പ്രമാണം:IMG-20180107-WA0015.jpg

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(780 × 1,040 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 106 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

 പരിഷത്ത് കലാജാഥയിൽനിന്ന് ജനോത്സവങ്ങളിലേക്ക്.......

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജനുവരി 6, 7 തീയതികളിൽ മണ്ണാർക്കാട് കുണ്ടൂർകുന്ന് ടി.എസ്.എൻ.എം ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പാലക്കാട് ജില്ലാ പ്രവർത്തക ക്യാമ്പ് സമാപിച്ചു. കേരളത്തിൽ പരമ്പരാഗത സാംസ്കാരിക പ്രവർത്തനമാണ് നടക്കുന്നതെന്നും ജനങ്ങളുടെ സംസ്കാരത്തിൽ ഇടപെടുന്ന പ്രവർത്തനങ്ങളാണ് വേണ്ടതെന്നും ഇതിനായി പരിഷത്ത് "ജനോത്സവം" എന്ന പരിപാടിക്ക് തുടക്കം കുറിക്കുകയാണെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് പരിഷത്തിന്റെ മുൻ ജനറൽ സെക്രട്ടറിയും പ്രസിഡണ്ടും, ആൾ ഇന്ത്യ പ്യൂപ്പിൾസ് സയൻസ് നെറ്റ് വർക്ക്(AIPSN) പ്രവർത്തകനായ കെ.കെ.കൃഷ്ണകുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ജില്ലയിൽ ജനുവരി 26 മുതൽ ഗ്രാമാന്തരങ്ങളിൽ പാട്ട്,നാടകം,സിനിമ,വര, മറ്റ് അനുബന്ധ പരിപാടികൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കലാസാംസ്കാരിക സംഗമങ്ങൾ "ജനോത്സവങ്ങൾ" അരങ്ങേറും.ഇതിന്റെ പരിശീലന പ്രവർത്തനത്തിന്റെ ഭാഗമായി ശനിയാഴ്ച്ച വൈകുന്നേരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നും എത്തിയ നൂറിലധികം പ്രവർത്തകരും കലാകാരന്മാരും പൊതുജനങ്ങളും അണിനിരന്ന നാട്ടുവര, നാട്ടുപാട്ട്, ചെറുനാടകങ്ങൾ ,ചെറു സിനിമ എന്നിവയുടെ അവതരണങ്ങൾ ജനോത്സവം ജില്ലാ ചെയർമാൻ ശ്രീചിത്രന്റെ നേതൃത്വത്തിൽ നടന്നു. തുടർന്ന് സംസ്ഥാന പ്രസിഡന്റ് ടി.ജി. ഗംധരൻ "സാമൂഹ്യ മാറ്റം പുതിയ സമസ്യകളും പുതിയ പ്രതിരോധവും " എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. പരിഷത്തിന്റെ ജില്ലാ പ്രസിഡണ്ട് പി.അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി കെ. മനോഹരൻ, കെ.വി സാബു, എ.എം.വാസുദേവൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ എ.കെ.വിനോദ് സ്വാഗതവും കൺവീനർ ടി.എം അനുജൻ നന്ദിയും രേഖപ്പെടുത്തി. ഉദ്ഘാടന ഫോട്ടോ കെ.കെ.കൃഷ്ണകുമാർ.

അനുമതി

ഫലകം:PD-user

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്18:03, 7 ജനുവരി 201818:03, 7 ജനുവരി 2018-ലെ പതിപ്പിന്റെ ലഘുചിത്രം780 × 1,040 (106 കെ.ബി.)സുനിൽകുമാ൪ (സംവാദം | സംഭാവനകൾ)പരിഷത്ത് കലാജാഥയിൽനിന്ന് ജനോത്സവങ്ങളിലേക്ക്....... കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജനുവരി 6, 7...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://wiki.kssp.in/index.php?title=പ്രമാണം:IMG-20180107-WA0015.jpg&oldid=6487" എന്ന താളിൽനിന്ന് ശേഖരിച്ചത്