മേഖലാപദയാത്ര- പ്രസംഗക്കുറിപ്പ്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

പ്രസംഗക്കുറിപ്പ്

കേരള ചരിത്രത്തെ രണ്ടായി പിളർത്തിക്കൊണ്ടാണ് 2018 ലെ വെള്ളപ്പൊക്കം കടന്ന് പോയത് വെള്ളപ്പൊക്കത്തിനു മുൻപും പിൻപും എന്നു കേരള ചരിത്രം രണ്ടായി വിഭജിക്കപ്പെടും. 2018 ആഗസ്റ്റ് മൂന്നാം വാരത്തിലുണ്ടായ പ്രളയം 1924ന് ശേഷമുണ്ടായ ഏറ്റവും തീവ്രമായ പ്രളയമായിരുുവെന്ന് നിരീക്ഷണങ്ങൾ കാണിക്കുന്നു. ദേശീയ ജലകമ്മീഷൻ രേഖകളനുസരിച്ച് 2018 ജൂൺ 1 മുതൽ ആഗസ്റ്റ് 18 വരെ കേരളത്തിൽ 2346.6 മി.മീ. മഴയാണ് ലഭിച്ചത്. ഇതാകട്ടെ, ഇക്കാലയളവിൽ കിട്ടാറുള്ള ശരാശരി മഴയായ 1649.5 മി.മീനേക്കാൾ 42 ശതമാനം കൂടുതലാണ്. ജൂണിൽ വർധന 15 ശതമാനവും, ജൂലൈയിൽ 18 ശതമാനവും, ആഗസ്റ്റിൽ 164 ശതമാനവും ആയിരുന്നു. ആഗസ്റ്റിൽ തന്നെ 16, 17, 18 തീയതികളിലാണ് അതിവ്യഷ്ടി ഉണ്ടായത്. ഇപ്പോഴത്തെ ഈ അതിതീവ്രമഴയുണ്ടായത് കേരളത്തിലെ ജനങ്ങളുടെ സ്വഭാവ സവിശേഷതകൾ കൊണ്ടൊ ജീവിത ശൈലി കൊണ്ടോ, പരിസ്ഥിതിയുടെ മേൽ ആഘാതമേൽപ്പിക്കുന്നത് കൊണ്ടൊ ഒന്നും ആകണമെന്നില്ല. അതിനു വേറെ കാരണങ്ങളുണ്ടാകാം. ആഗോള താപനവും കാലാവസ്ഥാമാറ്റവും ഒക്കെയായി ബന്ധപ്പെട്ട കാരണങ്ങളുണ്ടാവാം. എന്നാൽ അതിതീവ്രമായമഴയെ ജനങ്ങൾ അനുഭവിക്കുന്ന ഒരു ദുരന്തമാക്കി മാറ്റിയതിൽ കേരളത്തിന്റെ വികസനനയത്തിന് വലിയ പങ്കുണ്ട്. പ്രളയം വലിയ നാശനഷ്ടമാണ് സംസ്ഥാനത്ത് വിതച്ചത്. സംസ്ഥാന സർക്കാർ റിബിൽഡ് കേരള വെബ് സൈറ്റിൽ നൽകിയ കണക്കുകൾ പ്രകാരം 483 മനുഷ്യജീവൻ നഷ്ടപ്പെട്ടു. 14900 വീടുകൾ പൂർണ്ണമായും 218750 വീടുകൾ ഭാഗികമായും നശിച്ചു. 300ലധികം പാലങ്ങളും സംസ്ഥാനത്തെ 13 ജില്ലയിലെ റോഡ് മേഖലയും ഇതിലൂടെ തകർന്നു. ലക്ഷക്കണക്കിന് കുടുംബങ്ങളുടെ വൈദ്യുതി ബന്ധം തകരാറിലായി. പ്രളയം കാർഷിക മേഖലയിൽ ഉണ്ടാക്കിയ നഷ്ടവും ചെറുതല്ല. സംസ്ഥാനത്ത് 1300 കോടി രൂപയുടെ വിളനാശം ഉണ്ടായതായി സർക്കാർ കണക്കുകൾ കാണിക്കുന്നു. മൂന്ന് ലക്ഷം കർഷകർക്ക് നാശം നേരിട്ടതായി കണക്കുകൾ കാണിക്കുന്നു. ഇതോടൊപ്പം ചെറുകിട കച്ചവടക്കാർ, ചെറുകിട ഉത്പാദകർ തുടങ്ങി പതിനായിരക്കണക്കിന് മനുഷ്യർക്ക് തങ്ങളുടെ ജീവനോപാധികൾ നഷ്ടമായി. മനുഷ്യരെക്കൂടാതെ ആയിരക്കണക്കിന് ജന്തുജീവനുകളും പ്രളയം കവർന്നെടുത്തു. മഴയെ തടയാനാവില്ല, വരൾച്ചയെയും അങ്ങനെ തടയാൻ കഴിഞ്ഞു എന്ന് വരില്ല. മഴയായാലും വരൾച്ചയായാലും അത് ജനജീവിതത്തെ ദുരിതത്തിലാക്കുന്നതിൽ മനുഷ്യ ഇടപെടലുകൾക്ക് നിർണ്ണായകമായ സ്ഥാനമുണ്ട് എന്ന് ഈ പ്രളയം നമ്മെ പഠിപ്പിക്കുുണ്ട്. ആ പശ്ചാത്തലത്തിൽ നോക്കിയാൽ കേരളത്തിന്റെ പരിസ്ഥിതിയും വികസനവും തമ്മിൽ നടക്കുന്ന ഒരു സംഘർഷമുണ്ട്. പരിസ്ഥിതിയെ മാറ്റി മറിച്ചു കൊണ്ട് നമ്മൾ നടത്തു നിർമ്മാണ പ്രവർത്തനങ്ങൾ പലതും ഈ പ്രളയത്തിനു കാരണമായി എന്ന് നിഗമനത്തിൽ നമുക്ക് എത്തിച്ചേരാം. അതുകൊണ്ട് തന്നെ വെള്ളപ്പൊക്കം കഴിഞ്ഞപ്പോൾ, പഴയ കേരളത്തെ അതുപോലെ പുനർ നിർമ്മിക്കുകയല്ല പകരം നമ്മൾ ഒരു പുതിയ കേരളം സ്യഷ്ടിക്കുകയാകും ചെയ്യുക എന്ന ആശയത്തിന് ഇപ്പോൾ വലിയ പിന്തുണ കിട്ടിയിട്ടുണ്ട്. അതിന്റെ അർത്ഥം നിലവിലുള്ള കേരളത്തിന് എന്തെല്ലാം പോരായ്മകളുണ്ടോ അവയെല്ലാം പരിഹരിച്ച് ഒരു പുതിയ കേരളം സ്യഷ്ടിക്കാനുള്ള ശ്രമം നടത്തണം എന്നാണ്. ഇതാണ് ഈ വെള്ളപ്പൊക്കം നൽകുന്ന ഒന്നാമത്തെ പാഠം. ഒരു ദുരന്തത്തെ നവനിർമ്മിതിക്കുള്ള സാദ്ധ്യതയാക്കി മാറ്റാം. അങ്ങനെയാണെങ്കിൽ ഈ വെള്ളപ്പൊക്കത്തിൽ നിന്ന് നമുക്ക് വേറെയും ചില പാഠങ്ങൾ പഠിക്കാനുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ വേണം ഇനിയുള്ള കേരളം എങ്ങനെയാവണം എന്ന് തീരുമാനിക്കാൻ. പുതിയ കേരളം സ്യഷ്ടിക്കാൻ എന്തെല്ലാം വേണമെന്ന് തീരുമാനിക്കുന്നതോടൊപ്പെം പുതിയ കേരളത്തിൽ എന്തെല്ലാം ഉണ്ടാവരുത് എന്നു കൂടി തീരുമാനിക്കണം.

