ചൗക്കി യൂണിറ്റ്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചൗക്കി യൂണിറ്റ്
പ്രസിഡന്റ് സലിം എ.
വൈസ് പ്രസിഡന്റ് യശോധ ടീച്ചർ
സെക്രട്ടറി ടി. എം. രാജേഷ് മാസ്റ്റർ
ജോ.സെക്രട്ടറി മുകുന്ദൻ മാസ്റ്റർ
ജില്ല കാസർകോഡ്
മേഖല കാസർഗോഡ്
ഗ്രാമപഞ്ചായത്ത് മൊഗ്രാൽ പുത്തൂർ
ചൗക്കി കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കാസർഗോഡ് മേഖലയിൽ മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ ഏക യൂണിറ്റിറ്റാണ് ചൗക്കി. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം കൂടി ഉൾപ്പെടുന്നതാണ് യൂണിറ്റ്. പുരോഗമന പ്രസ്ഥാനങ്ങൾക്ക് സ്വാധീനമില്ലാത്തതും മുസ്ലിം വിഭാഗങ്ങൾ കൂടുതലുള്ള പ്രദേശമാണ് ചൗക്കി. എന്നാലും 1995 മുതൽ തന്നെ പരിഷത്ത് യൂനിറ്റ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിരുന്നു. സാക്ഷരത പ്രവർത്തനത്തിൽ നിന്നും ലഭിച്ച ഊർജ്ജം പരിഷത്തിന് മികവാർന്ന പ്രവർത്തനം നടത്താൻ കഴിഞ്ഞിട്ടുണ്ട് വ്യത്യസ്തങ്ങളായ നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. മേഖലാ സെക്രട്ടറിയായിരുന്ന ശ്രീ പി. കഞ്ഞിക്കണ്ണൻ മാഷാണ് യൂനിറ്റ് രൂപീകരിക്കാൻ നേതൃത്വം കൊടുത്തത്. ജനകീയനായ പൊതുപ്രവർത്തകൻ എസ് എച്ച് ഹമീദിന്റെ നേതൃപാടവം യൂണിറ്റ് വളരാൻ കാരണമായി. യുണിറ്റ് സെക്രട്ടറി ഗൾഫിൽ പോയതിനാൽ യൂണിറ്റ് ഇടയ്ക്ക് നിശ്ചലമായെങ്കിലും, ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി കെ.ടി സുകുമാരൻ CPCRI യിൽ ജോലിക്ക് വന്നതോടെ യൂണിറ്റ് വിളിച്ച് കൂട്ടി സജീവമാക്കി. 2014 ൽ നടന്ന യൂണിറ്റ് വാർഷികം . ടി.വി.രാഘവൻ പ്രസി സണ്ടും , ഉമേശൻ സെക്രട്ടറിയുമായി തെരഞ്ഞെടുത്തു. വിജ്ഞാനോത്സവത്തിൽ നന്നായി സഹകരിച്ചു കൊണ്ടിരുന്ന GLPS കമ്പാറിലെ ഹെഡ് മിസ്ട്രസ് റിട്ടയർ ചെയ്യുന്ന അവസരത്തിൽ യാത്രയയപ്പ് നൽകിയത് മറ്റു ടീച്ചർ മാർക്കും നല്ല ആവേശമായി. അതോടെ നിരവധി അദ്ധ്യാപികമാർ പരിഷത്തിൽ അംഗത്വമെടുത്തു. ഇപ്പോൾ 35 പേർ അംഗങ്ങളായുണ്ട്.... കലാ ജാഥ സ്വീകരണം. വിജ്ഞാനോത്സവം, മാസിക പ്രചാരണം, സോപ്പ് നിർമ്മാണ പരിശീലനം. പി പി സി. ഉത്പന്ന പ്രചാരണം എന്നീ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നു. സന്ദേശം ഗ്രന്ഥാലയവുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. എല്ലാ പ്രവർത്തനങ്ങളും സോഷ്യൽ മീഡിയ വഴി ജനങ്ങളിലേക്ക് എത്തിക്കുന്നു.

"https://wiki.kssp.in/index.php?title=ചൗക്കി_യൂണിറ്റ്&oldid=10348" എന്ന താളിൽനിന്ന് ശേഖരിച്ചത്