സ്ക്രൈബ്സ് ശില്പശാല 2013

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ആമുഖം

പ്രസിദ്ധീകരണ ആവശ്യങ്ങൾക്കായി അഡോബ് പേജ്മേക്കറിനു തുല്യമായി രൂപകല്പന ചെയ്ത സ്വതന്ത്ര സോഫ്റ്റ് വെയറാണ് സ്ക്രൈബ്സ് . മലയാളത്തിൽ ഇത് കൂടുതൽ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ക്രൈബ്സ് ഉപയോഗിക്കുന്നതിനുള്ള ഒരു പരിശീലനപരിപാടി 2013 ഡിസംബർ 7,8 തിയ്യതികളിൽ ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്നത്. മലയാളത്തിലും തെലുങ്കിലും സ്ക്രൈബ്സ് ഉപയോഗിക്കുന്നതിനു നേതൃത്വം നൽകിയ, എറണാകുളത്തെ എ.ടി.പി.എസ്സിന്റെ പ്രവർത്തകരുടെ സഹായത്തോടെയാണ് പരിശീലനം. പരിഷത്തിന്റെ പ്രസിദ്ധീകരണ രംഗത്തെ പ്രവർത്തകരോടൊപ്പം ഡി ടി പി മേഖലയിൽ പ്രവർത്തിക്കുന്ന താല്പര്യമുള്ളവരെയും സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രവർത്തകരെയും ഈ പരിശീലന പരിപാടിയിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നു.

വിശദാംശങ്ങൾ

  • പരിപാടി: സ്ക്രൈബ്സ് ശില്പശാല
  • തീയതി: 2013 ഡിസംബർ 7, 8 ശനി, ഞായർ
  • സമയം: 7 ന് രാവിലെ 10 മണി മുതൽ 8 ന് വൈകുന്നേരം 4 മണി വരെ
  • സ്ഥലം: പരിസര കേന്ദ്രം, തൃശ്ശൂർ
  • നേതൃത്വം: പരിഷത്ത് ഐ.ടി ഉപസമിതി
  • വിശദാംശങ്ങൾക്ക് : സി.എം. മുരളീധരൻ
  • ഇ- മെയിൽ : [email protected]

കാര്യപരിപാടി

സ്ക്രൈബ്സ് ഉപയോഗിച്ചുള്ള പേജ് ഡിസൈനിങ്ങിനു പുറമെ ജിമ്പ് (ഫോട്ടോ എഡിറ്റിംഗ്), ഇങ്ക്സ്കെയ്പ് (വെക്ടർ ഗ്രാഫിക്സ് )എന്നിവയിലുള്ള പരിശീലനം കൂടി പരിപാടിയുടെ ഭാഗമായി ഉണ്ടാകും. എ ടി പി എസ് പ്രവർത്തകരായ പ്രശോഭ് ശ്രീധർ, ശിവഹരി നന്ദകുമാർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകും.

നിബന്ധനകൾ

  • ഡി.ടി.പി ഓപ്പറേറ്റർമാർ, ലേ ഔട്ട് ആർട്ടിസ്റ്റുകൾ, ഡിസൈനേഴ്സ് തുടങ്ങിയ അച്ചടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഏതൊരാൾക്കും, സ്ക്രൈബ്സ് പരിശീലിക്കാനാഗ്രഹിക്കുന്ന സ്വതന്ത്രസോഫ്റ്റ്‌വെയർ പ്രവർത്തകർക്കും ശില്പശാലയിൽ പങ്കെടുക്കാം.
  • ശില്പശാലയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര്, വിലാസം, ഫോൺ, ഇ-മെയിൽ തുടങ്ങിയ വിവരങ്ങൾ നൽകി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
  • പങ്കാളികൾ ഉബുണ്ടു 12.04 ഓപ്പറേറ്റിംഗ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്ത ലാപ്പ്ടോപ്പുമായി വരേണ്ടതാണ്.
  • പരിശീലന സ്ഥലത്ത് വൈ ഫൈ സംവിധാനം ഒരുക്കുന്നുണ്ട്. എങ്കിലും സ്വന്തമായി നെറ്റ് സെറ്റർ ഉള്ളവർ അത് കൊണ്ടുവരുന്നത് നല്ലതാണ്.