കേരളത്തെ സംബന്ധിച്ച് പ്രളയം നൽകു രണ്ടാമത്തെ പാഠം എന്താണ്? കേരളത്തിന്റെ മൂന്ന് ഭൗമ മേഖലകളെയും പ്രളയം ബാധിച്ചു. സാധാരണ ഉരുൾപൊട്ടലുണ്ടാകുമ്പോൾ അത് മലയോര മേഖലയെ ബാധിക്കും. ഒരുപാടു കഷ്ടപ്പാടുണ്ടാകും. തീരദേശ ഭാഗത്ത് പ്രക്യതിക്ഷോഭം ഉണ്ടാകുമ്പോൾ അത് തീരദേശ മേഖലയെ ബാധിക്കും. ഇടനാട് പൊതുവെ സുരക്ഷിതമാണ്. എന്നാലും അതിതീവ്ര മഴയുണ്ടാകുമ്പോൾ, പുഴകൾ കവിഞ്ഞൊഴുകുമ്പോൾ ഇടനാടിനെ ബാധിക്കും. മലയോരത്ത് ഉരുൾപൊട്ടലുണ്ടാകുമ്പോൾ തീരദേശവാസികളെ കാര്യമായി ബാധിക്കുകയില്ല. കാരണം ഉരുൾപൊട്ടലുണ്ടാകുത് മലയോര മേഖലയിൽ മാത്രമാണ്. അപ്പോൾ പശ്ചിമഘട്ടം ലോലമേഖലയാണ് അതിനെ സംരക്ഷിച്ചില്ലെങ്കിൽ കുഴപ്പമാണ് എന്ന് നമ്മൾ പറയും. കടൽക്ഷോഭമുണ്ടാകുമ്പോൾ, തീരദേശവാസികളുടെ ജീവിതം തകരുമ്പോൾ, നമ്മൾ പറയും അവിടം പരിസ്ഥിതി ലോലമേഖലയാണ്, അവിടെ വലിയ നിർമ്മാണ പ്രവർത്തനങ്ങളൊന്നും ചെയ്യരുത് എന്ന്. നാല്പ്പത്തിനാല് നദികളും വേനൽക്കാലത്ത് വറ്റിവരണ്ട് കിടക്കുകയും മഴക്കാലത്ത് കവിഞ്ഞൊഴുകുകയും ചെയ്യുന്നവയാണ്. അങ്ങിനെ കവിഞ്ഞൊഴുകുമ്പോൾ കേരളത്തിന്റെ ഇടനാട് പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങും. അപ്പോൾ നമ്മൾ പറയും കേരളത്തിന്റെ നദീതീരം പരിസ്ഥിതി ലോലമാണ്. അത് സംരക്ഷിക്കേണ്ടതുണ്ട് എന്നു നമ്മൾ പറയും. ഇങ്ങനെയൊക്കെയാണെങ്കിലും കേരളം മുഴുവൻ ഒരു പരിസ്ഥിതി ലോലമേഖലയാണ് എന്ന് ഇതുവരെ നമ്മൾ പറഞ്ഞിട്ടില്ല. ഏറ്റവും ഒടുവിൽ ഡോ.മാധവ് ഗാഡാഗിൽ കമ്മറ്റി ശുപാർശകളിലേക്കും തുടർന്ന് കസ്തൂരീരംഗൻ കമ്മിറ്റി ശുപാർശകളിലേക്കും വപ്പോൾ നമ്മുടെ തർക്കം പശ്ചിമഘട്ട മേഖലയിലെ 123 വില്ലേജുകൾ പരിസ്ഥിതി ലോല മേഖലയാണൊ അല്ലയൊ എതായിരുു. എന്നാൽ 2018 ലെ പ്രളയം നമ്മോട് പറയുന്നു, കേരള സംസ്ഥാനം പൂർണ്ണമായും പരിസ്ഥിതി ലോലമേഖലയാണ്. അതായത് പരിസ്ഥിതിയുടെ മേൽ ആഘാതമേൽപ്പിക്കു ഏതു വികസന പ്രക്രിയയും കേരളത്തെ വിവിധ ഭൗമമേഖലയെ ബാധിക്കും.

ഈ പ്രളയം നൽകുന്ന മൂന്നാമത്തെ പാഠം കാലാവസ്ഥാ മാറ്റത്തിന്റെ ചില ഘടകങ്ങളെങ്കിലും കേരളത്തിൽ പ്രകടമായിത്തുടങ്ങി എന്നാണ്. ആഗോളതാപനവും കാലാവസ്ഥാമാറ്റവും നമ്മേ ബാധിക്കുതല്ല എന്നും അത് ഹിമാലയത്തിന്റെ മുകളിൽ മഞ്ഞുരുകുതും ധ്രുവപ്രദേശങ്ങളിലെ മഞ്ഞുപാളികൾ നശിച്ചു പോകുന്നതും ഒക്കെ മാത്രമാണ് എന്നുമാണ് കേരളത്തിലെ സാമാന്യ ജനത ധരിച്ചുവച്ചിരിക്കുത്. എന്നാൽ സമീപകാലത്ത് കേരളത്തിന്റെ കാലാവസ്ഥ വളരെ ചഞ്ചലമായ സ്വഭാവം കാണിക്കുുണ്ട് എതും, വരൾച്ചയിൽ നിന്നും അതിവർഷത്തിലേക്കും അതിവർഷത്തിൽ നിന്നും വരൾച്ചയിലേക്കും ഉള്ള കാലാവസ്ഥാ ദോലനത്തിന്റെ സമയം കുറഞ്ഞുവരുന്നു എതും ഒക്കെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ചില ഘടകങ്ങൾ എങ്കിലും കേരളത്തിൽ അനുഭവപ്പെട്ടു തുടങ്ങി എതിന്റെ തെളിവുകളാണ്. ശാസ്ത്ര സാങ്കേതിക വിദഗ്ധരുടെ വിശദമായ പരിശോധന ആവശ്യമുള്ള മേഖലയാണിത്. അങ്ങിനെയെങ്കിൽ ഭാവി കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾ ആലോചിക്കുമ്പോൾ കാലാവസ്ഥാമാറ്റത്തിന്റെ സ്വാധീനം കൂടി പരിഗണിക്കേണ്ടതുണ്ട് ഇതാണ് മൂന്നാമത്തെ പാഠം.

