അജ്ഞാതം

"സുപ്രീംകോടതിയുടെ നർമദാ വിധിയും പരിസ്ഥിതി സംരക്ഷണവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
('ആമുഖം നീതിന്യായ കോടതിയുടെ വിധികൾ സമൂഹത്തിലു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
ആമുഖം
 
നീതിന്യായ കോടതിയുടെ വിധികൾ സമൂഹത്തിലും സംസ്‌കാരത്തിലും സൃഷ്‌ടിക്കുന്ന ദൂരവ്യാപകമായ അനുരണനങ്ങൾ കാരണമാണ്‌ അവ ചർച്ചചെയ്യപ്പെടുന്നത്‌. നീതിതേടി കോടതി കയറുന്നവർക്കു വേണ്ടി മാത്രമുള്ളതല്ല ഓരോ വിധിയും. അവ സമൂഹത്തിനാകെ ബാധകമാവുന്നു എന്നതിനാലാണ്‌ ചില കോടതിവിധികളെങ്കിലും നാഴികക്കല്ലുകളാവുന്നത്‌, അത്തരം വിധികൾ വീണ്ടും വീണ്ടും ഉദ്ധരിക്കപ്പെടും. കൂടുതൽ സംസ്‌കരിക്കപ്പെട്ട മാനുഷിക വ്യവഹാരങ്ങൾക്ക്‌ വഴികാട്ടിയായിക്കൊണ്ട്‌ അവ അനസ്യൂതമായ തുടർച്ച സൃഷ്‌ടിക്കുകയും ചെയ്യും.  

ഏറെ ജനശ്രദ്ധയാകർഷിച്ച നർമദാകേസിൽ ഈ തുടർച്ച പ്രതീക്ഷിച്ചവരെ അമ്പരപ്പിച്ച വിധിയാണ്‌ 2000 ഒക്‌ടോബർ 18ന്‌ ഇന്ത്യൻ സുപ്രീംകോടതിയിൽ നിന്നുണ്ടായത്‌. പൊതുതാൽപര്യ വ്യവഹാരത്തിന്റെ ചരിത്രത്തിൽ നീതിയുടെ തുലാസ്‌ ഇത്രയേറേ ചരിഞ്ഞുപോയ മറ്റൊരു വിധിയില്ലെന്നത്‌ ഇന്ത്യയിലെ പൗരാവകാശ പ്രവർത്തകരിലും ജനകീയ പ്രസ്ഥാനങ്ങളിലും ആശങ്കയുയർത്തിയിട്ടുണ്ട്‌. നർമദ വിധിയെക്കുറിച്ച്‌ വിവിധ കോണുകളിൽ നിന്നുള്ള വിമർശനങ്ങളും വിലയിരുത്തലുകളും ഉയർന്നു വരുന്നത്‌ ഈ പശ്ചാത്തലത്തിലാണ്‌.

നർമദാകേസിലെ വിധിക്ക്‌ ഏറെ സവിശേഷതകളുണ്ട്‌. അതിൽ ഭൂരിപക്ഷ വിധിയോടൊപ്പം ഒരു ന്യൂനപക്ഷ വിധിയുമുണ്ട്‌ എന്നതാണ്‌ അതിലൊന്ന്‌. വിധിയേക്കാൾ കൂടുതൽ മുൻവിധികളായില്ലേ എന്ന്‌ ആരും ന്യായമായി സംശയിച്ചുപോകുന്ന പരാമർശങ്ങൾ നിറഞ്ഞതാണ്‌ ഭൂരിപക്ഷ വിധി. ലോകത്തിൽ തന്നെ ഏറ്റവും മൗലികമായ പരിസ്ഥിതി സംരക്ഷണ - പൗരാവകാശ നിയമങ്ങൾ നിലവിൽ വന്ന രാജ്യത്ത്‌ അതിന്റെ തുടർച്ച പ്രതീക്ഷിച്ചവർക്ക്‌ ഈ ഇടർച്ചയുണ്ടാക്കുന്ന വേവലാതി കുറച്ചൊന്നുമല്ല. നീതിക്കുവേണ്ടി കേഴുന്ന നിസ്വരും നിസ്സഹായരുമായ ആയിരക്കണക്കിനു മനുഷ്യരെ `വിധി'ക്കുവിട്ടുകൊടുത്ത വിധിക്കു കാരണമായതു കാലതാമസമത്രേ. കാലതാമസത്തെക്കുറിച്ചു വിധി കൽപിക്കാൻ ബഹുമാനപ്പെട്ട കോടതിക്കു ആറു വർഷം മാത്രമേ വേണ്ടിവന്നുള്ളു.

ജസ്റ്റിസ്‌ ബറൂച്ചയുടെ ന്യൂനപക്ഷ വിധി നീതിന്യായ ചരിത്രത്തിൽ സ്ഥാനം പിടിക്കുന്നത്‌ കാഴ്‌ചപ്പാടിന്റെ മൗലികമായ വ്യത്യാസംകൊണ്ടുതന്നെ. ഭൂരിപക്ഷ വിധി നടപ്പാകുന്നുവെങ്കിലും ഈ ന്യൂനപക്ഷ വിധി രേഖപ്പെടുത്തിയിരിക്കുന്നു എന്നതുതന്നെയാണ്‌ നീതിന്യായ കോടതികളിലുള്ള പ്രതീക്ഷ.

ശാസ്‌ത്രപുരോഗതിയുടെ ഈ യുഗത്തിൽ ചുറ്റുപാടുമുള്ള സുലഭമായ അറിവുകൾ അവഗണിക്കപ്പെടുന്നതും നാടിന്റെ മാറുന്ന മുഖം കോടതിയിൽ പ്രതിഫലിക്കുന്നതും പഠനാർഹമായ വിഷയങ്ങളാണ്‌. ഇത്തരം പഠനങ്ങളിൽ ഏറെ ശ്രദ്ധേയമായ എൽ.സി.ജയിനിന്റെ വിശകലനങ്ങൾ ഈ ലഘുലേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌.

