"വലപ്പാട് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(ചെ.) (Joshicg എന്ന ഉപയോക്താവ് വലപ്പാട് എന്ന താൾ വലപ്പാട് യൂണിറ്റ് എന്നാക്കി മാറ്റിയിരിക്കുന്നു: കൂടുതൽ നല്ലത്)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
വലപ്പാട് യൂണിറ്റ്
വലപ്പാട് യൂണിറ്റ് ചരിത്രം
തൃപ്രയാർ മേഖലയിലെ ഏറ്റവും ആദ്യത്തെ യൂണിറ്റ് വലപ്പാട് ആണല്ലോ രൂപീകരിച്ചിട്ടുള്ളത്. അത് നടന്നത് 1982 ലാണ്. 82ലെ ഒക്ടോബർ മാസം ആണെന്നാണ് ഓർമ്മ .മാസത്തെ സംബന്ധിച്ച് തെറ്റ് സംഭവിച്ചാലും തീയതിയെ സംബന്ധിച്ച് അങ്ങനെ സംശയമില്ല. നാലാം തീയതിയാണ് മീറ്റിംഗ് നടന്നത്. കാരണം ഈ നാല് എന്ന് പറയുന്ന സംഖ്യ ചായം ഉപയോഗിച്ച് എഴുതി തയ്യാറാക്കിയത് വായിക്കുന്നവർക്കും കാണുന്നവർക്കും മറ്റൊന്ന് ഫീൽ ചെയ്തിട്ടുണ്ടായിരുന്നു. അത്  തുടക്കത്തിൽ തന്നെ ഒരു കല്ലുകടി ആയേക്കാവുന്ന  രീതിയിലുള്ള ഒന്നായി മാറിയിരുന്നു. അങ്ങനെ ഒരു ചർച്ച വികസിച്ചത് യോഗം നടക്കുന്നതിന് നിശ്ചയിക്കപ്പെട്ട വലപ്പാട് കോതകുളത്തെ  മികച്ചതും വലുതും ആയിട്ടുള്ള ജയ് ട്യൂട്ടോറിയൽ സ്ഥാപനത്തിലാണ്. അവിടെ  സ്ഥിരമായിട്ടുള്ള ഒരു സംഘമുണ്ട്. ഏതെങ്കിലും രീതിയിലുള്ള സാമൂഹിക പ്രവർത്തനങ്ങളിൽ വ്യാപൃതരായിട്ടില്ലാത്ത ആളുകളാണ്. കുട്ടികളുടെ ട്യൂഷനും മറ്റുമൊക്കെ കഴിയുമ്പോൾ ചുമ്മാ ചീട്ട് കളിക്കാൻ ആയിട്ട് വരുന്ന ആളുകൾ ഒത്തുചേരുന്ന ഒരു സ്ഥലമായി മാറും അത്. രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നം പോലെ സാമ്യപെടുത്തി അങ്ങനെ ഒരു വിവാദവും വർത്തമാനവും ഉണ്ടാക്കിയെടുത്തു. മനസ്സിലായി കാണുമല്ലോ...... 4 എന്ന് എഴുതിയതിനെ
ഒരു അരിവാളും ചുറ്റികയും ആയിട്ട്  വ്യാഖ്യാനിക്കാനായിട്ടാണ് ഈ സമയം കൊല്ലികളായിട്ടുള്ള ആളുകൾ താല്പര്യം കാണിച്ചത്! അത് പിന്നീട് രൂപം കൊണ്ട സംഘടനാ യൂണിറ്റിൻ്റെ പ്രവർത്തനങ്ങളിൽ പലപ്പോഴും ഉയർന്നു വന്നിട്ടുണ്ടായിരുന്നു.
 
