കൊടക്കാട് യൂണിറ്റ്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊടക്കാട് യൂണിറ്റ്
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
ജോ.സെക്രട്ടറി
ജില്ല കാസർകോഡ്
മേഖല തൃക്കരിപ്പൂർ
ഗ്രാമപഞ്ചായത്ത്
കൊടക്കാട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

60 വർഷം പിന്നിടുന്ന കേരളത്തിലെ ജനകീയ ശാസ്ത്രപ്രസ്ഥാനമായ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കൊടക്കാട് യൂണിറ്റ് രൂപീകരിക്കപ്പെടുന്നത് 1980-ലാണ്. ശാസ്ത്ര ചിന്ത, യുക്തിബോധം എന്നിവയിൽ ഊന്നി, കേരള ജനതയുടെ സമസ്ത പ്രശ്നങ്ങളിലും ഇടപെട്ട് പഠനം നടത്തി പരിഹാര നിർദേശ ങ്ങൾ രൂപീകരിച്ച് മാതൃകകൾ സൃഷ്ടിച്ച ജനകീയകൂട്ടായ്മയാണ് പരിഷത്ത്. ഇത്ര ആഴത്തിൽ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച മറ്റൊരു പ്രസ്ഥാനം കേരളത്തിൽ വേറെയില്ല എന്നുപറയാം . പരിഷത്ത് കേരളസമൂഹത്തിൽ ഇടപെ ടാത്ത മേഖലകളില്ല. ആരോഗ്യം , വിദ്യാഭ്യാസം, പരിസരം എന്നിവയിലൂന്നിയ പ്രവർത്തനങ്ങളാണ് നാം ആദ്യഘട്ടത്തിൽ നടത്തിയതെങ്കിലും ഇന്ന് പതിനഞ്ചോളം സബ് കമ്മിറ്റികൾ രൂപീകരിച്ച് കേരളത്തിലെ വികസന മുന്നേറ്റത്തിൽ പുതിയ ചരിത്രം രചിക്കുകയാണ് ശാസ്ത്രസാഹിത്യപരിഷത്ത് . ഇരുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന ജനകീയ ആസൂത്രണ പ്രസ്ഥാനത്തിൽ അധികാര വികേന്ദ്രീകരണമാണ് ശാസ്ത്രീയമായ ഭരണസംവിധാനം എന്ന് ജനങ്ങളെ ബോ ധ്യപ്പെടുത്തി മികച്ച മാതൃകകൾ പരിഷത്ത് ഉണ്ടാക്കി.ജനഹൃദയങ്ങളിലേക്കിറങ്ങിച്ചെല്ലാൻ ശാസ്ത്രസാഹിത്യപരിഷത്ത് കണ്ടെത്തിയ പ്രധാന മാർഗ്ഗമായിരുന്നു ശാസ്ത കലജാഥകൾ. ഓരോവർഷവും സംസ്ഥാനതലത്തിൽ ആരംഭിക്കുന്ന കലാജാഥകൾ ഗ്രാമഗ്രാമാന്തരങ്ങളിൽ പരിപാടികൾ അവതരിപ്പിച്ച് ജനങ്ങളുടെ കയ്യടി നേടിയിരുന്നു. പിന്നീട് ജാഥകൾ ജില്ലാ ജാഥകൾ ആയി പരിണമിച്ചു. ഇതോടനുബന്ധിച്ച് നടത്തുന്ന പ്രഭാഷണങ്ങൾ, വീട്ടുമുറ്റ ക്ലാസുകൾ, ശാസ്ത്ര ക്ലാസുകൾ, സോപ്പ് നിർമാണ പരിശീ ലനം തുടങ്ങിയവ ജനങ്ങളുമായി പരിഷത്തിനെ ഏറെ അടുപ്പിച്ചു. യൂണിറ്റ് മേഖല ജില്ല സംസ്ഥാന തലങ്ങളിൽ വികസിക്കുന്ന സംഘടനാ സംവിധാനമാണ് പരിഷത്തിനുള്ളത്. കൊടക്കാട് യൂണിറ്റ് ചരിത്രം അവതരിപ്പിക്കുമ്പോൾ കൃത്യമായ രേഖപ്പെടുത്തലുകൾ ലഭ്യമല്ലാത്തത് ഏറെ പ്രയാസം സൃഷ്ടിക്കുന്നു. അതുകൊണ്ടുതന്നെ ചരിത്രം സമഗ്രമാക്കാൻ, വിട്ടു പോയ സംഭവങ്ങൾ, വ്യക്തികൾ തുട ങ്ങിയ കൂട്ടിച്ചേർക്കലുകൾ നടത്തി പിഴവുകൾ തിരുത്തി ചരിത്രരചന പൂർണമാക്കണം എന്ന് അപേക്ഷിക്കുന്നു.