നാലമത്തെ പാഠം വികസനത്തിന് കുറച്ചു കൂടി പുതിയ ഒരു നിർവചനം ഉണ്ടാകണം എതാണ്. വികസനത്തിന്റെ നിർവചനം എന്താണ്? പൊതുവിൽ അംഗീകരിക്കു നിർവചനം. 'അത് സമ്പത്തിന്റെ ഉല്പാദനമാണ് എന്നാണ്. പരമാവധി വിഭവങ്ങൾ ഉപയോഗിച്ച് പുതിയ ഉല്പനങ്ങൾ ഉണ്ടാക്കുക. എല്ലാവരും വാങ്ങി ഉപയോഗിക്കുക. അതുപയോഗിച്ച് നമ്മുടെ ജീവിതത്തിന്റെ നിലവാരം കുറച്ചു കൂടി മെച്ചപ്പേടുത്തുക. വികസനത്തിന്റെ വളരെ പഴയ ഈ നിർവചനത്തിൽ നി് കൊണ്ടാണ് കേരളം അതിനെ നോക്കിക്കാണുത്. ശാസ്ത്രസാഹിത്യ പരിഷത്ത് ആ നിർവചനത്തിന് ഒരു ഭേദഗതി വരുത്താൻ ശ്രമിച്ചിരുന്നു. ഭേദഗതി ഇങ്ങനെയായിരുന്നു വികസനം എന്നാൽ സമ്പത്തിന്റെ ഉല്പാദനം തന്നെ സംശയമൊന്നുമില്ല. പക്ഷെ ഉല്പാദിപ്പിക്കപ്പെടു സമ്പത്ത് എല്ലാവരിലേക്കും നീതിപൂർവ്വം വിതരണം ചെയ്യുകയും വേണം. ഉല്പാദനവും വിതരണവും സ്ഥായിയായി നിലനിൽക്കുകയും വേണം. അങ്ങനെ രണ്ട് ഉപാധികൾ കൂടികൂട്ടിച്ചേർത്തു കൊണ്ട് വികസനത്തെ പുനർനിർവചിക്കാൻ ശ്രമിച്ചു. നമ്മൾ കുറച്ചു കൂടി മുാേ'ു പോകേണ്ട ഒരു സമയമാണിത്. ഇപ്പോൾ ഈ പ്രളയം നമ്മോടു പറയുന്നത് വികസനത്തിന് അഞ്ച് അടിസ്ഥാനഘടകങ്ങൾ ഉണ്ടായിരിക്കണം എന്നാണ്.

  1. സുസ്ഥിരത, ഒരു തരം തുല്യത എന്ന് വേണമെങ്കിൽ പറയാം. ആരു തമ്മിലുള്ള തുല്യത? രണ്ടോ അതിലധികമോ തലമുറകൾ തമ്മിലുള്ള തുല്യത. കടു പോയ തലമുറയ്ക്ക് ഈ കേരളം ലഭിച്ചത് ഇതിനേക്കാൾ എത്രയോ മനോഹരമായിട്ടാണ്. എത്രയോ സുഖകരമായ ജീവിതം നയിക്കാൻ പറ്റു രൂപത്തിലാണ്. കഴിഞ്ഞ തലമുറയും നമ്മുടെ തലമുറയുംതമ്മിൽ വിഭവങ്ങളുടെ ലഭ്യതയുടെ കാര്യത്തിൽ ഒരു തുല്യതയില്ലായ്മ ഉണ്ടായിട്ടുണ്ട്. കേരളത്തെ അടുത്ത തലമുറക്ക് കൈമാറുമ്പോൾ എങ്ങനെയാണ് നമ്മൾ കൊടുക്കാൻ പോകുന്നത്? 44 നിറഞ്ഞ നദികളാണ് നമുക്ക് കിട്ടിയതെങ്കിൽ 44 വരണ്ട നദികളാണ് നമ്മൾ കാത്തു വയ്ക്കുത്. 33 ശതമാനം വനഭൂമി വേണ്ടിടത്ത് ഈ തലമുറയ്ക്ക് കേരളം കിട്ടിയതിൽ നിന്ന് എത്രയോ കുറഞ്ഞ വനഭൂമിയുള്ള കേരളമാണ് നമ്മൾ അടുത്ത തലമുറയ്ക്ക് നൽകാൻ പോകുന്നത്. കേരളത്തിലെ ആകെ വനഭൂമി സംസ്ഥാന വിസ്ത്യതിയുടെ 28% ഉണ്ടെ് സംസ്ഥാന വനം വകുപ്പ് അവകാശപ്പെടുന്നു. യഥാർത്ഥത്തിൽ അത് 4% മാത്രമേ ഉള്ളൂ എന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുു(ജി.മധുസൂദനൻ (ഐ.എ.എസ്)). അപ്പോൾ ഇവിടെ ജീവിക്കുന്ന തലമുറയിലെ വിവിധ വിഭാഗം ആളുകൾ തമ്മിൽ മാത്രമല്ല വിവിധ തലമുറകൾ തമ്മിലുള്ള തുല്യത കൂടി ഉറപ്പാക്കുക എതിലേക്ക് നമ്മൾ വികസനത്തിന്റെ നിർവചനത്തെ മാറ്റണം.
  2. വികസനം പങ്കാളിത്ത പൂർണ്ണമായിരിക്കണം എതാണ് രണ്ടാമത്തെ പാഠം. എല്ലാവരും ചേർന്ന് ഉണ്ടാക്കിയെടുക്കുതായിരിക്കണം ലഭ്യമായ വിഭവങ്ങൾ ഉപയോഗിച്ച് ഒരു സമൂഹത്തിന്റെ ജീവിത നിലവാരത്തെ തുടർച്ചയായി മെച്ചപ്പെടുത്തു ഒരു രാഷ്ട്രീയ പ്രവർത്തനമാണ് വികസനം എതിലേക്ക് വരണം. വികസനം ജനാധിപത്യപരമായിരിക്കണം. ഇങ്ങനെയാണ് വികസനം കൊണ്ടു വരേണ്ടത് എന്ന് ഈ പ്രളയം നമ്മോട് പറയുു.