നർമദയിൽ അതിജീവനപ്പോരാട്ടം തുടരുന്ന ആദിവാസികളോടും കർഷകരോടും ശാസ്‌ത്രസാഹിത്യ പരിഷത്തിന്‌ ശക്തമായ ഐക്യദാർഢ്യമുണ്ട്‌. പരിസ്ഥിതിയും നീതിയും സംരക്ഷിക്കുന്നവരുടെ കൂട്ടായ്‌മ വളർത്തുന്നതിന്‌ സഹായകമാവുമെന്ന പ്രതീക്ഷയോടെയാണ്‌ നർമദാവിധിയെക്കുറിച്ചുള്ള ഈ കുറിപ്പ്‌ പരിഷത്ത്‌ പ്രസിദ്ധീകരിക്കുന്നത്‌.

കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌
കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌

കത്തിൽ മറ്റൊരിടത്തും നീതിന്യായാധികാര രംഗത്ത്‌ ഇല്ലാത്ത നൂതനവും വിപുലവുമായ പരിസ്ഥിതി അവകാശ നിയമ തത്വസംഹിതയാണ്‌ ഇന്ത്യയുടേത്‌. മലിനമല്ലാത്ത വെള്ളവും വായുവും പൗരന്റെ മൗലികാവകാശമാണെന്ന്‌ സുപ്രീംകോടതി അംഗീകരിച്ചിട്ടുണ്ട്‌. മാത്രമല്ല, ഈ അവകാശത്തെ മുൻനിർത്തി പരിസ്ഥിതി പരിപാലനത്തിലെ സങ്കീർണമായ നിരവധി പ്രശ്‌നങ്ങൾക്ക്‌ പരിഹാരമുണ്ടാക്കുകയും, അസ്‌തിത്വമായ (substantive right) ഈ പ്രത്യേക അധികാരത്തെ നിർണയിക്കാനുതകുന്ന അതി വിപുലവും നൂതനവുമായ ഒട്ടനവധി കാര്യക്രമങ്ങളും സുപ്രീംകോടതി നിർദേശിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇതിനു പുറമെ പാരിസ്ഥിതിക നാശത്തിന്റെ ഏറ്റവും ക്രൂരമായ ആഘാതം പേറേണ്ടിവരുന്ന ദരിദ്രരും നിരക്ഷരരുമായ ആളുകൾക്ക്‌ (കോടതികളെ സമീപിക്കാൻ പോലും സൗകര്യമില്ലാത്ത ഈ രാജ്യത്ത്‌) വേഗത്തിലും കുറഞ്ഞ ചെലവിലും നിയമപരിഹാരം തേടാൻ ഈ മൗലികാവകാശം ഒരു രാജവീഥിയാണ്‌ തുറന്നുകൊടുത്തത്‌.
ലോകത്തിൽ മറ്റൊരിടത്തും നീതിന്യായാധികാര രംഗത്ത്‌ ഇല്ലാത്ത നൂതനവും വിപുലവുമായ പരിസ്ഥിതി അവകാശ നിയമ തത്വസംഹിതയാണ്‌ ഇന്ത്യയുടേത്‌. മലിനമല്ലാത്ത വെള്ളവും വായുവും പൗരന്റെ മൗലികാവകാശമാണെന്ന്‌ സുപ്രീംകോടതി അംഗീകരിച്ചിട്ടുണ്ട്‌. മാത്രമല്ല, ഈ അവകാശത്തെ മുൻനിർത്തി പരിസ്ഥിതി പരിപാലനത്തിലെ സങ്കീർണമായ നിരവധി പ്രശ്‌നങ്ങൾക്ക്‌ പരിഹാരമുണ്ടാക്കുകയും, അസ്‌തിത്വമായ (substantive right) ഈ പ്രത്യേക അധികാരത്തെ നിർണയിക്കാനുതകുന്ന അതി വിപുലവും നൂതനവുമായ ഒട്ടനവധി കാര്യക്രമങ്ങളും സുപ്രീംകോടതി നിർദേശിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇതിനു പുറമെ പാരിസ്ഥിതിക നാശത്തിന്റെ ഏറ്റവും ക്രൂരമായ ആഘാതം പേറേണ്ടിവരുന്ന ദരിദ്രരും നിരക്ഷരരുമായ ആളുകൾക്ക്‌ (കോടതികളെ സമീപിക്കാൻ പോലും സൗകര്യമില്ലാത്ത ഈ രാജ്യത്ത്‌) വേഗത്തിലും കുറഞ്ഞ ചെലവിലും നിയമപരിഹാരം തേടാൻ ഈ മൗലികാവകാശം ഒരു രാജവീഥിയാണ്‌ തുറന്നുകൊടുത്തത്‌.
 
