കുറ്റിക്കോൽ യൂണിറ്റ്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(കുറ്റിക്കോൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുറ്റിക്കോൽ യൂണിറ്റ്
പ്രസിഡന്റ് മണി സി. എച്ച്.
വൈസ് പ്രസിഡന്റ് എം. രാജേന്ദ്രൻ മാസ്റ്റർ
സെക്രട്ടറി ജയൻ കെ.
ജോ.സെക്രട്ടറി സരോജിനി കെ.
ജില്ല കാസർകോഡ്
മേഖല കാസർഗോഡ്
ഗ്രാമപഞ്ചായത്ത്
കുറ്റിക്കോൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

സെക്രട്ടറി ജി സുരേഷ് ബാബു, പ്രസിഡണ്ട് അനിൽ കുമാർ, ജോ: സെ. പ്രഭാകരൻ കെ, വൈ.പ്രസി. രാമകൃഷ്ണൻ കളക്കര എന്നിവരെ തെരഞ്ഞെടുത്തു കൊണ്ട് 1993 -ഇൽ കുറ്റിക്കോൽ യൂണിറ്റു രൂപീകരിച്ചു. കേരളത്തിൽ പ്രവർത്തിച്ചു വരുന്ന ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനമാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. ശാസ്ത്ര പ്രചരണ രംഗത്ത് സവിശേഷമായ നിരവധി പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ച് നടപ്പാക്കി കൊണ്ടിരിക്കുന്ന ബഹുജന സന്നദ്ധ സംഘടനയാണിത്. 1962 ൽ രൂപീകൃതമായെങ്കിലും ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന മുദ്രാവാക്യം ഏറ്റെടുത്തത് 1973 ലാണ്. ശാസ്ത്ര കലാജാഥകളെ ജനങ്ങൾ നെഞ്ചോട് ചേർത്തു. കലാ ജാഥ ആരംഭിച്ചതോടെയാണ് നമ്മുടെ പ്രദേശത്ത് യൂണിറ്റ് രൂപീകരിക്കാൻ ശ്രമം തുടങ്ങിയത്. അതോടപ്പം സാക്ഷരതാ പ്രവർത്തനവും അതിലെ പങ്കാളിത്തവും കൂടുതൽ ശക്തി പകർന്നു.

1993 ൽ ഫെബ്രുവരി മാസത്തിൽ ദേവീ കോളേജിൽ വെച്ച് ആദ്യ യോഗം ചേർന്നു. ജില്ലാ നേതാവായ മുരളീധരൻ ബീംബുങ്കാൽ ഉദ്ഘാടനം ചെയ്തു. ബി എം ശശിയായിരുന്നു മേഖലാ കമ്മിറ്റിയായി പങ്കെടുത്തത്. മുകളിൽ പറഞ്ഞവരായിരുന്നു ആദ്യ ഭാരാവാഹികൾ. യൂണിറ്റ് രൂപീകരണത്തിന് മുമ്പ് തന്നെ പരിഷത്ത് പ്രവർത്തനങ്ങൾ യൂണിറ്റിൽ നടന്നിട്ടുണ്ട്. 1982 ൽ ഉണ്ടായ കലാജാഥയ്ക്ക് കുറ്റിക്കോൽ AUP സ്കൂളിൽ നൽകിയ സ്വീകരണം മറക്കാനാവാത്തതാണ് പരീഷത്തിനെ കുറിച്ച് മനസിലാക്കാതിരുന്ന സ്കൂൾ മാനേജർ സ്വീകരണം നടത്താൻ സമ്മതിക്കുകയായിരുന്നു. ആദ്യത്തെയും അവസാനത്തെയും സ്വീകരണമായിരുന്നു അത്. അന്ന് സ്കൂളിലെ സയൻസ് അധ്യാപകനായ ശ്രീ പി. ജനാർദ്ദനൻ മാസ്റ്റർ ആയിരുന്നു സ്വീകരണത്തിനു വേണ്ടി പ്രവർത്തിച്ചൽ. തുടർന്ന് യൂറീക്ക-ശാസ്ത്ര കേരളം പരീക്ഷയ്ക്ക് നേതൃത്വം കൊടുത്തതും ഈ അധ്യാപകനായിരുന്നു.

കുറ്റിക്കോൽ ഗ്രാമ പഞ്ചായത്തിൽ മൂന്ന് യൂനിറ്റുകളിൽ ഒന്നാണ് കുറ്റിക്കോൽ യൂണിറ്റ്. ഗ്രാമ പഞ്ചായത്ത് ഓഫീസ്, മറ്റ് പ്രധാന സർക്കാർ ഓഫീസുകൾ, യു. പി. സ്കൂൾ, ഹൈസ്കൂൾ എന്നിവ ഉൾപ്പെടുന്നതാണ് യൂണിറ്റ് പരിധി രൂപീകരണ സമയത്ത് 17 അംഗങ്ങളായിരുന്നു. ജോലിപരമായും, മറ്റ് കാരണങ്ങളാലും സ്ഥലo മാറി പോകുന്നതു കൊണ്ടും അംഗത്വത്തിൽ ഇടയ്ക്കിടെ മാറ്റം വന്നിരുന്നു. എന്നാൽ 2021 വർഷത്തിൽ 50 മെമ്പർഷിപ്പ് ഉണ്ട്. 54-ാം സംസ്ഥാന വാർഷികത്തിന്റെ ഭാഗമായി ജില്ലാ സമ്മേളനം കുറ്റിക്കോൽ യൂണിറ്റിലായിരുന്നു നടന്നത്. 2020 മാർച്ച് 8 ന് വനിത ദിനത്തിൽ യൂണിറ്റിലെ 100 വയസ്റ്റ് പ്രായമായ ഉമ്മാലിയുമ്മയെ ആദരിച്ചു. 20 21 ഡിസം ബറിൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിജയി കൾക്ക് അനുമോദനം നടത്തി.

"https://wiki.kssp.in/index.php?title=കുറ്റിക്കോൽ_യൂണിറ്റ്&oldid=10289" എന്ന താളിൽനിന്ന് ശേഖരിച്ചത്