അജ്ഞാതം


"4 പുൽപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
61,500 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18:21, 2 ഒക്ടോബർ 2023
വരി 193: വരി 193:


പട്ടിക 2 പരിശോധിക്കുമ്പോൾ 1932 മുതൽ 2000 വരെ 68 വർഷങ്ങൾക്കിടയിൽ 4 വർഷങ്ങളിലാണ് കടുത്ത വരൾച്ച ഉണ്ട???ായത്. എന്നാൽ 2000 മുതൽ 2019 വരെ 19 വർഷങ്ങൾക്കിടയിൽ 6 വർഷങ്ങളിൽ വരൾച്ച ഉണ്ട???ായി. സൂക്ഷ്മകാലാവസ്ഥയിൽ മാറ്റമു???ണ്ടാകുകയും മഴ കുറയുകയും ചെയ്യുന്നതാണ് വരൾച്ച അടുത്തടുത്ത വർഷങ്ങളിൽ ഉണ്ട???ാകുവാൻ നിദാനം. ഇനിയും വരൾച്ച വരും വർഷങ്ങളിലും ആവർത്തിക്കാനാണ് സാധ്യത. കുരുമുളക് ഇപ്പോൾതന്നെ പൂർണ്ണമായും നശിച്ച നിലയിലാണ്. കാപ്പിയേയും സാരമായി ബാധിച്ചു. തെങ്ങ്,കവുങ്ങ് തുടങ്ങിയവയും ഭീഷണിയിലാണ്. കാർഷികമേഖല പൂർണ്ണമായ തകർച്ചയിലേയ്ക്ക് നീങ്ങുകയാണ്. മരുഭൂവത്ക്കരണം തടയുന്നതിന് അടിയന്തിര നടപടികൾ ആവശ്യമാണ്.
പട്ടിക 2 പരിശോധിക്കുമ്പോൾ 1932 മുതൽ 2000 വരെ 68 വർഷങ്ങൾക്കിടയിൽ 4 വർഷങ്ങളിലാണ് കടുത്ത വരൾച്ച ഉണ്ട???ായത്. എന്നാൽ 2000 മുതൽ 2019 വരെ 19 വർഷങ്ങൾക്കിടയിൽ 6 വർഷങ്ങളിൽ വരൾച്ച ഉണ്ട???ായി. സൂക്ഷ്മകാലാവസ്ഥയിൽ മാറ്റമു???ണ്ടാകുകയും മഴ കുറയുകയും ചെയ്യുന്നതാണ് വരൾച്ച അടുത്തടുത്ത വർഷങ്ങളിൽ ഉണ്ട???ാകുവാൻ നിദാനം. ഇനിയും വരൾച്ച വരും വർഷങ്ങളിലും ആവർത്തിക്കാനാണ് സാധ്യത. കുരുമുളക് ഇപ്പോൾതന്നെ പൂർണ്ണമായും നശിച്ച നിലയിലാണ്. കാപ്പിയേയും സാരമായി ബാധിച്ചു. തെങ്ങ്,കവുങ്ങ് തുടങ്ങിയവയും ഭീഷണിയിലാണ്. കാർഷികമേഖല പൂർണ്ണമായ തകർച്ചയിലേയ്ക്ക് നീങ്ങുകയാണ്. മരുഭൂവത്ക്കരണം തടയുന്നതിന് അടിയന്തിര നടപടികൾ ആവശ്യമാണ്.
==== '''മഴകുറവ് —വരൾച്ച  കാരണമെന്ത് ?''' ====
===== '''മഴക്കുറവ്''' =====
1. വന വിസ്തൃതി കുറഞ്ഞത്
മഴ മേഘങ്ങളെ തടഞ്ഞുനിർത്തി മഴ യ്യിക്കാനുള്ള ശേഷി കുറഞ്ഞു
2 .അന്തരീക്ഷോഷ്മാവ് കൂടി
3. കാലാവസ്ഥാ വ്യതിയാനം
4. മഴനിഴൽ പ്രതിഭാസം
===== '''വരൾച്ച വർധിപ്പിക്കുന്നത്''' =====
        1. വർഷപാതം കുറയുന്നതും മഴ ദിനങ്ങൾ കുറയുന്നതും
      2 . തുലാവർഷം കുറയുന്നതും ചില വർഷങ്ങളിൽ ലഭിക്കാതെ പോകുന്നതും
       3. പ്രീ മൺസൂൺ താമസിക്കുന്നത്
       4. ഇട ഉണക്ക്   ഉണ്ടാ കുന്ന്ത്.
       5 നീർവാർച്ച കൂട്ടുന്നകൃഷികൾ ഉദാഹരണം തെങ്ങ് ,കവുങ്ങ് ,വാഴ
       6.വയലുകൾ തെങ്ങ് ,കവുങ്ങ് ,വാഴ തുടങ്ങിയ കൃഷികൾക്ഉപയോഗിക്കുന്നത്
7.നെൽകൃഷി കുറയുന്നത്
8.ചതുപ്പുകൾ ഇല്ലാതായത്
9.നീർച്ചാലുകൾ സ്വാഭാവിക സസ്യ വരണത്തോടുകൂടി സംരക്ഷിക്കാത്തത്
10.ബണ്ടുകളും തല കുളങ്ങളും നശിപ്പിച്ചത്
11.നീർച്ചാലുകളുകളുടെ പുറമ്പോക്കുകൾ കൃഷിക്ക് ഉപയോഗിക്കുന്നത്
12.മഴവെള്ള സംഭരണം ഫലപ്രദമാകത്തതു്
13.മണ്ണ് ജല സംരക്ഷണ പ്രവർത്തനങ്ങൾ സജീവം ആകാത്തത്
14.കുഴൽക്കിണറുകൾ വ്യാപകമായത്
15.വനഭൂമിയിൽ തേക്ക് തോട്ടങ്ങൾ നിർമ്മിച്ചത്
16.പുഴ മണൽ ഖനനം
17.ജൈവ കാർബണിന്റെ  അളവ് വളരെയധികം കുറഞ്ഞത്
18. രാസവളങ്ങളുടേയും കീടനാശിനികളുടേയും അമിത ഉപയോഗം
19. സ്വകാര്യ ഭൂമിയിൽ നിന്നും വൻതോതിൽ മരങ്ങൾ മുറിച്ചു മാറ്റുന്നത്.
20. മാറി, മാറി ചെയ്ത കൃഷികൾ ഉണ്ടാക്കിയ ആഘാതം
==== '''കൃഷിയിലെ വിളമാറ്റം മണ്ണിനേയും കാലാവസ്ഥയേയും  ബാധിച്ചിട്ടുണ്ടോ?''' ====
     നാനൂറ് വർഷങ്ങൾക്ക് മുമ്പ് കർണാടകയിൽ നിന്നും ചേകാടി വേലിയമ്പം ഭാഗത്ത് കുടിയേറിയ ചെട്ടിമാരും  മരക്കടവ് കൊളവള്ളി ഭാഗത്ത് താമസമാക്കിയ ഗൗഡ വിഭാഗക്കാരും ആണ് ഇവിടെ കൃഷി ആരംഭിച്ചത്  പ്രധാനമായും നെൽകൃഷിയാണ് ചെയ്തത് . ഗൗഡർ മുത്താരി കൃഷിയും ചെയ്തിരുന്നു . ബണ്ടുകൾ തീർത്ത് ജലസംഭരണികൾ നിർമ്മിച്ച് നഞ്ചയും - പുഞ്ചയുമായി  നാടൻ വിത്തിനങ്ങൾ ഉപയോഗിച്ച്  നടത്തിയ കൃഷിയിലൂടെ ലളിതമായ ജീവിതം നയിച്ച വരാണ് പുൽപ്പള്ളി പ്രദേശത്തെ ആദ്യ കർഷകർ
    കേരളത്തിന്റെ തെക്കൻ ജില്ലകളിൽ നിന്നും 1950 കളിൽ കുടിയേറിയവർ കാടുകൾ വെട്ടിത്തെളിച്ച് കത്തിച്ച് കിളച്ചൊരുക്കിയ സ്ഥലത്ത് , നെല്ലും മരച്ചീനിയും, ഇഞ്ചിയും, കാച്ചിലും, കിഴങ്ങും, ചേമ്പുമെല്ലാം അടങ്ങുന്ന തന്നാ ണ്ടു വിളകളാണ് കൃഷിചെയ്തത്. ഭക്ഷ്യവസ്തുക്കളായതു കൊണ്ടും, പെട്ടെന്ന് വിളയുന്നതും ആയതിനാലാണ് ഇവ കൃഷി ചെയ്തത്.
