ഈയ്യക്കാട് യൂണിറ്റ്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(ഈയ്യക്കാട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഈയ്യക്കാട് യൂണിറ്റ്
പ്രസിഡന്റ് ജിനേഷ് കെ. വി.
വൈസ് പ്രസിഡന്റ് രാജൻ ഇ.
സെക്രട്ടറി ദിനൂപ് കെ. വി.
ജോ.സെക്രട്ടറി രതീഷ് കെ.
ജില്ല കാസർകോഡ്
മേഖല തൃക്കരിപ്പൂർ
ഗ്രാമപഞ്ചായത്ത്
ഈയ്യക്കാട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നാനാവിധമായ പ്രവർത്തനങ്ങൾ കേരളത്തിന്റെ സാംസ്കാരിക നഭസ്സിൽ അലയടിച്ചിരുന്ന 80 കളിൽ പരിഷത്ത് കലാജാഥകളൊക്കെ നിറഞ്ഞ സദസ്സ് നിറഞ്ഞ മനസ്സോടെ നെഞ്ചേറ്റിയിരുന്ന കാലത്ത് പരിഷത്തിന്റെ വല്ലാതെ കണ്ട് സ്നേഹിച്ചു പോയ ഇ യ്യക്കാട്ടെ ഒരു കൂട്ടം സഹൃദയരായ പൊതുപ്രവർത്തകരുടെ മനസ്സിലാണ് 1986 ൽ ഈയ്യക്കാട്ടും പരിഷത്തിന് ഒരു ഒരു യൂനിറ്റ് വേണമെന്ന ചിന്ത മുളപൊട്ടിയത്. ഈയ്യക്കാട്, കാസറഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ പഞ്ചായത്തിലെ ഇപ്പോഴത്തെ അഞ്ചാം വാർഡിലുൾപ്പെട്ട ഒരു കൊച്ചു പ്രദേശമാണ്.. യൂനിറ്റ് രൂപീകരിക്കുന്ന കാലത്ത് കൂടുതൽ ജനങ്ങളും കാർഷികവൃത്തിയിലേർപ്പെട്ടായിരുന്നു ഉപജീവനം നടത്തിയിരുന്നു. ഈയ്യക്കാട്ടെ പാടങ്ങളെല്ലാം വായക്കോടൻ കോമൻ ഈയ്യക്കാട്ടില്ലത്തെ നാരായണൻ നമ്പൂതിരി തുടങ്ങിയ ജന്മിമാരുടെ അധീനതയിലായിരുന്നു.

നാടിന്റെ ചരിത്രം

അതി രാവിലെ തുടങ്ങി സന്ധ്യയോളം നീണ്ടു നില്ക്കുന്ന കൃഷിപ്പണിയിൽ മുഴുകിയ കർഷകർ, അവരുടെ താളത്തിലുള്ള ഞാറ്റു പാട്ട്, ആനിക്കാടൻ രാഘവേട്ടൻ യു.കെ.രാഘവേട്ടൻ തുടങ്ങിയ കർഷകത്തൊഴിലാളികളുടെ കന്നുപൂട്ടിന്റെ ഓഹോ ശബ്ദം, ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിന് പൊതുവെ വേരോട്ടം കൂടുതലുള്ള മണ്ണ്, പരസ്പരം മത്സരിച്ചിരുന്ന നിരവധി കൊച്ചു കൊച്ചു നാടക സംഘങ്ങൾ, നാട്ടിലെ നാടകകലാകാരന്മാർ ഒത്തുചേർന്ന് അവതരിപ്പിച്ചിരുന്ന നാടകങ്ങൾ, സുപ്രസിദ്ധ കാഥികൻ കെ. കെ. ഈയ്യക്കാട് കഥാപ്രസംഗ രംഗത്ത് കത്തിജ്വലിച്ചു നിന്ന നാളുകൾ, കരിവെള്ളൂർ രക്തസാക്ഷിത്വത്തിന്റെ ചൂടും ചൂരും നെഞ്ചേറ്റി ബഹുഭൂരിപക്ഷവും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കൊപ്പം നിന്ന മണ്ണ്, ഇതായിരുന്നു ഈയ്യക്കാടിന്റെ സാംസ്കാരിക ചരിത്ര ചിത്രം.