ഭരണത്തിൽ പരിസ്ഥിതി ഒരു പ്രധാന വിഷയമായി ഭവിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ 1976ൽ ഭരണഘടനയുടെ ആർട്ടിക്കിൾ 48 Aയിൽ ഡയരക്‌ടീവ്‌ പ്രിൻസിപ്പിൾസ്‌ ഓഫ്‌ സ്റ്റേറ്റ്‌ പോളിസിയും, ആർട്ടിക്കിൾ 51 A (g)യുടെ പരിധിയിൽ എല്ലാ പൗരന്മാരുടെയും ഒരു മൗലികാവകാശമായി ചേർത്തതും, പരിസ്ഥിതീയമായ നിയന്ത്രണവും മെച്ചപ്പെട്ട വനപരിപാലനവും സംസ്ഥാനത്തിന്റെ ചുമതലകളാക്കി കൺകറന്റ്‌ ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്‌തു. 1980ൽ ഒരു വനസംരക്ഷണ നിയമം പാസാക്കി. ഇതേതുടർന്ന്‌ വളരെ പ്രധാനപ്പെട്ട പരിസ്ഥിതീയ ചട്ടങ്ങൾ ഉണ്ടാക്കി. ഇന്ത്യയിലെ പരിസ്ഥിതി നയത്തിലും പരിപാലനത്തിലും നിയമങ്ങളുടെ ഘടന തന്നെ മാറ്റാൻ ഇതു വഴിവെച്ചു. 1986ൽ പരിസ്ഥിതി സംരക്ഷണ നിയമവും ചട്ടങ്ങളും 1991ൽ പബ്ലിക്‌ ലയബിലിറ്റി ഇൻഷ്വറൻസ്‌ നിയമവും, 1994ൽ പരിസ്ഥിതി ആഘാത നിർണയ നോട്ടിഫിക്കേഷനും, 1995ൽ നാഷണൽ എൻവയോൺമെന്റൽ ട്രൈബ്യൂണൽ ആക്‌റ്റും, 1997ൽ നാഷണൽ എൻവയോൺമെന്റ്‌ അപ്പെലറ്റ്‌ അതോറിറ്റിയും പിന്നീടു വന്നു.

പരിസ്ഥിതി അവകാശം വ്യക്തിഗതമായ അവകാശം മാത്രമല്ല, അത്‌ സമൂഹത്തിന്റെ അവകാശം കൂടിയാണെന്ന വ്യാഖ്യാനം വന്നു. ജീവിക്കാനുള്ള അവകാശവും, പൂർണാരോഗ്യത്തിനുള്ള അവകാശവും സ്വകാര്യതയ്‌ക്കുള്ള അവകാശവും ശാശ്വതമായ വികസനത്തിനുള്ള അവകാശവും പരിസ്ഥിതി അവകാശത്തിൽ ഉൾപ്പെടുന്നതാണ്‌. പരിസ്ഥിതി ധ്വംസനങ്ങളെ നിയമപരമായി നേരിടുന്നതിന്‌ ``നിയമത്തിന്റെ ന്യായമായ നടപടിക്രമം'' നിർബന്ധമാക്കിയതും പ്രധാനപ്പെട്ട വഴിത്തിരിവായി. ജുഡീഷ്യൽ ആക്‌റ്റിവിസവും നിരവധി പൊതുതാൽപര്യ വ്യവഹാരങ്ങളും പരിസ്ഥിതി സംബന്ധമായ പല പ്രശ്‌നങ്ങൾക്കും പരിഹാരമുണ്ടാക്കി. പരിസ്ഥിതി ആഘാതങ്ങൾ ഉണ്ടാക്കുന്ന പ്രവൃത്തികൾ തടയാൻ വേണ്ടിയുള്ള ഹർജികൾ കോടതികൾ സ്വീകരിക്കാനും അപകടങ്ങൾ ഒഴിവാക്കാനും സഹായിച്ചിട്ടുണ്ട്‌. പരിസ്ഥിതി പരിപാലനരംഗത്ത്‌ മികവുറ്റ സാങ്കേതിക തന്ത്രങ്ങളുടെ പ്രയോഗം, പാരിസ്ഥിതിക ആഘാത നിർണയം എന്നിവയൊക്കെ ഉണ്ടായത്‌ സുപ്രീംകോടതിയുടെ സന്ദർഭോചിതമായ ഇടപെടലുകൾ കൊണ്ടാണെന്ന്‌ പരക്കെ അറിവുള്ള കാര്യമാണ്‌. ഈ പശ്ചാത്തലത്തിൽ വേണം നർമദയെ പറ്റിയുള്ള സുപ്രീംകോടതി വിധി (18 ഒക്‌ടോബർ 2000) പരിശോധിക്കാൻ.

പൊതുതാൽപര്യ വ്യവഹാരം-ഭരണഘടനയിലെ ആർട്ടിക്കിൾ 21ഉം 32ഉം പരിസ്ഥിതി (സംരക്ഷണ) ആക്‌റ്റ്‌ 1986-സെക്‌ഷൻ 3, അനുസരിച്ച്‌ നർമദാ അണക്കെട്ടു നിർമാണം തടയാൻ ആവശ്യപ്പെട്ട്‌ നർമദാ ബചാവോ ആന്ദോളൻ (NBA) ഇന്ത്യാഗവണ്മെന്റിന്‌ എതിരായി ഹർജി ഫയൽ ചെയ്‌തു. കേസുവാദം കേട്ടവർ ജസ്റ്റിസുമാരായ ഡോ. എ.എസ്‌.ആനന്ദ്‌, എസ്‌.പി.ബറൂച്ച, ബി.എൻ.കൃപാൽ എന്നിവരാണ്‌. ഇവരിൽ ഒന്നാമൻ ചീഫ്‌ജസ്റ്റിസാകുന്നു. വാദിഭാഗം വക്കീൽ, ശാന്തിഭൂഷണും.