പുതിയ കേരളമെന്നത് വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളിൽ മാത്രം നടക്കേണ്ട നിർമ്മാണ പ്രവർത്തനമല്ല. കേരളമാകെ പുതുക്കപ്പെടേണ്ടതുണ്ട്. എന്തെല്ലാം മാറ്റങ്ങൾ വേണമെന്ന് തീരുമാനിക്കണം. പുതുതായി എന്തെല്ലാം വേണമെന്ന് തീരുമാനിക്കുമ്പോൾ തന്നെ എന്തെല്ലാം പാടില്ല എന്നും തീരുമാനിക്കണം.

മുഖ്യമായും അഞ്ച് മേഖലകളിൽ നമ്മൾ ശ്രദ്ധാപൂർവ്വമായ ഇടപെടലുകൾ നടത്തേണ്ടതുണ്ട്.

  1. അതിലൊന്ന് കേരളത്തിന്റെ ഭൂമി അടക്കമുള്ള പ്രക്യതി വിഭവങ്ങൾ എങ്ങനെ ഉപയോഗിക്കണം എന്നതാണ്.
  2. ഇതിന് എന്തൊക്കെ പുതിയ നിർമ്മാണങ്ങൾ ഉണ്ടാകണം;
  3. ഈ പ്രളയം മുഖ്യമായും ആഘാതമേല്പിച്ചി'ുള്ളത് നമ്മുടെ നിർമ്മിതികളിലാണ്. അത്തരം നിർമ്മിതികളിൽ എന്ത് മാറ്റമാണ് വരുത്തേണ്ടത്? എങ്ങനെയാണ് ശാസ്ത്രീയമായി പരിപാലിക്കേണ്ടത്?
  4. അണക്കെ'ുകളെ എങ്ങനെ പരിപാലിക്കാം എത് സംബന്ധിക്കു നയപരമായ ധാരണയുണ്ടാകണം. നമ്മുടെ ഡാം മാനേജ്‌മെന്റ് പ്രവർത്തനങ്ങൾ കുറെക്കൂടി ശാസ്ത്രീയവും കാര്യക്ഷമവുമാകണം.
  5. സവിശേഷ സ്വഭാവമുള്ള ഭൂപ്രദേശങ്ങളിൽ ആവശ്യമായ സവിശേഷ പദ്ധിതികൾ ഏതെല്ലാമാണ്.

പുനരുത്പാദിപ്പിക്കപ്പെടാത്ത പ്രക്യതിവിഭവങ്ങളെ എങ്ങനെ ഉപയോഗിക്കണം എന്ന കാര്യത്തിൽ നമ്മൾ ഒരു തീരുമാനമെടുക്കേണ്ടതുണ്ട്. അവ ഇന്ന് ആർക്കു വേണമെങ്കിലും എത്ര വേണമെങ്കിലും എടുത്ത് വിറ്റ് കാശാക്കാം. പശ്ചിമഘട്ട മലനിരകളിൽ നിന്ന് എത്ര കരിങ്കല്ലു വേണമെങ്കിലും പൊട്ടിക്കാം. ക്വാറി നടത്താൻ സാമ്പത്തിക ശേഷി ഉണ്ടായിരിക്കണം എന്നുമാത്രം. പുഴയിൽ നിന്ന് എത്ര മണലും ഊറ്റാം. വിഭവങ്ങൾ ഇങ്ങനെ അനിയന്ത്രിതമായി ഉപയോഗപ്പെടുത്തുന്നത് ഭൗമരൂപങ്ങളുടെ ഘടന മാറിപ്പോകാൻ ഇടയാകുന്നു. അത്തരം മാറ്റങ്ങളാണ് പരിസ്ഥിതി തകർച്ചയിലേക്ക് നയിക്കുന്നത്. അതുകൊണ്ട് ഈ ഖനനത്തിന് നിയന്ത്രണം വേണ്ടി വരും. കല്ലും മണ്ണും ചെങ്കൽ കുന്നുകളും അടക്കമുള്ള എല്ലാ ഖനിജങ്ങളും ജനങ്ങളുടെ പൊതുസമ്പത്താണ് എന്നു പ്രഖ്യാപിക്കണം. അത് എടുക്കണമെങ്കിൽ പൊതു നിയന്ത്രണത്തിനുള്ള ഒരു സംവിധാനം വേണം. എത്ര കരിങ്കല്ല് എവിടെ നിന്ന് പൊട്ടിക്കാം എതിന് കണക്ക് വേണ്ടി വരും ഇപ്പോൾ ഏറ്റവും ഉത്കണ്ഠാജനകമായ ഒന്ന് ക്വാറി ഉടമകളുടെ ഒരു പ്രസ്താവനയാണ്. "പ്രളയ പശ്ചാത്തലത്തിൽ ധാരാളം നിർമ്മാണ പ്രവർത്തനങ്ങൾ ഇനി വേണ്ടി വരും. അതുകൊണ്ട് പശ്ചിമഘട്ടത്തിൽ ക്വാറിയിംഗിന് ഇപ്പോഴുള്ള നിയന്ത്രണങ്ങൾ എടുത്ത് കളയണം" എന്നാണവർ പറഞ്ഞത്. ഈ പ്രളയ കാലത്ത് ചെറുതും വലുതുമായ 500 ലധികം ഉരുൾപൊട്ടലുകളാണ് കേരളത്തിൽ ഉണ്ടായത്. പശ്ചിമഘട്ടത്തിന്റെ ഭൂവിനിയോഗം സംബന്ധിച്ച് ഡോ:മാധവ് ഗാഡ്ഗിൽ കമ്മിറ്റി ഭൂമിയുടെ സോൺ തിരിക്കലും അടക്കം നിരവധി നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചിരുന്നു. ഈ നിർദ്ദേശങ്ങൾ ചർച്ച ചെയ്ത് എങ്ങനെ നടപ്പാക്കാം എന്ന് പരിശോധിക്കാം. ഇത്രയും ലോലമാണ് പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി. സ്വാഭാവികമായി ക്വാറിയിംഗിനും മണ്ണെടുപ്പിനും നിയന്ത്രണം വേണം. നിയന്ത്രണം ഏർപ്പെടുത്തണമെങ്കിൽ പുതിയ കേരളത്തിൽ എന്തെല്ലാം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തണമെ് ആദ്യം നിശ്ചയിക്കേണ്ടി വരും.

