പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം - കൊടുവള്ളി മേഖല

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

കൊടുവള്ളി മേഖല പദയാത്ര

കൊടുവള്ളി മേഖല

കൊടുവള്ളി മേഖലയിലെ ഗ്രാമശാസ്ത്ര ജാഥ ഡിസംബർ 16 ശനിയാഴ്ച വൈകീട്ട് താമരശ്ശേരിയിൽ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക പ്രവർത്തകൻ സലാം വട്ടോളി, പുരോഗമന കലാ സാഹിത്യ സംഘം മേഖലാ പ്രസിഡണ്ട് അരവിന്ദൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു. എം സി സുബൈറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മേഖലാ സെക്രട്ടറി ആർ സി രമേശൻ സ്വാഗതവും മേഖലാ കമ്മിറ്റി അംഗം രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. താമരശ്ശേരി പഴയ ബസ്റ്റാൻഡ് പരിസരത്ത് നടന്ന ഉദ്ഘാടന പരിപാടിയിൽ നല്ല ജനപങ്കാളിത്തം ഉണ്ടായിരുന്നു ഡിസംബർ 17ന് രാവിലെ മാനിപുരത്തുനിന്ന് ആരംഭിച്ച ജാഥ മുത്തമ്പലം, കൊടുവള്ളി, കച്ചേരിമുക്ക്, മടവൂർ മുക്ക് എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം വെള്ളാരംകണ്ടിയിൽ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ മേഖല കലാ ടീം അവതരിപ്പിച്ച 'ചോദ്യം' എന്ന നാടകം ജനശ്രദ്ധ പിടിച്ചുപറ്റി. പദയാത്രയിൽ 25 പേർ പങ്കെടുത്തു. പദയാത്രയോടൊപ്പം ജില്ലാ സെക്രട്ടറി പി എം വിനോദ് കുമാർ, ജോയിൻറ് സെക്രട്ടറിമാരായ ബിജു പി, ഹരീഷ് ഹർഷ എന്നിവരും സഞ്ചരിച്ചു. സമാപന സമ്മേളനത്തിൽ പരിഷത്ത് മുൻ ജനറൽ സെക്രട്ടറി കെ.ടി രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.

കൊടുവള്ളി മേഖല ഗ്രാമ ശാസ്ത്ര ജാഥ സലാം വട്ടോളി താമരശ്ശേരിയിൽ ഉദ്ഘാടനം ചെയ്യുന്നു
കൊടുവള്ളി മേഖല ഗ്രാമ ശാസ്ത്ര ജാഥ - സലാം വട്ടോളി സംസാരിക്കുന്നു


മാനിപുരത്ത് ആർ.സി. രമേശൻ സംസാരിക്കുന്നു
മാനിപുരം സ്വീകരണ കേന്ദ്രം


കൊടുവള്ളി മേഖല ഗ്രാമശാസ്ത്ര ജാഥ




ജനാധിപത്യ മൂല്യങ്ങളോട് പിന്തിരിയുന്ന ഇന്ത്യ

ജനാധിപത്യ മൂല്യങ്ങളോട് പിന്തിരിയുന്ന ഇന്ത്യ എന്ന വിഷയത്തിൽ കൊടുവള്ളി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. 13.12.2023 ന് ഗവ.യു.പി സ്കൂൾ താമരശ്ശേരിയിൽ വെച്ച് നടത്തിയ പരിപാടി പരിഷത്ത് നിർവ്വാഹക സമിതി അംഗം ശ്രീ ടി.പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ വിഷയം അവതരിപ്പിച്ചു.ആർ.സി രമേശൻ ,സുബൈർ എന്നിവർ നേതൃത്വം നൽകി

ജനാധിപത്യ മൂല്യങ്ങളോട് പിന്തിരിയുന്ന ഇന്ത്യ സെമിനാറിൽ ടി.പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ സംസാരിക്കുന്നു