അജ്ഞാതം

"ശാസ്ത്രം കെട്ടുകഥയല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
93 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13:03, 26 സെപ്റ്റംബർ 2017
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 27: വരി 27:
ഒരിക്കൽ ഇന്ത്യൻ ശാസ്ത്രജ്ഞരെ ആവേശഭരിതരാക്കിയത് ദേശ                              സ്‌നേഹമായിരുന്നെങ്കിൽ ഇന്ന് ഊതിവീർപ്പിച്ച ദേശാഭിമാനം ശാസ്ത്രവിരുദ്ധമായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. എല്ലാ ശാസ്ത്രവിജ്ഞാനങ്ങളും പണ്ടേ ഇന്ത്യയിൽ ഉണ്ടായിരുന്നുവെന്നും അതെല്ലാം                    വേദങ്ങളിൽ നിന്നും ഉപനിഷത്തുക്കളിൽ നിന്നും വായിച്ചെടുത്താൽ മതിയെന്നും സംസ്‌കൃതശ്ലോകങ്ങൾ ചൊല്ലി സ്ഥാപിക്കുന്ന പണ്ഡിതർ                      കൂടുതൽ വാചാലരായിക്കൊണ്ടിരിക്കുന്നു. എന്നാൽ ആധുനിക ശാസ്ത്രം കണ്ടെത്തിക്കഴിഞ്ഞ കാര്യങ്ങളേ ഇവർ ഈവിധം പ്രാചീന ഗ്രന്ഥങ്ങളിലും കണ്ടെത്തുന്നുള്ളൂ. ശാസ്ത്രം ഇനിയും കണ്ടെത്താനുള്ള ഒരു കാര്യവും അവരുടെ ശ്ലോകങ്ങളിൽ പ്രത്യക്ഷപ്പെടുന്നില്ല.

ശാസ്ത്രം എന്നാൽ ശാസിക്കപ്പെട്ടത് - ജ്ഞാനികൾ പറഞ്ഞത് എന്നേ പണ്ട് അർഥമുള്ളൂ. നിരീക്ഷണ പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ട സയൻസ് എന്ന് അതിനർഥമില്ല. ഇവ രണ്ടിനും ഇപ്പോൾ നമ്മൾ ശാസ്ത്രം എന്നു പറയുന്നത് ഒരു ഭാഷാപരിമിതിയാണ്. അത്  കുഴപ്പമുണ്ടാക്കുന്നുണ്ട്. അതുകൊണ്ടാണ് നമ്മുടെ ഒരു കേന്ദ്രമന്ത്രി പറഞ്ഞത്, ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും ശാസ്ത്രങ്ങളാണ്. പക്ഷേ കൂടുതൽ പ്രയോജനകരം ജ്യോതിഷമാണ്. കാരണം, അതിനേ ഭാവി പ്രവചിക്കാൻ കഴിയൂ. ശാസ്ത്രത്തെയും കപടശാസ്ത്രത്തെയും വേർതിരിച്ചറിയാൻ നമ്മുടെ രാഷ്ട്രീയ നേതാക്കൾക്കും കഴിയാതായിരിക്കുന്നു എന്നു സാരം.

===കെട്ടുകഥകൾ ശാസ്ത്രസത്യങ്ങളല്ല===
കെട്ടുകഥകളെ ശാസ്ത്രസത്യങ്ങളും ചരിത്രസത്യങ്ങളും ആയി അവതരിപ്പിക്കുന്ന പ്രവണത വർധിച്ചുവരികയാണ്. നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ പ്ലാസ്റ്റിക്‌സർജന്മാരുടെ ഒരു സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു, പ്ലാസ്റ്റിക് സർജറി ഇന്ത്യയിൽ പ്രാചീനകാലത്തേ                        ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ് ഗണപതി. മനുഷ്യന്റെ ശരീരത്തിൽ ആനയുടെ തല പ്ലാസ്റ്റിക് സർജറി വഴി യോജിപ്പിച്ചാണ് ഗണപതിയെ നിർമിച്ചതുപോലും. ക്ലോണിംഗിന്റെ മികച്ച ഉദാഹരണമായി കൗരവരുടെ ജനനത്തെ ഉദ്ധരിക്കുന്നവരുമുണ്ട്. യൂറോപ്പിൽ മതത്തിന്റെ പിടി അയഞ്ഞതുകൊണ്ട് എല്ലാ അറിവുകളും ബൈബിളിൽ കണ്ടെത്തുന്നവരുടെ എണ്ണത്തിൽ സമീപകാലത്ത് വലിയ കുറവ് വന്നിട്ടുണ്ട്. എന്നാൽ ഖുറാനിൽ              ആധുനിക ശാസ്ത്രം കണ്ടെത്തുന്നവരുടെ എണ്ണം കൂടുകയാണ്. ഇതൊരു ഇന്ത്യൻ പ്രതിഭാസമല്ല എന്നർഥം.