എത്തിച്ചേരാൻ

തൃശ്ശുർ റെയിൽവെ സ്റ്റേഷനിൽ നിന്നും പുറത്തുകടന്നു വലത്തോട്ട് നടക്കുമ്പോൾ ആദ്യമെത്തുന്ന ജംഗ്ഷനിലെ സ്റ്റോപ്പിൽ നിന്നും പൂങ്കുന്നം വഴി പോകുന്ന ബസ്സുകളിൽ കേരള വർമ്മ കോളേജ് സ്റ്റോപ്പിൽ ഇറങ്ങുക. പൂങ്കുന്നം റൂട്ടിൽ (മുന്നോട്ട്)അൽ‌പ്പം നടക്കുക. ആദ്യത്തെ ഇടത്തോട്ടുള്ള റോഡിലൂടെ, (പരിഷത്ത് ലെയിൻ എന്ന ബോർഡ് വെച്ചിട്ടുള്ളിടത്തുനിന്നും) നടന്നാൽ പരിസര കേന്ദ്രം ആയി. ബസ് ചാർജ് 6 രൂപ. എപ്പോഴും ബസ് ഉണ്ട്.

രജിസ്ട്രേഷൻ

ഓൺലൈനായി റജിസ്റ്റർ ചെയ്യാൻ ഇവിടെ അമർത്തുക

സഹായത്തിന് [email protected] എന്ന വിലാസത്തിൽ എഴുതുക. 9495981919 എന്ന നമ്പരിൽ വിളിക്കുക

പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചവർ

പരിഷത്ത് പ്രസിദ്ധീകരണസമിതിയുമായി ബന്ധപ്പെട്ടവർ

  1. ബിജു മോഹൻ എം (പരിഷദ് വാർത്ത)
  2. ടി വി നാരായണൻ(പരിഷദ് വാർത്ത)
  3. ശ്രീലേഷ് കുമാർ (ഐ.ടി ഉപസമിതി)
  4. പ്രദീപ് പി (ഐ.ടി ഉപസമിതി)
  5. റിനീഷ് കെ പി (യുറീക്ക/ശാസ്ത്രകേരളം)
  6. ഷൈമ (യുറീക്ക/ശാസ്ത്രകേരളം)
  7. പി കെ ബാബു (ശാസ്ത്രഗതി)
  8. എൻ വേണുഗോപാലൻ (ശാസ്ത്രഗതി)
  9. സുമി (പുസ്തക പ്രസിദ്ധീകരണം)
  10. അനുരാജ് (പുസ്തക പ്രസിദ്ധീകരണം)

മറ്റുള്ളവർ

  1. ടോജോ വർഗീസ്
  2. കെ പി കൃഷ്ണൻകുട്ടി
  3. സൈനൻ പി.കെ.
  4. സോമശേഖരൻ ജി
  5. ജയ്ദീപ്.കെ
  6. രവി എം
  7. ബാബു നായർ
  8. അലക്സ് ടി
  9. അനിത
  10. ശിവപ്രസാദ് എം ആർ
  11. ദേവദാസ്.കെ.എം
  12. നിയാസ് മുഹമ്മദ്
  13. സംഗമേശൻ കെ എം
  14. എം എം പരമേശ്വരൻ
  15. സുധീർ കെ എസ്
  16. കെ വി രതീഷ്
  17. ജയദീപ് കെ
  18. പ്രവീൺ
  19. വിനോദ്കുമാർ കെ
  20. പ്രശാന്ത് സി കെ
  21. അപ്പു പി കെ
  22. ജോസഫ് എൻ ഡി
  23. ജോബ്സൺ അബ്രാഹാം
  24. ജി സുനിൽ കുമാർ
  25. രംഗനാഥ് സി ആർ
  26. ഉമാ വാസുദേവൻ
  27. ശ്രീജിത്ത് കൊയിലോത്ത്
  28. രാമകൃഷ്ണൻ പി
  29. ടി ജി തമ്പി
  30. നാരായണൻകുട്ടി
  31. ഗിരീഷ്
  32. അച്യുതാനന്ദൻ
  33. രാജശേഖരവാര്യർ
  34. കെ മുരളി
  35. അജിത് കുമാർ സി എസ്

പങ്കെടുത്തവർ

Silpasala.JPG
Scribe1.JPG
Silpasala2.jpg
  1. സൈനൻ പി കെ
  2. സോമശേഖരൻ ജി
  3. ജയദീപ് കെ
  4. രവി എം
  5. ബാബു നായർ
  6. അപ്പു പി കെ
  7. ടോജോ വർഗീസ്
  8. അനിത
  9. ദേവദാസ്.കെ.എം
  10. സുധീർ കെ എസ്
  11. വിനോദ്കുമാർ കെ
  12. ജോസഫ് എൻ ഡി
  13. ജോബ്സൺ അബ്രാഹാം
  14. രാജശേഖരവാര്യർ
  15. ജി സുനിൽ കുമാർ
  16. ഉമാ വാസുദേവൻ
  17. ശ്രീജിത്ത് കൊയിലോത്ത്
  18. ടി ജി തമ്പി
  19. നാരായണൻകുട്ടി
  20. ഗിരീഷ്
  21. കെ മുരളി
  22. അജിത് കുമാർ സി എസ്
  23. എ ടി രവി
  24. ബിജു മോഹൻ എം
  25. ശ്രീലേഷ് കുമാർ
  26. പ്രദീപ് പി
  27. റിനീഷ് കെ പി
  28. ഷൈമ
  29. വിപിൻദാസ്
  30. അനുരാജ്
  31. പി മുരളീധരൻ
  32. സി എം മുരളീധരൻ
  33. രാജീവൻ
  34. ഹസ്സൈനാർ മങ്കട(ആർ പി)
  35. പ്രശോഭ് ശ്രീധർ(ആർ പി)