ഹർജിയിലെ പ്രധാന ആവശ്യങ്ങൾ: (1) 1987ൽ ഇന്ത്യൻ പ്രധാനമന്ത്രി കൊടുത്ത പരിസ്ഥിതി ക്ലിയറൻസ്‌ പുനഃപരിശോധിക്കുക, (2) തികച്ചും സ്വതന്ത്രമായ ഒരു വിദഗ്‌ധ സമിതിയുടെ നിയമനം. സർക്കാർ വേണ്ടത്ര ഇക്കാര്യം പഠിച്ചിട്ടുണ്ടോ, പദ്ധതിയടെ പരിസ്ഥിതി ആഘാതങ്ങളെപ്പറ്റി വേണ്ടത്ര മനസ്സിലാക്കിയിട്ടുണ്ടോ, ക്ലിയറൻസ്‌ നൽകുമ്പോൾ പറഞ്ഞിരുന്ന ഉപാധികളിൽ ഏതെങ്കിലും ലംഘിക്കപ്പെട്ടിട്ടുണ്ടോ?, ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിന്റെ നിയമപരമായ ഫലം എന്താണ്‌ എന്നീ കാര്യങ്ങളാണ്‌ ഈ കമ്മറ്റി അന്വേഷിക്കേണ്ടത്‌.

മൂന്ന്‌ ജഡ്‌ജിമാരിൽ ചീഫ്‌ ജസ്റ്റിസ്‌ ആനന്ദും ജസ്റ്റിസ്‌ കൃപാലും ചേർന്ന്‌ ഈ ഹർജി തള്ളിക്കൊണ്ട്‌ വിധിയെഴുതി. മൂന്നാമൻ ജസ്റ്റിസ്‌ ബറൂച്ച ഒറ്റയ്‌ക്ക്‌ വേറെ വിധിയെഴുതി ഹർജിയിൽ പറഞ്ഞ ആവശ്യങ്ങൾ അംഗീകരിച്ചു. വിശദാംശങ്ങൾ പിന്നെ പറയാം.

എൻ.ബി.എയുടെ ഹർജി തള്ളിക്കൊണ്ടുള്ള വിധിയിൽ പറയുന്നു; ഇന്ത്യാ ഗവണ്മെന്റിന്‌ നർമദാസാഗർ, സർദാർ സരോവർ എന്നീ പ്രോജക്‌ടുകളുടെ പരിസ്ഥിതീയ വശങ്ങളിൽ വളരെ അഗാധമായ ഉൽക്കണ്‌ഠയുള്ളതായി മനസ്സിലാകുന്നു. ഈ പദ്ധതിക്ക്‌ പരിസ്ഥിതി ക്ലിയറൻസ്‌ നൽകുന്ന കാര്യത്തിൽ ജലവിഭവ മന്ത്രാലയവും പരിസ്ഥിതി മന്ത്രാലയവും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായതിനാൽ ഈ പ്രശ്‌നം പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക്‌ അയച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിൽ വളരെയധികം ചർച്ചകൾ നടന്നു. പരിസ്ഥിതിയിൽ പ്രധാനമന്ത്രിക്കുണ്ടായിരുന്ന താൽപര്യവും ആദിവാസികളെ സംരക്ഷിക്കാനുള്ള വ്യഗ്രതയും തീരുമാനമെടുക്കുന്നതിന്‌ താമസം വരുത്തി. എന്നാൽ 1987 ഏപ്രിൽ 13ന്‌ പ്രധാനമന്ത്രി ക്ലിയറൻസ്‌ കൊടുക്കുകയും 1987 ജൂൺ 24-ാം തിയ്യതി ഔപചാരികമായ കത്ത്‌ പുറപ്പെടുവിക്കുകയും ചെയ്‌തു.

ഈ സാഹചര്യം വച്ചുകൊണ്ട്‌ ക്ലിയറൻസ്‌ കൊടുത്തത്‌ വേണ്ടത്ര ആലോചനയില്ലാതെയാണെന്ന ഹർജിക്കാരന്റെ അഭിപ്രായം അംഗീകരിക്കാൻ കോടതിക്കു കഴിയില്ല. പല പഠനങ്ങളും നടത്തേണ്ടതുണ്ടെന്നും പരിസ്ഥിതിയുമായി ബന്ധപ്പെട്ട വളരെ വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ടെന്നും സർക്കാരിന്‌ അറിയുമായിരുന്നു. ഇത്‌ മനസ്സിൽ വെച്ചുകൊണ്ടാണ്‌ പരിസ്ഥിതീയ ക്ലിയറൻസ്‌ നൽകാനും പരിസ്ഥിതി പരിപാലന പരിപാടികൾ നിർമാണപ്രവൃത്തികൾക്കൊപ്പം നടപ്പാക്കുമെന്ന്‌ ഉറപ്പാക്കാനുമാണ്‌ നർമദാ മാനേജ്‌മെന്റ്‌ അതോറിറ്റി ഉണ്ടാക്കണമെന്ന്‌ നിർദേശം നൽകിയതു തന്നെ.

നർമദ കൺട്രോൾ അതോറിറ്റിയും അതിന്റെ പരിസ്ഥിതി ഉപസമിതിയും ഉള്ളപ്പോൾ പ്രത്യേകിച്ചും ഒരു സ്വതന്ത്ര വിദഗ്‌ധസംഘത്തെ നിയോഗിക്കേണ്ട ആവശ്യം ഞങ്ങൾക്കു മനസ്സിലാകുന്നില്ല. പഠനങ്ങൾ നടത്തുന്നതിന്റെ ഗുണനിലവാരം, കൃത്യത, ശുപാർശകളും അവയുടെ നടത്തിപ്പും എന്നിവ പരിശോധിക്കാൻ ഒരു കമ്മറ്റി വേണ്ട. ഇവയ്‌ക്ക്‌ പഠനങ്ങളുടെ ഫലം ലഭ്യമാണ്‌. അവയെ കൈകാര്യം ചെയ്യാൻ ആ സമിതികൾക്കു കഴിവില്ല എന്നു വിചാരിക്കാൻ ഒരു കാരണവും ഞങ്ങൾ കാണുന്നില്ല.

