പ്ലസ് ടു വിവാദവും സമകാലിക വിദ്യാഭ്യാസപ്രശ്നങ്ങളും

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
പ്ലസ് ടു വിവാദവും സമകാലിക വിദ്യാഭ്യാസ പ്രശ്നങ്ങളും
പ്രമാണം:T=Cover
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം വിദ്യാഭ്യാസം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം ജൂലൈ, 2000

കുറിപ്പ്-ഇത് 2000 ജൂലൈ മാസത്തിൽ പ്രസിദ്ധീകരിച്ച ലഖുലേഘയാണ്. തുടർന്ന് സംഭവിച്ചിട്ടുള്ള മാറ്റങ്ങൾ ഈ ലഖുലേഘയിൽ പ്രതിഫലിക്കുന്നില്ല.

പ്ലസ്ടുവിനെ ചൊല്ലി ഉയർന്നുവന്നിരിക്കുന്ന വിവാദം കേരളത്തിലെ വിദ്യാഭ്യാസത്തിൻറെ ഭാവിയെ സംബന്ധിച്ചിടത്തോളം ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കുന്നതാണ്. വിവാദം സൃഷ്ടിച്ച രാഷ്ട്രീയകക്ഷികൾക്കും അതിനെ സംബന്ധിച്ച് കോളങ്ങളും തുടർ റിപ്പോർട്ടുകളും മുഖപ്രസംഗങ്ങളും എഴുതിയ വാർത്താ മാധ്യമങ്ങൾക്കും ഇത് താത്കാലിക ലക്ഷ്യങ്ങൾ നേടാനുള്ള തന്ത്രത്തിൻറെ ഭാഗമായിരിക്കാം. പക്ഷേ, അവയിലൂടെ പ്രകടിപ്പിക്കപ്പെട്ട നിലപാടുകൾ നമ്മുടെ വിദ്യാഭ്യാസരംഗത്തെ അടി സ്ഥാനപരമായ വൈരുധ്യങ്ങളെ സൂചിപ്പിക്കുന്നു. ഒരൊറ്റ വാചകത്തിൽ പറഞ്ഞാൽ കേരളത്തിലെ പൊതുവിദ്യാഭ്യാസ സംവിധാനം വേണമോ വേണ്ടയോ എന്നതുതന്നെയാണ് അടിസ്ഥാന ചോദ്യം. അത് വേണ്ടെന്നുവാദിക്കുന്നവരുടെ ശബ്ദം ഉച്ചത്തിലായിരിക്കുന്നു. മാധ്യമങ്ങളും രാഷ്ട്രീയ, കക്ഷികളും പൊതുവിൽ ഈ ശബ്ദത്തിനു ശക്തിയായ പിന്തുണ നൽകുകയും ചെയ്യുന്നു. വിവാദത്തിലടങ്ങുന്ന പ്രധാനപ്രശ്നങ്ങൾ താത്കാലിക പ്രതിഭാസമല്ലാത്തതുകൊണ്ട് ഇവയുടെ വേരുകൾ തേടി നാം പുറകോട്ടു പോകേണ്ടിയിരിക്കുന്നു.

