ഡാറാ-സ്മൈൽ കമ്പനി
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
കേരളത്തിലെ വ്യവസായവത്കരണത്തിൻറെ ഉദയം കുറിച്ച ഫാക്ടറിയാണ് ആലപ്പുഴയിലെ ഡാറാ-സ്മൈൽ കയർ ഫാക്ടറി. 1859ലാണ് ഇത് സ്ഥാപിച്ചത്. കേരളത്തിലെ ആദ്യത്തെ ഫാക്ടറിയായ ഇവിടെയാണ് കേരളത്തിലെ ആദ്യത്തെ തൊഴിലാളിവർഗ്ഗം ഉടലെടുത്തത്. Darragh, Smail & Co. Ltd. - Manufactures Domestic and Calcutta Cocoa Mats and Mattings എന്നായിരുന്നു കമ്പനിയുടെ പേര്. ഇതിൻറെ ഓഫീസ് 177 water street New York ആയിരുന്നു. ജെയിംസ് ഡാറായും ഹെൻറി സ്മെയ്ലും കമ്പനിയുടെ പങ്കാളികളായിരുന്നു.