അജ്ഞാതം

"മടിക്കൈ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
3,292 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13:18, 19 ഡിസംബർ 2021
(ചെ.)
വരി 93: വരി 93:

ഡച്ച് ഗവണ്മെന്റിന്റെ സഹായത്തോടെ കേരളത്തിൽ PLDPനടപ്പിലാക്കിയത് പരിഷത്തായിരുന്നല്ലോ. പദ്ധതി വിജയകരമായി നടപ്പിലാക്കിയതിനുശേഷം മിച്ചം വന്ന തുക ‌സർക്കാറിലേക്ക് തിരിച്ചടക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ പദ്ധതിയിലൂടെ പരിഷത്ത് വിദേശപണം കൈപ്പറ്റി എന്ന് വ്യാപകമായി ആരോപണങ്ങൾ ഉയരുകയുണ്ടായി. ഇതിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്താൻ സംഘടന ലഘുലേഖ ഇറക്കുകയും സംസ്ഥാന നേതാക്കൾ ജില്ലകൾ തോറും പര്യടനം നടത്തി കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. കാസർഗോഡ് ജില്ലയിൽ ഹോസ്ദുർഗ്ഗ് ഹൈസ്കൂളിൽ വിശദീകരണം നടത്തിയത് എൻ കെ ശശിധരൻ പിള്ളയാണ്. ഈ യോഗത്തിൽ യൂണിറ്റിൽ നിന്ന് 5 പേർ പങ്കെടുത്തു. ആരോപണം കൊടുമ്പിരിക്കൊണ്ടപ്പോൾ സംഘടന പ്രക്ഷോഭസമരത്തിലേക്ക് നീങ്ങി. ആരോപണത്തെക്കുറിച്ച് സർക്കാർ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് 2003 ജൂലായ് 24 ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. ഈ മാർച്ചിൽ യൂണിറ്റിൽ നിന്ന് കുഞ്ഞിരാമൻ മാഷ് പങ്കെടുത്തു. ആന്റണി സർക്കാർ അന്വേഷണം നടത്തുകയും ആരോപണങ്ങളിൽ കഴമ്പില്ലെന്നും പരിഷത്തിന്റെ നിലപാടാണ് ശരിയെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

പരിഷത്തിന്റെ കാസർഗോഡ് ജില്ലയുടെ ചരിത്രത്തിൽത്തന്നെ ചരിത്രമായി മാറിയ പരിപാടിയായിരുന്നു കാഞ്ഞങ്ങാട് ദുർഗ്ഗാഹൈസ്കൂളിൽ വെച്ച് നടന്ന സംസ്ഥാന പ്രവർത്തക ക്യാമ്പ്. ഉത്പാദനാധിഷ്ഠിത വികസനം എന്ന മുദ്രാവാക്യമുയർത്തി 2004 സെപ്തംബർ 19, 20, 21 തീയ്യതികളിൽ നടന്ന ക്യാമ്പിൽ 300 ൽ അധികം പ്രതിനിധികളാണ് പങ്കെടുത്തത്. ക്യാമ്പ് വിജയിപ്പിക്കുന്നതിൽ മടിക്കൈ യൂണിറ്റിന്റെ പങ്ക് വളരെ വലുതായിരുന്നു. മുഴുവൻ പ്രതിനിധികൾക്കും കുളിക്കാനുള്ള ചെറിയ സോപ്പ് യൂണിറ്റിൽ നിർമിച്ച് സംഘാടക സമിതിയെ ഏൽപ്പിച്ചു. ഒരു ദിവസത്തെ ഉച്ചഭക്ഷണത്തിന്റെ ഉപ്പേരിക്കുള്ള വാഴക്കൂമ്പും യൂണിറ്റിൽ നിന്ന് നൽകി. ക്യാമ്പിന്റെ മുന്നൊരുക്കങ്ങൾക്കായി രാപ്പകൽ ഭേദമില്ലാതെ പ്രവർത്തിച്ചവരിൽ യൂണിറ്റിലെ പ്രവർത്തകരമുണ്ടായിരുന്നു. ക്യാമ്പ് നടന്ന 3 ദിവസവും ഭക്ഷണ വിതരണത്തിനും കുടിവെള്ള വിതരണത്തിനും പാത്രങ്ങൾ കഴുകാനും സ്ത്രീകളടക്കമുള്ള യൂണിറ്റംഗങ്ങൾ സജീവമായി ഉണ്ടായിരുന്നു.
എന്റോസൾഫാൻ പ്രശ്നത്തിൽ പരിഷത്ത് ജില്ലയിൽ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി 2004 സെപ്തംബർ 13 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് കാഞ്ഞങ്ങാട് പി സ്മാരകത്തിൽ സംഘടിപ്പിച്ച ഡോ.ബി ഇക്ബാലിന്റെ പ്രഭാഷണപരിപാടിയിൽ യൂണിറ്റിൽ നിന്ന് 4 പേർ പങ്കെടുത്തു. രാവിലെത്തന്നെ ജില്ലയിലെത്തിയ ഡോക്ടറെ, ദുരിത ബാധിത പ്രദേശങ്ങളായ പെരിയ, ചാലിങ്കാൽ എന്നിവിടങ്ങളിൽ അനുഗമിക്കാനും യൂണിറ്റിൽ നിന്ന് കുഞ്ഞിരാമൻ മാഷ് ഉണ്ടായിരുന്നു.
54

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10166" എന്ന താളിൽനിന്ന് ശേഖരിച്ചത്