പ്ലസ് ടൂവിലേക്കുള്ള വഴികൾ

ശരിക്കുപറഞ്ഞാൽ പ്ലസ് ടു എന്നൊരു കോഴ്സ് ഇല്ല. കോഴ്സിൻറെ പേര് ഹയർ സെക്കണ്ടറി എന്നാണ്. 1968 ലെ കേന്ദ്രഗവൺമെണ്ടിൻറെ വിദ്യാഭ്യാസനയം ബിരുദപഠനമടക്കമുള്ള വിദ്യാഭ്യാസത്തെ 10+2+3 എന്നു വേർതിരിക്കുകയും പത്തു വർഷത്തെ പൊതു വിദ്യാഭ്യാസത്തെയും രണ്ടു വർഷത്തെ ഹയർസെക്കണ്ടറി വിദ്യാഭ്യാസത്തെയും സ്കൂൾ വിദ്യാഭ്യാസത്തിൻറെ ഭാഗമാക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. ഇതനുസരിച്ചാണ് ഹയർസെക്കണ്ടറിക്ക് പ്ലസ് ടു എന്ന ഓമനപ്പേര് കിട്ടിയത്. മുപ്പത്തിരണ്ടുവർഷം മുമ്പുണ്ടായ ഈ നിർദേശം ഭൂരിഭാഗം സംസ്ഥാനങ്ങൾ അംഗീകരിക്കുകയും പടിപടിയായി അവരെല്ലാവരും ഹയർ സെക്കണ്ടറിതലം നടപ്പിലാക്കുകയും ചെയ്തു. എൺപതുകളുടെ ആദ്യത്തോടെ കേരളമൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളും ഹയർസെക്കണ്ടറി തലത്തിലേക്കുനീങ്ങി. കേരളവും ഈ പ്രവണതയുടെ ഭാഗമാകേണ്ടതായിരുന്നു. പത്തു വർഷത്തെ സ്കൂൾവിദ്യാഭ്യാസവും രണ്ടു വർഷത്തെ ഇൻറർമീഡിയറ്റും (പിന്നീട് പതിനൊന്ന് വർഷത്തെ സ്കൂൾ വിദ്യാഭ്യാസവും ഒരു വർഷത്തെ പ്രി യുണിവേഴ്സിറ്റിയും) ആയിരുന്നു കേരളത്തിലുണ്ടായിരുന്നത്. ഒരു വർഷത്തെ പി.യു.സി. രണ്ടുവർഷമാക്കി കോളേജുകളിൽ തുടരണമോ രണ്ടുവർഷവുംചേർത്ത് സ്കൂളുകളുടെ ഭാഗമാക്കണോ എന്നതായിരുന്നു പ്രധാനപ്രശ്നം. ഹൈസ്കൂളുകളുടെ ഭാഗമാക്കിയാൽ അവിടെ പുതിയ സൗകര്യങ്ങളുണ്ടാക്കേണ്ടിവരും. യൂണിവേഴ്സിറ്റിയുടെ ഭാഗമായാൽ പുതിയ കോളേജുകൾ അനുവദിക്കാം. അതുകൊണ്ട് കോളേജുകളിൽ പ്രി ഡിഗ്രി കോഴ്സ് ഏർപ്പെടുത്താൻ 1964 ലെ ആർ.ശങ്കർ മന്ത്രിസഭ തീരുമാനിച്ചു. ഈ തീരുമാനത്തിൻറെ ഫലങ്ങൾ അടുത്തവർഷങ്ങളിൽ തന്നെ പ്രകടമായി. കേരളത്തിൽ പൊടുന്നനവെ നിരവധി കോളേജുകൾ ഉയർന്നുവന്നു. അവയിൽ ഭൂരിഭാഗവും സ്വാകാര്യമേഖലയിലായിരുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. സ്കൂൾതലത്തിൻറെ ടെർമിനൽ കോഴ്സ് എന്നതിനുപകരം കോളേജതലത്തിൻറെ പ്രീ ഡിഗ്രി എന്ന പേര് സൂചിപ്പിക്കുന്നതുപോലെ പ്രവേശന കോഴസായി അത് കണക്കാക്കപ്പെട്ടു. കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾ ഒരു അനിവാര്യതയെന്നോണം ബിരുദപഠനവും പൂർത്തിയാക്കുന്ന സ്ഥിതിവന്നു. വർധിച്ച ആവശ്യങ്ങളനുസരിച്ച് കോളേജുകളുടെയും കോഴ്സുകളുടെയും എണ്ണം വർധിച്ചു. പ്രീഡിഗ്രിയിലേക്കുള്ള വിദ്യാർഥികളുടെ തള്ളിക്കയറ്റത്തെ ഉൾക്കൊള്ളാൻ ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തി. പുതുതായി ജൂനിയർ കോളേജുകൾ അനുവദിച്ചു. സർവകലാശാലകളിൽ പ്രൈവറ്റ് രജിസ്ട്രേഷൻ ആരംഭിച്ചതോടെ പാരലൽ സ്ഥാപനങ്ങൾ നിരവധിയായി. കോളേജുകളിലെ സ്ഥലവും സമയവും പീഡിഗ്രി ബോധനത്തിന് പോരാതെവന്നപ്പോൾ ട്യൂഷൻ വ്യവസായികൾ സജീവമായി. പ്രൊഫഷണൽ കോഴ്സുകളോടും പദവിചിഹ്നമായ മറ്റു കോഴ്സുകളോടുമുള്ള ജനങ്ങളുടെ മമത മുതലെടുത്ത് അവരും ഗൈഡ് വ്യവസായികളും വൻ ലാഭമുണ്ടാക്കി. ഈ മാറ്റങ്ങളത്രയും ഒരു വിലയിരുത്തലിൻറെ അടിസ്ഥാനത്തിലായിരുന്നു. പ്രീഡിഗ്രി എന്ന കോഴ്സിനോ അതിലെ പഠനബോധനരൂപങ്ങൾക്കോ കോളേജ് വിദ്യാഭ്യാസവുമായി ബന്ധമില്ലായിരുന്നു. എസ്.എസ്.എൽ.സി. പരീക്ഷ ജയിച്ചവരെല്ലാവരും പ്രീഡിഗ്രിയിലേക്കോ തത്തുല്യമായ കോഴ്സുകളിലേക്കോ പോകാനാരംഭിച്ചത് ഇതിൻറെ സ്കൂളുമായുള്ള ബന്ധത്തിൻറെ സാധ്യത വർധിപ്പിക്കുകയാണ് ചെയ്തത്. ഇന്ന് പതിനൊന്നാം ക്ലാസിലും പന്ത്രണ്ടാംക്ലാസിലും കുട്ടികൾ പഠിക്കേണ്ടിവരുന്ന"ദാരുണസ്ഥിതി'യെപ്പറ്റി വേവലാതിപ്പെ ടുന്ന, കുട്ടികൾ കോളേജുകളിൽ പഠിക്കാനാഗ്രഹിക്കുന്നുവെന്ന് സർ വെ നടത്തി “തെളിയിക്കുന്ന'മാധ്യമപ്രവർത്തകർ ആരുംതന്നെ പ്രിഡി ഗ്രി പഠനത്തിൻറെ “ അശാസ്ത്രീയതയിലേക്ക് വിരൽ ചൂണ്ടുന്നില്ല. പ്രീഡിഗ്രി തുടർന്നതിന് മറ്റൊരു പ്രത്യാഘാതവുമുണ്ടായെ ന്നോർക്കണം. കോളേജുകളിൽ നടന്ന പ്രീഡിഗ്രി ബാച്ചുകളിൽ 80-100 കുട്ടികളാണ് ഉണ്ടായിരുന്നത്. എസ്.എസ്.എൽ.സി. തലത്തിൽ 40-50 പേർ പരമാവധി ഉള്ള ഡിവിഷനുകളിൽ പഠിച്ചവരാണ് ഇവിടെ വരുന്നതെന്നോർക്കണം. ഇവിടെ വരുന്ന കുട്ടികൾക്കു മുമ്പിൽ അധ്യാപകർ നടത്തുന്ന മൈതാനപ്രസംഗങ്ങളാണ് ആകെ ലഭിക്കുന്ന"ശിക്ഷണം. ഇത്തരം ക്ലാസുകളുടെ"ദാരുണാവസ്ഥയെക്കുറിച്ച് ഒരു ലേഖകനും എഴുതിയതായി കണ്ടിട്ടില്ല. എന്നിട്ടും പ്രീഡിഗ്രി ബാച്ചുക ളിൽ പ്രവേശിക്കാവുന്ന കുട്ടികളുടെ എണ്ണം ഒരു ലക്ഷത്തിൽപരം മാത്രമായിരുന്നു. അതായത് എസ്.എസ്.എൽ.സി. പാസായവരിൽ ഭൂരിപക്ഷം പേർക്കും പാരലൽ കോളേജുകളിൽ അഭയംതേടുകയോ ഐ.ടി.ഐ., ഐ.ടി.സി., മുതലായവയിൽ പ്രവേശിക്കുകയോ ചെയ്യേ ണ്ടിവന്നു. അവരിലും ധാരാളംപേർ ഫസ്റ്റ്ക്ലാസുകാരായിരുന്നു. സാമൂ ദായിക മാനേജ്മെൻറ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ടവഴിയും മാനേജ്മെൻറ് ക്വാട്ടയിൽ കോഴ കൊടുത്തും ശുപാർശകൾവഴിയും ധാരാളം"ജസ്റ്റ് പാസുകാരും'കോളേജുകളിൽ കയറി. നഗരങ്ങളിലെ വരേണ്യകോളേജുകളിൽ അന്നും സെക്കൻറ് ഗ്രൂപ്പിലെ “ഷുവർ കാർഡുകൾ' 540-550 മാർക്കിൽ താഴെയുള്ളവർക്ക് പോകാറില്ലായിരുന്നു. എന്തായിരുന്നാലും ബഹുഭൂരിപക്ഷം കുട്ടികൾ അന്ന് പീഡിഗ്രിക്കു പുറത്തായിരുന്നു. അവരെപ്പറ്റി വേവലാതിപ്പെടാൻ അന്ന് രാഷ്ട്രീയകക്ഷികളും പത്രങ്ങളുമില്ലായിരുന്നു. അവരെ രക്ഷിക്കാൻ ഒരു അൺ എയ്ഡഡ് സ്കൂളും മുന്നോട്ടുവന്നില്ല. ഓപ്പൺസ്ക്കൂളിനെപ്പറ്റി അന്നാരും പറഞ്ഞുകേട്ടില്ല. ഈ മോഹനസ്വർഗം തകർന്നുവീഴുന്നത് എന്നുമുതൽക്കാണ്? കോളേജ് അധ്യാപകർക്ക് യു.ജി.സി. സ്കെയിൽ നടപ്പിലാക്കിയപ്പോൾ പ്രീഡിഗ്രി അധ്യാപകരെ ഒഴിവാക്കിയതുകൊണ്ടാണ് എന്നു കരുതു ന്നവരുണ്ട്. അതിലൊരു സത്യവുമുണ്ട്. കേന്ദ്ര ഗവൺമെണ്ടിന്റെ. വിദ്യാഭ്യാസനയത്തിൽ പ്രീഡിഗ്രി എന്നൊരു സംവിധാനമില്ല. ഹയർ സെക്കണ്ടറിയേയുള്ളൂ. അത് സ്കൂളിൻറെ ഭാഗമാണുതാനും. മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക, തമിഴ്നാട് തുടങ്ങി പ്രീ യൂണിവേഴ്സിറ്റി ഉണ്ടായിരുന്ന സംസ്ഥാനങ്ങളിലെല്ലാം അത് കോളേജുകളിൽ നിന്നുമാറ്റി സ്കൂളുകളിലും"ജൂനിയർ കോളേജുകളിലുമാക്കി'. എഴുപതുകളുടെ അവസാനത്തിൽ കേരളത്തിൽ മാത്രമാണ് അത് കോളേജുക ളിൽ കൂടുതൽ ശക്തിയോടെ തുടരാനുള്ള തീരുമാനം എടുത്തത്. പിന്നെ അതു മാറാനുള്ള കാരണം എന്താണ്? 1986-87 ൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസം അവലോകനം ചെയ്യാൻ നിയോഗിക്കപ്പെട്ട ഡോ.മാൽക്കം ആദിശേഷയ്യ കമ്മീഷൻ പ്രീ ഡിഗ്രി കോളേജുകളിൽനിന്ന് വേർപെടുത്തണമെന്ന് നിർദേശിച്ചു. 1986 ൽ തന്നെ പുറത്തുവന്ന പുതിയ വിദ്യാഭ്യാസനയവും ഹയർസെക്കണ്ടറി സ്കൂളുകളിൽതന്നെവേണമെന്ന് നിർദേശിച്ചു. കോത്താരി കമ്മീഷൻ റിപ്പോർട്ടുൾപ്പെടെ പല കമ്മീഷനുകളെയും നയങ്ങളെയും വിദഗ്ധമായിത്തന്നെ അതിജീവിച്ച ഭരണകർത്താക്കൾക്ക് ഈ നിർദേശങ്ങളും പുത്തരിയായിരുന്നില്ല. അവരുടെ താല്പര്യത്തെ തിരിച്ചുവിട്ടത് മറ്റൊരു പ്രവണതയായിരുന്നു. കേന്ദ്രഗവൺമെൻറ് ജീവനക്കാർക്ക് ഗവൺമെൻറി കേന്ദ്രീയവിദ്യാലയ സംഘടൻ ആരംഭിച്ച സെൻട്രൽ സ്കൂളുകളും ഒരു സൈനിക് സ്കൂളും നേവൽബേസ് സ്കൂളും മാത്രമായിരുന്നു സംസ്ഥാന ഗവൺമൻറിൻറെ നിയന്ത്രണത്തിലല്ലാതെ പ്രവർത്തിച്ച സ്കൂളുകൾ. 1976 ൽ വിദ്യാഭ്യാസം കൺകറൻറ് ലിസ്റ്റിൽ വന്നതിനു ശേഷം കേന്ദ്രതലത്തിലുള്ള ഏജൻസികൾ സ്കൂളുകൾ സ്ഥാപിക്കുന്നതിൽ മുൻകൈയെടുത്തു. ബ്രിട്ടീഷ് കാലഘട്ടം മുതൽ സീനിയർ കേംബ്രിഡ്ജ് പരീക്ഷകൾക്ക് സർട്ടിഫിക്കറ്റ് നൽകിപ്പോന്ന സ്ഥാപനത്തിൻറെ നവീകൃത രൂപമായ ഐ. സി.എസ്.ഇ.യും പുതിയതായി ആരംഭിച്ച സി.ബി. എസ്.ഇ. യുമായിരുന്നു ഇത്തരം ഏജൻസികൾ. രണ്ടും സെക്കണ്ടറി ബോർഡുകളായിരുന്നു. അവർ ഹയർസെക്കണ്ടറി വിദ്യാഭ്യാസവും നൽകി. 1986 ലെ വിദ്യാഭ്യാസനയത്തിൻറെ പശ്ചാത്തലത്തിൽ ഇവർ സ്കൂളുകൾ അഫിലിയേറ്റ് ചെയ്യുന്നതിൽ കൂടുതൽ ഉദാരമായ സമീപനം കാണിക്കുകയും ധാരാളം സ്കൂളുകൾ അഫിലിയേറ്റ് ചെയ്യുകയും ചെയ്തു. ഇവയുടെ മാതൃകയിൽ പുതിയ സ്കൂളുകൾ ആരംഭി ക്കാൻ തയ്യാറായി ജാതിമതസംഘടനകളടക്കം പലരും മുന്നോട്ടുവന്നു. അവർ അൺ എയ്ഡഡ് അംഗീകൃത സ്കൂളുകൾ തുടങ്ങി. നിലവി ലുണ്ടായിരുന്ന പൊതുവിദ്യാഭ്യാസ സംവിധാനത്തെ തകിടംമറിച്ച് ഉയർന്ന ഫീസു വാങ്ങി നടത്തുന്ന സ്കൂളുകളുടെ ശൃംഖല വളർ ന്നുവന്നു. അവയിൽ കുട്ടികളെ വിടുന്ന മധ്യവർഗ രക്ഷിതാക്കളുടെ താത്പര്യം മുൻനിർത്തി അച്ചടക്കത്തിലും 'കോച്ചിങ്'മുറയി ലുള്ള പഠനരീതിയിലും ശ്രദ്ധിച്ച സ്കൂളുകൾ ഉയർന്ന വിജയം നേടി. തുടർന്ന് ഇത്തരം സ്കൂളുകളിലെ വിദ്യാർഥികൾ വിവിധ എൻട്രൻ സ് പരീക്ഷകളിൽ ഉയർന്ന വിജയം നേടിയത് അവയുടെ ആകർഷ ണീയതയെ വർധിപ്പിച്ചു. സി.ബി.എസ്.ഇ. മാതൃകയിലുള്ള ഹയർസെക്കണ്ടറി സംവിധാന ത്തിൻറെ വിജയം പുറത്തുകൊണ്ടുവന്നത് നമ്മുടെ പ്രീഡിഗ്രി വിദ്യാഭ്യാസത്തിൻറെ ശോചനീയാവസ്ഥയായിരുന്നു. എൺപതും നൂറും കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുന്ന കോളേജുകളെവിടെ, കുട്ടി കളെ അരിച്ചുപെറുക്കിയെടുത്ത് വിദ്യാലയത്തിനകത്തുപോലും ട്യൂഷൻ നൽകി വിജയിപ്പിക്കുന്ന ഇത്തരം സ്ഥാപനങ്ങളെവിടെ? സിലബസോ അധ്യാപകരുടെ യോഗ്യതയോ പഠനാന്തരീക്ഷമോ ഒന്നുമല്ല ഇത്തരം സ്കൂളുകളിൽ പ്രധാനമെന്നതും പല സ്കൂളുകളിലും അധ്യാപകർ കറവപ്പശുക്കളായിരുന്നുവെന്നതും ഇത്തരം സ്കൂളുകളിൽ കുട്ടികളെ ചേർക്കുന്ന രക്ഷിതാക്കൾക്ക് പ്രശ്നമായിരുന്നില്ല. വിദ്യാഭ്യാസത്തെ പദവിചിഹ്നവും ഉന്നതപദവിക്കുള്ള, "പ്രൊഫഷനു'കൾക്കുള്ള വഴിത്താരയുമായിക്കണ്ട ഇവർ എന്തു ത്യാഗം സഹിച്ചും കുട്ടികളെ ഇത്തരം വിദ്യാലയങ്ങളിൽ ചേർത്തു. ഈ പ്രവണത നാടു നീളെ വ്യാപിച്ച ഇംഗ്ലീഷ് മീഡിയം അൺ എയ്ഡഡ് ജ്വരമായിത്തീർന്നു. - ഈ പശ്ചാത്തലത്തിലാണ് എൺപതുകളിലെ പ്രീഡിഗ്രി ബോർഡ് ശ്രമത്തെ കാണേണ്ടത്. പ്രീഡിഗ്രി കാലഹരണപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അതിനെ കോളേജുകളിൽ നിന്ന് വേർപെടുത്തണമെന്നുമുള്ള കാഴ്ചപ്പാട് ശരിയായിരുന്നു. എങ്കിലും അതു നടപ്പിലാക്കുന്നതിൽ ഗുരുതരമായ പാളിച്ചകൾ സംഭവിച്ചു. മൂന്നു കൊല്ലം കൊണ്ട് പ്രീഡിഗ്രി വേർപെടുത്താനുള്ള ഇന്നത്തെ ഗവൺമെണ്ടിൻറെ തീരുമാനം വൃതഗതിയിലായിപ്പോയിയെന്നു വിമർശിക്കുന്നു. അന്ന് പ്രീഡിഗ്രി വേർപെടുത്തൽ ഉടനടി ഒരു വർഷംകൊണ്ട് തീർക്കാനായിരുന്നു ശ്രമം എന്നത് വിസ്മരിക്കുന്നു. പ്രീഡിഗ്രി വേർപെടുത്തി സ്കൂളുകൾക്ക് നൽകുന്നതിനെ ക്കുറിച്ച് യാതൊതുവിധ മാനദണ്ഡങ്ങളും അന്നുണ്ടായിരുന്നില്ല. പ്രീഡിഗ്രി ക്ലാസുകളുടെ അഫിലിയേഷൻ സർവകലാശാലകളിൽ നിന്നുമാറ്റി പ്രീ ഡിഗ്രി ബോർഡിനു നൽകുക. എന്നതല്ലാതെ ഹയർ സെക്കണ്ടറിയെ സ്കൂൾ വിദ്യാഭ്യാസത്തിൻറെ ഭാഗവും തുടർച്ചയു മാക്കാനുള്ള യാതൊരു നിർദേശവും അന്നുണ്ടായിരുന്നില്ല. പ്രീഡിഗ്രി ബോർഡ് എന്ന ആശയം പോലും സി.ബി.എസ്.ഇ. മാതൃകയിലുള്ള, അപേക്ഷിക്കുന്നവർക്ക് അഫിലിയേഷൻ നൽകുന്ന രൂപമായിരുന്നു. ഇതിന്റെ് അശാസ്ത്രീയതകൾക്കെതിരെ ഉയർന്നുവന്ന സമരത്തിൽ ഭരണപ്രതിപക്ഷഭേദമില്ലാതെ വിദ്യാഭ്യാസരംഗത്തുള്ള സംഘടനകൾ പങ്കെടുത്തുവെന്നത് അർഥഗർഭമാണ്. പ്രീഡിഗ്രി ബോർഡ് ഇല്ലാതായെങ്കിലും പ്രീഡിഗ്രി വേർപെടുത്തലും ഹയർ സെക്കണ്ടറിയുടെ രൂപീകരണവും അനിവാര്യമാണെന്ന് വ്യക്തമായി. കേന്ദ്ര ഗവൺമെണ്ടിൻറെ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കീമിൻറെ ധനസഹായത്തോടെ മുന്നൂറോളം സ്കൂളുക ളിൽ വൊക്കേഷണൽ ഹയർസെക്കണ്ടറി നില വിൽവന്നത് ഹയർ സെക്കണ്ടറി സ്കൂളുകൾ പ്രായോഗികമാണെന്നു തെളിയിച്ചു. തുടർന്ന് 1990 ൽ നൂറു സ്കൂളുകളിൽ ഹയർസെക്കണ്ടറി ആരംഭിച്ചു. പ്രീഡി ഗ്രിയിൽ ചേരാൻ കഴിയാത്ത കുട്ടികളാണ് ഈ കോഴ്സുകളിൽ ചേർന്നത് എന്നതുകൊണ്ടാകാം, അന്ന് ഇതിനു ഒരു എതിർപ്പും ഉണ്ടായില്ല. അവ അനുവദിക്കപ്പെട്ട മാനദണ്ഡങ്ങളും അന്ന് ചോദ്യം ചെയ്യപ്പെട്ടില്ല. വൊക്കേഷണൽ ഹയർസെക്കണ്ടറിയുടെ ശോചനീയാവസ്ഥയെക്കുറിച്ച് ഇടയ്ക്കിടെ പ്രതക്കുറിപ്പുകളുണ്ടായെങ്കിലും മുഖപ്രസംഗങ്ങൾ എഴുതാൻ മാത്രമുള്ള ഗൗരവമായ പ്രശ്നമായി പത്രക്കാരും കണ്ടില്ല.