1987 ജൂണിൽ നൽകപ്പെട്ട ക്ലിയറൻസു പ്രകാരം അണ കെട്ടലും റിസർവോയർ നിറയ്‌ക്കലും ഒപ്പം നടത്തണമെന്നാണ്‌. മഴവെള്ളം വീഴുന്ന സ്ഥലത്തെ ക്യാച്ച്‌മെന്റ്‌ പ്രദേശം എന്നു വിളിക്കുന്നു. മണ്ണൊലിപ്പു തടയലും റിസർവോയറിൽ എക്കൽ അടിയുന്നത്‌ പരമാവധി ഇല്ലാതാക്കലുമാണ്‌ ക്യാച്ച്‌മെന്റ്‌ ഏരിയട്രീറ്റ്‌മെന്റുകൊണ്ടുദ്ദേശിക്കുന്നത്‌. 1987ലെ ക്ലിയറൻസിൽ പറഞ്ഞിരിക്കുന്നത്‌ ക്യാച്ച്‌മെന്റ്‌ഏരിയ ട്രീറ്റ്‌മെന്റിനും ആളുകളുടെ പുനരധിവാസത്തിനും പദ്ധതികൾ ഉണ്ടാക്കി റിസർവോയറിൽ വെള്ളം നിറയ്‌ക്കുന്നതിനു മുമ്പ്‌ അവ നടപ്പാക്കണം എന്നാണ്‌. അതുകൊണ്ട്‌ പദ്ധതി നിർമാതാക്കൾ മനസ്സിലാക്കിയത്‌ രണ്ടും നടത്തേണ്ടതാണെന്നാണ്‌. റിസർവോയറിൽ വെള്ളം നിറയ്‌ക്കുന്നത്‌ 1994ൽ തുടങ്ങിയെങ്കിലും, വെള്ളം നിറഞ്ഞ സ്ഥലം ക്യാച്ച്‌മെന്റ്‌ ഏരിയ ട്രീറ്റ്‌മെന്റ്‌ ചെയ്‌തതിനെ അപേക്ഷിച്ച്‌ വിസ്‌തീർണം വളരെ കുറവാണ്‌. 1999ലാണെങ്കിൽ വെള്ളം നിറഞ്ഞ സ്ഥലം 6881 ഹെക്‌ടറാണെങ്കിൽ ട്രീറ്റ്‌മെന്റ്‌ നടന്നത്‌. 128230 ഹെക്‌ടറാണ്‌ എന്നു കാണുന്നു. കൂടാതെ പരിസ്ഥിതി ഉപസമിതി വേണ്ട രീതിയിൽ മോണിറ്ററിങ്ങും നടത്തുന്നുണ്ട്‌ എന്നു മനസ്സിലാക്കുന്നു.

ഈ പ്രത്യേക കാര്യത്തിൽ, മലിനീകരണം നടത്തുന്ന ഒരു ഫാക്‌ടറി സ്ഥാപിക്കുമ്പോഴത്തെപ്പോലെ ഞങ്ങൾ ഉൽക്കണ്‌ഠാകുലരല്ല. ഇവിടെ നിർമാണം നടക്കുന്നത്‌ വലിയ ഡാമാണ്‌. ഡാം അണുശക്തി നിലയമോ മലിനീകരിക്കുന്ന വ്യവസായശാലയോ അല്ല. ഒരു ഡാം പണിയുമ്പോൾ തീർച്ചയായും പരിസ്ഥിതിയിൽ മാറ്റമുണ്ടാക്കും. എന്നാൽ സർദാർ സരോവർ ഡാമിന്റെ നിർമാണം കൊണ്ട്‌ പരിസ്ഥിതി അപകടം ഉണ്ടാകും എന്ന്‌ വിശ്വസിക്കുന്നത്‌ ശരിയല്ല. ഇന്ത്യക്ക്‌ 40 കൊല്ലത്തെ ഡാം നിർമാണ പരിചയമുണ്ട്‌. വലിയ ഡാമുകൾ ചെലവിനൊത്ത ഗുണം നൽകുന്നവയല്ലെന്നും അവ ഇക്കോളജിയമോ, പാരിസ്ഥിതികമോ ആയ ആപത്തുകൾ ഉണ്ടാക്കുന്നവയാണെന്നും കരുതാൻ ഈ അനുഭവം നമ്മെ അനുവദിക്കുന്നില്ല. നേരെ മറിച്ച്‌ ഡാം നിർമിക്കുന്നതുകൊണ്ട്‌ പരിസ്ഥിതി മെച്ചപ്പെടുകയാണ്‌ ചെയ്യുന്നത്‌. ഡാമിന്റെ പരിസ്ഥിതി ആഘാതമെന്തെന്ന്‌ ഇന്ത്യയിൽ പരക്കെ അറിയാവുന്നതാണ്‌. ആകയാൽ ആന്ധ്രപ്രദേശ്‌ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ കേസ്‌ ഇവിടെ പ്രസക്തമല്ല.