         തുടർന്ന് കരപ്രദേശത്ത് തെരുവ കൃഷി വ്യപകമായി. പുൽത്തൈലം ഉൽപാദിപ്പിക്കുന്ന വാറ്റു പുരകളും സജീവമായി .അവശേഷിച്ചിരുന്ന മരങ്ങളും  വെട്ടി വിറകാക്കി പുൽതൈല നിർമ്മാണത്തിന് ഉപയോഗിച്ചു.1960 മുതൽ മുതൽ 1975 വരെയുള്ള ഉള്ള കാലഘട്ടത്തിലെ പ്രധാന വരുമാനമാർഗ്ഗo തെരുവത്തൈലം ആയിരുന്നു. പിന്നീട് ഈ കൃഷി തുടരനായില്ല. വിറകിന്റെ ലഭ്യത കുറവാണ് പ്രധാന കാരണം. തുടർന്ന് മരച്ചീനിയും ഇഞ്ചിയും വ്യപകമായി കൃഷി
ചെയ്തു. 1975 മുതൽ കുരുമുളകു കൃഷിയും ആരംഭിച്ചു. രണ്ടു മു ന്നു വർഷങ്ങൾ കൊണ്ട് കരഭൂമി മുഴുവൻ കുരുമുളകു തോട്ടങ്ങളായി. തനിവിളയായി കുരുമുളക് കൃഷി ചെയ്തവർ 55% . മിശ്രവിള 45% . ഇടവിളയായി ചേന, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവ കൃഷി ചെയ്തു. കുരുമുളകിനോടൊപ്പം തെങ്ങ്, കവുങ്ങ്, കാപ്പി തുടങ്ങിയവ കൃഷി ചെയ്തവരുണ്ട്. 60% കർഷകർക്ക് 250 നും 1000 ത്തിനും ഇടയിൽ കുരുമുള ചെടി ഉണ്ടായിരുന്നു. 36% പേർക്ക് 1000 നു മുകളിലും
      താങ്ങു കാലായി മുരിക്ക് വ്യാപകമായി ഉപയോഗിച്ചു. സിൽവർ മരങ്ങളും    ചിലർ ഉപയോഗപ്പെടുത്തി. പിന്നീട് മുരിക്കിന്‌ കേടു ബാധിച്ചു..തുടർന്ന് മുരിങ്ങയും, ശീമകൊന്നയും താങ്ങു കാലായി ഉപയോഗിക്കാൻ തുടങ്ങി. മുരിക്കിന്റെ നാശത്തിനു കാരണം "കൂമ്പടയൽ" എന്ന രോഗമാണ്.
        ഒരു ഏക്കർ സ്ഥലത്ത് നിന്നും 5 ക്വിന്റൽ മുതൽ 10 ക്വിന്റൽ വരെ കുരുമുളക്‌ ലഭിച്ചവരാണ് 74% കർഷകർ. 10 ക്വന്റലിൽ കൂടുതൽ ലഭിച്ചവരും ഉണ്ടായിരുന്നു.
    1980–90 കാലഘട്ടത്തിലാണ്  ഏറ്റവും കൂടുതൽ കുരുമുളക് ഉല്പാദനം നടന്നത്. കരിമുണ്ടയാണ് ബഹുഭൂരിപക്ഷവും  കൃഷി ചെയ്തത്. കരിമുണ്ടയ്ക് പ്രതിരോധ ശേഷിയും , ഉല്പാദനവും മറ്റുള്ളവയേ അപേക്ഷിച്ച് കൂടുതലായിരുന്നു. പന്നിയൂർ, കരിമുണ്ടി , ജീരകമുണ്ടി , വെള്ള റാമ്പൻ, അറക്കമുണ്ടി, അയി പിരിയൻ, വലിയ അറക്കളം, വയനാടൻ, കുതിരവാലൻ, പേരപ്പൻ മുണ്ടി തുടങ്ങിയ കുരുമുളക് ഇനങ്ങളും കൃഷി ചെയ്തിരുന്നു.
       കുരുമുളകിന് ഇന്ന് 1985 90 കാലഘട്ടത്തിലുണ്ടായ വിലവർദ്ധനവ്  ഈ മേഖലയെ സമ്പന്നമാക്കി. കുടിലുകൾ കോൺക്രീറ്റ് വീടുകൾക്ക് വഴിമാറി.
1990 കളിൽ ദ്രുതവാട്ടവും , സാവധാനവാട്ടവും കുരുമുളകുകൃഷിയെ ബാധിച്ചു. ഏകയിനതോട്ടം ആയതു കൊണ്ടാണ് രോഗങ്ങൾ കൂടുതൽ ശക്തമായത്. കോപ്പർ ഓക്സി ക്ലോറൈഡും, ബോഡോ മിശ്രിതവും വ്യപകമായി ഉപയോഗിച്ചുവെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായില്ല. തുടർന്നുള്ള വർഷങ്ങളിലെ വരൾച്ചയും , കാലം തെറ്റിയ കാലവർഷവും, അതിവർഷങ്ങളും , അമിതമായ രാസവളപ്രയോഗവും കുരുമുളകകൃഷിയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടി.
താങ്ങുമരങ്ങളുടെ നാശം, കുരുമുളകിന്റെ വിലയിടിവ് , മഞ്ഞളിപ്പ്, ലിറ്റിൽ ലീഫ്, ഊരൻ, വേരുചീയൽ എന്നിവ കൂടി ആയപ്പോൾ കുരുമുളകു കൃഷി തകർന്നു. സാമ്പത്തിക തകർച്ച മൂലം നിരവധി
കർഷക ആത്മഹത്യകളും ഉണ്ടായി.
       1996–2000 ആയപ്പോഴേയ്ക്കും 66% കുരുമുളകു കൃഷ്യയുനശിച്ചു. എല്ലാവരും പുന: കൃഷി നടത്തിയെങ്കിലും കുരുമുളക് കായിച്ച് 2-3 വർഷം കഴിയുമ്പോഴേയും നശിക്കുകയാണ്. ഇപ്പോഴും വീണ്ടും കൃഷിചെയ്യുന്നവരുണ്ട്. 2018 ലും 2019 ലും ഉണ്ടായ അതിശക്ത്രമായ മഴക്കുശേഷം അവശേഷിച്ച് കുരുമുളക തോട്ടങ്ങളും നശിച്ചു. ഇനി കുരുമുളകു കൃഷിയുടെ തിരിച്ചു വരവു പ്രതീക്ഷിക്കാനാകുകയില്ല.
കുരുമുളക് കൃഷി നശിച്ചു തുടങ്ങിയപ്പോൾ
കാപ്പിയും , റബ്ബറും ,കൊക്കോയും ,തെങ്ങും ,കവുങ്ങും കർഷകർ പരീക്ഷിച്ചു.തണൽ വൃക്ഷങ്ങളുടെ കുറവ് കാപ്പി  കൃഷിയെ ബാധിച്ചു.
     
        കാർഷികവിളകളുടെ ഇനം  ചെറിയ ഇടവേളകളിൽ മാറിയത്  മണ്ണിൻറെ ഘടനയെ സാരമായി ബാധിച്ചു ആദ്യകാലത്ത് തന്നാ ണ്ട് വിളകൾ കൃഷി ചെയ്തപ്പോൾ  ദീർഘകാലം കൊണ്ട് രൂപപ്പെട്ടുവന്ന മണ്ണ് ഒലിച്ചുപോകുന്നതിനിടയായി.  തുടർന്നു നടന്ന തെരുവ കൃഷിയും മണ്ണിന്റെ ജൈവാവസ്ഥയിൽ  മാറ്റമുണ്ടാക്കി . മരങ്ങളെല്ലാം  വെട്ടി വിറകാക്കിയതും വലിയ ആഘാതമാണ് ഉണ്ടാക്കിയത്.