നമുക്കാദ്യം മുന്നോട്ട് വയ്‌ക്കേണ്ട നിർദ്ദേശം ഇതാണ്. പുതുക്കപ്പെടാത്ത പ്രക്യതി വിഭവങ്ങൾ പൊതു സമൂഹത്തിന്റെ സമ്പത്താണെ് തീരുമാനിക്കുകയും പൊതുഉടമസ്ഥതാ സംവിധാനം ഉണ്ടാക്കുകയും വേണം. രണ്ടാമതായി കേരളത്തിന് കോസ്റ്റൽ റഗുലേഷൻ സോൺ ഉള്ളത് പോലെ ഒരു റിവർ റഗുലേഷൻ സോൺ വേണം. ഒരു നദീ നിയന്ത്രണ നിയമം വേണം. കേരളത്തിലെ നദികളിലൊന്നിനും ഒരു നിയന്ത്രണ മേഖല (Regulation Zone) ഇല്ല. നദിയുടെ തീരത്ത് കൊണ്ടുവന്ന് കെട്ടിടം വച്ചിട്ട് ഓം നില അവിടെ പണിതിട്ട് രണ്ടാം നില മുകളിലോട്ട് തള്ളി നിൽക്കുന്നത് വിവിധ നഗരങ്ങളിൽ നമുക്ക് കാണാം. ഇത് നദികളോട് ചെയ്യു വലിയ പാതകമാണ്. നമുക്ക് ഒരു നദീതീര നിയന്ത്രണ നിയമം ഉണ്ടാകണം. അത് കർശനമായി പാലിക്കണം. മൂന്ന്, വെള്ളം എവിടം വരെ ഉയർന്നു, സമുദ്രനിരപ്പിൽ എത്ര അടി ഉയരത്തിൽ വെള്ളം കയറി എന്നൊക്കെ ഗവമെന്റിന്റെ കയ്യിൽ ഒരു കണക്കു വേണം. ഈ വെള്ളപ്പൊക്കത്തിന്റെ അടിസ്ഥാനത്തിൽ ഒരു കണക്ക് - ഒരു ഫ്‌ളഡ് മാപ്പ് ഉണ്ടാക്കണം. വെള്ളപ്പൊക്ക പ്രദേശത്തു നിന്ന് ആൾക്കാരെ സ്ഥിരമായി മാറ്റി താമസിപ്പിക്കണം. അപ്പോൾ ഒരു ഫ്‌ളഡ് മാപ്പ് ഉണ്ടാക്കണം. അതിന്റെ അടിസ്ഥാനത്തിൽ വേണം കേരളത്തിലെ ഭൂവിനിയോഗം ഭാവിയിൽ എങ്ങനെ ആയിരിക്കണം എന്ന് തീരുമാനിക്കണം.

കേരളത്തിന്റെ ഓരോ തുണ്ട് ഭൂമിക്കും ഒരു പാരിസ്ഥിതിക ധർമ്മം നിർവ്വഹിക്കാനുണ്ട് എന്ന തത്വം അംഗീകരിച്ച് വേണം ഭൂവിനിയോഗം തീരുമാനിക്കാൻ. അത് സാധ്യമാകണമെങ്കിൽ ഭൂമിയുടെ രൂപത്തിനും ഘടനയ്ക്കും മാറ്റം വരുത്താതെ ഭൂവിനിയോഗം സാധ്യമാക്കണം. ഭൂമിയെ വിവിധ സോണുകളായി തിരിക്കുകയാണ് അതിനുള്ള മാർഗ്ഗം. ക്യഷിക്കു പറ്റിയ പ്രദേശം, ഓഫീസ് സമുച്ചയങ്ങൾക്കും കച്ചവട സങ്കേതങ്ങൾക്കും പറ്റിയ പ്രദേശം, വ്യവസായ മേഖലകൾക്കും പറ്റിയ പ്രദേശം. വെറുതെ സോൺ തിരിച്ചാൽ പോര. ഔപചാരികമായി പ്രഖ്യാപിക്കണം. ആളുകൾ തമ്മിൽ സ്വകാര്യമായി ഭൂമി വാങ്ങുകയും വിൽക്കുകയും ചെയ്യു രീതി അവസാനിപ്പിക്കണം അതിന് ഒരു ഔദ്യോഗിക സംവിധാനം ഉണ്ടാകണം. പരിഷത്ത് അതിനെ ഒരു ലാൻഡ് ബാങ്ക് ആയി വിഭാവനം ചെയ്യുന്നു. നിങ്ങൾക്ക് നിങ്ങളുടെ ഭൂമി വിൽക്കണം. നിങ്ങൾ ബാങ്കിനെ അറിയിക്കുു. ബാങ്ക് ഭൂമിയുടെ ന്യായമായ വില നിശ്ചയിച്ച് ഭൂമി നിങ്ങളോട് വാങ്ങുന്നു. ഭൂമി വാങ്ങണമെങ്കിൽ നിങ്ങൾ ലാൻഡ് ബാങ്കിൽ ആവശ്യപ്പെടണം. ഏതാവശ്യത്തിനാണ് ഭൂമി വാങ്ങുന്നത്? വീടുവയ്ക്കാനാണെങ്കിൽ വീടുവയ്ക്കാൻ നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് നിന്നു മാത്രമെ നിങ്ങൾക്ക് ഭൂമി വാങ്ങാൻ പറ്റുകയുള്ളു. അങ്ങനെ ഭൂമി വാങ്ങുതും വിൽക്കുതും ഒരു ഔദ്യോഗിക സംവിധാനത്തിൽ കൊണ്ടു വരികയും ഏതാവശ്യത്തിന് പറ്റു ഭൂമിയാണോ ആ ആവശ്യത്തിനു മാത്രം അതുപയോഗിക്കു അവസ്ഥയിലേക്ക് വരികയും ചെയ്യും. ഭൂമിയുടെ ഉടമസ്ഥത എത് ആ ഭൂമിയുടെ പാരിസ്ഥിതിക ധർമ്മം നിലനിർത്തിക്കൊണ്ട് മാത്രം ഉപയോഗിക്കാനുള്ള അവകാശം ആകണം. ഭൂമിയുടെ സ്വഭാവത്തെ മാറ്റാനുള്ള ഉമസ്ഥതയല്ല. നെൽപ്പാടം നികത്താനുള്ള അവകാശം, കാടുവെട്ടാനുള്ള അവകാശം, കുന്നിടിക്കാനുള്ള അവകാശം ഒന്നും ഭൂമിയുടെ ഉടമയ്ക്കില്ല അങ്ങനെയാകരുത്. ചില പ്രദേശങ്ങൾ ഒരു ഡെവലപ്‌മെന്റും പറ്റാത്തതായിരിക്കും. അവയെ നോൺ ഡെവലപ്‌മെന്റിനും സോൺ ആയി നിലനിർത്തണം.