പുതിയ ഹയർസെക്കണ്ടറി രൂപീകരണം എങ്ങനെ?

1991ൽ നിലവിൽവന്ന മന്ത്രിസഭ അവരുടെ നയങ്ങളുടെ ഭാഗമായി പുതിയ ഹയർസെക്കണ്ടറി സ്കൂളുകൾ അനുവദിച്ചില്ല. 1996 ൽ വന്ന മന്ത്രിസഭയാണ് ഈ ദൗത്യം ഏറ്റെടുത്തത്. നിരവധി ഘടകങ്ങൾ ഈ പ്രവർത്തനത്തെ സഹായിച്ചു.

 1. 1986 ലെ വിദ്യാഭ്യാസനയത്തിൻറെയും 1992 ൽ അതിനുവരു ത്തിയ പരിഷ്കാരത്തിൻറെയും പശ്ചാത്തലത്തിൽ ഹയർ സെക്കണ്ടറി സ്കൂൾതലത്തിലാക്കണമെന്ന ആശയം ഔദ്യോഗി കതലത്തിൽ അംഗീകരിക്കപ്പെട്ടു.
 2. (വിദ്യാഭ്യാസ പ്രവർത്തകരുടെയും സംഘടനകളുടെയും ഇടയിൽ ഹയർസെക്കണ്ടറി തലത്തിൻറെ വ്യാപനവും പ്രീഡിഗ്രി വേർപെടുത്തലും അംഗീകരിക്കപ്പെട്ടു.
 3. ഹയർ സെക്കണ്ടറിയുടെ പ്രാധാന്യം പൊതുജനങ്ങളും അംഗീകരിക്കുകയും അത്തരം സ്കൂളുകളിൽ കുട്ടികളെ വിടാൻ അവർ തയ്യാറാവുകയും ചെയ്തു. -

എങ്കിലും 1986-87 ലെപ്പോലെ “ബോർഡ് രൂപീകരിച്ച് ഒറ്റയടിക്കു നടപ്പിലാക്കുക എന്ന ആശയം സ്വീകാര്യമായിരുന്നില്ല. ഹയർസെക്കണ്ടറി സ്കൂളുകളിലെത്തുക എന്നതിൻറെ അർഥം അത് സാധാരണക്കാരുടെ കുട്ടികൾക്ക് അവർ പഠിച്ചിരുന്ന പ്രദേശങ്ങളിൽ തന്നെ ലഭ്യമാക്കുക എന്നതാണ്. പ്രീഡിഗ്രി ഇല്ലാതാകുമ്പോൾ കോളേജ് സംവിധാനത്തിൽ വരുന്ന മാറ്റങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്. ഇവയെല്ലാം പരിശോധിച്ച് ചില പൊതു ധാരണകളുടെ അടിസ്ഥാ നത്തിലാണ് ഹയർസെക്കണ്ടറി കോഴ്സുകൾ നൽകാനാരംഭിച്ചത്.

 1. ഹയർ സെക്കണ്ടറി സ്കൂളുകൾ ഗവൺമെൻറ് മേഖലയിലും എയ്ഡഡ് മേഖലയിലും തുല്യമായി നൽകും. അൺ എയ്ഡഡ് മേഖലയിൽ സ്കൂളുകൾ അനുവദിക്കില്ല.
 2. കുട്ടികളുടെ പ്രവേശനസൗകര്യത്തെ മുൻനിർത്തി എല്ലാ പ്രദേശങ്ങളിലും സമാനരൂപത്തിൽ സ്കൂളുകൾ നൽകും.
 3. പ്രീഡിഗ്രി വേർപെടുത്തുമ്പോൾ ആ സൗകര്യം ഉപയോഗ പ്പെടുത്തിയ കുട്ടികൾക്ക് അതേ പ്രദേശത്തുതന്നെ സ്കൂളുകൾ നൽകും.
 4. ആദ്യഘട്ടത്തിൽ ഹ്യൂമാനിറ്റീസ് ബാച്ചുകളാകും നൽകുക. സ്കൂളുകളിൽ വളർന്നുവരുന്ന സൗകര്യത്തെ കണക്കിലെടുത്ത് ക്രമമായി സയൻസ് ബാച്ചുകളും നൽകും.
 5. 1999 -2000 മാണ്ടോടെ മുഴുവൻ പ്രീഡിഗ്രി ബാച്ചുകളും നിർത്തലാക്കും. അതിനനുസരിച്ച് സ്കൂളുകൾ അനുവദിക്കും.