അന്നത്തെ യൂണിറ്റ് യോഗത്തിന്  രൂപീകരണ വേളയിൽ വിവാദങ്ങൾക്ക് തിരികൊളുത്തിയ ആളുകളും പങ്കെടുക്കുകയുണ്ടായി. യോഗത്തിന്റെ നടത്തിപ്പുകാരനായി എത്തിച്ചേർന്നത് പരിഷത്തിന്റെ അക്കാലത്തെ ജില്ലാ സെക്രട്ടറിയായിരുന്ന സി ആർ ദാസ് ആയിരുന്നു. ഇങ്ങനെ ഒരു യൂണിറ്റ് നാട്ടിക മണപ്പുറത്ത് ആദ്യത്തേതായി രൂപീകരിക്കുന്നതിന് വേണ്ടി മുൻകൈയെടുത്തത്  കോതളം ബീച്ചിലെ സംസ്കാര സർഗവേദിയും അതിലെ തന്നെ  അക്കാലത്ത് തൃശൂർ എൻജിനീയറിങ് കോളേജിൽ പഠിച്ചിരുന്ന യതി പട്ടാലിയുമായിരുന്നു.
യൂണിറ്റ് പ്രസിഡൻ്റ്, സെക്രട്ടറി എന്നീ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടത് യഥാക്രമം ടി എ പ്രേംദാസ്, എൻ വി ഡേവീസ്( സെൻറ് തോമസ് കോളജിലെ അധ്യാപകൻ) എന്നിവരായിരുന്നു.
വിവാദങ്ങൾ ഉയർത്തിയതും വിമർശനങ്ങൾ നടത്തിയതുമായവരിൽ നിന്ന് ഒരു പ്രധാന ഭാരവാഹിയെ കണ്ടെത്തിയത് അവക്കു ശമനം കണക്കാക്കി കൂടിയായിരുന്നു.
എന്നാൽ തുടക്കക്കാരെന്ന നിലയിൽ ബാലവേദി, പുസ്തക പ്രചാരണം, പുതിയ അംഗങ്ങളെ ചേർത്തൽ തുടങ്ങിയ കാര്യങ്ങളിൽ കാര്യദർശിയുടെ ചുമതലകളും അധ്യക്ഷൻ്റെ ചുമലിലാണ് ഏറ്റിവെക്കപ്പെട്ടത്.
യുറീക്ക ഉപജില്ലാ തല വിജ്ഞാനപരീക്ഷയുടെ ചുമതലക്കാരനായി ജില്ലാ കമ്മിറ്റി നിശ്ചയിക്കുക കൂടി ചെയ്തപ്പോൾ നാട്ടിക മുതൽ പെരിഞ്ഞനം വരെയുള്ള സ്കൂളുകളിൽ ബന്ധപ്പെട്ട് പരീക്ഷയിലേക്കുള്ള പങ്കാളിത്തം ഉറപ്പുവരുത്തുക കൂടി വേണമായിരുന്നു.
പുനസംഘടന നിശ്ചയിച്ച് യൂണിറ്റ് വാർഷികം നേരത്തേ നടത്തുകയും  പ്രസിഡൻ്റ്, സെക്രട്ടറി സ്ഥാനങ്ങളിലേക്ക് യഥാക്രമം യതി പട്ടാലി ,ടി എ പ്രേംദാസ് എന്നിവർ തെരഞ്ഞെടുക്കപ്പെടുകയുമുണ്ടായി.ആ കാലയളവിൽ യൂണിറ്റിൽ സജീവമായി പ്രവർത്തനം നടത്തിയിരുന്നത് അരവിന്ദൻ, സിദ്ധിക് എന്നിവരായിരുന്നു.
 
പരിഷത്തിനെ പാർട്ടി രാഷ്ട്രീയത്തിൽ കൂട്ടിക്കെട്ടാൻ ഒരു വേളയിലും അന്നത്തെ പരിഷത്പ്രവർത്തകർ മുതിരുകയുണ്ടായില്ല.
ആർക്കും അടിയറ വെക്കാതെ പ്രവർത്തനങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് അവ ഏറ്റെടുക്കാൻ മുൻ നിരയിലുണ്ടായിരുന്ന എല്ലാ വർക്കും സാധിച്ചിരുന്നു.
 