                     കുരുമുളകു കൃഷി 40 വർഷക്കാലം തുടർന്നപ്പോൾ ഓരോ വർഷവും തോട്ടത്തിൽ വെട്ടു കിളയും, പൊടി കിളയും നടത്തിക്കൊണ്ടിരുന്നു. ഇത് ജൈവ കാർബൺ നഷ്ടപ്പെടുന്നതിനും 400 വർഷം കൊണ്ട് രൂപപ്പെട്ട മേൽമണ്ണ് ഒലിച്ചു പോകുന്നതിനും കാരണമായി. അങ്ങനെ മണ്ണിന്റെ ഫലഭൂയിഷ്ടതയും, ജല ആഗീരണശേഷിയും നഷ്ടപ്പെട്ട് ഊഷരമായി.
     തെങ്ങ്, കവുങ്ങ് തുടങ്ങിയവ കൂടുതൽ വെള്ളം വലിച്ചെടുക്കുന്ന കൃഷിയാണ്. റബ്ബർ വയനാടിന് അനുയോജ്യമല്ല. കാപ്പി കൃഷി നല്ലതാണെങ്കിലും സമയത്ത് മഴ ലഭിക്കാത്തതും , തണൽ മരങ്ങളുടെ അഭാവവും , ജലസേചന സൗകര്യം ഇല്ലാത്തതും കാപ്പി കൃഷിയെ പ്രതികൂലമായി ബാധിക്കുന്നു.
==== '''നെൽവയലും  നെൽകൃഷിയും  ഓർമ്മയാകുമോ?''' ====
    ഒരു ഏക്കർ നെൽവയൽ 1200 ക്യുബിക് മീറ്റർ ജലം സംഭരിക്കും എന്നാണ് കണക്ക്നെൽകൃഷി നടക്കുമ്പോൾ വയലിൽ വെള്ളം കെട്ടി നിർത്തുകയും ഈ ജലം കുറേശ്ശെ ഭൂമിയിലേക്ക് ഇറങ്ങുകയും ജലനിരപ്പ് ഉയരുകയും ചെയ്യും.വനഭൂമി ആയിരുന്നപ്പോൾ കുന്നുകൾക്കിടയിൽ ഉണ്ടായിരുന്ന ചതുപ്പുകളിൽ എല്ലാകാലത്തും വെള്ളം തളം കെട്ടി നിന്നിരുന്നു  അങ്ങനെ വേനൽക്കാലത്തും നീർച്ചാലുകളിൽ ധാരാളം വെള്ളം ഉണ്ടായിരുന്നു കുടിയേറ്റത്തിന് ശേഷം ചതുപ്പുകളെ നെൽവയലുകൾ ആക്കി മാറ്റി നെൽകൃഷി ആരംഭിച്ചു .ഓരോ നെൽവയലും ചവിട്ടിയാൽ കഴുത്തൊപ്പം താഴ്ന്നു പോകുന്ന "കൊര വകൾ" പലഭാഗത്തും ഉണ്ടായിരുന്നു തുലാവർഷ കാലത്ത് വയലുകളിൽ ജലം സംഭരിക്കുക വഴി
വേനൽക്കാല കൃഷി -(പുഞ്ചകൃഷി )ധാരാളം വയലുകളിൽ സാധ്യമായിരുന്നു.
   ക്രമേണ " കൊരവകൾ"  അപ്രത്യക്ഷമായി വയലുകൾ നികത്തി വീടും മറ്റു കൃഷികളും നടത്തിത്തുടങ്ങി ഇന്ന് ഇന്ന് വയലുകൾ കൾ വാഴ കവുങ്ങ് തെങ്ങ് തുടങ്ങിയ വെള്ളം വാർത്തി കളയേണ്ട കൃഷികൾക്ക് വഴിമാറി.വലിയ ആഴത്തിലുള്ള ചാലുകൾ ജെസിബി ഉപയോഗിച്ച് നിർമ്മിച്ച വയലുകളിൽ നിന്നും വെള്ളം ഒഴുകിപ്പോകാനുള്ള അവസരമുണ്ടാക്കി.അങ്ങനെ കുറവ് ഖണ്ഡങ്ങൾ പോലും വരണ്ടുണങ്ങി ചില വയലുകളിൽ റബ്ബർ കൃഷി പോലും ആരംഭിച്ചു പഞ്ചായത്തിൽ ഇപ്പോൾ 230 ഹെക്ടർ നെൽവയൽ മാത്രമാണ് ഉള്ളത് അത് മുഴുവനായി കൃഷി ചെയ്യുന്നില്ല..
     മുള്ളൻകൊല്ലി പുൽപ്പള്ളി പഞ്ചായത്തുകളിൽ ആകെ 2,777 ഹെക്ടർ വയൽ ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ മൂന്നിലൊന്നു പോലും ഇല്ല .
            ഉൽപ്പാദന കുറവ് അവ ജലദൗർലഭ്യം ആദ്യം തുള്ളികളുടെ കുറവ് ലവ് വില തകർച്ച ചർച്ച തുടങ്ങിയ കാരണങ്ങളാണ് നെൽകൃഷി ഉപേക്ഷിക്കുവാൻ കർഷകരെ പ്രേരിപ്പിച്ചത് പക്ഷേ നെൽവയൽ ഇല്ലാതാകുന്നത് അനുസരിച്ച് ജലദൗർലഭ്യം കൂടും .ഈ വസ്തുത ഗൗരവമായി ആരും എടുത്തിട്ടില്ല.
==== '''ഭൂപ്രകൃതിയും മണ്ണിന്റെ പ്രത്യേകതകളും''' ====
  ഡെക്കാൻ പീഠഭൂമിയുടെ യുടെ വടക്കുഭാഗത്താണ് വയനാട് സമുദ്രനിരപ്പിൽ നിന്നും 700 മുതൽ  2100 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങൾ ഉണ്ട്
ടോപ്പ് ഗ്രഫി ഉപയോഗിച്ച്
വയനാടിനെ നാലായി തരം തിരിച്ചിരിക്കുന്നു
1.High ranges with rugged topography
2. High ranges with moderntely rugged topography
3.Inter mountain valley
4.Flood plains
    മലകൾക്കിടയിലുള്ള താഴ്  വാരവും കബനി പുഴയുടെ തീരവും ചേർന്ന്പ്രദേശമാണ് പുൽപ്പള്ളി -മുള്ളൻകൊല്ലി പ്രദേശം.ഇത് മൂന്നും നാലും വിഭാഗത്തിൽപ്പെടുന്നു.
==== '''മണ്ണ് .''' ====
===== '''1.കറുത്ത ചാര മണ്ണ്''' =====
   കബനി യുടെയും കന്നാരം പുഴയുടെയും തീരങ്ങൾ കറുത്ത ചാര മണ്ണ് നിറഞ്ഞതാണ് ഉണങ്ങിയാൽ പാറപോലെ പൊട്ടിക്കാവുന്ന മണ്ണ് ,നീർവാർച്ച കുറവ്, കളിമണ്ണ് കൂടുതൽ, വേനൽക്കാലത്ത് വിണ്ടുകീറി വലിയ ഗർത്തങ്ങൾ ഉണ്ടാകുന്നു .
  പെരിക്കല്ലൂർ ,മരക്കടവ്  ,കബനിഗിരി ,കൊളവള്ളി പാറക്കവല, സീതാമൗണ്ട് , കൊളവള്ളി , ചാമ പ്പാറ, ചണ്ണോത്തു കൊല്ലി, വണ്ടിക്കടവ് തുടങ്ങിയ പ്രദേശങ്ങളിലെ മണ്ണ് ഈ വിഭാഗത്തിൽപ്പെടുന്നു
===== '''2.ചരൽ കലർന്ന കറുത്ത മണ്ണ്''' =====
    പുൽപ്പള്ളി ,മുള്ളൻകൊല്ലി , പാടിച്ചിറ ആലത്തൂർ, പാതിരി  തുടങ്ങിയ കൂടുതൽ പ്രദേശങ്ങളും ചരൽ കലർന്ന കറുത്തമണ്ണ് ഉള്ള പ്രദേശങ്ങളാണ്.