1,06,000 സീറ്റുകളാണ് അന്ന് പ്രീഡിഗ്രിക്കുണ്ടായിരുന്നത്. നിലവിലുള്ള എസ്.എസ്.എൽ.സി. ജേതാക്കളുടെ പകുതിയെങ്കിലും ഹയർ സെക്കണ്ടറിയിൽ ചേരണമെന്ന ധാരണയിൽ 1,30,000 സീറ്റുകൾ മൂന്നുവർഷത്തിനകം ഹയർസെക്കണ്ടറിയിലുണ്ടാകണമെന്നാണ് ധാരണയായത്. ഇന്നുതന്നെയുള്ള വൊക്കേഷണൽ ഹയർ സെക്കണ്ടറി സംവിധാനങ്ങൾ വികസിപ്പിക്കുക, ഐ.ടി.ഐ., ഐ.ടി.സി., പോളിടെ ക്നിക് സംവിധാനങ്ങൾ ചിട്ടപ്പെടുത്തുക, മറ്റു തൊഴിലധിഷ്ഠിത കോഴ്സുകൾ നടപ്പിലാക്കുക തുടങ്ങിയവയിലൂടെ ശേഷിച്ച കുട്ടികളുടെ തുടർപഠനവും ഉറപ്പുവരുത്താവുന്നതാണ് എന്ന് ധാരണയായി. ഹയർസെക്കണ്ടറി കരിക്കുലം, വിദ്യാർഥികളുടെ പ്രവേശനം, അധ്യാപകരുടെ നിയമനം മുതലായവ കീറാമുട്ടിയായി. മുമ്പുതന്നെ അംഗീകരിച്ചിരുന്ന സി.ബി.എസ്.ഇ.യുടെ ഘടന എല്ലാ സ്കൂളുക ളിലും നടപ്പിലാക്കിക്കൊണ്ടാണ് സിലബസിൻറെ പ്രശ്നം താത്കാലികമായി പരിഹരിച്ചത്. പ്രീഡിഗ്രി പ്രവേശനത്തിൻറെ മാനദണ്ഡങ്ങൾ ഹയർസെക്കണ്ടറിക്കും ബാധകമാക്കി. അധ്യാപകരുടെ നിയമനം അത്ര എളുപ്പമല്ലായിരുന്നു. നിലവിലുള്ള പ്രീഡിഗ്രി അധ്യാപകരെ കോളേജ് സംവിധാനത്തിൽ തന്നെ സംരക്ഷിക്കുമെന്ന തീരുമാനം സർക്കാർ കൈക്കൊണ്ടിരുന്നു. അവരെ സ്കൂൾതലത്തിൽ വിന്യസിക്കുന്നത് പ്രായോഗിക മല്ലെന്നായിരുന്നു ധാരണ. ഹയർസെ ക്കണ്ടറി പോസ്റ്റുകൾ തങ്ങളിൽ തന്നെ പി. ജി., ബി.എഡ്. യോഗ്യത യുള്ളവർക്ക് നൽകണമെന്ന് സ്കൂൾ അധ്യാപകരും വാദിച്ചു. അതിനെച്ചൊല്ലിയുള്ള പ്രശ്നം സുപ്രീം കോടതിവരെ എത്തുകയും നിലവിലുള്ള ഹയർസെക്കണ്ടറി നിയമനങ്ങൾ സ്റ്റേ ചെയ്യുകയും ചെയ്തു. സ്കൂളുകളിലെ അധ്യാപകനിയമനത്തിന് മാനേജറുടെ പ്രതിനിധി, ഡി.ഡി. ഡയറ്റ് പ്രിൻസിപ്പൽ, ഗവൺമെൻറ് പ്രതിനിധി എന്നിവരടങ്ങുന്ന ഒരു സമിതി ഗവൺമെൻറ് രൂപീകരിച്ചു. അതിനെതിരായി സ്കൂൾ മാനേജർമാർ കോടതിയെ സമീപിക്കുകയും കോടതി ഇടപെട്ട് ആ സമിതിയുടെ പ്രവർത്തനം ഇല്ലാതാക്കുകയും ചെയ്തു. തുടർന്നാണ് അധ്യാപക നിയമനത്തിന് യോഗ്യ താപരീക്ഷ കൊണ്ടുവന്നത്. അതിനെ ഇല്ലാതാക്കാൻ ചില ഹയർ സെക്കണ്ടറി അധ്യാപകർ ശ്രമിച്ചു. എങ്കിലും ടെസ്റ്റ് നടന്നു. ഫലവും പുറത്തുവന്നു. ഭരണതലത്തിലുള്ള മറ്റുപശനങ്ങളും ഉരുണ്ടുകൂടി. 1990ൽതന്നെ ഹയർസെക്കണ്ടറി ഡയറക്ടറേറ്റിനുള്ള സ്പെഷ്യൽ റൂൾസ് രൂപീ കരിക്കാൻ ശ്രമങ്ങളാരംഭിച്ചുവെങ്കിലും ഇതുവരെ അത് നടപ്പിലായിട്ടില്ല. വൊക്കേഷണൽ ഹയർസെക്കണ്ടറിയും ഹയർസെക്കണ്ടറിയും സംയോജിപ്പിക്കാമെന്ന നിർദേശമുണ്ടായെങ്കിലും അതും നടപ്പിലാക്കപ്പെട്ടില്ല. ഹയർസെക്കണ്ടറി കേരള വിദ്യാഭ്യാസനിയ മത്തിൽപ്പെട്ടിരുന്നില്ല. അതുകൊണ്ട് വിദ്യാഭ്യാസ നിയമം മാറ്റി യെഴുതുന്നത് അനിവാര്യമായിത്തീർന്നു. അതിനായി ഡോ.കെ. ഗോപാലൻറെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയെ നിയോഗിച്ചു. ഡോ.ഗോപാലൻ കമ്മിറ്റി അവരുടെ റിപ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞു. ഹയർസെക്കണ്ടറി സ്കൂൾ വിദ്യാഭ്യാസത്തോട് പൂർണമായി യോജിപ്പിക്കണമെങ്കിൽ സമഗ്രമായ കരിക്കുലം പരിഷ്കാരം അത്യാവശ്യമാണെന്ന ബോധ്യം ഭരണതലത്തിൽ ഉണ്ടായിരുന്നു. 1996 നുശേഷം ഗവൺമെൻറ് നടപ്പിലാക്കിയ പുതിയ പാഠ്യ പദ്ധതിയുടെ ഭാഗമായി 1-4 വരെയുള്ള ക്ലാസുകളിൽ സമഗ്രമായ കരിക്കുലം രേഖയുണ്ടായി. പുതിയ പാഠ്യപദ്ധതിയെ സംബന്ധിച്ച വിവാദം ഇവിടെ ആവർത്തിന്നില്ല. പുതിയ പാഠ്യപദ്ധതിക്ക് അതിന്റേതായ ചാലകത ഉണ്ടാവുകയും 5, 6, 7 ക്ലാസുകളിൽക്കൂടി പുതിയ പഠന മാതൃകയനുസരിച്ചുള്ള പാഠപുസ്തകങ്ങൾ രൂപപ്പെടുകയും ചെയ്തു. പ്രീപ്രൈമറിമുതൽ ഹയർസെക്കണ്ടറി വരെയുള്ള ഒരു സമഗ്രകരിക്കുലം രൂപപ്പെടുത്താനുള്ള വഴിയൊരുക്കിയത് ഈ മാറ്റങ്ങളാണ്. അതേ സമയം, പുതിയ പാഠ്യപദ്ധതിയുടെ സങ്കല്പ ത്തിലും നടത്തിപ്പിലും കണ്ട ദൌർബല്യങ്ങൾ പരിഹരിക്കേണ്ട താണെന്നു ബോധ്യപ്പെടുകയും ചെയ്തു. ഏറെ ചർച്ചകൾക്കുശേഷം ഒരു സമഗ്രമായ കരിക്കുലം സമീപനരേഖ എസ്.സി.ഇ.അർ. ടി. പുറത്തിറക്കി. അതിൽ ഹയർസെക്കണ്ടറിയെ സ്കൂൾവിദ്യാഭ്യാസ ത്തിന്റെസ ഭാഗമായി കാണുകയും വൊക്കേഷണൽ ഹയർസെക്ക ണ്ടറിയുൾപ്പെടെയുള്ള മേഖലകളെ അതുമായി ബന്ധിപ്പിക്കുകയും ചെയ്തു.

വിവാദത്തിൻറെ പശ്ചാത്തലം

മേൽ സൂചിപ്പിച്ച പ്രകിയയനുസരിച്ച് പ്രീഡിഗ്രി പൂർണമായി വേർപെടുത്തുകയും തത്തുല്യമായ ഹയർസെക്കണ്ടറിയുടെ വ്യാപനം പൂർത്തിയാക്കുകയുമാണ് ഈ വർഷം ചെയ്തത്. ഈ പരിഷ്കാരത്തിൻറെ ഗുണദോഷവിശകലനം നടത്തി മാത്രമേ വിവാദത്തിൻറെ സ്വഭാവം വിലയിരുത്താൻ കഴിയൂ.

 1. ഇപ്പോൾവരെ സംസ്ഥാനത്ത് ഏതാണ്ട് 900 സ്കൂളുകളിലാണ് ഹയർസെക്കണ്ടറി അനുവദിച്ചിട്ടുള്ളത്. അതിൽ 400 ൽപരം എണ്ണം ഗവൺമെൻറ് സ്കൂളുകളാണ്. ഈ സ്കൂളുകളിൽ മൊത്തമായി 1,70,000 ൽപരം കുട്ടികൾക്ക് ചേർന്ന് പഠി ക്കാം. കൂടാതെ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളു കളിൽ ഏതാണ്ട് 25,000 പേർക്ക് ചേർന്ന് പഠിക്കാനുള്ള സൗകര്യങ്ങളുണ്ട്. ഐ.ടി. ഐ., ഐ.ടി.സി., പോളിടെക്നി ക്കുകൾ മുതലായവയിൽ 40,000 ൽപരം സീറ്റുകൾ വേറെ യും ലഭ്യമാണ്.

ഹയർസെക്കണ്ടറി സ്കൂളുകളിൽ ഗവൺമെന്റ് സ്വകാര്യ വിദ്യാലയങ്ങൾ തുല്യമായിരിക്കുമെന്ന് ഗവൺമെന്റ് പ്രഖ്യാപിച്ചിരുന്നു. എങ്കിലും മൊത്തം വിദ്യാലയങ്ങളിൽ സ്വകാര്യവിദ്യാലയങ്ങൾക്കുതന്നെയാണ് മുൻതൂക്കം. ഹൈ സ്കൂളുകളിൽ സ്വകാര്യ-ഗവൺമെന്റ് അനുപാതം 5:3 എന്ന ക്രമത്തിലാണ്. അതുമായി താരതമ്യപ്പെടുത്തുമ്പോൾ ഹയർ സെക്കണ്ടറി സൗകര്യങ്ങളുള്ള ഗവൺമെന്റ് വിദ്യാലയങ്ങൾ വളരെയധികമാണ്. പ്രീഡിഗ്രിയുണ്ടായിരുന്ന 164 കോളേജുകളിൽ 34 എണ്ണം മാത്രമേ ഗവൺമെന്റ് കോളേജുകളായുള്ളൂ എന്നും ഓർക്കണം. കഴിഞ്ഞ രണ്ടുവർഷങ്ങളിലും അനുവദിക്കപ്പെട്ട വിദ്യാലയങ്ങ ളുടെ അനുപാതം തുല്യമായിരുന്നെങ്കിൽ ഈ വർഷം അത് തെറ്റിക്കുകയും കൂടുതൽ വിദ്യാലയങ്ങൾ സ്വകാര്യമേഖലക്ക് നൽകുകയും ചെയ്തു. വിവാദങ്ങളുടെ പ്രധാനഉറവിടം ഇതാണ്. മാനദണ്ഡങ്ങൾ തെറ്റിച്ച് സ്വകാര്യവിദ്യാലയങ്ങൾ നൽകിയതിൽ അഴിമതിയുണ്ട് എന്നതാണ് പ്രധാന ആരോപണം.

 • സ്കൂളുകൾ അനുവദിച്ചതിൽ സ്വീകരിച്ച മാനദണ്ഡങ്ങൾ എന്തൊക്കെയാണ്?

സ്കൂളുകൾ അനുവദിക്കുന്നത് സംബന്ധിച്ച് ഇറക്കിയ സർക്കാർ ഉത്തരവിൽ താഴെപ്പറയുന്ന എട്ടു മാനദണ്ഡങ്ങൾ പറയുന്നു.

 1. പ്രാദേശികമായ വിദ്യാഭ്യാസ ആവശ്യങ്ങൾ.
 2. പ്രദേശത്തിൻറെ സാമൂഹികമായ പിന്നാക്കാവസ്ഥ.
 3. ഹൈസ്കൂൾ സെക്ഷൻ ഉള്ള സ്കൂളുകളിൽ മാത്രം.
 4. ഭൗതിക-പശ്ചാത്തല സൗകര്യങ്ങൾ. (പക്ഷെ ഇവയുണ്ട് എന്നതുകൊണ്ടുമാത്രം ഹയർ സെക്കണ്ടറി അനുവദിക്കണമെന്നില്ല.
 5. സ്കൂളിന്റെ വിദ്യാർഥിസംഖ്യയും അക്കാദമിക നിലവാരവും.
 6. പ്രാദേശികമായ അസന്തുലിതാവസ്ഥ പരിഹരിക്കൽ.
 7. സാധാരണ ഹൈസ്കൂളുകൾക്കു മുൻഗണന. അവ ഇല്ലെങ്കിൽ മാത്രം വൊക്കേഷണൽ സ്കൂളുകൾ പരിഗണിക്കും.
 8. സർക്കാർ-എയ്ഡഡ് മേഖലകൾ തമ്മിൽ തുല്യത കൈവരിക്കാൻ ശ്രമിക്കും.

