കുണ്ടംകുഴി യൂണിറ്റ്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുണ്ടംകുഴി യൂണിറ്റ്
പ്രസിഡന്റ് പ്രിയ കെ.
വൈസ് പ്രസിഡന്റ് സരസൻ
സെക്രട്ടറി സി. കൃഷ്ണൻ മാസ്റ്റർ
ജോ.സെക്രട്ടറി വേണുഗോപാലൻ മാസ്റ്റർ
ജില്ല കാസർകോഡ്
മേഖല കാസർഗോഡ്
ഗ്രാമപഞ്ചായത്ത് ബേഡഡുക്ക പഞ്ചായത്ത്
കുണ്ടംകുഴി കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ബേഡഡുക്ക പഞ്ചായത്തിലെ കുണ്ടംകുഴി കേന്ദ്രീകരിച്ച് 1991 ൽ രൂപീകൃതമായ യൂണിറ്റാണ് കുണ്ടംകുഴി. ബേഡഡുക്ക ഗ്രാമ പഞ്ചായത്തിന്റെ മധ്യഭാഗത്തായി ഇതു സ്ഥിതി ചെയ്യുന്നു. പുരോഗമന പ്രസ്ഥാനത്തിന് ഏറെ സ്വാധീനമുള്ളതും കാസർഗോഡ് മേഖലയുടെ സാംസ്ക്കാരിക തലസ്ഥാനം കൂടിയാണ് കുണ്ടംകുഴി യൂണിറ്റ്. ഗവ: ഹയർ സെക്കൻഡറി സ്കൂൾ, ബേഡഡുക്ക ഫാർമേഴ്സ് സഹകരണ ബേങ്കിന്റെ ആസ്ഥാനം ഉൾപ്പെടെ നിരവധി സഹകരണ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ചെറുപട്ടണം കൂടിയാണ്. പഞ്ചലിംഗേശ്വര ക്ഷേത്ര വും , അന്യമായി കൊണ്ടിരിക്കുന്ന നെൽകൃഷിയെ സംരക്ഷിച്ചു കൊണ്ടിരിക്കുന്ന കോട്ട വയലും ഈ യൂണിറ്റ് പരിധിയിലാണ്.. ഗ്രാമ പഞ്ചായത്തിന്റെ മാതൃക പരമായ പ്രവർത്തനവും ഇടതുപക്ഷ ഗവ: വികസന പ്രവർത്തനവും കുണ്ടംകുഴി ടൗണിന്റെ മുഖഛായ തന്നെ മാറ്റിമറിച്ചിരിക്കുന്നു.. മലയോരത്തെ പ്രധാന ടൗൺ ആയി മാറുന്നതോടൊപ്പം പരിഷത്ത് പ്രവർത്തനങ്ങൾക്കും കരുത്തു പകർന്നു കിട്ടുന്നു. 2015 ലെ ജില്ലാ സമ്മേളനം നടന്നത് ഈ യൂണിറ്റിലാണ്. കോവിഡ് അടച്ചുപൂട്ടലിലും 130 ചൂടാറപ്പെട്ടിയും മറ്റ് പരിഷത്ത് ഉത്പന്നങ്ങളും വിതരണം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.

1991 ൽ ബീബുങ്കാലിൽ പരിഷത്തിന്റെ സാക്ഷരതയുമായി ബന്ധപെട്ട സംസ്ഥാന കലാജാഥയ്ക്ക് സ്വീകരണം കൊടുത്തു. കലാജാഥ വിജയിപ്പിക്കാൻ വേണ്ടി രൂപീകരിച്ച സംഘാടക സമിതിയാണ് യൂണിറ്റായി മാറിയത്. രത്നാകരൻ അമ്മംങ്കോട്, സി. മുരളീ ധരൻ, രഘുനാഥ്, മാധവൻ മാഷ് , ടി. കുഞ്ഞിരാമൻ തുടങ്ങിയവർ നേതൃത്വം കൊടുത്തു. 1995 നു ശേഷമാണ് യൂണിറ്റ് സജീവമായ പ്രവർത്തനമേറ്റെടുത്തത്. ശശി തോരോത്ത്, നാരായണൻ മാഷ്, ബി. അശോകൻ, സ്വരാജ് പി. എസ്, പ്രദീപ്, ജയരാജ് തുടങ്ങിയ പ്രവർത്തകർ യൂണിറ്റിന്റെ നേതൃത്വം ഏറ്റെടുത്തു. കലാജാഥാ സ്വീകരണവും, പുസ്തകപ്രചരണവും , ചൂടാറാപെട്ടി പ്രചരണവും അടുപ്പ് നിർമ്മാണവുമായി പഞ്ചായത്തിൽ പരിഷത്തിനെ ദൃശ്യവത്കരിക്കാൻ കഴിഞ്ഞു. ശശി തോരോത്ത് എഴുന്നൂറോളം പരിഷത്ത് അടുപ്പുകളും കെ. എൻ. സുന്ദരൻ ആയിരത്തിലധികം അടുപ്പുകളും നിർമ്മിച്ചു. അന്ന് പ്രാദേശിക പ്രശ്നങ്ങളിലും നന്നായി ഇടപെടുമായിരുന്നു.

നായാട്ടിനെതിരെയും, മണൽ വാരുന്നതിനെതിരെയും, പുഴ വിത്പനയ്ക്കെതിരെയും ശബ്ദിച്ചു. കെ. ബാലകൃഷ്ണൻ മാഷിന്റെ കൈരളീ കോളേജ് പരിഷത് കേന്ദ്രമായിരുന്നു. തമ്പാൻ മാഷും അശോകൻ മാഷും റീന എ. വി. യുമെല്ലാം നേതൃനിരയിലെത്തി. സി. മുരളീധരൻ മേഖലാ സെക്രട്ടറിയായ കാലയളവിൽ സംസ്ഥാനത്തെ ഏറ്റവും നല്ല യൂണിറ്റിനുള്ള അവാർഡ് കുണ്ടംകുഴിക്കായിരുന്നു.

"https://wiki.kssp.in/index.php?title=കുണ്ടംകുഴി_യൂണിറ്റ്&oldid=10382" എന്ന താളിൽനിന്ന് ശേഖരിച്ചത്