പരിപാടിയുടെ അവലോകനം

ഒന്നാം ദിവസം രാവിലെ 10.30 ന് ആരംഭിച്ച ക്യാമ്പ് അന്ന് രാത്രി 11 മണി വരെ തുടർന്നു. രണ്ടാം ദിവസത്തെ പരിപാടികൾ രാവിലെ 8.45 ന് ആരംഭിച്ച് ഉച്ചയ്ക്ക് 2 മണിക്ക് അവസാനിച്ചു.സ്ക്രൈബ്സ് ഉപയോഗിച്ചുള്ള പേജ് ലെ ഔട്ട് പരിചയപ്പെടുത്തിയത് പ്രശോഭ് ശ്രീധർ( എ ടി പി എസ്)ആയിരുന്നു. ഹസ്സൈനാർ മങ്കട ( ഐ ടി @ സ്കൂൾ) ജിമ്പ്, ഇൻക് സ്കേപ്പ് എന്നിവയെക്കുറിച്ച് വിശദീകരിച്ചു. രണ്ടാം ദിവസത്തെ പരിപാടിക്ക് നേതൃത്വം നൽകാൻ എ ടി പി എസ്സിലെ രാജീവും ഉണ്ടായിരുന്നു.

(ക്യാമ്പിനെക്കുറിച്ചുള്ള പങ്കാളികളുടെ അഭിപ്രായങ്ങൾ ഇവിടെ രേഖപ്പെടുത്തുക)

  • ജോബ്സൺ അബ്രാഹം

സ്ക്രൈബ്സ്സിനെ കുറിച്ച് പഠിക്കാൻ വളരെ ആഗ്രഹിച്ചു; സ്വന്തമായി പഠിക്കാൻ ശ്രമിച്ചു. ഫലവത്താവത്ത സന്ദർഭത്തിൽ പരിഷത്ത് രക്ഷകനായി. എവർക്കും നന്ദി.

  • രാജശേഖര വാര്യർ. എസ്.

സ്വതന്ത്ര സോഫ്റ്റ് വെയറിനെപ്പറ്റിയുള്ള കേട്ടറിവു മാത്രം വെച്ചുകൊണ്ടാണു് ശില്പശാലയിൽ പങ്കെടുത്തതു്. സ്ക്രൈബസ് പരിശീലനത്തിനുള്ള മുന്നൊരുക്കങ്ങൾ കൂടാതെയാണു് പങ്കെടുത്തതു് എന്ന പരിമിതി എനിക്കുണ്ടായി. കൂടുതൽ ഗൃഹപാഠവും ജില്ലയിൽ സംഘടിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന ശില്പശാല യാഥാർത്ഥ്യമാകുമ്പോൾ അതും പോരായ്മകൾ നികത്തും എന്ന വിശ്വാസമുണ്ട്. സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ ഒരു പ്രയോക്താവാകാൻ കഴിഞ്ഞു എന്നതു് എന്നെ സംബന്ധിച്ചിടത്തോളം ശില്പശാലയുടെ നേട്ടമാണു്.

  • രവി എം

വളരെ ഫലപ്രദമായൊരു പരിശീലനമായിരുന്നു ഡിസമ്പർ 7,8 തീയ്യതികളിലായി തൃശ്ശൂർ പരിസരകേന്ദ്രത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഐ.ടി. ഉപസമിതിയുടെ വകയായി സംഘടിപ്പിക്കപ്പെട്ട സ്ക്രൈബസ് ശിൽപശാല. ഇങ്ങനെയൊരു സോഫ്റ്റ് വെയർ ലിനക്സിൽ ലഭ്യമാണെന്ന് കേട്ടിട്ടുണ്ടായിരുന്നു. എന്നാൽ അതിനെപ്പറ്റി സൂചിപ്പിച്ചവർക്കാർക്കും അതിനെ സംബന്ധിച്ച് കൂടുതൽ പറഞ്ഞുതരാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഈ പരിശീലനത്തോടെ ആ പ്രയാസം ദൂരീകരിക്കപ്പെട്ടു. വളരെ ലളിതമായിത്തന്നെ ആർ.പി. പ്രശോഭ് അവതരിപ്പിക്കുകുയും ചെയ്തു. ഏതായാലും ചില പ്രയാസങ്ങൾ ചിലപ്പോൾ ഉണ്ടായേക്കാം. എന്നാൽ അതിന്റെ പേരിൽ ഞാൻ പിൻമാറുകയില്ല. കൂടുതൽ പേർക്ക് ഇതിനെപ്പറ്റി അറിവ് കൊടുക്കാനും ഞാൻ ശ്രമം നടത്തുന്നതാണ്. എനിക്ക് തോന്നിയ ചില കാര്യങ്ങൾ ഇവിടെ വിവരിക്കാനാഗ്രഹിക്കുന്നു.