(അവസാനിക്കുന്നില്ല )

13:19, 7 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം

വലപ്പാട് യൂണിറ്റ് ചരിത്രം

തൃപ്രയാർ മേഖലയിലെ ഏറ്റവും ആദ്യത്തെ യൂണിറ്റ് വലപ്പാട് ആണല്ലോ രൂപീകരിച്ചിട്ടുള്ളത്. അത് നടന്നത് 1982 ലാണ്. 82ലെ ഒക്ടോബർ മാസം ആണെന്നാണ് ഓർമ്മ .മാസത്തെ സംബന്ധിച്ച് തെറ്റ് സംഭവിച്ചാലും തീയതിയെ സംബന്ധിച്ച് അങ്ങനെ സംശയമില്ല. നാലാം തീയതിയാണ് മീറ്റിംഗ് നടന്നത്. കാരണം ഈ നാല് എന്ന് പറയുന്ന സംഖ്യ ചായം ഉപയോഗിച്ച് എഴുതി തയ്യാറാക്കിയത് വായിക്കുന്നവർക്കും കാണുന്നവർക്കും മറ്റൊന്ന് ഫീൽ ചെയ്തിട്ടുണ്ടായിരുന്നു. അത്  തുടക്കത്തിൽ തന്നെ ഒരു കല്ലുകടി ആയേക്കാവുന്ന  രീതിയിലുള്ള ഒന്നായി മാറിയിരുന്നു. അങ്ങനെ ഒരു ചർച്ച വികസിച്ചത് യോഗം നടക്കുന്നതിന് നിശ്ചയിക്കപ്പെട്ട വലപ്പാട് കോതകുളത്തെ  മികച്ചതും വലുതും ആയിട്ടുള്ള ജയ് ട്യൂട്ടോറിയൽ സ്ഥാപനത്തിലാണ്. അവിടെ  സ്ഥിരമായിട്ടുള്ള ഒരു സംഘമുണ്ട്. ഏതെങ്കിലും രീതിയിലുള്ള സാമൂഹിക പ്രവർത്തനങ്ങളിൽ വ്യാപൃതരായിട്ടില്ലാത്ത ആളുകളാണ്. കുട്ടികളുടെ ട്യൂഷനും മറ്റുമൊക്കെ കഴിയുമ്പോൾ ചുമ്മാ ചീട്ട് കളിക്കാൻ ആയിട്ട് വരുന്ന ആളുകൾ ഒത്തുചേരുന്ന ഒരു സ്ഥലമായി മാറും അത്. രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നം പോലെ സാമ്യപെടുത്തി അങ്ങനെ ഒരു വിവാദവും വർത്തമാനവും ഉണ്ടാക്കിയെടുത്തു. മനസ്സിലായി കാണുമല്ലോ...... 4 എന്ന് എഴുതിയതിനെ 

ഒരു അരിവാളും ചുറ്റികയും ആയിട്ട് വ്യാഖ്യാനിക്കാനായിട്ടാണ് ഈ സമയം കൊല്ലികളായിട്ടുള്ള ആളുകൾ താല്പര്യം കാണിച്ചത്! അത് പിന്നീട് രൂപം കൊണ്ട സംഘടനാ യൂണിറ്റിൻ്റെ പ്രവർത്തനങ്ങളിൽ പലപ്പോഴും ഉയർന്നു വന്നിട്ടുണ്ടായിരുന്നു.

