കൂടുതൽ ചരിത്രം:ചെർപ്പുളശ്ശേരി യൂനിറ്റ്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
22:27, 12 സെപ്റ്റംബർ 2012-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Devadas (സംവാദം | സംഭാവനകൾ) ('വള്ളുവക്കോനാതിരിയുടെധാന്യപ്പുരകളിലേക്ക്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വള്ളുവക്കോനാതിരിയുടെധാന്യപ്പുരകളിലേക്ക്നെല്ല് അളന്നു കൂട്ടിയിരുന്ന ഒരു കാർഷികഗ്രാമമായിരുന്നു ചെർപ്പുളശ്ശേരി.അതുകൊണ്ടുതന്നെചെർപ്പുളശ്ശേരിക്ക് രാജവാഴ്ചകാലഘട്ടം മുതൽരാഷ്ട്രീയഭൂപടത്തിൽനിർണായകസ്ഥനംലഭിച്ചു.ടിപ്പു സുൽത്താന്റെ പരാജയത്തെ തുടർന്ൻ 1972 ൽ ഉണ്ടാക്കിയ ശ്രീരംഗപട്ടണം ഉടമ്പടി അനുസരിച്ച മലബാർ ബ്രിട്ടീഷ് അധീനതയിൽ ആയി. സാമൂതിരി ബ്രിട്ടീഷ് മേൽക്കോയ്മ അംഗീകരിച്ചതിനെ സാമൂതിരി കോവിലകത്തെ ഇളയ രാജാവ് അംഗീകരിച്ചില്ല. ദേശാഭിമാനികളായ പൌരപ്രമുഖരെ സംഘടിപ്പിച്ചുകൊണ്ട് ഇളയ രാജാവ് ബ്രിട്ടിഷ് കാർക്കെതിരെ കലാപം സംഘടിപ്പിച്ചു. ഈ കലാപത്തിന്റെ കേന്ദ്രമായിരുന്നു ചെർപ്പുളശ്ശേരി. ബ്രിട്ടിഷുകാർ കലാപം അടിച്ചമർത്തി. ഇളയ രാജാവിനെ പിടികൂടി പിന്നീട് തൂക്കിലേറ്റി. മലബാർ അധീനതയിലായതോടുകൂടി മലബാർ ജില്ലയുടെ ഭരണാധികാരികളായി ഒരു പ്രിൻസിപ്പൽ കലക്ട്ടരേയും അദ്ദേഹത്തിന്റെ കീഴിൽ രണ്ടു സബ് കലക്ടർ മാരെയും (തുക്കിടി സായ്‌വ് ) നിയോഗിക്കപ്പെട്ടു. അവരുടെ ഭരണകേന്ദ്രങ്ങൾ ചെർപ്പുളശ്ശേരിയും തലശ്ശേരിയും ആയിരുന്നു. മലബാറിനെ താലൂക്കുകളായി തിരിച്ചപ്പോൾ വള്ളുവനാട് താലൂക്കിന്റെ ആസ്ഥാനമായി മാറി ചെർപ്പുളശ്ശേരി. താലൂക്ക് കച്ചേരി, മുസാവരി ബംഗ്ലാവ് എന്നിവയുടെ കെട്ടിടങ്ങൾ കച്ചേരിക്കുന്നത്ത് ഇന്നും നിലനിൽക്കുന്നു. കച്ചേരിനിലനിന്നിരുന്ന സ്ഥലമായതിനാൽ ഈ സ്ഥലം കച്ചേരിക്കുന്ൻ എന്ന പേരിൽ അറിയപ്പെടുന്നു. കച്ചേരിക്കുന്ൻ പഴയകാല വ്യാപാരകേന്ദ്രം കൂടിയാണ്. ഇവിടെ ആഴ്ചചന്ത ഉണ്ടായിരുന്നു. പിന്നീട് താലൂക് ആസ്ഥാനം പെരിന്തൽമണ്ണയിലേക്ക് മാറ്റി. ബ്രിട്ടീഷ്‌ മേൽക്കോയ്മയെ ഒരു കാലത്തും ചെർപ്പുളശ്ശേരി അംഗീകരിച്ചിരുന്നില്ല. ദേശീയസ്വാതന്ത്ര്യ പ്രസ്ഥാനം ശക്തി പ്രാപിച്ചതിനെ തുടർന്ന് അതിന്റെ അനുകരണങ്ങൾ ചെർപ്പുളശ്ശേരിയിലും ഉണ്ടായി. സ്വാതന്ദ്ര്യ സമര ചരിത്രത്തിലെ ജ്വലിക്കുന്ന വ്യക്തിത്വമായിരുന്നു ശ്രീ.മോഴികുന്നത് ബ്രമ്മദത്തൻ നമ്പൂതിരിപ്പാട്‌. 1920 ൽ സജീവരാഷ്ട്രീയത്തിലിറങ്ങിയ അദ്ദേഹം കോൺഗ്രസ് മണ്ഡലംപ്രസിഡണ്ടാവുകയും ഖിലാഫത്പ്രസ്ഥാനവുമായിയോജിച്ച് മ്പ്രിട്ടീഷ് ആധിപതൃത്തിന്നെതിരെപോരാടുകയുംചെയ്തു. 