പരിസ്ഥിതി സംരക്ഷണ നിയമം സെക്‌ഷൻ 3 അനുസരിച്ച്‌ പദ്ധതി നിർമാണം തുടങ്ങും മുമ്പെ പരിസ്ഥിതി ക്ലിയറൻസ്‌ വാങ്ങിയിരിക്കണം എന്ന നോട്ടിഫിക്കേഷൻ വന്നത്‌ 1994ൽ ആകുന്നു. 1987ൽ നർമദ പദ്ധതിക്ക്‌ ക്ലിയറൻസ്‌ നൽകുമ്പോൾ നിയമാനുസൃതമായ ക്ലിയറൻസ്‌ വേണമെന്നത്‌ ബാധകമല്ലായിരുന്നു. 1987ൽ ലഭിച്ച ക്ലിയറൻസ്‌ പ്രധാനമായും ഭരണപരമായ ഒന്നായിരുന്നു. ആ പ്രദേശത്തെ പരിസ്ഥിതിയെപ്പറ്റിയുള്ള ഉൽക്കണ്‌ഠ കൊണ്ടാണ്‌ അത്‌ വാങ്ങിയത്‌. ഭരണഘടനയിലെ ആർട്ടിക്കിൾ 21ൽ പറയുന്ന അവകാശലംഘനമൊന്നും പരിസ്ഥിതീയമാറ്റം കൊണ്ടുണ്ടാകുന്നില്ല; പ്രത്യേകിച്ചും പരിഹാരകർമങ്ങൾ ചെയ്യുന്നതുകൊണ്ട്‌. ഈ കർമങ്ങളാണെങ്കിലോ പരിസ്ഥിതിയെ സംരക്ഷിക്കുക മാത്രമല്ല അത്‌ മെച്ചപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌. സ്ഥലം വിട്ടുപോകേണ്ടയാളുകളെ സംബന്ധിച്ചാണെങ്കിൽ നിർമാണം നടക്കുന്നതിനോടൊപ്പം തന്നെ പുനരധിവാസവും നടക്കുന്നുണ്ട്‌.

പ്രധാനമന്ത്രി ക്ലിയറൻസ്‌ കൊടുക്കുമ്പോൾ അക്കാലത്ത്‌ ലഭ്യമായിരുന്ന എല്ലാ പഠനങ്ങളും പ്രയോജനപ്പെടുത്തിയിരുന്നു. ഡാം നിർമിച്ചു കഴിഞ്ഞാൽ ചില പ്രദേശങ്ങൾ മുങ്ങിപ്പോകുമെന്നും അതിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ എന്തൊക്കെയായിരിക്കുമെന്നും അപ്പോൾ അറിയാമായിരുന്നു. ചില പഠനങ്ങൾ നടന്നിരുന്നു. പരിസ്ഥിതിയുടെ പല വശങ്ങൾ പഠിക്കേണ്ടതുണ്ട്‌. എന്നാൽ ചില വശങ്ങളെപ്പറ്റി പഠനങ്ങളൊന്നും നടന്നിരുന്നില്ലെന്നതുകൊണ്ടുതന്നെ ക്ലിയറൻസു കൊടുക്കാൻ എടുത്ത തീരുമാനം ഏതെങ്കിലും തരത്തിൽ ദുരുപദിഷ്‌ടമായിരുന്നു എന്നു പറയുകവയ്യ. കൂടുതൽ പഠനങ്ങൾ ആവശ്യമായിരുന്നു. ക്ലിയറൻസു കൊടുക്കാൻ ഇവ നടന്നുവരുന്നുണ്ടായിരുന്നു എന്നും ഇപ്പോഴും നടക്കുന്നുണ്ടെന്നും ഞങ്ങൾക്കു ബോധ്യമുണ്ട്‌. പരിസ്ഥിതി ശുശ്രൂഷ എന്നത്‌ ഒരു കാര്യപരിപാടിയാണ്‌. എപ്പോഴൊക്കെ പരിസ്ഥിതിയെ പ്രതികൂലമായി എന്തെങ്കിലും ബാധിക്കുന്നുവോ അപ്പോഴൊക്കെ അത്‌ ശരിപ്പെടുത്തിക്കൊടുക്കാൻ അവിടെ സംവിധാനം നിലവിലുണ്ട്‌.

ഒന്നൂകൂടിയുണ്ട്‌: പരിസ്ഥിതിയെപ്പറ്റിയുള്ള ഉൽക്കണ്‌ഠ മുങ്ങിപ്പോകുന്ന സ്ഥലത്തെപ്പറ്റിയും അതിന്റെ പ്രാന്തപ്രദേശത്തെപ്പറ്റിയും മാത്രം പോര. ആഘാതം പദ്ധതിയുടെ മുഴുവൻ ആഘാതമായി കാണണം. ഡാം നിർമാണം കൊണ്ട്‌ കുറച്ചു ഭൂമി മുങ്ങിപ്പോകുമെന്നത്‌ ശരിയാണ്‌. പക്ഷേ, ഈ നിർമാണം കൊണ്ടുണ്ടാകുന്ന കനാൽവെള്ളം ബഹുമുഖമായ പരിസ്ഥിതീയ അഭിവൃദ്ധിയാണുണ്ടാക്കുക. ആവശ്യക്കാർക്ക്‌ കുടിവെള്ളം തൊട്ടടുത്ത്‌ ലഭ്യമാകും, മരുവൽക്കരണം കൊണ്ട്‌ ബുദ്ധിമുട്ടുന്ന രാജസ്ഥാനിൽ വെള്ളം ലഭിക്കും. അവിടെ മനുഷ്യവാസം വർധിക്കും. അങ്ങനെ പാക്കിസ്ഥാനുമായുള്ള ഇന്ത്യൻ അതിർത്തിയിലെ ദ്വാരങ്ങൾ സംരക്ഷിക്കപ്പെടും.

പരിസ്ഥിതീയവും ഇക്കോളജീയവുമായ പരിഗണനകൾക്ക്‌ അർഹമായ പരിഗണന കൊടുക്കേണ്ടതാണെന്ന്‌ സമ്മതിക്കാം. പക്ഷേ, വികസന പ്രവർത്തനങ്ങൾ വേണ്ട രീതിയിൽ വിന്യസിപ്പിച്ചാൽ ഇക്കോളജിയും പരിസ്ഥിതിയും സമ്പുഷ്‌ടമാക്കാം. ഉദാഹരണമായി പെരിയാറിലെ ഡാം തന്നെയെടുക്കുക. ചുറ്റും നിബിഡമായ കാടുകൾ കൊണ്ട്‌ അതൊരു ആനയുടെ അഭയാരണ്യമായില്ലേ? അതേസമയം തമിഴ്‌നാട്ടിലെ മധുര ജില്ലയിലെ ദാരിദ്ര്യം അമ്പേ തുടച്ചുമാറ്റിയില്ലേ? കൃഷ്‌ണരാജ സാഗർ ഡാം ഒരുകാലത്ത്‌ കുറ്റിച്ചെടികളും വന്യമൃഗങ്ങളും മാത്രമായിരുന്ന മാണ്‌ഡിയ ജില്ല പച്ചപുതച്ച നെൽപാടങ്ങളും കരിമ്പിൻ തോട്ടങ്ങളും കൊണ്ട്‌ ശോഭിതമാക്കിയില്ലേ?

ഇത്തരം നിരവധി നദീതടപദ്ധതികൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടന്നിട്ടുണ്ട്‌. പരിസ്ഥിതീയമായ ദൂഷ്യഫലങ്ങളുണ്ടാക്കിയ ഒരൊറ്റ ഡാമിനെപോലും ചൂണ്ടിക്കാണിക്കാൻ അന്യായക്കാരനു കഴിഞ്ഞിട്ടില്ല. നേരെ മറിച്ച്‌ പരിസ്ഥിതിക്ക്‌ ഗുണമുണ്ടായിട്ടുണ്ട്‌. അതുകൊണ്ട്‌ ഇവിടെയും ദൂഷ്യഫലങ്ങളല്ല, ഗുണമേ ഉണ്ടാകൂ എന്നാണ്‌ അനുഭവങ്ങൾ തെളിയിക്കുന്നത്‌. പരിസ്ഥിതി നാശത്തിന്റെ കാരണങ്ങളിൽ ഒന്ന്‌ ദാരിദ്ര്യമാണെന്ന്‌ മറക്കരുത്‌. വർധിച്ച ജലസേചനം കൊണ്ട്‌ ജനങ്ങൾ അഭിവൃദ്ധിപ്പെടും. പഴയ അവിഭക്ത പഞ്ചാബിലെ പിന്നോക്ക പ്രദേശങ്ങൾ ബക്‌ഡാ ഡാം വന്നതിനു ശേഷം എത്ര അഭിവൃദ്ധിപ്പെട്ടു എന്നത്‌ തിളങ്ങുന്ന ഒരു ഉദാഹരണമല്ലേ? അതിപ്പോൾ ഇന്ത്യയുടെ ധാന്യ അറയായി മാറിയില്ലേ? പ്രോജക്‌ട്‌ വരുംമുമ്പേ ഉണ്ടായിരുന്ന പരിസ്ഥിതി എത്ര മെച്ചപ്പെട്ടിരിക്കുന്നു.

ജസ്റ്റിസ്‌ ആനന്ദും ജസ്റ്റിസ്‌ കൃപാലും എഴുതിയ മേൽപറഞ്ഞ വിധിയോട്‌ വിയോജിച്ചുകൊണ്ട്‌ ജസ്റ്റിസ്‌ ബറൂച്ച പുറപ്പെടുവിച്ച വിധിയാണ്‌ ഇനി പറയാൻ പോകുന്നത്‌.

ക്ലിയറൻസ്‌ നൽകേണ്ടത്‌ നിയമപ്രകാരം വനം പരിസ്ഥിതി മന്ത്രാലയമാണെന്നിരിക്കേ ആ തീരുമാനം പ്രധാനമന്ത്രിക്ക്‌ വിട്ടതായി കാണുന്നു. 1987ൽ പരിസ്ഥിതി ക്ലിയറൻസ്‌ കൊടുക്കുമ്പോൾത്തന്നെ നദീതട പദ്ധതികളുടെ പാരിസ്ഥിതിക ആഘാത പഠനം ആവശ്യമാണെന്ന്‌ ഇന്ത്യാ സർക്കാരിന്‌ തോന്നിയിരുന്നു. അവിടെയുള്ള വന്യജീവികൾ, സസ്യജാലങ്ങൾ, ജനിതക ശേഖരം എന്നീ ജൈവ വിഭവങ്ങളുടെ അതുല്യത ആ പ്രദേശത്തെ തനതായി നിലനിർത്താൻ ആവശ്യപ്പെടുന്നുവോ എന്നറിയാനാണ്‌ പഠനങ്ങൾ വേണമെന്നു തോന്നിയത്‌. അങ്ങനെയൊന്ന്‌ തെളിയിക്കപ്പെട്ടാൽ ക്ലിയറൻസ്‌ നൽകാതിരിക്കാമായിരുന്നു. അതല്ലെങ്കിൽപോലും ഈ പദ്ധതി ജനാരോഗ്യത്തിൽ, സസ്യജനിതക വിഭവങ്ങളിൽ, നീർക്കെട്ട്‌, ജലസേചിത പ്രദേശങ്ങളിലെ അമ്ലതയിൽ വനനശീകരണം മൂലമുണ്ടാകുന്ന മണ്ണൊലിപ്പിൽ-ഒക്കെയുള്ള പദ്ധതിയുടെ ആഘാതം പരിഗണിക്കേണ്ടതായിരുന്നു. ജനസംഖ്യയിന്മേലുണ്ടായേക്കാവുന്ന ഹ്രസ്വകാല-ദീർഘകാല ആഘാതം, സസ്യജന്തുജാലങ്ങളിലും, വന്യജീവികളിലും ദേശീയ പാർക്കുകളിലെയും, അഭയാരണ്യങ്ങളിലെയും, ചരിത്ര സാംസ്‌കാരിക മത സ്‌മാരകങ്ങളിലെയും വനം, കൃഷി, മത്സ്യബന്ധനം, വിനോദം, ടൂറിസം എന്നിവയിൽ ഉണ്ടാകാനിടയുള്ള സ്വാധീനം - ഇതൊക്കെ കണക്കിലെടുക്കേണ്ട. ആഘാത പഠനത്തിനായി വിവരങ്ങൾ ശേഖരിക്കാൻ ഫീൽഡ്‌ സർവേകൾ നടത്തണം. ആഘാതങ്ങൾ പരിഹരിക്കാനോ ഇല്ലാതാക്കാനോ വേണ്ട നടപടികൾക്കായി എത്ര ചെലവുവരും എന്നത്‌ പ്രോജക്‌ടിന്റെ ബഡ്‌ജറ്റിൽ ഉൾക്കൊള്ളിക്കാമായിരുന്നു. ഇതിനായുള്ള മാർഗരേഖകൾ കേന്ദ്ര സർക്കാർ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.