അന്നത്തെ യൂണിറ്റ് യോഗത്തിന് രൂപീകരണ വേളയിൽ വിവാദങ്ങൾക്ക് തിരികൊളുത്തിയ ആളുകളും പങ്കെടുക്കുകയുണ്ടായി. യോഗത്തിന്റെ നടത്തിപ്പുകാരനായി എത്തിച്ചേർന്നത് പരിഷത്തിന്റെ അക്കാലത്തെ ജില്ലാ സെക്രട്ടറിയായിരുന്ന സി ആർ ദാസ് ആയിരുന്നു. ഇങ്ങനെ ഒരു യൂണിറ്റ് നാട്ടിക മണപ്പുറത്ത് ആദ്യത്തേതായി രൂപീകരിക്കുന്നതിന് വേണ്ടി മുൻകൈയെടുത്തത് കോതളം ബീച്ചിലെ സംസ്കാര സർഗവേദിയും അതിലെ തന്നെ അക്കാലത്ത് തൃശൂർ എൻജിനീയറിങ് കോളേജിൽ പഠിച്ചിരുന്ന യതി പട്ടാലിയുമായിരുന്നു. യൂണിറ്റ് പ്രസിഡൻ്റ്, സെക്രട്ടറി എന്നീ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടത് യഥാക്രമം ടി എ പ്രേംദാസ്, എൻ വി ഡേവീസ്( സെൻറ് തോമസ് കോളജിലെ അധ്യാപകൻ) എന്നിവരായിരുന്നു. വിവാദങ്ങൾ ഉയർത്തിയതും വിമർശനങ്ങൾ നടത്തിയതുമായവരിൽ നിന്ന് ഒരു പ്രധാന ഭാരവാഹിയെ കണ്ടെത്തിയത് അവക്കു ശമനം കണക്കാക്കി കൂടിയായിരുന്നു. എന്നാൽ തുടക്കക്കാരെന്ന നിലയിൽ ബാലവേദി, പുസ്തക പ്രചാരണം, പുതിയ അംഗങ്ങളെ ചേർത്തൽ തുടങ്ങിയ കാര്യങ്ങളിൽ കാര്യദർശിയുടെ ചുമതലകളും അധ്യക്ഷൻ്റെ ചുമലിലാണ് ഏറ്റിവെക്കപ്പെട്ടത്. യുറീക്ക ഉപജില്ലാ തല വിജ്ഞാനപരീക്ഷയുടെ ചുമതലക്കാരനായി ജില്ലാ കമ്മിറ്റി നിശ്ചയിക്കുക കൂടി ചെയ്തപ്പോൾ നാട്ടിക മുതൽ പെരിഞ്ഞനം വരെയുള്ള സ്കൂളുകളിൽ ബന്ധപ്പെട്ട് പരീക്ഷയിലേക്കുള്ള പങ്കാളിത്തം ഉറപ്പുവരുത്തുക കൂടി വേണമായിരുന്നു. പുനസംഘടന നിശ്ചയിച്ച് യൂണിറ്റ് വാർഷികം നേരത്തേ നടത്തുകയും പ്രസിഡൻ്റ്, സെക്രട്ടറി സ്ഥാനങ്ങളിലേക്ക് യഥാക്രമം യതി പട്ടാലി ,ടി എ പ്രേംദാസ് എന്നിവർ തെരഞ്ഞെടുക്കപ്പെടുകയുമുണ്ടായി.ആ കാലയളവിൽ യൂണിറ്റിൽ സജീവമായി പ്രവർത്തനം നടത്തിയിരുന്നത് അരവിന്ദൻ, സിദ്ധിക് എന്നിവരായിരുന്നു.

പരിഷത്തിനെ പാർട്ടി രാഷ്ട്രീയത്തിൽ കൂട്ടിക്കെട്ടാൻ ഒരു വേളയിലും അന്നത്തെ പരിഷത്പ്രവർത്തകർ മുതിരുകയുണ്ടായില്ല. ആർക്കും അടിയറ വെക്കാതെ പ്രവർത്തനങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് അവ ഏറ്റെടുക്കാൻ മുൻ നിരയിലുണ്ടായിരുന്ന എല്ലാ വർക്കും സാധിച്ചിരുന്നു.

(അവസാനിക്കുന്നില്ല )

"https://wiki.kssp.in/index.php?title=വലപ്പാട്_യൂണിറ്റ്&oldid=11623" എന്ന താളിൽനിന്ന് ശേഖരിച്ചത്