ഐ ടി യും കേരളത്തിന്റെ തൊഴിൽ സാധ്യതകളും

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

(തിരുവനന്തപുരം വികസന സംഗമം സംഗ്രഹം - )

ഉയർന്ന ജീവിതനിലവാരം, താഴ്‌ന്ന സാമ്പത്തിക വളർച്ച, കുറഞ്ഞുവരുന്ന സാധ്യത, കുറഞ്ഞ്‌ വരുന്ന സ്ഥല ലഭ്യത എന്നിവ കേരളത്തിന്റെ ഇന്നത്തെ പൊതു സ്ഥിതിയാണ്‌. കേരളത്തിലെ തൊഴിൽ മേഖലകളിൽ പ്രമുഖ സ്ഥാനം സേവനമേഖലക്കാണ്‌. പുതുതായി വികസിച്ചുകൊണ്ടിരിക്കുന്ന ഇൻഫർമേഷൻ ടെക്‌്‌നോളജി കേരളത്തിനനുയോജ്യമായ തൊഴിൽ മേഖലയാണ്‌. എല്ലാ മേഖലകളിലും അതിന്റെതായ സംഭാവന നൽകാൻ ഐ ടി പര്യാപ്‌തമാണ്‌. ഇത്‌ ഒരു പൊതു സാങ്കേതിക വിദ്യയാണ്‌. പൂർണ്ണമായും ഔട്ട്‌സോഴ്‌സിംഗ്‌ സാധ്യമാണ്‌. സോഫ്‌റ്റ്‌ വെയർ ഉൽപ്പന്നങ്ങൾ ഏതാണ്ട്‌ 13% മാത്രമാണ്‌. കൂടുതലും സേവനവുമായി ബന്ധപ്പെട്ട പദ്ധതികളാണ്‌. തൊഴിൽ കോൺട്രാക്ടർമാർ മാത്രമാണ്‌ ഐ ടി സ്ഥാപനങ്ങൾ. ഇവർക്ക്‌ കെട്ടിടങ്ങൾ സ്ഥാപിച്ച്‌ കൊടുക്കുന്ന റിയൽ എസ്റ്റേറ്റ്‌ ടീമിന്‌ ഭൂമിയും പ്രകൃതിവിഭവങ്ങളും നൽകി സൗകര്യമൊരുക്കലാണ്‌ ഇന്ന്‌ ഐടി വികസനം. മൂലധനത്തിന്റെ അഭാവവും വൈദഗ്‌ധ്യമില്ലാത്ത തൊഴിലാളികളും ഉണ്ടായിരുന്ന പഴയ കാലം മാറി. ഫ്രീ സോഫ്‌റ്റ്‌വെയർ വികസിപ്പിച്ചെടുക്കാൻ കഴിയും. അതിനുള്ള ശേഷിയുണ്ട്‌. കെൽട്രോൺ മുതലായ സ്ഥാപനങ്ങൾ വലിയ പങ്ക്‌ വഹിക്കുന്നുണ്ട്‌. ഐ ടി അറ്റ്‌ സ്‌കൂൾ പുതുതായി വികസിപ്പിച്ചെടുത്തതാണ്‌. ഇന്ന്‌ ഐ ടി അറിവിന്റെ വ്യവസായമായി മാറിയിരിക്കയാണ്‌. വ്യവസായങ്ങൾ ഐടി സംവിധാനത്തെ വേണ്ടത്ര പ്രയോജനപ്പെടുത്തുന്നില്ല. സർക്കാരിന്റെ ചിലവിൽ തുടങ്ങിയ കമ്പനി, കിട്ടുന്ന ജോലി ഇന്ത്യക്ക്‌ പുറത്തേക്ക്‌ കൊണ്ടുപോവുന്നു. ഐടിയുടെ ഉപയോഗം കൂടിവരാൻ സാധ്യതയുണ്ട്‌. കേരളത്തിൽ ഐടി വികസനം വേണ്ടത്ര ഉണ്ടായിട്ടില്ല. അതിനായുള്ള പഠനവും അന്വേഷണവും നടക്കേണ്ടതുണ്ട്‌. ഐടിയിൽ ഗവേഷണ ലാബുകളും വേണ്ടതാണ്‌. പരിസ്ഥിതി പ്രശ്‌നം താരതമ്യേന കുറഞ്ഞതോ ഇല്ലാത്തതോ ആയ മേഖലയാണ്‌. ഐടിയിലെ തൊഴിൽ സാധ്യതയെക്കുറിച്ച്‌ വിപുലമായ പഠനം നടന്നിട്ടില്ല. മനുഷ്യ വിഭവശേഷി കേരളത്തിൽ വളരെ കൂടുതലാണ്‌. സവിശേഷമായ പഠനം ഇതിന്‌ ആവശ്യമാണ്‌. ഇന്ത്യയിൽ ഒരു വർഷം അഞ്ച്‌ ലക്ഷം വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കുന്നുണ്ട്‌. കാമ്പസ്‌ റിക്രൂട്ട്‌മെന്റ്‌ എന്ന പ്രക്രീയ വഴി വിദ്യാർത്ഥികളായിരിക്കെ ജോലി കിട്ടുന്നവരും ഉണ്ട്‌. അവരുടെ വിദ്യാഭ്യാസം തുടരാനുള്ള സാധ്യത ഇല്ല. ഐടി മേഖലയിൽ തൊഴിൽ ഉറപ്പ്‌ വേണ്ടത്ര ഇല്ല. മാത്രവുമല്ല, വരുമാനത്തിന്റെ കാര്യത്തിൽ ഏറ്റക്കുറച്ചിൽ നിലനിൽക്കുന്നുമുണ്ട്‌. പ്രോജക്ട്‌ മാനേജർ തസ്‌തികയിൽ വരുമാനം കൂടുതലും താഴെ തട്ടിൽ നന്നെ കുറവും നിലനിൽക്കുന്നുണ്ട്‌. താഴെ തട്ടിൽ തൊഴിലെടുക്കുന്നവർ അതൃപ്‌തരാണ്‌. പശ്ചാത്തല സൗകര്യമൊരുക്കുക മാത്രമാണ്‌ ഇന്ന്‌ സർക്കാർ ചെയ്യുന്നത്‌. ചെറുകിട സംരംഭകർക്ക്‌ ആവശ്യമായ പ്രോത്സാഹനം ലഭിക്കുന്നില്ല. ഐടിക്ക്‌ പണ്ടുണ്ടായിരുന്നത്ര ആകർഷണീയത ഇന്നില്ല. അതിനാൽ പ്രാദേശിക ഐടി പാർക്കുകളിൽ തൊഴിൽ ചെയ്യുവാൻ ആളുകളില്ല. ഈ മേഖലയിൽ പണിയെടുക്കുന്നവരുടെ ആരോഗ്യപ്രശ്‌നങ്ങൾ വർധിക്കുകയാണ്‌. മൊത്തം തൊഴിൽ സേനയുടെ 0.2% മാത്രമാണ്‌ ഈ മേഖലയിലുള്ളത്‌. ഹാർഡ്‌ വെയർ ഇറക്ക്‌മതിക്ക്‌ സോഫ്‌റ്റ്‌ വെയർ കയറ്റ്‌മതിയിലൂടെ നേടുന്നതിന്റെ മൂന്നിരട്ടിയോളം ചിലവാകുന്നു. സോഷ്യൽ മീഡിയ വ്യാപനത്തിലൂടെ വ്യക്തിത്വ വിവരങ്ങൾ വ്യാപിപ്പിക്കുവാൻ കഴിയുന്നു. യൂണിവേഴ്‌സിറ്റികളിലും ലൈബ്രറികളിലും പുസ്‌തങ്ങളുടെ ശേഖരം ഡോക്കുമെന്റ്‌ ചെയ്യാനും ഡിജിറ്റലൈസ്‌ ചെയ്യാനും ഉള്ള സാധ്യത തൊഴിലിന്‌ ഒരു പുതിയ വഴിയാണ്‌ തുറന്നിരിക്കുന്നത്‌. വിഭവങ്ങൾ മാപ്പ്‌ ചെയ്യുന്നതും പുതിയ സാധ്യതയാണ്‌. സോഫ്‌റ്റ്‌ വെയർ വികസനം, ഹാർഡ്‌ വെയർ ഉൽപാദനം, ഡാറ്റ കളക്ഷൻ & അനാലസിസ,്‌ മാനേജ്‌മെന്റ്‌ ഇൻഫൊമേഷൻ സിസ്റ്റം, ഹെൽത്ത്‌ ഇൻഫൊമേഷൻസ്‌ എന്നിവ വികസനത്തിനും തൊഴിലിനും ഉള്ള വലിയ സാധ്യതകളാണ്‌ ആവശ്യമായ പശ്ചാത്തല സൗകര്യം ഒരുക്കിക്കൊടുക്കുന്നതിനും നികുതി ഒഴിവാക്കിക്കൊടുക്കുന്നതിനുമാണ്‌ ഐടി മേഖലക്ക്‌ സർക്കാർ നൽകുന്ന സഹായങ്ങൾ. കയറ്റുമതിയിൽ നിന്നുള്ള വരുമാനം വലിയതോതിൽ വർധിച്ചിട്ടുണ്ട്‌. തൊഴിലവസരങ്ങളും വർധിച്ചിട്ടുണ്ട്‌. ഈ മേഖലയിൽ ഒരു പഠനം നടത്തിയിട്ടുള്ളത്‌ നാസ്‌ കോം മാത്രമാണ്‌. ഇത്‌ വലിയ കമ്പനികളെ അടിസ്ഥാനമാക്കിയുള്ളത്‌ മാത്രമാണ്‌. ചെറുകിട സംരംഭങ്ങളും പഠന വിധേയമാക്കേണ്ടതുണ്ട്‌. കസ്റ്റമർ കെയർ, മാനവശേഷി, അഡ്‌മിനിസ്‌ട്രേഷൻ എന്നിങ്ങനെ വ്യത്യസ്‌ത രംഗങ്ങൾ ഐടിയുടെ ഇടപെടൽ വഴി കാരിക്ഷമമാക്കൻ കഴിയും. ഇന്ന്‌ കംപ്യൂട്ടർ നിയന്ത്രിത തൊഴിൽ മേഖലയായി മാറിയിട്ടുണ്ട്‌.