ജലവിഭവമന്ത്രാലയവും പരിസ്ഥിതി-വനം മന്ത്രാലയവും ഉണ്ടാക്കിയ രേഖകൾ സംശയെമന്യേ തെളിയിക്കുന്നത്‌ പരിസ്ഥിതി ആഘാത നിർണയത്തിനായി വേണ്ട വിവരങ്ങൾ ഒന്നും ക്ലിയറൻസ്‌ കൊടുക്കുമ്പോൾ ലഭ്യമല്ലായിരുന്നെന്നാണ്‌. വേണ്ട വിവരങ്ങൾ ശേഖരിക്കാൻ രണ്ടു മൂന്നു കൊല്ലം കൂടി വേണ്ടി വരുമായിരുന്നു എന്നാണ്‌ കുറിപ്പുകളിൽ ഉള്ളത്‌. വേണ്ടത്ര വിവരങ്ങൾ ഇല്ലാതെ പരിസ്ഥിതി ക്ലിയറൻസ്‌ നൽകുക എന്നത്‌ അന്നുള്ള കേന്ദ്രസർക്കാരിന്റെ അന്നത്തെ നയത്തിന്‌ തന്നെ കടകവിരുദ്ധമാണെന്നതിനാൽ യാതൊരു ക്ലിയറൻസും ഇല്ലായെന്നു കരുതേണ്ടതാണ്‌.

1987 ജൂൺ 24ന്‌ നൽകിയ പാരിസ്ഥിതിക ക്ലിയറൻസിൽത്തന്നെ പറഞ്ഞിരിക്കുന്നു, പുനരധിവാസ പദ്ധതി, കമാന്റ്‌ ഏരിയ വികസനം, സസ്യ-ജന്തുജാല സർവെ, ചുറ്റുമുള്ള പ്രദേശങ്ങളുടെ സംവഹനശേഷി, ഭൂചലന സംബന്ധമായ കാര്യങ്ങൾ, ജനാരോഗ്യം എന്നീ കാര്യങ്ങളെ സംബന്ധിച്ച്‌ വിശദാംശങ്ങൾ പ്രോജക്‌ട്‌ അധികാരികളോട്‌ ചോദിച്ചിട്ടുണ്ട്‌ എന്ന്‌. ഫീൽഡ്‌ സർവേകൾ മുഴുമിപ്പിച്ചിട്ടില്ലെന്നും 1989-ഓടു കൂടി മുഴുവൻ വിവരങ്ങളും ലഭ്യമാകും എന്നും എഴുതിയിട്ടുണ്ട്‌.

ക്ലിയറൻസ്‌ നൽകുമ്പോൾ വേണമായിരുന്ന അടിസ്ഥാന വിവരങ്ങൾ ഇല്ലാതിരിക്കെ ക്ലിയറൻസ്‌ കൊടുക്കാൻ സാധ്യമല്ലായിരുന്നു. ഇനി നൽകപ്പെട്ട ക്ലിയറൻസു പ്രകാരം തന്നെയും റിസർവോയറിൽ വെള്ളം നിറയ്‌ക്കും മുമ്പെ ക്യാച്ച്‌മെന്റ്‌ ഏരിയ ട്രീറ്റ്‌മെന്റും ആളുകളുടെ പുനരധിവാസവും കഴിഞ്ഞിരിക്കേണ്ടതായിരുന്നു. വെള്ളം നിറയ്‌ക്കൽ വളരെ മുമ്പെ തുടങ്ങിക്കഴിഞ്ഞിരുന്നു.

ക്ലിയറൻസ്‌ പരിസ്ഥിതി-വനംമന്ത്രാലയമല്ല പ്രധാനമന്ത്രിയാണ്‌ നൽകിയത്‌ എന്നതൊന്നും കാര്യമാക്കേണ്ടതില്ല. എന്നാൽ യൂണിയൻ ഗവണ്മെന്റിന്റെ നയമനുസരിച്ചും മാർഗരേഖകൾ അനുസരിച്ചും പാരിസ്ഥിതിക ക്ലിയറൻസ്‌ നൽകണമെങ്കിൽ (a) പദ്ധതിയുടെ പാരിസ്ഥിതിക ആഘാതം മനസ്സിലാക്കാനും നിർണയിക്കാനും ആവശ്യമായ വിവരങ്ങൾ ശേഖരിച്ചിരിക്കണം. (b) ആഘാത നിർണയപ്രകാരം പദ്ധതി തുടരാം. (c) പാരിസ്ഥിതികമായ സുരക്ഷാമാർഗങ്ങളും അവയുടെ ചെലവും കണക്കാക്കിയിരിക്കണം.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3376" എന്ന താളിൽനിന്ന് ശേഖരിച്ചത്