അവയോടൊപ്പം ഇതിനെ സംബന്ധിച്ച ഹൈക്കോടതി ഉത്തരവിൽ രണ്ടു മാനദണ്ഡങ്ങൾകൂടെ ചേർത്തു. പ്രീഡിഗ്രി വേർപെടുത്തുന്ന കോളേജുകൾക്കടുത്തുതന്നെ സ്കൂളുകൾ അനുവദിക്കണമെന്നും പിന്നാക്കപ്രദേശങ്ങൾക്ക് മുൻഗണന നൽകണമെന്നും. മാനദണ്ഡങ്ങൾ പൊതുവിൽ സമഗ്രമാണെങ്കിലും അവ കൂടുതൽ ശാസ്ത്രീയമാകുന്നത് സ്കൂൾ വിദ്യാഭ്യാസവുമായി പൊരുത്ത പ്പെടുന്നരീതിയിൽ ആവിഷ്കരിക്കുമ്പോഴാണ്. വിവിധ വിദ്യാഭ്യാസ സംഘടനകളും ശാസ്ത്രസാഹിത്യ പരിഷത്തും വെച്ച നിർദേശങ്ങൾ ഇത്തരുണ ത്തിൽ പ്രധാനമാണ്. ഓരോ വിദ്യഭ്യാസ ജില്ലയിലും പാസാകുന്ന കുട്ടികളുടെ അനുപാതത്തിൽ ഹയർ സെക്കണ്ടറി ബാച്ചുകൾ അനുവദിക്കുകയായിരുന്നു ഒരു നിർദേശം. ഒരു ബ്ലോക്ക് പരിസര ത്തിൽത്തന്നെ എല്ലാ സബജക്റ്റ് കോംബിനേഷനുകളും ലഭ്യമാക്കാനുള്ള അവസരം സൃഷ്ടിക്കണമെന്നും നിർദേശിക്കപ്പെട്ടിരുന്നു. കോളേജുകളിൽ പ്രീഡിഗ്രി നിർത്തുമ്പോൾ അതേ ഫീഡർ ഏരിയയിൽത്തന്നെ സ്കൂളുകൾ അനുവദിക്കണമെന്നതായിരുന്നു മറ്റൊരു നിർദേശം. സൂക്ഷ്മ പരിശോധനയിൽ ഈ മാനദണ്ഡങ്ങൾക്കും നിർദേശങ്ങൾക്കുമനുസരിച്ച് ബാച്ചുകൾ അനുവദിക്കാനുള്ള ശ്രമം നടന്നതായികാണാം. എങ്കിലും ചില വൈകല്യങ്ങളുമുണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് മധ്യ കേരളത്തിൽ, പ്രത്യകിച്ച് കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ പ്ലസ് ടു നൽകിയ സ്കൂളുകളുടെ എണ്ണം ഏറെയാണ്. തത്തുല്യമായ നടപടികൾ മലബാറിൽ ഉണ്ടായിട്ടില്ല. ആദ്യത്തെ രണ്ടുവർഷം മലബാറിൻറെ പങ്ക് വളരെ കുറവായിരുന്നു. ഈ വർഷം അതു പരിഹരിക്കാനുള്ള ശ്രമം നടന്നിട്ടുണ്ടെങ്കിലും മൊത്തം അനുവദിക്കപ്പെട്ട സ്കൂളുകളുടെയും ബാച്ചുകളുടെയും എണ്ണത്തിൽ മലബാർ പിന്നാക്കമാണെന്ന് കാണാം. മലബാർ പ്രദേശത്തു പ്രീഡിഗ്രി സീറ്റുകൾ താരതമ്യേന കുറവായിരുന്നു. അതുമായി ബന്ധപ്പെടുത്തിയാണ് ആദ്യഘട്ടത്തിൽ ഹയർസെക്കണ്ടറി സ്കൂൾ അനുവദിക്കുക എന്നു ഗവൺമെൻറ് വ്യക്തമാക്കിയിരുന്നു.

 • സ്കൂളുകൾ ആർക്കൊക്കെയാണ് അനുവദിച്ചത് എന്നതും പ്രസക്തമാണ്. പകുതിയോളം സ്കൂളുകൾ ഗവൺമെന്റ് മേഖലയിലാണ്. ബാക്കിയുള്ള സ്കൂളുകളിൽനിന്ന് അൺ എയ്ഡഡ് സ്കൂളുകളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും നമ്മുടെ എയ്ഡഡ് സ്കൂളുകളുടെ ഘടന ശ്രദ്ധേയമാണ്. ഇവയിൽ ഭൂരിഭാഗവും വ്യത്യസ്ത സാമുദായിക സംഘടനകളുടെ നിയന്ത്രണത്തിലാണ്. അവയിലോരോ വിഭാഗവും കോളേജുകളും നടത്തുന്നുണ്ട്. അതുകൊണ്ട് തങ്ങൾ നടത്തിപ്പോന്ന കോളേജുകളിലെ പ്രീഡിഗ്രി സീറ്റുകൾക്ക് ആനുപാതികമായ സീറ്റുകളും സ്കൂളുകളും ഹയർസെക്കണ്ടറിയിലും ആവശ്യപ്പെടുന്നു. അതിനോടൊപ്പം, കേരളത്തിലെ ജനസംഖ്യയിൽ ഓരോ സമുദായത്തിനുമുള്ള പ്രാതിനിധ്യത്തിൻറെ ശതമാനം മുന്നോട്ടുവെച്ച് തത്തുല്യമായ പ്രാതിനിധ്യം വിദ്യാലയങ്ങളിലും വേണമെന്ന് ആവശ്യപ്പെടുന്നു. കേരളത്തിലെ സ്വകാര്യ കോളേജുകൾ ഏതാണ്ടെല്ലാംതന്നെ സാമുദായികശക്തികളുടെ നിയന്ത്രണത്തിലാണ്. അതേ അനുപാത ത്തിൽ തന്നെ ഹയർ സെക്കണ്ടറി സീറ്റുകൾ നൽകിയാൽ ഭൂരിപക്ഷം സ്കൂളുകളും സ്വകാര്യമേഖലയിലാകും. സാമുദായിക പ്രാതിനിധ്യമനുസരിച്ച് വിദ്യാലയങ്ങൾ വീതിക്കുകയാണെങ്കിൽ ഗവൺമെണ്ട് മേഖലയുടെ ആവശ്യം തന്നെയുണ്ടാകില്ല. ഏതെങ്കിലും സമുദായത്തിൽപ്പെടാത്തവർ ചുരുക്കവുമായിരിക്കുമല്ലോ. വൻ സമ്മർദം ഇവരുടെ ഭാഗത്തുനിന്നുണ്ടാകുകയും അതനുസരിച്ച് ലിസ്റ്റിൽ വ്യത്യാസങ്ങളുണ്ടാവുകയും ചെയ്യുമ്പോൾ അത് സാമുദായികശക്തികളുടെ വിലപേശൽ ശേഷിയെവർധിപ്പിക്കു കയാണ്. കഴിഞ്ഞ ഒരു കൊല്ലത്തിലേറെയായി സാമുദായികശ ക്തികൾ നിരന്തരമായി ഇതിനെക്കുറിച്ച് പ്രചാരണം നടത്തി വരികയാണെന്നുമോർമിക്കുക.
 • പ്രീഡിഗ്രി സീറ്റുകൾക്ക് ആനുപാതികമായി ഹയർസെക്കണ്ടറി സീറ്റുകൾ ചോദിക്കുന്നതിൻറെ ആ മറുവശമാണ് അൺഎയ്ഡഡ് സ്കൂളുകൾക്ക് ഹയർ സെക്കണ്ടറി അനുവദിക്കണമെന്ന ആവശ്യം. കേരളത്തിലെ സ്കൂൾ വിദ്യാർഥികളിൽ ഏതാണ്ട് 8 ശതമാനം മാത്രമാണ് അൺ എയ്ഡഡ് സ്കൂളുകളിലുള്ളത്. അവരിൽ പ്രധാനഭാഗം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് പോലുള്ള വൻ നഗരങ്ങളിലുള്ളവരുമാണ്. ഈ സ്കൂളുകളിൽ പഠിച്ചവർക്ക് തുടർന്നുപഠിക്കാനുള്ള സൗകര്യം അൺ എയ്ഡഡ് സ്കൂളുകളിൽ തന്നെ വേണമെന്ന ആവശ്യമാണ് അൺ എയ്ഡഡ് സ്കൂളുകൾക്കുള്ള പ്രക്ഷോഭമായി വളർന്നുവന്നത്. അൺ എയ്ഡഡ് സ്കൂളുകൾ ജാതിമതസംഘടനകളും സ്വകാര്യ ട്രസ്റ്റു കളും നടത്തുന്നുണ്ട്. ഇവരുടെ സ്വാധീനവും ഇവിടെ കുട്ടികളെ വിടുന്ന രക്ഷിതാക്കളുടെ പദവിയും പൊതുവിദ്യാഭ്യാസത്തോട് ഇവർ കാണിക്കുന്ന പുച്ഛവും ഈ പ്രക്ഷോഭത്തിൻറെ പിന്നിലുള്ള പ്രധാനഘടകമാണ്. നിലവിലുള്ള നിയമസംവിധാനവും രാഷ്ട്രീയഘടനയും ഇവരുടെ നിലപാടുകൾക്ക് അനുകൂലമാണെന്ന വസ്തുതയുമുണ്ട്.

മേൽ സൂചിപ്പിച്ച വസ്തുതകളുടെ പശ്ചാത്തലത്തിൽ ഹയർ സെക്കണ്ടറി പരിഷ്കാരത്തെക്കുറിച്ച് പൊതുവായ ചില നിഗമനങ്ങളിലെത്താം.