===== '''3.മര കാവ് ഭാഗത്ത്  ചരൽ കലർന്ന ചുവന്നമണ്ണ് ആണുള്ളത്''' =====
     മുള്ളൻ കൊല്ലിയിൽ 45.67% വുംപുൽപ്പള്ളിയിൽ 55.74 % വും മണൽ കലർന്ന ജൈവാവശിഷ്ടമുള്ള കളിമണ്ണ് . മണ്ണിന്റെ ജൈവാവശിഷ്ടം ഇപ്പോൾ വളരെ കുറഞ്ഞിട്ടുണ്ട്. കാരണം മുൻപേജകളിൽ നല്കിയിട്ടുണ്ട്.
===== '''മണ്ണിലെ ജലാംശം''' =====
  25% ജലാംശം മണ്ണിൽ ഉണ്ടാകേണ്ടതാവശ്യമാണ്. എന്നാൽ 6% മാത്രമേ ഉള്ളൂ. ജൈവ കാർബണിന്റെ അളവ് മുള്ളൻ കൊല്ലിയിൽ - 0.32 - 1.61
പുൽപ്പള്ളിയിൽ 0.32 - 1.58
മുള്ളൻ കൊല്ലിയിൽ 92% വും പുൽപ്പള്ളിയിൽ 87% വും മണ്ണൊലിപ്പിനു വിധേയമായ സ്ഥലങ്ങളാണുള്ളത്.
==== '''മഹാപ്രളയം''' ====
  മഹാപ്രളയം 2018 ലും 2019 ലും കേരളത്തിൽ മുഴുവൻ ഉണ്ടായി.  വയനാട് ജില്ലയിൽ കുറിച്യാർമല, പഞ്ചാരക്കൊല്ലി, തിരുനെല്ലി തുടങ്ങിയ സ്ഥലങ്ങളിൽ 2018 ൽ വലിയ ഉരുൾപൊട്ടൽ ഉണ്ടായി. 2019ൽ
പുത്തുമല ദുരന്തം ഒരു പ്രദേശം മുഴുവൻ ഇല്ലാതാക്കി.  ഈ രണ്ടു വർഷങ്ങളിലും കബനിനദിയിൽ വലിയ
വെള്ളപ്പൊക്കം ഉണ്ടായി. കുറഞ്ഞസമയം കൊണ്ട് കൂടുതൽ മഴ പെയ്തതാണ് വൻ ദുരന്തങ്ങൾക്ക് കാരണമായത്.
        1924 ലും 1961 ലും വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്. ഗ്രാഫ് പരിശോധിക്കുമ്പോൾ 1961 ൽ ഉണ്ടായ
മഴ 7 ദിവസങ്ങളിലേത് താരതമ്യപ്പെടുത്തിയാൽ 1961 ൽ വൈത്തിരിയിൽ 2145 മി.മീ മഴ ലഭിച്ചപ്പോൾ
2018ൽ 852 മി.മീ ഉം 1924 ൽ 1465 മ്.മീ മഴയും മാത്രമാണ് ലഭിച്ചിട്ടുള്ളത്. പക്ഷെ  2018 ൽ ആഘാതം
കൂടുതലായി. കാരണം അടുത്തകാലത്ത് ഉണ്ടായിട്ടുള്ള പരിസ്ഥിതി സൊഹൃദപരമല്ലാത്ത വികസന വളർച്ച
യാണ് എന്ന് മനസ്സിലാക്കാൻ കഴിയും.
      പുല്പള്ളി,മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ മഹാപ്രളയം കബനിപുഴയോരത്താണ് കൂടുതലായി അനുഭവപ്പെട്ടത്. കുറുവാദ്വീപിനരികലുള്ള പാക്കം മുതൽ കബനിനദി കർണ്ണാടകയിലേയ്ക് പൂർണ്ണമായും
പ്രവേശിക്കുന്ന കൊളവള്ളിവരെയുള്ള തീരപ്രദേശത്തെ വീടുകളും വയലുകളും വെള്ളത്തിനടിയിലായി.
2018 ൽ ഉയർന്ന ജലനിരപ്പിനേക്കാൾ ഒരു മീറ്റർ ഉയരത്തിൽ ഈ പ്രദേശങ്ങളിലൊക്കെ 2019ൽ ജലനിരപ്പ്
ഉയർന്നത് കൂടുതൽ കുടുംബങ്ങളെ ബാധിച്ചു.  പാക്കം പുഴമുടിക്കോളനി, ചേകാടിയിലെ വിവിധ കോളനികൾ
പെരിക്കല്ലൂർ തേൻമാവിൻ കടവ് പ്രദേശം മരക്കടവ് പള്ളി, ഡിപ്പോ, മരക്കടവ്, കൃഗനൂർ, കൊളവള്ളി തുടങ്ങി
യ സ്ഥലങ്ങളാണ് വെള്ളത്തിനടിയിലായത്.
         പുല്പള്ളി - മുള്ളൻകൊല്ലി പ്രദേശത്തെ വെള്ളപ്പൊക്ക വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത് വയനാടിന്റെ
വെള്ളപ്പൊക്ക മാപ്പിൽ നിന്നും മനസ്സിലാക്കാവുന്നതാണ്.
       പുല്പള്ളിയിൽ 2019 ൽ 6 ക്യാമ്പുകളിലും മുള്ളൻകൊല്ലിയിൽ 3 ക്യാമ്പുകളിലുമായി 15 കൊളനികളിൽ നിന്നുള്ള ട്രൈബൽ കുടുംബങ്ങളെ മാറ്റി പാർപ്പുക്കേണ്ടി വന്നു. അധികവും പണിയ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളാണ്.  പുൽപ്പള്ളിയിൽ ആകെ 227 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ഇതിൽ 154 ട്രൈബൽ വിഭാഗത്തിൽ പെട്ടവർ. മുള്ളൻകൊല്ലിയിൽ യഥാക്രമം 184 ജനറൽ 47 ട്രൈബൽ കുടുംബങ്ങൾ.
       വയനാടിന്റെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് പകുതിൽ താഴെ മഴ ലഭിച്ചിട്ടുള്ളുവെങ്കിലും വയനാട്ടിൽ
പെയ്ത മുഴുവൻ വെള്ളവും അതിർത്തിയുലൂടെ ഒഴുകുന്ന കബനിനദിയിലൂടെ പോകുന്നതുകൊണ്ട് വെള്ളപ്പൊക്കം
ഉണ്ടാകുന്നു. തീരപ്രദേശം ഒഴികെ മറ്റു പ്രദേശങ്ങൾ ഉയർന്നതായതുകൊണ്ട് മഴക്കെടുതികൾ കാര്യമായിണ്ടായില്ല.കുറഞ്ഞ ദിവസങ്ങളിലെ കൂടിയ മഴ അവശേഷിച്ചിരുന്ന കുരുമുളക് ചെടിയെ ക്ര്യമായി ബാധിച്ചു. മഴ മാറിയപ്പോൾ അവ ഇലപഴുത്ത് കൊഴിഞ്ഞ് ഉണങ്ങി.
     ഏറ്റവും ഉയരം കൂടിയ പ്രദേശമായ ശശിമലയിൽ ശക്തമായ ഉറവകൾ രൂപപ്പെട്ടത് ആശങ്ക ഉയർത്തിയിരുന്നു.
==== '''വയനാട്ടിലെ ജലസേചന പദ്ധതികൾ''' ====
  രണ്ടു ഇടത്തരം ജലസേചന പദ്ധതികൾ. പണി പൂരത്തിയാകുമ്പോൾ 8021 ഹെക്ടർ സ്ഥലത്ത് ജലസേചനം
ലഭിക്കും.
==== '''1.കാരാപ്പുഴ ജലസേചന പദ്ധതി''' ====
ആദ്യം ഏറ്റെടുത്ത പദ്ധതി.  