1. ടെക്സ്റ്റ് ബോക്സ് എന്നത് പേജ്മേക്കറിൽനിന്നും തീർത്തും വ്യത്യസ്തമാണ്.

2. ഇംഗ്ലിഷ് ഇതര ഭാഷകൾ ഉപയോഗിക്കാൻ ചെറിയവിഷമമൊക്കെയുണ്ട്, ശരിയാകും എന്ന് വിശ്വസിക്കുന്നു.

3. നമ്മുടെതായ പ്രിന്റർ വെച്ച് പണി ചെയ്യുന്നവർക്ക് വലിയ പ്രയാസം തോന്നില്ല, എന്നാൽ മറ്റുള്ളവർക്ക് വിൻഡോസിനെ മാത്രമായി ആശ്രയിക്കുന്നവരുടെ സ്ഥലത്ത് പോയി പ്രിന്റെടുക്കാൻ പ്രയാസം വന്നേക്കാം. എന്നാൽ പി.ഡി.എഫായും ഇമേജായും മറ്റും ചെയ്യുമ്പോൾ വലിയ പ്രയാസം ഉണ്ടാകില്ല.

4. Undo സങ്കേതം നല്ലപോലെ പ്രവർത്തിക്കാത്തത് പ്രയാസമുണ്ടാക്കി. കാരണം ഇത് പലപ്പോഴും ഉപയോഗിക്കേണ്ടി വരുന്നതാണ്.

  • സോമശേഖരൻ

സ്ക്രൈബസ് ശില്പശാലയിലെ അനുഭവങ്ങൾ സ്കൂളിലെ സുഹൃത്തുക്കളുമായി പങ്കുവെച്ചു.

കാര്യങ്ങൾ മറന്നു പോകും മുന്നേ ചെറിയൊരു ഡമോൺസ്ട്രേഷനും നടത്തി.

വിശദമായ ഒരു പരിശീലന സെഷനിൽ പങ്കെടുക്കാൻ എല്ലാവരും തത്പരരാണ്.

സ്കൂളിലെ വിദ്യാരംഗം ക്ലബ്ബ് എല്ലാ മാസവും പുറത്തിറക്കുന്ന വെളിച്ചം എന്ന മാഗസിന്റെ അടുത്ത ലക്കം സ്ക്രൈബസ് ഉപയോഗിച്ച് തയ്യാറാക്കാനും അങ്ങനെ സ്ക്രൈബസ് സോഫ്റ്റ് വെയർ പരിചയപ്പെടാൻ അവസരമൊരുക്കാനുമാണ് തീരുമാനം.

നിലവിലുള്ള സോഫ്റ്റ് വെയറുകൾക്കൊപ്പമെത്താനും ഉപയോക്താക്കളുടെ വിശ്വാസവും മതിപ്പും നേടാനും ഇനിയുമേറെ സഞ്ചരിക്കേണ്ടതുണ്ടന്നറിയാം.

എന്നാൽ അതിനുവേണ്ടി ആത്മവിശ്വാസത്തോടെ അക്ഷീണം പ്രവർത്തിക്കുന്ന ഒരു വലിയ സമൂഹത്തോടൊപ്പം ചേരാൻ സാധിച്ചതിൽ സന്തോഷമുണ്ട്. അതിനവസരമൊരുക്കിയ പരിഷത്തിന് നന്ദി.

പരിമിതികൾക്കുള്ളിൽ നിന്ന് ഒപ്പം ഞാനുമുണ്ടാകും

  • കെ.മുരളി

സ്ക്രൈബസ് ശില്പശാല സംഘടിപ്പിച്ചതിൽ പരിഷത്തിന് അഭിവാദ്യങ്ങൾ. ഇതിന് ഒരു ഫോളോ അപ്പ് പ്രവർത്തനം ആവശ്യമാണ്. ഒരു ഓൺലൈൻ പരിശീലനം.പ്രശോഭിനും,ഹസൈനാർ മാഷിനും നന്ദി.

"https://wiki.kssp.in/index.php?title=സ്ക്രൈബ്സ്_ശില്പശാല_2013&oldid=3680" എന്ന താളിൽനിന്ന് ശേഖരിച്ചത്