കണ്ണൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന ഗ്രാമങ്ങളിലൊന്ന് എന്ന പ്രത്യേകത കൂടി ഇയ്യക്കാടിനുണ്ട്. കണ്ണൂർ കാസറഗോഡ് ജില്ലകളെ വേർതിരിച്ചു ഒഴുകുന്ന ചരിത്രത്തിൽ ഇടം നേടിയ കുണിയൻ പുഴ ഈ പ്രദേശത്തു കൂടിയാണ് കടന്നുപോകുന്നത്. എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം കണ്ണെത്താ പാടങ്ങൾ പച്ചവിരിച്ചു നിന്നിരുന്ന നാടാണിത്. ജനസംഖ്യ വർദ്ധിച്ചപ്പോൾ പല പാടങ്ങളും പറമ്പുകളായി എന്നത് വർത്തമാന കാല യാഥാർത്ഥ്യം.

പരിഷത്ത് യൂനിറ്റിന്റെ പിറവി

പരിഷത്ത് സംഘടന അക്കാലത്ത് തൃക്കരിപ്പൂർ പഞ്ചായത്തിൽ തൃക്കരിപ്പൂർ യൂനിറ്റ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. പി.പി.കെ പൊതുവാൾ മാഷിന്റെ നേതൃത്വത്തിൽ എണ്ണത്തിൽ കുറഞ്ഞ പ്രവർത്തകരെ വെച്ച് പഞ്ചായത്താകെ പരിഷത്ത് പ്രവർത്തനം വ്യാപിപ്പിച്ചിരുന്നു. പ്രധാനമായും പുകയില്ലാത്ത അടുപ്പ് വീടുകളിൽ ചെന്ന് സ്ഥാപിക്കുന്ന പ്രവർത്തനം സജീവമായി നടന്നിരുന്നു. അങ്ങനെ ഈയ്യക്കാട് പ്രദേശത്ത് 11 വീടുകളിൽ പി.പി. കെ മാഷിന്റെ നേതൃത്വത്തിൽ അടുപ്പ് സ്ഥാപിക്കുകയുണ്ടായി. സംഘടനയെ പ്രദേശത്തുകാർക്ക് സുപരിചിതമാക്കുന്നതിന് ഇത് ഏറെ സഹായിച്ചു. യൂനിറ്റ് രൂപീകരിക്കാനുള്ള മണ്ണൊരുക്കം ഇതുവഴി സാധിച്ചു.

പി. പി. കെ. പൊതുവാൾ മാഷിനു പുറമെ ടി. വി. ശ്രീധരൻ മാസ്റ്റർ കൊടക്കാട് നാരായണൻ മാസ്റ്റർ തുടങ്ങിയവരാണ് സംഘടനാ തലത്തിൽ ഈയ്യക്കാട്ട് യൂനിറ്റ് രൂപീകരണത്തിന് നേതൃത്വം വഹിച്ചത്. പ്രാദേശിക സാംസ്കാരികപ്രവർത്തകരായിരുന്ന ശ്രീ ടി.രവീന്ദ്രൻ മാസ്റ്റർ വി. കോമൻ മാസ്റ്റർ, കർഷനായ എ. രാഘവൻ , സി. വി. ചന്ദ്രൻ തുടങ്ങിയവർ യൂനിറ്റ് രൂപീകരണത്തിന്റെ പ്രാദേശിക മുന്നണി പോരാളികളായി. ആവശ്യമായ നിർദ്ദേശങ്ങൾ നൽകാൻ ശ്രീ.സി. രാമകൃഷ്ണൻ മാഷും സജീവമായി നിലകൊണ്ടു. അക്കേഷ്യ വനവത്ക്കരണത്തിനെതിരെ ആദ്യകാലങ്ങളിൽ യൂനിറ്റ് ശക്തമായി പ്രതിഷേധം സംഘടിപ്പിച്ചതും ജാഥ നടത്തിയതും ശ്രദ്ധേയമായ തനതു പ്രവർത്തനമായിരുന്നു.

അടുപ്പു പ്രചരണ പ്രവർത്തനങ്ങളാണ് യൂനിറ്റിനെ ജനങ്ങളുമായി കൂടുതൽ അടുപ്പിച്ചത്. ശ്രീ.പി.പി.കെ. പൊതുവാൾ ഇതിനു വേണ്ടി സഹിച്ച ത്യാഗം വർണനാതീതമാണ്.... വാഹന സൗകര്യങ്ങളോ റോഡോ വേണ്ടത്ര യില്ലാത്ത യൂനിറ്റിന്റെ കെ പ്രദേശങ്ങളിൽ പോലും അടുപ്പിന്റെ സാമഗ്രികൾ എത്തിക്കാനും സ്ഥാപിക്കാനും കാണിച്ച താത്പര്യം ..... അടുപ്പു സ്ഥാപിച്ച വീടിനെ പരിഷത്ത് വീടാക്കി മാറ്റിക്കൊണ്ട് സംഘടനാ പ്രവർത്തനത്തിനു സഹായമാo വിധം ഒരു പരിഷത്തിനെ സ്നേഹിക്കുന്ന നിരവധികുടുംബങ്ങളെ ഇങ്ങനെ കണ്ടെത്തുക വഴി സംഘടനക്ക് തനതായ ഒരു മേൽവിലാസം പ്രദേശത്ത് രൂപപ്പെട്ടു വരികയായിരുന്നു.