ലഘു ചരിത്രം

ജില്ലയുടെ നേതൃനിരയിലുണ്ടായിരുന്നു യശശരീരനായ കെ വി കൃഷ്ണൻ മാസ്റ്റർ ആണ് പരിഷത്ത് കൊടക്കാട് യൂണിറ്റ് സ്ഥാപനവുമായി ബന്ധപ്പെട്ട് ഏറെ സേവനം നടത്തിയത്. എൻ.ദാമോദരൻ മാസ്റ്റർ നിരന്തരം യൂണിറ്റമായി ബന്ധപ്പെട്ടിരുന്നു. കൊടക്കാട് യൂണിറ്റിലെ ആദ്യകാല പ്രവർത്തകരായിരുന്ന യശശരീരരായ സിവിക് കൊടക്കാട്, ടി കെ സി, പി വി പത്മനാഭൻ, എം.വി കുഞ്ഞിരാമൻ മാസ്റ്റർ, എ.ഭാസ്കരൻ മാസ്റ്റർ, ഇ.വി രാധാകൃഷ്ണൻ മാസ്റ്റർ തുടങ്ങിയ വരെ ആദരവോടെ സ്മരിക്കുന്നു. വിവിധ കാലയളവുകളിൽ നമ്മുടെ പ്രിയപ്പെട്ട സഹപ്രവർത്തകരായ പി. രാമചന്ദ്രൻ മാസ്റ്റർ, കെ.എ. ശങ്കരൻ നമ്പൂതിരി, എം. കുഞ്ഞിരാമൻ മാസ്റ്റർ, പരമേശ്വരവാര്യർ, പി. പി. കുഞ്ഞമ്പു, കെ.പി. ശ്രീധരൻ മാസ്റ്റർ, എം.വിനയൻ മാസ്റ്റർ, അരീക്കൽ ഭാസ്കരൻ മാസ്റ്റർ, കെ. ചന്ദ്രമോഹനൻ മാസ്റ്റർ , കുഞ്ഞികൃഷ്ണൻ എടച്ചേരി, പി.വി. രമേശൻ മാസ്റ്റർ, സി. കുഞ്ഞിരാമൻ, സി. വി. നാരായണൻ, കെ.വി വിജയൻ, കെ.കുഞ്ഞിരാമൻ, ജനാർദ്ദനൻ കൊടക്കാട്, ഡോ.എം. വി. ഗംഗാധരൻ, എം.കെ. വിജയകുമാർ, പ്രദീപ് കൊടക്കാട്, ടി. വി. ബാലകൃഷ്ണൻ, ടി.ടി. പ്രകാശൻ, പി.വി ചന്ദ്രൻ, സി. ശശികുമാർ, എം.വി.സുരേന്ദ്രൻ, ജയദേവൻ പെരിങ്ങേത്ത്, ടി.വി.സനേഷ്, എം.പത്മിനിടീച്ചർ തുടങ്ങിയവരും പരിഷത്തിന് മുൻനിര പ്രവർത്തകരായി ഉണ്ടായിരുന്നു. കലാജാഥയിൽ വിനയൻ മാസ്റ്ററുടെ പങ്കാളിത്തം ഏറെ ശ്ലാഘനീയമാണ്. നാലുവർഷം പരിഷത്ത് കലാജാഥയിൽ അംഗമായിരുന്നു ശ്രീ വിനയൻ മാസ്റ്റർ.

