ധി ഗവൺമെന്റ് കല്ലുപ്പ് നിരോധിക്കുകയുണ്ടായി. ഈ മേഖലയിൽ പ്രവർത്തിച്ചിരുന്ന ജനങ്ങളുടെ ജീവിതം ദുഷ്കരമാക്കുന്ന  ഈ തീരുമാനത്തിനെതിരെ ജനങ്ങളെ ബോധവാന്മാരാക്കാൻ സംസ്ഥാനവ്യാപകമായി ജാഥകൾ സംഘടിപ്പിച്ചു. ബങ്കളം യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ജാഥ ബങ്കളത്തുനിന്ന് ആരംഭിച്ച് കാൽനടയായി നീലേശ്വരം വരെ പോവുകയുണ്ടായി. വൻ ജനശ്രദ്ധ പിടിച്ചുപറ്റിയ ഒരു പരിപാടിയായിരുന്നു ഇത്. ഹാലി ധൂമകേതുവിന്റെ വരവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരത്ത് വെച്ച് നടന്ന  സംസ്ഥാന തല ജ്യോതിശാസ്ത്ര ക്യാമ്പിൽ ബങ്കളം യൂണിറ്റ് സെക്രട്ടറി പങ്കെടുക്കുകയും തുടർന്ന് യൂണിറ്റ് പരിധിയിൽ ക്യാമ്പുകൾ സംഘടിപ്പിക്കുകയും ചെയ്തു. എരിക്കുളം വയലിൽ വെച്ച് നടന്ന ക്യാമ്പിൽ സ്ത്രീകളും കുട്ടികളുംഅടക്കം വൻജനാവലി പങ്കെടുത്തു. ധൂമകേതുവിന്റെവരവിനെക്കുറിച്ചുള്ള ലഘുലേഖയും വ്യാപകമായി പ്രചരിപ്പിച്ചു. ധൂമകേതുക്കളെയും മറ്റ് ആകാശഗോളങ്ങളെക്കുറിച്ചുമുള്ള അന്ധവിശ്വാസങ്ങൾ ഇല്ലാതാക്കാൻ ഈ പരിപാടികൊണ്ട് സാധിച്ചു.
ബഹുരാഷ്ട്ര ഭീമൻമാരുടെ അയൊഡൈസ്ഡ് ഉപ്പ് പ്രചരിപ്പിക്കാൻ വേണ്ടി രാജീവ്ഗാന്ധി ഗവൺമെന്റ് കല്ലുപ്പ് നിരോധിക്കുകയുണ്ടായി. ഈ മേഖലയിൽ പ്രവർത്തിച്ചിരുന്ന ജനങ്ങളുടെ ജീവിതം ദുഷ്കരമാക്കുന്ന  ഈ തീരുമാനത്തിനെതിരെ ജനങ്ങളെ ബോധവാന്മാരാക്കാൻ സംസ്ഥാനവ്യാപകമായി ജാഥകൾ സംഘടിപ്പിച്ചു. ബങ്കളം യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ജാഥ ബങ്കളത്തുനിന്ന് ആരംഭിച്ച് കാൽനടയായി നീലേശ്വരം വരെ പോവുകയുണ്ടായി. വൻ ജനശ്രദ്ധ പിടിച്ചുപറ്റിയ ഒരു പരിപാടിയായിരുന്നു ഇത്. ഹാലി ധൂമകേതുവിന്റെ വരവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരത്ത് വെച്ച് നടന്ന  സംസ്ഥാന തല ജ്യോതിശാസ്ത്ര ക്യാമ്പിൽ ബങ്കളം യൂണിറ്റ് സെക്രട്ടറി പങ്കെടുക്കുകയും തുടർന്ന് യൂണിറ്റ് പരിധിയിൽ ക്യാമ്പുകൾ സംഘടിപ്പിക്കുകയും ചെയ്തു. എരിക്കുളം വയലിൽ വെച്ച് നടന്ന ക്യാമ്പിൽ സ്ത്രീകളും കുട്ടികളുംഅടക്കം വൻജനാവലി പങ്കെടുത്തു. ധൂമകേതുവിന്റെവരവിനെക്കുറിച്ചുള്ള ലഘുലേഖയും വ്യാപകമായി പ്രചരിപ്പിച്ചു. ധൂമകേതുക്കളെയും മറ്റ് ആകാശഗോളങ്ങളെക്കുറിച്ചുമുള്ള അന്ധവിശ്വാസങ്ങൾ ഇല്ലാതാക്കാൻ ഈ പരിപാടികൊണ്ട് സാധിച്ചു.


