കൊളത്തൂർ യൂണിറ്റ്
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊളത്തൂർ യൂണിറ്റ് | |
---|---|
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
ജോ.സെക്രട്ടറി | |
ജില്ല | കാസർകോഡ് |
മേഖല | കാസർഗോഡ് |
ഗ്രാമപഞ്ചായത്ത് | ബേഡഡുക്ക പഞ്ചായത്ത് |
കൊളത്തൂർ | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
ബേഡഡുക്ക ഗ്രാമ പഞ്ചായത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ചന്ദ്രഗിരി പുഴയുടെ കൈവഴിയായ കരിച്ചേരിപ്പുഴയോട് ചേർന്ന് കിടക്കുന്ന സ്ഥലമാണ് കൊളത്തൂർ. അവിഭക്ത ബേഡഡുക്ക പഞ്ചായത്തിൽ ഉണ്ടായിരുന്ന ആദ്യ രണ്ട് യൂണിറ്റുകളിലൊന്നാണ് കൊളത്തൂർ. ജില്ല രൂപീകൃതമായതിനു ശേഷം രൂപീകരിച്ച യൂണിറ്റ് കൂടിയാണ്. ബാബു പുളിക്കാൽ സെക്രട്ടറിയും സോമൻ മാഷ് പ്രസിഡണ്ടുമായി കൊണ്ടുളള സംഘടനാ രൂപം മാത്രം. 1986 ൽ കാഞ്ഞങ്ങാട് വെച്ച് നടന്ന അഖിലേന്ത്യ ബാലോത്സവത്തിൽ യൂണിറ്റിനെ പ്രതിനിധീകരിച്ച് ഗോപാലകൃഷ്ണൻ കളവയൽ, ബാബു പുളിക്കാലിനൊപ്പം പങ്കെടുത്തിരുന്നു. പുരോഗമന പ്രസ്ഥാനത്തിന് ഏറെ സ്വാധീനമുളള കൊളത്തൂരിൽ സ്കുളിലെ അദ്ധ്യാപകരോടൊപ്പം നാട്ടുകാരും സജീവമായി ഇടപ്പെട്ടിരുന്നു. സോമൻ മാഷ്, പൊക്കായി മാഷ്, വേണു മാഷ്, അശോകൻ മാഷ്, പ്രേമരാജൻ മാഷ് ടീച്ചർമാരും സജീവമായി പ്രവർത്തിച്ചിരുന്നു. ബാലകൃഷ്ണൻ കൈരളി. കൃഷ്ണൻ മാഷ് മുന്നാട് റീന എ.വി എന്നിവരും ബാലവേദി പ്രവർത്തകരായി ഉണ്ടായതായി ഗോപാലകൃഷ്ണൻ ഓർമ്മിക്കുന്നു. അദ്ധ്യാപകർ സ്ഥലം മാറി പോയതോടെ നാട്ടുകാരായ പ്രവർത്തകരിൽ ചിലർ ഗൾഫ് മേഖലയിലേക്ക് പോയതിനാലും യുണിറ്റ് നിശ്ചലമായി. എങ്കിലും 90 ലെ സാക്ഷരത പ്രവർത്തനവും. അനുബന്ധമായി നടന്ന കലാ ജാഥകളും വളരെ ഗംഭീരമായി ഏറ്റെടുത്തു നടത്തി. 96.97 കാലയളവിൽ നടന്ന കലാ ജാഥകൾക്കും ജനപങ്കാളിത്തത്തോടെ സ്വീകരണം നൽകി. പി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ കാസർഗോഡ് മേഖലാ സെക്രട്ടറിയായിരുന്ന അവസരത്തിൽ എം.എൽ എ യുടെ പി.എ ആയ പപ്പൻ മാഷിന്റ ഇടപെടലും യുണിറ്റിനെകുറച്ചു കാലം സജീവമാക്കിയിരുന്നു. മേഖലാ ജില്ലാ ഭാരാവാഹികൾ പങ്കെടുക്കുന്ന യോഗങ്ങൾ പാതിരാ വരെ നീണ്ടു നിന്നതും രണ്ട് പേർക്കുളള ഭക്ഷണം അഞ്ചോ ആറോ പേർ കഴിച്ചതും പഴയ പ്രവർത്തകർ ഓർക്കുന്നു.
2021 ൽ വിശാലാക്ഷി, എം ഗോപാലകൃഷ്ണൻ കളവയൽ, ബാലകൃഷ്ണൻ മയൂരം എന്നിവരുടെ നേതൃത്വത്തിൽ 15 മെമ്പർമാരെ ചേർത്തു കൊണ്ട് പുന:രുജ്ജീവിപ്പിച്ചിട്ടുണ്ട്. വജ്ര ജൂബിലി വർഷത്തിൽ പുതിയ പ്രവർത്തനങ്ങളുമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പരിഷത്ത് പ്രവർത്തനം സജീവമാക്കുo.