ടെലഫോൺ പോലും അന്യമായിരുന്ന കാലത്ത് ഭാഷ അറിയാതെ കലാജാഥ പരിപാടിക്കായി ഗുജറാത്തിൽ എത്തിയ അനുഭവവും ചീമേനി കലാജാഥ അവത രണത്തിന് മുന്നോടിയായി പ്രഭാഷണം നടക്കുമ്പോൾ ജാഥയുടെ നേരെ അക്രമമുണ്ടാവുകയും അടുത്തുകണ്ട് ബസ്സിൽ കയറി രക്ഷപ്പെടുകയും ചെയ്ത കഥയുമൊക്കെ യൂണിറ്റിന്റെ ചരിത്രം പറയുമ്പോൾ ആവേശം നൽകും. ആരോഗ്യ ക്ലാസ്സുകൾ, ശാസ്ത്ര പാർലമെന്റ്, വീട്ടുമുറ്റ ക്ലാസ്സ്, വനവൽക്കരണ പരിപാടി, ബാലോത്സവ ജാഥ, അടുപ്പ് നിർമ്മാണം, സാക്ഷരതാ പ്രവർത്തനം പരിസ്ഥിതി സംരക്ഷണം, മായം ചേർക്കുന്നതിനെതിരെയുള്ള ബോധവൽക്കരണം തുടങ്ങി ഓണാഘോഷം വരെ നടത്തിയ ശാസ്ത്രസാഹിത്യപരിഷത്ത്, കൊട ക്കാട്ടെ ജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കുകയായിരുന്നു. കൊടക്കാട് യൂണിറ്റ് സംസ്ഥാനത്തുതന്നെ എല്ലാ കലാജാഥകൾക്കും സ്വീകരണം നൽകുന്ന യൂണിറ്റാണ്. രണ്ട് സംസ്ഥാന കലാജാഥകൾക്ക് നാടിളക്കി സ്വീകരണമാണ് കൊടക്കാട് ലഭിച്ചത്. ആബാലവൃദ്ധം ജനങ്ങളും പങ്കെടുത്തിട്ടുള്ള , കൊടക്കാട് കണ്ട ഏറ്റവും വലിയ ഘോഷയാത്ര പരിഷത്തിന്റെ ജാഥാ സ്വീകരണവുമായി ബന്ധപ്പെട്ട് നടന്നതാണ് എന്നത് സത്യമാണ്. പരിഷത്തിന് അന്ന് വീടുകളിലുള്ള സ്വാധീനം അത്ര വലുതായിരുന്നു. പി രാമചന്ദ്രൻ മാസ്റ്റർ ഓർമ്മിച്ചതുപോലെ ' പൊള്ളപ്പൊയിലിൽ നിന്നും ഘോഷയാത്ര ആരംഭിച്ച് വീടിനുമുന്നിലെത്തി യപ്പോൾ ഒരു ജാഥയിലും പങ്കെടുത്തിട്ടില്ലാത്ത എന്റെ അമ്മ കൂടി വെള്ളച്ചാല് വരെ മുദ്രാവാക്യം വിളിച്ച് സന്തോഷത്തോടുകൂടി ജാഥയിൽ പങ്കെടുത്തു' എന്നത് അന്നത്തെ പരിഷത്ത് പ്രവർത്തകരുടെ അംഗീകാരത്തെ കൂടി വിളിച്ചു പറയുന്നു. കലാജാഥ സ്വീകരണത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിലെ പരിപാടി കൾ ഇന്നും ആരുടെ മനസ്സിലും നിറഞ്ഞു നിൽക്കുന്നുണ്ടാകും. കെ പി ശ്രീധരൻ മാസ്റ്ററുടെ തിടമ്പുനൃത്തം, കല്ലത്ത് നാരായണനും കരിങ്ങനായി കൃഷ്ണനും അവത രിപ്പിച്ച കതിവന്നൂർ വീരൻ തെയ്യം, ടി കെ സി യുടെ വെളിച്ചപ്പാട് , നാടൻ കലാരൂപങ്ങൾ, തിരുവാതിര, പൂരക്കളി, ദഫ് മുട്ട് , എഴുന്നള്ളത്ത് ദൃശ്യം തുടങ്ങിയവ ആരുടെയും മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്നുണ്ടാകും."