1984 ൽ സംഘടന സംസ്ഥാനത്താകെ നടത്തിയ പരിപാടിയാണ് ''<u>നാം ജീവിക്കുന്ന ലോകം ക്ലാസ്സുകൾ.</u>''  തൃശ്ശൂർ അപ്പൻ തമ്പുരാൻ ഹാളിൽ വെച്ച് നടന്ന പരിശീലനത്തിൽ ബങ്കളം യൂണിറ്റിൽ നിന്ന് ശാന്തടീച്ചർ പങ്കെടുത്തു. തുടർന്ന് യൂണിറ്റ് പരിധിയിൽപ്പെട്ട ബങ്കളം, കൂട്ടപ്പുന്ന, പള്ളത്തുവയൽ, എരിക്കുളം, നാര, കോളിക്കുന്ന്, ചാളക്കടവ് എന്നിവിടങ്ങളിൽ ക്ലാസ്സുകൾ സംഘടിപ്പിച്ചു. ശാന്തടീച്ചറും ജില്ലാതല പരിശീലനം നേടിയ കുമാരൻ മാഷ്, കണ്ണൻമാഷ് എന്നിവരും ചെറുവത്തൂരിലെ വിജയകുമാറും ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ബങ്കളം യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ഏറ്റവും ശ്രദ്ധേയമായ മറ്റൊരു പ്രവർത്തനമാണ് പുകയില്ലാത്ത അടുപ്പ് ‌സ്ഥാപിക്കൽ. പണ്ടാരത്തിൽ അമ്പു, വി കണ്ണൻ മാഷ് എന്നിവര‌്‍ പരിശീലനം നേടി. ഇവരുടെ നേതൃത്വത്തിൽ മടിക്കൈയിലും പരിസര പ്രദേശങ്ങളിലും ധാരാളം വീടുകളിൽ പുകയില്ലാത്ത അടുപ്പുകൾ സ്ഥാപിക്കപ്പെട്ടു. പരിഷത്തിന് ഏറ്റവും ജനകീയത നേടിക്കൊടുത്ത പ്രവർത്തനമായിരുന്നു ഇത്. 1987 ൽ ഭോപ്പാലിലേക്ക് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നടത്തിയ യാത്രയിൽ യൂണിറ്റിൽ നിന്ന് വി കണ്ണൻ മാഷ്, പണ്ടാരത്തിൽ അമ്പു, സൗദാമിനി ടീച്ചർ, മകൾ സജിത, ശാന്ത ടീച്ചർ, ഭർത്താവ് ഗോപാലൻ, മകൻ ശ്രീജിത്ത് എന്നിവർ പങ്കെടുത്തു. ഒന്നാംഘട്ട ആരോഗ്യ സർവ്വേയിൽ മുണ്ടോട്ടെ മുത്തുമണിയാണിയുടെ വീട്ടിൽ നടന്ന സർവ്വേ, ബാലവേദി പ്രവർത്തനമായി കിളിക്കൂട്ടം കലാജാഥയ്ക്ക് ബങ്കളത്ത് നൽകിയ സ്വീകരണം എന്നിവ എടുത്തുപറയാവുന്ന പ്രവർത്തനങ്ങളാണ്. ആറ്റിപ്പീൽ അമ്പാടി മാഷുടെ മകൻ സുമേഷ് കിളിക്കൂട്ടം കലാജാഥയിലെ സ്ഥിരാംഗമായിരുന്നു.