പരിഷത്ത് സംസ്ഥാന തലത്തിൽ നടത്തിയ കലാജാഥകൾക്ക് സ്വീകരണമൊരുക്കിയും സമീപത്തെ സ്വീകരണ കേന്ദ്രങ്ങളിൽ സംഘാടന പ്രവർത്തനങ്ങളിൽ ആവേശത്തോടെ പങ്കെടുത്തും പ്രവർത്തകർ സംഘടനാ പ്രവർത്തനങ്ങളോട് കണ്ണി ചേർന്നു.

ജനവിജ്ഞാൻ ജാഥക്ക് വൈക്കത്ത് ഒരുക്കിയ സ്വീകരണം

നടക്കാവ്, ഈയ്യക്കാട് കേന്ദ്രങ്ങളിൽ സംസ്ഥാന ജില്ലാ കലാകേ ന്ദ്രങ്ങളിൽ നൽകിയ സ്വീകരണം എല്ലാം ആവേശഭരിതമായിരുന്നു. സംഘടനാ പ്രവർത്തനത്തിൽ ഇത്തരം പ്രവർത്തനങ്ങൾ വഴി ഒട്ടേറെ പുതിയ പ്രവർത്തകരെ കണ്ടെത്താനും അവരെ നേതൃത്വത്തിലേക്കുയർത്താനും ഇതു വഴി സാധിച്ചു. വി. കോമൻ മാസ്റ്റർ, കെ.വി. ജനാർദ്ദനൻ, വി. ജനാർദ്ദനൻ :ടി.കെ.രാഘവൻ , കെ.സുകുമാരൻ , ഇ. രാജൻ പി.പി.കുഞ്ഞികൃഷ്ണൻ ... എം.വി.രമേശൻ . വി. സുനീഷ് കുമാർ . ധനേഷ് കെ.കെ രതീഷ് കെ. ദിനൂപ് കെ.വി. രതീഷ് . കെ.എന്നിങ്ങനെ സംഘടനയുടെ നേതൃത്വത്തിലേക്കുയർന്ന പ്രവർ ത്തകർ നിരവധിയാണ് ....അതിൽ സുനീഷ് കുമാർ ... ഇ.കരുണാകരൻ, സി. വി. ചന്ദ്രൻ എന്നിവർ കാലയവനികക്കുള്ളിൽ മറഞ്ഞുപോയി. അവരുടെ ഓർമ്മകൾക്കു മുമ്പിൽ പ്രണാമം.

സംഘടനക്ക് യൂനിറ്റിൽ കൂടുതൽ ബാപെടാൻ അവസരം നൽകിയ മറ്റൊരു പ്രവർത്തനമായിരുന്നു സമ്പൂർണ്ണ സാക്ഷരതാ യജ്ഞം ..... സാക്ഷരതാ യജ്ഞം നാടിൻ മോചനത്തിനു വേണ്ടി അറിവിൻ നാളമുയർത്തീടാൻ പടയണി ചേരു സഹോദരരേ. എന്ന സംഘടനയുടെ ആഹ്വാനത്തിന് കാതോർത്ത് യൂനിറ്റിലെ പ്രവർത്തകർ സജീവമായി രംഗത്തിങ്ങി .... സാക്ഷരതാ പ്രചരണ കലാജാഥകൾക്ക് സ്വീകരണമൊരുക്കിയും പഠിതാക്കളെ കണ്ടെത്തുന്ന സർവ്വേയിൽ പങ്കെടുത്തും പറ്റാവുന്ന കേന്ദ്രങ്ങളിലൊക്കെ ക്ലാസുകൾ സംഘടിപ്പിച്ചും യൂനിറ്റിലെ പ്രവർത്തകർ സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി.

പരിഷത്ത് ശാസ്ത്ര കലാജാഥയിലൂടെ ഒരുക്കിയ സാക്ഷരതാ യജ്ഞത്തിന്റെ പ്രചരണ വിഭവങ്ങൾ ജനങ്ങൾ സ്വാദോടെ രുചിച്ചു. കലാജാഥയിലെ പാട്ടുകളും കലാപരിപാടികളും അവർ നെഞ്ചേറ്റി. അവർ അതിന്റെ പ്രചരണം സ്വയം ഏറ്റെടുക്കുകയായിരുന്നു. കലാജാഥയിലെ പാട്ടുകൾ സഹൃദയരുടെ ചുണ്ടിൽ തത്തിക്കളിച്ചു. യൂനിറ്റിലെ പരിഷത്ത് പ്രവർത്തകർ ഇൻസ്ട്രർ മാരായും RP മാരായും നിസ്വാർത്ഥ സേവനത്തിന്റെ പ്രതീകങ്ങളായി മാറി. ഇത്തരം പ്രവർത്തനങ്ങളൊക്കെ പരിഷത്ത് സംഘടനക്ക് യൂനിറ്റിൽ കൂടുതൽ വേരോട്ട മുണ്ടാക്കുന്നതിന് ഏറെ സഹായകമായി.