പട്ടിണിയായ മനുഷ്യാ നീ പുസ്തകം കയ്യിലെടുത്തോളു" എന്നും "എന്തിന്നധീരത ഇപ്പോൾ തുടങ്ങണം" എന്നും തുടങ്ങുന്ന പരിഷത്ത് ഗാനങ്ങൾ അന്ന് എല്ലാവരുടെയും ചുണ്ടുകളിൽ തത്തിക്കളിച്ചിരുന്നു. ഓരോ വീട്ടിലും ഓരോ നല്ലൊരു കക്കൂസ് ഉണ്ടായി തീരട്ടെ' എന്ന പരിഷത്തിന്റെ മുദ്രാവാക്യം ഇന്ന് ആലോചിക്കുമ്പോൾ എത്ര മഹത്തരമാ യിരുന്നു എന്ന് നമുക്ക് ബോധ്യപ്പെടും. പരിഷത്തിന്റെ ആരോഗ്യ ക്ലാസുകൾ ഡോ ക്ടർ മനോജിന്റെ ഒക്കെ നേതൃത്വത്തിൽ വീടുകൾ തോറും നടന്നിരുന്നു. അവശ്യമ രുന്നുകളും അനാവശ്യ മരുന്നുകളും എന്തെന്ന ബോധ്യം ജനങ്ങളിൽ ഉണ്ടാക്കുക യും ടോണിക്കുകൾ ഒഴിവാക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. ആരോഗ്യരംഗത്തെ ഇന്ന് കാണുന്ന മാറ്റങ്ങൾക്ക് കാരണമായ നിർദ്ദേശങ്ങൾ വെക്കാൻ അന്ന് പരി ഷത്തിലെ ഡോക്ടർമാർക്ക് കഴിഞ്ഞിരുന്നു. അടുപ്പ് നിർമ്മാണം ആയിരുന്നു പരി ഷത്തിന്റെ മറ്റൊരു നല്ല പ്രവർത്തനം. ഏത് അടുക്കളയിലും കയറിച്ചെന്ന് സ്ത്രീക ളിൽ ശാസ്ത്രബോധമുണ്ടാക്കാൻ പരിഷദ് പ്രവർത്തകർക്ക് ഇതുവഴി കഴിഞ്ഞു.

ജാതീയമായ പ്രശ്നങ്ങളുണ്ടായിരുന്ന നമ്പൂതിരി ഗ്രഹങ്ങളിൽ പോലും വിനയൻ മാസ്റ്ററും ഭാസ്കരൻ മാസ്റ്ററും കെ സി ശശിയും എം വിമുരളിയും ഒക്കെ ഉൾപ്പെടുന്ന പരിഷത്ത് അടുപ്പ് ടീമംഗങ്ങൾ കടന്നുചെന്ന് അടുപ്പുകൾ നിർമ്മിച്ച് ഊർജ സംര ക്ഷണത്തിന് പുത്തൻ അധ്യായം തീർത്തു. അന്ന് പരിഷദ് അടുപ്പ് ഇല്ലാത്ത വീടു കൾ നമ്മുടെ നാട്ടിൽ വളരെ കുറവായിരുന്നു. ചെറുവത്തൂരിലെ വി ചന്ദ്രനും തിമിരി യിലെ പി. കമലാക്ഷനും ഒക്കെ അടുപ്പ് നിർമ്മാണത്തിന് നേതൃത്വം നൽകിയിരു ന്നു. വിദ്യാഭ്യാസ രംഗത്ത് ഏറെ ചടുലത നൽകിയ വിജ്ഞാനോത്സവം നടത്തി പ്പം അതോടനുബന്ധിച്ചുള്ള യുറീക്ക, ശാസ്ത്രകേരളം. ശാസ്ത്രഗതി തുടങ്ങിയ മാസിക കളുടെ പ്രചരണവും വലിയ സ്വീകാര്യത നൽകിയ പ്രവർത്തനങ്ങളാണ്. 'പരിഷത്ത് മാഷ് ' എന്നറിയപ്പെടുന്ന കൊടക്കാട് നാരായണൻ മാസ്റ്റർ 500 ൽ പരം മാസികകൾ കൊടക്കാട് എത്തിച്ച് വിവിധ സ്കൂളുകളിൽ വിതരണം ചെയ്ത് ചരിത്രം സൃഷ്ടിച്ചിരുന്നു. ഏറെക്കാലം കൊടക്കാട് യൂണിറ്റ് പ്രവർത്തകനായിരുന്ന കൊടക്കാട് നാരായണൻ മാസ്റ്റർ ദേശീയ അവാർഡ് ജേതാവായി ഉയരുന്നത് അഭിമാനത്തോടെ നാം കണ്ടു . ഒരുപക്ഷേ ദേശീയ അധ്യാപക അവാർഡിന് ത ന്നെ അഹനാക്കിയത് ശാസ്ത്രസാഹിത്യപരിഷത്തിന്റെ പ്രവർത്തന സംസ്കാരമാ ണെന്ന് പരിഷത്ത് നാരായണൻ മാസ്റ്റർ പല വേദികളിലും പറയുന്നത് കേൾക്കാറുണ്ട്.

