പേരാമ്പ്ര മേഖല കമ്മറ്റി

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
13:52, 19 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SIDIN (സംവാദം | സംഭാവനകൾ) ('== നൊച്ചാട് ഹയർസെക്കണ്ടറി സ്കൂളിന് ശാസ്ത്രകേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നൊച്ചാട് ഹയർസെക്കണ്ടറി സ്കൂളിന് ശാസ്ത്രകേരളം നൽകി

പരിഷത്ത് ചാലിക്കര യൂണിറ്റിന്റെ മുൻ സെക്രട്ടറിയും നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ എബി  ജോസഫ് സ്പോൺസർ ചെയ്ത 20 ശാസ്ത്ര കേരളം മാസികയുടെ സപ്തംബർ ലക്കത്തിന്റെ കൈമാറൽ ചടങ്ങ് ഇന്ന് നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. ഇപ്പോൾ ബാംഗ്ലൂരിൽ ഐ.ടി. മേഖലയിൽ ജോലി ചെയ്യുന്ന എബി ജോസഫ് ഒരു വർഷത്തേക്കാണ് 20 മാസിക സ്പോൺസർ ചെയ്തത്. പി.എം. ഗീത ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും മാസിക സ്കൂളിനു വേണ്ടി ഒരു വിദ്യാർത്ഥിനിക്ക് കൈമാറുകയും ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ബിന്ദു ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. നാസർ മാഷ് സ്വാഗതവും ടി.ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.  അദ്ധ്യാപകരായ ശ്രീ അരുൺ , ശ്രീ ബാബു എന്നിവരും ഹാജരായിരുന്നു. 50 ഓളം കുട്ടികൾ ചടങ്ങിൽ പങ്കെടുത്തു. പരിഷത് പ്രവർത്തകരായ പി.കെ.സതീശൻ, ടി.സുരേഷ്, ജമാലുദ്ദീൻ മാഷ് എന്നിവരും പങ്കെടുത്തു.

സംസ്ഥാന നിർവാഹക സമിതി അംഗം പി.എം ഗീത ടീച്ചർ വിദ്യാർഥികൾക്ക് മാസിക കൈമാറുന്നു
"https://wiki.kssp.in/index.php?title=പേരാമ്പ്ര_മേഖല_കമ്മറ്റി&oldid=12578" എന്ന താളിൽനിന്ന് ശേഖരിച്ചത്