  1977 – 78 ൽ പ്രവൃത്തി ആരംഭിച്ചു.
കബനിയുടെ പ്രധാന കൈവഴിയായ പനമരം പുഴയുടെ കൈവഴിയായ കാരാപ്പുഴയിൽ.
63 കി.മീ ചുറ്റളവ്
ജലസേചനം മുഖ്യ ലക്ഷ്യം   5221 ഹെക്ടർ
ഇപ്പോൾ ജലസേചനം നടക്കുന്നത്   592 ഹെ.
നേടാനുള്ളത്                               4629 ഹേ.
പ്രധാന കനാലിന്റെ നീളം              25.545 കി.മീ.
ബ്രാഞ്ച് കനാൽ                            48.75 കി.മീ.
പ്രതീക്ഷിത ചെലവ്                        7.6 കോടി
1997 വരെ ചെലവഴിച്ചത്                123 കോടി
പദ്ധതി പൂർത്തികരിക്കുമ്പോൾ ചെലവ്     225 കോടി
ഒരു ഹെക്ടർ സ്ഥലത്ത് ജലസേചനത്തിനു ചെലവാകുന്ന തുക  4.31 ലക്ഷം
മൂന്ന് പതിറ്റാണ്ടുകൾക്ക്ശേഷം ഭാഗികമായി  പ്രവർത്തനം ആരംഭിച്ചു.
ഇപ്പോഴത്തെ സംഭരണശേഷി 43.09 മില്യൺ ക്യുബിക് മീറ്റർ
പൂർണ്ണ സംഭരണശേഷി           76.050 മില്യൺ ക്യുബിക് മീറ്റർ
ഏറ്റെടുക്കുവാനുള്ള സ്ഥലം         7.1 ഹെക്ടർ
          കാരാപ്പുഴയുടെ ലക്ഷ്യം നേടിയോ ?
ഭാഗികമായി കമ്മീഷൻ ചെയ്തപ്പോഴേക്കും നെൽവയലുകൾ മറ്റു കൃഷികൾക്ക് വഴിമാറി.
നിർമ്മിച്ച കനാലുകൾ അധികവും ഉപയോഗശൂന്യമായി.
പ്രധാന ലക്ഷ്യം പൂർത്തീകരിക്കപ്പെട്ടില്ല.
പ്രതീക്ഷിത ചെലവിന്റെ 29.6 മടങ്ങ് വർദ്ധന
30 വർഷത്തെ കാത്തിരിപ്പ്
എന്നിട്ടും 88.66 % ജലസേചന ലക്ഷ്യം നേടിയിട്ടില്ല.
നേടാൻ കഴിയുമെന്ന് ഒരു ഉറപ്പും ഇല്ല.
കുടിയൊഴിപ്പിക്കപ്പെട്ട പൂതമലയിലെയും ചിപ്രം കോളനിയിലേയും ആദിവാസികൾ വീടില്ലാതെ
അലയുന്നു.
പുതിയ പദ്ധതികൾ -  കുടിവെള്ള പദ്ധതികൾ - കേരള വാട്ടർ അതോറിറ്റി.
പൂർത്തിയായത് - കൽപ്പറ്റ മുനിസിപ്പാലിറ്റി, പുറക്കാടി വില്ലേജ്,
മേപ്പാടി, മുപ്പൈനാട്, നൂൽപ്പുഴ,മുട്ടിൽ, സു.ബത്തേരി ശുദ്ധജല വിതരണ പദ്ധതികൾ - ശുപാർശ
==== '''2.   ബാണാസുരസാഗർ ജലസേചന പദ്ധതി''' ====
* കരമാൻ തോടിനുകറുകെ
* വയനാട്ടിലെ രണ്ടാമത്തെ ഇടത്തരം ജലസേചന പദ്ധതി.
* ഇത് വൈദ്യുതി നിർമ്മാമത്തിവേണ്ടിയുള്ള കുറ്റ്യാടി ഓഗ്മെന്റേഷൻ പദ്ധതിയുടെ ഭാഗമായ ജലസേചന പദ്ധതിയാണ്.
* 2800 ഹെക്ടർ ഭൂമിയിൽ ഇരിപ്പൂ കൃഷിക്ക് ജലസേചനം ലക്ഷ്യം.
* പടിഞ്ഞാറത്തറ, കോട്ടത്തറ, പനമരം, വെള്ളമുണ്ട എന്നീ പഞ്ചായത്തുകളിൽ.
* മെയിൻ കനാൽ          2.73 കി.മീ.
* ആരംഭത്തിലുള്ള 1.13 കി.മീ. പൂർത്തിയായി.
* 1.13 കി.മീ. മുതൽ 1.5 കി.മീ. വരെ പൂർത്തിയായിട്ടില്ല.
* 1.5 – 2.73 കി.മീ. വരേയും പൂർത്തിയാക്കിയിട്ടുണ്ട്.
* ബ്രാഞ്ച് കനാൽ   60 കി.മീ.
* 14.39 കി.മീ ബ്രാഞ്ച് കനാൽ വെണ്ണിയോട്, പടിഞ്ഞാറത്തറ ഭാഗത്തേക്ക്
* 64 കി.മീ. നീളമുള്ള 4 ഡിസ്ട്രിബ്യൂട്ടറികൾ
* വൈദ്യുതി ബോർഡ് 6.7 ടി.എം.സി.  ഡാം പണി ചെയ്യും.
* ഇതിൽ 0.84 ടി.എം.സി. ജലവിഭവവകകുപ്പിന് കൃഷിക്ക്
* കനാൽ 224 ലക്ഷം ജല വകുപ്പ് വഹിക്കും
* 2016 ലെ പുതുക്കിയ റിപ്പോർട്ട് പ്രകാരം ചെലവ് 390 കോടി
=== '''കടമാൻ തോടുപദ്ധതി എന്തു് ? എന്തിന്? , എപ്പോൾ ?എങ്ങനെ ?''' ===
കബനി നദിയിലൂടെ ഒരു വർഷം 98.10 ടി.എം.സി ജലം കണ്ണാടകയിലേക്ക് ഒഴുകുന്നു.
കേരളത്തിന് കാവേരി ട്രിബ്യൂണൽ അനുവദിച്ചിരിക്കുന്നത്     21 ടി.എം.സി.
ഇപ്പോൾ ഉപയോഗപ്പെടുത്തുന്നത് 5.5 ടി.എം.സി.
ഇനി ഉപയോഗപ്പെടുേത്തേണ്ടത് - 15.5.ടി .എം.സി. ജലം
'''ജലസേചന വകുപ്പ് മുന്നു ഘട്ടങ്ങളിലായി നടപ്പാക്കുന്നിനായി 9 പദ്ധതികൾ മുന്നോട്ടുവെച്ചിട്ടുണ്ട്'''
'''1-ാംഘട്ടം'''
നൂൽ പ്പുഴ, കടമാൻ തോട്, ചുണ്ടാലിപ്പുഴ
'''2-ാംഘട്ടം.'''
കല്യം പതി, ചെ ഗാട്ട്, മഞ്ചാട്ട്
'''3-ാംഘട്ടം'''
തിരുെല്ലി, തൊണ്ടാർ , പെരിങ്ങോട്ടുപുഴ
    ഫീസിബിലിറ്റി പഠനം  കേരള സ്റ്റേറ്റ് റിമോട്ട് സെൻസറിംഗ് ആന്റ് എൻ വയോൺമെന്റ് സെന്റർ തിരുവനന്തപുരം ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം ഉപയോഗിച്ച് ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ചു പൂർത്തിയാക്കി.
==== '''കടമാൻ തോട് പദ്ധതി''' ====
ഫീസിബിലിറ്റി റിപ്പോർട്ട് പ്രകാരം ആദ്യം പാളക്കൊല്ലിയിൽ ഡാം പണിയുവാനായിരുന്നു നിർദ്ദേശം.
ജനങ്ങളുടെ ആവശ്യാർത്ഥം ആനപ്പാറയിലേക്ക് മാറ്റി ഉയരം കുറച്ച് നടപ്പാക്കാൻ ഉദ്ദേശിക്കുന്നു.