വിദ്യാലയങ്ങളിൽ ക്വിസ്സകൾ നടത്താൻ അന്ന് പരിഷത്ത് പ്രവർത്തകർ ആയിരുന്നു മുന്നിൽ. നമ്മുടെ യൂണിറ്റ് ഏറെക്കാലം നയിച്ച ചന്ദ്രമോഹൻ മാസ്റ്ററുടെ നേതൃത്വത്തിൽ, ശശിധരൻ മാസ്റ്ററും രാമപ്പ മാസ്റ്ററും ഒക്കെ അടങ്ങുന്ന ടീം വാന നിരീക്ഷണത്തിന് നേതൃത്വം നൽകി. സ്കൂളുകളിൽ ക്വിസ്സകൾക്കും വിജ്ഞാനോ ത്സവങ്ങൾക്കും നേതൃത്വം നൽകി ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച വച്ചിട്ടുണ്ട്. പരിഷത്ത് ഗ്രാമപത്രം ഇന്ന് കാണാനില്ലെങ്കിലും ഒരുകാലത്ത് കൊടക്കാടിന്റെ വിവിധ പ്രദേശങ്ങളിൽ പരിഷദ് ഗ്രാമപത്രം സ്ഥാപിക്കുകയും കൃത്യമായി അതിൽ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പരിഷത്ത് പുസ്തകങ്ങൾ ഇ ല്ലാത്ത വീടുകൾ കൊടക്കാട് ഗ്രാമത്തിൽ ഉണ്ടാകില്ല. ഓരോ ജാഥാ സ്വീകരണ ത്തിനും വൻതുകയുടെ പുസ്തകങ്ങൾ കൊടക്കാട് വിറ്റുപോയിരുന്നു.

നാല്പതിനായിരം രൂപയുടെ പുസ്തകങ്ങൾ രണ്ട് വിദ്യാലയങ്ങൾക്ക് സംഭാവനചെയ്ത ജാഥാ സ്വീ കരണവും പ്രദീപ് കൊടക്കാടിന്റെ നേതൃത്വത്തിൽ നടന്നിരുന്നു.2000 സോപ്പുകൾ നിർമ്മിച്ച്, അത് വിറ്റ് നടത്തിയ ജാഥാ സ്വീകരണം പോലും കൊടക്കാടിന്റെ ചരിത്രത്തിലുണ്ട്. അടുത്തകാലത്തായി പ്രവർത്തനങ്ങൾ ഞങ്ങൾ ഏറെ നടത്തു ന്നുണ്ടെങ്കിൽ പോലും ജനകീയമായ അടിത്തറ നഷ്ടപ്പെട്ടതായി നാം വിലപിക്കാ റുണ്ട്. എങ്കിലും പൊള്ളപ്പൊയിൽ എ എൽ പി സ്കൂളിൽ നടന്ന വികസന സെമി നാർ ജില്ലയിൽ ആദ്യമായി നടന്ന സ്കൂൾ വികസനസെമിനാർ ആണെന്ന് നമുക്ക് അഭിമാനിക്കാം. അതിന് നേതൃത്വം നൽകിയത് ജില്ലയിലെ പരിഷത്ത് പ്രവർ ത്തകരായിരുന്നു. സ്ത്രീപാഠശാല എന്ന പേരിൽ നടന്ന പാഠശാല സംസ്ഥാന ശ്ര ദ്ധ നേടിയിരുന്നു . മഴക്കിലുക്കം ദ്വിദിന ക്യാമ്പ് ഏറെ മാതൃകാപരം. 2009 ലെ മേഖലാസമ്മേളനം കൊടക്കാട് ചരിത്രത്തിലെ മറ്റൊരു സംഭവമാണ്. സംസ്ഥാ നത്ത് ഒരിടത്തും നടക്കാത്ത തലത്തിൽ പതിനഞ്ചോളം അനുബന്ധ പരിപാടി കൾ നടത്തി ശ്രദ്ധേയമായിരുന്നു അന്നത്തെ മേഖലാസമ്മേളനം.