1984 ൽ സംഘടന സംസ്ഥാനത്താകെ നടത്തിയ പരിപാടിയാണ് ''<u>നാം ജീവിക്കുന്ന ലോകം ക്ലാസ്സുകൾ.</u>''  തൃശ്ശൂർ അപ്പൻ തമ്പുരാൻ ഹാളിൽ വെച്ച് നടന്ന പരിശീലനത്തിൽ ബങ്കളം യൂണിറ്റിൽ നിന്ന് ശാന്തടീച്ചർ പങ്കെടുത്തു. തുടർന്ന് യൂണിറ്റ് പരിധിയിൽപ്പെട്ട ബങ്കളം, കൂട്ടപ്പുന്ന, പള്ളത്തുവയൽ, എരിക്കുളം, നാര, കോളിക്കുന്ന്, ചാളക്കടവ് എന്നിവിടങ്ങളിൽ ക്ലാസ്സുകൾ സംഘടിപ്പിച്ചു. ശാന്തടീച്ചറും ജില്ലാതല പരിശീലനം നേടിയ കുമാരൻ മാഷ്, കണ്ണൻമാഷ് എന്നിവരും ചെറുവത്തൂരിലെ വിജയകുമാറും ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ബങ്കളം യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ഏറ്റവും ശ്രദ്ധേയമായ മറ്റൊരു പ്രവർത്തനമാണ് പുകയില്ലാത്ത അടുപ്പ് ‌സ്ഥാപിക്കൽ. പണ്ടാരത്തിൽ അമ്പു, വി കണ്ണൻ മാഷ് എന്നിവര‌്‍ പരിശീലനം നേടി. ഇവരുടെ നേതൃത്വത്തിൽ മടിക്കൈയിലും പരിസര പ്രദേശങ്ങളിലും ധാരാളം വീടുകളിൽ പുകയില്ലാത്ത അടുപ്പുകൾ സ്ഥാപിക്കപ്പെട്ടു. പരിഷത്തിന് ഏറ്റവും ജനകീയത നേടിക്കൊടുത്ത പ്രവർത്തനമായിരുന്നു ഇത്. 1987 ൽ ഭോപ്പാലിലേക്ക് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നടത്തിയ യാത്രയിൽ യൂണിറ്റിൽ നിന്ന് വി കണ്ണൻ മാഷ്, പണ്ടാരത്തിൽ അമ്പു, സൗദാമിനി ടീച്ചർ, മകൾ സജിത, ശാന്ത ടീച്ചർ, ഭർത്താവ് ഗോപാലൻ, മകൻ ശ്രീജിത്ത് എന്നിവർ പങ്കെടുത്തു. ഒന്നാംഘട്ട ആരോഗ്യ സർവ്വേയിൽ മുണ്ടോട്ടെ മുത്തുമണിയാണിയുടെ വീട്ടിൽ നടന്ന സർവ്വേ, ബാലവേദി പ്രവർത്തനമായി കിളിക്കൂട്ടം കലാജാഥയ്ക്ക് ബങ്കളത്ത് നൽകിയ സ്വീകരണം എന്നിവ എടുത്തുപറയാവുന്ന പ്രവർത്തനങ്ങളാണ്. ആറ്റിപ്പീൽ അമ്പാടി മാഷുടെ മകൻ സുമേഷ് കിളിക്കൂട്ടം കലാജാഥയിലെ സ്ഥിരാംഗമായിരുന്നു. ഹാലിധൂമകേതുവിനെ ദർശിക്കാൻ കണ്ണൻമാഷുടെ നേതൃത്വത്തിൽ കുട്ടികളെ ബേക്കൽ കോട്ടയിൽകൊണ്ടുപോയിരുന്നു.