ലക്ഷ്യം
1940 ഹെക്ടർ സ്ഥലത്ത് നെല്ല്, വാഴ, കാപ്പി, കവുങ്ങ്, കുരുമുളക്, പച്ചക്കറികൾ തുടങ്ങിയവയ്ക് ജലസേചനം.
പദ്ധതി ഒറ്റ നോട്ടത്തിൽ,
വൃഷ്ടിപ്രദേശം           … 4779.7 ഹെക്ടർ
ഡാം                      …. ആനപ്പാറയ്കടുത്ത് / 76*8 ' 56.371”E 1147 '  55.646”N
ഉയരം                     … 28 മീറ്റർ
നീളം                      … 435 മീറ്റർ
ബേസ് ലവൽ           … 728 മീറ്റർ
സംഭരണശേഷി        …. 14.62 മില്യൻ ക്യുബിക് മീറ്റർ / 0.697 T.M.C/
ജലാശയ വിസ്ത്ര്തി    … 123.61 ഹെക്ടർ   1236100M2
   238 കെട്ടിടങ്ങൾ ഉൾപ്പെടും
• തുറന്ന കനാൽ ഇല്ല
• പൈപ്പുകളിലൂടെ കൃഷി സ്ഥലത്ത് ജലം എത്തിക്കും
• തോടിന്റെ തീരവും റോഡ് സൈഡും ഇതിന് ഉപയോഗിക്കും
• ലാന്റ് അക്ക്വിസിഷൻ കുറയ്കാൻ കഴിയും
• സ്പ്രിംഗ്ലർ, ഡ്രിപ്പ് ജലസേചനം മാർഗ്ഗങ്ങൾ ഉപയോഗിക്കും
• 1.53 ടി.എം.സി / 32.09 മില്യൻ ക്യുബിക് മീറ്റർ / ജലം ഉപയോഗിക്കാൻ അനുമതിയുണ്ട്
• വൻകിട പദ്ധതിയായി രൂപകല്പന ചെയ്യുമ്പോൾ കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടിവരും
• 0.697 ടി.എം.സി / 14.62 മില്യൺ ക്യുബിക് മീറ്റർ മാത്രം ഉപയോഗപ്പെടുത്തുന്ന ചെറിയ പദ്ധതി
• യാണ് നിർദ്ദിഷ്ടപദ്ധതി
• മറ്റു സാദ്ധ്യതകൾ
• ഉയരം വർദ്ധിപ്പിച്ചാൽ വൈദ്യുതി ഉല്പാദനം സാധ്യമാകും
• മത്സ്യബന്ധനവും, ടൂറിസവും പ്രോത്സാഹിപ്പിക്കാം
• പുല്പള്ളി പഞ്ചായത്തിലേയും സമീപ പഞ്ടായത്തുകളിലേയും /മുള്ളൻകൊല്ലി, പൂതാടി/ പഞ്ചായത്തുകളിലേയും കുടിവെള്ള പ്രശ്നം പരിഹരിക്കാം
'''പദ്ധതി ലക്ഷ്യം നേടുമോ ?'''
'''പദ്ധതി എത്രവർഷം കൊണ്ട് പൂർത്തിയാകും?'''
ഒരു നിശ്ചയവും ഇല്ല. കാരാപ്പുഴ പദ്ധതി 1977-78 ആരംഭിച്ചു. ഇപ്പോഴും പൂർത്തിയായിട്ടില്ല.
      ബാണാസുര സാഗർ ജലസേചന പദ്ധതിയും പൂർത്തിയായിട്ടില്ല. സ്ഥലം ഏറ്റെടുക്കൽ പോലും രണ്ടു പദ്ധതികളിലും പൂർത്തിയായിട്ടില്ല.
 '''ഇപ്പോഴത്തെ വരൾച്ചയ്ക് പ്രതിവിധി ആകുമോ?'''
ഇല്ല. കാരണം ഭൂതല സർവ്വേ നടത്തി , തർക്കങ്ങൾ പരിഹരിച്ച് പ്രവൃത്തി ആരംഭിക്കാൻ തന്നെ കുറേ വർഷങ്ങൾ വേണ്ടി വരും. 2010 ലെ നിർദ്ദേശങ്ങൾ പോലും 2020 ആയിട്ടും പ്രാഥമികഘട്ടത്തിൽതന്നെ നില്കുകയാണ്.
'''പ്രധാന ലക്ഷ്യം ഏതാണ് ?   മറ്റു സാധ്യതകളുടെ സ്ഥിതി എന്താണ് ?'''
            ജലസേചനം 4800 ഏക്കറിൽ നടത്തുകയാണ്            പ്രധാനലക്ഷ്യം. മറ്റുകാര്യങ്ങളൊക്കെ      സാധ്യതകൾമാത്രമാണ്. അവയ്ക് ഡാം   പൂർത്തീകരിച്ചശേഷം മാത്രമായിരിക്കും പ്രോജക്ടുകൾ ഉണ്ടാകുക. കുടിവെള്ള പ്രശ്ന പരിഹാരം വിദൂരത്തിലാണ്
'''*എത്ര കുടുംബങ്ങളെ മാറ്റിപാർപ്പിക്കേണ്ടിവരും?'''
                സർവ്വെ പൂർത്തിയായാൽ മാത്രമേ പറയാൻ കഴിയൂ.  ഇപ്പോൾ 238 കെട്ടിടങ്ങൾ ഉൾപ്പെടും എന്നുമാത്രമാണ് പറഞ്ഞിട്ടുള്ളത്. ഇതിൽ എത്ര വീടുകൾപെടും എന്നറിയില്ല.
    '''* ലിഫ്ട് ഇറിഗേഷൻ വഴി പാടിച്ചിറ, സീതാമൗണ്ട്, ശശിമല തുടങ്ങിയ സ്ഥലങ്ങളിലേയ്ക് വെള്ളം എത്തിക്കാൻ പദ്ധതി ഉണ്ടോ?'''
                    കടമാൻ തോടു പദ്ധതി രേഖയിൽ ഇങ്ങനെ ഒരു നിർദ്ദേശം ഇല്ല.  ഇപ്പോൾ ഗ്രാവിറ്റി മൂലം ജലം എത്തിക്കാൻ കഴിയുന്ന പ്രദേശങ്ങളിൽ ജലം എത്തിക്കുക എന്നതുമാത്രമാണ് ഉദ്ദേശിച്ചിട്ടുള്ളതായി മനസ്സിലാക്കാൻ കഴിയുക.  അഥവാ അങ്ങനെ ലിഫ്റ്റിറിഗേഷൻ നടത്താൻ തീരുമാനിച്ചാലും ഇത്രയും ദൂരേക്ക് ജലസേചനത്തിനാവശ്യമായ ജലം എത്തിക്കുക വളരെ ചെലവ് കൂടിയ പദ്ധതിആയിരിക്കും.
'''•പരിസ്ഥിതി ആഘാതപത്രിക        പ്രസിദ്ധീകരിച്ചിട്ടുണ്ടോ ?'''
• ഭൂതല സർവ്വേതന്നെ നടത്തിയിട്ടില്ല. ഏതായാലും പരിസ്ഥിതി ആഘാത പത്രിക ഇപ്പോൾ ലഭ്യമല്ല. മണ്ണണ നിർമ്മിക്കുന്നതിനുള്ള മണ്ണ് എവിടെ നിന്നു കൊണ്ടുവരും ? ജലാശയം രൂപപ്പെടുമ്പോൾ ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങൾ എന്തെല്ലാം  എന്നതെല്ലാം പഠനവിധേയമാക്കേണ്ടതുണ്ട്.
'''•ഏറ്റെടുക്കുന്ന സ്ഥലങ്ങൾക്കും കെട്ടിടങ്ങൾക്കും നഷ്ടപരിഹാരം എങ്ങനെ ലഭ്യമാക്കും ?'''
