കാറഡുക്ക യൂണിറ്റ്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(കാറഡുക്ക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാറഡുക്ക യൂണിറ്റ്
പ്രസിഡന്റ് പ്രവീൺ കാടകം
വൈസ് പ്രസിഡന്റ് സുകുമാരി ടീച്ചർ
സെക്രട്ടറി ശ്രീകുമാർ ടി.
ജോ.സെക്രട്ടറി വിജയൻ
ജില്ല കാസർകോഡ്
മേഖല കാസർഗോഡ്
ഗ്രാമപഞ്ചായത്ത് കാറഡുക്ക പഞ്ചായത്ത്
കാറഡുക്ക കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കാസർഗോഡ് മേഖലയിലെ കാറഡുക്ക യൂണിറ്റ് ജില്ല നിലവിൽ വരുന്നതിന് മുമ്പ് തന്നെ രൂപീകരിച്ചതാണ്. അന്ന് കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്ന കാസർഗോഡിന്റെ കിഴക്ക് ഭാഗത്തുള്ള ഒരു ഗ്രാമപ്രദേശമായിരുന്നു കാറഡുക്ക. ഇവിടെയുളള ഹൈസ്കുളിലെ മിക്ക അദ്ധ്യാപകരും കസ്റ്റുരിൽ നിന്നുള്ളവരായിരുന്നു. പരിഷത്തിന്റെ മുഖമുദ്രയായി അറിയപ്പെടുന്ന കലാ ജാഥ തുടങ്ങിയ വർഷമായിരുന്നു അത്. ജാഥയ്ക്ക് സ്കൂളിൽ വെച്ച് സ്വീകരണം നൽകുകയുണ്ടായി. അതിനായി രൂപീകരിച്ച സംഘാടക സമിതി ചെയർമാൻ വേണു മാഷും, കൺവീനർ വി. വിജയൻ മാഷും ആയിരുന്നു. തുടർന്ന് ആ കമിറ്റി തന്നെ പരിഷത്ത് യൂണിറ്റ് ആവുകയായിരുന്നു. സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശം പുരോഗമന പ്രസ്ഥാനത്തിന് സ്വാധീനമുള്ളതും ടൗൺ നേരെ വിപരിതവുമായിരുന്നു. അന്ന് പരിഷത്ത് അംഗമെടുത്ത വിദ്യാർത്ഥികളിൽ ഒരാൾ നിർമ്മൽ കുമാർ മാഷായിരുന്നു. ജാഥാ പരിപാടിയുടെ ചിലവിനാവശ്യമായ ഫണ്ട് കണ്ടെത്തുന്നതിനായി വീടുതോറും കയറി ഇറങ്ങി പുസ്തക വിൽപ്പനയ്ക്ക് അദ്ധ്യാപകർക്ക് വഴി കാട്ടി നിർമൽ മാഷായിരുന്നു. ജില്ല നിലവിൽ വന്നതിനുശേഷവും യൂണിറ്റ് സജീവമായിരുന്നു. എന്നാൽ 90 കളോട് കൂടി അധ്യാപകർ സ്ഥലം മാറി പോയപ്പോൾ യുണിറ്റും നിശ്ചലമായി.

വീണ്ടും 2020 ൽ ആയിരുന്നു യൂണിറ്റ് രൂപീകരിച്ചത്. 12 മെമ്പർമാരായിരുന്നു ഉണ്ടായത്. ഓൺലൈൻ മീറ്റിംഗായിരുന്നു. അതിനാൽ പല പ്രവർത്തകരെയും നേരിട്ട് കാണാനും പരിചയപ്പെടാനും ഭാരവാഹികൾക്ക് കഴിഞ്ഞില്ല. കെ. ടി. സുകുമാരൻ ആയിരുന്നു യൂണിറ്റ് പുനഃരുജീവിപ്പിക്കാൻ പ്രവർത്തിച്ചത്. ഈ വർഷം 18 അംഗങ്ങൾ ആയിട്ടുണ്ട്. മാസിക പ്രചാരണം, യുറീക്ക വിജ്ഞാനോത്സവം എന്നിവയായിരുന്നു പ്രധാന പ്രവർത്തനങ്ങൾ. പരിഷത്ത് പ്രവർത്തനത്തിലുടെ നിരവധി കലാകാരന്മാരെ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. 90 കളിൽ അംഗത്വമെടുത്ത ഒരുപാട് ആളുകൾ പ്രദേശത്ത് ഉണ്ട്. അവരെയൊക്കെ യൂണിറ്റിന്റെ ഭാഗമാക്കാൻ കഴിയണം. വജ്രജൂബിലി വർഷത്തിൽ അതിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ യൂണിറ്റ് ഏറ്റെടുക്കും. അംഗസംഖ്യ 50 ആയി വർദ്ധിപ്പിക്കും. കന്നട മേഖലയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അസ്ഥാനവും യൂണിറ്റ് പരിധിയിലാണ്. സാമൂഹികാരോഗ്യ കേന്ദ്രവും ഉണ്ട്. മുള്ളേരിയ ഹൈസ്കൂൾ, കാറഡുക്ക ഗ്രാമ പഞ്ചായത്ത് ആസ്ഥാനം ഇതൊക്കെ യൂണിറ്റിന്റെ പ്രത്യേകതയാണ്.

"https://wiki.kssp.in/index.php?title=കാറഡുക്ക_യൂണിറ്റ്&oldid=10356" എന്ന താളിൽനിന്ന് ശേഖരിച്ചത്