അജ്ഞാതം

"സുസ്ഥിരവികസനം സാമൂഹ്യനീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 133: വരി 133:
വ്യവസായം ഉൾപ്പെടുന്ന മൂല്യവർദ്ധനവിന്റെ മേഖലയാണ് രണ്ടാമത്തേത്. ദ്വിതീയമേലയിൽ 11.3% വളർച്ചയുണ്ട് എന്നാണ് സാമ്പത്തിക അവലോകനം വ്യക്തമാക്കുന്നത്. എന്നാൽ കെട്ടിടനിർമ്മാണം ഉൾപ്പെടെയുള്ള നിർമ്മാണമേഖല ദ്വിതീയമേഖലയിൽപ്പെട്ടതാണ് ഈ മെച്ചപ്പെട്ട അവസ്ഥയുടെ കാരണമെന്ന് കണക്ക് സൂക്ഷ്മമായി പരിശോധിച്ചാൽ കാണാൻ കഴിയും. സംസ്ഥാനത്തിന്റെ വരുമാനത്തിൽ വ്യവസായങ്ങളുടെ പങ്ക് 6.7 ശതമാനം മാത്രമായിരിക്കുമ്പോൾ നിർമ്മാണമേഖലയുടെ പങ്ക് 11.8 ശതമാനമാണ്. വ്യവസായത്തിന്റെ പങ്ക് 2002-03ൽ 8.2 ശതമാനമുണ്ടായിരുന്നത് 2003-04ൽ 7.6 ശതമാനമായും 2005-06 ൽ 6.7 ശതമാനമായും കുറയുകയാണുണ്ടായത്. അതായത് വ്യാപകമായി നടക്കുന്ന നിർമ്മാണപ്രവർത്തനമൊഴിച്ചാൽ കാര്യമായ ചലനമൊന്നും ദ്വിതീയമേഖലയിൽ നടക്കുന്നില്ല. വീടുകളും ഫ്‌ളാറ്റുകളും വ്യാപാരസ്ഥാപനങ്ങളുമായി  നിരവധി  കെട്ടിടങ്ങൾ ഉയർന്നുവരുന്നുവെങ്കിലും കടുത്ത വ്യാവസായികമുരടിപ്പ് ഉണ്ടാവുന്നുവെന്ന നമ്മുടെ അനുഭവം ശരിവെക്കുന്നതാണ് ഈ കണക്കുകളും.

മൂന്നാമത്തെ ജീവിതത്തുറയായ സേവനമേഖലയിൽ 13.8 ശതമാനം വളർച്ചയുണ്ടാവുന്നതായാണ് സാമ്പത്തിക അവലോകനം കണ്ടെത്തുന്നത്. മാത്രവുമല്ല സംസ്ഥാന വരുമാനത്തിന്റെ അറുപത്തി ഒന്നു ശതമാനം പങ്കു നൽകുന്നതും സേവനമേഖലയാണ്. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബാങ്കിംഗ്, ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട റിയൽ എസ്റ്റേറ്റ് കച്ചവടം തുടങ്ങിയ മേഖലകളാണ് ഇതിൽത്തന്നെ പ്രധാന പങ്കുവഹിക്കുന്നത്. (നേരത്തേ ദ്വിതീയ മേഖലയിൽക്കണ്ട നിർമ്മാണ മേഖലയുടെ കുതിപ്പ് യഥാർത്ഥത്തിൽ ഇതിനോട് ചേർത്ത് വായിക്കാവുന്നതുമാണ്.) സേവനമേഖലയിൽ സാധാരണക്കാർക്ക് ഏറെ പ്രധാനപ്പെട്ട പൊതുഭരണരംഗത്തിന്റെ പങ്ക് കുറഞ്ഞുവരുന്നതായും കണക്കുകൾ കാണിക്കുന്നുണ്ട്. കാർഷിക-വ്യാവസായിക മേഖലകൾ അഥവാ യഥാർത്ഥ ഉൽപ്പന്ന ഉൽപാദന മേഖലകൾ ശോഷിക്കുകയും സേവനമേഖല പുഷ്ടിപ്പെടുകയും ചെയ്യുന്ന അസാധാരണമായൊരു അവസ്ഥയിലേക്കാണ് കേരളം എത്തിയിരിക്കുന്നതെന്ന് ഈ കണക്കുകളും അനുഭവവും നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. കേരളപഠനത്തിൽ ലഭ്യമായ കണക്കു വെച്ച് കേരളത്തിൽ 38% പേരും കാർഷികമേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരാണ്. 6 ശതമാനത്തോളം പേർ പരമ്പരാഗത വ്യവസായങ്ങളിൽ പണിയെടുക്കുന്നവരാണ്. 1.7 ശതമാനം പേർ ആധുനിക വ്യവസായരംഗത്തെയാണ് ആശ്രയിക്കുന്നത്. കാർഷിക-വ്യാവസായിക മേഖലയിൽ വന്നുകൊണ്ടിരിക്കുന്ന തകർച്ച ഈ മേഖലകളെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന, ആകെ ജനസംഖ്യയിൽ പകുതിയോളം വരുന്ന ജനങ്ങളെ പാപ്പരാക്കിക്കൊണ്ടിരിക്കുന്നുവെന്ന വസ്തുതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. മുമ്പ് നാം കണ്ട വർദ്ധിച്ചുവരുന്ന അസമത്വത്തിന്റെ  പ്രധാനപ്പെട്ട  കാരണങ്ങളിലൊന്ന് ഉൽപാദനമേഖലകളിലുണ്ടാവുന്ന ഈ തകർച്ചയാണെന്നും അനുമാനിക്കാവുന്നതാണ്.

{| class="wikitable" style="text-align: center;
!colspan="6"|
പട്ടിക 3
|-
!colspan="6"|
സാമൂഹ്യവളർച്ച
|-
! ഇനം
! കേരളം
! ഇന്ത്യ 2004
|-
|ജനനനിരക്ക്/1000
|16.7
|24.8
|-
|മരണനിരക്ക്/1000
|6.3
|8.0
|-
|ശിശുമരണനിരക്ക്/1000
|11.0
|60.0
|-
|ആയുർദൈർഘ്യം (ആകെ)
|73.3
|64.0
|-
|പുരുഷൻ
|71.7
|64.1
|-
|സ്ത്രീ
|75.0
|65.8
|}
===സാമൂഹ്യഅപചയം===  
===സാമൂഹ്യഅപചയം===  
കമ്പോളയുക്തി സൃഷ്ടിക്കുന്ന കേരളത്തിന്റെ മറ്റൊരു വശം കൂടി 'സാമ്പത്തിക അവലോകനം' അനാവരണം ചെയ്യുന്നുണ്ട്. കഴിഞ്ഞ കുറച്ചു കാലമായി കേരള സമൂഹത്തിലുണ്ടായ അപചയത്തിന്റെ സൂചികകളാണവ. അതനുസരിച്ച് 2001-04 കാലയളവിൽ കുറ്റകൃത്യങ്ങളിൽ 11.62% ന്റെ വർദ്ധനവുണ്ടായിരിക്കുന്നു. ഇതേ കാലത്ത് തന്നെ സ്ത്രീകൾക്ക് നേരെയുള്ള കടന്നാക്രമണങ്ങളിൽ 6.27% ന്റേയും കുട്ടികളിലെ പീഡനങ്ങളിൽ 46 ശതമാനത്തിന്റേയും ബലാത്സംഗ കേസുകളിൽ 148 ശതമാനത്തിന്റേയും വർദ്ധനയുണ്ടായി.  

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5722" എന്ന താളിൽനിന്ന് ശേഖരിച്ചത്