 1. ഹയർസെക്കണ്ടറി വിതരണത്തിൽ സർക്കാർ-സ്വകാര്യ സ്കൂളുകളുടെ അനുപാതം 50:50 ആകണമെന്നത് പൂർണമായി പാലിച്ചിട്ടില്ലെങ്കിലും ഗവൺമെന്റ് സ്കൂളുകളുടെ പങ്ക് മറ്റെല്ലാ ഘട്ടങ്ങളെക്കാളും വലുതാണെന്നത് നിസ്തർക്കമാണ്.
 2. ഹയർ സെക്കണ്ടറിയുടെ വിതരണത്തിൽ ഗ്രാമ-നഗര ഭേദമില്ലാ തെ സ്കൂളുകള് കൊടുക്കുന്നതിനും ശ്രദ്ധിച്ചിട്ടുണ്ട്. പ്രീഡിഗ്രി കോളേജുകൾക്ക് സമീപംതന്നെഹയർസെക്കണ്ടറി ബാച്ചുകൾ നൽകുന്നതിലും പൊതുവെ ശ്രദ്ധിച്ചിട്ടുണ്ട്. ചില പ്രദേശങ്ങളിൽ അപാകതകൾ സംഭവിച്ചത് പരിഹരിക്കേണ്ടതാണ്.
 3. മലബാര് പ്രദേശത്ത് ആദ്യം ഉണ്ടായിരുന്ന അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിൽ സർക്കാർ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. എങ്കിലും ഇനിയും ഏറെ ചെയ്യാനുണ്ട്.
 4. വിതരണത്തിലെ ദൌർബല്യങ്ങൾ പ്രത്യക്ഷപ്പെടുന്നത് മറ്റു മേഖലകളിലാണ്. നമ്മുടെ വിദ്യാഭ്യാസത്തിൻറെ ചുക്കാൻ പിടിക്കുന്നത് ജാതിമതവർഗീയശക്തികളും അവരുടെ സ്കൂളുകളിൽ കുട്ടികളെ പ്രവേശിപ്പിക്കുന്ന മധ്യവർഗ രക്ഷിതാക്കളുമാണ്. ഇവരുടെ സ്കൂളുകളിൽ വലിയൊരു ശതമാനത്തിന് എസ്. എസ്.എല്.സി. പരീക്ഷയിൽ ഉയര്ന്നവിജയം കൈവരിക്കാൻ കഴിയുന്നുണ്ടെന്നത് ഇവരുടെ, വാദങ്ങൾക്ക് മൂർച്ച പകരുന്നു. അതേസമയം ജാതി, മത, വര്ഗീയശക്തികൾക്ക് ജനസംഖ്യാനു പാതികമായി സ്കൂളുകൾ വീതിച്ചു കൊടുക്കണമെന്നു വാദിക്കുന്ന ശക്തികളും ഇവരോടൊപ്പമുണ്ട്. ഈ ശക്തികളുടെ ശക്തമായ സമ്മർദത്തെ അതിജീവിച്ച് ശാസ്ത്രീയവും നീതി യുക്തവു മായ ഒരു ഹയർസെക്കണ്ടറി നയം രൂപപ്പെടുത്താൻ ഗവൺമെ ണ്ടിനു കഴിഞ്ഞിട്ടില്ല. ഈ വർഷം ഹയർസെക്കണ്ടറി കോഴ്സുകൾ അനുവദിക്കാനുള്ള തീരുമാനത്തിൽ സ്വകാര്യ സ്കൂളുകൾക്ക് മേൽതൂക്കമുണ്ടായത് ഇത്തരം ശക്തികളെ പ്രീണിപ്പിക്കാനുള്ള ശ്രമത്തിൻറെ ഭാഗമാണെന്നത് വ്യക്തമാണ്.
 5. ഏതാനും സ്വകാര്യസ്കൂളുകൾക്ക് ഹയർസെക്കണ്ടറി കോഴ്സ് കിട്ടിയപ്പോൾ കിട്ടാത്ത എയ്ഡഡ് സ്കൂളുകളും അൺഎയ്ഡഡ് വിദ്യാലയങ്ങളുമാണ് കോടതിയിൽ പോയത്. തിരുവനന്ത പുരത്തും കൊച്ചിയിലും അൺഎയ്ഡഡ് സ്കൂളുകളിൽ മാത്രം കുട്ടികളെ വിടുന്ന രക്ഷിതാക്കളുടെ സമ്മർദവും ഇതിനു പിറകിലുണ്ട്. കോടതിവിധി ഇവരുടെ താല്പര്യങ്ങൾക്കനുകൂലമായിരുന്നു. ഒരുവശത്ത്, ഗവൺമെണ്ട് തീരുമാനിച്ച മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ജാതിമതശക്തികൾക്ക് കീഴ്വഴങ്ങി കൂടുതൽ കോഴ്സുകൾ സ്വകാര്യസ്കൂളുകൾക്കും അടിസ്ഥാനസൗകര്യങ്ങളില്ലാത്ത ഗവൺമെന്റ് സ്കൂളുകൾക്കും അനുവദിച്ചതിനെ വിമര്ശിച്ച കോടതി, മറുവശത്ത് അണ്എയ്ഡഡ് സ്കൂളുകള് അനുവദിക്കണമെന്ന വാദത്തെ പിന്തുടരുകയാണ് ചെയ്തത്.
 6. ഇതിൻറെ മധ്യത്തിലുണ്ടായ ഓപ്പണ്സ്കൂള് പ്രശ്നം നിലവിലുള്ള ആശയക്കുഴപ്പത്തിൻറെ ആക്കം വര്ധിപ്പിച്ചു. ദേശീയ ഓപ്പണ് സ്കൂളിൻറെ സങ്കല്പവും തുടര്ന്നുണ്ടായ കേരള സ്റ്റേറ്റ് ഓപ്പണ് സ്കൂളിനെ സംബന്ധിച്ച ഗവൺമെന്റ് ഉത്തര വും വിശദാംശങ്ങളും താഴെപ്പറയുന്നവിധത്തിലാണ് ഓപ്പൺ സ്കൂളിന്റെം ഘടന നിർവചിച്ചത്.
 • സ്കൂള്തലത്തില് പുറന്തള്ളപ്പെട്ടവർക്കും എസ്.എസ്. എൽ.സി. തോറ്റവർക്കും എസ്.എൽ.സി.ക്കു തുല്യമായ പഠന സൗ കര്യങ്ങൾ നല്കുകയും സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യും.
 • ഓപ്പണ്സ്കൂളിലൂടെ എസ്.എസ്.എൽ.സി. പാസായവർ,ഹയർസെക്കണ്ടറിയോ പ്രീഡിഗ്രിയോ പൂർത്തിയാക്കാത്തവരും തോറ്റവരും ഹയർസെക്കണ്ടറിയിലേക്ക് പ്രവേശനം ലഭിക്കാത്തവർ എന്നിവർ തുല്യതാ കോഴ്സുകൾ നൽകി സർട്ടിഫിക്കറ്റുകൾ നൽകും. .
 • ഓപ്പൺസ്ക്കൂൾ കരിക്കുലം തൊഴിലധിഷ്ഠിത പഠനത്തിലൂന്നി വ്യത്യസ്ത കരിക്കുലമായിരിക്കും.
 • അവരുടെ പഠനകാലാവധി പരമാവധി 5 വർഷമായിരിക്കും.
 • ഓപ്പൺ സ്കൂളിന് വ്യത്യസ്തമായ പരീക്ഷാബോർഡ് ഉണ്ടായിരിക്കും. കോഴ്സിന്റെോ ഘടനയും ബോധനരീതിയും വ്യത്യസ്തമായിരിക്കും.
 • റെഗുലർ സ്കൂളുകളിൽ പഠിക്കുന്നവർ ഓപ്പൺസ്കൂളിൽ എടുക്കുന്ന കോഴ്സുകൾക്ക് ട്രാൻസ്ഫർ ഓഫ് ക്രെഡിറ്റ് സൗകര്യമുണ്ടായിരിക്കും.

എന്നാൽ ഈ നിബന്ധനകളെ തകിടം മറിക്കുന്ന വിധത്തിലാണ് ഓപ്പൺസ്കൂളിൽ പ്രവേശനം നൽകിയത്. കഴിഞ്ഞവർഷം ആരംഭിച്ച ഓപ്പൺസ്കൂൾ സെന്ററുകളിൽ ഹയർസെക്കണ്ടറി സ്കൂളുകളിൽ അപേക്ഷിക്കേണ്ടവർക്കുതന്നെയാണ് പ്രവേശനം നൽകിയത്. ഈ വർഷത്തെ പ്രോസ്പെക്ടസിൽ ഹയർസെക്കണ്ടറിയിൽ പ്രവേശനം ലഭി ക്കാത്ത കുട്ടികൾക്കാണ് മുൻഗണന നൽകിയത്. തോറ്റവർക്കോ പുറന്തള്ളപ്പെട്ടവർക്കോ അല്ല. കോഴ്സും സിലബസും ഓപ്ഷനുകളുമെ ല്ലാം ഹയർസെക്കണ്ടറിയുടേതുപോലെതന്നെ. ബോർഡിനെക്കുറിച്ചോ സമാന്തര പാഠ്യപദ്ധതിയെക്കുറിച്ചോ ഒന്നും പറഞ്ഞിട്ടില്ല. ചുരുക്കത്തിൽ ഹയർസെക്കണ്ടറിക്ക് സമാന്തരമായ ഒരു സരണിയായി ഓപ്പൺസ്കൂളിനെ വികസിപ്പിക്കണമെന്നുള്ള താത്പര്യം വിദ്യാഭ്യാസവകുപ്പിനുണ്ടായിരുന്നെന്ന് വ്യക്തമാണ്. ഓപ്പണ്സ്കൂളിൽ സയൻസ് ഗ്രൂപ്പുണ്ടാവില്ലെന്ന എൽ.ഡി.എഫ്. തീരുമാനം ഒരുപരിധിവരെ സമാന്തരസരണി'യുടെ മുനയൊടിക്കാൻ സഹായിച്ചിട്ടുണ്ടെങ്കിലും ഓപ്പണ്സ്കൂളിനെ സംബന്ധിച്ച് ബോധപൂർവം സൃഷ്ടിക്കപ്പെട്ട ആശ യക്കുഴപ്പം ബാക്കിനില്ക്കുന്നു. യഥാർഥത്തിൽ ഇതിന്റെട ആനുകൂല്യം ലഭിക്കേണ്ട വിഭാഗങ്ങള്ക്ക് അത് ലഭിക്കണമെന്ന താല്പര്യവും വിദ്യാഭ്യാസവകുപ്പ് ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. ഓപ്പണസ്കൂൾ ബോർഡുണ്ടാക്കാനും വ്യത്യസ്തമായ സിലബസ് രൂപീകരിക്കാനു മുള്ളശ്രമങ്ങളും ഇതുവരെ ആരംഭിച്ചിട്ടില്ല.