ഇനി നമുക്ക് നിർമ്മാണ മേഖല എടുക്കാം. കേരളത്തിൽ 11 ലക്ഷം വീട് മിച്ചമാണ്. ആരും താമസിക്കാറില്ല. വാസയോഗ്യമായ വീടുകൾ. എന്നിട്ടും കേരളത്തലേറ്റവും ലാഭകരമായ ബിസിനസ് നെൽപാടം നികത്തി അവിടെ ഫ്‌ളാറ്റ് വച്ച് വിൽക്കലാണ്. ഒരു യുക്തിയ്ക്കും നിരക്കാത്ത വികസനമാണിത്. അപ്പോൾ നിർമ്മാണ മേഖലയിൽ കടുത്ത നിയന്ത്രണം വേണം. എന്തുകൊണ്ടാണ് ഈ നിയന്ത്രണം വേണമെന്ന് പറയുന്നത്? നമ്മുടെ പ്രക്യതി വിഭവങ്ങൾ ഇത്രമാത്രം ചൂഷണം ചെയ്യേണ്ടി വരുന്നത് പൊതുവിൽ നിർമ്മാണ മേഖലയ്ക്കും വിശേഷിച്ചും വീട് നിർമ്മാണ പ്രവർത്തനത്തിനങ്ങൾക്കും വേണ്ടിയാണ്. നദികളിൽ നിുള്ള അമിതമായ മണൽവാരൽ സംസ്ഥാനത്തെ നദികളുടെ ജലസംഭരണ ശേഷിയെ വലിയതോതിൽ ബാധിച്ചതായി പഠനങ്ങൾ കാണിക്കുന്നു. കഴിഞ്ഞ ഒരു പാതിറ്റാണ്ടിൽ സംസ്ഥാനത്തെ പ്രധാനപ്പെട്ട പതിനാല് നദികളിലെ മണൽവാരൽ അളവ് 11:35 ദശലക്ഷം ഘനമീറ്റർ ആയിരുു. ഇത് അനുവദിനീയമായതിന്റെ 30-40 മടങ്ങ് ആയിരുന്നു. കഴിഞ്ഞ 25 വർഷത്തിനുള്ളിൽ പ്രധാന നദികളുടെ അടിത്തട്ട് 3-4 മീറ്റർ താഴ്തായി പഠനങ്ങൾ കാണിക്കുു. അതുകൊണ്ടാണ് നിർമ്മാണ മേഖലയെ നിയന്ത്രിക്കണം എന്ന് പറയുന്നത്. ഒരു കുടുംബത്തിന് ഒരു വീട് മതി എ് നിജപ്പെടുത്താൻ കഴിയണം. രണ്ടാമത്തത് വേണമെങ്കിൽ നിലവിലുള്ളത് വാസ്യയോഗ്യമല്ലാതാകണം. വീട് പൊളിച്ചു കളയണമെങ്കിൽഎഞ്ചിനീയർ വ് പരിശോധിച്ച് വാസയോഗ്യമല്ല എ് സർ'ിഫിക്കറ്റ് നൽകി പഞ്ചായത്തിന്റെ അനുവാദം വേണം എ സ്ഥിതി വരണം. വീട് വയ്ക്കുമ്പോൾ അതിൽ താമസിക്കാൻ പോകു ആളുകളുടെ എണ്ണം കൊടുക്കണം. രണ്ടു പേരേ ഉള്ളുവെങ്കിൽ അതിനനുസരിച്ചുള്ള വീടു മതി എ് വരണം. ആറോ അതിൽ കൂടുതലോ കിടപ്പ് മുറികളുള്ള ആഡംബര വീടുകൾ ജനസംഖ്യാനുപാതികമായി നോക്കിയാൽ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണു കേരളം. ഇത് മാറണം. അനിയന്ത്രീതമായി വളരു ഈ നിർമ്മാണ മേഖലയെ നിയന്ത്രിച്ച് കൊണ്ട് മാത്രമേ നമുക്ക് കേരളത്തിന്റെ പ്രക്യതി വിഭവങ്ങളെ സംരക്ഷിക്കാനാവൂ.

കേരളത്തിൽ പെയ്യു മഴ വെള്ളം മുഴുവൻ എവിടെ പോകുന്നു. വെള്ളം സംഭരിച്ചു വയ്ക്കു ഇടങ്ങളാണ് തോടുകളും കുളങ്ങളും വയലുകളും കിണറുകളും ഒക്കെ. നിർഭാഗ്യവശാൽ കേരളം വികസിച്ചു വപ്പോൾ വെള്ളം താഴാനുള്ള അവസരങ്ങളൊക്കെ നമ്മൾ അടച്ചു. ഇടവഴികളൊക്കെ കോക്രീറ്റ് ചെയ്തു. പാടങ്ങൾ നികത്തി വിമാനത്താവളം പണിതു. വീടുകളുടെ മുറ്റമൊക്കെ ടൈലി'ടച്ചു. വെള്ളം ഒഴുകാനുള്ള വഴികളൊക്കെ മതിലുകൾ കെട്ടി അടച്ചു. സംസ്ഥാനത്തെ വയലുകളുടെ വിളവിസ്ത്യതിയിലും, ഭൂവിസ്ത്യതിയിലും വകുറവ് വയലുകൾ നിർവഹിച്ചരു ജലസംഭരണികളുടെ ദൗത്യത്തിൽ വലിയ തിരിച്ചടികൾ ഉണ്ടാക്കി. സംസ്ഥാനത്തെ വയലുകളുടെ വിളവിസ്ത്യതി 1980-81 കാലഘ'ത്തിൽ 8.02 ലക്ഷം ഹെക്ടർ ആയിരുത് 2001-2002 ൽ 3.22 ലക്ഷം ഹെക്ടറായും 2012-13ൽ 1.97 ലക്ഷം ഹെക്ടർ ആയും കുറഞ്ഞു. ഇതിനൊക്കെ മാറ്റം വരണം. വെള്ളപ്പൊക്കത്തിൽ റോഡുകൾ നശിക്കാൻ കാരണം റോഡുകൾ നിർമ്മിച്ചിരുത് വെള്ളമൊഴുകുതിന് തടസ്സം സ്യഷ്ടിക്കു രീതിയിൽ ആയിരുതിനാലാണ്. ഇവിടെയാണ് മുഖ്യമന്ത്രി പറഞ്ഞ 'നവകേരള സ്യഷ്ടി' എ പ്രയോഗത്തിന്റെ പ്രസക്തി.