•     പദ്ധതി ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണ്. അതുകൊണ്ട് ഇത്തരം ചോദ്യങ്ങൾ അപ്രസക്തമാണ്. ജനങ്ങളുടെ ആശങ്കയാണ് ഈ ചോദ്യത്തിലൂടെ പ്രതിഫലിക്കുന്നത്.
==== '''കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു,''' ====
==== '''അതിവേഗ സമഗ്ര വരൾച്ച നിർമ്മാർജ്ജന പദ്ധതി വേണം''' ====
       മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുന്ന സമഗ്ര വരൾച്ച നിർമ്മാർജ്ജന പദ്ധതി മുള്ളൻകൊല്ലി - പുൽപ്പള്ളി പ്രദേശത്ത് നടപ്പാക്കണം.
==== '''1.പഞ്ചജലാശയ പദ്ധതി     -      ചെറു ജലസംഭരണികളുടെ നിർമ്മാണം.(മിനി ഡാമുകൾ)''' ====
'''ദശാംശം മൂന്ന് ടി.എം.സി. വെള്ളം സംഭരിക്കാൻ കഴിയുന്ന ചെറു ജലസംഭരണികൾ /മിനി ഡാമുകൾ/മണിപ്പുഴ, കടമാൻതോട്, കന്നാരംപുഴ, മുദ്ദള്ളിത്തോട്, കൃഗനൂർ തോട് എന്നീ പ്രധാന നീർച്ചാലുകളിൽ നിർമ്മിക്കുക.'''
'''നിർദ്ദേശിക്കുന്ന സ്ഥലങ്ങൾ'''
'''മണിപ്പുഴ       –   വേലിയമ്പം          0.3 ടി.എം.സി'''
''' കന്നാരംപുഴ  –   ആനപ്പന്തി                 ,,'''
''' മുദ്ദള്ളിത്തോട് –  ചെറ്റപ്പാലം                ,,'''
'''  കടമാൻതോട് –  ആനപ്പാറ                  ,,'''
'''  കൃഗനൂർതോട് –  പറുദീസ                    ,,'''
                            '''ആകെ        1.5 ടി.എം.സി'''
===== '''ദശാംശം രണ്ട് ടി.എം.സി. ജല സംഭരണികൾ''' =====
'''    കടമാൻതോട്- മൂന്ന്പാലം'''
===== '''ദശാംശം ഒരു ടി.എം.സി. ജലസംഭരണികൾ''' =====
'''    പൊരിയാനിത്തോട്, ഡിപ്പോതോട്, അഞ്ചക്കുന്ന് തുടങ്ങിയ നീർച്ചാലുകളുടെ തുടക്കസ്ഥലങ്ങൾ ധാരാളമുണ്ട്. അവിടെയെല്ലാം ഇത്തരം ജലസംഭരണികൾ നിർമ്മിക്കാവുന്നതാണ്.'''
==== '''നേട്ടങ്ങൾ''' ====
'''*  മുള്ളൻകൊല്ലി - പുല്പള്ളി പഞ്ചായത്തുകളിലെ എല്ലാ പ്രദേശവും ജലസമൃദ്ധമാകും.'''
'''*   വികേന്ദ്രീകൃതമായി ജലസേചന പദ്ധതിയും, കുടിവെള്ള പദ്ധതിയും നടപ്പാക്കാം.'''
'''*   ചെറിയ പ്രോജക്ടുകളായതുകൊണ്ട് വേഗത്തിൽ നടപ്പാക്കാൻ കഴിയും.'''
'''*  സ്ഥലം ഏറ്റെടുക്കൽ എളുപ്പമാകും.'''
'''*  മാറ്റി താമസിപ്പിക്കേണ്ട കുടുംബങ്ങളുടെ എണ്ണം കുറയും.'''
'''*  എല്ലാ ജലസംഭരണികളേയും ബദ്ധിപ്പിച്ചുകൊണ്ട് ടൂറിസംവും വികസിപ്പിക്കാവുന്നതാണ്.'''
'''*   ശുദ്ധജല മത്സ്യകൃഷി നടത്താം.'''
==== '''2.നീർച്ചാലുകൾ വീണ്ടടുക്കൽ''' ====
'''*എല്ലാ നീർച്ചാലുകളും മരണത്തിന്റെ വക്കിലാണ്.'''
'''     *പുറമ്പോക്കുകൾ സംരക്ഷിക്കപ്പെടുന്നില്ല. അവ വീണ്ടെടുക്കണം.'''
'''*  നീർച്ചാലുകളുടെ ഉദ്ഭവസ്ഥാനം ഏറ്റെടുത്ത് സ്വാഭാവിക സസ്യാവരണം രൂപപ്പെടുത്തുന്നതിന് അനുവദിക്കുക.'''
'''*  നീർച്ചാലുകളുടെ ഇരുവശവും അളന്നു തിട്ടപ്പെടുത്തി സ്വാഭാവിക സസ്യങ്ങളായ കൈത,ഈറ്റ, കാട്ടുചേമ്പ് തുടങ്ങിവ വളരുന്നതിന് അവസരം ഒരുക്കുക.'''
'''*  ഓരോ നീർച്ചാലുകളുടെയും തുടക്കത്തിൽ ജലസംഭരണി ഉറപ്പാക്കുക.'''
'''*  അനുയോജ്യമായ സ്ഥലങ്ങളിൽ ചെക്കുഡാമുകൾ നിർമ്മിക്കുക.'''
'''*  നിലവിലുള്ള ചെക്കുഡാമുകൾ പ്രവർത്തനക്ഷമമാക്കുക.'''
==== '''3.വയലുകളും ചതുപ്പുകളും തിരിച്ചു പിടിക്കുക.''' ====
'''  *ഇപ്പോൾ മറ്റു കൃഷികൾക്ക് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വയലുകൾ ക്രമേണ നെൽ കൃഷിക്ക് ഉപയുക്തമാക്കണം'''
'''* നിലവിലുള്ള നെൽ കൃഷി പ്രോത്സാഹിപ്പിക്കണം.'''
'''* കൂട്ടുകൃഷി പ്രോത്സാഹിപ്പിക്കണം.'''
'''*  നെൽകൃഷിയിൽ യന്ത്രവത്കരണം നടപ്പാക്കണം.'''
'''*  പാടശേഖരണസമിതികളുടെ പ്രവർത്തനം മെച്ചപ്പെടുത്തണം.'''
'''*  നല്ല വിത്തകൾ ലഭ്യമാക്കണം.'''
'''*  നെല്ല് സംഭരണം കാര്യക്ഷമമാക്കണം'''
==== '''4.കൃഷി നവീകരിക്കുക''' ====
'''        ജലസേചന സൗകര്യം ഉണ്ടാകുന്നതോടുകൂടി വിവിധ കൃഷികൾ കരയിൽ ചെയ്യാവുന്നതാണ്.'''
'''*  എല്ലാ കൃഷിക്കാരും ഒരേ കൃഷി ചെയ്യാതിരിക്കുക.'''
'''*ഏകവിള തോട്ടങ്ങൾ നിരുത്സാഹപ്പെടുത്തുക.'''
'''    *മിശ്രകൃഷി പ്രോത്സാഹിപ്പിക്കുക.'''
'''*  കരയിൽ കാപ്പി, കവുങ്ങ്, തെങ്ങ്, കൊക്കോ തുടങ്ങിയ കൃഷികൾ പ്രോത്സാഹിപ്പിക്കുക.'''
'''*  കാപ്പിത്തോട്ടത്തിൽ തണൽ മരങ്ങൾകൂടി നടുമ്പോൾ പ്രകൃതിക്ക് ഇണങ്ങിയ കൃഷി ആകും.'''
'''*  റബർകൃഷി നിരുത്സാഹപ്പെടുത്തണം.'''
'''*  കൂടുതൽ സ്ഥലം ഉള്ളവർക്ക് വിവിധ കൃഷികൾ ചെയ്യുവാൻ പ്രോത്സാഹനം നല്കുക.'''
'''*  നല്ലയിനം വിത്തുകൾ, ആധുനിക യന്ത്രസംവിധാനങ്ങൾ തുടങ്ങിയവ ഫലപ്രദമായി ഉപയോഗപ്പെടുത്തണം.'''