സമരങ്ങളുടെ ലാക്ക്

ഈ പ്രശ്നത്തെച്ചൊല്ലി നടന്ന സമരങ്ങളും മാധ്യമങ്ങളുടെ പ്രചാരണവും വിദ്യാഭ്യാസരംഗത്തെ യഥാർഥ വൈരുധ്യങ്ങളിലേക്ക് വിരൽചൂണ്ടുന്നു. മാനദണ്ധങ്ങളനുസരിച്ചു പ്രവർത്തിക്കാത്ത ഒരു പ്രധാനമേഖല ഗവൺമെണ്ട് സ്കൂളുകളെക്കാളധികം എയ്ഡഡ് സ്കൂളുകൾ ആയിരുന്നു. പക്ഷേ, അതല്ല പ്രധാന പ്രശ്നമാക്കപ്പെട്ടത്. കൂടുതൽ സർക്കാർ സ്കൂളുകൾക്ക് സൗകര്യങ്ങളനുസരിച്ച് കോഴ്സ് കൊടുക്കണമെന്ന് വാദിക്കുന്നതിലല്ല, ഗവൺമെണ്ട് സ്കൂളുകളുടെ എണ്ണം വെട്ടിക്കുറച്ചാലും ശരി, അൺ എയ്ഡഡ് വിദ്യാലയങ്ങൾക്ക് കൊടുക്കണമെന്ന് വാദിക്കുന്നതിനാണ് മാധ്യമങ്ങൾ മുതിർന്നത്. കേരളത്തിന്റൊ ഭാവി അൺഎയ്ഡഡ് വിദ്യാലയങ്ങളിലാണെന്നും സർക്കാർ വിദ്യാലയങ്ങൾ"തൊഴുത്തു'കളാണെന്നും മനോരമ പത്രം മുഖപ്രസംഗം എഴുതി. വിദ്യാലയങ്ങൾ ജാതിമതസംഘടനകളുടെയും കച്ചവടശക്തികളുടെയും താല്പര്യങ്ങളനുസരിച്ച് നടത്തേണ്ടതാണെന്ന നിലപാടുതന്നെയാണ് മാധ്യമങ്ങളും രാഷ്ട്രീയകക്ഷികളും സ്വീകരിച്ച ത്. പഠിക്കുന്ന കുട്ടിയുടെ ആവശ്യങ്ങൾക്കനുസരിച്ച് അയാൾ പഠിച്ച വിദ്യാലയത്തിനടുത്തുതന്നെ പഠനസൌകര്യങ്ങളുണ്ടോ എന്നന്വേഷി ക്കാനും ഒരു വിദ്യാഭ്യാസ സബ്ജില്ല(ബ്ലോക്ക്)ക്കകത്തുതന്നെ വ്യത്യ സ്ത കോമ്പിനേഷനുകൾ നൽകണമെന്ന് ആവശ്യപ്പെടാനും ഒരു പത്ര വും രാഷ്ട്രീയകക്ഷിയും മുതിർന്നിട്ടില്ല. സമൂഹത്തിലെ പുറന്തള്ളപ്പെ ട്ടവർക്ക് വിദ്യാഭ്യാസ സൗകര്യങ്ങൾ ഉറപ്പുവരുത്തണമെന്ന് ആവശ്യ പ്പെടാനും ആരും മുതിർന്നില്ല. ഹയർസെക്കണ്ടറിയുടെ നടത്തിപ്പിലെ വൈകല്യങ്ങളും ആർ ക്കും പ്രശ്നമായിരുന്നില്ല. ഹയർസെക്കണ്ടറിയുടെ സ്പെഷ്യൽ റൂൾ സ് ഇതുവരെ ഉണ്ടായിട്ടില്ലെന്നത് ആരെയും വേവലാതിപ്പെടുത്തി യില്ല. പ്രീഡിഗ്രി പ്രവേശനത്തിൽ നിലവിലിരുന്ന പൊതു മാനദണ്ഡ ങ്ങൾപോലും നടപ്പിലാക്കാൻ സ്കൂളുകൾ വിസമ്മതിക്കുന്നതും പര സ്യമായി വർഗീയവും ധനപരവുമായി കുട്ടികളെ വേർതിരിക്കുന്ന തും ആരും വിമർശിക്കുന്നില്ല. സി.ബി.എസ്.ഇ. കരിക്കുലം അതേപടി നടപ്പിലാക്കുമ്പോൾ പരീക്ഷ എഴുതുന്നത് ഇംഗ്ലീഷിലാകണമെന്നത് ചോദ്യം ചെയ്യാനും ആരും മെനക്കെട്ടിട്ടില്ല. ബിരുദപരീക്ഷകൾ മലയാ ളത്തിലെഴുതാം, ഹയർസെക്കണ്ടറി ആയിക്കൂടാ! അധ്യാപകനിയമന ത്തിന് പൊതു മാനദണ്ഡങ്ങള് വേണമെന്നും പി.എസ്.സിയോ ടീച്ചേ ഴ്സ് റിക്രൂട്ട്മെന്റ് ബോർഡുകളോ നടത്തണമെന്നും ആവശ്യപ്പെ ടാൻപോലും അഴിമതി ആരോപിക്കുന്നവർ മുതിർന്നില്ല. ഇതുകൊണ്ടും തീരുന്നില്ല. ഭരണത്തിലെത്തിയാൽ ഹയർസെക്ക ണ്ടറി സംബന്ധിച്ച കാഴ്ച്ചപ്പാട് എന്തായിരിക്കുമെന്ന ചോദ്യത്തിന് പ്രതിപക്ഷത്തെ സമുന്നത നേതാവ് മറുപടി പറഞ്ഞത് “അർഹതയു ള്ളതും മെരിറ്റുള്ളതുമായ സ്കൂളുകൾക്ക് നൽകുമെന്നാണ്. മെരിറ്റി ന്റെു മാനദണ്ഡം എസ്.എസ്.എൽ.സി. പരീക്ഷയായി എടുക്കാമെ ങ്കിൽ, ഉന്നതവിജയം നേടിയ സ്കൂളുകൾ കേന്ദ്രീകരിക്കുന്നത് നഗര പ്രദേശങ്ങളിലാണെന്ന് കാണാം. അവയിൽ നല്ലൊരുശതമാനം അണ്എയ്ഡഡ് സ്കൂളുകളുമാണ്. എസ്.എസ്.എൽ.സി. പാസായ വിദ്യാർഥികൾക്ക് ഹയർസെക്കണ്ടറിയിൽ പ്രവേശനമുറപ്പിക്കുന്നതി നുപകരം" മെരിറ്റിന്റെറ പേരിൽ നഗരങ്ങളിലെ വരേണ്യ സ്കൂളു കളിൽ ഹയർസെക്കണ്ടറി വിദ്യാഭ്യാസം കേന്ദ്രീകരിക്കുക എന്നതു നയമായി പ്രഖ്യാപിക്കുകയാണ് നേതാവ് ചെയ്തത്. അതിനെക്കാൾ വിചിത്രമാണ് പ്രീഡിഗ്രി ഒരുവർഷംകൂടി നീട്ടുക എന്ന ആവശ്യം. എന്തിന്റെി അടിസ്ഥാനത്തിൽ. ഒരു വർഷം കൂടി നീട്ടുന്നതുകൊണ്ട് ഇന്നു പ്രഖ്യാപിച്ച മാനദണ്ഡങ്ങളിൽ അടി സ്ഥാനപരമായ വ്യത്യാസമുണ്ടാകണം. ഭൗതികസാഹചര്യങ്ങളാണ് പ്രശ്നമെങ്കിൽ അതെങ്ങനെ ഉറപ്പുവരുത്തുമെന്നതിന് കൃത്യമായ ആവശ്യങ്ങളും നിർദേശങ്ങളും വെക്കാൻ കഴിയണം. ഇതൊന്നും ചെയ്യാതെ ഒരുവർഷത്തേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ടാൽ, ഒരു വർ ഷത്തിനിടക്ക് നടന്നേക്കാവുന്ന ഭരണമാറ്റത്തെ മുന്നിൽക്കണ്ടുകൊണ്ടു ള്ള ഒരു കസർത്തുമാത്രമായേ അതിനെ വിശദീകരിക്കാൻ കഴിയൂ." മെരിറ്റു'ള്ള സ്കൂളുകൾക്ക് അടുത്തവർഷം നൽകാൻ കഴിയുമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണോ ഈ ആവശ്യം ഉയർന്നുവന്നത്? വിദ്യാർഥികൾക്കുള്ള പഠനസൗകര്യങ്ങൾ ഉറപ്പുവരുത്തുന്ന തിൽ, സ്കൂളുകളിലെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ, ഹയർസെക്കണ്ടറി കരിക്കുലം, കുട്ടികളുടെ പ്രവേശനം, അധ്യാപക നിയമനം മുതലായവയിൽ ഇനിയും ഏറെ മുന്നേറാനുണ്ടെന്ന് വ്യക്തമാണ്. അവയെ ആധാരമാക്കിയല്ല വിവാദങ്ങളുണ്ടായത്. വിവാദം സൃഷ്ടിച്ചവർ അണ് എയ്ഡഡ് സ്കൂളുകളടക്കമുള്ള ജാതിമത കച്ചവടലോബിയുടെ താല്പര്യങ്ങൾക്ക് വിധേയമായാണ് പ്രവർത്തിച്ചത്. മുൻ സൂചിപ്പിച്ച മനോരമയുടെ മുഖപ്രസംഗം മുതൽ കോടതിവിധിയുടെ"ഭരണഘടനാലംഘനത്തെയും അണ്എയ്ഡഡ് സ്കൂളുകളെയും സംബന്ധിച്ച ഭാഗങ്ങൾ ഉയര്ത്തിപ്പിടിക്കുന്നതില് പ(തങ്ങളും രാഷ്ട്രീയകക്ഷികളും കാണിച്ച ആവേശം വരെ നടന്ന വിവാദതരംഗം കേരളത്തിലെ അൺ എയ്ഡഡ് കച്ചവടലോബിക്കനു കൂലമായിരുന്നു. കേരളത്തിലെ അഭിപ്രായ രൂപീകരണം നടത്തുന്ന വരേണ്യവര്ഗംതന്നെയായിരുന്നു ഈ വിവാദത്തിന്റെത ചുക്കാൻ പിടിച്ചത്.

ഹയര്സെക്കണ്ടറിയിൽ ചെയ്യാനുള്ളത്

വിദ്യാഭ്യാസക്കച്ചവട ലോബിയുടെയും ജാതിമതവർഗീയ ശക്തി കളുടെയും ചൊല്പ്പിടിയിൽ നിൽക്കാനുള്ളതല്ല ഹയർസെക്കണ്ടറി വിദ്യാഭ്യാസം. ജനാധിപത്യപരമായ വിദ്യാഭ്യാസ സങ്കല്പത്തിന്റെ് അടിസ്ഥാനത്തിൽ വേണം ഹയർസെക്കണ്ടറിയെ വിലയിരുത്താൻ. ഹയർസെക്കണ്ടറി രംഗത്ത് ഒട്ടനവധി കാര്യങ്ങൾ നടന്നിട്ടുണ്ടെന്ന തിൽ സംശയമില്ല, അതിനേക്കാളധികം കാര്യങ്ങൾ ചെയ്യാനുമുണ്ട്. അതെങ്ങനെ ചെയ്യുമെന്നതാണ് പ്രധാനപ്രശ്നം. വിദ്യാഭ്യാസക്കച്ചവട ലോബിയുടെയും വര്ഗീയശക്തികളുടെയും താത്പര്യം അനുസരിച്ചാ ണ് മുന്നോട്ടുപോകുന്നതെങ്കില് ഇന്നു നിലവിലുള്ള പൊതുവിദ്യാഭ്യാ സ സങ്കല്പത്തിന്റെത കടയ്ക്കൽ കത്തിവയ്ക്കുകയാണ് ഫലം. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുകയും വിദ്യാർഥികളുടെ പഠിക്കാ നുള്ള അവകാശം ഉറപ്പുവരുത്തുകയും ചെയ്യേണ്ട ബാധ്യത എല്ലാ ജനാധിപത്യവാദികൾക്കുമുണ്ട്. അതിലേക്കുള്ള ചില നിർദേശങ്ങളാണ് താഴെ നല്കുന്നത്.

