പരിസരം - എറണാകുളം ജില്ല

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
21:52, 6 മാർച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Msmohanan (സംവാദം | സംഭാവനകൾ) ('1.കൊച്ചിയുടെ സീവേജ് ട്രീറ്റ്മെന്റ് സെമിനാർ ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

1.കൊച്ചിയുടെ സീവേജ് ട്രീറ്റ്മെന്റ് സെമിനാർ നഗരങ്ങളിലെ കക്കൂസ് മാലിന്യം പ്രത്യേകം പൈപ്പുകളിലൂടെ ഒരു പൊതുകേന്ദ്രത്തിലെത്തിക്കുകയും അവിടെ അതിനെ ശാസ്ത്രീയമായി സംസ്കരിക്കുകയും ചെയ്യേണ്ടതാണ്. കേരളത്തിലെ ഒരു നഗരത്തിലും ഇതിനുള്ള സംവിധാനമില്ല എന്നത് സുപ്രീംകോടതിയുടെ രൂക്ഷവിമർശനത്തിനിടയാക്കിയതാണ്. കൊച്ചിനഗരത്തിൽ വർഷങ്ങൾക്കു മുൻപ് തന്നെ ഇതിനുള്ള പ്രവർത്തനങ്ങളാരംഭിച്ചുവെങ്കിലും പാതിവഴിയിൽ ഉപേക്ഷിക്കുകയാണുണ്ടായത്ഈ സാഹചര്യത്തിലാണ് 2013 മെയ് 29 ബുധനാഴ്ച്ച വൈകീട്ട് എറണാകുളം ഗവ.ഗേൾസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ സെമിനാർ സംഘടിപ്പിച്ചത്.കോർപ്പറേഷന്റെ നഗരാസൂത്രണ ചെയർമാൻ കെ.ജെ.സോഹൻ അദ്ധ്യക്ഷത വഹിച്ചു.കേരള വാട്ടർ അതോറിറ്റി ചീഫ് എഞ്ചിനീയർ എ.കെ.രമണി ഉൽഘാടനം ചെയ്തു. പ്രമുഖ ആർകിടെക്ട് ജയഗോപാൽ റാവു മുഖ്യപ്രഭാഷണം നടത്തി. പ്രൊ.എം.കെ.പ്രസാദ് , നഗരസഭ ആരോഗ്യസ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ടി.കെ അഷ്‌റഫ്,അഡ്രാക്ക് പ്രസിഡണ്ട് രംഗനാഥപ്രഭു റിട്ട.ചീഫ് എഞ്ചിനീയർ ടി വി ജേക്കബ, സി എ വിജയചന്ദ്രൻ ലതാരാമൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ജി.ഗോപിനാഥൻ സ്വാഗതവും മേഖലാ സെക്രട്ടറി എസ്.രമേശൻ നന്ദിയും പറഞ്ഞു.കൊച്ചി നഗരത്തിലെ സീവേജ് പൈപ്പുകൾ പലതും പൊട്ടിക്കിടക്കയാണെന്നും തന്മൂലം ട്രീറ്റ്മെന്റ് പ്ലാന്റിൽ എത്തുന്നതിൽ 80% വെള്ളമാണെന്നും ലീക്ക് മൂലം നഗരത്തിലെ ഭൂഗർഭജലം മലിനമായിരിക്കുകയാണെന്നും അദ്ധ്യക്ഷൻ പറഞ്ഞത് ഞെട്ടലോടെയാണ് സഭ സ്വീകരിച്ചത്. ശരിയായ ട്രീറ്റ്മെന്റ് സൌകര്യമുണ്ടാക്കേണ്ടത് വാട്ടർ അതോറിറ്റഇയുടെ ചുമതലയാണെന്നും സമ്മേളനം വിലയിരുത്തി.തുടർന്ന് ജൂലൈ 1ന് സോഹന്റെ ചേമ്പറിൽ എം.കെ.പിയും ജയപാൽ റാവുവും ചേർന്ന് ചർച്ച നടത്തിയെങ്കിലും പിന്നീട് കാര്യമായൊന്നും നടന്നില്ല.

"https://wiki.kssp.in/index.php?title=പരിസരം_-_എറണാകുളം_ജില്ല&oldid=4743" എന്ന താളിൽനിന്ന് ശേഖരിച്ചത്