അജ്ഞാതം

"മടിക്കൈ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,516 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13:20, 18 ഡിസംബർ 2021
(ചെ.)
വരി 66: വരി 66:

1993 ജൂലായ് 23ന് ഉദ്ഘാടനം ചെയ്യപ്പെട്ട മടിക്കൈ കോംപ്ലക്സ് പഠനോത്സവം വിജയിപ്പിക്കുന്നതിൽ അമ്പലത്തുകര യൂണിറ്റിന്റെ മേൽക്കൈ ഉണ്ടായിരുന്നു. ശ്രീ പപ്പൻ കുട്ടമത്ത് മാഷ് കൺവീനറായ സമിതിയുടെ ജോയിന്റ് കൺവീനറായി കവിണിശ്ശേരി കുഞ്ഞിരാമൻ മാഷും അക്കാദമിക് കമ്മിറ്റി അംഗമായി ശാന്ത ടീച്ചറും പ്രവർത്തിച്ചു. 1994 മെയ് വരെ നീണ്ടു നിന്ന പഠനോത്സവം മടിക്കൈ പഞ്ചായത്തിന്റെ പേര് സംസ്ഥാനത്തു മാത്രമല്ല ഇന്ത്യയിൽത്തന്നെ അറിയപ്പെടാൻ കാരണമായി. ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയുടെ മുഴുവൻ അക്കാദമിക സഹായവും ഡയറ്റിന്റെ പിന്തുണയോടെ പരിഷത്തിന്റേതായിരുന്നു. മടിക്കൈ പഞ്ചായത്തിലെ ജനങ്ങളുടെ ആതിഥ്യ മര്യാദ വെളിപ്പെട്ട ഒരു സന്ദർഭം  കൂടിയായിരുന്നു പഠനോത്സവം. ഇതിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ 1994 മെയ് മാസത്തിൽ ഒ എം ശങ്കരൻ മാഷ്, ഡയറ്റ് പ്രിൻസിപ്പാൾ, വി കെ ശശിധരൻ മാഷ് തുടങ്ങിയവർ പങ്കെടുത്ത യോഗം അമ്പലത്തുകരയിൽ ചേർന്നു.

1994 മാർച്ച് 25ന് രാത്രി 7.45 മുതൽ 8.45 വരെ കുഞ്ഞിരാമൻ മാഷുടെ നേതൃത്വത്തിൽ യൂണിറ്റിലെ 20അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് അമ്പലത്തുകര മുതൽ പൂത്തക്കാൽ വരെ നടത്തിയ പന്തംകൊളുത്തി പ്രകടനം ശ്രദ്ധേയമായിരുന്നു. ഇന്ത്യാ ഗവൺമെന്റിന്റെ ആഗോളവൽക്കരണ നയങ്ങൾക്കെതിരെ ശക്തമായ പ്രചരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇതിനു വേണ്ടി സ്വാശ്രയ സമിതികൾ രൂപീകരിക്കപ്പെട്ടു. 1994 മാർച്ച് 30 ന് മടിക്കൈ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ വെച്ച് സ്വാശ്രയ സമിതി പഞ്ചായത്ത് കൺവെൻഷൻ നടത്തി. 1994 ഏപ്രിൽ 15ന് ഗാട്ട് കരാറിനെതിരെ ഒപ്പ് ശേഖരണവും നടത്തി, അമ്പലത്തുകരയിൽ സ്ഥാപിച്ച ഗ്രാമപത്രം ബോർഡിൽ കരിങ്കൊടി ഉയർത്തുകയും ചെയ്തു.
പൊതു വിദ്യാഭ്യാസ സംരക്ഷണ  പ്രവർത്തനങ്ങളുടെ ഭാഗമായി 1995 നവംബർ 1 മുതൽ 18 വരെ കാഞ്ഞങ്ങാട് വെള്ളിക്കോത്ത് മുതൽ തൃശ്ശൂർ വരെ നടത്തിയ കാൽനട ജാഥയിൽ കവിണിശ്ശേരി കുഞ്ഞിരാമൻ മാഷ് മുഴുവൻ സമയ അംഗമായിരുന്നു. സ്വാശ്രയ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ കാൽനടജാഥയിൽ പൂത്തക്കാൽ പ്രദേശത്തെ അന്തരിച്ച വി കൊട്ടൻ എന്ന മാന്യദേഹം നടന്നിരുന്നു എന്ന കാര്യവും എടുത്തുപറയട്ടെ.
54

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10158" എന്ന താളിൽനിന്ന് ശേഖരിച്ചത്