കോർപ്പറേഷൻ മേഖല കമ്മറ്റി

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
13:36, 19 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SIDIN (സംവാദം | സംഭാവനകൾ) ('== അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനം - == കേരള ശാസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനം -

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജൻറർ വിഷയ സമിതിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് കോർപ്പറേഷൻ മേഖലയിലെ മലാപ്പറമ്പ്, കരിക്കാoകുളം, വേങ്ങേരി ,ചക്കോരത്തു കുളം എന്നീ യൂണിറ്റുകൾ സംയുക്തമായി അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനം ആഘോഷിച്ചു. മലാപ്പറമ്പ് ജി.യു.പി സ്കൂളിൽ വെച്ച് വൈകീട്ട് 3.30 ന് ആരംഭിച്ച പരിപാടിയിൽ വ്യത്യസ്ത മേഖലയിൽ ജോലി ചെയ്യുന്ന 6 വനിതകളെ ആദരിയ്ക്കുകയും അവർ അനുഭവങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തു. മേഖലാ പ്രസിഡന്റ് ശ്രീ. രമേഷ് KP യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മലാപ്പറമ്പ് യൂണിറ്റ് സെക്രട്ടറി ശ്രീ. പ്രദീപ് എടത്തൊടി സ്വാഗതവും ജില്ലാ ജൻറർ കൺവീനർ Smt. സുജാത ET മുഖ്യപ്രഭാഷണവും നടത്തി. തുടർന്ന് ഓരോ വനിതകളേയും പൊന്നാട അണിയിച്ച് ആദരിയ്ക്കുകയും അവർക്ക് പരിഷത് ഉത്പന്നങ്ങളുടെ ഒരു കിറ്റ് നൽകുകയും ചെയ്തു. ഓരോരുത്തരും അവരുടെ അനുഭവങ്ങൾ വളരെ ഹൃദയസ്പർശിയായി അവതരിപ്പിച്ചു.

ആദരിയ്ക്കപ്പെട്ട വനിതകൾ :

1. Smt. മാലതി - സ്കൂളിൽ ഉച്ചഭക്ഷണം തയ്യാറാക്കുന്ന വർ

2. Smt. സ്നേഹ പ്രഭ - Rtd. അംഗനവാടി ടീച്ചർ

3. Smt. പ്രേമ - ഹരിത കർമ്മസേന

4. Smt. ഷാഹിന - കുടുംബ ശ്രീ സംരംഭക

5. Smt. ലത - അംഗനവാടി ടീച്ചർ

6. Smt. ശ്രീമതി - മഹിളാ പ്രധാൻ ഏജന്റ് (RD)

   Adv. ജയദീപ്, കോർപ്പറേഷൻ മേഖലാ സെക്രട്ടറി ശ്രീ. സൂരജ് , മേഖലാ കമ്മിറ്റി അംഗം ശ്രീ. ഹരീഷ് കുമാർ , എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ Smt. അജിതാ മാധവ് എന്നിവർ ആശംസാ പ്രസംഗം നടത്തി. യോഗത്തിൽ നാല്പതോളം പേർ പങ്കെടുത്തു. ചക്കോരത്തുകുളം യൂണിറ്റ് സെക്രട്ടറി Smt. റോബിന നന്ദി പ്രകാശിപ്പിച്ചു. 5 മണിയ്ക്ക് യോഗം അവസാനിച്ചു.

ജില്ലാ ജന്റർ കൺവീനർ സുജാത ടീച്ചർ സംസാരിക്കുന്നു
"https://wiki.kssp.in/index.php?title=കോർപ്പറേഷൻ_മേഖല_കമ്മറ്റി&oldid=12573" എന്ന താളിൽനിന്ന് ശേഖരിച്ചത്