അറിവിന്റെ സാർവത്രികത

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
അറിവിന്റെ സാർവത്രികത
Arivinte.jpg
കർത്താവ് ഡോ കെ.എൻ. ഗണേശ്
ഭാഷ മലയാളം
വിഷയം വിദ്യാഭ്യാസം
സാഹിത്യവിഭാഗം പുസ്തകം
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം മാർച്ച്, 2017

അറിവിന്റെ സാർവത്രികത

ഡോ കെ എൻ ഗണേശ്

അറിവിന്റെ രൂപീകരണം ഒരു സാമൂഹികപ്രക്രിയയാണ്. അറിവുള്ളവരെന്നും അറിവില്ലാത്തവരെന്നുമുള്ള വിഭജനം തന്നെ അടിസ്ഥാനരഹിതമാണ്. വിശേഷജ്ഞാനമില്ലാത്തവരും വിശേഷപ്രവർത്തനവൈദഗ്ധ്യമില്ലാത്തവരുമുണ്ടാവും. എന്നാൽ സർവജ്ഞരായി ആരുമുണ്ടാവില്ല. സർവചരാചരങ്ങ ളെയും കാലങ്ങളെയും കുറിച്ച് മൂർത്തവും അമൂർത്തവുമായ ജ്ഞാനമുള്ളവരെ മാത്രമേ അങ്ങനെ വിശേഷിപ്പിക്കാനാവൂ. അജ്ഞന്മാരാണെങ്കിൽ ഇത്തരമൊരറിവും ഇല്ലാത്തവരായിരിക്കണം. ഈയൊരവസ്ഥ നാം അറിയുന്ന ലോകത്തിൽ ഉണ്ടാവില്ല. അറിവ് മൂർത്തവും അമൂർത്തവുമായി, ധൈഷണികവും പ്രായോഗികവുമായി, വാക്കും പ്രവൃത്തിയുമായി സമൂഹത്തിലാകമാനം വ്യാപിച്ചുകിടക്കുന്നുണ്ട്. അതായത്, എല്ലാ ജീവജാലങ്ങളിലും അറിവ് ഏതെങ്കിലും രൂപത്തിൽ ലീനമായി സ്ഥിതിചെയ്യുന്നുണ്ട്.

അറിവു നേടാനുള്ള ശ്രമങ്ങൾക്കും അറിവ് സാർവത്രികമാക്കാനുള്ള പോരാട്ടങ്ങൾക്കും സുദീർഘമായ ചരിത്രമുണ്ട്. മനുഷ്യവികാസത്തിന്റെ ചരിത്രം ഇതുമായി അവിഭാജ്യമായി ഇഴചേർന്നാണ് നിലകൊള്ളുന്നത്. അറിവിന്റെ സാർവത്രികവൽകരണമെന്നത് അറിവിന്റെ ജനാധിപത്യവൽകരണമാണ്. അത് സമൂഹത്തെ ജനാധിപത്യവൽകരിക്കുന്നതിന്റെ മുന്നുപാധിയാണ്.

മനുഷ്യസമൂഹം ഏറെ മുന്നേറിയെന്നവകാശപ്പെടുന്ന ഇക്കാലത്തും സമൂഹത്തിലെ ഒരുവിഭാഗത്തിന്ന് അറിവുനേടാനുള്ള അവകാശം നിഷേധി ക്കപ്പെടുന്നുണ്ടെന്ന യാഥാർഥ്യം തിരിച്ചറിയേണ്ടതുണ്ട്. ആ വിഭാഗമാകട്ടെ എണ്ണത്തിൽ ചെറുതല്ലതാനും. ഇങ്ങനെ സമൂഹത്തിലെ ഗണ്യമായൊരു വിഭാഗത്തെ അറിവില്ലായ്മയുടെ ഇരുട്ടിൽ തന്നെ നിർത്തിക്കൊണ്ട് ഒരു സംസ്കൃത സമൂഹത്തിന് എങ്ങനെ മുന്നോട്ടുപോകാനാകും?

അറിവിനെ കൂടുതൽ കൂടുതൽ സ്വകാര്യവൽകരിക്കാനുള്ള ശ്രമങ്ങ ളാണിന്ന് നടക്കുന്നത്. ആ അറിവുപയോഗിച്ച് കൂടുതൽ കൂടുതൽ സാമ്പ ത്തികവളർച്ച കൈവരിക്കുകയും ആ സമ്പത്ത് മുഴുവൻ ഒരുപിടി ആളുക ളുടെ കൈകളിലേക്ക് മാത്രമായി ചെന്നുചേരുകയും ചെയ്യുന്ന ഭയാനകമായകാഴ്ചകൾ നാമിന്ന് കണ്ടുകൊണ്ടിരിക്കുകയാണ്. കോടീശ്വരന്മാർ ശതകോടീശ്വരന്മാരായും സഹസ്രകോടീശ്വരന്മാരായും മാറുന്നതിന്റെ പിന്നിൽ അറിവിന്റെ സ്വകാര്യവൽകരണവും കുത്തകവൽകരണവുമുണ്ട്.

ഈ പശ്ചാത്തലത്തിലാണ് "അറിവിന്റെ സാർവത്രികത' എന്ന ഗ്രന്ഥം - പരിഷത്ത് പ്രസിദ്ധീകരിക്കുന്നത്. കേരളത്തിലെ പ്രമുഖ സാമൂഹികശാസ്ത്ര പണ്ഡിതരിലൊരാളായ കെ.എൻ.ഗണേശാണ് ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്. അറിവിന്റെ നാനാവശങ്ങളും സൂക്ഷ്മമായും സമഗ്രമായും പരിശോധിക്കുന്നുണ്ട് ഈ ഗ്രന്ഥത്തിൽ. മലയാളത്തിൽ ഇത്തരമൊരു ഗ്രന്ഥം ആദ്യത്തേതാണ്.

ഈ പുസ്തകത്തിന്റെ കയ്യെഴുത്തുപ്രതി സുസൂക്ഷ്മം വായിച്ചുനോക്കി തെറ്റുകൾ തിരുത്തുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തത് ആർക്കിയോളജി വിഭാഗത്തിൽ ജോലി ചെയ്യുന്ന ഇ.ദിനേശനാണ്. അദ്ദേഹത്തോടുള്ള നന്ദി ഇവിടെ രേഖപ്പെടുത്തട്ടെ.

വിദ്യാഭ്യാസമേഖലയിൽ സ്വകാര്യവൽകരണം അതിദ്രുതം നടന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ജനപക്ഷത്ത് ഉറച്ചുനിന്നുകൊണ്ട് അതിനെതിരെ പോരാടുന്നവർക്ക് ഈ ഗ്രന്ഥം നല്ലൊരു സഹായിയായിരിക്കും.

"https://wiki.kssp.in/index.php?title=അറിവിന്റെ_സാർവത്രികത&oldid=14168" എന്ന താളിൽനിന്ന് ശേഖരിച്ചത്