അജ്ഞാതം

"മടിക്കൈ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,187 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14:26, 17 ഡിസംബർ 2021
(ചെ.)
(ചെ.)
വരി 53: വരി 53:
1991 ലാണ് അമ്പലത്തുകരയിൽ യൂണിറ്റ് രൂപീകരിക്കുന്നത്. മടിക്കൈ ഗവ.ഹൈസ്കൂൾ ഗണിതാധ്യാപകൻ ശ്രീ.എം.കെ രാജഗോപാലൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ സെക്രട്ടറി. കവിണിശ്ശേരി കുഞ്ഞിരാമൻ മാസ്റ്റർ പ്രസിഡണ്ടും. തൊട്ടടുത്ത ദിവസം തന്നെ മടിക്കൈ ബാങ്കിൽ ഒരു എസ്.ബി അക്കൗണ്ട്തുടങ്ങി. മേഖലയിൽ സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉള്ള ഏക യൂണിറ്റ് ആയിരുന്നു അമ്പലത്തുകര. പരിഷദ് ശൈലിയനുസരിച്ച് സാമ്പത്തിക സുതാര്യതയോടും സാമ്പത്തിക ഭദ്രതയോടും കൂടിത്തന്നെയായിരുന്നു യൂണിറ്റിന്റെ പ്രവർത്തനം. സമ്പൂർണ്ണ സാക്ഷരതാ യജ്ഞത്തിൽ പങ്കാളികളായവരും അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവരുമായിരുന്നു യൂണിറ്റ് രൂപീകരണത്തിന് താൽപര്യമെടുത്തത്. 2010 വരെ അമ്പലത്തുകര എന്ന പേരിൽത്തന്നെ യൂണിറ്റ് പ്രവർത്തിച്ചു. പിന്നീട് പുല്ലൂർ-പെരിയ പഞ്ചായത്തിൽ അമ്പലത്തറ എന്ന പേരിൽ പുതിയ യീണിറ്റ് രൂപീകരിച്ചപ്പോൾ പേരിലെ സാമ്യം ഉണ്ടാക്കാവുന്ന ആശയക്കുഴപ്പം ഒഴിവാക്കാൻ ജില്ലാക്കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം മടിക്കൈ എന്ന് പുനർനാമകരണം ചെയ്തു.

യൂണിറ്റ് സ്ഥാപിച്ചതു മുതൽ സ്വന്തമായി ഗ്രാമപത്രവും സ്ഥാപിച്ചിരുന്നു. അതിലെ ആശയങ്ങൾ ഉൾക്കൊള്ളാൻ സാധിക്കാത്ത ചിലർ അത് നശിപ്പിക്കുകയും പതിവായിരുന്നു. യൂണിറ്റിന്റെ നേതൃത്വത്തിൽ  അമ്പലത്തുകര പാതയോരത്ത് ഒരു ബദാം മരം നടുകയുണ്ടായി. പിന്നീട് അതിന്റെ ഉടമസ്ഥാവകാശം മറ്റുപലരും കൈയ്യടക്കി എങ്കിലും ആ മരം ഇന്നും തണൽ വിരിച്ചു കൊണ്ട് നിലകൊള്ളുന്നുണ്ട്. അതു തന്നെയായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യവും.
യൂണിറ്റ് സ്ഥാപിച്ചതു മുതൽ സ്വന്തമായി ഗ്രാമപത്രവും സ്ഥാപിച്ചിരുന്നു. അതിലെ ആശയങ്ങൾ ഉൾക്കൊള്ളാൻ സാധിക്കാത്ത ചിലർ അത് നശിപ്പിക്കുകയും പതിവായിരുന്നു. യൂണിറ്റിന്റെ നേതൃത്വത്തിൽ  അമ്പലത്തുകര പാതയോരത്ത് ഒരു ബദാം മരം നടുകയുണ്ടായി. പിന്നീട് അതിന്റെ ഉടമസ്ഥാവകാശം മറ്റുപലരും കൈയ്യടക്കി എങ്കിലും ആ മരം ഇന്നും തണൽ വിരിച്ചു കൊണ്ട് നിലകൊള്ളുന്നുണ്ട്. അതു തന്നെയായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യവും. അമ്പലത്തുകര ബസ്റ്റോപ്പിൽ ബസ്സുകളുടെ സമയം കാണിക്കുന്ന ബോർഡും യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ഥാപിക്കുകയുണ്ടായി.
 
1991 ന് മുൻപ് മടിക്കൈ പഞ്ചായത്തിൽ ചാളക്കടവ്, ബങ്കളം എന്നീ സ്ഥലങ്ങളിൽ സജീവമായ യൂണിറ്റുകൾ ഉണ്ടായിരുന്നു. ചാളക്കടവ് യൂണിറ്റിന്റെ സെക്രട്ടറി കീപ്പാട്ടിൽ കുഞ്ഞിക്കണ്ണനും പ്രസിഡണ്ട് ഒ വി രവീന്ദ്രനും ആയിരുന്നു.  കുട്ടമത്ത്പപ്പൻമാഷുടെ നേതൃത്വത്തിലുള്ള കലാ ജാഥയ്ക്ക് നൽകിയ സ്വീകരണം വമ്പിച്ച ജനപങ്കാളിത്തത്തോടെ നടത്താൻ സാധിച്ചത് ഈയൂണിറ്റിന്റെ സജീവതയ്ക്കുദാഹരണമാണ്.1984 ൽ കാസർഗോഡ് ജില്ലാ രൂപീകരണത്തോടെ ബങ്കളത്ത് യൂണിറ്റ് രൂപീകരിക്കപ്പെട്ടു. അന്ന് പരപ്പയിൽ ഹിന്ദി അധ്യാപകനായി ജോലി ചെയ്തിരുന്ന മടിക്കൈ മൂലായിപ്പള്ളിയിലെ വി കണ്ണൻ മാഷ് അദ്ദേഹത്തിന്റെ സഹപ്രവർകനായിരുന്ന ഒരു ജോർജ്ജ് മാഷിൽ നിന്നും പരിഷത്തിനെക്കുറിച്ച് അറിയുകയും സ്വന്തം പഞ്ചായത്തിൽ യൂണിറ്റ് രൂപീകരിക്കാൻ താൽപര്യം കാണിക്കുകയും ചെയ്തു.
54

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10140" എന്ന താളിൽനിന്ന് ശേഖരിച്ചത്