ഈ കാലയളവിലൊക്കെ സംഘടനാ നേതൃത്വത്തിന്റെ സജീവമായ ഇടപെടൽ ഉണ്ടായിരുന്നുവെന്നത് ശ്രദ്ധേയമാണ്. ശ്രീ. ഒയോളം നാരായണൻ മാഷ് കെ.എം. കുഞ്ഞിക്കണ്ണൻ ... പി.പി. വേണു ഗോപാലൻ ... എ.ശശിധരൻ .... കൊടക്കാട് ....... ടി.വി.എസ് .... കൃഷ്ണൻ കുട്ടമത്ത്. എന്നിവർ പലഘട്ടങ്ങളിലും യൂനിറ്റിലെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.

സംഘടന ആഹ്വാനം ചെയ്യുന്നതും തനതായി യൂനിറ്റ് സംഘടിപ്പിക്കുന്നതുമായ പ്രവർത്തനങ്ങളിൽ യൂനിറ്റിന്റെ മുഖമുദ്രയായി മാറിയത് ബാലവേദി പ്രവർത്തനങ്ങളാണ്. യൂനിറ്റിന്റെ ആരംഭഘട്ടത്തിൽ ല ബാലവേദി പ്രവർത്തനം വേണ്ടത്ര സജീവമായിരുന്നില്ല. എന്നാൽ തുടർന്നങ്ങോട്ട് ബാലവേദി പ്രവർത്തനങ്ങൾ ചിട്ടയായി സംഘടിപ്പിക്കുന്നതിൽ ഒരു തനതു ശൈലി രൂപപ്പെടുത്താൻ യൂനിറ്റിനു കഴിഞ്ഞു. ഇന്നും അത് തുടരുന്നു. പാലക്കാട് സ്വദേശിയും അന്ന് മേഖലാ ബാലവേദി കൺവീനറുമായിരുന്ന അനിൽകുമാർ ... ശ്രീ.കെ.ഭാസ്കരൻ മാസ്റ്റർ : എ. അനിൽകുമാർ എ.ശശിധരൻ പണ്ടാരത്തിൽ അമ്പു. ഒ.പി.ചന്ദ്രൻ . കെ.സുകുമാരൻ .ടി.രവീന്ദ്രൻ ...ടി.കെ.രാഘവൻ ... ഇ. രാജൻ . ദിനൂപ് . കെ.വി.മധു.കെ. രതീഷ് . കെ എന്നിവർ ബാലവേദി പ്രവർത്തനങ്ങൾക്ക് നേതൃത്വപരമായ ഇടപെടൽ നടത്തി .

അന്യസംസ്ഥാനത്തെ അധ്യാപകരേയും കുട്ടികളേയും പങ്കെടുപ്പിച്ച് തൃക്കരിപ്പൂർ കേന്ദ്രീകരിച്ച് നടത്തിയ ടീച്ചർ എക്സ്ചേഞ്ച് പ്രോഗ്രാം .... നിരവധി സഹവാസ ക്യാമ്പുകൾ .... ഓണോത്സവം .... ജില്ലാതല സർഗോത്‌സവം: .... എന്നിവയൊക്കെ ബാലവേദി രംഗത്ത് ന നാ ഓർമ്മയിൽ എന്നെന്നും പച്ചപിടിച്ചു നില്ക്കുന്ന പ്രവർത്തനങ്ങളാണ്. ഇത്തരം പരിപാടികളിലുള്ള സജീവ പങ്കാളിത്തത്തിനു പുറമെ യൂനിറ്റിൽ തനതായ മറ്റ് ഒട്ടേറെ പ്രവർത്തനങ്ങളും യൂനിറ്റിൽ നടന്നു. സ്ഥിരമായ് കുട്ടികൾക്കായ് സംഘടിപ്പിക്കാറുള്ള പഠന യാത്രകളിൽ കുട്ടികൾ നിറഞ്ഞു നിന്നിരുന്നു

"https://wiki.kssp.in/index.php?title=ഈയ്യക്കാട്_യൂണിറ്റ്&oldid=10246" എന്ന താളിൽനിന്ന് ശേഖരിച്ചത്