'''* ശാസ്ത്രീയമായി മണ്ണു പരിശോധന നടത്തിമാത്രം രാസവളങ്ങൾ ഉപയോഗിക്കുക.'''
'''*  ചാണകം , വേപ്പിൻപിണ്ണാക്ക്, കമ്പോസ്റ്റ്, ചകരിച്ചോർ തുടങ്ങിയവ നല്ലതോതിൽ കൃഷിയുടെ    തരം അനുസരിച്ച് ഉപയോഗപ്പെടുത്തണം.'''
'''*  കാർഷിക കൂട്ടായ്മകൾ ശക്തിപ്പെടുത്തണം.'''
'''*  മാംഗോസ്റ്റിൻ, മാവ്, പ്ലാവ്, ബട്ടർഫ്രൂട്ട്, റംബൂട്ടാൻ, സപ്പോട്ട തുടങ്ങിയ ഫലവൃക്ഷ കൃഷിയും പ്രോത്സാഹിപ്പിക്കണം.'''
'''*  പച്ചക്കറി കൃഷി, കിഴങ്ങുവർഗ്ഗങ്ങൾ തുടങ്ങിയവയും കൃഷി ചെയ്യാം.'''
'''*  ജലസേചന സൗകര്യമുള്ളയിടങ്ങളിൽ ജാതി കൃഷിയും അനുയോജ്യമാണ്.'''
'''*  കുരുമുളക് പുനഃകൃഷി മഴയുടെ രീതി മാറിയതുകൊണ്ട് ജലസേചന സൗകര്യം ഉണ്ടെങ്കിലും മെച്ചപ്പെടാൻ സാദ്ധ്യത ഇല്ല.'''
==== '''5.ഹരിതവൽക്കരണം നടത്തുക''' ====
'''നമ്മുടെ പ്രദേശത്തെ ഹരിതമേഖലയാക്കി മാറ്റണം. തണുത്ത അന്തരീക്ഷം ഉണ്ടായി മഴമേഘങ്ങൾ നൂൽമഴയായി പതിക്കണമെങ്കിൽ പച്ചിലച്ചാർത്ത് ആവശ്യമാണ്.'''
'''*  കൃഷിയിടത്തിന്റെ ഒരു ഭാഗം നാടൻ മരങ്ങൾ മാവ്, പ്ലാവ്, മരുത്, ചടച്ചി, ചമത, ആഞ്ഞിലി,     മഞ്ഞക്കടമ്പ്, തുടങ്ങിയവ വെച്ചുപിടിപ്പിക്കാൻ തയ്യാറാകണം.'''
'''*  മരങ്ങൾ വെട്ടുന്നതിനനുസരിച്ച് കൂടുതൽ നട്ടുപിടിപ്പിക്കുക.'''
'''*  കാവുകൾ വളർത്തുക.'''
==== '''6.മണ്ണ് - ജല സംരക്ഷണ പ്രവർത്തനങ്ങൾ ക്രിയാത്മകമായി നടപ്പാക്കുക.''' ====
'''കൃഷിയിടത്തിലും, റോഡിലും,മുറ്റത്തും വീഴുന്ന വെള്ളം ഒഴുകിപ്പോകാതെ ഭൂമിയിൽ താഴാൻ അനുവദിക്കുക.'''
'''*  കൃഷിഭൂമി തട്ടു തട്ടായി തിരിക്കുക.'''
'''*  മൺകയ്യാലകളും, പുറം കയ്യാലകളും നിർമ്മിക്കുക.'''
'''*  ജൈവ കാർബണിന്റെ അളവ് മണ്ണിൽ വർദ്ധിപ്പിക്കുന്നതിന് കമ്പോസ്റ്റ്, ജൈവവളങ്ങൾ ധാരാളം മണ്ണിൽ ചേർക്കുക.'''
'''*  തോട്ടങ്ങളിൽ ആവരണ വിള കൃഷി ചെയ്യുക.'''
'''*  മഴക്കുഴികൾ, കോണ്ടൂർ ബണ്ടിങ്ങ്, ഇടക്കൊള്ളുകൾ, മൾച്ചിങ്ങ്, ജൈവവേലി തുടങ്ങിയ ജല സംരക്ഷണ മാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കുക.'''
'''*  ഓടകളിലൂടെ ഒഴുകുന്ന വെള്ളം മണ്ണിൽ കിനിഞ്ഞിറങ്ങുന്നതിന് ചകിരി ഉപയോഗിച്ച് ഓടകൾ ക്രമീകരിക്കുക'''
'''കിണർ റീചാർജ്ജിങ്ങ്, മഴവെള്ള സംഭരണി നിർമ്മാണം എന്നിവ പരമാവധി നടപ്പാക്കുക.'''
     
   '''<big>ഓടുന്ന വെള്ളത്തെ നടത്തുക</big>'''
'''<big>   നടക്കുന്ന വെള്ളത്തെ ഇരുത്തുക</big>'''
'''<big>        ഇരിക്കുന്ന വെള്ളത്തെ കിടത്തുക</big>'''
'''<big>        കിടക്കുന്ന വെള്ളത്തെ ഉറക്കുക.</big>'''
   '''<big>ആകാശത്തുനിന്നുമാത്രമേ നമുക്ക് വെള്ളം ലഭിക്കൂ.  ആ വെള്ളത്തെ പരമാവധി നമ്മുടെ മണ്ണിൽ താഴ്തുക.</big>'''
==== '''7.കുഴൽക്കിണറുകൾ വളരെ അത്യാവശ്യമുള്ള സ്ഥലങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തുക.''' ====
==== '''8.വിവിധ ഫാമുകൾ പ്രോത്സാഹിപ്പിക്കുക – പശു, ആട്, കോഴി, പന്നി, മത്സ്യം …..''' ====
==== '''9.തേക്കിൻ തോട്ടങ്ങൾ ക്രമേണ സ്വാഭാവിക വനങ്ങളാക്കി മാറ്റുക.''' ====
==== '''അവലംബം''' ====
1. വേണം മറ്റൊരു കേരളം - കടമാൻതോട് പദ്ധതി പഠന റിപ്പോർട്ട് 2013 കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്.
2. പുല്പള്ളി - മുള്ളൻകൊല്ലി സമഗ്ര വരൾച്ച ലഘൂകരണ പദ്ധതി - മണ്ണ് സംരക്ഷണ വകുപ്പ്,വയനാട്
3. Resilent wayanad മഹാപ്രളയം 2018 പഠനം. ഹ്യൂം സെന്റർ വയനാട്, കെ.എസ്,എസ്.പി.
4. ജില്ലാ പദ്ധതി വയനാട് ഭാഗം 2018. ജില്ലാ ആസൂത്രണ സമിതി വയനാട്
5. വയനാട് ജില്ലാ പഞ്ചായത്ത് പദ്ധതി രേഖ 1997-2002
6. മുള്ലൻകൊല്ലി പഞ്ചായത്ത് പതിമൂന്നാം പഞ്ചവത്സരപദ്ധതി വികസന രേക 2017-22
7. കൊളവള്ളിത്തോടിന്റെ ഇന്നത്തെ സ്ഥി മുമ്പത്തെ സ്ഥിതി ഒരു പഠനം. സയൻസ് ക്ലബ് 2000
8. പാടിച്ചിറ നീർമറി പ്രദേശത്തെ ജലവിഭവം ഒരു പഠനം - സയൻസ് ക്ലബ് കബനിഗിരി 2004
9. ുപല്പള്ളി - മുള്ളൻകൊല്ലി പഞ്ചായത്തുലെ കുരുമുളക് കൃഷി ഒരു പഠനം - KSSP
10. പരിസ്ഥി പഠനത്തിനൊരാമുഖം   KSSP
11. മലബാൽ മാന്വൽ - ലോഗൻ
12. ആവർത്തിക്കുന്ന ദുരന്തങ്ങളും കേരളത്തിന്റെ അതിജീവനവും - ലഘുലേഖ kssp
പുൽപ്പള്ളി
02/04/2020
348

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11984" എന്ന താളിൽനിന്ന് ശേഖരിച്ചത്