പ്രശ്‌നങ്ങൾ

? ഇൻഫർമേഷൻ ടെക്‌്‌നോളജി കേരളത്തിനനുയോജ്യമായ തൊഴിൽ മേഖലയാണ്‌ ? ഐടി ഒരു പൊതു സാങ്കേതിക വിദ്യയാണ്‌ ? ഔട്ട്‌സോഴ്‌സിംഗ്‌ സാധ്യമാണ്‌ ? {ഫീ സോഫ്‌റ്റ്‌വെയർ വികസിപ്പിച്ചെടുക്കാൻ കഴിയും ? ഐടിയിലെ തൊഴിൽ സാധ്യതയെക്കുറിച്ച്‌ വിപുലമായ പഠനം നടന്നിട്ടില്ല ? വ്യവസായങ്ങൾ ഐടി സംവിധാനത്തെ വേണ്ടത്ര പ്രയോജനപ്പെടുത്തുന്നില്ല. ? സവിശേഷമായ പഠനവും അന്വേഷണവും നടക്കേണ്ടതുണ്ട്‌. ? ഐടിയിൽ ഗവേഷണ ലാബുകൾ വേണം ? മനുഷ്യ വിഭവശേഷി കേരളത്തിൽ വളരെ കൂടുതലാണ്‌. ? വരുമാനത്തിന്റെ കാര്യത്തിൽ ഏറ്റക്കുറച്ചിൽ നിലനിൽക്കുന്നുമുണ്ട്‌. ? പശ്ചാത്തല സൗകര്യമൊരുക്കുക മാത്രമാണ്‌ ഇന്ന്‌ സർക്കാർ ചെയ്യുന്നത്‌. ? ചെറുകിട സംരംഭകർക്ക്‌ ആവശ്യമായ പ്രോത്സാഹനം ലഭിക്കുന്നില്ല. ? ഐടിക്ക്‌ പണ്ടുണ്ടായിരുന്നത്ര ആകർഷണീയത ഇന്നില്ല. ? ഐടി മേഖലയിൽ പണിയെടുക്കുന്നവരുടെ ആരോഗ്യപ്രശ്‌നങ്ങൾ വർധിക്കുകയാണ്‌ ? ഹാർഡ്‌ വെയർ ഇറക്ക്‌മതിക്ക്‌ ചിലവ്‌ കൂടുന്നു. ? സോഫ്‌റ്റ്‌ വെയർ കയറ്റ്‌മതിയിലൂടെ നേടുന്നതിന്റെ മൂന്നിരട്ടിയോളം ഇറക്ക്‌മതിക്ക്‌ ചിലവാകുന്നു. ? അന്താരാഷ്ട്ര കമ്പോളം കിട്ടാത്തതിനാൽ കമ്പനികൾക്ക്‌ അതിജീവിക്കാൻ കഴിയുന്നില്ല ? പുറംകരാർ അനിവാര്യമാവുന്നു. ? യൂണിവേഴ്‌സിറ്റികളിലും ലൈബ്രറികളിലും പുസ്‌തങ്ങളുടെ ശേഖരം ഡോക്കുമെന്റ്‌ ചെയ്യാനും ഡിജിറ്റലൈസ്‌ ചെയ്യാനും ഉള്ള സാധ്യതയുണ്ട്‌ ? വിഭവങ്ങളുടെ മാപ്പിംഗ്‌ പുതിയ സാധ്യതയാണ്‌. ? സുരക്ഷിതത്വമില്ല ? കുറഞ്ഞ വേതനം ? കേരളത്തിൽ നടക്കുന്നത്‌ ലേബർ കോൺട്രാക്ട്‌ മാത്രമാണ്‌


\ിർദ്ദേശങ്ങൾ

? സേവന മേഖലയിലെ കമ്പനി എന്ന നിലക്ക്‌ ഔട്ട്‌സോഴ്‌സിംഗ്‌ പ്രോത്സാഹിപ്പിക്കാം ? ഒപ്പൺ സോഴ്‌സ്‌ സോഫ്‌റ്റ്‌വെയറിൽ അപ്‌ഡേഷൻ പുതിയ തൊഴിൽ സാധ്യത ഒരുക്കുന്നു. ? ഐടി യിലെ തൊഴിൽ സാധ്യതകളെ ഏകോപിപ്പിക്കണം ? വിദഗ്‌ദ്ധ പരിശീലനം ലഭ്യമാക്കണം ? സർക്കാരിന്റെ തൊഴിൽ സംരംഭങ്ങൾ ഉണ്ടാവണം ? ഐടി വികസനം സംബന്ധിച്ച്‌ ശാസ്‌ത്രീയമായ പഠനവും അന്വേഷണവും നടക്കണം. ? ഐടിയിൽ ഗവേഷണ ലാബുകളും വേണം. ? ഹാർഡ്‌ വെയർ നിർമ്മാണത്തിനുള്ള സാധ്യത വർധിപ്പിക്കണം ?