1921 ഒറ്റപ്പാലത്തുവെച്ച് എ.ഐ.സി.സി.സമ്മേളനം നടന്നതിനെതുടർന്ന് ചെർപ്പുളശ്ശേരിയിലെ സമര പ്രസ്ഥാനത്തിന് ഒരു പുത്തൻ ഉണർവ് ഉണ്ടായി.ഖിലാഫത്പ്രസ്ഥാനത്തോടൊപ്പം നിന്ന് ബ്രിട്ടീഷുകാർക്കെതിരെ പോരാടിയതിന്റെ വിദ്വേഷം തീർക്കാൻ കൊടിയ മർദ്ദനമുറകളാണ് കാറൽ മണ്ണയിലെ പൊട്ടത്തിപറമ്പിൽ വെച്ച് പട്ടാളം പിടികൂടിയതിനിശേഷം അദ്ദേഹത്തിനുനേരിടേണ്ടിവന്നത്.(അദ്ദേഹത്തിനോടുള്ള ബഹുമാനാർത്ഥം ചെർപ്പുളശ്ശേരി സ്കൂളിന്നുമുന്നിൽ നിന്നിതുടങ്ങി പുത്തനാൽക്കൽ ഭഗവതീക്ഷേത്രം വരെയുള്ള പൻചായത്ത്റോടിന്ന് ബ്രമ്മദത്തൻ റോഡ് എന്നും ഈ റോഡിന്നിരുവശവും ബ്രമ്മദത്തൻ കോളനി എന്നും നാമകരണം ചെയ്തിട്ടുണ്ട്.) അയിത്താചരണത്തിനെതിരായും ഹരിജനോദ്ധാരണത്തിനും വ

ഭൂപ്രകൃതി                  

അമൃതവഹിനി യായ തൂതപ്പുഴ വടക്ക് അതിരിട്ടൊഴുകുന്ന ചെർപ്പുളശ്ശേരി പഞ്ചായത്ത് പ്രാഥമികമായി ഇടനാട്‌ ഭൂവിഭാഗത്തിൽ പെടുന്നു. ഒറ്റപ്പാലംതാലൂക്കിന്റെ വടക്കുഭാഗത് ജില്ലാതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്തിന്റെ വടക്ക് ആലിപ്പറമ്പ് പഞ്ചായത്ത് (മലപ്പുറം ജില്ല) കിഴിക്കു വെള്ളിനേഴി,പൂക്കൊട്ടുകാവ് , ത്രിക്കിടിരി പഞ്ചായത്തുകൾ, തെക്ക് ത്രിക്കിടീരി ചളവറ പഞ്ചായത്തുകൾ എന്നിവയും പടിഞ്ഞാറു നെല്ലായ പഞ്ചായത്തും അതിരിടുന്നു. ഭൂവിസ്തൃതി: 24.60 ചതുരശ്ര കി.മി. ജനസാന്ദ്രത ച:കി: മീറ്ററിന്ൻ 1098. തെക്കുനിന്നും വടക്കുപടിഞ്ഞാറെക്ക് നീണ്ടുപോകുന്ന വലിയ കുന്നുകളുടെ നിരയാണ് പഞ്ചായത്തിന്റെ ഭൂപരമായ ഏറ്റവും വലിയ പ്രത്യേകത. ഈ കുന്നുകളുടെ നിര ചെർപ്പുളശ്ശേരി നെല്ലായ പഞ്ചായത്തുകളുടെ അതിരിൽ സ്ഥിതി ചെയ്യുന്നു. ഒറവക്കായ, കോട്ടക്കുന്ൻ , സ്വാമിയാർകുന്ൻ, വീട്ടിക്കാടൻ മലകൾ എന്നിവയാണ് ഈ നിരയിലെ ഉയരം കൂടിയ കുന്നുകൾ. കൂടാതെ പീഠഭൂമികൾ,സമതലങ്ങൾ,പാടശേഖരങ്ങൾ,കുന്നിൻചരിവുകൾ,പുഴയുടെതീരപ്രദേശങ്ങൾ എന്നിവയെല്ലാം കൊണ്ട് സമൃദ്ധമായ ഒരു ഭൂപ്രദേശമാണ് ചെർപ്പുളശ്ശേരി. വിവിധസമയങ്ങളിലായി നെല്ല്,വാഴ,പച്ചക്കറി,മരച്ചീനി എന്നിവ വയലുകളിലും,പള്ളിയാലുകളിലും,തൂതയുടെ ഡൽറ്റകളിലുംകൃഷിചെയ്യിന്നു. പീഠഭൂമികളിലും,ചെരിവുകളിലും തെങ്ങും കുന്നിൻചരിവുകളിൽ റമ്പർകൃഷിയും ചെയ്തുവരുന്നു. വൃവസായിക വിഭവങ്ങൾ വികാസംപ്രാപിച്ചിട്ടില്ലാത്ത ചെർപ്പുളശ്ശേരിയിൽ പരമ്പരാഗതങ്ങളായചെറുകിടവൃവസായങ്ങളാണ് പ്രധാനമായും നിലവിലുള്ളത്.