പ്രഭാഷണങ്ങൾ കാരണവർ കൂട്ടം, ഒറിഗാമി, യുവസംഗമം, അനുസ്മരണം, സ്ത്രീശക്തി ബോധവൽ ക്കരണം, ജ്യോതിഷവും ജ്യോതിശാസ്ത്രവും ക്ലാസ്സ് (നാലെണ്ണം), സോപ്പ് നിർമാണ പരിശീലനം, തെരുവുനാടകങ്ങൾ തുടങ്ങി, നമ്മുടെ പ്രദേശത്തെ എല്ലാ സാംസ്കാ രിക സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും അനുബന്ധ പരിപാടികൾ നടന്നു എന്നത് ഏറെ ശ്രദ്ധേയമായിരുന്നു. പ്രദീപ് കൊടക്കാടിന്റെ ആസൂത്രണ മികവ് ഇതിൽ എടുത്തു പറയത്തക്കതാണ്. കുടിവെള്ളവുമായി ബന്ധപ്പെട്ട് പരിഷത്ത് നടത്തുന്ന പ്രവർത്തനങ്ങളുടെ പിൻബലത്തിൽ, കുടിവെള്ള പദ്ധതിക്കെതിരായി പരിഷത്ത് നടത്തിയ ബോധവൽക്കരണവും സമരവും വിജയം കണ്ടിരുന്നു. കുപ്പിവെള്ള നിർ മാണ യൂണിറ്റിന് അനുമതി നൽകാതെ ആ പ്രവർത്തനം വിജയം കണ്ടു. കയ്യൂർ സമ്മേളനവുമായി ബന്ധപ്പെട്ട് ആയിരത്തോളം പത്രങ്ങൾ, ആയിരം വീടുകൾ സന്ദർശിച്ച് വിറ്റ ചരിത്രവും നമുക്കുണ്ട്. പരിഷത്ത് ജാഥാ സ്വീകരണവുമായി ബന്ധപ്പെട്ട് പാലയിൽ ഒരു ലോഡ് ചൂടാറാപ്പെട്ടി വിറ്റഴിച്ച് ഊർജ്ജ സംരക്ഷണ ത്തിന് പുത്തൻ മാതൃക തീർത്തു. യുവസമിതി ഇന്നും പ്രവർത്തിക്കുന്ന, ജില്ലയിലെ ഏക യൂണിറ്റ് എന്ന ബഹുമതിയും കൊടക്കാട് യൂണിറ്റിന് അർഹതപ്പെട്ടതാണ്. സംസ്ഥാന നിർവാഹകസമിതി അംഗവും ബാലവേദി സംസ്ഥാന ചെയർമാനുമാ യി തെരഞ്ഞെടുക്കപ്പെട്ട പ്രദീപ് കൊടക്കാട് മാസ്റ്റർ യൂണിറ്റിന് അഭിമാനമാണ്. യൂണിറ്റ് സെക്രട്ടറി സി ശശികുമാർ മാസ്റ്റർ, പ്രസിഡണ്ട് രാജേഷ് എന്നിവർ നയി ക്കുന്ന കൊടക്കാട് യൂണിറ്റ് എല്ലാ പ്രവർത്തനങ്ങളിലും ജില്ലയ്ക്ക് മാതൃകയാണ്. ക ഴിഞ്ഞ ദിവസം നടത്തിയ ഉർജ്ജ വണ്ടി യാത്രയിലും തൃക്കരിപ്പൂർ മേഖലയിൽ ഏ റ്റവും കൂടുതൽ ഉൽപ്പന്നങ്ങൾ വിറ്റഴിച്ച യൂണിറ്റം നമ്മുടേതാണ് എന്ന് നമുക്ക് അഭി മാനിക്കാം. 60 ചൂടാറാപ്പെട്ടിയും 10 ബയോബിന്നും 4 കിച്ചൻ ബിന്നും നമുക്ക് ഊർ ജ്ജവണ്ടിയിലൂടെ പ്രചരിപ്പിക്കാൻ കഴിഞ്ഞു.

വ്യത്യസ്ത വിഷയ സമിതികളിലും ഉപസമിതികളിലും പ്രവർത്തനങ്ങൾ ഏറെ നടക്കുന്നുണ്ടെങ്കിലും യൂണിറ്റ് പ്രവർത്തകർ കൂടുതൽ സജീവമാകേണ്ടതുണ്ട്. പ്രവർത്തനങ്ങൾ ഏതാനും പേരിൽ ഒരുങ്ങുന്നത് പരിമിതിയാണ്. മുതിർന്ന പ്രവർത്തക രുടെ ആവേശകരമായ പരിഷത്ത് അനുഭവങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കു ന്നു. വിലയേറിയ നിർദേശങ്ങൾക്കായി കാതോർത്ത് ഈ കരട് റിപ്പോർട്ട് സമർപ്പിക്കുന്നു.

"https://wiki.kssp.in/index.php?title=കൊടക്കാട്_യൂണിറ്റ്&oldid=10072" എന്ന താളിൽനിന്ന് ശേഖരിച്ചത്