 1. ഹയര്സെക്കണ്ടറിതലത്തെക്കുറിച്ച് സമഗ്രമായൊരു പരിപ്രേക്ഷ്യം പ്രഖ്യാപിക്കുകയും അതിനെക്കുറിച്ച് ചർച്ചനടത്തി ജനങ്ങൾക്കിടയിൽ അഭിപ്രായസമന്വയം സൃഷ്ടിക്കുകയും ചെയ്യുക. ഹയർസെക്കണ്ടറി സ്കൂൾ വിദ്യാഭ്യാസത്തിന്റെച ഭാഗമായി തന്നെ സങ്കല്പിക്കുകയും അതനുസരിച്ച് പാഠ്യപദ്ധതി രൂപപ്പെ ടുത്തുകയും ചെയ്യുക.
 2. സ്കൂള് വിദ്യാഭ്യാസത്തിന്റെപ ഭാഗമെന്നനിലയിൽ വിദ്യാർ ഥികളുടെ പ്രവേശനത്തിനും വൈവിധ്യമാർന്ന മേഖലകളു ടെ പഠനസാധ്യതകൾ എല്ലാ വിദ്യാർഥികള്ക്കും സ്വന്തം ചുറ്റുപാടുകളിൽ ലഭ്യമാക്കുന്നതിനും മുൻഗണന നൽകുക. അതിനായി ഓരോ വിദ്യാഭ്യാസ സബ്ജില്ലയിലും എസ്.എസ്.എൽ.സി.യിൽ എത്തുന്ന കുട്ടികളുടെ എണ്ണത്തെ ആധാരമാക്കി അവിടെ നൽകുന്ന ഹയർസെക്കണ്ടറി ബാച്ചുക ളുടെ എണ്ണവും വൈവിധ്യവും നിർണയിക്കുക. പൊതുവിദ്യാ ഭ്യാസം 12-ാംക്ലാസുവരെ എന്ന കാഴ്ചപ്പാടിനാധാര മാക്കി യാകണം ഇവയൊക്കെ നിർണയിക്കേണ്ടത്. ഒരു നിശ്ചിത കാല യളവിനുള്ളിൽ ഈ ലക്ഷ്യം കൈവരിക്കുക എന്ന കാഴ്ചപ്പാ ടോടെയാകണം ഈ നടപടി.
 3. ഹയർ സെക്കണ്ടറിയും വൊക്കേഷണൽ ഹയർസെക്കണ്ടറിയും ഏകോപിപ്പിക്കുകയും കരിക്കുലം സമീപനരേഖയിൽ സൂചിപ്പി ച്ചതുപോലെ മൊത്തം സബ്ജക്ട് കോംബിനേഷനുകളിൽ 25 ശത മാനം വൊക്കേഷണൽ, വൊക്കേഷണൽ അക്കാദമിക് കോംബിനേ ഷനുകളാക്കുകയും ചെയ്യുക. അനുക്രമമായി ഈ മേഖല വിക സിപ്പിക്കുന്നതരത്തിൽ ഭൗതികസൗകര്യങ്ങളേർപ്പെടുത്തുക..
 4. ഐ.ടി.ഐ., ഐ.ടി.സി., പോളിടെക്നിക്കുകൾ മുതലായവയും ഹയർസെക്കണ്ടറിയും തമ്മിൽ തുല്യത കൈവരുത്തുകയും അതനുസരിച്ച് ആ മേഖലകളിലെ പാഠ്യപദ്ധതികൾ പുനരാവിഷ്കരിക്കുകയും ചെയ്യുക. മേൽപ്പറഞ്ഞ മാറ്റങ്ങളുടെ അടിസ്ഥാ നത്തിൽ എസ്.എസ്.എൽ.സി. കഴിഞ്ഞ വിദ്യാർഥികൾക്ക് ലഭ്യമായ മേഖലകൾ നിർണയിക്കുക.
 5. നാഷണൽ ഓപ്പൺസ്കൂളിന്റെ ഘടനയെയും കേരള സ്റ്റേറ്റ് ഓപ്പൺ സ്കൂളിനുവേണ്ടി എസ്.സി.ഇ.ആർ.ടി. സമർപ്പിച്ച നിർ ദേശരേഖയെയും ആധാരമാക്കി ഓപ്പൺസ്കൂൾ മുഖ്യധാരയിൽ നിന്നും പുറന്തള്ളപ്പെട്ടവർക്കുള്ള തുല്യതാ വിദ്യാഭ്യാസമായി വളർത്തുക. സമാന്തരവിദ്യാഭ്യാസമാണ് ഓപ്പൺസ്കൂൾ എന്ന ധാരണയകറ്റി അതിനെ സംബന്ധിച്ച യഥാർഥ പരിപ്രേക്ഷ്യം പരസ്യമാക്കുക.
 6. ഹയർസെക്കണ്ടറി സ്പെഷ്യൽ റൂൾസ് നടപ്പിലാക്കുക. ഇങ്ങനെ സ്പെഷ്യൽ റൂൾ ഉണ്ടാക്കുമ്പോൾ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാഭ്യാസത്തിന്റെ് ഭാഗമായി പരിഗണിക്കണം.
 7. ഹയർസെക്കണ്ടറിയുടെ വിദ്യാർഥികളുടെ പ്രവേശനം അധ്യാപ കനിയമനം എന്നിവയിൽ പൊതുമാനദണ്ഡങ്ങൾ രൂപീകരിക്കുക. സ്കൂൾ മാനേജ്മെന്റുകളും ജനപ്രതിനിധികളുമുൾപ്പെടെ എല്ലാ സമൂഹവിഭാഗങ്ങളും ഉൾക്കൊള്ളുന്ന ചർച്ചകളുടെ അടിസ്ഥാന ത്തിൽ പൊതുമാനദണ്ഡങ്ങൾ രൂപപ്പെടുത്തുക. പൊതുമാനദണ്ഡ ങ്ങൾ എല്ലാ വിഭാഗങ്ങളും അംഗീകരിക്കുകയും പൂർണമായി നടപ്പിലാക്കുകയും ചെയ്യുന്നുവെന്നുറപ്പുവരുത്തുകയും ചെയ്യുന്ന വിധത്തിൽ നിയമനിർമാണം നടത്തുക,
 8. അധ്യാപക നിയമനം പി.എസ്.സി.ക്ക് വിടുകയാണ് വേണ്ടത്. എന്നാല് അടിയന്തിരമായി നിയമനം നടത്തേണ്ട സാഹചര്യം ഇന്ന് ഉണ്ടായതിനാൽ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് മാനദണ്ഡ മാക്കി മാത്രമേ ഹയര്സെക്കണ്ടറി സ്കൂളുകളിൽ അധ്യാപക നിയമനം നടത്താവൂ.
 9. അൺ എയ്ഡഡ് സ്കൂളുകൾക്ക് ഹയർസെക്കണ്ടറി നൽകാനു ള്ള നീക്കങ്ങളെ പരാജയപ്പെടുത്തുക.
 10. കരിക്കുലം സമീപനരേഖയിലെ നിർദേശങ്ങളുടെ അടിസ്ഥാന ത്തിൽ ഹയർസെക്കണ്ടറിയടക്കമുള്ള സ്കൂൾ കരിക്കുലം രേഖ പൂർത്തിയാക്കി പ്രസിദ്ധീകരിക്കുക. പുതിയ പാഠ്യപദ്ധതിയിലേ ക്കുള്ള മാറ്റം സമയബന്ധിതമാക്കുക. മൂന്നു വർഷത്തിനകം ഹയർസെക്കണ്ടറി കോഴ്സുകൾ പുതിയ പാഠ്യപദ്ധതിയിലേക്ക് മാറണം.
 11. ഹയർ സെക്കണ്ടറി അടക്കമുള്ള സ്കൂൾ വിദ്യാഭ്യാസത്തെ തദ്ദേശ ഭരണസംവിധാനത്തിന്റെക കീഴിൽ കൊണ്ടുവരികയും അതിനാവശ്യമായ നിയമ ഭേദഗതികൾ വരുത്തുകയും ചെയ്യുക. ഹയർസെക്കണ്ടറി കരിക്കുലത്തെ സമൂഹത്തിന്റെ വികസനാവശ്യങ്ങളുമായി ബന്ധപ്പെടുത്തുകയും വികസനോന്മുഖമായ ഒരു വിദ്യാഭ്യാസ പരിപ്രേക്ഷ്യം ഗവൺമെന്റിന്റെമ നയമായി അംഗീകരിക്കുകയും ചെയ്യുക.

മേൽപ്പറഞ്ഞ പൊതുനിർദേശങ്ങൾ നിലവിലുള്ള ഭരണഘടനാ പരവും സാമൂഹികവുമായ മുൻഗണനാക്രമങ്ങളെ ആധാരമാക്കിയു ള്ളതാണ്. ഭരണഘടനയിൽ അനുശാസിക്കുന്ന സൌജന്യവും നിർബ ന്ധിതവുമായ വിദ്യാഭ്യാസം, അഭിപ്രായ സ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്യം എന്നിവപോലെതന്നെ പ്രധാനമാണ് ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസപരമായ അവകാശം.അതുപോലെതന്നെ പട്ടികജാതി പട്ടികവർഗങ്ങൾക്ക് പ്രവേശനത്തിനും നിയമനങ്ങൾക്കുമുള്ള അവ കാശങ്ങളും പ്രധാനമാണ്. ഇവയിൽ ഏതെങ്കിലും ചിലതിനെ ബലി കഴിച്ചുകൊണ്ട് മറ്റുള്ളവയെ ഉയർത്തിപ്പിടിക്കുന്നത് ആശാസ്യമല്ല. ജനാധിപത്യവിദ്യാഭ്യാസക്രമം നിർദേശിക്കുന്നത് സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി അധസ്ഥിതവിഭാഗങ്ങള്ക്ക് പൂർണമായ വിദ്യാഭ്യാസ അവകാശങ്ങൾ നൽകണമെന്നുതന്നെയാണ്. അതംഗീകരിക്കാൻ മതസാമുദായിക വിഭാഗങ്ങളുൾപ്പെടെ എല്ലാ വിഭാഗങ്ങളും തയ്യാറാവുകയും വേണം. ഭരണഘടനയിലെ 30(1) വകുപ്പുപയോഗിച്ച് ലഭിക്കുന്ന അവകാശങ്ങളുപയോഗിച്ച് വിദ്യാഭ്യാസ കച്ചവടത്തെയും വരേണ്യവിഭാഗീയ വിദ്യാഭ്യാസത്തെയും പ്രോത്സാഹിപ്പിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുതയാണിത്. വിവിധ ന്യൂനപക്ഷവിദ്യാലയങ്ങൾ എങ്ങനെ സ്വന്തം അവകാശങ്ങ ളെ പരസ്യമായ കച്ചവടം നടത്താൻ ഉപയോഗിക്കുന്നുവെന്ന് ചില മാധ്യമങ്ങളിൽ വന്ന സർവെകളും ഇത്തരുണത്തിൽ ഓർമിക്കേണ്ട തുണ്ട്. അധ്യാപകനിയമനത്തിലും പ്രവേശനത്തിലും സർവസ്വാത ന്ത്ര്യം അവകാശപ്പെടുന്നവർ വിദ്യാഭ്യാസത്തെ സൗജന്യമാക്കുന്ന തിലും അധഃസ്ഥിതർക്ക് പ്രവേശനം നൽകുന്നതിലും ഒട്ടും താല്പര്യം കാണിക്കുന്നവരല്ല എന്നു വ്യക്തമാണ്. ഇതിലേക്ക് അവരെ നയിക്കു ന്നതിന് സാമൂഹികമായ സംവാദങ്ങൾ നടക്കേണ്ടതുണ്ട്. പത്രങ്ങളിലും ദൃശ്യ-ശ്രാവ്യമാധ്യമങ്ങളിലും നടക്കുന്ന പ്രകടനാത്മകമായ ചർച്ചകള ല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ജനാധിപത്യവിദ്യാഭ്യാസക്രമത്തിനുവേണ്ടി എല്ലാ വിഭാഗങ്ങളും പങ്കെടുക്കുന്ന സംവാദങ്ങളായിരിക്കണം ഇവ. ഇതിനായി എല്ലാ ജനാധിപത്യശക്തികളും തയ്യാറെടുപ്പുകൾ നടത്തണം.
-