അണക്കെട്ടുകളാണ് പരിശോധിക്കേണ്ട മറ്റൊരു പ്രശ്‌നം മാധവ ഗാർഡ് ഗിൽ കമ്മിറ്റിയുടെ ശുപാർശ അണക്കെട്ടുകളുടെ ആയുസ്സ് എത്തുമ്പോൾ അവ ഡീ കമ്മീഷൻ ചെയ്യണം എാണ്. അത്രയുമല്ലെങ്കിൽ പോലും ഈ അണക്കെട്ടുകളുടെ ശേഷി വർദ്ധിപ്പിക്കേണ്ടതുണ്ട്. ആഴവും, പരപ്പും കുറഞ്ഞ് ജലസംഭരണ ശേഷി കുറഞ്ഞവയുടെ സംഭരണശേഷി കൂട്ടണം. ബലപ്പെടുത്തേണ്ടവയാണെങ്കിൽ ബലപ്പെടുത്തണം. കേരളത്തിലെ മിക്ക അണക്കെട്ടുകളും അമ്പത് വർഷത്തിന് മേൽ പഴക്കമുള്ളവയാണ്. അവയുടെ ജലസംഭരണ ശേഷി കുറഞ്ഞിട്ടുമുണ്ട്.

സവിശേഷ പ്രശ്‌നങ്ങൾ ഉള്ള നിരവധി മേഖലകളുണ്ട് നമ്മുടെ സംസ്ഥാനത്ത്. കുട്ടനാട് അത്തരത്തിലൊന്നാണ് സമുദ്രനിരപ്പിന് താഴെ സ്ഥിതിചെയ്യു ഒരു ചെറിയ ഭൂപ്രദേശമാണ്. വെള്ളപ്പൊക്കം അവിടെ ഒരു വാർഷിക പ്രതിഭാസമാണ്. ഇക്കുറി അത് വലിയ രൂപത്തിൽ അനുഭവപ്പെട്ടു എതാണ് വ്യത്യാസം. കുട്ടനാടിലെ ജനജീവിതത്തേയും കാർഷിക വ്യത്തിയേയും അനിശ്ചിതത്വത്തിലാക്കു ഓണ് ഈ പ്രതിഭാസം. ആവർത്തിച്ചുള്ള ജീവിത ദുരിന്തങ്ങൾക്ക് അവർ ഇരയാകുു. സ്വാഭാവികമായും കുട്ടനാടിന് സവിശേഷമായ പാക്കേജ് വേണ്ടി വരും. ഇതിന് മുമ്പ് വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഇത്തരം പാക്കേജുകൾ ഉണ്ടായിട്ടുണ്ട്. അവ നടപ്പിൽ വപ്പോൾ ഉണ്ടായ നേ'ങ്ങളും പാളിച്ചകളും വിലയിരുത്തണം. ശാസ്ത്ര സാഹിത്യ പരിഷത്ത് നിയോഗിച്ച വേമ്പനാട് ജനകീയ കമ്മീഷന്റെ ശുപാർശകളിൽ കു'നാടിനെ സംബന്ധിച്ച നിരവധി നിർദ്ദേശങ്ങളുണ്ട്. അവ കൂടി പരിഗണിച്ച് വരുംകാലത്തേയ്ക്ക് ശാസ്ത്രീയമായ പാക്കേജ് ഉണ്ടാക്കണം. ശബരിമല ഇത്‌പോലയുള്ള മറ്റൊരു പ്രദേശമാണ്. ഒരു ചെറിയ പ്രദേശത്ത് വലിയ തോതിൽ ജനക്കൂ'ം വ് ചേരുു. അത് ഉണ്ടാക്കു പരിസ്ഥിതി പ്രശ്‌നങ്ങൾ വലുതാണ്. അത് അവിടുത്തെ ഭൂവിനിയോഗത്തെ സ്വാധീനിക്കുന്നുണ്ട്. ഇതിലും കൂടുതൽ വനഭൂമി ഇവിടെ നഷ്ടപ്പെടാതെ നോക്കേണ്ടതുണ്ട്. അതിനായി ശബരിമലയ്ക്കും അനുബന്ധ പ്രദേശങ്ങൾക്കുമായി ഒരു മാസ്റ്റർ പ്ലാൻ ഉണ്ടാക്കണം. വയനാടും, ഇടുക്കിയും ആണ് ഇമ്മാതിരി പരിശോധിക്കേണ്ട മറ്റ് സ്ഥലം. ഇത്തരത്തിലുള്ള വേറെയും സ്ഥലങ്ങൾ ഉണ്ടാവാം. അവയെ ഓരോന്നിനെയും ഇങ്ങനെ പരിശോധിക്കാൻ നമുക്ക് കഴിയണം.

കേരളം നേരിടു ഒരു പ്രധാന വെല്ലുവിളിയാണ് ഊർജ്ജക്ഷാമം. കേരളത്തിൽ ഇന്ന് ഉപയോഗിക്കു വൈദ്യുതിയുടെ 70 ശതമാനത്തോളം താപനിലയങ്ങളിൽ നിുള്ളതാണ്. ജലവൈദ്യുത പദ്ധതികൾക്കായി ഇനിയും പുതിയ അണക്കെട്ടുകൾക്കുള്ള സാധ്യതയും കുറവാണ്. നിലവിലുള്ളവ തന്നെ പലതരം പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുുണ്ട്. ഈ സാഹചര്യത്തിൽ പുതുക്കപ്പെടാവു സൗരോർജവും പവനോർജം, ജലോർജം എിവയാണ് സുരക്ഷിതസ്രോതസ്സുകൾ. ഗാർഹികാവശ്യങ്ങൾ ഇവവഴി ത്യപ്തിപ്പെടുത്താൻ കഴിഞ്ഞാൽ ബാക്കിയുള്ള ഊർജം വാണിജ്യാവശ്യങ്ങൾക്കായി മാറ്റിവെക്കാം. ചെറുകിട ജലവൈദ്യുത പദ്ധതികൾ, സൗരോർജ പ്ലാന്റുകൾ എന്നിവക്കായിരിക്കണം മുൻഗണന. പുരപ്പുറത്ത് സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കാൻനിയമം മുഖേന തന്നെ പറയാവുതാണ്. ഇതൊക്കെ കണക്കിലെടുത്തുള്ള പുതിയൊരു ഊർജനയം കേരളത്തിന് ആവശ്യമാണ്.