പൗരോഹിത്യം എക്കാലത്തും ശാസ്ത്രത്തെയും ശാസ്ത്രബോധത്തെയും ഭീതിയോടെ കാണുകയും കപടശാസ്ത്രങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അക്കാര്യത്തിൽ മതങ്ങൾ തമ്മിൽ കാര്യമായ വ്യത്യാസമില്ല. എന്നാൽ ഭൂരിപക്ഷവർഗീയതയ്ക്ക് ശക്തിപകരാൻ പതിന്മടങ്ങ് ഊർജത്തോടെയാണ് ഇപ്പോൾ കപടശാസ്ത്രങ്ങളെ ഇന്ത്യയിൽ ഉപയോഗിക്കുന്നത്. ജനുവരിയിൽ മുംബൈ സർവകലാശാലയിൽ നടന്ന ഇന്ത്യൻ സയൻസ് കോൺഗ്രസ്സിന്റെ 102-ാം വാർഷികത്തിൽ അരങ്ങേറിയ 'പ്രാചീനശാസ്ത്രം സംസ്‌കൃതത്തിലൂടെ' എന്ന സിംപോസിയം അതിനു തെളിവാണ്. ശാസ്ത്രജ്ഞർ മാത്രം പങ്കെടുക്കാറുള്ള സയൻസ് കോൺഗ്രസ്സിൽ ആദ്യമായാണ് ഇത്തരം ഒരു സിംപോസിയം നടക്കുന്നത്. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കറുടെ സാന്നിധ്യത്തിൽ നടന്ന, അഞ്ചുമണിക്കൂർ നീണ്ട സിംപോസിയത്തിൽ ഏഴു പ്രബന്ധങ്ങൾ ആണ് അവതരിപ്പിക്കപ്പെട്ടത്. പ്രബന്ധങ്ങളുടെ കോപ്പി വിതരണം ചെയ്യുകയുണ്ടായില്ല. പങ്കെടുത്തവരിൽ ചിലരുടെ ഓർമയും കുറിപ്പുകളും മാത്രമേ ലഭ്യമായിട്ടുള്ളൂ. ശൂൽബസൂത്രങ്ങളെ (ബി സി എട്ടാം നൂറ്റാണ്ടിനു ശേഷം) ആധാരമാക്കി പ്രാചീന ഇന്ത്യയിലെ ഗണിതത്തിന്റെ വളർച്ചയും ചരകന്റെയും സുശ്രുതന്റെയും പ്രവർത്തനങ്ങളെ ആധാരമാക്കി ആയുർവേദത്തിന്റെയും ശസ്ത്രക്രിയാവിദ്യയുടെയും              വികാസവും ചർച്ചചെയ്യുന്ന പ്രബന്ധങ്ങൾ വലിയ അതിശയോക്തി ഇല്ലാത്തവയായിരുന്നു. എന്നാൽ മറ്റു ചില പ്രബന്ധങ്ങൾ ശാസ്ത്രകോൺഗ്രസ്സിനു തന്നെ നാണക്കേടുണ്ടാക്കുന്നവയായിരുന്നു. ബി സി 7000 ൽ ഭരദ്വാജമഹർഷി ഇന്ത്യയിൽ മികച്ച വിമാനങ്ങൾ നിർമിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചിരുന്നു എന്നും അന്നുപയോഗിച്ചിരുന്ന 'രൂപാർക്കൻ രഹസ്യ' എന്ന        റാഡാറുകൾ ഇന്നുള്ളവയിലും മികച്ചവ ആയിരുന്നു എന്നും പുല്ലും വൈക്കോലും തിന്ന് സ്വർണം വിസർജിക്കാൻ കഴിയുന്ന പശുക്കൾ അന്ന് ഇന്ത്യയിൽ ഉണ്ടായിരുന്നു എന്നും മറ്റും അവകാശപ്പെടുന്നവയാണ് ഈ പ്രബന്ധങ്ങൾ. അർഹിക്കുന്ന അവജ്ഞയോടെ ശാസ്ത്രജ്ഞർ ഈ പ്രബന്ധങ്ങളെ അവഗണിച്ചുവെങ്കിലും ഇന്ത്യയിലെ ഭൂരിഭാഗം ജനതയും നിരക്ഷരരോ അൽപ്പവിദ്യരോ ആയതുകൊണ്ടും  ഉയർന്ന വിദ്യാഭ്യാസം നേടിയവർക്കുപോലും ശാസ്ത്രബോധം കഷ്ടി ആയതുകൊണ്ടും ജനകീയ                    ശാസ്ത്രപ്രസ്ഥാനങ്ങൾക്ക് അവയെ അങ്ങനെ അവഗണിച്ചുതള്ളാനാവില്ല; അമിത ദേശാഭിമാനവും വർഗീയതയും വളർത്തി രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമം നടക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ പ്രത്യേകിച്ചും.

2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6118" എന്ന താളിൽനിന്ന് ശേഖരിച്ചത്