പരിഷത് 11-മത് വാർഷികം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
19:12, 31 മാർച്ച് 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ipmurali (സംവാദം | സംഭാവനകൾ) ('പത്താം വാർഷിക സമ്മേളനം ഫ്രണ്ട്സ് ഓഫ് കെ.എസ്.എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പത്താം വാർഷിക സമ്മേളനം ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി.യുടെ പത്താം വാർഷിക സമ്മേളനം 2014 ഡിസംബർ 5 നു ഷാർജ എമിറേറ്റ്സ് നാഷ്ണൽ സ്കൂളിൽ 10.25 നു പരിഷത് മുൻ പ്രസിഡണ്ട് കെ.ടി.രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു. ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി.പ്രസിഡണ്ട് ഡോഃകെ.പി.ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉത്ഘാടനയോഗത്തിൽ നോർതേൺ എമിറെറ്റ്സ് ചാപ്റ്റർ കോർഡിനേറ്റർ സ്വാഗതവും, സ്വാഗതസംഘം ചെയർമാൻ ഷാർലി ബെഞ്ചമിൻ വൈസ് ചെയർമാൻ സുനിൽ രാജും ആശംസാപ്രസംഗങ്ങൾ നടത്തി. ദിവാകരന്റെ പരിഷത് ഗാനത്തോടെ ആരംഭിച്ച സമ്മേളനത്തിൽ നന്ദന അനുശോചന പ്രമേയം അവതരിപ്പിച്ചു. പെട്ടെന്ന് പറ്റിക്കപ്പെടാൻ കഴിയുന്ന കേരളസമൂഹത്തിൽ ശാസ്ത്രബോധത്തിന്റെ പ്രസക്തിയിലൂന്നിയായിരുന്നു ഉണ്ണികൃഷ്ണൻ സാറിന്റെ അദ്ധ്യക്ഷപ്രസംഗം. പുതിയ ഔഷധ നയത്തിലൂന്നികൊണ്ടുള്ള ഷാർലി ബെഞ്ചമിന്റെ ആശംസാ പ്രസംഗത്തിനു ശേഷം യുക്തിബോധം നഷ്ടപ്പെടുന്ന കേരളം എന്ന വിഷയത്തിലൂന്നിയായിരുന്നു കെ.ടി.ആറിന്റെ ഉത്ഘാടന ക്ലാസ്സ്. അന്ധവിശ്വാസങ്ങൾക്കും അനാചാരാങ്ങൾക്കും എതിരെ ശക്തമായ നിയമനിർമ്മാണം കേരളത്തിൽ ഉണ്ടാകണം എന്ന ആവശ്യകത ബോധ്യപ്പെടുത്തുന്നതായിരുന്നു ഉത്ഘാടന സമ്മേളനത്തിന്റെ പൊതുവികാരം. നമ്മളൊന്നാണ് എന്ന് ഓർമ്മിപ്പിച്ചുകൊണ്ടുള്ള ഷോബിന്റെ ഗാനത്തിനു ശേഷം മുരളി കൃതഞ്ജത പറഞ്ഞുകൊണ്ട് യോഗം അവസാനിച്ചു.

12.25 നു തുടങ്ങിയ പ്രതിനിധി സമ്മേളനത്തിൽ കോർഡിനേറ്റർ അരുൺ പരവൂർ സംഘടനയുടെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ശ്രീകുമാരി കണക്കും അജയ് സ്റ്റീഫൻ ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. 3 പ്രമേയങ്ങളാണ് സമ്മേളനം പാസ്സാക്കിയത്: അന്ധവിശ്വാസവും അനാചാരങ്ങളും ഉപയോഗിച്ചുള്ള ചൂഷണം അവസാനിപ്പിക്കാൻ നിയമ നിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഡോഃഅനുഷയും സ്ത്രീ ശാക്തീകരണത്തിലൂന്നികൊണ്ട് പൊതുസമൂഹത്തിന്റേയും സംഘടനകളുടേയും സ്ത്രീകളോടുള്ള സമീപനത്തിൽ മാറ്റം വരുത്തണം എന്നാവശ്യപ്പെടുന്ന പ്രമേയം പ്രസന്നയും ജനകീയ ഔഷധനയം നടപ്പിലാക്കണം എന്നും ഔഷധവില നിയന്ത്രിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം ദേവരാജനും അവതരിപ്പിച്ചു. വരും വർഷത്തേക്കുള്ള പ്രവർത്തനരേഖയിൽ നമ്മുടെ സ്ഥിരം പരിപാടികളിലുപരിയായി ഷാർജ പുസ്തകോത്സവത്തിൽ പങ്കെടുക്കുക ശാസ്ത്രഗതി പ്രവാസി പതിപ്പ്, ചങ്ങാതിക്കൂട്ടം ശാസ്ത്രോത്സവം, യു.എ.യി.ലെ മാസികാ പ്രചരണം, പഠനക്കളരികൾ

"https://wiki.kssp.in/index.php?title=പരിഷത്_11-മത്_വാർഷികം&oldid=5965" എന്ന താളിൽനിന്ന് ശേഖരിച്ചത്