 
==== <u>'''യൂണിറ്റ് രൂപീകരണം'''</u> ====
കൊടക്കാട് നാരായണൻ മാഷുടെ നിരന്തര ഇടപെടലിനെത്തുടർന്നാണ് 1991ൽ അമ്പലത്തുകരയിൽ യൂണിറ്റ് രൂപീകരിക്കുന്നത്. ബങ്കളം യൂണിറ്റ് കൊഴിഞ്ഞുപോയതോടെ കണ്ണൻമാഷ്, പണ്ടാരത്തിൽ അമ്പു, ശാന്ത ടീച്ചർ, അമ്പാടിമാഷ് എന്നിവരുടെ അംഗത്വം അമ്പലത്തുകര യൂണിറ്റിലേക്ക് മാറ്റി. യൂണിറ്റിന്റെ ആരംഭ കാലത്ത് 35 ഓളം അംഗങ്ങൾ സജീവമായി പ്രവർത്തിച്ചിരുന്നു. കവിണിശ്ശേരി കുഞ്ഞിരാമൻ മാഷുടെ പ്രവർത്തന മികവ് അംഗങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ടുപോകാൻ വളരെസഹായിച്ചു. യുവാക്കളായ അംഗങ്ങളിൽ പലരും മാഷിന്റെ ശിഷ്യന്മാരായിരുന്നു. കണിയിൽ വിനോദ്, എം രഘുനാഥൻ തലക്കാനം, കെ ദിനേശൻ ആലയി, കെ രവി ആലയി, എരിത്തോടത്ത് ചന്ദ്രൻ, കെ വി രാജു കൂക്കളവളപ്പിൽ, ബാലകൃഷ്ണൻ, ഗംഗാധരൻ കുണ്ടേന, വി മധുസൂദനൻ, ഉണ്ണിക്കൃഷ്ണൻ കടവാംകോട്ട്, എം രമേശൻ കുണ്ടേന, പ്രീതി കുണ്ടേന, സുമ കുണ്ടേന, ടി വി ഓമന ചുള്ളിമൂല, അങ്കൺവാടി വർക്കർ  ശാരദടീച്ചർ, കുണ്ടേനയിലെ ഹിന്ദി ടീച്ചർ ശാരദ തു‍ടങ്ങി ഒട്ടേറെ അംഗങ്ങൾ അന്ന് യൂണിറ്റിൽ സജീവമായി പ്രവർത്തിച്ചിരുന്നു.
 
1993 ജൂലായ് 23ന് ഉദ്ഘാടനം ചെയ്യപ്പെട്ട മടിക്കൈ കോംപ്ലക്സ് പഠനോത്സവം വിജയിപ്പിക്കുന്നതിൽ അമ്പലത്തുകര യൂണിറ്റിന്റെ മേൽക്കൈ ഉണ്ടായിരുന്നു. ശ്രീ പപ്പൻ കുട്ടമത്ത് മാഷ് കൺവീനറായ സമിതിയുടെ ജോയിന്റ് കൺവീനറായി കവിണിശ്ശേരി കുഞ്ഞിരാമൻ മാഷും അക്കാദമിക് കമ്മിറ്റി അംഗമായി ശാന്ത ടീച്ചറും പ്രവർത്തിച്ചു. 1994 മെയ് വരെ നീണ്ടു നിന്ന പഠനോത്സവം മടിക്കൈ പഞ്ചായത്തിന്റെ പേര് സംസ്ഥാനത്തു മാത്രമല്ല ഇന്ത്യയിൽത്തന്നെ അറിയപ്പെടാൻ കാരണമായി. ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയുടെ മുഴുവൻ അക്കാദമിക സഹായവും ഡയറ്റിന്റെ പിന്തുണയോടെ പരിഷത്തിന്റേതായിരുന്നു. മടിക്കൈ പഞ്ചായത്തിലെ ജനങ്ങളുടെ ആതിഥ്യ മര്യാദ വെളിപ്പെട്ട ഒരു സന്ദർഭം  കൂടിയായിരുന്നു പഠനോത്സവം. ഇതിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ 1994 മെയ് മാസത്തിൽ ഒ എം ശങ്കരൻ മാഷ്, ഡയറ്റ് പ്രിൻസിപ്പാൾ, വി കെ ശശിധരൻ മാഷ് തുടങ്ങിയവർ പങ്കെടുത്ത യോഗം അമ്പലത്തുകരയിൽ ചേർന്നു.
54

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10157" എന്ന താളിൽനിന്ന് ശേഖരിച്ചത്