മറ്റൊരു കാര്യം വെള്ളപ്പൊക്കക്കാലത്ത് നമ്മൾക്ക് ഒരുപാട് മുറിയിപ്പുകൾ കിട്ടി. ആദ്യം യെല്ലോ അലർട്ട്, പിന്നെ ഓറഞ്ച് അലർട്ട്, അവസാനം റെഡ് അലർട്ട്. എന്താണ് റെഡ് അലർട്ട് റെഡ് അലർട്ട് പ്രഖ്യാപിച്ചാൽ നമ്മൾ എന്ത് ചെയ്യണം? ഡാം തുറന്നു വിട്ടാൽ വെള്ളം എവിടം വരെ ഉയരും ഇതൊക്കെ ജനങ്ങളെ പഠിപ്പിക്കുന്ന ഒരു വിദ്യാഭ്യാസ പ്രക്രിയ ഉണ്ടാകണം. തദ്ദേശഭരണ സ്ഥാപനങ്ങളുടെ മുൻകയ്യിൽ ഡിസാസ്റ്റർ ഷെൽട്ടറുകൾ വ്യാപകമായി ഉണ്ടാകേണ്ടതുണ്ട്. കാലാവസ്ഥ പ്രവചനത്തിനുള്ള സംവിധാനം ഇനിയും കാര്യക്ഷമമാകണം. അതിനുള്ള സാങ്കേതിക വിദ്യലഭ്യമാണ്. ഇത് സംബന്ധിച്ച് ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കണം.

കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്ക് ആണ് ചർച്ച ചെയ്യേണ്ട മറ്റൊരു കാര്യം ഓരോ പ്രദേശത്തിന്റേയും സൂക്ഷ്മതല ആസൂത്രണം സാദ്ധ്യമാകുത് പഞ്ചായത്ത്/മുനിസിപ്പൽ തലത്തിലാണ്. അവിടെയാണ് ശാസ്ത്രീയമായ വികസനാസൂത്രണത്തിന്റെ പ്രസക്തി. പ്രളയത്തിന്റെ കാരണവും ദുരിതത്തിന്റെ പരിഹാര മാർഗ്ഗങ്ങളും സംബന്ധിച്ച് ഇപ്പോൾ സംസ്ഥാനത്തുടനീളം വിവിധ ഏജൻസികൾ പഠനം നടത്തുന്നുണ്ട്. അത്തരം കാര്യങ്ങളിൽ ഓരോ പഞ്ചായത്തിനും ബാധകമായവ പഞ്ചായത്ത് തലത്തിൽ സമാഹരിക്കണം, ഏകോപിപ്പിക്കണം. പുനരധിവാസ പ്രവർത്തനങ്ങൾ യഥാർത്ഥത്തിൽ പഞ്ചായത്തുകളുടെ നേത്യത്വത്തിലാണ് നടക്കേണ്ടത്. സാങ്കേതിക വിദഗ്ദ്ധരും, സദ്ധപ്രവർത്തകരും, രാഷ്ട്രീയകക്ഷികളും, യുവാക്കളും, വിദ്യാർത്ഥികളും ഒക്കെ പഞ്ചായത്തിന്റെ നേത്യത്വത്തിൽ അണിനിരക്കണം. സമ്പൂർണ്ണ സാക്ഷരതാ യജ്ഞം പോലെ, ജനകീയാസൂത്രണം പോലെ ഒരു ബഹുജന പ്രസ്ഥാനമായി നവകേരള നിർമ്മാണം വളരണം. ഇവ പ്രധാന മേഖലകളായി എടുത്ത് പറഞ്ഞുവെേയുള്ളു. മറ്റ് മേഖലകളിലും മാറ്റം വരേണ്ടതുണ്ട്. നമ്മുടെ വിദ്യാഭ്യാസ മേഖല ദുരന്ത സാദ്ധ്യതയെ അഭിസംബോധന ചെയ്യേണ്ടിവരും. പ്രളയകാലത്തിന്റെ അനുഭവത്തിൽ ജാതിയുടേയും മതത്തിന്റേയും അടിസ്ഥാനത്തിലുള്ള വിവേചനങ്ങൾ ഇല്ലാത്ത ഒരു ഭാവി സമൂഹത്തെ രൂപപ്പെടുത്താൻ കഴിയും വിധം ഐക്യത്തന്റേയും പരസ്പര സഹകരണത്തിന്റേയും സന്ദേശം പകരു പാഠ്യപദ്ധതിയുടെ പ്രസക്തി ഈ പ്രളയം നമ്മെ ഓർമ്മിപ്പിക്കുന്നു. അതിന് നമ്മുടെ പാഠ്യപദ്ധതിയിൽ മാറ്റമുണ്ടാകണം. കേരളത്തിന്റെ ഭൂപ്രക്യതിയിൽ ഉണ്ടാകുന്ന അപകടങ്ങളെ കുറിച്ച് ഒരു പാഠപുസ്തകത്തിലും ഇല്ല അതുമാറണം. ജാതി മത വിഭാഗിയതകൾക്കതീതമായി ജനങ്ങൾ ഒന്നിച്ച് നിൽക്കണമെന്ന ബോധം പ്രളയം പഠിപ്പിച്ചു. ഈ മൂല്യം വരും തലമുറയിലേയ്ക്കും പകരാൻ കഴിയണം. അത് പാഠ്യപദ്ധതിയുടെ ഭാഗമായാണ്. ഒപ്പം മതേതര ജനാധിപത്യ മൂല്യങ്ങളും പാഠ്യപദ്ധതിയിലൂടെ പകർന്ന് നൽകിക്കൊണ്ട് മാത്രമേ മറ്റൊരു ഭാവി കേരളം നമുക്ക് സ്യഷ്ടിക്കാനാകൂ.

മറ്റൊരു കേരളം യാഥാർത്ഥ്യമാക്കു പ്രക്രിയയിൽ യുവാക്കളുടേയും സ്ത്രീകളുടേയും പങ്കാളിത്തം ഉറപ്പാക്കണം. തീരദേശവാസികളുടെയും, ആദിവാസികളുടേയും പ്രശ്‌നങ്ങൾ പരിഹരിക്കത്തക്ക പരിപാടികൾ ഉണ്ടാകണം.